Sunday, September 27, 2009

വെള്ളഴുത്തിന്റെ സ്വയംഭോഗം !!!

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)
“ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാസനകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെ എഴുത്തിന്റെ ഭാഗമാവുക എന്നത് സര്‍ഗാത്മകസാഹിതിയുടെ നാള്‍വഴിചരിത്രത്തില്‍ ആരും കൊടിനാട്ടാത്ത കന്യാവനങ്ങളല്ല. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്. പ്രണയത്തിന്റെ സാഫല്യത്തില്‍ കൈവരുന്ന മുക്തി ഒരു പാഴ്വാക്കാണെന്ന് ഇന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്, കാല്‍പ്പനികമായ തരളതയോടെ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും? എന്നല്ല, ഒരു പടി കൂടി കടന്ന് മാനുഷികമായ ഏതു ബന്ധത്തിന്റെയും സഫലത പ്രശ്നാധിഷ്ഠിതമാണ്. എങ്കിലും അഴിച്ചുവിട്ട വാസനകള്‍ക്കു പിന്നാലെ അലയാതിരിക്കാന്‍ കഴിയുന്നില്ലെന്നിടത്ത് കുടുങ്ങിക്കിടന്ന കല്‍പ്പനകളെ അഴിച്ചെടുത്ത്, തങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളിലെ പ്രതിബിംബങ്ങളില്‍ നോക്കി, പുതിയ രൂപങ്ങള്‍ നിര്‍മ്മിക്കുകയാണ് ബി മുരളി ‘കാമുകി’ എന്ന സമാഹാരത്തില്‍.”
(ബ്ലോഗര്‍ വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ എന്ന പോസ്റ്റില്‍ നിന്നും ഉദ്ദരിക്കുന്നത്.)

സ്വയംഭോഗം കുറ്റകരമൊന്നുമല്ല. വെള്ളെഴുത്തിന് സാഹിത്യസ്വയംഭോഗം നടത്താന്‍ അവകാശമുണ്ടെന്നതും നേരാണ്.ആ അവകാശത്തെ ചിത്രകാരനും മാനിക്കുന്നു. എന്നാല്‍, സ്വയംഭോഗത്തേയും, വ്യഭിചാരത്തേയും, സത്യസന്ധമായി വ്യവഹരിക്കാനുള്ള,ആചരിക്കാനുള്ള സദാചാരബോധം എഴുത്തുകാരന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതയായി ചിത്രകാരന്‍ മനസ്സിലാക്കുന്നു.ഭൂതകാലത്തിന്റെ പാണ്ഡിത്യ ശെഖരത്തിലെ പദസംബത്തും,കാക്കത്തൊള്ളായിരം എഴുത്തുകാരുടെ ജീവ ചരിത്ര ജ്ഞാനവും,അവരെ സേവിച്ചതിനോ,വായിച്ചതിനോ ലഭിക്കുന്ന പരിചയ സര്‍ട്ടീഫിക്കറ്റുകളും ബ്ലോഗിനു പുറത്ത് നിരൂപകന്‍ ചമയാന്‍ സഹായിക്കുന്ന ഘടകങ്ങളാകാം. എന്നാല്‍, ബൂലൊകത്ത് അത്തരം യോഗ്യതകള്‍ പരിഹാസ്യമായ പൊട്ടന്‍ കളിയായി വിലയിരുത്തപ്പെടാതിരിക്കാന്‍ പ്രിന്റു മീഡിയയുടെ ചട്ടംബികളായ പത്രാധിപര്‍ കാവല്‍ ന്‍ല്‍ക്കുന്നില്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

പ്രിന്റു മീഡിയകളുടെ മന്ദബുദ്ധികളായ പത്രാധിപന്മാരെ അതിശയിപ്പിക്കാന്‍ ശ്വാസംപിടിച്ച് ആറ്റിക്കുറുക്കി രചിച്ചെടുക്കുന്ന പാണ്ഡിത്യ കസര്‍ത്തുകള്‍ സ്വയംഭോഗത്തിലൂടെ ശേഖരിക്കുന്ന ശുക്ലാശേഖരമല്ലെന്ന് മനസാക്ഷിക്കുത്തില്ലാതെ പറയാന്‍ വെള്ളെഴുത്തിനെപ്പോലുള്ള
പുസ്തക നിരൂപകര്‍ക്കു കഴിയുമോ ? നിങ്ങളുടെ സാഹിത്യം എന്നത് ആത്മസുഖത്തിനും, പത്രമുതലാളിയുടെ കീശസുഖത്തിനും വേണ്ടി തയ്യാറാക്കപ്പെടുന്ന കഞ്ചാവുബീഡികളാണെന്ന് സത്യസന്ധമായി പറയാനുള്ള തുറന്ന മനസ്സെങ്കിലുമുണ്ടാകുമോ ? ഈ നിരൂപണ സാഹിത്യം സമൂഹത്തെ പണത്തിനുവേണ്ടിയും,സൌഹൃദത്തിനുവേണ്ടിയും വായനക്കരെ കൂട്ടിക്കൊടുക്കുന്നതും മാന്യമാണെന്ന് ജനം വിശ്വസിക്കുന്നതുമായ അശ്ലീലജോലിയാണെന്ന് നിങ്ങള്‍ എന്നെങ്കിലും മനസ്സിലാക്കുമോ വെള്ളെഴുത്തന്മാരേ?

ചിത്രകാരന് വെള്ളെഴുത്തിനോട് വ്യക്തിപരമായി അശേഷം വിരോധം തോന്നേണ്ട ഒന്നും തന്നെയില്ല. മാത്രമല്ല നല്ലൊരു സംഘാടകനായ വ്യക്തിയെന്ന നിലയില്‍ ബഹുമാനവുമുണ്ട്.വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ അപൂര്‍വ്വമായേ ചിത്രകാരന്‍ വായിച്ചിട്ടുമുള്ളു.
വായിച്ചവ അകത്തുകടക്കാന്‍ കുറച്ചു സാഹസപ്പെടണമെന്നുള്ളതിനാല്‍ പലപ്പോഴും ശ്രമം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരുന്നു.ചിത്രകാരന്റെ സന്മയത്തിന് കുറച്ചു വില കൂടുതലുള്ളതുകൊണ്ടാണ്.പോസ്റ്റുകള്‍ മോശമായതുകൊണ്ടല്ല.
വെള്ളഴുത്തിനെപ്പോലുള്ള ശുക്ലത്തിന്റെ കൌണ്ട് പത്രാധിപന്മാരെ ബോധ്യപ്പെടുത്താന്‍ ആഞ്ഞുപിടിക്കുന്ന ധാരാളം എഴുത്തുകാരെ മാതൃഭൂമിയിലും,ഭാഷാപോഷിണിയിലും,മറ്റു തറവാടിത്വമുള്ള പ്രസിദ്ധീകരണങ്ങളിലും ഉണങ്ങിപ്പിടിച്ച് നാറ്റിക്കുന്ന അവസ്ഥയില്‍ ചിത്രകാരന്‍ കുറെക്കാലമായി ശ്രദ്ധിച്ചുപോരുന്നു. അവരെ വിമര്‍ശിക്കാന്‍ ചിത്രകാരന്‍ ഏതറ്റംവരെയും പോകും എന്നതിന്റെ തെളിവാണ് ചിത്രകാരന്റെ ബ്ലോഗിലുള്ള നിരോധിട്ട ചിന്തകള്‍ (Thursday, November 1, 2007) നിരോധിടാത്ത ചിന്തകള്‍(Reposted on Thursday, January 29, 2009) എന്ന പോസ്റ്റ്. ഇപ്പോള്‍ ആ വിഷയം വീണ്ടും ചിത്രകാരന്റെ ധാര്‍മ്മികതയെ അസ്വസ്ഥപ്പെടുത്താന്‍ വെള്ളെഴുത്തിന്റെ സവര്‍ണ്ണസാഹിത്യത്തറവാട്ടിലെ കുശിനിപ്പണിക്കാരന്റെ ഗര്‍വ്വം നിമിത്തമായിരിക്കുന്നു എന്നേയുള്ളു.

അസഹ്യമായ വിധം മനപ്പൂര്‍വ്വം വളഞ്ഞു മൂക്കുപിടിക്കുന്ന വെള്ളെഴുത്തിന്റെ പുസ്തക നിരൂപണത്തിലെ കായികാഭ്യാസം ചിത്രകാരന് ഒരു സൌന്ദര്യശാസ്ത്രം കൊണ്ടും ന്യായീകരിക്കാനാകുന്നില്ല. നാട്ടില്‍ കറണ്ട് വന്നതോടുകൂടി അപ്രത്യക്ഷമായ ഒടിമറിയല്‍ ഇക്കാലത്തും നിര്‍ബാധം തുടരാമെന്ന് ബൂല്‍കത്തെ എഴുത്തുകാര്‍ മാത്രമല്ല, പ്രിന്റ് മീഡിയയുടെ പത്രാധിപന്മാരും ഇനി ആശിച്ചുകൂടാത്തതാണ്.

ചിത്രകാരന്‍ വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ എന്ന പോസ്റ്റിനുനേരെ ഇത്രക്കു ക്ഷുഭിതനാകാന്‍ കാരണം അതിലെ ഭാഷ പിന്‍പറ്റുന്ന ഹീനമായ സവര്‍ണ്ണരാഷ്ട്രീയന്മാണ്.ഇനിയും മനുഷ്യരാകാന്‍ വിമുഖതകാണിക്കുന്ന പൊതുധാരയുടെ കുഴലൂത്തുകാരനാകുന്ന കലാ നിരൂപകനെ ചിത്രകാരനു പൊറുക്കാനാകില്ല.കാരണം, കലാ-സാഹിത്യ നിരൂപകന്‍ സാഹിത്യകാരനും മുന്നില്‍ നടക്കാന്‍ തത്വശാസ്ത്രത്തിന്റെ കൈവിളക്ക് തെളിയിക്കേണ്ടവനാണ്.

വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ എന്ന പോസ്റ്റിനെക്കുറിച്ച് രണ്ടു ദിവസം മുന്‍പ് ചിത്രകാരന്‍ അക്ഷരങ്ങളുടെ ജിംനേഷ്യം എന്ന പേരില്‍ മൃദുവായി ഒരു ലിങ്ക് പോസ്റ്റ് ഇട്ടിരുന്നു. അത് വേണ്ടത്ര ശക്തിയില്ലാത്തതുകൊണ്ടാണ് കുറച്ച് ഡോസ് കൂട്ടി ഈ പൊസ്റ്റ് എഴുതാന്‍ ഇടവന്നത്.

ലിങ്കുകള്‍
1)ഈ പോസ്റ്റുമായി ബന്ധപ്പെട്ട് ബുദ്ധിജീവ്യാളെക്കൊണ്ടുള്ള പ്രയോജനം എന്ന ഒരു പോസ്റ്റ് മരത്തലയന്റെ ബ്ലോഗില്‍ കണ്ടു.
2)ബ്ലോഗിലും ക്വട്ടേഷന്‍ ടീമുകള്‍ ! സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകളിലെ പോസ്റ്റ്.

62 comments:

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്‍ വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ എന്ന പോസ്റ്റിനുനേരെ ഇത്രക്കു ക്ഷുഭിതനാകാന്‍ കാരണം അതിലെ ഭാഷ പിന്‍പറ്റുന്ന ഹീനമായ സവര്‍ണ്ണരാഷ്ട്രീയന്മാണ്.ഇനിയും മനുഷ്യരാകാന്‍ വിമുഖതകാണിക്കുന്ന പൊതുധാരയുടെ കുഴലൂത്തുകാരനാകുന്ന കലാ നിരൂപകനെ ചിത്രകാരനു പൊറുക്കാനാകില്ല.കാരണം, കലാ-സാഹിത്യ നിരൂപകന്‍ സാഹിത്യകാരനും മുന്നില്‍ നടക്കാന്‍ തത്വശാസ്ത്രത്തിന്റെ കൈവിളക്ക് തെളിയിക്കേണ്ടവനാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എത്ര അത്ഭുതകരമായ കാര്യങ്ങളാണ് ബ്ലോഗിൽ!!മലയാളഭാഷയിലുള്ള എന്റെ അറിവ് എത്രയോ തുച്ഛം!

രഞ്ജിത് വിശ്വം I ranji said...

മുകളിലെഴുതിയ സാഹിത്യ നിരൂപണവും ചിത്രകാരന്റെ വിമര്‍ശവും വായിച്ചു. സത്യത്തില്‍ ഇക്കാലമത്രയും ഇവരെഴുതുന്നതെന്ത് അല്ഭുതത്തോടെ നോക്കി നില്ക്കുകയും എനിക്കു ഒരു തലത്തിലും മനസ്സിലാകാത്ത ഒരു മലയാളം ഈ നാട്ടില്‍ നിലനില്ക്കുന്നുണ്ട് എന്ന് അത്ഭുതത്തോടെ കണ്ടെത്തുകയും ചെയ്തു.
എന്താണീ വാക്ക് ചര്‍ദ്ദി കൊണ്ട് ആ നിരൂപകനും അതേപോലുള്ളവരും ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നതേയില്ല. എഴുതുന്നതാരും മന്സ്സിലാക്കരുതെന്നോ അല്ലയോ ആര്‍ക്കും എത്തിപ്പിടിക്കാന്‍ ആവാത്ത ഒന്നാണ് ഈ നിരൂപണം എന്ന് ബോധ്യപ്പെടുത്തുകയോ..
നന്നായി ചിത്രകാരാ.. ഇങ്ങനെ തൊലിയുരിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ..

കണ്ണനുണ്ണി said...

നിരൂപണത്തെ പറ്റിയോ , പോസ്റ്റില്‍ പറയുന്ന വ്യക്തിയെ പറ്റിയോ എന്തെങ്കിലും പറയുവാന്‍ ഞാന്‍ ആളല്ല...
പക്ഷെ ചിത്രകാരന്‍ എടുത്തു കാട്ടിയിട്ടുള്ള... ആ വ്യക്തിയുടെ പോസ്റ്റിലെ ഭാഗം കാണുമ്പോള്‍ തന്നെ നിസ്സംശയം പറയാം...
ഞാന്‍ ആ വഴിക്ക് പോവില്ലാ..
ഇങ്ങനെ അക്ഷരങ്ങള്‍ കൊണ്ട് ഒരു ട്രപ്പീസ്‌ നടത്തുമ്പോള്‍ എന്താണ് ഉദേശിക്കുന്നത്... സാധാരണക്കാരനായ ഒരു വായനക്കാരന്‍ വാതില്‍ക്കല്‍ വന്നു നോക്കി പ്രവ്ടി കണ്ടു ബഹുമാനം തോന്നി പടിപ്പുര കടന്നു കാലെടുത്തു വെക്കരുത് എന്നോ ?

Unknown said...

കാര്യങ്ങള്‍ രണ്ട് രീതിയില്‍ പറയാം. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ ലളിതമായ ശൈലിയിലും,ഒട്ടും മനസ്സിലാകാത്ത ദുര്‍ഗ്രാഹ്യമായ മേതില്‍‌ശൈലിയിലും. ആദ്യത്തേതിന് ആഭിജാത്യം തീരെ കുറവാണെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും പലരും പ്രശംസിച്ചു കേള്‍ക്കാറുള്ളത് ലളിതമായ ശൈലിയെ തന്നെയാണ്. ലളിതമായ ശൈലിയില്‍ പറഞ്ഞാലും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയും എന്ന് മാത്രമല്ല പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഒരേ പോലെ മനസ്സിലാകും എന്ന ഗുണവുമുണ്ട്. ഇതൊക്കെയാണെങ്കിലും ഭാഷാപാണ്ഡിത്യത്തിന്റെ കുറവ് കൊണ്ടാണ് ഞാന്‍ ദുര്‍ഗ്രാഹ്യമായി എഴുതാത്തതും അത്തരം രചനകള്‍ വായിക്കാത്തതും!

സജി said...

എന്നോപ്പോലുള്ള നിരക്ഷര കുഷികള്‍ക്ക്, ഈ വെള്ളെഴുത്തു കാണുന്ന ആങ്കിളിലൂടെ ഒന്നു നോക്കിക്കാണാന്‍ ആഗ്രമുണ്ട്. പക്ഷേ, ആ ബ്ലോഗു തുറക്കുമ്പോഴേക്കും, പകച്ചു പോകും! പിന്നെ ഓടിയാലും രക്ഷ്പ്പെടാന്‍ പറ്റില്ല! തല കറങ്ങി അവിടെക്കിടക്കും!

ചീഞ്ഞ ഭാഷയാണെങ്കിലും ചിത്രകാരാ,, ഇതു വെറും സത്യം!

Inji Pennu said...

ചിത്രകാരാ,
ഒന്നും മനസ്സിലാവുന്നില്ലല്ലോ? കുറച്ച് കൂടി ലളിതമായി പറഞ്ഞിരുന്നുവെങ്കിൽ എന്നെപ്പോലെയുള്ള ഭാഷാ അവർണ്ണർക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായേനെ.

Unknown said...

കടുവയെ കിടുവ പിടിക്കുമോ?

ഒന്നു പറയാം,ഇതു ബ്ളോഗില്‍ മാത്രം കണ്ടു വരുന്ന പ്രതിഭാസമാണ്.

രാജ് said...

ചിത്രകാരന്‍ സാമ്പിള്‍ :
ഗണിപതിയുടെ തുമ്പിക്കൈയെന്ന് ബ്രാഹ്മണര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതും മുലയുള്ള സരസ്വതിയെ വരയ്ക്കാന്‍ അറിയാത്ത കലണ്ടര്‍ ചിത്രകാരന്‍ രവിവര്‍മ്മയെപ്പോലുള്ള സവര്‍ണ്ണന്‍ പടച്ചുവിട്ടതുമായ തുമ്പിക്കൈ സങ്കല്പം യഥാര്‍ത്ഥത്തില്‍ ലിംഗമാണെന്നും അതിന്റെ ശ്രീഘസ്ഖലനത്തില്‍ ശുക്ലനഷ്ടം സംഭവിച്ചതുപോലെ ബ്രാഹ്മണന്‍ അധികാര നഷ്ടത്തെ ഗണേശോത്സവങ്ങളാക്കി സ്വയംഭോഗം ചെയ്തു ലിംഗം പെരുപ്പിക്കുന്ന കാഴ്ച ചിത്രകാരന്‍ കാണുന്നുണ്ട്. തറവാടിത്വത്തിന്റെ കാവല്പ്പുരയിലും പത്തായപ്പുരയിലിരുന്ന് വേശ്യാസംസ്കാരം ഉണങ്ങിപ്പിടിച്ചിട്ടുള്ള പൂമുഖത്ത് ഗണപതിയുടെ ആയിരം ലിംഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന പുലയാടി സംസ്കാരത്തിന്റെ തുടര്‍ച്ചകളായ ഗണേശോത്സവത്തെ വിമര്‍ശിക്കുവാന്‍ ചിത്രകാരന്‍ ഏതറ്റവും വരെ പോകുമെന്നതിന്റെ തെളിവാണ്‌ ചിത്രകാരന്റെ ബ്ലോഗിലിട്ട ഉറയിട്ട പോസ്റ്റുകള്‍ എന്ന ലേഖനം.

വെള്ളെഴുത്ത് സാമ്പിള്‍ :
സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ , ഈ ഘോഷയാത്രയ്ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. അധികാരത്തെ തെഴുപ്പിക്കല്‍ . അതറിയാതെയാണ് ജനം ഭക്തിയില്‍ രമിക്കുന്നത്. കുറ്റബോധങ്ങളെ ഇറക്കി വയ്ക്കുന്നത്. വഴിവക്കിലെ താത്കാലിക ടെന്റിലെ ആരതികളില്‍ തൊട്ട് കണ്ണില്‍ വയ്ക്കുന്നത്. വിഘ്നേശ്വരോത്സവം പല നിലയ്ക്കും സാമൂഹികമായ വിഘ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും കുടിയിരുത്തുകയുമാണ്. പൂജിക്കുന്നത് ആരുടെ ദൈവത്തെ, എന്തിനുള്ള ദൈവത്തെ എന്നതിനെപ്പറ്റി കൂടി ചിന്തയുണ്ടാവണം ആചാരങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക്. സമൂഹത്തിന്റെ ഗതിവിഗതികള്‍ അവിടെ കിടക്കുന്നു എന്നതിനാല്‍ . ഭക്തിയുടെ ബാഹ്യതലത്തില്‍ അതിരുവിട്ട് രമിക്കുന്ന സ്വഭാവമുള്ളതുകൊണ്ടും തിരിച്ചറിവുകള്‍ പല നില്യ്ക്കും സംഭവിക്കാതെ സ്തംഭിച്ചു നില്‍ക്കുന്നതുകൊണ്ടും ജനക്കൂട്ടം എന്ന നിലയില്‍ മലയാളിക്ക് അത് മനസ്സിലാക്കുന്നതിനു പ്രയാസമുണ്ട്. ഗണപതി എന്ന ദൈവം അതിന്റെ ആദിസ്വരൂപമായ അസുരാവസ്ഥയിലേയ്ക്ക് പോവുകയാണ് ഗണേശോത്സവങ്ങളില്‍ എന്നു സംശയിക്കാന്‍ ഒരുപാട് ന്യായങ്ങളുണ്ട് എന്നു മാത്രം ഇപ്പോള്‍ പറയാം.

ഇത്രകാലവും സവര്‍ണ്ണതയ്ക്കെതിരെയും ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ അമേദ്യസമമായ വിലമാത്രമുണ്ടാവുകയും വെള്ളെഴുത്തിന്റെ ഗം ഗണപതിയേ എന്ന ഒരൊറ്റ പോസ്റ്റ് പോലും അതിഹിന്ദുത്വത്തിനും സവര്‍ണ്ണതയ്ക്കുമെതിരെ അതെടുത്ത ജാഗ്രതയുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെടും. സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.

Haree said...

വെള്ളെഴുത്തിനെ അറിയാത്തവര്‍ക്കും, ആ ബ്ലോഗ് വായിക്കാത്തവര്‍ക്കും വേണ്ടി:
> ആ ബ്ലോഗ് അപ്രാപ്യമായ ഒന്നാണെന്ന മുന്‍‌ധാരണയുടെയൊന്നും ആവശ്യമില്ല. നല്ല ഒഴുക്കുള്ള ലളിതസുന്ദരമായ മലയാളത്തില്‍ ആശയങ്ങളെ നന്നായി അവതരിപ്പിക്കുന്ന ലേഖനങ്ങളാണ് ആ ബ്ലോഗില്‍ അധികവും.
> ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ഭാഗം അടങ്ങുന്ന പോസ്റ്റ്, ലേഖകന്‍ ഏതോ പ്രിന്റ് മീഡിയയ്ക്കു വേണ്ടി എഴുതി നല്‍കിയത് പുനഃപ്രസിദ്ധീകരിച്ചതാണ്. (എന്ന് ലേഖകന്‍ തന്നെ അവിടെ ഒരു കമന്റില്‍ സൂചിപ്പിച്ചിരുന്നു.)
> തീര്‍ച്ചയായും, പ്രിന്റ് മീഡിയയ്ക്കു വേണ്ടി ഈ രീതിയില്‍ എഴുതുന്നതിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ലക്ഷ്യങ്ങള്‍ ഉണ്ടാവും. അത് ലളിതമാക്കി വേണം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ എന്നൊന്നുമില്ലല്ലോ! പ്രിന്റില്‍ വന്നവ സൂക്ഷിക്കുവാനൊരിടമായും ബ്ലോഗ് ഉപയോഗപ്പെടുത്താം.
> ഇനി ബ്ലോ‍ഗിനു വേണ്ടി തന്നെ എഴുതുന്ന പോസ്റ്റാണെങ്കില്‍ തന്നെ, അതു ലളിതമായി ഏവര്‍ക്കും മനസിലാവുന്ന രീതിയിലാവണം എന്ന് എന്തിനാണ് നിര്‍ബന്ധം? (വ്യക്തിപരമായി ഗ്രഹിക്കുവാന്‍ സമയം കൂടുതലെടുക്കുന്ന/പ്രയത്നം ആവശ്യമുള്ള ലേഖനങ്ങളോട് എനിക്കും അകല്‍ച തോന്നാറുണ്ട്. അങ്ങിനെയുള്ളവ വായിക്കാതെ വിടുക എന്ന ഓപ്ഷന്‍ എപ്പോഴും നമുക്ക് ഉപയോഗിക്കാമല്ലോ!)
> എഴുതിയത് ദുര്‍ഗ്രാഹ്യമായല്‍ അതുടനെ ഹീനമായ സവര്‍ണരാഷ്ട്രീയം പിന്തുടരുന്നതാവുമോ? അതു മനസിലാക്കുന്നവരെല്ലാം സവര്‍ണരും, മനസിലാക്കാത്തവര്‍ അവര്‍ണരും എന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ണര്‍ക്കു മനസിലാവാതിരിക്കുവാന്‍ / സവര്‍ണര്‍ക്ക് മാത്രം മനസിലാകുവാനാണ് വെള്ളെഴുത്ത് അങ്ങിനെ എഴുതുന്നത് എന്നാണോ ഉദ്ദേശിച്ചത്?
> “പ്രിന്റു മീഡിയകളുടെ മന്ദബുദ്ധികളായ പത്രാധിപന്മാരെ അതിശയിപ്പിക്കാന്‍ ശ്വാസംപിടിച്ച് ആറ്റിക്കുറുക്കി രചിച്ചെടുക്കുന്ന പാണ്ഡിത്യ കസര്‍ത്തുകള്‍” - ഇതിങ്ങിനെയാണെന്ന് എന്താണുറപ്പ്? വെള്ളെഴുത്തിന് ആ രീതിയിലുള്ള എഴുത്ത് സ്വാഭാവികമായി വരുന്നതാണെങ്കില്‍?
--

Unknown said...

ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ "അമേദ്യസമമായ "വിലമാത്രമുണ്ടാവുകയും ---------------------സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക്
" അമേധ്യവും"......

മുക്കിയധാരാ ബ്ലോഗ്‌ ബുജികളും ഹൈപെര്മാര്‍ക്കെട്ടില്‍ പോയി ആര്‍ത്തിയോടെ ഷോപ്പ് ചെയ്തു വാങ്ങുന്നത് "അമേദ്യം."
ചിത്രകാരനുമേല്‍ ആരോപിക്കപ്പെടുന്നത് 'സ്വയംഭോഗം' മുലകള്‍ മുതലായവയുടെ അതിപ്രസരം..

ഒരു വൃത്ത പരിധിയിലെ ബിന്ദുക്കളില്‍ ഏത് ഏതൊ ന്നിനു മുന്നിലാണ്‌ ??

Unknown said...

ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നതിനെ,ചിത്രകാരന്റെ അമേദ്യം വാരിത്തിന്നുന്നതായീട്ടാണു രാജ് എന്നവനു തോന്നുന്നതെങ്കില്‍, എന്റെ കമന്റിനെ പരാമര്‍ശിക്കുന്ന രാജ് എന്നവന്‍ ഞാന്‍ തൂറിയിട്ടുണ്ടോ എന്ന് എന്റെ ആസനം മണത്ത് നോക്കാന്‍ പിന്നാലെ കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വയസ്സാകുമ്പോള്‍ അമേദ്യവും അമൃതും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടും എന്ന് ഇവന്‍ കണ്ടെത്തിയത് സ്വന്തം തന്ത അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാവാം. പിന്നെ ഇവനും വയസ്സാവുമ്പോള്‍ ആരുടെയെങ്കിലും അമേദ്യം വാരിത്തിന്നുമല്ലൊ...

Unknown said...

മറ്റൊന്ന് കൂടി, ഞാന്‍ എന്റെ ആദ്യകമന്റില്‍ എഴുത്തിന്റെ ശൈലിയെ പറ്റി പൊതുവെ പരാമര്‍ശിച്ചതല്ലാതെ വെള്ളെഴുത്തിനെയോ,വെള്ളെഴുത്തിന്റെ പോസ്റ്റിനെ പറ്റിയോ ഒന്നും പറ്ഞ്ഞിരുന്നില്ല. ആ കമന്റ് പ്രത്യേകിച്ച് ആരെയും ഉന്നം വെച്ചിരുന്നില്ല. ആരെയും പ്രകോപ്പിക്കാന്‍ മാത്രം ഒന്നും ആ കമന്റില്‍ ഇല്ല എന്നും സുബോധം ഉള്ള ആര്‍ക്കും മനസ്സിലാവും. എന്നാല്‍ രാജ് എന്നവന് അകാലവാര്‍ദ്ധക്യം ബാധിച്ച് സുബോധം നഷ്ടപ്പെട്ടതിനാലാവാം എന്റെ കമന്റ് വായിച്ച് പിച്ചും പേയും പറയാന്‍ ഇടയായത്.

അനില്‍@ബ്ലോഗ് // anil said...

ഹെന്റമ്മച്ചീ....
ചിരിച്ച് തലകുത്തി മറിയുകയല്ലാതെ എന്തു ചെയ്യും?
അവനവന് മനസ്സില്‍ വരുന്ന പോലെ ഓരൊരുത്തരും എഴുതും. വെള്ളെഴുത്തിന്റ്റെ ശൈലിയില്‍ വെള്ളെഴുത്ത് എഴുതും, ചിത്രകാരന്റെ ശൈലിയില്‍ ചിത്രകാരനും.

കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ നിരത്തിയാലെ സാഹിത്യ സൃഷ്ടി മഹത്തരമാവൂ എന്ന് ധരിക്കുന്നവരുണ്ട്.ഇത്തരം എഴുത്ത് ഭീകരനായ ഒരു ബുദ്ധി ജീവിയുടെ ലക്ഷണമാണെന്ന് ധരിച്ച് ഭയഭക്തി ബഹുമാ‍നത്തോടെ കാണുന്നവരുമുണ്ട്. ഈ രണ്ട് കൂട്ടരെയും ഒരുപോലെ സ്വാധീനിക്കാന്‍ അത്തരം എഴുത്തുകള്‍ക്ക് കഴിയും. ലളിതമായും എന്നാല്‍ വായനയുടെ സൌന്ദര്യം നല്‍കിയും എഴുതുന്ന എത്രയോ പേരുണ്ട്.

വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ചിത്രകാരന് ഉണ്ട് എന്നതും അംഗീകരിച്ചുകൊണ്ട് തന്നെ ഈ പോസ്റ്റ് വായിച്ചു.

ഓഫ്ഫ്.
കെ.പി.എസ് മാഷെ, അമേദ്യമേറിന് മരുന്ന് അമേദ്യം തന്നെ എന്ന് ധരിക്കുന്നുവോ? കഴുകിക്കളഞ്ഞാലും അതങ്ങ് പോകും.

desertfox said...

കഷ്ടം തന്നെ സുകുമാരാ...
ശക്തമായി പ്രതികരിക്കാന്‍ ഈ വക വാക്കുകള്‍ തന്നെ ഉപയോഗിക്കുന്ന നിങ്ങളോടൊക്കെ ഉണ്ടായിരുന്ന ബഹുമാനമൊക്കെ ഇതോടെ മാറിക്കിട്ടി. ഈ വക കമന്റ്‌ ഒക്കെ എഴുതിയിട്ടും നിങ്ങളെ മാഷ്‌ എന്നോ സാര്‍ എന്നൊക്കെ വിളിക്കണം എന്നു ശഠിക്കരുതു സുകുമാരാ...

Unknown said...

@ ഹരി
> ഇനി ബ്ലോ‍ഗിനു വേണ്ടി തന്നെ എഴുതുന്ന പോസ്റ്റാണെങ്കില്‍ തന്നെ, അതു ലളിതമായി ഏവര്‍ക്കും മനസിലാവുന്ന രീതിയിലാവണം എന്ന് എന്തിനാണ് നിര്‍ബന്ധം? (വ്യക്തിപരമായി ഗ്രഹിക്കുവാന്‍ സമയം കൂടുതലെടുക്കുന്ന/പ്രയത്നം ആവശ്യമുള്ള ലേഖനങ്ങളോട് എനിക്കും അകല്‍ച തോന്നാറുണ്ട്. അങ്ങിനെയുള്ളവ വായിക്കാതെ വിടുക എന്ന ഓപ്ഷന്‍ എപ്പോഴും നമുക്ക് ഉപയോഗിക്കാമല്ലോ!)<

വായിക്കാതെ ‌വിടാം ഹരീ.. എന്നാലും ജനിച്ച അന്നു മുതല്‍ കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന ഒരു ഭാഷയെ ഇത്രമാത്രം ദുര്‍ഗ്രാഹ്യമാക്കുന്നതിനെതിരെ ഒന്നു പ്രതികരിച്ചതില്‍ എന്താണ് തെറ്റ്..


> എഴുതിയത് ദുര്‍ഗ്രാഹ്യമായല്‍ അതുടനെ ഹീനമായ സവര്‍ണരാഷ്ട്രീയം പിന്തുടരുന്നതാവുമോ? അതു മനസിലാക്കുന്നവരെല്ലാം സവര്‍ണരും, മനസിലാക്കാത്തവര്‍ അവര്‍ണരും എന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ണര്‍ക്കു മനസിലാവാതിരിക്കുവാന്‍ / സവര്‍ണര്‍ക്ക് മാത്രം മനസിലാകുവാനാണ് വെള്ളെഴുത്ത് അങ്ങിനെ എഴുതുന്നത് എന്നാണോ ഉദ്ദേശിച്ചത്?<

സവര്ണ്ണ രാഷ്ട്രീയം എന്ന പ്രയോഗത്തെ കേവലമായ ജാതി വ്യവസ്ഥയുടെ ചുറ്റളവില്‍ നിന്നു മാത്രം കാണരുത്.. എഴുത്തിലെ സാഹിത്യത്തിലെ ജാതീയതയെ പറ്റിയാണ് ചിത്രകാരന്‍ പറഞ്ഞതെന്ന് തോന്നുന്നു. ഭൂരിപക്ഷം മലയാളികള്‍ക്കും ദുര്‍ഗ്രാഹ്യമായ മലയാളം ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്കു മനസ്സിലാകുന്നില്ല എന്നതു കൊണ്ട് തന്നെ തങ്ങള്‍ എന്തോ മുന്തിയ ഇനമാണെന്നും ധരിച്ചു വശായിരിക്കുന്നവരെ വിമര്‍ശിക്കുക്കയുമാണ് ചിത്രകാരന്‍ ചെയ്തത് .

Unknown said...

കെ.പി സുകുമാരന്‍ കസറി. ചുമ്മാതെ വഴിയേ പോകുന്നവന്റെ നെഞ്ചത്തുകയറി ഡാന്‍സുകളിക്കുന്നവന് ഇതുതന്നെ അര്‍ഹിക്കുന്ന മറുപടി.

വെള്ളെഴുത്ത് മൌലിക ചിന്തകളുള്ള എഴുത്തുകാരന്‍ തന്നെ, സംശയമില്ല.പക്ഷേ അത് പ്രകടിപ്പിക്കാനുള്ള ശ്രമത്തില്‍ അക്കാദമിക് ഭാഷയുടെ കൃത്രിമത്വം വല്ലാതെ കയറിവരുന്നുണ്ട് എന്നതു ഒരു പ്രശ്നമാണ്. എന്നാല്‍ രാജ് നീട്ടിയത്തിനെപ്പോലുള്ള ചില കൊരങ്ങന്മാര്‍ക്ക്
അസുഖം വേറെയാണ്. സ്വന്തമായി എഴുതാനുള്ള കോപ്പില്ലാതെ അമ്മൂമ്മയുടെ അപ്പുറത്ത് കിടന്ന് വാണം വിട്ടതും കെട്ടാന്‍ പോയ പെണ്ണിന്റെ ചാളമണവും വലിയ വിപ്ലവം പോലെ എഴുന്നള്ളിക്കുന്ന ഈ സൈസ് ചെളുക്കകളുടേത് വെള്ളെഴുത്തിനെ ചാരി നിന്ന് “എനിക്കും തമ്പ്രാനും കൂടി ശമ്പളം മുപ്പത്” എന്ന് പറയുന്ന നമ്പരാണ്. അങ്ങനെ തടിയുള്ള അപ്പനെ ഡിഫന്റ് ചെയ്യുന്ന കൂട്ടത്തില്‍ ചില കീലേരി അച്ചുമാരെ പോലെ ഏത് മരത്തിലും കേറിയങ്ങ് കുലുക്കാമെന്ന് വിചാരിച്ചുകളയും ഇവനൊക്കെ. ആ വിചാരത്തിന്റെ കവാലക്കുറ്റിക്കാണ് കെ.പി.എസ് മുകളില്‍ പെരുക്കിയത്. അതിന് ചീയേഴ്സ് സുകുമാരന്‍ സാര്‍ !!!!!!

Unknown said...

മോനേ എന്താ തന്റെ പേര് എന്ത് ഫോക്സാ.. നിന്റെയൊക്കെ ബഹുമാനം പുഴുങ്ങിത്തിന്നാ ഞാന്‍ ജീവിയ്ക്കുന്നത് അത് മാറ്റല്ലേ... ബ്ലോഗില്‍ എനിക്കാരുടേം ബഹുമാനം വേണ്ടടോ...മനസ്സിലായാ നീ എന്തോ വിളിക്ക്...

അനിലേ, ഞാന്‍ മുന്‍പ് ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതിയപ്പോഴും ആ ബ്ലോഗന്‍ അകാരണമായി എന്നെ തെറി പറഞ്ഞിരുന്നു. ഇതെന്താ എനിക്കെവിടെയും കമന്റെഴുതിക്കൂടേ? അമേദ്യമേറ് ആരുടെയും കുത്തകയല്ലല്ലൊ. കിടക്കട്ടെ എന്റെ വകയും.. ബ്ലോഗ് ഇതിനൊക്കെയെ പറ്റൂ..

Unknown said...

ആഴ്ചയില്‍ ഒന്ന് എന്ന റേറ്റില്‍ ബ്ലോഗിന്റെ ജനാധിപത്യത്തെപ്പറ്റിയും മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റിയും അതിസാരം വരുന്നവര്‍ക്ക് ‘ബുദ്ധിജീവി സാഹിത്യം കൊണ്ട് എന്ത് പ്രയോജനം’ എന്ന സാധാരണക്കാരന്റെ ചോദ്യം തീരെ പിടിക്കില്ലായിരിക്കും. പക്ഷേ അത് അനിവാര്യമാണ്. ‘നിങ്ങളെന്താണ് ഈ എഴുതിക്കൂട്ടുന്നത് ’ എന്ന് പത്രത്തിന്റെയോ മാസികയുടെയോ ചുവട്ടില്‍ കമന്റിടാന്‍ പറ്റാത്ത വായനക്കാരന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് കമന്റ് ബോക്സിലെ സ്ഫോടനങ്ങള്‍. അത് താങ്ങാന്‍ പറ്റാത്തവര്‍ പണ്ട് ബ്ലോഗില്‍ നിന്ന് ഓടിപ്പോയിട്ടുണ്ട്. അന്ന് ചിലരെ ഓടിക്കാന്‍ ശ്രമിച്ച മഹാരഥന്മാരും ചില ബുജികളുമൊക്കെ തന്നെ ഇന്ന് തലയ്ക്കു ചുറ്റി മൂക്കില്‍ പിടിക്കുന്ന എഴുത്തിനെ ന്യായീകരിച്ചുകൊണ്ട് വരുന്നതു കാണുമ്പോള്‍ എന്താ പറയുക !

Kiranz..!! said...

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കമന്റും തുടർന്നുവന്ന കമന്റുകളും കൂട്ടി വായിച്ചിട്ട് ചിരി അടക്കാൻ പറ്റുന്നില്ല :)

സീസറിനുള്ളത് സീസറിനും വെള്ളക്കുള്ളത് വെള്ളക്കും എന്നൊക്കെ കരുതിയാൽ അല്പം രക്ഷപെടില്ലേ ? വെള്ളയോട് ഫോണിൽ സംസാരിച്ചു നോക്കി,സിമ്പ്ലാ കാര്യങ്ങൾ പറയുന്ന തങ്കമാന മനിതൻ.വളരെ നോർമൽ :) ജോക്സ് എപ്പാർട്ട്,രഞ്ജിത് പറഞ്ഞത് പോലെ ബ്ലോഗിൽ വെള്ളയെപ്പോലെയെഴുതുന്നത് കാണുമ്പോഴാ എത്രത്തോളം വാക്കുകൾ മലയാളത്തിൽ ദൈനംദിനം ഉപയോഗിക്കാതെ പോകുന്നു എന്നു മനസിലാവുന്നത്.ഭാഷയെ നന്നായി അറിയാനും പ്രയോഗിക്കാനും ഒരു പരിധി വരെ അത് പ്രചോദനവുമാകുന്നുണ്ട് .

ബ്ലോഗ് തുടങ്ങിയ കാലം മുതൽക്കേ കാര്യങ്ങൾ ശക്തമായി അവതരിപ്പിക്കാനുള്ള ചിത്രകാരന്റെ ആർജ്ജവത്തിന് അഭിനന്ദനം. “സവർണ്ണം“ എന്നൊരു വാക്കിനു പകരം വല്ലതും ചിത്രകാരൻ ഉടൻ കണ്ടു പിടിക്കേണ്ടതാകുന്നു (വെള്ളയോടു ചോദിക്കാം :)

തറവാടി said...

എല്ലാ തലത്തിലുള്ള വായനക്കാരേയും തൃപ്തിപ്പെടുത്താന്‍ എഴുത്തുകാരനാവുമെങ്കില്‍ അതെഴുത്തുകാരന്റെ വിജയം തന്നെയാണ്. നേര്‍ വായനയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തവരില്‍ ഒരാളാണ് വെള്ളെഴുത്തെന്ന് തോന്നിയീട്ടുണ്ട് അതുകൊണ്ട് തന്നെ താത്പര്യമുള്ള വിഷയമാണെങ്കില്‍ മാത്രം സ്വല്‍‌പ്പം കഷ്ടപെട്ടാണെങ്കിലും വായിക്കും.

വായനക്ക് ശേഷം വായനക്കാരനെ ചിന്തിപ്പിക്കാനാവുന്നതാണ് എന്തുകൊണ്ടും വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനേക്കാള്‍ നല്ലത്. വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ രണ്ട് വര്‍ഗ്ഗത്തിലും ഉണ്ട്, രണ്ടാമത്തേതിനുള്ള ഒരുദാഹരണമാണ് ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്.

കൃതൃമത്വമുള്ളതാണ് വെള്ളെഴുത്തിന്റെ ഭാഷ എന്ന് തോന്നിയിട്ടില്ല ആ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ വേറെയുണ്ട്.

Dr.Doodu said...

ചാള മണക്കുന്ന കവിത എഴുതിയ ആളല്ലേ ഈ രാജ് ?
ഇതാ ഇപ്പൊ അമേധ്യം മണക്കുന്ന ഒരു കമന്റും. kps മാഷിന്റെ മറുപടി നന്നായി. ലവനോടൊക്കെ ഇങ്ങനെയേ സംസാരിക്കാന്‍ പറ്റു.
ചിത്രകാരന്റെ പോസ്റ്റുകള്‍ സത്യം പറയുമ്പോള്‍ ബ്ലോഗിലെ സവര്‍ണതയുടെ കാവല്ക്കാര്‍ക്ക് ചൊറിയുന്നതും തുറാന്‍ മുട്ടുന്നതും സ്വാഭാവികം. സത്യത്തിന്റെ സ്വഭാവം എന്നും അങ്ങനെ തന്നെ. ചൊറിച്ചില്‍ ഉണ്ടാക്കും.

സജി said...

എന്റെ പടമില്ലാത്ത മുകളില് കമെന്റിട്ടിരിക്കുന്ന സജി, ഈ സജിയല്ലേ നാട്ടുകാരേ!

namath said...

ചിത്രന്‍. ഇത് തീര്‍ത്തും ആവശ്യമില്ലാത്ത ഒന്നായി തോന്നുന്നു. ബ്ലോഗ് എഴുതണോ വേണ്ടയോ, എഴുതുന്നെങ്കില്‍ എപ്പോഴെഴുതണം, എന്തെഴുതണം എങ്ങനെയെഴുതണം എന്നൊക്കെ നിശ്ചയിക്കേണ്ടത് എഴുത്തുകാരനാണ്. എഴുത്തുകാരന്‍റെ വ്യക്തിസ്വാതന്ത്ര്യം. സ്വീകരിക്കാനും തമസ്കരിക്കാനുമുള്ള അവകാശം വായനക്കാരനുമുണ്ട്. വ്യത്യസ്ത അഭിരുചിയുള്ളവര്‍ വ്യത്യസ്ത വിഭവങ്ങള്‍ ഇഷ്ടപ്പെടും. ഇഷ്ടപ്പെടാതിരിക്കും. സ്വന്തം അഭിരുചി മാത്രം വെച്ച് കാര്യങ്ങള്‍ വിലയിരുത്തണം എന്ന കാഴ്ചപ്പാട് മിതമായ ഭാഷയില്‍ ഡിക്ടേറ്റര്‍ഷിപ്പാണ്. പുനര്‍വായനയില്‍ ഉള്ളടക്കത്തിന്‍റെ ഗുണം മാത്രമാണ് പ്രസക്തമെന്നുള്ളപ്പോള്‍ വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത് പരസ്പരബഹുമാനത്തിന്‍റെയും പൊതുസ്ഥലത്തെ സമാന്യമര്യാദയുടെയും കൂടെ പ്രശ്നമാണ്. ഒരു വ്യക്തി എന്തെഴുതണം എന്നു തീരുമാനിക്കുന്നതില്‍ മറ്റൊരാള്‍ക്ക് യാതൊരു പങ്കുമില്ല.

കാവലാന്‍ said...

ആഹഹ! അര്‍മ്മാദിച്ചു.

എത്രനാളായി ഒരു ഭാഷാദേവാസുരം കണ്ടിട്ട്!

വെള്ളെഴുത്തിന്റെ കളരിയില്‍ അക്ഷരങ്ങളുടെ ഉറുമിത്തലപ്പു പുളയുമ്പോള്‍ ഏതേതിടമൊക്കെ അതുന്നം വയ്ക്കുന്നുവെന്ന് പെട്ടന്നാര്‍ക്കും മനസ്സിലാവില്ല.പക്ഷേ അതിനിടയ്ക്ക് ചിലരൊക്കെ വന്ന് 'നീട്ടി'യെറിയുന്നത്
തിരിച്ചേറുകിട്ടില്ലെന്ന ആത്മവിശ്വാസം കൊണ്ടായിരിക്കാം.നീട്ടിയേറും തിരിച്ചേറും പെറുക്കിയേറുമെല്ലാമായി സംഗതി തകര്‍‍ക്കുന്നുണ്ട് അനോണി ഓപ്ഷന്‍ കൂടിയൊന്നു തുറന്നേരെ ചിത്രകാരാ വര്‍മ്മമാരും കൂടി ഇറങ്ങട്ടേന്നെ. :)

Ziya said...

വായനയുടെ പ്രതലവിതാനങ്ങളില്‍ സ്വയമേവ ഉരുത്തിരുയുന്ന രൂപകഭാഷണങ്ങളുടെ ഉള്‍ക്കാമ്പ് ഏത് ചിഹ്നനഗണനയിലൂടെ ചിത്രസമാനമായ ഒരു വ്യഖ്യാനപെരുമാറ്റത്തിന് ഹേതുവാകാം? കുന്ദേരക്ക് കഴിഞ്ഞിട്ടുണ്ടോ? ചിത്രകാരന്‍ പ്രാപ്യവരാന്‍ നിരോധിത എന്ന് ക്ഷണിച്ചാലും അപ്രാപ്യമായി വ്രീളാവിഹീനപ്രാപിനീരഹിതയായി അവള്‍ അകന്നു മാറുന്നത് ചാളഗന്ധരൂഷിതമായ അനുമേയവിലാസം കൊണ്ടല്ലെന്ന് പറയാന്‍ സാധിക്കുമോ? അല്ലെങ്കിലും ദുര്‍ഗ്രഹതയുടെ ഹേതുവായി ഭവിക്കുന്നതില്‍ സാവര്‍ണ്ണ്യത്തിന്റെ ദുര്‍ഭോഗാസക്തിക്കുള്ള പങ്ക് കൌടില്യന്റെ ഓഫ് സയന്‍സ് ഓഫ് മീനിംഗ് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ചര്‍വ്വതീകാരം നടത്തിയിട്ടുള്ളതാണല്ലോ? ഇനി ഒരുമൊണ്ടാഷ് പ്രഭാവത്തൊടെയാണ് കാര്യങ്ങള്‍ കാണുന്നതെങ്കില്‍ ഹിച്ച്‌കോക്കിനു പോലും കൈവല്യസാധ്യത്തിന് മഹാമേരുവായി ഭവിച്ച ദ് സ്റ്റൂള്‍ ഓഫ് മോഷന്‍ ടെക്‍നിക്ക് എത്ര അയത്നലളിതമായാണ് കെ പി സുകുമാര്‍ജി അക്ഷന്തവ്യമാ‍യി കരഗതമാക്കിയത്. ക്ലി‌ഷ്ടമായ വരിഷ്‌ഠതയാണ് എഴുത്തിന്റെ നാഡീപ്രകമ്പനമെങ്കില്‍ മനലോലമൃദുതലങ്ങളില്‍ അബോധപൂര്‍വ്വമായ വിക്ഷുബ്ദത വിഭാവനത്തിനു പുറമേ മനനനിയതമായ ഭാവവിലാസങ്ങളില്‍ ലീലരസതിലകമാകണം വായന.

ഓട്ടകാലണ said...

ക്രിത്രിമത്ത്വമുള്ള ഭാഷ,
സാധാഭാഷാ
സരളമായ ഭാഷ
ലൈഗീക ഭാഷ
അശ്ശീല ഭാഷ
നാടന്‍ ഭാഷ
തീരോന്തരം ഭാഷ
മലബാറി ഭാഷ
വെള്ളെഴുത്ത്ഭാഷ
ചിത്രകാരന്‍ ഭാഷ
കെ പി എസ് ഭാഷ

അങ്ങനേ എന്തെല്ലാം ഭാഷാവിവേചനങ്ങളാണ് മലയാളഭാഷയില്‍

Haree said...

@ News@Kerala,
തീര്‍ച്ചയായും പ്രതികരിക്കാം. അതു തെറ്റെന്ന് ഞാന്‍ പറഞ്ഞതുമില്ല. പക്ഷെ; അതു വായിച്ച് എനിക്കും പ്രതികരിക്കാം. ആ കമന്റു വായിച്ച് News@Kerala-യ്ക്കും പ്രതികരിക്കാം... അതങ്ങിനെയങ്ങ് പോവും. :-)

ദുര്‍ഗ്രാഹ്യമായ മലയാളത്തിലെഴുതുന്നതിനാല്‍ താനെന്തോ സംഭവമാണെന്ന മട്ടില്‍ വെള്ളെഴുത്ത് എവിടെയുമൊരു ധാരണ പങ്കുവെച്ചതായി എനിക്കറിയില്ല. ഇനി വെള്ളെഴുത്തിനെ / ഇതു പോലെ എഴുതുന്ന മറ്റുള്ളവരെ അങ്ങിനെ കണക്കാക്കുന്നത് വായനക്കാരന്റെ പ്രശ്നമല്ലേ? അങ്ങിനെയൊരു സവര്‍ണതാ ലേബല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. പിന്നെ വെള്ളെഴുത്തിന്റെ ഈ എഴുത്തും വായിക്കുന്നവരും ആസ്വദിക്കുന്നവരും, എണ്ണത്തില്‍ കുറവാണെങ്കില്‍ പോലും, തീര്‍ച്ചയായും ഉണ്ട്. അവരുടെ ലോകത്തില്‍ അവര്‍ വ്യവഹരിക്കട്ടേന്നേ... ചിലപ്പോഴൊക്കെ ഞാനും ‘ഒന്നും മനസിലായില്ല’ എന്നു വെള്ളെഴുത്തിന് കമന്റിട്ടിട്ടുണ്ട്. പക്ഷെ, എനിക്കു മനസിലാവാതെ എന്തോ എഴുതിയതുകൊണ്ട് വെള്ളെഴുത്ത് വലിയ സംഭവമാണെന്നൊന്നും ഞാന്‍ ധരിക്കുവാന്‍ പോവുന്നില്ല. (അങ്ങിനെ ധരിക്കാതിരുന്നാല്‍ ഞാന്‍ സംഭവമാവും എന്നു കരുതിയല്ല... :-)

പിന്നെ, ഇന്നു ദുര്‍ഗ്രാഹ്യമായി എഴുതിയേക്കാം എന്നു നിശ്ചയിച്ചെഴുതുന്നതാവില്ലല്ലോ... വെള്ളെഴുത്തു തന്നെ (അദ്ദേഹത്തിന്റെ ബ്ലോഗില്‍, പ്രസ്തുത പോസ്റ്റില്‍) കമന്റില്‍ വിശദീകരിച്ചതു പോലെ, ലാളിത്യം മനഃപൂര്‍വ്വം കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതും കൃത്രിമത്വം തന്നെ.
--

Kaippally said...

Raj എഴുതിയ വരികൾ അവലോകനം ചെയ്യുന്നു.
A) സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു.

b)ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.


ഇതിലേ ഏതെങ്കിലും ഒരു വരി ഒഴിവാക്കിയിരുന്നു എങ്കിൽ പ്രശ്നം അലമ്പ് ആവൂല്ലായിരുന്നു.KPS
താങ്കൾ ഇങ്ങനെ, ഇത്രമാത്രം ക്ഷോപിക്കും എന്നു പ്രതീക്ഷിച്ചില്ല.

പറയാനുള്ളതു് ശക്തമായ ഭാഷയിൽ അവതരിപ്പിക്കാൻ കഴിവുള്ളവർ ആയിട്ടുപോലും ഈ വിധത്തിൽ പരസ്പരം ആക്ഷേപിക്കുന്നതിൽ സങ്കടം തോന്നുന്നു.


നല്ലതുപോലെ ചർച്ച ചെയ്യാവുന്ന ഒരു വിഷയത്തെ ഇങ്ങനെ ആക്കി തീർക്കരുതായിരുന്നു.


രണ്ടു കൂട്ടരും ദയവായി ഈ വിധത്തിൽ വഴക്കിടരുതു് എന്നു അഭ്യർത്ഥിക്കുന്നു.ചിത്രകാരൻ
താൻ എവിടെ പോയി. തന്റെ ബ്ലോഗിൽ രണ്ടു പേരു് തീട്ടം എറിഞ്ഞു കളിക്കുന്നതു് കണ്ടില്ലെ?

Ajith said...

Hello Chithrakara,

If you cant understand vellazhuth's writing ,thats not the problm of his writing- thats the problem of your brain. One should know about the capacity of one's brain. The brain capacity has something to do with the genes. There are people who understand and appreciate Vellazhuth's writing.Dont think that every other reader has genetical problems which limits cerebral capacities like you

Unknown said...

കൈപ്പള്ളി നോക്കൂ, ഞാന്‍ എത്ര സ്വാഭാവികമായിട്ടാണ് ആ കമന്റ് എഴുതിയിരുന്നത്. അതില്‍ ഞാന്‍ ആരെയെങ്കിലും പരാമര്‍ശിച്ചോ. വെള്ളെഴുത്തിന്റെ പോസ്റ്റിനെക്കുറിച്ചാണ് ചിത്ര്കാരന്റെ പോസ്റ്റ്. മറ്റ് ചിലരും വെള്ളെഴുത്തിന്റെ ശൈലിയെ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ടല്ലൊ. അതൊന്നും ഞാന്‍ ചെയ്തില്ലല്ലൊ. എന്നിട്ടും ആ നീട്ടിയന്‍ എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ഞാന്‍ എന്ത് പറഞ്ഞാലും പ്രതികരിക്കില്ല എന്ന് കരുതിയും മറ്റാരെയെങ്കിലും തൊട്ടാല്‍ കണക്കിന് കിട്ടും എന്ന് പേടിച്ചിട്ടല്ലെ. വല്ല ആവശ്യവുമുണ്ടോ അവന് എന്നെ വലിച്ചിഴക്കാന്‍? എന്നിട്ടും ഞാന്‍ ഷോഭിക്കാതിരുന്നാല്‍ നിങ്ങളുടെയൊക്കെ കൂടെ എനിക്കും ഈ ബൂലോഗത്തൂടെ വഴി നടക്കണ്ടേ? ഇത് ആദ്യത്തെ പ്രാവശ്യമല്ല അവന്‍ എന്നെ ഞോണ്ടുന്നത് എന്ന് കൂടി ഓര്‍ക്കണം.

സസ്നേഹം said...

ബൂലോകം ഒരുപാട് മാറിപ്പോയി :( അന്നൊക്കെ ബൂലോകര്‍ക്ക് എന്തൊരു ഒത്തൊരുമയായിരുന്നു... (ആത്മഗതം)

സിബുമാഷും, ഉമേഷ്-ഗുരുവും, പെരിങ്ങോടനും, ഏവൂരാനും... തുടങ്ങി വിരലിലെണ്ണാവുന്ന കുറച്ചു പേര്‍ ...

ബാലചന്ദ്രന്‍ മാഷ് പറഞ്ഞതെത്ര ശരി. ചിത്രകാരാ നന്നായി.

സസ്നേഹം എന്ന ഒരു പഴയ ബൂലോകന്‍

Jijo said...

ഹായ്‌! എന്താ രസം! എത്ര നാളായി ഇങ്ങനൊരു ഇരമ്പം കേട്ടിട്ട്‌! മുറുകട്ടങ്ങനെ മുറുകട്ടെ.

വെള്ളെഴുത്തിണ്റ്റെ ശൈലി മനസ്സിലാവാത്തോണ്ടാവും അതിലെ സവര്‍ണ്ണത അങ്ങട്ട്‌ പിടിക്കിട്ടീല്യാട്ടോ. അതൊക്കെ വായിച്ചിട്ട്‌ കയ്യടിക്കണ ആളോളൊക്കെ പോയിരിക്ക്യുണൂ. ഇപ്പൊള്ളതൊക്കെ ആ ചിത്രകാരണ്റ്റെ പോലത്തോറ്റ്യാ. മനസ്സിലായില്ല്യാച്ചാല്‍ അപ്പോ തെറി വിളിക്കും. പക്ഷേ അതും കേക്കാന്‍ ഒരു രസ്സാ. വായിക്കാണ്ട്‌ പോണ ആള്‍ക്കാരേക്കാള്‍ ഭേദല്ലേ വായിച്ചിട്ട്‌ തെറിയാച്ചാലും ഒരഭിപ്രായം പറയണോന്‍. അത്‌ കേട്ടിട്ടായാലും നാലാളു കൂട്യാ അതും ഒരു രസ്സല്ലേ.

ഇതിണ്റ്റെടേല്‍ നിക്കണ സുമാരണ്റ്റെ മേത്തൊരുത്തന്‍ തീട്ടം തെറിപ്പിച്ച കാഴ്ച കണ്ടോ? ഹൌ എണ്റ്റെ മേത്തല്ലാഞ്ഞത്‌ ഭാഗ്യം. എന്നാലും സുമാരന്‌ അങ്ങട്‌ കയ്യും കെട്ടി പോയാ പോരേ. പിന്നെന്താ അവടെ നടന്നേ എണ്റ്റെ തേവരേ. സുമാരന്‍ അങ്ങട്ടാ കലിതുള്ളി വന്നോര്‍ടേം പോയോര്‍ടേം മേത്തൊക്കെ ആക്കി. തൂറാത്തോന്‍ തൂറീപ്പോ തീട്ടം കൊണ്ടാറാട്ട്ന്ന്‌ പറഞ്ഞോണായി.

എല്ലാം കൊണ്ടും ആഘോഷായീ. ഇമ്മിണി കാലായ്‌രിക്കുണൂ ഇത്ര രസ്സായ്ട്ടൊരു കൂത്ത്‌. ഇല്ലത്തൊള്ളോരേം കൂട്ടായ്‌രുന്നൂ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വെള്ളെഴുത്തിന്റെ ശൈലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തവും കൂടുതൽ ദുർഗ്രഹവും ആണെന്ന കാര്യം ഞാൻ സമ്മതിക്കുന്നു.പക്ഷേ അതു വെള്ളെഴുത്തിന്റെ സ്വന്തമാണ്.നമ്മുടെ ഭാഷ എങ്ങനെയാവണം എന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും നമുക്കുണ്ടാവേണ്ടേ?ചിത്രകാരനും ചിത്രകാരന്റെ ഭാഷയും വെള്ളെഴുത്തിനു വെള്ളെഴുത്തിന്റെ ഭാഷയും.രണ്ടു സംവേദനങ്ങളും ലക്ഷ്യം വയ്ക്കുന്നത് ഒരു പക്ഷെ രണ്ടു തലങ്ങളെയാവാം.അവ അങ്ങനെ തന്നെയാവാൻ വിട്ടു കൊടുക്കുന്നതല്ലേ നല്ലത്.

ഭാഷയിലെ ദുർഗ്രഹതയെ നമ്മുടെ എം,കൃഷ്ണൻ നായരൊക്കെ അതി നിശിതമായി വിമർശിച്ചിരുന്നത് ഓർക്കുന്നു.പക്ഷേ അതെഴുതിയിരുന്ന അദ്ദേഹം തന്നെ വളരെ ലളിതമായ ഭാഷയിൽ കഥകളെഴുതുന്ന ടി.പത്മനാഭനേയും,ബഷീറിനെയും വരെ വിമർശിച്ചിരുന്നു.അപ്പോൾ ഭാഷ ലളിതമാണോ എന്നത് മാത്രമല്ല കാര്യം.

ചിത്രകലയിലേക്കു വന്നാൽ ദുർഗ്രഹങ്ങളായ എത്രയോ ചിത്രങ്ങൾ! ചിത്രകാരൻ തന്നെ പ്രൊഫൈൽ ഫോട്ടോ ആയി കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ അർത്ഥം എന്താവാം? മുംബൈയിലെ ജഹാംഗീർ ആർട്ട് ഗ്യാലറി കാണുമ്പോൾ ഞാനെന്റെ സുഹൃത്തിനോട് ഇത്തരം ഒരു ചോദ്യം ഉന്നയിച്ചു.അപ്പോൾ അദ്ദേഹം പറഞ്ഞ ഒരു മറുപടി ഉണ്ട്:“നീയെന്തിനു അതിന്റെ അർത്ഥം അന്വേഷിച്ച് അലയുന്നു? അതിലെ നിറങ്ങളുടെ സംയോജനമെങ്കിലും ആസ്വദിക്കാൻ പറ്റുന്നില്ലേ? അപ്പോൾ അതു ആസ്വദിക്കുക , ആനന്ദിക്കുക.അതിലെ അർത്ഥ തലങ്ങൾ കണ്ടെത്താൻ ധിഷണയുള്ളവർ അതു കണ്ടെത്തി ആസ്വദിക്കട്ടെ”.

എഴുത്തിന്റെ കാര്യത്തിലും ഇത് യോജിക്കും.ഒട്ടു മിക്ക ലോക ക്ലാസിക്കുകളും വായിച്ചാസ്വദിച്ചിട്ടുള്ള എന്റെ അദ്ധ്യാപകനും എഴുത്തുകാരൻ സക്കറിയ, ഗുരുവിനെപ്പോലെ കാണുന്ന ആളുമായ എബ്രഹാം സാർ പറഞ്ഞത് ഞാൻ ഓർക്കുന്നു.” മാർക്കേസിന്റെ എല്ലാ കൃതികലും വായിച്ച് ആസ്വദിച്ചിട്ടുണ്ട്.എന്നാൽ “ഏകാന്തതയുടെ നൂറു വർഷങ്ങൾ( ഇംഗ്ലീഷ് പതിപ്പ്) “ നൂറു പേജിൽ കൂടുതൽ പോകാൻ പറ്റിയിട്ടില്ല എന്നാണ്” അപ്പോൾ ഒരേ സാഹിത്യകാരന്റെ തന്നെ ഒരു കൃതി ദുർഗ്രഹവും ബാക്കി ലളിതമായും തോന്നാം.(പലരും ലളിതമായി കാണുന്ന ഒരു കൃതിയാണു മേൽ‌പ്പറഞ്ഞത്)

വെള്ളെഴുത്തിന്റെ ദുർഗ്രഹമായ ഒരു രചനായാണു ആ പോസ്റ്റ്.അതിന്റെ പേരിൽ മാത്രം ഇത്രമാത്രം ‘കല്ലെറിയൽ “ വേണമോ?വ്യത്യസ്തമായി ചിന്തിക്കാനും വ്യത്യസ്തമായി എഴുതാനും അദ്ദേഹത്തിനെ അനുവദിച്ചു കൂടെ? അതു പോലെ ലളിതമായി എഴുതാനും വിമർശിക്കാനും ചിത്രകാരനും അവകാശമുണ്ട്.അതിന്റെ പേരിൽ വെള്ളെഴുത്തിന്റെ ഭാഷ “സവർണ്ണ ഭാഷ”ആണെന്ന് പറയാമോ?പോസ്റ്റിലെ ആശയങ്ങൾ സവർണ്ണമാണോ എന്നല്ലേ നോക്കേണ്ടത്?

രാജ് said...

Kaippalli,

അമേധ്യവും അമൃതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുവാനുള്ള പക്വതയില്ല എന്ന പരാമര്‍ശം വ്യക്തിഹത്യയാണെന്നോ വ്യക്തിപരമായുള്ള അധിക്ഷേപമാണെന്നോ ഞാന്‍ കരുതുന്നില്ല. പഴുത്തതും പച്ചയും പോലെ ഭാഷാപരമായുള്ള വിപരീത ഇരട്ടകള്‍ ആണ്‌ ഈ രണ്ടുവാക്കുകളും.

ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തിരിച്ചറിവില്ലായ്മകൊണ്ട് ചെയ്യുന്നകാര്യം 'തിരിച്ചറിവില്ലായ്മ' പ്രകടിപ്പിക്കുന്നു എന്നു തോന്നുന്ന ചിലരെക്കുറിച്ച് എഴുതിയതും അതുപോലെ ഒരു വ്യക്തിപരമായ ഒരു ആക്രമണമായി സുകുമാരന്‍ അഞ്ചരക്കണ്ടിക്ക് തോന്നിയത് അവന്റെ വായനാവികൃതിയായി കണക്കാക്കിയാല്‍ മതി.

നിശിതമായി വിമര്‍ശിക്കപ്പെടുവാന്‍ (അതിനര്‍ത്ഥം വ്യക്തിപരമായി വിമര്‍ശിച്ചു എന്നല്ല) സുകുമാരന്‍ അഞ്ചരക്കണ്ടി ഇരയായത് ആഭിജാത്യം, മേതില്‍ ദുര്‍ഗ്രാഹ്യത എന്നെല്ലാം മേതിലിനേയോ ആഭിജാത്യത്തിനേയോ വ്യക്തമായും മനസ്സിലാക്കാതെ ഒരു പാസിങ് കമന്റ് ഇട്ടതിലാണ്‌. സ്വാഭാവികമായ ഇത്തരം വിഡ്ഢിത്തങ്ങള്‍ അവ സ്വാഭാവികമായതുകൊണ്ടുമാത്രം വിമര്‍ശിക്കപ്പെടേണ്ടതല്ല എന്നല്ലല്ലോ.

മേതിലായാലും വെള്ളെഴുത്തായാലും ഭാഷയെ സന്ദര്‍ഭത്തിനനുസരിച്ചു മാറ്റി ഉപയോഗിക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. മേതിലിന്റെ വരമ്പില്‍ ഒരു കൊറ്റി(?) എന്ന കഥ ഭാഷപരമായി വളരെ ലളിതമാണ്‌, വെള്ളെഴുത്തിന്റെ പല ലേഖനങ്ങളും ലളിതമായ ഭാഷയിലുണ്ട്. ആത്യന്തികമായി എഴുത്തുകാരന്റെ discretion ആണ്‌ ആശയത്തിനു ചേരുന്ന ഭാഷ ഉപയോഗിക്കുക എന്നുള്ളത്. ചിത്രകാരനെപ്പോലുള്ള എഴുത്തുകാര്‍ excretion ആണ്‌ പകരം ഉപയോഗിക്കാറ്.

Unknown said...

സുകുമാരന് മഋപടി കൊടുക്കേണ്ട രീതിയില് തന്നെ കൊടുത്തു.ഒരു പിണറായി കണ്ണൂര് സ്റ്റൈല് .മാന്യതയ്ക്ക് ഒന്നര,ചെറ്റത്തരത്തിനു അഞ്ചോ പത്തോ വച്ച് കടം തിരിച്ച്(അല്പ്പം രാഷ്ട്രീയം ഇല്ലെങ്കില് എന്താ ഒരു രസം). ടെന്ഷന് ഇല്ലാതെ ഇന്നു സുകുമാരന് കിടന്നുറങ്ങാം,ഉണ്ണാക്കിണന്മാര്‍ക്ക് പൂശിയതിനു.
"നിന്റെയൊക്കെ ബഹുമാനം പുഴുങ്ങിത്തിന്നാ ഞാന് ജീവിയ്ക്കുന്നത് അത് മാറ്റല്ലേ " എന്ന് സുകുമാരന്.
ചെറ്റകളെ നിങ്ങളുടെ പരിലാളനം കൊണ്ടല്ല ഞങ്ങളൊക്കെ ഇങ്ങനെ ആയത്,ഇവിടെവരെ എത്തിയത് എന്ന് സിണ്ടിക്കേറ്റുകളോട് പിണറായി.

അല്ലാതെ കുണുങ്ങി കുണുങ്ങി നിന്നാ കാര്യം പോക്കാ.

ഓഫ്‌: എന്‍.വി കൃഷ്ണവാര്യര്‍, കുട്ടികൃഷ്ണ മാരാര്‍,എസ് .വെള്ളീഴുത്തു, മുതല്‍ ഗ.സുകുമാര്‍ അഴീകോട് വരെയുള്ളവരെ തിരുത്തി വായിക്കാം .പുതിയ മലയാള പാണിനീയം അവതരിക്കാന്‍ പോകുന്നു,ആദ്യ വെടി ഇതാ,ഭാഷാ വ്യാകരണത്തില്‍.ഇതിനു സയാമീസ്‌ ഇരട്ട സന്ധി എന്ന് പറയും.
"അമേധ്യം +അമൃത്‌ = പഴുത്തത് +പച്ച."
ആട് + പുല്ല്‌ = പട്ടി + എല്ല്
so, ആട് = പട്ടി

ദിത്വ സന്ധി അറിയില്ലേ ?
കടല്‍ + പാലം = കടല്‍പ്പാലം (പ കാരം ദിത്വം ) ഇതുപോലുള്ള ഒരു സാധനം ആണ് മോളില്‍

Unknown said...

കെ.പി.എസ് : >കാര്യങ്ങള്‍ രണ്ട് രീതിയില്‍ പറയാം. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ ലളിതമായ ശൈലിയിലും,ഒട്ടും മനസ്സിലാകാത്ത ദുര്‍ഗ്രാഹ്യമായ മേതില്‍‌ശൈലിയിലും.<

രാജ് : >നിശിതമായി വിമര്‍ശിക്കപ്പെടുവാന്‍ സുകുമാരന്‍ അഞ്ചരക്കണ്ടി ഇരയായത് ആഭിജാത്യം, മേതില്‍ ദുര്‍ഗ്രാഹ്യത എന്നെല്ലാം മേതിലിനേയോ ആഭിജാത്യത്തിനേയോ വ്യക്തമായും മനസ്സിലാക്കാതെ ഒരു പാസിങ് കമന്റ് ഇട്ടതിലാണ്‌. മേതിലായാലും വെള്ളെഴുത്തായാലും ഭാഷയെ സന്ദര്‍ഭത്തിനനുസരിച്ചു മാറ്റി ഉപയോഗിക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. മേതിലിന്റെ വരമ്പില്‍ ഒരു കൊറ്റി(?) എന്ന കഥ ഭാഷപരമായി വളരെ ലളിതമാണ്‌, വെള്ളെഴുത്തിന്റെ പല ലേഖനങ്ങളും ലളിതമായ ഭാഷയിലുണ്ട്.<

രാജിനു സാഹിത്യത്തില്‍ മാത്രമല്ല ഭാഷയിലും ഒരു കോപ്പും കൈയ്യിലില്ലെന്ന് മനസ്സിലായി.

Unknown said...
This comment has been removed by the author.
Unknown said...

ചിത്രകാരന്റെ ബ്ലോഗില്‍ എല്ലാവരേയും പോലെ ഞാനും ഒരു കമന്റ് എഴുതി. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. വെള്ളെഴുത്തിന്റെ പോസ്റ്റിനെ പരാമര്‍ശിച്ചിട്ടാണ് ചിത്രകാരന്റെ പോസ്റ്റ്. ഞാന്‍ ന്യുട്രല്‍ ആയിട്ടാണ് കമന്റ് എഴുതിയത്. മേതില്‍ എന്ന ഒരു പരാമര്‍ശം ഞാന്‍ നടത്തിയെന്നത് നേര്. ഈ രാജ് എന്ന ചെറ്റയ്ക്ക് ഇതില്‍ എന്ത് കാര്യം? ചിത്രകാരന്റെ ബ്ലോഗില്‍ ഞാന്‍ കമന്റ് എഴുതുന്നത് ചിത്രകാരന്റെ മലം തിന്നുന്നതിന് സമമാണെങ്കില്‍ മേതിലിന്റെ മലം ഭുജിക്കുന്നവനാണോ ഇപ്പറയുന്നവന്‍? എടാ മലംതീനിപ്പയ്യാ നിന്റെ സ്വഭാവം നീ മറ്റുള്ളവരുടെ മേലെ ആരോപിക്കരുത്.കൈപ്പള്ളിയോട് അവന്റെ വായനാവികൃതിയെന്നൊക്കെ എന്നെപ്പറ്റിയല്ല പറയേണ്ടത് നിന്റെ സൃഷ്ടികര്‍ത്താവിനെ പറ്റിയാണ്.

അകാരണമായി എന്നെ ഈ വിവാദത്തില്‍ വലിച്ചിഴച്ചത് കൊണ്ട് ഇനി ഈ വിവാദം അവസാനിക്കുന്നത് വരെ ഞാന്‍ ഇവിടെ കാണും. മലം തീട്ടം ഇത്യാദി പദങ്ങള്‍ ഇവിടെ ആ‍ദ്യം പ്രയോഗിച്ചത് ഞാനല്ല. ഇനി ഏതായാലും ഭാഷയിലെ എല്ലാ വാക്കുകളും ഞാനും പ്രയോഗിക്കും. അതില്‍ ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടാവുന്നുണ്ടെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല. മറ്റാര്‍ക്കും ഞാന്‍ മറുപടി പറയില്ല. എന്നെ ഇതിലേക്ക് വലിച്ചിഴച്ച ആ തെണ്ടിക്കെതിരെ ഏതറ്റവും പോകും.

Unknown said...

ഒന്ന് വിട്ട് പോയി,(ഇങ്ങനെ കൂടെക്കൂടെ വരും) കൈപ്പള്ളിയോട് അവന്റെ തന്തയുടെ വികൃതിയെ പറ്റി പറയേണ്ടതിന് പകരം എന്നെ പരാമര്‍ശിച്ച് അവന്റെ വായനാവികൃതി എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്. ഞാന്‍ ചിത്രകാരന്റെ പോസ്റ്റ് വായിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രസ്തുത കമന്റ് എഴുതിയിരുന്നത്. വെള്ളെഴുത്തിന്റെ പോസ്റ്റ് ഞാന്‍ കണ്ടിട്ടേയില്ല. ചിത്രകാരന്റെ പോസ്റ്റ് വായനയിലെ ദുര്‍ഗ്രാഹ്യതയെ പറ്റി പരാമര്‍ശിക്കുന്നതാകയാല്‍ അതിനെ പറ്റി രണ്ട് വാക്ക് എഴുതി എന്ന് മാത്രം.

ആഭിജാത്യം എന്ന വാക്ക് ഞാന്‍ ഏത് സന്ദര്‍ഭത്തില്‍ പറഞ്ഞു എന്ന് തലയ്ക്ക് വെളിവുള്ള ആര്‍ക്കും മനസ്സിലാകും. ആ പദം മേതിലിനെയോ വെള്ളെഴുത്തിനെയോ ചിത്രകാരനെയോ ഉദ്ദേശിച്ചിട്ടുള്ളതല്ലല്ലൊ. ചുരുക്കത്തില്‍ എന്നെ പറഞ്ഞാല്‍ തിരിച്ച് ഞാന്‍ ഒന്നും പറയില്ല എന്നത്കൊണ്ടാണ് അവന്‍ എന്നെ വലിച്ചിഴച്ചത്. മുന്‍പ് ഇതേ ബ്ലോഗില്‍ എന്നെ അവന്‍ വലിച്ചിഴയ്ക്കാന്‍ ഒരു ശ്രമം നടത്തി. ഞാന്‍ ഒന്നും പ്രതികരിച്ചില്ല. അന്ന് പക്ഷെ ചിത്രകാരന്‍ തന്നെ അവന് ചുട്ട മറുപടി കൊടുത്തു. ഇപ്പോള്‍ ഞാ‍ന്‍ തന്നെ പ്രതികരിച്ചില്ലെങ്കില്‍ ഇനി എനിക്കീ ബ്ലോഗില്‍ എപ്പോഴെങ്കിലും കമന്റ് എഴുതിയാല്‍ ഞാന്‍ തീട്ടം തിന്നുന്നു എന്ന ആരോപണം വരാം. എനിക്കിതിനെ പ്രതിരോധിക്കേണ്ടതുണ്ട്. കണ്ടു നില്‍ക്കുന്നവര്‍ക്ക് തമാശ തോന്നാം. അവനവനു വന്നാലല്ലേ അവനവനു ഫീല്‍ ചെയ്യൂ.

വായനയെ സംബന്ധിച്ച് പറഞ്ഞാല്‍ മിക്ക സാഹുത്യകാരന്മാരുടെയും കൃതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അതില്‍ മേതില്‍ രാധാകൃഷ്ണന്‍, കെ.പി.നിര്‍മ്മല്‍ കുമാര്‍ തുടങ്ങി ഒരു ചിലരുടെ കൃതികള്‍ വായിച്ചാല്‍ എനിക്ക് മനസ്സിലാകാറില്ല. അതെനിക്കെന്താ തുറന്ന് പറഞ്ഞുകൂടേ? എനിക്ക് മനസ്സിലാകുന്ന ഭാഷയില്‍ എഴുതണം എന്നല്ലല്ലൊ പറയുന്നത്. അത്കൊണ്ടാണ് ഞാന്‍ മേതില്‍ശൈലി എന്ന് പറഞ്ഞത്. അതില്‍ ഈ ചെറ്റ പ്രകോപിതനാകേണ്ട കാര്യം എന്ത്?

(തുടരും)

Unknown said...

ബൂലോഗത്ത് മനസ്സാക്ഷിയുള്ളവരുണ്ടെങ്കില്‍ പറയൂ:

മേതില്‍ശൈലി എന്നൊരു വാക്ക് ഞാന്‍ പ്രയോഗിക്കുമ്പോള്‍, മലം,തീട്ടം, വയസ്സാവുന്നതിന്റെ പക്വതയില്ലായ്മ,വായനാവികൃതി എന്നൊക്കെ പറയാന്‍ മാത്രം ഒരു മൂന്നാം കക്ഷി പ്രകോപിതനാകുന്നുവെങ്കില്‍, ആ ആരോപണങ്ങള്‍ നേരിട്ട് ഏല്‍ക്കുന്ന എന്റെ അവസ്ഥ എന്തായിരിക്കും? നിങ്ങളിലാരെയെങ്കിലും ഇങ്ങനെ പറഞ്ഞാലോ? മാന്യമായി കമന്റ് എഴുതാനുള്ള അവകാശത്തിന് മേലെയുള്ള ഒരു വികൃതിച്ചെക്കന്റെ കടന്നാക്രമണമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.

Ignited Words said...

നീട്ടീയത്തങ്ങുത്തക്ക് അർഹിച്ചത് തന്നെ കിട്ടി. സ്വയമൊരു സംഭവമാണെന്ന് ധരിച്ച് വേണ്ടാത്തിടത്തൊക്കെ കിണ്ടാൻ പോയാൽ ഇങ്ങനൊക്കെയിരിക്കും..

bhoolokajalakam said...

KPS ന്റെ "ക്ഷോഭം" സ്വാഭാവികം .
കയ്പ്പള്ളി യുടെ "ക്ഷോപം"
അനാവശ്യം .
എഴുത്തുകാരന്റെ എഴുതാനുള്ള
സ്വാതന്ത്ര്യം പോലെത്തന്നെ വായനക്കാരന്റെ
അഭിപ്രായ സ്വാതന്ത്ര്യവും മുഖ്യമാണ് .

desertfox said...

:)

Ziya said...

ആഭിജാത്യം, മേതില്‍, ദുര്‍ഗ്രാഹ്യത എന്നെല്ലാം മേതിലിനേയോ ആഭിജാത്യത്തിനേയോ വ്യക്തമായും മനസ്സിലാക്കാതെ ഒരു പാസിങ് കമന്റ് ഇട്ടാല്‍ കമന്റിട്ടവനെ തീട്ടം തിന്നിയാക്കി നിശിതമായി വിമര്‍ശിക്കാന്‍ രാജ് ആരാണ്? മലയാള സാഹിത്യത്തിന്റെ കാവല്‍ മാലാഖയോ? അതോ മേതിലിന്റെ സംരക്ഷകനോ? രാജിന്റെ അമേദ്ധ്യകവചം വേണമെന്നില്ല മേതിലിന് സ്വയംപ്രതിരോധത്തിന്.

ഗുരുഭക്തി നല്ലത് തന്നെ. പക്ഷേ ആ ഗുരുവിനെക്കൂടി അവഹേളിക്കുന്ന തരത്തിലായിപ്പൊയി രാജിന്റെ പ്രയോഗങ്ങള്‍.

ഒമ്പതാം കുഴിക്ക് ശത്രു said...

കുറച്ചും കൂടെ പരസ്പര ബഹുമാനത്തില്‍ സംസാരിച്ചാലെന്താ ക്ണാപ്പന്മാരെ നിങ്ങള്‍ക്ക്?

നിങ്ങളൊക്കെ ഇത്രക്കും പരുക്കനായി മാറാന്‍, നിങ്ങളെയൊ ഉണ്ടാക്കാന്‍ നേരം ഗ്രിപ്പ് കിട്ടാന്‍ അപ്പന്മാര്‍ മണല്‍ വാരിയിട്ടിരുന്നോ?

ബ്ലോഗിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് തെണ്ടിത്തരം പറയുന്നവരെ കുനിച്ച് നിര്‍ത്തി നാലെണ്ണം കൊടുപ്പിക്കാന്‍ ക്വൊട്ടേഷന്‍ നിധി യിലേക്ക് 25,000 രൂപ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. തമാശല്ല, സീരിയസ്‌ലി.

good@heart said...

ബൂലോഗത്തുള്ള ഏതു വാ‍യനക്കാരനും എളുപ്പം മനസ്സിലാവും വിധം വ്യക്തിഹത്യാശൈലിയില്‍ ആണ് രാജ് നീട്ടിയത്തിന്റെ കമന്റ്.ചില ലേഖനങ്ങളുടെ ദുര്‍ഗ്രാഹ്യതയെ പറ്റി ചിത്രകാരന്‍ എഴുതിയ പോസ്റ്റില്‍ മാന്യമായി കമന്റ് എഴുതിയ കെ.പി.എസ് പ്രകോപിതനായതില്‍ അത്ഭുതമില്ല..വ്യക്തിഹത്യ നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇത്തരം കുറുക്കന്മാര്‍ മാന്യമായ മലയാളം ബ്ലോഗ് രംഗത്ത് എന്നും ഒരു ശാപമാണ്. രാജ് നീട്ടിയത്ത് നല്‍കിയ മറുപടിയിലും അപക്വത തെളിയിച്ചു.മേതില്‍ ശൈലിയുടെയും ആഭിജാത്യത്തിന്റെയും വക്താവായി വ്യക്തിപരമായി ആക്രമിക്കാന്‍ ഈ മാന്യവ്യക്തിക്ക് ആരാണ് ക്വട്ടേഷന്‍ കൊടുത്തത്?എന്നിട്ടൊടുവില്‍ താന്‍ പറഞ്ഞ തെറി വാ‍യനയുടെ കുഴപ്പം കൊണ്ട് തെറിയാണെന്ന് തോന്നുന്നതാണെന്നു രാഷ്ട്രീയക്കാരെപ്പോലൊരു കാച്ച്. വിട്ടേക്ക് സര്‍, ഇത്തരക്കാരെ ഭൂമിയില്‍ എല്ലായിടത്തും സഹിച്ചു ജീവിക്കാന്‍ നമ്മള്‍ പഠിക്കാം, അല്ലാതെന്താ ചെയ്യ്യാ?

ബിജു കോട്ടപ്പുറം said...

ഒഫ്:ചിത്രകാരന്റെ ചിത്രങ്ങള്‍ ഒന്നും എനിക്കു മനസ്സിലാകുന്നില്ല. ഇയാള്‍ക്ക് രവിവര്‍മ്മയെപ്പോലെ സിമ്പിളായി വരച്ചൂടെ?

ബിജു കോട്ടപ്പുറം said...

ഒന്നുകൂടെ.സ്വയംഭോഗം,അമേദ്യം ഇമ്മാതിരി വാക്കുകളുടെ അര്‍ത്ഥം സിമ്പിളായി ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ?

Unknown said...

രാജ് said... >നിശിതമായി വിമര്‍ശിക്കപ്പെടുവാന്‍ (അതിനര്‍ത്ഥം വ്യക്തിപരമായി വിമര്‍ശിച്ചു എന്നല്ല) സുകുമാരന്‍ അഞ്ചരക്കണ്ടി ഇരയായത് ആഭിജാത്യം, മേതില്‍ ദുര്‍ഗ്രാഹ്യത എന്നെല്ലാം മേതിലിനേയോ ആഭിജാത്യത്തിനേയോ വ്യക്തമായും മനസ്സിലാക്കാതെ ഒരു പാസിങ് കമന്റ് ഇട്ടതിലാണ്‌.<

രാജ് നീട്ടിയത്തിന് മേതിലിനെ അങ്ങ് മുഴുവനും വ്യക്തമായി മനസ്സിലായിട്ടുണ്ടോ ?
മേതിലിന്റെ 'സൂര്യവംശ'ത്തില്‍ നിന്നോ 'ബ്രാ'യില്‍ നിന്നോ 'രോമ'ത്തില്‍ നിന്നോ ഒരു കഷണം അങ്ങോട്ട് ഇട്ടുതന്നാല്‍ അര്‍ത്ഥവും ആഴവുമറിഞ്ഞ് എത്രരീതിക്ക് രാജ് സാറ് വ്യാഖ്യാനിക്കും ?

'വ്യക്തമായി മനസ്സിലാക്കുന്ന'തിന്റെ ഡിഗ്രി സാറാണോ കൊടുക്കുന്നത് ? ഒരാള്‍ പാസിങ് കമന്റിട്ടു എന്നൊക്കെ എന്തോ വലിയ അപരാധംചെയ്ത പോലെ പറയുന്നതു കേട്ടാല്‍ ആകാശത്തില്‍ നിന്ന് കെട്ടിയിറക്കിയ ഏതോ ആധാരം നോക്കി ഓരോരുത്തരും എല്ലാം 'വ്യക്തമായി മനസ്സിലാക്കി'യിട്ടേ വായ തുറക്കാവൂ എന്ന്.

നീട്ടിയത്ത് സാറേ, സാഹിത്യമാണ് , അത് എഴുതുന്നതു പോലെ തന്നെ വിലയിരുത്തപ്പെടുന്നതും തികച്ചും വൈയക്തികമായ തലങ്ങളിലാണ് എന്ന അടിസ്ഥാന വിവരം പോലുമില്ലാതെ പുലയാട്ടാനിറങ്ങിയ സാറ് ഇത്രയും വലിയ ബുദ്ധിമാന്ദ്യം കൊണ്ടു നടക്കുന്നവനാണെന്ന് കരുതിയില്ല. മലയാളവേദിയില് 'ഓപ്പോളേം ഉണ്ണ്യേം' കൊണ്ടു നിരങ്ങിയ സാറ് പടവലം പോലെയാണ് വളര്‍ന്നതെന്നറിഞ്ഞില്ല. നല്ല ഏ ക്ലാസ് സഹിത്യകാരന്‍ തന്നെ. ഇതിനെയൊക്കെയാണല്ലോ ഈശ്വരാ നാളെ മാതൃത്ഫൂമിയിലും ഭാഷാപോഴിണിയിലും സമകാലിക കൊലയാളത്തിലും സഹിക്കേണ്ടത് !

രാജ് said...

മേതിലിന്റെ ശൈലി ആഭിജാത്യമെന്നു പറയുന്ന സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വിഡ്ഢിത്തങ്ങള്‍ സൂര്യവംശവും ബ്രായും രോമവും വായിച്ചിട്ടുള്ള സജിക്ക് മനസ്സിലാകാതെ പോകുന്നതിന്റെ രസതന്ത്രം തിരിച്ചറിയുന്നതുകൊണ്ടാണ്‌ മനഃപൂര്‍‌വ്വം സജിയെ അവഗണിക്കുന്നത്. സാഹിത്യത്തെ തന്നെ നിരാകരിക്കുന്ന മേതിലിനെപ്പോലുള്ളവരുടെ ശൈലിയെ ആഭിജാത്യം എന്നു വിശേഷിപ്പിക്കുന്നയാള്‍ അര്‍ഹിക്കുന്ന വിമര്‍ശനം തന്നെയാണ്‌ എന്റെ പക്ഷത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതിന്റെ മറവില്‍ സജിയെപ്പോലുള്ളവര്‍ കുഴിതോണ്ടി ശവം വീഴുന്നതു കാത്തിരിക്കുന്നതു കാണുമ്പോള്‍ ദയ തോന്നുന്നു.

വെള്ളെഴുത്തിനെ പ്രതിരോധിക്കുവാന്‍ ചിത്രകാരനെവരെ കൂട്ടുപിടിക്കും എന്നു കാണിച്ചുതരുമ്പോള്‍ സ്ഥാപിതലക്ഷ്യങ്ങള്‍ക്കു വേണ്ടി എത്രതരം താഴുവാനും മടിയില്ലാത്ത ഒരു രാഷ്ട്രീയപാരമ്പര്യം പല കമന്റുകള്‍ക്കും പുറകിലെ കാഷ്വല്‍ സമീപനത്തിനു പുറകില്‍ ഒളിച്ചിരിക്കുന്നതു കാണാം.

Kaippally said...

Raj:

blogൽ ഉണ്ടാകുന്ന സൌഹൃദങ്ങളും വ്യക്തി ബന്ധങ്ങളും പരാമർശ്ശങ്ങളെ തളർത്തും എന്നു താങ്കൾ ഒരു ലേഖനത്തിൽ എഴുതിയതായി ഓർക്കുന്നു. നമ്മൾ സുഹൃത്തുക്കളാണു്. പക്ഷെ തെറ്റ് ആരു് ചെയ്താലും സൌഹൃദത്തിന്റെ പേരിൽ പറയാതിരിക്കാൻ കഴിയില്ല.

നമ്മളുടെ സൌഹൃദത്തിനു് കോട്ടം തട്ടാതെ തന്നെ എനിക്ക് തോന്നുന്ന ചിലതു് പറയട്ടെ.

അഞ്ചരക്കണ്ടിയുടെ ആദ്യത്തെ commentൽ ആരെയും പേരെടുത്തു് പരാമർശിച്ചിട്ടില്ല. നിക്ഷ്പക്ഷമായി തന്നെയാണു് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളതു്.

രാജിനു അഞ്ചരക്കണ്ടിയുമായി അഭിപ്രായ വിത്യാസം ഉണ്ടെങ്കിൽ അതു് അദ്ദേഹത്തേയും അദ്ദേത്തിന്റെ പ്രായത്തേയും ആക്ഷേപിക്കാതെ തന്നെ രേഖപ്പെടുത്താമായിരുന്നു.

അഞ്ചരക്കണ്ടി അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിച്ച രീതിയും ഭാഷയും ഞ്യായീകരിക്കുകയല്ല.


ഇനി സംഭവിച്ചുപോയതിനെ കുറിച്ചു് ആലോചിച്ചിട്ട് കാര്യമില്ല.

The average man accepts the errors he made in haste and moves on. The magnanimous few will apologise. Most fools will justify till sun down.

Unknown said...

ഞാന്‍ പറഞ്ഞതെന്താണ്?

കാര്യങ്ങള്‍ രണ്ട് രീതിയില്‍ പറയാം. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ ലളിതമായ ശൈലിയിലും,ഒട്ടും മനസ്സിലാകാത്ത ദുര്‍ഗ്രാഹ്യമായ മേതില്‍‌ശൈലിയിലും. ആദ്യത്തേതിന് ആഭിജാത്യം തീരെ കുറവാണെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും പലരും പ്രശംസിച്ചു കേള്‍ക്കാറുള്ളത് ലളിതമായ ശൈലിയെ തന്നെയാണ്.

ആദ്യം പറഞ്ഞ, സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ ലളിതമായ ശൈലിയ്ക്ക് ആഭിജാത്യം തീരെ കുറവാണെന്ന് പൊതുവെ കരുതപ്പെടുന്നു എന്നല്ലെ?

ഇപ്പോള്‍ രാജ് പറയുന്നു,
മേതിലിന്റെ ശൈലി ആഭിജാത്യമെന്നു പറയുന്ന സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വിഡ്ഢിത്തങ്ങള്‍..


എന്തായിത്, ആഭിജാത്യം എന്ന വാക്ക് നല്ല വാക്കാണെന്നായിരുന്നു ഞാന്‍ പഠിച്ചുവെച്ചിരുന്നത്. തെറ്റായിപ്പോയോ? തെറ്റായാലും ശരിയായാലും നല്ല വാക്ക് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ ഉപയോഗിച്ചു പോയത്. ഞാന്‍ പറഞ്ഞതില്‍ നിന്ന് വേണമെങ്കില്‍ മേതില്‍ശൈലിയ്ക്ക് ആഭിജാത്യം കൂടുതലാണെന്ന് പൊതുവെ കരുതപ്പെടുന്നു എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ ഗണിച്ചെടുക്കാം. അങ്ങിനെ ഗണിച്ചെടുത്താലും എവിടെയാണ് തെറ്റ്?


ചിത്രകാരാ, കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിട്ടും, സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വിഡ്ഢിത്തങ്ങള്‍ എന്ന് ആ തെണ്ടിക്ക് പറയാന്‍ വീണ്ടും അവസരം നല്‍കിയല്ലൊ. എത്ര ആലോചിച്ചിട്ടും എന്റെ ആദ്യകമന്റില്‍ എനിക്ക് തെറ്റ് കാണാന്‍ കഴിയുന്നില്ല. ഇതിലും ഭേദം എനിക്കെതിരെയുള്ള തെറിക്കമന്റുകള്‍ ഇവിടെ അനുവദിക്കുന്നതായിരുന്നു. അതില്‍ ഒരു ചെതമുണ്ട്. ഈ ബ്ലോഗില്‍ വന്ന് മാന്യമായി ഒരു കമന്റ് എഴുതിയതിന്റെ പേരിലല്ലെ ആ മന്ദബുദ്ധിച്ചെക്കന് എന്നെ വിഡ്ഡി വിഡ്ഡി എന്ന് ആവര്‍ത്തിച്ച് വിളിക്കാന്‍ അവസരം ലഭിച്ചത്. ഇനി ഇത് ആവര്‍ത്തിക്കാതെ ഞാന്‍ നോക്കാം.

ഈ പോസ്റ്റിന്റെ താഴെ എന്റെ ബ്ലോഗിന്റെ ഒരു ലിങ്ക് കാണുന്നു. അത് എടുത്ത് മാറ്റണം. ഞാന്‍ ഇവിടെ തെറി കേള്‍ക്കുന്നതില്‍ നിഗൂഢമായ ഒരാനന്ദം ചിത്രകാരനുമുണ്ട് എന്ന് ചിത്രകാരന്റെ മൌനത്തില്‍ ഞാന്‍ സംശയിക്കുന്നു. അതെന്തോ ആകട്ടെ. ഇനി ഇങ്ങോട്ടേക്കില്ല.

ബിജു കോട്ടപ്പുറം said...

The average man accepts the errors he made in haste and moves on. The magnanimous few will apologise. Most fools will justify till sun down.

കൈപ്പള്ളി അണ്ണാ, ഇതിന്റെ അര്‍ത്ഥം എന്തരാണെന്ന് സിമ്പിളായി ഒന്നു പറഞ്ഞു തരുവല്ല? :)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

എടൊ രാജേ.
സുകുമാരന്‍ സാറിന്റെ പ്രായത്തെ എങ്കിലും ബഹുമാനിക്കാന്‍ ഉള്ള ഗുരുത്വം തനിക്കു ഇല്ലാതെ പോയല്ലോ. അദേഹത്തിന്റെ മാന്യവും സഭ്യവും ആയ ഒരു കമന്റിനു തന്റെ ചൊറിയന്‍ മറുപടി അനാവശ്യം ആയി. ആരും വല്ല്യ പുലി കളിക്കേണ്ട.

കാവലാന്‍ said...

"മേതിലിന്റെ ശൈലി ആഭിജാത്യമെന്നു പറയുന്ന സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ -------"


ഇതു കൊള്ളാം! ഇനിയും ന്യായീകരിച്ച് എന്തിനാ വെറുതെ നാറുന്നത് രാജ് ?
കെ പി എസ് പറഞ്ഞത് വിഡ്ഡിത്തമെന്ന് താങ്കള്‍ വിലയിരുത്തുന്നത് താങ്കളുടെമാത്രം ശരിയെ അടിസ്ഥാനമാക്കിയല്ലേ? ആഭിജാത്യം,കുലീനത്വം,പ്രൗഢം മുതലായ പദങ്ങള്‍ എത്ര ശതമാനം സവര്‍ണ്ണമാണെന്നെനിക്കറിയില്ല പക്ഷേ അതെല്ലാം ഒരു നിലവാരത്തെ സൂചിപ്പിക്കുന്ന പദങ്ങളാണെന്നാണ് ഞാന്‍ മനസ്സിലാക്കിയരിക്കുന്നത്. കെ പി എസ് അതു സൂചിപ്പിപ്പിച്ചത് താങ്കള്‍ക്ക് തെറ്റായിത്തോന്നിയെങ്കില്‍ തന്നെ അതിനെ ചെറ്റത്തരം കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചത് ശരിയല്ല.ഇപ്പോള്‍‍ വീണ്‍ടുമതിനെ ന്യായീകരിക്കുമ്പോള്‍,

"അരിയും തിന്ന് ആശാരിച്യേം കടിച്ച് -----" എന്നൊരു പഴഞ്ചൊല്ലുണ്ട് അതാണോര്‍മ്മ വരുന്നത്.

Ignited Words said...

ചെറ്റത്തരം പറഞ്ഞതും പോര പിന്നെ അതിനെ ന്യായീകരിക്കാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോര. ശരിക്കും കിട്ടിയില്ലെ? ഇനി പോയിക്കിടന്നുറങ്ങിയാട്ടെ “നീട്ടീയത്തങ്ങുന്ന”

അപാരം തന്നെ ഗുരൊ..അപാരം തന്നെ..

chithrakaran:ചിത്രകാരന്‍ said...

പ്രിയ സുകുമാരേട്ടന്‍,
കമന്റ് കണ്ടു. ചിത്രകാരന്റെ പോസ്റ്റില്‍ കമന്റെഴുതിയതിനെത്തുടര്‍ന്ന് സുകുമാരേട്ടന് രാജിന്റെ
സംസ്ക്കാരശൂന്യമായ ജല്‍പ്പനങ്ങള്‍ കേള്‍ക്കേണ്ടി വന്നതില്‍ വ്യസനമുണ്ട്.

പെരിങ്ങോടന്‍ രാജ് തന്നെയാണ് ഇത്ര
നിരുത്തരവാദപരമായി ഈ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ വ്യതിചലിപ്പിക്കാന്‍ അമേദ്യ സ്നാനം നടത്തിയതിനുത്തരവാദി.(സത്യത്തില്‍ പെരിങ്ങോടന്‍ എന്ന രാജ് നായരാണ് ഇവിടെ കമന്റെഴുതിയ രാജ് എന്ന് വിശ്വസിക്കാനാകുന്നില്ല.വല്ല വ്യാജ പ്രൊഫൈല്‍ നാമധാരിയാണൊ എന്നുകൂടി സംശയിക്കുന്നുണ്ട്- അവന്റെ ബുദ്ധിശൂന്യമായ കമന്റുകള്‍ അത്ര സംസ്ക്കാരശൂന്യവും അശാസ്ത്രീയവുമായി തോന്നുന്നു !)
രാജിന്റെ കമന്റിനു താഴെ എഴുതിയ സുകുമാരേട്ടന്റെ കമന്റുകള്‍
അവന്‍ അര്‍ഹിക്കുന്ന അവനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റുതന്നെയായിരിക്കുന്നു.(അത് ആരായാലും)

ജാതി-വര്‍ഗ്ഗീയ-സ്വയംഭോഗ പോസ്റ്റുകള്‍ എഴുതാറുള്ള പെരിങ്ങോടനെ കുറേക്കാലമായി
ബ്ലോഗില്‍ കാണാറില്ലായിരുന്നു.ചിത്രകാരനെതിരെ കുറെക്കാലമായി സ്വന്തം തലക്കകത്ത് ചുമന്നു നടക്കുന്ന അകാരണമായ വിദ്വേഷത്തിന്റെ അമേദ്യം വാരിവിതറാനുള്ള അവസരം അവന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.സുകുമാരേട്ടന്റെ കയ്യില്‍ നിന്നും ഇത്ര ശക്തമായി തിരിച്ചടി കിട്ടുമെന്ന് പെരിങ്ങന്‍ പ്രതീക്ഷിച്ചതല്ല.ഫലം പെരിങ്ങന്‍ രാജ് വിസര്‍ജ്ജ്യത്തില്‍ കിടന്ന് ഉരുളുന്ന കാഴ്ച്ചയാണിവിടെ.

തന്തക്കു പിറന്നവനാകാനിടയുള്ള അവന്‍ സുകുമാരേട്ടനോട്
ചെയ്ത വൃത്തികേടിന് മാപ്പു പറയാനുള്ള മര്യാദ കാണിക്കും.കുറ്റിപ്പുറം അടുത്തുള്ള നല്ലൊരു കുടുംബത്തില്‍ ജനിച്ചവനാണെന്നാണ് രാജിനെക്കുറിച്ച്
ചിത്രകാരന്റെ അവ്യക്തധാരണ.ആ ധാരണ തെറ്റില്ലെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രകാരന്റെ ജോലിത്തിരക്കിനിടയില്‍ ഇന്നലെ വളരെ ഇടവിട്ടും,അല്‍പ്പ നേരത്തേക്കും മാത്രമേ ഈ പോസ്റ്റ് നോക്കാനായുള്ളു.നമ്മുടെയൊന്നും മുഖ്യജോലി ഇതല്ലല്ലോ.അങ്ങിനെ എത്തിനോക്കുന്നതിനിടയിലാണ് ചില പകല്‍മാന്യന്മാരായ ബ്ലോഗര്‍മാരുടെ കുത്സിതവൃത്തിയുടെ ഭാഗമായുള്ള വര്‍മ്മ അനോണികള്‍ പോസ്റ്റ് സ്പാമാക്കുന്നതിനുവേണ്ടി അസഭ്യകമന്റുകളും ബ്ലാങ്ക് കമന്റുകളും കൊണ്ട് ഇവിടെ നിറക്കുന്നതായി കണ്ടത്.അതേത്തുടര്‍ന്നാണ് കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ അപ്പോഴും മുഴുവന്‍ കമന്റ് വായിച്ചു നോക്കുന്നതിനും അനാവശ്യമായത് ഡിലിറ്റു ചെയ്യുന്നതിനും സമയക്കുറവുണ്ടായിരുന്നു. കാപ്പിലാന്റെ വ്യാജ ബ്ലോഗ് ഐഡി ഉപയോഗിച്ച് മരത്തലയന്‍ എന്ന ബ്ലോഗറുടെ ഒരു മുഴുവന്‍ പോസ്റ്റുതന്നെ ഇവിടെ കമന്റായി കണ്ടു.
കാപ്പിലാന്റെ പ്രൊഫൈല്‍ ഐഡി പരിശോധിച്ച് അത് കാപ്പിലാനല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം അത് ഡിലിറ്റിയിട്ടുണ്ട്. കൂടാതെ,വര്‍മ്മമാരുടെതായി ശ്രദ്ധയില്‍ പെടാതെ കിടന്ന രണ്ടു കമന്റുകളും ഇപ്പോള്‍ ഡിലിറ്റ് ചെയ്തു.

ചിത്രകാരന്റെ വ്യക്തിപരമായ ദുഖം: വളരെ ശാസ്ത്രീയമായും, സൌന്ദര്യശാസ്ത്രപരമായും, വസ്തുനിഷ്ടമായും മലയാള സാഹിത്യത്തില്‍ നിലനില്‍ക്കുന്ന അനാചാരം പോലുള്ള സ്വയംഭോഗം പോലുള്ള സാഹിത്യ നിരൂപണ ശൈലിയെ വിമര്‍ശിച്ചുകൊണ്ടുള്ള ശില്‍പ്പഭംഗിയോടെ രചിച്ച ചിത്രകാരന്റെ സാഹിത്യ നിരൂപണ പോസ്റ്റിന്റെ മുറ്റത്തുവന്ന് രാജും,വര്‍മ്മക്കൂട്ടവും നടത്തിയ ഭരണിപ്പാട്ടും,കാവുതീണ്ടലും നിയന്ത്രിക്കാന്‍ വ്യക്തിപരമായസമയക്കുറവിനാല്‍ സാധിച്ചില്ല എന്നതാണ്. അക്കാരണത്താല്‍ വിഷമിച്ചുപോയ ബ്ലോഗര്‍മാരോട് ചിത്രകാരന്‍ ഖേദമറിയിക്കുന്നു.

ചിത്രകാരന്‍ ഉപയോഗിക്കുന്ന മലയാള പദങ്ങള്‍
സംസ്ക്കാരശൂന്യന്മാര്‍ ഉപയോഗിക്കുന്ന താഴ്ന്ന ജാതിയില്‍ പെട്ട മാന്യതയില്ലാത്ത വാക്കുകളാണെന്ന് പാരംബര്യമായി വിശ്വസിക്കുന്ന ജാതി-സവര്‍ണ്ണ ചിന്തയുള്ള സമൂഹത്തിന്റെ പ്രതിരോധരീതിയാണ് ഇവിടെ കണ്ടത്.സഹതാപത്തോടെയാണെങ്കിലും അവരെ സ്നേഹിക്കാനെ ചിത്രകാരനാകു.വിഷം അവര്‍ ചര്‍ദ്ദിച്ചുതന്നെ പുറത്തുപോകണം!

ഇവിടെ,ക്രിയാത്മകമായ കമന്റുകളെഴുതിയ,വിമര്‍ശനങ്ങള്‍ നടത്തി ഈ പോസ്റ്റിനെ ധന്യമാക്കിയ എല്ലാ മാന്യബ്ലോഗര്‍മാരോടും ചിത്രകാരന്‍ നന്ദി പറയുന്നു.

Kaippally said...

ബിജു കോട്ടപ്പുറം
ആങ്കലയ ഭാഷയിൽ എഴുതി പഠിക്കുകയാണു്. ഇങ്ങനെ ഒരബദ്ധം സംഭവിച്ചതിൽ ഖേദിക്കുന്നു. അങ്ങ് ക്ഷമിക്കുമല്ലോ.

Jijo said...

സുകുമാരന്‍ മാഷിനോട്‌ ഒരു കാര്യം. കുറച്ച്‌ മുകളില്‍ എണ്റ്റേതായി വന്നിട്ടുള്ള കമന്‌റ്റില്‍ (ശ്രദ്ധിച്ചിട്ടുണ്ടാകില്ല, എങ്കില്‍ ഇനി വായിക്കേം വേണ്ട. വികട സരസ്വതിയുടെ അപഹാരത്തില്‍ കുത്തിക്കുറിച്ച ഒരു വിഡ്ഡിത്തമായിരുന്നു അത്‌) താങ്കളെ പേരെടുത്ത്‌ വിളിച്ചിട്ടുള്ളത്‌ മാപ്പാക്കണം. പ്രായത്തില്‍ വളരെ മുതിര്‍ന്നവരെ പേരെടുത്ത്‌ വിളിക്കാനല്ല എന്നെ പഠിപ്പിച്ചിട്ടുള്ളത്‌. എഴുതി വന്നപ്പോള്‍ അങ്ങിനെ ആയിപ്പോയി എന്നു മാത്രം. മൊത്തത്തില്‍ ഒരു കൂട്ടപ്പൊരിച്ചില്‍ കണ്ടപ്പോള്‍ ബാലിശമായൊരു എക്സൈറ്റ്മെന്‌റ്റ്‌ വന്നുപോയതാണ്‌. താങ്കളോട്‌ മാത്രമല്ല എല്ലാ ബ്ളോഗേഴ്സിനോടും എനിക്ക്‌ ബഹുമാനമാണ്‌.

രാജ് said...

സവർണ്ണതയ്ക്കെതിരെ പോരടിക്കുന്നതിൽ സദാജാഗരൂഗനും എന്നാൽ യഥാർത്ഥ്യത്തിൽ കേവലം വെറുമൊരു ജാതിഭ്രാന്തനുമായ ചിത്രകാരൻ ഇപ്പോൾ എടുത്തണിയുന്ന അമ്മാവൻ വേഷം കൊള്ളാം. നല്ല തറവാട്ടിൽ പിറക്കണം കുടുംബത്തു പിറക്കണമെന്നെല്ലാം സവർണ്ണതയുടെ ഹുങ്കല്ലേ ചിത്രകാരൻ? അതു താങ്കൾ എടുത്തുകൊണ്ടു നടക്കുന്നതു എന്തിനാണാവോ? നല്ല കുടുംബത്തു പിറക്കാത്തവർ മാത്രമാണോ ചെറ്റത്തരം ചെയ്യുന്നതു്? കൊള്ളാമല്ലോ ആന്റി-സവർണ്ണതയുടെ ദുർഗന്ധംവഹിക്കുന്ന നായകത്വം പേറുന്ന ചിത്രകാരൻ തിരുമേനീ. ഭാഷ പിൻ‌പറ്റുന്ന സവർണ്ണരാഷ്ട്രീയത്തിനു നേരെ ഇത്രയേറെ ക്ഷുഭിതനാവുന്ന ചിത്രകാരൻ ഒളിഞ്ഞും തെളിഞ്ഞും സവർണ്ണനാകുവാനുള്ള അയാളുടെ ആഗ്രഹം മാത്രമാണ് ഇക്കാലമത്രയും ഈ ബ്ലോഗിലൂടെ വിസർജിച്ചുകൊണ്ടിരിക്കുന്നതു. ആ വിസർജ്യം അയാൾ തന്നെ വിഴുങ്ങുന്നതുകൊണ്ടാണ് പിന്നെയും അല്പം പോലും ലജ്ജയില്ലാതെ അതിൽ ചവിട്ട് കമന്റുകളിൽ മോറൽ പോലീസിങ് കളിക്കുന്നത്.

കമന്റുകളിൽ ഈയുള്ളവൻ ചെയ്ത ചെറ്റത്തരത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവർ ആ ചെറ്റത്തരം എന്താണെന്നു പറഞ്ഞറിയിച്ചാൽ വലിയ ഉപകാരം. തനിക്കു അനുയോജ്യമായ ഭാഷ ഉപയോഗിച്ച ഒരാൾ ചെയ്യുന്നതു സ്വയംഭോഗവും അയാളുടെ ഭാഷ സ്വയംഭോഗത്തിൽ പാഴായിപ്പോകുന്ന ശുക്ലസമവുമാണെന്നു പറയുന്ന ചെറ്റത്തരത്തിനെ പ്രതിരോധിക്കുന്നതാണോ ചെറ്റത്തരം? സവർണ്ണതയ്ക്കെതിരെ പടപൊരുതുന്ന മറ്റൊരു പടനായകൻ ശ്രീ സുകുമാരൻ അവർകൾ ആഭിജാത്യം എന്ന വാക്ക് സാ മട്ടിൽ ഉപയോഗിക്കുവാൻ പാടുണ്ടോ? കുലീനത്വം നല്ല കുടുംബത്തിൽ ജനിച്ചത് എന്നൊക്കെയർത്ഥം വരുന്ന ആഭിജാത്യം എന്ന വാക്കുകൊണ്ടാണോ കാലത്തിനു മുമ്പേ പോകുന്ന സാഹിത്യത്തെ വിശേഷിപ്പിക്കേണ്ടത്. അതിനു ഈ മാന്യദ്ദേഹം ദ്വിതിയാക്ഷരപ്രാസം വാഴുന്ന മലയാള നാട്ടിലാണോ ഇപ്പോഴും? ആഭിജാത്യം എന്നതിനു നല്ലത് എന്നാണർത്ഥം. ഭേഷ്, നമ്പൂതിരി, മേനോൻ, വെളുപ്പ് എന്നിവയ്ക്കും നല്ലത് എന്നാണർത്ഥം. ശ്രീ സുകുമാരൻ അവർകളെ വയസ്സൻ എന്നു വിശേഷിപ്പിച്ചതാണ് ചെറ്റത്തരമെങ്കിൽ ഞാനതിനു അദ്ദേഹത്തിനോട് ക്ഷമ ചോദിക്കുന്നു. അദ്ദേഹം വയസ്സനല്ലെന്നു അദ്ദേഹം ഉപയോഗിച്ച തെറികളിൽ നിന്നും മനസ്സിലായി. നല്ല ചുറുചുറുക്കുള്ള പത്തറുപതു വയസ്സുള്ള ഒരു ചെറുപ്പക്കാരനാവണം ശ്രീ സുകുമാരൻ അവർകൾ.

ചിത്രകാരന്റെ അമേദ്യം പങ്കിട്ടുതിന്നുവാൻ മത്സരിക്കുന്ന മറ്റുള്ളവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ ചിത്രകാരന്റെ അമേധ്യവും ഭുജിച്ച് എന്നെ വന്നു കടിച്ചാൽ അല്പം ഡെറ്റോളൊഴിച്ച് അതങ്ങുകഴുകിക്കളയും അമേധ്യത്തിന്റെ നാറ്റവും നിങ്ങളുടെ വിഷവും പോയ്പ്പോകും. നിങ്ങൾ അമേധ്യം നാറുന്ന മുഖവും വിഷപ്പല്ലുകളുമായി കല്പാന്തരങ്ങൾ വാഴുക. എന്റെ ആശംസകൾ :-)

chithrakaran:ചിത്രകാരന്‍ said...

ഒരിക്കലും ചിത്രകാരന്റെ പോസ്റ്റുകള്‍ വായിക്കുകയോ ,ഇവിടെ കമന്റെഴുതുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കുകയും, പ്രതിജ്ഞ പാലിക്കുന്നതിനായി ബൂലോകത്തുനിന്നുതന്നെ മാറി ഒളിച്ചുതാമസിക്കുകയും ചെയ്തുവരുന്ന പഴയ ബൂലോക ബ്രഹ്മസ്വം അംഗങ്ങളും,ജന്മികളും,അവരുടെ എച്ചില്‍ പട്ടികളായ മാടംബികളും പ്രതിജ്ഞ ലംഘിച്ച് ഇവിടെ എത്തിച്ചേര്‍ന്ന് ഭരണിപ്പാട്ട് പാടിയത് എന്തുകൊണ്ടായിരിക്കും ? കാരണം ലളിതം !ഈ പോസ്റ്റിട്ട് മൂന്നു ദിവസത്തിനുള്ളില്‍ 3000 ഹിറ്റിലേറെ ലഭിച്ചിരുന്നു.ചിത്രകാരന്റെ സരസ്വതി പോസ്റ്റിനെ ഇതിനു മുന്‍പ് ഇത്തരമൊരു ആള്‍ക്കൂട്ടം ലഭിച്ചിട്ടുള്ളു.

ഹെന്താദ് കഥാ !!! ഇതേതാ ഈ ചിത്രകാരന്‍ ? ഈ അസ്പര്‍ശ്യന്റെ പേരില്‍ അടുത്ത സൈബര്‍ കേസിനു വല്ല സ്കോപ്പുണ്ടാവ്വോ ? മേനനേ...(ഒരുത്തന്റെ പബ്ലിഷ് ചെയ്യാത്ത കമന്റു വായിച്ച് ചിത്രകാരന്‍ വ്യഗ്യാര്‍ത്ഥത്തില്‍ എഴുതിയത്)

ഒരു ജാതി ഭ്രന്തനായ -സു-ബോധമില്ലാത്ത ബ്ലോഗറുടെ സന്ദേഹം ചിത്രകാരന്റെ മോഡറേറ്റു ചെയ്ത
കമന്റു ബോക്സില്‍ അലസിപ്പോയത് മുകളില്‍ കൊടുത്ത നിലവിളിയുടെ ഭാവത്തോടെയായിരുന്നു.
പൂണൂലിട്ട പട്ടി !

കമന്റുകള്‍ നിയന്ത്രിക്കാന്‍ സമയക്കുറവുള്ളതിനാല്‍ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഈ പോസ്റ്റില്‍ കമന്റ് സൌകര്യം ഉണ്ടായിരിക്കുന്നതല്ലെന്ന് മാന്യ ബ്ലോഗര്‍മാരെ അറിയിക്കുന്നു. വിമര്‍ശന-നിര്‍ദ്ദേശങ്ങള്‍ ചിത്രകാരന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് chithrakaran@gmail.com എന്ന മെയില്‍ വിലാസം ഉപയോഗപ്പെടുത്താവുന്നതാണ്.