Friday, September 18, 2009

ശശി തരൂരും മന്ദബുദ്ധികളും !

നമ്മുടെ കെ.സുധാകരനും ശശി തരൂരുമല്ലാതെ മറ്റു കേരള രാഷ്ട്രീയപ്രവര്‍ത്തകരെയൊന്നും ട്വിറ്ററില്‍ ചെറിയൊരു കറക്കം നടത്തിയ ചിത്രകാരന്‍ കണ്ടില്ല. അതുകൊണ്ടുതന്നെ അവരോട് മതിപ്പുമുണ്ട്.ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ദൈനം ദിന ചിന്തകളും, പൊതുപരിപാടികളും,പ്രതികരണങ്ങളും ചെറിയൊരു വാചകത്തിലൂടെ പങ്കുവച്ചുകൊണ്ട് മുന്നോട്ടു നടക്കാന്‍ ട്വിറ്റര്‍ എന്ന പുതു മാധ്യമത്തെ ഉപയോഗിക്കുന്ന ശശി തരൂര്‍ മറ്റ് രാഷ്ട്രീയ മൂരാച്ചികള്‍ക്ക് കണ്ണുകടി ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ലാളിത്യവും,വിനയവുമായിരിക്കണം മുഖമുദ്രയെന്ന് പറയുന്ന മന്ദബുദ്ധികള്‍ തങ്ങളുടെ ഖദര്‍ഷര്‍ട്ട് അവിടവിടെ കീറി ലാളിത്യം പ്രകടിപ്പിക്കുന്ന കപട്യത്തിന്റെ അവതാരങ്ങളാണെന്ന് ജനത്തിനറിയില്ലല്ലോ.തങ്ങള്‍ക്കില്ലാത്ത കഴിവുമായി തങ്ങളുടെ കഞ്ഞിമുട്ടിക്കുന്ന ഒരു വിദ്വാന്‍ രംഗപ്രവേശം നടത്തുംബോള്‍ മന്ദബുദ്ധികള്‍ സംഘടിതരാകുകയും നിസാരമായ ഒരു വ്യക്തിഗത സ്വകാര്യ സംഭാഷണം പോലും ഒപ്പിയെടുത്ത് വിദ്വാനെ ജനദ്രോഹിയും,അഹങ്കാരിയും,ദൂര്‍ത്തനുമായി മുദ്രകുത്താന്‍ ഓടിനടക്കുന്നത് തങ്ങളുടെ സ്വാര്‍ഥ രാഷ്ട്രീയത്തിന്റെ അതിജീവന തന്ത്രം മാത്രമാണ്.

ബ്ലോഗ്, ട്വിറ്റര്‍,ഫേസ്ബുക്ക് ....എന്തിന്, ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളേയും സംശയത്തോടെ,അജ്ഞതയോടെ നോക്കിക്കാണുന്ന ഒരു ജന സമൂഹത്തിന് ഒരാളെ ഭീകരനായി മുദ്രകുത്താന്‍ പോലും കൂടുതലൊന്നും ആവശ്യമില്ല. ഏതായാലും ശശി തരൂരിന്റെ ട്വിറ്റര്‍ വിവാദത്തിലൂടെ ട്വിറ്ററിലേക്ക് കുറെ ജനം എത്തിച്ചേരുമെന്ന പ്രയോജനമുണ്ട്.സമൂഹത്തിന്റെ അകാരണമായ ഭയം കുറക്കാന്‍ ആ ഒഴുക്ക് കാരണമാകാം. പുതുതായി കുറെ രഷ്ട്രീയക്കാര്‍ തന്നെ കൂടുതലായി എത്താന്‍ ഇത് വഴിവക്കും. ട്വിറ്ററില്‍ ശശി തരൂറിനോട് ഈ വിവാദ മറുപടിക്കുള്ള ചോദ്യത്തിന്റെ ചൂണ്ടയിട്ടുകൊടുത്ത ബി.ജെ.പിക്കാരന്‍ പത്രാധിപര്‍ കാഞ്ചന്‍ ഗുപ്തയുടെ ചൂണ്ടയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സുകാര്‍പോലും കുരുങ്ങിയത് രസകരമായ കാഴ്ച്ചയായിരിക്കുന്നു.ശശി തരൂറിന്റെ ട്വിറ്റര്‍ പേജ് ലിങ്ക്. തരൂരിന്റെ വെബ് പേജ് ലിങ്ക്.മെര്‍ക്കുഷിയോയുടെ ബ്ലോഗില്‍ ശശി തരൂരിനെക്കുറിച്ചും കാഞ്ചന്‍ ഗുപ്തയെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ലഭ്യമാണ്. ഈ ലിങ്കില്‍ ക്ലിക്കുക.
പൊട്ടസ്ലേറ്റ് എന്ന ബ്ലോഗില്‍ നല്ലൊരു പോസ്റ്റ്: കന്നുകാലിയെന്നു കേട്ടാല്‍ കലി തുള്ളുന്നവരോട്
കേരളവാച്ചില്‍ ശശി തരൂരിനെ കോണ്‍ഗ്രസുകാര്‍ പുകയ്ക്കുന്നു (സെപ്തംബര്‍ 19)
യുഎന്നില്‍ കിടന്നിരുന്ന തരൂരിനെ എടുത്ത് മന്ത്രിയാക്കിയാല്‍ (സെപ്തംബര്‍ 17)

17 comments:

Unknown said...

SM ക്രിഷ്ണയും ഉണ്ട്
http://twitter.com/SMKrishnaCong

കണ്ണനുണ്ണി said...

ഈ സംഭവത്തെ ഇത്രയേറെ വിവാദമാക്കിയത് തികച്ചും ബാലിശമല്ലേ എന്ന് തോന്നിപോവുന്നു

ഗള്‍ഫ് വോയ്‌സ് said...

വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പരാമര്ശം തമാശയായി കണ്ടാല് മതിയെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.ഇതൊരു ക്രൂരമായ തമാശയാണ്. ഇതിനെ തമാശയായി കരുതുന്നവരുടെ വിവരക്കേട് ഇന്ത്യയിലെ ജനലക്ഷങളെ അപ്പാടെ അപമാനിക്കുന്നതിന്ന് തുല്യമാണ്.ഇന്ത്യയിലെ മുഴുവന്‍ ജനങളെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ ആരാണ് ഈ ശശി തരൂര്‍..ഇന്ത്യക്കു വേണ്ടി ഇദ്ദേഹത്തിന്റെ സംഭാവന എന്താണ്.

ഇന്ത്യയില്‍ വിമാനത്തിന്റെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരൊക്കെ കന്നുകാലികളാണോ.ഈ കന്നുകാലികളുടെ വോട്ട് വാങിച്ച് ജയിച്ച് അധികാരത്തില്‍ വന്ന ഒരു കോണ്‍ഗ്രസ്സ് കന്നുകാലിയുടെ പ്രതികരണം രാജ്യത്തിന്നുതന്നെ അപമാനകരമാണ്.ഇന്ത്യയെപ്പറ്റി അറിയാത്ത കോണ്‍ഗ്രസ്സിനെ‍പ്പറ്റി അറിയാത്ത ചില സാമ്രാജിത്ത ദാസന്മാര്‍ സാധാരണ ജനങളെ കന്നുകാലികളെന്ന് വിളിക്കുമ്പോള്‍ അതിനെ അനുകാലിക്കാന്‍ മറ്റുചില കന്നുകാലികള്‍ തയാറാകുന്നുവെന്നത് ആരിലും അത്ഭുതം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിലെ പാടത്തും പറമ്പിലും ഫക്ടറികളിലും ചോരനീരാക്കി പണിയെടുക്കുന്നവരോട് പരമപുച്ഛം വെച്ച് പുലര്‍ത്തുന്ന മേലാളന്മാരെ സാമ്രാജിത്ത ദാസന്മാരെ ജനം തിരിച്ചറിയണം
നാരായണന്‍ വെളിയംകോട്

Suvi Nadakuzhackal said...

Manmohan Singh got it right. It was just a joke.

ബിജു ചന്ദ്രന്‍ said...

ചിത്രകാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു. എന്ത് തെറ്റാണു ശശി തരൂര്‍ ചെയ്തത്? സത്യം പറഞ്ഞു അത്ര തന്നെ. ഉദ്ദേശിച്ചത് സോണിയയെയും രാഹുലിനെയും ആണെന്ന് വ്യെക്തം. അതൊരു തമാശയായി എടുക്കേണ്ടതിനു പകരം ഒരു ഇഷ്യൂ ആക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ മനസ്സിലിരുപ്പ് വ്യെക്തം. complex തന്നെ അല്ലാതെന്തു? :-)

Haree said...

ഗള്‍ഫ് വോയിസിന്റെ കമന്റ്റില്‍ കാണുന്നതുപോലെ പലയിടത്തും കാണുന്നതിനാല്‍ അവയ്ക്കൊരു മറുപടി:
• “ഇന്ത്യയിലെ മുഴുവന്‍ ജനങളെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ ആരാണ് ഈ ശശി തരൂര്‍.” - ഞാനൊരു ഇന്ത്യാക്കാരനാണ്. എയര്‍ ഇന്ത്യ, സഹാറ എന്നിവരുടെ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിട്ടുമുണ്ട്. (മറ്റ് ക്ലാസുകളില്‍ യാത്ര ചെയ്തിട്ടില്ല.) എന്നെ അപമാനിച്ചതായി എനിക്കു തോന്നിയില്ല. കാരണം, വിമാനയാത്ര എന്തോ സുഖദായകമാണെന്ന കരുതലിലൊക്കെയാണ് വിമാനത്തില്‍ കയറിയത്. പക്ഷെ, ഒരു വോള്‍വോ ബസില്‍ യാത്ര ചെയ്യുന്ന സൌകര്യം പോലും ഇക്കണോമി ക്ലാസില്‍ തോന്നിയില്ല. കാലുവെയ്ക്കുവാന്‍ തന്നെ ആവശ്യത്തിനു സ്ഥലമില്ല. കാറ്റില്‍ ക്ലാസെന്ന് ഇക്കണോമി ക്ലാസിനെ വിളിക്കുന്നത് സഞ്ചരിക്കുന്നവര്‍ കന്നാലികളായതിനാലല്ല, സഞ്ചാരികള്‍ക്ക് ഒരുക്കുന്ന സൌകര്യങ്ങള്‍ കന്നാലികള്‍ക്കു നല്‍കുന്നതിലും കുറവായതിനാലാണ്.
• “ദാസന്മാര്‍ സാധാരണ ജനങളെ കന്നുകാലികളെന്ന്...” - ശെഠാ, ഇതെങ്ങിനെ സാധാരണ ജനങ്ങളെക്കുറിക്കും. ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്ക് വിമാനത്തിലെ ഇക്കണോമി ക്ലാ‍സെങ്കിലും പ്രാപ്യമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
• “ഇന്ത്യയിലെ പാടത്തും പറമ്പിലും ഫക്ടറികളിലും ചോരനീരാക്കി പണിയെടുക്കുന്നവരോട് പരമപുച്ഛം വെച്ച് പുലര്‍ത്തുന്ന മേലാളന്മാരെ സാമ്രാജിത്ത ദാസന്മാരെ ജനം തിരിച്ചറിയണം.” - ആരാരെയാണ് ഇവിടെ തിരിച്ചറിയേണ്ടതെന്ന് ഇപ്പോള്‍ വായനക്കാര്‍ക്ക് മനസിലാവുമായിരിക്കും. വിമാനക്കമ്പനി ഇക്കണോമി ക്ലാസില്‍ ഒരുക്കുന്ന സൌകര്യങ്ങള്‍ കുറവ് എന്നതിനാല്‍ ആ ക്ലാസിനെ കാറ്റില്‍ ക്ലാസെന്നുവിളിച്ചാല്‍; കര്‍ഷകരോടും തൊഴിലാളികളോടും പരമപുച്ഛം എന്നാക്കി വായിക്കണമെങ്കില്‍ എത്രമാത്രം കണ്ണട മഞ്ഞച്ചിരിക്കണം!

നടന്ന സംഭവം:
Kanchan Gupta asked Tharoor: "Tell us minister, next time you travel to Kerala, will it be cattle class?"
and Tharoor replied: "Absolutely, in cattle class out of solidarity with all our holy cows."

കാഞ്ചന്‍ ഗുപ്തയുടെ ചോദ്യത്തിനനുസരിച്ച് തരൂര്‍ മറുപടി നല്‍കി. പക്ഷെ, ഇതു പൊതു മാധ്യമമാണെന്നും ഇതിനെ ഉപ്പുമാവ് = സാള്‍ട്ട് മാംഗോ ട്രീ എന്നുമാത്രം വിവര്‍ത്തനം നടത്തി ശീലിച്ചവരും (എല്ലാ പ്രാദേശിക ഭാഷകളിലും പെട്ട...) ഇതു വായിക്കുമെന്നും, അവര്‍ ഇത് സാധാരണക്കാരെ കന്നാലികള്‍ എന്നുവിളിച്ചു എന്നാക്കി മാറ്റുമെന്നുമൊക്കെ ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ തരൂര്‍ മനസിലാക്കണമായിരുന്നു. ഇനി രാഷ്ട്രീയക്കാരനെന്ന നിലയില്‍ അഭിനയിക്കുവാന്‍ തരൂരും പഠിക്കുമായിരിക്കും. അപ്പോള്‍ ഏവര്‍ക്കും സമാധാനമാവും. ഞാനുള്‍പ്പെടുന്ന ഈ സമൂഹം തന്നെയാണ് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയുമൊക്കെ അഴിമതിക്കാരും കപടമാന്യന്മാരുമൊക്കെ ആക്കുന്നത്. ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഡിസ്‌ക്ലൈമര്‍: ശശി തരൂര്‍ ട്വിറ്ററില്‍ നടത്തിയ ഈ പരാമര്‍ശത്തെ വളച്ചൊടിച്ച്, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുവാന്‍ ശ്രമിക്കുന്നതിനെതിരെയാണ് ഈ കമന്റ്. ശശി തരൂരിന്റെ മറ്റ് ആശയങ്ങളെയോ പ്രവര്‍ത്തികളേയോ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഈ കമന്റിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല.
--

ശ്രീക്കുട്ടന്‍ said...

ഫ.. പുല്ലേ.കന്നുകാലി അല്ലെ.അമേരിക്കക്കാരന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച് നാലുനേരവും മ്രുഷ്ടന്നമുണ്ട് ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന നിന്നെയൊക്കെപോലെയുള്ള ചെറ്റകള്‍ക്കേ ആ പേരു ചേരു.കന്നുകാലികള്‍ പോലും ആ വാക്കിന്റെ അര്‍ത്ഥമാറിയുവാന്‍ ആദ്യം ഇന്ത്യ എന്താണെന്നറിയണം.അക്ഷരങള്‍ അച്ചടിച്ചുകൂട്ടിയ......................സോറി.ഇവിടെ എന്താണു നടക്കുന്നത്.ആരാണു കന്നുകാലി എന്നു വിളിച്ചത്.ആരെയാണു വിളിച്ചത്

ഗള്‍ഫ് വോയ്‌സ് said...

ബ്രിട്ടിഷുകാര്‍ ഇന്ത്യക്കാരെ അടിമകളാക്കി വെച്ചിരുന്ന കാലത്ത് ചില സ്ഥലങളില്‍ പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനം ഇല്ലായെന്ന് എഴുതിവെച്ചിരുന്നു.ഈ സമയത്തും അവരുടെ എച്ചില്‍ നക്കുന്ന ചിര്‍ക്ക് അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നു.ആ എച്ചില്‍ നക്കികളുടെ പാരമ്പര്യം അവകാശപ്പെടുന്ന മന്മോഹന്‍ സിംഗിന്നും ശശി തരൂരിനും അവരെ അനുകൂലിക്കുന്നവര്‍ക്കും എന്താണ് പറഞ്ഞുകൂടാത്തത്.

Unknown said...

ചിത്രകാരന്‍ പറഞ്ഞതാണു കാര്യം. ട്വിറ്റര്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ വളരെ കേഷ്വലായി നടന്ന ഒരു ആശയവിനിമയം ഇങ്ങനെ വിവാദമാക്കിയത് ചില കോണ്‍ഗ്രസ്സുകാരുടെ കൊതിക്കെറുവ് ആണു കാണിക്കുന്നത്. രാഷ്ട്രീയത്തില്‍ തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടില്‍ ശശി തരൂര്‍ അല്പം നീന്തല്‍ പരിശീലനം നടത്തേണ്ടതുണ്ട്.. ചുമ്മാ ഖദര്‍ മൂവര്‍ണ്ണഷാള്‍ കഴുത്തിലണിഞ്ഞാല്‍ മാത്രം പോര.

chithrakaran:ചിത്രകാരന്‍ said...

അതെപ്പഴായിരുന്നു :) ... ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളായി വച്ചത് ?
അവര്‍ ഇന്ത്യയിലെ നാട്ടു രാജ്യങ്ങളില്‍ ഉണ്ടായിരുന്ന അടിമത്വവും അടിമ വ്യാപാരവും നിര്‍ത്തലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത് ഓര്‍മ്മയുണ്ട് !
ഗള്‍ഫ് വോയിസിന്റെ ആത്മരോക്ഷത്തെ ചിത്രകാരന്‍ മാനിക്കുന്നു.ഉദ്ദേശ ശുദ്ധിയേയും. പക്ഷേ,അത് അനവസരത്തിലായിപ്പോയി എന്നൊരു അഭിപ്രായം രേഖപ്പെടുത്തട്ടെ :)
ബ്രിട്ടീഷുകാരുടെ വരവിനുമുന്‍പ് സ്വാതന്ത്ര്യം കൊണ്ട് അയ്യരുകളി നടത്തിയിരുന്ന നമ്മുടെ നാട്ടിലെ ചെറ്റ രാജാക്കന്മാരുടെ മുണ്ടുരിയല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ചാന്നാര്‍ ലഹളയെക്കുറിച്ച് ചിത്രകാരന്റെ ഒരു പോസ്റ്റ്.ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രമായിരുന്നു
എന്ന മറ്റൊരു പോസ്റ്റ് !

Murali said...

Bravo, ചിത്രകാരാ!
‘അരാഷ്ട്രീയക്കാരനും, ആഷ്പുഷ് വീരനു’മായ തരൂര്‍‌ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതിലുള്ള ചൊറിച്ചില്‍ പലര്‍ക്കും മാറിയിട്ടില്ല. കോണ്‍‌ഗ്രസ്സുകാര്‍ക്കടക്കം. സ്വന്തം കാശുമുടക്കി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയോ? അഹമ്മതി നോക്കണേ? നാട്ടുകാരുടെ കാശുമുടക്കി പഞ്ചനക്ഷത്ര സര്‍ക്കാര്‍‌ ബംഗ്ലാവില്‍ താമസിച്ചാല്‍ പോരായിരുന്നോ വിദ്വാന്?

newnmedia said...
This comment has been removed by the author.
Haree said...

ഇന്നു കണ്ട മറ്റൊരു ട്വീറ്റ് മെസേജ്. ഇന്ത്യന്‍ റയില്‍‌വേയുടെ തീവണ്ടിയെ ‘ഗരീബ് രഥ്’ (പിച്ചക്കാരുടെ വണ്ടി) എന്നു സാര്‍വ്വത്രികമായി വിളിക്കുന്നു. നമുക്കാര്‍ക്കും പരാതിയേയില്ല! കാരണം അതങ്ങിനെയാണല്ലോ... പക്ഷെ, ഉപരിവര്‍ഗം സഞ്ചരിക്കുന്ന ഇക്കണോമി ക്ലാസിനെ കാറ്റില്‍ ക്ലാസെന്നു വിളിച്ചാല്‍ പലര്‍ക്കും നോവും; കാരണം അവര്‍ സഞ്ചരിക്കുന്നത് ആ ക്ലാസിലാണല്ലോ!
--

കാവലാന്‍ said...

........വരവിനുമുന്‍പ് സ്വാതന്ത്ര്യം കൊണ്ട് അയ്യരുകളി നടത്തിയിരുന്ന നമ്മുടെ നാട്ടിലെ ചെറ്റ രാജാക്കന്മാരുടെ മുണ്ടുരിയല്‍ .......


അതു സൂപ്പറായി സ്വാതന്ത്ര്യം കൊണ്ടുള്ള ആ അയ്യരു കളി! :)

binu said...

നന്ദി, ചിത്രകാരന്റെ പോസ്റ്റിനും ഹരീയുടെ കമെന്റ്സ്‌ നും. cattle class എന്ന് വിളിക്കുന്നതില്‍ അപമാനം കാണുന്നവര്‍ ഒരു കാര്യം ചെയ്യട്ടെ. കുറഞ്ഞ പക്ഷം air india യില്‍ എങ്കിലും ഇക്കോനോമി ക്ലാസ്സിലെ സൌകര്യങ്ങള്‍ ബിസിനസ്‌ ക്ലാസ്സ്നു തുല്യമാക്കുവാന്‍ ഒരു നിവേദനം കൊടുക്കുക.

Anonymous said...

കൊള്ളാം നന്നായിട്ടുണ്ട്. പിന്നെ ശശിതരൂരിനെ കുറിച്ച് മറ്റ് റിപ്പോര്ട്ടുകളും ശ്രദ്ധയില്‍പെട്ടു മുകളില്‍ പറഞ്ഞ കേരളവാച്ചില്‍ തന്നെ ലിങ്ക് ചേര്‍ക്കാം ..ശശി തരൂരിനെ കോണ്‍ഗ്രസുകാര്‍ പുകയ്ക്കുന്നു (സെപ്തംബര്‍ 19) >> http://www.keralawatch.com/election2009/?p=14985 ഒപ്പം മറ്റൊന്നും കൂടി >> യുഎന്നില്‍ കിടന്നിരുന്ന തരൂരിനെ എടുത്ത് മന്ത്രിയാക്കിയാല്‍ (സെപ്തംബര്‍ 17) >> http://www.keralawatch.com/election2009/?p=14662 >> ഇതും കൊളളാം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പോസ്ടിനോടു യോജിക്കുന്നു...................