Sunday, February 7, 2010

വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !

എന്താണ് ഈ വിക്റ്റോറിയന്‍ പള്ളി സദാചാരം എന്ന് ചിത്രകാരന് വലിയ പിടിയൊന്നുമില്ല. പക്ഷേ, നമ്മുടെ ബ്ലോഗുകളിലും പത്രമാസികളിലുമൊക്കെ ഈ പരാമര്‍ശം ഇയ്യിടെയായി ധാരാളമായി കടന്നുവരുന്നുണ്ട്. മലയാളിയുടെ എത്തിനോക്കി-ഒളിഞ്ഞുനോക്കി സംസ്ക്കാരത്തിന്റെ കാരണം ഇപ്പോള്‍ സമൂഹത്തില്‍ നിലവിലുള്ള വിക്റ്റോറിയന്‍ സദാചാര സംസ്ക്കാരത്തിന്റെ സ്വാധീനമാണെന്നാണ് അത്യാവശ്യം ഭേദപ്പെട്ട നിലയില്‍ ചിന്തിക്കുന്ന എഴുത്തുകാരൊക്കെ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത്.(പറയുന്ന കാര്യത്തിന് ഒരു ഗരിമ കിട്ടാനാകും) മലയാളിയുടെ ലൈംഗീക ദാരിദ്ര്യവും ലൈംഗീക അപകര്‍ഷതയില്‍ നിന്നുമുണ്ടാകുന്ന അസൂയയും,ആകാംക്ഷയും പുരോഗമന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും പിടിച്ചു നിര്‍ത്താനാകാത്തവിധം പൊതുസാംസ്ക്കാരികതയുടെ നട്ടെല്ലായി വേഷം മാറിക്കൊണ്ടിരിക്കുന്ന ദയനീയ വര്‍ത്തമാനകാലത്തിലാണ് നാം ഇന്ന് എത്തി നില്‍ക്കുന്നത് എന്ന് നേരാണ്. എന്നാല്‍, അതിന്റെ കാരണം സായിപ്പിന്റെ വിക്റ്റോറിയന്‍ പള്ളി സദാചാരമാണെന്ന കണ്ടുപിടുത്തത്തോട് ചിത്രകാരനു മതിപ്പില്ല.

നമ്മുടെ നാട്ടിലെ തിന്മയുടെയെല്ലാം ഉറവിടം സായിപ്പാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് നമ്മുടെ ജാതി-വര്‍ഗ്ഗീയ-രാഷ്ട്രീയ അധമചിന്തയുടെ അജണ്ടയാണ്. സായിപ്പ് വന്നില്ലായിരുന്നെങ്കില്‍( ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു )നമ്മുടെ നാട്ടില്‍ തേനും പാലും ഒഴുകിയേനെ !!! വിക്റ്റോറിയന്‍ പള്ളി സദാചാരം സായിപ്പ് ഇറക്കുമതി ചെയ്ത് നമ്മുടെ മണ്ടയില്‍ അടിച്ചേല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ നടുറോഡില്‍ പോലും സുരക്ഷിതമായി നമ്മള്‍ ഇണചേര്‍ന്നേനെ... ആരും തിരിഞ്ഞു നോക്കില്ല, ശല്യപ്പെടുത്തില്ല. 32 അടിയും 64 അടിയും അളന്ന് അയിത്തമാചരിച്ചിരുന്ന കാലത്ത് ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ചുപോലും കാര്യം സാധിച്ചിരുന്നത് മറക്കരുതല്ലോ ! വിക്റ്റോറിയന്‍ സദാചാരം വന്നതോടുകൂടി എല്ലാം നിന്നുകിട്ടി.സത്യത്തില്‍, ആകെ നിന്നുകിട്ടിയത് നമ്മുടെ ടിപ്പു സുല്‍ത്താന്‍ ആവുന്നത്ര ശ്രമിച്ചിട്ടും നിര്‍ത്താന്‍ കഴിയാതിരുന്ന.... നായര്‍ അച്ചിമാരുടെ സംബന്ധം മാത്രമാണെന്ന് നമ്മളൊട്ട് സമ്മതിക്കുകയുമില്ല.(അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കാന്‍ ഉരുണ്ടുകളിക്കുകയാണ് നമ്മള്‍).

ശീലാവതിയുടെ പാതിവൃത്യം
ഈ വിക്റ്റോറിയന്‍ സദാചാരം ഇറക്കുമതി ചെയ്തതായിരുന്നെങ്കില്‍ ഇപ്പോഴത്തെ കേരളത്തിലെ ഡിഫി-പിഡിപി-ശ്രീരാമസേന-എന്‍.ഡി.എഫ് സദാചാര രോഗികള്‍ ബ്രിട്ടണിലുമുണ്ടാകേണ്ടതല്ലേ ? ഇത് അതൊന്നുമല്ല കാര്യം. നാം നമ്മുടെ ചരിത്രം വായിക്കുംബോള്‍ അരുതാത്തതെന്നു കരുതി പലതും വായിക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നതാണു കാരണം.
നിലവിലുള്ള മലയാളിയുടെ സദാചാര മനോരോഗം മുഖ്യമായും ബ്രാഹ്മണ ഭീതിയില്‍ നിന്നുണ്ടായതാണ്. അതായത് നായര്‍ വേശ്യാചരിത്രത്തെ പത്തായത്തില്‍ അടച്ചുവച്ച്, പാതിവൃത്യത്തിന്റെ മര്യാദ രാമന്മാരാകാന്‍ നാം ഇപ്പോള്‍ എടുത്തണീഞ്ഞ ആയുധം കേരളബ്രാഹ്മണ്യത്തിന്റെ സ്മാര്‍ത്തവിചാരത്തിന്റെ അണുവിട അഴവില്ലാത്ത സദാചാര നിഷ്ടയുടെ പഴയ ഭാണ്ഡത്തില്‍ നിന്നുമെടുത്തതാണ്. നംബൂതിരിയുടെ പാരംബര്യം എന്നു പറയുംബോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലല്ലോ ! അത് മോശാവില്ല, അത്രതന്നെ !!! നമുക്കറിയാം, കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയോ,മാധ്യമമോ നംബൂതിരി സ്പര്‍ശമുള്ള ഒന്നിനേയും ഇകഴ്ത്തി സംസാരിക്കില്ല. നംബൂതിരി എന്തു വിഢിത്തം പറഞ്ഞാലും അതു ഫലിതമോ, നേരംബോക്കോ ആണ്.നംബൂതിരി തന്റെ വിഢിത്തത്തിന്റെ പേരില്‍പ്പോലും രസികനാകുന്നു. ആ അടിമ സംസ്ക്കാരത്തില്‍ നിന്നും ഒരുത്തനും ഇന്നും ബുദ്ധിതെളിഞ്ഞിട്ടില്ല !!!

നംബൂതിരിമാര്‍ കേരാളത്തിലെ നായര്‍ സ്ത്രീകളെ സമ്മന്തമെന്ന പേരില്‍ ചവിട്ടിമെതിക്കുംബോഴും തങ്ങളുടെ സ്വന്തം പെണ്ണുങ്ങളെ മറക്കുടക്കു പിന്നിലും അടുക്കളക്കുള്ളിലും കന്നുകാലികളെപ്പോലെ തളച്ചിടുകയായിരുന്നല്ലോ സംബ്രദായം. ആയിരത്തിലേറെ കൊല്ലക്കാലം തുടര്‍ന്ന ഈ സ്ത്രീപീഢനത്തിന് സാധൂകരണം നല്‍കാന്‍ കുറെ കഥകളും,കവിതകളും ബ്രാഹ്മണ്യം ചമച്ചുണ്ടാക്കിയിരുന്നു.അതില്‍ ഏറ്റവും വിഷാംശം കൂടിയയ സ്ത്രീവിരുദ്ധവും മനുഷ്യത്വ രഹിതമായതും “ശീലാവതി” എന്ന കാവ്യം തന്നെ. ഒരു പതിവ്രതയായ സ്ത്രീ എന്തുമാത്രം ക്ഷമാശീലമുള്ളവളായിരിക്കണമെന്നും, ഭര്‍ത്താവിനെ ദൈവതുല്യം ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഭര്‍ത്താവിന്റെ അധമമായ ആഗ്രഹങ്ങള്‍കൂടി സാക്ഷാത്ക്കരിച്ചുകൊടുക്കേണ്ടതായ ധര്‍മ്മ പത്നിയുടെ ബാധ്യതയെക്കുറിച്ചും ഒരു കുഷ്ഠരോഗിയായ വൃദ്ധ ബ്രാഹ്മണന്റെ ഭാര്യാപഥമലങ്കരിക്കുന്ന ശീലാവതി എന്ന ക്ഷമാശീലയെ അവതരിപ്പിച്ച് ബ്രാഹ്മണ്യം നടപ്പിലാക്കിയ സ്ത്രീപീഢനഭീകരത തിരിച്ചരിയണമെങ്കില്‍ സ്മാര്‍ത്തവിചാര ചരിത്രങ്ങളും നായര്‍ സ്ത്രീകളെ തേവ്ടിച്ചികളായി വച്ചുകൊണ്ടിരുന്ന സംബന്ധചരിത്രവും(സംബന്ധവും സ്മാര്‍ത്തവിചാരവും) പഠിക്കുകതന്നെ വേണം.

അവര്‍ണ്ണനും ശീലാവതി സദാചാരം !
നമ്മുടെ പറയി പെറ്റ പന്തിരുകുലത്തിലെ പാണന്‍ പാക്കനാരുടെ കഥയിലും ശീലാവതിയായ പാക്കനാരുടെ ഭാര്യയെക്കാണം. കിണറില്‍ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന പാക്കനാരുടെ ഭാര്യ ഭര്‍ത്താവിന്റെ വിളി കേട്ടയുടന്‍ കിണറില്‍ നിന്നും കോരിക്കൊണ്ടിരിക്കുന്ന പാളയും കയറുമൊന്നും പിന്നീട് ശ്രദ്ധിക്കാതെ ഭര്‍തൃ സേവക്കായി ഓടിപ്പോയെന്നും , പാക്കനാരുടെ ഭാര്യയുടെ പാതിവൃത്യത്തിന്റെ തപശക്തിയാല്‍ പാള നിറയെ വെള്ളവുമായി കയര്‍ നിശ്ചലമായി നിന്നു എന്നുമാണ് ഐതിഹ്യം.അപ്പോള്‍, ബ്രാഹ്മണ സ്ത്രീകള്‍ക്കു മാത്രമല്ല, കേരളത്തിലെ അവര്‍ണ്ണ ജനങ്ങള്‍ക്കും ബ്രാഹ്മണന്റെ സദാചാര ബോധം തലവഴി ഒഴിച്ചുകൊടുത്തിട്ടുണ്ടെന്ന് സാരം ! ദേവകന്യകളാക്കി വ്യഭിചരിക്കാന്‍ ഉഴിഞ്ഞുവച്ച നായര്‍ സ്ത്രീകള്‍ക്കുമാത്രമേ ശീലാവതിയുടെ പാതിവൃത്യകഥ കേരളത്തില്‍ ബാധകമല്ലാതിരുന്നിട്ടുള്ളു.

അതായത് വിക്റ്റോറിയന്‍ പള്ളി സദാചാരവുമായൊന്നും നമ്മുടെ ഇന്നത്തെ ജനങ്ങളുടെ സദാചാര സംശയരോഗത്തിനും,ഡിഫി-പിഡിപി സദാചാര പോലീസിങ്ങിനും ബന്ധമില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഇന്നത്തെ സദാചാരം നംബൂതിരി സ്ത്രീകള്‍ക്ക് നായര്‍ സ്ത്രീകളുടെ അഴിഞ്ഞാട്ടത്തില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട അതി കഠിനമായ ശീലാവതി പാതിവൃത്യസദാചാരമാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിന്റെ സദാചാര മൂല്യത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ശീലാവതിയുടെ പതിവൃത ബോധത്തില്‍ നിന്നും പുറത്തുകടക്കുന്ന സ്ത്രീകളെയും,സദാചാര ലംഘനം നടത്തുന്ന പുരുഷന്മാരേയും ജനങ്ങളും മീഡിയയും കൂടി സ്മാര്‍ത്തവിചാരം നടത്തി ഇന്നും പിഢം വച്ച് നാടുകടത്തും ! മലയാളികള്‍ പഴയ നംബൂതിരിയെ അനുകരിച്ച് ശീലാവതിയുടെ പാതിവൃത്യം സ്വന്തം വീട്ടില്‍ ഉണ്ടാകണമെന്ന് നിഷ്ക്കര്‍ഷിച്ചുകൊണ്ട്,പഴയ നായര്‍ സംബന്ധത്തിന്റെ ലൈംഗീക സുഖലോലുപതയിലേക്ക് അസൂയയോടെ എത്തിനോക്കി അന്യന്റെ വൈവിദ്ധ്യമാര്‍ന്ന ലൈംഗീകതയുടെ മനപ്പായസമുണ്ട് കഴിഞ്ഞുകൂടുകയാണ്.നമ്മുടെ സദാചാര ഇരട്ടത്താപ്പിന്റെ വിഷബീജം നമ്മുടെ പറംബില്‍ തന്നെയാണെന്ന്...!!! അല്ലാതെ... സായിപ്പിനേയോ, വിക്റ്റോറിയന്‍ പള്ളി സദാചാരത്തേയോ കുറ്റം പറയേണ്ടതില്ല.

ശീലാവതി എന്ന മാതൃകാ പതിവൃതയുടെ സ്വാധീനം നമ്മുടെ സമൂഹത്തില്‍ എത്രത്തോളമായിരുന്നു എന്ന് വ്യക്തമാക്കുന്ന ദേവകി നിലയങ്ങോടിന്റെ ഓര്‍മ്മക്കുറിപ്പിന്റെ നാലു പേജുകള്‍ ചിത്രകാരന്റെ വായന സൌകര്യത്തിനായി ഇവിടെ ചേര്‍ക്കുന്നു.കമന്റായി ഇപ്പോള്‍(February 8, 2010 12:14 PM )കൂട്ടിച്ചേര്‍ത്തത്:
കുടുംബം തന്നെയാണ് സമൂഹത്തിന്റെ ഏറ്റവും ചെറിയ തന്മാത്ര.
ആ തന്മാത്രയെ പിളര്‍ത്തിയാണ് ബ്രാഹ്മണ്യം സമൂഹത്തില്‍ സംബന്ധം എന്ന
വേശ്യാസംസ്ക്കാരവും, സ്മാര്‍ത്തവിചാരം എന്ന കൊടിയ സ്ത്രീപീഢനവും
ആയിരത്തിലേറെ കൊല്ലക്കാലം നമ്മുടെ സമൂഹത്തില്‍ നടപ്പാക്കിയത്.
സമൂഹം ഭ്രാന്താലയമായി എന്നതായിരുന്നു ഫലം. ആ ഭ്രാന്ത് ഇപ്പോഴും പൂര്‍ണ്ണമായി മാറിയിട്ടുമില്ല !

ഇപ്പോള്‍ ആഗോള മുതലാളിത്വവും ആഗോളതലത്തില്‍ മനുഷ്യ സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഇതേ ആയുധം തന്നെയാണ് ഉപയോഗിക്കുന്നത്. ഫെമിനിസത്തിലൂടെയും, മീഡിയകളിലൂടെയും, ദൃശ്യ-ശ്രവ്യ കലകളിലൂടെയും, കൊര്‍പ്പറേറ്റ് -ഹൈപ്പര്‍ മാര്‍ക്കെറ്റ് സംസ്ക്കാരങ്ങളിലൂടെയും കുടുംബങ്ങളെ പിളര്‍ത്തി
മനുഷ്യരെ ഉല്‍പ്പന്നങ്ങളും,അതേ സമയം അടിമഉപഭോക്താക്കളുമാക്കുന്നതിലൂടെ
മൂല്യങ്ങള്‍ക്കുപോലും പണത്തിലൂടെ വിലപറയുന്ന തികച്ചും ന്യായമെന്നു തോന്നാവുന്ന
തന്ത്രമാണ് നമ്മുടെ സാംസ്ക്കാരികതയില്‍ നടപ്പാക്കുന്നത്.

ആ മാനേജുമെന്റ് തന്ത്രത്തെ അനായാസമായി പ്രതിരോധിക്കാനുള്ള ആത്മബോധത്തിന്റെ ശക്തി(രാഷ്ട്രീയ ബോധം) നമ്മുടെ പഴയ സംബന്ധ - സ്മാര്‍ത്ത വിചാര അനുഭവങ്ങളുടെ ചരിത്ര പഠനത്തില്‍ നിന്നും നമുക്ക് വേര്‍ത്തിരിച്ചെടുക്കാനാകും എന്നതാണ് ചിത്രകാരന്റെ
പ്രതീക്ഷ.

21 comments:

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ സദാചാര ഇരട്ടത്താപ്പിന്റെ വിഷബീജം നമ്മുടെ പറംബില്‍ തന്നെയാണെന്ന്...!!!

Calicocentric കാലിക്കോസെന്‍ട്രിക് said...

വിക്റ്റോറിയന്‍ സദാചാരം ഒരു വക ഇവിടെക്കാണാം
http://www.my-secret-life.com/
വേറൊരു വശം ഡെസ്മന്‍‌ഡ് മോറിസ് പറയുന്നതു പ്രകാരം അക്കാലത്ത് ദമ്പതിമാര്‍ ഇണ ചേരുമ്പോള്‍ പോലും നഗ്നരാവാതെ വേണ്ടിടത്ത് പ്രത്യേക ദ്വാരമിട്ട ഉടുപ്പിട്ട് കാര്യങ്ങള്‍ നടത്തിയിരുന്ന രീതിയുമുണ്ടായിരുന്നു.

poor-me/പാവം-ഞാന്‍ said...

വിക്റ്റോറിയന്‍ ആയാലും ഏലിയാമ്മന്‍ ആയാലും മനുഷ്യന്‍ സദാചാരക്കാരന്‍ ആയാല്‍ മതി!

vasanthalathika said...

ആര്‍ക്കും ആരോടും ഇഷ്ടംപോലെ ഇണ ചേരാവുന്ന ഒരു വ്യവസ്ഥ ഉണ്ടായാല്‍ കപടസദാചാരം ഇല്ലാതാവും. ഏതോ പഴയ ഒരു ഭാഷാ പോഷിനിയില്‍ വായിച്ചിരുന്നു.ആണിനും പെണ്ണിനും ലൈംഗിക ഇഷ്ടം പ്രാവര്തികമാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്ന നാട്ടുരീതികലെക്കുരിച്ചു.മനസ്സിനും ശരീരത്തിനും അശുദ്ധി ഉണ്ടാവാത്ത ഒരു ലൈങ്ങികജീവിതമാനത്.പക്ഷെ ചരിത്രതിലെയ്ക്ക് നമുക്ക് തിരിച്ചു നടക്കാന്‍ വയ്യ.കുടുമ്പം എന്ന വ്യവസ്ഥ ഇന്ന് തകരാതിരിയ്ക്കാന്‍ എക ഇണ ജീവിതം തന്നെ വേണം.നൈമിഷിക താല്പര്യങ്ങള്‍ക്ക് പുറകെ പോയി കുടുമ്പം കളഞ്ഞു,കുട്ടികളുടെ ജീവിതം നശിപ്പിച്ചു .,എല്ലാം ഉരുക്കിതീര്‍ക്കുന്നതല്ലേ നാം ചുറ്റും കാണുന്നത്?മാറിമാറി ലൈങ്ങികപരീക്ഷണങ്ങള്‍ നടത്തുന്ന അമ്മയും അച്ഛനും അഭികാമിയരല്ല. [ കുടുംപത്തെ സംബന്ധിച്ച്]സ്വത്തും പദവിയും മാത്രം നോക്കാതെ സ്വന്തം മനസ്സിനും ശരീരത്തിനും പറ്റുന്ന ഇണയെ പങ്കാളിയാക്കിയാല്‍ ഏറെക്കുറെ ഇതിനൊരു മാറ്റം ഉണ്ടാവും.നമുക്ക കപടസദാചാരം വേണ്ട. പക്ഷേ സദാചാരവും വേണ്ട എന്ന് വയ്യ

vasanthalathika said...

എന്തു പറയുന്നു ചിത്രകാരാ .....??

chithrakaran:ചിത്രകാരന്‍ said...

പ്രിയ വസന്തലതിക,

കുടുംബം തന്നെയാണ് സമൂഹത്തിന്റെ ഏറ്റവും ചെറിയ തന്മാത്ര.
ആ തന്മാത്രയെ പിളര്‍ത്തിയാണ് ബ്രാഹ്മണ്യം സമൂഹത്തില്‍ സംബന്ധം എന്ന
വേശ്യാസംസ്ക്കാരവും, സ്മാര്‍ത്തവിചാരം എന്ന കൊടിയ സ്ത്രീപീഢനവും
ആയിരത്തിലേറെ കൊല്ലക്കാലം നമ്മുടെ സമൂഹത്തില്‍ നടപ്പാക്കിയത്.
സമൂഹം ഭ്രാന്താലയമായി എന്നതായിരുന്നു ഫലം. ആ ഭ്രാന്ത് ഇപ്പോഴും പൂര്‍ണ്ണമായി മാറിയിട്ടുമില്ല !

ഇപ്പോള്‍ ആഗോള മുതലാളിത്വവും ആഗോളതലത്തില്‍ മനുഷ്യ സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഇതേ ആയുധം തന്നെയാണ് ഉപയോഗിക്കുന്നത്. ഫെമിനിസത്തിലൂടെയും, മീഡിയകളിലൂടെയും, ദൃശ്യ-ശ്രവ്യ കലകളിലൂടെയും, കൊര്‍പ്പറേറ്റ് -ഹൈപ്പര്‍ മാര്‍ക്കെറ്റ് സംസ്ക്കാരങ്ങളിലൂടെയും കുടുംബങ്ങളെ പിളര്‍ത്തി
മനുഷ്യരെ ഉല്‍പ്പന്നങ്ങളും,അതേ സമയം അടിമഉപഭോക്താക്കളുമാക്കുന്നതിലൂടെ
മൂല്യങ്ങള്‍ക്കുപോലും പണത്തിലൂടെ വിലപറയുന്ന തികച്ചും ന്യായമെന്നു തോന്നാവുന്ന
തന്ത്രമാണ് നമ്മുടെ സാംസ്ക്കാരികതയില്‍ നടപ്പാക്കുന്നത്.

ആ മാനേജുമെന്റ് തന്ത്രത്തെ അനായാസമായി പ്രതിരോധിക്കാനുള്ള ആത്മബോധത്തിന്റെ ശക്തി(രാഷ്ട്രീയ ബോധം) നമ്മുടെ പഴയ സംബന്ധ - സ്മാര്‍ത്ത വിചാര അനുഭവങ്ങളുടെ ചരിത്ര പഠനത്തില്‍ നിന്നും നമുക്ക് വേര്‍ത്തിരിച്ചെടുക്കാനാകും എന്നതാണ് ചിത്രകാരന്റെ
പ്രതീക്ഷ.

mukthaRionism said...

ചിത്രകാരാ..
ങ്ങളെ ചിന്തകളോട്
പൂര്‍ണ്മായി യോജിക്കാനാവില്ലെങ്കിലും...
അല്ലറചില്ലറ പൊരുത്തങ്ങള്‍....

ശീലാവതികളല്ല,
തെവിടിച്ചികളാണുണ്ടാവേണ്ടതെന്നാണോ
പറഞ്ഞു വരുന്നത്....

വിക്റ്റോറിയന്‍ പള്ളി സദാചാരം സായിപ്പ് ഇറക്കുമതി ചെയ്ത് നമ്മുടെ മണ്ടയില്‍ അടിച്ചേല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ നടുറോഡില്‍ പോലും സുരക്ഷിതമായി നമ്മള്‍ ഇണചേര്‍ന്നേനെ... ആരും തിരിഞ്ഞു നോക്കില്ല, ശല്യപ്പെടുത്തില്ല. 32 അടിയും 64 അടിയും അളന്ന് അയിത്തമാചരിച്ചിരുന്ന കാലത്ത് ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ചുപോലും കാര്യം സാധിച്ചിരുന്നത് മറക്കരുതല്ലോ ! വിക്റ്റോറിയന്‍ സദാചാരം വന്നതോടുകൂടി എല്ലാം നിന്നുകിട്ടി.
അതെ, ആ കാര്യസാധ്യമാണൊ ചിത്രകാരന്‍ സദാചാരം..
ആ എന്തെങ്കിലുമായിക്കൊട്ടെ...
ശുഭ പ്രതീക്ഷകളോടെ കാത്തിരുന്നൊളൂ.. ആ സുന്ദര നാളുകള്‍ വിദൂരത്തല്ല.

ഒരു യാത്രികന്‍ said...

ക്രിത്യമായ ചില അതിര്‍വരമ്പുകള്‍ ഇക്കാര്യത്തില്‍ സാധ്യമല്ല എന്നു തോന്നുന്നു. പിന്നെ സദാചാരത്തില്‍ തന്നെ നല്ല സദാചാരം ചീത്ത സദാചാരം എന്ന്‌ വേര്‍തിരിവ്‌ ഉണ്ടാക്കേണ്ടിവരും. എന്താചരിച്ചാലും തടികേടാവാതെ നോക്കിയാല്‍ നമുക്കു കൊള്ളാം ..... സസ്നേഹം

NITHYAN said...
This comment has been removed by the author.
NITHYAN said...

മനുഷ്യന്‍ സ്വന്തംഗുണത്തിനുവേണ്ടി ആദ്യം കെട്ടിയ മതിലാണ് കുടുംബം. സ്വാഭാവികമായും ആ മതില്‍ക്കെട്ടു തകരാതിരിക്കാന്‍ സദാചാരത്തിന്റെ ശങ്കര്‍സിമന്റുകൊണ്ടൊരു തേപ്പങ്ങുപാസാക്കി. മതിലിന്റെ ഉറപ്പുകൂട്ടാന്‍. സത്യമായും ധാര്‍മ്മികബോധമോ, സദാചാരചിന്തകളോ ഒന്നുമല്ല നിത്യനെ മോണോഗമസ് ആക്കുന്നത്. ചില്ലറ മറ്റുചില വേലിക്കെട്ടുകളും ഭയങ്ങളുമാണ്.

★ Shine said...

സദാചാരം=സദ്‌+ ആചാരം എന്നാണോ? അതായത്‌ "നല്ല ആചാരം". അങ്ങനെ ഒന്നുണ്ടെങ്കിൽ, അതിനെപ്പോഴും രണ്ടു വശങ്ങൾ ഉണ്ടാവണമല്ലോ - വ്യക്ത്യാധിഷ്ഠിതവും, സാമൂഹ്യവും. ഒരോ വ്യക്തിയുടെയും മന:സംസ്കാരം വ്യത്യസ്തമായതു കൊണ്ട്‌ അതിനു പണ്ടും ഇന്നും, ഒരാൾ സ്വയം നിശ്ചയിക്കുന്ന അതിരുകൾ തന്നെ ശരി. പിന്നെ സമൂഹം. അതു ഒരു കൂട്ടം വ്യക്തികളുടെ- സമൂഹത്തെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയുള്ള വ്യക്തികളുടെ - തീരുമാനങ്ങളാണ്‌. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ സംസ്കാരവും സദാചാരബോധവും നിർണ്ണയിക്കുന്നത്‌ ആ ശക്തികളുടെ താൽപര്യപ്രകാരമായിരിക്കും. ആ ശക്തികൾ, അടിസ്ഥാനപരമായി പണം, മതം, മാധ്യമങ്ങൾ എന്നിവയാണ്‌. സദാചാരലംഘനം വാർത്തയാക്കിയും, പാപബോധം ജനിപ്പിച്ചും കീശ നിറക്കേണ്ടത്തുകൊണ്ട്‌ അവർക്കു ചില "പ്രത്യേക താൽപര്യം" സദാചാരത്തിന്റെ പേരിൽ കാണും. അതു കപട സദാചാരം. അപ്പോ പിന്നെ എവിടെയാണ്‌ സാമൂഹിക സദാചാരം?!!

Ajith said...

എല്ലാ
പോസ്റ്റിലും
നായന്മാരുടെ
മേല്‍
മെക്കിട്ടു
കയറുന്നതെന്തിനാണ്
എന്താണ് ചിത്രകാരന്റെ ഈ നായര്‍ ഫോബിയ യുടെ കാരണം
നായരായി ജനിക്കാന്‍ കഴിയാതെ പോയതിന്റെ ദേഷ്യം തീര്‍ക്കുകയാണോ
നായര്‍ സ്ത്രീകള്‍ എല്ലാം വേശ്യകള്‍ ആണന്നു
വരുതിതീര്കാനുള്ള ശ്രമം കൊള്ളാം
കേരളത്തിലെ മറ്റു ജാതികളുടെ വിവാഹം,ഇണ ചേരല്‍ തുടങ്ങിയവാ കൂടി ഗവേഷണം നടതാതെന്താ

Jijo said...

ചിത്രകാരനെ വായിക്കുന്നതില്‍ ആ​‍ര്‍ക്കെങ്കിലും തെറ്റു പറ്റിയോ എന്നാലോചിക്കുകയാണ്‌ ഞാന്‍.

കപട സദാചാരത്തെ കുറിച്ചാണ്‌ പോസ്റ്റ്. അത് യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്ത വിക്റ്റോറിയന്‍ സദാചാരമാണ്‌ എന്ന്‍ വാദിക്കുന്നവരോട്, അങ്ങിനെയല്ല, അത് ഇവിടെ തന്നെയുണ്ടായിരുന്ന ബ്രാഹ്മണ സദാചാരമാണ്‌ എന്ന്‍ ചിത്രകാരന്‍ പറയൂന്നു എന്ന്‍ മനസ്സിലാകാത്ത ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ? നിയോ-ബ്രാഹ്മണിസത്തിന്റെ വഴിയില്‍ പലതും സ്വായത്തമാക്കിയ കൂട്ടത്തില്‍ ഇതും മറ്റു സമൂഹങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്. പക്ഷേ (പുരാതന കേരള) ബ്രാഹ്മണ സദാചാരത്തില്‍ സ്ത്രീകള്‍ക്ക് മാത്രമേ സദാചാരം ബാധകമായിരുന്നുള്ളൂ. ആണുങ്ങള്‍ക്ക് കൂച്ച് വിലങ്ങ് വന്നത് അപ്പോള്‍ എങ്ങിനെയാണ്‌ എന്നു കൂടി ചിന്തിക്കണം. നിശ്ചയമായും ക്രിസ്ത്യന്‍ (വിക്റ്റോറിയന്‍ അല്ല) സദാചാരം ഇതില്‍ പങ്ക് വഹിച്ചിട്ടില്ല എന്ന്‍ പറയാന്‍ വയ്യ.

പിന്നെ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഭാര്യമാര്‍ തേവിടിശ്ശികളാകണം എന്നല്ല ചിത്രകാരന്‍ പറയുന്നത്, ഭാര്യമാര്‍ മാത്രം ശീലാവതികളാകണം എന്ന സദാചാരം കപടമാണ്‌ എന്നാണ്‌.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

ചരിത്രപരമായി നോക്കിയാല്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. നമ്മുടെ ചരിത്രത്തിലേക്ക് കുറച്ചു കൂടി ചുഴിഞ്ഞു നോക്കിയാല്‍ ഒന്ന് വ്യക്തമാകും. അന്ന് നില നിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് പ്രധാന കാരണം. നായര്‍ തറവാടുകളില്‍ ചാവേര്‍ പടക്ക് ആയിരക്കണക്കിന് നായര്‍ യുവാക്കളെ ഉപയോഗിച്ചതിന്റെ ഭാഗമായി നായര്‍ തറവാടുകള്‍ അന്യം നിന്ന് പോകും എന്ന സ്ഥിതി വിശേഷം വന്നപ്പോള്‍ ഉടലെടുത്ത ഒരു സാമൂഹ്യ പരിഷ്കാരമായിരിക്കണം "സംബന്ധം" എന്ന പ്രസ്ഥാനം. ഇന്നത്തെ അളവുകോല്‍ വെച്ച് നോക്കുമ്പോള്‍ "സംബന്ധം" വേശ്യ വൃത്തി തന്നെ, സംസയമില്ല. പക്ഷെ അന്നത്തെ സാമൂഹ്യ സ്ഥിതി വെച്ച് നോക്കുമ്പോള്‍ ഇത് അനിവാര്യമായിരുന്നു. പിന്നെ മറ്റൊരു കാര്യം - മൂല്യങ്ങള്‍ നിശ്ചയിക്കുന്നത് അതാതു കാലത്തെ ചിന്തഗതികള്‍ക്കനുസരിച്ചാണല്ലോ. എന്റെ അഭിപ്രായത്തില്‍ ഇന്നും ഈ സ്ഥിതി മാറിയിട്ടില്ല എന്ന് വേണം പറയാന്‍. അന്നും ഇന്നും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള വിഭാഗമാണല്ലോ തങ്ങള്‍ക്കു അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. സായിപ്പിന്ടെ "dating " സമ്പ്രദായം ഇന്ന് പല നഗരങ്ങളിലും സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യം എന്ന പേരില്‍. മരുമക്കത്തായ സമ്പ്രദായത്തില്‍ നായര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം കൊട്ടി ഘോഷിച്ചിരുന്ന കാലത്താണ് സംബന്ധം നിലവില്‍ ഉണ്ടായിരുന്നതെന്ന് ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ സംബന്ധം ഇന്നും മറ്റൊരു പേരില്‍ നിലനില്‍ക്കുന്നു. നമ്മള്‍ (അല്ല, സമൂഹം) അത് അന്ഗീകരിക്കുകയും ചെയ്യുന്നു. ഞാനും താങ്കളും ഇത് നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇന്നത്തെ സ്ഥിതി വിശേഷത്തിനു താങ്കള്‍ ആരെ പഴി ചാരും? ആരോട് രോഷം കൊളളും? ഇന്നത്തെ മൂല്യ ച്യുതിക്ക് നേരെ വിരല്‍ ചൂണ്ടുവാന്‍, പടവാളുയര്‍ത്താന്‍ താങ്കള്‍ തയ്യാറാണോ? കഴിഞ്ഞു പോയത് കഴിഞ്ഞു പോയി. അതിനെക്കുറിച്ച് ഇപ്പോള്‍ വെവേലാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ. നമ്മുടെ സഹോദരങ്ങളും, മക്കളും "dating " എന്ന പ്രഹസനത്തിനു വഴിപ്പെടുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ നമുക്ക് സാധിക്കൂ. നമ്മള്‍ എത്ര ആര്തുവിളിച്ചാലും ആരും ചെവിക്കൊള്ളില്ല, കാരണം ഇന്ന് നമ്മുടെ സമൂഹം അത് അംഗീകരിച്ചു കഴിഞ്ഞു. പുരോഗതിയുടെ പേരില്‍ ലൈംഗിക ചൂഷണം മറ്റൊരു പേരില്‍ ഇന്നും തുടരുന്നു...........