Friday, March 12, 2010

വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍

ഏതൊരു മനുഷ്യജീവിയും നമ്മേപ്പോലെ ബഹുമാനിക്കപ്പെടേണ്ടതാണെന്ന അടിസ്ഥാന മര്യാദയാണ് സംസ്കാരത്തിന്റെ പരിശുദ്ധി നിര്‍ണ്ണയിക്കുന്ന ഘടകമെന്ന് ചിത്രകാരനു തോന്നുന്നു. വ്യക്തി ആണായിക്കൊള്ളട്ടെ,പെണ്ണായിക്കൊള്ളട്ടെ,ധനികരോ ദരിദ്രരോ ആയിക്കൊള്ളട്ടെ മനുഷ്യനെന്ന നിലയിലുള്ള അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ അതിക്രമിച്ചുകേറുന്നവരാണ്. ഇത്തരം അതിക്രമിച്ചുകേറുന്നതില്‍ പാരംബര്യമായി തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ട് എന്ന് ആചാരവിശ്വാസങ്ങളാല്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നവരാണ് നമ്മുടെ പൊതുസമൂഹം. ഈ അതിക്രമിച്ചുകേറല്‍ അതിന്റെ ഏറ്റവും അപമാനകരമായ അളവില്‍ അനുഭവിക്കുന്നവരാണ് സ്ത്രീകളും,ദളിത ജനവിഭാഗവും. സ്ത്രീ ഒരു ദളിത ജാതിക്കാരികൂടിയാണെങ്കില്‍ അവരുടെ പീഢന കഥ മനുഷ്യത്വഹീനമായ നരകയാഥനയുടേതുമാകും. പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായ ചിത്രലേഖ അതുകൊണ്ടാണ് കൊടിയ അപമാനങ്ങള്‍ക്കും വധഭീഷണികള്‍ക്കും പാത്രീഭവിക്കുന്നത്. സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും നെറുകയിലിരുന്ന് നീതിമാന്മാരായി ചമയുന്ന നമുക്ക് ചിത്രലേഖ ഒരു പൊലച്ചി പെണ്ണാണ് !!! സര്‍വ്വ പീഢനങ്ങള്‍ക്കും ജാതികൊണ്ടുതന്നെ യോഗ്യയായ അവരുടെ അവകാശബോധം നമുക്കാര്‍ക്കും സഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.കാരണം,ഒരു ദളിത സ്ത്രീക്ക് അത്രക്ക് വായിലെ നാവ് സംസ്കൃതചിത്തരും സാമാന്യം മാന്യന്മാരുമായ നാം അനുവദിച്ചുകൊടുത്തിട്ടില്ല. നാം സാംസ്ക്കാരികമായി അനുവദിക്കാത്ത ഒരു ഇടത്തില്‍ മാനവിക അവകാശത്തിനായി പൊരുതുന്ന ഒരു സ്ത്രീയെ അപവാദങ്ങാളാലെങ്കിലും നിഷ്പ്രഭയാക്കാനുള്ള ജാഗ്രത നമ്മുടെ സമൂഹം ആയിരക്കണക്കിനു വര്‍ഷമായി പുലര്‍ത്തിപ്പോരുന്നുണ്ട്.
ആ ജാഗ്രതയോട് ഒറ്റക്ക് പടപൊരുതുന്ന ചിത്രലേഖ ജനശ്രദ്ധയിലെത്തിച്ചേരുന്നു എന്നത് ഒരു വ്യക്തിയുടെ സമരവിജയമാണെങ്കിലും,അത് അവരുടേതുമാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പയ്യന്നൂരില്‍ ഇന്നു നടന്ന(12.3.10)കണ്‍‌വെന്‍ഷനില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു.
മനോരമ പത്രത്തില്‍ കണ്‍‌വെന്‍ഷനെക്കുറിച്ചു പ്രസിദ്ധീകരിച്ച(13.3.10) വാര്‍ത്ത
രേഖാരാജ് സ്വാഗതം പറയുന്നു.
( മാതൃകാപരമായ സംഘാടകശേഷിക്കുമുന്നില്‍ സാംസ്ക്കാരിക കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.)

ഉദ്ഘാടകന്‍: ചന്ദ്രഭാന്‍ പ്രസാദ്
വേദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

അദ്ധ്യക്ഷന്‍: എ.വാസു
നമ്മുടെ മനുഷ്യാവകാശങ്ങള്‍ക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവക്കുന്നവര്‍
സിവിക് ചന്ദ്രന്‍
കെ. എ.സലീം കുമാര്‍
സജി,സിവിക് ചന്ദ്രന്‍,അജിത
കെ.അജിത, എ.വാസു
കെ.എ.സലീംകുമാര്‍,സുധാകരന്‍,കെ.കെ.കൊച്ച്

ചിത്രലേഖയുടെ മകളും, ചിത്രലേഖയും

മനുഷ്യ സ്നേഹത്തിന്റെ തേങ്ങലുകള്‍ക്ക് കാതോര്‍ക്കുന്നവര്‍


ചിത്രലേഖയുടെ തൊഴിലെടുക്കാനുള്ള അവകാശ സമരത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ഒരു വായന പോസ്റ്റിന്റെ ലിങ്ക്:പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും
മാനവിക നിലപാടുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിന്റെ ലിങ്ക്:സി.പി.എമ്മിന്റെ ദളിതുപീഢനം !
സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക്:'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍' (ജാതിയെ കമ്യൂണിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന വിധം)
നിസ്സഹായന്റെ കണ്‍‌വെന്‍ഷന്‍ ഫോട്ടോ പോസ്റ്റ്:
ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.

28 comments:

Anonymous said...

ചിത്രലേഖയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തിയ കണ്‍വെന്‍ഷന്‍റെ ഫോട്ടോ ചൂടോടെ തന്നതിന് അഭിവാദ്യം.

Unknown said...

വിദ്യാഭ്യാസം, ദാമ്പത്യം, തൊഴില്‍ മുതലായ മനുഷ്യരുടെ മൌലികമായ അവകാശങ്ങള്‍ സ്വയം നിര്‍ണ്ണയിക്കാനും തിരഞ്ഞെടുക്കാനും അനുവദിക്കാതെ, അവപോലും ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും ലിംഗത്തിന്റെയും കണ്ണുകളിലൂടെ മാത്രം കാണാനും അംഗീകരിക്കാനും കഴിയുന്ന ഒരു ഭ്രാന്തന്‍ സമൂഹത്തിലെ അംഗമാണെന്ന് പറയേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ചിത്രലേഖ എന്ന സ്ത്രീക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പ്രയത്നിക്കുന്ന എല്ലാവര്‍ക്കും വിജയാശംസകള്‍

Martin Tom said...

Nallathu chitrakaara Valare nannayi..

Anonymous said...

ചിത്രകാരന്‍ അഭിന്ദനങ്ങള്‍,ജാതിക്കും മതത്തിനും അതീതമായി മനുഷ്യ സ്നേഹം വിജയിക്കട്ടെ.ജാതിയുടെ മതില്കെട്ടുകള്‍ തകര്‍ക്കുന്നവര്‍ തന്നെ ജാതി പറയുന്നു,എത്ര വിരോധാഭാസം.ചിത്രലേഖയുടെ ഈ ചെറുത്തുനില്‍പ്പിന് വിജയാശംസകള്‍.

Jijo said...

നന്ദി ചിത്രകാരന്‍! മാനവികതയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുക, എല്ലാവരും ഒന്നെന്ന ബോധ്യം എല്ലാവര്‍ക്കും വരുന്നത് വരെ!

ടിയാന്‍ said...

വിനീത കോട്ടായി, ചിത്രലേഖ,
ഒറ്റവനിതയ്ക്കെതിരായ വിപ്ലവപ്പോരാട്ടങ്ങളുടെ പുതിയ പുതിയ അദ്ധ്യായങ്ങള്‍.

Unknown said...

>>
ആണായിക്കൊള്ളട്ടെ,പെണ്ണായിക്കൊള്ളട്ടെ,ധനികരോ ദരിദ്രരോ ആയിക്കൊള്ളട്ടെ മനുഷ്യനെന്ന നിലയിലുള്ള അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ അതിക്രമിച്ചുകേറുന്നവരാണ്.
<<

ഏല്ലാ അതിക്രമങ്ങള്‍ക്കുമെതിരെ ചെറുത്തുനില്‍ക്കുന്ന ചിത്രലേഖയ്ക്ക് ആശംസകള്‍

ഒരു യാത്രികന്‍ said...

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നു ചിത്രകാരന്‍ എവിടെയോ കമണ്റ്റിയതോര്‍ക്കുന്നു. അതൊരു വെറും വാക്കായിരുന്നില്ല എന്നറിഞ്ഞതില്‍ സന്തോഷം. ഒപ്പം ഈ വാര്‍ത്ത ചൂടോടെ ഞങ്ങളില്‍ എത്തിച്ചതിലുള്ള നന്ദിയും അറിയിക്കുന്നു. മാനുഷിക മൂല്യങ്ങളും, അവകാശങ്ങളും സംരക്ഷിക്കാന്‍ ചിത്രലെഖയും കൂട്ടരും നടത്തുന്ന എല്ലാശ്രമങ്ങള്‍കും ഹ്രിദയം നിറഞ്ഞ ആശംസകള്‍....... സസ്നേഹം

കൊലകൊമ്പന്‍ said...

നല്ലൊരു ഉദ്യമം ! ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടം വിജയിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു

ചിത്രകാരന്റെ പടം കണ്ടില്ലല്ലോ ??

chithrakaran:ചിത്രകാരന്‍ said...

പയ്യന്നൂരില്‍ ഇന്നലെ നടന്ന ചിത്രലേഖ ഐക്യദാര്‍ഢ്യ കണ്‍‌വെന്‍ഷനെക്കുറിച്ച് ഇന്ന് മനോരമ(13.3.10)പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രവും ഇപ്പോള്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മനോരമ വളരെ പ്രാധാന്യത്തോടെ പേജിന്റെ മുകളിലായി കളര്‍ ചിത്രം സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.മനോരമയോട് നന്ദി.

ഷൈജൻ കാക്കര said...

ചിത്രലേഖാവധത്തിനെതിരെ ശക്തമായ ഭാഷയിൽ ഞാനും പ്രതികരിക്കുന്നു.

സ്ത്രീക്കെതിരെയും താഴ്ന്നജാതിക്കെതിരെയുമുള്ള അക്രമത്തോടൊപ്പം കണേണ്ട ഒന്നാണ്‌ സംഘടന ഗുണ്ടായിസം. ഈ ഗുണ്ടായിസം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്‌ പാവങ്ങളും, തീർച്ചയായും ഈ ഗണത്തിൽ കൂടുതലും ദളിതരും, സ്ത്രീകളും, കൃഷിക്കാരും...

നീണ്ട 20 വർഷം വിനീത കോട്ടായി എന്ന വിധവക്കെതിരെ “വർഗസമരം” നടത്തിയതും കൂടെ ഓർക്കുക.

Unknown said...

കണ്‍‌വെന്‍ഷനില്‍ പങ്കെടുത്തതിനും ഫോട്ടോ എടുത്ത് ബ്ലോഗില്‍ പബ്ലിഷ് ചെയ്തതിനും ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ചിത്രകാരന് നന്ദിയും, ചിത്രലേഖയോടും കുടുംബത്തോടും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുന്നു.

( O M R ) said...

താങ്കളുടെ വരികള്‍ (ചിത്രലെഖയെപ്പറ്റി) ഹൃദയ സ്പര്‍ശിയായി. നല്ല ബ്ലോഗ്‌. നല്ല ചിന്തകള്‍.

നിസ്സഹായന്‍ said...

കൺവെൻഷനിൽ പങ്കെടുത്തതിനും ഹൃദയസ്പർശിയായ ഈ പോസ്റ്റിനും അഭിനന്ദനങ്ങൾ ! മറ്റു വിശദാംശങ്ങൾ കാണിച്ച് ഞാനും ഒരു പോസ്റ്റ് ഉടനെയിടുന്നുണ്ട്.

നന്ദന said...

ഇതെന്തുപറ്റി ഇടതുപക്ഷത്തിന്, അവർ ചെയ്യേണ്ടത് മറ്റുള്ളവരെകൊണ്ട് ചെയ്യിക്കുന്നു. ചിത്രലേഖയ്ക്കും ഒപ്പം കൂടിയവർക്കും വിപ്ലവാഭിവാദനങ്ങൾ.

Joker said...

ഈ പോസ്റ്റിന് നന്ദി

വാസുവേട്ടനെയൊക്കെ കുറ്രെ കാലത്തിന് ശേഷം ഫോട്ടോയിലെങ്കിലും കാണിച്കു തന്നതിന് നന്ദി. ഇത്തരം സംഘാടനങ്ങള്‍ ഇപ്പോള്‍ വളരെ കുറഞ്ഞ് വരുന്നു. എന്നതില്‍ സങ്കടവും ഉണ്ട്. (ഒരു പക്ഷെ നടക്കുന്നുണ്ട്റ്റാവാം പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ വേണ്ടത്ര കവറേജ് കൊടുക്കുന്നുണ്ട്റ്റാവില്ല)

★ Shine said...

മുള്ളിനെ മുള്ളു കൊണ്ടെടുക്കണം!

നമുക്കിപ്പോൾ വേണ്ടത്‌ "ജാതിചിന്തയാൺ"

മനുഷത്വവും, ആദരണീയമായ മാനുഷിക സംസ്കാരവുമുള്ള ഒരു കുലീന ജാതിയും, പണവും, പ്രതാപവും, വിദ്യാഭ്യാസവുമൊക്കെയുണ്ടെങ്കിലും മാനുഷികഗുണങ്ങളില്ലാത്തവരുടെ ഒരു അധമജാതിയും!

കസവുമുണ്ടുമുടുത്ത്‌, കുലമഹിമയും പറഞ്ഞു, വിവരക്കേടിന്റെ വിളനിലങ്ങളായി നടക്കുന്ന നാറികളുടെ മുഖത്ത്‌ അടിക്കണം..

സവർണ്ണരാണു പോലും! സംസ്കാരം എന്തെന്നറിയാത്ത മ്ലേച്ഛന്മാർ!

Ajith said...

Feels agitations like this should have been lead from the fore front by organisations such as K.P.M.S.

Leaders like Janu and Geetanandan should also take the lead for the same.

Murali owes a salute from the web world for spacing these issue

Regards

ചാർ‌വാകൻ‌ said...

ചിത്രകാരൻ,നന്ദി.ഞാൻ ആയോഗത്തിൽ പങ്കെടുത്തിരുന്നു.രേഖാരാജ് പറഞ്ഞത്,സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ യാത്രയിൽ മുപ്പതോളം പോയിന്റിൽ പ്രസംഗിച്ചുവെന്നാണ്,അവിടെനിന്നെല്ലാം ഒരേ വിമർശനമാണുണ്ടായത്,അത്’ചിത്രലേഖ ചീത്ത സ്ത്രീയാണ്.അതെങ്ങ്നെ മനസ്സിലായി എന്ന ചോദ്യത്തിന്’‘അതു ഞങ്ങൾക്കറിയില്ല’.
വേറൊനുഭവം,പത്രക്കാർക്കു പോലും ആടോറിക്ഷക്കാരുടെ ഭാഷയാണന്നത്.
ആ നാട്ടിൽ നിന്ന് ഒരേഒരാളാണ്,പങ്കെടുക്കുവാനും രണ്ടു വാക്കു സംസാരിക്കുവാനും ധൈര്യം കാണിച്ചത്.സുഭാഷ്കുമാറെന്ന പാരല്ലൽ കോളേജ് അദ്ധ്യാപക്ൻ.എന്റെ പരിചയത്തിൽ പെട്ട ഒരാൾ നടത്തിയിരുന്ന് സായാഹ്ന പത്രം’ഗദ്ദിക’പാർട്ടിപ്രവർത്തകർ തീയിട്ടു നശിപ്പിച്ചിരുന്നതോർക്കുന്നു.പാപ്പിനിശ്ശേരി സ്നെയ്ക് പാർക്കു തീവെച്ചത് മറ്റൊരനുഭവം.ഒരു സുഹൃത്തു പറഞ്ഞത് ഈയിടെ ഒരു കോൺഗ്രസ് കാരന്റെ കട അടിച്ചു പൊളിച്ചു,കാരണം പറഞ്ഞത് അതിനു ലൈസൻസില്ലന്നത്.ഇതെല്ലാം കാണിക്കുന്നത് സി.പി.എം.ന്റെ സംഘബലത്തിന്റേയും,അധികാരത്തിന്റേയും ധാർഷ്ട്യം മാത്രമാണ്.ഇവിടെയാണ് ചിത്രലേഖയെന്ന ,ദലിതയായ തൊഴിലാളി സ്ത്രീയുടെ തൊഴിലുചെയ്യാനും,മാന്യമായി ജീവിക്കാനുമുള്ള അവകാശപോരാട്ടത്തിന്റെ പ്രസക്തി.മനുഷ്യത്വം മരവിച്ചു പോയിട്ടില്ലാത്ത ഒരുപാടു നല്ല മനുഷ്യരുടെ ഐക്യദാർഡ്യം അവർക്കു ബലമേകുന്നത്.തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഒരു’ജാഗ്രത’സമിതിയും പ്രവർത്തിക്കുന്നുണ്ട്.ബ്ലോഗ്ഗിൽ കമന്റുകൊണ്ടെങ്കിലും ഐക്യപ്പെടാൻ താല്പര്യം കാണിച്ച നല്ല മനസ്സുകൾക്ക് നന്ദിയുണ്ട്.

chithrakaran:ചിത്രകാരന്‍ said...

ചിത്രലേഖയുടെ തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ഈ കണ്‍‌വെന്‍ഷനില്‍
ബൂലോകത്തുനിന്നും പ്രമുഖ ബ്ലോഗര്‍മാരായ ചാര്‍വാകന്‍(കൊല്ലം),നിസ്സഹായന്‍(കൊച്ചി)എന്നിവര്‍ പങ്കെടുക്കുന്നു. ഇത്ര ദൂരെനിന്നും വിഷയത്തിന്റെ മാനുഷികവശം പരിഗണിച്ച് പയ്യന്നൂരിലെത്തിച്ചേര്‍ന്ന ഈ നല്ല മനുഷ്യരുടെ സാന്നിദ്ധ്യം കാരണം കൂടിയാണ് അന്നേദിവസം ഒഴിഞ്ഞുമാറാനാകാത്ത ചില ഉത്തരവാദിത്വങ്ങളുണ്ടായിരുന്നിട്ടുകൂടി ചിത്രകാരനും ആ കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഇടയായത്.
ചാര്‍വാകന്റേയും നിസ്സഹായന്റേയും പേരു സൂചിപ്പിക്കാന്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു.
മറ്റു ബ്ലോഗര്‍മാരാരെങ്കിലും പങ്കെടുത്തിരുന്നെങ്കില്‍ ദയവായി അറിയിക്കുമല്ലോ.
ഈ കണ്‍‌വെന്‍ഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കൂറിച്ചറിയാന്‍ ആരെയാണ് ബന്ധപ്പെടേണ്ടത് എന്ന് അറിയാനും താല്‍പ്പര്യമുണ്ട്.
ചാര്‍വാകനോ നിസ്സഹായനോ സഹായിക്കുമല്ലോ.
സസ്നേഹം.

Anonymous said...

Civic Chandran writes in Mangalam:

സീമയ്‌ക്ക് ചിത്രലേഖയെപ്പറ്റി ചിലത്‌

നിസ്സഹായന്‍ said...

ഐക്യദാർഢ്യ കൺവെൻഷനെക്കുറിച്ച് മറ്റൊരു പോസ്റ്റ് ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യം വായിക്കുക.

ചാർ‌വാകൻ‌ said...

രേഖാരാജിനെ ബന്ധപ്പെടുന്നതാണ് നല്ലത്;9446202391

ഹരിക്രിഷ്ണന്‍ നിരണം said...

This is an eye opener if you have a good heart.

ഹരിക്രിഷ്ണന്‍ നിരണം said...

ചിത്രലേഖയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തിയ കൺവെൻഷനിൽ പങ്കെടുത്തതിനും ഹൃദയസ്പർശിയായ ഈ പോസ്റ്റിനും അഭിനന്ദനങ്ങൾ !

chithrakaran:ചിത്രകാരന്‍ said...

മാതൃഭൂമിവീക്കിലിയിലെ ജെ.ദേവികയുടെ ലേഖനം സ്കാന്‍ കോപ്പി:
മാതൃഭൂമിയിലെ ചിത്രലേഖ

ബിജു ചന്ദ്രന്‍ said...

മറ്റൊരു പോസ്റ്റിലിട്ട കമന്റ്‌.

ചിത്രലേഖയുടെ നിലനില്‍പ്പിനായുള്ള സമരത്തിനു എല്ലാ പിന്തുണയും. ഇവിടെ ചിത്രലേഖയെ വേട്ടയാടുന്ന സമുദായം ഇപ്പോഴും പിന്നോക്ക അവശതകളും അവഹേളനങ്ങളും നേരിടുന്ന ഒരു സമുദായമാണെന്നത് രസകരം. തീയ്യ സമുദായം അമ്പലത്തില്‍ പ്രവേശിക്കാനും വഴിനടക്കാനുമൊക്കെ തുടങ്ങിയിട്ടെത്ര നാളായി? ചിത്രകാരന്‍, ചാര്‍വാകന്‍ നിസ്സഹായന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ .

ഞാന്‍ കശ്മലന്‍ said...

Gujarat CM Narendra Modi , oru abbrahmanan aanu ennathu kondaanu ingane frame cheyyappetunnathu enna vaadam balappedunnundu ..


Ini chithrakaaran Modiyeyum Support cheyyumo ?

Cheyyaathirunnaal athu aasaya paapparatham aakum !