Saturday, February 6, 2010

ബൂലോകത്തെ കവികള്‍ എന്തു ചെയ്യുന്നു ???

കവികള്‍ എന്നാല്‍ പുറം ചൊറിയുന്ന, അല്ലെങ്കില്‍ വട്ടത്തിലിരുന്ന് പരസ്പ്പരം ചൊറികുത്തുന്ന ഒരു സഹകരണ സംഘമാണെന്നു തോന്നുന്നു. നമ്മുടെ ബൂലോകത്ത് കവികള്‍ക്ക് ദാരിദ്ര്യമില്ലാത്തതുകൊണ്ട് ധാരാളം കവിതാ പോസ്റ്റുകള്‍ കാണാറുണ്ട്.
എന്നാല്‍ വയറെളകി തൂറുന്ന ഞഞ്ഞാപിഞ്ഞ കവികളല്ലാതെ, കണ്ടിയുറപ്പോടെ ഒരു കവിത എഴുതുന്ന ഒരുത്തരേയും കണ്ടിട്ടില്ല.
ഒരു പക്ഷേ, ശ്രദ്ധയില്‍പ്പെടാതിരുന്നതുകൊണ്ടാകും. കാരണം, ഇപ്പോള്‍ ബൂലോകം വളരെ വിസ്തൃതവും ജനനിപിഢവുമായതിനാല്‍
നമ്മുടെ കാഴ്ച്ചക്കും,വായനക്കും പരിമിതിയുണ്ട്. എങ്കിലും, നമ്മുടെ ശ്രീ.ശ്രീ.ശ്രീ.(സ:)പിണറായിയുടെ വേദിയറിഞ്ഞ് സംസാരിക്കണമെന്ന രാജ വിളംബരം കേട്ടോ, പയ്യനൂരിലെ ശ്രീരാമസേനയുടെ സക്കറിയയുടെ ചങ്കിനുപിടുത്തത്തിനെത്തുടര്‍ന്നോ നമ്മുടെ കവികള്‍ മൂക്കിലൂടെയെങ്കിലും വല്ല
ചൂളവും പുറപ്പെടുവിക്കുകയുണ്ടായോ എന്നറിയാന്‍ അതിയായ ആകാംക്ഷ ചിത്രകാരനില്‍ കൂടുകൂട്ടിയിരിക്കുന്നു. വല്ലവരും ഈ പശ്ചത്തലത്തില്‍ വല്ല കവിതയും എഴുതിയിട്ടുണ്ടെങ്കില്‍ ബൂലോകത്തെ സുഹൃത്തുക്കള്‍ ദയവായി ലിങ്കു തരുമല്ലോ.

8 comments:

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ ശ്രീ.ശ്രീ.ശ്രീ.(സ:)പിണറായിയുടെ വേദിയറിഞ്ഞ് സംസാരിക്കണമെന്ന രാജ വിളംബരം കേട്ടോ, പയ്യനൂരിലെ ശ്രീരാമസേനയുടെ സക്കറിയയുടെ ചങ്കിനുപിടുത്തത്തിനെത്തുടര്‍ന്നോ നമ്മുടെ കവികള്‍ മൂക്കിലൂടെയെങ്കിലും വല്ല
ചൂളവും പുറപ്പെടുവിക്കുകയുണ്ടായോ എന്നറിയാന്‍ അതിയായ ആകാംക്ഷ ചിത്രകാരനില്‍ കൂടുകൂട്ടിയിരിക്കുന്നു. വല്ലവരും ഈ പശ്ചത്തലത്തില്‍ വല്ല കവിതയും എഴുതിയിട്ടുണ്ടെങ്കില്‍ ബൂലോകത്തെ സുഹൃത്തുക്കള്‍ ദയവായി ലിങ്കു തരുമല്ലോ.

shahana said...

എന്തും, ഏതും, എങ്ങിനേയും. എഴുതി വെക്കാന്‍ എല്ലില്ലാത്ത കയ്യും, വല്ലവന്റെയും ഔദാര്യത്തില്‍ കിട്ടുന്ന ഒരു ഭൂലോക പ്രസിദ്ധീകരണവും
ഉള്ളപ്പോള്‍ ആരെങ്കിലും വിസര്‍ജിക്കുന്നത് കാത്തിരിക്കുന്നത് എന്തിനു ചിത്രകാരാ ?
അവനവന് തന്നെ ആയി കൂടെ?

Unknown said...

ചിത്രകാരാ,
താങ്കള്‍ തന്നെ നല്ല ഭാഷാനൈപുണ്യമുള്ള ആളല്ലേ ഒന്ന് ശ്രമിച്ച് നോക്കൂ..?
ഭൂലോകത്ത് ഞാനും ശ്രമിക്കാം, നല്ല കവിതകള്‍ കിട്ടിയാല്‍ കമ്പി അടിക്കാം.

നന്ദന said...

നമ്പൂരിയുടെ ജീർണ്ണിച്ച പൂണൂലും ഈഴവന്റെ കിളിർത്ത ആലും നായരിച്ചിയുടെ അളിഞ്ഞ സമ്പന്തവും രാഷ്ട്രീയക്കാന്റെ വേശ്യാ സമ്പർക്കവും മതത്തിന്റെ പുഴുത്ത വ്രിണവും നോക്കി നടക്കുമായിരുന്ന ചിത്രകാരൻ കവികളുടെ വിസർജ്യം അന്വേഷിക്കുന്നത് കാണുമ്പോൽ സ്വന്തം കഴിവില്ലായ്മയുടെ നേർവ്ഹിത്രം വരച്ചു കാണിക്കുന്നുവോ എന്നൊരു ശങ്ക!!

saju john said...

ഈ കവിത വായിച്ചിട്ടില്ലേ ചിത്രകാരന്‍,

http://koodaranji.blogspot.com/2009/09/blog-post_26.html

വായിച്ചാല്‍ ഹാരിസിനെ കെട്ടിപ്പിടിച്ച് കാക്കത്തോള്ളായിരം ഉമ്മ കൊടുക്കാന്‍ തോന്നും.

എന്തിനാ കൂടുതല്‍, ഈ ഒരോറ്റ കവിത മതി ഒരാളുടെ ജീവിതത്തില്‍ എഴുതാനായിട്ട്.

SAMEER KALANDAN said...

എന്തിന് മറ്റുള്ളവരെ കാത്തിരിക്കണം താങ്കള്‍? എന്നാല്‍ ഞങ്ങള്‍ താങ്കളെ കാത്തിരിക്കുന്നുണ്ട്. ചിത്രകാരന്റെ തൂലികാഗ്രം സ്പര്‍ശിച്ചാല്‍ തീജ്വാലകളായി തീരുന്ന വാക്കുകള്‍ക്കു വേണ്ടി. വര്‍ണ്ണങ്ങള്‍ നക്കി തുടച്ച താങ്കളുടെ കയ്യിലെ ബ്രഷി‍നേക്കാളും എനിക്കിഷ്ടം, കവിതകളിറ്റു വീഴുന്ന പേനയെയാണ്

Unknown said...

ചിത്രകാരന്‍ ,കവികള്‍ പറയാറുള്ളത് കേട്ടിട്ടില്ലേ ഒരു വിഷയം മനസ്സില്‍ വന്നു അത് അവിടെ കിടന്നു തീയായ് പുകയായ് സംഘര്‍ഷ മായി പിന്നെന്തോ കുന്ത മൊക്കെയായി അവസാനം പ്രസവ വേദന എടുത്തു പുറത്തു വന്നു വാക്കുകളായി മാറുകയാണെന്ന്.നടന്‍ മോഹന്‍ലാല്‍ പറയുന്നമാതിരി എല്ലാം സംഭവിക്കുന്നതാണ് .ഇങ്ങിനെയുള്ളവരെയല്ലേ കവികള്‍ എന്ന് വിളിക്കുന്നത്‌?. ചിത്രകാരന്‍ പറഞ്ഞ വിഷയം ആര്‍ക്കും ഈ പറഞ്ഞ വികാരങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലായിരിക്കും.

ഷാജി ഖത്തര്‍.

★ Shine said...

bloodymarywithicecubes