Friday, January 22, 2010

കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്

ഇന്നത്തെ(22.01.10) മക്തബ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ടു വാര്‍ത്തകള്‍ സ്കാന്‍ ചെയ്ത് താഴെ കൊടുക്കുന്നു. (മക്തബ് പത്രം കണ്ണൂരിലെ തളിപ്പറംബിന്റെ ദേശീയപത്രമാണ്. പ്രഭാതപത്രം പോലെ വായിക്കപ്പെടുന്ന സായാഹ്ന പത്രം)


നമ്മുടെ ചിന്തകന്മാരില്‍ ആരും പുരുഷന്മാരില്ലെന്നു തോന്നുന്നു ! എല്ലാം നപുംസകങ്ങളായിരിക്കണം. അതുകൊണ്ടണല്ലോ നമുക്ക് ലൌജിഹാദ് എന്ന മതപരിവത്തനത്തിനായുള്ള പ്രേമത്തെ വസ്തുനിഷ്ടമായി കണ്ടെത്താന്‍ കഴിയാതിരുന്നത്. നമ്മുടെ ചിന്തകവേഷങ്ങള്‍ മത വര്‍ഗ്ഗീയതയേയും ലൌ ജിഹാദിനേയും കാല്‍പ്പനികമായ പ്രേമദ്രാവകത്തില്‍ ലയിപ്പിച്ച് കെട്ടുകഥയായി എഴുതിത്തള്ളുകയും ചെയ്തു. പക്ഷേ, ലൌ ജിഹാദെന്നോ, റോമിയോ ജിഹാദെന്നോ പേരു വിളീക്കാതിരുന്നാലും പ്രേമ മതപരിവര്‍ത്തന വിദ്യ ആസൂത്രിതമായി
സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നതില്‍ സംശയിക്കാനില്ല. അതായത് ഇസ്ലാം മതവിശ്വാസത്തിലേക്ക് മത പരിവര്‍ത്തനം നടത്തിക്കൊണ്ടുള്ള പ്രേമം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇസ്ലാം മതസ്തരായ പെണ്‍കുട്ടികളെ അന്യമതത്തിലുള്ളവര്‍ പ്രേമിക്കാതിരിക്കാനും, വിവാഹത്തിലേക്ക് വളരാതിരിക്കാനും, അഥവ വിവാഹിതരായാല്‍ അന്യമതസ്തനായ ഭര്‍ത്താവിനെ തട്ടിക്കളയാനും ആളും അര്‍ത്ഥവും നല്‍കുന്ന ഒരു സംഘടിത വര്‍ഗ്ഗീയത നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, അതിനെ കാണരുത്, അതേക്കുറിച്ച് പറയരുത് എന്ന കപടമായ മതനിരപേക്ഷ ആദര്‍ശരോഗത്തിന്റെ ചെംബിനടിയില്‍ ഒളിച്ചിരിക്കുകയാണ് നാം.
ഇസ്ലാം മതത്തിന്റെ കടുത്ത വര്‍ഗ്ഗീയതയുടെ ഈ സാമൂഹ്യ വിപത്തിനെ നിസാരവല്‍ക്കരിക്കുന്നത് നമ്മുടെ മതനിരപേക്ഷമായ സമൂഹത്തില്‍ അശാന്തിയുടെ വിഷബീജങ്ങള്‍ കൃഷിചെയ്ത് വര്‍ദ്ധിപ്പിക്കുന്നതിനു തുല്യമായിരിക്കും.

ഒരു മുസ്ലീം പെണ്‍കുട്ടിയോട് അനുരാഗം തോന്നാനോ, അവളെ വിവാഹം ചെയ്യാനോ, ... അന്യ മതസ്തരായ യുവാക്കള്‍ ശ്രമിച്ചാല്‍ മലബാറിലെ കീഴ്വഴക്കപ്രകാരമെങ്കിലും വരന്‍ മുസ്ലീം വര്‍ഗ്ഗീയവാദികളാല്‍ കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അയല്‍പ്പക്കത്തെ മുസ്ലീം പെണ്‍കുട്ടിക്കൊപ്പം ഒരു കടയിലേക്ക് ഗിഫ്റ്റ് വാങ്ങാന്‍ പോയ പിതൃസ്ഥാനീയനായ 60 വയസ്സുകാരന്‍ തെരുവില്‍വച്ച് മുസ്ലീം യുവാക്കളാല്‍ ചങ്കിനു പിടിക്കപ്പെട്ട് ആക്ഷേപിക്കപ്പെടുന്നതും നോക്കിനില്‍ക്കാനല്ലാതെ ഒന്നും ചെയ്യാനാകില്ല.
എന്തിന്... സ്കൂളില്‍ വച്ച് സഹപാഠിയായ മുസ്ലീം പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ മുസ്ലീം ആണ്‍കുട്ടിയുടെ ആക്രമണത്തിനിരയാകുന്ന അന്യാമതക്കാരനായ കുട്ടിയെ നമുക്ക് അവഗണിക്കാം. നമ്മുടെ ക്ഷമയുടെ അതിരില്‍ എ.കെ.47നുമായി വെടിയുതിര്‍ക്കുന്നതുവരെ നാം നമ്മുടെ സമൂഹത്തിന്റെ വര്‍ഗ്ഗീയ രോഗം മൂടിവക്കും !!! തുറന്ന് ചര്‍ച്ചചെയ്ത് പരസ്പ്പരം ബോധ്യപ്പെട്ട് മാനവികതയിലേക്ക് ഉയരേണ്ട ജനതയെ നാം ഉദാസീനമായി വിവിധ കംബാര്‍ട്ടുമെന്റുകളിലാക്കി കപടമതേതരവാദികളായി തുടരുന്നത് ആത്മഹത്യാപരമാണ്. സത്യസന്ധതയോടെ തുറന്നു സംസാരിക്കാന്‍ നാം എന്നാണു ശക്തിനേടുക ? എന്നാണ് നാം സത്യസന്ധരാകുക ???

ഈ വിഷയത്തിലുള്ള ചിത്രകാരന്റെ പോസ്റ്റ്: പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?

17 comments:

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ ക്ഷമയുടെ അതിരില്‍ എ.കെ.47നുമായി വെടിയുതിര്‍ക്കുന്നതുവരെ നാം നമ്മുടെ സമൂഹത്തിന്റെ വര്‍ഗ്ഗീയ രോഗം മൂടിവക്കും !!! തുറന്ന് ചര്‍ച്ചചെയ്ത് പരസ്പ്പരം ബോധ്യപ്പെട്ട് മാനവികതയിലേക്ക് ഉയരേണ്ട ജനതയെ നാം ഉദാസീനമായി വിവിധ കംബാര്‍ട്ടുമെന്റുകളിലാക്കി കപടമതേതരവാദികളായി തുടരുന്നത് ആത്മഹത്യാപരമാണ്. സത്യസന്ധതയോടെ തുറന്നു സംസാരിക്കാന്‍ നാം എന്നാണു ശക്തിനേടുക ? എന്നാണ് നാം സത്യസന്ധരാകുക ???

Unknown said...

അതെ, അതു സത്യം തന്നെ . ലൌവ് ജിഹാദിനെ പറ്റി വിചാരം ഇട്ട പോസ്റ്റില്‍ തന്നെ ഞാന്‍ എന്റെ അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. എത്ര മുസ്ലിം പെണ്‍കുട്ടികള്‍ അന്യമതവിവാഹത്തെ തുടര്‍ന്ന് അന്യമതം സ്വീകരിച്ചു എന്ന് കണക്കാക്കുന്നത് രസകരമായിരിക്കും. മലബാറില്‍ പലപ്പൊഴും എല്ലാ പുരുഷാധിപത്യ ആനുകാലിക രീതികളെയും മറികടന്ന് വിവാഹശേഷം പുരുഷന്‍ ഭാര്യയുടെ മതം ( ഇസ്ലാം) സ്വീകരിക്കുന്നത് വിരളമല്ല. അത് ആ അറബിദൈവത്തിന്റെ മഹത്വം കണ്ടിട്ടൊന്നുമല്ല , മറിച്ച് പ്രേമിച്ച പെണ്ണിനെ കെട്ടാന്‍ മറ്റു വഴി കാണാഞ്ഞാണ്.

Unknown said...

വിചാരത്തിന്റെ പോസ്റ്റില്‍
ഞാനിട്ട കമന്റും അതിന് വിചാരത്തിന്റെ മറുപടിയും പരിശോധിക്കുന്നത് രസകരമാണ്.

അരുണ്‍ said...

പ്രേമിച്ചവര്‍ DOMINANT PARTNER വിശ്വസിക്കുന്ന മതത്തിലേയ്ക്ക് മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആണായാലും പെണ്ണായാലും ഈ DOMINANT PARTNER മുസ്ലീമാവാറാണ് പതിവെന്നത് വേറെ കാര്യം ഉദാഹരണം വിചാരത്തിന്റെ പോസ്റ്റില്‍ അന്നെ ഇതാ
================================
പതിനെട്ട് വര്‍ഷം മുന്‍പ് നടന്നൊരു സംഭവം പറയാം, ഞാനും എന്റെയൊരു ചങ്ങാതിയും (ഫയങ്കര മാര്‍ക്സിറ്റുക്കാരനാണ് ഇപ്പോഴും അദ്ദേഹം) പൊന്നാനി കിണര്‍ ബസ്റ്റോപ്പില്‍ നിന്ന് സംസാരിക്കുകയായിരിന്നു ( കിണര്‍ ബസ്റ്റോപ്പിലിറങ്ങിയാലേ പൊന്നാനി മൌനത്തുല്‍ ഇസ്ലാം സഭയിലേക്ക് പോകാനാവൂ॥ ഇവിടെയാണ് മതം മാറുന്ന സ്ഥലം) ,ബസ്സിറങ്ങിവന്നൊരു കൌമാരക്കാരന്‍ (യുവാവ് എന്നും പറയാം) എന്നോടായിരിന്നു ചോദിച്ചത്, ഇവിടെ എവിടെയാണ് സഭ എന്ന്... ഞാനൊന്നവനെ അടിമുടി വീക്ഷിച്ചു।
“എന്തിനാ മതം മാറാനാണോ ? ”
“അതേ”
“ഇസ്ലാമതത്തെ കുറിച്ച് മനസ്സിലാക്കിയിട്ടാണോ വരുന്നത്”
“അല്ല”
“പിന്നെ॥ പ്രണയം വല്ലതും”
“അതേ”
“ ആകട്ടെ നിന്റെ പേരെന്താ”
“ മനോജ്”
==================================
ഇവിടെ വിചാരം പറഞ്ഞതു പോലെ
===============================
വ്യത്യസ്ഥ മത വിഭാഗങ്ങളില്‍ പെട്ടവര്‍ പ്രണയിച്ച് വിവാഹിതരായാല്‍ പുരുഷന്‍ ഏത് മതത്തിലാണോ ആ മതത്തിലായിരിക്കും പിന്നെയങ്ങോട്ടുള്ള പെണ്ണിന്റെ വിശ്വാസജീവിതം,
===================================

അല്ലല്ലോ ഉണ്ടായത് ?

November 5, 2009 2:37 AM

വിചാരം said...

അരൂണ്‍..
താങ്കളുടെ ചില വാദങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്, ആ വിയോജിപ്പൊരിക്കലും ഇസ്ലാമതത്തോടുള്ള പ്രണയമായി കരുതരുത് ===================================“പ്രേമിച്ചവര്‍ DOMINANT PARTNER വിശ്വസിക്കുന്ന മതത്തിലേയ്ക്ക് മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആണായാലും പെണ്ണായാലും ഈ DOMINANT PARTNER മുസ്ലീമാവാറാണ് പതിവെന്നത് വേറെ കാര്യം “
==================================
എന്റെ നാട്ടില്‍ വന്ന് ഇസ്ലാമതം സ്വീകരിച്ച് അവിടെ തന്നെ പെണ്ണുകെട്ടിയ ഒത്തിരിപേരുണ്ട് വളരെ കുറച്ചാളുകള്‍ മാത്രമേ ഒത്തിരി കാലം അവിടെ നിന്നിട്ടൊള്ളൂ , പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെ വിവാഹംചെയ്ത് അവര്‍ക്ക് ഒന്നോ രണ്ടോ കുട്ടുകളുണ്ടായതിന് ശേഷം പിന്നെ പുറം തിരിഞ്ഞു നടന്ന ഒത്തിരി സംഭവങ്ങളുണ്ട് എന്റെ അനുഭവത്തില്‍ .. ഒരു കണ്ണൂര്‍ സ്വദേശി ചന്ദ്രന്‍ മുസ്തഫയായി വര്‍ഷങ്ങളോളം പൊന്നാനിയിലുണ്ടായിരുന്നു, പൊന്നാനിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാകാനും അയാള്‍ക്ക് കഴിഞ്ഞു... ആദ്യം ഒരു കല്യാണം കഴിച്ചു അതിലൊരു പയ്യനുണ്ട് , ആ ഭാര്യയുമായി വഴക്കായി മൊഴി ചൊല്ലി പൊന്നാനിയില്‍ തന്നെ മറ്ു പെണ്ണുകെട്ടി കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ കണ്ണൂര്‍ക്ക് തിരികെ പോയി വീണ്ടും ചന്ദ്രനായി ജീവിയ്ക്കുന്നു

November 8, 2009 2:04 AM
================================

വിചാരത്തിന്റെ ഈ മറുപടിയില്‍ തന്നെ കാണാം തലശ്ശേരിക്കാരന്‍ ചന്ദ്രന് മുസ്ലിം യുവതിയെ വിവാഹം കഴിക്കാന്‍ ഒരു മുസ്തഫ ആവേണ്ടി വന്നു എന്നത്.

Unknown said...

ഇത് ഹിന്ദുമതത്തോടുള്ള എന്റെ പ്രേമമായി വേണമെങ്കില്‍ കാണാം എന്നാല്‍ മതം മാറ്റം അവകാശമാണെന്ന് വീമ്പിളക്കുന്നവര്‍ ഇതിനെ പറ്റി എന്തു പറയുന്നു എന്നറിയാന്‍ താല്പര്യമൂണ്ട്.

വായുജിത് said...

പക്ഷേ, ലൌ ജിഹാദെന്നോ, റോമിയോ ജിഹാദെന്നോ പേരു വിളീക്കാതിരുന്നാലും പ്രേമ മതപരിവര്‍ത്തന വിദ്യ ആസൂത്രിതമായി
സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നതില്‍ സംശയിക്കാനില്ല.


അതെ അതു തന്നെയാണു കാര്യം. യഥാര്‍ത്ഥത്തില്‍ ജിഹാദ് എന്ന പേരു ഇതിനോട് കൂട്ടി യോജിപ്പിച്ചതില്‍ മതമൌലികവാദികള്‍ ഉള്ളുകൊണ്ട് സന്തോഷിക്കുകയാവും ചെയ്തിട്ടുണ്ടാകുക. കാരണം ഇസ്ലാം മതത്തെ അധിക്ഷേപിക്കുന്നു എന്ന രീതിയില്‍ പ്രചരണം നടത്താന്‍ അവര്‍ക്കായി. ഒരു കൂട്ടം മത തീവ്രവാദികളുടെ രഹസ്യ അജന്‍ഡയ്ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അത് മുഴുവന്‍ മുസ്ലിമിനെതിരെയുള്ള ആരോപണം എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്കായി.

കാവലാന്‍ said...

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നത് മാനവികതയോട് കടപ്പാടുള്ളവരാല്‍ തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

"മതം മനുഷ്യനെ മൃഗമാക്കുന്ന റാബീസ്" എന്ന് അതിനെ പുനരാഖ്യാനം ചെയ്യുക തന്നെ വേണം. കറുപ്പടിച്ചവന് കൊടുക്കുന്ന ചികിത്സ കൊണ്ട് പേ പിടിച്ചവയ്ക്കെന്താകാന്‍.'മതേതരാന്ധത'യാല്‍ തപ്പിത്തടയുന്ന രാഷ്ടീയം ഒരു ജനതയുടെ തീരാശാപമാവുകയാണ്.സമൂഹമധ്യത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ മനുഷ്യത്വമേറെയുള്ള യുവജനത മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

പുലരി said...

ഹ ഹ ഹ സംഗതി ബഹുജോര്‍..
ലവ് ജിഹാദിപ്പോള്‍ തിരിഞ്ഞു കുത്തി തുടങ്ങിയോ?
കണ്ണൂര്‍ റെയില്‍വേ സ്റെഷനില്‍ വെച്ച് ഒരു മുസ്ലിം വിദ്യാര്‍ഥി സഹപാടിയുമായി സംസാരിച്ചതിന് മതപോലിസായ ആറെസ്സെസ്സ് ആക്രമണം നടത്തിയതും പെണ്കുട്ടിയടക്കം നിലവിളിച്ചു ആളെ കുട്ടിയപ്പോള്‍ മതപോലിസുകാര്‍ ഓടിയോളിച്ചതുമൊക്കെ സംഘപരിവാര്‍-പോലിസ്-മാധ്യമ -ജട്ജിയെമാന്‍ കുപ്രച്ചരണത്തില്‍ കേരളം രമിക്കുമ്പോള്‍ വായിച്ച വാര്‍ത്തയാണ്.സായാഹ്ന പത്രത്തില്‍ അല്ല ട്ടോ..
ആണായി പിറന്നവര്‍ ആരെസ്സുകാര്‍ മാത്രമല്ലെന്നും, ഒരു സമുദായതിനെതിരെ ആസുത്രിതമായി നടത്തിയ ഗുഡലോചനക്ക് ഇങ്ങിനെയും ഒരു മാനം ഉണ്ടാകുമെന്നും ആരും കരുതിക്കാണില്ല.

സുശീല്‍ കുമാര്‍ said...

അന്ധമായ മതബോധം വരുത്തുന്ന കെടുതികളാണിവ. സഹിഷ്ണുത നശിക്കുന്നു എന്നതാണ്‌ ആദ്യപ്രശ്നം.

Joker said...

ചിത്രകാരാ ആലോചിച്ച് തല പുണ്ണാക്കേണ്ട,

ഇസ്ലാം അന്യ മതക്കാരെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.പക്ഷെ പൂര്‍ണമായി എതിരല്ല എന്നാണ് ഈയുള്ളവന്റെ അറിവ്. മുസ്ലിം പെണ്ണ് അന്യ മതക്കാരാല്‍ പ്രേമിക്കാതിരിക്കാനും അങ്ങനെ വിവാഹം കഴിച്ചു കൊടുക്കാതിരിക്കാനും മുസ്ലിംഗള്‍ ശ്രദ്ധിക്കും. ഇതുപോലൊക്കെതന്നെയാണ് മറ്റ് മതക്കാരുടെയും അവസ്ഥ. അത് കൊണ്ടാണല്ലോ ഈ ലൌ ജിഹാദെന്നും പറാഞ്ഞുള്ള ഈ പുക്കാറൊക്കെ ഉണ്ടായത്. ഒരു ഹിന്ദു പെണ്‍കുട്ടി പ്രേമിക്കുന്നത് മുസ്ലിം യുവാവിനെയാണെങ്കില്‍ അത് എതിര്‍ക്കാന്‍ അവര്‍ കുടുംബം ശ്രദ്ധിക്കും ഇനി ഒന്നും നടന്നില്ലെന്ന് വന്നാലാണ് ആ വിവാഹം നടത്തി കൊടുക്കുക. അല്ലെങ്കില്‍ സില്‍ജ അഷ്കര്‍ ലൌ ജിഹാദ് കേസിലെ പോലെ ഒളിച്ചോടി പോകും ഇതാണല്ലോ പതിവ്.

എന്റെ നാട്ടില്‍ കാശുള്ള നായര്‍ വീട്ടിലെ പെണ്ണിനെ ഒരു താഴ്ന്ന വര്‍ഗ്ഗക്കാരന്‍ പ്രേമിച്ചു. മുടിഞ്ഞ പ്രേമം വീട്ടുകാരറിഞ്ഞൂ. സൂത്രത്തില്‍ കല്യാണം നടാത്തി തരാം എന്ന് പറഞ്ഞ് പയ്യനെ കൂട്ടി കൊണ്ടു പോയി കൊന്ന് കെട്ടി തൂക്കി.

ചിത്രകാരാ ഇതാണ് തറവാടിത്തവും , പൈസയും ഒക്കെ പറാഞ്ഞുള്ള അങ്കം. ഇത് ഹിന്ദുമതത്തില്‍ പെട്ട കഥ. പിന്നെ മതങ്ങള്‍ തമ്മിലുള്ളത് പറയണോ ? വിവാഹത്തിന്റെ പേരിലുള്ള കൊലപാതങ്ങാളും വെട്ടും കുത്തും കേരളാത്തിന് പുതിയതല്ല. സഹിഷ്ണുത മുത്സിംഗള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. പക്ഷെ അത് മറ്റുള്ളവര്‍ക്കും വേണം.

ചിത്രകാരന്റെ പോസ്റ്റ് കണ്ടാല്‍ തോന്നുക. എല്ലാ ഹിന്ദു ക്യസ്ത്യന്‍ സമുദായവും ഒരു പ്രശ്നവുമില്ലാതെ തങ്ങളുടെ പെണ്‍ കുട്ടികളെ മുസ്ലിംഗള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്നു എന്നിട്ടും മുസ്ലിം ഭീകരന്മാര്‍ തിര്‍ച്ച് ഒന്നു പ്രേമിക്കാന്‍ പോലും അവരുടെ പെണ്‍ കുട്ടികളെ സമ്മതിക്കുന്നില്ല എന്നാണ്. ലൌവ് ജിഹാദില്‍ താങ്കള്‍ക്ക് ഇനിയും സംശയങ്ങളുണ്ട് എങ്കില്‍ ഇനിയും അനേഷണത്തിന് ആവശ്യപ്പെടുക തെളിവുകള്‍ നല്‍കുക. സത്യം എന്തായാലും പുറത്ത് വരട്ടെ. മോഹ ഭംഗം പറഞ്ഞ് നടക്കുന്നത് നല്ല രീതിയല്ല.

സുഹ്യത്തെ മുസ്ലിം വിരോധം കൊണ്ട് പഴുത്ത മനസ്സില്‍ നിന്നും ഈ ബ്ലോഗില്‍ ചോരയും ചലവും നിറയുന്നു. ദുര്‍ഗന്ധം വമിക്കുന്നു. താങ്കളുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് താങ്കള്‍ വഴുതുകയാണോ എനു പോലും സംശയിച്ചു പോകുന്നു. ഞാന്‍ പിന്‍ വാങ്ങുന്നു.പാലേരി മാണിക്യത്തിലെ പോലെ മുസ്ലിം പ്രമാണിയാല്‍ താങ്കള്‍ പീഡിപ്പിക്കപ്പെട്ടതുകൊണ്ടുള്ള അസുഖമാണോ എന്നും എനിക്കറിയില്ല. അന്തമില്ലായ്മക്കാണ് “ അബ്സ്റ്റ്രാക്ട് “ എന്നു പറയുകയെങ്കില്‍ .സുല്ല്.

അസ്തലവിസ്ത said...

221. ബഹുദൈവ വിശ്വാസിനികളെ - അവര്‍‌‌ വിശ്വസിക്കുന്നത്(അള്ളാവില്‍‌‌ മാത്രമാകുന്നത്) വരെ നിങ്ങള്‍‌‌‌‌‌‌ (അവരെ) വിവാഹം‌‌ കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് സ്വതന്ത്രയായ ബഹുദൈവ വിശ്വാസിനിയേക്കാള്‍‌‌‌‌ നല്ലത്, ഒരു പക്ഷേ ബഹുദൈവവിശ്വാസിനി നിങ്ങളില്‍‌‌ താല്പര്യം‌‌‌‌ ജനിപ്പിച്ചിരിപ്പിക്കാമെങ്കില്‍‌‌‌‌ പോലും‌‌‌‌. അള്ളാവില്‍‌‌ മാത്രം‌‌ വിശ്വസിക്കുന്നവരാകും‌‌ വരെ ബഹുദൈവവിശ്വാസികള്‍‌‌ക്ക് നിങ്ങളുടെ പെണ്‍‌‌മക്കളെ കൊടുക്കരുത്. സത്യത്തില്‍‌‌‌‌‌‌, വിശ്വാസിയായ അടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍‌‌ നല്ലത്, അവന്‍‌‌ നിങ്ങളെ സന്തോഷിപ്പിക്കുന്നവനായാലും‌‌. ഈ ബഹുദൈവവിശ്വാസികള്‍‌‌ നിങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍‌‌ഗ്ഗത്തിലേക്കും‌‌‌‌‌‌‌‌, പാപമോചനത്തിലേക്കും‌‌ ക്ഷണിക്കുന്നു. ജനങ്ങള്‍‌‌ ശ്രദ്ധിച്ചു മനസ്സിലാക്കുവാന്‍‌‌ വേണ്ടി തന്റെ തെളിവുകള്‍‌‌ അവര്‍‌‌ക്ക് വിവരിച്ചു കൊടുക്കുകയും‌‌ ചെയ്യുന്നു.

മറ്റേയാള്‍‌‌‌‌ വിശ്വാസിയാകും‌‌ വരെ കല്യാണം‌‌ കഴിക്കരുതെന്നേ അള്ളാ ബോധിപ്പിച്ചു കൊടുത്തിട്ടുള്ളൂ. ബാക്കിയൊക്കെ ആകാം‌‌. കൊള്ളമുതലിനോ മതപ്രചരണത്തിനോ വേണ്ടി മാത്രമല്ല അടിമ വെപ്പാട്ടികള്‍‌‌ക്കു കൂടി വേണ്ടിയായിരുന്നു കടന്നു കയറ്റക്കാരുടെ യുദ്ധങ്ങള്‍‌‌‌‌. ഇന്നത്തെക്കാലത്ത് അടിമകളെ കിട്ടാനുള്ള ബുദ്ധിമുട്ടും‌‌ നമ്മള്‍‌‌ മനസ്സിലാക്കണം‌‌.

പുലരി said...

നിഷ്പക്ഷ മുഖം മുടിയനിഞ്ഞ ചിത്രകാരനെ പോലെയുള്ള പലരുടെയും ധാരണ നിഷ്പക്ഷനാദ്യതിനു വേണ്ടത് മതെമെന്നു പറയുന്നിടത്ത് കത്തിവെക്കുക എന്നൊക്കെയാണ്.
ഹിന്ദുമതത്തെ എതിര്‍ക്കുവാന്‍ ഹൈന്ദവര്‍ ബഹുമാനിക്കുന്ന ദേവി-ദേവന്മാരെ ആക്ഷേപിക്കുക. മുസ്ലിംകളെ എതിര്‍ക്കുവാന്‍ ശരി അതിനെ കണ്ണില്‍ നോക്കാതെ എതിര്‍ക്കുക. പ്രത്യേകിച്ച് വര്‍ത്തമാനകാല സാഹചര്യം മുസ്ലിം വിരുദ്ധ പ്രചാരനങ്ങള്‍ക്ക്‌ വന്‍ മാര്‍കറ്റ്‌ നല്‍കുമ്പോള്‍. പണ്ടു കരുണാകരന്‍ ആന്റണി സര്‍ക്കാരിനെതിരെ ആഫ്രിക്കയില്‍ ഭുകമ്പ മുന്ടായാലും രാജിവെക്കണമെന്ന വിളിച്ചു കുകുന്ന മനോവിഭ്രാന്തിയും ചിത്രകാരന്റെ ഈ ജല്പനങ്ങലുമൊക്കെ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്.
ചിത്രകാരാ മുഖത്ത് നിന്ന് കാപട്യത്തിന്റെ ചായങ്ങള്‍ അഴിച്ചു വെച്ച് പുറത്തുവരു. ജോക്കര്‍ പറഞ്ഞത് പോലെ താങ്കളുടെ പ്രഖ്യാപിത നിലപാടും താങ്കളുടെ തന്നെ പ്രവ്ത്തിയും തിരെ യോചിക്കുന്നില്ല.
പര്‍ദ്ദക്കെതിരെ സുപ്രിം കോടതി വിധിയുണ്ട്. പോസ്റ്റ്‌ വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നു.

പുലരി said...

അസ്തലവിസ്തല
വിശുദ്ധ ഖുര്‍ ആന്‍ പഠനം തുടങ്ങി അല്ലെ?
നല്ലത്. ആദ്യം വെറുപ്പ്‌ പിന്നെ സ്നേഹം.
ഖുര്‍ ആന്റെ ചരിതം അങ്ങിനെയാണ്.
നിട്ടിപിടിച്ച വാളുമായി മുഹമ്മദിനെ കൊല്ലാന്‍ വന്ന ഉമര്‍ എന്നാ ആക്രമി ലോകം അറിയപ്പെടുന്ന ഭരണാധികാരിയായി മാറിയത് ഇതേ നിലക്ക് തന്നെ.
ദൈവാനുഗ്രഹമുന്റെങ്കില്‍ അസ്തലവിസ്തലയില്‍ നിന്ന് ഇനിയുമേറെ ഖുര്‍ ആന്‍ സുക്തങ്ങള്‍ കേള്‍ക്കാം.

നാട്ടുകാരന്‍ said...

എല്ലാവര്‍ക്കും അവരുടെ ഭാഗം ന്യായീകരിക്കാന്‍ തെളിവുകള്‍ ധാരാളം. എന്നാലും ചിത്രകാരന്‍ പറഞ്ഞതുപോലെ ഒരു വര്‍ഗ്ഗീയത ഈ വിഷയത്തിലുണ്ടെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതു എല്ലാ മതക്കാര്‍ക്കും ബാധകമാണ്. എന്നാല്‍ അല്പം കൂടുതല്‍ മുസ്ലിമുകള്‍ക്കിടയിലുണ്ടെന്നു തോന്നുന്നു !

സമീര്‍ said...

ലവ് ജിഹാദിനെ കുറിച്ചുള്ള കാടടച്ച വെടിയൊച്ചകള്‍ തന്നെയല്ലേ ഒരു കൌമാരക്കാരനെ പോലും മതം തിരിച്ചുള്ള പ്രണയ ചിന്തയിലേക്ക് നയിക്കുന്നത് എന്നത് എന്തെ ആരും ചിന്തിക്കാതെ പോകുന്നു?? ചിത്രകാരന്റെ പോസ്റ്റു വായിച്ചാല്‍ തോന്നും മുസ്ലിം പെണ്‍കുട്ടികള്‍ ഒന്നും തന്നെ അന്യമതക്കാരെ വിവാഹം കഴിക്കുകയോ മതം മാറുകയോ ഒന്നും ചെയ്യുന്നില്ല എന്ന്‍ . എത്രയോ എത്രയോ ഉദാഹരണങ്ങള്‍ എനിക്ക് നേരിട്ട് തന്നെ അറിയാം. സ്കൂളില്‍ പോവുമ്പോള്‍ ഉപയോഗിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവറുടെ കൂടെ പോയി സ്മിതയായി ജീവിക്കുന്ന ഹഫ്സയെ എനിക്കറിയാം, മക്കനയും തട്ടവും ഇട്ടു ജീവിച്ചിട്ട് ചുടുകാട്ടില്‍ ദാഹിപ്പിക്കപെട്ട സുഹറ എന്നാ സരളയെയും അറിയാം. ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍ ഒരു പാട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോയി നോക്കൂ കൂടുതല്‍ അറിയാന്‍ പറ്റും.
എന്നാല്‍ ജോക്കര്‍ പറഞ്ഞത് പോലെ , ഒരു മതവിശ്വാസിയും ഹിന്ദുവായാലും ക്രിസ്ത്യനായാലും ഇനി മുസ്ലിം ആയാലും സ്വന്തം പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം ചെയ്ത് മറ്റു മതത്തില്‍ വിശ്വസിച്ച് ജീവിക്കുന്നത് സഹിക്കുന്നവര്‍ അല്ല. അത്രമാത്രം വിശാല മനസ്കതയൊന്നും ഇവിടെ ആര്‍ക്കും ഉണ്ടായിട്ടും ഇല്ല. അങ്ങനെ ഉണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ പറയുന്നവന്റെ ഉദ്ദേശ ശുദ്ധി സംശയാസ്പതമാണ്.

Pheonix said...

ചിത്രകാരന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നേരെ തിരിച്ച് സംഭവിച്ചാല്‍ എങ്ങിനെയുണ്ടായിരിക്കും എന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

Ben said...

Is moslems the only culprits ?
your posts sound so... i dont know whether you meant so or not :)

The allegation on lovejihad was also considered as a Flagship program for hindu fanaticsm to launch its base in kerala..which they are trying since years..On what grounds you explain the recent incidents in mangalore. How different is taliban from the the sort of cultural revisionism which the hindu fanatic groups talking about... How you consider the organized attacks on churches aleging conversions...

And it is pity to read opinions like 'find the conversion statistics of inter religion marriages and look for balancing the outflow and inflows !!!'

Why people are too concerned about conversions...? You may like to look on the cause, rather the symptoms..

Your posts are interesting
cheers
~ben

Truthaboutlies said...

ചിത്രകാരന്റെ ബ്ലോഗ്‌ വായിച്ച എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ചിത്രകാരന്‍ പച്ച നിറത്തില്‍ തൊട്ടു വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് കുറച്ച വീര്യം കൂടുതല്‍ ആണ് എന്നാണ്.. ഒരു യുക്തി വാദി എന്ന് സ്വയം അഭിമാനിക്കുന്ന താങ്കളെ പോലെ ഉള്ളവര്‍ ഇത്തരം one sided പോസ്റ്റുകള്‍ ഇടുന്നത് coincidence ആണോ എന്നതില്‍ എനിക്ക് ചെറിയ സംശയം തോന്നി തുടങ്ങി..ഇത് വായിച്ച ഇനി എന്നെ ലവ് ജിഹാദി ഇസ്മലമിസ്റ്റ് എന്നൊന്നും വിളിക്കേണ്ട :) വര്‍ഗീയ ലഹള ഉണ്ടാക്കാനുള്ള പോസ്റ്റുകള്‍ ബൂ ലോകത്തില്‍ ഇപ്പോള്‍ തന്നെ കുറെ പേര്‍ മത്സരിച് പോസ്റ്റ്‌ ചെയ്യുന്നുണ്ട് താങ്കളെ പോലെ ഉള്ള യുക്തിവാദികള്‍ കൂടി അവര്‍ക്ക് ജയ് വിളിക്കാന്‍ തുടങ്ങിയാല്‍ നാട് കുട്ടിചോര്‍ ആവും !