Friday, October 9, 2009

ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ?


ഇന്നത്തെ മാതൃഭൂമി പത്രത്തില്‍(2009ഒക്റ്റോബര്‍ 9 വെള്ളിയാഴ്ച്)മന്ത്രി പി.കെ.ശ്രീമതി തന്റെ മരുമകളെ തന്റെ മന്ത്രിവീട്ടില്‍ പാചകക്കാരിയായി ജോലിക്കു നിര്‍ത്തിയതായി കാണിച്ച് അവര്‍ക്ക് സര്‍ക്കാര്‍ ശംബളവും,പെന്‍ഷനും ഉറപ്പുവരുത്തിയ മനോഹരമായ ഒരു അടിച്ചുതളി അശ്ലീല വാര്‍ത്ത വായിച്ചു ചിത്രകാരന്‍ കോരിത്തരിച്ചുപോയി. പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നംബ്യാരുടെ ഭാര്യ ധന്യ എം.നായരെ ആദ്യം പാചകക്കാരിയായും,ജോലിയിലുള്ള മിടുക്ക് കാരണം പിന്നീട് അഡീഷണല്‍ പി.എ.ആയും നിയമനം നടത്തിയ ശ്രീമതി, സി.പി.എം.എന്ന തൊഴിലാളി പാര്‍ട്ടിയെ ധാര്‍മ്മികമായി വ്യഭിചരിക്കുന്നത് ആര്‍ക്കും ഞെട്ടലുളവാക്കുന്നില്ല എന്നത് ആ പാര്‍ട്ടിയുടെ മാത്രം ജീര്‍ണ്ണതകൊണ്ടാകില്ല. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇത്തരം അഴിമതിയും,സ്വജന പക്ഷപാതവും മൌനംകൊണ്ട് മൂടിവെക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും ? ശ്രീമതിക്കും,അവരുടെ സഹോദരിയുടെ ഭര്‍ത്താവായ സി.പി.എം.കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റേയും വ്യക്തിബന്ധം മുന്നണികളെപ്പോലും അതിലംഘിച്ച് എല്ലാ രാഷ്ട്രീയ കക്ഷികളിലും നിറഞ്ഞൊഴുകി ഒരു സവര്‍ണ്ണ പ്രഭ സൃഷ്ടിക്കുന്നതുകൊണ്ടാകില്ലേ ? സഖാവ് ഇ.പി.ജയരാജന്റെ മൂത്തമകന്‍ ജയ്സണ്‍ എന്ന ജിജിന്റ്രാജ് ഗള്‍ഫിലേക്ക് ജോലി കിട്ടി പോകുന്നതുവരെ ഏതാണ്ട് ആറുമാസക്കാലം ശ്രീമതിച്ചേച്ചിയുടെ ഓഫീസില്‍ തിരിഞ്ഞുകളിച്ച് ശംബളം പറ്റിയിരുന്ന അതേ കസേരയില്‍ തന്നെ ഗസറ്റഡ് റാങ്കില്‍ മരുമകളെ ധനകാര്യ വകുപ്പിന്റേയും,പൊതുഭരണ വകുപ്പിന്റേയും,മുഖ്യമന്ത്രിയുടെയും വിയോജിപ്പുകളെ പാര്‍ട്ടി സമ്മര്‍ദ്ദം കൊണ്ട് അതിജീവിച്ച് നിയമനം നടത്തി എന്ന മാതൃഭൂമി വാര്‍ത്ത ചെറിയൊരു ഉദ്ദ്യോഗ പ്രശ്നമല്ല. സി.പി.എം. എന്ന പാര്‍ട്ടിയുടെ അളിഞ്ഞ ധാര്‍മ്മിക ജീര്‍ണ്ണതയുടെ മുഖമാണ് കാണിച്ചു തരുന്നത്.നമ്മുടെ നാടിന്റെ ധാര്‍മ്മിക തകര്‍ച്ചയുടെ ആഴവും കൂടിയാണിത്.
ഈ വാര്‍ത്തയെ വിശകലനം ചെയ്യുന്നതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്... തറവാട്ടു സ്വത്ത് വിറ്റ് എ.കെ.ജി.സെന്റര്‍ ഫലത്തില്‍ വിലക്കെടുത്തിരുന്ന നംബൂതിരിപ്പാടിന്റെ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ ശ്രീമതിയും കുടുംബവും ബന്ധുക്കളും പാര്‍ട്ടിയെ അച്ചിഭരണ കാലഘട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്നല്ലേ ?
സി.പി.എം.ല്‍ ഇപ്പോള്‍ ആര്‍ക്കും ലജ്ജയില്ലാത്ത കാലമാണോ...!!! ഭീകരം മക്കളേ :)

20 comments:

chithrakaran:ചിത്രകാരന്‍ said...

പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നംബ്യാരുടെ ഭാര്യ ധന്യ എം.നായരെ ആദ്യം പാചകക്കാരിയായും,ജോലിയിലുള്ള മിടുക്ക് കാരണം പിന്നീട് അഡീഷണല്‍ പി.എ.ആയും നിയമനം നടത്തിയ ശ്രീമതി, സി.പി.എം.എന്ന തൊഴിലാളി പാര്‍ട്ടിയെ ധാര്‍മ്മികമായി വ്യഭിചരിക്കുന്നത് ആര്‍ക്കും ഞെട്ടലുളവാക്കുന്നില്ല എന്നത് ആ പാര്‍ട്ടിയുടെ മാത്രം ജീര്‍ണ്ണതകൊണ്ടാകില്ല.

സേതുലക്ഷ്മി said...

എന്തൊക്കെ കാണണം, കേള്‍ക്കണം...!

മാണിക്യം said...

ചിത്രകാരാ പത്രം പറയുന്നത് കേട്ടു. ശരിയാ.
ആരോഗ്യമാണു വകുപ്പ് !!
പറയുന്നവരും ആരോഗ്യത്തെ പറ്റി ചിന്തിക്കണമല്ലൊ!!
'ഒരു നിലയില്‍ ഇരിക്കുമ്പോള്‍ വീടിനും പിന്നെ നാടിനും കൊള്ളണം' എന്ന തത്വം.
നമ്മള്‍ കൊടുക്കുന്ന നികുതി പോകുന്ന വഴികള്‍ ....
അതിരിക്കട്ടെ നമ്മുടെ മഹാത്മ ഗാന്ധിക്ക് എത്ര മക്കളുണ്ടായിരുന്നു?
പണ്ടാരോ ചോദിച്ച ആ ചോദ്യം ഒന്ന് ആവര്‍ത്തിച്ചതാണേ!

Anonymous said...

കണ്ണൂർ നമ്പ്യാന്മാർക്കും നായനാർമാർക്കുംനായർക്കും തിന്നുമുടിക്കാനുള്ള ഒരു കച്ചവട സംവിധാനമാണ് ഇന്ന് സി പി എം. അതിൽ കുറച്ച് എച്ചിൽക്കഷണങ്ങൾ തമ്പുരാക്കന്മാരോട് ഭയഭക്തിയുള്ള തീയർക്കും മറ്റും കിട്ടും. ദലിതർക്കും മറ്റ് ഒബിസിക്കാർക്കും ചാവേറുദ്യോഗവും. അഴിമതിയുടെ കുളിമുറിയിൽ എല്ലാ മുന്നണികളും പാർട്ടിയും നഗ്നരായതിനാൽ ഒരുകൂട്ടർ ചെയ്യുന്നത് മറ്റേക്കൂട്ടർ എതിർക്കുന്ന കാലമൊക്കെ കഴിഞ്ഞു. അഞ്ചുവർഷം ഒരുകൂട്ടർ കട്ടുമുടിക്കും; അടുത്ത അഞ്ചുകൊല്ലം മറ്റവരും. രക്ഷപ്പെടണമെന്നുണ്ടെങ്കിൽ ഈ ബ്ലോഗെഴുതുന്ന സമയംകൊണ്ട് വല്ല തമ്പ്രാൻ സഖാവിന്റെ കാലുതിരുമ്മിക്കൊട് ചിത്രകാരാ. ഒന്നുമല്ലെങ്കിലും കണ്ണൂർകാരനല്ലേ?

Anonymous said...

തങ്ങളുടെ കാര്യത്തിനു വേണ്ടി പാർട്ടിബന്ധങ്ങളും പിടിപാടുകളും ഉപയോഗിയ്ക്കുന്നതിൽ ഇന്നു് ഒരു പാർട്ടിപ്രവർത്തകനും യാതൊരു തെറ്റും കാണുന്നില്ല. ഇതെല്ലാം തികച്ചും സ്വാഭാവികമായ പാർട്ടിപ്രവർത്തനങ്ങളാണു് ഇന്നു്. പ്രായം ചെന്ന, മൂല്യങ്ങളിൽ എന്തെങ്കിലും കുറച്ചു് മനസ്സിൽ ബാക്കിവെച്ചിരിയ്ക്കുന്ന അപൂർവ്വം ചിലർ മാത്രമായിരിയ്ക്കും ഇതിനൊരു അപവാദം. സത്യത്തിൽ ഈ വാർത്തയിൽ വലിയ അത്ഭുതമോ നിരാശയോ തോന്നേണ്ടതില്ല. ഉള്ളു ചീഞ്ഞ തടിയിൽ കൂണുമുളയ്ക്കുന്നതു കണ്ടു് പേടിയ്ക്കേണ്ട കാര്യമില്ല.

കാവലാന്‍ said...

ചിത്രകാരന്‍ ഒറ്റക്കൊരു സിന്‍ഡിക്കേറ്റാണെന്നു പറയാതെ വയ്യ. യഥാര്‍ത്ഥത്തില്‍ ആ കുട്ടി ശ്രീമതിയുടെ ആരുമല്ല! അതും പോട്ടെ ആ കുട്ടിയെ പെറ്റതുപോലും അവരല്ല!!. സി പി എം എന്ന 'കാടര്‍' പാര്‍ട്ടിയെക്കുറിച്ച് ചിത്രകാരന് ഒരു ചുക്കുമറിയില്ലെന്ന് ഇതോടുകൂടി വ്യക്തമായിരിക്കുകയാണ്. പോരാത്തതിന് ചിത്രകാരന്റെ ഒരു മുഖം മൂടി കൂടി അഴിഞ്ഞു വീണിരിക്കുകയാണ്.

(ആകെ മൊത്തം ടോട്ടല്‍ ഈ ചിത്രകാരന് എത്ര മൊകം മൂടികളുണ്ട്!!)

ചാണക്യന്‍ said...

എന്താ ചിത്രകാരാ,
ശ്രീമതിക്ക് ജന്മം കൊണ്ട് അച്ചിയായില്ലെങ്കിലും കർമ്മം കൊണ്ട് അച്ചിയാവാമല്ലോ?:):):)

Jijo said...

മുഖം നോക്കാതെയും ബന്ധങ്ങള്‍ നോക്കാതെയും ഒക്കെയാണ്‌ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നടക്കുന്നത്‌ എന്ന്‌ മനസ്സിലായില്ലേ? ആരോഗ്യമന്ത്രിയുടെ മരുമകളായിപ്പോയത്‌ കൊണ്ട്‌ ആ കുട്ടിക്ക്‌ ഒരു ജോലി കിട്ടാന്‍ പാടില്ലെന്നുണ്ടോ? ഇങ്ങനെയൊക്കെ ആയിരിക്കണം ഇനി വരുന്ന ചില പ്രതികരണങ്ങള്‍.

ഈ മന്ത്രി അഴിമതിക്കെതിരേ എന്തു നടപടിയെടുക്കും? ഇനി അഥവാ എടുത്താലും അതെത്ര ഫലവത്താകും?

മന്ത്രിപുത്രന്‍മാര്‍ എന്ന് പ്രയോഗം സിണ്റ്റിക്കേറ്റ്‌ നിര്‍മ്മിതം. ഇനി ഇതും അങ്ങിനെയാണോ എന്തോ.

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
ആ വാര്‍ത്ത വായിച്ചാല്‍ ദഹിക്കാത്ത പലകാര്യങ്ങളും ഉണ്ട്.
സി.പി.എം വിരോധം മാത്രം കൊണ്ട് നടക്കുന്നവര്‍ക്ക് അതൊക്കെ വിഴുങ്ങാന്‍ പ്രശ്നമുണ്ടാവില്ല.
യഥാര്‍ത്ഥ സംഗതി എന്താണെന്ന് ആര്‍ക്കറിയാം.

Unknown said...

ചിത്രകാരാ, ലേഖനം നന്നായി... നാട്ടില്‍ ഇപ്പൊ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ അല്ലെ! ഇതും ഇതിലപ്പുറവും നടക്കും. വാര്‍ത്തകള്‍ കണ്ടും വായിച്ചും ഞെട്ടുക ഇന്നത്തെ പൊതു ജനം കഴുതകള്‍ക്ക് പറഞ്ഞിട്ടുള്ളൂ...

(ഓ.ടോ.: സത്യാന്വേഷി, നല്ല ഒരു ലേഖനത്തില്‍ ഇങ്ങനെ കുതിതിരിപ്പുണ്ടാക്കാന്‍ നടക്കല്ലേ... തന്റെ കാര്യം കഷ്ടം തന്നെ! ഓഫ് ടോപിക്കിനു റിപ്ലൈ പാടില്ല)

Unknown said...

അമ്മയിഅമ്മമാര്‍ ഈ അമ്മായി മരുമകള്‍ ബന്ധം കണ്ട്‌ പഠിക്കട്ടെ

പാര്‍ത്ഥന്‍ said...

പുത്തിമുട്ടും കഷ്ടപ്പാടും ഉള്ള ഒരു കുടുമ്പം എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ. പൊതുജനത്തിന് ഒരു ഉപകാരവുമില്ലാത്ത മുല്ലക്കും മുക്രിക്കും കിട്ടും പെൻഷൻ. കക്കാനാണെങ്കിലും കുറെ പൊതുജനസേവനം മന്ത്രിമാർ ചെയ്യുന്നില്ലേ. നമുക്ക് സിന്ദാബാദ് വിളിക്കാം.

saju john said...

ഈ ചിത്രകാരന്‍ എന്തിലും തിന്മയെ കാണൂ.....
ഇത്ര നല്ല അമ്മായിയമ്മ-മരുമകള്‍ കൂട്ടുകെട്ടിനെ പറ്റിയെഴുതാന്‍ പാടില്ലായിരുന്നോ.
അടുക്കളയില്‍ പൊട്ടിത്തെറികള്‍ ഉണ്ടാവാതെ ആ മരുമകളെ പരിപാലിക്കുന്നില്ലെ ആ നല്ല അമ്മായിയമ്മ.

കണ്ട് പഠിക്കൂ....കേരളത്തിലെ മുരാച്ചികളായ അമ്മായിയമ്മമാരെ.....

Mr. K# said...

നട്ടപിരാന്തന്‍ പറഞ്ഞത് കറക്ട്. കേരളത്തിലാദ്യമായല്ലേ ഒരമ്മായിയമ്മ മരുമകള്‍‌‌ക്ക് അടുക്കളപ്പണിക്ക് ശമ്പളം കൊടുത്തത്. ആദ്യമായല്ലേ ഗസറ്റഡ് ആക്കിയതും പെന്‍‌‌ഷന്‍ തരപ്പെടുത്തിക്കൊടുത്തതും‌‌. എല്ലാ അമ്മായിയമ്മമാരും കണ്ടുപഠിക്കട്ടെ. :-)


മുന്‍പും ഇപ്പോഴും പല മന്ത്രിമാരും സ്വന്തക്കാരെയും ബന്ധുക്കളെയും പഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌: പി.കെ. ശ്രീമതി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി സി. കേശവന്‍ അളിയനെയും പി.കെ. കുഞ്ഞ്‌ മകന്‍ ഹാരിസിനെയും പ്രൈവറ്റ്‌ സെക്രട്ടറിമാരാക്കിയ കാര്യം ശ്രീമതിക്ക്‌ അനുകൂലമായി വാദിക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്‌.

കടവൂര്‍ ശിവദാസന്റെ രണ്ടു ബന്ധുക്കള്‍ പഴ്സനല്‍ സ്റ്റാഫില്‍ ജോലി ചെയ്തിട്ടുണ്ട്‌. വക്കം പുരുഷോത്തമന്റെ പിതൃസഹോദര പുത്രന്‍ അദ്ദേഹത്തിന്റെ പഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്നു. കെ.ആര്‍. ഗൗരിയമ്മയുടെയും ഇ.കെ. നായനാരുടെയും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്‌.

Prasanna Raghavan said...

അപ്പോള്‍ ശ്രീമതിക്കൊരു കൂസലുമില്ല. പൊതുസ്വത്തു കുടൂംബക്കാര്‍ക്കു സ്വന്തമാക്കാനുള്ള ഒത്താശ കാട്ടുന്നതില്‍ താന്‍ ഒറ്റക്കല്ല എന്ന വാദം. വാര്‍ത്തവായിച്ചിട്ട് ഞെട്ടേണ്ട ആവശ്യമൊന്നുമില്ല. അടുത്ത ഇലക്ഷന് ആര്‍ക്കും വോട്ടു കുത്തുന്നില്ല എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ വിവേചനം ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ വഴിയുണ്ടായാല്‍ കൊള്ളാം.

കേരള വിലാസം തറവാട്ടിലെ മക്കള്‍ മരുമക്കള്‍ തായ്വഴികളിലെ പുതിയ അവകാശവാര്‍ത്തകള്‍ തത്സമയം പ്രസിദ്ദിക്കരിച്ച് ബ്ലോഗിനെ സജീവമാക്കുന്നതില്‍ ചിത്രകാരനൊരഭിനന്ദനം കൂടി.

Rajesh T.C said...

കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ‌കുഞ്ഞ് പാർട്ടിയോട് പോകാൻ പറ..കേരളത്തിലെ അമ്മായിയമ്മമാരും മരുമക്കളും കണ്ടു പഠിക്കട്ടെ ഈ അമ്മായിമ്മ-മരുമകൾ ബന്ധം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അക്ബര്‍ ചക്രവര്‍ത്തിയും ബീര്‍ബലും ഉള്‍പ്പെടൂന്ന കഥയില്‍ ഒരു ചിത്രമെഴുത്തുകാരനെ മന്ത്രിയാക്കൂന്ന കഥയുണ്ട്‌.

നല്ല ചിത്രമെഴുതാന്‍ കഴിവുള്ളതുകൊണ്ട്‌ കന്ത്രിയാക്കാന്‍ തുനിയുന്ന രാജാവിനെ ബീര്‍ബല്‍ കളിയാക്കുന്ന കഥ.

അയ്യോ എന്റെ പ്രൊഫെയിലിലെ പടത്തിന്റെ നിറം കാവിയല്ലെ അതു പറയാന്‍ പാടില്ല അല്ലേ?

ഇവിടെ ഛത്തീസ്ഗഢില്‍ ഒരിടത്ത്‌ എന്റെ ഒരു സുഹൃത്ത്‌ വിനോദസഞ്ചാരത്തിനു പോയി. വനമേഖലയില്‍ കടന്നപ്പോള്‍ പോലീസുകാരു പോലും പറഞ്ഞു അങ്ങോട്ടു പോകണ്ടാ എന്ന്

അവിടം മാവോയിസ്റ്റുകളുടെ സ്ഥലമാണത്രെ.

അവിടെ നിന്നും അവര്‍ തിരികെ പോന്നു.

ഇതുപോലെയുള്ള മന്ത്രിമാരെ കണ്ടാല്‍ നമ്മളും എന്തു ചെയ്യും എന്നാലോചിച്ചു പോകും ശരിയല്ലെ?

കേരളത്തില്‍ സുഖം അല്ലെ വിപ്ലവം വിപ്ലവം,,,,, വിഡ്ഢികല്‍ എത്ര വേണമെങ്കിലും മരിക്കാന്‍ തയ്യാറായി കൂടെയുണ്ട്‌

Anil cheleri kumaran said...

അമ്മായിയമ്മ കീ ജയ്..

Typist | എഴുത്തുകാരി said...

മനോരമയിലുമുണ്ടായിരുന്നു വാര്‍ത്ത. ഇനിയിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടെന്താ, ആജീവനാന്ത പെന്‍ഷന്‍ ഉറപ്പായില്ലേ?

നിസ്സഹായന്‍ said...

‘ആദ്യം വീടു നന്നാക്കണം പിന്നെ നാട് ’, ഇതല്ലെ പഴംചൊല്ല് !
CPM-ലെ വിറകു വെട്ടികളായും വെള്ളം കോരികളായും നടന്നു ജന്മം പാഴക്കുന്നവരും ഗുണ്ടകളായി കൈയും കാലും തലയും കളയുന്ന വിഢ്ഢികളും ഇതൊക്കെ കണ്ടു മനസിലാക്കട്ടെ ! ഇനി ഇതും മാധ്യമ സിന്‍ഡിക്കേറ്റ് സൃഷ്ടിയാണെന്ന് പറയുമോ ! കമ്മ്യൂണിസ്റ്റ് പാ‍ര്‍ട്ടിയെന്നു പറഞ്ഞു നടക്കുന്ന ഈ ഫ്രാഡുകളെ പുറത്താക്കാന്‍ ആരെ കൊണ്ടു കഴിയും !