Thursday, November 1, 2007

നിരോധിട്ട ചിന്തകള്‍ !!

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

മലയാളത്തില്‍ നിരോധിടാതെ ചിന്തിക്കുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. ലൈംഗീകത പാപമാണെന്ന തോന്നലുകൊണ്ടോ,തങ്ങളുടെ മഹത്വപൂര്‍ണ്ണമായ ബീജം നഷ്ടപ്പെട്ടാലുണ്ടാകുന്ന വ്യസനമോര്‍ത്തോ... എന്തുകൊണ്ടാണെന്നറിയില്ല മലയാളി നിരോധിട്ടേ ചിന്തിക്കാറുള്ളു.

വളരെ ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരും,ചിന്തിക്കുന്നവരും,ഉദാത്തമായ കണ്ടെത്തലുകളിലിരുന്ന് സ്വയംഭോഗം ചെയ്ത് രസിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്. എന്നിട്ടും നമ്മുടെ നാട് നന്നാകുന്നില്ല. പുതിയ ഒന്നും ഉണ്ടാകുന്നില്ല. ഈ ചിന്ത ഏറെക്കാലമായി ചിത്രകാരനെ അലട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണങ്ങളില്‍ നിന്നും ചിത്രകാരന്‍ മനസ്സിലാക്കിയ കാര്യമാണ് : മലയാളി ചിന്തിക്കുംബോള്‍ നിരോധ് ഉപയോഗിക്കുന്നുണ്ടെന്ന സത്യം...!!!
ഒരു ദുശ്ശീലമായതിനാല്‍ മലയാളി മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുപോലും ലാറ്റക്സിന്റെ ചെറിയൊരു പാട എപ്പോഴും ആശയവിനിമയത്തിനു തടസ്സമായി നിലനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കാനാകുന്നില്ല.

നമ്മുടെ പത്ര-മാധ്യമങ്ങളിലായാലും,സാധാരണ സംഭാഷണത്തിലായാലും പറയുന്ന കാര്യത്തിന്റെ മുക്കാല്‍ഭാഗവും ഒളിപ്പിച്ച് വച്ച് ,വായനക്കാരനേയും,കേള്‍വിക്കാരനേയും വിഢികളാക്കി നമ്മുടെ മഹനീയ വ്യക്തിത്വത്തിന്റെ കുലിനമായ ഗരിമ ബോധ്യപ്പെടുത്താനേ നാം ശ്രമിക്കാറുള്ളു. ആശയവിനിമയത്തിന്റെ സം‌പ്രേക്ഷണ നഷ്ടം എത്ര കൂട്ടാന്‍ കഴിയുന്നുവോ നമ്മുടെ മഹത്വം അത്രയും കൂടും എന്ന നിലപാടാണ് മലയാളിക്കുള്ളതെന്നു തോന്നുന്നു.

മാത്രുഭൂമി,മനോരമ എന്നീ മാധ്യമങ്ങളില്‍ ലേഖനമെഴുതുന്നവര്‍ക്ക് അതിന്റെ പത്രാധിപരുടെ/മുതലാളിയുടെ മുന്നില്‍ തന്റെ ബീജത്തിന്റെ കൌണ്ടും,ചലനശേഷിയും പ്രകടിപ്പിക്കാനെ താല്‍പ്പര്യമുള്ളു. അതിലപ്പുറം വായനക്കാരന്റെ മനസ്സിലേക്ക് ഒരിറ്റു ബീജം ദാനം ചെയ്യാനുള്ള പ്രതിബദ്ധതയില്ല.
ഫലമോ, മലയാളിയുടെ സാംസ്കാരികത വന്ധ്യായായി കാലം കഴിച്ചുകൂട്ടുന്നു.

ഇന്ന് കാലം ചിന്തിക്കുന്നവരോട് ആവശ്യപ്പെടുന്നത് നിരോധിട്ട ഭോഗങ്ങളല്ല. ക്രിയാത്മകതയുടെ വന്യമായ ഉറയില്ലാതെ ഉഴുതുമറിച്ച ബീജ സ്‌ഖലനമാണ്.

ആ സ്ഥാനത്ത് നമുക്കു ലഭിക്കുന്നതോ?... മനോരമയില്‍ എഴുതുന്നവന്‍ സവര്‍ണ്ണ എക്സിക്യൂട്ടീവ് ഭാഷയില്‍... പാന്റിന്റെ സിബ്ബുപോലും അഴിക്കാതെ ടെയ്യും ഫുള്‍കാപ്പ്‌ ഷര്‍ട്ടും അഴിക്കാതെ വായനക്കാരെ ഭോഗിക്കുന്നു. ചെവികളില്‍ ഒഴുക്കുന്ന തുപ്പലാണ് അവരുടെ സ്‌ഖലനം!!! കോപ്പി കൂടണമെങ്കിലും കൂടുതല്‍ ആളുകളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനും,കൂടുതല്പേരെ തൃപ്തിപ്പെടുത്താനും അത്തരം സംഭോഗ രീതികള്‍ നല്ലതാണെന്ന് ഐ.ഐ.എം.കുട്ടികള്‍ അവരെ ഉപദേശിച്ചിട്ടൂണ്ടാകും.

മാതാ അമൃതാനന്ദമയിയും മനോരമയുടെ ഭോഗരീതികള്‍ തന്നെയാണ് അവലഭിക്കുന്നത്. അവര്‍ ഓരോ തവണയും എത്ര കൂടുതല്‍ ഭക്തരെ തന്റെ അടിമകളാക്കാം എന്നാണ് ഉന്നം വക്കുന്നത്. ഓരോ ആശ്ലേഷത്തിലും തന്റെ ആത്മീയതയുടെ ബിസിനസ്സ് ബീജങ്ങളെ ഭക്തരുടെ അടഞ്ഞ കണ്ണുകളിലൂടെ ഹൃദയത്തിലെ ഗര്‍ഭപാത്രത്തിലെത്തിക്കാന്‍ അവര്‍ക്ക് സാരി അഴിക്കേണ്ടിവരുന്നില്ല.

മാതൃഭൂമിക്ക് മനോരമയോളമോ,അമൃതാനന്ദമയിയോളമോ ബിസിനസ്സ് അറിഞ്ഞുകൂടാത്തതിനാല്‍ അവര്‍ ആഴ്ച്ചപ്പതിപ്പിലൂടെ ജനങ്ങളെ നിരോധിട്ടു ഭോഗിക്കുന്നു. ബീജങ്ങള്‍ നിരോധിനുള്ളില്‍ കിടന്ന് പുളയുന്നത് രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചാല്‍ കാണാമെങ്കിലും, അത് സാംസ്കാരികതയുടെ ഗര്‍ഭപാത്രത്തിലേക്ക് സ്‌ഖലിപ്പിക്കപ്പെടുന്നില്ല.

സവര്‍ണ്ണ ഭാഷയുടെ ലാറ്റക്സ് പാട നമ്മുടെ സാമൂഹ്യ രംഗത്ത് പുരോഗതിയെ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നു.ഒളിപ്പിച്ചു വച്ച് ധ്വനിപ്പിക്കുന്നതാണ് മാന്യന്മാരുടെ കുലീനമായ മര്യാദ എന്ന പൊതു ധാരണയെ കീറിമുറിച്ച് ... നഗ്നമായ ...ഉറയിടാത്ത ലിംഗവുമായി ഭൂമി ഉഴുതുമറിക്കാന്‍ ശേഷിയുള്ള ക്രിയാത്മകശക്തികളെ കേരളം ആവശ്യപ്പെടുന്നു. നിരോധിടാത്ത ഭോഗത്തിന്റെ സുഖമറിയാന്‍ ... ബീജത്തിന്റെ മഴകൊള്ളാന്‍ വിണ്ടുകീറിയ മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങള്‍ കാത്തിരിക്കുന്നു.

(ഹഹഹ... ചിത്രകാരന്റെ നഗ്നമായ ചിന്തകള്‍...!!!എത്ര നഗ്നമായാലും ഒരു ലാറ്റക്സിന്റെ പാട ...അതോ, ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകളുടെ ശീഘ്രസ്‌ഖലനമോ?... എന്തായാലും കുഴപ്പമില്ല. മലയാളികളുടെ ജീര്‍ണ സംസ്കാരത്തിന്റെ നിരോധുറ പൊട്ടിച്ച് ബീജവിതരണം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഉദ്യമത്തിന് ചിത്രകാരന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സംഭാവനയാണ് ഈ പൊസ്റ്റ്. ഈ പൊസ്റ്റ് മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങളിലിട്ട് സംസ്കാരം വിരിയിച്ചെടുക്കുക!!!)

21 comments:

ചിത്രകാരന്‍chithrakaran said...

സവര്‍ണ്ണ ഭാഷയുടെ ലാറ്റക്സ് പാട നമ്മുടെ സാമൂഹ്യ രംഗത്ത് പുരോഗതിയെ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നു.ഒളിപ്പിച്ചു വച്ച് ധ്വനിപ്പിക്കുന്നതാണ് മാന്യന്മാരുടെ കുലീനമായ മര്യാദ എന്ന പൊതു ധാരണയെ കീറിമുറിച്ച് ... നഗ്നമായ ...ഉറയിടാത്ത ലിംഗവുമായി ഭൂമി ഉഴുതുമറിക്കാന്‍ ശേഷിയുള്ള ക്രിയാത്മകശക്തികളെ കേരളം ആവശ്യപ്പെടുന്നു. നിരോധിടാത്ത ഭോഗത്തിന്റെ സുഖമറിയാന്‍ ... ബീജത്തിന്റെ മഴകൊള്ളാന്‍ വിണ്ടുകീറിയ മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങള്‍ കാത്തിരിക്കുന്നു.

സിമി said...

എന്തായാലും ബ്ലോഗില്‍ നിരോധിടേണ്ടല്ലോ :)

വിന്‍സ് said...

ട്രോജന്‍ ആണു ഏറ്റവും നല്ലതു. അതാവുബ്ബൊള്‍ പല ടയ്പ്പിലും പല ഫ്ലേവറിലും കിട്ടും. ഇനി ഇപ്പം പെട്ടന്നു വെടി തീരുന്നവര്‍ക്കു വേണ്ടിയുള്ളത് വരെ അവര്‍ ഇറക്കുന്നുണ്ടു.

vasudevnk said...

കൊള്ളാം, അസ്സലായിട്ടുണ്ട്. ഇതാണ് ബ്ളോഗിന്റെ അനുഗ്രഹഭാഷ. പക്ഷെ മാന്യന്മാര് സമ്മതിയ്കില്ലല്ലോ! സംസ്കാരവും നായകന്മാരും വെറളിയെടുത്ത് തുള്ളി "ഹര്‍ത്താലാക്കില്ലേ?". പണ്ടെങ്ങാണ്ട് വായിച്ച, ആരുടെതെന്ന് ഓര്‍ക്കാത്ത ഒരുദ്ധരണി ഓര്‍ത്തുപോകുന്നു. "ആണത്തവും പെണ്ണത്തവും പരസ്പരം വെച്ചുമാറിപ്പുലയാട്ടടിയ്കുന്ന രാഷ്ട്രീയവും മതവും വയറ്റിലുണ്ടാക്കി, പെറ്റുകൂട്ടുന്ന തന്തയില്ലാസ്സന്തതികളെ സംസ്കാരം ചരിത്രം നീതിശാസ്ത്രം ധര്‍മം ദൈവം എന്നൊക്കെ നമ്മള്‍ ഓരോ പേരിട്ടുവിളിച്ചോമനിയ്കുന്നു. ഞാനിപ്പറയുന്നത് ബ്ളോഗിലായതുകൊണ്ട് ഇത് "ഹര്‍ത്താലാക്കാന്‍" പറ്റില്ലല്ലോ. ചിത്രകാരന് സ്തുതി. കൊള്ളാം, അസ്സലായിട്ടുണ്ട്. ഇതാണ് ബ്ളോഗിന്റെ അനുഗ്രഹഭാഷ. പക്ഷെ മാന്യന്മാര് സമ്മതിയ്കില്ലല്ലോ! സംസ്കാരവും നായകന്മാരും വെറളിയെടുത്ത് തുള്ളി "ഹര്‍ത്താലാക്കില്ലേ?". പണ്ടെങ്ങാണ്ട് വായിച്ച, ആരുടെതെന്ന് ഓര്‍ക്കാത്ത ഒരുദ്ധരണി ഓര്‍ത്തുപോകുന്നു. "ആണത്തവും പെണ്ണത്തവും പരസ്പരം വെച്ചുമാറിപ്പുലയാട്ടടിയ്കുന്ന രാഷ്ട്രീയവും മതവും വയറ്റിലുണ്ടാക്കി, പെറ്റുകൂട്ടുന്ന തന്തയില്ലാസ്സന്തതികളെ സംസ്കാരം ചരിത്രം നീതിശാസ്ത്രം ധര്‍മം ദൈവം എന്നൊക്കെ നമ്മള്‍ ഓരോ പേരിട്ടുവിളിച്ചോമനിയ്കുന്നു. ഞാനിപ്പറയുന്നത് ബ്ളോഗിലായതുകൊണ്ട് ഇത് "ഹര്‍ത്താലാക്കാന്‍" പറ്റില്ലല്ലോ. ചിത്രകാരന് സ്തുതി. വാസു.

വിനയന്‍ said...

പ്രിയപ്പെട്ട ചിത്രകാരന്‍
താങ്കളുടെ ആശയത്തോട് പൂര്‍ണമായും യോചിക്കുന്നു.മലയാളത്തിന്‍ലെ വരേണ്യ പത്രങ്ങള്‍ ആനുകാലിക സംഭവങ്ങള്‍ കൊണ്ട് സ്വയം ഭോഗം ചെയ്യാന്‍ തുടങ്ങൊഇയിട്ട് വര്‍ഷങ്ങളായി.ഇല്ലങ്ങളുടെ പഴങ്കഥകളുമായി പതിറ്റാണ്ടുകള്‍ കഴിഞ്ഞ ആഴ്ചപതിപ്പുകള്‍ ഇപ്പോള്‍ ഗൌരവമായി ചിന്തിക്കാന്‍ തുടങ്ങിയതിന്റെ മാറ്റങ്ങള്‍ കാണുന്നുണ്ട് ചിത്രകാരന്‍.കണ്ടു മടുത്ത നഗ്ന ചിത്രങ്ങള്‍ കൊണ്ട് ഇനിയും സ്വയം ഭോഗം പറ്റില്ലീന്ന തിരിച്ചറിവായിരിക്കും ഒരു പക്ഷെ കാരണം.സംസ്കാരത്തിന്റെ നാഡിയും ഞരമ്പുമായ അക്ഷരങ്ങള്‍ കൊണ്ടുള്ള ഈ കൂട്ടൊകൊടുപ്പ് മുത്തശ്ശി പത്രങ്ങള്‍ അവസാനിപ്പിക്കാത്തതിന്റെ തെളിവാണ് മലയാളിയുടെ വാര്‍ത്താ വ്യഭിചാരം.

ചിത്രകാരന് നന്ദി.
ബ്ലോഗിലെ അമ്മാവന്മാരായ സദാചാര വിപ്ല്വകാരികളെ ഞാന്‍ ഇന്നാട്ടുകാരനല്ല.

ചിത്രകാരന്‍chithrakaran said...

പ്രിയ വിനയന്‍,
സദാചാര വിപ്ലവകാരികള്‍ എന്നത് തെറ്റായ പ്രയോഗമല്ലേ? സാദാചാര മൂരാച്ചികള്‍ എന്നതാണ് കുറച്ചുകൂടി യോജിക്കുക. :)

കൊച്ചു മുതലാളി said...

:)
നല്ല പോസ്റ്റ്.

K M F said...

nice post

ചിത്രകാരന്‍chithrakaran said...

സിമി,
വിന്‍സ്,
വാസുദേവന്‍,
വിനയന്‍,
കൊച്ചുമുതലാളി,
കെ എം എഫ്...
ഏവര്‍ക്കും ചിത്രകാരന്‍ നന്ദി പറയുന്നു.
പാണ്ഡിത്യ ഭാഷ ചവച്ചുകൊണ്ടിരിക്കാനുള്ള വെറും താംബൂലം മാത്രമാണെന്നും,സാധാരണക്കാരന്റെ അസംസ്കൃത ഭാഷയിലൂടെ നടത്തുന്ന ആശയവിനിമയത്തിനു മാത്രമേ സമൂഹത്തില്‍ സ്ഥായിയായ ക്രിയാത്മക ഫലങ്ങളുണ്ടാക്കാനാകു എന്നും ചിത്രകാരന്‍ നിരീക്ഷിച്ചറിയുന്നു.

താരാപഥം said...

ചിത്രകാരന്റെ നിരോധ്‌ എന്ന പ്രതിബിമ്പം ഇഷ്ടപ്പെട്ടു. സവര്‍ണ്ണമേധാവിത്ത്വം ഇപ്പോഴും ഉണ്ടെങ്കില്‍തന്നെ അത്‌ വകവെച്ചുകൊടുക്കാതിരിക്കാനുള്ള നിരോധിടാത്ത വിവേകം ഉപഭോക്താവിനില്ലേ. ഉപഭോക്താവ്‌ ഉള്ളതുകൊണ്ടാണല്ലോ ഉല്‍പാദനം നടന്നുകൊണ്ടിരിക്കുന്നത്‌. ഇന്നത്തെപ്പോലെ സമ്പന്നമായ മാധ്യമപ്രചരണതന്ത്രങ്ങളുണ്ടായിട്ടും താങ്കളുദ്ദേശിക്കുന്നതുപോലുള്ള ഒരു സംസ്കാരം വളര്‍ത്താന്‍ കഴിയാത്തതെന്തുകൊണ്ടാണ്‌. അമൃദാനന്ദമയിയുടെ തന്ത്രങ്ങളും ഇതേ രീതിയില്‍ തന്നെ നിരോധിടാതെ ഭോഗിക്കുകയാണെങ്കില്‍ ഇല്ലായ്മചെയ്യാന്‍ കഴിയും. ഉപഭോക്താവിന്റെ ആഗ്രഹസഫലീകരണത്തിന്‌ വേണ്ട മൂല്യം ഈ സാംസ്കാരിക നായകന്മാര്‍ക്കുണ്ടാകണം.

IRISH AD said...

Fantastic! You get into the core of a truth in a very stunning way. Excellent. Keep it up.

ബലിതവിചാരം said...

Mr.Chithrakaran,
Yathasthithikan'd responded to you through Balithavicharam.THanikku saukariapedumengil athinu marupadi nalkuka..... saukariapedumengil maathram.....
Viplavakari

ബലിതവിചാരം said...

Mr.Chithrakaran,
Aaropanangalkku marupadi parayatha oru thendi parishayaano ningal?Appa kandavane appa ennu vilikkunnathanu ningalude swabhavam ennu njan parayum. Athu thuraannu sammathikkan thayyarano illengil poyi chathuude........
Viplavakari

വലിയ വരക്കാരന്‍ said...

വിപ്ലവകാരിയുടെ ബലിതവിചാരം കണ്ടിട്ടാണ് ഇങ്ങോട്ടു വന്നത്.
:D

ബലിതവിചാരം said...

Vaiyavrakkaran enthaanu udheshichathu ennu manasilayiila.....

ത്രിഗുണന്‍ said...

എങ്ങനെ ഉഴുതുമറിക്കാമെന്നാണ് താങ്കള്‍ കരുതുന്നത് ഗുജറാത്തിലും നന്ദിഗ്രാമിലും ചെയ്തതുപോലെയാണോ...?

എങ്കിലും സുരക്ഷയുടെ ആവരണമില്ലാതെ പറയട്ടെ താങ്കളുടെ പ്രയോഗങ്ങള്‍ കൊള്ളാം.

ബലിതവിചാരം said...

പ്രിയ സുഹൃത്തേ, ഇനിയുമിനിയുമെഴുതുക.... ബലിതവിചാരത്തിന്‌ അറിയാവുന്ന ഭാഷയിലല്ലേ
ബലിതവിചാരത്തിന്‌ പറയാന്‍ പറ്റൂ! സദയം ക്ഷമിക്കുക.. ഞങ്ങള്‍ക്ക്‌ താങ്കളെ
ഇഷ്ടമാണ്‌. ഒരു പൊളപ്പന്‍ ഭാഷയുണ്ട്‌ നിങ്ങള്‍ക്ക്‌. അതിനാല്‍, മറ്റൊരു ഇടിവെട്ട്‌
പോസ്റ്റിനായി ബലിതവിചാരത്തിണ്റ്റെ അണിയറശില്‍പ്പികള്‍ കാത്തിരിക്കുന്നു. എടുത്ത്‌
ചാമ്പുക....
എന്ന്

യാതാസ്ഥിതികന്‍

blacken alias sijee said...

Yes, I will agree, if you critisize all religions. But you are only finding mistakes from hinduism. In ur view, rest of them is absolutely right?
This is not yukthivadam, this is what we call "Mathaveri"
If you are fighting for the truth, just read this. http://kuransamvadam.blogspot.com/
I agree with him.. He is fighting for the right and he has guts to critisize all religions include his.

Rajeeve Chelanat said...

നിരോധിട്ട ചിന്തകളെക്കുറിച്ചുള്ള ലേഖനം വായിച്ചു. ബ്ലോഗ്ഗിന്റെ അനന്ത സാദ്ധ്യതകള്‍കൊണ്ടുകൂടിയാണ്‌ ഇത്തരത്തിലൊന്ന് എഴുതാനും, പ്രസിദ്ധീകരിക്കാനും സാധിച്ചത്‌. മുഖ്യധാരാ മാധ്യമങ്ങളുടെ പരിമിതികളെ മറികടക്കാനും ഈ സുതാര്യമായ ചിന്തകള്‍ക്കു സാധിച്ചിരിക്കുന്നു.


ആശംസകള്‍

RENJITH said...

Chithrakarande blog vaayikkumbol ettavum prakadamayi kaanunnathu SAVARANAthayodu allenkil SAVARNA janathayodulla veruppanu…Atomine kurichu parayumbolum,ATOM BOMBine kurichu parayumbolum oraavasyavumillathe Chithrakaran savarnathayeyum,brahmanyatheyum athilekku valichizhakkunnu…ingane oranavasya pravarthi cheythillayirunnu enkil thaankalude blogukal UNBIASED aanu ennu parayamayirunnu…ippo dhe ezhuthil polum savarnathayundu ennu Chithrakaran parayunnu….Nirodh idaatha thoolika kondezhuthiyappol palappozhum namalkku nashtamayittullathu aayirakanakkinu manushya jeevithangal aanennu marakkaruthu…parayunna vaakkukal apakadakaramanu enkil athine oru nertha latex padayil pothinju janagalude idayil ethikkunnathavum nallathu…LATEX idaathe ulla sambhoghathinde sukham (5-10 nimishathe sukham) ariyaan vendi cheytha rathi kondu rogabadhitharaya aayirangal ulla bhoomiyanithu…10 minute nerathe SWATHANTHRA SKHALANAthinu naam kodukkendi varunna vila AIDS enna maarakarogam..athu pole thanneyaanu LATEXinde covering illatha NEWSukal athava aasayangal kondum undakuka…aarogyathinum,samoohathinum hanikaramallatha pala chinthakalum LATEX illathe thanne ivide prasidhikarikkapedunnundu…athonnum kaanathe vella paperile karutha pottine mathram kaanan thudangiyaal……

ചാര്‍വാകന്‍ said...

എഴുപതുകളില്‍ കേരളയുവത്വം തിളചുചു മറിഞഞ നാളുകളില്‍.തിരുവനതപുരത്തുനിന്നും ,സ്ട്രീറ്റ് എന്ന മാസിക ഇറങി.ബ്ലൊഗ്ഗിന്റെ കാലത്ത് ഈ ചിത്രകാരനെപോലെ.

Translate

Followers