Friday, January 29, 2010

ചേനകൃഷിയും സക്കറിയയും

നല്ലൊരു തലക്കെട്ടിനുവേണ്ടിയാകാം, സലീം കുമാറിന്റെ ചേനകൃഷിയെക്കുറിച്ച് തൊട്ട് തലോടി,ഇത്രയും കാലത്തിനിടക്ക് വായിച്ചു വറ്റിച്ച സകല പൊത്തകങ്ങളിലൂടെയും,അംബലക്കമ്മിറ്റി നോട്ടീസുകളിലൂടെയും,വീക്കിലികളിലൂടെയും,എ.ഡി.,ബിസി.കാലഗണനയനുസരിച്ച്
കിറുകൃത്യമായി,കഥാപാത്രങ്ങളുടെ ചരിത്ര സംഭവങ്ങളായ ശ്വാസനിശ്വാസങ്ങളെപ്പോലും ഉദ്ദരിച്ച് ആധികാരികതയും പാണ്ഡിത്യവും ഉറപ്പിച്ച്,സക്കറിയയുടെ പ്രസംഗവേദിയിലെത്തുംബോള്‍ ചേന ആനയായിമാറുന്നു!!! ഭഗവാനെ..., അതാണ് ബ്ലോഗര്‍ വെള്ളെഴുത്തിന്റെ സിദ്ധി.ഇത്തരം ബ്ലോഗ് പോസ്റ്റുകളില്‍ ബ്ലോഗുടമകള്‍ ബ്ലോഗ് വായനക്കാര്‍ക്കുവേണ്ടി നാരങ്ങവെള്ളമോ,സംഭാരമോ കരുതേണ്ടതാണെന്ന് പറയേണ്ടിവരുന്നു.
കുറഞ്ഞപക്ഷം ഒരു ഇന്‍ഷൂറന്‍സ് പരിരക്ഷയെങ്കിലും നല്‍കേണ്ടതാണ്.

അസാമാന്യ ഓര്‍മ്മശക്തിയുള്ള ബ്ലോഗര്‍മാരെകാണുംബോള്‍ ചിത്രകാരന് അസൂയ സഹിക്കാനാകുന്നില്ല എന്നത് സത്യമാണ്.അത്യാവശ്യം ഓര്‍മ്മശക്തിയുണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ പാവക്കാ ഷെയ്‌പ്പെങ്കിലും കയ്യോടെ മാറ്റാമായിരുന്നു എന്ന് ചിന്തിച്ച്... അപകര്‍ഷപ്പെടുന്ന അവതാരമായ ചിത്രകാരന്‍ ഓര്‍മ്മയുള്ളവരെ വര്‍ഗ്ഗശത്രുവായിപ്പോലും കാണുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. (അടുത്തുള്ള മണ്ണുപരിശോധനാകേന്ദ്രത്തില്‍ ആത്മപരിശോധന നടത്താന്‍ ശ്രമിക്കുന്നുണ്ട്.)
സര്‍വജ്ഞപീഠക്കാരന്‍ ശങ്കരാചാര്യരുടെ പണ്ഡിതപരംബരയില്പെട്ട വെള്ളെഴുത്തുകാരനാണ് ചിത്രകാരന്റെ അപകര്‍ഷത അനുഭവിക്കുന്ന ഓര്‍മ്മശക്തിയെ ഇന്ന് വീണ്ടും വീണ്ടും അപഹസിച്ചുകൊണ്ട് ഒരു ചേനകൃഷി പോസ്റ്റ് എഴുതിയിരിക്കുന്നത്. സഹിക്കാനാകാത്ത ഈ അപമാനത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായി ഒരു മുളം കൂട്ടത്തിന്റെ കഥ കമന്റായെഴുതി ചിത്രകാരന്‍ തടി സലാമത്താക്കി !(“സലാമത്താക്കി”- അര്‍ത്ഥം അറിഞ്ഞുകൂട ചെറുപ്പത്തില്‍ കേട്ട ഓര്‍മ്മയും സന്ദര്‍ഭവും വച്ചു കീച്ചിയതാണ്. അറിയുന്നവര്‍ പറഞ്ഞുതരിക. രക്ഷപ്പെടുത്തി എന്നാണ് ഉദ്ദേശിച്ചത് ! )

മുളം കൂട്ടത്തിന്റെ ചരിത്രം പറഞ്ഞപ്പോള്‍ കുട്ടിക്കാലം ഓര്‍മ്മവന്നു.ആ മുളം കൂട്ടത്തില്‍നിന്നുമായിരുന്നു കുട്ടിക്കാലത്ത് നിയതമല്ലാത്ത രൂപങ്ങള്‍ ചിത്രകാരന്റെ പേടിപ്പനികളിലേക്ക് ആണപൊട്ടിച്ച് ഒഴുകി വന്നിരുന്നത്! അമ്മയേയും അച്ഛനേയും എത്ര മുറുകെ കെട്ടിപ്പിടിച്ചാലും പിടിച്ചുനിര്‍ത്താനാകാത്ത വന്യമായ ഇരുട്ടിന്റെ ഒഴുക്ക് പേടിസ്വപ്നമായി ഇന്നും ഓര്‍ക്കുന്നു.നടുക്കുന്നതെങ്കിലും,സ്വന്തമായ ആ ഓര്‍മ്മ കളഞ്ഞുപോകാതിരിക്കാന്‍ അവിടത്തെ മുളംകൂട്ട കമന്റ് ഇവിടെ സൂക്ഷിക്കാമെന്നു കരുതി.
വെള്ളെഴുത്തിന്റെ ചേന നടേണ്ടതെങ്ങനെ? എന്ന പോസ്റ്റിന്റെ ലിങ്ക്.
കമന്റ് താഴെ:

Blogger chithrakaran:ചിത്രകാരന്‍ said...

വെള്ളെഴുത്ത് നല്ലൊരു ചേനഫാര്‍മറാണെന്ന്
ഇപ്പഴാണ് അറിയാനായത്. ബ്ലോഗില്‍ റബ്ബറിനു മാത്രമല്ല, ചേനക്കും ഇടമുണ്ടെന്ന് വിളിച്ചുപറയുന്ന ഈ
പോസ്റ്റ് നമ്മുടെ ബൂലോകത്തിന്റെ ഭാഗ്യമാണ്.
ചേന കൃഷിയില്‍ സലീം കുമാറിനെപ്പോലെ പ്രശസ്തനായ
ഒരു സിനിമാ നടനെ ഗുരുവായി ലഭിച്ച
വെള്ളെഴുത്തിന്റെ കാര്‍ഷിക ജീവിതം ധന്യം തന്നെ !!!
ചേന വിത്ത് ലഭ്യത,നടീല്‍,വളം,ജലസേജനം,കീടനാശിനിപ്രയോഗം,വിളവെടുപ്പ് തുടങ്ങിയ ചേനയെ സംബന്ധിച്ച എന്ത് ആനക്കര്യത്തിനും ബൂലോകര്‍ക്ക് ആശ്രയിക്കാവുന്ന ഒരു ചേനകര്‍ഷകനായ വെള്ളെഴുത്ത്
ബൂലോകത്ത് ഉണ്ടെന്നതില്‍ ബ്ലോഗര്‍മാര്‍ക്ക് സന്തോഷിക്കാം !

പണ്ട് “കുത്രകാരന്റെ ചിട്ടിക്കാലത്ത് ”(സാഹിത്യ ഭംഗിക്കുവേണ്ടി ചൊറിച്ചുമല്ലി നോക്കിയതാണ്)നാട്ടില്‍ ധാരാളം പട്ടിലുംകൂട്ടമുണ്ടായിരുന്നു.മുളംങ്കൂട്ടം എന്നും പറയും.തൊടികളുടെ അതിരുകളില്‍ അന്ന് വേലികെട്ടിയിരുന്നത്
ഈ മുളം കൂട്ടങ്ങളിലെ മുള്ളു വെട്ടിയായിരുന്നു.
ഇങ്ങനെ തുടര്‍ച്ചയായി ... മുള്ളുവെട്ടി കൊല്ലങ്ങള്‍ പിന്നിടുംബോള്‍ ഓരോ മുളം കൂട്ടവും ഒരു കുത്തബ് മിനാറുപോലെ,കെട്ടുറപ്പോടെ... നട്ടുച്ചക്കുപോലും ഇരുട്ടുപോലെ നില്‍ക്കും. മാവിലും,പ്ലാവിലും,പേരക്കയിലുമൊക്കെ പകലന്തിവരെ
ഓടിക്കളിക്കാമെങ്കിലും, മുളംകൂട്ടത്തെ ദൂരെനിന്നേ നോക്കാറുള്ളു. അടുത്തു ചെന്നാല്‍ മുള്ളുകൊള്ളുമെന്നതിനാലും(ചെരിപ്പില്ല!),മുളം കൂട്ടത്തിനകത്തെ ഇരുട്ടിന്റെ കട്ടയില്‍ പതിഞിരിക്കാവുന്ന ഇഴജീവികളെക്കുറിച്ചുള്ള ഭയത്താലും, പ്രത്യേകിച്ച് നേട്ടമൊന്നുമില്ലാത്തതിനാലും
മുളം കൂട്ടങ്ങളുടെ മുപ്പതടി ചുറ്റളവ് കളിക്കളത്തില്‍ നിന്നും മുറിച്ചുമാറ്റിയിരുന്നു.
ആ മുളം കൂട്ടത്തിന്റെ ഓര്‍മ്മയാണ് വെള്ളെഴുത്തിന്റെ
ചേനകൃഷിയെക്കുറിച്ചുള്ള ഈ പോസ്റ്റ് കണ്ടപ്പോള്‍
പൊങ്ങിവന്നത്.
ശാസ്ത്രീയമായി നല്ല കെട്ടുറപ്പൊടെ നിര്‍മ്മിക്കപ്പെട്ട ഒരു സാഹിത്യ-ചരിത്ര ശബ്ദകോശത്തിന്റെ
പട്ടിലുംകൂട്ടം !!!
പക്ഷേ, ബ്ലോഗിന്റെ വൈവിദ്ധ്യത്തില്‍
തീര്‍ച്ചയായും പട്ടിലും കൂട്ടങ്ങള്‍ക്കും അതിന്റേതായ
ധര്‍മ്മമുള്ളതിനാലും, ഈ പോസ്റ്റ് വ്യത്യസ്തത ആഗ്രഹിക്കുന്ന സസ്യാഹാരികളായ ആനക്കൂട്ടങ്ങള്‍ക്ക് മഥിക്കാനുള്ളതാണെന്നതിനാലും നല്ലതുതന്നെ.
ചിത്രകാരന്‍ ചെരിപ്പിടാത്ത സാധാ മനുഷ്യനായതിനാല്‍
സ്ഥലം വിടുന്നു :)
ആശംസകള്‍ !!!

January 29, 2010 6:33 PM

5 comments:

ശാശ്വത്‌ :: Saswath S Suryansh said...

അവിടെ ചോദിച്ചത് ഇവെടെയും ചോദിച്ചോട്ടെ. വെള്ളെഴുത്തിന്റെ ജല്പന ബ്ലോഗില്‍ ആള് കേറണം എന്നു ചിത്രകാരന്‍ വല്ല കോണ്‍ട്രാക്റ്റും എടുത്തിട്ടുണ്ടോ?

ninni said...

:)

നന്ദന said...

സക്കറിയയുടെ ഒളിസേവ തീർന്നില്ലേ
ഒളിവിൽ പോയവരുടെ സന്തതികൾ എന്നാരെങ്കിലും പറഞ്ഞോ?
ഓർമക്കുറിപ്പുകൾ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചരക്കുകൽ

Anoni Malayali said...

OT:
രക്തം! രക്തം! എന്തേ ഇതുവരെ കണ്ടില്ലേ ഇത്? വരൂ, കുടിയ്ക്കൂ, എല്ലാവരോടും പറയൂ, പരസ്യം ചെയ്യൂ.

Unknown said...

ആശംസകള്‍ !!!