Friday, September 18, 2009

ശശി തരൂരും മന്ദബുദ്ധികളും !

നമ്മുടെ കെ.സുധാകരനും ശശി തരൂരുമല്ലാതെ മറ്റു കേരള രാഷ്ട്രീയപ്രവര്‍ത്തകരെയൊന്നും ട്വിറ്ററില്‍ ചെറിയൊരു കറക്കം നടത്തിയ ചിത്രകാരന്‍ കണ്ടില്ല. അതുകൊണ്ടുതന്നെ അവരോട് മതിപ്പുമുണ്ട്.ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ദൈനം ദിന ചിന്തകളും, പൊതുപരിപാടികളും,പ്രതികരണങ്ങളും ചെറിയൊരു വാചകത്തിലൂടെ പങ്കുവച്ചുകൊണ്ട് മുന്നോട്ടു നടക്കാന്‍ ട്വിറ്റര്‍ എന്ന പുതു മാധ്യമത്തെ ഉപയോഗിക്കുന്ന ശശി തരൂര്‍ മറ്റ് രാഷ്ട്രീയ മൂരാച്ചികള്‍ക്ക് കണ്ണുകടി ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ലാളിത്യവും,വിനയവുമായിരിക്കണം മുഖമുദ്രയെന്ന് പറയുന്ന മന്ദബുദ്ധികള്‍ തങ്ങളുടെ ഖദര്‍ഷര്‍ട്ട് അവിടവിടെ കീറി ലാളിത്യം പ്രകടിപ്പിക്കുന്ന കപട്യത്തിന്റെ അവതാരങ്ങളാണെന്ന് ജനത്തിനറിയില്ലല്ലോ.തങ്ങള്‍ക്കില്ലാത്ത കഴിവുമായി തങ്ങളുടെ കഞ്ഞിമുട്ടിക്കുന്ന ഒരു വിദ്വാന്‍ രംഗപ്രവേശം നടത്തുംബോള്‍ മന്ദബുദ്ധികള്‍ സംഘടിതരാകുകയും നിസാരമായ ഒരു വ്യക്തിഗത സ്വകാര്യ സംഭാഷണം പോലും ഒപ്പിയെടുത്ത് വിദ്വാനെ ജനദ്രോഹിയും,അഹങ്കാരിയും,ദൂര്‍ത്തനുമായി മുദ്രകുത്താന്‍ ഓടിനടക്കുന്നത് തങ്ങളുടെ സ്വാര്‍ഥ രാഷ്ട്രീയത്തിന്റെ അതിജീവന തന്ത്രം മാത്രമാണ്.

ബ്ലോഗ്, ട്വിറ്റര്‍,ഫേസ്ബുക്ക് ....എന്തിന്, ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളേയും സംശയത്തോടെ,അജ്ഞതയോടെ നോക്കിക്കാണുന്ന ഒരു ജന സമൂഹത്തിന് ഒരാളെ ഭീകരനായി മുദ്രകുത്താന്‍ പോലും കൂടുതലൊന്നും ആവശ്യമില്ല. ഏതായാലും ശശി തരൂരിന്റെ ട്വിറ്റര്‍ വിവാദത്തിലൂടെ ട്വിറ്ററിലേക്ക് കുറെ ജനം എത്തിച്ചേരുമെന്ന പ്രയോജനമുണ്ട്.സമൂഹത്തിന്റെ അകാരണമായ ഭയം കുറക്കാന്‍ ആ ഒഴുക്ക് കാരണമാകാം. പുതുതായി കുറെ രഷ്ട്രീയക്കാര്‍ തന്നെ കൂടുതലായി എത്താന്‍ ഇത് വഴിവക്കും. ട്വിറ്ററില്‍ ശശി തരൂറിനോട് ഈ വിവാദ മറുപടിക്കുള്ള ചോദ്യത്തിന്റെ ചൂണ്ടയിട്ടുകൊടുത്ത ബി.ജെ.പിക്കാരന്‍ പത്രാധിപര്‍ കാഞ്ചന്‍ ഗുപ്തയുടെ ചൂണ്ടയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സുകാര്‍പോലും കുരുങ്ങിയത് രസകരമായ കാഴ്ച്ചയായിരിക്കുന്നു.ശശി തരൂറിന്റെ ട്വിറ്റര്‍ പേജ് ലിങ്ക്. തരൂരിന്റെ വെബ് പേജ് ലിങ്ക്.മെര്‍ക്കുഷിയോയുടെ ബ്ലോഗില്‍ ശശി തരൂരിനെക്കുറിച്ചും കാഞ്ചന്‍ ഗുപ്തയെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ലഭ്യമാണ്. ഈ ലിങ്കില്‍ ക്ലിക്കുക.
പൊട്ടസ്ലേറ്റ് എന്ന ബ്ലോഗില്‍ നല്ലൊരു പോസ്റ്റ്: കന്നുകാലിയെന്നു കേട്ടാല്‍ കലി തുള്ളുന്നവരോട്
കേരളവാച്ചില്‍ ശശി തരൂരിനെ കോണ്‍ഗ്രസുകാര്‍ പുകയ്ക്കുന്നു (സെപ്തംബര്‍ 19)
യുഎന്നില്‍ കിടന്നിരുന്ന തരൂരിനെ എടുത്ത് മന്ത്രിയാക്കിയാല്‍ (സെപ്തംബര്‍ 17)

17 comments:

വേദ വ്യാസന്‍ said...

SM ക്രിഷ്ണയും ഉണ്ട്
http://twitter.com/SMKrishnaCong

കണ്ണനുണ്ണി said...

ഈ സംഭവത്തെ ഇത്രയേറെ വിവാദമാക്കിയത് തികച്ചും ബാലിശമല്ലേ എന്ന് തോന്നിപോവുന്നു

ഗള്‍ഫ് വോയ്‌സ് said...

വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പരാമര്ശം തമാശയായി കണ്ടാല് മതിയെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.ഇതൊരു ക്രൂരമായ തമാശയാണ്. ഇതിനെ തമാശയായി കരുതുന്നവരുടെ വിവരക്കേട് ഇന്ത്യയിലെ ജനലക്ഷങളെ അപ്പാടെ അപമാനിക്കുന്നതിന്ന് തുല്യമാണ്.ഇന്ത്യയിലെ മുഴുവന്‍ ജനങളെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ ആരാണ് ഈ ശശി തരൂര്‍..ഇന്ത്യക്കു വേണ്ടി ഇദ്ദേഹത്തിന്റെ സംഭാവന എന്താണ്.

ഇന്ത്യയില്‍ വിമാനത്തിന്റെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരൊക്കെ കന്നുകാലികളാണോ.ഈ കന്നുകാലികളുടെ വോട്ട് വാങിച്ച് ജയിച്ച് അധികാരത്തില്‍ വന്ന ഒരു കോണ്‍ഗ്രസ്സ് കന്നുകാലിയുടെ പ്രതികരണം രാജ്യത്തിന്നുതന്നെ അപമാനകരമാണ്.ഇന്ത്യയെപ്പറ്റി അറിയാത്ത കോണ്‍ഗ്രസ്സിനെ‍പ്പറ്റി അറിയാത്ത ചില സാമ്രാജിത്ത ദാസന്മാര്‍ സാധാരണ ജനങളെ കന്നുകാലികളെന്ന് വിളിക്കുമ്പോള്‍ അതിനെ അനുകാലിക്കാന്‍ മറ്റുചില കന്നുകാലികള്‍ തയാറാകുന്നുവെന്നത് ആരിലും അത്ഭുതം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിലെ പാടത്തും പറമ്പിലും ഫക്ടറികളിലും ചോരനീരാക്കി പണിയെടുക്കുന്നവരോട് പരമപുച്ഛം വെച്ച് പുലര്‍ത്തുന്ന മേലാളന്മാരെ സാമ്രാജിത്ത ദാസന്മാരെ ജനം തിരിച്ചറിയണം
നാരായണന്‍ വെളിയംകോട്

Suvi Nadakuzhackal said...

Manmohan Singh got it right. It was just a joke.

ബിജു ചന്ദ്രന്‍ said...

ചിത്രകാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു. എന്ത് തെറ്റാണു ശശി തരൂര്‍ ചെയ്തത്? സത്യം പറഞ്ഞു അത്ര തന്നെ. ഉദ്ദേശിച്ചത് സോണിയയെയും രാഹുലിനെയും ആണെന്ന് വ്യെക്തം. അതൊരു തമാശയായി എടുക്കേണ്ടതിനു പകരം ഒരു ഇഷ്യൂ ആക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ മനസ്സിലിരുപ്പ് വ്യെക്തം. complex തന്നെ അല്ലാതെന്തു? :-)

Haree | ഹരീ said...

ഗള്‍ഫ് വോയിസിന്റെ കമന്റ്റില്‍ കാണുന്നതുപോലെ പലയിടത്തും കാണുന്നതിനാല്‍ അവയ്ക്കൊരു മറുപടി:
• “ഇന്ത്യയിലെ മുഴുവന്‍ ജനങളെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ ആരാണ് ഈ ശശി തരൂര്‍.” - ഞാനൊരു ഇന്ത്യാക്കാരനാണ്. എയര്‍ ഇന്ത്യ, സഹാറ എന്നിവരുടെ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിട്ടുമുണ്ട്. (മറ്റ് ക്ലാസുകളില്‍ യാത്ര ചെയ്തിട്ടില്ല.) എന്നെ അപമാനിച്ചതായി എനിക്കു തോന്നിയില്ല. കാരണം, വിമാനയാത്ര എന്തോ സുഖദായകമാണെന്ന കരുതലിലൊക്കെയാണ് വിമാനത്തില്‍ കയറിയത്. പക്ഷെ, ഒരു വോള്‍വോ ബസില്‍ യാത്ര ചെയ്യുന്ന സൌകര്യം പോലും ഇക്കണോമി ക്ലാസില്‍ തോന്നിയില്ല. കാലുവെയ്ക്കുവാന്‍ തന്നെ ആവശ്യത്തിനു സ്ഥലമില്ല. കാറ്റില്‍ ക്ലാസെന്ന് ഇക്കണോമി ക്ലാസിനെ വിളിക്കുന്നത് സഞ്ചരിക്കുന്നവര്‍ കന്നാലികളായതിനാലല്ല, സഞ്ചാരികള്‍ക്ക് ഒരുക്കുന്ന സൌകര്യങ്ങള്‍ കന്നാലികള്‍ക്കു നല്‍കുന്നതിലും കുറവായതിനാലാണ്.
• “ദാസന്മാര്‍ സാധാരണ ജനങളെ കന്നുകാലികളെന്ന്...” - ശെഠാ, ഇതെങ്ങിനെ സാധാരണ ജനങ്ങളെക്കുറിക്കും. ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്ക് വിമാനത്തിലെ ഇക്കണോമി ക്ലാ‍സെങ്കിലും പ്രാപ്യമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
• “ഇന്ത്യയിലെ പാടത്തും പറമ്പിലും ഫക്ടറികളിലും ചോരനീരാക്കി പണിയെടുക്കുന്നവരോട് പരമപുച്ഛം വെച്ച് പുലര്‍ത്തുന്ന മേലാളന്മാരെ സാമ്രാജിത്ത ദാസന്മാരെ ജനം തിരിച്ചറിയണം.” - ആരാരെയാണ് ഇവിടെ തിരിച്ചറിയേണ്ടതെന്ന് ഇപ്പോള്‍ വായനക്കാര്‍ക്ക് മനസിലാവുമായിരിക്കും. വിമാനക്കമ്പനി ഇക്കണോമി ക്ലാസില്‍ ഒരുക്കുന്ന സൌകര്യങ്ങള്‍ കുറവ് എന്നതിനാല്‍ ആ ക്ലാസിനെ കാറ്റില്‍ ക്ലാസെന്നുവിളിച്ചാല്‍; കര്‍ഷകരോടും തൊഴിലാളികളോടും പരമപുച്ഛം എന്നാക്കി വായിക്കണമെങ്കില്‍ എത്രമാത്രം കണ്ണട മഞ്ഞച്ചിരിക്കണം!

നടന്ന സംഭവം:
Kanchan Gupta asked Tharoor: "Tell us minister, next time you travel to Kerala, will it be cattle class?"
and Tharoor replied: "Absolutely, in cattle class out of solidarity with all our holy cows."

കാഞ്ചന്‍ ഗുപ്തയുടെ ചോദ്യത്തിനനുസരിച്ച് തരൂര്‍ മറുപടി നല്‍കി. പക്ഷെ, ഇതു പൊതു മാധ്യമമാണെന്നും ഇതിനെ ഉപ്പുമാവ് = സാള്‍ട്ട് മാംഗോ ട്രീ എന്നുമാത്രം വിവര്‍ത്തനം നടത്തി ശീലിച്ചവരും (എല്ലാ പ്രാദേശിക ഭാഷകളിലും പെട്ട...) ഇതു വായിക്കുമെന്നും, അവര്‍ ഇത് സാധാരണക്കാരെ കന്നാലികള്‍ എന്നുവിളിച്ചു എന്നാക്കി മാറ്റുമെന്നുമൊക്കെ ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ തരൂര്‍ മനസിലാക്കണമായിരുന്നു. ഇനി രാഷ്ട്രീയക്കാരനെന്ന നിലയില്‍ അഭിനയിക്കുവാന്‍ തരൂരും പഠിക്കുമായിരിക്കും. അപ്പോള്‍ ഏവര്‍ക്കും സമാധാനമാവും. ഞാനുള്‍പ്പെടുന്ന ഈ സമൂഹം തന്നെയാണ് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയുമൊക്കെ അഴിമതിക്കാരും കപടമാന്യന്മാരുമൊക്കെ ആക്കുന്നത്. ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഡിസ്‌ക്ലൈമര്‍: ശശി തരൂര്‍ ട്വിറ്ററില്‍ നടത്തിയ ഈ പരാമര്‍ശത്തെ വളച്ചൊടിച്ച്, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുവാന്‍ ശ്രമിക്കുന്നതിനെതിരെയാണ് ഈ കമന്റ്. ശശി തരൂരിന്റെ മറ്റ് ആശയങ്ങളെയോ പ്രവര്‍ത്തികളേയോ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഈ കമന്റിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല.
--

sreekuttan said...

ഫ.. പുല്ലേ.കന്നുകാലി അല്ലെ.അമേരിക്കക്കാരന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച് നാലുനേരവും മ്രുഷ്ടന്നമുണ്ട് ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന നിന്നെയൊക്കെപോലെയുള്ള ചെറ്റകള്‍ക്കേ ആ പേരു ചേരു.കന്നുകാലികള്‍ പോലും ആ വാക്കിന്റെ അര്‍ത്ഥമാറിയുവാന്‍ ആദ്യം ഇന്ത്യ എന്താണെന്നറിയണം.അക്ഷരങള്‍ അച്ചടിച്ചുകൂട്ടിയ......................സോറി.ഇവിടെ എന്താണു നടക്കുന്നത്.ആരാണു കന്നുകാലി എന്നു വിളിച്ചത്.ആരെയാണു വിളിച്ചത്

ഗള്‍ഫ് വോയ്‌സ് said...

ബ്രിട്ടിഷുകാര്‍ ഇന്ത്യക്കാരെ അടിമകളാക്കി വെച്ചിരുന്ന കാലത്ത് ചില സ്ഥലങളില്‍ പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനം ഇല്ലായെന്ന് എഴുതിവെച്ചിരുന്നു.ഈ സമയത്തും അവരുടെ എച്ചില്‍ നക്കുന്ന ചിര്‍ക്ക് അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നു.ആ എച്ചില്‍ നക്കികളുടെ പാരമ്പര്യം അവകാശപ്പെടുന്ന മന്മോഹന്‍ സിംഗിന്നും ശശി തരൂരിനും അവരെ അനുകൂലിക്കുന്നവര്‍ക്കും എന്താണ് പറഞ്ഞുകൂടാത്തത്.

കെ.പി.സുകുമാരന്‍ (K.P.S.) said...

ചിത്രകാരന്‍ പറഞ്ഞതാണു കാര്യം. ട്വിറ്റര്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ വളരെ കേഷ്വലായി നടന്ന ഒരു ആശയവിനിമയം ഇങ്ങനെ വിവാദമാക്കിയത് ചില കോണ്‍ഗ്രസ്സുകാരുടെ കൊതിക്കെറുവ് ആണു കാണിക്കുന്നത്. രാഷ്ട്രീയത്തില്‍ തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടില്‍ ശശി തരൂര്‍ അല്പം നീന്തല്‍ പരിശീലനം നടത്തേണ്ടതുണ്ട്.. ചുമ്മാ ഖദര്‍ മൂവര്‍ണ്ണഷാള്‍ കഴുത്തിലണിഞ്ഞാല്‍ മാത്രം പോര.

chithrakaran:ചിത്രകാരന്‍ said...

അതെപ്പഴായിരുന്നു :) ... ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളായി വച്ചത് ?
അവര്‍ ഇന്ത്യയിലെ നാട്ടു രാജ്യങ്ങളില്‍ ഉണ്ടായിരുന്ന അടിമത്വവും അടിമ വ്യാപാരവും നിര്‍ത്തലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത് ഓര്‍മ്മയുണ്ട് !
ഗള്‍ഫ് വോയിസിന്റെ ആത്മരോക്ഷത്തെ ചിത്രകാരന്‍ മാനിക്കുന്നു.ഉദ്ദേശ ശുദ്ധിയേയും. പക്ഷേ,അത് അനവസരത്തിലായിപ്പോയി എന്നൊരു അഭിപ്രായം രേഖപ്പെടുത്തട്ടെ :)
ബ്രിട്ടീഷുകാരുടെ വരവിനുമുന്‍പ് സ്വാതന്ത്ര്യം കൊണ്ട് അയ്യരുകളി നടത്തിയിരുന്ന നമ്മുടെ നാട്ടിലെ ചെറ്റ രാജാക്കന്മാരുടെ മുണ്ടുരിയല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ചാന്നാര്‍ ലഹളയെക്കുറിച്ച് ചിത്രകാരന്റെ ഒരു പോസ്റ്റ്.ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രമായിരുന്നു
എന്ന മറ്റൊരു പോസ്റ്റ് !

Murali said...

Bravo, ചിത്രകാരാ!
‘അരാഷ്ട്രീയക്കാരനും, ആഷ്പുഷ് വീരനു’മായ തരൂര്‍‌ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതിലുള്ള ചൊറിച്ചില്‍ പലര്‍ക്കും മാറിയിട്ടില്ല. കോണ്‍‌ഗ്രസ്സുകാര്‍ക്കടക്കം. സ്വന്തം കാശുമുടക്കി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയോ? അഹമ്മതി നോക്കണേ? നാട്ടുകാരുടെ കാശുമുടക്കി പഞ്ചനക്ഷത്ര സര്‍ക്കാര്‍‌ ബംഗ്ലാവില്‍ താമസിച്ചാല്‍ പോരായിരുന്നോ വിദ്വാന്?

newnmedia said...
This comment has been removed by the author.
Haree | ഹരീ said...

ഇന്നു കണ്ട മറ്റൊരു ട്വീറ്റ് മെസേജ്. ഇന്ത്യന്‍ റയില്‍‌വേയുടെ തീവണ്ടിയെ ‘ഗരീബ് രഥ്’ (പിച്ചക്കാരുടെ വണ്ടി) എന്നു സാര്‍വ്വത്രികമായി വിളിക്കുന്നു. നമുക്കാര്‍ക്കും പരാതിയേയില്ല! കാരണം അതങ്ങിനെയാണല്ലോ... പക്ഷെ, ഉപരിവര്‍ഗം സഞ്ചരിക്കുന്ന ഇക്കണോമി ക്ലാസിനെ കാറ്റില്‍ ക്ലാസെന്നു വിളിച്ചാല്‍ പലര്‍ക്കും നോവും; കാരണം അവര്‍ സഞ്ചരിക്കുന്നത് ആ ക്ലാസിലാണല്ലോ!
--

കാവലാന്‍ said...

........വരവിനുമുന്‍പ് സ്വാതന്ത്ര്യം കൊണ്ട് അയ്യരുകളി നടത്തിയിരുന്ന നമ്മുടെ നാട്ടിലെ ചെറ്റ രാജാക്കന്മാരുടെ മുണ്ടുരിയല്‍ .......


അതു സൂപ്പറായി സ്വാതന്ത്ര്യം കൊണ്ടുള്ള ആ അയ്യരു കളി! :)

binu said...

നന്ദി, ചിത്രകാരന്റെ പോസ്റ്റിനും ഹരീയുടെ കമെന്റ്സ്‌ നും. cattle class എന്ന് വിളിക്കുന്നതില്‍ അപമാനം കാണുന്നവര്‍ ഒരു കാര്യം ചെയ്യട്ടെ. കുറഞ്ഞ പക്ഷം air india യില്‍ എങ്കിലും ഇക്കോനോമി ക്ലാസ്സിലെ സൌകര്യങ്ങള്‍ ബിസിനസ്‌ ക്ലാസ്സ്നു തുല്യമാക്കുവാന്‍ ഒരു നിവേദനം കൊടുക്കുക.

karthik said...

കൊള്ളാം നന്നായിട്ടുണ്ട്. പിന്നെ ശശിതരൂരിനെ കുറിച്ച് മറ്റ് റിപ്പോര്ട്ടുകളും ശ്രദ്ധയില്‍പെട്ടു മുകളില്‍ പറഞ്ഞ കേരളവാച്ചില്‍ തന്നെ ലിങ്ക് ചേര്‍ക്കാം ..ശശി തരൂരിനെ കോണ്‍ഗ്രസുകാര്‍ പുകയ്ക്കുന്നു (സെപ്തംബര്‍ 19) >> http://www.keralawatch.com/election2009/?p=14985 ഒപ്പം മറ്റൊന്നും കൂടി >> യുഎന്നില്‍ കിടന്നിരുന്ന തരൂരിനെ എടുത്ത് മന്ത്രിയാക്കിയാല്‍ (സെപ്തംബര്‍ 17) >> http://www.keralawatch.com/election2009/?p=14662 >> ഇതും കൊളളാം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പോസ്ടിനോടു യോജിക്കുന്നു...................

Followers

ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍): |സര്‍ക്കാര്‍ ജീവനക്കാര്‍ പെരുച്ചാഴികളോ ? chithrakaran’s paintings|ചിത്രകാരന്റെ ചിത്രങ്ങള്‍ chithrakaran’s paintings|നാണോം മാനോം ഇല്ലാത്തവര്‍ !|ബഷീര്‍ വള്ളിക്കുന്ന് ചെറ്റയോ തറവാടിയോ ?|പിള്ളയുടെ ജയില്‍ വാസ നാടകം പൊളിഞ്ഞു !|മല്ലിക സാരാഭായ് Mallika Sarabhai| ലൈംഗീക വിദ്യാഭ്യാസവും മനോഹരമാക്കാം !|പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ?| തുമ്പിയുടെ വിശ്വാസം| പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും |യേശുദാസന്‍ പാണനാണ് !|വംശനാശംവന്ന കേരള ക്ഷത്രിയര്‍ !!|തലശ്ശേരിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് Herman gunder...| ബിംബമോ പ്രതിബിംബമോ... ഏതാണു യാഥാര്‍ത്ഥ്യം ?| സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത !| “ഒപ്പുമരവും” ബ്ലോഗര്‍മാരും | തിരുവനന്തപുരത്തെ പാണ്ഡവന്മാര്‍|അഭിമാനകരമായ ആശാന്‍ സ്മാരകം !|കാവ്യ തമ്പുരാട്ടിക്കു കൊമ്പുണ്ടോ ? Kavya Madhavan|ഈര്‍ച്ച, ഈര്‍ച്ചവാള്‍, ആപ്പ്, ഈര്‍ച്ചക്കാരന്‍, ഈര്...|അച്ഛനെ ക്യാമറയിലാക്കാന്‍...|കമ്മികളുടെ പ്രഷര്‍ റിലീസ് വാള്‍വ് !! Dillipost.in|കേരളത്തില്‍ ജാതിവിവേചനമില്ല !|ഇന്ത്യയിലും നെറ്റ് വിപ്ലവം !|“ഓവര്‍ സ്പീഡ് “ - പോലീസ് പിടിച്ചുപറിക്കുന്നു !!|അതിരാത്രം- മന്ത്രവാദി നാടകം !!! Athirathram| മത്താപ്പ് നായരും പിതൃശൂന്യ വര്‍മ്മയും !|മാടായി കാവ് Madayi Kavu|കേരളത്തിലെ നായ്‌ കുറുക്കന്മാര്‍|നവമാധ്യമങ്ങളുടെ ജനാധിപത്യ പ്രസക്തി|അച്ഛനെ മാറ്റിപ്രതിഷ്ഠിച്ച് അഴിക്കോട് പാലോട്ട് കാവ്|മാഹിയിലെ ടൂറിസം പരിഷ്ക്കാരങ്ങള്‍|തടവുപുള്ളി പൊട്ടിച്ചിരിക്കുന്നു...!!|മലയാളം ടൈപ്പ് ചെയ്യാൻ കീമാജിക്‌ !!|കാവില്‍ പാമ്പും പരുന്തും പ്രതിഷ്ഠയാകുമ്പോള്‍|എം.ജി.മല്ലിക മാതൃഭൂമിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എഴുതിയ ലേഖനം |നിലത്തു നില്‍ക്കുന്ന ദൈവങ്ങള്‍| വാമനന്മാരുടെ RSSകാലുകള്‍ !| മുടി പ്രതിഷ്ഠിക്കാന്‍ കോഴിക്കോട് ഏറ്റവും വലിയ പള്ളി പണിയുന്നു ! | തലശ്ശേരി അണ്ടല്ലൂര്‍ കാവ് ഉത്സവം| തുഞ്ചന്‍പറമ്പ് അറവുശാലയോ ? | ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !|ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍| മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !|കണ്ണൂരിലെ ശവകുടീരങ്ങള്‍| സാധ്യത നല്‍കുന്ന മൃതദേഹങ്ങള്‍ !| പിയൂഷ് പാണ്ഡെ വരുന്നു !| അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!| അംഗീകാരങ്ങളുടെ ആഭിജാത്യം !| കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!|സുനിത കൃഷ്ണന്‍ എന്ന മഹതി| മൂക്കുമുറിക്കുന്ന മത ഗുണ്ടകളും, മൂക്ക് നല്‍കുന്ന മനുഷ്യത്വവും !| പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ മുന്നോട്ടുവരിക !| ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!! | എഴുത്ത് അവസാനിപ്പിച്ച കവി| ചിലി ലോകത്തിനു നല്‍കിയ പാഠം| 83 വയസ്സുള്ള ഒരു കൌമാരക്കാരന്‍ !!!| വിദ്യാഭ്യാസ വിപ്ലവം !!!| ഇന്ത്യ തിളങ്ങുകതന്നെ ചെയ്തു !!!| അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും|സ്വര്‍ഗ്ഗാര്‍ത്ഥികളായ മതകുറ്റവാളികള്‍ !| മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?| ഈ നാണക്കേട് നമുക്കു സ്വന്തം !!!| ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പോലും ഇസ്ലാമിനു കഴിയില്ലേ ??? !!!| യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?|മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...|പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍|കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും| ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!| വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?| കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !|വിശാലമനസ്കനോ ബൂലോഗമോ... ഏതാണു മൂത്തത് ?|ആദ്യരാത്രി- ലൈവ് സം‌പ്രേക്ഷണവും ചര്‍ച്ചയും !|ബ്ലോഗര്‍ കാളിദാസനെതിരെ ഇസ്ലാമിക മതപ്രാന്തന്റെ ഭീഷണി|പ്രവാചക നിന്ദയെ അടവെച്ച് വിരിയിച്ച മൌദൂതികള്‍ !|വിപണിയിലേക്ക് ആവാഹിക്കപ്പെടുന്ന സ്ത്രീപക്ഷം| പരസ്യത്തിന്റെ രഹസ്യഭാഗങ്ങള്‍ !!!|പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !| നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ| ബുജികള്‍ക്ക് മയിലെണ്ണ കിട്ടുന്നത് എവിടെനിന്ന് ?| സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി|ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !| സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???| മൌദൂതികള്‍ക്ക് എസ്.വി.രാമനുണ്ണിയുടെ കര്‍ക്കടക കഞ്ഞി !!!| മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!|പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ജി.പി.രാമചന്ദ്രന്‍| കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !| ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !| കണ്ടല്‍ പാര്‍ക്ക് മോശമാണോ ?| തൊഴിലാളി വര്‍ഗ്ഗത്തിന്റെ നമ്പൂരി മുഖ്യമന്ത്രി-ജന്മ ശതാബ്ദി ആഘോഷം !|കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !|പെരളശ്ശേരി ക്ഷേത്രക്കുളം|വിശ്വാസികളുടെ യുക്തിവാദമുഖം !!|മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക|പൊലിയാടിമക്കളായ മൌദൂദികളും ശൂദ്രന്മാരും !|മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം| ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും|മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !|ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !|ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!|സ്കൂളുകളിലെ വെള്ളാന !|എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !|ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും|വേശ്യ-അസമത്വത്തിന്റെ സൃഷ്ടി ?|കുമാരസംഭവങ്ങള്‍ സംഭവമായേക്കാം !|മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം| നമ്മള്‍ മനുഷ്യരല്ല ???|മാതൃഭൂമിയിലെ ചിത്രലേഖ|വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍|33%സവര്‍ണ്ണ സ്ത്രീ സംവരണം !|പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും|ഇതിലെന്തു സ്ത്രീ പ്രശ്നം !!!| നാം ഹുസൈനെ നാടുകടത്തിയവര്‍ !|ഡോ.ഗെയ്‌ല്‍ ഓംവെദ്-നന്മയുടെ തുരുത്ത്|മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...|ഭയം എന്ന വില്‍പ്പനച്ചരക്ക്|വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !|സ്വാതന്ത്ര്യത്തിന് അതിരുകളരുത്|നായര്‍ - നംബൂതിരി സദാചാരം|മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !|കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്|സമൂഹത്തിന്റെ അടിത്തറയായ സത്യം !|മാരാരിക്കുളം വഴുതനയും,ഭാര്യയുടെ ക്വട്ടേഷനും|സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!|ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും|കേരളം മദ്യാഘോഷങ്ങളുടെ നാട് !|പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക|ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും|തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?|സൂഫിയ-മദനി മെഗസീരിയല്‍ ?‍|രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍|മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !|തീവ്രവാദം...മഹാമനസ്കതയുടെ സന്തതി!!!|തിരുവില്വാമല ഐവര്‍മഠം ശ്മശാനം |കന്യാകുമാരി യാത്ര ‘09|പാര്‍ട്ടി പേപ്പട്ടികളോ അതോ കാവി മാടംബികളോ ???|മുല്ലപ്പെരിയാര്‍...ജീവിക്കാനായി ഒരു നിലവിളി |ഇന്ത്യ പുരോഗമിക്കുന്നു...ഭിക്ഷാടനത്തിലൂടെ ! |ഇസ്ലാമിക ബാങ്കും ഇടതുപക്ഷ കാപട്യവും |ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!! |പ്രേമം ഇസ്ലാം അംഗീകരിക്കുമോ ? |പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍ |ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ ! |ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും |മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം |അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍ |സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് ! |അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് |ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം |ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് |ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം ! |ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !! |കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും |വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ??? |ബിടി.ഗര്‍ഭാശയം ! |വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍... |നഗ്നവസ്ത്രം നെയ്യുന്നവന്‍‍‍ |അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! |തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!! |100%കവികളുടെ ബൂലോകം! |ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ? |കേരള സ്ത്രീകളും മദ്യം കഴിക്കും |ഗാന്ധി പ്രതിമകള്‍ |സമയ സ്പന്ദനമായി ഒരു കവിത ! |വെള്ളഴുത്തിന്റെ സ്വയംഭോഗം !!! | നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്? | ചലച്ചിത്രം ചിത്രമാകുംബോള് | അക്ഷരങ്ങളുടെ ജിംനേഷ്യം !!! | സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു ! | അനില്പനച്ചൂരാനുമായി ഒരു അഭിമുഖം | കാണ്മാനില്ല :( | ബൂലോകത്തെത്തുന്ന പിച്ചക്കാര്!!! | ശശി തരൂരും മന്ദബുദ്ധികളും ! | അഭയ കൊലപാതകവും മനോരമയും | ഈണം...ബ്ലോഗ് സംഗീതം | പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം ! | നംബര്വണ് വശ്യ സുന്ദരി ! | വിജയ ദശമി ബുദ്ധന്റെ ജന്മദിനം ! | ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!! | ഓം പ്രകാശ് എന്ന പ്രതിഭ !!! | സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്പ്പ് ശ്രമം | മനോഹരമായ നര്മ്മ കഥകള്| “ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്” |കുറച്ചു പഴയ കാരിക്കേച്ചറുകള്‍|കുറച്ചു പഴയ കാര്‍ട്ടൂണുകള്‍ | മമ്മുട്ടിയും ബാര്ബര്ബാലനും ! | ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്! | വിമേഷിന്റെ റേഷന്കാര്ഡ് | ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്... | പുരോഗതിയുടെ ഗതികേട് !!! | ബ്ലോഗിലെ ഭീരുക്കള്...സംശയ രോഗികള്... | പോള്വധം ആട്ടക്കഥ | ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്ത്ത ശാസ്ത്രജ്ഞന്| ജനാധിപത്യത്തിന്റെ ലേബലില്.... | സനാതന ഹൈന്ദവ ശവസംസ്ക്കാരം ! | ബ്ലോഗര്മാരുടെ ഭ്രാന്ത് ! | വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ! | ബ്ലോഗിലെ ജാതി-മത പ്രചരണം | എങ്ങനെ മലയാളത്തില്ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം | റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്? | കേരളത്തിന്റെ ബുദ്ധി മാന്ദ്യം ! | ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!! | നാഷണല്ഹെല്ത്ത് സര്വ്വിസ് NHS(National Health Service) | മനുഷ്യപക്ഷ ശ്രദ്ധക്ക് !! | അശ്ലീലമാകുന്ന ആചാരവെടി !| കുടുംബത്തില്അന്യര്ഇടപെടുംബോള്... | ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല | സാഹിത്യത്തിലെ ചേരികള്!!| ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്cherai blog meet 2009 | മോഹന്ലാലിന്റെ വിഢിവേഷം ! | മലയാള സിനിമയിലെസവര്ണ്ണ വിഷം | രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്... | മാതൃഭാഷയും വളര്ത്തു മൃഗങ്ങളും !!! | ഒരു ബ്ലോഗറുടെ ഭയരോഗം !!! | ഫെമിനിസമെന്ന സാംക്രമിക രോഗം !! | കുഞ്ഞിക്കണ്ണന്വാണിമേലിന്റെ കുപ്പായം | സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്... | നളിനി ജമീലയുടെ ആത്മകഥ/സീതായണം | ബഷീര്കണ്ട നായര്മുലകള് | നിരോധിടാത്ത ചിന്തകള്! | സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!! | കലാനിരൂപണം വഴങ്ങുമോ ? | രവിവര്മ്മ - നെല്ലും,പതിരും| രവിവര്മ്മ എന്ന കൊമേഴ്സ്യല്ആര്ട്ടിസ്റ്റ് ! | സരസ്വതിക്ക് എത്ര മുലകളുണ്ട് ? | വിഷാദം രോഗമാകുമ്പോള്| ബ്രാഹ്മണിക്ക് ബോമ്പ് ! | അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള് | മലയചരിതം താളിയോല | ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക | അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു ! | കുറ്റിച്ചൂലുകള്നാടുനീങ്ങുന്നില്ല ! | താരങ്ങള്ഇരുട്ടിന്റെ സൃഷ്ടികള്!! | അല്ഫോണ്സാ റിയാലിറ്റി ഷോ !! | ഒക്റ്റോബര്9 ശ്രീ ബുദ്ധ ജയന്തി| അപര്ണ്ണാ ലവകുമാര് | അക്ഷയ മലയാളം കംമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ് | വേദവ്യാസന്.. വിശുദ്ധ ജാരന്!| കൃസ്തുവിന്റെ കാല്തല്ലിയൊടിച്ചു ! | പന്തക്കാരന്- ഇലസ്റ്റ്രേഷന്പരീക്ഷണം | രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !| വി.പി.എസ്.എല്.വി വിക്ഷേപണം ! | ശബരിമലയിലെ അനീതി | ആത്മീയത ലൈംഗീകതയാകുമ്പോള്! | ജാതിയുടെ മര്മ്മം- സവര്ണ്ണാഭിമാനം! | സര്പ്പയജ്ഞം | ദേവകി നിലയങ്ങോടിന്റെ “എച്ചില്“ | സൌന്ദര്യ ചരക്കു മത്സരം ! | വെളിച്ചത്തിന്റെ സ്നേഹം | എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്| കുഞ്ഞാടുകള്ക്കായി സഭയുടെ പ്രജനന പ്രവര്ത്തനം| ഉണക്കമാന്തള് | കേരളത്തില്വിപ്ലവം നടത്തിയ ഗള്ഫ് മലയാളി | സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!| ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !! | സ്വയം അധമനാകുന്ന കാവാലത്തെ നാടകാചാര്യന്! | അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!| നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം | ഭൂമിയില്വേരൂന്നുന്ന ബൂലോകം !!! | പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ ! | തിരുമാന്താംകാവ് പത്താം പൂരം ഇന്ന് | ജാതിയത എന്ന വിഷപ്രയോഗം | പത്മനാഭക്ഷേത്രം ബുദ്ധവിഹാരം ! | വിളക്കുകളെ തേടിയ വെളിച്ചം | വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ ! | ബ്ലോഗേഴ്സ് അക്കാദമി | നെലോളിക്കരുത് | ചിരിക്കുന്ന ബുദ്ധന് | ചലച്ചിത്രകാരന്പി.എന്.മേനോന്| ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്! | സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ | കൊലപാതങ്ങളുടെ കാരണങ്ങള്പഠിക്കുകതന്നെ വേണം| മോഷണം പാപമല്ല !!! | നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ. | ഒരു ലക്ഷത്തിന്റെ ഇന്ത്യന്കാര് | എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | കറുത്ത മനസ്സുകള് | നാല്ക്കവലയുടെ ചിരി | മരക്കുരിശ് | ക്രിസ്തുവിനെ നമുക്കു മറന്നൂടെ? | ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം... | ഭ്രാന്ത് | ദൈവവും പിശാചും... ഒരു ചര്ച്ച | കുഞ്ചിയമ്മയും അഞ്ചുമക്കളും | ചാനല് സുന്ദരിയുടെ ബെല്ലി ഡാന്സ് | സാംസ്കാരിക ടാക്സ് | അമാവാസി..കാര്ട്ടൂണ് -5 | നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ് | അമാവാസി..കാര്ട്ടൂണ് - 4 | ചിറകുകളുടെ സൌന്ദര്യം | അമാവാസി.. കാര്ട്ടൂണ്- 3 | ബിസിനസ്സ് ചിന്തകള് ... | അമാവാസി ...കാര്ട്ടൂണ്-2 | B പോസിറ്റീവ് | അമാവാസി-1 - ചിത്രകാരന്റെകാര്ട്ടൂണ് | നംബൂതിരി ഫലിതത്തിലെ വിഷം | മാതൃഭൂമി രൈറ്റ് അപ്പ് 1993 | മാധ്യമം പേപ്പര് കട്ടിങ്ങ് 1993 | ഒരു മനോരമ പേപ്പര് കട്ടിങ്ങ് | നിരോധിട്ട ചിന്തകള് !! | ഹര്ത്താല് ആശംസകള് !!!! | ആശാന് സ്മാരകം | അഴീക്കോട് ശരശയ്യയില് !!! | മനോരമയില് മോഡിയുടെ നരസിംഹാവതാര ചിത്രം | കളറിങ്ങ് മത്സരം !! | ഗ്രീറ്റിങ്ങ്സ് കാര്ട്ടൂണ് | അതിമനോഹരമായ മരണം ! | മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം? | മനോഹരമായ ഒരു കാര്ട്ടൂണ് | സൂഷ്മ ജീവികളായ മനുഷ്യര് | മാതൃഭൂമിയിലെ ചിത്രം | കൊതുകിനെ കൊല്ലാന്... | ഹനുമാന്മാര് വഴിതടയുന്നു !! | എക്സിബിഷന് ഉദ്ഘാടനം | ബോംമ്പേന്തിയ മനുഷ്യന്-man with a bomb | ചാന്നാര് സ്ത്രീ | ക്രൂരത നിറഞ്ഞ ബീഹാര് | അമ്മയെ സ്നേഹിക്കുന്ന കുട്ടി | കീടനാശിനി...കാര്ട്ടൂണ് | ഒരു കാര്ട്ടൂണ്... ഉല്ഘാടനം !! | പോര്ട്രൈറ്റ് | "മാതൃഭൂമിയില്"ഷവര്മയും, ചില്ലി ചിക്കനും !! | "ശൂദ്ര സ്ത്രീ" ഓയില്പെയിന്റിംഗ് | "നിസംഗത" | "നഗ്ന പ്രതിച്ഛായ" | "പ്രതിസന്ധി" | "ദീപം" -ഓയില് പെയിന്റിംഗ് | കോമ്രേഡ്-പെയിന്റിംഗ് | വസ്ത്രാക്ഷേപം | "കുപ്പായമില്ലാത്ത യാത്രക്കാരന്" | "പൂണൂലിലെ താക്കോല്" | മതാന്ധത-1 | വര്ഗ്ഗ സമരം | കേരള ചരിത്രം | കൃഷ്ണന് | കുട്ടിക്കാലം childhood | ന്യൂസ് പേപ്പര് oil painting | അയ്യപ്പന്:buddha | ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്മ്മ ഭാവന | ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു | ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !! | എന്താണ് ആത്മീയത ? | കഥകളി ഇന്നത്തെ കലാരൂപമല്ല !! | ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ? | ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?