Wednesday, December 2, 2009

ഇസ്ലാമിക ബാങ്കും ഇടതുപക്ഷ കാപട്യവും

നമ്മുടെ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരുടെ നന്മനിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ ജനം അടിമത്വത്തില്‍ നിന്നും,നിരക്ഷരതയില്‍ നിന്നും,ചൂഷണത്തില്‍ നിന്നും,ജാതി മത സവര്‍ണ്ണജന്മിത്വത്തില്‍ നിന്നും മോചിപ്പിക്കപ്പെടുമെന്ന് നമ്മള്‍ ഇത്രയും കാലം വീശ്വസിച്ചിരുന്നു. ഇപ്പോഴും ആ സ്വപ്നം നമ്മുടെ മനസ്സില്‍ നിന്നും വേരറ്റുപോയിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനത്തെ ജനം അത്രമേല്‍ സ്നേഹിച്ചിരുന്നു.തങ്ങളുടെ രാഷ്ട്രീയ അഭിലാഷത്തിന്റെ മൂര്‍ത്തീകരണമായി മനസ്സില്‍ നട്ടുനനച്ചു വളര്‍ത്തിയിരുന്നു.

എന്നാല്‍,ഇടതുപക്ഷത്തിന്റെ നേതൃത്വം എന്നോ സവര്‍ണ്ണത ഹൈജാക്കുചെയ്തത് നാം അറിയേണ്ടതായിരുന്നു. ഇറക്കുമതി ചെയ്ത തൊഴിലാളിവര്‍ഗ്ഗത്തിന്റെ പൊത്തക കെട്ടുകളും,ലേബിളുകളുമായിവന്ന് നമ്മേ മുതലാളിത്വത്തിന്റേയും,സാമ്രാജ്യത്വ ചൂഷണത്തിന്റേയും നിഴലുകള്‍ക്കെതിരെ തിരിച്ചു നിര്‍ത്തിയ പൊലയാടി വാമനന്‍നംബൂതിരിയുടെ മോഹിനിവേഷം നമ്മേ ചതിക്കുകയായിരുന്നു എന്ന് നാം ഇന്നും മനസ്സിലാക്കിയിട്ടുണ്ടാകില്ല. നമ്മുടെ രാഷ്ട്രീയത്തിന്റെ,ആത്മാഭിമാനത്തിന്റെ അമൃതുകവര്‍ന്ന് സവര്‍ണ്ണ തൊഴുത്തുകളിലേക്ക് നമ്മേ കുടിപാര്‍പ്പിച്ച വഞ്ചനക്കെതിരെ ഉണര്‍ന്ന് ഒന്നു നിലവിളിക്കാന്‍ പോലുമുള്ള പ്രജ്ഞയില്ലാതെ ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ച ജനത്തെക്കുറിച്ച് സഹതപിക്കാന്‍ പോലും ആരുമില്ലാത്തത് നമ്മുടെ മുന്‍‌ജന്മ പാപഫലമെന്ന് ആശ്വസിച്ച് സവര്‍ണ്ണ തൊഴുത്തില്‍ ഈങ്കുലാബ് വിളിച്ച് ജനം ജന്മം പാഴാക്കുന്നു ! ഫലത്തില്‍ സവര്‍ണ്ണ ഹൈന്ദവത്വത്തിന്റെ വളര്‍ത്തുപട്ടികള്‍ മാത്രമാണ് ഇന്നത്തെ ഇടതുപക്ഷം.

ആദ്യമായി...??? വെറുക്കപ്പെടേണ്ട മുസ്ലീം ലീഗിനെ ന്യൂനപക്ഷ ലേബലൊട്ടിച്ച് മതനിരപേക്ഷമാക്കി, മതനിരപേക്ഷതയെ വ്യഭിചരിച്ച വാമനന്‍ നംബൂതിരിയുടെ പൊലയാടിത്വമാഹാത്മ്യം സത്യസന്ധമായി പഠിക്കുകയും,വിലയിരുത്തുകയും ചെയ്യേണ്ടിയിരുന്ന നാം അതു ചെയ്യാതെ, എങ്ങിനെയാണ് മതനിരപേക്ഷതയിലേക്ക് വലതുകാല്‍ വക്കുക? ആ മത നിരപേക്ഷതയുടെ മനശുദ്ധിയില്ലാതെ എങ്ങിനെയാണ് നമുക്ക് സാംസ്ക്കാരിക പുരോഗതിയും,സാമൂഹ്യ സമത്വവും,മനുഷ്യസമൂഹമാണെന്ന അന്തസ്സും ലഭിക്കുക ?

ഇതെല്ലാം മറന്നുകൊണ്ടും,മൂടിവച്ചുകൊണ്ടും നാം എന്തു വികസനം മുന്നോട്ടു വച്ചാലും,സാംസ്ക്കാരിക കഥകളി നടത്തിയാലും അവയെല്ലാം വഞ്ചനാത്മകമായ കപട നാടകങ്ങള്‍ മാത്രമാണ്. മതങ്ങളെ പ്രീണിപ്പിക്കുക എന്നത് പിന്തിരിപ്പനായ, നമ്മുടെ അധോഗതിയുടെ മാര്‍ഗ്ഗമാണെന്നുപോലും മറന്നുകൊണ്ട് ന്യൂനപക്ഷ സ്നേഹം കാണിക്കുന്നവരുടെ മനസ്സിലിരുപ്പ് എത്രമാത്രം ഭയനകവും മനുഷ്യത്വ വിരുദ്ധവുമാണ് !!! മത പ്രീണനത്തില്‍ നമ്മുടെ പൊട്ടന്മാരായ ഇടതുപക്ഷത്തോളം സമര്‍ത്ഥരായ സംഘടനകള്‍ ഇന്ത്യയില്‍ വേറെ ഉണ്ടാകില്ല. ഈ ചൂലുകളുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ വോട്ട്താത്വികത നമ്മുടെ മതനിരപേക്ഷതയെ ചോര്‍ത്തിയെടുത്ത് സവര്‍ണ്ണവര്‍ഗ്ഗീയതയായി കുമിഞ്ഞുകൂടുന്നുണ്ടെന്ന് കാണാന്‍ അത്രക്ക് ബുദ്ധി ആവശ്യമുണ്ടോ ?

മുക്രികള്‍ക്ക് കോഴിബിരിയാണി കഴിക്കാന്‍ 4000 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ച കപട ന്യൂനപക്ഷ സ്നേഹികള്‍ ഇപ്പോള്‍ ഇസ്ലാമിക ബാങ്ക് ഇറക്കുമതി ചെയ്ത് മതനിരപേക്ഷതയെ വീണ്ടും കിളിര്‍ക്കാനനുവദിക്കാത്തവിധം നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അതീവ ഗുരുതരമായ ഈ വിപത്തിനെ പ്രതിരോധിക്കാന്‍ എല്ലാതരത്തിലുമുള്ള വര്‍ഗ്ഗീയതയെയും എതിര്‍ക്കുന്ന മതനിരപേക്ഷതയുടെ ആത്മാവെന്തെന്നറിയുന്ന മുസ്ലീം മതത്തില്‍ ജനിച്ചുവളര്‍ന്ന പുരോഗമന വാദികളായവര്‍ തന്നെ മുന്നോട്ടുവരേണ്ടിവരും. അല്ലാതെ... നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഇനിയും വിശ്വസിച്ച് ഈ നാടു നശിപ്പിക്കാന്‍ കൂട്ടുനിന്നുകൂട.

നമ്മുടെ ബൂലോകത്തില്‍ ഇസ്‌ഹാഖ് ഈശ്വരമംഗലം ശരിയത്ത്/ഇസ്ലാമിക ബാങ്കിങ്ങിന്റെ വര്‍ഗ്ഗീയ അധിനിവേശത്തെക്കുറിച്ച് നല്ലൊരു പോസ്റ്റ് വായിച്ചു.പോസ്റ്റിന്റെ ലിങ്ക്:ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം

Blogger chithrakaran:ചിത്രകാരന്‍ said...

ശക്തമായ മതേതര ചിന്ത സമൂഹത്തില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ ആശാവഹമായ തെളിവായ ഇസാഖ് ഈശ്വരമംഗലത്തിന്റെ ഈ ലേഖനത്തെ എതിരേല്‍ക്കേണ്ടിയിരിക്കുന്നു.

വളരെ പ്രസക്തമായ ആപത് ചിന്തകളുണര്‍ത്തുന്ന ഇസ്ലാമിക്ക്,ശരിയത്ത് ബാങ്കുകളെ മത വര്‍ഗ്ഗീയ സംഘടനകള്‍ എതിര്‍ക്കുന്നതിനു മുന്‍പുതന്നെ മതേതരമായ മനുഷ്യ സമൂഹം സ്വപ്നം കാണുന്ന മനുഷ്യസ്നേഹികള്‍ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു.

കേരളത്തിനു പുറത്തുപോയാല്‍ ഇപ്പോഴും ബ്രാഹ്മണ്യത്തിന്റേയും സവര്‍ണ്ണതയുടേയും പ്രാകൃത നീരാളിപ്പിടുത്തത്തില്‍ ആണ്ടിരിക്കുന്ന ഗ്രാമങ്ങള്‍ ഏറെയാണെന്ന് ബ്ലോഗുകളില്‍ അടുത്തിട കണ്ട പോസ്റ്റുകളില്‍ നിന്നു പോലും മനസ്സിലാകുന്നുണ്ട്.
അത്രയും സംസ്ക്കാരശൂന്യമായ മത വര്‍ഗ്ഗീയതയെ ഇനിയും നമ്മുടെ നല്ല ഭൂമിയില്‍ നട്ടു നനച്ചു വളര്‍ത്തുന്നതിന്റെ അപകടത്തെ തിരിച്ചറിയാതിരിക്കുന്നത് ആത്മഹത്യാപരമാണ്.

കേരളത്തിനു പുറത്തു മാത്രമല്ല കേരളത്തിനകത്തും ഹിന്ദു വര്‍ഗ്ഗീയത സൃഷ്ടിക്കുന്ന എട്ടുകാലി ദൈവങ്ങളുടെ സാന്നിദ്ധ്യം അപൂര്‍വ്വമയെങ്കിലും പൊതു ഓഫീസുകളിലുമുണ്ട്. (ആയുധ പൂജക്കെങ്കിലും)അവ നിര്‍ത്തലാക്കിക്കാന്‍ ... മതം സ്വകാര്യമായ വിശ്വാസ സ്വാതന്ത്ര്യം മാത്രമായി പരിമിതപ്പെടുത്താന്‍ ഇനിയും വൈകിയാല്‍ നമ്മുടെ നാട് മതങ്ങളുടെ യുദ്ധക്കളമാകുന്നതിന് അധികകാലം വേണ്ടി വരില്ല.

മത പ്രീണനം എന്താണെന്നും അത് മതവിശ്വാസിയെ ഭാവിയില്‍ എത്രമാത്രം ഒറ്റപ്പെടുത്തുമെന്നും അറിഞ്ഞിട്ടും അറിയാത്തതുപോലെ അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ സ്വാര്‍ത്ഥതക്ക് നമ്മുടെ സഹോദരങ്ങളേയും നാടിനേയും കുരുതികൊടുത്തുകൂട.

ഈശ്വര മംഗലം,... നമുക്ക് മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്. അഭിവാദ്യങ്ങളോടെ !!!

November 27, 2009 12:33 AM

4 comments:

chithrakaran:ചിത്രകാരന്‍ said...

പ്രിയ സുഹൃത്തുക്കളെ,
ചിത്രകാരന്റെ മനസ്സ് ഇപ്പോള്‍ വളരെ വിഹ്വലമായതിനാല്‍ ഈ പോസ്റ്റ് അരോചകമാകുന്ന വിധത്തില്‍ അബ്സ്ട്രാക്റ്റായിരിക്കും.
അതിനാല്‍ വെറുതെ വായിച്ച് സമയം കളയരുതെന്ന് താല്‍പ്പര്യപ്പെടുന്നു.ചിത്രകാരന്‍ വായിച്ച ഒരു പോസ്റ്റിന്റെ ലിങ്ക് സൂക്ഷിക്കുക എന്ന ധര്‍മ്മമേ ഈ പോസ്റ്റിനുള്ളു.
ചിത്രകാരന്റെ ഒരു സാധ ഡയരിക്കുറിപ്പ് :)

ജനശക്തി said...

“മുക്രികള്‍ക്ക് കോഴിബിരിയാണി കഴിക്കാന്‍ 4000 രൂപ പെന്‍ഷന്‍“ എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ‘അഴുകിയൊലിക്കട്ടെ ഈ നാവുകള്‍’ എന്ന പോസ്റ്റില്‍ ഉണ്ട്.

ജനശക്തി said...

ന്യൂനപക്ഷപ്രീണനവാദത്തിലെ തൊഗാഡിയന്‍ യുക്തികള്‍ എന്ന പോസ്റ്റും നോക്കാം.

Sudheer K. Mohammed said...

ഇസ്ലാമിക ബാങ്കിങ്ങ് എന്നത് പലിശ രഹിതമായ സാന്പത്തിക ക്രമത്തിന്റെ പേരാണ്....
പലിശയില്‍ അധിഷ്ഠിതമായ വ്യവസ്ഥകള്‍ സാന്പതികമാന്ദ്യം പൊലെയുള്ള പ്രശ്നങ്ങള്‍ക്ക് ഇരയായപ്പൊള് സ്വാഭാവികമായും ബദലുകള്‍ അന്വെഷിച്ചു...
ഇന്നു കാണുന്ന ഇസ്ലാമിക് ബാങ്കിങ്ങ് ഉപജ്ഞാതാക്കള്‍ പടിഞ്ഞാറന്മാരാണ്....
ഇനി പേരില്‍ഇസ്ലാമുള്ള എല്ലാത്തിനേയും എതിര്ക്കുന്നവരാണെങ്കില് പേരുമാററിക്കോളൂ...
http://madhyamam-editorial.blogspot.com/2010/02/blog-post_50.html
http://madhyamam-editorial.blogspot.com/2010/02/blog-post_06.html
http://madhyamam-editorial.blogspot.com/2010/03/blog-post_2234.html