33%സവര്‍ണ്ണ സ്ത്രീ സംവരണം !

ഒരു രാഷ്ട്രീയ അസ്ലീല ചിത്രം !
പട്ടിണിപ്പാവങ്ങളും,പീഢിതരുമായ ഇന്ത്യന്‍ സവര്‍ണ്ണ സ്ത്രീകള്‍ സന്തോഷം പങ്കുവക്കുന്നു.... (മാതൃഭൂമി വാര്‍ത്ത ചിത്രം.10.3.10 ഒന്നം പേജ്.കണ്ണൂര്‍ ഏഡിഷന്‍.)

ഒരു എം.പി.സീറ്റില്‍ മത്സരിക്കാനുള്ള ടിക്കറ്റു ലഭിക്കാന്‍ തന്നെ പ്രമുഖ പാര്‍ട്ടികള്‍ ചുരുങ്ങിയത് 50 ലക്ഷം തലവരി വാങ്ങുന്ന നാട്ടില്‍ 33% സ്ത്രീകള്‍ക്ക് സംവരണം നല്‍കിയാല്‍ പുറമേക്ക് അത് മഹത്തായ ചരിത്ര സംഭവമെന്ന് തോന്നിയേക്കാം. സ്ത്രീകള്‍ക്കാകുംബോള്‍ ഈ തുകയില്‍ ഇളവു ലഭിക്കുമെന്നും ആശിക്കാം ! എന്നാല്‍ ആ ഇളവിന്റെ അഡ്ജസ്റ്റു ചെയ്യുന്ന ഭാഗം തുകക്ക് സമൂഹം ധാര്‍മ്മികമായി അനുഭവിക്കുകതന്നെ ചെയ്യും. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള പ്രാതിനിധ്യം സംവരണത്തിലൂടെ ഈ സവര്‍ണ്ണ സ്ത്രീ സംവരണം പ്രതിരോധിച്ചിരുന്നെങ്കില്‍ പണത്തിന്റേയും തൊലിവെളുപ്പിന്റേയും അധികാരത്തിലേക്കുള്ള ഈ കുത്തൊഴുക്ക് കുറക്കാനും, സാമൂഹ്യ പ്രാതിനിധ്യമുള്ള 33% സ്ത്രീ സംവരണം സത്യസന്ധമായി നടപ്പാക്കാനും കഴിഞ്ഞേനെ. പറഞ്ഞിട്ടെന്തുകാര്യം, അത്തരം സൂക്ഷമമായ കാര്യങ്ങളില്‍ ശ്രദ്ധവെക്കേണ്ട ഇടതുപക്ഷത്തെ സവര്‍ണ്ണത വിഴുങ്ങിയിരിക്കുകയല്ലേ??!! സി.പി.എമ്മിന്റെ സവര്‍ണ്ണ താരം ബ്രിന്ദ കാരാട്ട് ബി.ജെ.പിയുടെ സുഷമാസ്വരാജിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന സവര്‍ണ്ണ ആഘോഷമായിപ്പോയില്ലേ സ്ത്രീ സംവരണം !!!
വര്‍ഗ്ഗബോധം നഷ്ടപ്പെട്ട തൊഴിലാളി വര്‍ഗ്ഗ(?)പാര്‍ട്ടികളെ ഓര്‍ത്ത് ലജ്ജിക്കാം !!!! ഊച്ഛളികള്‍.

ഇപ്പോള്‍ തന്നെ കോടീശ്വരന്മാര്‍ പാര്‍ലമെന്റ് സീറ്റുകളും,മന്ത്രി കസേരകളും ഏതാണ്ട് പകുതിയോളം വിലക്കുവാങ്ങി സ്വന്തമാക്കി വച്ചതുപോലെയാണ് നമ്മുടെ ജനപ്രാതിനിധ്യം.നമ്മുടെ ട്വിറ്ററണ്ണനൊക്കെ എത്ര ട്വിറ്റിക്കളിച്ചിട്ടും എന്തെങ്കിലും സംഭവിക്കുന്നുണ്ടോ ??? പണത്തിന്റെ മുകളില്‍ പരുന്തു മാത്രമല്ല അമേരിക്കയുടെ ചാര ഉപഗ്രഹം പോലും പറക്കില്ല മക്കളെ :)
സമൂഹത്തിലെ കര്‍ഷക തൊഴിലാളികളോ,കെട്ടിട നിര്‍മ്മാണ തൊഴിലാളികളോ,ബാര്‍ബര്‍മാരോ,മുക്കുവന്മാരോ,ഓട്ടോ റിക്ഷതൊഴിലാളികളോ,കുശവന്മാരോ,ചുമട്ടുതൊഴിലാളികളോ നമ്മുടെ പാര്‍ലമെന്റില്‍ എത്തുന്നില്ല.അവരൊന്നും എത്താതെ 33% സവര്‍ണ്ണ തരുണീമണികളെ പണക്കൊഴുപ്പ് നോക്കി തിരഞ്ഞെടുത്ത് പാര്‍ലമെന്റ് റാംബിലൂടെ അച്ചാലും പിച്ചാലും നടത്തിയാല്‍ സ്ത്രീ സംവരണമാകില്ല. സവര്‍ണ്ണ സ്ത്രീ സംവരണം എന്നാണതിനെ മനസ്സിലാക്കേണ്ടത്. ഹഹഹഹ.......

ജാതി-ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് ജാതീയതയും ന്യൂനപക്ഷ വിവേചനവും ഇല്ലാതാകുന്നതുവരെ ഇന്ത്യയില്‍ നടപ്പാക്കേണ്ടതുണ്ട്.

സവര്‍ണ്ണ സ്ത്രീ സംവരണത്തിനെതിരെ ചിത്രകാരന്‍ സ്നേഹപൂര്‍വ്വം പ്രതിഷേധിക്കുന്നു :)
............................................
ഇപ്പോള്‍ എഴുതിയ(11.3.10 5.30 pm.) ഒരു കമന്റ് പോസ്റ്റിന്റെ ഭാഗമായി ചേര്‍ക്കുന്നു.
വനിതാ പ്രാതിനിധ്യം ശാസ്ത്രീയമായി നടപ്പാക്കാനുള്ള അത്യന്തം പ്രായോഗികമായ ഒരു നിര്‍ദ്ദേശം സത്യാന്വേഷിയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്ത്രീത്വത്തോടും സാമൂഹ്യ സമത്വത്തോടും ആത്മാര്‍ത്ഥതയുള്ളവര്‍ മധു പൂര്‍ണിമ കിഷ്വാര്‍ എഴുതിയ ആ ലേഖനം തീര്‍ച്ചയായും വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ചിത്രകാരന്‍ മാനുഷികതയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.
ലിങ്ക്:
1)വനിതാ സംവരണത്തിനു് ഒരു ബദല്‍ നിര്‍ദേശം
2)ഒരു ഹൃദയം ഒരു മാനസം

Comments

പണത്തിന്റെ മുകളില്‍ പരുന്തു മാത്രമല്ല അമേരിക്കയുടെ ചാര ഉപഗ്രഹം പോലും പറക്കില്ല മക്കളെ :)
ചിത്രകാരാ,

ആദ്യം തന്നെ സ്ത്രീ സംവരണം എന്നൊരു പദ്ധതി ഒന്നു നടപ്പിലാവട്ടെ..അതല്ലേ പ്രമുഖം?എല്ലാ കാര്യത്തിലും പുരുഷനു തുല്യ ആകേണ്ട സ്ത്രീകളെ രണ്ടാം തരം പൌരന്മാരായി കാണുന്നതിനെതിരെ അവര്‍ക്കു കൊടുക്കുന്ന സംരക്ഷണം അല്ലേ ഈ റിസര്‍വേഷന്‍..അതിപ്പോള്‍ ബ്രാഹ്മണന്റെ വീട്ടിലെ വനിത ആയാലും ഈഴവന്റെ വീട്ടിലെ വനിത ആയാലും അവരുടെ സ്ഥിതി ഒന്നു തന്നെ...മുഖ്യധാരയിലേക്ക് അവര്‍ കടന്നു വരട്ടെ..

എന്നു മാത്രമല്ല നിലവിലുള്ള സംവരണ സംവിധാനം വനിതാ സീറ്റുകളിലും ഉണ്ടല്ലോ..പിന്നെ മുഖ്യധാരാ സീറ്റുകളില്‍ ഇന്നില്ലാത്ത ഒരു സംവരണക്കാര്യം വനിതാ റിസര്‍വേഷനില്‍ വേണം എന്ന് ശഠിക്കുന്നത് വനിതാ റിസര്‍‌വേഷന്‍ തന്നെ അട്ടിമറിക്കുന്നതിനു തുല്യമാണ്.എന്തു കൊണ്ട് ഈ പറയുന്ന സംവരണം ഇന്നുള്ള മുഖ്യധാരാ സീറ്റുകളില്‍ വേണമെന്ന് ആവശ്യപ്പെടുന്നില്ല.അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നു വഴി തിരിച്ചു വിടാനുള്ള ഒരു ശ്രമമാണു നടക്കുന്നതെന്നേ പറയാനാവൂ..ആദ്യം വനിതാ സംവരണം പൂര്‍ണ്ണരൂപത്തില്‍ ഒന്നു നടപ്പിലാകട്ടെ...അതു തന്നെ ഒരു കുതിച്ചു ചാട്ടമാകും !
മാഷെ,
എന്തിലും അവര്‍ണ്ണന്‍ സവര്‍ണ്ണന്‍ എന്ന് മാത്രം ആദ്യം ചിന്തിക്കുന്നതും ഒരു തരത്തില്‍ കുഴപ്പം ആണ്. അധികമായാല്‍.. അമൃതും....

വര്‍ഷങ്ങളായി ഒരു നീക്കുപോക്കും ഇല്ലാതിരുന്ന കാര്യത്തില്‍ ഇത്രേ എങ്കിലും എത്തിയതില്‍ ഒരല്‍പം സംതൃപ്തി ആവാം.. ..
ആദ്യം ഉണ്ടായ ജാതി ആണ്, പെണ്ണ് എന്ന് രണ്ടല്ലേ..
Anonymous said…
സ്ത്രീകളെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന മത ലേബലുള്ള പാര്‍ടികളും ചില രാഷ്ട്രീയ കക്ഷികളും ഈ സംവരണം കൊണ്ടെങ്കിലും കഴിവുള്ള സ്ത്രീകളെ വളര്ത്തികൊണ്ടുവരാന്‍ നിബന്ധിതമായിതീരും.അതൊരു നല്ല കാര്യമല്ലേ ചിത്രകാര. കേരളത്തിനു പുറത്ത് പിന്നോക്ക കാരില്‍ ‍ നിന്നും ഇങ്ങിനെയുള്ള സ്ത്രീകള്‍ വരുമോ എന്നുള്ളതു സംശയമായി നില്‍ക്കുന്നു, അവിടെ യാണ് പിന്നോക്ക സമുദായ സ്ത്രീകള്‍ക്കും സംവരണം വേണ്ടേ എന്നുള്ള ചോദ്യം വരുന്നത്.എന്തായാലും സ്ത്രീകള്‍ക്ക് വേണ്ടി ഇത്രയെങ്കിലും ചെയെണ്ടേ ചിത്രകാരാ.
ജാതി-ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് ജാതീയതയും ന്യൂനപക്ഷ വിവേചനവും ഇല്ലാതാകുന്നതുവരെ ഇന്ത്യയില്‍ നടപ്പാക്കേണ്ടതുണ്ട്.
Anonymous said…
ഈ ബ്ലോഗുലകത്തില്‍ സകല പുരോഗാമികളും പിന്തിരിപ്പന്മാരും സംവരണവിരോധികളും ഒറ്റക്കെട്ടായി സവര്‍ണ വനിതാ സംവരണ ബില്ലിനെ പാടിപ്പുകഴ്ത്തുമ്പോള്‍ "എന്തിലും സവര്‍ണ-അവര്‍ണ വ്യത്യാസം കാണുന്ന" ചിത്രകാരന്‍ (സത്യാന്വേഷിയും)ഇങ്ങനെ എഴുതിയതില്‍ അദ്ഭുതമില്ല. ഈയുള്ളവന്റെ പോസ്റ്റുകളിലേക്ക്:
1.മുലായമിനും ലാലുവിനും അഭിവാദ്യങ്ങള്‍
2.ഒരു ഹൃദയം ഒരു മാനസം
3. ബ്രാഹ്മണര്‍ അവരുടെ പെണ്ണുങ്ങളെ ഇറക്കി ദലിത്-ബഹുജനങ്ങളെ നേരിടാന്‍ പോകുന്നു
പടം ഒന്ന് ക്രോപ്പായിരുന്നു. നജ്മയെ ഒഴിവാക്കാഞ്ഞത് കൊണ്ട് ആ പടം കാണുന്നവര്‍ക്ക് അതിന് താഴെ എഴുതിയത് വായിക്കുമ്പോള്‍ കണ്‍ഫ്യൂസും :)
ninni said…
ഈ വനിതാ സംവരണത്തോടെ എല്ലാ പ്രശ്നങ്ങളും അങ്ങ് തീരുമോ?
തീര്‍ന്നില്ല എങ്കില്‍ കുട്ടികള്‍ക്കും സം വരണം കൊടുക്കുന്നതിനെ പറ്റി നമുക്ക് ആലോചിക്കാം .
പിന്നെ വേണമെങ്കില്‍ മൃഗങ്ങള്‍ക്കും കൂടെ സംവരണം കൊടുക്കാം , അപ്പോള്‍ തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങളും തീരും.
ഭരിക്കാന്‍ ഇരിക്കുന്നവര്‍ക്ക് കഴിവ് കുറവ് ആയതു കൊണ്ട് ആണോ ഈ സംവരണം ഏര്‍പ്പെടുത്തുന്നത് ?
അതോ സ്ത്രീകള്‍ കുടി ഭരിച്ചലെ ശരി ആകു എന്ന് വല്ലതും ഉണ്ടാവുമോ ?
എന്തായാലും ഇനി നമുക്ക് കൂടെ പീഡന കഥകള്‍ കൂടെ കേള്‍ക്കാം .....പാര്‍ലമെന്റ് ഇല്‍ നിന്നും .
Ashik said…
ennum savarnnananu adikaram,athu thudarunnathenu vendi ithu polulla niyamagal vannu kondirikkum......satham parayunna chitrakarnu abivadigal...............
ഈ ബില്ലിന്റെ ചുവടുപിടിച്ച്‌ സ്ത്രീക്ക്‌ വിദ്യഭ്യാസത്തിലും ജോലിയിലും എന്ന്‌ വേണ്ട ജീവിതത്തിന്റെ നാനാതുറയിലും സംവരണം ഏർപ്പെടുത്തണം. രാഷ്ട്രപതി മുതൽ ആരംഭിച്ച്‌.....

ഒരു സംവരണരാജ്യം നമുക്ക്‌ സ്വപ്‌നം കാണാം....

ഇനി ചുമ്മാ ഒരു കാര്യംകൂടി, സ്ത്രീയും പുരുഷനും തുല്യമായ സ്ഥിതിക്ക്‌ നമ്മുടെ കല്യാണപ്രായംകൂടി ഏകികരിക്കേണ്ടേ - ആണിനും പെണ്ണിനും 18 വയസ്സ്‌, അതല്ലെ തുല്യത?

കൂടുതൽ വായനയ്‌ക്ക്‌

http://georos.blogspot.com/2010/03/333-56.html

33.3% കൂടിയാൽ സംവരണം 56 ശതമാനം?
വിവേചനം ജാതിയില്‍ മാത്രമല്ലല്ലോ.പറ്റുന്നിടത്തെല്ലാം ഉണ്ട്.എല്ലാ മേഖലയിലും ആയിരക്കണക്കിന് സംവത്സരങ്ങളായി സ്ത്രീ വിവേചനം അനുഭവിച്ചു കൊണ്ടിരിക്കുന്നു.പിറന്നപ്പോള്‍ തൊട്ട്‌ അവളെ ഒതുക്കാനാണ് മൊത്തം സംവിധാനം ശ്രമിക്കുന്നത്.ആത്മവിശ്വാസം നശിക്കാന്‍ കുടുതല്‍ എന്തു വേണം .ഈ 33%കൊണ്ട്‌ സ്ത്രീകളുടെ കഴിവിലിത്തിരിയെങ്കിലും പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ മാറ്റത്തിന് കാരണമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുനിൽകൃഷൻ എന്ന സവർണ്ണ സഖാവിന്റെ അഭിപ്രായങ്ങൾ ശ്രദ്ധിക്കൂ

“ആദ്യം തന്നെ സ്ത്രീ സംവരണം എന്നൊരു പദ്ധതി ഒന്നു നടപ്പിലാവട്ടെ..അതല്ലേ പ്രമുഖം?”

ഇതിയാൻ പറയുന്നത് കേട്ടാൽ തോന്നും ഈ ബില്ല് അമേരിക്കൻ ഗവണ്മെന്റോ മറ്റോ ഇന്ത്യാക്കാർക്കനുവദിച്ചു തരുന്ന ഔദാര്യമാണെന്ന് ! ആദ്യം അത് നഷ്ടപ്പെടുത്താതെ കൈനീട്ടി വാങ്ങാം. പിന്നെ നമുക്ക് ന്യായമായി നമുക്ക് പങ്കിട്ടെടുക്കാം. ഇപ്പഴേ വഴക്കുണ്ടാക്കിയാൽ അത് കിട്ടാതെ വന്നാലോ !

ഇവിടുത്തെ ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്ന ലെജിസ്ലേഷനിൽ അധഃസ്ഥിത വിഭാഗങ്ങളുയർത്തിയ വസ്തുനിഷ്ഠമായ പരാതി പരിഹരിച്ചു കൊണ്ട് നിയനിർമ്മാണം നടത്തിയാൽ ഭൂമി ഇടിഞ്ഞു വീഴുമോ ? അതോ ആരെങ്കിലും അന്ത്യശാസനം തന്നിട്ടുണ്ടോ, എത്രയും വേഗം ബില്ല് ഈ രൂപത്തിൽ പാസാക്കിയില്ലെങ്കിൽ പിന്നെ പാസാക്കാനേ പറ്റില്ലെന്ന് !
സുനിൽ സഖാവിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ‘സവർണ്ണകൌശലം’ തന്നെയാണ് എല്ലാ അഭിപ്രായ വ്യത്യാസങ്ങളുടെ ഇടയിലും CPM, BJP,കോൺഗ്രസ്സ് കക്ഷികളെ ഒറ്റക്കെട്ടായി നിറുത്തുന്നത്.

“അതിപ്പോള്‍ ബ്രാഹ്മണന്റെ വീട്ടിലെ വനിത ആയാലും ഈഴവന്റെ വീട്ടിലെ വനിത ആയാലും അവരുടെ സ്ഥിതി ഒന്നു തന്നെ...”

ഇതാണ് സവർണ്ണന്റെ 916 ബുദ്ധി. അവർണ്ണ പുരുഷന്മാരെ സവർണ്ണ സ്ത്രീകളെ ഉപയോഗിച്ച് അധികാരത്തിൽ നിന്നും തുരത്തുന്ന പുതിയ സവർണ്ണതന്ത്രം. പണ്ടേ സവർണ്ണർക്കു വേണ്ടിയാണ് CPM നിൽക്കുന്നതെന്ന ആക്ഷേപം അർത്ഥവത്താണെന്ന് ഒരിക്കൾ കൂടി തെളിഞ്ഞിരിക്കുന്നു. ഈ വിഷയവുമായി സത്യാന്വേഷി ഇട്ടിരിക്കുന്ന ലിങ്കുകൾ വളരെ പ്രാധാന്യമേറിയതാണ്
നിസഹായനായ മനുഷ്യാ,

എന്നെ നേരിട്ട് അറിയാവുന്നപോലെയാണല്ലോ “സവര്‍ണ്ണ സഖാവ്” എന്നൊക്ക് അടിച്ചു വിടുന്നത്...!ഇതില്‍ നിന്നു തന്നെ താങ്കളെപ്പോലുള്ളവരുടെ വിശകലന പാടവത്തിന്റെ അന്ത:സാര ശൂന്യത ഇവിടെ എല്ലാവര്‍ക്കും മനസ്സിലാകുന്നു...എന്നെ നേരിട്ടറിയാവുന്ന,ഞാന്‍ ആരെന്നും എങ്ങനെയെന്നും അറിയാവുന്ന ഒട്ടനവധി ആള്‍ക്കാര്‍ ഇവിടെ ഉണ്ട്.താങ്കളുടെ ജല്‍‌പ്പനങ്ങള്‍ വായിച്ച് അവര്‍ ചിരിക്കുന്നുണ്ടാവും!


തല്‍ക്കാലം എന്റെ കാര്യം ഞാന്‍ നോക്കിക്കോള്ളാം..താങ്കളെപ്പോലെ ഒളിച്ചിരുന്നു എഴുതുന്നവര്‍ക്ക് ഞാന്‍ മറുപടി നല്‍‌കാറില്ല.
ഈ ബില്ലില്‍ വനിതകള്‍ക്കുള്ള സംവരണത്തില്‍ SC/ST സംവരണം ഉണ്ടല്ലോ. അതായത് ഇപ്പോള്‍ അവര്‍ക്കുള്ള സംവരണം വനിതാസംവരണത്തിലും തുടരുന്നുണ്ട്. ഇപ്പോഴുള്ളതിനേക്കാള്‍ SC/ST വിഭാഗം വനിതകള്‍ എന്തായാലും സഭയില്‍ എത്തും. അത് പ്രസക്തമാ‍യ കാര്യമല്ലേ?
@മൂര്‍ത്തീ,

ശരിയാണ്..ഇക്കാര്യം ഞാ‍ന്‍ ആദ്യം എഴുതിയ കമന്റില്‍ സൂചിപ്പിച്ചതാണ് “ നിലവിലുള്ള സംവരണ സംവിധാനം വനിതാ സീറ്റുകളിലും തുടരും” എന്ന് കൃത്യമായി എഴുതി..അതു കാണാതെ ചിലര്‍ പുകമറ സൃഷ്ടിക്കുന്നു.അത്തരക്കാര്‍ക്ക വനിതാ സംവരണം വരുന്നതിലേ താല്‍‌പര്യമില്ല എന്നതാണു സത്യം..യഥാര്‍ത്ഥത്തില്‍ മൂര്‍ത്തി പറഞ്ഞ പോലെ കൂടുതല്‍ ദളിത് വനിതകള്‍ മുന്നോട്ട് കടന്നു വരാന്‍ പോവുകയാണ്....

മറ്റു പിന്നോക്ക വിഭാഗസംവരണം ഇപ്പോളും നിലവില്‍ ഇല്ലല്ലോ.അതു പിന്നെ വനിതാ സംവരണത്തില്‍ മാത്രം വേണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ്..വനിതകളേ ഇല്ലാത്ത ഒരു രാഷ്ട്രീയ മണ്ഡലത്തില്‍ അവര്‍ ആദ്യം കടന്നു വരുന്നു എന്നതു തന്നെ പലര്‍ക്കും ഇഷ്ടമാകുന്നില്ല...
സുനിൽകൃഷ്ണൻ സഖാവെ,
താങ്കളെ സവർണ്ണനെന്ന് വിളിച്ചത്, ഈ ബ്ലോഗിൽ താങ്കൾ ഉന്നയിച്ച നിലപാ‍ടുകളിലെ പച്ചയാ‍യ സവർണ്ണ-സ്വാർത്ഥ താൽപ്പര്യം വിലയിരുത്തിയാണ്. ജന്മം കൊണ്ട് താങ്കൾ സവർണ്ണനോ അവർണ്ണനൊ ആയാലെനിക്കെന്തു ചേതം!ഞാനെവിടെയാണ് ഒളിച്ചിരിക്കുന്നത് ?! എന്റെ ഫോട്ടോ പ്രൊഫയിലുണ്ട്. ബയോ ഡേറ്റയും ഒളിച്ചുവെച്ചിട്ടില്ല.താങ്കൾക്കൊക്കെ പറയാനുള്ള മറുപടികൾ ഇവിടെ നേരത്തെ എല്ലാവർക്കും അറിവുള്ളതല്ലേ, അതിനി പ്രത്യേകം പറയണമെന്നില്ല.
വനിതാ പ്രാതിനിധ്യം ശാസ്ത്രീയമായി നടപ്പാക്കാനുള്ള അത്യന്തം പ്രായോഗികമായ ഒരു നിര്‍ദ്ദേശം സത്യാന്വേഷിയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്ത്രീത്വത്തോടും സാമൂഹ്യ സമത്വത്തോടും ആത്മാര്‍ത്ഥതയുള്ളവര്‍ മധു പൂര്‍ണിമ കിഷ്വാര്‍ എഴുതിയ ആ ലേഖനം തീര്‍ച്ചയായും വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ചിത്രകാരന്‍ മാനുഷികതയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.
ലിങ്ക്:

വനിതാ ബില്ല്: ലക്ഷ്യവും വസ്തുതകളും
കേരളത്തിൽ ഇപ്പോൾ ഒഴിവ്‌ വരുന്ന 3 രാജ്യസഭ സീറ്റിൽ ഒരു വനിതയെ നിറുത്തി രാഷ്ട്രീയ പാർട്ടികൾ ആത്മാർത്ഥത തെളിയിക്കട്ടെ...
Anonymous said…
ചിത്രകാരന്റെ ഈ പോസ്റ്റ്‌ ചില തെറ്റിദ്ദാരണ ഉണ്ടാക്കുന്നുണ്ട് ,ആദ്യം എനിക്ക് അത് മനസ്സിലായില്ല സുനില്‍ കൃഷ്ണനും മൂര്‍ത്തിയും അത് ചൂണ്ടി കാണിച്ചപ്പോഴാണ് ശ്രദ്ടിച്ചത് ,തലകെട്ടില്‍ തന്നെ തകരാറുണ്ട് .33%സവര്‍ണ്ണ സംവരണം എന്നത്.മൊത്തം സീറ്റിന്റെ 33% ആണ് വനിതാസംവരണം. ദളിതര്‍ക്ക് നീക്കിവെച്ചിട്ടുള്ള സീറ്റില്‍ നിന്നും മൂന്നിലൊന്ന് ദളിത് വനിതകള്‍ക്ക് ലഭിക്കും.അപ്പോള്‍ സവര്‍ണ്ണ സ്ത്രീകള്‍ മാത്രമല്ല ലോകസഭയില്‍ എത്തുക.ശരിയായ പ്രശ്നം ഉപസംവരണം ആണ് അതും ഒരു ന്യായമായ ആവശ്യമാണ്‌.അതിനെ പറ്റി രാഷ്ട്രീയ പാര്‍ടികള്‍ ചര്‍ച്ച നടത്തി ഒരു നല്ല സമവായത്തില്‍ എത്തതിരിക്കില്ല.

സത്യാന്വേഷി യുടെ ബ്ലോഗില്‍ മധു പൂര്‍ണിമ പറഞ്ഞതില്‍ കാര്യമുണ്ട് സ്ത്രീകള്‍ സംവരണ സീറ്റില്‍ മാത്രമായി ഒതുക്കപെടും ജനറല്‍ സീറ്റില്‍ അവരെ മല്‍സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ തയ്യാറാവില്ല എന്നുള്ളതൊക്കെ.പക്ഷേ ഈ സംവരണം കൊണ്ട് കഴിവുള്ള ആരാലും അറിയപെടാണ്ട് കിടന്നിരുന്ന കുറച്ചു വനിതകളെങ്കിലും ഉയര്‍ന്നു വരാതിരിക്കില്ല.പിന്നീട് അവരെ ജനറല്‍ സീറ്റില്‍ മത്സരിപ്പികേണ്ടതായി വരും ഈ രാഷ്ട്രീയ പാര്‍ടികള്‍ക്ക്.ഇങ്ങിനെ വരുന്ന സ്ത്രീകള്‍ക്ക് അവരുടെ മണ്ഡലം സംവരണ മണ്ഡലം അല്ലണ്ടായാലും മല്സരിക്കാമല്ലോ.

ഷാജി ഖത്തര്‍.
jayanEvoor said…
താങ്കളുടെ സൂചനപ്രകാരം സത്യാന്വേഷിയുടെ പൊസ്റ്റും വായിച്ചു.

അവിടെയിട്ട കമന്റ് ഇവിടെയും ഇടുന്നു.

“1951ലെ ജനപ്രാതിനിധ്യനിയമത്തില്‍ ഒരു ഭേദഗതി വഴി, രാജ്യത്തെ എല്ലാ അംഗീകൃത പാര്‍ട്ടികളും തങ്ങളുടെ മൂന്നിലൊന്നു സ്ഥാനാര്‍ഥികളായി വനിതകളെ നിശ്ചയിക്കാന്‍ നിര്‍ബന്ധിതരാവും.”

തീർച്ചയായും നല്ല കാര്യം തന്നെ.

പക്ഷേ, വനിതാസംവരണത്തിന്റെ കാര്യത്തിൽ തികഞ്ഞ ‘മാടമ്പിത്തരം’ തന്നെയാണ് മറ്റെല്ലാ പാർട്ടികളെയും പോലെ ലാലുവിന്റെയും മുലാ‍യത്തിന്റെയും പാർട്ടികളും ചെയ്യുന്നത്.

ലാലു സ്വന്തം ഭാര്യയെ വച്ച് പിൻ സീറ്റ് ഡ്രൈവിംഗ് നടത്തിയതും, പിന്നീട് യു. പി.എ. യിൽ മന്ത്രിയായതും, അടുത്ത തെരഞ്ഞെടുപ്പിൽ അവരെ വിട്ട് സ്വയം മത്സരിച്ചു നാണം കെട്ടതും, പിന്നീട് ആരും ചൊദിക്കാതെ തന്റെ മൂന്ന് എം പി മാരുടെ പിന്തുണ വാഗ്ദാനം ചെയ്ത് മന്ത്രിസഭയിൽ കൂടാൻ ശ്രമിച്ചതും നമ്മൾ കണ്ടതാണ്.

അത്തരം ലാലുവിനെയും മുലായത്തെയും പൊക്കി ബ്ലോഗിടുന്ന മൌഢ്യത്തോട് എനിക്കു യോജിക്കാൻ വയ്യ.

എന്നാൽ മേൽ സൂചിപ്പിച്ച ബദൽ മാതൃക നല്ലതാണെന്ന് എനിക്കു തോന്നുന്നു.

(മുലായമിനും ലാലുവിനും അഭിവാദ്യങ്ങള്‍ എന്ന പൊസ്റ്റിനും ഇതിനും കൂടിയുള്ള മറുപടി ഇവിടെ ഇടുന്നു. സത്യാന്വേഷി എന്ന പേരിന് അർത്ഥമുണ്ടാകണമെങ്കിൽ സത്യം സത്യമായി കാണണം.മുലായം-ലാലു പൊലെയുള്ളവരുടെ കൊള്ളരുതായ്മകൾ കൂടി വിളിച്ചു പറഞ്ഞാൽ ആ പേര് അന്വർത്ഥമാകും. ഇല്ലെങ്കിൽ അന്ധമായ സവർണവാദം പോലെ തന്നെ അപഹാസ്യമാണ് അന്ധമായ അവർണവാദവും)
Blogger കാക്കര - kaakkara said...

കേരളത്തിൽ ഇപ്പോൾ ഒഴിവ്‌ വരുന്ന 3 രാജ്യസഭ സീറ്റിൽ ഒരു വനിതയെ നിറുത്തി രാഷ്ട്രീയ പാർട്ടികൾ ആത്മാർത്ഥത തെളിയിക്കട്ടെ...

ഇന്നത്തെ ഒരു വാര്‍ത്ത

തിരു: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി സിപിഐ എമ്മിലെ കെ എന്‍ ബാലഗോപാലും ഡോ. ടി എന്‍ സീമയും മല്‍സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഇരുവരും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ബാലഗോപാല്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായ ടി എന്‍ സീമ സംസ്കൃത കോളേജ് അധ്യാപികയായിരുന്നു. ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ പ്രവര്‍ത്തകയായത്.
മൂര്‍ത്തി മാഷെ,
കാക്കരക്ക് അല്പം ആശ്വാസമായിക്കാണും എന്ന് തോന്നുന്നു.
ചിത്രകാരന് വിശകലനം ചെയ്യണമെങ്കില്‍ ശ്രീമതി.സീമയുടെ ജാതി, ഉപജാതി ഡാറ്റ കൂടി വേണ്ടി വരും
ചിത്രകാരന് ആശ്വാസം കിട്ടല്‍ എളുപ്പമല്ല.

ബഹു.എ.കെ ആന്റണി - ക്രിസ്ത്യാനി
ബഹു. കെ.എന്‍ ബാലഗോപാല്‍ - സവര്‍ണന്‍
ബഹു. ടി.എന്‍ . സീമ - സവര്‍ണന്‍

ഇതാണ് ഇതാണ് സംവരണം !
Joker said…
സി.പി.എമ്മിന്റെ സവര്‍ണ്ണ താരം ബ്രിന്ദ കാരാട്ട് ബി.ജെ.പിയുടെ സുഷമാസ്വരാജിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന സവര്‍ണ്ണ ആഘോഷമായിപ്പോയില്ലേ സ്ത്രീ സംവരണം ....

100 മാര്‍ക്ക്.

ആ ചിത്രം പ്രതീകാത്മകമായി പലതും ആണ്. അബദ്ധത്തിലാണെങ്കിലും ചിത്രം വാചാലമാണ്.
മൂർത്തി,

വാർത്ത ഇവിടെയിട്ടതിൽ സന്തോഷം. ഞാനിന്നലെ തന്നെ ഈ വാർത്താ വിവരം എന്റെ പോസ്റ്റിലിട്ടിട്ടുണ്ടായിരുന്നു.

അനിൽ,

സീമയെ സ്ഥാനാർത്ഥിയാക്കിയതിൽ കാക്കരയ്‌ക്ക്‌ തീർച്ചയായും ആശ്വാസമുണ്ട്‌ അതിന്‌ C.P.M പ്രത്യേകിച്ച്‌ പിണറായി വിജയൻ അഭിനന്ദനം അർഹിക്കുകയും ചെയ്യുന്നു.

ഇനി ഇതിന്റെ ചുവട്‌ പിടിച്ച്‌ ഏരിയ കമ്മിറ്റി മുതൽ P.B വരേയ്‌ക്കും വാർഡ്‌ തലം മുതൽ A.I.C.C വരേയ്‌ക്കും 33.3% സ്ത്രീകളെ കൊണ്ടുവരണം. അപ്പോൾ കാക്കരയ്‌ക്ക്‌ കൂടുതൽ ആശ്വസം കിട്ടും.
ബില്ലിനെതിരെ സംസാരിക്കുന്നവർ എല്ലാവരും സ്ത്രി വിരുദ്ധരാകുന്ന കാഴ്ചയാണ്‌ ബ്ലോഗിലും മറ്റും കാണുന്നത്‌!!!!

സ്ത്രീകളെ ഉയർത്തി കൊണ്ടുവരുന്നതിലും സ്ത്രീകൾ അവകാശങ്ങൾ വെട്ടിപിടിക്കുന്നതിലും കാക്കരയ്‌ക്ക്‌ സന്തോഷമെയുള്ളു.

ബില്ലിനെതിരെയുള്ള കാക്കരയുടെ സംശയം അല്ലെങ്ങിൽ ചെറിയ എതിർപ്പുകൾ ഒരിക്കൽ കൂടി രേഖപ്പെടുത്താം.

1. പിൻസീറ്റ്‌ ഡ്രൈവിങ്ങ്
2. പിന്നോക്കകാരുടെ ആശങ്ക പരിഹരിക്കേണ്ടതല്ലെ?
3. എലൈറ്റ്‌ ക്ലാസിന്‌ വളരെ ഗുണപ്രദം
4. രാജ്യസഭയെ എന്തുകൊണ്ട്‌ ഒഴുവാക്കി
5. നിയമനിർമാണ സഭയിലൂടെയുള്ള സ്ത്രീ ശാക്തികരണം എന്തുകൊണ്ട് പാർട്ടികളിലൂടെ് നടപ്പിലാക്കുന്നില്ല.
6. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞൽ സ്ത്രികളുടെ ഗതി? ഉദ:
SC-ST ഇന്നത്തെ നേതാക്കൾ
7. പൊതുവായി എല്ലാവിധ സംവരണത്തിനും കാക്കര എതിരാണ്‌, അതിനാൽ തന്നെ പുതിയ ഒരു സംവരണവുമായി യോജിക്കുന്നില്ല. അതും ആകെ 50%

ഇനി സ്ത്രീശാക്തികരണമാണ്‌ ലക്ഷ്യമെങ്ങിൽ 33.3% വിദ്യഭ്യാസ്സത്തിലും ജോലിയിലും ആണ്‌ ഏർപ്പെടുത്തേണ്ടത്‌, അതിന്‌ സ്ഥിരതയുണ്ടാകും, നൂറ്റാണ്ടുകളുടെ വളർച്ചയുണ്ടാകും.

ഏറ്റവും വലിയ തമാശ - ഈ ബില്ല്‌ ഒരു പാർട്ടിയിലും പൊതുസമൂഹത്തിലും വിശദമായി ചർച്ച ചെയ്തിട്ടില്ല. എതിർത്ത്‌ സംസാരിച്ചവരെ പാർട്ടിയിൽനിന്ന്‌ സസ്പെന്റ്‌ ചെയ്യുന്നു!!!
nikhimenon said…
the bill will serve the intersts of those who are intersted in proxy rule
ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായി സി.പി.എമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥി ശ്രീമതി. Jharna Das എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്. ഇന്നലെയായിരുന്നു നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന ദിവസം 10 അംഗങ്ങളുള്ള കോണ്‍ഗ്രസിനു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ലെന്നു ചില വാര്‍ത്തകള്‍ പറയുന്നു. വിജയസാധ്യത ഇല്ലാത്തതിനാല്‍ ആരെയും നിര്‍ത്താതിരുന്നതാണെന്ന് കോണ്‍ഗ്രസും. ശ്രീമതി Jharna Das സവര്‍ണ്ണ സ്ത്രീയല്ലെന്നും പട്ടികജാതിയില്‍ പെട്ട ആളാണെന്നതും സൂചിപ്പിക്കട്ടെ.
പിന്നോക്കക്കാരുടെ പാര്‍ട്ടിയുടെ നേതാക്കള്‍ ആയ ലാലുവും മായാവതിയും മുലായവും ഇപ്പോള്‍ ഈ സ്ത്രീ സംവരണ ബില്ലിനെ എതിര്‍ക്കുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. മുലായവും ലാലുവും മായാവതിയും പിന്നോക്ക സ്നേഹത്തിന്റെ കപട മുഖം മൂടി അണിഞ്ജവര്‍ ആണെന്ന് നാം പലതവണ കണ്ടതാണ്. അഴിമതിയും കുടുംബധിപത്യവും(മായാവതി ഒഴികെ) കയൂക്കും മാത്രം കയ്മുതല്‍ ആയുള്ള ഈ യാദവരുടെ അവര്‍ണ സ്നേഹം കപടം ആണ്. ബീഹാറിലും ഉത്തര പ്രദേശിലും ഇന്ന് പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ തന്നെ ഇതുനു ഉദാഹരണം ആണ്. പഞ്ചായത്ത് തലം മുതല്‍ പാര്ലമെന്റ്റ്- തലം വരെ സ്ഥനാര്തികളെ നിര്‍ത്തുന്ന സമയത് ജാതിയും മതവും നോക്കാത്ത പണവും കുലീനതയും മാത്രം നോക്കി ഇക്കൂട്ടര്‍ മതേതരത്വ ജനാധിപത്യ നിഷ്പക്ഷത കാത്തു സൂക്ഷിക്കാനും ഇവര്‍ മറക്കാറില്ല. ഇനി പിന്നോക്കക്കാക്കും നൂന പക്ഷങ്ങള്‍ക്കും ഉള്ള പ്രാധിനിധ്യം ഈ പാവങ്ങളെ തന്നെ കൊന്നു തിന്നുന്ന എന്നാല്‍ പേര്കൊണ്ടും ജന്മം കൊണ്ടും മാത്രം പിന്നോക്കക്കാര്‍ ആയ ചില ക്രിമിനലുകളെ നിര്തികൊണ്ടും ആണ്. ഇന്ന് നമ്മുടെ പരമോന്നത സഭയിലേക്ക് ഏറ്റവും കൂടുതല്‍ ക്രിമിനളുകളെ സംഭാവന ചെയ്തത് ഈ പിന്നോക്ക പാര്‍ടികള്‍ തന്നെ ആണ് . ഈ പിന്നോക്ക പാര്‍ട്ടി - കളില്‍ ഉള്ള M-P മാരില്‍ എന്പതു ശതമനവും താക്കൂര്‍ (ഭൂവുടമകള്‍ ആയ ബ്രാമണര്‍) മാരും ക്ഷത്രിയരും മറ്റും ആണ് എന്നതാണ് ഇതിലുള്ള തമാശ. ഇതിനു അവര്‍ വിളിക്കുന്ന വിളിപ്പേര്‍ ദളിറ്റ്-ബ്രാഹ്മന്‍ ഐക്യം എന്നും. പക്ഷെ പേരിലുള്ള ദളിറ്റ്- പാര്‍ലമെന്റില്‍ കാണാനില്ല എന്നതാണ് സത്യം.
ഏറ്റവും കൂടുതല്‍ ദളിതുകളെ കൊല്ലുകയും ഇതിനെതിരെ ചോദ്യം ചെയ്ത പോലിസ് ഇന്‍സ്പെക്ടറെ കത്തിച്ചു കൊന്നു പോലിസ് സ്റെഷന് തീയും വച്ച ടാകൂര്‍- നേതാവിനെതിരെ ദളിറ്റ് നേതാവ് മായാവതി പ്രതികരിച്ചത് പ്രതാബ് ഗട്- ലെ പര്ലമെന്റ്റ് സീറ്റ്‌ നല്‍കികൊണ്ടാണ്. കാരണം ദളിറ്റ്-ബ്രാമണ ഐക്യം തന്നെ. ഉത്തര പ്രദേശത്ത് പാര്‍ട്ടി ചിന്നമായ ആന പ്രതിമകള്‍ക്കും മഹാനായ കണ്ഷിരാമിന്റെ പ്രതിമകള്‍ക്കും ആയി ചിലവിട്ടത് മൊത്തം നികുതി വരുമാനത്തിന്റെ വലിയ ഒരു ശതമാനം ആണ്. ദളിടരും പിന്നോക്കക്കാരും ഏറ്റവും കൂടുതല്‍ ഉള്ള ഒരിടത് , ദളിടര്‍ പട്ടിണി കിടന്നു മരിക്കുന്ന ഒരിടത്ത് ഒരു ദളിറ്റ് നേതാവ് എന്ന് അഭിനയിക്കുന്ന ഒരു വനിത കാണിക്കുന്ന അതിക്രമങ്ങള്‍ ആരും കാണാതെ പോകുന്നു.സമ്പന്നരും വന്‍കിടക്കാരും ആയ ആളുകള്‍ കോടികള്‍ തുന്നിയ മാല ഇട്ടു മായാവതിയെ ആദരിക്കുന്നു. ഇതിനെ വിമര്‍ശിച്ചവര്‍ ദളിടരോടുള്ള അസൂയക്കാര്‍. ദളിടര്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി അവസാനം ഒരു ദളിറ്റ് സ്ത്രീയെ അതിന്റെ തലപ്പത്തു പ്രതിഷ്ടിച്ച കാന്‍ഷി റാം -ന്റെ പാര്‍ട്ടിയുടെ ഇന്നത്തെ ഈ ദളിറ്റ് വിരുദ്ധ സമീപനം കാണുമ്പോള്‍ ഇങ്ങനെ എഴുതിപ്പോവുന്നു. ദളിതര്‍ക്കും പിന്നോക്കാക്കാര്‍ക്കും ആയ്‌ പ്രവര്‍ത്തിക്കാന്‍ ഇനിയും ഇവിടെ ഒരു സംഘടന ഉണ്ടാവെണ്ദി ഇരിക്കുന്നു. ഇപ്പോഴുള്ളവ എല്ലാം പേരുകൊണ്ട് മാത്രം പിന്നോക്കക്കാര്‍ക്ക് വേണ്ടിയുല്ല സംഘങ്ങള്‍ ആണ്. അതില്‍ ചില സംഘങ്ങള്‍ പിന്നോക്കാക്കാരെയും ദളിത്‌- റെയും ഉയര്‍ത്തി കാണിച്ചു അവരുടെ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നു. സി. പി. എം എന്ന പാറ്‍ടി, അവര്‍ പാവങ്ങളുടെയും തൊഴിലാളി വര്‍കത്തിന്റെയും പാറ്‍ടി ആണെന്ന് അവകാശപ്പെടുന്ന പോലെ മാത്രമേ ഈ അവകാശ വാദങ്ങളെയും . കാണാന്‍ കഴിയൂ.. വനിതകള്‍ക്ക് തീര്‍ച്ചയായും സംവരണം ആവശ്യമാണ്‌ . പുരുഷന്‍മാര്‍ ആണ് ഇന്നത്തെ ഏറ്റവും വലിയ സവര്‍ണര്‍. സ്ത്രീകള്‍ ദളിത്‌ ആയാലും ബ്രാമനര്‍ ആയാലും അവര്‍ അവര്‍ണകള്‍ ആണ്. ദളിത്‌ സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം ഭരണ ഘടന അണുഷാസിക്കും വിധം നല്‍കേണ്ടതും ആവശ്യമാണ്. ഇവിടെ എല്ലാ പിടക്കോഴികളും കൂവടെ. നമുക്ക്‌ നേരം പുലരുന്നതും നോക്കി ഇരിക്കാം.
പ്രിയപ്പെട്ട സുഹ്ര്തുക്കലെ എന്തിനാ വെറൂതെ സ്ത്രീ സംവരണം എന്നു കേള്‍ക്കുന്നതിനു മുന്‍പെ കയറെടുക്കുന്നത് .........ജനസംഖ്യയില്‍ പുരുഷനെക്കാള്‍ ഉള്ള സ്ത്രീകളേ നമ്മുദെ ഭരണസിരാകേന്ദ്രമായ പാര്‍ലിമെന്റില്‍ വെറും 33% ആയി ഒതുക്കാന്‍ സാധിച്ച്ഃതില്‍ നമുക്കു അഭിമാ‍നിക്കാം.പിന്നെ ഈ 33% കൊണ്ടൂ ഭരതത്തിലെ മുഴുവന്‍ സ്ത്രീകലും രക്ഷപ്പെടും എന്ന യാതൊരു ചിന്തയും വേണ്ടാ കാരണം സ്ത്രീയുദെ ഏറ്റവും വലിയ ശത്രു .....മറ്റൊരു സ്ത്രീ തന്നെ