Monday, September 14, 2009

പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം !


ഇന്നത്തെ പ്രഭാതത്തെ പ്രതീഷാനിര്‍ഭരമാക്കിക്കൊണ്ട് ഈ അഭിമാനകരമായ വാര്‍ത്ത ചിത്രകാരന്റെ മുന്നിലെത്തിച്ചതിന്റെ പേരില്‍ മാതൃഭൂമിയോട് കൃതജ്ഞതയറിയിക്കട്ടെ.വാര്‍ത്ത കൊടുത്തു എന്നതിലുപരി ഈ വാര്‍ത്തക്കു നല്‍കിയിരിക്കുന്ന സ്ഥാനമാണ് ചിത്രകാരനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.ഒന്നാം പേജില്‍ ഏറ്റവും മുകളിലായി ശാസ്ത്രന്വേഷകയായ ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയുടെ പടവും വാര്‍ത്തയും നല്‍കുന്നതിലൂടെ പത്രാധിപ സമിതിയില്‍ പത്ര ധര്‍മ്മം എന്താണെന്ന് ബോധ്യമുള്ള അരെല്ലാമോ ഉണ്ട് എന്ന് മാതൃഭൂമി തെളിയിച്ചിരിക്കുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിസി ജേക്കബ് ആരാധന കൂടി വസ്തുനിഷ്ടയില്‍ നിന്നും അകന്നിരിക്കുമോ എന്നു ഭയമുണ്ടെങ്കിലും ധന്യമായ ഒരു കൃത്യമാണ് ചെയ്തിരിക്കുന്നത്.അവരോടും നന്ദി പറയുന്നു.

ഹനാന്‍ ബിന്‍‌ത് ഹാഷിം
നമ്മുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടിക്കും, എ.ആര്‍.റഹ്‌മാനും ശേഷം ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയും
ലോകത്തിന്റെ വേലക്കാര്‍ മാത്രമായ നമ്മളും ബുദ്ധിയുള്ളവരാണെന്ന് ലോകത്തിനുമുന്നില്‍ സാക്ഷ്യപ്പെടുത്തുമെന്ന് തോന്നുന്നു.മാതൃഭൂമിയുടെ ഇന്നത്തെ ഒന്നാം പേജ് വാര്‍ത്ത വസ്തുനിഷ്ടമാണെങ്കില്‍ ഹനാന്‍ നമ്മുടെ വെളിച്ചത്തിലേക്കുള്ള പ്രതീക്ഷയാണ്. ആ മിടുക്കി ആത്മബോധത്തോടെ പറയുന്ന ഒരു വാചകമാണ് ചിത്രകാരനില്‍ പ്രതീക്ഷയുണ്ടാക്കുന്നത്. “മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്‍ക്കുന്നത്.അതില്‍ എനിക്ക് നാണക്കേടുണ്ട്.എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ പറ്റു”
ചിത്രകാരന്റെ പ്രിയപ്പെട്ട ഹനാന്‍ മോളേ ഈ ചിത്രകാരനും ആ ദുഖം പങ്കുവക്കുന്നു. ചിത്രകാരന്‍ സ്വന്തമെന്നു കരുതി ഉപയോഗിക്കുന്ന വാച്ചിലെ ബട്ടണ്‍ സെല്‍ മുതല്‍ അല്ലെങ്കില്‍ ബോള്‍ പെന്നിലെ ബോള്‍ മുതല്‍...ഇന്ന് നമ്മള്‍ കാശുകൊടുത്ത് അഹങ്കാരത്തോടെ ഉപയോഗിക്കുന്ന ഈ കംബ്യൂട്ടറും, മൊബൈലും,കാല്‍ക്കുലേറ്ററും,കാറും,ഒന്നും സത്യത്തില്‍ നമ്മുടേതല്ലല്ലോ എന്ന ബോധം ലജ്ജിപ്പിക്കുന്നതാണ്.
അതിനൊരറുതിവരുത്താന്‍ ആയിരം ഹനാന്മാര്‍ ജന്മമെടുക്കട്ടെ എന്ന് കൊതിച്ചുപോകുന്നു.

നമ്മുടെ എഞ്ചിനീയറീങ്ങ് കോളെജുകളിലും, യൂണിവേഴ്സിറ്റികളിലും നിര്‍മ്മിക്കപ്പെടുന്ന വന്ധ്യംങ്കരിച്ച അടിമ വേലക്കാരെയോര്‍ത്ത്
ദുഖിക്കുന്നു. റിട്ടയറാകുന്നതുവരെ നമ്മുടെ ഭാവി തലമുറയെ ക്ഷ്വരം പഠിപ്പിക്കുന്ന പ്രഫസര്‍മാരെ വല്ല ക്ഷേത്രങ്ങളിലെ ശാന്തിപ്പണിക്കോ,പള്ളികളിലെ മുക്രിജോലിക്കോ നിയോഗിക്കുന്നതാണ് ഉത്തമം. മുക്രികള്‍ക്ക് 4000 രൂപ പെന്‍ഷന്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഭരണ കര്‍ത്താക്കളുള്ള ഈ നാടിനെ രക്ഷിക്കാന്‍ ഹനാന്മാര്‍ക്ക് വിദേശ രാജ്യങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരും !

59 comments:

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ എഞ്ചിനീയറീങ്ങ് കോളെജുകളിലും, യൂണിവേഴ്സിറ്റികളിലും നിര്‍മ്മിക്കപ്പെടുന്ന വന്ധ്യംങ്കരിച്ച അടിമ വേലക്കാരെയോര്‍ത്ത്
ദുഖിക്കുന്നു. റിട്ടയറാകുന്നതുവരെ നമ്മുടെ ഭാവി തലമുറയെ ക്ഷ്വരം പഠിപ്പിക്കുന്ന പ്രഫസര്‍മാരെ വല്ല ക്ഷേത്രങ്ങളിലെ ശാന്തിപ്പണിക്കോ,പള്ളികളിലെ മുക്രിജോലിക്കോ നിയോഗിക്കുന്നതാണ് ഉത്തമം. മുക്രികള്‍ക്ക് 4000 രൂപ പെന്‍ഷന്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഭരണ കര്‍ത്താക്കളുള്ള ഈ നാടിനെ രക്ഷിക്കാന്‍ ഹനാന്മാര്‍ക്ക് വിദേശ രാജ്യങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരും !

ശ്രീക്കുട്ടന്‍ said...

ആദ്യമായി ചിത്രകാരന് നന്ദി.താങ്കളില്‍ നിന്നും ജാതീയമായ ആക്ഷേപമില്ലാത്ത ആദ്യ പോസ്റ്റ് കണ്ടതില്‍ സന്തോഷം.മാതൃഭൂമിയുടെ ആദ്യപേജില്‍ ആ കൊച്ചു മിടുക്കിയുടെ വാര്‍ത്ത കൊടുത്തത് നായര്‍ ജാതിപേര് വാലായിട്ടുപയോഗിക്കുന്നത് കൊണ്ടാണെന്നതിന്റെ ഉദാഹരണമാണെന്നെങാനും പറയുമോ എന്നു ഞാനാദ്യം ഭയന്നു.
“മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്‍ക്കുന്നത്.അതില്‍ എനിക്ക് നാണക്കേടുണ്ട്.എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ പറ്റു”
ഹനാന്‍ ബിന്‍‌ത് ഹാഷിമിന്റെ ഈ ദുഖം എത്രയും പെട്ടന്ന്‍ മാറാനിടയാവട്ടെ.
നന്ദി ചിത്രകാരാ.വാര്‍ത്തക്കും തിരിച്ചറിവിനും

Suraj said...

ചിത്രകാരന്‍ മാഷേ,

തപ്പിപ്പോയിടത്തോളം ഈ വാര്‍ത്ത ഒരു വന്‍ ഉഡായിപ്പാവാനുള്ള സാധ്യത വളരെ കൂടുതലാണ്‍. ഈ കൊച്ച് സിദ്ധാന്തിച്ചെന്നൊക്കെ ഇതില്പറയുന്ന തിയറി ഒഫ് അബ്സല്യൂട്ട് സീറോയൊന്നും ഇന്റര്‍നെറ്റില്‍ കാണുന്നില്ല. മാത്രവുമല്ല അമേരിക്കന്‍ ജേണല്‍ ഒഫ് തിയററ്റിക്കല്‍ ഫിസിക്സെന്നൊരു ജേണല് തന്നെ കാണുന്നില്ല !

ഈ വാര്‍ത്ത പോലും ജൂണ്‍ മാസം ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വന്ന ഒരു വാര്‍ത്തയുടെ ഏകദേശ കോപ്പിയാണ്.

ഈ കൊച്ച് ബിരുദമെടുത്തെന്ന് പറയുന്ന നാസയുടെ ഹ്യൂസ്റ്റണ്‍ സ്പേയ്സ് സെന്ററിലെ സ്പേയ്സ് സ്കൂള്‍ എന്നത് ഈ വിഷയത്തില്‍ ജനങ്ങളിലും കുട്ടികളിലും താല്പര്യം വളര്‍ത്താനുദ്ദേശിച്ച് ഒരു മ്യൂസിയമോ പ്ലാനെറ്റേറിയമോ ഒക്കെപ്പോലെ നടത്തുന്ന ഒരു പരിപാടിയാണ്. അവിടെ 15-18 വയസ്സ് പ്രായത്തിലുള്ള തല്പര വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വെറുതേ രെജിസ്റ്റര്‍ ചെയ്ത് കയറാം. വെറും 5 ദിവസത്തെ അനൌപചാരിക പരിപാടികളേ “സ്കൂളി”ലുള്ളൂ. ടീമുകളായിത്തിരിച്ച് ചില്ലറ എഞ്ചിനിയറിംഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പരിപാടികളുടെ സമാപനസമയത്ത് പുസ്തകങ്ങളും ടീഷര്‍ട്ടും കുറേ സ്റ്റിക്കറുകളും നല്‍കുന്നു.അനൌപചാരികമായി ഒരു “ബിരുദദാനവും” ഉണ്ടാവും. മൊത്തത്തില്‍ ശാസ്ത്രതാല്പര്യം വളര്‍ത്താനുള്ള ഒരു mock പരിപാടിയെന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഈ “കോഴ്സിനോ” “ബിരുദ”ത്തിനോ ഇല്ല.

Siemens Westinghouse Science and Technology competitionല്‍ പങ്കെടുക്കാന്‍ അര്‍ഹയായി എന്നൊക്കെപ്പറയുന്നത് അവിടെ വിളിച്ചു ചോദിച്ചാല് തന്നെ അറിയാം ഒള്ളതാണോ എന്ന് !

ഓഫ്:
അബ്ദുള്‍ക്കലാം കേറി ആശ്ലേഷിച്ചു എന്നവകാശപ്പെടുന്ന എല്ലാ “ശാസ്ത്രപ്രതിഭാസങ്ങളെ”യും സംശയത്തോടെ കാണേണ്ട ഗതികേടാണ്.(രാ‍മര്‍ പെട്രോളു മുതല്‍ ഓര്‍ക്കാം) അത്രയ്ക്കുണ്ട് ആശാന്റെ ക്രെഡിബിളിറ്റി !

Suraj said...

1

Murali said...

പത്രങ്ങള്‍‌, പ്രത്യേകിച്ച്‌ മലയാളം പത്രങ്ങള്‍‌, ഹൈപ്പ്‌ ചെയ്യുന്ന ഏതു (ശാസ്ത്ര)വാര്‍‌ത്തയും ഒരു ചാക്ക്‌ ഉപ്പുകൂട്ടിയേ വിഴുങ്ങാവൂ. എത്രയെത്ര ഉദാഹരണങ്ങള്‍‌ - രാമര്‍‌, റെയിന്‍ബോ മെമ്മറി, വെള്ളം ഒഴിച്ച്‌ ഓടിക്കുന്ന കാര്‍‌, നാനോ വൈദ്യം.. ലേഖകന്മാര്‍‌ക്ക്‌ അടിസ്ഥാന ശസ്ത്രത്തില്‍‌പോലും വിവരമില്ലത്തതാണ് പ്രധാന പ്രശ്നം. പക്ഷേ, ഗൂഗിളും നെറ്റുമെല്ലാം ഉള്ള ഇക്കാലത്ത്‌ വിവരക്കേട്‌ അക്ഷന്തവ്യം തന്നെയാണ്‍്. ഇതെങ്കിലും ഒരു ഫ്രാഡ്‌ ആയിരിക്കരുതേ എന്ന്‌ ആശിക്കുന്നു, പക്ഷേ ലക്ഷണങ്ങള്‍‌ വളരെ പ്രതീക്ഷ തരുന്നില്ല എന്നുമാത്രം.

chithrakaran:ചിത്രകാരന്‍ said...

ഹഹഹ....
പ്രിയ സൂരജേ നന്ദി !!!
മാതൃഭൂമിയുടെ വാര്‍ത്തയിലെ അമിതമായ
ആരാധനാഭാവം ഉടായിപ്പാകുമോ എന്ന ഭയം ചിത്രകാരനില്‍ ജനിപ്പിച്ചെങ്കിലും
ഒരു പത്രം ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിക്കുംബോള്‍ നടത്തേണ്ട
വസ്തുനിഷ്ടമായ അന്വേഷണം
നടന്നിരിക്കുമെന്ന പ്രതീഷയിലാണ് ചിത്രകാരന്‍
പോസ്റ്റിട്ടത്.
ഈ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെങ്കില്‍
മാത്രുഭൂമിയുടെ വിഢിത്തത്തിന്റെ നിദര്‍ശനമായും
ഈ പോസ്റ്റ് വായിക്കപ്പെടട്ടെ.
ബ്ലോഗ് നമുക്ക് ഒരു സെക്കന്‍ഡ് കൊണ്ട് ഡിലിറ്റാം.പക്ഷേ പത്രത്തിലടിച്ചത് മായ്ക്കാനാകില്ലല്ലോ !!!
ഈ വിഷയത്തില്‍ സത്വരമായ അന്വേഷണം
നടത്തുകയും, കമന്റെഴുതുകയും ചെയ്ത സൂരജിന് ചിത്രകാരന്റെ നന്ദി.
സസ്നേഹം.

Unknown said...

വാർത്ത പണ്ടെങ്ങാൻ മനോരമയിൽ വന്നപ്പോഴേ ശ്രദ്ധിച്ചിരുന്നു. അതിൽ വീഡിയോ ഉണ്ടായിരുന്നത് കാരണം ആളുടെ വായിൽ നിന്നും നേരിട്ട് കേട്ടു. പ്രതീക്ഷ എല്ലാം പോയി. ശാസ്ത്രപഠനം നടത്താൻ വിഘാതമായ രീതിയിൽ പല മുൻ‌വിധികളും മനസിൽ എപ്പൊഴേ സ്ഥാനം പിടിച്ച് കഴിഞ്ഞിരിക്കുന്നു.

സത്യത്തിൽ ആൾക്ക് പ്രായത്തിൽ കവിഞ്ഞ ബുദ്ധിശക്തി ഉണ്ടെങ്കിൽ അയാളോട് നമ്മുടെ സമൂഹം ചെയ്തത് കൊടും ക്രൂരതയാണ്. ഇത്തരം അന്ധവിശ്വാസങ്ങൾ ചെറ്പ്പത്തിലെ മനസിൽ അടിച്ചേൽ‌പ്പിക്കുക വഴി, അയാൾക്ക് വളരാനുള്ള സാഹചര്യം മുരടിപ്പിച്ച് കളഞ്ഞു.

ഹാൻ-ത് ബിഷിന്റെ പോസ്റ്റിൽ പറഞ്ഞ ദുഃഖം മാറണമെങ്കിൽ ഏറ്റവും ആദ്യം വേണ്ടത് ഹാൻ‌ത് ബിഷിനെപ്പോലുള്ളവർക്ക് സ്വതന്ത്ര്യമായി ചിന്തിച്ച് വളരാൻ ഉള്ള അവസരം ഒരുക്കുകയാണ് അപ്പൊഴേ നമ്മുടെ നാട്ടിൽ ശാസ്ത്രവും ശാസ്ത്രസ്ഥാപനവും വളരുകയുള്ളൂ. ഇല്ലെങ്കിൽ എന്നും അന്ധവിശ്വാസങ്ങളിൽ കുരുങ്ങി നമ്മുടെ നാട് ഇരുട്ടിലാണ്ട് പോവുകയേ ഉള്ളൂ

Unknown said...

റ്റ്രാക്

ഉസ്മാന്‍ പള്ളിക്കരയില്‍ said...

: ))

ചോപ്പായി said...

വാര്‍ത്തരാവിലെ വായിച്ചപ്പോഴേ ഒരു കല്ലുകടി തോന്നി. കുട്ടി അബ്ദുല്‍ഖലാമിനെ വണ്ടറടിപ്പിച്ചത്രെ! കുട്ടിയുടെ സംശയം കേട്ട് ഖലാം കോരിത്തരിച്ചു! നമ്മുടെ പത്രങ്ങള്‍ക്ക് ശാസ്ത്രവിഷയം അവതരിപ്പിക്കാനും പൈങ്കിളിവേണം.

പ്രിയ ചിത്രകാരന്‍ അതുല്യപ്രതിഭകളെ ആരും സഹായിക്കേണ്ട. ഏത് പ്രതിസന്ധിയിലും അവര്‍ കയറിവരും. അങ്ങനെ കയറിവരാത്തവര്‍ അതിജീവന ശേഷിയില്ലാത്തവരാണെന്ന് കരുതിയാല്‍ മതി. ലോകക്രമം എന്നും അങ്ങനെയാണ്.
സൂരജിന്റെ കണ്ടെത്തല്‍ നന്നയി.

ചന്ത്രക്കാറന്‍ said...

ചിത്രകാരാ, കേട്ടിടത്തോളം ഈ കൊച്ച് ഒരു ഗ്ലോറിഫൈഡ് രാമറാണ്. അത്യാവശ്യം ഫിസിക്സൊക്കെ സംസാരിക്കാനറിയാവുന്ന, ഒരു പക്ഷേ സാധാരണഗതിയിൽ ആ പ്രായത്തിലുള്ള കുട്ടികളേക്കാളും അല്പം അറിവും ഓറിയന്റേഷനും കൂടുതലായുള്ള ഒരു കുട്ടി. അത്യാവശ്യം സ്കൂൾ സയൻസ് എക്സിബിഷന് സ്റ്റിൽ മോഡലുണ്ടാക്കാനുള്ള വിവരം. അതിലപ്പുറമൊന്നുമുണ്ടെന്ന് തോന്നുന്നില്ല, ഭാവിയിൽ ഉണ്ടാവില്ലെന്നല്ല.

ആസ്ട്രോഫിസിക്സ് മുതൽ റോബോട്ടിക്സ് വരെ, ഡാർവിൻ മുതൽ ഐൻസ്റ്റീൻ വരെ - യദി ഹാസ്തി ന്തദന്യത്ര, യന്നേ ഹാസ്തി ന തത്‌ക്വചിത് എന്നോ മറ്റോ (ഇതുലുള്ളത് മറ്റെവിടെയെങ്കിലും കണ്ടേക്കാം, ഇതിലില്ലാത്തത് മറ്റെവിടെയും കാണില്ല എന്നാണത്രേ അർത്ഥം) പണ്ട് സ്കൂളിൽ സംസ്കൃതം പഠിച്ചിട്ടുണ്ട്, മഹാഭാരതത്തെപ്പറ്റി - ഇതെന്ത് മനുഷ്യമഹാഭാരതമോ? ഈ കുട്ടി എഴുതിയ ഏതെങ്കിലുമൊരു പേപ്പർ വായിക്കാൻ എന്തു ചെയ്യണം? ടെന്നീസുകളിക്കാരും അമേരിക്കൻ പ്രസിഡന്റുമല്ലല്ലോ ശാസ്ത്രവിദ്യാർത്ഥികളെ/ശാസ്ത്രജ്ഞരെ വെറ്റ് ചെയ്യേണ്ടത്.

കലാമിനെ കുഴക്കാൻ കഴിഞ്ഞിട്ടുള്ളത് ഈ കുട്ടിക്ക് മാത്രമല്ല, പച്ചവെള്ളത്തിൽ നിന്ന് പെട്രോളുണ്ടാക്കിയ രാമർ മുതൽ തിരുനനന്തപുരത്തെ നാനോടെക്നോളജി ഉഡായിപ്പ് ഡോക്ക്ടർമാർ വരെ അങ്ങേരെ കുഴക്കിയിട്ടുള്ളവരാണ്. എന്ത് പമ്പരവിഡ്ഢിത്തം മുമ്പിൽ വിളമ്പി ശാസ്ത്രമാണെന്ന് അവകാശപ്പെട്ടാലും അദ്ദേഹം സർട്ടിഫികറ്റ് കൊടുക്കും. കലാമിന് ശാസ്ത്രമറിയാം എന്ന് പറയുന്നത് ദൈവമുണ്ടെന്ന് പറയുന്നപോലെയേ ഉള്ളൂ, പലരും ഉണ്ടെന്ന് പറയുന്നു ആരുമൊട്ട് കണ്ടിട്ടുമില്ല. വന്ന് വന്ന് എന്തെങ്കിലും അവകാശവാദം തട്ടിപ്പാണോയെന്നറിയാൻ അതിന് കലാമിന്റെ അംഗീകാരമുണ്ടോയെന്ന് പരിശോധിച്ചാൽ മതി എന്ന അവസ്ഥയാണ്.

എന്നുവച്ച് ഈ കുട്ടിയെ ഒന്നിനും കൊള്ളില്ലെന്നല്ല, ശാസ്ത്രാഭിമുഖ്യമുണ്ടാവാം. അത് വളരാൻ വിടേണ്ടതും ബാക്കിയൊക്കെ കാലം തെളിയിക്കേണ്ടതുമാണ്. ബാലപ്രതിഭകളുടെ ചരിത്രം മിക്കവാറും മാനിപ്പുലേഷന്റെ ചരിത്രമാണ്. ആ മാനിപ്പുലേഷൻ പത്രറിപ്പോർട്ടുകളിൽ ചീഞ്ഞുനാറുന്നുമുണ്ട്. അസാധാരണമായി എന്തെങ്കിലും ഈ കുട്ടിക്കുണ്ടെങ്കിൽ അതിനെ മുളയിലേ നുള്ളാനേ ഇത്തരം പൊക്കലുകൾ ഉപകരിക്കൂ.

ചന്ത്രക്കാറന്‍ said...
This comment has been removed by the author.
ബിജു ചന്ദ്രന്‍ said...

ഇന്നത്തെ മാതൃഭൂമി വായിച്ച്, Einstein ന്റെ കാര്യം കട്ടപ്പൊക ആയല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. സൂരജിന് നന്ദി. പക്ഷെ, എന്താണ് ഈ ഹനാന്‍ കണ്ടു പിടിച്ചതെന്നോന്നും കൃത്യമായി പത്രം പറയുന്നില്ല. ഹനാന്‍ റോക്കറ്റ് ഡിസൈന്‍ ചെയ്തെന്നും അത് നാസ പരീക്ഷിച്ചു നോക്കിയെന്നും മറ്റും!!! "റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും " രൂപം നല്‍കുക, അതും ദിവസങ്ങള്‍ക്കകം! അതിനിടയില്‍ theoretical astro physics പഠനവും ബയോളജി സ്വയം പഠനവും... എല്ലാത്തിനുമിടയില്‍ big bang ഉം evolution ഉം തമ്മിലുള്ള ഡിങ്കോള്‍ഫിയും!
വാസ്തവത്തിന്റെ എന്തെങ്കിലും ഒരു കണിക ഈ വാര്‍ത്തയുടെ പിന്നില്‍ ഉണ്ടോ എന്ന് വരും ദിവസങ്ങളില്‍ വ്യെക്തമാകും എന്ന് കരുതാം.

പുതിയ ചില "അറിവുകളും", മാതൃഭൂമി ഇന്ന് വായനക്കാരുമായി പങ്കു വെയ്ക്കുന്നു. ഈ പ്രപഞ്ചത്തെ അതിനപ്പുറമുള്ള മറ്റൊരു പ്രപഞ്ചവുമായി വേര്‍തിരിക്കുന്നതു പ്രകാശത്തിന്റെ ഒരു അതിരാണ്! അതിനപ്പുറത്ത് നിന്നും ടാക്കിയോണ്‍ കണികകളുടെ പ്രവാഹം! സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും Einstein ന്റെയും ഒക്കെ ട്രൌസര്‍ കീറി ഹനാന്‍ കാരണം എന്നാണ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കാണുന്നത്! let us see.

ഗ്രഹനില said...

ഈ കുട്ടി കണ്ടുപിടിച്ചുവെന്നു പറയുന്ന തിയറി-കളെപ്പറ്റി യാതൊരു വിവരവും എങ്ങും ലഭ്യമല്ല. ഇന്റർനെറ്റിൽ കുറച്ചു പത്രവാർത്തകൾ അല്ലാതെ ആധികാരികത ഉള്ളതൊന്നുമില്ല. പിന്നെ പ്രശസ്തരായ ചില ആളുകളുടെ ആട്ടൊഗ്രാഫൊ എൻഡോഴ്സ്‌മെന്റോ ഒക്കെ ഉണ്ടെന്നു പറയുന്നു. അതിൽ ഒരു കാര്യവുമില്ല. ഉദാഹരണത്തിന് തലയും വാലുമില്ലാത്ത കുറെ തിയറികൾ എ. പി. ജെ. അബ്ദുൾ കലാമിനു ഈ-മെയിൽ അയക്കുന്നു. കലാം അതൊക്കെ വായിച്ച്‌ തലതല്ലിക്കൊണ്ട് ഒരു മറുപടി അയക്കുന്നു. കുഞ്ഞേ എനിക്കിതൊന്നും മനസ്സിലാവുന്നില്ലല്ലോ ! എന്തായാലും കിടക്കട്ടേ ഒരു ആൾ ദ ബെസ്റ്റ്. ഇനിയും എഴുതൂ..ഹായ് ഇതാ കലാമിന്റെ എൻഡോഴ്സ്മെന്റ് !

അപ്പോ മാതൃഭൂമി എന്തെഴുതും? “കലാമിനെ കുഴക്കിയ പ്രതിഭ”

വെറുതെ ഒരു മിടുക്കിക്കുട്ടിയെ, കപടപ്രശസ്തിയുടെ മായാലോകത്തിലേക്കു വലിച്ചു കയറ്റി അതിന്റെ ഭാവി നശിപ്പിക്കാതെ, മര്യാദക്കു് വേണ്ട വിദ്യാഭ്യാസം കൊടുക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നെങ്കിൽ !

shaan said...

Many people were reported the same, so there should atleast something true behind this girl.... lets see..

you can find the google search from here http://www.google.com/#hl=en&ei=V26uSr-qGeDMjAfv2fHzBw&sa=X&oi=spell&resnum=1&ct=result&cd=1&q=hannan+binth+hashim&spell=1&fp=d6985f0b1643625b

Dinkan-ഡിങ്കന്‍ said...

ഐന്‍സ്റ്റീനോടായിരുന്നു താത്പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത.

ഈ ഒറ്റ വാചകത്തില്‍ തന്നെ പൂച്ച് പുറത്തല്ലേ ചിത്രൂ. ഈ കൊച്ചിന് എന്തെങ്കിലും കഴിവുണ്ടെങ്കില്‍ ആധികാരിക നിരീക്ഷണങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ വേണ്ട സഹായസൌകര്യങ്ങള്‍ ചെയ്ത് കൊടുക്കട്ടെ.

പിന്നെ കലാമണ്ണന്റെ കാര്യം ഒന്നും പറയണ്ട. ചീരയിലയില്‍ ഇരുമ്പ് സത്തുണ്ട് അതിനാല്‍ ഇരുമ്പയിരില്‍ നിന്ന് ഖനനം ചെയ്ത് പ്രോസസ്/ഫില്‍ട്ടര്‍ ചെയ്ത് ഉണ്ടാക്കുന്നതിനേക്കാള്‍ എളുപ്പം ഇതാണ് എന്നെങ്ങാനും പറഞ്ഞ് മെയിലയച്ചാല്‍ -പ്രത്യേകിച്ചും ആര്‍ഷ ഭാരതത്തില്‍ അങ്ങനെ ആയിരുന്നു എന്ന വരി സഹിതം- നൂറേക്കര്‍ ചീരത്തോട്ടവും താമ്രപത്രവും തിട്ടൂരമെഴുതിച്ച് തൃക്കൈ ചാര്‍ത്തണ ടീംസ് ആണ് :)

Dinkan-ഡിങ്കന്‍ said...

shaan ന്റെ ലിങ്ക് കണ്ട് ഞാന്‍ ഞെട്ടിപ്പോയി എന്താണാവോ ഇതെന്ന് കരുതിയിട്ട്.
ആ കൊച്ചിന്റെ പേര്‌ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞാല്‍ പോരായിരുന്നോ.
കുരുന്നു പ്രതിഭകളെ മുളയിലേ നുള്ളുന്നതൊന്നും അല്ല, പക്ഷേ ആ കൊച്ച് 'ഗണ്ട്‌ബിഡിജ്ജു' എന്ന് പറയുന്ന സംഭവങ്ങളുടെ ആധികാരികതയൊന്നും ഒന്നിലും വിശദമായി കണ്ടില്ലേ. ഉണ്ടെങ്കില്‍ പങ്ക് വെയ്ക്കണേ...

http://www.spacecenter.org/SpaceSchool.html
സ്പേസ് സ്കൂളിലെ ആ പ്രോഗ്രാമിന്റെ വിവരങ്ങള്‍ ഇതിലുണ്ട്
(ഒരു മാത്തമാറ്റിക്കല്‍ കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ഉടനെ രാമാനുജനാകുമോ?)

തൃശൂര്‍കാരന്‍ ..... said...

കാര്യം സത്യമാണെങ്കില്‍, (ഇനി ചിലപ്പോള്‍ മുഴുവനും സത്യമല്ലെങ്കില്‍ പോലും ) , ഈ കുരുന്നു പ്രതിഭക്ക് വളരാനുള്ള സാഹചര്യം ഒരുക്കികൊടുക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്. പക്ഷെ "അബ്സോലുട്ട് തിയറി ഓഫ് സീറോ" എന്ന ഒരു പ്രയോഗത്തിന് നെറ്റില്‍ കാര്യമായി ഒന്നും കാണുന്നില്ല, പിന്നെ "ടാകിയോന്‍സ്‌" എന്നത് പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുണ്ട് എന്ന് പറയപ്പെടുന്നതും, പക്ഷെ ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ലതതുമായ ഒരു കണിക ആണ്. ഇങ്ങനെ ഒന്ന് ലോകത്തില്‍ ഉണ്ട് എന്ന് തെളിയിച്ചാല്‍ ഐസ്ടീന്റെ "പ്രകാശതിനെക്കാള്‍ വേഗത്തില്‍ ഒരു വസ്തുവിനും സഞ്ചരിക്കാന്‍ കഴിയില്ല" എന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കപ്പെടും, ഇത് കേട്ടിട്ടാവണം ആ കൊച്ച് ഐസ്ടീന്റെ തിയറിയില്‍ സംശയം ഉണ്ട് എന്ന് പറഞ്ഞത്. പക്ഷെ ഇതെല്ലാം വളരെ നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ ആണ്.
പക്ഷെ ശാസ്തത്തിനു തെളിവുകള്‍ ആണ് പ്രധാനം, ഗോസിപ്പുകള്‍ അല്ല.

കറുത്തേടം said...

ചിത്രകാരന് ശാസ്ത്ര പരിജ്ഞാനവും ഉണ്ട്?

Melethil said...

അപ്പോഴേയ്ക്കും കൊച്ചു മുസ്ലിമായതിനും മറ്റും പൂച്ചെണ്ട് കിട്ടിത്തുടങ്ങി. കഷ്ടം! (ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ലിങ്ക്). ചായയടിയ്ക്കുന്ന പോലെയല്ലേ കൊച്ചു തിയറികളൊക്കെ എടുത്തലക്കുന്നത്. ഇന്ത്യക്കാരന്റെ ശാസ്ത്ര വിജ്ഞാനം ഇത്രയേയുള്ളൂ. പിന്നെ മീഡിയ, ടെലിസ്കോപില്‍ കൂടെ സൂര്യഗ്രഹണം കാണാന്‍ എന്ന് പറഞ്ഞ ടീമല്ലയോ. മറ്റൊരു രാമര്‍ അത്രേള്ളു. ഇന്നത്തെ മാതൃഭൂമിയില്‍ തിരുത്ത്‌ കാണുമോ എന്തോ?

Jijo said...

പേപ്പര്‍ റിപ്പോര്‍ട്ട് കാര്യമായി എടുക്കേണ്ടതില്ല. കുട്ടി കഴിവുള്ളവളാണെന്ന്‍ തോന്നുന്നു. ചെറു പ്രായത്തിലേ പല തിയരികളെ പറ്റിയൊക്കെ അറിഞ്ഞിരിക്കുന്നല്ലോ. പക്ഷേ എല്ലാവിധ തിയറികളേയും തിരുത്തിക്കുറിക്കും എന്നൊക്കെ പറയുന്നത് കേല്‍ക്കുമ്പോള്‍ എന്തോ ഒരു ഇത്. എങ്കിലും അങ്ങിനെ അടുത്ത ഐന്‍സ്റ്റീനായി വളരട്ടെ എന്നു ആശിക്കുന്നു. അസംഭവ്യം അല്ലല്ലോ?

പുതിയ തിയറികള്‍ ഒന്നും ഗൂഗിളില്‍ കാണുന്നില്ല. ആര്‍ക്കെങ്കിലും ഒരു ലിങ്ക് കിട്ടിയാല്‍ കൊടുക്കണേ.

പാര്‍ത്ഥന്‍ said...

ഈ കുട്ടിയോട് തൃശൂര് പൂരത്തിന് പൊട്ടിക്കാൻ പറ്റുന്ന ഒരു ഗുണ്ടെങ്കിലും ഉണ്ടാക്കിത്തരാൻ പറയോ ആരെങ്കിലും. എന്നിട്ടുപോരെ ചൊവ്വയിലേക്ക് റൊക്കറ്റ് വിടണ മോഡൽ ഉണ്ടാക്കല്.

pramod charuvil said...

http://www.expressindia.com/news/fullstory.php?newsid=1140

There is a predecessor to this prodigy one dr. thadagath avathar thulsi, you can check the above link for more.

sreesiv said...

pathrangalkku source velippeduthendaa avasyam illa ennum, pathrangalkku enthu uddyppum ezhuthi aalukale koritharippikkamennum ennale kodiyeeri saruvare sammadichu..appolaanu oru hashim chovvayile karyangal pravachichathu thettanennu parayunnathu!!!! :-)
eee kutti chovvayil ninnum vanna oru alien aano ennum mathrubhumi samsayichekkam!!!! :)

തറവാടി said...

ഗ്ലോറിഫൈഡ് ന്യൂസായി തോന്നിയിരുന്നെങ്കിലും , ഒരു സാധാരണ കുട്ടിയേക്കാള്‍ കുറച്ചെങ്കിലും ബുദ്ധിയുണ്ടാവും എന്നതിനാലും ‍, പ്രത്യേകിച്ചും ഇത്ര ഇളം പ്രായവുമായതിനാല്‍ പലയിടത്തും ഈ വിഷയവുമായി വാര്‍ത്തകളും 'അഭിമാനകുറിപ്പുകളും' ഒക്കെ കണ്ടെങ്കിലും ഒന്നും പറയാന്‍ തോന്നിയില്ല.

അതേ സമയം രാമറുമായിതിനെ കമ്പയര്‍ ചെയ്യുന്നതിനോട് യോജിക്കാനാവില്ല കാരണം ഉദ്ദേശശുദ്ധിതന്നെ, ഇതൊരു പബ്ലിക് സ്റ്റണ്ടെന്ന ഗണത്തില്‍ പെടുത്താനാവും അതോ!

മാധ്യമ പ്രവര്‍ത്തകരുടെ സാങ്കേതിക വിഷയങ്ങളിലുള്ള പരിമിതമായ അറിവാണിത്തരം ന്യൂസുകള്‍ക്ക് അമിതപ്രാധാന്യം കൊടുക്കുന്നതെന്നതും കൂടുതല്‍ ചിന്തിക്കാത്തതും എന്ന് തോന്നുന്നു.

ഏഷ്യാനെറ്റില്‍ ഒരിക്കല്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു , ഒരു സാങ്കേതിക വിദഗ്ധനെ പരിചയപ്പെടുത്തി. ആശാന്‍ ചെയ്യുന്നത് പഴയ ഒരു സ്കൂട്ടര്‍ എഞ്ചിന്‍ കുറെ സ്റ്റീല്‍ ഫ്രെയിമുമായി വെല്‍ഡ് ചെയ്ത് വിമാനമുണ്ടാക്കുന്ന തിരക്കിലായിരുന്നു,

ഇനി ഒരു മുപ്പത്തി അയ്യായിരം കൂടി ലഭ്യമായാല്‍ വിമാനം പറപ്പിക്കാമത്രേ, ഈ വിദഗ്ധനെ സഹായിക്കേണ്ടത് കടമയാണെന്നൊക്കെ കാച്ചുന്നത് കണ്ടു ഇതുപോലെ സാമ്പത്തിക സഹായമില്ലാത്ത എത്ര സാങ്കേതിക വിദഗ്ധരുണ്ടെന്നൊക്കെ പരിതപിക്കുന്നതും കണ്ടു.

Unknown said...

ഹിന്ദുവിലെ വാർത്തയിൽ ഹനാൻ പറയുന്നു:

“Absolute Theory of Zero is a new mathematical system which explains the established theories in a different light. Through the theory I’m trying to explain that the speed of light is not constant always,” she explains.

'ആബ്സൊല്യൂട്ട് തിയറി ഓഫ് സീറോ'യുടെ വലിഡിറ്റിയെപറ്റി എന്തെങ്കിലും പറയണമെങ്കിൽ ആദ്യം ആ‍ തിയറി എന്താണെന്നു് അറിയണം. അതിനു് ആ തിയറിയുടെ പൂർണ്ണരൂപം ലഭിക്കാതെ കഴിയില്ല.

ഹിന്ദുവിൽ നിന്നും ഹനാന്റെ വാക്കുകൾ വീണ്ടും:

“Discovering the hidden concepts of universe does not lie only in new scientific theories but also in the unexplained corners of old theories.”

ഈ വാചകം പറയാൻ ഒരു ഹനാൻ വേണമോ‌?

മറ്റൊന്നു്:

“My question is why are theories replacing theories. Einstein was right during his time. Today I might prove him wrong and tomorrow someone else will prove me wrong.”

അതു് വളരെ ശരിയാണു്. ഞാനും ഇടക്കിടെ അങ്ങനെയൊക്കെ പറയാറുണ്ടു്. പക്ഷേ എന്നെ മാതൃഭൂമിക്കും വേണ്ട, സിസി ജേക്കബിനും വേണ്ട. :)

മാതൃഭൂമിയിലെ വാർത്തക്കു് ഇതിൽ കൂടുതൽ പ്രാധാന്യം നൽകിയാൽ ഞാൻ നരകത്തിൽ പോകും.

സിസി ജേക്കബിനു് മറ്റു് തകരാറുകൾ ഒന്നും ഇല്ല എന്നു് കർത്താവിൽ പ്രത്യാശിക്കുന്നു. ഒപ്പം ഹനാൻ കഴിവുള്ള ഒരു പെൺകുട്ടിയാണെങ്കിൽ ശോഭനമായ ഒരു ഭാവിക്കു് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു!

ചന്ത്രക്കാറന്‍ said...

ഹനാൻ ബിൻ‌ത് ഹാഷിമിന്റെ പേരിൽ ഒരു കമന്റ് ഇവിടെ കിടപ്പുണ്ട്.

"MAY be other religion can fight against Islam.but all the non believers will see that islam is only truth. And I am nt rejecting any religion, islam is the best, islam shows what is right. and no-one can be against it, no one can be against allah , even non-believers,will believe in allah. evry religion will praise islam. I dont want any feedback.this is true,the perfect, and special note for all non believers, science is just a testing of quranic concepts.and not quranic concepts are proven by science, almost 80%. I never forces people to convert your religion to islam, but this could be best.nt bcoz i am a muslim, but I feel the divine power of allah ,that made for all non-believers not to stick to convictions.there is no need of proof for existence of allah.he is one.and just see the universe around, therois around, yet no theories have bcome most comprehensible with quran.trust in allah -almighty,because he exists.DIVINE POWER.
i just hate other religion criticising islam,that should nt be done, not that this religion should be called liars,there cn be , but not all muslims,dont use unneccesary language or discourage muslims in their belief in allah.
If u cant comprehend the infiniteness of allah , how can you comprehend the infiniteness of creator if you cant divide infinity into 2/3, how can you believe in his trinity/? where is all mathematcians,scientists in his oneness.
pls nt: other religions might not know islam well, so does the non-believers.you may feel to argue, but therse is no point,you will recognize,and please dont blabber over facts on islam which you dont know.
speak what is right.
reffering to marks comment.you have said, allah is light. yeah tthts rite.light is energy.but allah is not reduced to state of light.he is force,the singularity.absolute extreme absolute force, and not like ordinary forces.u gt me? believe it.
regards
Hanaan
Hanaan Bint Hashim - April 19, 2009 at 10:55 pm"

ഇത് ശരിക്കും ഈ കുട്ടി എഴുതിയതാണോ എന്നൊന്നും അറിഞ്ഞുകൂടാ, എന്തായാലും കുറച്ചുമുമ്പ്, ഏപ്രിൽ 19 ആണ് എഴുതിയിട്ടുള്ളത്. ഇത് ഹനാന്റേതാണെങ്കിൽ സംഭവത്തിന്റെ ഏകദേശരൂപം പിടികിട്ടി. ആദ്യം ‘പൊളിക്കു’ന്നത് റിലേറ്റിവിറ്റിയായിരിക്കില്ല, പരിണാമസിദ്ധാന്തമായിരിക്കും.

chithrakaran:ചിത്രകാരന്‍ said...

മാതൃഭൂമി പത്രവാര്‍ത്ത വിശ്വസിച്ചുപോയ
ചിത്രകാരനു പിണഞ്ഞ ഒരു
അബദ്ധമായ ഈ പോസ്റ്റ്,
വസ്തുതാപരമായി ചിന്തിക്കുന്ന
ബ്ലോഗ് സുഹൃത്തുക്കളുടെ
കമന്റുകളാല്‍ ധന്യമായിരിക്കുന്നു.
കമന്റെഴുതിയ ബ്ലോഗര്‍മാര്‍ക്ക്
ചിത്രകാരന്റെ നന്ദിയോടൊപ്പം...
തെറ്റു പറ്റിയതില്‍ ക്ഷമാപണവും അറിയിക്കുന്നു.
ഈ പോസ്റ്റില്‍ ചിത്രകാരന്‍ നടത്തിയ
സാമൂഹ്യമായ ആക്ഷേപങ്ങളും അഭിപ്രായങ്ങളും
അശേഷം പിന്‍‌വലിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല :)

Areekkodan | അരീക്കോടന്‍ said...

May be a gossip news...But from the comments I feel a planned crucification , it being a Hanan Binth Hashim.Just think from the other angle also.What is the need of Mathrubhumi and Mr Jacob to glorify Hanan if it is absolutely gossip ?

Dinkan-ഡിങ്കന്‍ said...

അരീക്കോടാ ചെറ്റത്തരം എഴുന്നെള്ളിക്കുന്നതില്‍ ഒരു അതിരുണ്ട്.
കൊച്ച് "മാപ്ല" ആയതോണ്ടല്ല ഇവിടെ മിനിമം ശാസ്ത്രബോധം ഉള്ളവര്‍ വന്ന് പ്രതികരിച്ചത്. ആ കൊച്ചിനെ ചേര്‍ന്ന് ആരും വിച്ച്‌ഹണ്ട് നടത്തിയിട്ടും ഇല്ല. വാര്‍ത്തയിലെ വസ്തുതാപരമായ പിശകുകളും, വാസതവവിരുദ്ധമായ പര്‍‌വ്വതീകരണവും ആണ്‌ വിഷയമാക്കിയത്. അത് മനസിലാക്കാതെ ചുമ്മ ഇവിടെ വന്ന് "അസ്‌ഹറുദ്ദീന്‍" കളിക്കാതെ...

ഈ സൈസ് അലമ്പ് ഉണ്ടാകും എന്ന് മുന്നെ അറിയാവുന്നതിനാല്‍ തന്നെയാണ്‌ പപ്പൂസിന്റെ പോസ്റ്റില്‍ ചെന്ന്


ഈ വിഷയത്തില്‍ പപ്പൂസ് പറയുന്നത് തന്നെ ആയിരുന്നു തലയ്ക്കകത്ത് മിനിമം ആള്‍ത്താമസമുള്ളവരുടെ ചിന്തയും. എന്നാല്‍ സമയക്കുറവ്, യുവപ്രതിഭയെ അപമാനിച്ചുവെന്ന അപഖ്യാതി, ന്യൂനപക്ഷ പീഡനം... അങ്ങനെ വകുപ്പുകള്‍ ഒരുപാട് കാണും മറുതലയ്ക്കല്‍... അതായിരിക്കും. എന്തായാലും അത്യാവശ്യമായിരുന്നു ഈ പോസ്റ്റ്.


എന്നു കമെന്റിയത്. സോ വിട്ട് പിടി. ആ കൊച്ചിന്‌ സാധാരണ സ്കൂള്‍ വിദ്യാര്‍ത്ഥിയേക്കാള്‍ വിവരം, ഐ.ക്യു ഒക്കെ ഉണ്ടാകും എന്നതും സമ്മതിക്കുന്നു. വാര്‍ത്തകളും , ലിങ്കിലെ വിശേഷങ്ങളും വായിക്കാതെ "മറ്റേ ചട്ടകം എടുത്ത് എളക്കാന്‍ വരാതെ"

തറവാടി said...

അരീക്കോടന്‍ താങ്കള്‍ 'ആ' അര്ത്ഥത്തിലാണാ കമന്റെങ്കില്‍ ശെരിയായില്ല.

ഞാനും പ്രസ്തുത ന്യൂസിനൊട് വിയോജിപ്പുള്ള ആളാണ്

Dinkan-ഡിങ്കന്‍ said...

ആംഗലേയം അത്ര വല്ല്യ പിടിയില്ല

"...I feel a planned crucification , it being a Hanan Binth Hashim..."
എന്നതിന്റെ മലയാളം
"...ഇത് ഒരു ആസൂത്രിത കുരുശേറ്റം പോലെ എനിക്ക് തോന്നുന്നു, ഒരു ഹനാന്‍ ബിന്‍‌ത് ഹാഷിം ആയതുകൊണ്ട് മാത്രം..." എന്നല്ലെ?

അല്ലെങ്കില്‍ പിന്നെ എന്താണെന്നും പറയണേ?

വെട്ടുകിളി said...

ഇസ്ലാം സര്‍വ്വരോഗസംഹാരിണി. ഇസ്ലാം ഏകസത്യവും ഏകവഴിയും. ഇസ്ലാം സര്‍വ്വത്ര ഇസ്ലാം.

നിര്‍ത്താറായില്ലേ അരീക്കോടാ ഈ കൊഞ്ഞനംകുത്തു്?

ആ കൊച്ചിനെ മര്യാദക്കു് പഠിക്കാന്‍ വിടു്. എന്നിട്ടു് അതുവല്ലതും കണ്ടുപിടിക്കുന്നോ എന്നു നോക്കാം. പക്ഷെ ഇല്ലാത്തതു് പറഞ്ഞിളക്കുമ്പം അതു മുസ്ലീമായതോണ്ടാണെന്നു് പറയാതെ. തിരുവനന്തപുരത്തു് നാനോ ഫ്രോഡ് സഹോദരങ്ങളെ പൊളിച്ചടക്കിയപ്പോള്‍ അവര്‍ ഹിന്ദുക്കളായതുകൊണ്ടാണിങ്ങനെ എന്നാരും പറഞ്ഞു കേട്ടില്ലല്ലോ. അപ്പോ കുഴപ്പം ആര്‍ക്കാ?

Suraj said...

ഈ വാര്‍ത്തയിലെ ഗുണ്ട് ശ്രദ്ധിച്ചപ്പോള്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്ന വാള്‍ കറക്റ്റായി ഇപ്പം വീശിയിട്ടുണ്ട്. ഹാവൂ ! അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഗൊണാണ്ടറെന്ന് വിളിക്കുന്ന ബ്ലോഗില് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പത്രങ്ങള് ഇത് ഉഡായിപ്പാണെന്ന് ബോധ്യമായാലും മറുവാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ വല്ല അല്‍ഭുതവുമുണ്ടോ?!

അരീക്കോടന്‍ മാഷേ,

ഒരു മ്യൂസിയമോ പ്ലാനറ്റേറിയമോ സന്ദര്‍ശിച്ച് അവിടുത്തെ ആക്റ്റിവിറ്റീസില്‍ പങ്കെടുക്കുമ്പോള്‍ ചുമ്മാ ഒരു ഗുമ്മിനു കൊടുക്കുന്ന, യാതൊരു ഔദ്യോഗിക വിലയുമില്ലാത്ത സര്‍ട്ടിഫിക്കറ്റെടുത്ത് നാസയുടെ ഏതോ ബല്യക്കാട്ടെ കോഴ്സുപാസായെന്നും പറഞ്ഞ് മെഡലും പൊക്കിപ്പിടിച്ച് പോസ് ചെയ്യുന്ന കൊച്ചും അതിനെ പ്രേരിപ്പിക്കുന്ന വീട്ടുകാരും ഇക്കാര്യത്തില്‍ അത്ര നിഷ്കളങ്കരൊന്നുമല്ല.

IIA യിലെ ലൈബ്രറിയില്‍ രണ്ട് ദിവസം ചെന്നിരുന്നെന്നല്ലാതെ തങ്ങളുടെ മെന്റര്‍ഷിപ്പോ ഗൈഡന്‍സോ ഒന്നും ഈ കൊച്ച് ചോദിച്ചിട്ടുമില്ല ശാസ്ത്ര കാര്യങ്ങളില്‍ ചര്‍ച്ചിച്ചിട്ടുമില്ല എന്ന് ഈ വാര്‍ത്തയില്‍ കൊച്ചിന്റെ ഗൈഡ് ആയിരുന്നെന്ന് പറയുന്ന പ്രൊഫ്: ജയന്ത് മൂര്‍ത്തിയും പ്രൊഫ: ഭട്ടും ഇമെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട് (പോസ്റ്റ് പൊറകേ വരും).

സയന്‍സ് ഫിക്ഷനും തിയറങ്ങളുടെ തുണ്ടും മുറിയും വായിച്ച് തലയില്‍ തോന്നുന്നതൊക്കെ ശാസ്ത്രമെന്നു കരുതി വിളിച്ചുകൂവുന്നതിനെയല്ല ജീനിയസ് എന്ന് വിളിക്കുന്നത്. തലയില്‍ ഒരുപാടൊക്കെ തോന്നിയാലും തോന്നുന്നതൊക്കെ ശരിയാണോ എന്ന് അന്വേഷിക്കാനുള്ള ബുദ്ധിയേയാണ് ജീനിയസ് എന്ന് വിളിക്കേണ്ടത്.

ഓഫ് :
നാനോസഹോദരമ്മാരു ഹിന്ദുക്കളാണെന്നുമ്പറഞ്ഞ് ആര്‍.എസ്.എസുകാര് വെട്ടാന്‍ വരാത്തത് പോത്തുകാലപ്പന്റെ കൃപ !

ഉസ്മാനിക്ക said...

അതിനിടേലും കേറി ഒരു ‘തുറുപ്പുഗുലാൻ’ കളി.. അരീക്കോടാ എന്തിനേം ഏതിനേം മറ്റേ കണ്ണ് കൊണ്ട് കാണല്ലേ.. ഇവിടെ വന്ന് അഭിപ്രായം പറഞ്ഞവരെല്ലാം ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മാത്രമല്ല.. ഒരു ഭൂലോക ഫ്രോഡ് പണി കണ്ടപ്പോ സ്വന്തം യുക്തിക്കനുസരിച്ച് പ്രതികരിച്ചു, സത്യമെന്താണെന്ന് അന്വേഷിച്ചു. അതിനേയും മതത്തിലിട്ട് കോന്തി. കഷ്ടം !!

Jijo said...

ഈ വാര്‍ത്ത ജൂണ്‍ മാസം 19ന്‌ എക്സ്പ്രസ്ബസ്സ്‌(expressbuzz)പ്രസിദ്ധീകരിച്ചിരുന്നതല്ലേ. ഇതേ പോലത്തെ ഫോട്ടോയും ഉണ്ടല്ലോ? ക്രൂസിഫൈ ചെയ്യാന്‍ വേണ്ടി ഗ്ളോറിഫൈ ചെയ്തു എന്നാണോ അരീക്കോടന്‍ പറഞ്ഞു വരുന്നത്‌?

പെരുന്നാളിണ്റ്റെ സമയത്ത്‌ തന്നെ ഈ വാര്‍ത്ത കൊടുത്തതില്‍ തന്നെ പത്രക്കാരുടെ മനസ്സിലിരുപ്പ്‌ പിടികിട്ടിയില്ലേ?

വാര്‍ത്ത വളച്ചൊടിക്കുക അല്ലെങ്കില്‍ ഊതി പെരുപ്പിക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്‌ പക്ഷേ ഇത്‌ ഒരു മാതിരി മറ്റവടത്തെ ഏര്‍പ്പാടായിപ്പോയി.. 13 ദിവസം കൊണ്ട്‌ നാസയുടെ ബിരുധം, അമേരിക്കയിലും ഖത്തറിലും, ഇന്ത്യയിലുമൊക്കെയായി എത്ര പ്രബന്ധങ്ങള്‍ അവതിരിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ക്കു തന്നെ അറിയില്ല, കേന്ദ്രം പരീക്ഷകള്‍ ഒഴിവാക്കി കൊടുത്തു, നാലാം ക്ളാസ്സില്‍ വച്ച്‌ പന്ത്രണ്ടാം ക്ളാസ്സിലെ പുസ്തകം പഠിച്ചു, ഐന്‍സ്റ്റീനും ഡാര്‍വിനും മറുഭാഷ്യം, ചൊവ്വയിലെത്തുന്ന റോക്കറ്റ്‌ ഡിസൈന്‍, അബ്സൊല്യൂട്ട്‌ തിയറി ഓഫ്‌ സീറോ, ടാക്കിയോണ്‍സ്‌, മലപ്പുറം കത്തി, AK 47 അള്‍ട്രാ മോഡേണ്‍ മഷീന്‍ ഗണ്‍...

ഈ വാര്‍ത്ത ആദ്യം വായിച്ചപ്പോള്‍ തോന്നിയത്‌ ഒരു ഇന്ത്യക്കാരി, ഒരു മലയാളി, ഒരു പെണ്‍കുട്ടി, അടുത്ത ഐന്‍സ്റ്റീനായിട്ട്‌ വരുന്നതിലെ അഭിമാനമാണ്‌. അല്ലാതെ അവളുടെ പേര്‌ മേരി അല്ലെങ്കില്‍ സരസ്വതി എന്നായിരുന്നെങ്കില്‍ എന്നല്ല.

ആ കുട്ടിയുടെ വീട്ടുകാര്‍ കാണിച്ചത്‌ മഹാപരാധമാണ്‌. നാളെ എന്തെങ്കിലുമൊക്കെ ആകേണ്ട ഒരു ആളാണ്‌. കുരുന്നിലേ കുന്നായ്മ കാണിച്ച്‌ അതില്ലാതാക്കരുതെന്ന് അവരോട്‌ പറയാന്‍ തോന്നുന്നു.

പിന്നെ മാതൃഭൂമിയുടെ കാര്യം. അവര്‍ മനോരമയ്ക്ക്‌ പഠിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെ ആയില്ലേ. മുക്കാലിയില്‍ കെട്ടി അടിക്കേണ്ട പാര്‍ട്ടീസാ. തലപ്പത്തിരിക്കുന്നവരേക്കാള്‍ ക്വാളിറ്റി എന്തായാലും സ്ഥാപനത്തിനോ ഉല്‍പന്നത്തിനോ കാണില്ലല്ലോ!

Zebu Bull::മാണിക്കൻ said...

tracking...

Unknown said...

എന്താ‍യാലും ചിത്രകാരാ ടൈറ്റിൽ അന്വർത്ഥം. പതിനഞ്ച്കാരിക്കെന്നല്ല ആർക്കും ശാസ്ത്രജ്ഞയാകാം. പരിണാമസിദ്ധാന്തം പോലും പഠിക്കാതെ ജെനിറ്റിക്സ് ബിരുദം വരെ നേടാം പിന്നാ‍...

Siju | സിജു said...

:-)

Anivar said...

Prof. Jayant Murthy of The Indian Institute of Astrophysics - her 'mentor' has responded to an email inquiry thus:

Thanks for forwarding this link to me. I will also post my comment in that site itself. This girl came to see me some months ago and told me that she had this theory that Einstein was wrong and that Kalam was impressed by her theory... Read more. She also had a writeup in the Indian Express (if I remember right). I told her that the press and Presidents were easily impressed but that ground breaking theories do not come from school kids - they just don't have the mathematics and physics tools necessary. I advised her to continue her interest in science but that she should work hard to learn everything necessary and that I would be glad to help her where possible. That is the limit of my contact with her (other than one more brief visit and email exchange). This is what I do for any student who contacts me and have done for dozens of students.

I am not her mentor and have no knowledge of her work. If anyone were to ask me, I would say that I do not believe in her "theory" but am happy to see her so interested in science. After this latest episode, I am much less forgiving and would believe that her story is a tissue of lies from beginning to end.

Again, thanks ... Read morefor this link. Someone had forward the Malayalam paper where it first appeared and I had written to them as well as this girl but this site gives me the chance to make it public.

Unknown said...

some more on this here

- സാഗര്‍ : Sagar - said...

അരീക്കോടാ...... :(

( ഡിങ്കാ വിട്ടുകള വിവരക്കേടാ.....)

★ Shine said...

:-)

Unknown said...

ഇന്നത്തെ മാതൃഭൂമിയിൽ (ഒക്ടോബർ അഞ്ച്) പത്രാധിപരുടെ തിരുത്ത് ഉണ്ട്.

ഇവിടെ കാണാം. താഴെ ഇടത്തെ മൂലയിൽ.


:)

bhoolokajalakam said...
This comment has been removed by the author.
bhoolokajalakam said...

ഏതാനും വര്‍ഷങ്ങല്ക് മുന്‍പ് ഖത്തറിലെ ഒരു ഇന്ത്യന്‍ ഡോക്ടര്‍ മലയാളികളെ കുറിച്ച് നടത്തിയ ഒരു പ്രസ്ഥാവന വലിയ വിവാദ മായി ഭൂലോകത്ത് ഏറ്റവും വലിയ അസൂയക്കാരും കുശുമ്പന്മാരും
മലയാളികള്‍ ആണെന്നായിരുന്നു അയാളുടെ കണ്ടുപിടുത്തം ,തുടര്‍ന്ന് പത്രങ്ങളിലേക്ക് കാത്തുകളുടെ പ്രവാഹമായിരുന്നു .

ഡോക്ടര്‍ അനന്തമൂര്‍ത്തിയുടെ ഭാരതിപുരം എന്ന നോവല്‍ കുട്ടിക്കാലത്ത് വായിച്ചതാണ് കഥാ സന്ദര്‍ഭങ്ങള്‍ പലതും മറന്നു പോയിട്ടുണ്ട് എങ്കിലും ചിലതൊക്കെ ഓര്‍മയുണ്ട്.
കമ്മ്യുണിസം വേരുപിടിക്കണമെങ്കില്‍ ജനങ്ങളില്‍ അസൂയ വളര്‍ത്തണം എന്നൊരു നിരീക്ഷണം അതിലുണ്ട് !
മുകളില്‍ പരാമര്‍ശിച്ച ഡോക്ടറുടെ നിഗമനം ശരിയാണെങ്കില്‍ കേരളത്തില്‍ കമ്മ്യുണിസം ഉണ്ടാക്കാന്‍ അതിന്റെ നേതാക്കള്‍ക്ക്‌ അധികമൊന്നും
വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടുണ്ടാവില്ല

"ഹനാന്‍ പറയുന്നു "
എന്ന എന്റെ പോസ്റ്റില്‍ നിന്ന് ചില ഭാഗങ്ങള്‍ ഇവിടെ കൊടുക്കുന്നു

പത്ര വാര്‍ത്തകളിലെ അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും ഒഴിവാക്കിയാല്‍ തന്നെ ഈ കുട്ടി (ഇത് പോലുള്ള കുട്ടികള്‍ )
ഇന്ത്യന്‍ പത്രങ്ങളുടെ മുന്‍പേജുകളില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട് !
കള്ളന്മാരും കൊലയാളികളും കൂട്ടിക്കൊടുപ്പുകാരും അഴിമതിവീരന്മാരും മതഭാന്തന്മാരും എന്ന് വേണ്ട ഭൂമിയിലെ സകല പിശാചുക്കളും വാണരുളുന്ന പത്രങ്ങളുടെ മുന്‍ പേജുകളില്‍ ഇതുപോലുള്ള നിഷ്കളങ്കരായ കുരുന്നു പ്രതിഭകള്‍ തങ്ങളുടെ കൊച്ചു കൊച്ചു കാര്യങ്ങളുമായി കടന്നു വരുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാകളും സന്തോഷിക്കുകയാണ് വേണ്ടത്.

പത്രങ്ങള്‍ അവരുടെ" Negative reporting " ശൈലിയില്‍ നിന്ന് മാറി ചിന്തിയ്ക്കാന്‍ തുടങ്ങുന്നത്
സ്വാഗതാര്‍ഹമാണ് പക്ഷേ വിഷയം ശാസ്ത്രമാകുമ്പോള്‍ കാര്യങ്ങള്‍
വസ്തുനിഷ്ഠമായിരിക്കണം എന്നുമാത്രം !

വിമര്‍ശനങ്ങളോടുള്ള ഹനാന്റെ പ്രതികരണവും ഇവിടെ ചേര്‍ക്കുന്നു
Hanaan Bint Hashim Says:
October 5th, 2009 at 7:26 am
I,Hanaan Bint Hashim, is writing to all the above,
Without my permission there were few authors who published it, and with whom I gave refernce to,They have even made few statement as fake.,and even I agree to that.I have done a theory all thats true,and even been to NASA and delivererd presentations too!.But the media exxxagerated and made it feel people to be fake.But totally it ws nt a media hype.I state it because I have done my research work individually.

Few corrections you can see here is that:
The media published it as IIMSC but it is IMSC ( Indian Institute of Mathematical Science),Chennai

and its not American Journal of Theoretical Physics,see its American Journal of Physics,I have nt stopped working on my research,as a 14 year old girl,I will have my own limitations obviously,I will continuing working on my research,and hope to yield a good result very soon

This is the proof I can produce for American Journal of Physics
http://scitation.aip.org/ajp/
CHK THIS out.

http://arunachalnews.com/hannan-binth-hashim-astrophysics-genius-or-media-bullshit.html#

Unknown said...

IMSc is institute of mathematical sciences..its near to iit madras,tharamani..there is one more well known insti in chennai for math science which is the chennai institute of mathematical sciences..why are you still making mistakes??

and in AJP pls provide the vol no,page no and year..

Jijo said...

എന്റെ പ്രിയ ബൂലോകജാലകം,

താങ്കള്‍ എന്താണു പറയാനുദ്ദേശ്ശിക്കുന്നത്? എന്താണ്‌ ഇവിടെ കമന്റ് ചെയ്തവരുടെ പ്രശ്നമായിട്ട് താങ്കള്‍ കാണുന്നത്? ഒരു മുസ്ലിം പെണ്‍കുട്ടി പത്രത്തിന്റെ പ്രധാന വാര്‍ത്തയായതില്‍ ഉള്ള അസൂയ? പരിശ്ശുദ്ധ ഖുറാന്‌ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന (?) ഡാര്‍വിനേയും ഐന്‍സ്റ്റീനേയും തെറ്റാണെന്ന്‍ തെളിയിച്ചതില്‍ (????) ഉള്ള അസൂയ?

പരിതാപകരം എന്നു മാത്രം പറയാം.

അസൂയ വളര്‍ത്തി കമ്മ്യൂണിസം ഉണ്ടാക്കുന്ന ആ കൃഷി പരിചയപ്പെടുത്തിയത് എന്തായാലും നന്നായി. ലൂയി പതിനാറമനോടും കൂട്ടരോടും ഫ്രാന്‍സിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന വികാരം അസൂയ മാത്രമായിരുന്നോ ആവോ? പിന്നെ വേറൊരു കാര്യം മനസ്സിലായി. ലോകത്തെ ഏറ്റവും അസൂയ നിറഞ്ഞ ആളുകള്‍ ചൈനക്കാര്‍ തന്നെ!

bhoolokajalakam said...

പ്രിയ സുഹൃത്തേ ജിജോ

താങ്കള്‍ ഈ വിഷയത്തിലേക്ക് ജാതിയും മതവും വേദവുമൊക്കെ വലിച്ചിഴക്കുന്നതെന്തുകൊണ്ടാണ് ?
എന്റെ കമന്റില്‍ എവിടെയും അങ്ങിനെ ഒരു പരാമര്‍ശം ഉണ്ടായിരുന്നില്ലല്ലോ
താങ്കളുടെ മനസ്സിലുള്ളത് എന്റെമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുത് ഞാന്‍ എവിടെയും വര്‍ഗീയത പറഞ്ഞിട്ടില്ല !
ജിജോ ഒരു കാര്യം മനസ്സിലാക്കണം ഹനാന്‍ എന്ന പെണ്‍കുട്ടി ഒരു മുസ്ലിം മത നേതാവല്ല സൗദി അറേബ്യ യിലേക്ക് മത പഠനത്തിന്നു പോകാന്‍ ഒരുങ്ങുകയുമല്ല അവള്‍ .
പിന്നെ എന്തുകൊണ്ടാണ് താങ്കള്‍ മതത്തിന്റെ കാര്യം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത് ?
അവളുടെ പേരാണോ ഇങ്ങനെ ഒരു ആരോപണത്തിന്നുള്ള ഒരേയൊരു കാരണം ?
ഞാന്‍ ചോദിക്കട്ടെ താങ്കള്‍ക്ക് പരിചയമുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലിംങളും ഹിന്ദുക്കളുമായ ഏതാനും ചെറുപ്പക്കാര്‍ മാനഭംഗം ചെയ്യാന്‍ മിക്കുന്നത്
താങ്കളുടെ ശ്രദ്ധയില്‍ പെടുന്നു അപ്പോള്‍ ജിജോ എന്താണ് ചിന്തിക്കുക " ഞാന്‍ ഇതിലിടപെട്ടാല്‍ ആളുകള്‍ അതില്‍ വര്‍ഗീയത കാണും അത് കൊണ്ട് അരുതെന്ന് പറയാന്‍ ഹിന്ദുവോ മുസ്ലിമോ ആയ ആരെകിലും വരട്ടെ " എന്നോ ?
എന്റെ പ്രിയ സുഹൃത്തേ ജിജോ, ഹനാന്റെ സ്ഥാനത്ത് മേരിയോ രാധയോ ആയിരുന്നാലും എന്റെ അഭിപ്രായം ഇത് തന്നെയായിരിക്കും .ഞാന്‍ എന്റെ മസ്സാക്ഷിക്കനുസരിച്ചു പ്രതികരിക്കുന്നു അല്ലാതെ ഇക്കാര്യത്തില്‍ ഖുറാന്‍ എന്ത് പറഞ്ഞു എന്ന് നോക്കിയിട്ടല്ല !
പിന്നെ "ഭാരതിപുരം" നോവലിലെ കാര്യം അത് എന്റെ കണ്ടുപിടുത്തമൊന്നുമല്ല അക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ജഞാന പീഠം അനന്ത മൂര്‍ത്തിയോട് ചോദിച്ചു നോക്കൂ :)

ചിത്രകാരന്റെ ഈ പോസ്റ്റില്‍ കണ്ട അഭിപ്രായങ്ങള്‍ ഒരു വിധം മാന്യമാണ് വേറെ യോരിടത്ത് ഈ വിഷയത്തില്‍ പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ആക്രാന്തം പിടിച്ച കുട്ടികള്‍ക്ക് ചക്ക ക്കൂട്ടാന്‍ കിട്ടിയ പോലെ ഈ വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ് ഒരുത്തന്‍ , സാമാന്യ മര്യാദ യ്ക്ക് നിരക്കാത്ത രീതിയിലാണ് ഇയാളുടെ വാചകങ്ങള്‍ !
"ഇവള്‍ പ്രശസ്തിക്കു വേണ്ടി രാജ്യത്തെ തന്നെ ഒറ്റി ക്കൊടുക്കില്ലേ" എന്നാണ് മഹാനായ ഈ ശാസ്ത്ര കാരന്റെ ചോദ്യം ദാണ്ടേ അങ്ങേരു ജിജോ യുടെ മോളിലിരിപ്പുണ്ട് !ഇതൊക്കെ കണ്ടപ്പോ എനിക്കും തോന്നി ഇത് സംഗതി അത് തന്നെ ഏതു ? കുശുമ്പ് !പക്ഷെ കോപ്പി ചെയ്തു പേസ്ടിയപ്പോ ഒരു വരി വിട്ടു പോയീ അത് കൊണ്ടാണ് ചെറിയൊരു ആശയ ക്കുഴപ്പം ഉണ്ടായത് അത് കൊണ്ട് താങ്കളുടെ ഉള്ളിലുള്ളത് മുഴുവന്‍ ഇങ്ങു പോന്നല്ലോ ഞാന്‍ ധന്യനായി !

Unknown said...

jijojee read my full article..not just a sentence..i have conveyed the same message...bhoolokjee,pls answer to the question i raised...

Unknown said...

some parts from my article..dear chitrakaran, if you think its a junk over here pls delete it...and sorry for troubling you...

"അതിനിടയ്ക്കാണു ആരുടെയൊക്കെയോ കമന്റുകൾ കണ്ടത്‌.. ഇവര്‍ ഒരു മുസ്ലിം ആയതോണ്ടല്ലേ ഇങ്ങനെ ക്രൂശിക്കുന്നത്‌ എന്ന്?? ശാസ്ത്രത്തിനു ആ വേർതിരിവുണ്ടെന്നു അടിയൻ നിരീച്ചതേയില്ല.. മഹത്തായ ഒരു കണ്ടുപിടുത്തം അത്‌ ഓസാമ ബിന്‍ ലാദന്റേയായാലും ശാസ്ത്രലോകം അംഗീകരിക്കും എന്നാണെന്റെ വിശ്വാസം..ശാസ്ത്രത്തിൽ പൊളിറ്റിക്സ്‌ തീരെ ഇല്ല എന്നു പറയുന്നില്ലെങ്കിലും, മതത്തിന്റെ അടിമയാണു ശാസ്ത്രം എന്നു കരുതുന്നില്ല... പകരം ഇതു കേൾക്കുംബോൾ മതത്തിനെതിരാണു ശാസ്ത്രം എന്ന പഴയ ചിന്ദാഗതികളും കാലക്രമേണ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മിസ്‌ യൂസ്‌ ചെയ്ത മത വിശ്വാസികളുടെ അവസരവാദിത്തത്തേയും പറ്റി ഓർത്തു പോകുന്നു...എന്തും മതത്തിലൂടെ മാത്രം കാണാൻ ശ്രമിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളെ, നിങ്ങൾക്ക്‌ ശാസ്ത്രത്തിനെ എങ്കിലും വെർതെ വിട്ടൂടെ??

ലോകത്തില്ലാത്ത ഒരു ജേർണ്ണലിൽ [American Journal of Theoretical Physics] ആണു തന്റെ ആർട്ടിക്കിൾ വന്നതെന്ന് പറഞ്ഞത്‌ ഏതായാലും നന്നായി.പകരം ഫിസിക്സിലെ പ്രസ്റ്റിജിയസ്‌ ജേർണ്ണലായ American Physical Society യുടെ Physical Review Letters എന്നൊന്നും വിളിച്ചു പറഞ്ഞില്ലാലോ.പറഞ്ഞിരുന്നേൽ കാണാമായിരുന്നു. ഇത്തരം ജേർണ്ണലുകളിൽ പിന്നീടൊരിക്കലും പ്രസിധീകരിക്കാൻ കഴിയാത്തവിധം ഒരു ആജീവനാന്ത വിലക്ക്‌ തരപ്പെട്ടേനെ.. അല്ലാ ഒരു വിധത്തിൽ ഇവർ അതർഹിക്കുന്നില്ലേ?? പബ്ലിസിറ്റിക്കു വേണ്ടി ഇന്നൊരു വാർത്ത സൃഷ്ടിച്ച ഈ കുരുന്ന് നാളെ എന്തേലും കള്ള റിസൽട്ടുമായി വരില്ല, മറ്റൊരു പബ്ലിസിറ്റിക്കു വെണ്ടി സ്വന്തം നാടിനെ പൊലും ഒറ്റിക്കൊടുക്കില്ല എന്നെന്താണുറപ്പ്‌? (മീഡിയ റിപ്പോർട്ടേഴ്സിനു ഭാവന വല്ലാതെ ആകാമെങ്ങിൽ എനിക്കും ഇത്തിരി കടന്നു ചിന്തിച്ചൂടെ!! ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ..)

ഇനി എന്നെങ്കിലും പുതിയൊരു തിയറിയുമായി ഇവരെഴുന്നള്ളിയാലും സംശയദ്രുഷ്ടിയോടെ മാത്രമേ ശാസ്ത്രലോകത്തിനു കാണാന്‍ കഴിയുകയുള്ളൂ.. തന്റെ ഭാവി നശിപ്പിച്ചത്‌ കുറെ കോപ്പ്‌ ബ്ലോഗന്മാരാണെന്ന് പഴി പറയാനുള്ള അർഹത, ഈ കുട്ടിക്ക്‌, ബുദ്ധിസാമർത്ഥ്യം മൂലം നഷ്ടമായിരിക്കുന്നു.."

Unknown said...

if any of you would like to comment on this(whtevr i wrote) you can do in my blog,link is below...

http://suchandscs.blogspot.com/2009/10/blog-post.html

Siju | സിജു said...

ബൂലോകജാലകം,
ഹനാന്‍ എല്ലാം പത്രക്കാരുടെ കുറ്റമാണെന്ന രീതിയില്‍ ഒരു കമന്റ് ഇട്ടതു കൊണ്ട് മാത്രം നിരപരാധിയാകുമോ.. ഹനാനോ അവരുടെ വീട്ടുകാരോ ഒന്നും തന്നെ പറയാതെ ഇത്രയധികം കാര്യങ്ങള്‍ എഴുതിപിടിപ്പിക്കാന്‍ മാത്രം ഭാവനാസമ്പന്നരാണോ പത്രപ്രവര്‍ത്തകര്‍..

ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പല ബ്ലോഗിലും തെറ്റുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് പലരും എഴുതിയിരുന്നു. ഇതിനൊന്നും തന്നെ വ്യക്തമായ മറുപടി കിട്ടിയില്ലല്ലോ.. മെന്റര്‍ ആണെന്ന് പറഞ്ഞ ആള്‍ തന്നെ അത് നിഷേധിച്ചു കൊണ്ട് മെയില്‍ ചെയ്തിരുന്നു.

ബിരുദവും ബിരുദാനന്ത ബിരുദവും കഴിഞ്ഞ് വര്‍ഷങ്ങളോളം ഐഐടിയിലും മറ്റും റിസര്‍ച്ച് നടത്തുന്നവര്‍ക്ക് പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി ചുമ്മാ വന്ന് ഐന്‍സ്റ്റീനും ഡാര്‍‌വിനുമെല്ലാം തെറ്റാണെന്ന് പറഞ്ഞ് പത്രത്തില്‍ ഫ്രണ്ട്പേജ് വാര്‍ത്തയായാല്‍ ചിലപ്പോ കുറച്ച് കുശുമ്പ് തോന്നിയെന്നിരിക്കും. പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കില്‍ അത് അഭിമാനമായിരുന്നേനേ..

Jijo said...

എന്റെ മനസ്സിലെ വര്‍ഗ്ഗീയത അറിയാതെ വെളിയില്‍ ചാടി അല്ലേ. ശ്ശെ! മോശമായിപ്പോയി. കഷ്ടപ്പെട്ട് ഒളിച്ചു വച്ചതായിരുന്നു. ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ഉത്തരം ഉറപ്പുള്ള ചോദ്യമായതുകൊണ്ട് രക്ഷപ്പെട്ടു. മറിച്ച് ഒരു മുസ്ലിം പെണ്‍കുട്ടിയെ ഒരു ക്രിസ്ത്യാനി ചെക്കന്‍ ബലാല്‍സംഗം ചെയ്യുന്നതിന്‌ ദൃക്സാക്ഷിയായ ഞാന്‍ കോടതിയില്‍ കളവ് പറയുന്നത് വര്‍ഗ്ഗീയതയാണോ എന്നായിരുന്നു ചോദ്യമെങ്കില്‍ പെട്ടു പോയേനെ.

അസൂയ എന്നു താങ്കള്‍ പറഞ്ഞു. എന്തു തരം അസൂയയാണ്‌ താങ്കള്‍ ഉദ്ദേശിച്ചത് എന്ന്‍ ഞാന്‍ ചോദിച്ചു. ഞാന്‍ തന്ന രണ്ട് ഓപ്ഷനുകളും ഇസ്ലാമുമായി ബന്ധപ്പെട്ടതായതു കൊണ്ട് (വേറൊന്നും എനിക്ക് മനസ്സില്‍ തോന്നിയില്ല) താങ്കള്‍ക്ക് ഞാന്‍ വര്‍ഗ്ഗീയ വാദിയായി. ഇതല്ലാത്ത ഓപ്ഷനാണ്‌ താങ്കള്‍ ഉദ്ദേശ്ശിച്ചതെങ്കില്‍ അതെങ്കിലും പറഞ്ഞു തരൂ.

നാസയുടെ ബിരുദം യഥാര്‍ത്ഥ ബിരുദമല്ലെന്ന്‍ ഹാനാനും അവളുടെ വീട്ടുകാര്‍ക്കും അറിയില്ല എന്ന്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ആ ബിരുദവും പൊക്കി പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ഇത് ജനങ്ങളെ പറ്റിക്കുകയാണെന്ന്‍ അവര്‍ക്കറിയാമായിരുന്നില്ലേ? ഹനാന്റേതെന്ന്‍ പറഞ്ഞ് താങ്കള്‍ ഇട്ട കമന്റ് പൊലൊരു കമന്റ് മുകളില്‍ ചന്ത്രക്കാറന്‍ ഇട്ടിട്ടുണ്ട്. ഹനാന്റെ ഈ കണ്ടുപിടിത്തങ്ങളെല്ലാം തന്റെ മത വിശ്വാസത്തെ ശാസ്ത്രം കൊണ്ട് പിന്താങ്ങാന്‍ കണക്കാക്കിയുള്ളതാണെന്ന്‍ എന്നെ പോലുള്ള വര്‍ഗ്ഗീയ വാദികള്‍ ചിന്തിച്ചാല്‍ തെറ്റു പറയാമോ? ഹനാന്റെ സ്കൂളിന്റെ വെബ്സൈറ്റിലും കാണാം ഇതിനെ പിന്താങ്ങുന്ന ഒരു വരി: "Her inspiring words of collecting evidence to support one’s belief and mustering courage to search the unknown evoked wisdom in the minds of her listeners."


താങ്കള്‍ക്കും മറ്റെല്ലാവര്‍ക്കും വായിക്കാന്‍ വേണ്ടി വാര്‍ത്ത ഒന്നു കൂടി പോസ്റ്റുന്നു. ഒന്നു കൂടി മനസ്സിരുത്തി വായിച്ചിട്ട് അഭിപ്രായം പറയൂ.

Jijo said...

ഹനാന്റെ വിസ്‌മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ

കോഴിക്കോട്‌: കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.

യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്‌തു.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌.

ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.

Jijo said...

കലാമിനെയും കുഴക്കിയ പ്രതിഭ

കോഴിക്കോട്‌: പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌ അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി. ശിവറാം, ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.

ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സകലപിന്തുണയുമായി നി'ുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍ വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.

ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ നി'ുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.

Unknown said...

ജിജോ പ്ലീസ് തത്വമസി... സംയമനം പാലിക്കൂ....ഇനിയും ഈ വാർത്ത വായിക്കാൻ കെല്പെനിക്കില്ല :)

Unknown said...

pls see this news in janmabhoomi..

http://janmabhumionline.net/?p=30570

now it has come in malayalam news paper too...

Jijo said...

പ്രിയ ബൂലോകജാലകം, താങ്കളുടെ ബ്ളോഗില്‍ ഇട്ട കമന്‌റ്റ്‌ വയിച്ചു. ഇവിടുള്ളതിന്‌റ്റെ മറൂപടി ആയതിനാല്‍ ഇവിടെ തന്നെ മറുപടി എഴുതുന്നു.

താങ്കളേയോ താങ്കളുടെ വിശ്വാസത്തേയോ ഞാന്‍ എതിര്‍ക്കുന്നില്ല. എണ്റ്റെ വിശ്വാസങ്ങള്‍ പോലും എനിക്ക്‌ പിടികിട്ടുന്നില്ല. ആ ഞാന്‍ താങ്കളുടെ വിശ്വാസത്തിനെ എങ്ങിനെ എതിര്‍ക്കും? അതു മാത്രമല്ല വിശ്വാസികളോട്‌ എനിക്ക്‌ അസൂയയാണ്‌. അന്ധമായി (അത്ര ചീത്ത അര്‍ത്ഥത്തിലലല്ല) എന്തിലെങ്കിലും വിശ്വസിക്കാന്‍ കഴിയുക എന്നത്‌ ഒരു ലക്ഷ്വറിയാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌. എനിക്കതിനുള്ള ഭാഗ്യമില്ലാതെ പോയി.

ഹനാന്‍ വിഷയത്തില്‍ ഞാന്‍ മുന്‍പു പറഞ്ഞതു തന്നെയാണ്‌ ഇപ്പോഴും പറയുന്നത്‌. അവര്‍ ഇത്‌ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. പത്രത്തില്‍ പേരു വരുന്ന എല്ലവരോടും അസൂയ വരുന്നില്ലല്ലോ. 'ഈയാഴ്ചത്തെ അമ്മയും കുഞ്ഞും' പംക്തിയില്‍ എത്ര പേര്‍ വരുന്നു. അത്‌ പോലാണോ ഇത്‌? എല്ലാ അര്‍ത്ഥത്തിലും ഒരു ഫേക്‌ ന്യൂസ്‌ അല്ലേ? ഇവിടെ വരുന്ന വികാരത്തിന്‌ പേര്‌ അസൂയ എന്നല്ല. ധാര്‍മ്മികരോഷം ഒരു പക്ഷെ ശരിയായിരിക്കും.

എന്തായാലും ഞാന്‍ നിറുത്തുന്നു. നാളെ ഹനാന്‍ ശരിക്കും ഒരു റിസേര്‍ച്ചറോ സയന്‌റ്റിസ്റ്റോ ഒക്കെ ആകട്ടെ, നൊബേല്‍ കിട്ടട്ടെ എന്നാശംസിക്കുന്നു. ഈ പോസ്റ്റിലെ എന്‌റ്റെ ആദ്യ കമന്‌റ്റില്‍ പറഞ്ഞ പോലെ അസംഭവ്യം അല്ലല്ലോ.