Friday, October 23, 2009

വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ???

കന്മദത്തില്‍ വിദൂഷകന്റെ “ഈ പെണ്‍കുട്ടികള്‍ക്ക്‌ പിഴയ്ക്കുന്നതെവിടെയാണ്‌.... ?” എന്ന പോസ്റ്റ് ചിത്രകാരന്‍ വായിച്ചു. സാധാരണ മനുഷ്യന്റെ ഒരു സംശയമാണ് അതില്‍ വിദൂഷകന്‍ ഉന്നയിച്ചിരിക്കുന്നത്.
ഫെമിനിസ്റ്റുകളെ കണ്ടാല്‍ അരിശം വരുന്ന ചിത്രകാരന്‍ ഫെമിനിസ്റ്റുകളുടെ മണ്ടക്കിട്ട് രണ്ടുകൊടുക്കാന്‍ അവസരം ഉപയോഗപ്പെടുത്തി. (ഒരു സ്ത്രീ പീഢന സായൂജ്യം ഇപ്പോള്‍ മനസ്സില്‍ ഓളമടിച്ചുകൊണ്ടിരിക്കുന്നു!) അതിന്റെ ഭാഗമായി അവിടെ എഴുതിയ കമന്റാണ് താഴെ കൊടുത്തിരിക്കുന്നത്. വിദൂഷകന്റെ പോസിന്റെ ലിങ്ക്: “ഈ പെണ്‍കുട്ടികള്‍ക്ക്‌ പിഴയ്ക്കുന്നതെവിടെയാണ്‌.... ?”

"അവരൊക്കെ മിക്കവാറും എങ്ങുമെത്താതെ ഒരു സാധാരണ വീട്ടമ്മയായി.... പ്രാരാബ്ധക്കാരിയായി...
അവള്‍ക്ക്‌ പിഴയ്ക്കുന്നതെവിടെയാണ്‌... ?"

വീട്ടമ്മയോളം ധന്യവും അന്തസ്സുള്ളതുമായ ജീവിതം നഗരത്തില്‍ ഹോട്ടലും, ക്ലബ്ബും,ഹയ്പ്പര്‍ മാര്‍ക്കെറ്റും,തൊഴിലിടങ്ങളും,വന്‍ ശംബളം ലഭിക്കുന്ന അടിമ തൊഴുത്തുകളും തെണ്ടി നടക്കുന്ന ഫെമിനിസ്റ്റുകള്‍ക്കുണ്ടെന്ന് നാം തെറ്റിദ്ധരിച്ചു പോയിരിക്കുന്നു. ഈ ധാരണ തന്നെ പുരുഷന്റെ കണ്ണിലൂടെയുള്ള സ്ത്രീ ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന കാഴ്ച്ചപ്പാടിന്റേതാണ്. അതായത് തനിക്കു ലഭിക്കുന്ന സ്വാതന്ത്ര്യം സ്ത്രീക്ക് പങ്കുവച്ച് നല്‍കേണ്ടതാണെന്ന പുരുഷന്റെ സ്ത്രൈണമായ നീതിബോധത്തിന്റെ ഭാഗമാണ്.
സ്ത്രൈണതയേറിയ പുരുഷന്റെ കാഴ്ച്ചപ്പാടിലൂടെ സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുംബോള്‍ എല്ലാം പകുത്തു നല്‍കും. അതോടെ സ്ത്രീത്വത്തിന്റെ ഗുണവിശേഷങ്ങളില്‍ നിന്നും രക്ഷനേടാന്‍ സ്ത്രീ നടത്തുന്ന യുദ്ധമായി ഫെമിനിസ്റ്റുകള്‍ രൂപം കൊള്ളുന്നു. യുദ്ധക്കളമായി കുടുംബങ്ങള്‍ തരിശാക്കപ്പെടുന്നു. സ്വാതന്ത്ര്യം നല്‍കിയ പുരുഷന്‍ എന്നെങ്കിലും അരുതെന്ന് മന്ത്രിച്ചു പോയാല്‍ പിന്നെ ആ മഹാപാവം സ്ത്രീ സമൂഹത്തിന്റെ മുഴുവന്‍ ശത്രുവായി കൊടും പീഢനത്തിന് ഇരയാകും.
(നാണക്കേടായതിനാല്‍ പുരുഷന്മാര്‍ ഇത് പുറത്തു പറയില്ല. ബുദ്ധിമോശമാണല്ലോ, എല്ലാം സഹിച്ച് വീട്ടില്‍ പട്ടിയായി ശിഷ്ട ജീവിതം ജീവിച്ചു തീര്‍ക്കുകയേ പിന്നെ വഴിയുള്ളു.)

സ്നേഹശൂന്യമായ സാഹചര്യങ്ങള്‍ കാരണം വകക്കു കൊള്ളരുതാത്തവരായി വളര്‍ന്നവരോ, മാതാപിതാക്കളാല്‍ ലാളിച്ച് വഷളാക്കപ്പെട്ടവരോ,വിഷാദ രോഗത്തിന്റെ വേലിയേറ്റങ്ങള്‍ക്കും വേലിയിറക്കങ്ങള്‍ക്കും കൂടെക്കൂടെ വിധേയരാകുന്നവറോ ആയ സ്ത്രീകള്‍ കാണാനും, പെരുമാറാനും, കൊണ്ടു നടന്ന് ആഘോഷിക്കാനും നല്ല പീസുകളാകുമെങ്കിലും... കുടുംബത്തില്‍ കേറ്റാന്‍ കൊള്ളില്ല. വീട്ടമ്മ എന്ന കുടുംബ ശ്രീകോവിലിന്റെ പ്രതിഷ്ടയുടെ പരിശുദ്ധിയെക്കുറിച്ച് ഇവര്‍ക്ക് അവരുടെ മാതൃത്വത്തില്‍ നിന്നും മുലപ്പാലുപോലെ അറിവു ലഭിച്ചിരിക്കില്ല എന്ന ന്യൂനത ഇവരേയും സമൂഹത്തേയും സദാ വേട്ടയാടിക്കൊണ്ടിരിക്കും.

സ്ത്രീയെ ഉയര്‍ത്താന്‍ വീട്ടമ്മ എന്ന മഹനീയതയെ സമൂഹം തിരിച്ചറിഞ്ഞാല്‍ മതിയാകും.
കൂലിപ്പണിക്കാരന്‍, ക്ഷുരകന്‍ തുടങ്ങിയ മഹനീയ ജോലികളെ നാം ചവിട്ടിത്താഴ്ത്തി പാതാളത്തില്‍ സൂക്ഷിച്ചിരിക്കയല്ലേ ? അതുപോലെ വീട്ടമ്മയും ഫാഷന്‍ പോരാതെ അവഗണിക്കപ്പെട്ട കുടുംബത്തിന്റെ നെടും തൂണാണെന്ന് മനസ്സിലാക്കാന്‍ സമൂഹത്തില്‍ സംസ്ക്കാരം എന്നൊരു സാധനം ഉണ്ടാകേണ്ടിയിരിക്കുന്നു. സംസ്ക്കാരത്തിന് വേരുപിടിക്കാന്‍ സത്യസന്ധത എന്നൊരു വിലകൂടിയ ജീവിത മൂല്യം വ്യക്തികളില്‍ നട്ടുനനച്ച് ഉണ്ടാക്കേണ്ടിയിരിക്കുന്നു. ആ സത്യസന്ധത അമ്മമാരില്‍ നിന്നു മാത്രമേ ലഭിക്കു. അച്ഛന്മാരില്‍ നിന്നും ലഭിക്കില്ല. അതുകൊണ്ടാണ് വീട്ടമ്മ ദൈവമാണെന്ന്, കുടുംബത്തിലെ പ്രതിഷ്ഠയാണെന്ന് ചിത്രകാരന്‍ പറയുന്നത്.

പോസ്റ്റുകണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതെല്ലാം എഴുതിവച്ചെന്നു മാത്രം. ക്ഷമിക്കിഷ്ട :)

5 comments:

Dr.Doodu said...

ചിത്രകാരാ ;

ജാതി പോലെയുള്ള അനാചാരങ്ങള്‍ക്കെതിരെ വാളെടുക്കുന്ന ചിത്രകാരന്റെ മിക്ക ആശയങ്ങളോടും യോജിപ്പുണ്ടെങ്കിലും ഇതിനോടില്ല. നീതിബോധത്തിനങ്ങനെ സ്ത്രൈണം എന്നൊക്കെ വേര്‍തിരിവുകള്‍ ഉണ്ടോ? നീതിയും നീതിബോധവും ഒന്നല്ലേ ഉള്ളു? സ്ത്രീയ്ക്കും പുരുഷനെപ്പോലെ സമൂഹത്തിലും കുടുംബത്തിലും തുല്യ അവകാശമാണ് ഉള്ളത് എന്നൊക്കെ മനസ്സിലാക്കണമെങ്കില്‍ നമ്മുടെ ബോധ മണ്ഡലം ഇനിയും വളരേണ്ടിയിരിക്കുന്നു.
ചിത്രകാരന് മാപ്പില്ല!

Shankar said...

:)

Soha Shameel said...

ചിത്രകാരന്റെ മനസ്സിലെ കാളകൂട വിഷം അമേദ്യം പോലെ വമിക്കുകയാണ് ഈ പോസ്റ്റില്‍. കേരളത്തിലെ ഫ്യൂഡല്‍ പൂമുഖത്ത് കുത്തി നിര്‍ത്തിയ നിശബ്ദയായ വീട്ടമ്മയെന്ന കപട ശ്രീകോവിലിനെ പൂവിട്ട് പൂജിച്ച് ഇവിടെ കൊണ്ടു വന്നത് ഇപ്പോഴും ആ സവര്‍ണ്ണ മനസ്സ് ചിത്രകാരന്‍ അറിയാതെ വിഷം ചീറ്റുന്നതു കൊണ്ട് തന്നെയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല!!!

ശബ്ദവും സ്വപ്നവും ചിന്തകളുമുള്ള വനിതകളെ 'പീസുകള്‍' എന്ന് വിളിക്കുക വഴി ചിത്രകാരന്‍ പ്രീതിപ്പെടുത്തുന്നത് സവര്‍ണ്ണമേല്‍ക്കോയ്മയുടെ ശുക്ലസ്ഘലനം നടത്തുന്ന തറവാട്ടിലെ തമ്പ്രാന്മാരെയാണ്. 'മാറു മറക്കുന്ന തെണ്ടിപ്പരിഷകള്‍' എന്നു കൂടി ചിത്രകാരന്‍ സ്ത്രീകളെ വിളിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് പറിച്ചെറിയപ്പെട്ട നാറിയ ഫ്യൂഡല്‍ മൂല്യങ്ങള്‍ പുനപ്രതിഷ്ടിക്കാനുള്ള ചിത്രകാരന്റെ വികലമായ മനസ്സ് സ്ത്രീ വ്യക്തിസ്വാതന്ത്ര്യത്തെ പുരുഷന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത് പഴുത്തളിഞ്ഞ വ്രണത്തില്‍ കുത്തി ചലം വമിപ്പിക്കുന്നത് പോലെ ദുര്‍ഗന്ധപൂരിതവും ദുസ്സഹവുമാണ്!!!

SUNIL V S സുനിൽ വി എസ്‌ said...

കഷ്ടം..!

ANITHA HARISH said...

സ്ത്രീ സമത്വം എന്നത് പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീയും ചെയ്യുക എന്നതാനെന്ന ചിന്തയാണ് ഇവിടെ പലര്‍ക്കും. അത് ശരിയാണെന്ന് തോന്നുന്നില്ല. ചിന്ത്രകാരന്റെ പോസ്റ്റിലും തെളിയുന്നത്‌ ഇതല്ലേ. :)