Monday, November 23, 2009

ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍(23-11-09) ഒന്നാം പേജിലും അഞ്ചാം പേജിലുമായി രണ്ടു മലയാളികളായ സൈബര്‍ ഭീകരന്മാരുടെ കളര്‍ ചിത്രവും അവരുടെ ജീവചരിത്രവും അവര്‍ക്ക് നമ്മുടെ ബഹുമാനപ്പെട്ട കോടതികള്‍ നല്‍കാന്‍ പോകുന്ന തടവും പിഴയും അടക്കമുള്ള ...മുബൈ ആക്രമണ ഭീകരന്‍ന്മാര്‍ക്കുപോലും ലഭിച്ചിട്ടില്ലാത്ത പ്രാധാന്യം കണ്ട് ചിത്രകാരന്‍ ഞെട്ടിപ്പോയി. ഇതെന്ത് വെള്ളരിക്കപട്ടണമാണ് കേരളം ! പോലീസിന്റെ കാര്യം നമുക്കു വിടാം. ഒരു കേസു വന്നാല്‍ അവര്‍ക്ക് ഇപ്പോ കേസെടുക്കാറില്ല എന്നു പറഞ്ഞ് പരാതിക്കാരെ മടക്കി അയക്കാനാകില്ല. പക്ഷേ, പത്രങ്ങള്‍ക്കും ചാനലുകല്‍ക്കുമൊന്നും എന്താണ് ഇന്റെര്‍നെറ്റ് എന്ന് അറിയാതിരിക്കുന്നതിനു പിന്നിലുള്ള വിവരക്കേട് ലജ്ജാവഹമാണ്.
ഇതെന്താ രാജഭരണ കാലമോ ?
ആയിരക്കണക്കിന് ജനങ്ങള്‍ നെറ്റിലൂടെ കൈമാറിക്കൊണ്ടിരിക്കുന്ന മെയിലുകളില്‍ തന്റേതായ ഒരു തമാശ കമന്റെഴുതി വിട്ടതിന്റെ പേരില്‍ നെറ്റ് ഉപയോഗിക്കുന്ന പൌരന്മാരെ കുറ്റവാളികളാക്കാന്‍ തുനിഞ്ഞാല്‍ അത് ബാലിശമായ ഫാസിസം തന്നെയാണ്.ഇതെന്താ രാജഭരണ കാലമോ ? തങ്ങള്‍ക്കു കിട്ടിയ ഒരു ഫോട്ടോ മെയിലില്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വിനനുസരിച്ചുള്ള നര്‍മ്മബോധത്തോടെയുള്ള (ഒരു പക്ഷേ നന്നായി പരിഹസിച്ചുകൊണ്ടുതന്നെ) കമന്റെഴുതി എന്നതിന്റെ പേരിലാണത്രേ രണ്ടു നിരപരാധികളെ സൈബര്‍ ഭീകരന്മാരാണെന്ന് വിശേഷിപ്പിച്ച് മൂന്നുവര്‍ഷം തടവിനും പിഴക്കും സാധ്യത കാണുന്നുണ്ടെന്ന് എഴുതി പൊലിപ്പിച്ചിരിക്കുന്നത്.(അവരുടെ ജോലിയും ഭാവിയും പോലും ഈ അഭിനവ അടിയന്തിരാവസ്ഥക്കാര്‍ കൊളമാക്കും !) ഈ പരാതിയുടെ പേരില്‍ നൂറുകണക്കിന് നെറ്റ് ഉപഭോക്താക്കളുടെ പേരില്‍ ഇതേ കുറ്റം തന്നെ ചാര്‍ത്തി അറസ്റ്റു ചെയ്യാനും,അവരുടെ കംബ്യൂട്ടറുകള്‍ പിടിച്ചെടുക്കാനും ഈ ജനവിരുദ്ധ നിയമത്തിലൂടെ സാധിക്കും. അപ്പഴെല്ലാം ദേശാഭിമാനി അവരുടെ പടങ്ങള്‍ കളറില്‍ പ്രസിദ്ധീകരിക്കണേ എന്നൊരു പ്രാര്‍ത്ഥനയാണ് ചിത്രകാരനുള്ളത്.

ഇന്റെര്‍ നെറ്റിനെക്കുറിച്ച് നമ്മുടെ പൊതുജനത്തിനും,രാഷ്ട്രീയക്കാര്‍ക്കും,മാധ്യമങ്ങള്‍ക്കും,സര്‍ക്കാര്‍ മെഷിനറിക്കുമുള്ള അജ്ഞതയുടെ വിളംബരം കൂടിയാണ് ഈ സംഭവമെന്നു പറയാം. സൈബര്‍ കുറ്റം ഒരാള്‍ ചെയ്തു എന്നു കേള്‍ക്കുന്നതും ജനം തങ്ങള്‍ക്ക് നെറ്റിനെക്കുറിച്ച് ആകെ അറിയുന്ന പോണ്‍-ഭീകര-രാജ്യദ്രോഹ-തട്ടിപ്പ് കഥാപാത്രങ്ങളുടെ താളിലേക്ക് ഏതു നിരപരാധിയേയും വരവുവെക്കുന്ന തരത്തിലാണുള്ളത്.അത്യാവശ്യം കംബൂട്ടര്‍ വിദഗ്ദരായവര്‍പോലും (റ്റെക്കികള്‍)കലാ-സാംസ്ക്കാരിക-ശാസ്ത്ര-ആശയ വിനിമയ രംഗത്ത് നെറ്റ് ഉപയോഗിക്കുന്നവരെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവരാണ്. ഈ സൌകര്യം മുതലാക്കിയാണ് ജാമ്യം കിട്ടാത്ത വകുപ്പുപയോഗിച്ച് നിരപരാധികളെ പീഢിപ്പിക്കാനുള്ള തല്‍പ്പര കക്ഷികളുടെ ബാലിശമായ പ്രതികാര ദാഹം പ്രവര്‍ത്തിക്കുന്നത്.

ഇവിടെ കുറ്റം ഭീകരമാകുന്നത് കുറ്റത്തിന്റെ വലിപ്പംകൊണ്ടല്ല, പരാതിക്കാരന്റെ വലിപ്പം കൊണ്ടാണ്. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞതുപോലെ ... ഈ രാഷ്ട്രീയ നേതാവിനു ചുറ്റും ഒരു ദൂഷിത വലയമുണ്ടെന്നു തോന്നുന്നു. അധികാരത്തിന്റെ കേന്ദ്രീകരണമുള്ളിടത്തെല്ലാം കൊഴുപ്പ് അടിഞ്ഞുകൂടുക സാധാരണമാണ്. രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഇവര്‍ വിഗ്രഹവല്‍ക്കരിച്ച് നശിപ്പിച്ച് രാജാവിനെ നായ്ക്കോലമാക്കും.അതിന്റെ ഭാഗമായേ ഇത്തരമൊരു വിഢിത്തം ഒരു രാഷ്ട്രീയ നേതാവിനു ചെയ്യാനാകു.

രാജ്യദ്രോഹം,വഞ്ചന,കൊള്ള,ഭീഷണി,ഹാക്കിങ്ങ്,സെക്സ് വില്‍പ്പന,മാനഹാനി... തുടങ്ങിയ കുറ്റങ്ങളെ പ്രതിരോധിക്കാനുള്ള നിയമമുപയോഗിച്ച് കൊതുകിനെപ്പിടിക്കാന്‍ നെട്ടോട്ടമോടിപ്പിക്കുന്ന രാഷ്ട്രീയ ബാലിശത്വത്തെ പറഞ്ഞു ബോധപ്പെടുത്തിക്കൊടുക്കാന്‍ ആകെ കെ.സുധാകരനും,ശശി തരൂരും,സിന്ധു ജോയിയും,ലതിയും മാത്രമേ ഇന്റെര്‍ നെറ്റ് എന്താണെന്ന് അറിയുന്നവരായി രാഷ്ട്രീയക്കാര്‍ക്കിടയിലുള്ളു എന്നത് രാഷ്ട്രീയക്കാരുടെ അജ്ഞതയുടെ അളവുകോലുകൂടിയാകുന്നു.

എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപഹസിക്കുംബോഴേക്ക് ഇടിഞ്ഞുപൊളിഞ്ഞ് താഴെ വീഴുന്ന മാനമാണേങ്കില്‍ നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളും,രാഷ്ട്രീയ ഹാസ്യ സാഹിത്യക്കാരും,അത്യാവശ്യം രാഷ്ട്രീയമിമിക്രിയൊക്കെ ചെയ്ത് കഞ്ഞികുടിക്കുന്ന കലാകാരന്മാരുമൊക്കെ പട്ടിണികിടന്ന് മരിച്ചുപോകാനുള്ള സാധ്യതയോ ജയില്‍ ഭക്ഷണം കഴിക്കാനുള്ള യോഗമോ കാണുന്നുണ്ട്.
സോറി... ഇന്റെര്‍ നെറ്റില്‍ ഈ വിധം കലാപരിപാടി നടത്തുംബോഴെ സൈബര്‍ ആക്റ്റുവച്ച് ജാമ്യമില്ലാതെ കുരുക്കാന്‍ വകുപ്പുള്ളു.

ഇപ്പോള്‍ സൈബര്‍ ആക്റ്റും പിടിച്ച് ജനദ്രോഹത്തിനിറങ്ങുന്നവര്‍ ഒരു അഞ്ചുകൊല്ലം കഴിഞ്ഞാല്‍ തങ്ങള്‍ ചെയ്യുന്ന പൊട്ടത്തരത്തിന്റെ ലജ്ജാകരമായ ബാലിശ സ്വഭാവം തിരിച്ചറിയുമെന്ന് ചിത്രകാരനുറപ്പുണ്ട്. അന്ന് ഇപ്പറയുന്ന പരാതിക്കാരുടെ അടുക്കളയില്‍പ്പോലും ഇന്റെര്‍ നെറ്റ് കണക്ഷനുള്ള കംബ്യൂട്ടറുണ്ടാകും. ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുപോലെ അന്ന് ജനം വോട്ടു ചോദിക്കുന്നതും,വോട്ടു ചെയ്യുന്നതും രാഷ്ട്രീയ നേതാക്കളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതും വേണമെങ്കില്‍ നിയന്ത്രിക്കുന്നതും ടി.വിയേക്കാള്‍ ജനപ്രീതിയുള്ള ഇന്റെര്‍നെറ്റ് മാധ്യമത്തിലൂടെയാകുമെന്ന് സംശയം വേണ്ട. അന്ന് വായിച്ച് ചിരിക്കാനായി ഈ വിഢിനാടകങ്ങള്‍ ഉപകരിക്കും !!!

കാര്യമെന്തായാലും, ഐ.ടി.ആക്റ്റ് ദുരുപയോഗം ചെയ്ത് ജനങ്ങളെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും ഇന്റെര്‍നെറ്റ് എന്ന നവ മാധ്യമത്തിന്റെ ഉപയോക്താക്കളായ കുറ്റാരോപിതര്‍ക്ക് ജാതി-മത രാഷ്ട്രീയ പാര്‍ട്ടി ഭേദങ്ങള്‍ക്കതീതമായി ധാര്‍മ്മിക പിന്തുണയും,കേസ് നടത്താനുള്ള സഹായവും, ജനകീയ അവബോധത്തിലൂടെ അവരുടെ കുറ്റത്തിന്റെ നിസാരത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കാര്യത്തിലും ബ്ലോഗ് സുഹൃത്തുക്കളുടെയും, വിവിധ കമ്മ്യൂണിറ്റി അംഗങ്ങളുടേയും,മറ്റ് നെറ്റ് ഉപയോക്താക്കളുടേയും പിന്തുണയും സ്നേഹവും പകര്‍ന്നു നല്‍കണമെന്നും,ചിത്രകാരന്‍ ആവശ്യപ്പെടുന്നു. ഭീരുത്വത്തിന്റെ മാളങ്ങളിലൊളിക്കാനായിരുന്നെങ്കില്‍ നമ്മള്‍ അക്ഷരം പഠിക്കേണ്ടതില്ലായിരുന്നെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ചിത്രകാരന്‍ 2008 March 5ന് എഴുതി ബ്ലോഗിലിട്ട നെലോളിക്കരുത് എന്ന കവിത ഇവിടെ പ്രസക്തമാകുന്നതിനാല്‍ ചേര്‍ക്കുന്നു.


നെലോളിക്കരുത്

കൂട്ട നിലവിളി
അപരിഷ്കൃതമാണ്.
ഒറ്റക്കു കരയാം
ഹതഭാഗ്യര്‍ക്ക്.

ഞങ്ങള്‍ കോഴികള്‍
ഇറച്ചിക്കടയിലെ
അസൌകര്യങ്ങളിലും
സംതൃപ്തര്‍.

ആശ്രിതവത്സലരായ
ഉടമകള്‍
ഒന്നിച്ചു കൊല്ലാറില്ല.
കൂട്ട നെലോളിയുമുണ്ടാകാറില്ല.


ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ നമ്മേ ജയിലിലിടാന്‍ കൊതിക്കുന്നെങ്കില്‍ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി,ആത്മാഭിമാനമുള്ള ഇന്ത്യന്‍ പൌരന്മാരെന്ന നിലയില്‍ ജയിലില്‍ കിടക്കാന്‍ എന്തുകൊണ്ട് നമുക്കും കൊതിച്ചുകൂട .... ഹഹഹഹ !!!

....................................................................
ചിത്രകാരന് കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റുന്നില്ല.ഒരു എറര്‍ മെസ്സേജാണു വരുന്നത്.അതിനാല്‍ കമന്റ് ഇവിടെ പോസ്റ്റിന്റെ ഭാഗമായി ചേര്‍ക്കുന്നു.(25.11.09,രാവിലെ 7.40 )

ഇന്നലെ രാവിലെ(24.11.09) ഒരു മുഴുനീള കമന്റ് ടൈപ്പ് ചെയ്തെടുത്ത് പബ്ലിഷ് ബട്ടണില് അമര്ത്തിയതും അതുവരെ ചെയ്ത അദ്ധ്വാനമെല്ലാം ഗോവിന്ദയായിരുന്നു.ഏററുവന്ന് നഷ്ടപ്പെട്ടെന്ന് ചുരുക്കം.

ഇവിടെ,ആരുടേയോ ഒരു കൊട്ടാര സദൃശമായ വീടു കണ്ടപ്പോഴേക്കും പാര്ട്ടി രാഷ്ട്രീയത്തിന്റെ ഗോസിപ്പ് വാര്ത്തകളില് തല്പ്പരരായ സമയം കൊല്ലികള്ക്ക് ... മീഡിയയിലും അതിലൂടെ ഒരു വിഭാഗം ജനമനസ്സിലും ഭീകര രൂപം ധരിച്ചുനില്ക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ അഴിമതിക്കറപുരണ്ട കൊട്ടാരമാണോ എന്ന് വര്ണ്യത്തില് ആശങ്ക തോന്നുകയും ഉത്പ്രേക്ഷയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട ധ്വനിയുടെ ചിലവില് ആ രസികന് ആ ചിത്രം ഫോര്വേഡ് ചെയ്യുകയുമുണ്ടായി എന്നാണല്ലോ പറയപ്പെടുന്നത്.

അയാളെ ഭീകരനാക്കാന് ആ രാഷ്ട്രീയ നേതാവിനുപോലും ബോധം അനുവദിക്കില്ല.
ഈ ഫോര്വേഡ് ലഭിച്ച നൂറുകണക്കിനാളുകള് തങ്ങളുടെ മനോധര്മ്മവും ഈ ചീപ്പ് ഗോസിപ്പിന്റെ കൂടെ അവരവരുടെ ധ്വനി വ്യാഖ്യാനങ്ങള് കൂടി ചേര്ത്ത് ഫലത്തില് ഒരു കോണ്ഗ്രസ്സ് ആഘോഷമായി ഫോര്വേഡുകളിലൂടെ തട്ടിക്കളിക്കുന്നു.

സത്യത്തില് ഈ വിഷയത്തില് രോക്ഷം കൊള്ളുന്ന രാഷ്ട്രീയ നേതാവിന് ആ ചിത്രത്തില് തൊടാനുള്ള അവകാശം പോലുമില്ല എന്നാണ് മനസ്സിലാക്കുന്നത്.അതില് ഉപയോഗിക്കപ്പെടുന്ന തന്റെ പേരും,അതൊന്നുമായും യാതൊരു ബന്ധവുമില്ലാത്ത ഒരു പടവും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളില് നിന്നും,അച്ചടി-ദൃശ്യമാധ്യമങ്ങളില് നിന്നും നിരന്തരമുയരുന്ന ആരോപണങ്ങളിലൂടെ ജന മനസ്സില് സൃഷ്ടിക്കപ്പെട്ട പുകമറയുടെ സഹായത്താല് നടത്തിയ വ്യക്തിഗത വ്യാഖ്യാനങ്ങള്ളും മാത്രമാണ് ഈ ഭീകര സൈബര് ആക്രമണത്തിന്റെ ആകെയുള്ള തൊണ്ടി. അതിന്റെ പേരില് ആയിരക്കണക്കിനുവരുന്ന ഇന്റെര്നെറ്റ് ഉപയോക്താക്കളെ കോടതി കയറ്റുമെന്ന് , അല്ലെങ്കില് അവരില് നിന്നും ഇഷ്ടപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന,നറുക്കിട്ടെടുക്കുന്ന കുറച്ചുപേരെ ജാമ്യം കിട്ടാത്ത ഐ.ടി.ആക്റ്റ് ഉപയോഗിച്ച് ദ്രോഹിക്കുമെന്ന്,അവരൂടെ ജോലി കളയുമെന്ന്... ഏതു ശക്തിയുടെ ധൈര്യത്തില് പറഞ്ഞാലും അതിനെ ഒരു തമാശയായോ സ്വന്തം സല്പ്പേരിനെ ആത്മഹത്യാപരമായി നശിപ്പിക്കുന്ന വിഢിത്തമായോ മാത്രമേ ചിത്രകാരന്റെ അനുഭവത്തിനും ചിന്താശേഷിക്കും വിലയിരുത്താനാകു.

നെറ്റ് ഉപയോക്താക്കളായ എലിക്കുഞ്ഞന്മാരോട് ഗദായുദ്ധം നടത്തിയാണോ വലിയൊരു പാര്ട്ടിയുടെ അഭിമാനമായ നേതാവ് തന്റെ കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ വെന്നിക്കൊടി പാറിക്കാന് പോകുന്നത് ? ഹഹഹഹ......

കാര്യം ഒന്നേയുള്ളു... ഭീകരമായ ആരോപണങ്ങള്ക്ക് വിധേയനായിരിക്കുന്ന നേതാവിന് പ്രിന്റ്-വിഷ്വല് മീഡിയക്ക് എതിരേയൊ,രാഷ്ട്രീയ എതിരാളികള്ക്കെതിരേയോ വാളുയര്ത്താന് സൈബര് നിയമം പോലുള്ള ക്രൂരമായി ഏതു നിരപരാധിയേയും ദ്രോഹിക്കാവുന്നതും ഒട്ടേറെ ജനവിരുദ്ധ ന്യൂനതകളുള്ളതുമായ നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ ലഭ്യമല്ല.

അതേ സമയം സൈബര് നിയമം സൌകര്യം പോലെ ഉപയോഗിച്ച് കംബ്യൂട്ടര് ഉപയോഗിച്ച /ഉപയോഗിക്കുന്ന ഏതൊരു നിരപരാധിയേയും ദ്രൊഹിപ്പിക്കാനും,അയാളുടെ കംബ്യൂട്ടര് പിടിച്ചെടുക്കാനും,ജാമ്യമില്ലാത്ത വകുപ്പുകള് ഉപയോഗിച്ച് മാനനഷ്ടമുണ്ടാക്കാനും,ജോലിയും ജീവിതവും കൊളം തോണ്ടാനും,കോടതിയില് നീതിക്കായി ക്യൂ നിര്ത്തിക്കാനും കേവലം ഒരു പരാതികോണ്ട് സാധിക്കുമെന്നും,ഇന്റെര്നെറ്റ് എന്ന മാധ്യമത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയെ ഉപയോഗപ്പെടുത്തി ജനസമക്ഷം കുറ്റാരോപിതരെ സൈബര് ഭീകരന്മാരക്കാനും കഴിയും.

മാത്രമല്ല,അത്യാവശ്യം നഷ്ടപ്പെടാന് എന്തെങ്കിലും സാംബത്തികമുള്ള നെറ്റ് ഉപയോക്താക്കളെ എളുപ്പം ഭീഷണിപ്പെടുത്തി,ഉഗ്ര നിയമങ്ങള് ഉപയോഗിച്ച് നിര്‍വീര്യമാക്കുന്നതിലൂടെ... നെറ്റിലൂടെ പടര്ന്നുപിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും,രാഷ്ട്രീയ ചിന്തകളേയും,പുതിയ ആശയങ്ങളേയും, ചര്ച്ചകളേയും ഉന്മൂലനം ചെയ്ത് ഇന്റെര്നെറ്റ് എന്ന മാധ്യമത്തെ വരുതിയില് നിര്ത്തേണ്ടത് പരംബരാഗത ഫ്യൂഡല്-ഫാസിസ്റ്റ് അജണ്ടയുടെ ഭാഗവുമാണ്. ഈ ലക്ഷ്യം വച്ചുള്ള ഒരു ഭയപ്പെടുത്തല് മാത്രമാണ് ഈ സൈബര് ഭീകരവേട്ട.

ഈ വിഷയത്തില്‍ മറ്റു ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ചാ പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ താഴെക്കൊടുക്കുന്നു.
1)സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും
2)സൈബര്‍ നിയമം:ഭസ്മാസുരനു വരം കൊടുക്കുന്നവരോടു..
3)പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?
4)ഇതോ നവവിപ്ലവരാഷ്ട്രീയം?
5)IT Act നെ ക്കുറിച്ചു തന്നെ
6)രാഷ്ട്രീയവും, മനുഷ്യാവകാശവും തമാശയാകുമ്പോൾ
7)സൈബര്‍ നിയമം, ഫോര്‍‌വേര്‍ഡുകള്‍,
8)കേരളപോലീസ് ഇവരെ പിടിക്കാത്തതെന്താ ???
9)ഈ 'മെയില്‍' കോടതി...
10)പിണറായി തുടങ്ങുന്ന വായനാലിസ്റ്റുകൾ
11)പൊളിച്ചടുക്കലിന്റെ രീതി ശാസ്ത്രം
12)മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക
13)ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും || Evolution of The State and its Characteristics
14)അനോണികള്‍ സൂക്ഷിക്കുക!
15)തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം
16) എല്ലാ ഈ-മെയില്‍ ഫോര്‍വേഡികള്‍ക്കും , വിരോധത്തോടെ
17)പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്ത...
18)പിണറായിയുടെ വീട് കഥ പറയുന്നു
19)ഇതാണത്രെ വെളിച്ചം കാണാത്ത പിണറായിയുടെ വീട്
20)
മെയില്‍ അയച്ചാല്‍ ജയിലോ?

21)പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...
22)പിണറായിയുടെ സ്വന്തം വീട്‌
23)ഇന്റര്‍ നെറ്റില്‍ ഭൂതം( ഫോര്‍വേഡ് മെയിലുകള്‍)
24)പിണറായിയുടെ വീടും വിവാദങ്ങളും
25)പിണറായി വിജയന്റെ വീടും ഇ-മെയിലും പിന്നെ ചില കരിനിയ...
26)പരദൂഷണത്തിന്‌ അതിരുകളുണ്ടോ?
27)
പിണറായിയുടെ വീട്? മംഗളം പത്രത്തില്‍ വന്ന വാര്‍ത്ത

28)പിണറായിയുടെ വീടും ഇന്റര്‍നെറ്റ് വിപ്ലവവും

59 comments:

chithrakaran:ചിത്രകാരന്‍ said...

ആ കുറ്റാരോപിതര്‍ക്ക് ധാര്‍മ്മിക സഹായം നല്‍കുകയാണു വേണ്ടത്.
ഒരു രാഷ്ട്രീയ നേതാവ് കച്ചവടക്കാരനൊന്നുമല്ല ... മാനം പൊളിഞ്ഞു വിഴാന്‍. നിരന്തരം വിമര്‍ശ്ശിക്കപ്പെടേണ്ടവരാണ് രാഷ്ട്രീയനേതാക്കള്‍.

ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ ആക്രമണവും, നിയമത്തിന്റെ ദുരുപയോഗവും ചെറുക്കുകതന്നെ വേണം:)

Unknown said...

രാഷ്ട്രീയ നേതാക്കള്‍ കച്ചവടക്കാരൊന്നുമല്ല. പക്ഷെ അവരും മനുഷ്യരാണ്‍. വിമര്‍ശനമരുതെന്നല്ല. പക്ഷെ ഇക്കാണിക്കുന്നതൊക്കെയാണോ വിമര്‍ശനം. പിണറായി വിജയനുമായി യാതൊരുതരത്തിലും ബന്ധമില്ലാത്ത ഒരു മാളികയുടെ ചിത്രം പിണറായി വിജയന്റെ വീടാണെന്നു തെറ്റിദ്ധരിപ്പിക്കും വിധം വിവരണമുണ്ടാക്കി ലോകം മുഴുവന്‍ പ്രചരിപ്പിക്കുക.ഒന്നും രണ്ടുമല്ല നാലു ലക്ഷത്തോളം ഇ മെയിലുകളാണ് കേരളത്തിനകത്തും പുറത്തുമായി പറന്നത്.അതും പിണറായി വിജയനെന്ന വ്യക്തിയെ മാത്രമല്ല അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും അപകീര്ത്തിപ്പെടുത്തുന്ന വിധത്തില്‍. അത് നിര്‍ദ്ദോഷകരമായ ഒരു തമാശയായി കാണാന്‍ ചിത്രകാരനു കഴിയുന്നത് എങ്ങിനെയെന്നു മനസ്സിലാകുന്നില്ല..

ഇന്റര്നെറ്റിന്റെ മറ ഉപയോഗിച്ച് ഉള്ള അപവാദ പ്രചരണം അനു ദിനം വള്രുകയാണ്‍. ഈ മാധ്യമത്തിലൂടെ ആര്‍ക്കും ആരെയും എന്തു വേണമെങ്കിലും പറയാം എന്ന സ്ഥിതി അപകടകരം തന്നെയാണ്‍. ഇത്തരമൊരു വാര്ത്ത ഏതെങ്കിലും അച്ചടി മാധ്യമത്തിലാണ് വന്നിരുന്നതെങ്കില്‍ അതിനെതിരെ സിവിലായും ക്രിമിനല്‍ ആയും നിയമനടപടി സ്വീകരിക്കുവാനുള്ള നിയമം നാട്ടില്‍ പണ്ടെയുണ്ട്. അത്തരം ഒരു കേസിലാണല്ലോ ഈയിടെ എം എം ഹസ്സന്‍ സമസ്താപരാധങ്ങളും പറഞ്ഞ് രക്ഷപെട്ടത്. ഉപയോഗിക്കുന്ന മാധ്യമം ഇന്റര്നെറ്റ് ആയതിനാല്‍ ഇതില്‍ നിന്നെല്ലാം ഒഴിവാക്കണം എന്നത് ബാലിശമായ ന്യായമാണ്.

മറ്റൊരാള്‍ക്ക് തികച്ചും അപമാനകരമാം വിധം കുറ്റം ചെയ്ത രണ്ട് പേരെ നിരപരാധികള്‍ എന്നു വിളിക്കാനുള്ള തൊലിക്കട്ടി ചിത്രകാരനുണ്ട് എന്നത് ഇതു വരെയുള്ള ബൂലോക പരിചയം കൊണ്ട് മനസ്സിലാക്കിയിട്ടുള്ളതിനാല്‍ അല്ഭുതമില്ല.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പിണറായി വിജയന്റെ രാഷ്ടീയ പ്രവര്‍ത്തന ശൈലിയെ അംഗീകരിക്കാനാവില്ലെങ്കിലും, മറ്റൊരാളുടെ വീടിന്റെ ചിത്രമെടുത്ത് പിണറായിയുടേതാണെന്ന വ്യാജേന ഈ മെയിലുകള്‍ വഴി നുണ പ്രചാരണം നടത്തിയതിനോട് ഒരിക്കലും യോജിക്കാനാവില്ല.
രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെ. പക്ഷെ ഇത്തരത്തിലുള്ള വിമര്‍ശനം, അത് പിണറായിയെക്കുറിച്ചെന്നല്ല, കക്ഷിഭേദമന്യേ ഏതു നേതാവിനെപ്പറ്റിയുമായിക്കൊള്ളട്ടെ, അഭികാമ്യമല്ല.

ദേശാഭിമാനി അറസ്റ്റിനെ ആഘോഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു - അതിനല്ലെങ്കില്‍ പിന്നെയെന്തിനാ ദേശാഭിമാനി.

Raj said...

കൊള്ളാം ഈപ്പറഞ്ഞത്‌ (ചിത്രങ്ങള്‍) ഒരു ദിനപത്രത്തില്‍ ആണ് വന്നതെങ്കില്‍ അങ്ങേയറ്റം ഒരു മാനനഷ്ട കേസ്, അതും കോടതിയില്‍ എത്തിയാലായി

Anonymous said...

പിണറായി വിജയന്റെ വീട് എന്തുകൊണ്ട് ഒരു വിഷയം ആകുന്നു എന്ന പ്രശ്നം ഇതിൽ മുങ്ങിപ്പോകുന്നു. സഖാക്കളുടെ തെറ്റു തിരുത്തൽ രേഖ വന്ന ഈ സമയത്ത് ഒരു കാര്യം ദേശാഭിമാനി ചെയ്യട്ടെ: പിണറായിയുടെ യഥാർഥ വീടിന്റെ ചിത്രം[വീട്ടിന്നകം ഉൾപ്പെടെ] പ്രസിദ്ധീകരിച്ച്,അതിനു ചെലവാ‍യ തുകയും അതിന്റെ സോഴ്സും നൽകി ഈ വിവാദം എന്നെന്നേക്കുമായി അവസാനിപ്പിക്ക്.നേര് നേരത്തെയറിയിക്കാനായില്ലെങ്കിൽ വൈകിയെങ്കിലും ആവട്ടെ.
ചിത്രകാരന്റെ ഇടപെടൽ അർഥവത്തായി. ആശംസകൾ.

ജിവി/JiVi said...

ഈ രണ്ട് പാവങ്ങളെ വെറുതെ വിടേണ്ടതാകുന്നു. എന്നാല്‍ ഇതിന്റെ ഉറവിടക്കാരനെ ശരിക്കും ഉരുട്ടുകതന്നെ വേണം.

Safeer CM said...

ചിത്രകാരാ,

വിമര്‍ശനത്തിനേയും അപവാദ പ്രചരണത്തിനെയും വേര്‍ത്തിരിച്ചു തന്നെ കാണണം. സി പി എം ന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്ന എത്രയോ ഇ-മെയിലുകള്‍ പ്രചരിക്കുന്നുണ്ട്, അവക്കെതിരെ ഒന്നും സി പി എം ഓ അതിന്റെ നേതാക്കളോ പരാതി കൊടുത്തിട്ടില്ലല്ലോ? അതു വിമര്‍ശനങ്ങളെ അതിന്റേതായ രീതിയില്‍ കാണാനും വേണ്ടിടത്തു അതിനു മറുപടി കൊടുക്കാനും അറിയുന്നതു കൊണ്ടു തന്നെ ആണ്. പക്ഷേ ഈ വിഷയത്തില്‍ ഏന്തു രാഷ്ട്രീയ വിമര്‍ശനം ആണുള്ളതു? പിണറായിക്കു ഇത്തരം ഒരു വീടു ഉണ്ടായിരുന്നെങ്കില്‍ ഇതിനെ ക്രിയാത്മക വിമര്‍ശനം എന്നു വിളിക്കാമായിരുന്നു. ഇല്ലാത്ത വീടിന്റെ പേരില്‍ അയക്കുന്ന മെയില്‍ അപവാദ പ്രചരണം തന്നെയാണ്.

ഇന്റെര്‍നെറ്റിനെക്കുറിച്ചുള്ള അജ്ഞത ശരാശരി ഇന്റെര്‍നെറ്റ് ഉപഭോക്താവിനുണ്ട് എന്നതു ശരി തന്നെ. പക്ഷെ ഈ ലേഖനമെഴുതിയ ചിത്രകാരനു ആ പ്രശ്നമില്ലല്ലൊ? ടാക്സ് ഫയലിങ്ങും പി എസ് സി ആപ്പ്ളിക്കേഷനും മുതല്‍ എത്രയോ കാര്യങ്ങള്‍ക്ക് ഐ ടി അനുബന്ധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഈ കാലത്തു അതിന്റെ നിയമ വശങ്ങളെ കുറിച്ചു ഉപയോക്താവിനു അറിവില്ലെങ്കില്‍ അതു ഉണ്ടാക്കി കൊടുക്കുകയാണു വേണ്ടതു. അല്ലാതെ ഇന്റെര്‍നെറ്റിനെ ദുരുപയോഗം ചെയ്ത രണ്ടു പേരുടെ പുറകില്‍ അണി നിരക്കുകയല്ല.

Safeer CM said...

സത്യാന്വേഷി,

പിണറായി വിജയന്റെ വീടു എന്തു കൊണ്ട് ഒരു വിഷയം ആകുന്നു എന്നതു തന്നെയാണ് ഇതിന്റെ കാതലായ പ്രശ്നം. അദ്ദേഹം സി പി എം സംസ്ഥാന സെക്രട്ടറി ആണ് എന്നതു കൊണ്ടു തന്നെയാണ് ഈ പ്രചരണം നടക്കുന്നത്. പിന്നെ പത്രത്തില്‍ കൊടുക്കുന്ന കാര്യം, ഈ വിഷയത്തില്‍ പിണറായിക്കു ഭയക്കാന്‍ ഒന്നും ഇല്ലെന്നു ഈ കേസു കൊടുത്തതോടെ നാട്ടുകാര്‍ക്കു മനസ്സിലായിട്ടുണ്ടു. വിവാദം തുടങ്ങിയവര്‍ തന്നെ അതു അവസാനിപ്പിച്ചു കൊള്ളും, അതിനുള്ള ഒരു ഡോസ് ആയി ഈ കേസിനെ കണ്ടാല്‍ മതി.

താപ്പു said...

ഇവിടെ അറസ്റ്റ്ചെയ്ത ആളുകൾ ഈ ക്രമിൽ താരതമ്മ്യേന കുറച്ച് പങ്ക് വഹിച്ചവരായിരിക്കാം.അവർക്ക് ലഭിക്കേണ്ട നിയമസഹായവും മറ്റും ലഭിക്കുകയും വേണം. എന്നാൽ രാഷ്ട്രീയക്കാരനാണേങ്കിൽ എന്തു കുറ്റവും അവനുനേരെ ചെയ്യാം എന്ന ചിത്രകാരന്റെ സമീപനം ശരിയല്ല. ബിസ്സിനസ്സുകാരനാണെങ്കിൽ പാടില്ല രാഷ്ട്രീയക്കാരനോട് ആവാം എന്നത് തികഞ്ഞ അഞ്ജതയാണ്. ആരെയും വസ്തുതാ വിരുദ്ധമായി ആ‍ക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്. അതിൽ വ്യക്തി എന്ന നിലയിലും സംഘടിതമായി ഒരു മാധ്യമം ഉപയോഗിക്കുന്നവർ എന്ന നിലയിലും നമ്മൾക്കിടയിൽ ചില ധാർമ്മികതകൾ ഉയർത്തിപ്പിടിക്കാൻ കഴിയണം. പിണറായി വിജയനോടാണെങ്കിൽ എന്തും ആകാം എന്നതും നല്ലതല്ല. ഇത് ആന്റണിയോടാണ് കാണിച്ചെതെന്ന് കരുതുക. മനോരമയെല്ലാം എത്ര ചില്ലക്ഷരങ്ങൾ നിരത്തിയേനേ. എന്നെ സംബന്ധിച്ച് മറ്റൊരാളിന്റെ വീടിന്റെ പടം കൊടുത്ത് ഇങ്ങനെ പ്രചരിപ്പിക്കുന്നത് വലിയ തെറ്റുതന്നെയാണ്. നാളെ ഒരു സ്ത്രീയുടെ ചിത്രം കൊടുത്ത് ഇത്തരത്തിൽ ഒരു വ്യാജ വാർത്ത ചമയ്ക്കില്ലായെന്ന് ആരുകണ്ടു. താപ്പു പിണറായി വിജയനെതിരെ വളരെ ഗൌരവമായ പല ആരോപണങ്ങളും ഉന്നയിച്ച ബ്ലോഗറാണ്. എന്നാൽ അതെല്ലാം ജീവിച്ചിരിക്കുന്നവരെയും സംഭവങ്ങളെയും ലിങ്ക് ചെയ്ത് വാസ്തവത്തെക്കുറിച്ചുള്ള ഉത്തമ ബോധ്യത്തിൽ നിന്ന് പറഞ്ഞവയാണ്. അത് ചോദ്യം ചെയ്യുന്നവരെ ഏതറ്റം വരെപ്പോയി തെളിവ് നിരത്താനും കഴിയും എന്ന ബോധ്യത്തിലാണ് ചെയ്തത്. അല്ലാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന കക്ഷിരാഷ്ട്രീയ ലാഭചിന്തയിലായിരുന്നില്ല. അതുകൊണ്ട് ചിത്രകാരൻ.. താങ്കൾ വീണ്ടും ആലോചിക്കണം ഇപ്പറഞ്ഞവ ശരിയാണോയെന്ന്? മാർക്സിസ്റ്റ് വിരോധമോ പിണറായിയോടുള്ള ശത്രുതയോ നമ്മെ പൂരണ്ണമായും നിർണ്ണയിക്കുന്ന അടയാളങ്ങളാവരുത്.

Riaz Hassan said...
This comment has been removed by the author.
RaviShankar Ambalath said...

ചിത്രകാരനെ കള്ള സോഫ്റ്റ്വെയർ ഉപയോഗിച്ചതിനു പോലീസ് പൊക്കിയപ്പോ ചിത്രകാരന്‍ ഇതു പോലെ നിയമ സഹായം അഭ്യർത്ഥിച്ച് തെരുവു തോറും ചിത്രകാരന്‍ അലഞ്ഞതാണല്ലൊ. ആ സ്മരണ കൊണ്ടാവും ചിത്രകാരന്‍ ഇവർക്ക് നിയമ സഹായം വേണം എന്ന് ചിത്രകാരൻ അഭ്യർത്ഥിക്കുന്നത് ? അല്ല്യോ ചിത്രകാരന്‍ അണ്ണാച്ചീ?

കാവാലം ജയകൃഷ്ണന്‍ said...

പിണറായി വിജയനെതിരെയെന്നല്ല ആര്‍ക്കെതിരെയും, ‘കള്ളം’ ആണ് എന്ന് നന്നായി അറിഞ്ഞു കൊണ്ട് ഇന്‍റര്‍നെറ്റ് സുരക്ഷിതമാണെന്നു ധരിച്ച് വ്യാജ മെയിലുകള്‍ അയക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഒരു താക്കീതില്‍ ഒതുക്കാവുന്ന കേസേയുള്ളൂ. നമ്മുട നാട്ടില്‍ ഇന്‍റര്‍നെറ്റും, അതിന്‍റെ ഉപയോക്താക്കളും ശൈശവദശയില്‍ തന്നെയാണിപ്പൊഴും. (പഠിച്ചു പുലിയായവരൊക്കെ പണ്ടേ നാടും വിട്ടു)

എന്നാല്‍ എന്തുകൊണ്ടാണ് ഒരു ജനസേവകനായ സഖാവിന്‍റെ യഥാര്‍ത്ഥ വീടിന്‍റെ ചിത്രം ഒരു മാധ്യമങ്ങളും പ്രസിദ്ധീകരിക്കാത്തതെന്നാണ് മനസ്സിലാവാത്തത്. ഒരു ജനസേവകന്‍റെ ‘സേവനം’ ‘ജീവിതം’ ഇതെല്ലാം സുതാര്യമാണെങ്കില്‍ അതിലെന്താണ് തെറ്റ്?

ഇനി അഥവാ അദ്ദേഹത്തിന് ഇതിലും വലിയൊരു കൊട്ടാരമുണ്ടെങ്കിലും, ആരെയും പറ്റിച്ചോ, കയ്യിട്ടു വാരിയോ, മോഷ്ടിച്ചോ അല്ല ആ കൊട്ടാരം പണിഞ്ഞതെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. സ്വന്തം പണമോ, ദാനം കിട്ടിയ പണമോ ഉപയോഗിച്ച് തന്‍റേതായ സ്ഥലത്ത് അന്യര്‍ക്കു ശല്യമുണ്ടാകാതെ ആര്‍ക്കും കൊട്ടാരം പണിയാം. അതോ പിണറായി രാഷ്ട്രീയക്കാരനായതു കൊണ്ട് റോഡില്‍ കിടക്കണമെന്നുണ്ടോ?

എന്തിനാണ് ഒരു വീടിനു വേണ്ടി ഒരു വിവാദം? അറിയാന്‍ ആഗ്രഹിക്കുന്നവന്‍ ഒന്നുകില്‍ ടിക്കറ്റെടുത്ത് അതു വരെ പോയി നോക്കട്ടെ. അതുമല്ലെങ്കില്‍ ഒരു പൊതു താല്‍‍പ്പര്യ ഹര്‍ജ്ജി ഫയല്‍ ചെയ്താല്‍ മതിയല്ലോ? മാധ്യമങ്ങള്‍ക്ക് എന്തു കിട്ടിയാലും വേണ്ടില്ല, ഒരു വട്ടമേശ സമ്മേളനം ഒത്തുകിട്ടിയാല്‍ അവര്‍ ഹാപ്പി.

എല്ലാവര്‍ക്കും വീടുണ്ടാകട്ടെ. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ തെരുവീഥികളില്‍ ഇല്ലായ്മയുടെ ദൈന്യതയുമായി കഴിയുന്ന ഒരു മുഖം പോലും ഉണ്ടാവാതിരിക്കട്ടെ. ചെറുതും വലുതുമായ വീടുകളും, വീട്ടിനുള്ളില്‍ നിറയെ സന്തോഷവും ആയി ഒരു നല്ല നാടായി തീരട്ടെ നമ്മുടെ കേരളം.

അനില്‍ വേങ്കോട്‌ said...

ഇപ്പോൾ നിലവിലുള്ള സൈബർ നിയമങ്ങൾ ഗവന്റ്മെന്റിനു ദുരുപയോഗത്തിനും ഭീകരതയ്ക്കും ധാരാളം പഴുതുകൾ നൽകുന്നതാണ്.മത്രമല്ല ഒരു മൈയിലിന്റെ പേരിൽ ഇന്റർനാഷണൽ അന്വേഷണങ്ങൾ ആരൊഭിക്കുന്ന പോലീസിന്റെ മൂക്കിൻ തുമ്പത്ത് വീട്ടമ്മയെ കെട്ടിയിട്ട് കാറ് മോഷ്ടിക്കുകയും കാരണം പോലും ആർകും ഗണിക്കാൻ കഴിയാത്ത നിരവധി കൊലപാതകങ്ങൾ അരങ്ങേറുകയും ചെയ്യുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പോലീസ് കാവൽ സംസ്ഥാനത്ത് ലഭ്യമാവുന്ന കാലത്താണ് ഇത്തരം മേനിനന്നാക്കലുകൾ. പിണറായി നെറ്റിലൂടെയും ബ്ലോഗിലൂടെയും നടക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ മുനയൊടിച്ചുകളയാം എന്ന ധാരണയിലാണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ അയാൾ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്. അതേ സമയം ബ്ലോഗേഴ്സും നെറ്റ് മാധ്യമങ്ങളും അറിയേണ്ട മറ്റൊരു കാര്യം ഏതൊരു തരം എഴുത്തിനും അതിന്റെ സോഴ്സിനോടും ലക്ഷ്യത്തോടും ധാർമ്മികതയോടും പുലർത്തേണ്ട കടമകൾ മറന്നു കൂടാ. ഭീരുകൾക്ക് ആരെയും നാലു തെറിവിളിക്കാനുള്ള ചുമരല്ല ഈ മാധ്യമം.ധൈര്യശാലികളായ സാമൂഹ്യപ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും നിര ഈ സമയത്ത് മുന്നോട്ട് വരേണ്ടതാണ്.

നന്ദന said...

ചിത്രകാരന്‍ ഇതല്‍പ്പം കടന്നു പോയി
തെറ്റിനെ എങ്ങിനെ ന്യായീകരിക്കും
നാളെ നെറ്റില്‍ തമാശക്ക് നമ്മുടെ വേണ്ടപ്പെട്ടവരുടെ
മോശപ്പെട്ട പടങ്ങള്‍ വന്നാല്‍ ന്യായീകരിക്കാന്‍ കഴിടുമോ ? അതോ ? .......
ഇവര്‍ എന്തിനു വേണ്ടി ചെയ്തു .......?
തെറ്റ് ആരില്‍ നിന്നുണ്ടായാലും അത് തെറ്റായി കാണാന്‍ ചിത്രകാരന് കഴിയണം?
അത് രാജാകാന്മാര്‍ക്കെതിരന്നെങ്കിലും ?
നന്‍മകള്‍ നേരുന്നു
നന്ദന

Editor said...

തീര്‍ച്ചയായും ചിത്രകാരന്റെ നിലപാടിനോട് ഞാന്‍ യോജിക്കുന്നു,തങ്ങള്‍ക്ക് കിട്ടിയ ഒരു മെയിലില്‍ ലാല്‍ സലാം ചേര്‍ത്ത് തങ്ങളുടെ സുഹ്രുത്തുക്കള്‍ക്ക് അയച്ചുകോടുത്തവര്‍ സൈബര്‍ ഭീകരന്മാര്‍ ആകുന്നു.കഴിഞ്ഞ ദിവസം വരെ കൈരളി ചാനലിന് രണ്ട് പേരായിരുന്നു പ്രതികള്‍ കഴിഞ്ഞ ദിവസം യഥാര്‍ത്ത പ്രതി പിടിയിലെന്ന് കണ്ടും അപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്ടാടിയ ആഘോഷങ്ങള്‍ എന്തിനായിരുന്നു.തങ്ങള്‍ക്ക് കിട്ടുന്ന മെയില്‍കള്‍ തെറ്റോ ശരിയോ എന്നറിയാന്‍ ഇന്ന് മാര്‍ഗ്ഗം ഇല്ല.കിട്ടിയ മെയില്‍ സുഹ്രുത്തുക്കള്‍ക്ക് അയച്ചുകോടുത്തവര്‍ സൈബര്‍ ഭീകരന്മാരും കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നവര്‍ മാന്യന്മാരും ആകാം.പിണറായിയുടെ വീടാണെന്ന പേരില്‍ വ്യാജസന്ദേശം ഉണ്ടാക്കിയത് തെറ്റായിരിക്കാം.പക്ഷേ അതിന്റെ പേരില്‍ ലാവ്ലിന്‍ അഴിമതി വരെ ഉണ്ടാക്കിയത് ഇവരാണെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം പ്രതിക്ഷേതാര്‍ഹമാണ്., .എതെങ്കിലും ഒരു പാവപ്പെട്ടവന്‍ തന്റെ കഷ്ടകാലത്തിന് കിട്ടിയ ഒരു മെയില്‍ തങ്ങളുടെ സുഹ്രുത്തുക്കള്‍ക്ക് അയച്ചു പോയാല്‍ അവന്‍ അവന്‍ സൈബര്‍ ഭീകരന്‍ ആകുന്നത് എങ്ങനെയാണ്..തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്ന പലരുടേയും ഇമേജ് കുറച്ച്പേരെ ക്രൂശിച്ച് കോണ്ട് വീണ്ടെടുക്കാനുള്ള ശ്രമമായിരിക്കും ദേശാഭിമാനിയും കൈരളിയും ചെയ്ത് കോണ്ട് ഇരിക്കുന്നത്.അതു കോണ്ട് തന്നെയാണ് ലാവ്ലിന്‍ അഴിമതിയും ആയി ഈ കേസിനെ ബന്ധപ്പെടുത്താന്‍ ദേശാഭിമാനിയും കൈരളിയും ശ്രമിക്കുന്നതും.എന്തായാലും പിണറായിയെ വെള്ള പൂശാന്‍ ശ്രമിക്കുന്നവര്‍ക്ക് കിട്ടിയ നല്ലോരു വടിയാണ് ഈ കേസ്.അവര്‍ നല്ല പോലെ ഇത് ഉപയോഗിക്കുന്നു.ഇത് തന്നെയാണ് ദേശാഭിമാനിയും ചെയ്യുന്നത്

Editor said...
This comment has been removed by the author.
Unknown said...

സൈബര്‍ നിയമങ്ങള്‍ അത്യാവശ്യമാണെന്നാണു എന്റെ അഭിപ്രായം. ഏത് നിയമത്തെയും കരിനിയമമാക്കാം,ദുരുപയോഗം ചെയ്യാം. എന്ന് വെച്ച് നിയമങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ പറ്റുമോ? ഭരണകൂടം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പൗരസമൂഹത്തിന കഴിയണം. ഇന്റര്‍ നെറ്റ് സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണു. അത് തടയാന്‍ സമഗ്രമായ സൈബര്‍ നിയമം കൂടിയേ തീരൂ.

പിണറായി ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ ബാധ്യസ്ഥനാണു. അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് അതീതനുമല്ല. ശക്തമായി തന്നെ അദ്ദേഹം വിമര്‍ശിക്കപ്പെടുന്നുമുണ്ട്. അദ്ദേഹം തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതാവ് എന്ന നിലയില്‍ വലിയ വീട് നിര്‍മ്മിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിക്കണമെങ്കില്‍ യഥാര്‍ഥ വീടിന്റെ ഫോട്ടോ എടുത്ത് അത് ചെയ്യണമായിരുന്നു. മറ്റൊരാളുടെ വീടിന്റെ ഫോട്ടോ എടുത്ത് പിണറായിയുടെ ബംഗ്ലാവ് എന്ന നിലയില്‍ പ്രചരിപ്പിച്ചത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. ഒരു തമാശയായിട്ടാണു ഇത് ചെയ്തത് എന്നത് വേറെ കാര്യം.

പക്ഷെ, പിണറായിയെ പോലെ ഒരാള്‍ക്ക് ഇത് അവഗണിക്കാമായിരുന്നു. പ്രതികള്‍ എന്തോ സൈബര്‍ ഭീകരര്‍ എന്ന മട്ടില്‍ മുന്‍‌പേജില്‍ ഫോട്ടോ കൊടുത്ത് ദേശാഭിമാനി ആഘോഷിക്കുന്നത് അവരുടെ ശൈലി എന്നേ പറയാനാവൂ. കുറ്റം ആരോപിക്കപ്പെട്ടവരെ വിളിച്ചു വരുത്തി താക്കീത് കൊടുക്കുന്നതിലോ,മാപ്പ് പറയിക്കുന്നതിലോ ഒതുക്കാവുന്ന പ്രശ്നമേയുള്ളൂ ഇത്.

ചിത്രകാരന്‍ പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. ഈ കുറ്റത്തിന്റെ നിസ്സാരത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം.

ea jabbar said...

പിണറായിയുടെ യഥാര്‍ത്ഥ വീട് കൈരളി ചാനല്‍ പോലും കാണിക്കുന്നില്ല ! ദേശാഭിമാനിയിലും ചിത്രം വന്നു കണ്ടില്ല. അതിലാണല്‍പ്പം സംശയം തോന്നുന്നത്.
വ്യാജപ്രചരണം ആര്‍ക്കും ഭൂഷണമല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
വാര്‍ത്ത ദേശാഭിമാനിയില്‍ മാത്രമല്ല എല്ല പത്രങ്ങളിലുമുണ്ട്. സരസ്വതിക്ക് എത്ര മുലകളുണ്ടെന്ന് അന്വേഷിക്കുന്നവനെ സൈബര്‍ സെല്ലിന് പൊക്കാമെങ്കില്‍ വ്യക്തിപരമായും ഒരു പ്രസ്ഥാനത്തെ ഒന്നടങ്കവും അപകീര്‍ത്തി പെടുത്താന്‍ വ്യാജ ചിത്രം ചമച്ച് മെയില്‍ അയച്ചവനെ പൊക്കുന്നതില്‍ എന്താണ് തെറ്റ്?

നിയമം ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്, അതില്‍ വലിയ തെറ്റെന്നോ ചെറിയ തെറ്റെന്നോ ഇല്ല. കെ.പി. എസ്സ് പറഞ്ഞത് കേട്ടില്ലെ, നിസ്സാരത തുറന്നു കാട്ടണമെന്ന്. തന്നെ ബഹുമാനിച്ചില്ല എന്നാരോപിച്ച് കമന്റ് ഡിലെറ്റുന്ന അദ്ദേഹം തന്നെ അതു പറയണം.

നമ്മുടെ ബൂലോകനായ കൈപ്പള്ളിയെ ഒരുത്തന്‍ തെറി വിളിച്ചതും അതിന് കൈപ്പള്ളിയുടെ പരാതി പ്രകാരം സൈബര്‍ സെല്ല് പൊക്കിയതിന്റേയും വിശദാംശങ്ങള്‍ ഇവിടെ കാണാം

അന്നൊന്നും ആരും സൈബര്‍ സെല്ലിന്റെ ശുഷ്കാന്തിയില്‍ സംശയം പ്രകടിപ്പിച്ചു കണ്ടില്ല. ഇതിപ്പോള്‍ പിണറായ് വിജയന് അനുകൂലമായ ഒരു കേസ് അയാള്‍ക്ക് തന്നെ എതിരെ എപ്രകാരം തിരിക്കാം എന്നതിനുള്ള ശ്രമമാണ്. ആടിനെ പട്ടിയാക്കുക എന്നു പറയും, മലയാളത്തില്‍.

ജനശക്തി said...

ദേശാഭിമാനിയില്‍ ഇതിനെ സംബന്ധിച്ച് വന്ന മിക്കവാറും വാര്‍ത്തകളും കുറിപ്പുകളും ജാഗ്രത ബ്ലോഗില്‍ ഉണ്ട്. അതിലൊരിടത്ത് പോലും ഇവര്‍ ‘സൈബര്‍ ഭീകരര്‍‘ ആണെന്ന് പറയുന്നില്ല. പരിശോധിക്കാം. സഹതാപതരംഗം ഉണ്ടാക്കാന്‍ അങ്ങിനെയൊക്കെ വളച്ചൊടിക്കുന്നതും ദുഷ്പ്രചരണം തന്നെ. സി.പി.എമ്മിനെക്കുറിച്ചും അതിലെ നേതാക്കളെക്കുറിച്ചും തുടര്‍ച്ചയായ അപവാദപ്രചരണം നടന്നപ്പോള്‍ അതിനു ശക്തിപകരുന്ന രീതിയില്‍ എഴുതിയവരും സംസാരിച്ചവരും ഒക്കെയാണ് ഇന്ന് സഹതാപതരംഗമുണ്ടാക്കാന്‍ നോക്കുന്നത്. രാഷ്ടീയക്കാരന്‍ എന്ത് അപവാദവും കേള്‍ക്കാന്‍ ബാദ്ധ്യസ്ഥനൊന്നുമല്ല.

ദേശാഭിമാനി മുഖപ്രസംഗം കോട്ട് ചെയ്യുകയാണെങ്കില്‍,
ഒരു പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള തുടര്‍ച്ചയായി എത്ര ശ്രമം നടന്നു. അതിലൊന്നിലാണീ നടപടി. രണ്ടുകാര്യങ്ങള്‍ വ്യക്തമായി ഇതിലുണ്ട്. ഒന്നാമത്തേത്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ആസൂത്രിത ആക്രമണത്തിന്റെ ഭാഗമെന്നുള്ള നിലയില്‍.
രണ്ടാമത്തേത് മാധ്യമ ദുരുപയോഗമെന്ന നിലയില്‍.

പിണറായി എന്ന വ്യക്തിയെ അല്ല, സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയെയാണ് കുപ്രചാരകര്‍ ലക്ഷ്യമിടുന്നത് എന്നും ഇത്തരം നെറികേടുകളെയും അതില്‍ രാഷ്ട്രീയ-മാധ്യമ താല്‍പ്പര്യങ്ങള്‍ വഹിക്കുന്ന പങ്കാളിത്തത്തെയും തുറന്നുകാട്ടുകയും നികൃഷ്ടവൃത്തിക്കാരെ പുറത്തുകൊണ്ടുവരികയും ചെയ്യുന്ന ഇടപെടലുകള്‍ പൊതുസമൂഹത്തില്‍നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട് എന്നും വ്യക്തമായി തന്നെ ദേശാഭിമാനി മുഖപ്രസംഗം പറഞ്ഞിട്ടുണ്ട്. നല്ല രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാകുവാന്‍ ആ തരം ഇടപെടലുകളാണാവശ്യം.

മുക്കുവന്‍ said...

they shouldn;t have done this. its not fair to send such nonsense message... but I see many news everyday in media and none of them are correct.. I haven't seen any case against them... why?

- total for u
- russian photo
- shari case

many more....

when hussain can paint a picture about lakshmi devi...

Mr Antony can make a drama against Jesus christ...

but you cant write against party leader???

where are we heading tooo?

തറവാടി said...

പല തെറ്റായ പ്രവണതകള്‍ക്കും ഈ കേസ് ഗുണകരമാകും എന്നതിന് സംശയമില്ല.

പിടിക്കപ്പെട്ടവര്‍ ചെയിന്‍ റിയാക്ഷനില്‍ പെട്ട രണ്ട് കണ്ണികള്‍ മാത്രം ആവുന്നതിനാല്‍ ഇത്ര വലിയ ഒരു ശിക്ഷക്കിവര്‍ അര്‍ഹരാണോ എന്ന് വീണ്ടും അധികാരികള്‍ വിലയിരുത്തേണ്ടിയിരിക്കുന്നു.

തറവാടി said...

പല തെറ്റായ പ്രവണതകള്‍ക്കും ഈ കേസ് ഗുണകരമാകും എന്നതിന് സംശയമില്ല.

പിടിക്കപ്പെട്ടവര്‍ ചെയിന്‍ റിയാക്ഷനില്‍ പെട്ട രണ്ട് കണ്ണികള്‍ മാത്രം ആവുന്നതിനാല്‍ ഇത്ര വലിയ ഒരു ശിക്ഷക്കിവര്‍ അര്‍ഹരാണോ എന്ന് വീണ്ടും അധികാരികള്‍ വിലയിരുത്തേണ്ടിയിരിക്കുന്നു.

തറവാടി said...
This comment has been removed by the author.
ജിവി/JiVi said...

വാര്‍ത്തയെക്കുറിച്ച്
മംഗളത്തില്‍ ഇന്ന് കണ്ട റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇങ്ങനെ:

‘മെയിലച്ചതിന് ജയിലോ?‘

അപ്പോള്‍ തങ്ങളെയൊക്കെ എന്ത് ചെയ്യണം എന്ന് മംഗളം തന്നെ ആത്മഗതം നടത്തുന്നതുപോലെ.

ഇനി മൂര്‍ത്തിയുടെ ഈ പോസ്റ്റും വായിച്ചുനോക്കൂ

ഷിബിന്‍ said...

ചിത്രകാരാ ...

അന്യന്‍റെ വീടിന്‍റെ ഫോട്ടോ എടുത്തു അത് പിണറായിയുടെ പേരിന്‍റെ കൂടെ ചേര്‍ത്ത് മെയില്‍ അയച്ചത് എന്തായാലും അവരുടെ വെറും നര്‍മ ഭാവന എന്ന് പറഞ്ഞു തള്ളി കളയാന്‍ ആവില്ല.. അവര്‍ക്ക് തക്കതായ ശിക്ഷ തന്നെയാണ് ആവശ്യം. അല്ലെങ്കില്‍ ഇനി അവര്‍ അന്യന്‍റെ ഭാര്യയുടെ ഫോട്ടോ എടുത്തു പിണറായിയുടെ കൂടെ ചേര്‍ത്തായിരിക്കും ഇനി മെയില്‍ ചമയ്ക്കുന്നത്.
അതിനയോക്കെ ഫാസിസം എന്നൊക്കെ പറഞ്ഞാല്‍... കഷ്ടം എന്നെ പറയാന്‍ പറ്റു...
പിന്നെ പോലീസ് എന്ത് ചെയ്യണമായിരുന്നു? അവരെ കണ്ടെത്തി പുറത്തു തട്ടി അഭിനന്ദിക്കണമായിരുന്നോ? ബാക്കിയുള്ള നേതാക്കന്മാരെ കുറിച്ചും മെയില്‍ ഇറക്കാന്‍ പറയണമായിരുന്നോ ??
പിന്നെ, അവരെ എവിടെയും സൈബര്‍ ഭീകരന്മാര്‍ എന്നൊന്നും അഭിസംബോധന ചെയ്തിട്ടില്ല.. വെറുതെ കാര്യങ്ങള്‍ പൊലിപ്പിച്ചു കാട്ടാതെ.. #
ഇത് സംഗതി മറ്റതാണ്‌ - എന്തായാലും വീട് തട്ടിപ്പ് പൊളിഞ്ഞു. ഇനി കുറ്റക്കാര്‍ക്കെതിരെ കേസ് കൊടുത്ത പിണരായികെതിരെ ഈ കേസ് തിരിക്കാം. അഥവാ ആടിനെ പട്ടിയാക്കുക..

തനിക്കു കിട്ടിയ മെയില്‍ തെറ്റോ ശരിയോ എന്നൊന്നും നോക്കാതെ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ..

പിണറായിയുടെ പല നയങ്ങളിലും എനിക്ക് വിയോജിപ്പ് ഉണ്ട്. പക്ഷെ ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നമട്ടിലുള്ള നയത്തോടാണ് എനിക്ക് എതിര്‍പ്പ്. എന്ത് ചെയ്താലും കുറ്റം പിണറായിക്ക്. അദ്ദേഹം ഒരു കൊലപാതകിയോ പിടിച്ചു പറിക്കാരനോ അല്ല, ഒരു രാഷ്ട്രീയക്കാരനാണ്. അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ തെളിയിക്കൂ.. അല്ലാതെ ഇങ്ങനെ കള്ള മെയില്‍ ഇറക്കി കളിക്കുക അല്ല വേണ്ടത്..

sunil panikker said...

"അന്യന്‍റെ വീടിന്‍റെ ഫോട്ടോ എടുത്തു അത് പിണറായിയുടെ പേരിന്‍റെ കൂടെ ചേര്‍ത്ത് മെയില്‍ അയച്ചത് എന്തായാലും അവരുടെ വെറും നര്‍മ ഭാവന എന്ന് പറഞ്ഞു തള്ളി കളയാന്‍ ആവില്ല.. അവര്‍ക്ക് തക്കതായ ശിക്ഷ തന്നെയാണ് ആവശ്യം. അല്ലെങ്കില്‍ ഇനി അവര്‍ അന്യന്‍റെ ഭാര്യയുടെ ഫോട്ടോ എടുത്തു പിണറായിയുടെ കൂടെ ചേര്‍ത്തായിരിക്കും ഇനി മെയില്‍ ചമയ്ക്കുന്നത്. "

കോസ്രാക്കൊള്ളി പറഞ്ഞതിനെ ഗൗരവമായി കാണേണ്ടതുണ്ട്‌. രാഷ്ട്രീയം തീരെയില്ലാത്തതിനാൽ ഇതിലൊട്ടു താൽപ്പര്യവുമില്ല. ഒക്കെ കള്ളന്‌ കഞ്ഞിവച്ചവന്മാർ.. എന്നുവച്ച്‌ ഈ പോസ്റ്റിനെ ന്യായീകരിക്കാനും ആവില്ല.

Indian-Spartucus said...

ചിത്രകാരാ,
കുറച്ചുനാള്‍ മുന്‍പ് വെറുതെ ഒരു തമാശക്ക് രാഷ്ട്രപതിക്ക് ഒരുത്തന്‍ വധഭീഷിണി അയച്ചതൊര്‍മ്മയുണ്ടൊ? വെറുതെ ഒരു തമാശക്ക് ഒരുത്തന്‍ കേരളത്തില്‍ ബോംബ് സ്പോടനം നടത്തുമെന്ന് തമാശക്ക് പേടിപ്പിച്ചതും, നാട്ടാരില്‍ ചിലര്‍ തമാശക്ക് പേടിച്ച്തും താങ്കള്‍ക്കോര്‍മ്മയുണ്ടൊ? ഇങ്ങനെ നാട്ടിലെല്ലാം തമാശക്കാരെക്കോണ്ട് നിറഞ്ഞാല്‍ എന്തു ചെയ്യും? പോലീസിനും ചില തമാശകള്‍ കളിക്കേണ്ടി വരും.
"അറിയാത്ത പുള്ളക്ക് ചോറിയുമ്പം അറിയും..എന്നോര്‍ത്ത് സമാധാനിക്കൂ..."

chithrakaran:ചിത്രകാരന്‍ said...

നമുക്ക് താമാശകളങ്ങ് നിരോധിക്കാം ന്തേ...:)

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന് കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റുന്നില്ല.ഒരു എറര്‍ മെസ്സേജാണു വരുന്നത്.
കമന്റിന്റെ നീളം കൂടുന്നതു കൊണ്ടായിരിക്കുമോ?
ഒരു വരിക്കമന്റ് പബ്ലിഷ് ചെയ്യാനായി. അടുത്തതു കഴിയുന്നില്ല !
ഇന്നലെ രാവിലെ(24.11.09) ഒരു മുഴുനീള കമന്റ് ടൈപ്പ് ചെയ്തെടുത്ത് പബ്ലിഷ് ബട്ടണില് അമര്ത്തിയതും അതുവരെ ചെയ്ത അദ്ധ്വാനമെല്ലാം ഗോവിന്ദയായിരുന്നു.ഏററുവന്ന് നഷ്ടപ്പെട്ടെന്ന് ചുരുക്കം.

ഇവിടെ,ആരുടേയോ ഒരു കൊട്ടാര സദൃശമായ വീടു കണ്ടപ്പോഴേക്കും പാര്ട്ടി രാഷ്ട്രീയത്തിന്റെ ഗോസിപ്പ് വാര്ത്തകളില് തല്പ്പരരായ സമയം കൊല്ലികള്ക്ക് ... മീഡിയയിലും അതിലൂടെ ഒരു വിഭാഗം ജനമനസ്സിലും ഭീകര രൂപം ധരിച്ചുനില്ക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ അഴിമതിക്കറപുരണ്ട കൊട്ടാരമാണോ എന്ന് വര്ണ്യത്തില് ആശങ്ക തോന്നുകയും ഉത്പ്രേക്ഷയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട ധ്വനിയുടെ ചിലവില് ആ രസികന് ആ ചിത്രം ഫോര്വേഡ് ചെയ്യുകയുമുണ്ടായി എന്നാണല്ലോ പറയപ്പെടുന്നത്.

അയാളെ ഭീകരനാക്കാന് ആ രാഷ്ട്രീയ നേതാവിനുപോലും ബോധം അനുവദിക്കില്ല.
ഈ ഫോര്വേഡ് ലഭിച്ച നൂറുകണക്കിനാളുകള് തങ്ങളുടെ മനോധര്മ്മവും ഈ ചീപ്പ് ഗോസിപ്പിന്റെ കൂടെ അവരവരുടെ ധ്വനി വ്യാഖ്യാനങ്ങള് കൂടി ചേര്ത്ത് ഫലത്തില് ഒരു കോണ്ഗ്രസ്സ് ആഘോഷമായി ഫോര്വേഡുകളിലൂടെ തട്ടിക്കളിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

സത്യത്തില് ഈ വിഷയത്തില് രോക്ഷം കൊള്ളുന്ന രാഷ്ട്രീയ നേതാവിന് ആ ചിത്രത്തില് തൊടാനുള്ള അവകാശം പോലുമില്ല എന്നാണ് മനസ്സിലാക്കുന്നത്.അതില് ഉപയോഗിക്കപ്പെടുന്ന തന്റെ പേരും,അതൊന്നുമായും യാതൊരു ബന്ധവുമില്ലാത്ത ഒരു പടവും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളില് നിന്നും,അച്ചടി-ദൃശ്യമാധ്യമങ്ങളില് നിന്നും നിരന്തരമുയരുന്ന ആരോപണങ്ങളിലൂടെ ജന മനസ്സില് സൃഷ്ടിക്കപ്പെട്ട പുകമറയുടെ സഹായത്താല് നടത്തിയ വ്യക്തിഗത വ്യാഖ്യാനങ്ങള്ളും മാത്രമാണ് ഈ ഭീകര സൈബര് ആക്രമണത്തിന്റെ ആകെയുള്ള തൊണ്ടി. അതിന്റെ പേരില് ആയിരക്കണക്കിനുവരുന്ന ഇന്റെര്നെറ്റ് ഉപയോക്താക്കളെ കോടതി കയറ്റുമെന്ന് , അല്ലെങ്കില് അവരില് നിന്നും ഇഷ്ടപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന,നറുക്കിട്ടെടുക്കുന്ന കുറച്ചുപേരെ ജാമ്യം കിട്ടാത്ത ഐ.ടി.ആക്റ്റ് ഉപയോഗിച്ച് ദ്രോഹിക്കുമെന്ന്,അവരൂടെ ജോലി കളയുമെന്ന്... ഏതു ശക്തിയുടെ ധൈര്യത്തില് പറഞ്ഞാലും അതിനെ ഒരു തമാശയായോ സ്വന്തം സല്പ്പേരിനെ ആത്മഹത്യാപരമായി നശിപ്പിക്കുന്ന വിഢിത്തമായോ മാത്രമേ ചിത്രകാരന്റെ അനുഭവത്തിനും ചിന്താശേഷിക്കും വിലയിരുത്താനാകു.

നെറ്റ് ഉപയോക്താക്കളായ എലിക്കുഞ്ഞന്മാരോട് ഗദായുദ്ധം നടത്തിയാണോ വലിയൊരു പാര്ട്ടിയുടെ അഭിമാനമായ നേതാവ് തന്റെ കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ വെന്നിക്കൊടി പാറിക്കാന് പോകുന്നത് ? ഹഹഹഹ......

chithrakaran:ചിത്രകാരന്‍ said...

കാര്യം ഒന്നേയുള്ളു... ഭീകരമായ ആരോപണങ്ങള്ക്ക് വിധേയനായിരിക്കുന്ന നേതാവിന് പ്രിന്റ്-വിഷ്വല് മീഡിയക്ക് എതിരേയൊ,രാഷ്ട്രീയ എതിരാളികള്ക്കെതിരേയോ വാളുയര്ത്താന് സൈബര് നിയമം പോലുള്ള ക്രൂരമായി ഏതു നിരപരാധിയേയും ദ്രോഹിക്കാവുന്നതും ഒട്ടേറെ ജനവിരുദ്ധ ന്യൂനതകളുള്ളതുമായ നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ ലഭ്യമല്ല.

അതേ സമയം സൈബര് നിയമം സൌകര്യം പോലെ ഉപയോഗിച്ച് കംബ്യൂട്ടര് ഉപയോഗിച്ച /ഉപയോഗിക്കുന്ന ഏതൊരു നിരപരാധിയേയും ദ്രൊഹിപ്പിക്കാനും,അയാളുടെ കംബ്യൂട്ടര് പിടിച്ചെടുക്കാനും,ജാമ്യമില്ലാത്ത വകുപ്പുകള് ഉപയോഗിച്ച് മാനനഷ്ടമുണ്ടാക്കാനും,ജോലിയും ജീവിതവും കൊളം തോണ്ടാനും,കോടതിയില് നീതിക്കായി ക്യൂ നിര്ത്തിക്കാനും കേവലം ഒരു പരാതികോണ്ട് സാധിക്കുമെന്നും,ഇന്റെര്നെറ്റ് എന്ന മാധ്യമത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയെ ഉപയോഗപ്പെടുത്തി ജനസമക്ഷം കുറ്റാരോപിതരെ സൈബര് ഭീകരന്മാരക്കാനും കഴിയും.

മാത്രമല്ല,അത്യാവശ്യം നഷ്ടപ്പെടാന് എന്തെങ്കിലും സാംബത്തികമുള്ള നെറ്റ് ഉപയോക്താക്കളെ എളുപ്പം ഭീഷണിപ്പെടുത്തി,ഉഗ്ര നിയമങ്ങള് ഉപയോഗിച്ച് നിര്‍വീര്യമാക്കുന്നതിലൂടെ... നെറ്റിലൂടെ പടര്ന്നുപിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും,രാഷ്ട്രീയ ചിന്തകളേയും,പുതിയ ആശയങ്ങളേയും, ചര്ച്ചകളേയും ഉന്മൂലനം ചെയ്ത് ഇന്റെര്നെറ്റ് എന്ന മാധ്യമത്തെ വരുതിയില് നിര്ത്തേണ്ടത് പരംബരാഗത ഫ്യൂഡല്-ഫാസിസ്റ്റ് അജണ്ടയുടെ ഭാഗവുമാണ്. ഈ ലക്ഷ്യം വച്ചുള്ള ഒരു ഭയപ്പെടുത്തല് മാത്രമാണ് ഈ സൈബര് ഭീകരവേട്ട.

കാവലാന്‍ said...

ചെങ്കോലും കിരീടവും താഴെവച്ച് ജന്മിത്വ ജാതീയ സിംഹാസനങ്ങളുപേക്ഷിച്ച് ജനപക്ഷത്തേയ്ക്കിറങ്ങിവന്ന കമ്യൂണിസ്റ്റുകാരെ കണ്ടുവളര്‍ന്നവരാണു കേരള ജനത.അവരിന്നു കാണുന്നത് അവര്‍ക്കിടയില്‍ അവരെപ്പോലെ പണിയെടുത്തു ജീവിച്ചിരുന്ന ചുരുക്കം ചിലര്‍ സമത്വമെന്നും പറഞ്ഞ് കുറച്ചുകാലം ഇങ്കുലാബു വിളിച്ച് കുടിലില്‍ നിന്നും കൊട്ടാരങ്ങളിലേക്കും,അരപ്പട്ടിണിയില്‍ നിന്ന് അധികാരത്തിലേക്കും തങ്ങളെ ചവിട്ടു പടികളാക്കി കയറിപ്പോയതാണ്.അവര്‍ക്കു പരിഭവമുണ്ടാകില്ല എന്നാല്‍ അവരെ കൈചൂണ്ടി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന്,അരികിട്ടിയില്ലെങ്കില്‍ ചിക്കനും പാലും ഭക്ഷിക്കണമെന്ന്,പലവ്യഞ്ജനങ്ങളുടെ വിലവര്‍ദ്ധന വര്‍ത്തമാനപത്രങ്ങളുടെ വ്യാജരോദനമാണെന്ന് അതേ നേതാക്കള്‍ പറയുമ്പോള്‍ നേതാക്കളുടെ വീടുവരെമാത്രമല്ല അകത്തളത്തിലും,അടുക്കളവരെയും അവര്‍ ചെന്നു നോക്കിയെന്നിരിക്കും.പൊതു സേവനം സ്വകാര്യവും ദുര്‍ഗ്രാഹ്യവുമായി നടത്താനാഗ്രഹിക്കുന്ന നേതാക്കളെ മാത്രമേ അത് അലോസരപ്പെടുത്തൂ.

ബീഫ് ഫ്രൈ||b33f fry said...

പ്രിയ ചിത്രകാരന്‍,

പിണറായി വിജയന്‍ ഈ പ്രശ്നത്തില്‍ മൗനം പാലിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?

അപ്പോള്‍ ആളൂകളുടെ ആരോപണം ഇപ്രകാരമാകുമായിരുന്നു (ഒരുപക്ഷെ ചിത്രകാരന്റെയുള്‍പടെ), "അത് പിണറായിയുടെ വീടല്ലെങ്കില്‍ അദ്ദേഹത്തിന് പൊലീസില്‍ ഒരു പരാതി കൊടുത്താല്‍ പോരേ/ ഒരു അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്താല്‍ പോരേ? സത്യമുള്ളത് കൊണ്ടാണല്ലോ ഇതൊരു കേസാക്കതെ അദ്ദേഹം നടക്കുന്നത്"

ഈ ഉത്തരത്തെ സാധൂകരിക്കുന്നതല്ലേ ഈ കമന്റ്

@സത്യാന്വേഷി & ea jabbar

പിണറായിയുടെ വീടിന്റെ ചിത്രവും അത് പോലെ തന്നെ അതിന്റെ ചെലവുമൊക്കെ(കമന്റായിട്ട് ഞാന്‍ തന്നെ പലയിടത്തും കൊടുത്തു കഴിഞ്ഞു. ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍ കൊടുത്തൊരു സത്യവാങ്ങ്മൂലമാണത്. വാര്‍ത്ത: ജനുവരി 2, 2008-ലെ മാതൃഭൂമി) കൂതറ അവലോകനത്തില്‍ കൊടുത്തിട്ടുണ്ട്. ലിങ്കൊന്നും എനിക്കോര്‍മ്മയില്ല. സമയവുമില്ല. പിണറായിയുടെ വീടിനെ പറ്റി അറിയുവാന്‍ അത്രയ്ക്ക് ആഗ്രഹമുള്ളവര്‍ അത് ആ ബ്ലോഗ്ഗില്‍ നിന്നും തപ്പിയെടുക്കുക. അല്ലെങ്കില്‍ മാതൃഭൂമി ആര്‍ക്കൈവ്സില്‍ പോകുക.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചിത്രകാരാ,

എന്തിനും ഏതിനും ആത്മരോഷം കൊള്ളുന്ന താങ്കള്‍ ആ മാളികയുടെ ചിത്രം ഇ മെയിലുകളില്‍ പറന്നു നടന്നപ്പോളും, പലരും അതൊക്കെ ഇവിടെ ബ്ലോഗ്ഗ് പോസ്റ്റുകളാക്കി ഉല്ലസിച്ചപ്പോളും “കമാ’ എന്നൊരക്ഷരം ഉരിയാടിക്കണ്ടിട്ടില്ലല്ലോ...! നിയമം എല്ലാവര്‍ക്കും ബാധകമാണു സുഹൃത്തേ..പിണറായി വിജയന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണെങ്കിലും , ആത്യന്തികമായി എന്നെയും താങ്കളെയും പോലെ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനാണ് ..അദ്ദേഹത്തിനും ചില മനുഷ്യാവകാശങ്ങളൊക്കെയുണ്ട്..ഒരാളെ വേട്ടയാടുന്നതിനു ഒരതിരുണ്ട്..ഹൊ..”നിരപരാ‍ധി”കളായ ചെറുപ്പക്കാര്‍..ഒന്നും അറിയത്തില്ലാത്ത പാവങ്ങള്‍ !!!!

Unknown said...
This comment has been removed by the author.
Unknown said...

എനിക്ക് പറയാനുള്ള്ത് ഇവിടെ
www.mayamarayur.blogspot.com

നാട്ടുകാരന്‍ said...

ഇതിനേക്കുറിച്ച് ഞാനും ഒരു പോസ്റ്റിട്ടിരുന്നു അതിവിടെ വായിക്കാം.

kunjali said...

തെറിവിളി മത്സരം നടത്തി 'ഇനി ഞാന്‍ ഇങ്ങോട്ടില്ല' എന്ന് പ്രഖ്യാപിച്ച ചില കക്ഷികള്‍ വീണ്ടും ചിത്രകാരന്റെ ബ്ലോഗില്‍ കമന്ടിയിട്ടുണ്ടല്ലോ. അപ്പ എല്ലാം കോമ്പ്ലിമെന്റ്സ് ആയാ!

Baiju Elikkattoor said...

വന്നു വന്നു ഠാക്റെയുടെ 'സാമ്നാ' മാതിരി അല്ലേ 'ദേശാഭിമാനി' ......?!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...

chithrakaran:ചിത്രകാരന്‍ said...

നേതാവിന്റെ കണ്ണീരൊപ്പാനും,നേതാവിനു നിലത്തിരുന്നാല്‍ പൃഷ്ടം നോവുമെന്ന ന്യായത്തില്‍ ഇരിക്കുന്ന കസേര വിട്ടുകൊടുത്ത് കാല്‍ക്കല്‍ നിലത്തിരിക്കാനും എല്ലാ പാര്‍ട്ടികളുടേയും,മതങ്ങളുടേയും ഭക്തര്‍ക്ക് ഉത്സാഹമുണ്ടാകും.

അയാളെയങ്ങ് വിമര്‍ശിച്ച് ജനം കൊല്ലട്ടെ എന്ന് ഒരു ഭക്തനും തോന്നില്ല.അത്രക്ക് ബുദ്ധി സ്വതന്ത്രമായിരുന്നെങ്കില്‍ കീര്‍ത്തനവും,മുദ്രാവാക്യങ്ങളുമായി തൃപ്പാദങ്ങളില്‍ ആരും ഭജനയിരിക്കുകയില്ലല്ലോ ! അതുകൊണ്ടാണ് ദൈവത്തിന് കുറുവടിയുമായി കാവല്‍ നില്‍ക്കുന്നത്.നേതാക്കള്‍ക്കും!

അത്രക്ക് നീതിബോധത്തിന്റെ അസ്ക്യതയുണ്ടെങ്കില്‍ ഫോര്‍വേഡയച്ച എല്ലാവരേയും പിടിക്ക്.നറുക്കിട്ടെടുക്കുന്ന രണ്ടോ മൂന്നോ പേരെ പിടിക്കുന്നതില്‍ ഒരു അനീതി ഇതുവരെ കാണാനാകാത്തത് ജനത്തോടുള്ള വാത്സല്യം കൊണ്ടായിരിക്കുമോ ഭഗവന്‍ ??? അതോ പൊട്ടത്തരം പെറ്റുപെരുകുമെന്ന ഭീതികൊണ്ടോ ?

ഈ പ്രശ്നത്തില്‍ സാങ്കേതിക കുറ്റം ചുമത്തി എത്രപേരെ അറസ്റ്റു ചെയ്താലും,പ്രായോഗിക തലത്തില്‍ നേതാവിനു സംഭവിച്ച ഭീമാബദ്ധമോ,ഫാസിസ്റ്റ് ചിന്തകൊണ്ടുള്ള തീരുമാനമോ മൂടിവക്കാനാകില്ല.

chithrakaran:ചിത്രകാരന്‍ said...

മറ്റൊരു രസമുള്ള കാര്യം ... പാര്‍ട്ടി ഭക്ത ശിരോമണികളായ കുശാഗ്ര ബുദ്ധികള്‍ ഈ ബൂലോകത്ത് ഒട്ടേറെയുണ്ട്.ആര്‍ക്കും നീതിബോധം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാത്തതുമാണ്. ഇത്രക്ക് ന്യായവും,നീതിയും കയ്യിലുണ്ടായിട്ടും ആദരണീയ അഭിവന്ദ്യ സെക്രട്ടറി തിരുമനസ്സിനെ ബ്ലോഗിലെ പേനുകളില്‍ നിന്നും, മൂട്ടകളില്‍ നിന്നും രക്ഷിക്കാനായി,..കുറച്ച് കീടനാശിനിയോ,ഹിറ്റോ,ഡി.ഡി.ടിയോ... ഒന്നും വേണ്ടാ.., ഒരു പോസ്റ്റെങ്കിലും എഴുതാന്‍ തോന്നേണ്ടതല്ലേ..ഹഹഹഹ..(4 ലക്ഷം ഹ !!!) ഛയ് !!! ലജ്ജാവഹം സഖാക്കളേ :)

ഈ വിഷയത്തിലുള്ള ചര്‍ച്ച ബ്ലോഗില്‍ ഒന്നു തീര്‍ന്നു കിട്ടാന്‍ സകല അംബലങ്ങളിലേക്കും,കുരിശടികളിലേക്കും,ജാറങ്ങളിലേക്കും നേര്‍ച്ചയും,വഴിപാടും... അര്‍പ്പിച്ച് കാത്തിരിക്കുകയാണ് സഖ.ബ്ലോഗര്‍മാര്‍ !

നേതാവിനെക്കൊണ്ട് ഇമ്മാതിരി ഒരു താത്വിക പ്രതിസന്ധി പാര്‍ട്ടി അനുഭാവികളായ ബ്ലോഗര്‍മാര്‍ക്ക് വന്നു ഭവിക്കാനില്ല !

ഏതു വര്‍ഗ്ഗ ബോധവും മനുഷ്യനെ പകുക്കുന്നതാണെങ്കില്‍ വര്‍ഗ്ഗീയം തന്നെയാണെന്ന് ചിന്തയുടെ ചങ്ങല തകര്‍ക്കണമെന്ന് ആഗ്രഹമുള്ളവര്‍ മനസ്സിലാക്കുക.

പിന്നെ, മറ്റൊന്ന്... ഇപ്പറഞ്ഞ നേതാവിനേക്കാള്‍ കരുത്തനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിനില്ല. കരുത്ത് മാത്രം പോരല്ലോ. ജനത്തിന്റെ രാഷ്ട്രീയം ഹൃദയത്തിലാവാഹിക്കാനുള്ള മാനവികതകൂടി വേണ്ടേ? അതിനൊരു ശുദ്ധികലശം തീര്‍ച്ചയായും ഗുണം ചെയ്യും.അതങ്ങനെ തകരുന്ന ചീട്ടുകൊട്ടാരമല്ല. ഭക്തന്മാര്‍ വഴിയില്‍ നിന്നും മാറിനില്‍ക്കുക!!!
ബ്ലോഗര്‍മാര്‍ നേതാവിന്റെ ഹൃദയത്തിലേക്ക് അക്ഷരപന്ത് എറിഞ്ഞ് പഠിക്കട്ടെ :)

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
എന്തിനിത്ര ഞെളിപിരി കൊള്ളുന്നു?

അടിമ, യജമാനന്‍ , ഭക്തര്‍ തുടങ്ങിയ പദങ്ങള്‍ക്കൊന്നും ഇവിടെ വലിയ പ്രസക്തിയില്ല. നിലവിലെ സൈബര്‍ നിയമപ്രകാരം തടവും പിഴയും കിട്ടാവുന്ന ഒരു കുറ്റം നടന്നിരിക്കുന്നു. അതിലെ പ്രതികളെയും കിട്ടി, അവരെ നിയമം വേണ്ടത് ചെയ്തോളും. ഇത്രയുമേ അടിസ്ഥാന പ്രശ്നമായുള്ളൂ. ഒരു പൌരന് പരാതിപ്പെടാനുള്ള അവകാശം നില നില്‍ക്കുന്നിടത്തോളം പിണറായ് വിജയനെന്ന ഇന്ത്യന്‍ പൌരന് പരാതിപ്പെടാം.

ഇനി അതല്ല ഈ നിയമം ശരിയല്ലെങ്കില്‍ അത് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കാന്‍ നിലവിളി കൂട്ടുക.

തറവാടി said...

ഇടതുപക്ഷത്തുള്ളവര്‍/ ചായ്‌വുള്ളവര്‍ മാത്രമണോ താങ്കളോട് വിയോജിപ്പുള്ളവര്‍?

★ Shine said...

എന്റെ നോട്ടത്തിൽ പിണറായി വിജയൻ ചെയ്തത്‌ നന്നായി എന്നാണു തോന്നുന്നത്‌. ഒന്നുമില്ലെങ്കിലും Cyber Law എന്നൊരു സംഭവമുണ്ടെന്നു നാട്ടുകാർ അറിഞ്ഞു! പിന്നെ, internet ഉം mobile ഉം ഒക്കെ കൊണ്ട്‌ പാവം പെൺകുട്ടികളെയും, വീട്ടമ്മമാരേയും ഒക്കെ ചുമ്മാ അങ്ങു Black mail ചെയ്തു കളയാം എന്നൊക്കെ വിചാരിക്കുന്നവനോക്കെ അറിയട്ടെ ചിലപ്പം പൂട്ടു വീഴുമെന്ന്!

പിന്നെ ഇതിന്റെ രാഷ്ട്രീയവശവും, മനുഷ്യാവകാശ വശവും ഒക്കെ കുറെ സങ്കീണ്ണമാണ്‌. അതിനെക്കുറിച്ചു ചർച്ച ചെയ്യണമെങ്കിൽ cyber കുറ്റവാളികളെ identify ചെയ്യാൻ നമ്മുടെ നിയമവ്യവസ്ഥ ഏതുമാർഗ്ഗത്തിലാണു തെളിയിക്കുന്നതെന്നറിയണം. അന്വേഷണ ഏജൻസികൾ അതൊരിക്കലും പുറത്തു വിടാൻ സാധ്യതയില്ലാത്തിടത്തോളം, മറ്റുള്ളവർ അതിനെക്കുറിച്ചു നടത്തുന്ന ചർച്ചകൾ പൂർണ്ണമാവില്ല എന്നാണു തോന്നുന്നത്‌. അറിഞ്ഞിടത്തോളം senderന്റെ IP വിലാസം നോക്കിയാണ്‌ കേരളത്തിൽ identify ചെയ്യുന്നത്‌. ഒരു IT വിദഗ്ധന്‌ അതപകടകരമായ രീതിയിൽ ദുരുപയോഗം ചെയ്യാൻ കഴിയും. (senderന്റെ PC യുടെ MAC address identify ചെയ്യുന്നതാണ്‌ കുറച്ചു കൂടി ക്രത്യം.)

ജിവി/JiVi said...

ഈ കേസുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പോലീസ് പീഠിപ്പിക്കുന്നു എന്ന പ്രചരണം തന്നെ വ്യാജമാണ്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗമാണ്. തങ്ങള്‍ക്ക് കിട്ടിയ മെയിലില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവിനെയും കണ്ടെത്തി അയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുന്നു. മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍മാത്രമാണ് ഇതിനായി വേണ്ടിവന്നത്. വെറും തമാശയായി ഇതുചെയ്തവരാരും ഒരു നടപടിക്കും വിധേയമായിട്ടില്ല. നിയമപ്രകാരം അങ്ങനെചെയ്യാന്‍ പോലീസിനുകഴിയുമായിരുന്നെങ്കില്‍ക്കൂടി. സൈബര്‍ നിയമങ്ങള്‍ ബാല്യദശയിലാണെന്ന് മനസ്സിലാക്കിത്തന്നെ, സൈബര്‍ സ്പേസ് എന്തു തോന്ന്യാസവും കാട്ടാനുള്ളതല്ലെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ തികച്ചും പക്വമായ സമീപനമാണ് പോലീസ് കൈക്കൊണ്ടിട്ടുള്ളത്.

★ Shine said...

I read the link Anil mentioned. Frankly, I feel somthing wrong, while going through "Agnivesh"s reply comments. All this is really happened?!! and the blogger "Agnivesh" is not anonymous!

Getting the details of an anonymous blogger can be happen only with the cooperation of Service providers (here google.) They can provide the logs of last 18 months blogposts & comments (and from 2009 end they planning to reduce it 9 month) on the request of a Court. If Cyber cell is just getting the information in any other way (that will be simply hacking the Google blogpost logs!) then Agnivesh can approach court against Google for their failure to protect the anonymity Google offering!

Then Google can file case against Cyber cell, for hacking their system!!!

On the contrary, getting the anonymous information from Google is not that easy, even in official way.

Read this realy story

http://www.nydailynews.com/gossip/2009/08/23/2009-08-23_outted_blogger_rosemary_port_blames_model_liskula_cohen_for_skank_stink.html

I wrote this much, just to avoid any misunderstanding arise in non techie bloggers mind. BUT THE IMPORTANT THING - PEOPLE SHOULD RESPECT EACH OTHERs AND SHOULD BE GENTLE TO OTHERS.

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്‍ കുറച്ചു ദിവസത്തേക്ക് ടൂറിലായതിനാല്‍ ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ ബ്ലോഗ് അക്കാദമിയിലെ കടത്തനാടന്റെ പോസ്റ്റില്‍ നടത്താന്‍ താല്‍പ്പര്യപ്പെടുന്നു.ലിങ്ക്:സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും

★ Shine said...

ക്ഷമിക്കണം, ചിത്രകാരാ, ഞാൻ താങ്കളുടെ postൽ ഇട്ട comment, blogger ഉടെ anonymity ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിചാണ്‌. അതുപോലെയല്ല email. ഒരു email trace ചെയ്യുന്നതിൽ നിയമവിരുധ്ധമായി ഒന്നുമില്ല.

ഒരു e-mail trace ചെയ്യാൻ Hacking ഒന്നും ആവശ്യമില്ല. കുറച്ചു IT വിജ്ഞാനമുള്ള സാധാരണക്കാർക്കുപോലും email ന്റെ header ൽ നിന്ന് senderന്റെ IP വിലാസം കിട്ടും. IP വിലാസം കിട്ടിയാൽ അയച്ച സ്ഥലത്തേക്കുറിച്ചു ഒരു ഏകദേശ ധാരണ കിട്ടും. പിന്നെ ഏതു computerൽ നിന്നാണെനറിയാൻ ആ സ്ഥലത്തെ Internet Service Provider ന്റെ log പരിശോധിച്ചാൽ മതി. പക്ഷെ email tracing ഉം, Google പോലെ ഒരു company, user നോടു വാഗ്ദാനം ചെയ്യുന്ന anonymity വെളിപ്പെടുത്തുന്നതും തമ്മിൽ കൂട്ടി വായിക്കരുത്‌.


അനിലിന്റെ comment ലൂടെ പോയ ഞാൻ kerala farmer ന്റെ blogലെത്തി. അവിടെ ഒരു anonymous blogger നെ cyber cell പിടിച്ചു എന്ന മട്ടിൽ കാര്യങ്ങൾ എഴുതിയിരിക്കുന്നു. പക്ഷെ അവിടെ "അഗ്നിവേശ്‌" എന്ന വ്യക്തി ഒരു anony അല്ലെന്നുള്ള കാര്യം പറയുകയായിരുന്നു എന്റെ ഉദ്ദേശ്യം. അതുകൊണ്ടു തന്നെ cyber Cell ന്‌ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ആളെ കണ്ടെത്താൻ കഴിയും. പക്ഷെ, അയാൾ ഒരു anony ആയിരുന്നെങ്കിൽ cyber cell നു Google നോടു നിയമപരമായി anony ഉടെ identity വെളിപ്പെടുത്താൻ ആവശ്യപ്പെടേണ്ടി വന്നേനെ. അല്ലാതെ ഉള്ള ഒരു option, Google ന്റെ log ഹാക്‌ ചെയ്യുക എന്നുള്ളതാണ്‌ എന്നു സൂചിപ്പിച്ചെന്നേയുള്ളു. അതെളുപ്പവുമല്ല, നമ്മുടെ നിയമം അതിനു മുതിരുകയുമില്ല!

എന്റെ comment തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കിൽ, മാപ്പ്‌.

★ Shine said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
Anonymous said...

ആരുടെയോ ഒരു മണിമാളിക പിണറായി പണിതതാണ് എന്നുള്ള രീതിയില്‍ പ്രചരിപ്പിക്കുന്നതിന്റെ ലക്‌ഷ്യം തന്നെ അദ്ദേഹത്തെയും പാര്‍ടിയെയും കരി തേക്കുകയും തേജോവധം ചെയ്യുക എന്നാ ഉദ്ദേശത്തോടു കൂടിത്തന്നെ ആണ്. അത് ചെയ്തത് ആരായാലും കുറ്റം തന്നെ ആണ്...പിന്നെ മാധ്യമങ്ങള്‍...തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ ശിക്ഷിക്കാനും നിയമം ഉണ്ടാകുന്നതു നല്ലതാണ്. ഞാന്‍ അത് മുന്‍പും ഇവിടെ (http://satyamvacha.blogspot.com/2009/10/blog-post.html)പറഞ്ഞിട്ടുണ്ട്...ജനാധിപത്യവും സ്വാതന്ത്ര്യവും ആരുടെ നേര്‍ക്കും കുതിര കയറാനുള്ള ലൈസന്‍സ് അല്ല എന്ന് മനസിലാക്കുക

★ Shine said...

Gmail ന്റെ headerൽ mail അയക്കുന്ന ആളുടെ IP address തരില്ല. മറ്റു mail service കൾ അതു നൽകുന്നുണ്ട്‌. അതുകൊണ്ട്‌ gmail trace ചെയ്യണമെങ്കിൽ ISP യുടെ സഹകരണം വേണം.

ഇതവരുടെ പ്രൈവസി നയവുമായി ബന്ധപ്പെട്ട കാര്യമാണ്.
http://mail.google.com/support/bin/answer.py?answer=26903&topic=12787

ഇതു ചൂണ്ടിക്കാണിച്ച Calicocentric കാലിക്കോസെന്‍ട്രിക് എന്നBloggerനു നന്ദി.

സന്തോഷ്‌ പല്ലശ്ശന said...

അടിയന്തിരാവസ്ഥയുടെ പുതിയമുഖം

Blog Academy said...

കടത്തനാടന്റെ ഐ.ടി.ആക്റ്റിനെക്കുറിച്ചുതന്നെ എന്ന പോസ്റ്റിലേക്കുള്ള ലിങ്ക്.

Anamika said...

ഒരു പിണറായി ഭക്തന്റെ സംസ്ക്കാരവും അമര്‍ഷവും.ഈ കാളകൂടവിഷങ്ങള്‍ നാട്ടില്‍ പെരുകിയാല്‍ ഈശ്വരന്മാരേ എന്താ അവസ്ഥ?

★ Shine said...

എനിക്കും ചിലതു പറയാനുണ്ട്‌... :-)

ശ്രീക്കുട്ടൻ said...

ഞാനും പറയുന്നു