Thursday, December 3, 2009

ഇന്ത്യ പുരോഗമിക്കുന്നു...ഭിക്ഷാടനത്തിലൂടെ !

2009 നവംബര്‍ 28ന് കന്യാകുമാരിയിലേക്കുള്ള വഴിയില്‍ ശുചീന്ദ്രം ക്ഷേത്രത്തിന്റെ മുന്നില്‍ ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിച്ച പിച്ചതെണ്ടുന്ന രണ്ടു ദൈവക്കുട്ടികള്‍ ! ഏതോ ഭിക്ഷാടന കോണ്ട്രാക്റ്റര്‍ക്കുവേണ്ടി ബാലവേല ചെയ്യുകയാണ് പാവങ്ങള്‍.ശുചീന്ദ്രത്തില്‍ മാത്രമല്ല,ഇന്ത്യയുടെ ഓരോ മുക്കിലും,മൂലയിലും ഇത്തരം ദൈവക്കുട്ടികള്‍ പിച്ചതെണ്ടുന്നുണ്ട്. നമ്മുടെ സവര്‍ണ്ണ കോര്‍പ്പറേറ്റ് പുരോഗമനവാദികളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പാന്‍ ഓര്‍മ്മിപ്പിക്കുന്നൂ ഈ ബാലഭിക്ഷാടകര്‍.ചന്ദ്രനിലേക്ക് റൊക്കറ്റുവിട്ടു കളിക്കുന്ന കരയോഗം ശാസ്ത്രജ്ഞന്മാര്‍ ഈ ദൈവക്കുട്ടികള്‍ക്കു മുന്‍പില്‍ വെറും കരിക്കട്ടകള്‍! ധാര്‍മ്മിക രോക്ഷം കൊള്ളുന്ന ഈ ചിത്രകാരന്‍...19 കൊല്ലം പഠിച്ച വിദ്യകളുടെ അര്‍ത്ഥശൂന്യതയറിഞ്ഞ് ലജ്ജിച്ച് തലതാഴ്ത്തുന്ന ഷണ്ഢനാകുന്നു... ദൈവക്കുട്ടികള്‍ക്കു മുന്നില്‍. വിദ്യാഭ്യാസം നേടിയിട്ടും അടിമത്വത്തില്‍ നിന്നും മോചനം ലഭിക്കാതെ വിദേശ ഐടി കംബനികള്‍ക്കുകീഴില്‍ മസ്തിഷ്ക്കം വിറ്റു ജീവിക്കുന്ന ഐ.ടി.കൂലികളെക്കാളും,മറ്റു പ്രവാസികളേക്കാളും ഇവര്‍ ഭാഗ്യവാന്മാരാണ്. ഒന്നുമില്ലെങ്കിലും, ഭിക്ഷാടന കോണ്ട്രാക്റ്റര്‍ ഇന്ത്യക്കാരനെങ്കിലുമാണല്ലോ ! നാടിനെ വഞ്ചിക്കുന്നുമില്ല. ഇന്ത്യ മുഴുവന്‍ ഇങ്ങനെ പിച്ചക്കാരെക്കൊണ്ട് നിറഞ്ഞിട്ടുവേണം യൂണിയന്‍ കാര്‍ബൈഡിനെക്കൊണ്ട് ശുദ്ധികലശം ചെയ്യിക്കാന്‍. തന്തയാരാണെന്നറിയാത്ത സവര്‍ണ്ണസംസ്ക്കാരമുള്ളവര്‍ എത്ര പഠിച്ചാലും നാടു നന്നാകില്ല.ശുചീന്ദ്രത്തെ ഏതു പണ്ടാരക്കാലന്‍ ദൈവമാണെങ്കിലും ആ ഉറങ്ങുന്ന ദൈവത്തിന്റെ മോന്തയില്‍ ചെരിപ്പെറിഞ്ഞു പൂജിക്കേണ്ടതാണ്,ജനത്തിന്റെ ബോധം തെളിയാന്‍!

3 comments:

chithrakaran:ചിത്രകാരന്‍ said...

ധാര്‍മ്മിക രോക്ഷം കൊള്ളുന്ന ഈ ചിത്രകാരന്‍...19 കൊല്ലം പഠിച്ച വിദ്യകളുടെ അര്‍ത്ഥശൂന്യതയറിഞ്ഞ് ലജ്ജിച്ച് തലതാഴ്ത്തുന്ന ഷണ്ഢനാകുന്നു... ദൈവക്കുട്ടികള്‍ക്കു മുന്നില്‍.

Anoni Malayali said...

അവിടെ എല്ലാം മധുരമനോജ്ഞമായതുകൊണ്ട് ഷണ്ഡന് രോഷമുണ്ടാവില്ല.

Anonymous said...

സുഹൃത്തേ, പിച്ചക്കാര്‍ ശുചിന്ദ്രത് ഉള്ളതിനു അവിടുത്തെ പ്രതിഷ്ടയെ തെറി വിളിച്ചിട്ട് കാര്യമില്ല. അന്യരെയും അവരുടെ വിശ്വാസങ്ങളെയും കഴിയുന്നത്ര മാനിക്കുന്നതല്ലേ അതിന്റെ ഒരു ഭംഗി. പിന്നൊരു കാര്യം, പലരും വിദേശത്ത് പോകുന്നത് അടിമയെ പോലെ പനിയെടുക്കാനല്ല, പിറന്ന നാട്ടില്‍ അടിമയായി ജീവിക്കുന്നതിലും ഭേദം അന്യ നാട്ടില്‍ അഭിമാനത്തോടെ ജീവിക്കുന്നതാണ് എന്ന വിശ്വാസം കൊണ്ടാണ്. ഒരു ഓഫീസ് ലെ മാനേജര്‍ഉം തൂപ്പുകാരനും തോളില്‍ കയ്യിട്ടു നടക്കുന്ന കാലം എന്ന് ഇന്ത്യ യില്‍ വരുന്നോ അന്ന് കാണാം ഈ മസ്ഥിസ്കങ്ങള്‍ എല്ലാം ഇന്ത്യയിലേക്ക്‌ തിരിച്ചു വരുന്നത്.