Sunday, September 13, 2009

വിജയ ദശമി ബുദ്ധന്റെ ജന്മദിനം !

നാം വിദ്യാരംഭ ദിനമായി ആചരിച്ചു വരുന്ന വിജയ ദശമി ഈ സപ്തംബര്‍ 28 ന് തിങ്കളാഴ്ച്ചയാണ്. ലോകത്തിന്റെ ഏറ്റവും പ്രകാശോജ്ജ്വലമായ വിതാനത്തിലേക്ക് പൌരസ്ത്യ സംസ്ക്കാരത്തെ ഉയര്‍ത്തിയ, മനുഷ്യകുലം നിലനില്‍ക്കുന്നോളംകാലം മഹത്വത്തിന്റെ പ്രകാശമണയാത്ത ദാര്‍ശനികനായ ചരിത്ര പുരുഷനാണ് ബുദ്ധന്‍. അശോക ചക്രവര്‍ത്തിയാല്‍ ലോകമെംബാടും പ്രസരിപ്പിക്കപ്പെട്ട ബുദ്ധ ദര്‍ശനങ്ങളും, ശാസ്ത്രീയ അറിവുകളും, മനുഷ്യ സ്നേഹത്തിന്റെ സാന്ത്വനവും, കലാ-സാംസ്ക്കാരിക നവോദ്ധാനത്തിന്റെ പ്രകാശവീചികളും ഇന്നും നമ്മുടെ മനസ്സില്‍ ധര്‍മ്മബോധത്തിന്റെ പ്രഭവകേന്ദ്രമായി നിലകൊള്ളുന്നുണ്ട്.

മാനവികതയേയും,ദീനാനുകംബയേയും,നിസ്വാര്‍ത്ഥമായ സ്നേഹത്തേയും ആശ്ലേഷിച്ച് അറിവിലൂടെ മോക്ഷം പ്രാപിക്കുന്ന ബുദ്ധദര്‍ശനത്തിന്റെ വീണ്ടെടുപ്പിലൂടെ നമുക്ക് നമ്മേ വരിഞ്ഞുമുറുക്കി ആടിമത്വത്തിന്റെ കയങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണ്യത്തിന്റെ കള്ള പുരാണങ്ങളുടെ കുടിലതയില്‍ നിന്നും മോചനം നേടാനാകുമെന്ന സന്ദേശമാണ് ബുദ്ധ ജന്മദിനത്തില്‍ ചിത്രകാരനു നല്‍കാനുള്ളത്.ആരും ബുദ്ധ ധര്‍മ്മം സ്വീകരിക്കാനോ,ബുദ്ധവേഷം കെട്ടാനോ അല്ല വിവക്ഷ.നമ്മുടെ സത്യത്തിലുള്ള ചരിത്രത്തിനുമുകളില്‍ അസത്യത്തിന്റെ ഹൈന്ദവ മയക്കുമരുന്നും,ലൈംഗീകതയുടെ അരാജകത്വവും,അധര്‍മ്മത്തിന്റെ നീതിശാസ്ത്രങ്ങളും വിസര്‍ജ്ജിച്ച ബ്രാഹ്മണ്യത്തെ കുടിലതയുടെ കാതലായി തിരിച്ചറിയുക എന്നതാണ് പ്രധാനം. ബ്രാഹ്മണ്യത്തിന്റെ വിസര്‍ജ്ജ്യം പ്രസാദമായ ഭുജിക്കാതെ, അത് നമ്മുടെ ബോധമണ്ഡലത്തില്‍ നിന്നും കഴുകിക്കളയുക എന്നതും.

ലോകം മുഴുവന്‍ ഒരു ജോലിക്കുവേണ്ടി തെണ്ടി നടക്കുന്ന ശൂദ്രരും ദാസ്യവ്യക്തിത്ത്വമുള്ളവരുമായ നമ്മുടെ,... ഗള്‍ഫിലെ പ്രാകൃത അറബികളുടെ കൂലികള്‍ തൊട്ട് സിലിക്കണ്‍ വാലിയിലെ വെള്ളക്കാരന്റെ ഐടി. കൂലികള്‍ വരെയുള്ള ഇന്ത്യന്‍ തെണ്ടികളെ അവന്റെ ദുര്യോഗത്തിലും,അടിമത്വത്തിലും ലജ്ജിപ്പിക്കാത്ത ആത്മാഭിമാനമില്ലായ്മക്ക് കാരണഭൂതമായിരിക്കുന്നത് ബ്രാഹ്മണ്യപുരാണങ്ങളും,വൈശിക തന്ത്രങ്ങളും,പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന ചാണക്യ സൂത്രങ്ങളും,ജാതി-വര്‍ണ്ണ-അടിമ വിശ്വാസങ്ങളുമാണ്.

ബുദ്ധ ധര്‍മ്മത്തിന്റെ മഹനീയമായ മിഷണറി പ്രവര്‍ത്തകരില്‍ നിന്നും അക്ഷര വിദ്യയും,ആയുര്‍വേദവും,ആയോധന വിദ്യയും,ജ്യോതിശാസ്ത്രവും,കാര്‍ഷിക ശാസ്ത്രവും,തച്ചുശാസ്ത്രവും,ലോഹ ശാസ്ത്രവും പഠിക്കാനുള്ള വിദ്യാരംഭദിനമായി ആചരിച്ചിരുന്ന ബുദ്ധജയന്തി ദിനത്തെ വെടക്കാക്കി തനിക്കാക്കുന്ന ബ്രാഹ്മണ്യ ചെപ്പിടി വിദ്യയിലൂടെ ... ഒരു പൊലിപ്പിക്കപ്പെട്ട (വ്യഭിചാരിക്കപ്പെട്ട)ക്രുദ്ധദേവിയാല്‍ ബുദ്ധധര്‍മ്മത്തിലും,സദാചാര മൂല്യങ്ങളിലും വിശ്വസിച്ചിരുന്ന നമ്മുടെ പൂര്‍വ്വപിതാമഹന്മാരായ (നാഗന്മാരെന്നും അസുരന്മാരെന്നും വിളിക്കപ്പെട്ടിരുന്നവരെ) കൊന്നൊടുക്കി ബ്രാഹ്മണ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച വിജയദിനമായി,വിജയ ദശമിയായി ലേബലൊട്ടിച്ച് പുരാണ കഥകള്‍ ചമച്ചുണ്ടാക്കി, ബുദ്ധജയന്തിയെ ആയിരക്കണക്കിനു കൊല്ലങ്ങള്‍ കൊണ്ട് നമ്മുടെ മനസ്സില്‍ നിന്നും മായ്ച്ചു കളയുകയായിരുന്നു. ഈ സത്യങ്ങളെ വീണ്ടെടുക്കാതെ... ചരിത്രമായി അവരോധിക്കാതെ,ചന്ദ്രനിലേക്ക് അമിട്ടും വാണവും വിട്ടതുകൊണ്ടൊന്നും നമ്മുടെ ജനങ്ങളുടെ അടിമത്വം ഇല്ലാതാകില്ല. അതുകൊണ്ടുതന്നെ ഈ ബുദ്ധജയന്തി ദിനത്തിലെങ്കിലും നമുക്ക് ആത്മാന്വേഷണത്തിന്റെ ഭാഗമായി സത്യാന്വേഷണം ആരംഭിക്കാം.
....................................

ബുദ്ധന്റെ, ബുദ്ധ ധര്‍മ്മത്തിന്റെ നമ്മുടെ ജീവിതത്തിലെ സ്വാധീനത്തിന്റെ സാക്ഷ്യങ്ങളാണ് ബോധി വൃക്ഷമായ ആല്‍ മരവും, കൂത്തബലവും,ശാക്യാന്മാരും(ബുദ്ധന്റെ ബന്ധുക്കള്‍) കുളവും,ഹിന്ദു സ്ത്രീകള്‍ കുടുംബത്തിന്റെ പവിത്രതയുടെ പേരില്‍ ചങ്കില്‍ കെട്ടി നടക്കുന്ന ആലിലയുടെ രൂപത്തിലുള്ള താലിയും,ഉണ്ണിക്കണ്ണനെ ജന സ്വീകാര്യനാക്കാന്‍ ഉപയോഗിക്കുന്ന ആലിലയും,ശാസ്താ ക്ഷേത്രങ്ങളും,അയ്യപ്പന്‍ കാവുകളും,പഴയ കുടിപ്പള്ളിക്കൂടങ്ങളും, ചമ്രവട്ടം,കാര്യവട്ടം,പാലാരിവട്ടം(പാലി ആര്യന്മാരുടെ യോഗ സ്ഥലം)തുടങ്ങിയ സ്ഥലനാമങ്ങളും,മലയാളത്തിന്റെ ആദ്യ ലിപിയായ വട്ടെഴുത്തും,കോലെഴുത്തും,വിദ്യാരംഭ ദിനത്തില്‍ ഹരിശ്രീ എന്ന വിഷ്ണു സ്തുതിയായ ആദ്യാക്ഷര ചടങ്ങിനുപകരം നിലവിലിരുന്ന ബുദ്ധനെ ഓര്‍ക്കുന്ന "നാനം മോനം" അക്ഷരമാലയും തുടങ്ങിയ ധാരാളം വസ്തുതകള്‍ ഇന്നും നഷ്ടപ്പെട്ട നന്മയുടെ സ്മരണകളുയര്‍ത്തി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

2 comments:

Anonymous said...

ബുദ്ധൻ ജനിച്ചതും ബോധോദയം നേടിയതും നിർവാണം പ്രാപിച്ചതും വൈശാഖ മാസത്തിലെ പൌർണമി നാളിലാണെന്ന് ബുദ്ധിസ്റ്റുകൾ വിശ്വസിക്കുന്നു. ആ ദിനമാണ് ബുദ്ധപൂർണിമയായി അവർ ആചരിക്കുന്നത്. വിജയദശമി, മൌര്യചക്രവർത്തിയായ അശോകൻ ബുദ്ധധമ്മം സ്വീകരിച്ച ദിനമാണ്;സമാധാനം വിജയം പ്രാപിച്ച ദിനം. അന്നേദിവസം തന്നെയാണ്(1956ൽ) ഡോ ബാബാസാഹിബ് അംബേഡ്കർ,ലക്ഷക്കണക്കായ തന്റെ അനുയായികൾക്കൊപ്പം ബുദ്ധിസം സ്വീകരിച്ചതും,നാഗ്പൂരിലെ(നാഗന്മാരുടെ പുരം)ദീക്ഷാഭൂമിയിൽ വച്ച്.
പോസ്റ്റിലെ നിരീക്ഷണങ്ങളോടു പൂർണയോജിപ്പ്.
ആശംസകൾ.

Joker said...

അന്തം കമ്മിയായിരുന്ന രാജാവ് രാമന്‍ രാവണനെ വക വരുത്തിയതിന്റെ ഓര്‍മയും വിജയ ദശമിയായി ആഘോഷിക്കുന്നുണ്ട് ചിത്രകാരന്‍. അഞ്ചോ ആറോ കാരണങ്ങള്‍ ഈ ആഘോഷത്തിന് പിന്നിലുണ്ട്. സ്ത്രീകളുടെ ഉദാത്തമായ മൂല്യങ്ങളെ മുറുകെ പിടിക്കാന്‍ ആഹ്വാനം ചെയ്ത ഉല്‍ സവങ്ങള്‍ ഉണ്ടായിട്ടൂം. ഈ വേന്ദ്രന്‍ മാന്‍ പാവം സ്ത്രീകളെ മാ‍റ് മറക്കാന്‍ പോലും അനുവദിച്ചില്ല എന്നത് വിരോധാഭാസം.