Thursday, December 10, 2009

തീവ്രവാദം...മഹാമനസ്കതയുടെ സന്തതി!!!

കേരളീയരായ നാം ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ മഹാമനസ്കത ചുമന്നു നടക്കുന്ന ജനവിഭാഗമാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്.മഹാമനസ്കതയുടെ അസ്ക്യത സഹിക്കവയ്യാതെ വ്യക്തിപരമായി ചിത്രകാരനും ഏറെ കഷ്ടപ്പെടുന്നുണ്ട്.
മഹാബലിയിലാണ് ഈ രോഗം ഏറ്റവും ഗുരുതരമായ അവസ്ഥയില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്.മാവേലിയുടെ തലയില്‍ ചവിട്ടാന്‍ കൊതിച്ച കള്ളന്‍ വാമനന്‍ പട്ടരുടെ മുന്നില്‍ കിരീടമഴിച്ചുവച്ച് ചവിട്ടാന്‍ പാകത്തിന് തലകുനിച്ചിരുന്നുകൊടുത്ത മഹാബലിയുടെ മഹാമനസ്ക്കത ഒരു മാറാവ്യാധിയായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി... സഹസ്രാബ്ദങ്ങളായി പാരംബര്യമായി നമ്മേ പിന്തുടരുന്നു.
ആറ്റുനോറ്റ് ബാലറ്റുപെട്ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴും നമ്മുടെ മഹാമനസ്ക്കത പ്രതിപക്ഷമായിരിക്കേണ്ട ജന്മി നാടുവാഴിത്ത്വ സവര്‍ണ്ണതയുടെ തിരുമുന്‍പില്‍ അധികാരം കാഴ്ച്ചക്കുലയായി സമര്‍പ്പിച്ച് നംബൂതിരിപ്പാടിനെ വാഴ്ത്തി,നാം ധീരതയോടെ മാറിനിന്നു.ത്യാഗമാണ് മഹാമനസ്ക്കതയുടെ സംബാദ്യം. ത്യാഗം നമ്മുടെ പത്തായങ്ങളിലും,പറംബിലും,പെരുവഴിയിലും കുമിഞ്ഞുകൂടി, കുമിഞ്ഞുകൂടി... രക്തസാക്ഷി മണ്ഡപങ്ങളെ കണികാണാതെ പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയായി ! അത്ഭുതം പോലെ ഒരു കണ്ണേട്ടനുണ്ടായിരുന്നു... കല്യാണം കഴിക്കാന്‍പോലും മഹാമനസ്ക്കത കക്ഷിയെ അനുവദിച്ചില്ല.ഈ മഹാമനസ്ക്കത രോഗമായി ബാധിച്ചാല്‍ നമുക്ക് പിന്നെ കണ്ണുകാണില്ല. നമ്മുടെ പ്രശസ്തിക്ക് ഊനം തട്ടുന്ന ഒരു പ്രവര്‍ത്തിയും എത്ര നിര്‍ണ്ണായകമാണെങ്കിലും ഈ രോഗികള്‍ക്ക് ചെയ്യാനാകില്ല.അഴിമതിക്കെതിരെ മഹാമനസ്ക്ക രോഗിയുടെ ചെറുവിരല്പോലും അനങ്ങില്ല.കുരങ്ങനേയും,ചീങ്കണ്ണിയേയും,പാംബിനേയും ചുട്ടുകൊന്നതുപോലും ന്യായീകരിക്കാന്‍ മഹാമനസ്ക്കരോഗം മൂത്ത് സ്വാര്‍ത്ഥകര്‍ത്തവ്യാവസ്ഥയിലെത്തുന്ന ത്യാഗരോഗികള്‍ നിര്‍ബന്ധിതരാകും! ഈ അവസ്ഥയെ മാവേലിരൊഗം എന്നാണ് ചിത്രകാരന്‍ വിളിക്കുക.മഹാഭാരതത്തിലെ ധര്‍മ്മപുത്രര്‍ക്കും ഈ രോഗം കലശലായ നിലയില്‍ കാണാം. അതില്‍നിന്നും നാം മനസ്സിലാക്കേണ്ടത് ഈ രോഗത്തിന്റെ ഉറവിടം ബ്രാഹ്മണ്യമാണെന്നുതന്നെയാണ്. ബലിഷ്ടരെ പറഞ്ഞുപൊക്കി,ധാര്‍മ്മികതയുടേയും,മഹത്വകാംക്ഷയുടേയും ഉത്തുംഘശൃഖത്തിലെത്തിച്ച് അവിടെനിന്നും തള്ളിയിട്ട് കൊന്ന് ആത്മഹത്യയും,ത്യാഗവുമാണെന്ന് പാണന്മാരെക്കൊണ്ട് പാടിച്ച് രക്തസാക്ഷികളെയും,വിഗ്രഹങ്ങളേയും നിര്‍മ്മിക്കുന്ന കുടിലബുദ്ധിയുണ്ടിതില്‍.

ഇങ്ങനെയൊക്കെ ചിന്തിച്ചു കണ്ടുപിടിക്കാന്‍ ചിത്രകാരനെപ്പോലെ അപാരമായ ബുദ്ധിമാന്ദ്യം ആവശ്യമായതിനാല്‍ സാധാരണക്കാരായ ബുദ്ധിയുള്ള ബ്ലോഗര്‍മാര്‍ ആ വിഷയം വിടുക. നമുക്ക് തടിയന്റവിടെ നസീറിലേക്കു വരാം !
ഇപ്പോള്‍ മത തീവ്രവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കും വിലയിടിവുള്ള സമയമാണ്. കുറച്ചു മാസം മുന്‍പുവരെ ഇസ്ലാമിക തീവ്രവാദി എന്നാല്‍ ദിവ്യത്വമുള്ള,സഹാനുഭൂതിക്ക് പാത്രീഭവിക്കേണ്ട പഞ്ചപാവങ്ങളായിരുന്നു നമുക്ക്.തുരുംബന്‍ താടിയും,പാക്കിസ്ഥാനി വേഷവും,കണങ്കാല്‍ തൊടാത്ത കാത്സ്രായിയും,നെറ്റി തറയിലിടിച്ച് കഷ്ടപ്പെട്ടുണ്ടാക്കുന്ന കറുത്ത നിസ്ക്കാര തഴംബും മലബാറിലെ തെരുവുകളില്‍ താരമൂല്യമുണ്ടാക്കുന്ന ജിഹാദി ലക്ഷണങ്ങളായിരുന്നു. കാഷ്മീരില്‍ വച്ച് മലയാളി ജിഹാദികള്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നാണ് ജിഹാദികള്‍ക്ക് ആദ്യം വിലയിടിഞ്ഞത്.നമ്മുടെ മഹാമനസ്ക്കത ഉയര്‍ത്തെണീറ്റ് അതു വ്യാജ വാര്‍ത്തയാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും,കൊല്ലപ്പെട്ട ജിഹാദിയുടെ മാതാവ് മകനെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് മഹാമനസ്ക്കതക്ക് വിചാരിച്ചതുപോലെ മാര്‍ക്കെറ്റ് കിട്ടിയില്ല.

അടുത്തതായി ലൌജിഹാദാണ് (റോമിയോ ജിഹാദ്)മഹാമനസ്ക്കരുടെ മനസ്സ് തുറന്നുകാണിക്കാനുള്ള സുവര്‍ണ്ണാവസരമായി കേരളത്തില്‍ രംഗത്തുവന്നത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളില്‍ ഇഴഞ്ഞുകയറിയിട്ടുള്ള വര്‍ഗ്ഗീയ താത്വികാചാര്യന്മാരുടെ ലേഖന പരംബരകളുടെ മഹാമനസ്ക്കതാപ്രവാഹത്തില്‍ തങ്ങളുടെ സംഭാവനകൂടി അര്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകളും ലൌജിഹാദികളും കെട്ടിപ്പിടിച്ചുകൊണ്ടാണ് വരിനിന്നത്. മത വിമര്‍ശകനായ ചിത്രകാരനുപോലും ഇസ്ലാം മതത്തില്‍ ചേരാനും വിവിധ മതങ്ങളില്‍ പെട്ട നാലു സുന്ദരിമാരെ മതം മാറ്റി നിക്കാഹുകഴിക്കാനും,അതിലൂടെ ഉദാത്തമായ സ്നേഹത്തിന്റെ/പ്രേമത്തിന്റെ മത രാഷ്ട്രീയതയില്‍ അണിചേരാനും ഒരു വേള മോഹമുദിച്ചിരുന്നു ! പ്രേമം അനിസ്ലാമികമാണെന്നും,രക്ഷിതാക്കള്‍ നിശ്ചയിച്ചുറപ്പിക്കുന്ന നിക്കാഹിനേ സാധുതയുള്ളെന്നും ഏതോ ഒരു മോല്യാര്‍ പത്രപ്രസ്താവന നടത്തിയതോടെ ആ മോഹം പൊലിഞ്ഞുപോയി.

ഇപ്പോള്‍ തടിയന്റവിടെ നസീര്‍ കേരളത്തിനു പുറത്തുള്ള പോലീസിന്റെ പിടിയിലായതോടെ തീവ്രവാദികളും,മഹാമനസ്ക്കത തൊഴിലാളിവര്‍ഗ്ഗവും ഒരേപോലെ വെട്ടിലായിരിക്കുന്നു. ഇന്ത്യമുഴുവന്‍ ഭീകരവദം പടര്‍ത്താനുള്ള ഇസ്ലാമിക സത്കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജിഹാദികളില്‍ ഭൂരിഭാഗവും കണ്ണൂര്‍ക്കാരാണെന്ന് കേള്‍ക്കുംബോള്‍ ,അവര്‍ നടത്തിയ സ്ഫോടനപരംബരകളുടെ വഴിക്കണക്ക് പരിശോധിക്കുംബോള്‍ ഭീകരതക്ക് ചൂട്ടുപിടിച്ച് കഞ്ഞിവച്ചുവിളംബിയ മഹാമനസ്ക്കര്‍ക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ ! എല്ലാ മതങ്ങളും മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മനപ്പൂര്‍വ്വം വിസ്മരിച്ചുകൊണ്ട് മഹാമനസ്ക്കന്‍ നംബൂതിരി ഇസ്ലാമികതയെ മടിയിലിരുത്തി താലോലിച്ചതിന്റെ ദുരന്തപര്യവസാനം ഇനി എന്തൊക്കെയാകുമൊ ആവോ ? കാരണം ഇപ്പോഴും മത പ്രീണനത്തിന്റെ ഭവിഷ്യത്തുക്കളെന്ത് എന്ന് ചിന്തിക്കാനുള്ള ശേഷി നമുക്കുണ്ടായിട്ടില്ല.

നമ്മുടെ മഹാമനസ്ക്കതതന്നെയാണ് ഇവിടെ വില്ലനായി ഒളിഞ്ഞുനില്‍ക്കുന്നത്. സത്യത്തെ സത്യമായി കാണാതെ,പാംബിന്‍ കുഞ്ഞിനെ മനുഷ്യകുഞ്ഞായി സങ്കല്‍പ്പിച്ച്...മനുഷ്യത്വം മന്ത്രതന്ത്രങ്ങളിലൂടെ ആവാഹിച്ച്, ഓമനിച്ച്,പാലുകൊടുത്ത് പ്രീണിപ്പിച്ച് നാം ഭാവിയിലേക്ക് ഭീകരമായ സംബാദ്യങ്ങള്‍ സ്വരൂപിച്ചുകൊണ്ടിരിക്കുകയായിരുന്നു.മതങ്ങള്‍ക്ക് വേദനിക്കുംബോള്‍ നൊന്തുപോകുന്ന തരളമനസ്സുമായി നമ്മുടെ മഹാമനസ്ക്കത നടത്തുന്ന ഈ കപടമായ സ്വാര്‍ത്ഥ മഹത്വ കാംക്ഷയെ ഇനിയും തുറന്നുകാണിക്കാതിരുന്നാല്‍ ഹിന്ദു,മുസ്ലീം,ക്രൈസ്തവ,മതേതര വിഭാഗങ്ങളിലെല്ലാമുള്ള അടിസ്ഥാന വര്‍ഗ്ഗമായ മനുഷ്യരുടെ താല്‍പ്പര്യം ഈ സ്വാര്‍ത്ഥികളായ മഹാമനസ്ക്കര്‍ നശിപ്പിച്ച് നമ്മേ കുളം തോണ്ടുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

ഫലത്തില്‍ ഇന്ത്യയിലെ തീവ്രവാദം...മഹാമനസ്കതയുടെ സന്തതിതന്നെയാണ്. മതത്തെ അര്‍ഹതയുടെ മാനദണ്ഢമാക്കതുള്ള സത്യത്തിന്റേയും നീതിയുടേയും വിതരണത്തിലൂടെ മാത്രമേ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇന്ത്യക്കാരനെന്ന് അഭിമാനവും,അന്തസ്സും കൈവരികയുള്ളു.തീവ്രവാദത്തെ തള്ളിപ്പറയുന്ന മതവിശ്വാസികള്‍ക്കാണ് ഈ സത്യം കൂടുതല്‍ വ്യക്തമായി ഉള്‍ക്കൊള്ളാനാകുക.കാശ്മീരില്‍ കൊല്ലപ്പെട്ടയാളുടെ ഉമ്മക്ക് അതിനു കഴിയുന്നുണ്ട്.തടിയന്റവിടെ നസീറിന്റെ വാപ്പക്കും കഴിയുന്നുണ്ട് നമ്മുടെ നാട്ടിലെ മഹാമനസ്ക്കര്‍ക്ക് കഴിയണമെന്നില്ല. മഹാമനസ്ക്കത കപടമായ സ്വാര്‍ത്ഥതയാണെന്ന് നമുക്കറിയില്ലല്ലോ !!!

27 comments:

chithrakaran:ചിത്രകാരന്‍ said...

മതങ്ങളെ ദയവായി നശിക്കാന്‍ അനുവദിക്കുക... ദയവായി മതങ്ങളുടെ കണ്ണീരൊപ്പാനും,മതങ്ങളുടെ ഉടുമുണ്ട് പറന്നുപോകുംബോള്‍ നാണം മറക്കാന്‍ സഹായിക്കാനും മതങ്ങളുടെ പിറകെ ഒലിപ്പിച്ചുനടക്കാക്കാനും മഹാമനസ്ക്കര്‍ ശ്രമിക്കരുതെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

ഈ പോസ്റ്റുമായി കൂട്ടിവായിക്കാവുന്ന ഒരു ലേഖനം ജബ്ബര്‍ മാഷിന്റെ സംവാദം ബ്ലോഗില്‍ കണ്ടു.സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

Anonymous said...

ഒരുപാടു മുന്‍വിധികളും വസ്തുതകളെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതും മുഖ്യധാരാ പത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 'മൊഴിക്കഥകള്‍' അപ്പടി വിശ്വസിക്കുന്നതും ആയ ഒരാള്‍ക്കേ ഇങ്ങനെ കാടടച്ച് വെടിവയ്‌‌ക്കാന്‍ പറ്റൂ. തടിയന്റവിടെ നസീറിനു മുന്പ് ഹലീമിന്റെ മൊഴികള്‍ പത്രങ്ങള്‍ ആഘോഷിച്ചത് ചിത്രകാരന്‍ ഓര്‍ക്കുഇന്നുണ്ടോ ആവോ? രാജീവ് ശങ്കരന്റെ ബ്ലോഗ് ഒന്നു കാണുക. -ഒരു മഹാമന്സ്കന്‍

Anonymous said...

ചിത്രകാരന്‍,

അഭിനന്ദനങ്ങള്‍... ഈ അഭിനന്ദനം താങ്കള്‍ക്കു പോല്ലാപ്പുണ്ടാക്കുമെന്നറിയാം,, പക്ഷെ അഭിപ്രായം പറയാതിരിക്കാന്‍ ആവില്ലല്ലോ,,

Anonymous said...

സതയുടെ അഭിനന്ദനം വാങ്ങിപ്പോള്‍ സമാധാനമായല്ലോ!

//ചാട്ടവാര്‍// said...

"മതത്തെ അര്‍ഹതയുടെ മാനദണ്ഢമാക്കതുള്ള സത്യത്തിന്റേയും നീതിയുടേയും വിതരണത്തിലൂടെ മാത്രമേ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇന്ത്യക്കാരനെന്ന് അഭിമാനവും,അന്തസ്സും കൈവരികയുള്ളു

ഇതൊരു തിരിച്ചറിവാണു.ഒരു മതേതരരാജ്യം എന്നു മുട്ടിനു മുട്ടിനു പറയുന്നവര്‍ക്കു അവശ്യം വേണ്ട തിരിച്ചറിവു.അഭിനന്ദനങ്ങള്‍ ചിത്രകാരന്‍ ഈ പോസ്റ്റിനു.
(ഈ അഭിനന്ദനവും വാങ്ങി പൊല്ലാപ്പു പിടിക്കു)

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ...........
സതയും,സത്യാന്വേഷിയും ചിത്രകാരന് സഹോദരങ്ങള്‍ തന്നെയാണ്.അഭിപ്രായ വ്യത്യാസങ്ങളോ വിശ്വാസങ്ങളോ
പക്ഷക്കൂറുകളോ മനുഷ്യസ്നേഹത്തിനു വിലങ്ങുതടിയായിക്കൂട.

//ചാട്ടവാര്‍// said...

അപ്പോ ഞാനെന്താ സഹോദരന്‍ അല്ലെ?
ഞാന്‍ പിണങ്ങി...

chithrakaran:ചിത്രകാരന്‍ said...

ഹിന്ദു വര്‍ഗ്ഗീയവാദത്തെ തകര്‍ക്കാന്‍ ധാരാളം പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്.ഇസ്ലാമിക കാരണങ്ങള്‍ കൊണ്ട് ഹൈന്ദവ വര്‍ഗ്ഗീയതയെ ഊതി കത്തിക്കാനേ കഴിയു. ഇസ്ലാമിക വര്‍ഗ്ഗീയതയെ തകര്‍ക്കാന്‍ കിട്ടുന്ന അവസരത്തെ ഭംഗിയായി ഉപയോഗപ്പെടുത്തുക.പിന്നീട് ആ അവസരം ലഭിക്കില്ല. ഹിന്ദു വര്‍ഗ്ഗീയതയെ തകര്‍ക്കാനുള്ള സന്ദര്‍ഭത്തില്‍ അതും ചെയ്യുക.

അല്ലാതെ,ഇവരുടെ വര്‍ഗ്ഗീയ ഫുഡ്ബോള്‍ കളിയില്‍ റ്ഫറിയുടെ കുപ്പായമിട്ട് പന്തിനെ തൊടാതെ ഗ്രൌണ്ട് മുഴുവന്‍ നിറഞ്ഞോടി തെറ്റും ശരിയും ചൂണ്ടിക്കാട്ടി നിഷ്പക്ഷരാകാന്‍(മഹാമനസ്കനാകാന്‍) ശ്രമിക്കുന്ന ബുദ്ധിശൂന്യതയെ ഹിമാലയന്‍ വിഢിത്വം എന്നൊന്നും പറഞ്ഞാല്‍ പോലും അതിന്റെ ബുദ്ധിശൂന്യത വെളിപ്പെടുത്താനാകില്ല. റഫറിയുടെ സ്ഥാനത്തുനിന്നും കളിക്കാരന്റെ അന്തസ്സിലേക്ക് ഉയരാനാണ് ചിത്രകാരന്‍ സത്യാന്വേഷിയോട് ആവശ്യപ്പെടുന്നത്:)

എല്ലാ മത വര്‍ഗ്ഗീയതകളും മറ്റു മതവിശ്വാസികളായ മനുഷ്യര്‍ക്കും,മത വിശ്വാസികളല്ലാത്തവര്‍ക്കും ഒരുപോലെ ദ്രോഹകരം തന്നെയാണ്. ആ സത്യം കുറച്ചുകഴിഞ്ഞാല്‍ മതവിശ്വാസികള്‍ക്കും ബോധ്യമാകും.
ദയവായി ഒരു മതത്തേയും ഓമനിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്ത് മത നിരപേക്ഷതയുടെ മാനം കെടുത്തരുതെന്ന് അപേക്ഷിച്ചുകൊള്ളുന്നു :)
കപട മത നിരപേക്ഷത മത വര്‍ഗ്ഗീയതെയേക്കാള്‍ അപകടകരമായ സാമൂഹ്യ വിപത്താണ്.
ആശംസകള്‍ !!!

Unknown said...

ചില ജന്മങ്ങള്‍ അങ്ങനെയാണ് സത്യാന്വേഷി .... സത്യം എത്ര സുതാര്യമായി, സുന്ദരമായി പുറത്തു വന്നാലും അവര്‍ അങ്ങോട്ട്‌ നോക്കാന്‍ പോലും കൂട്ടാക്കില്ല. അത് അവരുടെ ആവശ്യം ആണ്. അവര്‍ക്ക് മത വിശ്വാസികളായ ദൈവ ഭയമുള്ള നിരപരാധികളായ പുതു തലമുറയിലെ മുസ്ലിം സഹോദരങ്ങളെ രാജ്യദ്രോഹികള്‍ ആയി ചിത്രീകരിചാലെ, അവരുടെ താല്പര്യം സംരക്ഷിക്കപെടുക. വേറൊരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം മതത്തിലെ ഉച്ച നീചത്വങ്ങളും അനാചാരങ്ങളും ദൈവ നിന്ദകളും അതിലും ഉപരിയായി വിശ്വാസികളില്‍ ഇവര്‍ക്ക് ഉള്ള നിയന്ത്രണം ഇല്ലായ്മയും, വിശ്വാസികള്‍ ഇവരോട് പുലര്‍ത്തുന്ന അകല്‍ച്ചയും, അവിശ്വാസവും ഇവരെ വെറി പിടിപ്പിക്കുന്നു. ( ഗുദത്തില്‍ അഗ്നി കോരി ഇട്ട അവസ്ഥ )...മുസ്ലിം സമുദായത്തില്‍ ഉള്ള സംരക്ഷണവും ഒരുമയും അവരുടെ അത്യധ്വാനവും ഉന്നതിയും കാണുമ്പോള്‍ ഇവരുടെ മേല്പറഞ്ഞ അവസ്ഥ ഒന്ന് കൂടെ മൂര്ച്ഹിക്കുന്നു. ( ഗുദത്തില്‍ അഗ്നിയോടോപ്പും ആസിഡും വീണ പോലെ ). ഇത് അവരില്‍ ഉണ്ടാക്കുന്ന അസൂയയുടെയും കഴിവില്ലയ്മയുടെയും ബഹിര്‍സ്ഫുരണം ആണ് തീവ്ര മുസ്ലിം സംഘടനകള്‍ക്ക് എതിരെ ഉള്ള ആരോപണങ്ങളും.... ഇത് അവരുടെ പരസ്യമായ രഹസ്യ propaganda ആണ്.

നിര്‍ഭാഗ്യം എന്ന് തന്നെ പറയട്ടെ... നമ്മുടെ നീതി ന്യായ വ്യവസ്ഥയും ഇത്തരം propaganda കളില്‍ വശംവദര്‍ ആയി പോകുന്നു. ജഡ്ജിമാരും മനുഷ്യരല്ലേ.... അവര്‍ക്കും തെറ്റ് സംഭവിക്കാം. ജയകൃഷ്ണന്‍ മാഷിന്റെ കൊലപാതകത്തില്‍ അഞ്ചു സഖാക്കളെ തൂക്കാന്‍ വിധിച്ച ഉത്തരവ് തള്ളികൊണ്ട് നാല് പേരെ നിരപരാധി ആയി കണ്ടു വിട്ടയച്ച സുപ്രീം കോടതിവിധിന്യായത്തിലും മേല്പറഞ്ഞ രീതിയില്‍ ജഡ്ജിമാര്‍ വശംവദര്‍ ആയി പോകുന്നതിനെ പരാമര്‍ശിക്കുന്നുണ്ട്.

ഇത് തന്നെ ആണ് പ്രണയം നടിച്ചു മത മതം മാറ്റുന്നു, അതിനുള്ള സംഘടിത ശ്രമം ഉണ്ട് എന്നെല്ലാം ഹൈകോടതി നിരീക്ഷിക്കാനും കാരണം. തീര്‍ച്ചയായും ഇതെല്ലം മേല്‍ കോടതികളില്‍ തിരുത്തപെടും.. സത്യം പുറത്തു വരും.. കാരണം അങ്ങനെ ഒരു സംഘടിത ശ്രമം ഇല്ല എന്നത് തന്നെ. ഒരു പക്ഷെ പല കുട്ടികളും ഇസ്ലാമിന്റെ വിശാലമായ കാഴ്ച്ചപാടിലും, ഐക്യത്തിലും സ്നേഹ വിശ്വസങ്ങളിലിം ആകൃഷ്ടരായി ഇസ്ലാമിനോട് അടുക്കുന്നുണ്ടാകം. അതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കും. അതില്‍ ഭരണ ഘടന വിരുദ്ധമായി ഒന്നും ഇല്ല.

അതുകൊണ്ട് സത യെപോലുള്ളവര്‍ ചെയ്യേണ്ടത് സ്വന്തം മതത്തിലെ ഉച്ച നീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ നോക്കുക എന്നതാണ്... ഹൈന്ദവരിലെ സവര്‍ണര്‍ക്കു കീഴ്ജാതികള്‍ ഇപ്പോളും "ആ പെലെനും", "ആ പറയാനും", "ആ ആശാരിയും" "ആ കൊല്ലനും " ഒക്കെ തന്നെ ആണ്. സ്വകാര്യ സംഭാഷണങ്ങളില്‍ അവര്‍ ഇങ്ങനെ തന്നെ ആണ് പറയുന്നത്. ഇനി ഒരു നൂറു കൊല്ലം കഴിഞ്ഞാലും അവരെ തുല്യരായി കാണാന്‍ ഈ തമ്ബ്രക്കന്മാര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം സവര്‍ണ വര്‍ഗ്ഗിയത അത്ര കണ്ടു കൂടിയിരിക്കുന്നു. എന്തിനേറെ പറയുന്നു....ഗുരുവായൂര്‍ അമ്പല ചൈതന്യം ക്ഷേത്ര പ്രവേശന വിളംബരത്തോടെ കുറഞ്ഞിരിക്കാനും സാധ്യത ഉണ്ട് എന്ന് പറഞ്ഞ തന്ത്രിമാര്‍ ആണ് ക്ഷേത്രത്തില്‍ ഇരിക്കുന്നത്....ബ്രാഹ്മണ മേധാവിത്വം നഷ്ട്ടപെട്ടതിലുള്ള അസഹിഷ്ണുത ആണ് അദ്ദേഹത്തിന്റെ മേല്‍ പ്രസ്താവന. അലസരായ സവര്‍ണ സമൂഹം ധൂര്തടിച്ചും അധ്വാനിക്കതെയും സാമ്പത്തികമായി അധപതം നേരിടുമ്പോള്‍ ഒരിക്കല്‍ അവര്‍ ആട്ടി തുപ്പി നടന്ന കീഴാള സമൂഹം സ്വപ്രയതനതല്‍ ഉന്നതി കൈവരിക്കുന്നത് അവര്‍ക്ക് സഹിക്കുന്നില്ല.

ഇതിനെല്ലാം ഉള്ള ഒറ്റമൂലി യാണ് സവര്‍ണ ഫാസിസ്റ്റുകള്‍ മുസ്ലിം മതത്തെ തെറ്റി ധരിപ്പിക്കുന്നത്....ഈ രഹസ്യ propaganda വഴി അവര്‍ക്ക് ഭൂരിപക്ഷ ഹൈന്ദവ സഹോദരന്മാരെ സ്വന്തം ചോല്പടിയില്‍ നിര്‍ത്താന്‍ സാധിക്കും എന്നവര്‍ സ്വപ്നം കാണുന്നു. ഹൈന്ദവര്‍ ഒന്നിക്കുന്നത് മുസ്ലിം സമൂഹം ഭയക്കുന്നില്ല....പക്ഷെ സതെ.... ഇതിനു നിങ്ങള്‍ മാനസികമായി ഒത്തിരി മാറേണ്ടതുണ്ട്.

ഗുജറാത്തിലും , ഡല്‍ഹി ബാട്ല ഹൌസിലും നിരപരാധികളെ ആണ് വെടിവെച്ചു വീഴ്ത്തിയത് എന്ന് ഇതിനകം പകല്‍ പോലെ തെളിഞ്ഞു കഴിഞ്ഞു. പക്ഷെ സത യെപോലെ ഉള്ളവര്‍ ഇതൊന്നും കാണില്ല. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഒരു ഉത്തരം ആയിരുന്നു മലെഗാവിലെ സ്ഫോടനം. . മലെഗാവ് ഒരു indicator ആണ്. അത് മുസ്ലിം സഹോദരാന്മാരില്‍ തെറ്റായി ആരോപിക്കപെട്ട പല ശോടനങ്ങള്‍ക്കും വഴികാട്ടി ആണ്... പക്ഷെ .. നിരാശയോടെ പറയുകയാണ്.. ഇതൊന്നും നിങ്ങള്‍ കാണുകയം ഇല്ല .. മനസിലാക്കാന്‍ ശ്രമിക്കുകയും ഇല്ല.

വേറൊരു മഹാ മനസ്കന്‍

Anonymous said...

അല്ലാതെ സതയുടെ നിലപാടുകള്‍ ചിത്രകാരന്റേതുമായി സാത്മ്യം പ്രാപിച്ചതല്ല. ഹാവൂ.. രക്ഷപ്പെട്ടു

വായുജിത് said...

ഗുജറാത്തിലും , ഡല്‍ഹി ബാട്ല ഹൌസിലും നിരപരാധികളെ ആണ് വെടിവെച്ചു വീഴ്ത്തിയത് എന്ന് ഇതിനകം പകല്‍ പോലെ തെളിഞ്ഞു കഴിഞ്ഞു

ഓഹോ , അതെവിടെ ആണാവോ തെളിഞ്ഞത് ...വല്ല ഇസ്ലാമിക കോടതികളിലാണോ ...

വായുജിത് said...

അല്ലാതെ സതയുടെ നിലപാടുകള്‍ ചിത്രകാരന്റേതുമായി സാത്മ്യം പ്രാപിച്ചതല്ല


എന്തെ അത് പാടില്ലാന്നുണ്ടോ .. ചില സമയത്ത് ചിത്രകാരനുമായി വല്ലാത്ത താദാത്മ്യം ആയിരുന്നല്ലോ താങ്കള്‍ക്കു .. ഇപ്പൊ എന്ത് പറ്റി ..

Joker said...

ചിത്രകാരാ,

നല്ല പോസ്റ്റ്. അവസാനം കുറച്ച് മതങ്ങളെ താങ്ങിയാല്‍ എല്ലാമായല്ലോ അല്ലേ ചിത്രകാരാ.
നമ്മുടെ മഹാ മനസ്കത എന്നെഴുതി കണ്ടു. ആരുടെ എന്ന് മാത്രം കണ്ടില്ല. ചിത്രകാരന്‍ പറയനാണോ, പുലയനാണോ എന്നെനിക്കറിയില്ല, ഇനി ആണെങ്കില്‍ ഹിന്ദുക്കളില്‍ പെടുമോ എന്നും അറിയില്ല.എങ്കിലും ഈ നമ്മള്‍ എന്നു പറയുമ്പോള്‍ ക്യസ്ത്യാനികളും ഹിന്ദുക്കളും മാത്രമാണോ അതോ അതില്‍ മുസ്ലിംഗളും പെടുമോ. മതങ്ങള്‍ എന്നെങ്കിലും നശിക്കുമോ ചിത്രകാരാ ചിത്രകാരനും ഒരു മതത്തില്‍ പെട്ടു കൊണ്ടിരിക്കുന്നു എന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്. തടിയന്റവിട നസീര്‍ ബോംബ് പൊട്ടിച്ചെങ്കില്‍ അയാള്‍ അനുഭവിക്കട്ടെ. പക്ഷെ പാവം ഇവിടെയുള്ള മൂസാക്കയെയും, കോയയെയും, മമ്മദിനെയും ഒക്കെ തീവ്രവാദിയാക്ക്ലേ കോയാ.

മഹാമനസ്കതത്യില്‍ ചില ഔദാര്യങ്ങളുടെ മണം പുതിയ ഹിന്ദു ഭീകരവാദ അടുക്കളക്ക് ചുറ്റും മണക്കുന്നുണ്ട്.

:)
നന്ദി.

Anonymous said...

ചിത്രകാരനു ജയ് വിളിക്കാന്‍ ഇതാ വായുജിത്തും.സത്യാന്വേഷിക്ക് ആരുമായും സാത്മ്യം വന്നാലും സതയും വായുജിത്തും ആയി വരല്ലേ എന്ന പ്രാര്‍ഥനയേയുള്ളൂ..

//ചാട്ടവാര്‍// said...

"അവസാനം കുറച്ച് മതങ്ങളെ താങ്ങിയാല്‍ എല്ലാമായല്ലോ അല്ലേ ചിത്രകാരാ.

അതെന്താ ജോക്കറണ്ണാ,മതങ്ങള്‍ക്കിട്ടു താങ്ങുംബോള്‍ നമ്മള്‍ “ഇടതുപക്ഷ ജനാധിപത്യ മതേതരന്മാര്‍” കയ്യടിക്കുകയല്ലെ വേണ്ടതു? മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലെ? ഇനി ജോക്കറണ്ണന്റേതു ഫാന്‍സി ഡ്രെസ് വല്ലോം ആണൊ? നീലക്കുറുക്കന്‍ കൂവിയ കഥ ഓര്‍മ്മ വരുന്നു...

ചിത്രകാരന്‍ പറയനാണോ, പുലയനാണോ എന്നെനിക്കറിയില്ല, ഇനി ആണെങ്കില്‍ ഹിന്ദുക്കളില്‍ പെടുമോ എന്നും അറിയില്ല.

ഈ വാചകം എന്തിനാണു അണ്ണാ..ഇതിനെപറ്റി ഒന്നും അല്ലല്ലോ അണ്ണാ ഈ പോസ്റ്റ്.ഭീകരതയെക്കുറിച്ചല്ലേ? അവിടേം ഇതൊക്കെ കുത്തിപ്പൊക്കാന്‍ നോക്കുന്നതെന്തിനാ‍ണണ്ണാ?
തടിയന്റവിട നസീര്‍ ബോംബ് പൊട്ടിച്ചെങ്കില്‍ അയാള്‍ അനുഭവിക്കട്ടെ.
അയ്യോ അണ്ണാ.അങ്ങനെ പറഞ്ഞു കയ്യൊഴിഞ്ഞു കളയരുതു.സാമ്രാജ്യത്വ വിരുദ്ധ-സയണിസ്റ്റ് വിരുദ്ധ-ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ പോരാളി ചുണക്കുട്ടനെ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ തള്ളിക്കളയാമോ?
പാവം ഇവിടെയുള്ള മൂസാക്കയെയും, കോയയെയും, മമ്മദിനെയും ഒക്കെ തീവ്രവാദിയാക്ക്ലേ കോയാ.
ഇല്ല കോയാ,പക്ഷേ ചില ഹറാം പിറപ്പുകളെ കൈകാര്യം ചെയ്യാന്‍ സമുദായത്തിനകത്തു നിന്നു തന്നെ പാവം മൂസ്സാക്കയും കോയയും മമ്മദുമൊക്കെ മുന്നോട്ടു വരട്ടെ..ബാക്കിയുള്ളോരിതു പറഞ്ഞാല്‍ സംഘപരിവാര്‍ ആയിപ്പോകില്ലെ?

ബിജു ചന്ദ്രന്‍ said...

ചാട്ടവാറിന്റെ അടി കലക്കി! ഹഹഹ!

വായുജിത് said...

സത്യാന്വേഷിക്ക് ആരുമായും സാത്മ്യം വന്നാലും സതയും വായുജിത്തും ആയി വരല്ലേ എന്ന പ്രാര്‍ഥനയേയുള്ളൂ..

അതിപ്പോ സത്യാന്വേഷി ആഗ്രഹിച്ചാല്‍ പോലും കിട്ടില്ല .. എങ്കിലും യുക്തിവാദത്തിന്റെ മുഖം മൂടി ഒക്കെ എടുത്തിട്ട് വരുമ്പോള്‍ കുറച്ചു കൂടി ഒക്കെ ശ്രദ്ധിക്കണ്ടേ സത്യാന്വേഷീ ...

Joker said...

ആരെടാ ഈ ചാട്ടവാര്‍.
(പുതിയ ആളാണോ )

കമന്റ് കണ്ടിട്ട് ഒരു അഹങ്കാരി ടച്ച് . ഹ ഹ ഹ

ഒരു കട്ടന്‍ ചായ കുടിച്ച് എന്റെ കമന്റ് ഒന്നു കൂടി വായിക്ക്.

നീരീശ്വര വാദ ബ്ലോഗുകളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം വിരുദ്ധ ഗോളുകള്‍ താങ്ങുന്നത് സംഘപരിവാരമായിരിക്കും. അതിനെ കളിസ്ഥലം ഒരുക്കിയത് കണ്ടതിനാല്‍ ഞാന്‍ കമന്റ്റിട്ടു എന്ന് മാത്രം.

വിജയനും, സത്യനും, രാജേഷും, ബാലക്യഷ്ണനും ഇതൊക്കെ ചെയ്താലും നടാപടി ഉണ്ടാവണമെന്നേ ചാട്ടവാറെ പറാഞ്ഞുള്ളൂ.
ആശംസകള്‍

വായുജിത് said...

നീരീശ്വര വാദ ബ്ലോഗുകളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം വിരുദ്ധ ഗോളുകള്‍ താങ്ങുന്നത് സംഘപരിവാരമായിരിക്കും

മറ്റു വിരുദ്ധ ഗോളുകള്‍ ചില മത തീവ്രവാദികളും </b

Unknown said...

nandi chithrakara, charcha nadakktte. ingine charchakalenkilum nadakkunnundallo, keralathinte bhaviye patti pradeekshkal vekkyam alle namukku.

Anonymous said...

ഇതാ രണ്ടു മഹാമനസ്കര്‍ കൂടി:(ഒരാള്‍ പണ്ടേ ജിഹാദിയാണെന്നറിയാമല്ലോ):
"കോഴിക്കോട്: ലൌ ജിഹാദുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം ഹൈക്കോടതി ജസ്റ്റിസ് കെ ടി ശങ്കരന്‍ നടത്തിയ വിധി വര്‍ഗീയധ്രുവീകരണത്തിന് ഇടയാക്കുമെന്നു പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ രാം പുനിയാനി. ഇത്തരം കുപ്രചാരണങ്ങളില്‍ കോടതികളും കണ്ണിചേരുമ്പോള്‍ അതു സാമുദായികസ്പര്‍ധയിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുരോഗമന കലാ സാഹിത്യസംഘം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു രാം പുനിയാനി.സംസ്ഥാനത്തു ലൌ ജിഹാദ് പ്രവര്‍ത്തിക്കുന്നില്ലെന്നു ഡി.ജി.പി പറയുമ്പോള്‍ അതു വിശ്വാസത്തിലെടുക്കാതെ ഉണ്െടന്നു സ്ഥാപിക്കാനാണ് കോടതി ശ്രമിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് സംഘപരിവാരശക്തികള്‍ തുടങ്ങിവച്ച വര്‍ഗീയപ്രചാരണത്തിന്റെ സ്വാഭാവിക പരിണാമമാണ് ലൌ ജിഹാദ് പ്രയോഗം. ശരിയായ അര്‍ഥം ചോര്‍ത്തി ലൌ, ജിഹാദ് എന്നീ രണ്ടു പദങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിലൂടെ ഇസ്ലാമിനെ പിശാചുവല്‍ക്കരിക്കാനുള്ള ഒളിയജണ്ടകളാണ് അനാവൃതമാവുന്നത്.
ജസ്റിസുമാര്‍, സാമൂഹികപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരടങ്ങുന്ന ട്രൈബ്യൂണല്‍ സ്ഥാപിച്ച് കുറ്റാരോപിതരെ വിസ്തരിച്ചു സത്യം സമൂഹമധ്യത്തില്‍ വെളിപ്പെടുത്തണം. അതിലൂടെ കുപ്രചാരണങ്ങള്‍ക്കു പിന്നിലെ ഒളിയജണ്ട വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കും. ഗാന്ധിയെ വധിച്ച ഹിന്ദുവായ ഗോഡ്സെയും ഖലിസ്താന്‍വാദമുയര്‍ത്തിയ സിഖ് സമുദായവും ഉള്‍ഫയും അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിക്കപ്പെടാറില്ല. എന്നാല്‍, ഇസ്ലാമിനെക്കുറിച്ചു മാത്രം ഇത്തരത്തില്‍ പരാമര്‍ശിക്കപ്പെടുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്- രാം പുനിയാനി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധം കോടതികളെയും തെറ്റായ വിധത്തില്‍ സ്വാധീനിക്കുന്നുവെന്നതിനു തെളിവാണ് ലൌ ജിഹാദുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമുണ്ടായ കോടതിവിധിയെന്നു കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ലൌ ജിഹാദ് കുപ്രചാരണങ്ങളിലൂടെ മിശ്രവിവാഹത്തിന്റെ അന്തസ്സത്ത തകര്‍ക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളീയസമൂഹത്തില്‍ നേരിട്ടു വേരുറപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ സംഘപരിവാരം കണ്െടടുത്ത മറ്റൊരു വഴിയാണ് ലൌ ജിഹാദ് പ്രയോഗമെന്നു പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റ് യു എ ഖാദര്‍ പറഞ്ഞു. കെ ഇ എന്‍ എഡിറ്റ് ചെയ്ത ലൌ സിന്ദാബാദ് ലൌ ജിഹാദ് എന്ന പുസ്തകം രാം പുനിയാനിക്കു നല്‍കി യു എ ഖാദര്‍ പ്രകാശനം ചെയ‌‌തു."

Anonymous said...

'മഹാമനസ്കര്‍' വീണ്ടും : പ്രണയിക്കും മുന്‍പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചുവാങ്ങുക

അസ്തലവിസ്ത said...

ജയകൃഷ്ണന്‍ മാഷിന്റെ കൊലപാതകത്തില്‍ അഞ്ചു സഖാക്കളെ തൂക്കാന്‍ വിധിച്ച ഉത്തരവ് തള്ളികൊണ്ട് നാല് പേരെ നിരപരാധി ആയി കണ്ടു വിട്ടയച്ച സുപ്രീം കോടതിവിധിന്യായത്തിലും മേല്പറഞ്ഞ രീതിയില്‍ ജഡ്ജിമാര്‍ വശംവദര്‍ ആയി പോകുന്നതിനെ പരാമര്‍ശിക്കുന്നുണ്ട്.

ഇത് തന്നെ ആണ് പ്രണയം നടിച്ചു മത മതം മാറ്റുന്നു, അതിനുള്ള സംഘടിത ശ്രമം ഉണ്ട് എന്നെല്ലാം ഹൈകോടതി നിരീക്ഷിക്കാനും കാരണം. തീര്‍ച്ചയായും ഇതെല്ലം മേല്‍ കോടതികളില്‍ തിരുത്തപെടും.


Kindal ന്റെ കമന്റില്‍‌‌ പ്രത്യേകം‌‌ ശ്രദ്ധിച്ച ഒരു വാചകം‌‌‌‌ മറ്റുള്ളവരും ശ്രദ്ധിക്കാന്‍‌‌ വേണ്ടി ഒന്ന് എടുത്ത് എഴുതിയതാണ്.പച്ച സലാം‌‌ ജോക്കറണ്ണാ. കമ്മ്യൂണിസമൊക്കെ എങ്ങനെ പോണൂ. പാര്‍‌‌ട്ടിപ്പത്രമായ തേജസ്സിലോ ദേശാഭിമാനിയിലോ വല്ല പുതിയ വൈരുദ്ധ്യാത്മക ഭൗതികവാദചിന്തകളും‌‌? കീഴാള ജനതക്ക് വേണ്ടിയുള്ള പോരാട്ടം‌‌ നയിക്കാന്‍‌‌ ഇപ്പോള്‍‌‌ ജോക്കറിനെപ്പോലെയും‌‌ സത്യാനേഷിയെപ്പോലെയുള്ളവരുമേയുള്ളൂ എന്നതാണവസ്ഥ. തരളരരരുത് സഖാക്കളേ. ഐബിയും‌‌ കോടതിയും‌‌ എടിഎസും‌‌‌‌‌‌‌‌ പട്ടാളവുമൊക്കെ കൂടി പീഢിപ്പിക്കുകയാണല്ലേ. ഐബി പാവം തീവ്രവാദികളെ ജയിലിട്ട് വച്ചിരിക്കുകയാണെന്നും‌‌ തോന്നുമ്പോള്‍‌‌ അതിര്‍‌‌ത്തിയില്‍‌‌ കൊണ്ട് പോയി വെടിവച്ച് കൊന്ന് കൊണ്ടുവരികയാണെന്നുമുള്ള ജോക്കര്‍‌‌ സഖാവിന്റെ അന്വേഷണാത്മക പത്രറിപ്പോര്‍‌‌ട്ട് ഇപ്പോഴും‌‌ ഓര്‍‌‌മ്മയുണ്ട്. ഈയിടെ ഏതോ ബുദ്ധക്ഷേത്രം‌‌ സവര്‍‌‌ണ്ണഹിന്ദുക്കള്‍‌‌ കൈയേറിയതിനെക്കുറിച്ചും‌‌ പോസ്റ്റിട്ടിരുന്നുവല്ലേ. കീഴാളജനതക്ക് ഇനി നിങ്ങളാണൊരു പ്രതീക്ഷ.

"നീരീശ്വര വാദ ബ്ലോഗുകളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം വിരുദ്ധ ഗോളുകള്‍ താങ്ങുന്നത് സംഘപരിവാരമായിരിക്കും. "
തീവ്രവാദികള്‍‌‌ക്കിട്ട് രണ്ട് ഗോളടിച്ചത് എടുത്ത് ഇന്‍‌‌ഡ്യന്‍‌‌ മുസ്ലീമിന്റെ പിടലിക്കു വച്ചതില്‍‌‌ എതിര്‍‌‌പ്പു പ്രകടിപ്പിക്കുന്നു സഖാവേ. അപ്പൊ പറഞ്ഞ പോലെ, പച്ച സലാം‌‌‌‌‌‌.

Anonymous said...

kindal ,

~~~~സത യെപോലുള്ളവര്‍ ചെയ്യേണ്ടത് സ്വന്തം മതത്തിലെ ഉച്ച നീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ നോക്കുക എന്നതാണ്... ~~~~~
സ്വന്തം മതത്തില്‍ ഉച്ച നീചത്വങ്ങള്‍ ഉണ്ട് എന്നും അത് ഇല്ലാതാക്കണം എന്ന് ഭൂരിഭാഗം ഹിന്ദുക്കള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ഉണ്ടല്ലോ കിണ്ടാലേ... സതയും അതില്‍ പങ്കു വഹിക്കുന്നുണ്ട്.. അത് മാത്രമേ നോക്കാവൂ എന്നെങ്ങാനും താങ്കള്‍ ഉദ്ദേശിച്ചാരുന്നോ?

~~~~അവര്‍ക്ക് മത വിശ്വാസികളായ ദൈവ ഭയമുള്ള നിരപരാധികളായ പുതു തലമുറയിലെ മുസ്ലിം സഹോദരങ്ങളെ രാജ്യദ്രോഹികള്‍ ആയി ചിത്രീകരിചാലെ, അവരുടെ താല്പര്യം സംരക്ഷിക്കപെടുക~~~
ഒന്ന് സൂക്ഷിച്ചു നോക്കൂ..
തീവ്രവാദികളെയും ഭീകരവാദികളെയും അവയ്ക്ക് വളം കൊടുക്കുന്ന രാഷ്ട്രീയക്കാരെയും എതിര്‍ക്കുമ്പോള്‍..,, മത വിശ്വാസികളായ ദൈവ ഭയമുള്ള നിരപരാധികളായ പുതു തലമുറയിലെ മുസ്ലിം സഹോദരങ്ങളെ രാജ്യദ്രോഹികള്‍ ആക്കി ചിത്രീകരിക്കുന്നൂ.. എന്ന് വരുത്തിയാലല്ലേ താങ്കളെ പോലെ ഉള്ളവരുടെ താല്പര്യം സംരക്ഷിക്കപെടുക??

മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും മിതവാദികള്‍ ആണെന്ന് സമ്മതിക്കുന്നു.. പക്ഷെ അവര്‍ ന്യൂനപക്ഷമായ തീവ്രവാദികള്‍ നടത്തുന്ന പ്രവൃത്തികളെ ചെറുക്കാന്‍ പോലുമാകാതെ ഉഴലുന്നു.. എതിര്‍ത്താല്‍ ആദ്യം അവരുടെ ജീവന് ഭീഷണി ഉണ്ടാകുമല്ലോ..അതല്ലേ തീവ്രവാദികളുടെ രീതി- പാകിസ്ഥാനില്‍ നിന്നും കണ്ടു പഠിച്ചതാണോ ആവോ?

Anonymous said...

ജോക്കര്‍,

മത തീവ്രവാദത്തിനു പ്രതിക്രിയാ വാദ പ്രത്യയശാസ്ത്ര പിന്തുണ നല്‍കിയിരുന്ന സഖാക്കള്‍ ഒന്നും ഇപ്പോള്‍ കൂടെ ഇല്ലേ? സഖാക്കള്‍ ഒക്കെ ബൂലോകത്ത് നിന്ന് അപ്പ്രത്യക്ഷരായോ? ഇപ്പോള്‍ ചാണകത്തിനെതിരെ മാത്രമേ പ്രതികരണങ്ങള്‍ ഒക്കെ കാണുന്നുള്ളൂ.. പണ്ട് മദനിയെ ഉമ്മ വച്ചതിന്റെ നാറ്റം മാറിക്കാണില്ല അല്ലെ? നാറ്റം ഒക്കെ കുറയുമ്പോള്‍ വീണ്ടും വാശിയോടെ ഇറങ്ങാന്‍ കുത്തി ഇരിക്കുകയായിരിക്കും!!

കേരളത്തില്‍ തീവ്രവാദികള്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ മുസ്ലീങ്ങളെ അപമാനിക്കുന്നു എന്ന് പറഞ്ഞതിന്റെയും സി പി എം ഉള്ളത് കൊണ്ടാണ് കേരളത്തില്‍ തീവ്രവാദികള്‍ വരാത്തത്(ഇപ്പോള്‍ പ്രതിക്കൂട്ടില്‍ സി പി എം ആയി!!) എന്നുമൊക്കെ വീമ്പു പറഞ്ഞതിന്റെ ഉളിപ്പ് കുറച്ചൊക്കെ സഖാക്കന്മാര്‍ക്ക് ഉണ്ടെന്നു മനസ്സിലായി.. അതും നല്ലൊരു മാറ്റം തന്നെ സഖാക്കള്‍ക്ക്, പണ്ട് അതൊന്നും ഇല്ലായിരുന്നല്ലോ..


പക്ഷെ ജോക്കെറിനു അത് പറ്റില്ലല്ലോ.. ഭീകരത കാട്ടിയിട്ടായാലും ലോകത്ത് ഇസ്ലാം അധിനിവേശം നടത്തി എല്ലാ മനുഷ്യരും മുസ്ലീങ്ങളായി ജീവിക്കുന്നത് വരെ താങ്കള്‍ക്കു സമാധാനം കിട്ടില്ലല്ലോ..

Joker said...

സത,

:).

എനിക്ക് സത പറഞ്ഞത് പോലെയുള്ള ഒരു തരത്തിലുമുള്ള ആശയുമില്ല. നിലവിലുള്ള മുസ്ലിംഗളില്‍ നിന്ന് ഒരാ‍ളും മുത്സിമാവണം എന്ന ആഗ്രഹവും എനിക്കില്ല. ഇനി ആരെങ്കിലും മുസ്ലിമാ‍വണം എന്ന് പറഞ്ഞാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതേ ഞാന്‍ പറായൂ. “നോ വേക്കന്‍സി”. ആര്‍ക്ക് നല്ലതെന്ന് തോന്നുന്ന, മനസമാധാനം കിട്ടുന്ന ഏത് വിശ്വാസം അനുസരിച്ചും ജീവിച്ചു കൊള്ളട്ടെ അതവരുടെ ഇഷ്ടം. ഇന്ന് ഞാന്‍ മുസ്ലിമു നാളെ എനിക്ക് ഹിന്ദു ആവണമെന്ന് തോന്നിയാല്‍ അത് പറ്റണം. ഇതിലെ സ്വാതന്ത്യം ഏതൊരു മനുഷ്യന്റെയും ജന്മാവകാശ്മാണ്. ഹിംസയില്‍ ഒരു മതവും ഒട്ടും പിന്നിലല്ല സതാ. ഇന്ത്യയിലെ നിരവധി മുസ്ലിം രാജാക്കന്മാരും മറ്റും ഒട്ടനേകം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അതേ പോലെ കുറിശു യുദ്ധങ്ങള്‍ നടന്നിട്ടില്ലേ. ഹിന്ദു മത ത്തിന്റെ പേര് പറാഞ്ഞ് ഇപ്പോഴും കലാപങ്ങളും മറ്റും നടക്കുന്നില്ലേ. മതങ്ങളുടെ പേരിലുള്ള ഹിംസയെ പറ്റി ചര്‍ച്ച ചെയ്യാന്‍ നിന്നാല്‍ ആരും ശുദ്ധരല്ല എന്ന് മനസ്സിലാവും. പിന്നെ തീവ്രവാദം തീവ്രവാദം ഏതു മതത്തില്‍ പെട്ടവരായാലും ക്രിമിനലുകള്‍ ആണ്. ഒരു തരത്തിലുള്ള തീവ്രവാദവും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നതായി എനിക്കറിയില്ല. ഹിന്ദു മതവും ക്യസ്ത്യാനിറ്റിയും ഒക്കെ അങ്ങനെ തന്നെ. മാത്രവുമല്ല ആക്രമണങ്ങളിലൂടെ ഒരു മതവും ഈ ലോകത്ത് പ്രചരിഹ്ചിട്ടില്ല. ഭീകരവാദം ആര് ചെയ്താലും ശിക്ഷിക്കണമെന്നേ ഞാന്‍ പറയൂ. അത് മദനിയായാലും, പുരോഹിത് ആ‍ായാലും അങ്ങനെ തന്നെ വേണം അപ്പോല്‍ പിന്നെ അത് ഇതര ഭീകരമല്ല അത് അത്ര ഭീകരമല്ല എന്നുള്ള വാദമ്പാടില്ല. മുസ്ലിംഗള്‍ക്കിടയില്‍ ചില അന്തം കമ്മികള്‍ തീവ്രവാദികളായിട്ടുള്ളവര്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്യമാണ്. പക്ഷെ അതിന്‍ കണ്ണില്‍ കണ്ടവരെയൊക്കെ തീവ്രവാദിയാക്കുകയാണോ പരിഹാരം. തീവ്രവാദ അന്വേഷണം വേണ്ട എന്നോ ക്രിമിനലുകളെ പിടിക്കേണ്ടേന്നോ ഞാന്‍ പറഞ്ഞിട്ടില്ല. കാടടച്ചുള്ള വെടിയും ഈ തീവ്രവാദ വിരുദ്ധ പ്രസംഗം നടാത്തുന്നവരുടെ ഉള്ളിലുള്ള ആശകളുമാണ് എന്റെ നിലപാടിന്റെ ആധാരം.

ഒരു മുസ്ലിമിന് ജീവിത മോക്ഷം കിട്ടാന്‍ ലോകത്തുള്ളവരെ മുഴുവന്‍ കൊന്നോ അല്ലാതെയോ മുസ്ലിമാക്കണമെന്നോ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ലോകം മുഴുവന്‍ ജിഹാദ് നടത്തി ഇസ്ലാമക്കാന്‍ എല്ലാ മുസ്ലിംഗളും നടക്കുകയാണെന്ന ധാരണാ താങ്കളെ പോലുള്ളവരിലുണ്ട് അത് കൊണ്ടാണ് ഇത്തരം കമന്റുകള്‍ താങ്കളില്‍ നിന്നും വരുന്നത്.

Joker said...

പക്ഷെ ജോക്കെറിനു അത് പറ്റില്ലല്ലോ.. ഭീകരത കാട്ടിയിട്ടായാലും ലോകത്ത് ഇസ്ലാം അധിനിവേശം നടത്തി എല്ലാ മനുഷ്യരും മുസ്ലീങ്ങളായി ജീവിക്കുന്നത് വരെ താങ്കള്‍ക്കു സമാധാനം കിട്ടില്ലല്ലോ..
============================
സതാ,
വളരെ നിര്‍ഭാഗ്യപരമായ ഒരു പരാമര്‍ശമായിപ്പോയി ഇത്. ഒരു അധിനിവേശത്തെയും ഞാന്‍ ഇതുവരെ ന്യായീകരിച്ചിട്ടില്ല. ലോഅകത്ത് എപ്പോഴും സ്വാഭാവികമായ മാറ്റം മാത്രമേ നില നില്‍ക്കൂ. മാത്രവുമല്ല ഏത് അധിനിവേശവും ഇസ്ലാമികമായാലും, ഹൈന്ദവമായാലും അനീതിയിലൂടെയും അക്രമത്തിലൂടെയും മാത്രമേ അത് സാധിക്കൂ.

എന്റെ സുഹ്യത്തുക്കളില്‍ ഒട്ടേറെ പേര്‍ പല മതക്കാരുമുണ്ട്. പക്ഷെ ഇന്നേ വരെ ഞാന്‍ ഇസ്ലാമിനെ പറ്റിയോ മറ്റോ ഇന്നുവരെ ഞാന്‍ പറഞ്ഞിട്ടില്ല. അത് കൊണ്ട് എന്തെങ്കിലും സംഭവിച്ചിട്ടല്ല. പക്ഷെ സ്വന്തം വിശ്വാസങ്ങളും നിലപാടുകളും, ജീവിത രീതിയും എല്ലാം എപ്പോള്‍ സ്വയം മാറണമെന്ന് തോന്നുമ്പോള്‍ മാറുക മാത്രമേ ചെയ്യാവൂം എന്നാണെന്റെ നിലപാട്.

താങ്കള്‍ തെറ്റിദ്ദാരണ മാറ്റി , കമന്റ് പിന്‍ വലിക്കും എന്ന് കരുതുന്നു.