Saturday, December 19, 2009

സൂഫിയ-മദനി മെഗസീരിയല്‍ ?

ഉസ്താദിന്റെ സഹധര്‍മ്മിണി സൂഫിയ മദനി ഇന്ത്യാവിഷനില്‍
കൊല്ലുകയോ...തിന്നുകയോ...കടിച്ചുകീറുകയോ ചെയ്യട്ടെ...!!!!”
മെഗാസീരിയലുകളേയും,റിയാലിറ്റി ഷോകളേയും വെല്ലുന്ന മനശ്ശാസ്ത്ര പ്രയോഗം.
എന്റെ ബ്രിട്ടാസേ...
തീവ്രവാദത്തില്‍ നിന്നും ഒരു കണ്ണീര്‍ കഥ കടഞ്ഞെടുക്കാനുള്ള
കൈരളി ടി.വി.യുടെ വിദഗ്ദശ്രമമോ ?
ജോണ്‍ ബ്രിട്ടാസിന്റെ കൈരളിയിലെ സൂഫിയ അഭിമുഖം
കണ്ണടച്ചാല്‍ ഇരുട്ടാകുമോ...?
ജോണ്‍ ബ്രിട്ടാസിന്റെ കൈരളിയിലെ സൂഫിയ അഭിമുഖം.

കേരളീയര്‍ ഇപ്പോള്‍ പുതിയൊരു സീരിയല്‍ കാണുന്ന ആഘോഷത്തിലാണ്. മത തീവ്രവാദത്തിന്റെ മെഗാ സീരിയലിലേക്ക് നായികയായി കടന്നുവന്നിരിക്കുന്നത് ശരീരമാസകലം പര്‍ദ്ദകൊണ്ട് മൂടിക്കെട്ടിയ സൂഫിയ മദനി എന്നൊരു വീട്ടമ്മയാണ്. ഈ സീരിയല്‍ ആരാണ് എഴുതി തയ്യാറാക്കുന്നതെന്നും, ആരാണ് സംവിധാനം ചെയ്യുന്നതെന്നും അറിയേണ്ടത് പൊതുവെ ഒരു കലസൃഷ്ടിയുടെ ആസ്വാദനത്തിന് ഒഴിച്ചുകൂടാനാകാത്ത അറിവാണെങ്കിലും നമ്മുടെ മന്ദബുദ്ധി പ്രേക്ഷകര്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചു തലപുണ്ണാക്കാന്‍ തയ്യാറല്ല.

കേരളത്തിലെ സകല വീട്ടമ്മമാരേയും,പ്രത്യേകിച്ച് അഞ്ചോ അതില്‍ കൂടുതലോ തവണ ദിവസം നിസ്ക്കരിക്കുന്ന മുസ്ലീം വീട്ടമ്മമാരെയെല്ലാം സമീപഭാവിയില്‍ പോലീസിന്റെ കൈകളിലേക്ക് ...തിന്ന്വോ,കൊല്ലുകയോ,കടിച്ചു കീറുകയോ ചെയ്യാനായി... എറിഞ്ഞു കൊടുക്കേണ്ടിവരുമെന്ന അത്യന്തം സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് ജനമനസ്സുകളിലേക്ക് ഈ സീരിയല്‍ പ്രക്ഷേപിക്കുന്നത്.അതായത് സാംസ്ക്കാരികമായ വര്‍ഗ്ഗീയ ബോംബ് നിര്‍മ്മാണം! അതുകൊണ്ടുതന്നെ ഈ സീരിയല്‍ നമ്മുടെ സമൂഹത്തെ അതിതീവ്രവാദത്തിന്റെ ഭാവിയിലേക്കല്ലേ നയിക്കുന്നതെന്ന് ചിത്രകാരന്‍ ആശങ്കപ്പെടുന്നു. തീവ്രവാദത്തിന് മഹനീയതയും,സ്വീകാര്യതയും,നീതീകരണവും നല്‍കുന്ന ഈ സീരിയല്‍ നിര്‍മ്മാണം നമ്മുടെ കണ്‍‌വെട്ടത്തിനു പുറത്തുള്ള അന്താരാഷ്ട്ര സാംബത്തിക സ്രോതസ്സുകള്‍ ഹൈജാക്കു ചെയ്തിരിക്കുന്നു എന്നു പറയാം.അഥവ അവരുടെ തൃപ്പാദങ്ങളില്‍ കാണിക്കയായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

സത്യത്തില്‍ ആ സ്ത്രീയെ ഇത്രക്കും നാടകീയമായി അറസ്റ്റു ചെയ്യേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ ?
നിസാരമായ ഒരു ചോദ്യം ചെയ്യലോ,തെളിവന്വേഷണമോ ഒരു ഉത്സവമായി ഉയര്‍ന്ന പോലീസ് ഉദ്ദ്യോഗസ്തരുടെ പടയേയും,മന്ത്രിമാരേയും,ചാനല്‍ അവതാരകരേയും,പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകളുടെയും,പിഡിപി അനുയായികളായ കുറുച്യപടയേയും അണിനിരത്തുന്ന മെഗാസീരിയലായി രൂപപരിവര്‍ത്തനം നടത്തുന്നവരുടെ സാമൂഹ്യ വീക്ഷണം കാണുംബോള്‍ ഭയം തോന്നുന്നു.

അടിമത്വത്തില്‍ നിന്നും മോചനം നേടിയിട്ടില്ലാത്ത നമ്മുടെ ജന മനസ്സിനെ ത്രസിപ്പിക്കുന്ന രാഷ്ട്രീയസീരിയലുകള്‍ സൃഷ്ടിക്കുക എന്നതിലുപരി വസ്തുതാപരമായ അന്വേഷണവും,തീവ്രവാദ പ്രശ്നത്തിന്റെ പരിഹാരവും സാധ്യമാക്കുക എന്ന സത്യസന്ധമായ രാഷ്ട്രീയ-നീതിന്യായ ഉത്തരവാദിത്വത്തില്‍ നിന്നും നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്ര അകലെ നില്‍ക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഏതെങ്കിലും ജാതിയിലോ മതത്തിലോ രാഷ്ട്രീയത്തിലോ തത്വ സംഹിതയിലോ വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടാത്ത ഒരു കുറ്റകൃത്യം നമ്മുടെ നാട്ടില്‍ നടക്കാനിടയില്ലല്ലോ. കുറ്റ കൃത്യത്തെ പോലീസിനും കോടതിക്കും വിട്ടുകൊടുക്കാതെ,കുറ്റകൃത്യം ചെയ്തവര്‍ക്കായി പക്ഷ-പ്രതിപക്ഷ നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്ത് നാലുവര്‍ഗ്ഗീയവോട്ട് സംഘടിപ്പിക്കാം എന്നു കരുതുന്ന രാഷ്ട്രീയക്കാര്‍ പിന്‍പറ്റുന്ന ജനധിപത്യബോധം എത്ര ദരിദ്രമാണ്?

സവര്‍ണ്ണ ഫാസിസ്റ്റ് താല്‍പ്പര്യങ്ങള്‍ പെരുമ്പാംബിനെപ്പോലെ ഇന്ത്യന്‍ ജനതയെ വിഴുങ്ങുന്നുണ്ടെന്ന് ശരിയാണ്.രണ്ടായിരം കൊല്ലമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോസസാണത്. അതിനെതിരെയുള്ള സാംസ്ക്കാരികവും രാഷ്ട്രീയവുമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാതെ, ഗള്‍ഫ് പണത്തിനു മുന്നില്‍ സ്വയം ഒരു അടിയാനായി... ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തിയായ ഇസ്ലാമിക വര്‍ഗ്ഗീയതയുടെ വായ്ക്കകത്തു കയറിയിരുന്ന് വര്‍ഗ്ഗീയതയുടെ പല്ലിനു മൂര്‍ച്ചകൂട്ടുന്ന റിപ്പയറിങ്ങ് ജോലികളില്‍ പുരോഗമന പ്രസ്ഥാനത്തിന്റെ ബുദ്ധിജീവികളെന്നു അഭിമാനിക്കുന്നവര്‍ വ്യാപൃതരാകുന്നത് ആത്മഹത്യാപരമല്ലെങ്കില്‍ പിന്നെന്താണ് ?

വര്‍ഗ്ഗീയതയെ വര്‍ഗ്ഗീയതയായി കണ്ടില്ലെങ്കില്‍,അതു തുറന്നു പറഞ്ഞില്ലെങ്കില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ അഡ്രസ്സ് ഏതാനും സഹകരണ സംഘങ്ങളിലേക്കു മാത്രമായി ഭാവിയില്‍ ചുരുങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകും.

ഈ വിഷയത്തില്‍ ചിത്രകാരന്‍ എഴുതിയ പഴയ പോസ്റ്റിലേക്കുള്ള ലിങ്ക്: രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍
മനോരമ പത്രം ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 16.12.09
മനോരമ പത്രം ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 16.12.09
മനോരമ പത്രം ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 16.12.09
മാതൃഭൂമി പത്രം ഒന്നാം പേജ്,കണ്ണൂര്‍ എഡിഷന്‍. 17.12.09

മാതൃഭൂമി ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 18.12.09
മാതൃഭൂമി ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 18.12.09
മാതൃഭൂമി ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 19.12.09
തേജസ് പത്രം 23.12.09.ഒന്നാം പേജ്.തീവ്രവാദത്തിന്റെ മത പിന്തുണ !
മംഗളം പത്രം 23.12.09.ഒന്നാം പേജ്.
മംഗളം പത്രം 23.12.09.ഒന്നാം പേജ്.
മാധ്യമം പത്രം 23.12.09.ഒന്നാം പേജ്.
മാതൃഭൂമി പത്രം 23.12.09.ഒന്നാം പേജ്.

54 comments:

Martin Tom said...

Valare correct ..... Chila kallukadikalum.

poor-me/പാവം-ഞാന്‍ said...

ആരാന്റെ അച്ചി ആലുവ ജയിലില്‍ കിടക്കുമ്പോ..
ആലപ്പുഴക്കാരന് ആനന്ദം...
എന്നൊരു ചൊല്ലുണ്ട്!

ജിവി/JiVi said...

സൂഫിയാ മദനിക്ക് പറയാനുള്ളത് കേള്‍പ്പിക്കാനും കേള്‍ക്കാനും പാടില്ല. നല്ല ഫാസിസ്റ്റ് വിരുദ്ധചിന്ത!

Anonymous said...

u said it again..

Joker said...

ചിത്രകാരാ,

സംഘപരിവാറിന്റെ പി ആര്‍ ഒ വര്‍ക്കാണല്ലോ മുഴുവന്‍. ഹ ഹ ഹ . വായനക്കാരെ ദയവായി ഈ ദേശ സ്നേഹ അവര്‍ണ പടായാളിയുടെ വര്‍ഗ്ഗീയ മുഖം തിരിച്ചറിയൂ.

ഇന്ത്യാ വിഷനിലും മദനിയുടെ അടുത്ത ചിത്രകാരന്റെ അഭിപ്രായത്തില്‍ അടുത്ത ഭീകരവാദി. മൈനറാണ് എങ്കിലും മദനിയുടെ പുത്രന്റെ ഒരു വാര്‍ത്താ സമ്മേളനം കാണിച്ചിരുന്നു.

നായന്‍മാരെ കണ്ടുകൂട പക്ഷെ മാത്യഭൂമി തന്നെ വേണം ടിയാന് ബ്ലോഗ് ചെയ്യാന്‍.

ചിത്രകാരാ വാശി എന്ന് പറഞ്ഞാല്‍ ഇതാണ്. ::))

തുടരുക. ഭാവുകങ്ങള്‍.

nalan::നളന്‍ said...

ഗുജറാത്തും മാറാടും മലഗോവും ഒറീസയും ബാബ്രിയുമൊന്നും രാജ്യദ്രോഹത്തിന്റെ ഗണത്തില്‍ വരില്ലേ ചിത്രകാരാ ? ഈ രാജ്യദ്രോഹികളെപ്പറ്റി ഒന്നും പരയാനില്ലേ, ഇവരെയാരും വേട്ടയാടുന്നില്ലല്ലോ, അതോ രാജ്യദ്രോഹിയെന്ന ലേബല്‍ മുസ്ലീമിനു മാത്രമാണോ ചേരുന്നത്, അതിലും അര്‍ഹതയുള്ളവരാരാണെന്നു പ്രത്യേകം പറയണോ ?

Anonymous said...

"ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തിയായ ഇസ്ലാമിക വര്‍ഗ്ഗീയത"എന്നെഴുതുന്നയാളിന്റെ ചരിത്ര-സാമൂഹിക ബോധം എന്താണെന്നു മനസ്സിലായല്ലോ! മാതൃഭൂമി വായിച്ചു വായിച്ച് (അല്ല മനോരമയുമുണ്ടല്ലോ) ബുദ്ധി വളഞ്ഞുപോയി എന്നേ കരുതാനാവൂ."കുറ്റകൃത്യത്തെ പൊലീസിനും കോടതിയ്‌‌ക്കും വിട്ടുകൊടുക്ക'യായിരുന്നില്ലേ മഅ്ദനി? എന്നിട്ടെന്തായി? 10 വര്‍ഷം ജീവിതത്തില്‍ നിന്ന് പോയി. എവിടെയായിരുന്നു ചിത്രകാരന്‍ ? അല്ല, മഅ്ദനിയെ വെറുതെ വിട്ടത് തെറ്റായിപ്പോയി എന്ന അഭിപ്രായക്കാരന്‍ ആയിരിക്കുമല്ലോ! സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമ്പോള്‍ കക്ഷി ചേരുന്നോ ഈ 'രാജ്യസ്നേഹി'? കാശ് തരാന്‍ പുതിയ ചങ്ങാതിമാര്‍ ഉണ്ടല്ലോ!
അവസാനം സവര്‍ണ ഫാഷിസത്തിന്റെ 'അപകട'ത്തെക്കുറിച്ചുകൂടി ഒരു ഗീര്‍വാണം. കുറ്റബോധം കൊണ്ടാണോ?

വായുജിത് said...

ചിത്രകാരനെ സംഘ പരിവാര്‍ ആക്കാനുള്ള ശ്രമം അഭിനന്ദനീയം തന്നെ.. പിന്നെ എല്ലാം എളുപ്പം ആണല്ലോ . ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ സംഘ പരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ എഴുതിയവരില്‍ ചിത്രകാരനോളം വരില്ല മറ്റാരും . അതിലെല്ലാം രസകരം ചിത്രകാരന്റെ ഹിന്ദു ദൈവങ്ങളെ പറ്റിയും ഹിന്ദു ആചാരങ്ങളെ പറ്റിയും ഉള്ള പോസ്റ്റുകളില്‍ ഓടിനടന്നു ബലേ ഭേഷ് പറഞ്ഞ ചിലര്‍ (അതും ഒരു പ്രത്യേക ഇനം യുക്തിവാദികള്‍ ) ഇവിടെ ഈ പോസ്ടുകള്‍ക്കെതിരെ തുള്ളുന്നത് എന്താണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

പറയുന്നത് എല്ലാം സംഘ പരിവാരിനും ഹിന്ദു ദൈവങ്ങള്‍ക്കും ഒക്കെ എതിരെ ആണെങ്കില്‍ ചിത്രകാരന്റെ സൃഷ്ടികള്‍ ഉത്കൃഷ്ടം , ഉദാത്തം .. അല്ലെങ്കിലോ തീരെ പോരാ .. ചിത്രകാരന്‍ കാക്കി ട്രൌസര്‍ ഇട്ടു എന്നാണു പിന്നെ അടുത്ത മൊഴി

ഇവിടെ മറ്റൊരു സുഹൃത്ത്‌ പറഞ്ഞ സ്ഥലങ്ങളില്‍ മാറാട് വന്നത് എങ്ങനെ ആണാവോ .. ഓ ചെലപ്പോ ഒന്നാം കലാപം ആയിരിക്കും .അതോ എട്ടുപേര്‍ ആത്മഹത്യ ചെയ്ത രണ്ടാം കലാപത്തിനു ശേഷം നടന്ന മനുഷ്യാവകാശ ലംഘനം ആണോ ഉദ്ദേശിച്ചത് .

വായുജിത് said...

ഇന്ത്യയിലെ തീവ്ര വാദത്തിനു കാരണം പരിവാര്‍ എന്ന് ആശ്വസിക്കാം .. പരിവാര്‍ ഉണ്ടാകുന്നിടം വരെ മത ഭ്രാന്ത് എന്ന് പറയുന്ന സാധനം സ്വപ്നത്തില്‍ പോലും തോന്നാത്തവര്‍ ആണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ .. ഇന്ത്യക്ക് പുറത്തോട്ടു പോയാല്‍ അമേരിക്ക ആണ് കാരണം .. പക്ഷെ ഈ അമേരിക്ക ചെയ്യുന്നതിനോടുള്ള എതിര്‍പ്പ് സ്വന്തം സമുദായത്തിന്റെ മേല്‍ തന്നെ ബോംബ്‌ വെച്ച് തീര്‍ക്കുന്നവര്‍ വെറും മന്ദ ബുദ്ധികള്‍ എന്നെ പറയാന്‍ പറ്റൂ . ഫിലിപ്പീന്‍സിലും ചൈനയിലും ഒക്കെ നടക്കുന്ന തീവ്രവാദത്തിനു ആരുടെ തലയില്‍ കെട്ടിവെക്കുമോ ആവോ ...

മതഭ്രാന്തുള്ള മനസ്സുകള്‍ക്ക് ആവട്ടെ ആദ്യം ചികിത്സ .... അത് ആരുടെതയാലും ...

chithrakaran:ചിത്രകാരന്‍ said...

എല്ലാ മതങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ആയിരക്കണക്കിന് കള്ളക്കഥകള്‍ കൊണ്ടാണ്.കള്ളക്കഥകള്‍ സത്യമാണെന്ന് വിശ്വസിക്കുന്ന ചിന്താശേഷിയില്ലാത്ത വിശ്വാസികളെ കരുക്കളാക്കി രാഷ്ട്രീയ അധിനിവേശത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത രാഷ്ട്രീയത്തിന് ഏതു തത്വസംഹിതയുടെപേരിലായാലും,ഏത് അടവു നയത്തിന്റെ പേരിലായാലും പിന്തുണ നല്‍കുക എന്നത് മനുഷ്യസംസ്ക്കാരത്തിന്റെ എതിര്‍ ദിശയിലേക്കുള്ള ആത്മഹത്യാപരമായ സഞ്ചാരമാണ്.

chithrakaran:ചിത്രകാരന്‍ said...

കേരളത്തില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണത ഭിന്ദ്രന്‍ വാലകളെ സൃഷ്ടിച്ചെങ്കിലും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാനാകുമോ എന്നന്വേഷിക്കുകയാണ് :)

തറവാടി said...

ചിത്രകാരാ,

അവസാനത്തെ പാരഗ്രാഫിനെപറ്റി ഒന്നുമാത്രം കഷ്ടം!

>>എല്ലാ മതങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ആയിരക്കണക്കിന് കള്ളക്കഥകള്‍ കൊണ്ടാണ്<<

മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം!

ഓ.ടി,

ചില കുരിശുകളെ എത്ര ഒഴിവാക്കിയാലും വഴിയില്‍ കാണുമ്പോള്‍ ഒന്ന് വിളിക്കാനും കാണാനും തോന്നുന്നല്ലോ എന്റീശ്വരന്‍ മാരെ! ;)

തറവാടി said...
This comment has been removed by the author.
Unknown said...

chithrakaranu thaan vishwasikkunnathllatha enthinodum vallatha asahishnuthayaanu, mattullavarude vishwasangaleyum (daivangaleyum) thaaradichu kaanikkalanu pradhana hoby.

Unknown said...

സത്യമാണ് ചിത്രകാരാ,

ഈ ചാനലുകടെയും മാദ്യമങ്ങളുടെയും ഈ ആഗോഷം വളരെ തരം താണതും അപകടം പിടിച്ചതും ആണ്. ഇതില്‍ വളരെ അറപ്പുളവാക്കുന്ന ഒരു കാര്യം
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ചാനലായ കൈരളി യുടെ നിലപാടാണ്‌. മദനിയുടെ മക്കളുടെ കണ്ണീരു കാണിച്ചു വളരെ വൈകാരിക മായി ഈ പ്രശ്നത്തെ സമീപിക്കുന്നു. അവര്‍ തന്നെ അറസ്റ്റു ചെയാ എന്നിട്ട് അവര്‍ തന്നെ അത് വിറ്റു ഓട്ടാക്കാന്‍ നോക്കുന്നു. മതേതരത്തിന്റെ കാവല് ‍പടയാളികള്‍ ആണ് ഇത്തരം നിഷ്ക്രിഷ്ട മായ പത്ര പ്രവര്‍ത്തനം നടത്തുന്നത്. ഇവിടെ രാഷ്ട്രീയ കാരെളും അപകടം മാദ്യമങ്ങള്‍ ആണെന്നുതോന്നുന്നു.

ഒരു മാര്‍ക്സിസ്റ്റ്‌ നേതാവിനെങ്കിലും തുറന്നു പറഞ്ഞൂടെ സൂഫിയയെ അറസ്റ്റു ചെയ്തത് തെറ്റെങ്കില്‍ തെറ്റാണു എന്ന്. അല്ലെങ്കില്‍ ഇത് വര്‍ഗീയത ആണ് ഇത് മലയാള മണ്ണില്‍ സമ്മതിക്കാന്‍ പറ്റില്ല എന്ന് ഉറക്കെ പറയാന്‍ ഒരു മാര്‍ക്സിസ്റ്റ്‌ നേതാവ് പോലും ഇല്ലേ. വര്‍ഗീയതക്കെതിരെ എത്രയോ സമരങ്ങള്‍ നയിച്ച ഡി വൈ എഫ് ഐയ്‌ എവിടയാണ്, ഒരു പ്രസ്താവന പോലും ഇല്ല, എന്ത് കഷ്ടം,
ആ സംഘടന മരിച്ചോ.ഇനിയും വര്‍ഗീയതക്കെതിരെ സബ്ദമുയര്തിയില്ലെങ്കില്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും.

ഷാജി ഖത്തര്‍

kaalidaasan said...

ജിവി,

സൂഫിയാ മദനിക്ക് പറയാനുള്ളത് കേള്‍പ്പിക്കാനും കേള്‍ക്കാനും പാടില്ല. നല്ല ഫാസിസ്റ്റ് വിരുദ്ധചിന്ത!

സൂഫിയ മദനി ഒരു ഭീകരവാദ കേസിലെ പ്രതിയാണ്. അവര്‍ക്ക് പറയാനുള്ളത് കോടതിയിലല്ലേ പറയേണ്ടത്? കോടതിയല്ലേ അതൊക്കെ വിശകലനം ചെയ്ത് അത് നിയമത്തിനെതിരാണോ എന്നൊക്കെ തീരുമാനിക്കേണ്ടത്?

സാമ്പത്തിക കുറ്റവാളികള്‍ക്കും ഭീകരവാദികള്‍ക്കും ഒക്കെ പറയാനുള്ളത് മലയാളികളെ കേള്‍പ്പിക്കലാണല്ലോ കൈരളിയുടെ കടമ. സിസ്റ്റര്‍ സെഫിക്ക് പറയാനുള്ളതൊന്നും ഇതു വരെ കണ്ടില്ല. തലമുണ്ടിട്ടവരേക്കാളും പ്രിയം പര്‍ദ്ദ ഇട്ടവരോടായിരിക്കും.

ചിന്തകന്‍ said...

ചാലിയാര്‍ ബ്ലോഗിലെ പോസ്റ്റിലിട്ട കമന്റ് ഈ പോസ്റ്റിനും റലവന്റാണെന്ന് തോന്നിയത് കൊണ്ട് ഇവിടെയും ഇടുന്നു.

പക്ഷെ കുടത്തില്‍ നിന്ന് അടപ്പ് പൊട്ടിച്ചു പുറത്തു ചാടിയ പഴയ ഭൂതങ്ങളെ ഇനി വീണ്ടും ആര് കുടത്തില്‍ അടക്കും ?

മദനിയുടെ തീവ്രനിലപാടുകള്‍ ഒരു പാട് തവണ ചര്‍ച്ചചെയ്തതാണ്. എന്നാല്‍ മദനിക്ക് ഒരു സ്പേയ്സ് നല്‍കിയവര്‍ യഥാര്‍ത്തത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസ്സുമാണ്. അധികാരത്തിന് വേണ്ടി സമുദായത്തെ ഒറ്റികൊടുത്ത ലീഗ് നിലപാടില്‍ മനം നൊന്താണ് പലരും തീ‍വ്രനിലപാടിലേക്ക് മാറിയത്.

മദനിയുടെ പ്രസംഗങ്ങള്‍ തീവ്രതയുള്ളതായിരുന്നെങ്കിലും, അദ്ദേഹം പ്രസംഗിച്ചത് പള്ളിപൊളിക്കാന്‍ കൂട്ടു നിന്ന റാവുവിനെതിരിലും, നൂറ്കണക്കിനാ‍ളുകളെ കൊന്നൊടുക്കി, ഇന്ത്യന്‍ മതേതരത്വത്തിനു മുകളിലൂടെ രഥമുരുട്ടിയ അദ്വാനിക്കും എതിരായിരുന്നു. അതൊരിക്കലും ഹിന്ദുക്കള്‍ക്കോ മറ്റു മതവിഭാഗങ്ങള്‍ക്കോ എതിരായിരുന്നില്ല.

മദനിയുടെ അത്തരം തീവ്രനിലപാടുകളോട് യോജിക്കാന്‍ കഴിയുന്ന ആളല്ല ഞാനും. ഇപ്പോള്‍ അദ്ദേഹം തന്നെയും ആ നിലപാടില്‍ ഖേദം പ്രകടിപ്പിക്കുന്നു.
അതിനും അപ്പുറത്തുള്ള എത്രയോ വലിയ ശിക്ഷ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിട്ടുമുണ്ട്.ഒന്‍പത് വര്‍ഷം മദനി അനുഭവിച്ച അതേ അളവിലോ അതിനേക്കാളേറെയോ അനുഭവിച്ചവരാണ് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയാ മദനിയും.

എന്നാല്‍ മറിച്ചോ ‘ഒരു മുസല്‍മാനെ കൊല്ലുക, ഏഴു പശുവിനെ രക്ഷിക്കുക‘ എന്ന് ആക്രോശിച്ച ഋതാബരയും,ഉമാഭാരതിയും താക്കറെയും,അദ്വാനിമാരും മോഡിമാരും, എത്രയോ അന്വേഷണ കമ്മീഷനുകള്‍ വഴി കുറ്റവാളികളാണെന്ന് തെളിയിക്കപെട്ടിട്ട് പോലും,അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത ഭരണ വര്‍ഗ്ഗത്തിന്റെയും പോലീസിന്റെയും ചാനല്‍ കുമാരന്മാരുടെയും കുഴലൂത്തുകരായി മാറാന്‍ ഇനിയും ആളുകളെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആയിരക്കണക്കിന് സിക്കുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസുകാരും നന്ദിഗ്രാമില്‍ കര്‍ഷക കുടുംബങ്ങളോട് അതിക്രമം കാണിച്ച കമ്യൂണിസ്റ്റുകാരുമെല്ലാം തന്നെ ഇവിടെ സസുഖം വാഴുന്നു.ഇവിടെ നീതിന്യായ വ്യവസ്ഥ എന്നത് ദുര്‍ബലരെ ശിക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണോ എന്നാരെങ്കിലും ചോദിച്ചുപോയാല്‍ അവന്‍ നാളെ ഒരു കൊടും ഭീകരനായി മുദ്രകുത്തപെടും... അതാണ് അവസ്ഥ.


ഇപ്പോഴത്തെ പ്രശ്നം ഒരു ബസ്കത്തിക്കലും ഫോണ്‍കോളുമാണ്. തെറ്റാരു ചെയ്താലും ശിക്ഷിക്കപെടണമെന്നതില്‍ സംശയമില്ല.

എന്നാല്‍ ഒരു ഫോണ്‍കോള്‍ എന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സൂഫിയ മദനിയെ ചാനല്‍ കുമാരന്മാര്‍ അവതരിപ്പിക്കുന്ന നീചമായ ശൈലികള്‍ ഏതൊരാള്‍ക്കും അറപ്പും വെറുപ്പും ഉളവാ‍ക്കുന്നതാണ്.ലോകത്തേറ്റവും വലിയ കൊടുംഭീകരന്‍ മാരെ പോലും ഇങ്ങനെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാവില്ല.
ഇതിനേക്കാള്‍ എത്രയോ മടങ്ങ് വലിയ തെറ്റു ചെയ്തവര്‍ ഇന്ത്യയില്‍ ഭരണകര്‍ത്താക്കളായി ഉലാത്തുന്ന ഒരു രാജ്യത്ത് വെറും ഒരോപണത്തിന്റെ മാത്രം പേരില്‍ ഇങ്ങനെ തേജോവദം ചെയ്യുന്നത് അതീവ ഗുരുതരമായ കാര്യം തന്നെയാണ്.

കേരളത്തില്‍ മാര്‍കിസ്റ്റ് കോണ്‍ഗ്രസ് ലീഗ് ബിജെപിക്കാര്‍ നടത്തിയത്ര പൊതുമുതല്‍ നഷ്ടത്തിന്റെയോ ആള്‍ നാശത്തിന്റെയോ ആയിരത്തിലൊന്നുപോലിം മഅ്ദനിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോ നടത്തിയിട്ടില്ല.

പാഠപുസ്തക വിവാദത്തിന്റെ പേരില്‍ നിരപരാധിയാ ഒരു അധ്യാപകനെ കൊലപെടുത്തിയത് ആരു പുറത്തു വിട്ട ഭൂതമായിരുന്നു അക്ബറെ ?

പൊതു ജനങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഭരണ വര്‍ഗ്ഗം കാണുന്ന ഓരോ എളുപ്പവഴികള്‍. അതിലേക്ക് കൂട്ടികൊടുപ്പ് നടത്തുന്ന മാധ്യമങ്ങള്‍ അവരുടെ പങ്ക് പ്രതീക്ഷിക്കപെടുന്നതിലും കൂടുതല്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. ഒറ്റവെടിക്ക് ഒരു പാട് പക്ഷികള്‍!!!

kaalidaasan said...

അധികാരത്തിന് വേണ്ടി സമുദായത്തെ ഒറ്റികൊടുത്ത ലീഗ് നിലപാടില്‍ മനം നൊന്താണ് പലരും തീ‍വ്രനിലപാടിലേക്ക് മാറിയത്.

നല്ല തമാശ. സമുദയത്തെ ഒറ്റികൊടുത്താല്‍ അതിനുള്ള പരിഹാരം തീവ്ര നിലപാടെടുക്കുക, ആര്‍ എസ് എസ് പോലെയുള്ള തീവ്രവാദ സംഘടന രൂപികരിക്കുക. താങ്കളൊക്കെ വളരെ ആപത്കരമായ ഒരു നിലപാടാണെടുക്കുന്നത്. ഒറ്റികൊടുക്കപ്പെടാത്ത മുസ്ലിം നിലപാട് മദനി എടുത്ത തീവ്രവാദമാണെന്നു പറയുന്നതിലെ ഭീകരത താങ്കളൊക്കെ മനസിലാക്കി തന്നെയാണോ ഇവിടെ പറയുന്നത്?

അതൊരിക്കലും ഹിന്ദുക്കള്‍ക്കോ മറ്റു മതവിഭാഗങ്ങള്‍ക്കോ എതിരായിരുന്നില്ല.

മദനിയെ വെള്ള പൂശാനുള്ള ശ്രമത്തിനൊരു നല്ല നമസ്കാരം.

പള്ളി പൊളിക്കാന്‍ കൂട്ടു നിന്ന റാവുവും രഥമുരുട്ടിയ അദ്വാനിക്കും കൂടി 50 ശതമാനത്തോളം വോട്ടുകളുണ്ടെന്ന കാര്യം താങ്കള്‍ മറക്കുന്നു. പള്ളി പൊളിക്കുമെന്ന് റാവുവിനറിയാമായിരുന്നു. അദ്ദേഹമറിഞ്ഞു കൊണ്ട് അതനുവദിച്ചു. പള്ളി പൊളിച്ച അദ്വാനിയുടെ നിലപട് തീവ്ര ഹിന്ദുത്വമായിരുന്നു. അതിനു ബദലായി മദനി വളര്‍ത്തിയത് അതേ നാണയത്തിലുള്ള മുസ്ലിം തീവ്രവാദമായിരുന്നു. അല്ലാതെ ബോംബെറിഞ്ഞ് കാലു നഷ്ടപ്പെടുത്തിയവരോട് ക്ഷമിക്കുന്ന നിലപാടായിരുന്നില്ല. അതണ്‌ മദനിയെ ഇപ്പോഴും പിന്തുടരുന്നത്. 17 കൊല്ലമായി അദ്വാനിയെ പിന്തുടരുന്ന ഹിന്ദു തീവ്രവാദത്തിന്റെ ഫലം പോലെ തന്നെ. ഒരു ദിവസം പെട്ടെന്ന് ഞാന്‍ തീവ്രവാദം ഉപേക്ഷിച്ചു എന്നു പറഞ്ഞാലൊന്നും വര്‍ഷങ്ങളോളം മനസിലം ​കൊണ്ടു നടന്ന തീവ്രവാദത്തിന്റെ ഫലം മദനിയെ പിന്തുടരും. അദ്വാനിയെ മരണം വരെ പള്ളി പൊളിച്ച ഹിന്ദു തീവ്രവാദതിന്റെ ഫലം പിന്തുടരുന്നതു പോലെ. താങ്കള്‍ നാളെ മദനിയെ വെടി വച്ചു കൊന്നിട്ട്, അയ്യോ ഞാന്‍ ചെയ്തതു തെറ്റായി പോയി മാപ്പക്കണം എന്നൊക്കെ പറഞ്ഞാലും ആ കൊലപതകത്തിന്റെ ഫലം താങ്കളെ ജീവിതാവസനം ​വരെ പിന്തുടരും.ബസ് കത്തിക്കല്‍ എന്നത് മദനി പിന്തുടര്‍ന്ന തീവ്രവാദത്തിന്റെ ഉപോല്‍പ്പന്നമാണുതാനും. അത് മദനിക്ക് വേണ്ടി ചെയ്തതുമാണ്.

kaalidaasan said...

ഇപ്പോഴത്തെ പ്രശ്നം ഒരു ബസ്കത്തിക്കലും ഫോണ്‍കോളുമാണ്. തെറ്റാരു ചെയ്താലും ശിക്ഷിക്കപെടണമെന്നതില്‍ സംശയമില്ല.

എത്ര നിസാരവത്കരിച്ചാണിതെഴുതിയത്?കഷ്ടം.

പൊതു മുതല്‍ നശിപ്പിക്കുന്ന പോലെയാണ്‌ ഭീകരന്‍മാര്‍ ഒരു ബസ് പിടിച്ചെടുത്ത് കത്തിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചതെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്ന താങ്കള്‍ക്ക് ഒരിക്കല്‍ കൂടി നല നമസ്കാരം.

തെറ്റു ചെയ്ത മട്ടുള്ളവരെല്ലാം ശിക്ഷിക്കപ്പെട്ടതിനു ശേഷമേ മദനിയുടെയും സൂഫിയയുടെയും കുറ്റങ്ങള്‍ അന്വേഷിക്കാവൂ എന്നത് വളരെ അപക്വമായ നിലപാടാണ്.

ഋതാബരയും,ഉമാഭാരതിയും താക്കറെയും,അദ്വാനിമാരും മോഡിമാരും ഒക്കെ അന്വേഷണങ്ങള്‍ നേരിടുന്നുണ്ട്. അവരില്‍ പലരും കുറ്റക്കാരാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ആയിരക്കണക്കിന് സിക്കുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസുകാരും നിയമ നടപടികള്‍ നേരിടുന്നുണ്ട്.

നീതിന്യായ വ്യവസ്ഥ എന്നത് ദുര്‍ബലരെ ശിക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല എന്നതിനു തെളിവാണ്, കോയംബത്തൂര്‍ സ്ഫോടന കേസില്‍ പ്രത്യേക കോടതിയും ഇപ്പോള്‍ മദ്ദ്രാസ് ഹൈക്കോടതിയും മദനിയെ വെറുതെ വിട്ടത്.


സൂഫിയയെ പ്രതിയാക്കിയിട്ടേ ഉള്ളു. ആരും ശിക്ഷിച്ചിട്ടില്ല. അന്വേഷണം പുര്‍ത്തിയാക്കണം, കുറ്റപത്രം സമര്‍പ്പിക്കണം, വിചാരണ ചെയ്യണം, കുറ്റം കണ്ടെത്തിയാലെ ശിക്ഷിക്കപ്പെടൂ. അതിനു മുമ്പ് ഇതു പോലെയുള്ള വിലാപ കാവ്യങ്ങള്‍ എഴുതുന്നതില്‍ യതൊരു കാര്യവുമില്ല. നിയമത്തിന്റെ മുമ്പില്‍ സൂഫിയ മറ്റൊരു പ്രതി മാത്രമാണ്. മുസ്ലിം സ്ത്രീയായതു കൊണ്ടോ, പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീയായതു കൊണ്ടോ അഞ്ച് നേരം നിസ്കരിക്കുന്നതു കൊണ്ടോ നിയമത്തിന്റെ മുമ്പില്‍ പ്രത്യേക പരിഗണന കിട്ടുകയുമില്ല.

ചിന്തകന്‍ said...

പ്രിയ കാളിദാസാ....

നഷ്ടപെടുന്നത് പൊതുമുതലായാല്‍ അത് അതിഭീകരം തന്നെയാണ്. കാളിദാസന്റെ പാര്‍ട്ടിക്കാര്‍ കൊന്നതും കത്തിച്ചതും നിസ്സാരം, മദനിക്ക് വേണ്ടി കത്തിച്ചത് അതി ഭീകരം.... !!!

ഇതിനെ രണ്ടിനെയും ഞാന്‍ നിസ്സാരവത്ക്കരിക്കുന്നില്ല. ഏത് വിഭാഗം ചെയ്താലും ഗുരുതരമാണ്. അതില്‍ ചിലത് മാത്രം ഭീകരം ചിലത് നിസ്സാരം എന്ന നിലപാടെനിക്കില്ല.

എഴുതാപ്പുറങ്ങള്‍ക്കും താങ്കളുടെ സാങ്കല്പിക്കതക്കും മറുപടിയില്ല...

ചിത്രകാരനെ പോലെ പുരോഗമന മുകമണിഞ്ഞ, ജാതിനിന്ദയും വര്‍ഗ്ഗീയതയും കുലത്തൊഴിലാക്കിയ ഒരാള്‍ക്ക് മാത്രമേ ചിലത് മാത്രം ഭീകരതയായും ചിലത് പുണ്യകര്‍മ്മമായും കാണാന്‍ പറ്റുകയുള്ളൂ.

തറവാടി said...

ചിന്തകന്‍ :),

ഒരു കുറ്റവാളിയെ വിട്ടുകിട്ടാന്‍ ബസ്സ് കത്തിക്കുന്നതും, സ്റ്റുഡന്റ് ടിക്കറ്റ് അമ്പതുപൈസയില്‍ നിന്നും പത്തുപൈസയാക്കാന്‍ ബസ്സുകത്തിക്കുന്നതും രണ്ടും രണ്ടാണ്.പൊതുമുതല്‍ നശിപ്പിച്ചു എന്ന കേവല വാക്കില്‍ രണ്ടിനേയും തളക്കാനാവില്ല, ( മദനി കുറ്റവാളിയാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല ).തെറ്റും ശെരിയും ഡിജിറ്റല്‍ സിഗ്നല്‍ അല്ല അനലോഗ് ആണ്.

എന്റെ പേരെടുത്ത് പറഞ്ഞതല്‍ലെങ്കിലും നിലപാട് ഒന്നായതിനാല്‍ എഴുതിയെന്ന് മാത്രം :)

ചിന്തകന്‍ said...

തറവാടി ആളു കൊള്ളാമല്ലോ :)

സ്റ്റുഡന്റ് ആയപ്പോ കുറെ കത്തിച്ചിട്ടുണ്ടാവും അല്ലേ :)

മദനി എപ്പഴാ കുറ്റവാളി ആയത്!!!...?? കുറ്റംതെളിയിക്കപെട്ടാലല്ലെ തറവാടി ഒരാളെ കുറ്റവാളി എന്നു വിളിക്കുന്നത്. നിരപരാധിയായ അദ്ദേഹത്തിന് നഷ്ട ജീവിതത്തിലെ വിലപെട്ട 9 വര്‍ഷങ്ങള്‍ നേടിക്കൊടുക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?

ഇതിന് മുമ്പ് സ്റ്റുഡന്റ് കുട്ടികള്‍ മാത്രമേ കേരളത്തില്‍ ബസ് കത്തിച്ചിട്ടുള്ളൂ അല്ലേ തറവാടീ :)

വളര്‍ത്തിയെടുക്കപ്പെട്ട മാധ്യമ പൊതുബോധത്തില്‍ നീതിയേത് അനീതിയേത് എന്ന് തിരിച്ചറിയാനുള്ള വകതിരിവ് നഷ്ടപെട്ട് പോയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുമുണ്ടാവാന്‍ തരമില്ല. :)

തറവാടി said...

ചിന്തകന്‍ :),

അബ്ദുല്‍ നാസര്‍ മദനി കുറ്റവാളിയാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ!

എന്റെ അഭിപ്രായം വളരെ വ്യക്തമാണ്, മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം. താങ്കളുടെ മുമ്പത്തെ കമന്റില്‍, ആര് ബസ്സ് കത്തിച്ചാലും ഒന്നുതന്നെയാണെന്ന ഒരു ധ്വനിയുണ്ട് അത് ശെരിയല്ല എന്ന് തെളിയീക്കാന്‍ ഒരുദാഹരണം പറഞ്ഞതാണ്.

മറ്റൊന്ന്,

കോടതി വെറുതെ വിട്ടു എന്നത് ഒരാളെ കുറ്റവാളിയല്ലാത്തതിനാലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തെളിവുകളാണ് കുറ്റവാളികളാണോ അല്ലയോ എന്നതിന് ഇന്‍‌ഡ്യന്‍ നീതിന്യായ വ്യവസ്ഥ അടിസ്ഥാനപ്പെടുത്തുന്നത്.

തെളിവില്ലാത്തതിനാല്‍ കോടതിയുടെ നിലപാട് സ്വീകരിക്കുകമാത്രമേ ഒരു ഇന്‍ഡ്യന്‍ പൗരന്‍ എന്നനിലയില്‍ എനിക്ക് പാടുള്ളൂ, അതുകൊണ്ട് തന്നെ ഞാനും കോടതിയുടെ നിലപാട് ശെരിവെക്കുന്നു

എന്നാല്‍,

അബ്ദുല്‍ നാസര്‍ മദനി യാതൊരു കുറ്റവും ചെയ്യാത്ത ആളാണെന്നും അയാള്‍ നിരപരാധിയാണെന്നും നെഞ്ചത്ത് കൈവെച്ച് താങ്കള്‍ക്ക് പറയാനാവുമോ?, കോടതിയുടെ നിലപാടവിടെ കിടക്കട്ടെ! സത്യസന്ഥമായ ഒരു സ്റ്റേറ്റ്മെന്റാണ് പ്രതീക്ഷിക്കുന്നത്, താങ്കള്‍ നല്ലൊരു വിശ്വാസിയാണെന്നെനിക്ക് വിശ്വാസമുണ്ട്.

ചിത്രകാരന്‍, ഓടിയായതില്‍ ഖേദിക്കുന്നു.

sandhya's views....fully loaded... said...

I am new in Twitter..Any how i read ur blogs...intersted ..wat u have said about the contemporary issues are true....especially about Sufia Madani...Please include..one more article with that"Tapes in which Sufias,and thadiyan Vida Nazeer.and other culprits are missing.....This is another drama of Kerla Police anb politicians....what we public ,the poor should do?
please join me as my follower or u ad me as your folower..I am sandhy from kochi....

kaalidaasan said...

ചിന്തകാ,

കാളിദാസന്റെ പാര്‍ട്ടിക്കാര്‍ കൊന്നതും കത്തിച്ചതും നിസ്സാരം, മദനിക്ക് വേണ്ടി കത്തിച്ചത് അതി ഭീകരം.... !!!

കാളിദാസന്റെ പാര്‍ട്ടി നേതാക്കളും പലപ്പോഴും വിചാരണ കൂടാതെ ജയിലില്‍ കിടന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റിട്ടുമുണ്ട്. പക്ഷെ അതിനു പകരം വീട്ടാന്‍ അവരുടെ ഭാര്യമാരാരും ബസ് തട്ടിയെടുത്ത് കത്തിച്ചിട്ടില്ല.

മദനി ചെയ്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കാളിദാസന്റെ പാര്‍ട്ടിക്കാര്‍ കൊന്നതും കത്തിച്ചതുമെടുത്ത് തടുക്കുന്നതതെന്തിനാണ്?

മദനിയുടെ നഷ്ടപ്പെട്ട വര്‍ഷങ്ങളേക്കുറിച്ച് ദുഖിക്കുമ്പോള്‍ താങ്കളൊക്കെ മദനിയുടെ പ്രവര്‍ത്തികള്‍ നിസാരവത്ക്കരിക്കുകയാണു ചെയ്യുന്നത്. മദനി തീതുപ്പുന്ന പ്രസംഗങ്ങളുമായി വര്‍ഗ്ഗീയ വിഷം വമിപ്പിച്ചു കേരളത്തിലങ്ങോളമിങ്ങോളം നടന്നതൊക്കെ മറ്റുള്ളവര്‍ മറക്കണമെന്ന് പറയുകയാണ്. അവിടെയാണു താങ്കളുടെ നിലപാടുകളുടെ പരാജയം.

കോയംബത്തൂര്‍ സ്ഫോടനത്തേക്കള്‍ ഭീകരമാണ്, നസീറുള്‍പ്പടെയുള്ള യുവാക്കളെ തീവ്രവാദത്തിലേക്കു തള്ളിവിട്ടതും അന്താരാഷ്ട്ര ഭീകരവാദത്തിന്റെ ഭാഗമാകാനുള്ള വിത്തു വിതച്ചതുമൊക്കെ. എത്ര കുടുംങ്ങളെയാണദ്ദേഹം നിത്യ ദുഖത്തിലേക്ക് തള്ളിവിട്ടത്? ഭീകരരുടെയും അവരാല്‍ കൊല്ലപ്പെട്ട നിരപരാധികളുടെയും. ആ പാപ ഭാരത്തില്‍ നിന്നും മദനിക്ക് ഒരിക്കലും മോചിതനാകാനാകില്ല

അദ്ദേഹം വിരിയിച്ച കോഴികള്‍ അടയിരിക്കാന്‍ തിരിച്ചു വരുന്നു. അതിനു സഹതാപക്കണ്ണീരൊന്നും പകരമാകില്ല. വിതച്ചത് കൊയ്തേ പറ്റൂ.

ചിന്തകന്‍ said...

പ്രിയ തറവാടി

“അബ്ദുല്‍ നാസര്‍ മദനി കുറ്റവാളിയാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ! “

അബ്ദുല്‍ നാസര്‍ മദനി യാതൊരു കുറ്റവും ചെയ്യാത്ത ആളാണെന്നും അയാള്‍ നിരപരാധിയാണെന്നും നെഞ്ചത്ത് കൈവെച്ച് താങ്കള്‍ക്ക് പറയാനാവുമോ?,

താങ്കള്‍ തന്നെ പറഞ്ഞില്ല. എന്നിട്ടെന്തിനാ തറവാടീ എന്നെ കൊണ്ട് പറയിക്കുന്നത്?:)

എന്റെയോ അല്ലെങ്കില്‍ ആരുടെയോ നെഞ്ചത്ത് കൈവച്ച് പറഞ്ഞിട്ടാണോ കുറ്റവാളികളികളെയും ശിക്ഷയും തീരുമാനിക്കുക :)?

വിചാരണപോലും നേരിടാതെ 9 വര്‍ഷം മദനി ജയിലില്‍ കിടന്നത് ശരിയാണെന്ന് താങ്കള്‍ക്കഭിപ്രായമുണ്ടോ?

കളമശേരി ബസ്കത്തിച്ചത് പിഡിപിക്കാരാണെങ്കില്‍ അവരുടെ ലക്ഷ്യം അവരുടെ പാര്‍ട്ടിയുടെ ചെയര്‍മാനായ മഅദനിയെ വിചാരണപോലും നേരിടാതെ അന്യായമായി തടങ്കലില്‍ വെച്ചതിനുള്ള പ്രതിഷേധമായിരുന്നിരിക്കാം.

ബന്തുകളും ഹര്‍ത്താലുകളും നടത്തുമ്പോള്‍ ആളെയടക്കം ഇട്ട് കത്തിക്കുന്നവരും ചെയ്യുന്നവരുടെ ലക്ഷ്യവും പ്രതിഷേധം തന്നെയാണ്. ഇവിടെയെന്താ തറവാടി വിത്യാസം?

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നതിന് കണ്ണൂരില്‍ അഞ്ച് സിപീഎം പ്രവര്‍ത്തകരെ ചുട്ടു കൊന്നതിനേക്കാള്‍ ഭീകരമല്ല എന്ത് ലക്ഷ്യത്തിന് വേണ്ടി ബസ് കത്തിച്ചതും.

മാര്‍ഗ്ഗവും ലക്ഷ്യവും സംശുദ്ധമായിരിക്കണം. ലക്ഷ്യം മാര്‍ഗത്തെയോ മാര്‍ഗ്ഗം ലക്ഷ്യത്തെയോ സാധൂകരിക്കുന്നില്ല.

പൊതുമുതല്‍ എല്ലാവരുടേതുമാണ്. അതില്‍ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ പ്രതിഷേധം തീര്‍ക്കുന്നത് ശുദ്ധ തെമ്മാടിത്തമല്ലാതെ മറ്റൊന്നുമല്ല.

തറവാടി said...

ചിന്തകന്‍,

>>മദനി എപ്പഴാ കുറ്റവാളി ആയത്!!!...?? << എന്ന താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു എന്റെ കമന്റിലെ ആദ്യവരികള്‍ , അത് വിട്ടേക്കൂ.

ആദ്യം ഞാനാണല്ലോ ചോദ്യം ചോദിച്ചത് അപ്പോ സ്വാഭാവികമായും എന്റെ ചോദ്യത്തിനല്ലെ ആദ്യം ഉത്തരവും തരേണ്ടത്? ചോദ്യം ആവര്‍ത്തിക്കുന്നു,

***അബ്ദുല്‍ നാസര്‍ മദനി യാതൊരു കുറ്റവും ചെയ്യാത്ത ആളാണെന്നും അയാള്‍ നിരപരാധിയാണെന്നും നെഞ്ചത്ത് കൈവെച്ച് താങ്കള്‍ക്ക് പറയാനാവുമോ?, കോടതിയുടെ നിലപാടവിടെ കിടക്കട്ടെ! സത്യസന്ഥമായ ഒരു സ്റ്റേറ്റ്മെന്റാണ് പ്രതീക്ഷിക്കുന്നത്****

kaalidaasan said...

ചിന്തകാ,

മുസ്ലിം ലീഗ് മുസ്ലിങ്ങളെ ഒറ്റിക്കൊടുത്തു എന്നു നിങ്ങള്‍ പറയുന്നത് വളരെ ആപത്കരമായ നിലപാടാണ്. അധികാരത്തിനു വേണ്ടി അവര്‍ പല വിട്ടു വീഴചക്ളും ചെയ്തിട്ടുണ്ടെങ്കിലും മുസ്ലിം സംഘടനകളില്‍ ഏറ്റവും മിത വാദം ഉള്ളവര്‍ അവരാണ്.

ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അവരെടുത്ത നിലപാടാണല്ലോ താങ്കള്‍ ഒറ്റിക്കൊടുക്കലായി വിലയിരുത്തിയത്. അവര്‍ എന്തു ചെയ്യണമായിരുന്നു എന്നാണ്‌ താങ്കള്‍ പറയുന്നത്? മലപ്പുറം ജില്ലയിലെ അമ്പലങ്ങള്‍ തകര്‍ക്കണമായിരുന്നോ? പാണക്കാട് തങ്ങള്‍ മദനിയേപ്പോലെ കരിമ്പൂച്ചകളുടെ അകമ്പടിയോടെ പറന്നു നടന്ന് വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തണമായിരുന്നെന്നോ? യു ഡി എഫില്‍ നിന്നും പിന്‍മാറി എല്‍ ഡി എഫില്‍ ചേരണമായിരുന്നോ? അതോ നിഷ്പക്ഷമായി നില്‍ക്കണമായിരുന്നെന്നോ? ഇതിലേതെങ്കിലും ചെയ്തിരുന്നെങ്കില്‍ ബാബ്രി മസ്ജിദ് താനെ പുനര്‍സൃ ഷ്ടിക്കപ്പെടുമായിരുന്നോ?

മുസ്ലിം ലീഗ് മുസ്ലിങ്ങളെ ഒറ്റിക്കൊടുത്തതായിരുന്നു പ്രശ്നമെങ്കില്‍ ആര്‍ എസ് എസിനു ബദലായി ഐ എസ് എസ് എന്ന തീവ്രവാദ സംഘടന ഉണ്ടാക്കുകയല്ലായിരുന്നു പ്രതിവിധി. ഒറ്റിക്കൊടുക്കാത്ത ഒരു മുസ്ലിം സംഘടനയായിരുന്നു. എന്തേ മദനി ആ വഴി ചിന്തിച്ചില്ല.?


ചിന്തകനൊക്കെ ചിന്തിക്കേണ്ട കാര്യം വേറൊന്നാണ്. മദനി ജീവിതത്തില്‍ എന്തു നേടി? തീവ്ര വാദിയെന്നു ഭീകരവാദിയെന്നും ഉള്ള മുദ്രയല്ലാതെ? ഒരു കാല്‍ നഷ്ടപ്പെട്ടതല്ലാതെ? അവസാനം ഭാര്യ വരെ ഭീകരവാദിയെന്നു മുദ്ര കുത്തപ്പെട്ടതല്ലാതെ?
മദനിയൊക്കെ ഒരു തരത്തില്‍ ഭാഗ്യം ചെയ്ത ആളാണ്. കേരളത്തിലെ മിത വാദി മുസ്ലിങ്ങള്‍ പാകപ്പെടുത്തിയിട്ട വയലില്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വിത്തു വിതച്ചിട്ട് ഒരു കാലെങ്കിലും ബക്കിയാക്കി ജീവിച്ചിരിക്കുന്നല്ലൊ. കേരളത്തിനു പുറത്തായിരുന്നെങ്കില്‍ മദനി ഇന്ന് ജീവനോടെ ഇരിക്കില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. അതിനു മദനിയും ചിന്തകനും കേരളത്തിലെ മുസ്ലിങ്ങളോടും മറ്റ് മതസ്ഥരോടും കടപ്പെട്ടിരിക്കുന്നു. അവരുടെ മഹാമനസ്കതയാണ്‌ മദനിയെ ഇന്നും ജീവിപ്പിക്കുന്നത്. ഗുജറാത്തില്‍ പോകാന്‍ മദനിക്ക് എപ്പോഴെങ്കിലും തോന്നിയിരുന്നെങ്കില്‍ അപ്പോഴേ ഒരു വ്യാജ ഏറ്റുമുട്ടലില്‍ തീരുമായിരുന്നു മദനി എന്ന പ്രതിഭാസം.

കാളിദാസനൊരു കുറ്റ ബോധമേ ഉള്ളു. കാളിദാസന്റെ പാര്‍ട്ടി ഇദ്ദേഹത്തെ ഇപ്പോഴും കെട്ടിപ്പിടിച്ചിരിക്കുന്നു എന്നാണത്.

ചിന്തകന്‍ said...

പക്ഷെ അതിനു പകരം വീട്ടാന്‍ അവരുടെ ഭാര്യമാരാരും ബസ് തട്ടിയെടുത്ത് കത്തിച്ചിട്ടില്ല.
അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കത്തിച്ചതാണ് പ്രശ്നം. പാര്‍ട്ടികാരാണെങ്കില്‍ പ്രശ്നമില്ല!! കാളിദാസന്‍ പാര്‍ട്ടിക്കാരുടെ മുന്‍ കാല ചരിത്രമൊക്കെയൊന്ന് പഠിക്കുന്നത് നല്ലതാണ്. ബസ് കത്തിക്കല്‍ മാത്രമല്ല പോലീസ് സ്റ്റേഷന്‍ ആക്രമണവും ജയിലാക്രമണവുമൊക്കെ പാര്‍ട്ടിക്കാരോളം ചെയ്തവര്‍ ഇന്ന് കേരളത്തില്‍ വേറെയുണ്ടാവില്ല. :)

സൂഫിയാ മദനിയാണ് ബസ് കത്തിച്ചതെന്ന് മാധ്യമങ്ങളെ പോലെ താങ്കളും തീരുമാനിച്ച് കഴിഞ്ഞ സ്ഥിക്ക് ഇനി കോടതികളുടെയും വിധികളുടെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.ബസ് കത്തിക്കാന്‍ അവര്‍ കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപെടണം എന്നതില്‍ സംശയമില്ല. അത് പോലെ മുമ്പ് കത്തിച്ചവരും ശിക്ഷിക്കപെടണം. സൂ‍ഫിയ നോമ്പുനോറ്റതും നമസ്കരിച്ചതും പര്‍ദ്ദയിട്ടതും ഒന്നും, അവര്‍ തെറ്റുകാരിയാണെങ്കില്‍, ശിക്ഷിക്കപെടാതിരിക്കാനുള്ള ന്യയങ്ങളല്ല തന്നെ.

എന്നാല്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഏതോ കൊടുംഭീകരത എന്ന തരത്തില്‍ അവരെ മാത്രം അവതരിപ്പിക്കുന്ന ഇരട്ടത്താപിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്.

ചിന്തകന്‍ said...

അബ്ദുല്‍ നാസര്‍ മദനി യാതൊരു കുറ്റവും ചെയ്യാത്ത ആളാണെന്നും അയാള്‍ നിരപരാധിയാണെന്നും നെഞ്ചത്ത് കൈവെച്ച് താങ്കള്‍ക്ക് പറയാനാവുമോ?, കോടതിയുടെ നിലപാടവിടെ കിടക്കട്ടെ!

പ്രിയ തറവാടി. കോടതിക്ക് പറയാന്‍ കഴിയാത്തത് ഞാനങ്ങനെയാ തറവാടി നെഞ്ചത്ത് കൈവച്ച് പറയുന്നത്. ഞാനാകെ ഒരു തവണയൊ മറ്റോ മാത്രമേ മദനിയെ നേരിട്ട് കണ്ടിട്ട് പോലുമുള്ളൂ.

മദനിയുടെ തീവ്രമായ ശൈലി തെറ്റായിരുന്നു എന്നതില്‍ എനിക്ക് യാതൊരു അഭിപ്രായ വിത്യാസവുമില്ല. എന്നാല്‍ കോയമ്പത്തൂര്‍ സ്ഫോടനകേസിലാണ് മദനിയെ ജയിലിലടച്ചത്. കിട്ടിയ വാര്‍ത്തകളും വിവരങ്ങളും കോടതി വിധികളും വെച്ചു നോക്കുമ്പോള്‍ അതില്‍ അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് എന്റെ യുക്തിക്ക് മനസ്സിലാകുന്നത്.

ഇനി ഇക്കാര്യത്തില്‍ താങ്കള്‍ പറയൂ. :)

ചിന്തകന്‍ said...

മുസ്ലിം ലീഗ് മുസ്ലിങ്ങളെ ഒറ്റിക്കൊടുത്തു എന്നു നിങ്ങള്‍ പറയുന്നത് വളരെ ആപത്കരമായ നിലപാടാണ്. അധികാരത്തിനു വേണ്ടി അവര്‍ പല വിട്ടു വീഴചക്ളും.....

പ്രിയ കാളിദാസാ
കാളിദാസനെങ്കിലും ഇതൊക്കെ പറയുന്നത് കേള്‍ക്കാന്‍ ഒരു ചന്തമുണ്ട് :).അഹമ്മദിനെ കേന്ദ്ര മന്ത്രിയാക്കുന്നതിനെതിരെ വര്‍ഗ്ഗീയത് പ്രസംഗിച്ച് നടന്ന കാളിദാസന്റെ പാര്‍ട്ടിക്കരെ കാളിദാസന്‍ മറന്നു പോകരുത്!

താങ്കള്‍ വായിക്കുന്നത് മുഴുവനും എഴുതാപുറങ്ങളാണ്. മുസ്ലീംലീഗ് ഒറ്റു കൊടുത്ത് എന്ന് ഞാന്‍ പറഞ്ഞത് അവര്‍ അതിന് പകരമായി അമ്പലം പൊളിച്ചില്ല എന്നല്ല. മറിച്ച് ശിലാന്യാസം നടന്നത് തര്‍ക്കസ്ഥലത്തല്ല എന്നുള്ളത് പോലുള്ള ഗുരുതരമായ കളവുകള്‍ സമുദായത്തെ ബോധ്യപെടുത്തി സംഘ് പരിവാറിന് സഹായിക്കുകയും അധികാരത്തില്‍ തുടരാന്‍ വേണ്ടി കോണ്‍ഗ്രസിനെയും പിന്തുണക്കുകയും ചെയ്ത ആണും പെണ്ണും കെട്ട നിലപാടിനെതിരാണ്.

അതിന് പകരമായി മദനി ഐ.എസ്.എസ് രൂപീകരിച്ചതോ മുസ്ലീം ലീഗ് അതുപോലൊന്നുണ്ടാക്കുന്നതിനോടോ ഒരിക്കലും യോജിക്കാന്‍ എനിക്ക് കഴിയില്ല. അനീതി കാണുമ്പോള്‍ ചിലപ്പോള്‍ ചിന്താശേഷിയില്ലാത്തവര്‍ തീവ്രവാദത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ആ സാധ്യതയെ മുസ്ലീം ലീഗ് വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു.മുകളില്‍ പറഞ്ഞതു പോലുള്ള വന്ഞ്ചനാ പരമായ നിലപാടില്‍ നിന്ന് അവര്‍ മാറിനിന്നാല്‍. ഇത്രയേ ഞാനുദ്ദേശിച്ചുള്ളൂ

ഇന്ന് എന്‍ഡി എഫി ല്‍ പ്രവത്തിക്കുന്നവര്‍ 90% ത്തിലധികവും ലീഗുകാരും കോണ്‍ഗ്രസുകാരുമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ചിന്തകന്‍ said...

കേരളത്തിലെ മിത വാദി മുസ്ലിങ്ങള്‍ പാകപ്പെടുത്തിയിട്ട വയലില്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വിത്തു വിതച്ചിട്ട് ഒരു കാലെങ്കിലും ബക്കിയാക്കി ജീവിച്ചിരിക്കുന്നല്ലൊ. കേരളത്തിനു പുറത്തായിരുന്നെങ്കില്‍ മദനി ഇന്ന് ജീവനോടെ ഇരിക്കില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. അതിനു മദനിയും ചിന്തകനും കേരളത്തിലെ മുസ്ലിങ്ങളോടും മറ്റ് മതസ്ഥരോടും കടപ്പെട്ടിരിക്കുന്നു. അവരുടെ മഹാമനസ്കതയാണ്‌ മദനിയെ ഇന്നും ജീവിപ്പിക്കുന്നത്. ഗുജറാത്തില്‍ പോകാന്‍ മദനിക്ക് എപ്പോഴെങ്കിലും തോന്നിയിരുന്നെങ്കില്‍ അപ്പോഴേ ഒരു വ്യാജ ഏറ്റുമുട്ടലില്‍ തീരുമായിരുന്നു മദനി എന്ന പ്രതിഭാസം.

ഫലത്തില്‍ മോഡിമാര്‍ക്ക് ന്യായീകരണം ചമക്കുന്നു കാളിദാസനും........എന്ന് വെച്ചാല്‍ രാത്രി.........:) കിട്ടുന്നതും അനുഭവിച്ച് അടിമകളായി കഴിഞ്ഞോളണം... എന്ന് സാരം :)

തറവാടി said...

ചിന്തകന്‍,

>>കോടതിക്ക് പറയാന്‍ കഴിയാത്തത് ഞാനങ്ങനെയാ തറവാടി നെഞ്ചത്ത് കൈവച്ച് പറയുന്നത്<<

അപ്പോ പിന്നെ രക്ഷയില്ല!.

ഒരു കാര്യത്തില്‍ സമാധാനം ഇതെങ്കിലും, >>മദനിയുടെ തീവ്രമായ ശൈലി തെറ്റായിരുന്നു എന്നതില്‍ എനിക്ക് യാതൊരു അഭിപ്രായ വിത്യാസവുമില്ല.<<താങ്കള്‍ സമ്മതിച്ചല്ലോ!

എന്ത് സിമ്പിളായാണിത് പറഞ്ഞത്, അതിന്റെ ഫലത്തെപറ്റിയും ഇതുപോലെ സിമ്പിളായി പറയണം! ഏകദേശം കാര്യങ്ങള്‍ പിടികിട്ടിയതിനാല്‍ ഇനി ഒന്നുമേപറയാനില്ല.

ഞാന്‍ ലീഗൊന്നുമല്ല, പച്ച എനിക്കൊട്ട് താത്പര്യവുമില്ല എന്നാല്‍ താങ്കളെപ്പോലുള്ളവര്‍ ഒന്ന് മനസ്സിലാക്കിയാല്‍ നന്നാവും, പണക്കാട്ട് ശിഹാബ് തങ്ങള്‍ എന്നൊരു വ്യക്തിയുണ്ടായിരുന്നില്ലെങ്കില്‍ കേരളത്തിന്റെ ഒരു ഭാഗമെങ്കിലും പള്ളിപൊളിച്ചകാലത്ത് കത്തുമായിരുന്നു, താങ്കളും താങ്കളെപ്പോലുള്ളവരും യോജിച്ചാലും ഇല്ലെങ്കിലും അതാണ് യാതാര്‍ത്ഥ്യം.

താങ്കള്‍ ഉദ്ദേശിച്ചത് അതല്ലായിരുന്നെങ്കില്‍ ക്ഷമിക്കുക, ഞാന്‍ മനസ്സിലാക്കിയതിന്റെ പ്രശ്നമാകും :)

തറവാടി said...

ചിന്തകന്‍,

ചക്ക=ചക്ക,
മാങ്ങ=മാങ്ങ,
അടക്ക=അടക്ക,
2=2,
ഇതൊക്കെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.

>>ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നതിന് കണ്ണൂരില്‍ അഞ്ച് സിപീഎം പ്രവര്‍ത്തകരെ ചുട്ടു കൊന്നതിനേക്കാള്‍ ഭീകരമല്ല എന്ത് ലക്ഷ്യത്തിന് വേണ്ടി ബസ് കത്തിച്ചതും.<<

താങ്കളുടെ ഈ വരികള്‍ കണ്ടപ്പോള്‍ എഴുതിയതാണ്. കാര്യം മനസ്സിലായിക്കാണും എന്ന് കരുതുന്നു :)

വിശദമാക്കാം,

കര്‍മ്മം= ബസ്സ് കത്തിക്കല്‍,
എണ്ണം=ഒന്ന്

ഈ കര്‍മ്മത്തിനുള്ള ഹേതുവാണ് അതിന്റെ മൂല്യം നിശ്ചയിക്കുന്നത്.

ചിന്തകന്‍ said...


ഞാന്‍ ലീഗൊന്നുമല്ല, പച്ച എനിക്കൊട്ട് താത്പര്യവുമില്ല എന്നാല്‍ താങ്കളെപ്പോലുള്ളവര്‍ ഒന്ന് മനസ്സിലാക്കിയാല്‍ നന്നാവും, പണക്കാട്ട് ശിഹാബ് തങ്ങള്‍ എന്നൊരു വ്യക്തിയുണ്ടായിരുന്നില്ലെങ്കില്‍ കേരളത്തിന്റെ ഒരു ഭാഗമെങ്കിലും പള്ളിപൊളിച്ചകാലത്ത് കത്തുമായിരുന്നു, താങ്കളും താങ്കളെപ്പോലുള്ളവരും യോജിച്ചാലും ഇല്ലെങ്കിലും അതാണ് യാതാര്‍ത്ഥ്യം.


കുറച്ച് കൂടി മുന്നോട്ട് പോയാല്‍ ..ലീഗും പണക്കാട് തങ്ങളും അത്പം കൂടി ബുദ്ധിപരമായി ചിന്തിച്ചിരുന്നെങ്കില്‍ ഐ.എസ്.എസും എന്‍ഡി. എഫും ഇന്ന് കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം :)

സസ്നേഹം..

kaalidaasan said...

അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കത്തിച്ചതാണ് പ്രശ്നം.

അല്ല. ഭാര്യായാലും ഭര്‍ത്താവായാലും അനുയായിയായാലും ജയിലില്‍ മര്‍ദ്ദനമേറ്റത്തിനു പകരം വീട്ടന്‍ അന്യ സംസ്ഥാനത്തിന്റെ ബസ് തട്ടിയെടുത്ത് കത്തിച്ചതാണ്. ഇതിനു താങ്കള്‍ നല്‍കുന്ന വ്യാഖ്യാനമല്ല നീതി പിഠം നല്‍കിയത്.

കാളിദാസന്റെ പാര്‍ട്ടിയിലെ ആരും അത് ചെയ്തിട്ടില്ല. മറ്റു പലതും ചെയ്തിട്ടുണ്ട്. ഒരു നീതി പീഠവും അത് ഭീകരവാദമാണെന്നു പറഞ്ഞിട്ടില്ല.

ബസ് കത്തിക്കാന്‍ അവര്‍ കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപെടണം എന്നതില്‍ സംശയമില്ല. അത് പോലെ മുമ്പ് കത്തിച്ചവരും ശിക്ഷിക്കപെടണം.

ശിക്ഷിക്കപ്പെടാനുള്ള നടപടികളാണിപ്പോള്‍ നടക്കുന്നത്. ഈ ബസ് കത്തിക്കല്‍ ഏത് വകുപ്പില്‍ പെടുത്തണം എന്നു നിശ്ചയിക്കാന്‍ ഇവിടെ ഒരു സംവിധനമുണ്ട്. അവര്‍ തീരുമനിച്ചു കൊള്ളും. ഇതിനു മുമ്പ് നടന്ന ബസ് കത്തിക്കലുകളും ശിക്ഷിക്കപ്പെടണമെങ്കില്‍ ചിന്തകനു കോടതിയില്‍ ഒരു പരാതി കൊടുക്കാം.

സൂ‍ഫിയ നോമ്പുനോറ്റതും നമസ്കരിച്ചതും പര്‍ദ്ദയിട്ടതും ഒന്നും, അവര്‍ തെറ്റുകാരിയാണെങ്കില്‍, ശിക്ഷിക്കപെടാതിരിക്കാനുള്ള ന്യയങ്ങളല്ല

എന്ന് സുബോധമുള്ള എല്ലാവര്‍ക്കും അറിയാം പക്ഷെ മദനിക്കും സൂഫിയക്കും അവരുടെ വക്കീലിനും അറിയില്ല. അതു കൊണ്ടാണവരൊക്കെ മദ്ധ്യമങ്ങളിലൂടെയും ജാമ്യാഅപേക്ഷയിലൂടെയും അതൊക്കെ വിളിച്ചു കൂവുന്നത്.

മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഏതോ കൊടുംഭീകരത എന്ന തരത്തില്‍ അവരെ മാത്രം അവതരിപ്പിക്കുന്ന ഇരട്ടത്താപിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്.

ഇതില്‍ ഒരു ഇരട്ടത്താപ്പുമില്ല. സൂഫിയയുടെ മുന്‍കൂര്‍ ജമ്യാപേക്ഷ കേട്ട ജഡ്ജിയാണ്, ബസ് കത്തിച്ചത് ഭീകര പ്രവര്‍ത്തനം തന്നെയണെന്നു പറഞ്ഞത്. നീതി പീഠത്തിനു പറയാമെങ്കില്‍ മറ്റുള്ളവര്‍ക്കും അത് പറയാം.

kaalidaasan said...

അഹമ്മദിനെ കേന്ദ്ര മന്ത്രിയാക്കുന്നതിനെതിരെ വര്‍ഗ്ഗീയത് പ്രസംഗിച്ച് നടന്ന കാളിദാസന്റെ പാര്‍ട്ടിക്കരെ കാളിദാസന്‍ മറന്നു പോകരുത്!


അഹമ്മദിനെ കേന്ദ്ര മന്ത്രിയാക്കുന്നതെനിതിരെ എന്റെ പാര്‍ട്ടിക്കാര്‍ ഒരു വര്‍ഗ്ഗീയതയും പ്രസംഗിച്ചു നടന്നിട്ടില്ല.

മറിച്ച് ശിലാന്യാസം നടന്നത് തര്‍ക്കസ്ഥലത്തല്ല എന്നുള്ളത് പോലുള്ള ഗുരുതരമായ കളവുകള്‍

അതെങ്ങനെ ഒറ്റു കൊടുക്കലാകും? ഒറ്റുകൊടുക്കലിനു താങ്കള്‍ നല്‍കുന്ന വാഗ്ദാനം വിചിത്രമായിരിക്കുന്നല്ലോ.

ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയാണ്‌ ശിലാന്യസത്തിനു തുറന്നു കൊടുത്തത്. തര്‍ക്ക സ്ഥലത്തല്ല അത് നടന്നതെന്നും അവര്‍ പറഞ്ഞു. തര്‍ക്ക സ്ഥലത്താണെന്ന് മുസ്ലിം ലീഗ് സമ്മതിച്ചിരുന്നെങ്കില്‍ ഇന്‍ഡ്യയിലെ മുസ്ലിങ്ങളെല്ലാം തൃപ്തരാകുമായിരുന്നോ?

എന്റെ അഭിപ്രായത്തില്‍ ഷാ ബനോ കേസിനെ മറികടക്കാന്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമമൊക്കെയാണു മുസ്ലിങ്ങളെ ഒറ്റിക്കൊടുത്തത്. ഒറ്റ നില്‍പ്പില്‍ മൂന്നു തലാക്കും ചൊല്ലി എത്ര നിലാമ്പരെയാണു തെരുവിലേക്ക് തള്ളിവിടുന്നത്. ഇന്‍ഡ്യയിലെ ഒരു താടി വച്ച സത്വവും അതിനെതിരെ ശബ്ദിച്ചില്ല. താങ്കളുടെ ആരാധ്യ പുരുഷന്‍ മദനി പോലും. മുസ്ലിങ്ങളെ അന്ധകാരത്തിലും അനാചാരങ്ങളിലും ക്രൂരതകളിലുമൊക്കെ തളച്ചിടുന്ന മുസ്ലിം നേതാക്കളാണവരെ ഒറ്റിക്കൊടുക്കുന്നത്. അതൊന്നും മനസിലാക്കാനോ അതിനെതിരെ ശബ്ദമുയര്‍ത്താനോ ചിന്തകനോ മദനിക്കോ ശേഷിയില്ല. ബാബ്രി മസ്ജിദ് ശിലാന്യാസത്തിന്റെ പേരും പറഞ്ഞ് മുസ്ലിങ്ങളില്‍ മത വികാരവും തീവ്രവാദവും ഭീകരവാദവും കുത്തി നിറക്കാനല്ലാതെ.

ബാബ്രി മസ്ജിദ് ആണോ ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം? അത് മൊഹമ്മദ് നബി ജനിച്ച സ്ഥലമാണോ? ബാബ്രി മസ്ജിദ് പ്രശ്നം പരിഹരിക്കാതിരുന്നതിനു സംഘ പരിവാറിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമുണ്ടോ. അതില്‍ മുസ്ലിങ്ങള്‍ക്കും ഒരു വ്യക്തമായ പങ്കില്ലേ? വര്‍ഷങ്ങളോളം അവിടെ ആരും ആരാധിക്കാതിരുന്നതില്‍ എന്തു നേട്ടമാണുണ്ടായത് രണ്ടു കൂട്ടര്‍ക്കും? ഇനിയുള്ള കാലവും ഇതൊരു തര്‍ക്കമായി കിടന്നാല്‍ എന്തു നേട്ടമുണ്ടാകും?

kaalidaasan said...

അനീതി കാണുമ്പോള്‍ ചിലപ്പോള്‍ ചിന്താശേഷിയില്ലാത്തവര്‍ തീവ്രവാദത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ആ സാധ്യതയെ മുസ്ലീം ലീഗ് വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു.

അനീതി കണുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ താങ്കളുടെ ഭാഷയില്‍ ചിന്തശേഷിയില്ലാത്തവരായിരിക്കാം. മദനി അതിന്റെ ശക്തമായ തെളിവാണല്ലോ. പാവം മന്ദബുദ്ധി. താങ്കള്‍ക്കദ്ദേഹത്തോട് സഹതപിക്കാം.

മദനി, ബിന്‍ ലാദന്‍, സവാഹിരി, അല്‍ സദര്‍ തുടങ്ങിയവര്‍ക്ക് ചിന്താശേഷിയില്ല എന്ന് മറ്റാരും കരുതില്ല. ചിന്താശേഷി കൂടിയതു കൊണ്ടാണവര്‍ തീവ്ര വാദത്തില്‍ എത്തിപ്പെട്ടത്. പെട്ടെന്നു സ്വാധീനിക്കാവുന്ന നസീറിനേപ്പോലുള്ളവരെ അവര്‍ കരുവാക്കുന്നു. ബിന്‍ ലാദനല്ല വേള്‍ഡ് ട്രെയിഡ് സെന്റര്‍ തകര്‍ക്കാന്‍ വിമാനം പറപ്പിച്ചത്. കുറെ നസീറുമാരായിരുന്നു. സത്യ വിശ്വാസികള്‍. അതു പോലെ കേരളത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും നസീറുമാരെയാണ്‌ മദനി ഉപയോഗിച്ചത്. ബസ് കത്തിക്കല്‍ അതിലൊന്നു മാത്രം.

നസീറുമാര്‍ക്ക് ചിന്താശേഷിയില്ല എന്ന മുഖം മൂടിക്കുള്ളില്‍ മദനിയുടെ ഭീകര മുഖം ഒളിപ്പിക്കുന്നത് വൃത്തികേടല്ലേ ചിന്തകാ?

ഈ സാധ്യതയെ മുസ്ലീം ലീഗ് വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നില്ല. മദനിയേപ്പോലുള്ളവര്‍ വിചാരിച്ചാല്‍ കഴിയുമായിരുന്നു. മുസ്ലിം ലീഗിനു ബദല്‍ ഐ എസ് എസ് എന്നല്ല അദ്ദേഹം വിചാരിക്കേണ്ടിയിരുന്നത്.

ഇന്ന് എന്‍ഡി എഫി ല്‍ പ്രവത്തിക്കുന്നവര്‍ 90% ത്തിലധികവും ലീഗുകാരും കോണ്‍ഗ്രസുകാരുമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അതു കൊണ്ട് അവര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ലീഗിനും ആണോ?

അല്ല ചിന്തകാ. അതു ചെയ്യുന്ന സത്യവിശ്വസികളായ മുസ്ലിങ്ങള്‍ക്ക് തന്നെയാണ്. അതിന്റെ കാരണം അവരും ഖുറാന്‍ വയിച്ച് അതിനെ പിന്തുടരുന്നു എന്നതും. ചിന്തകന്‍ വായിക്കുന്ന ഖുറാന്‍ ഭഗങ്ങളല്ല, മറ്റു പല ഭാഗങ്ങളും. നമ്മളതൊക്കെ എന്റെ ബ്ളോഗില്‍ ചര്‍ച്ച ചെയ്തതാണ്. അത് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഖുറാന്‍ എന്ന പുസ്തകത്തിന്റെയും അതിന്റെ വ്യഖ്യാനത്തിന്റെയും കുഴപ്പമാണിതൊക്കെ. ഖുറാന്‍ അള്ളായുടെ വാക്കുകളാണെനു വിശ്വസിക്കുന്ന കൂടുതല്‍ ചിന്താശേഷിയുള്ള ഏത് സത്യ വിശ്വാസിയും അതൊക്കെ വിശ്വസിക്കും അതിനനുസരിച്ച് പെരുമാറും.

kaalidaasan said...

ഫലത്തില്‍ മോഡിമാര്‍ക്ക് ന്യായീകരണം ചമക്കുന്നു കാളിദാസനും........എന്ന് വെച്ചാല്‍ രാത്രി.........:) കിട്ടുന്നതും അനുഭവിച്ച് അടിമകളായി കഴിഞ്ഞോളണം... എന്ന് സാരം :)

വേണ്ട.

മഹാരാഷ്ട്രയില്‍ ചെന്ന് ഗുജറാത്തിന്റെ ബസുകളും പിടിച്ചെടുത്ത് കത്തിക്കാം. എന്നിട്ട് പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ വിശുദ്ധനാണ്, അഞ്ചു നേരം ​നിസ്ക്കരിക്കുന്നവനാണ്, സത്യ വിശ്വാസിയാണെന്നൊക്കെ കരയാം. പറ്റുമെങ്കില്‍ മരണം വരെ നിരാഹാരവും കിടക്കാം.

മോദിക്ക് ന്യായീകരണം ചമച്ചതല്ല. മദനിയുടെ വേറൊരു മുഖമാണു മോദി. മോദിയും മദനിയും ഒരേ വാക്കുകളാണുപയോഗിച്ചത്. മോദി ഹിന്ദുകള്‍ക്ക് വേണ്ടിയും മദനി മുസ്ലിങ്ങള്‍ക്ക് വേണ്ടിയും. പ്രവര്‍ത്തികളും സമാനമുള്ളവയായിരുനു. മോഡിക്ക് അധികാരമുണ്ടായിരുന്നു. അതു കൊണ്ട് കൂടുതല്‍ ക്രൂരതകള്‍ കാണിക്കാന്‍ പറ്റി. മദനിമാരെന്ന ലേബലിലാണദ്ദേഹം പലരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

മോദിയേപ്പോലൊരാളാണു കേരളത്തിലെ മുഖ്യമന്ത്രി എങ്കില്‍ മദനി എത്രയോ മുമ്പേ ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമായിരുന്നു എന്നതാണു വാസ്തവം. അതിനെ താങ്കള്‍ക്ക് ഏങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ബി ജെ പി കേരളത്തില്‍ വേരു പിടിക്കാത്തതിനു താങ്കളും മദനിയും പുകഴ്ത്തേണ്ടത് കേരളത്തിലെ മിത വാദി ഹിന്ദുക്കളെയാണ്.

ചിന്തകന്‍ said...

കാളിദാസാ ...:-)

Akbar said...

ഇത്രയും കലാപം ഇവിടെ നടന്നത് അറിഞ്ഞില്ല എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം എന്ന എന്റെ പോസ്റ്റില്‍ നിന്നും 'ചിന്തകന്‍' വലിചൂരിപ്പോന്ന ഒരു കമന്റ്‌ ആണ് ഈ നീണ്ട ചര്‍ച്ചക്ക് വഴി വെച്ചത്. ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ഥം സമധാനമെന്നാണ്. ഒരു മതം അതിന്റെ പേരിലൂടെത്തന്നെ ലോകത്തോട് പറയുന്നത് സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കാനാണ്‌. ബാല്താക്രെക്കും മോഡിക്കും തൊകാടിയക്കും ആകാമെങ്കില്‍ മഅദനിക്കും ആകാം എന്നാണെങ്കില്‍ പിന്നെ അവരും മഅദനിയും തമ്മില്‍ എന്താണ് വ്യത്യാസം. മുസ്ലിം പക്ഷത്തു നിന്നാണ് ചിന്തകള്‍ പറയുന്നതെങ്കില്‍ ഇസ്ലാമിന്റെ മുഖം വികൃതമാക്കുന്നവര്ക് എതിരെയാണ് ചിന്തിക്കേണ്ടത്. ഈ മതത്തെ തീവ്ര വാദികളുടെ കൈകളില്‍ ഏല്പിച്ചു കൂടാ- സുഹൃത്തെ. മഅദനീ നിലപാടുകള്‍ മാറ്റി എന്നാണു ഞാന്‍ കരുതുന്നത്. ബസ്സ് കത്തിച്ചവര്‍ മഅദനിയുടെ ശത്രുക്കളാണെന്ന് സൂഫിയ പറഞ്ഞത് കേട്ടില്ലേ ?. അപ്പോള്‍ ആ ലൈന്‍ ശരിയായിരുന്നില്ലെന്ന് മഅദനീപോലും പറയുമ്പോള്‍ താങ്കളെപ്പോലുള്ളവര്‍ ഇപ്പോഴും മഅദനിയുടെ പഴയ ലൈനില്‍ തുടരുന്നത് എന്ത് കൊണ്ടെന്നാല്‍ അതിന്റെ മനശാസ്ത്രം എന്താണ്

kaalidaasan said...

കാളിദാസാ ...:-)

ചിന്തകാ,

മദനി വിത്തിറക്കിയ പാടം മാറിപ്പോയി. കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് പറയത്തക്ക ബുദ്ധിമുട്ടുകളില്ല. അവര്‍ മറ്റിടങ്ങളിലെ മുസ്ലിങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. കഷ്ടപ്പാടും അവഗണനയും വിവേചനവും ക്രൂരതയുമൊക്കെ അനുഭവിക്കുന്ന മുസ്ലിങ്ങള്‍ വടക്കേ ഇന്‍ഡ്യയിലാണ്. അവരെയായിരുന്നു മദനി സംഘടിപ്പിക്കേണ്ടി ഇരുന്നത്. താരതമ്യേന നല്ല ജീവിതം നയിക്കുന്ന കേരളത്തിലെ യുവാക്കളെയാണദ്ദേഹം തീവ്ര വാദത്തിലേക്കും ഭീകര വാദത്തിലേക്കും തള്ളിവിട്ടത്. ചിന്തകന്‍ പറയുന്ന മുസ്ലിം ലീഗ് മുസ്ലിങ്ങളെ ഒറ്റിക്കൊടുത്തതൊന്നും അതിനൊരു ന്യായീകരണമല്ല.

ഒരു പതിറ്റാണ്ടിനടുത്ത് ചെയ്ത ഒട്ടേറെ കര്യങ്ങളുണ്ട്. അതിന്റെ ഫലം ചിലപ്പോള്‍ രണ്ടു പതിറ്റാണ്ടോളം വന്നുകൊണ്ടിരിക്കും. അതൊക്കെ അനുഭവിക്കാതെ പറ്റില്ല. ഞാന്‍ തീവ്രവാദമുപേക്ഷിച്ചു എന്നൊക്കെ പറഞ്ഞെന്നു കരുതി അദ്ദേഹം തീവ്രവാദത്തിലേക്ക് തള്ളിവിട്ട നൂറു കണക്കിനു നസീറുമരൊന്നും അത് ചെയ്തു എന്നു വരില്ല. അവരൊക്കെ പിടികപ്പെടുമ്പോള്‍ മദനിയുടെ പേരു പറയുക സ്വാഭാവികം. അതിനിപ്പോള്‍ നിലവിളിച്ചിട്ടു യതൊരു രക്ഷയുമില്ല. നസീറൊക്കെ പറയുന്നതില്‍ തനിക്കൊരു പങ്കുമില്ല എന്ന് മദനി തെളിയിച്ച് നിരപരാധി ആകാം. വിതച്ചതു കൊയ്യുന്നു എന്നു സമാധാനിക്കുക.

മദനി നിരപരാധി ആണെങ്കില്‍ ചിന്തകനൊക്കെ അദ്ദേഹത്തിന്‌ അത് തെളിയിക്കാനുള്ള എല്ലാ സഹായവും നല്‍കാം. പല ഭീകര പ്രവര്‍ത്തിയിലും അദ്ദേഹത്തിന്റെ പങ്ക് തെളിഞ്ഞു വരുമ്പോള്‍ വിലപിക്കുന്നതിലും നല്ലത് അതല്ലേ.

തറവാടി said...

>> ബി ജെ പി കേരളത്തില്‍ വേരു പിടിക്കാത്തതിനു താങ്കളും മദനിയും പുകഴ്ത്തേണ്ടത് കേരളത്തിലെ മിത വാദി ഹിന്ദുക്കളെയാണ്.<<

100% സത്യം

>>കുറച്ച് കൂടി മുന്നോട്ട് പോയാല്‍ ..ലീഗും പണക്കാട് തങ്ങളും അത്പം കൂടി ബുദ്ധിപരമായി ചിന്തിച്ചിരുന്നെങ്കില്‍ ഐ.എസ്.എസും എന്‍ഡി. എഫും ഇന്ന് കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം<<

കുറച്ച് കൂടി മുമ്പോട്ട് പോയാല്‍പിന്നേയും മുമ്പോട്ട് പോയാല്‍ പിന്നേയും.പലതും കാണില്ല/ കാണും അല്ലെ ചിന്തകാ.

ചില കാര്യങ്ങള്‍ എന്തടിസ്ഥാനപ്പെടുത്തിയാലും എതിര്‍ക്കപ്പെടേണ്ടതാണ് അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭീകരവാദമാണ്.

അതിന് വേണ്ടി ഒരു വിരല്‍ അനക്കുന്നതുപോലും മഹാ അപരാധമായി കാണുന്ന ഒരു ജനതയുണ്ടായാലേ നാടും നാട്ടാരും നന്നാവൂ അത് ഒരു സ്വപ്നം മാത്രമായവശേഷിക്കും എന്ന് ചിന്തകനെപ്പോലുള്ളവരില്‍ നിന്നും ഖേദത്തോടെ മനസ്സിലാക്കുന്നു, സസ്നേഹം :)

Irshad said...

“നമ്മുടെ കാല്‍ച്ചുവട്ടിലെ ഇത്തിരി മണ്ണ് ! ആ മണ്ണിനോളം നമ്മളോട് രക്തബന്ധമുള്ള,നമ്മെ സഹോദരങ്ങളെന്ന് തിരിച്ചറിവുനല്‍കുന്ന ഒരു വിശ്വാസപ്രമാണവും ഈ ലോകത്തിലില്ല.ആ മണ്ണിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാം.അതിന് അന്തസ്സുണ്ട്.“ ഇതു താങ്കളുടെ പഴയ പോസ്റ്റില്‍ നിന്നു.

ഈ പോസ്റ്റില്‍, “ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തിയായ ഇസ്ലാമിക വര്‍ഗ്ഗീയതയുടെ“ എന്ന വിശേഷണം നല്‍കപ്പെട്ടതു ഇറക്കിലെ, ഫലസ്തീനിലെ, അഫ്ഗാനിലെ സ്വന്തം മണ്ണിനുവേണ്ടി പൊരുതുന്ന ആ അന്തസ്സുള്ള പോരാളികള്‍ക്കാണോ?

ചര്‍ച്ച ഇഷ്ടപ്പെട്ടു. പക്ഷെ കമന്റുകള്‍ ആകെ കണ്‍ഫ്യൂഷനാക്കി.

സൂഫിയായെ നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടാല്‍ എന്തു പറയും? അങ്ങനെ വന്നുകൂടായ്കയില്ലല്ലോ? നമുക്കു മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ വഴി കിട്ടിയ തെളിവുകള്‍ വെച്ചു എല്ലാവരും കൊടിയ പാതകരാണ്. ആ അറിവുകള്‍ പ്രകാരം ലണ്ടന്‍ സ്ഫോടനത്തോടനുബന്ധിച്ചു വിദേശത്തു പിടിക്കെപ്പെടുകയും പിന്നീട് നിരപരാധിയെന്നുകണ്ട് വിട്ടയക്കപ്പെട്ട ഹനീഫും, പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെടുകയും പിന്നീട് സുപ്രീം കോടതി നിരപരാധിയെന്നു കണ്ട് വിട്ടയച്ച ഗീലാനീം, ഈ മദനി തന്നെയും ഭീകരനാണ്.

മാധ്യമങ്ങള്‍ പച്ചക്കള്ളങ്ങള്‍ മെനഞുണ്ടാക്കുന്നതു നേരിട്ടറിഞ്ഞിട്ടുണ്ട്. ആ പോസ്റ്റ് ഇവിടേ, http://neerurava.blogspot.com/2008/12/blog-post.html.

ഓരോ വിഷയത്തിന്റേയും പരിണതി എന്തായാലും(ഇത്തരം പരിണതി അറിയിക്കാന്‍ ഏറെപ്പേരൊന്നുമില്ല. അങ്ങനെ വരുമ്പോള്‍ ചാനലുകളില്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയുമില്ല) ഈ കൊട്ടിഘോഷിക്കലുകള്‍ സമൂഹത്തെ മലിനപ്പെടുത്തുന്നു എന്ന് വിസ്മരിച്ചു കൂടാ. ഒരു സ്ഫോടനവും അതില്‍ മരിച്ചവരുടെ കണക്കുകളും അതോടൊപ്പം മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന അറബി പേരിലുള്ള സംഘടനയും മനസ്സുകളിലുണ്ടാക്കുന്ന ബോധം മായ്ക്കാന്‍ എത്ര സംഘപരിവാറുകളെ പിടിച്ചാലാണ് കഴിയുക. രാജ്യത്തെ ഒട്ടുമിക്ക സ്ഫോടനങ്ങളിലും ആദ്യം ഒരു മതവിഭാഗക്കാര്‍ പിടിയിലാവുകയും അവക്കു വന്‍ പ്രചാരം ലഭിക്കുകയും ചെയ്തിട്ട് പിന്നീടവര്‍ നിരപരാധികളെന്നു കണ്ടെത്തപ്പെടുകയും ആ വാര്‍ത്തകള്‍ ചെറിയ കോളങ്ങളില്‍ ഒതുങ്ങപ്പെടുകയും ചെയ്യുന്നതും കാണുന്നില്ലെ?

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ, വിവേചങ്ങളില്ലാതെ. വിവേചനങ്ങള്‍ വലിയ കുറ്റവും, പലര്‍ക്കും കുറ്റം ചെയ്യാനുള്ള പ്രേരണയുമാണ്.

അസമത്വമാണ് ലോകത്തു കലാപങ്ങള്‍ക്കു തിരി കൊളുത്തിയിട്ടുള്ളതു. പരാജയപ്പെടുന്ന കലാപങ്ങള്‍ തെറ്റും, വിജയിക്കുന്നവ ശരിയുമെന്നതാണ് ലോക ചരിത്രം. ഒരു ശരി നിലനില്‍ക്കുന്നതു അതിന്റെ പരാജയം വരെ മാത്രവും. അതിനാല്‍ വോട്ടുകള്‍ക്കപ്പുറം സമത്വത്തിനായി ഭരണാധികാരികള്‍ ശ്രമിക്കട്ടെ. അതാണ് സമാധാനത്തിളേക്കുള്ള എളുപ്പ വഴി.

Akbar said...

>> ബി ജെ പി കേരളത്തില്‍ വേരു പിടിക്കാത്തതിനു താങ്കളും മദനിയും പുകഴ്ത്തേണ്ടത് കേരളത്തിലെ മിത വാദി ഹിന്ദുക്കളെയാണ്.<<
ഇതൊരു സത്യമാണ്
അതുപോലെ ബഹുഭൂരിപക്ഷംവരുന്ന മുസ്ലിം സമൂഹവും ഐ എസ്സെസ് നിലപാടുകളെ അംഗീകരിച്ചില്ല എന്നത് ആശ്വാസകരമാണ്. എല്ലാവര്കും നന്മകള്‍ നേരുന്നു. കേരളവും തീവ്രവാദവും

ജനശക്തി said...

ബി ജെ പി കേരളത്തില്‍ വേരു പിടിക്കാത്തതിനു താങ്കളും മദനിയും പുകഴ്ത്തേണ്ടത് കേരളത്തിലെ മിത വാദി ഹിന്ദുക്കളെയാണ്

ഇത് ശരിയാണോ? സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനു (അതെന്തോ ആകട്ടെ) ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോകുന്നത് ഇടതുപക്ഷ ചിന്തക്ക് വേരോട്ടം ഉള്ളത് കൊണ്ടല്ലേ?

ചിന്തകന്‍ said...

മാ‍ധ്യമ വിചാരണകളെ അന്ധമായി അനുധാവനം ചെയ്യേണ്ടതില്ല എന്നതാണ് സത്യം.

തടിയന്റെവിടെ നസീറിന്റെയും മറ്റും പിന്നിലുള്ള യഥാര്‍ത്ഥ ദുശ്ശക്തികളെ പുറത്ത് കൊണ്ട് വരേണ്ടത് വലിയ ആ‍വശ്യമാണ്. മാധ്യമ വിചാരണകളും രാക്ഷ്ട്രീയ മേലാളന്മാരുടെ മൂടുതാങ്ങികളായ ഉദ്യോഗസ്ഥരും നസീറുമാര്‍ക്കപ്പുറത്തേക്ക് കടക്കുമെന്ന് തോന്നുന്നില്ല.

പുതുമഴപെയ്യുന്ന സമയത്ത്, വിളക്കുള്ളേടത്ത് പാറ്റശല്യം ഒഴിവാക്കാന്‍ ചെയ്യുന്ന ഒരേര്‍പാടുണ്ടായിരുന്നു. എല്ലാവിളക്കും ഊതിയശേഷം പുറത്ത് വലിയ ഒരു വട്ടപാത്രത്തിലോ ഡിഷിലോ വെള്ളം നിറച്ച് നടുക്ക് ഒരു വിളക്ക് കത്തിച്ച് വെക്കും. പാറ്റകളെല്ലാം ആ വിളക്കിനു ചുറ്റുമുള്ള വെള്ളത്തില്‍ വീണു ചാവും.

ഈ പാറ്റകളുടെ ഗതിയാണ് മാധ്യമ വിചാരണകള്‍ക്ക് ചൂട്ടുപിടിക്കുന്നവരുടെയും ഗതി.
കുറച്ച് വെള്ളം നിറച്ച് മ അദനിയെയും സൂഫിയയെ യും അതിന്റെ നടുക്ക് നിര്‍ത്തി...

പാറ്റശല്യം ഒഴിവാക്കി ഇരുട്ടില്‍ സുഖമായി വിലസുന്നവരെ പിന്നാലെ ടോര്‍ച്ചടിച്ച് നോക്കാന്‍ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.ജനശക്തി പറഞ്ഞതിലും കാര്യമില്ലാതില്ല.

കെ.ആര്‍. സോമശേഖരന്‍ said...

ചിന്തകന്‍ ജമാഅത്ത് ഇസ്ലാമിയല്ലേ അണ്ണന്മാരേ.. അയാള്‍ക്ക് ഇതല്ലേ പറയാന്‍ പറ്റൂ... പിഡിപിയേ വെള്ളയടിക്കുകയല്ല, ഇവരെ വെച്ച് ജമാഅത്തല്ലാത്ത മറ്റിതര മുസ്ലിം സംഘടനകളെ പരമാവധി ചെളിയേറ്.. അതല്ലേ അണ്ണന്റെ ഉദ്ദേശം...
ആ വെള്ളം ഇവിടെ വേവൂല കോയേ..

kaalidaasan said...

ഇത് ശരിയാണോ? സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനു (അതെന്തോ ആകട്ടെ) ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോകുന്നത് ഇടതുപക്ഷ ചിന്തക്ക് വേരോട്ടം ഉള്ളത് കൊണ്ടല്ലേ?

ഇടതു പക്ഷ ചിന്തകളും ഒരു ഘടകമാണ്.

പക്ഷെ കേരളത്തിലെ ഹിന്ദുക്കളൊക്കെ ഇടതു പക്ഷ ചിന്തഗതിക്കാരല്ല. ഇടതു പക്ഷത്തിനു വേരോട്ടമില്ലാത്ത തമിഴ് നാട്ടിലും ആന്ധ്രയിലും ബി ജെ പിക്ക് വേരോട്ടമില്ല.

കേരളത്തിലെ ഭൂരിഭഗം ഹിന്ദുക്കളും തികഞ്ഞ ദൈവവിശ്വാസികളാണ്. അവര്‍ വര്‍ഗ്ഗിയ മായി ചിന്തിക്കുന്നില്ല എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

kaalidaasan said...

മാ‍ധ്യമ വിചാരണകളെ അന്ധമായി അനുധാവനം ചെയ്യേണ്ടതില്ല എന്നതാണ് സത്യം.

തടിയന്റെവിടെ നസീറിന്റെയും മറ്റും പിന്നിലുള്ള യഥാര്‍ത്ഥ ദുശ്ശക്തികളെ പുറത്ത് കൊണ്ട് വരേണ്ടത് വലിയ ആ‍വശ്യമാണ്.


ചിന്തകാ,

താങ്കള്‍ മാദ്ധ്യമങ്ങളില്‍ ആരോപിക്കുന്ന അതേ കാര്യം തന്നെയല്ലേ ചെയ്യുന്നത്?

മാദ്ധ്യമങ്ങള്‍ മദനിയെയും സൂഫിയയേയും കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്നു. താങ്കള്‍ മറ്റാരെയോ കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്നു.

താങ്കള്‍ ഉദ്ദേശിക്കുന്ന ആ യധാര്‍ത്ഥ ദുശ്ശക്തി ഏതാണ്? അങ്ങനെയൊന്നുണ്ടെന്നതിനു എന്താണ്‌ തങ്കള്‍ക്ക് കിട്ടിയ തെളിവുകള്‍?

താങ്കള്‍ക്ക് മദനിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള ആരാധന മനസിലാകുന്നുണ്ട്.

മദനി സുബോധം നഷ്ടപ്പെട്ടതു പോലെയാണിപ്പോള്‍ സംസാരിക്കുന്നത്. നിരാഹാരം കിടക്കാന്‍ പോകുന്നു എന്നു പറഞ്ഞിട്ട് പിന്‍വലിക്കുന്നു. ആര്യടന്‍ ഷൌക്കത്തിനെതിരെ കേസു കൊടുക്കാന്‍ പോകുന്നു. മാദ്ധ്യമങ്ങള്‍ക്കെതിരെ കേസു കൊടുക്കാന്‍ പോകുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ജല്‍പ്പനം ഇതാണ്.

എന്നേയും കുടുംബത്തേയും തകര്‍ക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ട്‌. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമ്രാജ്യത്വ ശക്തികളും ഉദ്യോഗസ്ഥരുമാണ്‌ ഇതിനു പിന്നില്‍. ഇവരുടെ ഗൂഢാലോചനയെക്കുറിച്ച്‌ 90 ശതമാനം തെളിവുകളും ശേഖരിച്ചിട്ടുണ്ട്‌. ഇത്‌ ജനങ്ങള്‍ക്കു മുന്നില്‍ പ്രസിദ്ധപ്പെടുത്തും.

ആരാണവോ ഈ അന്താരാഷ്ട്രന്‍? അമേരിക്കയെന്ന സാമ്രാജ്യത്വ ശക്തിക്കെതിരെ എന്ത് ഭീകരപ്രവര്‍ത്തനമാണു മദനി നടത്തിയിട്ടുള്ളത്? അമേരിക്കതിരെ എന്തെങ്കിലും മദനി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മദനിയെ കൊണ്ടുപോകാന്‍ ഒരു പ്രയാസവുമില്ല.

തെളിവുകള്‍ ജനങ്ങളുടെ മുന്നില്‍ പ്രസിദ്ധപ്പെടുത്തിയിട്ട് എന്തു കാര്യം? കോടതിയുടെ മുമ്പില്‍ അവതരിപ്പിക്കുക. അങ്ങനെ കേസില്‍ നിന്നും പുറത്തു വരിക. ബസ് കത്തിക്കല്‍ മദനിയിലേക്കെത്താനുള്ള എല്ലാ സാധ്യതയുമുണ്ടിപ്പോള്‍. മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും നെറ്റ്‌വര്‍ക്കുകളും കള്ളം പറയില്ല. പാവം മദനിയും സൂഫിയയും. ഇങ്ങനെയൊരു പുലിവാലുണ്ടെന്ന് ഈ സങ്കേതിക വിദ്യ ഉപയോഗിച്ചപ്പോള്‍ കരുതിയിരുന്നില്ല.

പ്രഗ്യ സിംഗിനെയൊക്കെ കുടുക്കിയത് നെറ്റ്‌വര്‍ക്കില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ഫോണ്‍കോളുകളാണ്. നസീറിന്റെയൊക്കെ പിന്നില്‍ മറ്റേതു ദുശക്തിയുണ്ടായാലും, മദനിയെന്നും സൂഫിയയെന്നുമുള്ള സല്‍ശക്തികളുടെ പങ്ക് ഇല്ലാതാകില്ല. അതിന്‌ ഈ ശക്തികള്‍ ഉത്തരം പറയേണ്ടി വരും.

വായുജിത് said...

ഇത് ശരിയാണോ? സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനു (അതെന്തോ ആകട്ടെ) ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോകുന്നത് ഇടതുപക്ഷ ചിന്തക്ക് വേരോട്ടം ഉള്ളത് കൊണ്ടല്ലേ?

കൊള്ളാം പിന്നെ പറയണോ .. എന്നിട്ടാണോ ഇവിടത്തെ സകല മാധ്യമങ്ങളും പോലീസും സംഘ പരിവാര്‍ സ്വാധീനത്തില്‍ ആണെന്നു ചിലര്‍ പറഞ്ഞ് നടക്കുന്നത് . ഇതിപ്പോ ഏതാ ശരി ??

ഈ വേരു നല്ല പോലെ ആഴ്ന്നിറങ്ങിയ കണ്ണൂരിന്റെ മണ്ണില്‍ എന്തെ മറ്റു ചില വേരുകള്‍ വന്നത് .. അതു കണ്ടില്ലായിരുന്നോ .. അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചൊ ?

ചിന്തകന്‍ said...

ഓപറേഷന്‍ മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍


നട്ടെല്ലുണ്ടോ മലയാളം മാധ്യമങ്ങള്‍ക്ക്‌ നസീറിനെക്കുറിച്ചന്വേഷിക്കാന്‍

nazar malik said...
This comment has been removed by the author.
nazar malik said...

ഈ ചിത്ര കാരനും ,കാളി ദാസനും ഒക്കെ എന്ത് അടിസ്ഥാനത്തില്‍ ആണ് സംസരികുന്നത്
,മദനി നസീറിനെ തീവ്ര വാദി ആകിയ രീതി കര്‍ണാടക പോലീസ് വിവരികുന്നത് ഒന്ന് പടിക്,അതില്‍ പോലീസ് മൌലാന ആല മൌദൂദി യെ പറ്റിയും ,അദ്ധേഹത്തിന്റെ പുസ്തകം ജിഹാദിനെ പറ്റിയും ഒക്കെ പറയുന്നുണ്ട് ,അതിന്റെ കൂടെ നൂരിഷിയ്യ ത്വരീഖ്‌അറ്റ് നെ കുറിച്ചും പറയുന്നുണ്ട് ,ഇതു മൂനും എന്ത് ആണ് എന്ന് ക്രത്യം ആയി മനസ്സില്‍ ആകിയാല്‍ ബുദ്ധി ഉള്ളവര്‍ക്ക് മനസില്‍ ആകും സത്യം ,അതിനു ചിത്ര കാരനും ,കാളി ദാസനും ,കഴിയും എങ്കില്‍ ആദ്യം അത് പഠിച് വരൂ ,എന്നിട് ആകാം ഈ നുണ പ്രചാരണ പരമ്പര , കാളി ദാസനും ,ചിത്ര കാരനും ,ഒക്കെ ഒരു കാര്യം കൂടി അറിയുക പ്ര ക്ര തം ആവാം,പ്രകടനം അരുത് ,പൊട്ടാ കിണറ്റിലെ തവളകള്‍ ആകരുത് ചിത്ര കാരാ..............................