Monday, January 25, 2010

മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !

മതസൌഹാര്‍ദ്ദം എന്ന വാക്കിന് ഇന്ന് നിലവിലുള്ള അര്‍ത്ഥത്തെ തിരസ്കരിച്ചുകൊണ്ട് അതിന്റെ ഉള്ളടക്കത്തിലേക്ക് ചിത്രകാരന്‍ ഒന്ന് ഇറങ്ങി നോക്കുകയാണ്. മുന്‍‌വിധികളുടെ റെയില്‍ പാളത്തില്‍ മാത്രം സഞ്ചരിക്കുന്ന നമുക്ക് ചുറ്റും കാണുന്ന എല്ലാം മനോഹരമാണെന്നു തോന്നാം. എന്നാല്‍ വാക്കുകളുടെ അര്‍ത്ഥങ്ങളുടെ ലേബലിനു അകത്തുള്ള ഉള്ളടക്കങ്ങളിലേക്ക് അപൂര്‍വ്വമായെങ്കിലും നാം അന്വേഷണ ത്വരയോടെ ഇറങ്ങി പരിശോധിച്ചില്ലെങ്കില്‍ നന്മയുടെ ലേബലിനുള്ളില്‍ തിന്മയിരുന്ന് നമ്മെ പിന്നിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് നാമറിയില്ല.

മതസൌഹാര്‍ദ്ദത്തെക്കുറിച്ച് ചിന്തിക്കുംബോള്‍ ചിത്രകാരന്റെ മനസ്സില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. കേരള സര്‍ക്കാരിന്റെ മതസൌഹാര്‍ദ്ദ പരസ്യങ്ങളിലെ മൂന്നുമതങ്ങളേയും ഒരൊറ്റ ചിത്രത്തില്‍ സന്നിവേശിപ്പിച്ചുകൊണ്ടുള്ള പൈങ്കിളി കാര്‍ട്ടൂണ്‍ ചിത്രം ! ഒരു അംബലത്തിന്റെ സില്‍ഹൌട്ട് ചിത്രത്തിനകത്ത് മുസ്ലീം പള്ളിയുടെ മിനാരങ്ങളും ചന്ദ്രക്കലയും ഉള്‍പ്പെടുത്തിയിരിക്കും. അതിനും ഉള്ളിലായി ഒരു കൃസ്ത്യന്‍ പള്ളിയുടെ ചെരിഞ്ഞ മേല്‍ക്കൂരയിലെ കുരിശും കൂടി കൂട്ടിച്ചേര്‍ത്ത മതബിം‌ബങ്ങളുടെ അവിയല്‍ ചിത്രം !
സര്‍ക്കാരിന്റെ പി.ആര്‍.ഡി.വിഭാഗത്തിന്റെ ഉപരിപ്ലവബുദ്ധിയില്‍ തെളിയുന്ന മത സൌഹാര്‍ദ്ദത്തിന്റെ ചിത്രം !!!(ഒരു പത്തിരുപത് കൊല്ലം മുന്‍പുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ ഓര്‍മ്മയുള്ളവര്‍ ഭാഗ്യവാന്മാര്‍)

ഉത്തരവാദിത്വരഹിതമായി സമൂഹത്തെ സമീപിക്കുന്നവര്‍ക്കേ മതസൌഹാര്‍ദ്ദം എന്ന വാക്കിന്റെ അപകടകരമായ ഉള്ളടക്കത്തെക്കുറിച്ച്
വ്യാകുലപ്പെടാതിരിക്കാന്‍ കഴിയു. കാരണം, ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഒരിക്കലും ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്തത്ര പിന്തിരിപ്പന്‍ ആശയമാണ് മതസൌഹാര്‍ദ്ദം എന്ന പഞ്ചാരമുക്കിയ പ്രയോഗം. മൂന്നുമതങ്ങളെ സൌഹാര്‍ദ്ദപ്പെടുത്തി ഒരെ സമയം ഒരേ ഉയരത്തില്‍ പൊക്കിപ്പിടിച്ചാല്‍ ലഭിക്കുന്ന താല്‍ക്കാലിക ശാന്തിയെയാണ് നാം മതസൌഹാര്‍ദ്ദം കൊണ്ട് അര്‍ത്ഥംവെക്കുന്നത് ! ഈ മൂന്നുമതത്തിലും പെടാത്ത മതേതരന്മാര്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും നാം അര്‍ത്ഥമാക്കുന്നുണ്ട്.

മതസൌഹാര്‍ദ്ദം സമൂഹത്തില്‍ ഊട്ടിയുറപ്പിച്ച് ഊട്ടിയുറപ്പിച്ചാണ് നാം നിലവിലുള്ള മത തീവ്രവാദയുഗത്തിലെത്തിയെന്നത് മതസൌഹാര്‍ദ്ദത്തിന്റെ സ്വാഭാവിക വളര്‍ച്ച എങ്ങനെയായിരിക്കുമെന്ന് അറിവുനല്‍കുന്നുണ്ടെങ്കിലും, നാം മതസൌഹാര്‍ദ്ദത്തോടുള്ള പ്രേമം വെടിയാനോ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനോ തയ്യാറായിട്ടില്ല.

മതസൌഹാര്‍ദ്ദത്തിനുവേണ്ടിയുള്ള പ്രധാന ലൊട്ടുലൊടുക്കു വിദ്യകള്‍ മതങ്ങളെ നിരത്തിനിര്‍ത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ്.(കീര്‍ത്തനം ചൊല്ലുക എന്നും പറയാം !)മതത്തിന്റെ ദുരാചാരങ്ങളും,വര്‍ഗ്ഗീയതയും,തിന്മയും വിസ്മരിച്ചുകൊണ്ട് വിവിധ മതങ്ങളുടെ നന്മയെ തുല്യതയോടെ സ്തുതിക്കുക എന്നത് നമ്മുടെ സാമാന്യ മര്യാദയും മതനിരപേക്ഷ കാഴ്ച്ചപ്പാടിന്റെ ലക്ഷണവുമായി ഗണിക്കുന്നതോടെ നമ്മുടെ സമൂഹം കെണീയിലകപ്പെടുന്നു. ഇതുമൂലം മതങ്ങളെല്ലാം നല്ലതാകുകയും,മനുഷ്യന്‍ വകക്കുകൊള്ളരുതാത്തവനാകുകയും ചെയ്യുന്നുണ്ട്. ദിവസം മൂന്നുനേരം സര്‍ക്കാരും,മാധ്യമങ്ങളും,സാഹിത്യ-സാംസ്ക്കാരിക-രാഷ്ട്രീയ നായകരും മത സൌഹാര്‍ദ്ദത്തിനുവേണ്ടി സ്തുതിച്ചുകൊണ്ടിരിക്കുന്ന മതങ്ങളുടെ വേലിക്കെട്ടിനു പുറത്തു സഞ്ചരിക്കുന്ന മനുഷ്യന്‍ സാമൂഹ്യവിരുദ്ധനല്ലാതിരുന്നാലേ അത്ഭുതപ്പെടേണ്ടതുള്ളു.അങ്ങനെയാണ് നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങളുടെ ആത്മാവ് വാടിക്കരിഞ്ഞുപോയതും പകരം പുരോഗമന പ്രസ്ഥാനങ്ങള്‍ ജാതിയുടേയും മതത്തിന്റേയും കരുത്തുറ്റ വിത്തുകള്‍ മതസൌഹാര്‍ദ്ദപൂര്‍വ്വം പാകി മുളപ്പിച്ച് വളര്‍ത്തുകയും ചെയ്തത്. നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങളും, വലതുപക്ഷ പ്രസ്ഥാനങ്ങളും ജാതി-മത വര്‍ഗ്ഗീയതയുടെ നേഴ്സറികളായിമാറിയതില്‍ മതസൌഹാര്‍ദ്ദത്തിനുള്ള പങ്ക് ചെറുതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ചിത്രകാരനു പറയാനുള്ളത്... മതങ്ങളെ ഒന്നിച്ച് പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യരുതെന്നാണ്. ജനപ്രിയരാകാന്‍‌വേണ്ടി ഏല്ലാറ്റിനേയും പ്രീണിപ്പിക്കുന്ന നപുംസക രാഷ്ട്രീയത്തെ തള്ളിപ്പറയുകതന്നെവേണം. അതിനായി മതത്തേയും മനുഷ്യനേയും രണ്ടായികാണുന്ന സാംസ്ക്കാരികത വളര്‍ത്തിയെടുക്കുകതന്നെ വേണം. ശരിയായ അര്‍ത്ഥത്തിലുള്ള മത നിരപേക്ഷത എല്ലാ ജനങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നിരിക്കെ, മതസൌഹാര്‍ദ്ദത്തിനുവേണ്ടി മതങ്ങളെ ചുമന്നുകൊണ്ടു നടക്കേണ്ടതില്ല.
അതായത് നമുക്ക് മതസൌഹാര്‍ദ്ദമല്ല വേണ്ടത് ; മനുഷ്യസൌഹാര്‍ദ്ദമാണ് !!!

25 comments:

chithrakaran:ചിത്രകാരന്‍ said...

ശരിയായ അര്‍ത്ഥത്തിലുള്ള മത നിരപേക്ഷത എല്ലാ ജനങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നിരിക്കെ, മതസൌഹാര്‍ദ്ദത്തിനുവേണ്ടി മതങ്ങളെ ചുമന്നുകൊണ്ടു നടക്കേണ്ടതില്ല.
അതായത് നമുക്ക് മതസൌഹാര്‍ദ്ദമല്ല വേണ്ടത് ; മനുഷ്യസൌഹാര്‍ദ്ദമാണ് !!!

റോഷ്|RosH said...

"ഇതുമൂലം മതങ്ങളെല്ലാം നല്ലതാകുകയും,മനുഷ്യന്‍ വകക്കുകൊള്ളരുതാത്തവനാകുകയും ചെയ്യുന്നുണ്ട്. "
നൂറു ശതമാനം യോജിക്കുന്നു.

Unknown said...

കേരള സര്‍ക്കാരിന്റെ മതസൌഹാര്‍ദ്ദ പരസ്യങ്ങളിലെ മൂന്നുമതങ്ങളേയും ഒരൊറ്റ ചിത്രത്തില്‍ സന്നിവേശിപ്പിച്ചുകൊണ്ടുള്ള പൈങ്കിളി കാര്‍ട്ടൂണ്‍ ചിത്രം ! ഒരു അംബലത്തിന്റെ സില്‍ഹൌട്ട് ചിത്രത്തിനകത്ത് മുസ്ലീം പള്ളിയുടെ മിനാരങ്ങളും ചന്ദ്രക്കലയും ഉള്‍പ്പെടുത്തിയിരിക്കും. അതിനും ഉള്ളിലായി ഒരു കൃസ്ത്യന്‍ പള്ളിയുടെ ചെരിഞ്ഞ മേല്‍ക്കൂരയിലെ കുരിശും കൂടി കൂട്ടിച്ചേര്‍ത്ത മതങ്ങളുടെ അവിയല്‍ ചിത്രം !
ചില കാര്യങ്ങളില്‍ വിജോയിപ്പുണ്ട്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍..!!
www.tomskonumadam.blogspot.com

നിലാവ്‌ said...

Very true...you said it...

Joker said...

മതസൌഹാര്‍ദ്ദം സമൂഹത്തില്‍ ഊട്ടിയുറപ്പിച്ച് ഊട്ടിയുറപ്പിച്ചാണ് നാം നിലവിലുള്ള മത തീവ്രവാദയുഗത്തിലെത്തിയെന്നത് മതസൌഹാര്‍ദ്ദത്തിന്റെ സ്വാഭാവിക വളര്‍ച്ച എങ്ങനെയായിരിക്കുമെന്ന് അറിവുനല്‍കുന്നുണ്ടെങ്കിലും, നാം മതസൌഹാര്‍ദ്ദത്തോടുള്ള പ്രേമം വെടിയാനോ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനോ തയ്യാറായിട്ടില്ല.
=========================
മതങ്ങള്‍ തമ്മിലുള്ള പരസ്പര വൈരവും സംശയവും, കമ്പോള വല്‍കരിക്കപ്പെട്ട മനുഷ്യനും കൂടി ചേര്‍ന്നപ്പോഴാണ് തീവ്രവാദവും , കൊലയും കൊള്ളി വെപ്പും അരങ്ങേറുന്നത് അതിന് മത സൌഹാര്‍ദ്ദം എന്ത് പിഴച്ചു. പണത്തിന് വേണ്ടിയും അധികാരത്തിനു വേണ്ടിയും ഒരു കാലത്ത് വിദേശീയര്‍ നമ്മെ തമ്മിലട്റ്റിപ്പിച്ചു. മത സൌഹാര്‍ദ്ദവും പരസ്പര സഹിഷ്ണുതയും തിര്‍ച്ചറ്രിഞ്ഞ്ജപ്പോഴൊക്കെ നമ്മള്‍ ഒന്നായി. മത നിരപേക്ഷതയും മത സൌഹാര്‍ദ്ദവും രണ്ട്റ്റായി കാണണം. പോഒസ്റ്റിന്റെ അവസാന ഭാഗം മത നിരപേക്ഷയെ കുറിച്ച് പറയുന്നു. അതിനോട് യോജിക്കുന്നു. പക്ഷെ സൌഹാര്‍ദ്ദം എല്ലാവരും തമ്മിലും വേണ്ടതാണ്. മതമില്ലെങ്കില്‍ പോലും സ്റ്റേറ്റിന് ജനങ്ങളുടെ ആചാരങ്ങളും ശീലങ്ങളും കണക്കിലെടുക്കേണ്ടി വരും. മതം എന്ന പേരില്‍ വിളിക്കുന്ന ഈ ശീലങ്ങളും , ആചാരങ്ങളും മനസ്സിലാക്കി ഒരു മിപ്പിച്ചു നിര്‍ത്തുക എന്നതാണ് സ്റ്റേഎറ്റിന്റെ കടമ. അതിന് ചായലും തിരിയലുകളും ഉണ്ട്റ്റാകുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഇതര വിഭാഗങ്ങള്‍ തമ്മിലുള്ള സമന്വയം സൌഹാര്‍ദ്ദവും, സ്റ്റേറ്റ് ഇവരെ ഒരേ പോലെ കാണുന്നത് നിരപേക്ഷതയും എന്ന് തിരുത്തി വായിക്കേണ്ടതുണ്ട്. മുമ്പുണ്ടായിരുന്ന സൌഹാര്‍ദ്ദമത്രയും കളഞ്ഞുപോയതാണ് ഇന്നീ കാണുന്ന സര്‍വത്ര പ്രശ്നങ്ങള്‍ലുടെയും കാതല്‍ എന്ന് മനസ്സിലക്കാതെ വിവരക്കേട് വിളമ്പുന്നത് കുറ്റകരം തന്നെ.

നന്ദന said...

പൂർണ്ണമാ‍യി മതസൌഹാര്‍ദ്ദം ഒരിക്കലും നടക്കില്ല
ഇവരുടെ ഉള്ളിൽ പരസ്പ്പരം പാരയുള്ളത് കൊണ്ട് തന്നെ!!
മനുഷ്യസൌഹാര്‍ദ്ദം ഒരിക്കലും നടക്കില്ല കത്തിയുമായി നടക്കുന്ന രാഷ്ട്രീയക്കാർ ഉള്ളടുത്തോളം,
കഴിയുന്നത്ര മനുഷ്യസൌഹാര്‍ദ്ദം നിലനിൽക്കാൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം.

ഷൈജൻ കാക്കര said...

നമുക്ക്‌ വേണ്ടത്‌ മനുഷ്യസൗഹാർദ്ദം.

അതിന്റെ ഉപവഴികളാണ്‌;

മതസൗഹാർദ്ദം
പാർട്ടിസൗഹാർദ്ദം
ഭാഷസൗഹാർദ്ദം
വർഗ്ഗസൗഹാർദ്ദം
ജാതിസൗഹാർദ്ദം
അങ്ങനെ ഒരുപാട്‌ സൗഹാർദ്ദങ്ങൽ

പിന്നെ ഒരു കാര്യംകൂടി

ബ്ലോഗ്സൗഹാർദ്ദം

ശാശ്വത്‌ :: Saswath S Suryansh said...

പോസ്റ്റില്‍ പറഞ്ഞ ആശയത്തോട് മൊത്തത്തില്‍ യോജിക്കുന്നു. എന്നാലും, മതം എന്ന എസ്റ്റാബ്ലിഷ്മെന്റ് നമ്മുടെ നാട്ടില്‍ നിലവിലുള്ളെടത്തോളം കാലം മതസൌഹാര്‍ദം മാത്രമാണ് ഒരേ ഒരു പോംവഴി. വ്യത്യസ്ത മതവിശ്വാസികള്‍ക്കും ജാതിക്കോമരങ്ങള്‍ക്കും പകരം മനുഷ്യന്മാര്‍ ഇവിടെ ഭൂരിപക്ഷം ആകുന്ന കാലത്ത് നമുക്ക് ഈ കപട ആശയത്തെ ചവിട്ടിയോടിക്കാം... ഇതിനെ പറ്റി ഒരു പാട് പറയേണ്ടി വരുമെന്നതിനാല്‍ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കേണ്ടി വരുമെന്ന്തോന്നുന്നു.

നിസ്സഹായന്‍ said...

നമ്മൂടെ രാജ്യം മതബാഹുല്യം കൂടിയ ഇടമാണ്. അവിശ്വാസികള്‍, നിരീശ്വരവാദികള്‍, യുക്തിവാദികള്‍.......അങ്ങിനെ അവഗണനീയമായ ചെറുന്യൂനപക്ഷങ്ങളും. അര്‍ക്കും ആരെയും മാറ്റാനാവില്ല. പക്ഷെ മതേതരജനാധിപത്യം എന്ന സങ്കല്പം ഉയര്‍ത്തിപിടിക്കുന്നിടത്തോളം അധികാരം, വിദ്യാഭ്യാസം, നീതിന്യായം ഇവയിലൊന്നും മതങ്ങള്‍ കൈകടത്താതെ, അവയെ സംരക്ഷിക്കുവാന്‍ മതവിശ്വാസികള്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവയിലുള്ള കൈകടത്തലുകളും മുതലെടുപ്പുകളും(അനര്‍ഹമായ രീതിയില്‍ വിഭവങ്ങളും അധികാരവുംതട്ടിയെടുക്കുന്നതും മതനിരപേക്ഷത ഇരിക്കേണ്ടിടത്ത് മതചിഹ്നങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്ന അവസ്ഥ.) ഉണ്ടാക്കുന്ന അപകടങ്ങളും പ്രത്യാഘാതങ്ങളുമാണ്, പിന്നീട് മതസൌഹാര്‍ദ്ദമെന്ന വ്യാജസംരംഭം തട്ടിക്കൂട്ടാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മതങ്ങള്‍ അവയുടെ പൊതു ഇടങ്ങളില്‍ കൈകടത്താതെ അവയുടെ വിശ്വാസപരവും സാംസ്ക്കാരികവുമായ കടമകള്‍ മാത്രം നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ മതങ്ങളുണ്ടെങ്കിലും ലോകം ജീവിക്കാന്‍ എത്ര സുന്ദരമായിരുന്നേനെ !

mukthaRionism said...

ചിത്രകാരന്‍ ഇന്നാട്ടിലല്ലെ ജീവിക്കുന്നത്..
മതമില്ലാത്ത ജീവനെന്ത് പ്രസക്തി...
സോറി, മതം കളിക്കാതെ രാഷ്ട്രീയക്കര്‍ക്കെന്ത് ജീവന്‍..

ആ പിന്നെ, താങ്ങളുടെ നിരീക്ഷണം ഒറ്റനോട്ടത്തിലെന്തോ
വല്യ കാര്യമാണെന്ന് തോന്നും..
പക്ഷെ, രണ്ടും ഒന്നു തന്നെ..
മതമില്ലാത്ത മനുഷ്യനാരാ..
ചിത്രകാരന് മതമില്ലെ....

Hari | (Maths) said...

മതം എന്ന വാക്കിന് അഭിപ്രായം എന്നാണെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. പക്ഷെ മറ്റൊരുത്തന്റെ ഗൂഢോദ്ദേശപരമായ അഭിപ്രായം പ്രകോപനത്തിന്റെ തള്ളിച്ചയില്‍ സ്വാഭിപ്രായമായി സന്നിവേശിക്കപ്പെടമ്പോഴാണ് മതം പ്രശ്നമുണ്ടാക്കിത്തുടങ്ങുന്നത്. എല്ലാ മതങ്ങളും നല്ല മനുഷ്യനെ സൃഷ്ടിക്കാനാണ് ആഹ്വാനം ചെയ്യുന്നതെങ്കില്‍ ഒരു വിഭാഗം അതിനെയും വളച്ചൊടിച്ച് മനുഷ്യന്റെ കണ്ണുകെട്ടാന്‍ ശ്രമിക്കുകയാണ്. ഇത്തരം വിഭാഗക്കാര്‍ എല്ലാ മതത്തിലുമുണ്ട്.
മതങ്ങള്‍ ഉത്തമമാനവനെ സൃഷ്ടിക്കാന്‍ എന്നും സഹായിക്കുകയേയുള്ളു. അതുകൊണ്ട് തന്നെ മതങ്ങള്‍ സമൂഹത്തിന്റെ ആവശ്യകതയാണ്.

പക്ഷെ മതം രാഷ്ട്രീയത്തോട് ചേരുമ്പോഴാണ് കണ്ണിന്റെ കാഴ്ച നശിക്കുന്നത്. സ്വഭാവഗുണത്തെ ആധാരമാക്കി ഒന്നിനെ പഞ്ഞിയോടും മറ്റൊന്നിനെ തീയോടും സധൈര്യം ഉപമിക്കാം. ഈ അവസ്ഥയാണ് വര്‍ത്തമാനസാഹചര്യങ്ങളിലുള്ളത്. ഉദ്ദേശശുദ്ധി കണക്കിലെടുക്കുമ്പോള്‍ എനിക്ക് ചിത്രകാരനോട് യോജിക്കാതിരിക്കാനാവില്ല.
മാനവസൗഹാര്‍ദ്ദതയിലൂടെ മതസൗഹാര്‍ദ്ദത്തിലേക്ക്..

SanthoshPulpally said...

പ്രിയ ചിത്രകാരന്‍,
മനുഷ്യന്‍ എന്നുദ്ദേശിക്കുന്നത് ശാരീരികവും മാനസികവുമായ എല്ലാ വ്യാപാരങ്ങളും ഉള്‍പ്പെടുന്ന ഒരു "സിസ്റ്റം" ആണെന്നതുകൊണ്ട് മനുഷ്യനില്‍ നിന്നും മതത്തെ മാറ്റിനിര്‍ത്തി ചിന്തിക്കാനാകില്ല. താങ്കളുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ "തന്തയെ തള്ളിപ്പറയുന്നവര്‍ക്കെ" സ്വന്തം മതത്തെ തള്ളിപ്പറയാനാകൂ. എന്തുകൊണ്ടെന്നാല്‍ അതും അവന്റെ "പാരമ്പര്യത്തിന്റെ" ഭാഗമാണ്. സ്വന്തം പാരമ്പര്യം ശരിയായ രീതിയില്‍ മനസ്സിലാകാന്‍ അതിന്റെ വേലിക്കെട്ടുകള്‍ക്ക് പുറത്തു സഞ്ചരിക്കാത്ത സാധാരണക്കാരന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. സഹയാത്രികര്‍ എന്ന നിലയില്‍ നമുക്കെന്തു ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. "വേലനെ" ഭയന്ന് "വേലിനെ" ശകാരിക്കുന്ന നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. മതങ്ങള്‍ എന്നാല്‍ പഴക്കം വന്ന ഒരു സംസ്കാരമാണ്. ദുര്‍വ്യാഖ്യാനം കൊണ്ടും, ചുറ്റുപാടുകളില്‍ വന്ന മാറ്റങ്ങള്‍ക്കൊപ്പം സംഹിതകള്‍ മാറാത്തത് കൊണ്ടും വന്ന അപചയങ്ങളെ മനസ്സിലാകാന്‍ നമ്മുടെ സഹയാത്രികരെ നാം സഹായിക്കുക.

ശാശ്വത്‌ :: Saswath S Suryansh said...

സന്തോഷ്‌,

"താങ്കളുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ "തന്തയെ തള്ളിപ്പറയുന്നവര്‍ക്കെ" സ്വന്തം മതത്തെ തള്ളിപ്പറയാനാകൂ. എന്തുകൊണ്ടെന്നാല്‍ അതും അവന്റെ "പാരമ്പര്യത്തിന്റെ" ഭാഗമാണ്. സ്വന്തം പാരമ്പര്യം ശരിയായ രീതിയില്‍ മനസ്സിലാകാന്‍ അതിന്റെ വേലിക്കെട്ടുകള്‍ക്ക് പുറത്തു സഞ്ചരിക്കാത്ത സാധാരണക്കാരന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം."

കോപ്പ്..!!

വേറൊന്നും പറയാനില്ല... ആദ്യം മതം ഉണ്ടായതെങ്ങനെ എന്നൊന്ന് പഠിച്ചിട്ടു വാ...

ശാശ്വത്‌ :: Saswath S Suryansh said...

ചിത്രകാരന്‍, വിഷയ വ്യതിചലനം ആണ്. ക്ഷമിക്കണം.

സന്തോഷ്‌,

എന്തായാലും താങ്കളെ പോലുള്ളവരോട് സംവദിച്ചു പോയ സ്ഥിതിക്ക് ഒരു കാര്യം പറയാം. ഒരാള്‍ ഹിന്ദു/ മുസ്ലിം/ ക്രിസ്ത്യന്‍ ആയതില്‍ അല്ലെങ്കില്‍ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നതില്‍ അയാള്‍ക്ക്‌ യാതൊരു പങ്കുമില്ല. ജന്മം കൊണ്ടു ലഭിക്കുന്ന അച്ഛന്‍/അമ്മ/സഹോദരങ്ങള്‍ പോലെ അല്ല അയാള്‍ ജീവിക്കുന്ന സമൂഹം അയാള്‍ക്ക്‌ ചാര്‍ത്തിക്കൊടുക്കുന്ന മതവും ഭാഷയും. ഒരു ചെറിയ ഉദാഹരണം കൊണ്ടു ഇത് വ്യക്തമാക്കാം:

മലയാളികളായ എത്രയോ പേരുടെ മക്കള്‍ക്ക്‌ മലയാളം എഴുതാനോ സംസാരിക്കാനോ അറിയില്ല. ജോണ്‍ എബ്രഹാം എന്ന നടന്റെ അച്ഛന്‍ മലയാളി അല്ലേ? എന്നാല്‍ അയാള്‍ ജനിച്ച് വളര്‍ന്ന സമൂഹം വ്യത്യസ്തമായിരുന്നു. അയാള്‍ക്ക്‌ മലയാളം അറിയാത്തതില്‍ ഒരു മലയാളി പോലും സഹതപിച്ചതായി കേട്ടിട്ടില്ല.

യേശു ക്രിസ്തുവിന്റെ അച്ഛന്‍ ക്രിസ്ത്യാനി ആയിരുന്നില്ല എന്നാണ് എന്റെ പരിമിതമായ അറിവ്. ഈ അളവുകോലില്‍ നിങ്ങള്‍ ഗൌതമബുദ്ധനെയും നബിയേയും അശോക ചക്രവര്‍ത്തിയെയും മൊഹമ്മദ് യൂസുഫിനെയും (യൂസുഫ് യൊഹാന) എന്തിനു, നമ്മുടെ സ്വന്തം കമല സുരയ്യയെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും ഇ എം എസ്സിനെയും വരെ "തന്തയെ തള്ളിപ്പറഞ്ഞവര്‍" ആക്കുമോ ഹേ? അതോ അവരൊന്നും താങ്കളെപ്പോലെ വലിയ ഒരു പാരമ്പര്യം അവകാശപ്പെടാന്‍ ഇല്ലാത്തവര്‍ആണോ?

ശാശ്വത്‌ :: Saswath S Suryansh said...

"സ്വന്തം പാരമ്പര്യം ശരിയായ രീതിയില്‍ മനസ്സിലാകാന്‍ അതിന്റെ വേലിക്കെട്ടുകള്‍ക്ക് പുറത്തു സഞ്ചരിക്കാത്ത സാധാരണക്കാരന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം"

മുകളില്‍ പറഞ്ഞ സാധാരണക്കാരെക്കാളും വലിയ കഴിവുകളും പ്രശസ്തിയും പദവിയും സ്വാധീനവുമുള്ള, ഒരു വലിയ പാരമ്പര്യത്തിന്റെ അവകാശി ആയ, അത് ശരിയായ രീതിയില്‍ മനസ്സിലാക്കിയ അസാധാരണനായ താങ്കളെ നമിച്ചു പോവുകയാണ്..!

ചിത്രകാരാ, വീണ്ടും മാപ്പ്..! പക്ഷേ ഇത്തരം പാരമ്പര്യവാദികളുടെ വാളെടുക്കല്‍ കാണുമ്പോള്‍....

ബിജു ചന്ദ്രന്‍ said...

ശാശ്വതിന്റെ കമന്റിനു താഴെ ഒരു ഒപ്പ്. :-)

kuttipparus world said...

Chitrakara,

nammude manassukalil apoornamayi avasheshikunna chila sundara chitrangal poorthiyakanamengil namororutharum nammil ninnum swathanthrakendiyirikkunnu ennu thonnukayanu...

ചാണക്യന്‍ said...

നമുക്ക് മതസൌഹാര്‍ദ്ദമല്ല വേണ്ടത് ; മനുഷ്യസൌഹാര്‍ദ്ദമാണ് !!!

അതെ അതാണ് വേണ്ടത്....

NITHYAN said...

മതസൌഹാര്‍ദ്ദത്തിനുവേണ്ടി മതങ്ങളെ ചുമന്നുകൊണ്ടു നടക്കേണ്ടതില. u said the truth.

ശാശ്വത്‌ :: Saswath S Suryansh said...

തിരുത്ത്: മനുഷ്യ സൌഹാര്‍ദ്ദത്തിനു വേണ്ടി മതങ്ങളെ കൊണ്ടു നടക്കേണ്ടതില്ല.

പള്ളിക്കുളം.. said...

jan-7

Dubai: Politics and religion are interlinked and the latter cannot be kept out of politics, said Tony Blair, former British prime minister.
"The two things are interlinked. So you cannot separate religion from politics. So rather than trying to keep religion out of politics, the best thing is to try to make sense out of it," Blair said during his visit to GEMS Winchester School in Dubai on Wednesday.
Blair was in Dubai as the ambassador of inter-religious dialogue and understanding, which his Tony Blair Faith Foundation strives to promote

പള്ളിക്കുളം.. said...

ടോണി ബ്ലയർ മൌദൂതി കൃതികൾ വായിക്കുന്നുണ്ടാവാം.
അല്ലെങ്കിൽ പിന്നെ മത നിരാസത്തിന്റ്റെ സെക്യുലർ ഭൂമികയിൽ നിന്നു വന്ന അദ്ദേഹം ഇങ്ങനെ ഒരു കീച്ചു കീച്ചണോ? ആ തിരിച്ചറിവാണ് എനിക്കും. മതങ്ങൾ രാഷ്ട്രീയത്തിൽ കൈകടത്തണം. മതങ്ങൾ തമ്മിൽ ഭിന്നിപ്പിനേക്കാൾ നന്മയുടെ അടിസ്ഥാനകാര്യങ്ങളിൽ ഒന്നിപ്പാണ് ഉള്ളത്. പലജാതി അഴിമതി നിറഞ്ഞ രാഷ്ട്രീയത്തെ ധർമത്തിന്റെ പാതയിലൂടെ നയിച്ചെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് ഗുണമുണ്ടാവൂ. ധർമത്തിന്റെ സ്രോതസ്സ് എന്നും മതങ്ങളായിരുന്നു. ഇപ്പോഴും അതെ.

NITHYAN said...

ധര്‍മ്മത്തിന്റെ സ്രോതസ്സ് എന്നും മതങ്ങളായിരുന്നു എന്നു പള്ളിക്കൂടം വച്ചുകാച്ചുമ്പോള്‍ ഒന്നോര്‍ക്കണം. അതു തെളിയിക്കേണ്ടത് പ്രവൃത്തിയിലൂടെയാണ് വാക്കുകളിലൂടെയല്ല. ഇതുവരെയായി രാഷ്ട്രങ്ങള്‍ തമ്മില്‍ ലോകത്തുനടന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരിലേറെ പേര്‍ കൊല്ലപ്പെട്ടതും പെട്ടുകൊണ്ടിരിക്കുന്നതും സംഘടിത മതങ്ങള്‍ക്കുവേണ്ടിയാണ്. ഭൂമിയുരുണ്ടാല്‍ പള്ളീലച്ചന്റെ അരമന നിലംപൊത്തുമെന്ന ഒറ്റക്കാരണത്തിനാണ് ബ്രൂണോയെ ചുട്ടുകൊന്നത്. എവിടെയായിരുന്നു ധര്‍മ്മബോധം?

SMASH said...

മതം രാഷ്ട്രീയത്തില്‍ കൈകടത്തണം! എന്നിട്ടു തങ്ങളുടെ പോക്കറ്റിലുള്ള ജനങളെ വച്ച് വിലപേശി അധികാരം കൈവശപ്പെടുത്തി, രാഷ്ട്രീയക്കാരെ തങ്ങളുടെ അനുയായികളാക്കി മതനിയമങള്‍ രാഷ്ട്രീയ നിയമങ്ങളാക്കണം! വിദ്യാഭ്യാസം മുതല്‍ ഒരു മനുഷ്യന്‍ എങ്ങനെ ചിന്തിക്കണം എന്നുവരെയുള്ള സകലമാന വിഷയങ്ങളും മതഗ്രന്ഥങളാല്‍ അടിസ്ഥാനമാക്കിയാക്കണം, എന്നിട്ടു സകലമനുഷ്യരുടെ മേലും അവ അടിച്ചേല്പ്പിച്ച് അവര്‍ക്കെല്ലാം മുകളില്‍ കയറി ഇരുന്ന് സകല മതപുരോഹിതര്‍കും അവരുടെ ശിങ്കിടികള്‍ക്കും ആമോദം കൊള്ളാം..

SMASH said...

ധര്‍മ്മത്തിന്റെ സ്രോതസ്സ് മനുഷ്യന്‍ തന്നെയാണ്‌, മതങ്ങളല്ല! മനുഷ്യന്‌ ധര്‍മ്മവും സ്നേഹവും ഉള്ളതിനാലായിരുന്നു മനുഷ്യന്‍ തന്നെ മതങ്ങളെ സ്ര്‌ഷ്ടിച്ചത്, ഏവര്‍ക്കും മനുഷ്യത്വവും സ്നേഹവും ഉണ്ടാവേണ്ടത് മനുഷ്യന്റെ സമധാനപൂര്‍ണ്ണമായ ജീവിതത്തിന്‌ അത്യാവശ്യമാണ്‌, അതുണ്ടാകാതെ ഒന്നും സാധ്യമല്ല!എല്ലാവര്‍ക്കും അതുണ്ടാക്കാന്‍ ഒരു മനുഷ്യനിര്‍മ്മിതമായ ഒരു മതത്തിനും സാധ്യമല്ല! ഒരു സ്ര്‌ഷ്ടാവ് ഉണ്ടെങ്കില്‍ അങ്ങേര്‍ക്ക് ചിലപ്പോള്‍ അത് സാധ്യമായേക്കും, അല്ലാത്തിടത്തോളം കുതികാല്‍ വെട്ടും തമ്മില്‍തല്ലും കൊല്ലും കൊലയുംചതിയും എല്ലാമായി മനുഷ്യന്‍ ഇന്നത്തെ കണ്ടീഷനില്‍ തന്നെ മുന്നോട്ടു പോകും.