Wednesday, January 20, 2010

ശ്രദ്ധിച്ച വാര്‍ത്തകള്‍...മാരാരിക്കുളം വഴുതനയും,ഭാര്യയുടെ ക്വട്ടേഷനും

മുതലാളിത്വത്തേയും,സാമ്രാജ്യത്വത്തേയും,ലോകകംബോളത്തേയും ഭയക്കുന്ന,ജനങ്ങളെ ഭയപ്പെടുത്തുന്ന... നിരന്തരം ഭയന്നു വിറച്ച് പിച്ചും പേയും പറയുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും മാതൃക നല്‍കിക്കൊണ്ട് മാരാരിക്കുളം പഞ്ചായത്ത് സത്യത്തില്‍ ഇന്ത്യയെത്തന്നെ ഞെട്ടിച്ചിരിക്കുന്നു !ക്രിയാത്മകം ഈ സമീപനം !!! ആത്മബോധം കൊണ്ട്,അല്ലെങ്കില്‍ ആത്മാഭിമാനംകൊണ്ട് നമുക്ക് ഏത് സാമ്രാജ്യത്വത്തേയും,മുതലാളിത്വത്തേയും ധനാത്മകമായി,ആത്മവിശ്വാസത്തോടെ നോക്കി പുഞ്ചിരിക്കാനാകുമെന്ന് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം പഞ്ചായത്ത് നടത്തിയ വഴുതനമഹോത്സവത്തിലൂടെ ... അതിന്റെ ശാസ്ത്രീയമായ ഒരുക്കത്തിലൂടെ... അതിന്റെ ജനകീയതയിലൂടെ
തെളിയിച്ചിരിക്കുന്നു. 2010 ജനുവരി 20 ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച എം.സുചിത്രയുടെ ലേഖനം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിക്കുന്നു.മറവിയില്‍ മറഞ്ഞുപോകാതിരിക്കാന്‍. ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും എം.സുചിത്രക്കും നന്ദി !!!
ഒരു ഭാര്യ തന്റെ ഭര്‍ത്താവിനെ അടിച്ചൊതുക്കി അനുസരണക്കുട്ടനാക്കാന്‍ കൊട്ടേഷന്‍ സംഘത്തെക്കൊണ്ട് ഭര്‍ത്താവിന്റെ കാലും കയ്യും തല്ലിയൊടിച്ചത് വേദന നമ്മുടേതല്ലാത്തതിനാല്‍ രസകരമായി തോന്നി ! കൊട്ടേഷന്‍ സംഘത്തിന്റെ ഭാവിയിലെ സാധ്യതയെയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കോടതിയും,നിയമപാലകരും,സര്‍ക്കാരും,സാംസ്ക്കാരികതയും,സാഹിത്യവും,കലയും നിര്‍ജ്ജീവമാകുംബോള്‍ അഭിനവ അങ്കചേകവന്മാരായ കൊട്ടേഷന്‍ സംഘങ്ങള്‍ തെരുവുയുദ്ധത്തിലൂടെ തര്‍ക്കങ്ങള്‍ക്കും,അഭിപ്രായവ്യത്യാസങ്ങള്‍ക്കും തീര്‍പ്പാക്കുന്നതായിരിക്കും!!! ഹഹഹഹ.... ദുരഭിമാനം നിറഞ്ഞ സമൂഹത്തിന്റെ കാപട്യത്തെ സത്യമായി അവരോധിക്കാനുള്ള ചിലവാണ് ക്വട്ടേഷന്‍‌കാരുടെ വരുമാനമായിത്തീരുന്നത്.2010 ജനുവരി 17ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. മാതൃഭൂമി ഓണ്‍ലൈന്‍ ലിങ്ക് ഇവിടെ.

4 comments:

വേദ വ്യാസന്‍ said...

:)

SONY.M.M. said...

വായിക്കാന്‍ മറന്നു പോയവ പിടിച്ചിരുത്തി വായിപ്പിച്ച ചിത്രകാരന് ഒരായിരം നന്ദി .

കാക്കര - kaakkara said...

മണ്ണ്‌ വെറുതെയിട്ട്‌ വിലകയറ്റം എന്നും പറഞ്ഞ്‌ ഹർത്താൽ നടത്തുന്നവർ ഇതൊക്കെ കണ്ടിരുന്നുവെങ്ങിൽ!

അനിൽ@ബ്ലൊഗ് said...

മാരാരിക്കുളത്തു നടക്കുന്ന പരിപാടികള്‍ ചിത്രകാരന്‍ ആദ്യമായാണ് ശ്രദ്ധിക്കുന്നതെന്ന് തോന്നുന്നു.
നമ്മുടെ ധനകാര്യമന്ത്രി നേരിട്ടിടപെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നത്. മാരാരിക്കുളത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഒരു പൊതു ബ്രാന്‍ഡ് പേരും ഇട്ട് മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ട്, പേര് മാരാരി.

ഏതായാലും ഈ വാര്‍ത്ത ഇവിടെ ഇട്ട ചിത്രകാരന് നന്ദി.

Translate

Followers