Friday, December 4, 2009

പാര്‍ട്ടി പേപ്പട്ടികളോ അതോ കാവി മാടംബികളോ ???

പിണറായിയുടെ വീടിനെക്കുറിച്ചും, സൈബര്‍ ഭീകരന്മാരായി അറസ്റ്റു ചെയ്യപ്പെട്ട ഈ മെയില്‍ ഏഷണിക്കാരെക്കുറിച്ചും, ധാരാളം ചര്‍ച്ചകള്‍ ബൂലോകത്ത് നടന്നു കഴിഞ്ഞു. പുതിയ സൈബര്‍ നിയമം ഒരു രാഷ്ട്രീയ-സാമൂഹ്യ പരിഹാസ തമാശയുടെ പേരില്‍ പോലും സാധാരണ പൌരന്മാരെ സൈബര്‍ ഭീകരന്മാരെ കൈകാര്യം ചെയ്യുന്നതുപോലെ ജാമ്യമില്ലാ വകുപ്പുകളുപയോഗിച്ച് അറസ്റ്റു ചെയ്യാനും,കംബ്യൂട്ടറും മറ്റും പിടിച്ചെടുക്കാനും,സൈബര്‍ കുറ്റവാളികളായി മാധ്യമങ്ങള്‍ക്കു മുന്നിലും,ബന്ധുക്കള്‍ക്കും ജനങ്ങള്‍ക്കു മുന്നിലും പ്രദര്‍ശിപ്പിച്ച് അപമാനിക്കുന്നതിനും ഉപയോഗിക്കപ്പെട്ടു എന്നാണ് ബ്ലോഗ് പോസ്റ്റുകളില്‍ പൊതുവെ നിരീക്ഷിക്കപ്പെട്ടത്.
പൌരന്റെ സ്വകാര്യ സൌഹൃദ സംഭാഷണങ്ങളെപ്പോലും ഇഴകീറി പരിശോധിച്ച് കുറ്റവാളികളെ നിര്‍മ്മിക്കാന്‍/ദുരുപയോഗം നടത്താന്‍ സൌകര്യം നല്‍കുന്ന/ഇടയാക്കുന്ന പുതിയ സൈബര്‍ നിയമത്തെക്കുറിച്ചുള്ള ക്രിയാത്മക ചര്‍ച്ച എതെങ്കിലും രാഷ്ട്രീയ നേതാവിനെതിരെയുള്ള ചര്‍ച്ചയായി വഴിമുട്ടാതെ പൌരാവകാശങ്ങള്‍ക്കു നേരെയുള്ള വിലങ്ങുകളായി പുതിയനിയമം വിലയിരുത്തപ്പെടണമെന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി ബ്ലോഗര്‍മാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

അതിനിടയിലാണ് ഏതാനും പട്ടികള്‍ ചുവന്ന കോണകവുമുടുത്ത് ബൂലോകത്തെ തെരുവില്‍ പ്രത്യക്ഷപ്പെട്ടത്.ശ്യാം കൃഷ്ണന്‍ എന്നൊരു കാവി മാടംബിയുടെ ബ്ലോഗിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കളാണെന്ന ഭാവത്തില്‍ മാടംബികള്‍ പേപ്പട്ടികളെപ്പോലെ ബ്ലോഗര്‍മാരെ കടിച്ച് ശൌര്യം തെളിയിക്കാന്‍ ഓടിനടക്കുന്നത്. “ബീഫ് ഫ്രയ്” പുല്‍‌ച്ചാടി,പ്രതിരോധം,തുടങ്ങിയ പേപ്പട്ടികളാണ് സഖാക്കന്മാരുടെ ചോപ്പുകുപ്പായമിട്ട് തങ്ങളുടെ സംഘപരിവാര(സവര്‍ണ്ണ മാടംബി)പാരംബര്യം കൊരച്ചു തീര്‍ക്കുന്നത്.പിണറായിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും രക്ഷിക്കാനായി അവതരിച്ചവരെന്ന ഭാവത്തില്‍ ഒരു ജനാധിപത്യ പാര്‍ട്ടിക്കും ചേരാത്ത ഈ സവര്‍ണ്ണ പേപ്പട്ടികളുടെ കുര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ പ്രവര്‍ത്തകരുടേതാണെന്നു വന്നാല്‍ ...ആ പാര്‍ട്ടിയെ കുളിപ്പിച്ച് കിടത്താന്‍ ഇതുപോലുള്ള ഒരു പത്ത് പേപ്പട്ടികള്‍ ബ്ലോഗ് എഴുതിയാല്‍ മതിയാകും.... മക്കളേ,നിങ്ങളുടെ പാര്‍ട്ടി പ്രചരണം പൊടിപൊടിക്കട്ടെ... കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേക്കേറിയവരായ(?) കാവി മാടംബി പേപ്പട്ടികള്‍ക്ക് ചിത്രകാരന്റെ വിപ്ലവാഭിവാദ്യങ്ങള്‍ !!! ഹഹഹ....

ശ്യാം കൃഷ്ണന്റെ രാഷ്ട്രീയം ബ്ലോഗില്‍ ചിത്രകാരന്‍ എഴുതിയതും പേപ്പട്ടികളെ പ്രകോപിപ്പിച്ചതുമായ കമന്റ് താഴെ കോപ്പി ചെയ്തു സൂക്ഷിക്കുന്നു:

chithrakaran:ചിത്രകാരന്‍ said...

അസ്സലായിരിക്കുന്നു ഷ്ടാ !!! ഇങ്ങനെയാണ് എഴുതേണ്ടത്. എഴുത്തിന്റെ മെയ്‌വഴക്കം, മനോഹാരിത, ഇഴയടുപ്പം,കയ്യടക്കം ... ഇതെല്ലാം ഒത്തുവന്നിരിക്കുന്നു.
ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍.

നിങ്ങളുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളുമായി യോജിക്കുന്നതിലും ചിത്രകാരനു വിഷമമില്ല.കാരണം, പിണറായി വിജയന്റെ വീടോ,സ്വത്തോ,ആധാരമോ,മക്കളുടെ പഠനമോ,മറ്റു സ്വകാര്യതകളോ,അപവാദ പ്രചരണങ്ങളോ ചിത്രകാരന്റെ താല്‍പ്പര്യത്തിനകത്തു വരുന്നില്ല.

പക്ഷേ,
സൈബര്‍ നിയമം കൊണ്ടുള്ള നെറ്റ് വേട്ട ചിത്രകാരന് ധാര്‍മ്മികമായി അസഹനീയമായ വേദനയുണ്ടാക്കിയിരിക്കുന്നു. സൈബര്‍ നിയമം ഒരു വി.ഐ.പി.യെക്കൊണ്ട് ഉദ്ഘാടിച്ചതായിരിക്കുമോ എന്തോ ?

നിങ്ങളീ പറയുന്ന ഭീകരമാധ്യമ പട പ്രിന്റു ചെയ്ത പത്രങ്ങള്‍ മാത്രം വില്‍ക്കുന്നവരല്ല. അവര്‍ക്കെല്ലാം ഓണ്‍ലൈന്‍ എഡിഷനുകളുമുണ്ടല്ലോ. ഈ ഭീകര തേജോവധ വാര്‍ത്തകള്‍ ഓണ്‍ലൈനായും ലഭ്യമാണ്.സൈബര്‍ നിയമമുപയോഗിച്ച് സഖാവ് പത്ര ഭീമന്മാര്‍ക്കെതിരെയാണ് ആദ്യ പരാതി നല്‍കിയിരുന്നതെങ്കില്‍ സൈബര്‍ നിയമം കൊണ്ടുള്ള നെറ്റ് വേട്ടയെ എങ്ങിനെയെങ്കിലും ന്യായീകരിച്ചു നില്‍ക്കാമായിരുന്നു.(ചിത്രകാരന്‍ അതിനെയും ന്യായീകരിക്കില്ലെന്നത് മറ്റൊരു കാര്യം). ഇതിപ്പോള്‍ എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന ഏര്‍പ്പാടായിപ്പോയി.
November 26, 2009 7:27 AM
chithrakaran:ചിത്രകാരന്‍ said...

തങ്ങളുടെ രഷ്ട്രീയ കാഴ്ച്ചപ്പാടുവച്ച് എതിരാളിയുടെ രാഷ്ട്രീയ ശക്തി അക്ഷരചിന്തകളിലൂടെ തകര്‍ക്കാനുദ്ദേശിച്ചു കൊണ്ടുതന്നെയാകട്ടെ
ഡ.... ആരുടെ വീടിത് ?
പിണറായിടെ...?
എന്ന നിലയില്‍ ഒന്നും രണ്ടും മെയിലുകളില്‍ നിന്നും തുടങ്ങി ആയിരങ്ങളും ലക്ഷങ്ങളുമായി വളര്‍ന്നെന്നു പറയുന്ന മെയിലിലൂടെയുള്ള ആശയ വിനിമയത്തിലൂടെ ഒരു രാഷ്ട്രീയ നേതാവിന് ഒരു ചുക്കും സംഭവിക്കാത്ത... ഏഷണിയെന്നോ,തമാശയെന്നോ,കുസൃതിയെന്നോ,വളിപ്പെന്നോ,കൊഞ്ഞനംകുത്തലെന്നോ പറഞ്ഞ് തള്ളിക്കളയാവുന്ന നിസാര സംഭവത്തിന്റെ പേരില്‍ നാലു ലക്ഷത്തോളമുണ്ടെന്നു പറയുന്ന നെറ്റ് ഉപഭോക്താക്കളായ മെയില്‍ അയച്ച കുറ്റക്കാരില്‍ നിന്നും സൌകര്യം പോലെ തിരഞ്ഞെടുക്കുന്ന രണ്ടോ മൂന്നോ പ്രതിനിധികള്‍ക്ക് കഠിന ശിക്ഷാവിധികളുള്ള സൈബര്‍ ഭീകരന്റെ വേഷം ചാര്‍ത്തിക്കൊടുക്കുന്ന ജനനേതാവിന്റെ ക്രൂരത സഹിക്കാനാകില്ല.

സസ്നേഹം :)
November 26, 2009 7:27 AM

പുതിയ സൈബര്‍ നിയമ നടപടികളെത്തുടര്‍ന്ന് ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട അഭിപ്രായങ്ങളുടെ (ശ്രദ്ധയില്‍ പെട്ട) ലിങ്കുകള്‍ താഴെ:
1)സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും
2)സൈബര്‍ നിയമം:ഭസ്മാസുരനു വരം കൊടുക്കുന്നവരോടു..
3)പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?
4)ഇതോ നവവിപ്ലവരാഷ്ട്രീയം?
5)IT Act നെ ക്കുറിച്ചു തന്നെ
6)രാഷ്ട്രീയവും, മനുഷ്യാവകാശവും തമാശയാകുമ്പോൾ
7)സൈബര്‍ നിയമം, ഫോര്‍‌വേര്‍ഡുകള്‍,
8)കേരളപോലീസ് ഇവരെ പിടിക്കാത്തതെന്താ ???
9)ഈ 'മെയില്‍' കോടതി...
10)പിണറായി തുടങ്ങുന്ന വായനാലിസ്റ്റുകൾ
11)പൊളിച്ചടുക്കലിന്റെ രീതി ശാസ്ത്രം
12)മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക
13)ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും || Evolution of The State and its Characteristics
14)അനോണികള്‍ സൂക്ഷിക്കുക!
15)തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം
16) എല്ലാ ഈ-മെയില്‍ ഫോര്‍വേഡികള്‍ക്കും , വിരോധത്തോടെ
17)പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്ത...
18)പിണറായിയുടെ വീട് കഥ പറയുന്നു
19)ഇതാണത്രെ വെളിച്ചം കാണാത്ത പിണറായിയുടെ വീട്
20)
മെയില്‍ അയച്ചാല്‍ ജയിലോ?

21)പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...
22)പിണറായിയുടെ സ്വന്തം വീട്‌
23)ഇന്റര്‍ നെറ്റില്‍ ഭൂതം( ഫോര്‍വേഡ് മെയിലുകള്‍)
24)പിണറായിയുടെ വീടും വിവാദങ്ങളും
25)പിണറായി വിജയന്റെ വീടും ഇ-മെയിലും പിന്നെ ചില കരിനിയ...
26)പരദൂഷണത്തിന്‌ അതിരുകളുണ്ടോ?
27)
പിണറായിയുടെ വീട്? മംഗളം പത്രത്തില്‍ വന്ന വാര്‍ത്ത

28)പിണറായിയുടെ വീടും ഇന്റര്‍നെറ്റ് വിപ്ലവവും

19 comments:

chithrakaran:ചിത്രകാരന്‍ said...

പിണറായിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും രക്ഷിക്കാനായി അവതരിച്ചവരെന്ന ഭാവത്തില്‍ ഒരു ജനാധിപത്യ പാര്‍ട്ടിക്കും ചേരാത്ത ഈ സവര്‍ണ്ണ പേപ്പട്ടികളുടെ കുര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ പ്രവര്‍ത്തകരുടേതാണെന്നു വന്നാല്‍ ...ആ പാര്‍ട്ടിയെ കുളിപ്പിച്ച് കിടത്താന്‍ ഇതുപോലുള്ള ഒരു പത്ത് പേപ്പട്ടികള്‍ ബ്ലോഗ് എഴുതിയാല്‍ മതിയാകും....

Anonymous said...

കമ്യൂണിസം അടിസ്ഥാനപരമായി ഫാഷിസമാണ്. എല്ലാ കമ്യൂണിസ്റ്റ്(സോഷ്യലിസ്റ്റ്)രാജ്യങ്ങളും ഇവിടത്തെ സി പി എം ഉൾപ്പെടെയുള്ള പാർട്ടികളും അതു തെളിയിച്ചിട്ടുണ്ട്;വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ചെറിയ ഭേദഗതി കൂടി: ഇവിടെ അത് സവർണ ഫാഷിസം കൂടിയാണ്. ചിത്രകാരന്റെ രോഷം പൂർണാർഥത്തിൽ പങ്കുവയ്ക്കുന്നു.

nalan::നളന്‍ said...

സൈബര്‍ നിയമങ്ങള്‍ കിരാതമാണെന്നതില്‍ സംശയമില്ല..അതിനെതിരെ അഭിപ്രായ രൂപീകരണം നടത്തേണ്ടതുണ്ട്.


പിണറായി നിലവിലുള്ള ഒരു നിയമം ഉപയോഗിച്ചത് പിണറായിയുടെ അവകാശമാണു അതു വേറെ കാര്യം, പിണറായി ഈ നിയമം ഉപയോഗിച്ചത് "ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേ അല്ല" ആണെന്നു ഒരു മന്ദബുദ്ധിയും പറയുമെന്നു തോന്നുന്നില്ല (ബ്ലോഗില്‍ ഇതു ഏല്‍ക്കില്ല, പത്രങ്ങളില്‍ ചിലപ്പോള്‍ ഏറ്റേക്കും). പിണറായി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരേ ഇതു പോലെ ചെയ്യുകയാണെങ്കില്‍ ചിത്രകാരനൊപ്പം കൂടാം, പിന്നെ സൈബര്‍ നിയമങ്ങള്‍ക്കെതിരേ ആണെങ്കിലും കൂടാം, അതില്‍ പിണറായിയെ വലിച്ചിഴക്കാനാണെങ്കില്‍ തല്‍ക്കാലം ബിസിയാണു , യൂ പ്രൊസീഡ് --- ഞാനൊരു പിണറായി ഫാനായിപ്പോയി

ബീഫ് ഫ്രൈ||b33f fry said...

ബൗ ബൗ ബൗ ....

Rajesh Krishnakumar said...

ഇതാണല്ലേ ആവിഷ്കാര സ്വാതന്ത്ര്യം.. കൊള്ളാം കൊള്ളാം

എന്നിട്ടും ആ കേസിന്റെ കാര്യം ഒന്നും മിണ്ടുന്നില്ലാലൊ പെയിന്റെർ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുഹൃത്തേ ചിത്രകാരാ,

സൈബര്‍ നിയമം പുന:പരിശോധിക്കണമെന്ന് ഇപ്പോളെങ്കിലും പലര്‍ക്കും തോന്നിയല്ലോ..നല്ല കാര്യം.നിയമം തെറ്റാ‍ണെങ്കില്‍ അതിനെ ആണു എതിര്‍ക്കേണ്ടത്.അല്ലാതെ നിലവിലുള്ള നിയമം ഉപയോഗിച്ച ആളിനു നേരെ പുലയാട്ട് നടത്തുകയല്ല ചെയ്യേണ്ടത്.താങ്കളെപ്പോലെയുള്ളവര്‍ ചെയ്തത് അതാണ്.അതുകൊണ്ടാണു പല തരത്തിലുള്ള എതിര്‍പ്പുകള്‍ അതിനുണ്ടായതും.

പിണറായി വിജയന്‍ നിലവിലുള്ള നിയമം ഉപയോഗിക്കുക മാത്രമാണു ചെയ്തതെന്നും, അദ്ദേഹത്തിനു അപമാനകരമായ രീതിയില്‍ മെയിലുകള്‍ അയച്ചത് മോശമായി പോയി എന്നും വാദിച്ചവരോടു താങ്കളെപ്പോലെയുള്ളവര്‍ ഏതു തരം ഭാഷ ആണു ഉപയോഗിച്ചത്?

നാട്ടുകാരന്റെ ബ്ലോഗില്‍ താങ്കള്‍ ഇട്ട ഈ കമന്റ് തന്നെ ഉദാഹരണം.

മലയാളത്തില്‍ ഒരു ചൊല്ലുണ്ട്.”കൊടുത്താല്‍ കൊല്ലത്തും കിട്ടും”.താങ്കള്‍ നിരന്തരമായി ഉപയോഗിക്കുന്ന അതേ ഭാഷയില്‍ തിരിച്ചു കിട്ടിയപ്പോള്‍ താങ്കള്‍ക്ക് നൊന്തു.എന്തിന്റെ പേരിലായാലും സഹജീവികളായ ബ്ലോഗര്‍മാരെ പട്ടികള്‍ എന്നും പേപ്പട്ടികള്‍ എന്നും വിളിക്കുന്നതിനോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല.നമ്മുടെ മലയാളം ഇത്ര ദരിദ്രമായ ഒരു ഭാഷയാണോ?

താങ്കളുടെ അതേ ഭൂമിയും ആകാശവുമാണു മറ്റുള്ളവരുടേതും,അവരാരും ഈ ഭാഷ ഉപയോഗിക്കാത്തത് അവരുടെ ദൌര്‍ബല്യം കൊണ്ടാണെന്ന് മാത്രം വിചാരിക്കരുത്.താങ്കള്‍ ഒരു ഇടതു വിരോധി ആയിരിക്കുന്നതു പോലെ മറ്റുള്ളവര്‍ക്ക് ഇടതു പക്ഷ ആശയങ്ങളോട് യോജിക്കാനും അവകാശമുണ്ട്.അതുകൊണ്ട് അവരാരും പൃഷ്ടം താങ്ങികളോ, അടിമകളോ, ഭക്തരോ ഒന്നുമല്ല( താങ്കളുടെ തന്നെ ഭാഷയില്‍).ചിന്താശക്തി താങ്കള്‍ക്ക് മാത്രമേ ഉള്ളു എന്ന മൂഢവീശ്വാസം താങ്കളെ രക്ഷിക്കട്ടെ!

ജനശക്തി said...

ബീഫ് ഫ്രൈ രസികന്‍..:)

നളനു സുനിലും പറഞ്ഞതാണ് കാര്യം. നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമത്തിനെതിരെ പ്രതികരിക്കുക.

monutty said...

patti kurakatte

ശ്രീക്കുട്ടൻ said...

ബീഫ് ഫ്രൈ (മാട്ടിറച്ചി വറുത്തത്)കുരക്കുന്നത് രസം തന്നെ :)

ബീഫ് ഫ്രൈ||b33f fry said...

ഗോമാംസം വറുത്തത് എന്ന് വ്യക്തമായി തന്നെ പറയണം.... ബൗ ബൗ ബൗ [കാവിയും ഗോമാംസവും ഒത്തുപോകുന്ന ലോജിക് ചിത്രകാരന് മാത്രം സ്വായത്തമായത്. അതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്]

Rajesh Krishnakumar said...

chithrakarane support cheyth ivide varunna coments ellaam idunnath chithrakaran thanne..


Virechanan is Painter's virechanam

chithrakaran:ചിത്രകാരന്‍ said...

പ്രിയ സുനില്‍ കൃഷ്ണാ,
ഈ ബ്ലോഗ് ചിത്രകാരന്റെ ക്യാന്‍‌വാസാണ്. ഈ കാന്‍‌വാസില്‍ സമൂഹം ചിത്രകാരന്റെ ദര്‍ശന വൈവിദ്ധ്യത്തിനനുസരിച്ച് പല രൂപത്തിലും പ്രതിഫലിക്കപ്പെടും.അതിലൊന്നും ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ ബേജാറാകേണ്ട കാര്യമില്ല.

നാ‍ട്ടുകാരന്റെ ബ്ലോഗില്‍ എന്തോ പാതകം എഴുതിയെന്ന് താന്‍ ലിങ്കു നല്‍കിയല്ലോ !!!താന്‍ പറഞ്ഞ പുലയാട്ടൊന്നും അതില്‍ കണ്ടില്ലല്ലോ സുനിലേ.. (നാട്ടുകാരന്റെ ബ്ലോഗിലെ കമന്റ് ). കമന്റില്‍ കുഴപ്പവുമില്ലെന്നു മാത്രമല്ല,എക്കാലവും നിലനില്‍ക്കുന്ന സത്യവുമാണത്.
അത് മനസ്സിലാക്കാനുള്ള മനോവികാസം സുനില്‍ കൃഷ്ണന് എന്നെങ്കിലും നേടാനാകട്ടെ എന്നാശംസിക്കുന്നു!ഹഹഹ....
കൊടുത്താല്‍ കൊല്ലത്തുകിട്ടുമെന്ന് ഓര്‍മ്മപ്പെടുത്തിയതിന് അങ്ങയോട് നന്ദിയുണ്ട്.ഇത്രയും കാലം സംഘപരിവാറുകാരാണ് ചിത്രകാരനെ ഇതോര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത്:)
ഏതായാലും നിന്റെ ഫാസിസ്റ്റ് മുഖം പുറത്തു കാണിച്ചതിന് ഒരിക്കല്‍ കൂടി നന്ദി!!! അത്രയെങ്കിലും സത്യസന്ധത കാണിച്ചല്ലോ.

പിന്നെ ചിത്രകാരന്റെ ഭാഷ.ചിത്രകാരന് മലയാള ഭാഷയേ അറിയു.ചിത്രകാരന്റെ ഭാഷയെ തിരുത്താന്‍ അങ്ങ് ആരാണാവോ ?

സസ്നേഹം :)

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
മറ്റുപല ബ്ലോഗുകളിലും ചെന്ന് അവിടെ കമന്റിട്ടിരിക്കുന്ന വായനക്കാര്‍ മണ്ടന്മാരാണെന്ന രീതിയില്‍ തന്നെ താങ്കള്‍ കമന്റിട്ടുകണ്ടിട്ടുണ്ട്.അപ്പോഴൊന്നും ഇതു പറയാന്‍ താന്‍ ആരാടോ എന്ന് ചോദിക്കാതിരിക്കാനുള്ള സാമാന്യ ബോധം സഹബ്ലോഗര്‍മാര്‍ കാണിച്ചു. ഇവിടെ സുനില്‍ കൃഷ്ണന്‍ ഇട്ട ഒരു കമന്റ്റിനുമേല്‍ താങ്കള്‍ എന്തിനിത്ര വികാര വിക്ഷോഭം കൊള്ളുന്നു?

താങ്കള്‍ക്കെന്നും പദപ്രയോഗം നടത്താന്‍ ഒരു വിഷയം വേണം, കൂത്തച്ചിയും നായര്‍ വേശ്യയും ഒന്നടങ്ങിയപ്പോള്‍ ബ്ലോഗിലെ ഇടതുപക്ഷക്കാരെ ഭാഷാ പ്രയോഗങ്ങള്‍ പഠിപ്പിക്കലായി. അതുകൊണ്ട് തന്നെ താങ്കളുടെ പഴയകാല തമാശ പോസ്റ്റുകള്‍ പോലെ ഞാനിവയെ ആസ്വദിക്കുന്നു.

വായുജിത് said...

ശ്യാം കൃഷ്ണന്‍ എന്നൊരു കാവി മാടംബിയുടെ ....... “ബീഫ് ഫ്രയ്” പുല്‍‌ച്ചാടി,പ്രതിരോധം,തുടങ്ങിയ പേപ്പട്ടികളാണ് സഖാക്കന്മാരുടെ ചോപ്പുകുപ്പായമിട്ട് തങ്ങളുടെ സംഘപരിവാര(സവര്‍ണ്ണ മാടംബി)പാരംബര്യം കൊരച്ചു തീര്‍ക്കുന്നത്.

എന്റെ ദൈവമേ ഇവരെല്ലാം സംഘ പരിവാര്‍ ആയിരുന്നോ ... വളരെ നന്ദിയുണ്ട് ചിത്രകാരാ ഇത്രയും സവര്‍ണ്ണ ഫാസിസ്ടുകളെ പരിചയപ്പെടുത്തി തന്നതിന് .. എന്തായാലും എഴുതുവല്ലേ ഇരിക്കട്ടെ പരിവാറിന്റെ തലയ്ക്കും കൂടി അല്ലെ !

എന്നാലും എന്റെ പുല്‍ചാടീ താങ്കളും ??????

chithrakaran:ചിത്രകാരന്‍ said...

പ്രിയ അനിലെ,
മറ്റു ബ്ലോഗില്‍ മണ്ടന്മാരാക്കിയതും,കൂത്തച്ചി-തേവ്ടിശ്ശി വിശേഷങ്ങളും അവിടെ പറയുന്നതല്ലേ ഉചിതം ?
സഹബ്ലോഗര്‍മാരുടെ സാമാന്യബോധം അക്ഷരംകൊണ്ട് തല്ലിപ്പൊട്ടിക്കാന്‍ തന്നെയായിരിക്കും ഉദ്ദേശിച്ചതെങ്കിലോ...!! ഇനി അത്തരം സാമാന്യ ബോധം/സൌമനസ്യം ചിത്രകാരനോട് ദയവായി കാണിക്കരുത്.സൌമനസ്യ കാപട്യത്തേക്കാള്‍ ബ്ലോഗിലെ പേപ്പട്ടികളുടെ അഭിപ്രായങ്ങളേയാണ് ചിത്രകാരന്‍ ബഹുമാനിക്കുന്നത്.:)

സുനിലിനെതിരെ വിലക്കപ്പെട്ട എന്തു വികാരവിക്ഷോപമാണാവോ ചിത്രകാരന്‍ പ്രയോഗിച്ചത് ?
ഇടതുപക്ഷം എന്താ പല്ലുതേപ്പും കുളീം അരുതാത്ത വിമര്‍ശനാതീതരായ വിശുദ്ധ ദൈവങ്ങളാണോ ?
ഇത്തരം പക്ഷാഘാതങ്ങളുമായി കഴിഞ്ഞുകൂടുന്ന അനില്‍
ദയവായി സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി ചിത്രകാരന്റെ പിന്നാലെ നടക്കരുത്.
ചിത്രകാരന്റെ തമാശ പോസ്റ്റുകള്‍ (?!!)വായിച്ച് ആസ്വദിച്ച ചരിത്രവും ഈ പൊസ്റ്റില്‍ പ്രസക്തമല്ല.

കാപ്പിലാന്‍ said...

:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പിണറായി വിജയന്റേയും അയാളുടെ ശിങ്കിടികളായ “പേപ്പട്ടികളു”ടേയും ഒരു കാര്യം..ദേ നോക്കിക്കേ...“നിഷ്കളങ്ക“രായ കുട്ടികളേയും സൈബര്‍ നിയമത്തില്‍ പെടുത്തിയിരിക്കുന്നു...

ഈ 'പേപ്പട്ടികളെ' തല്ലിക്കൊല്ലേണ്ടേ...??

മാതൃഭൂമിയിലെ വാര്‍ത്ത

chithrakaran:ചിത്രകാരന്‍ said...

നഗ്നചിത്രങ്ങളും മറ്റും ഉപയോഗിച്ച് അന്യരെ അപമാനിക്കാന്‍ നടക്കുന്ന കുട്ടി കുറ്റവാളികള്‍ എങ്ങനെയാണ് സുനിലേ നിഷ്ക്കളങ്കരാകുന്നത്?
ഭക്തിയുടെ കണ്ണട ദയവായി അഴിച്ചു മാറ്റു... !!!

നിസ്സഹായന്‍ said...

പ്രിയപ്പെട്ട ചിത്രകാരന്‍,

പിണറായിവിജയനെന്ന രാഷ്ട്രീയനേതാവിന്റെയും പരിവാരങ്ങളുടെയും മലീമസ
രാഷ്ട്രീയം, അഴിമതി മുതലായവ ചോദ്യം ചെയ്യേണ്ടതാണ്, വിമര്‍ശിക്കേണ്ടതാണ്, പരിഹസിക്കേണ്ടതാണ് ! പക്ഷേ അതിനുപയോഗിക്കുന്ന
ആയുധങ്ങളും തെളിവുകളും വ്യാജങ്ങളാകാതിരിക്കട്ടെ. ‘അശ്വത്ഥാമാവ്’എന്ന് ഒരു ആനയ്ക്കു
പേരിട്ട്, അതിനെ കൊന്ന്, അശ്വത്ഥാമാവിനെ കൊന്നെന്ന് വിളംബരം ചെയ്ത്,
ദ്രോണരുടെ ആ‍ത്മവീര്യം തകര്‍ക്കുന്ന കൊടുംചതി, വീട്ടമ്മയുടെ നഗ്നത പകര്‍ത്തി നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതിനേക്കാള്‍ അശ്ലീലമല്ലെ ! നെറ്റിന്റെ സ്വകാര്യതയില്‍ നിരുത്തരവാദമായി
കൈമാറ്റം ചെയ്യപ്പെടുന്ന നേതാ‍വായിപോയ ഒരു മനുഷ്യന്റെ രാഷ്ട്രീയാഭിമാനവും വീട്ടമ്മയുടെ നഗ്നത വെളിപ്പെടുത്തലും ഒരുപോലെ ഹീനമാണ്. ഇതിനെയൊക്കെ ഏഷണിയെന്നും തമാശയെന്നും കുസൃതിയെന്നും വളിപ്പെന്നും കൊഞ്ഞനംകുത്തലെന്നും പറഞ്ഞ് തള്ളിക്കളഞ്ഞാല്‍ നാളെ രാഷ്ട്രീയക്കാരോട്, ഉത്തരവാദിത്വത്തോടെ സമാധാനം പറയേണ്ട ചോദ്യങ്ങളൊന്നും ജനങ്ങള്‍ക്ക് ചോദിക്കാനാവില്ല, കാരണം അവര്‍ തരുന്ന ഉത്തരം വെറും കൊഞ്ഞനംകുത്തലുകളായിരിക്കും; തമാശകളായിരിക്കും. ഇന്ന് അങ്ങിനെയാണ് രാഷ്ട്രീയം ഗൌരവമില്ലാത്ത വെറും
ആഭാസമായി മാറിയത്. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ആരും അത് കാര്യമാക്കുന്നില്ല. നാം യുദ്ധമര്യാദകള്‍ പാലിക്കേണ്ടിയിരിക്കുന്നു.