Thursday, December 24, 2009

പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക

അന്തസ്സിന്റേയും,ആഭിജാത്യത്തിന്റേയും,കുലീനതയുടേയും,സുരക്ഷയുടേയും, ഔദ്ധ്യോഗിക വസ്ത്രമാണ് പര്‍ദ്ദ എന്ന കാര്യത്തില്‍ മതവര്‍ഗ്ഗീയതയുടെ കളിത്തൊട്ടിലായ കേരളത്തില്‍ വസിക്കുന്ന ജനലക്ഷങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. പര്‍ദ്ദ എന്നത് വെറുമൊരു വസ്ത്രമല്ല ! പര്‍ദ്ദ ധരിക്കുന്നതോടെ സ്ത്രീ ഒരു വ്യക്തിയല്ലാതായിത്തീരുകയും, ലോകത്തിലെ ധനാഢ്യരായ മത വര്‍ഗ്ഗീയതയുടെ മഹനീയ സാന്നിദ്ധ്യമായിത്തീരുകയും ചെയ്യുന്നു. കറുത്ത , അയഞ്ഞ ഒരു വസ്ത്രം ധരിക്കുന്നതിലൂടെ ദുര്‍ബലയായ സ്ത്രീ അതിശക്തമായ ഒരു പ്രസ്ഥാനമായിത്തീരുന്നു എന്ന പ്രതിഭാസം കണ്ണാടി വിശ്വനാഥന്റെ കോമിക് പുസ്തകങ്ങളിലെ “ഇരുംബുകൈ മായാവിയെ”പ്പോലെ നമ്മേ ഹര്‍ഷപുളകിതരാക്കുന്ന അത്ഭുതം തന്നെയാണ്. ഒരു മുഖം മൂടി(MASK) ധരിക്കുന്നതിലൂടെ അത്ഭുത ശക്തികള്‍ കൈവരുന്ന ഹോളിവുഡ് സിനിമയിലെ കഥാപാത്രത്തെപ്പോലെ ജയിലിലും,കോടതിയിലും,രാഷ്ട്രീയക്കാര്‍ക്കിടയിലും,ആശുപത്രിയിലും,മീഡിയയിലും കൊടുംങ്കാറ്റുയര്‍ത്തിക്കൊണ്ട് മാന്ത്രിക പരിവേഷത്തോടെ കടന്നുപോകാന്‍ ഈ പെണ്‍ മാജിക്ക് വസ്ത്രത്തിന് അസാമാന്യ കഴിവുണ്ടെന്ന കാര്യത്തില്‍ കേരളീയരെങ്കിലും അനുഭവസ്ഥരാണ്. പര്‍ദ്ദ എന്നു കേള്‍ക്കുന്ന മാത്രയില്‍ നമ്മുടെ പഴയ വിപ്ലവ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും ഏത് ഉറക്കത്തിലും എണീറ്റുനിന്ന് റെഡ് സല്യൂട്ടടിച്ചുകളയും !!!
കാരണം അത്രക്ക് ശക്തമാണ് ആ വേഷത്തിനു പിന്നിലെ (സാംബത്തിക)വിശ്വാസം. അതിനകത്ത് ആരാണ് എന്നതൊന്നും പ്രശ്നമല്ല. ലോക സാമ്രാജ്യത്വം പര്‍ദ്ദയിട്ടു വന്നാല്‍ പോലും ഭയഭക്തിയോടെ സ്വീകരിക്കാന്‍ തൊഴിലാളിവര്‍ഗ്ഗം പ്രതിജ്ഞാബദ്ധമാണ്.

ചിത്രകാരന്റെ ചിന്തകള്‍ സാധ്യതകളെ വേട്ടയാടുന്നതില്‍ വ്യാപൃഥമായതുകൊണ്ടായിരിക്കാം... പര്‍ദ്ദയെ എങ്ങിനെ ജനോപയോഗപ്രദമായി ഉപയോഗപ്പെടുത്താം എന്ന് അന്വെഷിക്കുകയാണ്.

നമ്മുടെ സമൂഹത്തില്‍ പുരുഷ വര്‍ഗ്ഗത്തിന്റെ വേട്ടമൃഗമാണ് സ്ത്രീ എന്ന കാര്യം സ്ത്രൈണബുദ്ധികളായ എല്ലാ ബുദ്ധിജീവികളും തലകുലുക്കി സമ്മതിക്കും. മാത്രമല്ല,സ്ത്രീപീഢനമാണല്ലോ നമ്മുടെ ഏക കായിക വിനോദം.
ഈ പീഢന പശ്ചത്തലത്തിലേക്കാണ് പര്‍ദ്ദ എന്ന പരിശുദ്ധ സ്ത്രീ രക്ഷാകവചം അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് 20 വര്‍ഷം മുന്‍പ് ഇറങ്ങിവന്നിരിക്കുന്നത് ! അതുകൊണ്ടുതന്നെ പര്‍ദ്ദയെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് നാം ജാതി മത പാര്‍ട്ടി വ്യത്യാസങ്ങള്‍ മറന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു !

നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പര്‍ദ്ദയുടെ സുരക്ഷ ജനകീയമായി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി,സ്ത്രീകളില്‍ ഏറ്റവും പീഢനം അനുഭവിക്കുന്നവരും,മനുഷ്യര്‍ എന്ന പരിഗണനപോലും ലഭിക്കാതെ നിഷ്ഠൂരമായ അധിക്ഷേപത്തിന് ഇരകളായിത്തീരുന്നവരുമായ ആണ്‍/പെണ്‍ വേശ്യകളെ പര്‍ദ്ദയുടെ പരിശുദ്ധിയിലേക്ക് ആകര്‍ഷിക്കാനായാല്‍ നമ്മുടെ സമൂഹത്തിലെ മനുഷ്യന്റെ അന്തസ്സും,അഭിമാനവും ഉയര്‍ത്തുന്നതില്‍ പ്രായോഗികമായ വിപ്ലവകരമായ ചുവടുവെപ്പായിരിക്കും അതെന്ന് സംശയമില്ല. നിലവില്‍ റിസോര്‍ട്ടുകള്‍,നക്ഷത്ര ഹോട്ടലുകള്‍,ഫ്ലാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള വേശ്യാവൃത്തിയില്‍ ഈ പരിശുദ്ധ വസ്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും,ഭാവിയില്‍ സമൂഹത്തിന്റെ വേട്ട മൃഗങ്ങളായ തെരുവുവേശ്യകള്‍ക്കുകൂടി പര്‍ദ്ദയുടെ സുരക്ഷയും മാന്യതയും ഉപയോഗപ്പെടുത്താനായാല്‍ സാമൂഹ്യ പുരോഗതിയില്‍ പര്‍ദ്ദ എന്നെന്നും നന്ദിയോടെ സ്മരിക്കപ്പെടുന്ന വസ്ത്രമായിത്തീരും.മാത്രമല്ല,തെരുവോര വേശ്യാവൃത്തിയെ പ്രഫഷണലൈസ് ചെയ്ത് ആകര്‍ഷകമാക്കുന്ന ടൂറിസം വികസനത്തിലൂന്നിയുള്ള ഒരു മുന്നേറ്റമായും പര്‍ദ്ദാപ്രചരണ സാധ്യത വിലയിരുത്തപ്പെടേണ്ടതായുണ്ട്. നളിനി ജമീലമാരിലൂടെ മനുഷ്യരാണെന്ന് പ്രഖ്യാപിച്ച ലൈഗീക തൊഴിലാളിവര്‍ഗ്ഗം
മാന്യതയും,ആദരവും,മനുഷ്യാവകാശങ്ങളും നേടിയെടുക്കുന്നതിനായി തങ്ങളുടെ യൂണിഫോമായി പര്‍ദ്ദ അണിയുന്നത് പര്‍ദ്ദയുടെ വര്‍ഗ്ഗീയ ദുരുപയോഗത്തിന്റെ സാധ്യതക്ക് കടിഞ്ഞാണിടുന്ന പ്രവര്‍ത്തികൂടിയാകുമെന്നതിനാല്‍ ദേശസ്നേഹികളായ സാമൂഹ്യ പ്രവര്‍ത്തകര്‍ പര്‍ദ്ദ പ്രചരിപ്പിക്കാന്‍ മുന്നോട്ടു വരേണ്ടതാണ്.

ലൈംഗീകതൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനമാര്‍ഗ്ഗമാകട്ടെ പര്‍ദ്ദ എന്നാശംസിക്കുന്നു !!!
..............................................................
25.1.10 ന് അനാമിക എന്ന ബ്ലോഗറുടെ ബ്ലോഗില്‍ കാരശ്ശേരിക്ക് ഇതെന്തിന്റെ സൂക്കേടാണെന്നൊരു പോസ്റ്റ് കണ്ടതിനാല്‍
അതിന്റെ ലിങ്കും, ചിത്രകാരന്‍ അവിടെ എഴുതിയ കമന്റും ഇതോടൊന്നിച്ച് കൂട്ടിച്ചേര്‍ക്കുന്നു.അനാമികയുടെ പോസ്റ്റിലേക്കുള്ള ലിങ്ക്: കാരശ്ശേരി മാഷിനു എന്തിന്‍റെ സൂക്കേടാണ്?

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ............
കാരശ്ശേരി മാഷന്മാര്‍ക്കല്ല കുഴപ്പം അനാമിക !!!
അനോമികമാര്‍ക്കുതന്നെയാണ് കുഴപ്പം :)
പദ്ദ നമ്മുടെ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനായി മുസ്ലീം വര്‍ഗ്ഗീയ ശക്തികള്‍ സ്ത്രീകളിലൂടെ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനത്തിന്റെ
പ്രധാന മര്‍ഗ്ഗങ്ങളിലൊന്നാണ്. നമ്മുടെ മതേതര സമൂഹത്തെ വിഭജിച്ച്
മുസ്ലീമിനേയും കാഫീറിനേയും വേര്‍ത്തിരിക്കാനുള്ള വിഘടന പ്രവത്തനത്തിന്റെ
നിശബ്ദ യുദ്ധത്തിന്റെ അല്ലെങ്കില്‍ ജിഹാദിന്റെ രൂപമാണ്.
ഒരിക്കലും അത് നന്മയുടേതല്ല. തിന്മ നിറഞ്ഞ വര്‍ഗ്ഗീയതയുടെയും
വൈദേശിക രാഷ്ട്രീയ താല്‍പ്പര്യത്തിന്റേയും ഗൂഢമായ ഉപജാപ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നമ്മുടെ നാട്ടിലെ പര്‍ദ്ദ പ്രചരണം.
സമൂഹത്തേയും മാനവ സാഹോദര്യത്തേയും സ്നേഹിക്കുന്ന കാരശ്ശേരിപോലുള്ള
മാര്‍ഗ്ഗദീപങ്ങള്‍ തിന്മയെ വിദൂരത്തില്‍ വച്ചുതന്നെ തിരിച്ചറിഞ്ഞ് നമുക്ക്
മുന്നറിയിപ്പു നല്‍കുന്നതാണ്. അദ്ദേഹത്തോട് നന്ദി പറയുക...
മഹനീയമായ ജാഗ്രതയുടെപേരില്‍ ...
അതുമാത്രമേ ചിത്രകാരനും പറയാനുള്ളു.
നമ്മള്‍ മനുഷ്യരാണ് സഹോദരി !!!
ദയവായി വിഭജന ചിന്ത അരുത്.
ചിത്രകാരന്റെ ഒരു പോസ്റ്റ്:പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക
January 26, 2010 8:52 AM

45 comments:

chithrakaran:ചിത്രകാരന്‍ said...

ലൈംഗീകതൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനമാര്‍ഗ്ഗമാകട്ടെ പര്‍ദ്ദ എന്നാശംസിക്കുന്നു !!!

പുലരി said...
This comment has been removed by the author.
Pheonix said...

പ്രിയ ചിത്രകാരാ,
താങ്കള്‍ പറഞ്ഞത് 100 ശതമാനം ശരിയാണ്. പര്‍ദ്ദ എന്ന വസ്ത്രം സ്ത്രീകളുടെ രഹസ്യ സൌന്ദര്യം മറക്കാന്‍ എന്നാണല്ലോ വയ്പ്പ്, പക്ഷെ എന്റെ സ്വന്തം അനുഭവത്തില്‍ ഇത് സ്ത്രീകളുടെ ശരീരത്തിലെ വൈരൂപ്യത്തെ മറക്കാനും വളരെ വിദഗ്ദമായി ഉപയോഗിക്കുന്നു. പെണ്ണുകാണാന്‍ ചെല്ലുമ്പോള്‍ പര്‍ദ്ദയിട്ട പെണ്ണുങ്ങളാണെങ്കില്‍ വളരെ സൂക്ഷിക്കണം. അല്ലാത്ത പക്ഷം ചതിയില്‍ പെടാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ പര്‍ദ്ദയെ ഞാനും ഇഷ്ടപ്പെട്ടിരുന്നു, ഇപ്പൊള്‍ ഞാന്‍ ഏറ്റവും അധികം വെറുക്കുന്ന വസ്ത്രവും അതു തന്നെ!

Truthaboutlies said...

മദനി തന്റെ ഭാര്യയുടെ പര്‍ദ്ദ ഒരു ആയുധം ആക്കി മുസ്ലിങ്ങളെ ഇളക്കി വിടാന്‍ ശ്രമിച്ചു എന്നത് നേര് .. പക്ഷെ അതിനു എത്ര പേര്‍ ചെവി കൊടുത്തു ? ആരും അത്ര കാര്യമായി എടുത്തില്ല എന്നതാണ് സത്യം .. ചിത്രകാരന്‍ പാന്റ്സും ഷര്‍ട്ടും അല്ലെങ്കില്‍ ലുങ്കി ധരിക്കുന്നത് പോലെ ഒരു വസ്ത്രം ആണ് പര്‍ദയും എന്ന് മനസിലാക്കതത് എന്തെ സഹോദരാ ?? ഒരു യുക്തി വാദി ആയ താങ്കള്‍ എന്തിനു ഇത് പോലെ ഉള്ള ഏകപക്ഷീയം ആയ പോസ്റ്റ്‌ ഇടുന്നു?
പള്ളീലച്ചന്‍ ളോഹ ധരിക്കുന്നു .. കുരിശ് മാലയും ധരിക്കുന്നു .. കന്യാസ്ത്രീകള്‍ ഏകദേശം പര്‍ദയുടെ സമാനമായ വസ്ത്രം ധരിക്കുന്നു...അവരുടെ മുഖം മറക്കുന്നില്ല എന്നത് ഒരു വ്യത്യാസം ഉണ്ട്.. മുഖം മറക്കുന്ന പര്‍ദ്ദ ധരിക്കുന്നവുരുടെ എണ്ണം കേരളത്തില്‍ വളരെ കുറവാണ് എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത് .. ഹിന്ദു സന്യാസിമാര്‍ കാവി വസ്ത്രം ധരിക്കുന്നു . അയ്യപ്പ ഭക്തര്‍ കറുത്ത വസ്ത്രം ധരിക്കുന്നു.. ഇതൊക്കെ വര്‍ഗീയതയുടെ ചിന്ഹം ആണോ സഹോദര ? താങ്കള്‍ യുക്തിവാതി ആയി (?) ജീവിക്കുന്നത് പോലെ എല്ലാവര്ക്കും അവരുടെ മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഇല്ലേ ? ബ്ലോഗില്‍ ഇപ്പോള്‍ തന്നെ കുറെ പേര്‍ ചേരി തിരിഞ്ഞു മതത്തിന്റെ പേരില്‍ കടി പിടി കൂടുന്നുട്.. ചിത്രകാരന്‍ അവര്‍ക്ക് ജയ് വിളിക്കുന്നത് കാണുമ്പോള്‍ വിഷമം ഉണ്ട്..

Allath said...

എന്താ വാരരേ താന്‍ നന്നാവാതത്ത്

പള്ളിക്കുളം.. said...

എന്തോ..
പത്തിരുപത് കൊല്ലം മുമ്പ് പർദ്ദ കാണാനേ ഇല്ലായിരുന്നു എങ്ങും. ‘മാപ്പിള സിനിമ’ കളിലൊക്കെ കാച്ചിയുടുത്ത മേത്തച്ചി കഥാപാത്രങ്ങൾ ഏത് ജയഭാരതിയേയും വെല്ലുവിളിച്ച് മുഴച്ചു നിന്നു. പിന്നെയാണ് ഇല്ലാത്ത പർദ്ദയെ വിവാദമാക്കി കെട്ടിയെഴുന്നള്ളിക്കുന്നത്.. പിന്നെ ദാണ്ടെ വരുന്നു മുക്കിന് മുക്കിന് പർദ്ദാ ഷോപ്പുകൾ. പിന്നെ ചിത്രകാരനെപ്പോലെയുള്ളവർ ആക്ഷേപിച്ച് ആക്ഷേപിച്ച് പർദ്ദാക്കാരുടെ എണ്ണം കൂട്ടി. ഓരോ വിവാദ ശേഷവും ഓരോ ഡിസൈൻ ഇറങ്ങി. വിവാദത്തിലൂടെ പേരെടുത്ത് പ്രശസ്തിയാർജ്ജിച്ച് കമ്പോളത്തെ ജയിച്ച മറ്റൊരു ഉടയാടയും ഈ ഉലകത്തിൽ കാണില്ല.
ഇപ്പോ ചിലർ ജയഭാരതിക്കാലത്തെ മാപ്ലച്ചി കഥാപാത്രങ്ങളെയോർത്ത് നെടുവീർപ്പിടുന്നു.. ങ്ഹാ.. അതൊരു കാലം...

ജിപ്പൂസ് said...

ചിത്രകാരന്‍ സര്‍,
കേരളത്തിലെ ആണ്‍ പെണ്‍ വേശ്യകളെക്കുറിച്ചൊരു കണക്കെടുക്കൂ.മൊത്തമായി പര്‍ദ്ധ മേടിച്ച് 'ലൈംഗീകതൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനായി' നമുക്കൊരു പര്‍ദ്ധവിതരണ കാമ്പയിന്‍ തന്നെ അങ്ങ് നടത്തിക്കളയാം.ഹൂര്‍ലിന്‍ പര്‍ദ്ധയാണെന്ന് തോന്നുന്നു നല്ല ബ്രാന്‍ഡ്.പിന്നെ ഉത്ഘാടനത്തിന് മ്മ്ടെ 'ഉണ്ണി'യേട്ടനെത്തന്നെ വിളിക്കണേ.ഇങ്ങനെ എഴുതി സമയം കളയാതെ ചേട്ടാ.ബി പ്രാക്റ്റിക്കല്‍ ന്നേയ്.
വേശ്യകളേ ഇതിലേ ഇതിലേ...!

ബ്ലോഗിലിട്ട് അലക്കി അലക്കി പര്‍ദ്ധയൊക്കെ നരച്ചു.നിര്‍ത്തരുത് സേട്ടന്മാരേ.നാമിനിയും മുന്നോട്ട് മുന്നോട്ട്...

Muralee Mukundan , ബിലാത്തിപട്ടണം said...

Wish You Merry Christmas
and
Happy New Year .

Anonymous said...

ചിത്രകാരന്‍ മലയാള ബ്ലോഗിലെ ഒരു ആനമൈ-----ന്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതല്ലേ..
ഈ നാറിയില്‍ നിന്നും ഇത്തരത്തിലുള്ള വിഷമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

ജോ l JOE said...

പര്‍ദ്ദയെക്കുറിച്ച് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അമ്മയോ പെങ്ങളോ മകളോ എന്ന് ഭേദമില്ലാതെ ആണുങ്ങള്‍ ഭോഗിച്ചിരുന്ന ഒരവസ്ഥയിലാണ് പര്‍ദ്ദ എന്നാ വസ്ത്രം ആവിഷ്കരിച്ചത് എന്ന് കേട്ടിട്ടുണ്ട്. കാമ ഭ്രാന്തന്മാരായ പുരുഷന്മാര്‍ക്ക് മുന്നില്‍ സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ മറച്ചു കണ്ണ് മാത്രം കാണുന്ന രീതിയിലുള്ള വസ്ത്ര രീതി. ഇപ്പോള്‍ ആ വസ്ത്രത്തിനു പുണ്യ പരിവേഷം !

ഷൈജൻ കാക്കര said...

മുഖം മൂടുന്ന പർദ്ദയും മുഖം മൂടാത്ത പർദ്ദയും (സന്യാസിനിമാരുടെ വസ്ത്രമുൾപ്പെടെ) രണ്ടായി കാണണം!

Jijo said...

മറ്റൊരു മനുഷ്യണ്റ്റെ മുന്നില്‍ മുഖം മറക്കുന്നത്‌ അവനോടോ അവളോടോ ചെയ്യുന്ന അങ്ങേയറ്റത്തെ അവഹേളനമാണ്‌. മുഖം മറയ്ക്കുന്ന പര്‍ദ്ദയെ ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. ഇതില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ സദയം പൊറുക്കുക.

ക്രിസ്ത്യന്‍ പുരോഹിതന്‍മാരുടെ ളോഹയും, കന്യാസ്ത്രീകളുടെ പര്‍ദ്ദാസമാനമായ ഉടുപ്പും നമ്മുടെ തനതായ സംസ്കാരത്തിലുള്ള കടന്നു കയറ്റമായിരുന്നെങ്കിലും വളരെ ചെറിയ, എക്സ്ക്ളുസീവ്‌ ആയ, ഒരു വിഭാഗം മാത്രമേ ഇതു ധരിച്ചിരുന്നുള്ളൂ എന്നതു കൊണ്ട്‌ ഇതു സമൂഹത്തില്‍ കാര്യമായ ഒരു പ്രതികരണം ഉണ്ടാക്കിയില്ല. അതു മാത്രമല്ല കഴിഞ്ഞ കുറേ നാളുകളായി അച്ചന്‍മാരും കന്യാസ്ത്രീകളും മറ്റുള്ളവരേ പോലെ പാണ്റ്റ്സും ഷര്‍ട്ടും അല്ലെങ്കില്‍ സാരി ഒക്കെ ഉടുത്തു തുടങ്ങിയല്ലോ. ക്രിസ്ത്യാനി എന്ന സ്വത്വത്തില്‍ നിന്നും മാറി മലയാളി എന്ന ലേബലിലേക്ക്‌ മാറുന്നതിണ്റ്റെ ഭാഗമായിട്ട്‌ തന്നെയാണ്‌ സുറിയാനി പെണ്ണുങ്ങള്‍ ചട്ടയും മുണ്ടും ഉപേക്ഷിച്ചത്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. മൊത്തം സമൂഹത്തിണ്റ്റെ ഭാഗമാകാനുള്ള ആഗ്രഹം എണ്റ്റെ ചുറ്റുവട്ടത്തുള്ള എല്ലാ ക്രിസ്ത്യാനികളിലും ഞാന്‍ കണ്ടിരുന്നു. പൊട്ടു തൊടുന്നതും, താലി കെട്ടുന്നതും, സീമന്തം ചാര്‍ത്തുന്നതും, നിലവിളക്കു കൊളുത്തുന്നതും എല്ലാം അതിണ്റ്റെ ഭാഗമായിട്ടു തന്നെ.

ഇത്രയും പറഞ്ഞത്‌ ക്രിസ്ത്യാനികള്‍ മുസ്ളീങ്ങളേക്കാള്‍ ഭേദമാണ്‌ എന്ന് സമര്‍ത്ഥിക്കാന്‍ അല്ല. അടുത്ത കാലത്ത്‌ ക്രിസ്ത്യാനികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു ദുഷിച്ച പ്രവണത മുന്‍പറഞ്ഞ നല്ല ശീലങ്ങളെയെല്ലാം നിഷ്ഫലങ്ങളാക്കുന്നുണ്ട്‌. കോടികള്‍ മുടക്കി പണിയുന്ന ദേവാലയങ്ങളെ കുറിച്ചാണ്‌ ഞാന്‍ പറയുന്നത്‌. പ്രധാനമായും മറ്റ്‌ ഇടവകക്കാരെയാണ്‌ ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെങ്കിലും, ലോകത്തില്‍ തന്നെ അന്യം നിന്നു പോയ ഗോത്തിക്‌ ആര്‍കിടെക്ചറ്‍ ഉപയോഗിച്ച്‌ പടുത്തുയര്‍ത്തുന്ന ബാബേല്‍ ഗോപുരങ്ങള്‍ സമൂഹത്തില്‍ നിന്നും ക്രിസ്ത്യാനികളെ കൂടുതല്‍ വേര്‍പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. പ്രാര്‍ത്ഥന ദേവാലയത്തിലല്ല ഹൃദയത്തിലാണ്‌ വേണ്ടത്‌ എന്ന് പറഞ്ഞ കൃസ്തുവിണ്റ്റെ പേരില്‍ തന്നെ ഇതു വേണമോ എന്ന് ഇവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. (ചെരിപ്പു പുറത്ത്‌ ഊരി വച്ച്‌, തണുത്ത മാര്‍ബിളില്‍ മണിക്കൂറുകള്‍ ചവിട്ടി നില്‍ക്കേണ്ടി വരുന്ന വാത രോഗികളായ വല്ല്യപ്പന്‍മാരും വല്ല്യമ്മമാരും ഇവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടതാണ്‌).

കേരളത്തിനെ സംബന്ധിച്ചിടത്തോളം, നമ്മുടെ ജീവമാര്‍ഗമായ വിദേശ പണം നമുക്കു തരുന്ന സുഖ ജീവിതത്തോടൊപ്പം കയറ്റി വിടുന്ന ചില കുണ്ടാമണ്ടികളാണ്‌ ഇത്തരം പ്രശ്നങ്ങള്‍. സായിപ്പിനേയും അറബിയേയും കണ്ട്‌ അവരേ പോലെ ആകാന്‍ കൊതിക്കുന്ന ആളുകളാണ്‌ ഇതിനു പിന്നില്‍. എനിക്കറിയാവുന്ന ഒരു മുസ്ളിം കുടുംബമുണ്ട്‌. മധ്യകേരളത്തില്‍ നിന്നുള്ള ഇവര്‍ ഇപ്പോള്‍ ചെന്നൈയില്‍ ആണ്‌ ജീവിക്കുന്നത്‌. ഭാര്യയും ഭര്‍ത്താവും രണ്ട്‌ കൊച്ചു കുട്ടികളും. (ഒരു ഈഴവ, ഒരു മുസ്ളിം, രണ്ട്‌ നായര്‍, രണ്ട്‌ ക്രിസ്ത്യന്‍ - അങ്ങിനെ ഒരു ഉത്തമ മതേതര മാതൃകാ സമൂഹമായിരുന്നു ഞങ്ങളുടേത്‌) തുടക്കത്തില്‍ ഇവരും മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലായിരുന്നു. ഓണത്തിനും, പെരുന്നാളിനും, ക്രിസ്തുമസിനും ഒക്കെ ഞങ്ങള്‍ എല്ലാവരും ഓരോരോ വീടുകളില്‍ ഒരുമിച്ച്‌ കൂടി സന്തോഷമായിട്ട്‌ കഴിഞ്ഞു. ഒരു ദിവസം സുപ്രഭാതത്തില്‍ ഇവരുടെ ഒരു ബന്ധു കുടുംബം വിസിറ്റിനു വന്നു. അതിലൊരു സ്ത്രീ (ഇവര്‍ കുറച്ച്‌ കാലം ഗള്‍ഫിലായിരുന്നു) ഹിജാബ്‌ ധരിച്ചിരുന്നു. ഇവര്‍ പോയതിന്‌ ശേഷം ഇത്താത്ത ഹിജാബ്‌ ധരിക്കാന്‍ തുടങ്ങി. സ്ഥിരം അതില്ലാതെ കണ്ടിരുന്ന ആളെ പെട്ടെന്ന് അത്‌ ധരിച്ച്‌ കണ്ടതിനാലാകാം മറ്റുള്ളവര്‍ക്കൊക്കെ എന്തോ ഒരു ഇത്‌. ഞങ്ങളുടെ അടുത്ത കൂടിചേരലില്‍ എനിക്ക്‌ ഒരു കാര്യം മനസ്സിലായി. വളരെ നിരുപദ്രവകരമായ ഒരു കഷണം തുണിക്ക്‌ മനുഷ്യര്‍ക്കിടയില്‍ അകാരണമായ ഒരു അകല്‍ച്ച സൃഷ്ടിക്കാന്‍ കഴിയുമെന്ന്. സൌഹൃദം പിന്നീട്‌ വളരെ കാലം കഴിഞ്ഞും തുടരുന്നുവെങ്കിലും ആ ഹിജാബ്‌ സൃഷ്ടിച്ച അകല്‍ച്ച കാലക്രമേണ കൂടുകയും മറ്റു പല സംഭവ വികാസങ്ങള്‍ക്കും കാരണമാവുകയും ചെയ്തു. ഇത്‌ ഒരു സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ കൂടുതല്‍ എഴുതുന്നില്ല. ശേഷം സ്ക്രീനില്‍... :)

ആചാര അനുഷ്ഠാന വേഷവിധാന വൈവിധ്യങ്ങള്‍ ഒരു പുരോഗമന സംസ്കാരത്തിനു യോജിച്ചതു തന്നെയാണ്‌. പക്ഷേ ഇവയെല്ലാം വിവാഹം, മരണം, മതപരമായ വിശേഷാവസരങ്ങള്‍, എന്നിവയിലൊക്കെ മാത്രം കാണാനാണ്‌ എനിക്കിഷ്ടം. ചുമ്മാ റോഡിലിറങ്ങി നടക്കുമ്പോള്‍ കൃഷ്ണനും ജോണ്‍സനും, ഷിഹാബും ഒക്കെ ഒരു പോലെ ഇരിക്കണം. പാത്തുമ്മയും, സരോജിനിയമ്മയും, മറിയംകുട്ടിയും അതു പോലെ തന്നെ. അനന്തമായ സമയത്തിണ്റ്റെ ഒരു ചെറിയ കണികാ സമാനമായ നേരത്തേയ്ക്ക്‌ മഹാപ്രപഞ്ചത്തിണ്റ്റെ ഒരു ഇത്തിരി മുറ്റത്തു ഒരുമിച്ച്‌ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ നമ്മള്‍. വ്യത്യസ്തതകള്‍ കൊണ്ട്‌ വേലി കെട്ടി തിരിക്കുന്നതിനു പകരം സമാനതകള്‍ കൊണ്ടു ഐക്യപ്പെടാനാണ്‌ നാം ശ്രമിക്കേണ്ടത്‌. അപ്പോള്‍ "ഇവിടം സ്വര്‍ഗ്ഗ"മാകും :)

പള്ളിക്കുളം.. said...

എല്ലാവരും ഒരുപോലെയിരിക്കുന്ന ഒരു തെരുവ്, നാട്, ലോകം..
എത്ര ബോറായിരിക്കുമത്? ആസ്വാദനത്തിന്റെ രുചിഭേദങ്ങൾ ഏറെ നൽകിയത് ഒരുപക്ഷേ വ്യത്യസ്ഥ മതങ്ങളിലൂന്നിയ സംസ്കാരമായിരിക്കണം.
വ്യത്യസ്ത വാസ്തുവിദ്യകൾ ഉപയോഗപ്പെടുത്തിയ കെട്ടിടങ്ങൾ, വിവിധ വേഷ വിധാനങ്ങൾ, വിവിധങ്ങളായ സംഗീതങ്ങൾ, വിവിധം വിവിധങ്ങളായ സാഹിത്യങ്ങൾ, വിവിധ ഭാഷകൾ ഇവയൊക്കെയാണ് നിങ്ങളുടെ തെരുവുകളെയും നഗരങ്ങളെയും ദേശങ്ങളെത്തന്നെയും സമ്പന്നമാക്കുന്നത്. ഇവയൊന്നും ആസ്വദിക്കാനാവാത്ത നിങ്ങളെങ്ങനെ സിനിമയെടുക്കും? അഥവാ എടുത്താൽ തന്നെ പ്രേക്ഷകൻ എങ്ങനെ ആസ്വദിക്കും?

(വൈവിധ്യങ്ങളെ സ്വീകരിക്കാനും അംഗീകരിക്കാനും ആസ്വദിക്കാനും ആവാത്ത അവസ്ഥയെയാണ് “അസഹിഷ്ണുത“ എന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.)

ഷൈജൻ കാക്കര said...

"എല്ലാവരും ഒരുപോലെയിരിക്കുന്ന ഒരു തെരുവ്, നാട്, ലോകം..
എത്ര ബോറായിരിക്കുമത്?"


എല്ലാ സ്ത്രീകളും കറുത്ത തുണികൊണ്ടുയുണ്ടാക്കിയ മുഖം മൂടിയ പർദ്ദ, നല്ല ചന്തമായിരിക്കും!

Unknown said...

ഒറ്റ ദൈവം
ഒറ്റ മതം
ഒറ്റ വസ്ത്രം
ഒറ്റ ഭാഷ

തീര്‍ന്നില്ല

എല്ലാവര്‍ക്കും

ഒറ്റ ഭക്ഷണം
ഒറ്റ പാനീയം

ചാണക്യന്‍ said...

പർദ്ദക്കുണ്ടോ പർദ്ദയുടെ വിലയറിവൂ....:):):)

Jijo said...

എല്ലാവരും ഒരു പോലെ ഇരിക്കണം എന്ന് പറഞ്ഞത്‌ ഒരു മാതിരി വോഡാഫോണ്‍ സൂസൂ ആക്കിക്കളയല്ലേ പള്ളികുളം. അതു തന്നെ അരുണിനോടും. കാര്യം മനസ്സിലാക്കതെയല്ല അരുണ്‍ കൊഞ്ഞനം കുത്തുന്നത്‌ എന്ന് വിചാരിക്കട്ടെ.

മതം അനുശാസിക്കുന്ന മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പോലെ തന്നെ പ്രധാനമല്ലേ നാം വസിക്കുന്ന ദേശത്തിന്‍റ്റെ ആചാര മര്യാദകള്‍ പാലിക്കുന്നതും? മുസ്ളീമാകണമെങ്കില്‍ ഖുറ്‍ ആന്‍ മാത്രമല്ല, വേഷവും, ഭാഷയും, സിവിള്‍ നിയമങ്ങളും, എന്നു വേണ്ട ഈന്തപഴവും ഒട്ടകപാലും വരെ എല്ലാം നേരിട്ട്‌ സൌദി അറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്യണോ? ആത്മാഭിമാനവും, സാമാന്യബുദ്ധിയും അതോടൊപ്പം വിശാലമനസ്സും ഉണ്ടായിരുന്ന പഴയ കേരള മുസ്ളീമുകള്‍ ഇസ്ളാം ആയതിനൊപ്പം കേരളത്തിണ്റ്റെ ഐഡണ്റ്റിറ്റി കൂടി കാത്ത്‌ സൂക്ഷിച്ചു. അതു കൊണ്ടാണ്‌ നമ്മുടെ പഴയ പള്ളികള്‍ കേരള വാസ്തുശില്‍പകലയോട്‌ കൂടുതല്‍ അടുത്ത്‌ നില്‍ക്കുന്നത്‌. കേരളീയമായ അനുഷ്ഠാനങ്ങളും, വസ്ത്രധാരണവും എല്ലാം അതേപടിയല്ലെങ്കിലും അധികം വ്യത്യാസമില്ലാതെ തന്നെ കാത്തിരുന്ന അവരൊക്കെ ചെയ്തതു തെറ്റാണെന്ന് പുതു തലമുറയിലെ പലര്‍ക്കും തോന്നുക സാധാരണം.

യൂറോപ്പിലും അമേരിക്കയിലും ഒക്കെയും ഉണ്ടല്ലോ മുസ്ളീമുകള്‍. ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന ഇവരോട്‌ എനിക്ക്‌ ബഹുമാനമാണ്‌. പര്‍ദ്ദ എന്നത്‌ ഇസ്ളാമില്‍ ഒഴിച്ച്‌ കൂടാനാവാത്ത ഒന്നാണെങ്കില്‍ പിന്നെ എന്തു കൊണ്ടിവര്‍ പര്‍ദ്ദ ധരിക്കുന്നില്ല? അല്ലെങ്കില്‍ ഇവരെല്ലാം മരിച്ച്‌ കഴിഞ്ഞാല്‍ സ്വര്‍ഗത്തിലല്ലേ പോവുക? പറഞ്ഞു വരികയാണെങ്കില്‍ ഇറാനിലും ഈജിപ്തിലും മലേഷ്യയിലും അടക്കം ഒട്ടേറെ മുസ്ളിം രാജ്യങ്ങളില്‍ പര്‍ദ്ദ ധരിക്കാത്ത സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്‌.

പറഞ്ഞ്‌ വരുന്നത്‌ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇസ്ളാമില്‍ പര്‍ദ്ദ ഓപ്ഷണല്‍ ആണ്‌. കേരളത്തില്‍ ഇതു പ്രചാരത്തിലാകാന്‍ തുടങ്ങിയിട്ട്‌ അധികം കാലമായില്ല. പര്‍ദ്ദയുടെ ഉപയോഗം മുസ്ളിമുകളെ പൊതു സമൂഹത്തില്‍ നിന്നും കൂടുതല്‍ അടര്‍ത്തിമാറ്റാനേ ഉപകരിക്കൂ. മുസ്ളിമുകളെ, പ്രത്യേകിച്ചും സ്ത്രീകളെ പൊതു സമൂഹത്തില്‍ നിന്നും അടര്‍ത്തി മാറ്റേണ്ടത്‌ ആരുടെ അജണ്ടയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

മതം മനുഷ്യനെ കൂടുതല്‍ അടിമപ്പെടുത്തുന്നതിന്‍റ്റെ അടയാളങ്ങള്‍. സമൂഹത്തില്‍ വേര്‍ തിരിവുണ്ടാക്കുക. എന്നിട്ട്‌ അത്‌ വൈവിധ്യമാണെന്ന് കൊട്ടിഘോഷിക്കുക. നടക്കട്ടെ നടക്കട്ടെ. മൃദു സ്വരത്തില്‍ പറയുന്നവരുടെ വാക്കുകള്‍ കേള്‍ക്കാത്തവര്‍ നാളെ വാളുകൊണ്ട്‌ പറയുന്നവരെ നേരിടട്ടെ. അപ്പോഴും വിജയം മതത്തിനായിരിക്കും. തോല്‍വി മനുഷ്യനും.

വൈവിധ്യങ്ങള്‍ സഹിക്കാനവാത്തവര്‍ മാത്രമല്ല അസഹിഷ്ണുക്കള്‍. സമാനതകള്‍ സഹിക്കാനാവാത്തവരും അതു തന്നെ. നിങ്ങള്‍ എന്തു പറഞ്ഞാലും ഞങ്ങള്‍ ചെയ്യാനുദ്ദേശിച്ചത്‌ ചെയ്യും എന്നു പറയുന്നവര്‍ ഏതു ഗണത്തിലാണാവോ പെടുന്നത്‌?

പള്ളിക്കുളം.. said...

സൂ സൂ ആക്കാതെ തരമില്ലല്ലോ ജിജോജീ..
നിങ്ങളീപ്പറയുന്ന മുഖ്യധാര എന്നതിന് ഇന്ത്യൻ പശ്ചാത്തലത്തിൽ പലവർണ്ണമാണുള്ളത്. ബഹുവർണ്ണമാണതിന്റെ അടിത്തറ.
കേരളത്തിന്റെ തനതായ ശൈലിയിലേക്ക് ആരാണ്ടൊക്കെ അങ്ങ് ലയിച്ച് ഇല്ലാതായി എന്നൊക്കെ വെച്ചങ്ങ് കീച്ചുവല്ലിയോ..!
അങ്ങ് പടിഞ്ഞാറ്ന്ന് വന്ന പാന്റും ജീൻസും ടീ ഷർട്ടും മിഡിയും ടോപ്പും ഒക്കെ മുഖ്യധാരയിൽ ലയിച്ച് അങ്ങ് അറ്മാദിച്ചു. ബക്കിനി പോലും ഒരുപക്ഷെ മുഖ്യധാരയിൽ അംഗീകരിക്കപ്പെടും. അപ്പോഴും ഒരു പക്ഷേ പാവം പർദ്ദമാത്രം അപ്രൂവലിന് ആപ്ലിക്കേഷൻ കൊടുത്ത് ക്യൂ നിൽക്കുന്നു. ഇന്ന് കേരളീയ പെൺകൊടികൾ എല്ലാവരും ധരിക്കുന്ന ചുരിദാർ എന്ന വേഷം നമ്മുടെ കേരളീയ സംസ്കാരത്തിൽ ഉണ്ടായിരുന്നതാണോ? അതിന്റെ ഉത്ഭവം എവിടെ നിന്നാണ്? ഗവേഷണത്തിനുള്ള സ്കോപ്പ് ഉണ്ട്. ഒരു കൈ നോക്കൂ.
ഇനിയെന്നോ വന്നേക്കുമെന്ന് ഭയപ്പെടുന്ന ഒട്ടകപ്പാലിനെയും ഈന്തപ്പഴത്തിനെയും ഖുബ്ബൂസിനെയും വെറുതെ വിടുക. നിങ്ങളുടേ അടുക്കള തുളച്ചെത്തുന്ന കെന്റക്കി ചിക്കന്റ്റെ മണം ആവോളം ആസ്വദിക്കുക. പടിഞ്ഞാറേക്ക് കുനിഞ്ഞ് കുനിഞ്ഞ് മക്ഡോണാൾഡ്സിന്റെ ലോഗോ പോലെ കൂനിപ്പോയ നമ്മുടെ മുതുക് ഇനി ആരു പിടിച്ചാലും നിവരില്ല എന്നോർക്കുക.

ഇസ്ലാമിൽ പർദ ഓപ്ഷണൽ ആണെന്നത് നേരുതന്നെ. വസ്ത്രത്തെ സംബന്ധിച്ച ഇസ്ലാമിക കാഴ്ചപ്പാടിനെ സാധൂകരിക്കുന്ന ഏത് വസ്ത്രവും സ്ത്രീകൾക്ക് ധരിക്കാവുന്നതാണ്. പർദ്ദ തന്നെ ആവണമെന്നില്ല.

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക:
നിങ്ങൾ പറയുന്നു പണ്ടത്തെ മുസ്ലീങ്ങൾ മുഖ്യധാരയിൽ ലയിച്ചിരുന്നു എന്ന്. എങ്കിൽ പണ്ടത്തെ മുസ്ലിം മുഖ്യധാരയുടെ വേഷവിധാനങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
അന്ന് കാക്കാമാരിൽ ചിലർ തുർക്കി തൊപ്പി ധരിക്കും. അരയിൽ നല്ല വീതിയിലുള്ള പച്ച ബെൽറ്റും അതിൽ ഒരു കത്തിയും തിരുകും (പാക്കു വെട്ടുന്ന കത്തിയാട്ടോ.. ഇനി അതു മതി വേറെ പുകിലിന്. അതുകൊണ്ട് പറഞ്ഞതാ..) തല മൊട്ടയടിക്കും. ഒരു രൂപാ വട്ടത്തിൽ നെറ്റിയിൽ നിസ്കാരത്തഴമ്പ് കാണും. താടി നീട്ടി വളർത്തി മീശ എടുത്തിരിക്കും. കളം കളം കള്ളിമുണ്ട് നെരിയാണിക്ക് മേൽ വെച്ച് ഇടത്തോട്ട് ഉടുത്തിരിക്കും.
മേൽ പറഞ്ഞ പ്രകാരം മതത്തിന്റെ സകല ചിഹ്നങ്ങളും ഓവറായി അണിഞ്ഞിരുന്ന ആ കാലത്ത് മുസ്ലീംങ്ങൾ മുഖ്യധാരയിൽ ലയിച്ചിരുന്നെങ്കിൽ ഇന്ന് ഒരു പർദ്ദയുടെ പേരിൽ അവളെ അല്ലെങ്കിൽ ഒരു താടിയുടെ പേരിൽ അവനെ ആരും മാറ്റി നിർത്തേണ്ടതില്ല. അന്നത്തേതിനെ അപേക്ഷിച്ച് ഇന്നത്തെ ആ‍ടയാഭരണങ്ങൾ എത്ര തുച്ഛം!!

പക്ഷേ അജണ്ട വേറെയാണ്. ഇന്ത്യയുടെ ദേശീയതയിൽനിന്ന് മുസ്ലിം ന്യൂനപക്ഷത്തെ ചവിട്ടിപ്പുറത്താക്കാനുള്ള ശ്രമം നിരന്തരം നടന്നു വരുന്നു. അറിഞ്ഞോ അറിയാതെയോ നാം അതിൽ പങ്കു ചേരുന്നു. ‘ ‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ‘ എന്ന് പറഞ്ഞു നടക്കേണ്ട ഗതികേട്, മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട സ്വൈര്യക്കേട്, ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം വഹിച്ച മുറിയണ്ടിക്കാരുടെ പിന്മുറക്കാരന് ഉണ്ടായിത്തീരുന്നു.
എന്തൊരു കഷ്ടം!

പോസ്റ്റുകൾ ഇടുന്നവർക്ക് ഇതൊന്നും കാണാനോ കേൾക്കാനോ ആവുന്നില്ലെന്നത് അതിനേക്കാളേറെ കഷ്ടം.

പ്രിയ ചിത്രകാരാ..

ഒരു ദേശീയതയിൽ നിന്ന് ചവിട്ടി പുറത്താക്കപ്പെടുമ്പോൾ, മറ്റൊരു സാർവ്വദേശീയതയിലേക്ക് മുഖം പൂഴ്ത്താനുള്ള തത്രപ്പാടിലാണ് മുസ്ലിം സ്ത്രീ പർദ്ദ ആഘോഷിക്കുന്നത്. ഇനിയും അവളെ മുഖമടച്ച് ആട്ടുന്നതെന്തിന്?. മുഖ്യധാരയുടെ പിന്നാമ്പുറങ്ങളിലെങ്കിലും അവളൊന്ന് ചുരുണ്ടോട്ടെ..

ചിന്തകന്‍ said...

പള്ളിക്കുളത്തിന്റെ കമന്റിന് ഒരു സല്യൂട്ട്.

എന്താണ് ആളുകള്‍ പര്‍ദ്ദയില്‍ ഇത്ര വിരോധം എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.

മിക്കവാറും എല്ലാവരും പറയുന്ന കാരണം, പര്‍ദ്ദ/ഹിജാബ് പുരുഷാധിപത്യത്തിന്റെ അടയാളമാണെന്നാണ്. ഏത് കാലഘട്ടത്തിലാണ് ഈ പര്‍ദ്ദ പുരുഷാധിപത്യത്തിന്റെ അടയാളമായി മാറിയത് എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല.

പര്‍ദ്ദ പുരുഷാധിപത്യത്തേക്കാളുപരി സ്ത്രീ ആധിപത്യത്തിന്റെ അടയാളമാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി എന്നാണെനിക്ക് തോന്നുന്നത്. പണ്ട് മാറ് മാറക്കരുതെന്ന് കീഴാളന്‍ മാരോട് പറഞ്ഞത് എന്തിനായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ശെരിക്കും ഒരു പുരുഷാധിപത്യമായിരുന്നു. സ്ത്രീ പര്‍ദ്ദ പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ അവളുടെ ശരീരത്തിന്റെ മേലുള്ള പുരുഷന്റെ ആധിപത്യം അവസാനിക്കുന്നു. മാറും നിതംബവും തള്ളി നിര്‍ത്തുന്ന സ്ത്രീകളുടെമേല്‍ എപ്പോഴും പുരുഷന്മാര്‍ക്ക് തന്നെയാണ് ആധിപത്യം.ചിത്രകാരനെ പോലുള്ളവരുടെ സൂക്കേടും അത് തന്നെ.
അല്ലാതെ പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ കഷ്ടപാട് കണ്ട് അലിവ് തോന്നി അടിക്കുന്നതല്ല ഇത്തരം തനി വര്‍ഗീയ പോസ്റ്റുകളൊന്നും.
ഇത് പോലുള്ള കാര്യങ്ങളാണ് ഇദ്ദേഹത്തിന് ഇസ്ലാമിനോടുള്ള വിരോധത്തിന്റെ പ്രധാന കാരണവും

സുന്ദരികളും അത്പവസ്ത്രധാരിണികളും ആയ സ്ത്രീകളെ മാത്രം 99% പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ മനസശ്ശാസ്ത്രമെന്താണ്? ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? വ്യവസാ‍യങ്ങളും സാമ്രാജ്യത്വവും അവളുടെ മനസ്സിനേക്കാളുപരി ശരീരത്തെയാണ് ചൂഷണം ചെയ്യുന്നത്.

ഇസ് ലാം സ്ത്രീശരീരത്തിന്‍ മേലുള്ള ആധിപത്യം അവളെ തന്നെയേല്‍പിച്ച് പകരം അവളുടെ പരിശുദ്ധമായ മനസ്സിനെ പുറത്ത് കാണിക്കാനും പ്രദര്‍ശിപിക്കാനുമുള്ള അവസരമാണ് നല്‍കുന്നത്. മനസ്സിലേക്ക് നോക്കുന്നതിനേക്കാള്‍ ശരീരത്തിലേക്ക് നോക്കാന്‍ ഇഷ്റ്റപെടുന്നവര്‍ക്ക് അത് അലോസരമുണ്ടാക്കും.

മറ്റെല്ലാവരും ധരിക്കുന്ന വസ്ത്രം മോശമാണെന്ന് ഇവിടെ ആരും വാദിക്കുന്നില്ല. മറിച്ച് പര്‍ദ്ദയുടെ പിന്നാലെയാണ് പുരോഗമന വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗീയ വിഷങ്ങള്‍ ഉറഞ്ഞു തുള്ളുന്നത്.

ഇസ്ലാം ഉദ്ദേശിക്കുന്നത് മാന്യമായ വസ്ത്ര ധാരണമാണ്. അസുഖം പിടിച്ച കണ്ണുകള്‍ അവളുടെ ശരീരത്തിലേക്ക് ആഴ്ന്ന് തറക്കാത്ത വിധത്തിലുള്ള ഒരു വസ്ത്രം. അത് പര്‍ദ്ദയാകാം ചുരീദാറാകാം മറ്റു വല്ലതുമാകും. അത് ധരിക്കുന്ന ആളുകളുടെ സൌകര്യം ഇഷ്ടവും അനുസരിച്ചിരിക്കും.


മുഖ വസ്ത്രത്തെ കുറിച്ചാണെങ്കില്‍ .... അതിന്റെ ആവശ്യമില്ല എന്നതാണ് എന്റെ വ്യക്തിപരമായതും ഖുര്‍ആന്റെ അധ്യാപനങ്ങളോട് (മുഖം മുങ്കൈയും ഒഴിച്ച് മറ്റുഭാഗങ്ങള്‍) കൂടുതല്‍ യോജിക്കുന്നതും.

Jijo said...

മുണ്ടും ബനിയനും മൊട്ടത്തലയും താടിയും അരയിലെ ബെല്‍റ്റും ഒരു കാലത്ത്‌ മുസ്ളിം വസ്ത്ര ശൈലിയായിരുന്നു. അതുപോലെ തന്നെ മുണ്ടും റൌക്കയും തലയിലെ തട്ടവും. ഇവയൊന്നും മലയാളിക്ക്‌ സ്വീകരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. മറ്റുള്ളവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും കുറച്ചു മാറ്റങ്ങള്‍ മാത്രമല്ലേ അത്‌. ഓരോ വിഭാഗങ്ങള്‍ക്കും ഒരോ തരം വേഷം ആയിരുന്ന കാലത്ത്‌ നിന്നും സമൂഹം വളരെയേറെ മുന്നോട്ട്‌ വന്നിരിക്കുന്നു. ഒരുമയിലേക്കുള്ള പ്രയാണമായിരുന്നു അല്ലാതെ വ്യത്യസ്തതയിലേയ്ക്കല്ല. റോഡില്‍ വച്ച്‌ കണ്ടാല്‍ ഇയാള്‍ മുസ്ളീമാണോ ക്രിസ്ത്യാനിയാണോ, നായരാണോ നംബൂര്യാണോ, പുലയനാണോ പറയനാണോ, എന്തിന്‌ ആണാണോ പെണ്ണാണോ എന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലേയ്ക്ക്‌ നാം അടുത്ത്‌ കൊണ്ടിരുന്നു. പെട്ടെന്നാണ്‌ കേരളത്തില്‍ ഒരു എതിര്‍ കാറ്റ്‌ വീശുകയും എല്ലാവരും ഒരു ബ്രാന്‍ഡിംഗ്‌ ജ്വരത്തിന്‍റ്റെ പിടിയില്‍ പെടുന്നതും. ക്രിസ്ത്യാനികളും ഈഴവരും വീടിന്‍റ്റെ മുന്‍പില്‍ അവരവരുടെ കൊടികള്‍ തൂക്കുകയും, ആറ്‍.എസ്സ്‌.എസ്സ്‌ കാര്‍ കാവി മുണ്ട്‌ ഉടുത്ത്‌ ചന്ദനക്കുറി തൊടുകയും ചെയ്യുന്നത്‌ ഈ ജ്വരത്തിലാണ്‌. ഇതെല്ലാം ഒരു പാസിംഗ്‌ സ്റ്റേജ്‌ മാത്രമാണ്‌. താടി വളര്‍ത്തുന്നതും, കാവി ഉടുക്കുന്നതും, കൊടി കെട്ടുന്നതും എല്ലാം കാലക്രമേണ കെട്ടടങ്ങും. പക്ഷേ പര്‍ദ്ദ ഒരിക്കല്‍ ധരിച്ച്‌ തുടങ്ങിയാല്‍ പിന്നെ അത്ര എളുപ്പം ഊരുകയില്ല.

വടക്കേ ഇന്ത്യക്കാരുടെ ചുരിദാര്‍/സല്‍വാര്‍ കമ്മീസും, വിദേശീയവും പുതു തലമുറയുടെ ജീന്‍സും എല്ലാം ഒരു സുപ്രഭാതത്തില്‍ ആരും കെട്ടിയിറക്കിയതല്ല. അപ്പറ്‍ ക്ളാസ്സില്‍ നിന്നും ആരംഭിച്ച്‌, ലോവറ്‍ ക്ളാസ്സുകളിലേയ്ക്ക്‌ വളരെ സാവധാനത്തില്‍ എത്തപ്പെട്ട വസ്ത്രങ്ങളാണവ. ഇതൊന്നും ഒരു മത തത്വ സംഹിതയും ആരേയും അടിച്ചേല്‍പ്പിച്ചതല്ല. ഓരോരുത്തരും സ്വന്തം ഇഷ്ടപ്രകാരം വാങ്ങി ഉപയോഗിച്ചതാണ്‌. ഏതെങ്കിലും മതത്തിന്‍റ്റെ വേലിക്കെട്ടിനകത്തല്ല ചുരിദാറും ജീന്‍സും നില്‍ക്കുന്നത്‌. ഉത്തരേന്ത്യയിലെ ഹിന്ദുക്കളും മുസ്ളീമുകളും ക്രിസ്ത്യാനികളും ഇതുപയോഗിച്ചിരുന്നു. ഏതെങ്കിലും ക്രിസ്ത്യന്‍ സഭകള്‍ പ്രൊമോട്ട്‌ ചെയ്തിട്ടല്ല ആണുങ്ങളും പെണ്ണുങ്ങളും ജീന്‍സ്‌ ഇട്ടത്‌. പല സഭകളും തുടക്കത്തില്‍ എതിര്‍ത്തിരുന്നതുമാണ്‌.

അപ്പോള്‍ പറയും പര്‍ദ്ദയും ആരും അടിച്ചേല്‍പ്പിക്കുന്നില്ല എന്ന്. ചിന്തകന്‍റ്റെ മുകളിലെ കമന്‍റ്റില്‍ തന്നെ ഉണ്ടല്ലോ പര്‍ദ്ദയെ പറ്റി ഇസ്ളാമികമെന്ന് നിങ്ങള്‍ പറയുന്ന കാഴ്ചപ്പാട്‌. സ്ത്രീ സ്വതന്ത്രയാവണമെങ്കില്‍ പര്‍ദ്ദ ധരിക്കണമെന്നു തന്നെയല്ലേ അത്‌ പറയുന്നത്‌? പര്‍ദ്ദയല്ലെങ്കിലും കുഴപ്പമില്ല, പര്‍ദ്ദാ സമാനമായ വസ്ത്രമാണെങ്കിലും മതി എന്ന് പറയുമ്പോഴും പര്‍ദ്ദ തന്നെയാണ്‌ മുസ്ളിം സ്ത്രീയുടെ ഉത്തമമായ വസ്ത്രം എന്ന്‌ വിവക്ഷിക്കുന്നില്ലേ? ഒരു കത്തോലിക്ക കുടുംബത്തില്‍ വളര്‍ന്ന എനിക്കറിയാം, മതത്തിന്‍റ്റെ സമ്മര്‍ദ്ദം എന്താണെന്ന്. അതിന്‌ പ്രത്യേകിച്ച്‌ ഫത്‌വ ഒന്നും ഇറക്കേണ്ട കാര്യമില്ല. ചിന്തകന്‍റ്റെ കമന്‍റ്റില്‍ പറഞ്ഞിരിക്കുന്ന ലൈംഗിക ആകര്‍ഷണത്തിന്‍റ്റെയും ധാര്‍മികതയുടെയും ഒക്കെ കാര്യങ്ങള്‍ അങ്ങോട്ട്‌ വിശദമായിട്ട്‌ പറഞ്ഞാല്‍ മതി. പര്‍ദ്ദ ധരിക്കാത്തതും അധാര്‍മികതയും പിന്നെ ഒന്ന് തന്നെയാവുന്നു. ധാര്‍മികതയുടെ പര്‍ദ്ദ അണിയാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു.

Jijo said...

എന്‍റ്റെ ബോസ്‌ ഒരു സ്ത്രീയാണ്‌. ബോസിന്‍റ്റെ ബോസും സ്ത്രീയാണ്‌. മുന്നൂറോളം വരുന്ന ഓഫീസില്‍ നല്ലൊരു ശതമാനം മാനേജര്‍മാരും സ്ത്രീകളാണ്‌. അവര്‍ എല്ലാം വളരെ മാന്യമായി തന്നെ വസ്ത്രം ധരിക്കുന്നവരാണ്‌ താനും. മുട്ടിനു മുകളില്‍ നില്‍ക്കുന്ന സ്കറ്‍ട്ടും ബ്ളൌസും സ്കാര്‍ഫും ഒക്കെയാണ്‌ സാധാരണ വേഷം. ഇതൊന്നും കണ്ടിട്ട്‌ ഇവിടെ ആര്‍ക്കും ഒന്നും ഇളകുന്ന പോലെ തോന്നുന്നില്ല. ജോലി സ്ഥലത്തോ മീറ്റിംഗുകളിലോ ഒന്നും അവറ്‍ സ്ത്രീകളാണെന്നോ ലൈംഗിക ഉപകരണങ്ങളാണെന്നോ എനിക്ക്‌ തോന്നിയിട്ടില്ല. വ്യക്തിത്വങ്ങള്‍ മാത്രമേ ഈ ഓഫീസിലുള്ളൂ. അവര്‍ക്കെല്ലാവര്‍ക്കും തന്നെ നല്ല കുടുംബജീവിതവും കാണുന്നുണ്ട്‌. കഴിഞ്ഞ ക്രിസ്തുമസ്‌ പാര്‍ട്ടിയ്ക്കാണെങ്കിലും ഒരാള്‍ പോലും മദ്യത്തിന്‍റ്റെ പുറത്ത്‌ പോലും ഒരു അനാശാസ്യം കാണിക്കുന്നത്‌ ഞാന്‍ കണ്ടില്ല. അപ്പോള്‍ വസ്തത്തിലല്ല കാര്യം. നോക്കുന്നവന്‍റ്റെ കണ്ണിലാണ്‌. അങ്ങിനെ നോക്കുമ്പോള്‍ നിങ്ങളുടെയൊക്കെ മുന്‍പില്‍ പര്‍ദ്ദയിട്ടാലും സ്ത്രീകള്‍ക്ക്‌ രക്ഷയില്ല. സ്വന്തം പെങ്ങള്‍ക്ക്‌ പോലും ആങ്ങളയുടെ മുന്‍പില്‍ പര്‍ദ്ദയിട്ട്‌ നടക്കേണ്ടി വരുന്നത്‌ നല്ല ലൈംഗിക വിദ്യാഭ്യാസത്തിന്‍റ്റെ കുറവാണ്‌.

താങ്കള്‍ പറഞ്ഞ പോലെയാണ്‌ കാര്യങ്ങള്‍ എങ്കില്‍ താങ്കളുടെ മുന്‍പില്‍ എന്‍റ്റെ ഭാര്യയേയും, അമ്മയേയും പെങ്ങളേയുമൊക്കെ ഞാന്‍ എങ്ങിനെ കൊണ്ടു വരും? ഇങ്ങിനെ പോയാല്‍ പര്‍ദ്ദ കുറേയേറെ വാങ്ങേണ്ടി വരും. സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്‌. പര്‍ദ്ദ കൊണ്ട്‌ മൂടിയിട്ട്‌ വേണം സ്ത്രീയ്ക്ക്‌ സ്വാതന്ത്ര്യം നല്‍കാന്‍ എന്ന ചിന്ത തന്നെയാണ്‌ തെറ്റ്‌.

പര്‍ദ്ദ ഇഷ്ടപ്പെടാത്തവരെ മുഴുവന്‍ ഇസ്ളാം വിരോധികളെന്ന്‌ മുദ്ര കുത്തരുത്‌. ഇവിടെ എതിര്‍ക്കുന്നത്‌ ഇസ്ളാമിനെയല്ല. ഇസ്ളാമിന്‍റ്റെ പേരില്‍ സമൂഹത്തില്‍ വേര്‍തിരിവ്‌ ഉണ്ടാക്കുന്നതിനെയാണ്‌. മുഖ്യധാരയില്‍ നിന്നും ആരാണ്‌ മുസ്ളിം സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത്‌? താങ്കളടക്കമുള്ള മുസ്ളിം ആണുങ്ങള്‍ തന്നെയാണ്‌ അതിനു ശ്രമിക്കുന്നത്‌. നിങ്ങളുടെ സ്ത്രീകളെ മറ്റുള്ളവര്‍ കാമകണ്ണുകളോടെയാണ്‌ നോക്കുന്നത്‌ എന്ന ധാരണയില്‍ നിന്ന്, അല്ലെങ്കില്‍ അവള്‍ മറ്റാര്‍ക്കെങ്കിലും വശംവദയായിപോകുമോ എന്ന ഭയം കൊണ്ട്‌, അതുമല്ലെങ്കില്‍ ഇവളെങ്ങാനും സ്വയം പര്യാപ്തയായാല്‍ എന്‍റ്റെ ഗതി എന്താകുമെന്ന പേടികൊണ്ട്‌. എന്നിട്ട്‌ മറ്റുള്ളവരെ പറയുന്നതെന്തിന്‌? അവളോട്‌ കപടമായ സഹതാപം കാണിക്കുന്നതെന്തിന്‌? അവളെങ്ങാനും പിന്നാമ്പുറത്തെങ്ങാനും ജീവിച്ചോട്ടെയെന്ന്‌. അതെ അതു തന്നെയാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടത്‌. അതിനു വേണ്ടി തന്നെയാണ്‌ ഈ പര്‍ദ്ദ.

പര്‍ദ്ദയോട്‌ മാത്രം ഇത്ര വിരോധം എന്താണെന്ന്‌ ആലോചിച്ചിട്ട്‌ ഒരെത്തും പിടിയും കിട്ടാത്ത ചിന്തകനോട്‌ ഒരു വാക്ക്‌. സമൂഹത്തില്‍ വളരെ അധികം ദൃഷ്ടിഗോചരമായ ഒരു വേര്‍തിരിവ്‌ സൃഷ്ടിക്കുന്നത്‌ കൊണ്ട്‌ തന്നെയാണ്‌ പര്‍ദ്ദയോട്‌ എതിര്‍പ്പ്‌. മുസ്ളിം പെണ്ണുങ്ങളുടെ മാറഴക്‌ കാണാന്‍ സാധിക്കാത്തതിന്‍റ്റെ കഴപ്പാണെന്നൊക്കെ ചുമ്മാ പറയാം. അല്ലെങ്കില്‍ പുലരി പറയുന്ന പോലെ ഇസ്ളാമിക മൂല്യങ്ങളോട്‌ ഉള്ള എതിര്‍പ്പാണെന്നും പറയാം. സ്ത്രീ വിമോചനത്തിന്‌ പര്‍ദ്ദ ആവശ്യമാണെന്ന വാദമൊക്കെ കേള്‍ക്കുമ്പോള്‍, ഇതാണ്‌ നിങ്ങള്‍ പറയുന്ന ഇസ്ളാമിക മൂല്യമെങ്കില്‍, അതേ സാര്‍, ആ മൂല്യങ്ങളോടും എതിര്‍പ്പാണ്‌. ജട്ടി മാത്രം ധരിച്ച്‌ കുറേ ആണുങ്ങള്‍ മാത്രം കുളിക്കുന്ന സ്വിമ്മിംഗ്‌ പൂളില്‍ പാണ്റ്റ്സും ഷര്‍ട്ടുമിട്ട്‌ കുളിക്കുന്നവനെ കാണുമ്പോള്‍ തോന്നുന്ന ഒരു വികാരമില്ലേ, അതാണ്‌ സാര്‍ തെരുവില്‍ പര്‍ദ്ദ ധരിച്ച്‌ നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ഒരു സാദാ മലയാളിക്ക്‌ തോന്നുന്നത്‌. മതത്തിന്‍റ്റെ കണ്ണില്‍ കൂടി മാത്രം നോക്കുന്ന സാറന്‍മാര്‍ക്ക്‌ അത്‌ മനസ്സിലാകില്ല.

Jijo said...

കേരളത്തില്‍ മക്‌ഡോണള്‍ഡ്സാണോ, ഖുബ്ബൂസും ഷവര്‍മ്മയുമാണോ കൂടുതല്‍? ഇതെല്ലാം എനിക്കിഷ്ടം തന്നെയാണ്‌. സൌദിയിലെ ഈന്തപഴത്തിനോടും, ഖുബ്ബൂസിനോടും ഒന്നും എനിക്ക്‌ യാതൊരു വിരോധവുമില്ല. ഇതു കഴിച്ചാല്‍ മാത്രമേ മുസ്ളീമാവുകയുള്ളൂ എന്ന് കരുതുന്ന ആളൂകളോടാണെതിര്‍പ്പ്‌. പടിഞ്ഞാട്ടുള്ള മുതുക്‌ വളച്ചില്‍ തന്നെയാണ്‌ സുഹ്രുത്തേ ഞാന്‍ എതിര്‍ക്കുന്നത്‌. ക്രിസ്ത്യാനികളും മുസ്ളീമുകളും പടിഞ്ഞാട്ട്‌ വളക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാരും സംഘ്‌ പരിവാരങ്ങളും ഉത്തരേന്ത്യയിലേക്കും, കമ്മ്യൂണിസ്റ്റ്‌ ചിന്താധനന്‍മാര്‍ ചൈനയിലേക്കും വളയ്ക്കുന്നു. എന്തിനും ഏതിനും നമുക്ക്‌ പുറത്ത്‌ നിന്നും നിയമാവലി വരണം. നമുക്ക്‌ സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥ. ഇവിടെയാണ്‌ ചിത്രകാരന്‍ പറയുന്ന അടിമ മനസ്സ്‌ യാഥാര്‍ത്ഥ്യമാകുന്നത്‌.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്‌.

അടിയില്‍ ഒരൊപ്പ്...

ചിന്തകന്‍ said...

പ്രിയ ജിജോ...

ഒരുപാടെഴുതി കൂട്ടിയല്ലോ. ആകെ മൊത്തം ഒരു കാടുകയറ്റം

താങ്കളെഴുതിയതിന്റെ ആകെതുക പര്‍ദ്ദ മുസ്ലിം സ്ത്രീകളെ മാറ്റി നിര്‍ത്തുന്നു, വേര്‍തിരിവ് ഉണ്ടാക്കുന്നു, പ്രത്യേക ഐഡന്റിറ്റി ഉണ്ടാക്കുന്നു....

സഹോദരാ ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്.

വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമേ ദൃഷ്ടി ഗോചരമായ വേര്‍തിരിവ് സഹോദരന്‍ കണ്ടുള്ളൂ. മുസ്ലീം സ്ത്രീ തട്ടമിടുമ്പോള്‍ മറ്റുള്ളവരില്‍നിന്ന് വിത്യസ്തമായ ആ ശൈലി താങ്കള്‍ ദര്‍ശിക്കുന്നില്ലേ.

നിരീശ്വരവാദിയായ ഒരാള്‍ക്ക് ആളുകള്‍ കൂടുതല്‍ മത ധാര്‍മ്മികതകളിലേക്ക് തിരിച്ച് പോകുമ്പോള്‍ അത്പം കെറുവ് കാണാതിരിക്കില്ല. കാരണം അയാളെ സംബന്ധിച്ചേടൊത്തോളം വിവാഹം പോലും ഒരു തരം പൂട്ടാണ്. മൃഗങ്ങളെ പോലെ തന്നെ സര്‍വ്വ സ്വതന്ത്ര ലൈംഗികതയാണ് അവന്റെ ലക്ഷ്യം... അത്തരം ഒരു സാഹചര്യത്തിന് പര്‍ദ്ദ പോലുള്ള വസ്ത്രം തടസ്സം തന്നെയാണ്. കൂടുതല്‍ തുറന്നിടപെടാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ശരീരത്തെ അവള്‍ കൂടുതല്‍ അടച്ചു വെക്കുമ്പോള്‍ അത് അവനെ വല്ലാതെ വിളറിപിടിപ്പിക്കും. വേര്‍തിരിവ്, സ്വാതന്ത്ര്യം , പുരുഷാധിപത്യം എന്നൊക്കെ വെറുതെ വായിട്ടലച്ചു കൊണ്ടിരിക്കും.

നിയമാനുസൃതമല്ലാത്ത ലൈംഗികതയെ മിക്ക മതങ്ങളും അംഗീകരിക്കുന്നില്ല.

യഥാര്‍ത്ഥ വേര്‍തിരിവ് മനസ്സിലാണ്, വസ്ത്രത്തിലല്ല. ആ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താങ്കളെ പോലുള്ളവരാണ്. ഒരു സ്ത്രീ പര്‍ദ്ദ ധരിക്കണമോ മറ്റെന്ത് ധരിക്കണമെന്നോ, എന്ത് വിശ്വസിക്കണമെന്നോ തീരുമാനിക്കുന്നത് അവളുടെ സ്വാതന്ത്ര്യമാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ പര്‍ദ്ദ ധരിക്കുന്നത് അവളുടെ ഇഷ്ടപെകാരം തന്നെയാണ്. ആരെങ്കിലും അവളെ നിര്‍ബന്ധിച്ച് അത് ചെയ്യിപിപ്പിക്കുന്നതായി ജിജോയുടെ കയ്യില്‍ വല്ല തെളിവുമുണ്ടോ?

സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്

ഇതൊക്കെ എഴുതാപുറമാണ്. സാധാരണ വസ്ത്രം ധരിച്ച് നില്‍ക്കുന്ന സ്ത്രീയെ കണ്ടാല്‍ കാമാസക്തിക്കടിപെടും എന്നൊന്നും ഇവിടെയാരും പറഞ്ഞില്ല.

സ്ത്രീയുടെ സൌന്ദര്യവും ശരീരവുമാണ് ഏറ്റവും കച്ചവടല്‍ക്കരിക്കപ്പെടുന്നത്. പുരുഷ ശരീരത്തിനോ സൌന്ദര്യത്തിനോ അത്തരത്തില്‍ ഒരു മാര്‍ക്കറ്റില്ല. ദൃശ്യ മാധ്യമ/പത്ര പരസ്യങ്ങള്‍ തുടങ്ങി സിനിമകളിലെ പാട്ടും ടെന്നീസ് കളിയും ഒക്കെ കണ്ടാല്‍ അറിഞ്ഞു കൂടെ ..... സ്ത്രീയുടെ മനസ്സിനേക്കാളുപരി പുരുഷന്‍ സ്നേഹിക്കുന്നത് അവളുടെ ശരീരത്തെയാണെന്ന്.

അല്ലെങ്കില്‍ ഇത്തരം പരസ്യങ്ങളുടെയും,സിനിമകളുടെയുമൊക്കെ ഒരു മനശ്ശാസ്ത്രം പറഞ്ഞ് തരാമോ ജിജോ?

പ്രവീണ്‍ വട്ടപറമ്പത്തെ

പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ സ്ത്രീക്കുള്ള ചികിത്സയല്ല. മലീമസമായ മനസ്സും കണ്ണുമുള്ള, അല്ലെങ്കില്‍ അത്തരം മാനസികവസ്തയിലേക്ക് നയിക്കപെടാതിരിക്കാന്‍, ...
വട്ടപറമ്പത്ത് പറഞ്ഞ പോലുള്ള പുരുഷന്മാര്‍ക്കുള്ള ചികിത്സ തന്നെയാണ്. സംശയമേ വേണ്ട. :)

ഷൈജൻ കാക്കര said...

"ഇസ്ലാമിലെ മാന്യമായ വസ്ത്രധാരണത്തിൽ മുഖം മറയ്ക്കുന്ന പർദ്ദ വേണ്ടെങ്ങിൽ" എന്റെ സഹോദരിമാരെ, മുഖം മറയ്ക്കുന പർദ്ദ ഉപേക്ഷിച്ച്‌ മാന്യമായ ഏതു വസ്ത്രവും ധരിക്കു.

മുഖം മറയ്ക്കുന്ന കന്യാസ്ത്രികളുണ്ടെങ്ങിൽ അവരും ആ വസ്ത്രം ഉപേക്ഷിക്കണം.

Jijo said...

ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്. - നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ചെയ്യും. അത്ര തന്നെ.

ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?

നിരീശ്വരവാദിയെ കുറിച്ചും അവര്‍ക്ക് വിവാഹത്തോടുള്ള സമീപനവും ഒക്കെ താങ്കള്‍ എങ്ങിനെ മനസിലാക്കി? വളരെ കറക്ടായിരിക്കുന്നു.

എന്തായാലും ഇവിടെ ഞാന്‍ പറഞ്ഞത് കൊണ്ടു നാളെ കേരളം മുഴുവന്‍ പര്‍ദ്ദ ഇല്ലാതകില്ല, അതിന്‍ ആദ്യം ആണുങ്ങള്‍ നന്നാവണം. അതീ അടുത്ത കാലത്തൊന്നും ഉണ്ടാവുകയുമില്ല.

നന്ദി.

ചിന്തകന്‍ said...

ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?

ജിജോ താങ്കള്‍ക്ക് പര്‍ദ്ദയോടുള്ള അസഹിഷ്ണുത ഞാന്‍ മനസ്സിലാ‍ക്കുന്നു. അത്തരം ഒരസഹിഷ്ണുതാപരമായ ചിന്തയില്‍ നിന്നാണ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുന്നത്. സാമാന്യ ബോധമുള്ളവരാരും ഇങ്ങനെ ചോദിക്കുമെന്ന് തോന്നുന്നില്ല. :)

പര്‍ദ്ദക്കെതിരെ കൊടിപിടിക്കുന്നവര്‍ മിക്കവാറും കാ‍രശ്ശേരി...തുടങ്ങി ചിത്രകാരനെ പോലുള്ള പുരുഷ വര്‍ഗ്ഗമല്ലേ.... അപ്പോള്‍ തന്നെ അറിഞ്ഞൂടെ ചികിത്സ ആര്‍ക്കേണ്ട വേണ്ടത് എന്ന്. :)

SMASH said...

ജിജോ സര്‍..
ഒന്നും പറഞിട്ടു കാര്യമില്ല! മിണ്ടാതിരുന്നാല്‍ സമയം ഒരുപാട് ലാഭിക്കാം...

"ഇവര്‍ വിളിച്ചു് കൂവുന്ന വാചകങ്ങളില്‍ ആശയപരമായി ഒന്നുമില്ലെങ്കിലും ഭാഷാപരമായെങ്കിലും അല്പം കാമ്പുണ്ടായിരുന്നെങ്കില്‍ സഹി‍‍ക്കുന്നതിനു് എന്തെങ്കിലും അര്‍ത്ഥമുണ്ടായേനെ! ഇതു് അതുമില്ല. ‍ഇക്കൂട്ടര്‍ക്കുവേണ്ടി ചിലവാക്കുന്ന ഓരോ മിനിട്ടും നഷ്ടപ്പെട്ട മിനിട്ടുകളാണു്. എത്രയോ പോസ്റ്റുകളില്‍ കേട്ടുകേട്ടു് തഴമ്പിച്ച നാറുന്ന സ്ഥിരം പല്ലവികളുമായി ഇക്കൂട്ടര്‍ പിന്നെയും പിന്നെയും ഓരോരുത്തരെ മാറി മാറി സമീപിക്കുന്നതു് കാണുമ്പോള്‍ ഈയിടെയായി എനിക്കു് ഒന്നേ തോന്നുന്നുള്ളു - അറപ്പു്!"

Read full post

http://babu-c-k.blogspot.com/2008/07/blog-post.html

നിസ്സഹായന്‍ said...

“എല്ലാ സ്ത്രീകളും കറുത്ത തുണികൊണ്ടുയുണ്ടാക്കിയ മുഖം മൂടിയ പര്‍ദ്ദ, നല്ല ചന്തമായിരിക്കും!”
സോഷ്യലിസം ത്രൂ യൂണിഫോമിറ്റി- അതാണു പര്‍ദ്ദ.
കുറെ പര്‍ദ്ദയിട്ട (കണ്ണുമാത്രം കാണുന്നത്, അതല്ലേ കൂടുതല്‍ ഇസ്ലാമികം) സ്ത്രീക്കൂട്ടങ്ങള്‍ക്കിടയില്‍, ഐഡന്റിറ്റിക്കുവേണ്ടി എല്ലാ‍വരും ഓരോ നെയിംബോര്‍ഡ് ഫ്രെണ്ടിലും ബാക്കിലും തൂക്കിയാല്‍ ആളെ തിരിച്ചറിയാന്‍ സഹായകമാകും.

ഷൈജൻ കാക്കര said...

ഇക്വാലിറ്റി ത്രു പർദ്ദ എന്നതല്ലേ ശരി?

സോഷ്യലിസം ത്രു പർദ്ദ എന്നതിന്‌ വേറെ വല്ല മാനവും ഉണ്ടൊ?

പള്ളിക്കുളം.. said...

മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണം പ്രാഥമികമായിത്തെന്നെ ഒരു മതാചാരമാണ്. പരിശുദ്ധി, വ്യക്തിത്വം, സുരക്ഷ എന്നിവയൊക്കെ മറന്നേക്കുക.
പർദ്ദ സ്ത്രീയെ അടിച്ചമർത്തുന്നു എന്ന വാദം ഇന്ന് മിക്കവരും കയ്യൊഴിഞ്ഞതായി കാണാം. സ്ത്രീയുടെ തുണിയഴിച്ചു കളയാതെ തന്നെ ഇസ്ലാമിക ഫെമിനിസത്തിന്റെ ഒരു പുതിയ മുഖം സഹോദരന്മാർ കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ കടക്കൽ വെക്കാൻ ഇത്തരം പിച്ചാങ്കത്തികൾ പോരാതെ വരും.

ശിരോ വസ്ത്രത്തോട് ഇത്രയും അലർജിയുള്ള ആൾക്കാർ നമ്മുടെ പ്രധാന മന്ത്രി മന്മോഹൻ സിംഗിന്റെ തലയിലെ ആ വലിയ തുണിക്കെട്ട് എങ്ങനെ സഹിക്കുന്നു?.

ജിജോയുടെ വീക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി വലിയൊരു പാതകമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യധാരയെ കൊഞ്ഞനം കുത്തിക്കാണിക്കുന്നില്ലേ വിഭോ ആ ശിരോ വസ്ത്രവും?!

Dr.Doodu said...

ജിജോ പറഞ്ഞതിന് താഴെ ഒപ്പിടാതിരിക്കാന്‍ നിവൃത്തിയില്ല.
പര്‍ദ്ദയും സിഖ് ശിരോവസ്ത്രവും തമ്മില്‍ താരതമ്യമില്ല. 99 % ശരീര ഭാഗങ്ങളും മറച്ചു സ്ത്രീയെ ഒരു സത്വം പോലെയാക്കുന്ന പര്‍ദ്ദയും തല മാത്രം മൂടുന്ന ഒരു തുണിക്കഷണവും എങ്ങനെയാണ് തുല്യമാവുക? സിഖു കാരന്റെ വസ്ത്രധാരണ രീതിയും ബോധമുള്ളവരില്‍ പരിഹാസ്യതയാണ് ഉണ്ടാക്കുക എന്നത് സ്മരണീയം.:-)
Nb ഞങ്ങളുടെ മിഡില്‍ ഈസ്റ്റ്‌ ഓഫീസില്‍ 2 വര്‍ഷം ജോലി ചെയ്ത സഹപ്രവര്‍ത്തകന്‍ പറഞ്ഞത്, കൂടെ ജോലി ചെയ്ത പലരും ആരാണെന്നു ഇപ്പോഴും അറിയില്ല എന്നാണു! ശബ്ദമുണ്ടാക്കുന്ന ചില രൂപങ്ങള്‍ അത്ര തന്നെ! പക്ഷെ മന്‍ മോഹന്‍ സിംഗിന്റെ കൂടെ 10 മിനിറ്റ് വര്‍ക്ക്‌ ചെയ്‌താല്‍ തന്നെ, പിന്നീട് കണ്ടാല്‍ തിരിച്ചറിയാന്‍കഴിയും.

Dr.Doodu said...

"സ്ത്രീയുടെ തുണിയഴിച്ചു കളയാതെ തന്നെ ഇസ്ലാമിക ഫെമിനിസത്തിന്റെ ഒരു പുതിയ മുഖം സഹോദരന്മാർ കാണാനിരിക്കുന്നതേയുള്ളൂ"

അതെയതെ അടുത്തിടെ ചില സൂചനകള്‍ കിട്ടിത്തുടങ്ങിട്ടുണ്ട്. പര്‍ദ്ധയ്ക്കടിയില്‍ ഫെമിനിസം ഒളിച്ചു കടത്തിയ ചിലരെപ്പറ്റി..

പള്ളിക്കുളം.. said...

അങ്ങനെ ഞങ്ങൾ മുസ്ലീങ്ങൾ മുഖ്യധാരയിൽ ലയിക്കാൻ തീരുമാനിച്ചു. ഫാഷിസത്തിന്റെ പ്രയോക്താക്കൾ വടിവാളുമായി എത്തും മുമ്പ്, അറിയാതെയെങ്കിലും ഉതിർന്നു വീഴുന്ന ഫാഷിസത്തിന്റെ തന്നെ മൃദു ഭാഷണങ്ങൾ കേട്ടുകൊണ്ട് ഞങ്ങൾ മുഖ്യധാരയിൽ ലയിക്കാൻ തീരുമാനിച്ചു.


മുസ്ലിംങ്ങൾ മുഖ്യധാരയിൽ ലയിക്കുവാൻ.. 50 ഇന പരിപാടി
രൂപീകരിച്ചു.

kaalidaasan said...

ജിജോ പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു.


പള്ളിക്കുളത്തിന്റെ ചില അഭിപ്രായങ്ങളേക്കുറിച്ച് അല്‍പ്പം.

എല്ലാവരും ഒരുപോലെയിരിക്കുന്ന ഒരു തെരുവ്, നാട്, ലോകം..
എത്ര ബോറായിരിക്കുമത്?


അപ്പോള്‍ സൌദി അറേബ്യയും മറ്റ് ഇസ്ലാമിക രാജ്യങ്ങളും പരമ ബോറാണല്ലോ. അവിടെയും അല്‍പ്പം വ്യത്യസ്ഥതക്കു വേണ്ടി കുറച്ച് മുസ്ലിം സ്ത്രീകളെ ജീന്‍സൊക്കെ ധരിപ്പിക്കാന്‍ ശ്രമിച്ചാലോ? സ്ത്രീകളുടെ കണങ്കാല്‍ വെളിയില്‍ കണ്ടാല്‍ ചൂരലിനു തല്ലുന്ന മുത്തവകളൊക്കെ ആത്മഹത്യ ചെയ്യേണ്ടിവരും.

പള്ളുക്കുളം, താങ്കളുടെ ഈ ബോറു തിയറി ഏതെങ്കിലും ഇസ്ലാമിക രജ്യത്തു നടപ്പിലാക്കാനുള്ള തന്റേടമുണ്ടോ?


നിങ്ങളീപ്പറയുന്ന മുഖ്യധാര എന്നതിന് ഇന്ത്യൻ പശ്ചാത്തലത്തിൽ പലവർണ്ണമാണുള്ളത്. ബഹുവർണ്ണമാണതിന്റെ അടിത്തറ.

അപ്പോള്‍ ഇസ്ലാം നടപ്പിലാക്കാന്‍ പല പശ്ചാത്തലങ്ങളുണ്ടല്ലേ. ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍ ബഹു വര്‍ണ്ണത്തിലും ഇസ്ലാമിക രാജ്യ പശ്ചാത്തലത്തില്‍ ഏക വര്‍ണ്ണത്തിലും വേണമെന്ന് ഖുറാന്‍ അനുശാസിക്കുന്നുണ്ടോ?


സ്ത്രീയുടെ തുണിയഴിച്ചു കളയാതെ തന്നെ ഇസ്ലാമിക ഫെമിനിസത്തിന്റെ ഒരു പുതിയ മുഖം സഹോദരന്മാർ കാണാനിരിക്കുന്നതേയുള്ളൂ.

അത് കണാതിരിക്കുന്നതാണു ഭേദം.

സ്ത്രീകള്‍ ഇഷ്ട പ്രകാരം തെരഞ്ഞെടുക്കുന്നതാണ്‌ പര്‍ദ്ദ എന്നാണല്ലോ താങ്കളൊക്കെ പറയുന്നത്. സൌദി അറേബ്യയില്‍ നൂറ്റാണ്ടുകളായി പര്‍ദ്ദ ആണു വേഷം. അവിടത്തെ മുസ്ലിം സ്ത്രീകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമേ മറ്റു വസ്ത്രങ്ങള്‍ ധരിക്കാറുള്ളു. സൌദി അറേബ്യയിലെ സ്ത്രീകളോട് ഇഷ്ടമുള്ള വേഷം തെരഞ്ഞെടുത്തോളൂ എന്ന് പറഞ്ഞാല്‍ അപ്പോള്‍ കാണാം തുണികൊണ്ട് മൂടിവച്ചിരുന്ന ഇസ്ലാമിക ഫെമിനിസത്തിന്റെ യധാര്‍ത്ഥ മുഖം.

വെറുതെ അവിടെയും ഇവിടെയും ഇരുന്ന് ഗീര്‍വാണം അടിക്കാതെ അതൊന്ന് ചെയ്യാനുള്ള തന്റേടം ഏതെങ്കിലും ഇസ്ലാമിക രാജ്യം കാണിക്കുമോ?

Anonymous said...

I wonder why 'parda' is always a controversial subject. It is just a form of "Maxi" the most popular dress of all kind of women in kerala. Nobody can give a single proof that Muslim women should wear 'parda'. That's just a business trick to impose a religious status for a particular dress and market it. Muslim ladies are insisted to wear a dress that cover their body except face and forehand, that's religious right of every Muslim women -that can be churidar, saari jean&Tshirt. Any muslims has right to practice her religion. But if somebody want ladies to wear only parda- the dress of Arabian women- why not the males to wear the traditional Arabian dress. If anyone question it we cannot consider they are against muslims. Islam makes things easy and comfortable in each and every situation, but Muslims make it complicated. Can anybody show a book written from "right to left" that parda is one and only dress that all muslim women should wear? I repeat muslim ladies are requested to wear a dress that cover everything except their face and forehand.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇപ്പൊ പര്‍ദ്ദയുടെ പേരൊക്കെമാറി അബായ എന്നും മറ്റുപലപേരുകളിലുമാണ് അറിയപ്പെടുന്നത്!പിന്നെ നാട്ടിലെ പര്‍ദ്ദയും ഗള്‍ഫിലെ പര്‍ദ്ദയും വ്യത്യാസമുണ്ട്.ഇപ്പോള്‍ ഇവിടെ ഗള്‍ഫിലെ പര്‍ദ്ദധാരികളെ കണ്ണെടുക്കാതെ നോക്കിനില്‍ക്കും.കാരണം ഇപ്പോള്‍ ഈ പര്‍ദ്ദകള്‍ അല്ല അബായകള്‍ ബോഡിഷേപ്പിലാ തയിച്ചിടുന്നത്.പിന്നെ അതിന്റെ സുതാര്യതയും പരിധികള്‍ ലങ്കിക്കുന്നു.മുന്‍ഭാഗത്തുള്ള ആ കീറലും അടിയില്‍ കിടക്കുന്നതു മുഴുവന്‍ കാണിച്ചു തരുന്ന ഈ വസ്ത്രത്തിന്റെ പേരിലാണോ നാട്ടില്‍ ഇത്രക്കധികം ചര്‍ച്ച!!!

Unknown said...

ബുര്കക്കെതിരെ പടയൊരുക്കം നടത്തുന്നവരോട് രണ്ടു വാക്ക്..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@ചിത്രകാരന്‍:
താങ്കള്‍ തെറ്റിധാരനയുടെ ലോകത്താനെന്നു മറുപടിയില്‍ നിന്നും മനസ്സിലായി. വിമര്‍ശനങ്ങളില്‍ സ്ത്രീകള്‍ക്ക് എതിര്‍പ്പില്ലെന്ന് താങ്കള്‍ സ്വയം അങ്ങ് തീരുമാനിച്ചോ? അതോ ജനഹിത പരിശോധന നടത്തിയോ? എന്തെങ്കിലും കള്ളത്തരങ്ങള്‍ എഴുതി അത് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം എന്ന് സ്ഥാപിക്കാനാണ് താങ്കളുടെ ശ്രമം.
"സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കേണ്ടത് ഇരുളടഞ്ഞ മതങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന സത്യം തുറന്നു പറയാന്‍
പടച്ചോന്‍ ശക്തി നലകട്ടെ എന്നാശംസിക്കുന്നു"
എന്ന താങ്കളുടെ കണ്ടെത്തല്‍ തികച്ചും വിവരമില്ലായ്മയാണ്.
സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞു സൂക്ഷിക്കാന്‍ വേണ്ടിയല്ല ബുര്‍ഖ ധരിക്കുന്നത്, മറിച്ച്, ഇസ്ലാമില്‍ പറഞ്ഞ ശരീരം മറക്കലിനു ബുര്‍ഖ നല്ലൊരു വസ്ത്ര രീതി ആയതു കൊണ്ട് മാത്രമാണ്. ഭാവിയില്‍ ഇസ്ലാമില്‍ പറഞ്ഞ രീതിയില്‍ ശരീരം മറക്കാന്‍ ബുര്‍ഖ യെക്കാളും നല്ലൊരു വസ്ത്ര രീതി വിപണിയില്‍ വ്യാപകമായാല്‍ സ്ത്രീകള്‍ അതിലേക്കു മാറിയെന്നും വരാം.
പിന്നെ താങ്കള്‍ പറഞ്ഞില്ലേ, ഇരുളടഞ്ഞ മതങ്ങള്‍ എന്ന്. താങ്കള്‍ മതങ്ങളെ ക്കുറിച്ച് തെറ്റായി ധരിച്ചു വെച്ചിരിക്കുന്നത് താങ്കളുടെ കുടുസ്സു മനസ്സിന് ഒന്നും ഉള്‍കൊള്ളാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്. ഒരു മതവും ജനങ്ങളെ ഇരുളിലേക്ക് നയിക്കുന്നില്ല. മനുഷ്യരെ നന്നാക്കാന്‍ വേണ്ടി മാത്രമാണ് മതം.
ചിന്തിക്കുക, ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തമുണ്ട്.
http://badruism.blogspot.com/2010/05/blog-post.html#comments

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

ബുര്‍ക്ക വിരോധികളുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍!

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

ബുര്‍ക്ക വിരോധികളുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍!

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

http://badruism.blogspot.com/2010/05/blog-post_14.html

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

ബുര്‍ക്ക വിരോധികളുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍!
------------------------------
ബുര്‍ക്ക വിരോധികളായ ബ്ലോഗര്‍മാര്‍ അവരുടെ ബ്ലോഗുകളില്‍ ബുര്‍ക്ക നിരോധിക്കാന്‍ അവര്‍ നിരത്തുന്ന വാദങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി പല ഉധാഹരണങ്ങളും ചൂണ്ടിക്കാണിക്കുന്നതായി വായിക്കാന്‍ ഇടയായി. ഞാന്‍ വായിച്ച ചിലരുടെ പൊള്ളയായ വാദങ്ങള്‍ക്ക് എങ്ങിനെ മറുപടി നല്‍കാതിരിക്കും എന്നുള്ളതുകൊണ്ട് അതിനെ ക്കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.
ഒരു വിരുതന്‍റെ പ്രകടനം ഇങ്ങനെയായിരുന്നു.


" അറേബ്യന്‍ രാജ്യങ്ങളിലെ പൊടുന്നനെ ഉണ്ടാവുന്ന കാലാവസ്താ വ്യതിയാനങ്ങള്‍ (പൊടി, ചൂട്, തണുപ്പ് ) ശരീരത്തില്‍ എല്ക്കാതിരിക്കാനാണ് സ്ത്രീകള്‍ (പുരുഷന്മാരും) ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുന്നത്. അതിനു മതപരമായ ഒരു ബന്ധവും ഇല്ല. മരിച്ചു അത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇല്ലാത്ത നമ്മുടെ നാടിനെ പോലുള്ള സ്ഥലങ്ങളില്‍ അത്തരം വസ്ത്ര ധാരണം അനാവശ്യമാണ്. അറബി നാടുകളിലെ ആചാരങ്ങള്‍ ഇവിടെയും അതേപടി പിന്തുടരണം എന്ന് പറയുന്നത് ഉചിതമല്ല. "

.
ആ സുഹൃത്തിനോട് എനിക്ക് ചോദിക്കാനുള്ളത്,അറബിനാട്ടില്‍ ഉപയോഗിക്കുന്ന ബുര്‍ഖ ഇവിടെയും ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്ത് ന്യായമാനുള്ളത്? അതില്‍ എന്താണ് തെറ്റുള്ളത്? ലോകത്തെല്ലായിടത്തും ബുര്‍ഖ ഉപയോഗിക്കുന്നുണ്ടല്ലോ.
അറബ് നാട്ടില്‍ ചെയ്തത് കൊണ്ട് നമ്മളും ചെയ്യണമെന്നില്ല എന്ന് പറയുന്നു. അത് കൊണ്ട് എന്താണ് ബുധിമ്മുട്ട്? അങ്ങിനെയാണെങ്കില്‍, പണ്ട് കാലത്ത് യുറോപ്യന്‍സ് തണുപ്പില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന വസ്ത്രമാണ് കോട്ടും സ്യുട്ടും . എന്നാല്‍ ഇന്ന് നാട്ടില്‍ വി ഐ പി കളുടെ വസ്ത്രമാണ് കോട്ടും സ്യുട്ടും.. യുറോപ്യന്‍സ് അവരുടെ കാലാവസ്ഥക്ക് അനുസരിച്ച് ചെയ്ത കാര്യം നമ്മള്‍ ചെയ്യേണ്ടതില്ല എന്നൊന്നും ഇക്കൂട്ടര്‍ പറയാത്തതെന്ത് കൊണ്ട്?ഖുറാനില്‍ എവിടെയാണ് ബുര്‍ക്ക ധരിക്കാന്‍ പറഞ്ഞിട്ടുള്ളത് എന്ന് മറ്റു ചിലര്‍ എഴുതിക്കാണുന്നു.ഇവരോടൊക്കെ ആരാണ് പറഞ്ഞത് ഖുറാനില്‍ ബുര്‍ഖ ധരിക്കണം എന്നുണ്ടെന്ന്? അതോ ഇവര്‍ വായിച്ചതാണോ? എന്താണ് ഖുറാന്‍ പറഞ്ഞത്? സ്ത്രീകള്‍ അവരുടെ ശരീര വടിവ് അന്യ പുരുഷന്മാര്‍ കാണാത്ത രീതിയില്‍ ശരീരത്തെ മറക്കണം എന്നാണുള്ളത്. ആ രീതിയില്‍ ശരീരം മറക്കാന്‍ ബുര്‍ഖ നല്ലൊരു വസ്ത്ര രീതി ആയതു കൊണ്ട് മുസ്ലിം സ്ത്രീകള്‍ അത് ഉപയിഗിക്കുന്നു.(ചില സ്ത്രീകള്‍ അവരുടെ ശരീര വടിവ് കാണത്തക്ക രീതിയില്‍ ബുര്‍ഖ സ്ടിച്ചു ചെയ്തു ഉപയോഗിക്കുന്നുണ്ട്. അത്തരം ബുര്ഖകള്‍ ഖുറാന്‍ പറഞ്ഞ ശരീരം മറക്കല്‍ ലില്‍ പെടില്ല എന്നും സുഹൃത്തുക്കള്‍ മനസ്സിലാക്കണം)

Noushad Vadakkel said...

>>>ഈ പീഢന പശ്ചത്തലത്തിലേക്കാണ് പര്‍ദ്ദ എന്ന പരിശുദ്ധ സ്ത്രീ രക്ഷാകവചം അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് 20 വര്‍ഷം മുന്‍പ് ഇറങ്ങിവന്നിരിക്കുന്നത് !<<<

ഈ ശുദ്ധ വിവരക്കെടിനും അസഹിഷ്ണുതക്കും എന്ത് മറുപടി പറയാന്‍ .....ആദ്യം ആണും പെണ്ണും തമ്മിലുള്ള ജനിതക വ്യത്യാസമെന്കിലും മനസ്സിലാക്കൂ ...

chithrakaran:ചിത്രകാരന്‍ said...

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !