ലോകത്തിലെ നംബര്‍ വണ്‍ മാക്സിം ഹോട്ട് ബിബാഷ ബസുവിന്റെ വശ്യമനോഹരമായ ശരീരവും വഴിയംബലമാണെന്നറിയിക്കുന്ന നോട്ടവും കണ്ടിട്ട് ചിത്രകാരനെന്തോ അറപ്പു തോന്നുന്നു ! കിട്ടാത്ത മുന്തിരി പുളിക്കുന്നതുപോലാണോ എന്നും സൌകര്യമ്പോലെ സംശയിക്കാം.മുന്തിരി പോകട്ടെ,കണ്ണുകളൊന്നമര്‍ത്തിയടച്ചാല്‍... വേപ്പിന്‍ കുരുവാണെങ്കിലും ചവക്കുന്നത് കിട്ടാത്തമുന്തിരിയാണെന്ന് സങ്കല്‍പ്പിക്കാമല്ലോ ! നോ വ്യത്യാസം :) അത്രേയുള്ളു ...ഈ നംബര്‍ വണ്ണും, ഹോട്ടും,മാക്സിമവും, മാങ്ങാത്തൊലിയും. കണ്ണിന്റെ കുഴപ്പംകൊണ്ടുണ്ടാകുന്ന ഓരോ മതിഭ്രമങ്ങള്‍ !!!! മനസ്സുകള്‍ തമ്മിലുള്ള സഹയോഗമാണ് മഹത്തരമെന്നറിയാത്ത ഇറച്ചി ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ള ഓരോ അവര്‍ഡുകളും,അംഗീകാരങ്ങളും.
സ്കൂപ്പ് ഐ പോര്‍ട്ടലില്‍ ബിപാഷ ബസുവിന്റെ തീക്കൊള്ളിപോലുള്ള ഒരു പടവും വാര്‍ത്തയുമുണ്ട്. ഈ അഖില ലോക അംഗീകാരം ലഭിച്ച 100 മാദക തിടംബുകളില്‍ ആദ്യത്തെ 9 പേരും ഇന്ത്യാക്കാരാണത്രേ ! അതില്‍ നിന്നുതന്നെ ഈ അംഗീകാരം ഇന്ത്യന്‍ ജനമനസുകളില്‍ ചരക്കു സംസ്ക്കാരം കൃഷിചെയ്ത് വിളവെടുക്കാനുള്ളതാണെന്ന് മനസ്സിലാക്കാവുന്നതാണ്.
ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്റെ വിസ്തീര്‍ണം
16 hours ago















0 comments:
Post a Comment