Tuesday, September 22, 2009

സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു !

മാണിക്യത്തിന്റെ ബ്ലോഗില്‍ “അമ്മയെ പഴിക്ക് എന്നൊരു” കവിത സമൂഹത്തിന്റെ ജീര്‍ണ്ണതക്ക് കാരണം സ്ത്രീയിലെ സ്നേഹത്തിന്റെ വരള്‍ച്ചയാണെന്ന് കണ്ടെത്തുന്നു. ഇന്നത്തെ അമിതസ്ത്രൈണമായ പൊതുധാരാ ചിന്താഗതിക്ക് എതിരായിനിന്ന് സത്യം പറയുന്ന മാണിക്യത്തിന്റെ സ്നേഹ സാക്ഷ്യത്തെ ബ്ലോഗിലൂടെ നല്‍കുന്ന മാതൃത്വത്തിന്റെ സ്നേഹ സാന്നിദ്ധ്യമായി ചിത്രകാരന്‍ വായിച്ചെടുക്കുന്നു.മാണിക്യത്തിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്.
Blogger chithrakaran:ചിത്രകാരന്‍ said...

ഹഹഹ...കൊള്ളാം കൊള്ളാം!!!
മാണിക്യം ഇപ്പോള്‍ സ്ത്രീത്വത്തിന്റെ മഹനീയമായ ഉയരത്തില്‍ എത്തിയിരിക്കുന്നു.ആ അനുഭവം പങ്കു വച്ചിരിക്കുന്നു.
ആശംസകള്‍:)

ഇത്ര മഹനീയമായി തിരിച്ചറിവു നേടുന്ന ഇടങ്ങളില്‍
പുരുഷന്‍ വാലാട്ടികളാകില്ല, കരുത്തുള്ള ആണുങ്ങള്‍ തന്നെയായിരിക്കും. സ്ത്രീ ആരാധ്യയായിരിക്കും.കുടുംബം സാംസ്കാരികതയുടെയും,
ശുഭാപ്തചിന്തയുടേയും കളിത്തൊട്ടിലായിരിക്കും.
സ്ത്രീയെ സ്ത്രീയായും,പുരുഷനെ പൌരുഷത്തോടും അവിടെ വളര്‍ത്തപ്പെടും.കുടുംബത്തില്‍ നിന്നും സ്നേഹം സമൂഹത്തിലേക്ക് കവിഞ്ഞൊഴുകിക്കൊണ്ടിരിക്കും.(പെണ്‍കോന്തന്മാരും ഫെമിനിസ്റ്റുകളും അവിടെ കഴിവില്ലാത്തവരും,വിലക്ഷണബുദ്ധികളുമെന്ന് പരിഹസിക്കപ്പെടും!!!)

സ്ത്രീക്ക് ലഭിക്കേണ്ട സുരക്ഷിതത്വ ബോധം പുരുഷനു നല്‍കാനാകാതെ വരുംബോഴാണ് നമ്മുടെ ഫെമിനിസ്റ്റുകള്‍ ജനിക്കുന്നത് എന്നൊരു സത്യവുമുണ്ട്.
ഫെമിനിസ്റ്റുകള്‍ ഭയരോഗികളാണ്.പുരുഷന്റെ അസാന്നിദ്ധ്യത്താല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗമാണിത്.
സമൂഹത്തോട് പുരുഷന്റെ കര്‍ത്തവ്യം അനുഷ്റ്റിക്കാന്‍ പുരുഷന്‍ ശക്തനാകുകയാണു വേണ്ടത്.അവന്റെ ക്രൌര്യതയിലുള്ള സുരക്ഷിതത്വം നല്‍കുന്ന സമാധാനത്തില്‍ നിന്നുമാണ് സ്ത്രീ സ്നേഹവൃക്ഷമായി അമ്മയായും,സഹോദരിയായും,ഭാര്യയായും,മകളായും പൂത്തുലയുന്നത്.എന്നാല്‍, ഇന്ന് പുരുഷന്‍ സ്ത്രൈണത മാത്രമാണ് മാന്യത എന്ന വിഢിവിശ്വാസത്തിനടിപ്പെട്ട് പൌരുഷം വെടിഞ്ഞ്
കൂടുതല്‍ മൃദുലനായി,വെറും ആണ്‍ രൂപമായി അധപ്പതിച്ചിരിക്കുന്നു. വല്ലപ്പോഴുമൊന്ന് ആണാകാന്‍ അവനു മദ്യം കഴിക്കേണ്ടിവരുന്നു .! (മലയാളി കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതിന്റെ രഹസ്യം)മയക്കുമരുന്നോ, സ്ത്രീ പീഢനമോ നടത്തി നഷ്ടപ്പെട്ട ആണത്തത്തിന്റെ സ്മരണ പുതുക്കേണ്ടിവരുന്നു.ഒരു കുറ്റവാളി സമൂഹത്തിന്റെ വളര്‍ച്ച ഇങ്ങനെയൊക്കെയാണ്.സാമൂഹ്യ ജീര്‍ണ്ണതയുടെ രാസഘടന !

ബ്ലോഗില്‍ പ്രബലരായ ആദര്‍ശവാദികളായ പെണ്‍കോന്തന്മാരേയും ഫെമിനസവും വിഷാദരോഗവും കൊണ്ട് പൊറുതിമുട്ടിയ സ്ത്രീസിംഹങ്ങളേയും ഭയക്കാതെ
സ്ത്രീ സ്നേഹശക്തിയുടെ കരുത്ത് ഉദ്ഘോഷിക്കുന്ന ഈ പോസ്റ്റിടാന്‍ “ആണത്തം” കാണിച്ച മാണിക്യത്തെ
ചിത്രകാരന്‍ അഭിനന്ദിക്കുന്നു:)

September 21, 2009 1:09 PM
chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ അധികപ്രസംഗങ്ങള്‍ മാണിക്യത്തെ വിഷമിപ്പിച്ചില്ലെന്നറിഞ്ഞതില്‍ സന്തോഷം.
സ്വന്തം അച്ചനമ്മമാരുടെ ഹൃദയ ബന്ധത്തിന്റെ ശക്തി കണ്ടു വളര്‍ന്നതിനാല്‍
ആ ശക്തി സമൂഹത്തിലും സന്തോഷം വിതക്കുന്ന ബന്ധങ്ങള്‍ വളര്‍ത്തട്ടെ എന്ന സദുദ്ധേശത്തോടെ
എഴുതിയതാണ്. അമ്മയിലൂടെയാണ് ചിത്രകാരന്‍ അച്ഛ്നെ അറിഞ്ഞത്. അച്ഛന്റെ ആരോഗ്യത്തിനും,ശക്തിക്കും,ജോലിക്കും വേണ്ടിയാണ് അമ്മ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്.
ചിത്രകാരന്‍ മനമുരുകി പ്രാര്‍ത്ഥിച്ചതും അച്ഛന്റെ ശക്തിക്കു മാത്രം. അച്ഛന്‍ ശക്തനായാല്‍ അമ്മയും മക്കളും ഭാഗ്യവാന്മാരെന്ന തിരിച്ചറിവ് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നു. അച്ഛന്‍ ഒരു ക്ഷേത്രമാണെന്നും അമ്മ അതിലെ ദൈവീക ചൈതന്യമാണെന്നും ഇന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു. (ബിംബങ്ങള്‍ സവര്‍ണ്ണമാണെന്നതിനാല്‍ ക്ഷമിക്കുക. സവര്‍ണ്ണ സാംസ്ക്കാരികതയില്‍ അതാണല്ലോ വേഗത്തില്‍ മനസ്സിലാക്കാനാകുക.)
സ്വന്തം ഭര്‍ത്താവിനെ ആത്മാര്‍ഥമായി സ്നേഹിക്കാനാകാത്ത ഭാര്യക്ക് തന്റെ മക്കള്‍ക്ക്
നല്ലൊരു അച്ഛനെ ചൂണ്ടിക്കാണിക്കാനാകില്ല.പലപ്പോഴും അയല്‍പ്പക്കത്തെ അച്ഛനോ,സിനിമാതാരങ്ങളോ,കള്ളുകുടിച്ചു വരുംബോള്‍ വീട്ടിലേക്ക് ചിക്കണ്‍ പൊരിച്ചതു വാങ്ങിക്കൊണ്ടുവരുന്ന സ്വന്തം ധനികനായ അച്ഛനോ,കളിതമാശകള്‍ കൊണ്ട് അമ്മാനമാടുന്ന ചാറ്റിലെ കഥാകൃത്തോ, കവിയോ...എല്ലാമായിരിക്കും ഇന്നത്തെ അമ്മമാരുടെ ആരാധനാപാത്രങ്ങള്‍.
ഭര്‍ത്താവ് വഴിപോക്കനായ ഒരു പാര്‍ട്ട്ണര്‍ മാത്രം.
ഇന്ന് നമ്മുടെ സ്നേഹശൂന്യമായ സമൂഹം അനുഭവിക്കുന്ന തന്തയില്ലായ്മയുടെ പ്രധാന കാരണം !!!
സസ്നേഹം.
September 23, 2009 8:23 PM
chithrakaran:ചിത്രകാരന്‍ said...

കുറെ ഷണ്ഡന്മാര്‍ ഇറങ്ങിയിട്ടുണ്ടല്ലോ കര്‍ത്താവേ...!!!
സ്ത്രൈണതയുടെ കീഴിലെ അടിമത്വത്തില്‍
അഭിമാനിക്കുന്ന മന്ദബുദ്ധികള്‍ക്കായി ഒരിക്കല്‍ക്കൂടി
ചിത്രകാരന്‍ പറയുന്നു...

പുരുഷന്റെ തരള ഹൃദയം അടിമബോധത്തിന്റെ
ഇരുട്ടു വ്യാപിച്ചുകിടക്കുന്ന ഭീരുത്വത്തിന്റെ മാളങ്ങളാണ്.
ഷര്‍ട്ടും,കാലിസ്രായിയും,മീശയും,കിടുങ്ങാമണിയും,ആണ്‍ശബ്ദവും പുരുഷന്റെ ബാഹ്യരൂപമേ ആകുന്നുള്ളു.

അമ്മമാരെ മാത്രമല്ല, ആണെന്നു പറഞ്ഞു
നടക്കുന്ന ഈ ഷണ്ഡന്മാരുടെ പടയേയും പഴിക്കുകതന്നെ വേണം.:)
September 25, 2009 7:45 AM

6 comments:

Sabu Kottotty said...

“വല്ലപ്പോഴുമൊന്ന് ആണാകാന്‍ അവനു മദ്യം കഴിക്കേണ്ടിവരുന്നു .!”

മാണിക്യത്തിന്റെ പോസ്റ്റു വിശകലനം ചെയ്തതു നന്നായി...

Unknown said...

ജാതിയുട് പേരിലുള്ള വിവേചനത്തിനെതിരെ പട പൊരുതുന്ന ചിത്രകാരൻ മേൽ ഷോവനിസം സംസാരിക്കുമ്പോൾ മറ്റാര് പറഞ്ഞു കേൾക്കുന്നതിലും കൂടുതൽ അശ്ലീലമായി തോന്നുന്നുവെന്ന് വ്യസനപൂർവം പറഞ്ഞുകൊള്ളട്ടെ

ചിന്തകന്‍ said...

ചിത്രകാരന്റിന്റെ കമന്റിലും മാണിക്യത്തിന്റെ പോസ്റ്റിലും കാര്യമില്ലാതില്ല.

നന്നായിരിക്കുന്നു.

Unknown said...

വീടിന് കരുത്തായി.. പൌരുഷമുള്ള ആണുങ്ങളും സ്നേഹനിധികളായ പെണ്ണുങ്ങളും :)

★ Shine said...

Basic Instincts! I too thought same way..but not sure, but it could be one reason.

Karma@earth said...

Kuttam eppozhum ammayudethu thanne. Achan enna prathibhasam evide anno avo? Evide samyam alle,achanu oru beejam sambhavana cheythu kazhinjal pinne madyashappilo allenkil areyenkilum peedipikano pokenda, annannu ennu theliyikkan.
Sthri ennum aradhya ayirikunam. Aradhyakku adima enna artham koodi undu. Sthrikalodu ulla ee manobhavam mattoru janmithwamanu ennu chithrakaran enthe manasilakathathu?