Sunday, October 4, 2009

കേരള സ്ത്രീകളും മദ്യം കഴിക്കും


കേരളത്തിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ആന നെറ്റിപ്പട്ടം കെട്ടുന്നതുപോലെ എടുത്തണിയുന്നതെന്ന് നമുക്കിപ്പോള്‍ അറിയാം.ആ സംസ്ക്കാരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടന കേരളത്തിലെ ജ്വല്ലറിഉടമകള്‍ക്ക്
കോടിക്കണക്കിനു രൂപയുടെ സബ്സിഡികള്‍ നല്‍കുന്നുണ്ടെന്ന് നമ്മുടെ പത്രങ്ങള്‍ക്കും,അധികാരികള്‍ക്കും അറിയാവുന്ന കാര്യമാണ്.
മലയാളിയുടെ പൊള്ളയായ സംസ്ക്കാരവും,മലിനമായ മൂല്യബോധവും ലോക കംബോളത്തിന്റെ മാനേജുമെന്റ് കളിയരങ്ങൊരുക്കുന്നത്.
നമ്മെ സ്വര്‍ണ്ണം തീറ്റിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണ ലോബിക്കുശേഷം ഇപ്പോള്‍ മദ്യലോബിയാണ് പിടിമുറുക്കിക്കൊണ്ടിരിക്കുന്നത്.
നിലവില്‍,പുരുഷ മദ്യപാനംകൊണ്ടുതന്നെ കേരളം ലോക ശ്രദ്ധയില്‍ ഇടം നേടിയരിക്കയാണല്ലോ. അതിന്റെ പിന്നില്‍ തന്നെ ലോക മദ്യ ലോബിയുടെ സാന്നിദ്ധ്യമുണ്ടാകാം.അതുകൂടാതെ, ഇനി സ്ത്രീകളേയും കുട്ടികളേയുംകൂടി മദ്യപാനത്തിന്റെ ആലസ്യത്തിലേക്ക് ക്ഷണിക്കാന്‍ മദ്യലോബി പുതിയ തന്ത്രങ്ങള്‍ തന്നെ മെനയാന്‍ ആരംഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത എങ്ങിനെയോ ലീക്കായി രാഷ്ട്ര ദീപികയിലൂടെ പുറത്തുവന്നിരിക്കുന്നു. പൊതുവെ പത്ര-മാധ്യമങ്ങളൊന്നും ഇത്തരം അണിയറ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറില്ല. കോടികളുടെ പരസ്യവാഗ്ദാനങ്ങള്‍
തുടക്കത്തിലുള്ള ഡിന്നറിലോ, പരസ്യ ഏജന്‍സികളുടെ വിലപേശലുകളിലൂടെയോ മീഡിയക്ക് നേരത്തെ ലഭിക്കുന്നതിനാല്‍ നാടിനെ വ്യഭിചരിക്കാനുള്ള ഇടപാടുകള്‍ ആരും അറിയാറില്ല.

ലോക കംബോളത്തെ നിയന്ത്രിക്കുന്ന മാനേജുമെന്റ് വിദഗ്ദരെ നമുക്ക് മഷിയിട്ടു നോക്കിയാല്‍ പോലും കാണാനാകില്ല.കാരണം,അവര്‍ സാധാരണ മനുഷ്യരെ കാണാറില്ല. അതിന്റെ ആവശ്യവുമില്ലല്ലോ.അവര്‍ കാണുക പരസ്യ ഏജന്‍സിയേയും,അവരിലൂടെ മീഡിയയേയും അധികാരത്തിന്റെ താക്കോല്‍ ധാരികളേയുമാണ്.പിന്നെയാണ് ആ ഉല്‍പ്പന്നത്തിന്റെ ബിസിനസ്സ് സമൂഹത്തിലെ പാര്‍ട്ട്ണര്‍മാരെ സന്ധിക്കുക. അപ്പോഴേക്കും ആ രാജ്യത്തിന്റെ ഉപഭോക്തൃ ജാതകം മുഴുവനായി എഴുതപ്പെട്ടിരിക്കും ! ആഗോള കംബോളത്തിന്റെ ഇത്തരത്തിലുള്ള വരവിനെ ഒരു ഹൈപ്പര്‍ മാര്‍ക്കെറ്റ് ഉദ്ഘാടനം പോലെയൊന്നും സങ്കല്‍പ്പിച്ചുകൂട.ഒരു രാജ്യത്തെ,അല്ലെങ്കില്‍ ഒരു പ്രവിശ്യയെ മൊത്തത്തില്‍ കച്ചവടം ഉറപ്പിക്കുന്ന ചടങ്ങാണത്.

നമ്മള്‍ മനുഷ്യ ചങ്ങലയും പിടിച്ച് സാമ്രാജ്യത്വത്തെ പ്രതിരോധിക്കുംബോള്‍ സാമ്രാജ്യത്വം അകാശത്തിലൂടെ വന്ന് നമ്മുടെ ആത്മാഭിമാനത്തിന്റെ താക്കോല്‍ അധികാരത്തില്‍ നിന്നും വാങ്ങി ആകാശത്തിലൂടെ തിരിച്ചുപോകും. നമുക്ക് സാമ്രാജ്യത്വത്തിനെതിരെ പ്രതിജ്ഞ ചൊല്ലിക്കൊണ്ടിരിക്കാം(നാമം ചൊല്ലല്‍!!!). അതിനായി വല്ല സഹായവും ആവശ്യമെങ്കില്‍ അവര്‍ നല്‍കിയേക്കും.
ലാവ്ലിന്‍ കരാറില്‍ ക്യാന്‍സര്‍ സെന്ററിന് സംബത്തിക സഹായം നല്‍കാമെന്നു പറഞ്ഞതുപോലെ !
താമസമില്ല..ഇനി കേരള സ്ത്രീകളും മദ്യം കഴിക്കും !!!

24 comments:

chithrakaran:ചിത്രകാരന്‍ said...

ആധുനിക മാനേജുമെന്റ് തന്ത്രം നമ്മേ സ്നേഹത്തില്‍ മുക്കിക്കൊല്ലുകയാണു ചെയ്യുക.

നമുക്ക് നല്ല ഒന്നാന്തരം അച്ഛനേയും അമ്മയേയും ഭര്‍ത്താവിനേയും ഭാര്യയേയും മക്കളേയും സുഹൃത്തിനേയും
അതും... ഉന്നത ഗുണനിലവാരത്തോടെ നല്‍കും!! കൂടാതെ, നമ്മുടെ ഉപയോഗശൂന്യമായ മുകളില്‍ പറഞ്ഞ ആളുകളെയെല്ലാം എക്സ്ചേഞ്ച് ചെയ്ത് പ്രത്യേക ഡിസ്കൌണ്ട് നല്‍കാനും അവര്‍ ശ്രദ്ധവക്കും.

ആത്മാഭിമാനം എന്തെന്നറിയാത്ത ഒരു അടിമ സമൂഹത്തിന്റെ വിധി എന്നേ ചിത്രകാരന്‍ കരുതുന്നുള്ളു.
നമ്മുടെ കയ്യിലുള്ളതെല്ലാം ദുരഭിമാനമാണു മക്കളേ :)
റോള്‍ഡ് ഗോള്‍ഡ് !!!!

Anonymous said...

കഴിച്ചു തുടങ്ങുന്നത് കൊണ്ട കുഴപ്പം ഒന്നും ഇല്ല.....
എന്ത് തന്നെ സംഭവിച്ചാലും ബീവേരെജില്‍ പ്രത്യേക വരിയോ പ്രത്യേഗ ബിവെരെജോ അനുവദിച്ചു കൊടുക്കാന്‍ പാടുള്ളതല്ല.......

അനില്‍@ബ്ലോഗ് // anil said...

നാടോടുമ്പോള്‍ എല്ലരും നടുവേ തന്നെ ഓടട്ടെ ചിത്രകാരാ.

ഇ.എ.സജിം തട്ടത്തുമല said...

സ്ത്രീ പുരുഷ സമത്വം മദ്യപാനത്തിന്റെ കാര്യത്തിലും......
അനഭിമതമായ എല്ലാം കടന്നു വരും; ആകാശത്തിലൂടെയും കടലിലൂടെയും കരയിലൂടെയും വന്ന് നമുക്കിടയിലൂടേ നുഴഞ്ഞു കയറി ഇക്കിളിപ്പെടുത്തുമ്പോഴായിരിയ്ക്കും നാം അറിയുക; അഥവാ അറിയാൻ ശ്രമിയ്ക്കുക!

ചാണക്യന്‍ said...

ചിത്രകാരൻ,

എന്താ സ്ത്രീകളും മദ്യം കഴിച്ചാൽ....അവർക്ക് അങ്ങനേം ആർമാദിക്കണം എന്ന് തോന്നിയാൽ എന്ത് കുഴപ്പം.:)

കേരള സ്ത്രീകൾ എന്ന വിശേഷണത്തിന്റെ അർത്ഥം മനസിലായില്ല, എന്താ കേരള സ്ത്രീക്ക് എന്തേലും പ്രത്യേകത ചിത്രകാരൻ കാണുന്നുണ്ടോ?

സ്ത്രീ കേരളത്തിലായാലും ഉഗാണ്ടയിലായാലും ഒന്നു തന്നെ അല്ലെ?:)

ചിത്രകാരൻ,
എന്റെ സ്വപ്നങ്ങളിലെ കേരളത്തെ അവമതിക്കരുത്, ബിവറേജിസിനു മുന്നിൽ പുരുഷനും സ്ത്രീയും ക്യൂ നിന്ന് മദ്യം വാങ്ങുന്ന കാഴ്ച്ച കാണാൻ എന്റെ കണ്ണുകൾ ദാഹിക്കുന്നു....
ഒരു സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗ്ഗത്തെ ഉത്തേജിപ്പിക്കാൻ സ്ത്രീകളും അവർക്കാവുന്ന തരത്തിൽ സഹായിക്കട്ടെ...
രാക്ഷ്ട്രപുനർ നിർമ്മാണത്തിൽ സ്ത്രീകളെ മാറ്റി നിർത്തണ്ട..:)

സേതുലക്ഷ്മി said...

മദ്യം പുരുഷന്മാരുടെ കുത്തകയല്ലാത്ത സ്ഥിതിക്ക്, സഹജീവിയായ സ്ത്രീ അത് രുചിച്ചുനോക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു, വ്യക്തിപരമായി. ആവശ്യമുള്ളവര്‍ രുചിച്ചുനോക്കുകയോ, കുടിക്കുകയോ, പിന്നെ കുളിക്കുകയോ ചെയ്യട്ടെ. സ്ത്രീകള്‍ മദ്യപിക്കുന്നത് എന്റെ അറിവില്‍ ഒരു പുതുമയൊന്നുമല്ല. നമ്മുടെ നാട്ടില്‍പുറങ്ങളില്‍ പോലും, മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ട് വയറുവേദനയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് പല സ്ത്രീകളും കഴിക്കുന്ന കഷായങ്ങള്‍ ഒന്നാന്തരം വാറ്റ് ചാരായമാണ്. പെണ്ണൂങ്ങള്‍ക്കും വേണ്ടേ എന്തെങ്കിലും എന്റര്‍ട്ടയിന്മെന്റെ! :)

നനവ് said...

അന്ധമായ അനുകരണമാണ് ഏത് ലോബിക്കും വളക്കൂറുള്ള മണ്ണാകുന്നത്..സ്വത്വം മറന്ന് ഉപരിപ്ലവമായി പിന്തുടരുക എന്നത് ആധുനിക മലയാളിയുടെ ശീലമാണ്..ആ ശീലത്തെയാണ് ആധുനിക ലോബികളെല്ലാം ലക്ഷ്യമിടുന്നത്..

മാണിക്യം said...

കൊള്ളാം ചിത്രകാരാ നല്ല വിഷയം. ഞാന്‍ കേരളം വിട്ടിട്ട് കുറെ നാളായി ഇനി തിരികെ വരുമ്പോള്‍ സന്ധ്യക്ക്‌ നാട്ടിലെ സ്ത്രീകള്‍ നാമം ജപിക്കുകയും മക്കള്‍ക്ക്‌ അത്താഴം വിളമ്പി കൊടുക്കുകയും അല്ലാതെ ലേശം മിനുങ്ങി ഇരിപ്പായിരിക്കുമോ?
അതോ കുട്ടികള്‍ക്കും തൊള്ളി ഇറ്റിച്ചു കൊടുക്കുമോ?

"കേരളത്തിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നത് .."അത്‌ നല്ല കാര്യം ഒരു നല്ല നിക്ഷേപമായതിനാല്‍ ആണല്ലോ സ്വര്‍ണം വാങ്ങാന്‍ പുരുഷന്‍മാരും കൂട്ട് നില്‍ക്കുന്നത്‌ ...ഒരത്യാവശ്യത്തിനു പണയം വയ്ക്കാം പിന്നെ ഒരിക്കലും മുടക്കുമുതല്‍ നഷ്ടം ആവുന്നില്ല ..
[സാരി ഒക്കെ ഡെഡ് ഇന്‍വെസ്റ്റ്‌ മെന്റ് ആണ് ]
ഈ പറഞ്ഞ എല്ലാം തകിടം മറിയും സ്ത്രീകള്‍ വീര്യം നുണഞ്ഞു തുടങ്ങിയാല്‍...

എന്റെ ഉടയ തമ്പുരാനെ ഒന്നു ഓര്‍ത്തെ വൈകിട്ട് ആണുങ്ങളെ കുനിച്ചു നിര്‍ത്തി ഇടിച്ചിട്ട് കാലത്തെ "സോറി ഹണി ഇന്നലെ ലേശം കൂടി പോയി അതാ.." എന്നു പറയുന്ന പെണ്ണ് വരുന്ന കാലം! ഈശ്വരാ വച്ചു നീട്ടല്ലെ എന്റെ ഈ ജീവിതം !!

ചാർ‌വാകൻ‌ said...

ഇതൊരു 'പുതിയ'അറിവൊന്നുമല്ല.പരസ്യ മദ്യപാനം മാത്രമേ ഇനിയുണ്ടാകാനുള്ളു.തെരുവില്‍ 'ഒട്ട്ന്മാര്‍'പെണ്ണുങ്ങളും ,കുഞ്ഞുങ്ങളുമായി അടിച്ചുപിമ്പിരിയായിനടക്കും .ആദിവാസികളില്‍ ഇതൊരനുഷ്ഠാനം പോലുമാണ്‌.ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗത്തില്‍ സര്‍വ്വസാധാരണമാണ്.നമ്മുടേ'ബാറ്'കളില്‍ ചെന്നാല്‍ "ഗേയ്"സിന്റെ ബാറാണോന്നു മദാമ്മയ്ക്കു സം ശയം തോന്നിയത് സ്വാഭാവികം .ആഘോഷമെല്ലാം നേര്‍പകുതി മനുഷ്യരിലേക്ക് കേന്ദ്രീകരിക്കുന്നത്,ഒരിക്കലും ന്യായമല്ല.

ബിനോയ്//HariNav said...

പുലിവാലായല്ലോ ചിത്രകാരാ. വൈകുന്നേരത്തേക്ക് ഒരു കുപ്പി വാങ്ങി വീട്ടില്‍ വെച്ചിട്ട് എങ്ങനെ മനസ്സമാധാനത്തോടെ ജോലിക്കു പോകും! :)

സമാനമായ ഒരു വിഷയം ഒന്ന് picturise ചെയ്തിട്ടുണ്ട് ഇവിടെ

yousufpa said...

എന്‍റെ നാട്ടില്‍ ശങ്കരന്‍ എന്നൊരാളുണ്ട് അദ്ദേഹം ദിനവും വൈകുന്നേരം ചെറ്‌ളിപ്പുഴ ഷാപ്പില്‍ പോയി കള്ളടിക്കും കൂടെ ഒരു കുപ്പി കൂടുതല്‍ വാങ്ങും. ആര്‍ക്കാന്നറിയോ?.പുള്ളീടെ കെട്ട്യോള്‍ക്ക്.
മദ്യം കഴിക്കുന്ന സ്ത്രീകള്‍ പണ്ടുമുതലേ ഉണ്ട്. പാലക്കാടന്‍ ഗ്രാമങ്ങളില്‍ ചെന്നു നോക്കിയാല്‍ അറിയാം പട്ടച്ചാരായം അടിച്ച് വട്ടം കറങ്ങുന്ന സ്ത്രീകളെ.
സെല്‍ഫോണിന്‍റെ ദുരുപയോഗം കൊണ്ട് പൊറുതിമുട്ടിയ സമൂഹത്തിലാണ് നാമിപ്പോള്‍ അതിന്നിടയിലാണ് ഇങ്ങനെയൊരു കുന്ദ്രാണ്ടം..!. നമുക്കറിയാം നാം എത്ര ആപത്കരമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന്. എന്നിട്ടും നാം എത്ര ലാഘവത്തോടെയാണ് അതിനെയൊക്കെ കാണുന്നത്. അത്ഭുതം തോന്നിപ്പോകുന്നു.

jayanEvoor said...

ഇതില്‍ മാത്രമായി അത്ര വലിയ പ്രശ്നം കാണണ്ട.
പുരുഷന്മാര്‍ക്കാവാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാം!
ഒരു പക്ഷെ നാട് നന്നാവാന്‍ പോണത്‌ അങ്ങനെയാവാം!
(മദ്യപിച്ച് ആടിയാടി വരുന്ന നാടന്‍ പെണ്ണുങ്ങളെ തട്ടാതെ നടന്നുപോകാന്‍ കഷ്ടപ്പെട്ടിരുന്നു കുറെ വര്‍ഷങ്ഗ്ന്ങള്‍ കര്‍ണ്ണാടകത്തില്‍ താമസിച്ചിരുന്ന കാലത്ത്‌! അവിടെ ആണും പെണ്ണും തട്ടുകട പോലത്തെ ലിക്കര്‍ ഷാപ്പില്‍ നിന്ന് പരസ്യമായി പ്ലാസ്റിക് കവര്‍ പൊട്ടിച്ചു മോന്തുമായിരുന്നു... ഇപ്പൊ അവടേം ചാരായം നിരോധിച്ചു..)

മദ്യപാനം തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ ആണും പെണ്ണും അത് കഴിക്കരുത്‌ എന്ന് പറയുക.

അല്ലെങ്കില്‍ അത് രണ്ടു കൂട്ടരും കഴിക്കുന്നതില്‍ എന്താണ് തെററ്?

Rajesh T.C said...

ദീപക പത്രത്തിന് ഇത് കൌതുകവാർത്തയായതിൽ അതിശം തോന്നുന്നു. ഇതൊക്കെ നമ്മുടെ നാട്ടിൽ പണ്ടും ഉണ്ടായിരുന്നില്ലേ?may be മദ്യപാനം അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്നൂന്നാവും ഉദ്ദേശിച്ചത്.ഭാര്യയെ പേടിച്ച് രഹസ്യമായി ബാറിൽ നിന്നും അടിക്കുന്നവർക്ക് ഇനി വീട്ടിലിരുന്ന് സമാധാനമായി 2 സ്മേളടിക്കാം. ഇതാ വിവരമുള്ളവർ പറയുന്നത് മദ്യം അഥവ മദ്യപാനത്തിനേ യഥാർത്ത സോഷിലിസം കൊണ്ട് വരാൻ പറ്റൂ

Jijo said...

സ്വര്‍ണ്ണലോബി കേരളത്തിലെ വ്യാപാരികള്‍ക്ക് മാത്രമായി സബ്സിഡി നല്‍കുന്നുണ്ടോ? എന്തെങ്കിലും ലിങ്ക് തരാമോ?

പെണ്ണുങ്ങള്‍ കള്ള്‍ കുടിക്കുന്നത് മാത്രമായിട്ട് എന്തിനെതിര്‍ക്കണം? അവര്‍ കുടിക്കണം. അത് കണ്ടിട്ടെങ്കിലും നമ്മുടെ ആണുങ്ങള്‍ ഈ മോന്തല്‍ നിറുത്തണം. ഒരു മാതിരി കണ്ട്രോള്‍ വിട്ട കുടിയാണ്‌ നമ്മുടേത്. ഒരു നല്ല കള്ള്‍ സംസ്കാരത്തിലേയ്ക്ക് നാം നീങ്ങേണ്ടിയിരിക്കുന്നു.

മിതമായ അളവിലുള്ള ആല്‍കഹോള്‍ സമൂഹത്തിന്‌ നല്ലതേ വരുത്തൂ. മദ്യപാനത്തിനെ ഒരു സമൂഹ്യ വിപത്തായി മാറിയത് ലിക്വര്‍ ലോബിയുടെ പ്രവര്‍ത്തനം മൂലം മാത്രമാണോ? മദ്യവിരുദ്ധര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന സകല പുണ്ണ്യവാളന്മാരും ഇതിനുത്തരവാദികളാണ്‌. ഇരുട്ടത്ത് ചെയ്യേണ്ട ഒരു അധമക്രിയയായി അതിനെ മാറ്റിയത് ആരാണ്‌? അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു ജനതയെ മുഴുവന്‍ മദ്യത്തിന്‌ അടിമകളാക്കുകയാണ്‌ ചെയ്യുന്നത്.

chithrakaran:ചിത്രകാരന്‍ said...

അക്ഷയ തൃതീയ=വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍(ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടന)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചിത്രകാരാ,

ഇതൊരു പുതിയ അറിവൊന്നുമല്ലല്ലോ..അത്യാവശ്യം കഴിക്കുന്ന പല മലയാളി പെൺകൊടികളേയും എനിക്ക് നേരിട്ടറിയാം.

ഇനി അവരായിട്ട് എന്തിനാ വേണ്ടെന്ന് വക്കുന്നത്?

“മദ്യമില്ലാതെ എന്ത് ആഘോഷം നമുക്ക്?”

എന്റെ ഒരു പഴയ പോസ്റ്റ് കഴിഞ്ഞ വർഷം “ആൽത്തറ“യിൽ ഇട്ടത്

നന്ദി ആശംസകൾ

പാര്‍ത്ഥന്‍ said...

ലോകത്തിലെ 75% ഉപഭോഗവസ്തുക്കളും സ്ത്രീകളെ ഉദ്ദേശിച്ചിട്ടു തന്നെയാണ് നിർമ്മിക്കുന്നത്. സ്ത്രീകൾക്ക് വലിക്കാൻ പ്രത്യേകം സിഗരറ്റ്, തേക്കാൻ എണ്ണ, മുഖത്തിടാൻ എന്തൊക്കെയോ. ഇനി സ്ത്രീകൾക്ക് കുടിക്കാനായി നല്ലയിനം മദ്യവും ഉണ്ടാക്കുന്നതിൽ എന്താ കുഴപ്പം. ആരോഗ്യസംരക്ഷണത്തിനും എന്തിന് ഗർഭാവസ്ഥയിൽ കുടിച്ചാൽ കുഞ്ഞിന് ബുദ്ധിവർദ്ധിക്കുന്ന മദ്യം പോലും ഇനി ഇറങ്ങുന്നതുകാണാം. മന്ദബുദ്ധികളായ ഉപഭോക്തൃ ഗിനിപ്പന്നികളായ ഭാരതീയരെ പറ്റിക്കാൻ എളുപ്പമാണ്. എന്തിനും സ്വാഗതമരുളുന്ന ഒരു ഭരണകൂടം കൂടി ഉള്ളപ്പോൾ ആഗോള ഭീകരർക്ക് ചാകരയല്ലെ.

പാര്‍ത്ഥന്‍ said...

ഹൃദയരോഗികൾ ഒന്നോ രണ്ടോ പെഗ് മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന ആധുനിക വൈദ്യശിരോമണികളുടെ ഉപദേശത്തിന്റെ പിന്നിലും ഈ മദ്യലോബി തന്നെയാവണം പ്രവർത്തിക്കുന്നത്.

Unknown said...

രണ്ണ്ടെണ്ണം വീശാൻ കഴിയാതെ നമ്മുടെ കേരളത്തിലെ സ്ത്രീകളുടെ സറ്ഗ്ഗാത്മക ശേഷി നശിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും അതനുവദിച്ചു കൂടാ...
ആ വിശുദ്ധ (തരൂര് സാറിൽ നിന്നും കടമെടുത്തത്) പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു...

pp said...

I am sorry! i cant agree with the tone of the post. If it was against drinking as per se then i can agree. But you cant be biased on gender and say now women will start drinking. If man can have a drink, why cant women. And if you see history - this is nothing new... especially among tribal people. The problem is that people - man or women - should realise the importance of responsible drinking... cheers to that

Joker said...

കാമിലാരി കഴിക്കൂ
ജീവിതം സുരക്ഷിതമായി ആസ്വദിക്കൂ.

ബന്ധപ്പെടൂ - ഉറ ഉപയോഒഗിച്ചാല്‍ മതി

കുടിക്കൂ -

മുന്നറ്രിയിപ്പെ കരള്‍ , ലിവര്‍ , കൂമ്പ് എന്നിവ വാടിപ്പോകും എന്നുള്ളത് എഴുതി വെച്ചാല്‍ മതി.

===============================
മദ്യാസക്തരും പുകവലിക്കാരുമായ സ്ത്രീകള്‍ക്കുണ്ട്റ്റാകുന്ന കുഞ്ഞുങ്ങള്‍ പല വിധ മാനസികവും , ജനിതകവുമായ രോഗങ്ങള്‍ക്കും അടിമപെട്ടേക്കാം എന്ന് പല ഡോക്ടര്‍മാരും പറ്രയുന്നു.

ബൂലോഗം മുഴുവന്‍ ഡോക്ട്റ്റര്‍മാരായതിനാല്‍ ഞാന്‍ പ്പൊകുന്നേ...

sundharan said...

സമതഉം എന്ന് പറഞ്ഞാല്‍ എങ്ങനെ

sundharan said...

ഒരു പുതിയ കണ്ടു പിടിത്തം

ശ്രീജിത് കൊണ്ടോട്ടി. said...

:?