Monday, January 11, 2010

സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

മനോരമ,കണ്ണൂര്‍ എഡിഷന്‍ 2010 ജനുവരി 10 ഞായര്‍
മാതൃഭൂമി,കണ്ണൂര്‍ എഡിഷന്‍ 2010 ജനുവരി 10 ഞായര്‍
മാതൃഭൂമി,കണ്ണൂര്‍ എഡിഷന്‍ 2010 ജനുവരി 10 ഞായര്‍
പയ്യന്നൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ കേരളത്തിലെ സ്ത്രീ പുരുഷ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചതിന്റെപേരില്‍ ചിന്തകനും എഴുത്തുകാരനുമായ സക്കറിയയുടെ കൊരലിനുപിടിച്ച പയ്യന്നൂരിലെ ശ്രീരാമസേനക്കാര്‍ക്ക് പാര്‍ട്ടി ഭക്തന്മാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കാനും തങ്ങളുടെ കൂറു തെളിയിക്കാവുന്നതുമായ അവസരമാണിത്.

ഡിഫിയുടെ അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്റെ സേന എന്ന അര്‍ത്ഥത്തില്‍ ഡിഫിക്കാരേയും ശ്രീരാമസേന എന്ന് വിളിക്കാമെങ്കിലും, സക്കറിയയുടെ കൊരലിനു പിടിച്ച ഡിഫിക്കാരെ ശ്രീരാമസേനക്കാര്‍ എന്നു ചിത്രകാരന്‍ വിളിക്കുന്നത് അതുകൊണ്ടൊന്നുമല്ല.ഇന്ത്യയിലെ പൊതു സമൂഹത്തിലെ സ്ത്രീ പുരുഷന്മാരുടെ സദാചാര അച്ചടക്കത്തിന്റെ മൊത്തക്കച്ചവടക്കാരായ ശ്രീരാമസേനയുടെ പയ്യന്നൂരിലെ എജന്‍സിയെടുത്തിരിക്കുന്നത് ഡിഫിക്കാരാണെന്നതിനാല്‍ ഡിഫിക്കാരെ ശ്രീരമസേന എന്നു വിളിക്കുന്നതില്‍ സാങ്കേതികമായി തെറ്റൊന്നുമില്ല. ശ്രീരാമസേനക്കാര്‍ ഡിഫിയിലും,സി.പി.എം.ലും,കോണ്‍ഗ്രസ്സിലും,ബി.ജെ.പിയിലും,കേരള കോണ്‍ഗ്രസ്സിലും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഹൈന്ദവ സവര്‍ണ്ണതയുടെ മാടംബി മുഖമാണ്. ആ സവര്‍ണ്ണ മാടംബിത്വം ബി.ജെ.പി.,ആര്‍.എസ്.എസ്.ഹിന്ദു പരിവാര സംഘടനകളോട് ചെര്‍ന്നു നില്‍ക്കുംബോള്‍ മാത്രമേ എതിര്‍ക്കപ്പെടേണ്ടതുള്ളു എന്നത് ദാര്‍ശനിക ജീര്‍ണ്ണതകൊണ്ടുണ്ടാകുന്ന ഇടതുപക്ഷ സംഘടനകളുടെ ആത്മഹത്യാപരമായ നിലപാടാണ്. അത് അവര്‍ക്ക് മനസ്സിലാകുന്നില്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള മുനയൊടിക്കുന്ന ഘടകം.

സ്ത്രീകളെ പൊതുസമൂഹത്തില്‍ നിന്നും ആട്ടിയകറ്റാനുള്ള സദാചാര ജാഗ്രത പുലര്‍ത്തുന്ന ഇന്ത്യയിലെ രണ്ടു ശക്തികളില്‍ ഒന്ന് ഇസ്ലാം മത തീവ്രവാദമാണ്. ഇസ്ലാം മത വര്‍ഗ്ഗീയത തങ്ങളുടെ സ്ത്രീകളെ പര്‍ദ്ദയിലേക്ക് ആട്ടിക്കയറ്റി വാതിലടച്ച് തങ്ങളുടെ സങ്കുചിത മതതാല്‍പ്പര്യങ്ങള്‍ വിദഗ്ദമായി സംരക്ഷിക്കുംബോള്‍, ഹിന്ദു സ്ത്രീകള്‍ കണ്ട അന്യമതസ്തര്‍ക്കൊക്കെ വായിലു നോക്കാനും, ലൌജിഹാദുനടത്തി മതം മാറ്റി സാമൂഹിക സന്തുലനം തെറ്റിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ആശങ്കപ്പെടാന്‍ ഹിന്ദുത്വവാദികള്‍ക്കും അവകാശമുണ്ടല്ലോ ! സ്ത്രീ ലൈംഗീക ഉപകരണമാണെന്നും, ഈ സാധനങ്ങള്‍ സമൂഹത്തില്‍ നിയന്ത്രണമില്ലാതെ നടക്കുന്നത് മുസ്ലീം-ഹൈന്ദവ താല്‍പ്പര്യങ്ങളുടെ സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് തകര്‍ച്ചയുണ്ടാക്കുമെന്നും, മതം ദുര്‍ബലമാകുമെന്നും ആശങ്കപ്പെടുന്ന മതവിശ്വാസികളെ കുറ്റപ്പെടുത്താനാകില്ല. കാരണം, മതം സംങ്കുചിത താല്‍പ്പര്യങ്ങളുടെ സംരക്ഷണകേന്ദ്രമാണല്ലോ. എന്നാല്‍ ഈ സംങ്കുചിത താല്‍പ്പര്യങ്ങളുടെ ചക്കാലവട്ടത്തുനിന്നും സമൂഹത്തെ മോചിപ്പിച്ച് ജനാധിപത്യത്തിലേക്കും,മാനവികമായ പുരോഗതിയിലേക്കും നയിക്കാന്‍ പ്രതിബദ്ധരാകേണ്ടിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങളും,ജനാതിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആത്മബോധം നഷ്ടപ്പെട്ട് വര്‍ഗ്ഗീയവോട്ടിനുവേണ്ടി മതത്തിന്റെ ചക്കാലവട്ടത്തിനകത്തേക്ക് തിരിച്ചുവന്ന് ഭിക്ഷയാചിക്കാന്‍ തുടങ്ങിയപ്പോള്‍... ഡിഫിക്കാര്‍ക്ക് ശ്രീരാമസേനയുടെ കര്‍ത്തവ്യം ഏറ്റെടുക്കാതിരിക്കാനാകില്ല. കോണ്‍ഗ്രസ്സിന്റെ ഖദര്‍ ഷര്‍ട്ടിട്ടുകൊണ്ടുതന്നെ ശ്രീരാമസേനയുടെ കാവിമുണ്ടുടുക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ദാര്‍ശനിക പ്രശ്നങ്ങളില്ല. എന്നാല്‍ ഡിഫിയിലെ ശ്രീരാമസേനക്കാര്‍ വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും.

ഡിഫിയിലെ ശ്രീരാമസേനക്കാര്‍ അനുകൂല സാഹചര്യം ലഭിച്ചപ്പോള്‍ പിഡിപിയുടെ കൂടെനിന്ന് ഒന്നു തൂറ്റിയതാണ് മഞ്ചേരിയില്‍ ഉണ്ണിത്താനെ പോലീസ് പിടിയിലാക്കാന്‍ കാരണമായത്.കമ്മ്യൂണിസ്റ്റ് ദൈവം ശ്രീ.ശ്രീ.ശ്രീ.സഖാവ് പിണറായിയെയും,ഉസ്താദ് തിരുമേനിയുടെ വാമഭാഗവും വീരശൂര പരാക്രമിയും, പര്‍ദ്ദയിടുന്ന,അഞ്ചുനേരം നിസ്ക്കരിക്കുന്ന,മാന്യ മാന്യ സൂഫിയതാത്തയെയും വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച എതിര്‍പാര്‍ട്ടിയിലെ പീരങ്കിയായ കോണ്‍ഗ്രസ്സ് നേതാവിന്റെ സദാചാരമുഖം തകര്‍ക്കാന്‍ കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ ഡിഫിയിലെ ശ്രീരാമസേനക്ക് മൌദൂദി ജിഹാദികളുടെ സാഹോദര്യം കൂടി ലഭിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഉണ്ണിത്താനെയും കൂടെയുള്ള സ്ത്രീയെയും സാഹചര്യത്തെളിവുവച്ച് സദാചാരലംഘകരായി കല്‍പ്പിച്ച് സംഘം ചേര്‍ന്ന് പീഢിപ്പിക്കാനും,അപമാനിക്കാനും,ഡിഫിയുടെ കൊടിപിടിച്ച് സ്ത്രീകളെ അടക്കം അണിനിരത്തി മുദ്രാവാക്യം വിളിപ്പിക്കാനും,പോലീസിനെക്കൊണ്ട് കേസെടുപ്പിക്കാനും എന്തായിരുന്നു ആവേശം ! മഞ്ചേരിയിലെ മഹത്തായ പ്രകടനത്തിന്റെ തുടര്‍ച്ചയായി പയ്യന്നൂരിലും ഡിഫി തങ്ങളുടെ സവര്‍ണ്ണ മാടംബിത്വത്തിന്റെ പല്ലും നഖവും കാണിച്ച് സക്കറിയയുടെ കഴുത്തിന് പിടിച്ച് ശ്രീരാമസേനക്കാരുടെ ആധിക്യം ഡിഫിയില്‍ എത്രത്തോളമുണ്ടെന്ന് കേരള ജനതക്ക് തെളിവുനല്‍കിയിരിക്കയാണ്.

രസകരമായത്, ഡിഫിയുടെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും അതിന്റെ നേതാക്കള്‍ നടത്തിയ അപലപിക്കല്‍ പ്രസ്താവനയാണ്. ഉണ്ണിത്താന്റെ പ്രവര്‍ത്തിയോട് എതിര്‍പ്പ് പുലര്‍ത്തിക്കൊണ്ടുതന്നെ, സക്കറിയയുടെ കഴുത്തിനു പിടിച്ചത് ഡിഫിയുടെ ഔദ്ദ്യോഗിക നിലപാടല്ലെന്ന് കുട്ടിസഖാക്കള്‍ ചവിട്ടിപ്പരത്തി പ്രസ്താവിച്ചു ! ഫലത്തില്‍ ശ്രീരാമസേനക്കാരുടെ കയ്യ് സക്കറിയയുടെ ശബ്ദപേടകത്തിന്റെ പടിപ്പുരയില്‍ ഉദ്ദേശിക്കാതെ തട്ടിപ്പോയതായിരിക്കാനെ സാദ്ധ്യതയുള്ളെന്ന് !! എന്തായാലും ശ്രീരാമസേനയും, സവര്‍ണ്ണ മാടംബിത്വവും തള്ളിപ്പറയാനാകില്ലെന്ന് !!! ഹൈന്ദവ-മുസ്ലീം വര്‍ഗ്ഗീയതയുടെ സ്ത്രീ വിരുദ്ധത നമ്മുടെ പുരോഗമന പ്രസ്ഥാനത്തിനും ശത്രു നിഗ്രഹത്തിനായി ഉപയോഗിക്കാം എന്ന് സമര്‍ത്ഥിക്കുംബോള്‍ ആത്മഹത്യാപരം എന്നല്ലാതെ എന്തുപറയാന്‍ !!!!

ഡിഫിയിലും സി.പി.എം ലും ചേക്കേറുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളും ട്രോജന്‍ കുതിരകളായി അവരുടെ അജണ്ടകള്‍ നടപ്പാക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ ചങ്കിനകത്ത് ഞെരിച്ച് കൊല്ലപ്പെടുന്ന പുരോഗമന ശബ്ദമാണ്. ചിന്താശേഷിയുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുകതന്നെ വേണം.

പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!! ഉണ്ണിത്താന്‍ സദാചാര പോലീസിന്റെ പിടിയിലായതിനെക്കുറിച്ച് ചിത്രകാരന്റെ പോസ്റ്റ്:|ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

31 comments:

പള്ളിക്കുളം.. said...

“ദൈവം ശ്രീ.ശ്രീ.ശ്രീ.സഖാവ്“

നർമ്മത്തിൽ ഭായിയെയും വാഴക്കോടനേയും വെല്ലുമല്ലോ സഖാവേ താങ്കൾ.. :)

chithrakaran:ചിത്രകാരന്‍ said...

ഡിഫിയിലും സി.പി.എം ലും ചേക്കേറുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളും ട്രോജന്‍ കുതിരകളായി അവരുടെ അജണ്ടകള്‍ നടപ്പാക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ ചങ്കിനകത്ത് ഞെരിച്ച് കൊല്ലപ്പെടുന്ന പുരോഗമന ശബ്ദമാണ്. ചിന്താശേഷിയുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുകതന്നെ വേണം.

Mr. K# said...

:-)

Prakash D Namboodiri said...

Fine. raise the different voice whenever it is needed. English due to technical problems. Thank you for your valuable comment.

ശ്രീക്കുട്ടന്‍ said...

സത്യം ചിത്രകാരാ. ഇതേപോലുള്ള തെമ്മാടിത്തരങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ വേണം. സ്വന്തം വീടിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നുവച്ചിട്ട് അന്യന്റെ വീട്ടിലെ ജന്നല്‍ എങ്കിലും തുറക്കപ്പെടുന്നുണ്ടോ എന്നു കണ്ണും നട്ടിരിക്കുന്ന സദാചാരമാലാഖമാര്‍ നമ്മുടെ നാടിന്റെ ശാപമാണു. എന്റെയും പ്രതിഷേധം അറിയിച്ചുകൊള്ളുന്നു

കറുത്തേടം said...

കപടമതേതരമുഖം ഇല്ലാതെ കാര്യങ്ങളെ നോക്കുന്ന ചിത്രകാരന്‍ സങ്കുചിത മതസ്ഥരില്‍നിന്നും സങ്കുചിതരാഷ്ട്രീയക്കാരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.

"പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!! "

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഏതൊരു നീക്കവും എതിര്‍ക്കപ്പെടേണ്ടതാണ്.

നന്ദന said...

അക്രമം ആരുടെ നേരേയായാലും എതിർക്കപ്പെടുകതന്നെ വെണം.സവർണ്ണമാടമ്പിത്തരങൽ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്തെ മതിയാകൂ.

ഷൈജൻ കാക്കര said...

സഹിത്യ അകാഡമിയുടെ ഉപകാര സ്മരണ!

സക്കറിയ സംഭവം സാഹിത്യകാരൻ എം. മുകുന്ദൻ പഠിച്ച്‌ വരുന്നതെയുള്ളു, എല്ലാവരും കാത്തു നിൽക്കുക!

സക്കറിയയുടെ കൊരലിന്‌ പിടിച്ചവർ ആരായിരുന്നാലും, അവർ സമൂഹത്തിലെ "നികൃഷ്ടജീവികൾ" (കടപാട്‌ - പിണറായി) ആണ്‌ എന്ന്‌ തട്ടിവിടാനും മുകുന്ദന്റെ പുതിയ ദൈവം സമതിക്കുന്നില്ലേ? ദൈവത്തിന്റെ വികൃതികൾ!

Unknown said...
This comment has been removed by the author.
Unknown said...

മുൻ കമന്റ് ഞാൻ ഡിലീറ്റ് ചെയ്യുന്നു തെറ്റിദ്ധാരണക്ക് മാപ്പും ചിത്രകാരാ ക്ഷമി

365 ദിവസവും പാർട്ടിക്ലാസ്സുകൾ നടത്തുന്ന DYFI ക്ക് ചിത്രകാരൻ പറയുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളെ തിരുത്താനായില്ലെന്നൊ? അങ്ങിനെയെങ്കിൽ ഈ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയോർത്ത് സഹതപിക്കുന്നു.

saju john said...

ചിത്രകാരന് മറുപടി, അതും പഴുതടച്ച് മറുപടി, ഉടന്‍ ബ്ലോഗില്‍ വിരിയുന്ന പുതിയ ഡിഫി ബ്ലോഗ്ഗേഴ്സ് നല്‍കുന്നതായിരിക്കും.

ആ നയനാന്ദകരമായ ബ്ലോഗ് കുത്തോഴുക്ക് കാണാ‍ന്‍ കാത്തിരിക്കുന്നു. അതില്‍ ഈ ചിത്രകാരന്‍ ഒഴുകിപോവുന്നതും

അപ്പൂട്ടൻ said...

ചിത്രകാരൻ,
എതിരഭിപ്രായങ്ങളോട്‌ അസഹിഷ്ണുത എന്നത്‌ മിക്കവാറും എല്ലാ സംഘടനകളും വെച്ചുപുലർത്തുന്ന ഒരു വൃത്തികേടാണ്‌. എന്ന് സംഘടിക്കാൻ തുടങ്ങുന്നുവോ അന്നുമുതൽ ഇപ്പറഞ്ഞ അസഹിഷ്ണുതയുമുണ്ട്‌. ചിലരത്‌ വാക്കുകളിൽ, ആക്രോശങ്ങളിൽ ഒതുക്കുന്നുവെങ്കിൽ ചിലരത്‌ കയ്യാങ്കളി വരെ എത്തിക്കുന്നു. ആശയപരമായി പ്രതികരിക്കുന്നവർ, പ്രതിരോധിക്കുന്നവർ, നന്നേ ചുരുക്കം.
എതിർചേരിയിലുള്ളവരെ പറഞ്ഞാൽ അത്‌ അഭിപ്രായസ്വാതന്ത്ര്യവും ഞങ്ങളെപ്പറഞ്ഞാൽ അത്‌ പ്രതിഷേധാർഹവും. ചെരിപ്പേറ്‌ കേസിലും കണ്ടതല്ലെ ഇത്‌.
ഒരുതരം mob psychology, അല്ലാതെന്ത്‌?.

M.A Bakar said...

ശ്രീ സക്കറിയ്യ ഇടതു പക്ഷ ചായ്‌വുള്ള എഴുത്തും വായനും അറിയുന്ന നട്ടെല്ലുള്ള സാഹിത്യകാരനാണു.. ഫാസിസത്തിനു നേറെ ഒരോ ശ്വാസത്തിലും വാളെടുക്കുന്ന മനുഷ്യസ്നേഹി..

പക്ഷേ അദ്ധേഹം ആക്രമിക്കപ്പെട്ട ചുറ്റുപാടു, മൌലികമായും വ്യഭിചാരത്തെ സധാചാരപരമായ ഒരു ഉഭയകക്ഷി സമ്മതപ്രകാരമുള്ള പവിത്ര ചുറ്റിക്കളിയായി കാണാന്‍ പ്രേരിപ്പിച്ച ഘറ്റകം എന്തായാലും നട്ടെല്ലുവച്ചുള്ള അഭിപ്രായപ്രകടനമല്ല..

അമേരിക്കയില്‍ ഭര്‍ത്താവിനെ ഉറക്കികിടത്തി ഭാര്യ കാമുകനെ 'ഗവ്വുന്ന' സംസ്കാരം പുരോഗമനത്തിണ്റ്റെ പേരില്‍ സാംസ്കാരിക ചമ്മന്തിയാണു എന്നൊക്കെ കൂവി നടക്കുന്നതു മതങ്ങളുടെയും പര്‍ദ്ദായുടെയും കുറ്റമാണു പോലും..

അര്‍ദ്ധരാത്രി കാമാവേശിതനായ ഒരു രാഷ്ട്രീയ റൌഡിയും അന്യണ്റ്റെ ഭാര്യയുമായ യുവതിയും തനിച്ച്‌ ഒറ്റക്ക്‌ ഒരു വീട്ടില്‍ അന്തിയുറങ്ങാന്‍ വന്നതു സഞ്ചാര സ്വതന്ത്യ്രമാണു പോലും...

നട്ടെല്ലിലെ കശേരുക്കളുടെ വഴുവഴുപ്പു സമ്മതിച്ച്‌ തന്നിരിക്കുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാട്ടാർക്കൊക്കെയെന്തുപറ്റി?

Akbar said...

ചിത്രകാരാ
ഉണ്ണിത്താനെ PDP ക്കാര്‍ കെണി വെച്ച് പിടിച്ചതില്‍ അവരെ കുറ്റം പറയാനാവില്ല. സദാചാരം എന്നതിനപ്പുറം അതില്‍ ഒരു മധുരമായ പ്രതികാരത്തിന്റെ അംശം ഉണ്ട്. ഉണ്ണിത്താന്റെ പിണറായി സൂഫിയ പരാമര്‍ശം രാഷ്ട്രീയത്തില്‍ എത്രത്തോളം തറയാകാം എന്നതിന്റെ ഉദാഹരണമാണ്. അന്ന് കോള്‍മയിര്‍ കൊണ്ട ഉണ്ണിത്താനെ ഒന്ന് വെള്ളത്തില്‍ മുക്കി എടുക്കാന്‍ കിട്ടിയ അവസരം അവര്‍ ഉപയോകിച്ച് എന്നെ കരുതാനാവൂ. പിന്നെ സക്കരിയയോടു സഖാക്കള്‍ ചെയ്തത് ഒരു പൌരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരെയുള്ള കടന്നു കയറ്റമാണ്. നേരെ പറഞ്ഞാല്‍ ശുദ്ധമായ പോക്രിത്തരം. അതില്‍ ചിത്രകാരനോടൊപ്പം ഞാനും പ്രതിഷേധിക്കുന്നു.

Unknown said...

ഡീ വൈ എഫ് ഐ എന്ന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി കേരളത്തില്‍ നഷ്ടപ്പെട്ട് കഴിഞ്ഞു .
ഇങ്ങിനത്തെ ലോട്ട് ലൊടുക്കു സമരങ്ങളെ അവര്‍ക്ക് നടത്താന്‍ കഴിയുകയുള്ളൂ. അവരുടെ സംസ്ഥാന
സമ്മേളനം കേരളത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടാക്കിയില്ല. ചര്‍ച്ചകള്‍ നടത്താന്‍ പോലും അവര്‍ക്ക് പേടിയാണ് .പീ ടീ പീ കാര്‍ ചെയ്തത് , അവരില്‍ നിന്നും അത്രയേ പ്രതീക്ഷികീണ്ടു പക്ഷെ ഡീ വൈ എഫ ഐ നിന്നും നമ്മള്‍ഒ രുപാട് ആഗ്രഹിക്കുന്നുണ്ട് .ആത്മാവ് നഷ്ടപെട്ട നേത്രിത്തം ഉണ്ടായാല്‍ അണികളും ഇതൊക്കെയേ ചെയ്യു.ഒരു നല്ല സമരം അവര്‍ ഏറ്റെടുത്തു നടത്തിയിട്ട് കുറെ വര്‍ഷങ്ങളായി. ഇപ്പോള്‍ ആള്‍ക്കാരുടെ മെക്കിട്ടു കേട്ടമാണ് സമരം. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.ഫാസിസത്തിനെതിരെ പ്രസംഗിക്കുന്നവര്‍ ഫാസിസ്ടാകുന്ന കാഴ്ച ഭയങ്കരം.

ഷാജി ഖത്തര്‍ .

said...

"അര്‍ദ്ധരാത്രി കാമാവേശിതനായ ഒരു രാഷ്ട്രീയ റൌഡിയും അന്യണ്റ്റെ ഭാര്യയുമായ യുവതിയും തനിച്ച്‌ ഒറ്റക്ക്‌ ഒരു വീട്ടില്‍ അന്തിയുറങ്ങാന്‍ വന്നതു സഞ്ചാര സ്വതന്ത്യ്രമാണു പോലും...

ഘ്ഹാ ഹ്ഹാ ഹാ...... എഴുതിക്കയിഞ്ഞപ്പ വേറെ എവിടെയെങ്കിലും വഴുവഴുപ്പു പൊടിഞ്ഞോ ഭക്കറേ?
കിന്നാരത്തുമ്പികളുടെ തിരക്കത രചിച്ചത് ആരാന്നാ പര്‍ഞ്ഞേ? മലയാളികളുടെ മനോഗതം മാറണമെങ്കില്‍ കാക്ക മലര്‍ന്നു നീന്തണ കാലം വരണം.

ശുണ്ണിത്താനെ വെച്ച വെടിക്ക് പക്ഷി എത്തറയാ വീണേന്ന് ഒരു കയ്യും കണക്കൂല്ല.

shaji said...

"ചര്‍ച്ചകള്‍ നടത്താന്‍ പോലും അവര്‍ക്ക് പേടിയാണ് "

പേടിയല്ല സുഹൃത്തേ മൂളയില്ലാത്തതുകൊണ്ടാ ഷെമി. പണ്ടൊക്കെ പഠിപ്പു കഴിഞ്ഞാലും പിള്ളാരു കൂടെ നിക്കുമായിരുന്നു ഇപ്പൊ പടിപ്പു കഴിയണ വരെ ഡീഫി അതു കഴിഞ്ഞാ വയറ്റുപ്പെഴപ്പ്, ഏറിയാല്‍ കല്യാണം വരെ തീര്‍ന്നു.ഡിഫിയില്‍ ഗുണ്ടകളു നൊയ്ഞുകേറീട്ടുണ്ടെന്ന് അവരു തന്നെ പറയുന്നകേട്ടു ഇപ്പൊ എഴ ജെന്തുക്കള്‍ക്കൊക്കെ കേറി ഒളിക്കാന്‍ പറ്റിയ ഇടമാ ഡിഫി. :(

കടത്തുകാരന്‍/kadathukaaran said...

സക്കറിയാ സംഭവം ഉയര്‍ത്തുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്, ഒന്ന്, ഡിഫിക്ക് അനുകൂലമല്ലാത്ത(മൊത്തത്തില്‍ സി പി എം എന്ന് വിവക്ഷ) ഓരഭിപ്രായത്തിന്‍ കേരളീയ സാഹചര്യത്തില്‍ ഒരിടമില്ലെന്നോ? രണ്ട്, സക്കറിയ സംഭവത്തിനു ശേഷം ചോദിച്ചൊരു ചോദ്യം 'പരാതി തത്ക്കാലം കൊടുക്കുന്നില്ല, ഇന്നത്തെ അവസ്ഥയില്‍ പരാതി കൊടുത്താല്‍ താനാവും പ്രതിയാവുക' ഇതുയര്‍ത്തുന്ന സമകാലീന കേരളത്തിന്‍റെ അരക്ഷിതാവസ്ഥ. മൂന്നാമത്, മുഖ്യ മന്ത്രിയുടെ പ്രതികരണം, സംഭവത്തിനു ശേഷം മുഖ്യ മന്ത്രി സക്കറിയയുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നറിയുന്നു, സംഭവം പഠിക്കും എന്ന് മുഖ്യ മന്ത്രി പറഞ്ഞതായും അറിയുന്നു... ഈ മുഖ്യ മന്ത്രിക്ക് എന്ത് ചെയ്യാനാകും? ഒരു മനുഷ്യ ജീവിതത്തില്‍ പുരുഷന്‍, സ്ത്രീ, ഹിജട ഇതുമൂന്നും ഒരാള്‍ക്കു തന്നെയാകാന്‍ കഴിയുമെന്നോ?

Calicocentric കാലിക്കോസെന്‍ട്രിക് said...

സാംസ്കാരികന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഇടയ്ക്ക് ഇങ്ങനെ ഒരു പിടിത്തമൊക്കെ കിട്ടുന്നത് നല്ലതാണെന്നും പറയാം. നാടിനും നല്ലതാണ്. സി പി എം പിടിത്തത്തിന്റെ ഒരു പാര്‍ട്ടിയാണ്. പൊതുയോഗം മാത്രമല്ല പ്രസംഗകന്റെ ജനനേന്ദ്രിയവും കയ്യേറിയ സംഭവവും കണ്ണൂരില്‍നിന്നു കേട്ടിട്ടുണ്ട്. മയ്യിലായിരുന്നു.

M.A Bakar said...

[ എഴുതിക്കയിഞ്ഞപ്പ വേറെ എവിടെയെങ്കിലും വഴുവഴുപ്പു പൊടിഞ്ഞോ ഭക്കറേ?
]

ഞാന്‍ ഭക്കറാണെന്നു കൃത്യമായി കൂതറമാപ്ളക്കറിയാമല്ലോ... അപ്പോല്‍ തപ്പിനോക്കി വഴുവഴുപ്പു ഉണ്ടോ എന്ന് സ്വയം ബോധ്യപ്പെട്ടുകാണുമല്ലോ... :)

Unknown said...

കൂതറ മാപ്ല ,

ശരിയാണ് മൂളയില്ല അവര്‍ക്ക്, കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു വിഷയത്തില്‍ പോലും
അവര്‍ ഒരു നല്ല ചര്‍ച്ച പോലും നടത്തുന്നില്ല എന്നുള്ളത് ഖേദകരമാണ്. സമ്മേളനം കഴിഞ്ഞു
നടന്ന പത്ര സമ്മേളനത്തില്‍ പോലും അവര്‍ക്ക് ഒന്നും ഈ സമൂഹത്തിനോട് പറയാനുണ്ടായിരുന്നില്ല.
അവര്‍ സക്കറിയ വിഷയത്തില്‍ പ്രധിരോധതിലായിരുന്നു. ഒരു സങ്കടകരമായ കാര്യം അറിയോ
എന്റെ നാട്ടിലുള്ള dyfi യുടെ പ്രവര്‍ത്തകരില്‍ ചിലര്‍ ഒരു പത്രം പോലും വായിക്കാത്തവര്‍ (ദേശാഭിമാനി പോലും)
ഉണ്ട് എന്ന് പറഞ്ഞാല്‍ അവരുടെ ബൌദ്ധിക നിലവാരം എത്രത്തോളം ഉണ്ട് എന്ന് ഊഹിക്കാം .
അപ്പോള്‍ അവര്‍ ഇങ്ങിനെ ഫാസിസ്റ്റ് രീതിയില്‍ പ്രതികരിക്കും.

ഷാജി ഖത്തര്‍.

ea jabbar said...

പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരനൊടൊപ്പം ഞാനും ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!!

ea jabbar said...

പിണറായി വിജയന്‍ ഈ കയ്യേറ്റത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞ കാര്യങ്ങളും പ്രതിഷേധാര്‍ഹം തന്നെ

K V Madhu said...

pradhishedhikkuanne. verentha cheyya. nammude oru yogam. evide nilkanamennu polum nammude samskarika rashtreeya nayakarkarinju kooda!!!!

ചാണക്യന്‍ said...

ഡിഫി എന്ന താന്തോന്നി പരിഷകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റ ശ്രമത്തിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു....

ജനശക്തി said...

പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന വളരെ പ്രസക്തമായ ലേഖനം

രഞ്ജിത് വിശ്വം I ranji said...

എന്തിനാണ് സക്കറിയ പയ്യന്നൂരില്‍ ചോദ്യം ചെയ്യപ്പെട്ടത്. അത് ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിനെപ്പറ്റി അയാളുടെ അഭിപ്രായം പ്രകടിപ്പിച്ചതിനല്ല. അതിനിടയിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും അനുബന്ധപ്രസ്ഥാനങ്ങളേയു ആ പ്രസ്ഥാനത്തിന്റെ ആദരിക്കപ്പെടുന്ന നേതാക്കളെക്കുറിച്ചും തീര്ത്തും ആഭാസകരമായ അഭിപ്രായ പ്രകടനം നടത്തിയതിനാണ്. വീടിന്റെ മുമ്പില്‍ വന്ന് ആരെങ്കിലും തന്തയ്ക്കു വിളിച്ചാല്‍ കേട്ട് അഭിപ്രായ സ്വാതന്ത്യം എന്നു പറഞ്ഞ് ഒരു ചിത്രകാരനും മിണ്ടാതിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

മുകളില്‍ നിങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു പത്ര കട്ടിംഗുകളിലും യഥാര്ത്ഥത്തില്‍ അയാള്‍ എന്താണു സംസാരിച്ചതെന്നില്ല. മാത്രുഭൂമിക്കാരന്‍ അതിന്റെ സാരാംശം എഴുതിയിരിക്കുന്നു. മനോരമയാകട്ടെ ഒന്നും തന്നെ അതിനെക്കുറിച്ച് കാര്യമായി പറയുന്നില്ല.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതാക്കളെക്കുറിച്ച് അഭാസ പ്രസംഗം നടത്തിയിട്ട് പോയപ്പോഴാണ് ആള്‍ക്കാര്‍ ചോദിച്ചത്. അല്ലാതെ ഉണ്ണിത്താന്‍ പെണ്ണു കേസില്‍ അയാള്‍ ഏതു പക്ഷത്താണെന്നത് നോക്കിയല്ല.
വല്ലപ്പോഴും കാര്യങ്ങള്‍ മുഴുവനായി മനസ്സിലാക്കിയിട്ട് അധിക്ഷേപിക്കാനിറങ്ങൂ ചിത്രകാരാ

chithrakaran:ചിത്രകാരന്‍ said...

ഓപ്പണ്‍ ഹൌസ് ബ്ലോഗില്‍ സെബിന്‍ കുറച്ചു പക്വതയോടെ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്.അതുകൂടി വായിക്കുക.ബ്ലോഗിലെ സഖാക്കള്‍ക്ക് ഭക്തി ഭ്രാന്തില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന്‍ സെബിന്റെ കൌണ്‍സലിണ്‍ഗ് ഗുണകരമായേക്കാം.ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും

അപ്പൊകലിപ്തോ said...

സക്കറിയയുടെ കൊരലിനു പിടിക്കുന്നതു വലിയ മഹാപാപമായി കാണുന്ന സാംസ്കാരിക നായകന്‍മാര്‍ ഈ ബാബുവിണ്റ്റെ എന്തു പിടിച്ചുകൊടുക്കാനാണു ഉദ്ധേശിക്കുന്നതു ...

അദ്ധേഹത്തിനു പിഴിഞ്ഞു കൊടുക്കുന്നവര്‍ ഇതുവഴിപോയിട്ട്‌ ... അതുവഴിയും ... ... ഇതുവഴിം വരിന്‍...


കണ്ണടച്ച്‌ നാഴികക്ക്‌ നാലുവട്ടം പുലയാട്ട്‌ പറയുന്ന പറയന്‍മാരുടെ പാട്ടൊന്ന് ഇനി കേള്‍ക്കട്ടെ.... !!!

നിസ്സഹായന്‍ said...

ഉണ്ണിത്താന്‍ പ്രതിഭാസം നടന്നപ്പോള്‍ അവിടെ ജനങ്ങള്‍ ഓടിക്കൂടിയതും മറ്റും പാര്‍ട്ടിനോക്കിയായിരുന്നില്ല. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും പീഡീപ്പിയും ലീഗും അങ്ങിനെ എല്ലാ ക്രിമികീടങ്ങളും രാഷ്ട്രീയസ്പിരിറ്റുള്ളവരും ഇല്ലാത്തവരും അവിടെ ഉണ്ടായിരുന്നു. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ ജനം പൊതുവായി സ്വീകരിക്കുന്ന പ്രതികരണരീതിയാണ് അവിടെയും അരങ്ങേറിയത്. എന്നാല്‍ സഭവം വഷളാകുന്ന തരത്തില്‍ CPMഉം PDP യും കൈകാര്യം ചെയ്തത് അവരുടെ രാഷ്ട്രീയ താല്പര്യം മാത്രമാണ്. കൂടതെ അതിനുള്ള ശത്രുത ഉണ്ടാക്കി വച്ചിട്ടാണല്ലോ ഉണ്ണിത്താന്‍ പരിപാടിക്കിറങ്ങിയത് ! എന്നാല്‍ യോജിച്ചാലും വിയോജിച്ചാലും മുഖം നോക്കാതെ ധീരതയോടെ അഭിപ്രായങ്ങള്‍ പറഞ്ഞ സക്കറിയെ കൈവെച്ചത്, CPM-കാര്‍ ഫാസിസ്റ്റുകളാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഇതിനെതിരെ സ്വാതന്ത്ര്യ മോഹികളായ എല്ലാവരും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. അതുപോലെ ഇമ്മാതിരി സദാചാര കാര്യങ്ങളില്‍ കൂടുതല്‍ ജനാധിപത്യവീക്ഷണവും പൌരസ്വാതന്ത്ര്യവും പുലര്‍ത്തുന്ന കോണ്‍ഗ്രസ്സ് എന്തിനു ഉണ്ണിക്കുട്ടനെ കൈയോടെ സസ്പെന്റു ചെയ്യുകയും അന്വേഷണം സംഘടിപ്പിക്കുകയും ചെയ്തു എന്ന കാര്യത്തില്‍ സക്കറിയ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട് ?!

Joker said...

Mr.Nissahayan

You said it, Your comment is summary of all these blog post and comments.