Saturday, March 6, 2010

ഇതിലെന്തു സ്ത്രീ പ്രശ്നം !!!

അടുക്കള കഥ പറയുംബോള്‍ എന്ന ബ്ലോഗില്‍ ശ്രീ.ശ്രീ.നിത്യാനന്ദ സ്വാമിയേയും വിശിഷ്ട സദാചാരി ഉണ്ണിത്താന്‍ തിരുവടികളേയും പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ് ചിത്രകാരന്‍ വായിച്ചു. അവിടെ എഴുതിയ കമന്റ് താഴെ പോസ്റ്റുന്നു.
ആയിരത്തോളം ആശ്രമങ്ങള്‍ ഒറ്റക്ക് നടത്തുന്ന ആളും ലക്ഷക്കണക്കിന് ഭക്തരും ശിക്ഷ്യന്മാരുമുള്ള ഇന്ത്യയുടെ നല്ലൊരു ആദ്ധ്യാത്മിക ഹോള്‍സെയില്‍ കച്ചോടക്കാരനായ ശ്രീ.ശ്രീ.ശ്രീ.നിത്യാനന്ദസാമിയെയും പ്രിയംങ്കര നേതാവ് ഉണ്ണിത്താനേയും തകര്‍ക്കുക എന്ന കുടിലഉദ്ദേശത്തോടെ അടുക്കളയെപ്പോലുള്ള ബ്ലോഗര്‍മാര്‍ നടത്തുന്ന പ്രചരണത്തെ കയ്യും കാലും പല്ലും നഖവുമുപയോഗിച്ച് നിലം പരിശാക്കാന്‍ അഖിലലോക പുരുഷ ഷോവനിസ്റ്റുകള്‍ സംഘടിക്കണമെന്ന് ചിത്രകാരന്‍ ആഹ്വാനം ചെയ്തുകൊള്ളുന്നതായി ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു.

അടുക്കളയിലെ പോസ്റ്റിന്റെ ലിങ്ക്:
32. നിത്യാനന്ദയും ഉണ്ണിത്താനും ടൈഗര്‍ വൂഡ്സും മറ്റു ചിലരും....

Blogger chithrakaran:ചിത്രകാരന്‍ said...

ഛയ് ലജ്ജാവഹം !
ഇതിലെന്തു സ്ത്രീ പ്രശ്നം !!!

യോഗനിദ്രയില്‍ നീന്തിത്തുടിച്ച് ടി.വി.കണ്ടുകൊണ്ടിരുന്ന ശ്രീ.ശ്രീ.ശ്രീ.നിത്യാനന്ദ സ്വാമി മഹരാജ് തിരുവടികളെ ആ സിനിമാനടി കയറിപ്പിടിച്ച് നിഷ്ക്കരുണം അദ്ദേഹത്തിന്റെ ബ്രഹ്മചര്യത്തിന്റെ
ഉടുമുണ്ടുരിയുന്ന ക്രൂരകൃത്യമാണ് നക്കീരന്‍ ടി.വിയില്‍
കാണിച്ചിരിക്കുന്നത്. മാനം മര്യാദക്ക് യോഗ പഠിപ്പിച്ച് ബ്രഹ്മചാരിവേഷധാരിയായി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ജീവിക്കുന്ന ആ മുനിവര്യാരെ ലൈംഗീകചിന്തയോടെ ആവേശിച്ച് ആ ബ്രഹ്മചര്യചൈതന്യം ഊതിക്കെടുത്താന്‍ ശ്രമിച്ച കുലടകളെ(അര്‍ത്ഥമറിയില്ല,ക്ഷമിക്കുക!)മഹത്തായ സനാതന ഹൈന്ദവ ധര്‍മ്മത്തെ കളങ്കപ്പെടുത്തിയതിന്റെ പേരില്‍ ചിത്രകാരന്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളാല്‍ വിമര്‍ശിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു,... അപലപിക്കുന്നു !!!

സത്യത്തില്‍ ശ്രീ.ശ്രീ.നിത്യാനന്ദസാമി സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള പീഢനത്തിന്റെ ഒരു ഇരയാണെന്ന് പറയാവുന്നതാണ്.
നമ്മുടെ മഹത്തായ പുരാണേതിഹാസങ്ങളില്‍
മഹര്‍ഷിമാരുടെ തപസ്സുമുടക്കാന്‍ പണ്ടും വാടകകൊലയാളികളെപ്പോലെ ഡാന്‍സും പാട്ടുമായി രംഭയും,ഉര്‍വശിയും,തിലോത്തമയും,മറ്റനേകം സീരിയല്‍,സിനിമ നടിമാരും ഇങ്ങനെ പുരുഷദ്രോഹം നടത്തിയിട്ടുണ്ട്. സ്ത്രീ എപ്പോഴും തിന്മയുടെ ഉപകരണമായിരുന്നു എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത് :)

പിന്നെ ഉണ്ണിത്താന്‍ പ്രശ്നം !
അയാളുടെ ഭാര്യക്കും കൂടെ സഞ്ചരിക്കുന്ന മാന്യസ്ത്രീരത്നത്തിനും പ്രശ്നമില്ലെങ്കില്‍ അടുക്കളക്ക്
എന്താണു പ്രശ്നം ???
അല്ല,എന്താണു പ്രശ്നം :)

....................

ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍ ഇതൊന്നും സ്ത്രീ പീഢന പ്രശ്നങ്ങളല്ല. കാരണം,ഇത്തരം പുരുഷന്മാര്‍ തങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടവരും വിശ്വസ്ഥരുമായിരിക്കും.(നല്ലനടപ്പുകാര്‍ക്ക് കാറും വീടും വരെ കൊടുത്തെന്നിരിക്കും!)

ധാര്‍മ്മികപ്രശ്നങ്ങള്‍ കരണമൊന്നുമല്ല ഇവര്‍ അപമാനിക്കപ്പെടുന്നത്.
തികച്ചും ധനപരമായതും,സ്വത്ത്,അധികാരം എന്നിവയോട് ബന്ധപ്പെട്ട മത്സരത്തിന്റെ ഭാഗമായുള്ള വെട്ടും കുത്തും നടക്കുംബോള്‍ തുണീകീറി നഗ്നതവെളിവായി പൊതുജനമധ്യേ അപഹാസ്യരാകുന്ന കളിപിഴക്കുന്ന ഉടമകളാണിവര്‍.
എല്ലാ മനുഷ്യ ദൈവങ്ങളും,സാമിമാരും,കള്ള രാഷ്ട്രീയക്കാരും,പത്രമാധ്യമങ്ങളും സമൂഹത്തിലെ അടിമകളുടെ(ഭക്തരുടെ)ഉടമസ്തതക്കുവേണ്ടി
മത്സരത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഉടമ വര്‍ഗ്ഗമാണ്. അപൂര്‍വ്വം സംഭവിക്കുന്ന അവരുടെ വീഴ്ച്ചകളെ ചൂണ്ടിക്കാട്ടി മാത്രം സ്ത്രീ പ്രശ്നം ഉന്നയിക്കുന്നത് ഉപരിപ്ലവതയാണ്.

സമൂഹത്തിലെയും കുടുംബബന്ധങ്ങളിലേയും സത്യസന്ധത,വിശ്വസ്തത,അദ്ധ്വാനത്തോടുള്ള ആദരവ്,വ്യക്തിബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള സാംസ്ക്കാരിക യുദ്ധങ്ങള്‍ക്കുപകരം സ്ത്രീ-പുരുഷ ദ്വദ്ധയുദ്ധത്തിലേര്‍പ്പെടുന്ന പ്രവണതതന്നെ ഉടമകള്‍ സംഘടിപ്പിക്കുന്ന നാടകമാണ്.
അതിന്റെ പ്രചാരകര്‍ പലപ്പോഴും സ്ത്രീ പ്രസിദ്ധീകരണങ്ങളും സ്ത്രീ സംരക്ഷകരുമാണെന്നതാണ് സഹതാപകരം.

6 March 2010 6:23 PM

6 comments:

chithrakaran:ചിത്രകാരന്‍ said...

എല്ലാ കച്ചവട ബ്രാന്‍ഡുകളും, മനുഷ്യ ദൈവങ്ങളും,സാമിമാരും,കള്ള രാഷ്ട്രീയക്കാരും,മിക്ക പത്രമാധ്യമങ്ങളും,സിനിമാതാരങ്ങളും,സാഹിത്യ ജീവികളും സമൂഹത്തിലെ അടിമകളുടെ(ഭക്തരുടെ/ആരാധകരുടെ)ഉടമസ്തതക്കുവേണ്ടി
മത്സരത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഉടമ വര്‍ഗ്ഗമാണ്. അപൂര്‍വ്വം സംഭവിക്കുന്ന അവരുടെ വീഴ്ച്ചകളെ ചൂണ്ടിക്കാട്ടി മാത്രം സ്ത്രീ പ്രശ്നം ഉന്നയിക്കുന്നത് ഉപരിപ്ലവതയാണ്.

sainualuva said...

എന്താണു പ്രശ്നം ???
അല്ല,എന്താണു പ്രശ്നം :)

ബഷീർ said...

എല്ലാറ്റിനും ന്യായീകരണങ്ങളുണ്ടാക്കി വെളുപ്പിക്കാൻ ശ്രമിക്കുന്നവരെ തിരുത്തുവാൻ സാധ്യമാണെന്ന് തോന്നുന്നില്ല.

ബഷീർ said...

കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു ജനത :(

സുശീല്‍ കുമാര്‍ said...

ശ്രീരാമ സേനക്കാരെ അവിടെയെങ്ങനും കണ്ടോ? പിടിച്ചു കെട്ടിച്ചുവിടാന്‍. രാഖിയേ.

ചന്തു said...

Alla Ithil enthanu prasnam.
Angere 'God' ayi kandavarke problemullu.Hindu gosnu sex undekilum , modern godsnu sex illallo !! Angerude yoga, adyathmika (business ayal polum) chinthakale adarikunvarku ithu oru vishayam ano ?
@susheel hinud sankhatankal undayirunnallo munnil . news onum vayichille.