Tuesday, April 6, 2010

വേശ്യ-അസമത്വത്തിന്റെ സൃഷ്ടി ?

എന്താണ് വേശ്യ ? വേശ്യ ഒരു മനുഷ്യന്റെ അന്തസ്സ് അര്‍ഹിക്കുന്നുണ്ടോ ? അവരുടെ ജീവനോപാധി പ്രോത്സാഹിപ്പിക്കപ്പെടണോ, അതോ എതിര്‍ക്കപ്പെടണോ ?.... തുടങ്ങിയ ധാരാളം ചിന്തകള്‍ നമ്മുടെ മനസ്സിലൂടെ കടന്നുപോകേണ്ടതാണെങ്കിലും ഇത്തരം ചിന്തകളെപ്പോലും അഴുക്കുപുരണ്ടതാണെന്ന മുന്‍‌വിധിയോടെ നമ്മുടെ മനസ്സ് പാര്‍ശ്വവല്‍ക്കരിക്കുകയാണെന്നു തോന്നുന്നു.
വേശ്യ സമൂഹത്തിന്റെ അസമത്വത്തിന്റേയും,മാനുഷിക മൂല്യങ്ങളുടെ ജീണ്ണതയുടേയും,സ്നേഹരാഹിത്യത്തിന്റേയും ഇരകളോ രോഗലക്ഷണമോ ആണെന്നു പറയേണ്ടിയിരിക്കുന്നു. മാനുഷിക പരിഗണനയോടെയും,യാഥാര്‍ത്ഥ്യബോധത്തോടെയും കൈകാര്യം ചെയ്യേണ്ടതായ സാമൂഹ്യപ്രശ്നമാണ് വേശ്യ അടയാളപ്പെടുത്തുന്നത്.സത്യത്തില്‍ സമൂഹത്തിന്റെ മൂല്യബോധം സ്വാര്‍ത്ഥ ഉടമസ്ഥബോധത്താല്‍ തകര്‍ക്കപ്പെടുന്നതിന്റെ ഫലമായി സംഭവിക്കുന്ന സാമൂഹ്യ വിഘടനത്തിന്റെ അവക്ഷിപ്തമാണ് വേശ്യ !

വേശ്യാവൃത്തി ഒരു തൊഴിലെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും, തൊഴിലാളിയുടെ മഹത്വമാര്‍ന്ന മുഖം വേശ്യക്കു നല്‍കരുതെന്നും
യുക്തിപൂര്‍വ്വം സ്ഥാപിക്കുന്ന ബ്ലോഗര്‍ ജഗദീശിന്റെ “ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം” എന്ന പോസ്റ്റ് ചിത്രകാരന്‍ വായിച്ചു. ഈ വിഷയത്തില്‍ മാനുഷികമായ ഒരു നിലപാടും, കാഴ്ച്ചപ്പാടും ഉയര്‍ത്തിപ്പിടിക്കുന്ന ജഗദീശിന്റെ പോസ്റ്റ് തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്.
ചിത്രകാരന്‍ ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ കോപ്പി പേസ്റ്റ് ചെയ്ത് സൂക്ഷിക്കുന്നു :

വളരെ പ്രാധാന്യമേറിയ ഈ വിഷയത്തില്‍ ശരിയും വ്യക്തവുമായ ഒരു നിലപാട് ഈ പോസ്റ്റ് സംഭാവന ചെയ്തിരിക്കുന്നു. വേശ്യാവൃത്തിയെ തൊഴിലെന്നു വിശേഷിപ്പിക്കുന്നതില്‍ ന്യായമില്ലെന്നു മാത്രമല്ല, തൊഴില്‍ എന്ന മഹനീയ പദത്തെത്തന്നെ നിന്ദ്യമായി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്നു. ഒരു സേവനമെന്നോ ചൂഷണമെന്നോ വാടക ബിസിനെസ്സെന്നോ വിശേഷിപ്പിക്കേണ്ടതായ ഈ പ്രവൃത്തിയെ തൊഴിലായി മഹത്വവല്‍ക്കരിക്കാതെ സാമൂഹ്യ അസമത്വത്തിന്റെ രോഗലക്ഷണമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.വേശ്യ-സാമൂഹ്യവിവേചനത്തിന്റെ സൃഷ്ടിയാണ്.സാമൂഹ്യ ചൂഷണത്തിന്റേയും അസമത്വത്തിന്റേയും സൃഷ്ടി ! കാപട്യത്തിന്റേയും,സംസ്കാര ശൂന്യതയുടേയും സൃഷ്ടി !!!

ഹൈന്ദവമതം സമൂഹത്തെ ജാതീയമായി വിഭജിക്കുന്നതിനും, ഉച്ചനീചത്വ സൃഷ്ടിയിലൂടെ സാമൂഹ്യ ചൂഷണത്തിന്റെ ഉപകരണമായിത്തന്നെ വേശ്യാവൃത്തിയെ (സംബന്തത്തെ) ഉപയോഗിച്ചിരുന്നല്ലോ. മാത്രമല്ല,
അധികാര സ്ഥാനങ്ങളുടെ മാറ്റങ്ങളെ നിര്‍വ്വീര്യമാക്കുന്നതിനും സാമൂഹ്യ മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനും, ചിന്തയും തപസ്സും വഴിതെറ്റിക്കുന്നതിനും, അനശ്വരത പ്രധാനം ചെയ്യുന്ന അമൃത് കൈവശപ്പെടുത്തുന്നതിനും ദേവലോകത്തെ ആസ്ഥാന വേശ്യകളായ ഉര്‍വശി,രംഭ,തിലോത്തമമാരെയും പെണ്‍‌വേഷം കെട്ടിയ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തേയും ബ്രാഹ്മണ്യം വിദഗ്ദമായി ഉപയോഗിച്ചിരുന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

ചിത്രകാരന്‍ chithrakaran 6 ഏപ്രില്‍ 2010 at 9pm

19 comments:

chithrakaran:ചിത്രകാരന്‍ said...

സത്യത്തില്‍ സമൂഹത്തിന്റെ മൂല്യബോധം സ്വാര്‍ത്ഥ ഉടമസ്ഥബോധത്താല്‍ തകര്‍ക്കപ്പെടുന്നതിന്റെ ഫലമായി സംഭവിക്കുന്ന സാമൂഹ്യ വിഘടനത്തിന്റെ അവക്ഷിപ്തമാണ് വേശ്യ !

നന്ദന said...
This comment has been removed by the author.
നന്ദന said...

ചിത്രകാരൻ,(അവിടത്തെപോലെ ഇവിടേയും) ഒരു സ്ത്രീ വേശ്യയായി ജനിക്കുന്നതല്ല, മറിച്ച് അവൾ ഇന്നത്തെ മുതലാളിത്ത സമൂഹത്തിന്റെ ഉല്പന്നമാണെന്നറിയാമല്ലോ?. ഒരു സ്ത്രീയും ആഗ്രഹിച്ചിട്ടല്ല വേശ്യയാവുന്നത്, സാഹചര്യം,അനുഭവം,വിശപ്പ്, ഇങ്ങനെയുള്ള തികച്ചും സാമൂഹികമായ അനിവാര്യതയിലൂടെ മാത്രമാണ് അവരതിൽ എത്തിച്ചേരുന്നത്. ഇവരെ തൊഴിലാളികളെന്ന് പോലും വിളിക്കാൻ പാടില്ല എന്ന് താങ്കൽ പറയുമ്പോൾ വീണ്ടും സമൂഹം അവരോട് കാണിക്കുന്ന ക്രൂരത ഓർത്ത് പരിതപിക്കാനെ കഴിയുകയുള്ളൂ /മഹാകഷ്ടമെന്നെ പറയാൻ കഴിയൂ.
അതിന് താങ്കൾ പറയുന്ന ഒരുകാരണം രണ്ട് പേരും സുഖം അനുഭവിക്കുന്നു എന്നാണ്, താങ്കളുടെ അഭിപ്രായത്തി/അനുഭവത്തിൽ ശരിയാരിക്കാം(തെറ്റിദ്ധരിക്കരുത്). പക്ഷെ ഒരു നേരത്തെ ഭക്ഷണത്തിനും മക്കളുടെ സ്കൂൾ പഠനത്തിനും വേണ്ടി അന്യന്റെ വിഴുപ്പുപേറുന്ന സമൂഹ സൃഷ്ടികൾ (വിധിക്കപ്പെട്ടവർ) എന്ത് സുഖമാണ് ആ വേഴ്ചയിൽ അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ചിലപ്പോൾ മുതലാളി നീട്ടുന്ന ചീഞ്ഞനോട്ട് കയ്യിൽ കിട്ടുമ്പോൾ അനുഭവിക്കുന്ന സുഖമെന്ന് പറഞ്ഞാൽ മനസ്സിലാവും, ഏത് തൊഴിലാളിയും അനുഭവിക്കുന്നത് പോലെ.
പിന്നെ വേശ്യകളെ കുറിച്ചാണെങ്കിൽ, എല്ലാം നഷ്ടപ്പെട്ടെന്ന് ധരിക്കുന്ന/ ക്ഷീണിച്ചെത്തുന്ന/മാനസ്സികമായി തളർന്ന് വരുന്ന ഒരാൾക്ക് ചെറിയ നിമിഷത്തേക്കെങ്കിലും ഇത്തിരി മനസ്സമാധാനം നൽകാൻ താങ്കൾ തൊഴിലാളികല്ലെന്ന് പറയുന്നവർ നൽകുന്നെന്ന് പറഞ്ഞാൽ അതിശയൊക്തിയാകില്ല എന്നാണ് എന്റെ വിശ്വാസം. ഒരർഥത്തിൽ പറഞ്ഞാൽ ലോകത്ത് ഒരു തൊഴിലാളിക്കും അവരുടെ മുതലാളിക്ക് ചെയ്ത് കൊടുക്കാൻ പറ്റാത്ത സുകൃതം എന്ന് വേണമെങ്കിൽ പറയാം (വേശ്യാവൃത്തിയെ ഞാൻ അനുകൂലിക്കുന്നെന്ന് ഇതിനാൽ അർഥമാക്കരുത്)

ഒഴാക്കന്‍. said...

എന്താണ് വേശ്യ ?

Jijo said...

ചിത്രകാരനോടും ജഗദീശിനോടും വിയോജിക്കുന്നു. വേശ്യാവൃത്തി ഒരു തൊഴിൽ തന്നെയാണ്‌. കാറും ബസും വാടകയ്ക്ക് കൊടുക്കുന്ന പോലെ സ്വന്തം ശരീരം വാടകയ്ക്ക് കൊടുക്കുന്ന ഒരു കച്ചവടം. അതിലവൾക്ക് സുഖം കിട്ടുന്നുണ്ടെങ്കിൽ അത് ഒരു ബോണസ് എന്ന് കരുതിയാൽ മതി.

(ചിത്രകാരൻ എതിർക്കുന്നു എന്ന് എനിക്ക് തോന്നിച്ചിട്ടുള്ള) കപട ധാർമ്മികതയുടെ അളവുകോല്‌ കൊണ്ടളക്കുമ്പോൾ മാത്രമേ വേശ്യ ചെയ്യുന്നത് മ്ലേച്ചമാകുന്നുള്ളൂ. തൊഴിലാളിയുടെ മഹത്വം എന്നത് വെറും കാപട്യം. മിക്കവാറും എല്ലാവരും ചെയ്യുന്നത് തങ്ങളുടെ ബുദ്ധിപരമോ കായികപരമോ ആയ കഴിവുകളെ വേറൊരാൾക്ക് അല്ലെങ്കിൽ സ്ഥാപനത്തിന്‌ വിൽക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ആണ്‌. അതിലിത്ര പ്രത്യേക മഹത്വം ഒന്നുമില്ല. കാശു വാങ്ങി തന്നെയല്ലെ എല്ലാവരും പണി ചെയ്യുന്നത്?

ജഗദീശിന്റെ പോസ്റ്റ് വായിച്ചിട്ടില്ല. വായിച്ചിട്ട് കൂടുതൽ കമന്റാം.

bright said...

@ നന്ദന,

...ഒരു സ്ത്രീ വേശ്യയായി ജനിക്കുന്നതല്ല, മറിച്ച് അവൾ ഇന്നത്തെ മുതലാളിത്ത സമൂഹത്തിന്റെ ഉല്പന്നമാണെന്നറിയാമല്ലോ?......

സ്ത്രീ മുതലാളിത്ത സമൂഹത്തിന്റെ ഉല്പന്നമോ?ഞാന്‍ സ്ത്രീപുരുഷന്മാരെപറ്റി നാലു നെടുങ്കന്‍ പോസ്റ്റുകള്‍ എഴുതിയത് വായിച്ചിട്ടുണ്ടെങ്കില്‍ ഇത് പറയില്ലായിരുന്നു.Society is just reflecting the difference between male and female,not creating it.ഞാന്‍ പോസ്റ്റില്‍ പറഞ്ഞപോലെ,സ്ത്രീ വളരെ വിലപിടിപ്പുള്ളതാണ് ലൈംഗികബന്ധം എന്നത് സ്ത്രീക്ക് വേണമെങ്കില്‍ നല്‍കാനും അല്ലെങ്കില്‍ പിൻവലിക്കാനും സാധിക്കുന്ന ഒരു ഉപകാരം (service) ആണ്.Males ''pay'' for sex-in cash, commitments or favours.സെക്സ് പുരുഷന്റെ പ്രധാന ഒബ്സഷൻ ആകാനുള്ള കാരണങ്ങളും പോസ്റ്റില്‍ പറഞ്ഞിരുന്നു.അത് മനുഷ്യന്റെ മാത്രം കാര്യമല്ല ഏറെക്കുറെ എല്ലാ മൃഗങ്ങളുടെയും കാര്യമാണ്.(.ചിമ്പാന്‍സി വനിതകള്‍ മാംസത്തിനു വേണ്ടി (മാംസം ചിമ്പാന്‍സികള്‍ക്ക് വളരെ അപൂര്‍വ്വമായി ലഭിക്കുന്ന ഒരു വിശിഷ്ട ഭക്ഷണമാണ്.)ആണ്‍ കുരങ്ങുമായി സെക്സില്‍ ഏര്‍പ്പെടാറുണ്ട്.പ്രതിഫലത്തിനു വേണ്ടിയുള്ള ഈ സെക്സ്-prostitution-ഇതും 'മുതലാളിത്ത സമൂഹത്തിന്റെ' ഉല്പന്നമാണോ?)

''A man wants what a women has-sex.He can steal it (rape),persuade her to give it away(seduction),rent it(prostitution),lease it over the long term(marriage in united states),or own it outright(marriage in most societies)'' Feminist theorist Andrea Dworkin.

അപ്പോള്‍ ലോകത്തിലെ ഏറ്റവും പഴയ ആ തൊഴില്‍ എങ്ങിനെ ഉണ്ടായി എന്നതിന് ഉത്തരമായി.If there is demand for somthing,you can be sure someone is going to sell it for a price.

Right price ഉറപ്പാക്കുക എന്നതാണ് ചൂഷണം ഒഴിവാക്കാനുള്ള മാര്‍ഗം.അതുകൊണ്ടുതന്നെ വ്യഭിചാരം തൊഴിലായി അംഗീകരിക്കേണ്ടിവരും. Driving prostitution underground by making it illegal will endangers safety, as women will not report violence from pimps or customers,if they risk arrest.Law of Unintended Consequences എന്ന് കേട്ടിട്ടില്ലെ? ഗുണം ഉദ്ദേശിച്ചു ചെയ്യുന്നത് പലപ്പോഴും ദ്രോഹമായി ഭവിക്കും.

വ്യക്തമായ വ്യവസ്ഥകളോടെ ഇതും ഒരു തൊഴിലായി അംഗീകരിക്കുന്നതാണ് നല്ലത്.

ഷൈജൻ കാക്കര said...

ഇന്നലെ ജഗദീഷിന്റെ പോസ്റ്റിലിട്ടത്‌... ഇവിടെയും കിടക്കട്ടെ....

"നിയമവിധേയമായി മറ്റൊരാൾക്ക്‌ വേണ്ടി ചെയ്യുന്ന തൊഴിൽ വേതനത്തിന്റെ അടിസ്ഥാനത്തിലാണെങ്ങിൽ തൊഴിൽ ചെയ്യുന്ന ആളെ തൊഴിലാളിയെന്ന്‌ തന്നെ വിളിക്കാം. സംസാരിച്ചിരിക്കുന്നതിന്‌ വേതനം ലഭിക്കുന്നുണ്ടെങ്ങിൽ സംസാരതൊഴിലാളിയെന്ന്‌ വിളിക്കണം! സർവീസ്സ്‌ മേഖലയിൽ ജോലി ചെയൂന്നവരെ തൊഴിലാളി യെന്ന്‌ വിളിക്കുന്നുണ്ടല്ലോ?

സംതൃപ്തി ലഭിക്കുന്നതിനാൽ തൊഴിലാളിയെന്ന്‌ വിളിക്കാൻ പറ്റുകയില്ലയെങ്ങിൽ, കൃഷി പണി ചെയ്യുന്ന തൊഴിലാളി സംതൃപ്തി ലഭിക്കുന്നതിനാൽ തൊഴിലാളിയല്ലാതാകുമോ? രണ്ടുപേരും ഒരെപോലെ സംപ്തൃതി നേടുന്നു എന്നൊക്കെ എഴുതിയാൽ, കഷ്ടം. വേശ്യയിൽ dopamine ഒരു ശതമാനവും ഉപഭോക്താവിന്‌ 99%…. ഇതായിരിക്കുമോ ഒരേപോലെ സംപ്തൃതി!

ലൈംഗീക തൊഴിലാളിയെന്ന പേർ നല്കിയത്‌ ചൂക്ഷണ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്നല്ല, മറിച്ച്‌ എന്തിന്റെ പേരിലായാലും വേശ്യാവൃത്തിയിൽ ജീവിക്കുന്നവർക്ക്‌ മനുഷ്യവകാശങ്ങളുണ്ടെന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ നരകിച്ച്‌ ജീവിക്കാതെ വേശ്യാവൃത്തിയിൽ നിങ്ങളോടൊപ്പം ഏർപ്പെട്ട വ്യക്തികളുടെ കൂടെ തന്നെ ജീവിക്കുക എന്ന സന്ദേശം നല്കുകയാണ്‌. രണ്ട്‌ പേർ ഒരേ “തെറ്റ്‌” ചെയ്തിട്ട്‌, ഒരാൾ മാത്രം വേശ്യ, മറ്റൊരാൾ മാന്യൻ!

താഴെക്കിടയിലുള്ള വേശ്യവൃത്തിക്ക്‌ ദാരിദ്ര്യം മുഖ്യകാരണമാകുമ്പോൾ മദ്ധ്യ-ഉപരി വർഗ്ഗ വേശ്യാവൃത്തി ഏത്‌ ഗണത്തിൽ പെടുത്തും? വേശ്യാവൃത്തി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത്‌ മുതലാളിത്തവുമായി കൂട്ടിക്കെട്ടുന്നതിൽ ഒരു യുക്തിയുമില്ല. നിരോധിച്ചാൽ ഇല്ലതാകുകയുമില്ല. ദാരിദ്ര്യം കുറയ്‌ക്കുന്നതിനനുസരിച്ച്‌ താഴെക്കിടയിലുള്ള വേശ്യകളെ ഇല്ലാതാക്കാം, കാരണം അവരാണ്‌ ഏറ്റവും കൂടുതൽ ചൂക്ഷണത്തിന്‌ വിധേയമാകുന്നത്‌, സമൂഹത്തിൽ നിന്നും ഉപഭോക്താവിൽ നിന്നും.

സമത്വം…. ചുമ്മാ പറഞ്ഞാൽ പോരാ … എങ്ങനെ? എവിടെ?"

നന്ദന said...

@ bright
ഞാൻ താങ്കളുടെ പോസ്റ്റുകൾ വായിക്കറ്യ്ണ്ട്.
"സ്ത്രീ മുതലാളിത്ത സമൂഹത്തിന്റെ ഉല്പന്നമാണെന്ന് ഞാൻ പറഞ്ഞിട്ടില്ലട്ടോ!!
ഞാൻ പറഞ്ഞത് മനുഷ്യന്റെ ജന്മനായുള്ള വാസനയല്ല, ഇന്നത്തെ സമൂഹം പണാധിപത്യത്തിൽ എത്തിചേർന്നപ്പോൾ സ്ത്രീയും പണത്തിനു (ജീവിക്കാൻ) വേണ്ടി വേശ്യാവൃത്തി നടത്തുന്നു. അങ്ങനെയുള്ളവരെ തൊഴിലാളികൽ എന്ന് വിളിക്കാൻ പാടില്ലേ?
bright പറഞ്ഞുവരുന്നത് ലൈഗികതെയെകുറിച്ചാണ്/ലൈഗിക ബന്ധത്തെക്കുറിച്ചാണ്, ഞാൻ പറഞ്ഞത് വേശ്യാവൃത്തിയെന്ന തൊഴിലിനെക്കുറിച്ചാണ്.
അവസാനം താങ്കളും ഞാനും പറയുന്നത് ഒന്നാണെന്ന് മനസ്സിലായി
"വ്യക്തമായ വ്യവസ്ഥകളോടെ ഇതും ഒരു തൊഴിലായി അംഗീകരിക്കുന്നതാണ് നല്ലത്"
തൊഴിലായി അംഗീകരിക്കുമ്പോൾ അതിലേർപ്പെടുന്നവർക്ക് തൊഴിലാളിയെന്ന് പറയാമല്ലോ?

നിസ്സഹായന്‍ said...

“കപട ധാർമ്മികതയുടെ അളവുകോല്‌ കൊണ്ടളക്കുമ്പോൾ മാത്രമേ വേശ്യ ചെയ്യുന്നത് മ്ലേച്ചമാകുന്നുള്ളൂ.” - Jijo

“വ്യക്തമായ വ്യവസ്ഥകളോടെ ഇതും ഒരു തൊഴിലായി അംഗീകരിക്കുന്നതാണ് നല്ലത്.” - bright

വേശ്യാവൃത്തിയെ ഒരു തൊഴിലായി അംഗീകരിക്കാനും അതിന് മറ്റു തൊഴിലുകൾക്ക് നൽകുന്ന മാന്യത നൾകുവാനും ഉള്ള അഭ്യർത്ഥനകൾ സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ !!!!!!!!!!!!!

പക്ഷെ ഒരു സംശയം. ഒരു വേശ്യക്ക് തന്റെ സേവനം താൻ പ്രസവിച്ച മകനോ തന്റെ പിതാവിനോ സ്വന്തം സഹോദരനോ നൽകാനാകുമോ?, പണം പറ്റിക്കൊണ്ടായാലും അല്ലെങ്കിലും. ഒരു പ്രവൃത്തി മാന്യമായ ഒരു തൊഴിലാകണമെങ്കിൽ അതിന്റെ സേവനം ബന്ധുബന്ധേതരമന്യേ ആർക്കും നൽകാൻ കഴിയണം. അച്ഛൻ, മകൻ, സഹോദരൻ തുടങ്ങിയ ബന്ധങ്ങൾ അവസാ‍നിക്കുന്ന ഒരു നല്ല കാലത്തിനായി നമുക്ക് കാത്തിരിക്കാം. അല്ലെങ്കിലും ഇന്നത്തെ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന വാർത്തകൾ തരുന്ന സൂചനകൾ ബന്ധങ്ങൾ ഇല്ലാ‍തായിക്കൊണ്ടിരിക്കുന്നുവെന്നാണ്. മനുഷ്യന്റെ ശാസ്ത്രീയബുദ്ധിയും യുക്തിയും വികസിച്ച് വരുമ്പോൾ അവസാനം അത് മൃഗതുല്യമാകുമെന്നാണ് ഇത്തരം വികടവാദങ്ങൾ ഉയർത്തുന്നവരിലൂടെ തെളിയിക്കപ്പെടുന്നത്. കാരണം അവർ ചൂണ്ടിക്കാണിക്കുന്നത് ബന്ധങ്ങൾ ബാധകമാകാത്ത, നൈസർഗിക ചോദനകൾ മറച്ചു വെയ്ക്കാത്ത മൃഗങ്ങളുടെ സ്വാഭാവിക ജീവിതമാണ് മാതൃകാപരം എന്നാണ്.

സ്വന്തം അമ്മ, സഹോദരി, മകൾ തുടങ്ങിയവർക്ക് താല്പര്യമുണ്ടെങ്കിൽ അവരെ ഈ തൊഴിൽ ചെയ്യാൻ ഇത്തരം വാദങ്ങൾ ഉയർത്തുന്നവർ സന്തോഷത്തോടെ അനുവദിക്കുമോ ?

യഥാർത്ഥത്തിൽ വേശ്യയെ ഒരു മനുഷ്യ ജീവിയെന്ന നിലയിൽ സഹതാപത്തോടെ കാണുകയും താല്പര്യമുള്ളവരെ മറ്റു തൊഴിലുകളിലേയ്ക്ക് പുനഃരധിവസിപ്പിക്കുകയാണ് വേണ്ടത്. അവരെ കുറ്റപ്പെടുത്തുകയും അറയ്ക്കുകയും വെറുക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സമീപനരീതികൾ മാറണം.അവരുടെ മനുഷ്യാവകാശങ്ങൾ വിലമതിക്കപ്പെടണം. അതാണ് കാപട്യമില്ലാത്ത ഒരു സമൂഹത്തിന്റെ കടമ.

Muralee Mukundan , ബിലാത്തിപട്ടണം said...

യൂറോപ്പ്യൻ രാജ്യങ്ങളിലൊക്കെ ഇതൊരുതൊഴിലായി അംഗീകരിച്ചിരിക്കുകയാണ് കേട്ടൊ..
പണത്തോടൊപ്പം ,സാറ്റിസ്ഫാക്ഷനും കിട്ടുന്ന ഫുൾ-ടൈം,പാർട്ട്-ടൈം ജോബ് !
ഈ തൊഴിൽ മേഖലകളിൽ അനേകം സ്ത്രീ-പുരുഷന്മാർ സമൂഹത്തിൽ മാന്യത നഷ്ട്ടപ്പെടാതെ ഇവിടങ്ങളിൽ സസുഖം ജീവിച്ചുപോരുന്നൂ...

ശ്രീജിത് കൊണ്ടോട്ടി. said...

വേശ്യകളുടെ ഉപഭോക്താക്കള്‍ ആയ പകല്‍ മാന്യന്‍മാരെ വിളിക്കാന്‍ പാകത്തിന് നല്ലൊരു വാക്ക് പോലും ഇല്ല നമ്മുടെ ഭാഷകളില്‍.( വിടന്‍ എന്ന് ഒരു ഭംഗി വാക്കായി വിളിക്കാം) രംഭയും മേനകയും ദേവദാസികള്‍ ആയ നര്‍ത്തകിമാര്‍. അവരെ ആസ്വദിക്കുന്ന ദേവന്മാര്‍ എല്ലാം, മാന്യന്മാര്‍, ദൈവങ്ങള്‍. നമ്മള്‍ അവരെ പൂജിക്കുന്നു. അതുപോലെ തന്നെ അല്ലെ വേശ്യകള്‍, ലൈങ്കിക തൊഴിലാളികള്‍ എന്നൊക്കെ വിളിച്ചു ഇക്കൂട്ടരെ ആക്ഷേപിക്കുമ്പോള്‍ ( അവരെ ആദരിക്കണം എന്നല്ല) ഇവരുടെ ചൂഷണം ചെയ്യുന്ന പുരുഷ വര്‍ഗത്തെ ആരും കാണാതെ പോകുന്നത്. സമൂഹത്തില്‍ ഇവര്‍ എന്നും മാന്യര്‍ ആയി ജീവിക്കുകയും ചെയ്യുന്നു. വേശ്യകളെ ശ്രിഷ്ടിക്കുന്നത് പുരുഷ മേധാവിത്വ മനോഭാവികള്‍ ആണ്. സ്ത്രീകളെ വെറും ഒരു ലൈങ്കിക ഉപകരണമായി കാണാന്‍ അവര്‍ക്ക് വെളിച്ചം കാണിക്കുന്നത് പുരുഷാധിപത്യ മതങ്ങളും (എല്ലാം പുരുഷന്മാര്‍ ഉണ്ടാക്കിയതാണല്ലോ) ആണ്.

ഷൈജൻ കാക്കര said...

നിസ്സഹായൻ...

“മാന്യമായ തൊഴിൽ” അല്ല പക്ഷെ തൊഴിലാണ്‌. നിർവചനം മുൻകമന്റിലുണ്ട്.

ആരാച്ചാർ ഒരു തൊഴിലാണ്‌ പക്ഷെ സ്വന്തം മകനെ തൂക്കിലേറ്റുന്നില്ലല്ലോ? അതുപോലെ തന്നെയല്ലെ വേശ്യയും മകനേയും സഹോദരനേയും മാറ്റി നിരുത്തുന്നത്‌? നേരെ തിരിച്ചും!

വേശ്യാസംസ്കാരം വളർത്തുകയല്ല ലക്ഷ്യം മറിച്ച്‌ ഇവിടെ എത്തിപ്പെട്ടവർക്ക്‌ നിയമസംരക്ഷണം നൽകലാണ്‌. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നത്‌ സമൂഹ്യനീതിയും. നിയമസംരക്ഷണം ആവശ്യപ്പെടുന്നവർ സാമൂഹ്യനീതി നിഷേധിക്കുന്നില്ല പക്ഷെ “സാമൂഹ്യനീതി മാത്രം” ആവശ്യപ്പെടുന്നവർ സമൂഹ്യനീതി നടപ്പിലാകുന്നത്‌വരേയ്‌ക്കും നിയമസംരക്ഷണം അറിയാതെ നിഷേധിക്കുകയാണ്‌.

Anonymous said...

ചിത്രകാരാ ,
വേശ്യ സ്വയമേവ ജനിക്കുന്നില്ല .

Anonymous said...

ചിത്രകാരാ ,
വേശ്യ സ്വയമേവ ജനിക്കുന്നില്ല .സ്ത്രിയെ തന്‍റെ ആവശ്യത്തിനായി സമിപിക്കുംബോഴാണ്‌ ഒരു വേശ്യയുടെ ജനനം .പുരുഷന്‍ തന്‍റെ ഭാര്യയില്‍ ത്രിപ്തനാകുകയും ,മറ്റു സ്ത്രികളെ അതിനായ് സമിപിക്കുകയും ചെയ്യാതിരുന്നാല്‍ എവിടെയാണ് വേശ്യയുടെ പ്രസക്തി?
നളിനി ജമീല ഒരഭിമുഗത്തില്‍ പറഞ്ഞിരുന്നു,"ഞങ്ങളെ പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങളുടെ അമ്മ ,പെങ്ങന്മാര്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍
കഴിയുമായിരുന്നില്ല "എന്ന് .ഒരു തരത്തില്‍ നോക്കിയാല്‍ സത്യമല്ലേ ?
മുന്നില്‍ നടന്നു വരുന്ന മാന്യന്‍ (കൈകള്‍ pants ന്‍റെ pockets തിരുകിയിരിക്കും ),കാണുമ്പോഴുള്ള മാന്യതയില്‍ വിശ്വസിച്ച് മുന്നോട്ട് നടന്നാല്‍ ,അടുത്തെത്തുമ്പോള്‍ കൈകള്‍ അകത്തി ശരിരത്തില്‍ തട്ടി കടന്നു പോകുന്ന ആ മാന്യവെക്തി എന്ത് സുഗമാണ് അനുഭവിക്കുന്നത് .?ഇല്ലാത്ത തിരക്കുണ്ടാക്കി ശരിരത്തമര്‍ന്നു കടന്നു പോകുന്ന ഒരാളെ എങ്ങിനെ വിശദികരിക്കും?
പുരുഷന്‍റെ അഹന്തയുടെ മേല്‍ വിഴുന്ന (H Iv ടെസ്റ്റ്‌ നടത്തിയിട്ടല്ലല്ലോ ഇതിനു ഒരുങ്ങുന്നത് )നിഴലാണ് ഈ നിമിഷങ്ങള്‍ .കിഴ്പെട്ടുപോകുന്ന പുരുഷന്‍റെ
മാനത്തിനു മേല്‍ ആ നേരം സ്ത്രി വിജയോന്മാദം കൊള്ളട്ടെ ....!അതവള്‍ക്ക്‌ വേണ്ടിയല്ല ഞങ്ങള്‍ പാവം പെങ്ങന്മാര്‍ക്ക് വഴിനടക്കാന്‍ ......!ഇത്രും
പറഞ്ഞെന്നു കരുതി വേശ്യാവൃത്തിയെ ന്യായികരിക്കുകയോ ,പുഷന്മാരെ മുഴുവന്‍ കുട്ടപ്പെടുത്തുകയുമല്ല ,എങ്ങിനെയുമുണ്ട് ചിലര്‍ ......

Anonymous said...

ചിത്രകാരാ ,
വേശ്യ സ്വയമേവ ജനിക്കുന്നില്ല .സ്ത്രിയെ തന്‍റെ ആവശ്യത്തിനായി സമിപിക്കുംബോഴാണ്‌ ഒരു വേശ്യയുടെ ജനനം .പുരുഷന്‍ തന്‍റെ ഭാര്യയില്‍ ത്രിപ്തനാകുകയും ,മറ്റു സ്ത്രികളെ അതിനായ് സമിപിക്കുകയും ചെയ്യാതിരുന്നാല്‍ എവിടെയാണ് വേശ്യയുടെ പ്രസക്തി?
നളിനി ജമീല ഒരഭിമുഗത്തില്‍ പറഞ്ഞിരുന്നു,"ഞങ്ങളെ പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങളുടെ അമ്മ ,പെങ്ങന്മാര്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍
കഴിയുമായിരുന്നില്ല "എന്ന് .ഒരു തരത്തില്‍ നോക്കിയാല്‍ സത്യമല്ലേ ?
മുന്നില്‍ നടന്നു വരുന്ന മാന്യന്‍ (കൈകള്‍ pants ന്‍റെ pockets തിരുകിയിരിക്കും ),കാണുമ്പോഴുള്ള മാന്യതയില്‍ വിശ്വസിച്ച് മുന്നോട്ട് നടന്നാല്‍ ,അടുത്തെത്തുമ്പോള്‍ കൈകള്‍ അകത്തി ശരിരത്തില്‍ തട്ടി കടന്നു പോകുന്ന ആ മാന്യവെക്തി എന്ത് സുഗമാണ് അനുഭവിക്കുന്നത് .?ഇല്ലാത്ത തിരക്കുണ്ടാക്കി ശരിരത്തമര്‍ന്നു കടന്നു പോകുന്ന ഒരാളെ എങ്ങിനെ വിശദികരിക്കും?
പുരുഷന്‍റെ അഹന്തയുടെ മേല്‍ വിഴുന്ന (H Iv ടെസ്റ്റ്‌ നടത്തിയിട്ടല്ലല്ലോ ഇതിനു ഒരുങ്ങുന്നത് )നിഴലാണ് ഈ നിമിഷങ്ങള്‍ .കിഴ്പെട്ടുപോകുന്ന പുരുഷന്‍റെ
മാനത്തിനു മേല്‍ ആ നേരം സ്ത്രി വിജയോന്മാദം കൊള്ളട്ടെ ....!അതവള്‍ക്ക്‌ വേണ്ടിയല്ല ഞങ്ങള്‍ പാവം പെങ്ങന്മാര്‍ക്ക് വഴിനടക്കാന്‍ ......!ഇത്രും
പറഞ്ഞെന്നു കരുതി വേശ്യാവൃത്തിയെ ന്യായികരിക്കുകയോ ,പുഷന്മാരെ മുഴുവന്‍ കുട്ടപ്പെടുത്തുകയുമല്ല ,എങ്ങിനെയുമുണ്ട് ചിലര്‍ ......

കൊലകൊമ്പന്‍ said...

എല്ലാ വേശ്യകളെയും ഞാന്‍ ബഹുമാനിക്കുന്നു ..
ചിലരെ സ്നേഹിക്കുകയും ചെയ്യുന്നു !!

Anonymous said...

തീര്‍ച്ചയായും എന്താ സംശയം ,വേശ്യ അസമത്വത്തിന്റെയും ചൂഷണത്തിന്റെയും ഉപഭ്ഗ താത്പരതയുടെയും അതിനു വേണ്ടി സഹജീവിയെ അടിമത്വവത്കരിക്കാന്‍ തയാറാകുന്ന ഉടമസ്താമാനോഭാവതിന്റെയും സൃഷ്ടി തന്നെയാണ് .

ഇവിടെ കമന്റിയ പലരും വേശ്യ എന്നാ പ്രയോഗം ചിത്രകാരന്‍ ഉപയോഗിചിരിക്കുന്നതിന്റെ അര്‍ത്ഥതലം ശരിക്ക് പിടികിട്ടതെയാണോ കംമെന്റിയതെന്നു ഈയുള്ളവന് സംശയമുണ്ട്‌. വേശ്യ എന്നാ തൊഴില്‍ അസമത്വതിന്റെതാനെനെന്നും അത് ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ മേല്‍ അവളുടെ വ്യ്ക്തിഭാവങ്ങളെയും ത്രിനവല്‍ക്കരിച്ചു കൊണ്ട്, അവളുടെ മേല്‍ ഉള്ള അധീശാവവകാശത്തെ വിലക്ക് വാങ്ങാന്‍ ഉള്ള ഒരു ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ. വേശ്യആവൃത്തി അവള്‍ സ്വയം തിരഞ്ഞെടുക്കുന്ന ഒരു തൊഴില്‍ അല്ലാതടെഫുതോളം കാലം അത് അവളില്‍ അടിചെല്പ്പിക്കപ്തന്നെ ആണ്. ആ തൊഴില്‍ ചെയ്യുമ്പോള്‍ സ്വന്തം ഉടമസ്ഥാവകാശം അല്പനെരതെക്കെങ്ങിലും അവളില്‍ നിന്ന് മറ്റൊരാള്‍ക്ക്‌ നല്കപ്പെടുന്നുണ്ട്. നമ്മള്‍ പൊതുവില്‍ ഇതിനെ അടിമത്തം , അസ്വാതത്ന്ട്ര്യം എന്നൊക്കെ പറയും . ഒരു തൊഴില്‍ ഒരിക്കലും അടിമതമാകരുത് എന്നതാണ് പുരോഗമിച്ച ഒരു സമൂഹത്തില്‍ തൊഴില്റെ അടിസ്ഥാന പ്രമാണം . അപ്പൊ അടിചെല്‍പ്പിക്കപെടുന്ന എന്തും ചെരുക്കപ്പെടെണ്ടതും അത് വെരുക്കപ്പെടെണ്ടാതുമാണ് . അതിനര്‍ത്ഥം അത് അടിചെല്‍പ്പിക്കപ്പെടുന്നവര്‍ എതിര്‍ക്കപ്പെടെണ്ടതും വേരുക്കെപ്പെടെണ്ടാവരും ആണ് എന്നല്ല. നേരെ മറിച്ചാണ്. അവരെ അങ്ങനെ അക്കുനവരും ആ സാമൂഹ്യ വ്യവസ്ഥിതിയും എതിര്‍ക്കപ്പെടതും വെരുക്കപ്പെടെണ്ടാതുമാണ്.

അപ്പൊ.. കമന്റിയ പലരും മനസ്സിലാക്കാതെ പോയ കാര്യമിതാണ്‌. വേശ്യാവൃത്തി അടിമത്തവും അസമാത്വമും ചൂഷനവുമാണ് എന്നും അത് എതിര്‍ക്കണം പറയുന്നവര്‍ വേശ്യ എന്നാ മനുഷ്യന്റെ പക്ഷത്താണ് . അല്ലാതെ വേശ്യയുടെ എതിര്പക്ഷ്തു അല്ല.

തങ്ങള്‍ സ്വീകരിക്കാന്‍ തയ്യ്രല്ലാത്ത ഒരു തൊഴില്‍ ആണ് ഇതെന്ന് പറയുന്നവര്‍ ഇത് ഒരു തൊഴിലാണ് എന്ന് പറയുന്നതിലെ സാംഗത്യം വെറും അവസരവാദം മാത്രമാണ് . ഒരു പക്ഷെ അവര്‍ ഉദ്ദേശിക്കുന്നത് വേശ്യ എന്നാ മനുഷ്യന്‍ പരിഗണന അര്‍ഹിക്കുന്നു എന്നതായിരിക്കാം. പക്ഷെ അത് തന്നെയാണ് വേശ്യാവൃത്തിയെ എതിര്‍ക്കുന്നവര്‍ ആത്യന്തികമായി പറയുന്നതും. ഒരു മനുഷ്യനെ വിലക്ക് വാങ്ങാന്‍ മറ്റൊരു മനുഷ്യനെ അനുവടിക്കുന്നതെന്തും ഒരു തൊഴില്‍ അല്ല. അത് സമൂഹ വിരുദ്ധവും മാനുഷിക വിരുദ്ധവുമായ വൈകൃത സംസ്കാരമാണ്.

പിന്നെ : മേല്‍പ്പറഞ്ഞത്‌ വേശ്യാവൃത്തി എന്നതിനെ പറ്റ്റ്റിയെ ആണ്. ലൈംഗികതയെപ്പറ്റിയൊ ഇണകളെ തിരന്ജെദുക്കാനുള്ള മനുഷ്യന്റെ സ്വതന്ത്ര്യെതെ പറ്റിയോ അല്ല . അത് ഒരു കച്ചവടം ആകുമ്പോള്‍ വരുന്ന മാനുഷിക നൈതികതയെ പറ്റിയാണ്.

ചിത്രകാരന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ . എന്നും മനുഷ്യ പക്ഷത് നില്‍ക്കാന്‍ തങ്ങള്‍ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു .

Joker said...

യഥാർത്ഥത്തിൽ വേശ്യയെ ഒരു മനുഷ്യ ജീവിയെന്ന നിലയിൽ സഹതാപത്തോടെ കാണുകയും താല്പര്യമുള്ളവരെ മറ്റു തൊഴിലുകളിലേയ്ക്ക് പുനഃരധിവസിപ്പിക്കുകയാണ് വേണ്ടത്. അവരെ കുറ്റപ്പെടുത്തുകയും അറയ്ക്കുകയും വെറുക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സമീപനരീതികൾ മാറണം.അവരുടെ മനുഷ്യാവകാശങ്ങൾ വിലമതിക്കപ്പെടണം. അതാണ് കാപട്യമില്ലാത്ത ഒരു സമൂഹത്തിന്റെ കടമ.
============================
നിസ്സഹായന്റെ കമന്റിനോട് യോചിക്കുന്നു. ഒരു വേശ്യാ സമൂഹം നില നില്‍ക്കുന്നത് ശക്തമായ ഒരു ചൂഷണ വ്വ്യവസ്ഥിതി നില നില്‍ക്കുമ്പോഴാണ്. ദാരിദ്ര്യത്തിന്റെ കൂടി ഉല്പന്നമാണ് അത്. അതിനെ മഹത്വ വല്‍ക്കരിക്കുന്നത് അക്കൂട്ടരോട് ചെയ്യുന്ന അങ്ങേയറ്റത്തെ നീതി കേടാണ്.

chithrakaran:ചിത്രകാരന്‍ said...

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !