Thursday, May 20, 2010

ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !

ഇതോടൊന്നിച്ച് ജാതി-മത വര്‍ഗ്ഗീയതയുടെ ഭ്രാന്തോടടുത്തു നില്‍ക്കുന്ന മനോവൈകല്യവുമായി ബ്ലോഗിലും ഓര്‍ക്കൂട്ടിലും,വിക്കിയിലുമെല്ലാം ജാതിവാലിന്റെ മാഹത്മ്യം നിര്‍മ്മിക്കുന്നതും, ദുരഭിമാനത്തിന്റെ വര്‍ഗ്ഗീയ മനസ്സിനു മൂര്‍ച്ചകൂട്ടുന്നതുമായ പോസ്റ്റുകളുടേയും, കമന്റുകളുടേയും ചില സ്ക്രീന്‍ ഷോട്ടുകള്‍ ചേര്‍ക്കുന്നു. പൊതുവെ വിശ്വസ്തരായ ജാതിക്കൂട്ടത്തില്‍ മാത്രം കെട്ടഴിക്കാറുള്ള ജാതിവാലിന്റെ മാഹാത്മ്യവും,അന്യ ജാതികളോടുള്ള പരിഹാസ/പ്രതികാര ദാഹവും സമൂഹം പൊതുവെ അറിയാറില്ല. അതുകൊണ്ടുതന്നെ ഈ ജാതി അജണ്ടകളുമായി നമുക്കിടയില്‍ ജീവിക്കുന്ന സഹോദരങ്ങള്‍ നവീകരിക്കപ്പെടാത്ത ജാതി അറകളായി കഴിഞ്ഞുകൂടുകയായിരുന്നു. എന്നാല്‍, ബ്ലോഗു പോലുള്ള നെറ്റ് മാധ്യമങ്ങളുടെ വരവോടെ ഇവരുടെ ചിന്തകള്‍ നെറ്റില്‍ പരക്കാനും ജാതി ദുരഭിമാനങ്ങളുമായി സമൂഹത്തിന്റെ ഉപരിതലത്തില്‍ കഴിഞ്ഞുകൂടുന്ന വലിയൊരു ജനവിഭാഗത്തിന്റെ ജാതീയമായ സംങ്കുചിതത്വത്തിന്റെ തീവ്രത ചര്‍ച്ചചെയ്യപ്പെടാനും ഇടയായിരിക്കുന്നു. തീര്‍ച്ചയായും സാമൂഹ്യമായി തുരുത്തുകള്‍ സൃഷ്ടിക്കുന്ന ജാതിഭ്രാന്തിന് ആരോഗ്യകരമായ മരുന്ന് നിര്‍മ്മിക്കാന്‍ ഈ തുറന്നെഴുത്ത് സഹായകമാണ്.
അതുകൊണ്ടുതന്നെ ജാതി-മത പരമായ തീവ്രവാദപരമായ ആശയങ്ങളും,അഭിപ്രായങ്ങളും നാം വളരെ സഹിഷ്ണുതയോടെയും, വ്യക്തി ബഹുമാനത്തോടെയും സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. ഇത്തരം ജാതി-മത ദുരഭിമാനങ്ങളും, അന്യ ജാതി മതങ്ങളോടുള്ള പകയും പരിഹാസവും ബ്ലോഗില്‍/ഓര്‍ക്കുട്ടില്‍ എഴുതുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിനു പരാതി നല്‍കുകയല്ല, കോടതി കേറ്റുകയല്ല മനുഷ്യ സ്നേഹത്തില്‍ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത്. ആ തുറന്നെഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കാരണം, നായരായാലും നംബൂതിരിയായാലും,ഈഴവനായാലും,സുറിയാനി ക്രൈസ്തവനായാലും,മുസ്ലീമായാലും ബ്ലോഗ് എഴുതുന്നവന്‍ നമ്മുടെ സഹജീവിയാണ്. അയാളുടെ ശരിയായ ധാരണകളും തെറ്റായ ധാരണകളും സമൂഹത്തിന്റെ നിലവിലുള്ള സാംസ്ക്കാരികതയും സാമൂഹ്യമായ അവസ്ഥയും അയാളില്‍ വളര്‍ത്തിയെടുത്ത ബോധത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. ആ ധാരണകളില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ കുഴപ്പമാണ്. ആ കുഴപ്പം പരിഹരിക്കേണ്ടത് സാമൂഹ്യ മാറ്റങ്ങളിലൂടെയാണ്. അല്ലാതെ നമുക്ക് അനിഷ്ടമായ അഭിപ്രായം രേഖപ്പെടുത്തിയ ആളെ നിയമങ്ങള്‍, പോലീസ്, കോടതി തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയല്ല തിരുത്തേണ്ടത്.അതൊരു സാംസ്ക്കാരിക പ്രവര്‍ത്തനത്തിലൂടെയായിരിക്കണം. മാത്രമല്ല സമൂഹത്തെക്കുറിച്ച് പഠിക്കാനും,പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനും ഉപയോഗപ്രദമായ തുറന്നെഴുത്തെന്നോ ആത്മപ്രകാശനമെന്നോ വിശേഷിപ്പിക്കാവുന്ന ബ്ലോഗ് രചനകള്‍ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും ഭാഷാശാസ്ത്ര പഠിതാക്കള്‍ക്കും ഉപകാരപ്പെടാനുമിടയുണ്ട്.ഇതോടൊപ്പം ബാലകൃഷ്ണപിള്ളയുടെ 2008 febലെ ജാതിമാഹാത്മ്യ പ്രസംഗവും ചേര്‍ക്കുന്നു :
(ബ്ലോഗ് പോസ്റ്റ്: കാദംബരിയിലെ നായര്‍ മാടമ്പിക്ക്‌ കൊമ്പു മുളയ്‌ക്കുമ്പോള്‍2008 ഫെബ്രുവരി ലക്കത്തില്‍ കറന്റ് അഫ്ഫയേഴ്സ് മാസികയില്‍ പ്രസിദ്ധീകരിച്ച ടി.സി.രാജേഷിന്റെ ലേഖനത്തിലുള്ള ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗ ഉദ്ദരണിയാണ് താഴെ.)


"കേരളത്തില്‍ എത്രയോ പീഡനക്കേസുകള്‍ നടക്കുന്നു. ഒന്നിലെങ്കിലും ഒരു നായരുണ്ടോ. കവര്‍ച്ചക്കേസിലോ കൊലപാതക്കേസിലോ ഒരു നായരുണ്ടോ? അമ്പലപ്പുഴയില്‍ മൂന്നു പെമ്പിള്ളേര്‍ വിഷം കഴിച്ചു മരിച്ചു. ഒന്നുപോലും നായരല്ല. സന്തോഷ്‌ മാധവനാരാ? തലയ്‌ക്കു വെടിവയ്‌ക്കാന്‍ തുനിഞ്ഞ സ്വാമി ആരാ? നായന്‍മാര്‍ നല്ല അമ്മയുടെ വയറ്റില്‍ പിറന്നവരാ. അന്തസുള്ള തറവാടികള്‍!

നായന്‍മാരുടെ നേതൃത്വത്തില്‍ ഒറ്റ അബ്‌കാരിപോലുമില്ല. കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഇല്ല. ജി. മാധവന്‍നായര്‍ റോക്കറ്റു വിട്ടതുകൊണ്ടാ പതിനൊന്നെണ്ണവും ചന്ദ്രനിലെത്തിയത്‌. ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു. മാധവന്‍നായര്‍ക്കൊപ്പമുള്ള രാധാകൃഷ്‌ണനു വാലില്ലെന്നേയുള്ളൂ, അയാളും നല്ല നായരാ.

തിരുവനന്തപുരംകാര്‍ ശ്രീപദ്‌മനാഭന്റെ നാലുകാശ്‌ ശമ്പളം വാങ്ങി ജീവിക്കാന്‍ കൊതിക്കുന്നവരാ. ഇപ്പോഴിവിടെ എത്ര നായന്‍മാരുണ്ട്‌ സര്‍ക്കാര്‍ ജോലിക്കാരായിട്ട്‌? അനവധി നല്ല നായന്‍മാരെ ലോക്‌സഭയിലേക്കു ജയിപ്പിച്ചുവിട്ട തിരുവനന്തപുരത്ത്‌ ഇപ്പോഴാരാ പ്രതിനിധി. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്നും പിന്നും ഒരുപോലിരിക്കുന്ന ഒരുത്തന്‍. നമ്മുടെ കാര്‍ന്നോര്‍ക്കുമുണ്ട്‌ അയാളെ ജയിപ്പിച്ചതിന്റെ ഉത്തരവാദിത്വം. അന്ന്‌ അയാള്‌ കാര്‍ന്നോരുടെ വായിലോട്ട്‌ ലഡു തിരുകുന്നതുകണ്ടു. കാര്‍ന്നോര്‍ക്ക്‌ അന്ന്‌ ബാധിച്ച മുഞ്ഞബാധ ഇപ്പോഴും മാറിയിട്ടില്ല."

ഇതു സംബന്ധമായി ശ്രദ്ധയില്‍ പെട്ട പോസ്റ്റുകള്‍:
1)ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റര്‍നെറ്റില്‍
2)വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍
3)ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!
4)സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്
5)വിചിത്രകേരളം പത്ര വാര്‍ത്തകള്‍
6) വിചിത്ര കേരളം ബ്ലോഗ്ഗര്‍ പിടിയില്‍
7)സമുദായത്തിനെതിരെ ബ്ലോഗ്: ഉടമ അറസ്റ്റില്‍
8)ജാതിയും 'മതനിരപേക്ഷ'രരും
9)ചിത്രകാരനു സ്നേഹപൂർവ്വം
10)ബ്ലോഗിലെ വിഷജന്തുക്കള്‍
11)ജനാധിപത്യത്തില്‍ എത്രകഴഞ്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്
12)വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്
13)മാതൃഭുമിയും നായര്‍ സ്ത്രീയെ വേശ്യയാക്കുന്നു????
14)ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !
15)മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !
16)നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?
17)ജാതി സവര്‍ണന്മാരോട് പറയാനുള്ളത്....

24 comments:

chithrakaran:ചിത്രകാരന്‍ said...

അതുകൊണ്ടുതന്നെ ജാതി-മത പരമായ തീവ്രവാദപരമായ ആശയങ്ങളും,അഭിപ്രായങ്ങളും നാം വളരെ സഹിഷ്ണുതയോടെയും, വ്യക്തി ബഹുമാനത്തോടെയും സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. ഇത്തരം ജാതി-മത ദുരഭിമാനങ്ങളും, അന്യ ജാതി മതങ്ങളോടുള്ള പകയും പരിഹാസവും ബ്ലോഗില്‍/ഓര്‍ക്കുട്ടില്‍ എഴുതുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിനു പരാതി നല്‍കുകയല്ല, കോടതി കേറ്റുകയല്ല മനുഷ്യ സ്നേഹത്തില്‍ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത്. ആ തുറന്നെഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കാരണം, നായരായാലും നംബൂതിരിയായാലും,ഈഴവനായാലും,സുറിയാനി ക്രൈസ്തവനായാലും,മുസ്ലീമായാലും ബ്ലോഗ് എഴുതുന്നവന്‍ നമ്മുടെ സഹജീവിയാണ്. അയാളുടെ ശരിയായ ധാരണകളും തെറ്റായ ധാരണകളും സമൂഹത്തിന്റെ നിലവിലുള്ള സാംസ്ക്കാരികതയും സാമൂഹ്യമായ അവസ്ഥയും അയാളില്‍ വളര്‍ത്തിയെടുത്ത ബോധത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. ആ ധാരണകളില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ കുഴപ്പമാണ്. ആ കുഴപ്പം പരിഹരിക്കേണ്ടത് സാമൂഹ്യ മാറ്റങ്ങളിലൂടെയാണ്.

shaji.k said...

ചിത്രകാരാ ഇത് അടിപൊളിയാണല്ലോ,ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടോ ഈ ഇന്റര്‍നെറ്റില്‍.എനിക്കീ ജാലകവും ഇപ്പോള്‍ ചിന്തയും അറിയാം അതിലുള്ള കുറച്ചു എഴുത്തുകാരേം അറിയാം.ഭയങ്കരമാണ വിഷങ്ങള്‍ ഒക്കെ പുറത്താണ് ഉള്ളത് അല്ലെ.എന്തായാലും അവരും നമ്മുടെ സഹോദരന്മാര്‍ ആണ് അല്ലെ, ഞാന്‍ യോജിക്കുന്നു.

ബിജു ചന്ദ്രന്‍ said...

track

ചന്തു said...

http://www.orkut.co.in/Main#Community.aspx?cmm=52820778
EZHAVA POWER CENTRE
shines community on orkut.
അയാളുടെ ഉദ്ദേശ ശുദ്ധിയെ പ്രതി ചിത്രകാരന്‍ ഒന്നും പറയാത്തത് എന്തേ ?
താങ്കള്‍ സൂചിപ്പിക്കുന്നതു പോലുള്ള ജാതി ചര്‍ച്ചകള്‍ തന്നെയാണ് അവിടേം. പുരോഗമനം പറഞ്ഞുനടക്കുന്ന ചിത്രകാരന്‍ ഒറ്റക്കണ്ണനാകുന്നത് കാണുമ്പോള്‍ പുഞം തോന്നുന്നു.

Unknown said...

http://www.mathrubhumi.com/story.php?id=101652

ചന്തു said...

Good Link.

ചന്തു said...

http://www.google.com/buzz/106268084729189057266/VPLf8U9ePiK/%E0%B4%9A-%E0%B4%A4-%E0%B4%B0%E0%B4%95-%E0%B4%B0%E0%B4%A8-%E0%B4%B7-%E0%B4%AF%E0%B4%B0-%E0%B4%9A-%E0%B4%AF

chithrakaran:ചിത്രകാരന്‍ said...

വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്

MirrorisM said...

തികച്ചും പ്രസക്തമായ ഒരു കാര്യം ഇവിടെ ആരും ചര്‍ച്ച ചെയ്തു കണ്ടില്ല. മുഖ്യധാരാ മാധ്യമങ്ങലളായ സിനിമയും സാഹിത്യവും ആഘോഷിക്കുന്ന 'നായര്‍ നെസ്' നു എങ്ങനെ ഇത്രയധികം ജനസമ്മതി നേടുവാന്‍
കഴിഞ്ഞു?

കാവിയുടുത്ത്‌ ഓട്ടോറിക്ഷാ ഓടിക്കുന്ന ദളിതന്റെയും,ഈഴവന്റെയും വിശ്വകര്‍മ്മജന്റെയും മക്കളുടെ പേരുകള്‍ 'ആര്യ' യും' തിരുവാതിര' യും 'ജ്യോതിര്‍മയി' യും 'ആദിത്യനും' ,' ആശ്വഘോഷനും' ഒക്കെ ആയി തീര്‍ന്നത് എങ്ങനെ ?

തീവ്ര പിന്തിരിപ്പന്‍, ആര്‍.എസ്.എസ്. ആശയങ്ങള്‍ ഉയര്ത്തിപിടിക്കുന്ന ആര്യന്‍,അഭിമന്യു തുടങ്ങി നരസിംഹം, മാടമ്പി, പ്രമാണി വരെയുള്ള
കെട്ടു കാഴ്ചകള്‍ക്ക് എങ്ങിനെ വന്‍ സാമ്പത്തിക വിജയം നേടാന്‍ ആകുന്നു? ഷാജി കൈലാസിനെയും രണ്ജിത്തിനെയും ബി. ഉണ്നികൃഷ്ണനെയും
സാംസാരിക ഹെവി വെയ്റ്റുകള്‍ ആക്കിയത് ആര്?

നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളില്‍ കിടക്കുന്ന ബൌദ്ധിക അടിമത്തത്തിന്റെയും നമ്മില്‍ താഴെ ഉള്ളവനോടുള്ള അവജ്ഞയും അല്ലെ ഇതിനു കാരണം?
നമ്മുടെയൊക്കെ മെയില്‍ ഫാന്റസി ലാലേട്ടനെ പോലെ വെളുത്തു കൊഴുത്ത ആഭാസനായി അഴിഞ്ഞാടാന്‍ അല്ലെ?

കവിയൂര്‍ പോന്നമ്മയെ പോലെയുള്ള വെളുത്തു സുന്ദരിയായ തറവാടിത്തം തുളുമ്പുന്ന അമ്മയെ അല്ലെ നമുക്ക് വേണ്ടത്? ( അവര്‍ സവര്‍ണ്ണ അല്ല എന്നത് മറ്റൊരു കാര്യം)ഈയിടെ ഒരു സിനിമ സുഹൃത്ത് പറഞ്ഞത് ഇതാണ്: " ആദിവസിയുടെയോ
ഈഴവന്റെയോ കഥകള്‍ സിനിമ ആക്കിയാല്‍ അവര്‍ പോലും അത് കാണില്ല" എന്നാണ്.ഈയിടെ വന്ന 'യുഗപുരുഷന്‍' സിനിമയുടെ ഗതി തന്നെ നോക്കൂ: കേരളത്തിലെ എസ്.എന്‍.ഡി.പി
പ്രവര്‍ത്തകര്‍ മാത്രം വിചാരിച്ചിരുന്നു എങ്കില്‍ സിനിമ സൂപ്പര്‍ ഹിറ്റ്‌ ആയേനെ !

പക്ഷെ അവര്‍ അപ്പോള്‍ ലാലേട്ടന്‍ കാവിയും ഉടുത്തു സംസ്കൃതവും പറഞ്ഞു ദ്രസംഹാരം നടത്തുന്നത് കണ്ടു കയ്യടിക്കുകയായിരുന്നു!

Ajith said...

Congrats Chitrakaran,

those screen shot of websitea , you have posted are the best answers for the caste - mongers who were complaining about Mr shine's 'language'.

Its high time the "Land of liberty,equality ,human rights" (U.S) looks at these individuals
who are setting up caste supramacist blogs, and see them through the same lens of Aryan/Nazi
supramacists.

Muhammed Shan said...

:)

Suraj said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

പ്രിയ സൂരജ്,
ആ ലിങ്കു തുറക്കുന്നില്ല. ഏററു കാണിക്കുന്നു.

john said...

പ്രിയ ചിത്രകാരാ......
താങ്കള്‍ എല്ലാ പോസ്റ്റുകളിലും ജാതിഭ്രാന്ത് എന്ന പദം ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്.
അതുള്ളവര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍ ഉയര്‍ന്നജാതിയിലും!!! താണ ജാതിയിലും !!!എല്ലാം.

പക്ഷെ തുടര്‍ച്ചയായി ‘ജാതി‘യെപ്പറ്റി ഒരുജാതി പോസ്റ്റുകളിടുന്ന താങ്കള്‍ക്കും അപ്പോള്‍ ജാതി ഭ്രാന്തു തന്നെയല്ലെ??? അതൊ സവര്‍ണ്ണര്‍ ജാതി പറഞ്ഞാലെ അതു ഭ്രാന്താവുകയുള്ളൊ?
ഇത്തരം ലിങ്കുകളും ചിത്രങ്ങളും പ്രസിധീകരിച്ചു ആളുകളെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന താങ്കളെപ്പോലുള്ളവര്‍ക്കാണ് ശരിക്കും ജാതി ഭ്രാന്ത്.......

ആളുകളുടെ വികാരങ്ങളെ കുത്തിനോവിച്ച് ആ അവസരം മുതലാക്കാന്‍ ശ്രമിക്കുന്ന നികൃഷ്ടന്മാരെ ഒരിക്കന്‍ ജനം തിരിച്ചറിയും....

കുട്ടന്‍ said...

അപകര്‍ഷത ബോധം ഒരു മനുഷ്യനെ എത്രമാത്രം മനോവൈകല്യം ഉണ്ടാക്കും എന്നതിന്റെ ഉദാഹരങ്ങള്‍ ആണ് മുരളിയും (ചിത്രകാരന്‍) , ബ്ലോഗ്ഗര്‍ "ഷൈന്‍"
അടങ്ങുന്ന വര്‍ഗം ..
ഈനാം പയ്ച്ചിക് മരപട്ടി യുടെ ഐക്യ ദര്ദ്യം പോലെ ബ്ലോഗ്ഗര്‍ ഷൈന്‍ ന്റെ "ജാതി വിപ്ലവ" ത്തിനു അഭിവാദനം അര്പിച്ചു കൊണ്ട് ചിത്രകാരന്റെ പോസ്റ്റ്‌ കണ്ടു
.
ചിത്രകാരന്റെ അപ്പന്‍ അപ്പോപന്‍ മാരും , അമ്മോമ്മമാരും മാറ് മരകാതെ തമ്പുരാന്റെ മുന്നില്‍ നിന്നിട്ടുന്ടെങ്ങില്‍ , . അതിനു അവര്‍ തയ്യാര്‍ ആയിരുന്നു എന്നത് താനെ കാരണം അതിന്റെ പ്രതി വിപ്ലവം നടത്തേണ്ടത് നൂറ്റാണ്ടുകള്‍ കൂ ശേഷം ഒരു സമൂഹത്തിനെ അടച്ചു ആക്ഷേപിച്ചു കൊണ്ടല്ലാ

ചിത്രകാരന്‍ പറയുംപോലെ സവര്‍ണ്ണ സ്ത്രീ കളുടെ , ജീവിതം "വേശ്യ " ചരിത്രം ആയിരുന്നേല്‍ , അവര്‍ണ്ണ സ്ത്രീ കളുടെ കാര്യം ഒന്ന് ഓര്‍ത്തു നോക്കണം
അതിനെ ഒരു കാലഘട്ടത്തിന്റെ സാമൂഹിക പ്രശനം ആയി കണ്ടാല്‍ മതി ...

ജാതി യുടെ കാര്യത്തില്‍ ആരും മോശം ആല്ല്യിരുന്നു , ആദിവാസി സമൂഹത്തിന്റെ ഇടയില്‍ പോലും ഇന്നും തീണ്ടല്‍ നിലനില്കുന്നുട്
നായര്‍ ഈഴവനോടും , ഈഴവ പുലയനോടും , പുലയന്‍ അവരുടെ താഴ്ഴെ ഉള്ളവരോട് ആയിത്തമുണ്ടായിരുന്നു എന്നത് ചരിത്ര വസ്തുത

അത്തം പറ്റിയ സവര്‍ണ സ്ത്രീ യെ കണ്ടാല്‍ പോലും , അവരെയും വേശ്യ ആയി കരുതി ആത്മരതിയില്‍ ഏര്‍പെടുന്ന , വശം കെയ്ട്ട
മാനസിക അവസ്ഥ ചിത്രകരനിലും ബ്ലോഗ്ഗര്‍ " ഷൈന്‍" നിലും കൂടി വെളിവaaക്കപെടുന്നു .

ചരിത്രത്തിന്റെ മാറാലകള്‍ നീകിയാല്‍ മാത്രം കാണാവുന്ന ചില സാമൂഹികതിന്മകളെ , ഇളക്കി പ്രതിഷ്ടിക്കാന്‍ മാത്രമേ ഇത് കൊണ്ട് ഉപകരിക്കൂ


ആര്കാന് ഇന്ന് ജാതി ആവശ്യം , ചിത്രകാരനെയും , ബ്ലോഗ്ഗര്‍ " ഷൈന്‍" നെയും പോലുള്ള "പ്രബുദ്ധ" പിന്നകകാരന് താനേ ആനൂ..
ചിത്രകാരന്‍ പറയുന്നു , ജാതി നശികണം ,സംവരണവും വേണം !!! അതും നൂറു % !!!
ബോല്ഗ്ഗേര്‍ ഷൈന്‍ കാണിച്ച വീര കൃത്യത്തിനു ബൂലോഗത്തിന്റെ പ്രതികര്രനങ്ങളെ വഴി തിരിച്ചു വിടാന്‍ ഉള്ള ചിത്രകാരന്റെ ക്രിമിനല്‍ മനസിന്റെ ഗത്യ്കേട്‌ അയ്യാളെ കൊണ്ട് എത്യ്ച്ചത് സമാന മനസ്കരായ ചില മനോരോഗികളുടെ ഇടയില്‍ തനെ ആണ് , പക്ഷേ അവരില്‍ ആരും ഇത്രയും വിഷം ഉള്ളതായി കണ്ടില്ലാ ...ചിത്രകാരന്‍ ചിത്ര വര വിട്ടു ഫോടോഎടുപ്പും തുടങ്ങി ( സ്ക്രീന്‍സ് ഷോട്ടുകള്‍ :) ) !!

ചരിത്രത്തിന്റെ , പിന്നംബുരങ്ങിളില്‍ വിറകു വെട്ടികളും , വെള്ളം കൊരികളും ആയിരുന്ന്ന ഒരു ജനത ഇന്ന് അവകാശ സമരങ്ങളിളുടെയും , ഇചാഷക്തിയിലൂടെയും നെയ്ടിഎടുത്ത അവകാശങ്ങള്‍ , മുരളിയെയും ഷൈന്‍ നെയും പോലുള്ള മനോരോഗികല്ക് ക്ക് വ്യഭിചരിക്കാന്‍ ഉള്ളല , "വേശ്യ" ആലയങ്ങള്‍ ആയി മാറികൂടാ .

ജാതി തീവ്രവാദത്തിനും , സാമൂഹിക ചിദ്രതിനും വഴിവൈച്ചു , നൂടണ്ടുകള്‍ പിന്നോട്ട് നമുക്ക് പോകേണ്ടി വരും
പിന്നോകരകന്റെ സ്വതവ ബോധം അവന്‍ നടത്തിയ അവകാശ സമരങ്ങളും , ആത്മാഭിമാനവും തനെ ആണ് അതിനു അപകര്ഷധ ബോധം വും വിദ്വേഷത്തിന്റെയും സ്വത്വം നല്‍കുക വഴി ആ മുന്നേറ്റതയ് തുരംഗം വൈകുക്കയാണ് ഇത്തരം മനോരോഗികള്‍ ചെയ്യുന്നത്

ചിത്രകാരനെയും ബ്ലോഗ്ഗര്‍ " ഷൈന്‍" നെയും പോലുള്ള പ്രബുദ്ധ "പിന്നോക്ക" ശിരോമാനികള്‍ നടത്തുന്ന മസ്തിഷ്ക പ്രക്ഷലനം വഴി വിവരം ഉള്ള ഒരു "പിന്നോകകാരനും " " മുന്നോക്കകാരനും" ഭുധി ഭ്രംശം സംഭവിക്കും എന്ന് കരുതുനില്ലാ
ജാതി വൈതാളികരുടെ വെടാലകഥകള്‍ ഉള്ള ഉത്തരം , ഭ്രാന്തശുപത്രിയൂഉം മുറിപത്ഹല്‍ലും തനെ ആയിരിക്കും , അതിനു ഇന്നത്തെ സമൂഹത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ

Suraj said...

അത്ര പഴയതല്ലാത്ത ഒരു സ്ക്രീന്‍ ഷോട്ട് ഇവിടെയിടുന്നു . നവോത്ഥാനവിപ്ലവം അറബിക്കടലിളക്കി വരുന്നതിന്റെ ഒരു ഗുമ്മ് !!!

shaji.k said...

സൂരജ്‌ :)-

ജീവി കരിവെള്ളൂർ said...

അവകാശസംരക്ഷണത്തിനായുള്ള ജാതിശക്തി വെളുപ്പെടുത്താന്‍ എറണാകുളത്ത് റാലി നടത്തിയിട്ട് നാളുകളേറെ ആയിട്ടില്ല .ഇവര്‍ മാത്രമല്ല മഹാസമ്മേളനക്കാരും ഒട്ടും കുറവല്ല .ഇതൊക്കെ കാണുമ്പോള്‍ ഇവിടെ ജാതിയില്ലാതെ എങ്ങിനെ ജീവിക്കും എന്നു തോന്നിയാല്‍ ഒരു കുറ്റമാകുമോ ?

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

നായന്മാരെ അവഹേളിച്ച് വിചിത്രകേരളവും മറ്റ് ശില്‍ബന്ധിപ്പോസ്റ്റുകളും ഇറങ്ങുന്നതിന് ഏത്രയോ മുന്‍പു തന്നെ സവര്‍ണ്ണ-സാംസ്ക്കാരിക-സ്വത്വവാദം വിളിച്ചോതുന്ന നിര്‍മ്മിതികള്‍ സവര്‍ണ്ണര്‍ സാംസ്ക്കാരികലോകത്ത് നിരന്തരം മുഴക്കിക്കൊണ്ടിരിക്കയായിരുന്നു. അവ രൂപത്തിലും ഉള്ളടക്കത്തിലും ജാതിഭ്രാന്തും അവര്‍ണ്ണാവഹേളനവും ആയിരുന്നു.ചിത്രകാരനും സൂരജും ഇവിടെ കൊടുത്ത സൈറ്റുകള്‍ എത്രയോ കാലമായി ബൂലോകത്ത് നിലനില്‍ക്കുന്നു. അതിശയകരമെന്നു പറയട്ടെ, സവര്‍ണ്ണന്റെ ജാതിഭ്രാന്തിനെ ഒരു സവര്‍ണ്ണനും ജാതിഭ്രാന്തായി തിരിച്ചറിയുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല.പകരം അവര്‍ണ്ണര്‍ മറുപടിയെഴുതിയാല്‍ അത് ശുദ്ധജാതിഭ്രാന്തായി. നമ്മുടെ സാംസ്ക്കാക്കാരികത അടിമുടി സവര്‍ണ്ണാഭിമുഖ്യമുള്ളതാണെന്നതിന് വേറെന്തുവേണം തെളിവ് ?!ഇവിടെ ഉദാഹരണസഹിതം സവര്‍ണ്ണഭ്രാന്തിന്റെ തെളിവു നിരത്തിയിട്ടും അതിനെ അപലപിക്കാന്‍ ആര്‍ക്കും കിയാത്തതു തന്നെ പക്ഷപാതിത്വമാണെന്നു വ്യക്തമാക്കപ്പടുന്നു.

Unknown said...

ചിത്രകാരന്റെ ഒരു കാമെംട് ഇതാ

കേരളത്തിലെ ബുധമത പാരമ്പര്യ ത്തിന്റെ പിന്‍മുറക്കാരാണു ക്രിസ്തിയനികളും മുസ്ലിംകങളും എന്നു
ഇനി താഴെ കാണുന്നത്‌ കൂടി വായിക്കൂ

1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323


എന്തു മനസ്സിലായി
ha ha ha ha
Solidarity

May 24, 2010 10:29 PM

അസുരന്‍ said...

വഴക്കാളീ,
Book of Duarto Barbosa, P.60 ലിലും
Dr. Francis Day-"Land of Perumals"P 323 ലിലും ഉണ്ട് എന്നു പറയാതെ സ്കാന്‍ ചെയ്ത് കോപ്പി ഇടൂ, അല്ലാതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതെ.ടി പുസ്തകങ്ങള്‍ കണ്ടെത്തുവാന്‍ ആര്‍ക്കു കഴിയും ?

നിസ്സഹായന്‍ said...

"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ് Dr. Francis Day-"Land of Perumals"P "


മുകളില്‍ കൊടുത്ത ഉദ്ധരണി, നായര്‍ക്ക് പിന്തുണ കൊടുക്കാനായി,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി S, Suresh,Vazhakakli തുടങ്ങിയ
പേരുകളിലുള്ള നായന്മാര്‍ ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടു നടന്ന് പേസ്റ്റി വെക്കുന്നുണ്ട്. ടി വാലന്മാര്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തിയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.

mannunnu said...

ചിത്രകാരന് ജാതീയപക്ഷപാതം ഇല്ല എന്നാണ് അനിക്കിതുവരെതോന്നിയിട്ടുള്ളത്. ആ തോന്നല്‍ എന്റെ ബുദ്ധിക്കുറവുകൊണ്ടുണ്ടായതല്ലല്ലോ,ചിത്രകാരാ?