Wednesday, June 23, 2010

മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക

ഭീകരരെ ഫോണ്‍ വിളിച്ചു,ഭീകരന്‍ മിസ്സ് കോളടിച്ചു,ഭീകരനെ നോക്കി ചിരിച്ചു,പ്രസംഗിച്ചു, കോട്ടുവായിട്ടു, തുടങ്ങിയ ഏതു പ്രവര്‍ത്തിയും ജാമ്യം കിട്ടാത്ത വകുപ്പുകളോടെ പൌരന്മാരെ ദ്രോഹിക്കാനുള്ള കാരണങ്ങളായി ഇന്ത്യന്‍ ഭരണവര്‍ഗ്ഗമായ സവര്‍ണ്ണര്‍ക്ക് ഉപയോഗിക്കാനാകുന്ന വിധം അധികാരത്തിന്റെ അകത്തളങ്ങളില്‍ ഹൈന്ദവ സവര്‍ണ്ണത ഇന്നും നമ്മുടെ സമൂഹത്തില്‍ ലജ്ജയില്ലാതെ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടകളുമായി പതുങ്ങിയിരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് മദനിക്കെതിരെയുള്ള ബാംഗ്ലൂര്‍ സവര്‍ണ്ണ പോലീസ് നടപടി. അനാവശ്യമായാണെങ്കിലും, സവര്‍ണ്ണ ഹൈന്ദവ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാം മതത്തോടുള്ള അസഹിഷ്ണുതയും അവര്‍ണ്ണ ശബ്ദങ്ങളോടുള്ള പ്രതികാരവാഞ്ചയും തീവ്രവാദത്തിന്റെ പുകമറ ഉപയോഗിച്ച് സാക്ഷാത്ക്കരിക്കാനുള്ള കുടില നീക്കങ്ങാളാണ് മദനിക്കെതിരെയുള്ള നിയമക്കുരുക്കുകളിലൂടെ ദൃശ്യമാകുന്നത്.

അതുകൊണ്ടുതന്നെ, മദനിക്കെതിരെയുള്ള ഭരണകൂടത്തിന്റെ സവര്‍ണ്ണ നീക്കങ്ങള്‍ ഒരു വ്യക്തിക്കെതിരെയുള്ള നിസാരമായ നിയമനടപടികളല്ല. മാനവികതക്കെതിരേയും,മനുഷ്യാവകാശത്തിനെതിരേയും,ജനാധിപത്യത്തിനും,പൌരന്മാരുടെ അന്തസ്സിനും അഭിമാനത്തിനുമെതിരേയുമുള്ള ഹൈന്ദവ സവര്‍ണ്ണ ഫാസിസത്തിന്റെ കിരാതമായ മാടം‌മ്പിത്വ പടയൊരുക്കമാണ് ഇത്. ജാതി-മത രാഷ്ട്രീയ ഭേദ ചിന്തയില്ലാതെ അപലപിക്കേണ്ടതാണ് സവര്‍ണ്ണതയുടെ കിങ്കരന്മാരുടെ ഈ വര്‍ഗ്ഗീയ ജ്വരം.
കരി നിയമങ്ങളുടെ സഹായത്തോടെ വെറും വിചാരണ തടവുകാരനാക്കി ഒന്‍പതുവര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലിലിട്ട് ജീവിതത്തിന്റെ വിലപ്പെട്ട 9 വര്‍ഷവും, ഈ പൌരന്റെ ആരോഗ്യവും സ്വകാര്യ ജീവിതവും അപഹരിച്ചതിന് തന്നെ മാപ്പുചോദിക്കാന്‍ ബാധ്യതയുള്ള പോലീസും കോടതിയും വീണ്ടും സവര്‍ണ്ണ ഫാസിസത്തിന്റെ കുരുക്കുകളുമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിറങ്ങുന്നത് ആത്മാഭിമാനമുള്ള ഒരു ഇന്ത്യന്‍ പൌരനായ ചിത്രകാരനെ ലജ്ജിപ്പിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത് നിയമങ്ങളും,പോലീസും,കോടതിയും,ഗവണ്മെന്റും നിരപരാധികളെ പ്രതികാരത്തോടെ പിന്തുടര്‍ന്ന് പീഢിപ്പിക്കാനുള്ള ആയുധമോ സ്ഥാപനമോ ആയിക്കൂട. സത്യമായും ഇതു ലജ്ജിപ്പിക്കുന്നു !!!

ഈ വിഷയവുമായി ബന്ധപ്പെട്ട് ചിത്രകാരന്റെ ശ്രദ്ധയില്‍ വന്ന പോസ്റ്റുകളുടെ ലിങ്കുകള്‍:
1)മ്അദനിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ഐക്യവേദി
2)മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയും
3) അബ്ദുന്നാസര്‍ മഅദനിക്കെതിരെയുള്ള തെളിവുകള്‍!
4) മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര | എ.ആര്‍
5)പാവം മ്അദനി
6)മലയാളം-പാവം മ്അദനി
7)മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര
8)ഹാള്‍ഫ് ട്രൌസറും അജണ്ടകളും
9)മഅദനിക്ക് എതിരായ കേസ് വ്യാജമോ

58 comments:

chithrakaran:ചിത്രകാരന്‍ said...

മദനിയെ കേസുകളില്‍ കുടുക്കി ദ്രോഹിക്കാനുള്ള/നിശബ്ദനാക്കാനുള്ള ഹൈന്ദവ സവര്‍ണ്ണ ഗൂഢാലോചനക്കെതിരെ
ചിത്രകാരന്‍ പ്രതിഷേധിക്കുന്നു.

Sreejith kondottY said...

മദനി നിരപരാധി ആണെങ്കില്‍ (ഈ ബാങ്കളൂര് സ്പോടനക്കേസില്‍ നിരപരാധി ആണെന്നാണ് എനിക്ക് തോന്നുന്നത്) അദ്ധേഹത്തെ പീഡിപ്പിക്കുന്നത് ക്രൂരതയാണ്. ഒന്‍പതു വര്ഷം വിചാരണ കൂടാതെ തടവില്‍ വച്ച് പിന്നീട് നിരപരാധി എന്ന് പറഞ്ഞു വിട്ടയച്ചതാണ്. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ഒരാളെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയല്ല. ഇത്തരത്തില്‍ ഉള്ള ഭരണ കൂടങ്ങളുടെ നിലപാടുകള്‍ കൂടുതല്‍ തീവ്രവാദികളെ സ്രിട്ടിക്കാന്‍ ഉപകരിക്കും. അരക്ഷിതാവസ്ഥയില്‍ നിന്നും , അവഗനയില്‍ നിന്നും, അടിച്ചമര്‍ത്തലുകളില്‍ നിന്നും ആണ് തീവ്രവാദികള്‍ ഉണ്ടാവുന്നത്.....

നിങ്ങളെന്നെ അനോനിയാക്കി said...

മദനി നിരപരാധിയാണ്. ഒന്‍പത് വര്‍ഷം ആ മഹാപണ്ഡിതനെ സവര്‍ണ്ണഭീകരഭരണകൂടം പീഡിപ്പിച്ചു. ഒരു സമുദായത്തെ പീഡിപ്പിക്കുന്നതിന് സമമായിരുന്നു അത്. ഇസ്ലാമിന്റെ പ്രതീകമാണ് മദനി. ലോകമുസ്ലീമിങ്ങളുടെ തന്നെ ഉത്തുംഗസ്ഥാനത്തുള്ള മതപണ്ഡിതനാണ് അദ്ദേഹം. മദനിയെ കള്ളക്കേസില്‍ കുടുക്കി ഇസ്ലാമിനെ ഇല്ലാതാക്കാനുള്ള സവര്‍ണ്ണ ഭീകര തീവ്രവാദമാണ് ഇതിലെ അന്തര്‍ദ്ധാര. ഇത് മനസ്സിലാക്കി മുഴുവന്‍ ഇസ്ലാം പിന്നോക്ക ദളിത ആ‍ദിവാസികളും മദനിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കണം. മദനിക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്ന് തടിയന്റവിടെ നസീറും വെളിപ്പെടുത്തി. നസീറും നിരപരാധിയാണ്. ഇതിലെല്ലം സവര്‍ണ്ണ ഗൂഢാലോചയാണുള്ളത്. സവര്‍ണ്ണ ഭീകരതയാണ് ഏറ്റവും വലിയ പ്രശ്നം. മദനി ബലിയാടാക്കാന്‍ സവര്‍ണ്ണഭീകരര്‍ നടത്തിയതല്ലെ ബാംഗ്ലൂര്‍ സ്പോടനം എന്നും സംശയിക്കേണ്ടതുണ്ട്. മദനിയെ പോലൊരു നിരപരാധി പാവം പണ്ഡിതന്‍ ആയിരം വര്‍ഷം കൂടിയാലാണ് ജനിക്കുക. മദനിക്ക് വേണ്ടി ഇന്നാട്ടിലെ മുഴുവന്‍ അവര്‍ണ്ണരും സംഘടിച്ചു സവണ്ണഭീകരതയെ കെട്ട് കെട്ടിക്കുക. മദനിയെ അറസ്റ്റ് ചെയ്യും എന്ന് അറിഞ്ഞപ്പോള്‍ രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അറസ്റ്റ് ചെയ്താല്‍ ലക്ഷങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കും തീര്‍ച്ച. ഇത്രയും നിരപരാധിയായ മദനിയെ എന്തിനാ ഇങ്ങനെ പീഢിപ്പിക്കാന്‍ സവര്‍ണ്ണഭീകരത ശ്രമിക്കുന്നത്. സംശയമെന്താ ഇത് ഒരു സമുദായത്തെ മുഴുവന്‍ പീഡിപ്പിക്കാനുള്ള ശ്രമം തന്ന. മദനിയാണ് സമുദായം. സമുദായമാണ് മദനി. ഹല്ല പിന്നെ

റ്റോംസ് കോനുമഠം said...

:-)

റ്റോംസ് കോനുമഠം said...

:-)

കെട്ടുങ്ങല്‍ KettUngaL said...

സവര്‍ണ്ണ ജാതിയില്‍ ജനിച്ച എല്ലാവരെയും തെറിവിളിയ്ക്കുന്നത് ശരിയല്ല. ഇത് മുസ്ലീമുകളെയെല്ലാം തീവ്രവാദികളെന്നു വിളിയ്ക്കുന്നതിന് സമമാണെന്നു തോന്നുന്നു. തരംതിരിവ് എല്ലാ സമുദായങ്ങളിലു കാണാന്‍ കഴിയുന്നൊരു പ്രതിഭാസമാണ്. സംഘപരിവാര ഫഷിസ്റ്റുകളാണ് ഭാരതത്തിന്റെ ഇന്നത്തെ എല്ലാ ദുരവസ്ഥയ്ക് കാരണം എന്നു വിശ്വസിക്കുന്ന ഒരു എളിയവനാണു ഞാന്‍. കാരണം ഇവരുടെ സവര്‍ണ്ണ ചിന്താഗതികളും, ഭാരതത്തെ ഇനിയൊരു മതാതിഷ്ടിത രാജ്യമാക്കാം എന്ന ഒരിക്കലും നടക്കാത്ത മാനിഫെസ്റ്റൊയും പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്കാണ് നയിക്കപ്പെടുന്നത്.(ഭാരതത്തില്‍ മറ്റു സമുദായങ്ങള്‍ 20കോടിയില്‍ കൂടുതലാണ്. ഇത്രയ്തികം ആളുകളെ കൊന്നുതീര്‍ക്കാന്‍ അത്ര എളുപ്പമല്ല. അതും ഇന്നത്തെക്കാലത്ത്. ഒരു രണ്ടായിരമൊ, അയ്യായിരമൊ ആയിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ഒപ്പിക്കാമായിരുന്നു, ഗുജറാത്തില്‍ ചെയ്തതുപോലെ) ഒരു ആക്രമത്തിന് തിരിച്ചൊരു ആക്രമമോ അല്ലെങ്കില്‍ സ്വയം പ്രതിരോധങ്ങളോ ഉണ്ടാവുക സാധാരണമാണ്. ഇതു തന്നെയാണ് ഭാരതപ്രശ്നങ്ങളുടെ ചരിത്രവും.

കെട്ടുങ്ങല്‍ KettUngaL said...

മദനി മതപണ്ടിതന്‍ എന്നതിന് ഇനി പ്രസക്തിയില്ല. പണ്ട് അങ്ങനെയായിരുന്നിരിക്കാം.പക്ഷെ ഇന്നദ്ദേഹം ഒരു രാഷ്ടീയക്കാരന്‍ മാത്രമാണ്. അദ്ദേഹം ഒരു മഹാ അഹങ്കാരിയായിരുന്നു, പണ്ട്. (എന്റെ അനുഭവം ഇവിടെ വായിക്കാം http://akamizhi.blogspot.com/2010/06/blog-post_20.html) ആ അഹ്ങ്കാരത്തിനുള്ളത് കിട്ടി. പിന്നെ ഈ സ്ഫോടനത്തിലെന്നല്ല ഒരു സ്ഫോടനത്തിലും അദ്ദേഹം പ്രതിയാണെന്ന് എനിയ്ക്കും തോന്നുന്നില്ല. ഈ പറയുന്നത്ര വിഷമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം ആര്‍.എസ്.എസുകാരെ ഒരു ചീത്തവിളിച്ചിട്ടുണ്ടെന്നത് ശരി.(അതുമതിയല്ലോ, അല്ലെ?) താടിവെച്ചൊരു മുസ്ലീമായതുകൊണ്ട് എന്തു സംശയങ്ങളും ആര്‍ക്കും ആരോപിക്കാം. ആരും ഒന്നും മറുത്ത് പറയില്ല.രക്ഷിക്കാന്‍ ആരും വരികയും ഇല്ല. വര്‍ത്തമാന വ്യവസ്ഥിതി അത്രയ്ക്കു മോശമായിരിക്കുന്നു. പ്രതികരിക്കാന്‍ കഴിവുള്ള സാംസ്കാരിക നായകര്‍പോലും മൌനത്തിലാണ്. എന്തെങ്കിലും പ്രതികരിച്ചുപോയാല്‍ അയാളെപിന്നെ പാകിസ്താനിലേയ്ക്കൊ, അല്ലെങ്കില്‍ ഉഗാണ്ടയിലേയ്ക്കോ നാടു കടത്താന്‍ മുറവിളി കൂട്ടും സംഘപരിവാരം. ഇതിനെന്നാണൊരു അറുതിയുണ്ടാകുക...ഇങ്ങനെയാണു കര്യങ്ങളുടെ പോക്കെങ്കില്‍ സ്ഫോടനങ്ങള്‍ അനവരതം തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം മുത്തലിക്ക് മുത്തപ്പനും മറ്റ് ഹിന്ദു ബിന്‍ലാദന്മാര്‍ ഒരു കെയ്സിപോലുമില്ലാതെ നാടുകാക്കുന്ന ഭൂതത്താന്മാരെപ്പോലെ വിഹരിക്കുകയല്ലെ, ഭാരതത്തില്‍.

Joker said...

ചിലര്‍ പറയുന്നു മദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴി പോകട്ടെ എന്ന്. ഒരിക്കല്‍ നിയമത്തിന്റെ വഴി പോയതാണ് അദ്ദേഹത്തിന് ആയുസ്സിന്റെ വിലപ്പെട്ട 10 വര്‍ഷം നഷ്ടമായത്. തടിയന്റവിട നസീര്‍ എന്ന ബാംഗ്ലൂര്‍ കേസിലെ പ്രതി കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയെ കൊണ്ട്റ്റ് വാറണ്ട് പുറപ്പെടുവിച്ചിര്‍ക്കുകയാണ് എന്‍ ഐ എ എന്ന് അന്വേഷണ സംഘം. ഏറ്റവും രസകരമായത് ജാമ്യ മില്ലാ വാറണ്ട് തന്നെയാണ് പുറപ്പെടുവിച്ചിര്‍ക്കുന്നത്. അതായത് സമീപ ഭാവിയില്‍ ജാമ്യം അനുവദിക്കാന്‍ പദ്ദതിയില്ല എന്നര്‍ഥം. ഒരു കേസിലെ 31 ആം പ്രതിക്ക് ജാമ്യം പോലും അനുവദിക്കാന്‍ പാടില്ലാത്ത തരത്തില്‍ കുരുക്കള്‍ തീര്‍ക്കുമ്പോള്‍ അതീന്റെ പിന്നിലെ ഉദ്ദേശ്യം മറ നീക്കി പുറത്ത് വരേണ്ടതായിട്ടുണ്ട് എന്നതാണ് എല്ലാ മനുഷ്യ സ്നേഹികളുടെയും ആവശ്യം.

ചിത്രകാരന്റെ പ്രതിഷേധത്തില്‍ , കാക്കി ട്രൌസറ്രുകാരുടെ കണ്ണുരുട്ടല്‍ വക വെക്കാതെ പങ്ക് ചേരുന്നു.

kuttan said...

ഗുരുവായൂര്‍ ഇടിച്ചു നിരത്തും , അവിടെ ഞങ്ങള്‍ ബാങ്ങ് വിളിക്കും ,
കൊച്ചു കേരളം കാശ്മീര്‍ ആകും , 1921 ആവര്‍ത്തിക്കും ,......

ഈ ഉള്ളവന്‍ 90 കളില്‍ തെക്കന്‍ കേരളത്തില്‍ കേട്ട ഒരു മുദ്രാവാക്യം ഓര്മ വരുന്നുപൂന്തുറ , കൊല്ലം , മട്ടഅഞ്ചേരി തുടങ്ങി കേരളത്തില്‍ അങ്ങോളം ഇങ്ങോളം കൊടിയ വര്‍ഗീയ കലാപങ്ങള്‍ക് കാര്‍മികത്വം കൊടുത്ത ..മദനി സഖാവിന്റെ ക്ലൈമാക്സ്‌ പ്രകടനം
കോയമ്പത്തൂര്‍ രില്‍ 60 മനുഷ്യ ശരീരങ്ങള്‍ ചിന്നി തെരിപിച്ച് കൊണ്ട് ആയിരുന്നു ...
മരിച്ചു വീണ 99 % പേരും പിന്നോക കാരയിരുന്നു അവര്‍ണന്ര്‍ ആയതു കൊണ്ട് , അവരുടെ ഇറച്ചിയില്‍ ബോംബ്‌ ചീളുകള്‍ കയറാതിരുന്നില്ലാ

കേസ് ഇലെ കൂടു പ്രതി ആയ ബാഷ വിധികു ശേഷം കോടതില്‍ വിളിച്ചു പറഞ്ഞ ഭീഷണി ദ്രിശ്യ മാധ്യമങ്ങളില്‍ കണ്ടതും ഓര്‍മയില്‍ തെളയുന്നു
"കോയമ്പത്തൂര്‍ ഇനിയും ആവര്‍ത്തിക്കും" !!!! ഇതായിരുന്നു ഭീഷണി .നിരപരാധി ആണെങ്ങില്‍ നിയമത്തെ പേടികുന്നത് എന്തിനു ?
കോയമ്പത്തൂര്‍ കേസില്‍ മദനിയെ നിരപരാധി ആയി ആണോ അതോ തെളിവുകളുടെ അഭാവത്തില്‍ അന്നോ കോടതി വെറുതെ വിട്ടത് ?
മദനി കേസില്‍ നടന്ന രാഷ്ട്രിയ സമ്മര്‍ദങ്ങള്‍ prosecution എങ്ങനെ സ്വാധീനിച്ചു ?
ഇതൊകെ മനസിലാകെണ്ടാതാണ് .

ചിത്രകാരാ , ഇത് വെള്ളരിക്ക പട്ടണം അല്ല വെറുതെ ഒരു ആളെ പിടിച്ചു സ്ഫോടന കേസില്‍ പ്രതി ആക്കാന്‍ ,
തകത്തായ തെളിവുകള്‍ ഉണ്ട് എന്ന് അനുമനികുകയെ നിവൃത്തി ഉള്ളു .


നമ്മുടെ ജൈലുകള്‍ മദനിമാരെയും , മുതലിക് മാരെയും കൊണ്ട് നിറയട്ടേ .
NB:-ചിത്രകാരന്റെ ജ്ഞാനികളായ , ഹമീദ് മാഷും , ജബ്ബാര്‍ മാഷും ഇതിനെ പറ്റി എന്ത് പറയുന്നു എന്നും ഒന്ന് അന്വേഷികുക ?

നിങ്ങളെന്നെ അനോനിയാക്കി said...

തടിയന്റവിട നസീറും നിരപരാധിയാണ്. സവര്‍ണ്ണ ഭീകരര്‍ ബോംബ് സ്പോടനം നടത്തിയിട്ട് മദനിയെയും നസീറിനെയും പോലുള്ള നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയാണ്. മദനിക്കെതിരെ തടിയന്റവിട നസീര്‍ മൊഴി കൊടുത്തെന്നത് കള്ളക്കഥയാണെന്ന് തെളിഞ്ഞു. നിരപരാധികളായ നസീറിനെയും കൂട്ടാളികളെയും സവര്‍ണ്ണഭീകരന്മാരുടെ ഗൂഢാലാചോനകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പ്രബുദ്ധകേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങും

Baiju Elikkattoor said...

:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:) അടിപൊളി ... ബട്ട് ഈ പോസ്റ്റിൽ ‘ഒരു പൊലയാടി മോൻ’ വിളിയുടെ അഭാവം ഫീൽ ചെയ്യുന്നു. അതങ്ങ് ഞാൻ തീർത്തേക്കാം

നീതിന്യായവ്യവസ്ഥയുടെ അടിവസ്ത്രം പൊക്കി ഹിന്ദുവാണോ മുസൽമാനാണോ എന്ന് മണത്ത് കണ്ടുപിടിക്കുന്ന (കടു: നുമ്മട സവർണ സുരേഷ് ഗോപി..ഷിറ്റ് - അതും സവർണം..) ഒരു പന്ന പൊലയാടിമോൻ കുറച്ചുകാലം മുന്നെ എഴുതി ...

“കോയമ്പത്തൂർ‌ കലാപവും ഹിന്ദു പോലീസുകാരും ഹിന്ദു ന്യായാധിപന്മാരുമാവും അന്വേഷിക്കുക... എല്ലാ കലാപത്തിലും എന്ന പോലെ കുറ്റവാളികൾ‌ രക്ഷപ്പെടാനാവും സാധ്യത ( ഇവിടൊന്നു ക്ലിക്കാം)”

അവന്റെ ഒരു ബാഷാഭായി!!!!

ഈ ഐറ്റത്തിന്റെ വേറേം കുറച്ചു ആഹ്വാനങ്ങൾ വേണേൽ തരാം..


ഇതെവിടെ വന്നതാണെന്നറിയണമെങ്കിൽ ദാ ഇതും കൂടി നോക്കൂ...ക്ലിക്ക്


കുട്ടൻ പറഞ്ഞ “ഗുരുവായൂര്‍ ഇടിച്ചു നിരത്തും , അവിടെ ഞങ്ങള്‍ ബാങ്ങ് വിളിക്കും“ പോലുള്ളവ കുറേ കേരള സമൂഹമിവൻ കാരണം കേട്ടിട്ടുണ്ട്.. ഒരുപക്ഷെ ആ ഒരൊറ്റ കാരണം കൊണ്ട് തന്നെയാവും, (അതുമല്ലെങ്കിൽ കോടതിയേം പോലീസിനേം സവർണനും അവർണനും ഹിന്ദുവും മുസൽമാനും ആക്കി തീർക്കാനുള്ള ഈ നാറികളുടെ ഉളുപ്പില്ലായ്മ കാരണമോ) ചിത്രകാരനു മദനി സാഹിബ് പ്രിയപ്പെട്ടവനായത്. അതെന്റെ വിഷയമല്ല..

Sreejith kondottY said...

ഗുരുവായൂര്‍ ഇടിച്ചു നിരത്തും , അവിടെ ഞങ്ങള്‍ ബാങ്ങ് വിളിക്കും ,

***************************


മദനി അങ്ങനെ പറഞ്ഞിട്ടല്ലേ ഉള്ളൂ, (അങ്ങനെ പറഞ്ഞോ എന്നറിയില്ല) ചെയ്തിട്ടില്ലല്ലോ. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട പള്ളി പോളിച്ചവരും , നേതൃത്വം നല്‍കിയവരും ഇന്ന് വലിയ അധികാരസ്ഥാനങ്ങളില്‍ ആണ് കിടക്കുന്നത്, അല്ലാതെ ജയിലില്‍ അല്ല. മദനി തന്റെ ഭൂതകാല നയങ്ങളില്‍ നിന്ന് മാറിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@sreejith : :)

നിങ്ങളെന്നെ അനോനിയാക്കി said...

ഹൈന്ദവ സവര്‍ണ്ണ മാഡംബി മൂരാച്ചി പൊലയാടിമക്കള്‍ തൊലയട്ടെ. അവര്‍ണ്ണരാണ് തന്തയ്ക്ക് പിറന്നവര്‍. മറ്റവന്മാരെല്ലാം പൊലാടിമക്കളാ ഹല്ല പിന്നെ

സത്യാന്വേഷി said...

Read this news:
മഅ്ദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ല -തടിയന്റവിട നസീര്‍
Thursday, June 24, 2010
കൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസില്‍ താന്‍ മഅ്ദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് തടിയന്റവിട നസീര്‍. ബുധനാഴ്ച രാവിലെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരവെ ചാനല്‍കാമറയെ നോക്കിയാണ് നസീര്‍ ഇക്കാര്യം വിളിച്ചു പറഞ്ഞത്്. 'മഅ്ദനിക്കെതിരെ ഞാന്‍ മൊഴി കൊടുത്തിട്ടില്ല; തെറ്റായ കാര്യങ്ങളാണ് ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്. പ്രതികള്‍ ആരാണ്, എന്താണ് സംഭവിച്ചത്, എന്താണ് കാട്ടിയത് എന്ന് മാധ്യമങ്ങള്‍ സത്യം അന്വേഷിക്കണം' എന്നിങ്ങനെ നസീര്‍ കാമറക്ക് മുമ്പാകെ വിളിച്ചുപറഞ്ഞു. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡ് നീട്ടുന്നതിനാണ് തടിയന്റവിട നസീറിനെയും ഷഫാസിനെയും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയത്.

സത്യാന്വേഷി said...

Contd..
വെളിപ്പെടുത്തല്‍ അന്വേഷണ സംഘത്തിന് തലവേദന

Wednesday, June 23, 2010
കൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന തടിയന്റവിട നസീറിന്റെ വെളിപ്പെടുത്തല്‍ കേരളത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കും. മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തിപകരും. ബംഗളൂരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെ വെളിപ്പെടുത്തല്‍ അന്വേഷണ സംഘത്തിനും തലവേദനയാകും.

മുഖ്യമായും തടിയന്റവിട നസീറിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ്, ബംഗളൂരു സ്‌ഫോടനക്കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രതിചേര്‍ത്തത്.
മഅ്ദനി ബംഗളൂരു ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച വാദങ്ങളിലൊന്ന്, പൊലീസ് കസ്റ്റഡിയിലിരിക്കുന്നയാള്‍ നല്‍കുന്ന മൊഴി വിശ്വസിക്കാനാവില്ല എന്നാണ്. ക്രിമിനല്‍ നടപടിക്രമം-164 അനുസരിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കുന്ന മൊഴിക്കാണ് കോടതികള്‍ കൂടുതല്‍ വിലകല്‍പ്പിക്കുക. എന്നിരിക്കെ, പ്രത്യേക പ്രകോപനമൊന്നുമില്ലാതെ മാധ്യമങ്ങള്‍ക്ക് മുമ്പാകെ നസീര്‍ ബുധനാഴ്ച നടത്തിയ വെളിപ്പെടുത്തല്‍ മഅ്ദനിയുടെ വാദങ്ങള്‍ക്ക് പിന്‍ബലമാകും.

സത്യാന്വേഷി said...
This comment has been removed by the author.
സത്യാന്വേഷി said...

contd,,,
ബുധനാഴ്ച രാവിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരവെ, ചാനല്‍ കാമറക്ക് മുന്നിലെത്തിയ നസീര്‍ അപ്രതീക്ഷിതമായാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. മഅ്ദനിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ നസീര്‍, സ്‌ഫോടനം നടത്തിയത് ആരാണെന്നും എന്തിനാണെന്നും മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. തികച്ചും ശാന്തനായാണ് അയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
തടയന്റവിട നസീര്‍ മാസങ്ങളായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എന്നതിനാല്‍, പുറത്തുനിന്നുള്ള പ്രേരണയാലാണ് ഇത്തരത്തിലെ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് വാദിക്കാനും കഴിയില്ല. മാത്രമല്ല, കോടതിയില്‍ വിചാരവേളയില്‍ നസീര്‍ ഇതേ നിലപാടുതന്നെ ആവര്‍ത്തിച്ചാല്‍, അത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കും.

ഒമ്പത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തുവന്ന മഅ്ദനിയെ ഒരു പ്രതിയുടെ മൊഴിയുടെ ബലത്തില്‍ വീണ്ടും അറസ്റ്റുചെയ്യുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം രൂപപ്പെടുന്നുണ്ട്. വിവിധ വ്യക്തികളും സംഘടനകളും മഅ്ദനിക്ക് പിന്തുണയുമായി രംഗത്തിറങ്ങുന്നു. ഇവരുടെ എണ്ണം ദിനന്തോറും വര്‍ധിക്കുകയുമാണ്.
അതിനിടെയാണ്, മൊഴി നല്‍കിയെന്ന് പറയപ്പെടുന്നയാള്‍ തന്നെ നിഷേധവുമായി പരസ്യമായി രംഗത്തെത്തിയത്. ഇത് മഅ്ദനിക്ക് പിന്‍ബലവുമായി എത്തുന്നവരുടെ നീക്കത്തിന് കൂടുതല്‍ കരുത്തേകും. മഅ്ദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്ന നിലപാടുമായി നില്‍ക്കുന്ന സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണ്ടിവരും.

യരല‌വ said...

തീവ്രവാദികള്‍ ഉണ്ടാവുന്നത് ഒരു സമൂഹത്തിനും അഭിമാനിക്കവതല്ല. നമ്മുടെ രാഷ്ട്രീയക്കാരും രാഷ്ട്രവും ഇത്തരം സെന്‍സിറ്റീവ് ഇഷ്യൂകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ തെറ്റുപറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇരുമ്പഴിക്കുള്ളില്‍ നിരപരാധിയായി ഒരുദിവസമെങ്കിലും കഴിച്ചുകൂട്ടിയവനറിയാം; തടങ്കിലിന്റെ കാഠിന്യമെത്രയെന്ന്.

തന്റെ യുവത്വം തളച്ചിട്ടവരോടും തന്റെ കാലില്‍ ബോംബെറിഞ്ഞ് ഇല്ലാതാക്കിയവരോടും ക്ഷമിക്കാന്‍ മനസ്സുകാണിച്ച ഒരു പൌരനെ രാഷ്ടം ആദരിച്ചില്ലെങ്കിലും ശിഷ്ടജീവിതം ജീവിച്ച് തീര്‍ക്കാനെങ്കിലും അനുവദിക്കുന്നതായിരിക്കും മഹത്വം.

kuttan said...

മദനി ത്രികാല ജ്ഞാനി ആയതു കൊണ്ട് ആകണം ഒക്ടോബര്‍ മാസം ത്തനെ .പൂന്തുറയില്‍ ബാബറി കെട്ടിടം പൊളിച്ചു കഴിഞ്ഞിരുന്നു !!!

ഫൈസാബാദില്‍ (അയോധ്യ സ്ഥിതി ചെയുന district ‌ ) പള്ളിപോളിച്ചു
പ്രതികരിക് പ്രതിഷേധിക്കു ....
പെട്ടി ഓടോ യില്‍ കോളാമ്പി കീറി വിളികുന്നതും ..
മദനി മക്കള്‍ പ്രതികരികുന്നതും
വഴിയില്‍ നിരപരാധികളായ മനുഷ്യര്‍ പിടഞ്ഞു വീഴുനാതും , അമ്പലങ്ങള്‍ അടിച്ചു പോളിച്ചു വിഗ്രഹങ്ങള്‍ തല്ലിപോട്ടിച്ചു
പട്ടിയുടെ തല വെട്ടി കൊണ്ട് വെച്ചതും പൂന്തുറ കാര്‍ ഇനിയും മറക്കാന്‍ ഇട ഇല്ല


നസീര്‍ എന്ന് പറയുന്ന തെണ്ടി മദനിയുടെ , അങ്ങരക്ഷകരില്‍ ഒരു ആളു ആയിരുന്നു ,
നസീറിനെ ( ഒരു തല മുറ എന്ന് ചേര്‍ത്ത് വായിക്കണം ) ഇങ്ങനെ അകിയതില്‍ മദനിയുടെ പങ്കും വലുതു ആണ്

കാക്കര kaakkara said...

മദനി വിഷയത്തിൽ കാക്കരയുടെ ഒരു പോസ്റ്റിലെ വാൽകക്ഷണം...

"നാട്ടിലെ ചെക്കന്മാരെല്ലാവരും, ഹരിപ്പാട്‌ രമണിയുടെ പേർ പറഞ്ഞാൽ രമണിയുടെ പണി പിന്നെന്താ? അതാ കാക്കര മദനിയോടും പറയുന്നത്‌, ബോംബ്‌ പൊട്ടിച്ച്‌ കളിക്കുന്ന ശിഷ്യൻമാർ ഐ.എസ്‌.എസ്‌, പി.ഡി.പി, പിന്നെ അങ്ങയുടെ വീട്ടിലും സൂഫിയയുടെ പർദ്ദ ഷോപ്പിലോ എന്നു വേണ്ട ഒന്നിലതികം ലിങ്കുകൽ താങ്ങളിലേകു നീളുന്നു. ഞാനും വിശ്വസിക്കാം എല്ലാം കെട്ടുകഥകൾ, മാധ്യമ സിൻഡികേറ്റ്‌, പോലിസ്‌ കഥകൾ പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ അങ്ങയെ വിചാരണ ചെയ്യാൻ കേരള സമൂഹത്തിൽ ഉണ്ടാക്കിയ വർഗ്ഗീയ ചിന്തകൾ തന്നെ ധാരാളം."

http://georos.blogspot.com/2009/12/blog-post_15.html

kuttan said...

സത്യാന്വേഷി , സത്യത്തില്‍ എന്താ അന്വേഷണം ?
ബുദ്ധന്‍ കുനിഞ്ഞു താഴോട്ടു നോകി ഇരുന്നു എന്താ അന്വേഷണം :)

അതോ തേജസ് , മാധ്യമം വായിച്ചു ഇരിക്കയാണോ

പന്നി പടകവും ബീഡിയും , കുനിഞ്ഞ ബുദ്ധന്‍ , ആകെ ഒരു വൈക്ലഭ്യം :)

നിസ്സഹായന്‍ said...

ഈ പോസ്റ്റിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
ഒരാളെ പത്തു വര്‍ഷം പിടിച്ചു ജയിലില്‍ ഇട്ടിട്ട്, അവസാനം തെളിവില്ലാത്തതിനാല്‍ വെറുതെ വിടുക. കോയമ്പത്തൂര്‍ കേസില്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നെന്ന് അറസ്റ്റ് ആസൂത്രണം ചെയ്തവര്‍ക്ക് അറിയാമായിരുന്നു. പിന്നെ എന്തിനായിരുന്നു അറസ്റ്റ് ? ചാര്‍വാകന്‍ ഒരിടത്തു കമന്റിയ പോലെ, മദനി, സാമൂഹിക നീതിക്കു വേണ്ടി കീഴാളരും മുസ്ലിംങ്ങളും ഐക്യപ്പെട്ടുകൊണ്ടുള്ള രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതെങ്ങാനും ക്ലെച്ചു പിടിച്ചാല്‍.... ?! കമ്മ്യൂണിസ്റ്റും കോണ്ഗ്രസ്സും ഹിന്ദുവര്‍ഗ്ഗീയവും മുസ്ലിംലീഗും ചിലപ്പോള്‍ മെലിയും. അതിനാല്‍ ഇത്തിരി തീവ്രഇസ്ലാമിസം പറഞ്ഞ അദ്ദേഹത്തെ തീവ്രവാദിയാക്കി ആജീവനാന്തം അകത്തിടുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അവസരം അങ്ങനെ ഒത്തുവന്നു. അതായിരുന്നു കോയമ്പത്തൂര്‍ കേസ്. സര്‍വരാഷ്ട്രീയ കക്ഷികള്‍ക്കും ഇതില്‍ പങ്കുണ്ടായിരിക്കാം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ മനസാക്ഷി ഉണര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ ഇറക്കി കൊണ്ടു വരുന്നതും വോട്ടാക്കി മാറ്റാന്‍ പറ്റുമെന്നു ചിലരെങ്കിലും മനസ്സിലാക്കി. അദ്ദേഹത്തിന്റെ ഭാഗ്യം. പ്രത്യയശാസ്ത്ര വൈരുദ്ധ്യം മറന്ന് എല്ലാ രാഷ്ട്രീയ നപുംസകങ്ങളും ദളിതനെ ഒതുക്കാന്‍ ഒന്നിക്കുമല്ലോ ! ആദിവാസി ഭൂസംരക്ഷണനിയമം ഭരണയില്‍ കേറ്റുന്നതിനും അവസാനം വര്‍ക്കല തൊടുവാക്കോളനിയിലും നാമതു കണ്ടു.
ഇപ്പോള്‍ കര്‍ണാടകയിലെ ഹിന്ദുതീവ്രവാദി നരഭോജികളുടെ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത കുടുക്കില്‍ പെടുത്തിയിരിക്കുന്നു. സത്യാന്വോഷി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ വിളിച്ചു പറയാന്‍ നസീര്‍ ജീവിച്ചിരിക്കട്ടെ.

നിങ്ങളെന്നെ അനോനിയാക്കി said...

മദനിക്കും തടിയന്റവിട നസീറിനും വന്‍പിച്ച ജനപിന്തുണ കൂടിവരുന്നു. സി.പി.എം. മദനിയെ കൈയൊഴിഞ്ഞത് നഷ്ടക്കച്ചവടമാണ്. മദനിയെ അനുനയിപ്പിച്ച് സി.പി.എമ്മിന്റെ കൂടെ നിര്‍ത്തിയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്തനിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് തൂത്ത് വാരാം.

നിങ്ങളെന്നെ അനോനിയാക്കി said...

നിരപരാധികളായ മദനിയെയും തടിയന്റവിട നസീറിനെയും വേട്ടയാടുന്ന സവര്‍ണ്ണ പൊലാടിമക്കള്‍ക്കെതിരെ മുഴുവന്‍ മനുഷ്യസ്നേഹികളും ഒന്നിക്കണം. ഐ.ജി.യും ഞമ്മന്റെ ആളാ അതും മറക്കണ്ട

Readers Dais said...

ഈ നശിച്ച രാഷ്ട്രീയത്തില്‍ നിന്നും മതങ്ങളെ നീക്കിയില്ലെങ്കില്‍ , അധികാരത്തിനായി മാത്രം നടക്കുന്ന ഈ സ്ഫോടനങ്ങള്‍ക്ക് അവസാനമില്ല ...
സെകുലര് രാജ്യമായ ഇന്ത്യയില്‍ എന്തിനു മതത്തെ കൂട്ട് പിടിച്ചു പാര്‍ടികള്‍ , ഏതു മതമായാലും അതോന്നവസനിപ്പിയ്കാനുള്ള വഴിയെന്ത് ??

kuttan said...

"മദനി, സാമൂഹിക നീതിക്കു വേണ്ടി കീഴാളരും മുസ്ലിംങ്ങളും ഐക്യപ്പെട്ടുകൊണ്ടുള്ള രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതെങ്ങാനും ക്ലെച്ചു പിടിച്ചാല്‍.... ?!"നിസ്സഹായ , അത് ക്ലട്ച് പിടിച്ചത് കൊണ്ട് അല്ലേ
മണി യൂസുഫ് ആയതും , ഹരികുമാര്‍ ഇമാമലി ആയതും , ചീനിയപ്പ മുഹമ്മദ്‌ ആയതും , പിനീട് ബോംബ്‌ വച്ച് ഒരുപാടു
"കീഴാളര്‍ക്ക് മോചനം നല്കിയതും " എന്നെനെയ്കും ആയിട്ടു

കൂതറ ടിന്റുമോന്‍ said...

ഏതോ സവര്‍ണന്‍ അവര്‍ണ സ്ത്രീക്ക് കൊടുത്ത സമ്മാനമാണോ ചിത്രകാരന്‍ എന്ന് ഞാന്‍ സംശയിക്കുന്നു ....അദ്ധേഹത്തിന്റെ ഒരുമാതിരിപ്പെട്ട എല്ലാ പോസ്റ്റും പുതിയ തലമുറയില്‍ ആരും തന്നെ കാര്യമായെടുക്കാത്ത അവര്‍ണ സവര്‍ണ വിവരണങ്ങളാണ് (post)...കുറച്ചു പഴമക്കാരുടെ മനസ്സില്‍ ഇത്തരം മനോഭാവങ്ങള്‍ ഉണ്ടായേക്കാം ...അതെല്ലാം കാലഘട്ടത്തിന്റെ സൃഷ്ട്ടി ..അതിനവരെ പുലഭ്യം പറഞ്ഞിട്ടും കാര്യമില്ല ...നായന്മാര്‍ തങ്ങളാലാകും വിധം മറ്റുള്ളവരെ സഹായിച്ചും നാടിനു സേവനം ചെയ്തും മുന്നോട്ടുപോകുന്നുണ്ട് ...അവരില്‍ ആരെകിലും സവര്‍ണ മനോഭാവം വച്ച് പുലര്ത്തുന്നുന്ടെങ്കില്‍ തന്നെ ഏതെങ്കിലും അവര്‍ണന് അതുകൊണ്ട് എന്തെങ്കിലും ദോഷമുള്ളതായി കരുതാന്‍ വയ്യ ..

ചിത്രകാരന്റെ അവസാന രണ്ടു പോസ്റ്റുകള്‍ അദ്ധേഹത്തിന്റെ സമനില തെറ്റിയതിന്റെ ലക്ഷണമാണ് ...അതോ സമകാലിക ഇടതുപക്ഷ രക്സ്ട്രീയമാണോ .....മദനിയും മദൂടിയും രണ്ടായി കാണുന്നത് വിഷയത്തിലുള്ള അറിവ് കുറവാണ് .....ഒരു തീവ്രവാധിയും സഹതാപം അര്‍ഹിക്കുന്നില്ല...മദനി ജയിലില്‍ കിടന്ന 7 വര്‍ഷങ്ങള്‍ കേരളത്തില്‍ സമാടാനപൂര്‍ണമായിരുന്നു എന്ന് മനസ്സിലാക്കണം ...അദ്ധേഹത്തിന്റെ വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗം തിരുവനതപുരം VJT ഹാളിന്റെ പരിഷരത്ത് വെച്ച് ഈയുള്ളവന്‍ കേട്ടതാണ് ..കര്‍ണാടക തമിഴ് നാട് പോലീസിനു മദനി ആരുമല്ല...ഒതുക്കപ്പെടെണ്ട ഒരു ശത്രുവേ അല്ല അവര്‍ക്ക് അയാള്‍ എന്ന് മനസ്സിലാക്കുക .....മദനി ഉള്‍പ്പെട്ട എല്ലാ ബോംബു സ്പോടങ്ങളും കേരളത്തിനു വെളിയിലാണ് നടന്നിരിക്കുന്നത് ..അതുകൊണ്ട് തന്നെ ചത്തത് ഹിന്ദിക്കാരാണോ കന്നടക്കാരാണോ ആണല്ലോ ..അവരൊക്കെ ആരാ നമ്മുടെ ..നമ്മള്‍ മലയാളികള്‍ ..മദനി മലയാളി ...അല്ല പിന്നെ ....ചിത്രകാരന്‍ വെറും പൊലയാടിമോനായിപ്പോകല്ലേ (നിങ്ങളുടെ തന്നെ വാക്ക് കടമെടുക്കുന്നു )

സത said...

രാജ്യദ്രോഹികള്‍ക്ക് പുകമറ സൃഷ്ട്ടിച്ചു രക്ഷപെടാന്‍ അവസരം നല്‍കുന്നവര്‍ ഒന്ന് മനസ്സിലാക്കുക. തങ്ങളുടെ താല്പര്യങ്ങള്‍ക്കായി വാ തോരാതെ ഗുടായിപ്പുകള്‍ മെനഞ്ഞു വിടുന്നവരെ പൊതുജനങ്ങള്‍ക്കു ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്..

നിങ്ങളെക്കൊണ്ട് ആകുന്നതൊക്കെ ശ്രമിക്കൂ.. മതഭ്രാന്തും ജാതിഭ്രാന്തും രാഷ്ട്രീയഭ്രാന്തും ഒക്കെ കൂട്ടിച്ചേരട്ടെ..

shajiqatar said...

പൊലീസിനോടും നീതിന്യായ വ്യവസ്ഥിതിയോടും വളരെയധികം വെറുപ്പ്‌ തോന്നിയ ഒരു വിധിപ്രസ്താവം ആണ് മദനിയെ വെറുതെ വിട്ടുകൊണ്ടുള്ളത്.ഒരാളെ ഇത്രയധികം വര്‍ഷം തടവില്‍ വെക്കുക എന്നിട്ട് തെളിവില്ല എന്നുപറഞ്ഞു വെറുതെ വിടുക,ആ ആളോട് സമൂഹത്തോട് എന്ത് പറഞ്ഞാണ് ഇത് ന്യായീകരിക്കുക.അതുകൊണ്ട്തന്നെ ഇപ്പോഴത്തെ മദനിക്കെതിരെയുള്ള ഈ കേസും സംശയത്തോടെ കാണാന്‍ കഴിയുന്നത് ഒരു തെറ്റല്ല.ഇതില്‍ ഒരു ഗൂഡാലോചന ഉണ്ടെന്നു പറഞ്ഞാന്‍ അതില്‍ കുറ്റം പറയാന്‍ കഴിയില്ല.

യരല‌വ said...

സത:

മദനി ഒരു ചിഹ്നം മാത്രമാണ്. മദനിയുടെ ജോലി അയാള്‍ നേരത്തെ ചെയ്തു കഴിഞ്ഞു; മദനി പൂര്‍ത്തിയാക്കാത്തത് ഗവണ്മെന്റ് ചെയ്ത് തീര്‍ക്കുകയാണ്.നൂറുക്കണകിന് അനുഭവപാഠങ്ങള്‍ കൂടെയുണ്ടായിട്ടും തീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ സംവിധാനം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്.

ജയിലില്‍ പീഡിതനായ മദനിയെ സര്‍ക്കാറിന്റെ ഒരു ഉപകരണമാക്കേണ്ടാതായിരുന്നു; അതിന് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ദീര്‍ഘമായ ഏറ്റുപറച്ചിലിലൂടെ അദ്ദേഹം നിന്ന് തന്നതുമായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ തീവ്രവാദത്തിന്റെ ഒരു ഉപകരണമായിരിക്കുന്നു മദനി. നമ്മള്‍ തന്നെ നമുക്കെതിരാ‍യാണ് വാളെടെക്കുന്നത്. വോട്ട്ബാങ്ക് നാടകത്തിന്റെ ഒരു പരിണിതി എന്നു പറഞ്ഞു സാമാധാനിക്കാനല്ലാതെ ‘ജനങ്ങള്‍ തിരിച്ചറിയും’ എന്ന പ്രതീക്ഷ തീര്‍ത്തും അസ്ഥാനത്താണ്.

സര്‍ക്കാറിന് മറ്റുമേഖലകളില്‍ പാളിച്ചപറ്റുന്നത് പോലെ ക്രമസമാധാന രാജ്യസുരക്ഷാ ആസൂത്രണത്തിലും പിഴവ് തന്നെ സംഭവിച്ച് കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ ഇനിയും ഒരുപാട് ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു. മദനിയെ ഒതുക്കാന്‍ ശ്രമിക്കുന്നതിലൂടെ തീവ്രവാദത്തിന്റെ അനന്തസാധ്യതകളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ഈ ഒളിച്ചോട്ടം ഒരേസമയം ഭീകരവും ഭീരത്വവുമാണ്.

സത said...

യരലവ,

മദനി ജയില്‍ വാസത്തിനു ശേഷം കുഞ്ഞാടായി മാറിയിരുന്നു എന്നും കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ട പാവം മനുഷ്യന്‍ ആണ് എന്നും സംഘടിതമായി ചിലര്‍ വാദിക്കുന്നത് കണ്ടാല്‍ അതൊക്കെ അതേപടി ജനം ചിന്തിക്കുന്നുണ്ട് എന്ന് കരുതരുതേ..നസീറുമായി വളരെ അടുത്ത ബന്ധം ജയിലില്‍ നിന്ന് വന്ന ശേഷവും ഉണ്ടായിരുന്നതായി ഈ മദനി തന്നെ മാധ്യമങ്ങളില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. ബാംഗ്ലൂര്‍ സ്ഫോടനങ്ങളെപ്പറ്റി മദനിക്ക് അറിവുണ്ടായിരുന്നതായി പോലീസ് പറയുന്നത് വരെ മദനി മാധ്യമങ്ങളില്‍ മറ്റൊരു രീതിയില്‍ സമ്മതിക്കുന്നതും കണ്ടിട്ടുണ്ട്. എന്നിട്ടും കുറ്റം ആരോപിക്കപ്പെടുന്ന ആളെ മാത്രമേ വിശ്വസിക്കൂ, പോലീസും എന്‍ ഐ എയും ഒക്കെ പറയുന്നത് ഗൂഡാലോചന ആണെന്നും പറഞ്ഞു നിയമ വാഴ്ച തകര്‍ക്കാന്‍ ശ്രമിക്കുന്നത് എത്ര ആശ്യാസകരമാണ്? തീവ്രവാദികള്‍ക്ക് ചൂട്ടുപിടിക്കാന്‍ മുന്നോട്ടു വരുന്നത് താല്‍ക്കാലിക ലാഭങ്ങള്‍ മാത്രമേ രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാക്കൂ.

മറ്റൊരു വിഷയം മദനി നിരപരാധിയായി ജയിലില്‍ കിടന്നു എന്നാണു!! ഒന്നാമതായി കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കുറ്റവാളിയെ കണ്ടെത്തുക. തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്ത് ഏതൊരുത്തനും കോടതിയില്‍ നിന്നും പുറത്തു വരാം. അത്തരത്തില്‍ ഒന്ന് മാത്രമായേ കോയമ്പത്തൂര്‍ കേസില്‍ മദനിയെ വെറുതെ വിട്ടതിനെ കണക്കാക്കാന്‍ പറ്റൂ. പോരാത്തതിന് രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മദനിയെ രക്ഷിക്കാന്‍ എത്ര മാത്രം ഉണ്ടായിരുന്നു എന്നും ചിന്തിക്കാവുന്നതാണ്.

അതൊക്കെ പോട്ടെ, ഇനി മുതല്‍ കുറ്റവാളികളായി സംശയിക്കുന്നവരെ മനുഷ്യത്വത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യേണ്ട എന്നാണോ? അതോ, കോടതി ശിക്ഷ വിധിച്ച ശേഷം പോലീസ് ജയിലില്‍ അടച്ചാല്‍ മതി എന്നാണോ?

മദനി തന്റെ ഓരോ വേഷങ്ങളും ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.... ആ വേഷങ്ങള്‍ തിരിച്ചറിയാന്‍ എം. എ വരെ പഠിക്കുകയൊന്നും വേണ്ട.

സത said...

യരലവ,

താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. കോടതികള്‍ക്കും സര്‍ക്കാരിനും പോലീസിനും ഒക്കെ പലപ്പോളും ഇത്തരം കേസുകളില്‍ തിരിച്ചടികള്‍ നേരിടുന്നുണ്ട്. അതങ്ങനെയാണ്, തീവ്രവാദികള്‍ക്ക് പ്രത്യേകിച്ച് നിയമങ്ങള്‍ ചട്ടങ്ങള്‍ ഒന്നും ബാധകമല്ലല്ലോ.. മറ്റുള്ളവര്‍ക്ക് അങ്ങനെ ഒട്ടു പ്രവര്‍ത്തിക്കാനും വയ്യല്ലോ.. അതറിയാവുന്ന തീവ്രവാദികള്‍ക്കാണ് ഏറ്റവും വലിയ കരുത്തും!!

യരല‌വ said...

സത: തീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് എങ്ങിനെ തെറ്റുപറ്റുന്നു എന്ന് താങ്കളുടെ അഭിപ്രായം ശ്രദ്ധിക്കുക. നിസ്സഹായാവസ്ഥയുടെ ആഴം കൂടുതല്‍ ബോധ്യമാകും.

1. അതൊക്കെ പോട്ടെ, ഇനി മുതല്‍ കുറ്റവാളികളായി സംശയിക്കുന്നവരെ മനുഷ്യത്വത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യേണ്ട എന്നാണോ?

2. തീവ്രവാദികള്‍ക്ക് പ്രത്യേകിച്ച് നിയമങ്ങള്‍ ചട്ടങ്ങള്‍ ഒന്നും ബാധകമല്ലല്ലോ.. മറ്റുള്ളവര്‍ക്ക് അങ്ങനെ ഒട്ടു പ്രവര്‍ത്തിക്കാനും വയ്യല്ലോ.. അതറിയാവുന്ന തീവ്രവാദികള്‍ക്കാണ് ഏറ്റവും വലിയ കരുത്തും!!


തീവ്രവാദികള്‍, ഞാനുദ്ദേശിക്കുന്നത് മുസ്ലിം തീവ്രവാദത്തെയാണ്. ഇവരും നിയമത്തിനതീതരാണ്. പക്ഷെ സ്വന്തം പൊട്ടിത്തെറിക്കാന്‍ മാത്രം തീവ്ര വികാര-വിശ്വാസമുള്ള ഇവരുടെ മുന്നില്‍ ആധുനിക സംവിധാനങ്ങള്‍ എല്ലാം പരാജയപ്പെടുന്നതാണ് ഇന്ന് ലോകത്തെ സംഭവവികാസങ്ങള്‍ പഠിപ്പിക്കുനത്. തന്റെ മരണത്തോടെ ജീവിതം തുടങ്ങുകയാണെന്നു വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെ അറ്സ്റ്റ്, ഭേദ്യം ചെയ്യല്‍, തലയില്‍ മുണ്ടിട്ട് നടത്തല്‍ എന്നിവയൊക്കെ പല്ലില്‍ കുത്തുന്ന അനുഭവമേയാകുന്നുള്ളൂ. നിലനില്പിന്റെ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ ഭാവിയില്‍ എന്തെങ്കിലും ആശങ്കയുണ്ടാവുമെന്ന് എനിക്ക് ബോധ്യമില്ല. ഇവിടെയാണ് ചെഗ്വേരയുടെ പരിവേഷത്തോടെ കൂടുതല്‍ തീവ്രവാദ ചിഹ്നങ്ങള്‍ രൂപപ്പെടുന്നത്.

മനുഷ്യത്വം മനുഷ്യത്വത്തിനെതിരെ പോരാടുന്ന തീവ്രവാദം എത്ര നിസ്സാരമായാണ് ഇന്ത്യയെ പോലെയുള്ള ഒരു ബഹുസ്വര സമൂഹം കൈകാര്യം ചെയ്യുന്നത്. പത്തുവര്‍ഷത്തെ തീവ്രവാദപോരാട്ടങ്ങളുടെ (വേട്ടകളുടെ) കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ അറിയാം. നാം എവിടെ എത്തിനില്‍ക്കുന്നുവെന്ന്. തീര്‍ത്തും പരിതാപകരം.

പടിഞ്ഞാറ് നോക്കി കാര്യങ്ങള്‍ തീരുമാനിക്കുകയാണ് നമ്മളെന്നു തോന്നുന്നു. അവര്‍ പൊട്ടന്മാരാണെന്ന് നാം എന്നാണ് തിരിച്ചറിയുക. ഗ്വോണ്ടിനാമോയിലെ തടവുകാര്‍ തനിക്കു ഭക്ഷണവും പുസ്തകവും നല്‍കുന്ന വാര്‍ഡന്റെ മുഖത്ത് നോക്കി ഫക്ക് വിളിക്കുന്നത് കേട്ടപ്പോള്‍ ലോകം തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നതില്‍ എത്ര നിസ്സഹായമാണെന്ന് എനിക്ക് നന്നേ ബോധിച്ചു. ഗ്വോണ്ട്നാമോയിലെ തടവുപുള്ളികളെ എന്തു ചെയ്യണമെന്നുവരെ അവര്‍ക്കൊരു തീരുമാനിക്കാനാവുന്നില്ല.

മനുഷ്യത്വത്തെവെച്ചുള്ള ചൂതുകളിയല്ല തീവ്രവാദകേസുകള്‍. 750 ആള്‍ക്ക് ഒരു പോലീസ് വീതമുള്ള കേരളത്തില്‍ പോലീസിന്റെ അമിത ആത്മവിശ്വാസം അപകടമാണ്. (42150 police /31.8 Million population)

സത said...

യരലവ,

നിയമങ്ങള്‍, കോടതികള്‍ എന്നല്ല ഏതൊരു സംവിധാനത്തിനും പരിമിതികള്‍ ഉണ്ട്. അതിനു സര്‍ക്കാരുകള്‍, കോടതികള്‍, പോലീസ് തുടങ്ങിയവയെ കുറ്റപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന നിലപാടുകള്‍ നാം സ്വീകരിക്കണമോ എന്ന് ചിന്തിക്കുന്നതാകും കൂടുതല്‍ നന്ന് എന്ന് തോന്നുന്നു.

നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്താന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ആ നിയമവാഴ്ച്ചയെ പരാതികളില്‍ നിന്നും മുക്തമാക്കാനുള്ള ക്രിയാല്‍മകമായ നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ ഒന്നുമില്ലാതെ, ഒരു പ്രാവശ്യം കുറ്റം തെളിയിക്കപ്പെടാന്‍ സാധിക്കാത്തതിനാല്‍ അയാളെ വീണ്ടും പുതിയ കുറ്റങ്ങള്‍ ചുമത്തേണ്ട എന്ന രാഷ്ട്രീയ സമ്മര്‍ദങ്ങളെ എതിര്‍ക്കണോ അനുകൂലിക്കാനോ എന്നതാണ് ഇവിടുത്തെ വിഷയം. അനുകൂലിക്കുക എന്നാല്‍ നിയമത്തിന്റെ വാഴ്ചയെ രാഷ്ട്രീയമായി/സാമുദായികമായി സംഘടിതമായി ചെറുത്തു തോല്‍പ്പിക്കുക എന്നത് മാത്രമാവും സംഭവിക്കുക എന്ന് ഭയപ്പെട്ടു പോകുന്നു..

ചോദ്യം ഇപ്പോളും പ്രസക്തമാണ്..

മദനി ഇനി എന്ത് കുറ്റം ചെയ്താലും ഒരു പ്രാവശ്യം കുറ്റം തെളിയിക്കപ്പെടാതെ ഒന്‍പതു വര്ഷം ജയില്‍ കിടന്നത് കൊണ്ട് അറസ്റ്റ് ചെയ്യേണ്ട എന്നാണോ? മദനിയുടെ വാക്കുകള്‍ മാത്രം നാം വിശ്വസിച്ചാല്‍ മതി എന്നും കരുതണോ?

ഇനി, ഇതേ പോലെ മറ്റൊരു ചോദ്യം, ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെട്ടു അഭിനവ് ഭാരത്തിന്റെ ചില ഹിന്ദു തീവ്രവാദികള്‍ ജയിലില്‍ കിടപ്പുണ്ടല്ലോ.. അവര്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ കൊടുക്കണോ? അതായത്, കുറ്റം തെളിയിച്ച ശേഷം ജയിലില്‍ അടച്ചാല്‍ മതി എന്നോ മറ്റോ? അവരുടെ മനുഷ്യാവകാശം എന്തെ ആരും ചിന്തിക്കാത്തത്? അവര്‍ക്ക് പിന്നില്‍ സംഘടിതമായി സമുദായ സംഘടനകള്‍ ഇല്ലാത്തത് കൊണ്ടാണോ?

ഒന്നും മനസ്സിലാകുന്നില്ലല്ലോ.. പോത്തിനെ ചാരി എരുമയെ വെട്ടുന്നത് മനസ്സിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടോ?

യരല‌വ said...

സത:
തീവ്രവാദികള്‍ നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുകയല്ല ; നിയമവാഴ്ചയെ തന്നെ പാടെ നിരസിക്കുകയാണ്. നിയമം നിര്‍മ്മിക്കുന്ന ജനായത്ത സംവിധാനങ്ങളേ പോലും ദൈവ-മത വിശ്വാസികള്‍ പൂര്‍ണ്ണമനസ്സാലേ അംഗീകരിക്കുന്നില്ല; പിന്നെയെങ്ങിനെയാ അവരില്‍ നിന്നും നിയമവാഴ്ച്ചയെ പരാതികളില്‍ നിന്നും മുക്തമാക്കാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ പ്രതിക്ഷിക്കേണ്ടത്.

പരിശുദ്ധാത്മാവിനെ പ്രാര്‍ത്ഥിച്ച് പാര്‍ട്ടി സമ്മേളനം തുടങ്ങുന്ന കേരളാകൊണ്‍ഗ്രസ്സും, അല്ലാഹുവിനെ വിളിച്ച് യോഗം ആരംഭിക്കുന്ന മുസ്ലിം ലീഗും നിയമാസഭാതലത്തിലെത്തുമ്പോള്‍ ഉപചാരത്തിന് വേണ്ടിയല്ല ഭരണഘടന കയ്യിലെടുക്കുന്നതെന്നത് സശയിച്ചുകൂടെ. തീവ്രമത-ദൈവ വിശ്വാസം ജീവിതമൂല്യമായിക്കാണുന്ന ഒരു സമൂഹത്തില്‍ നിന്നും തീവ്രവാദം വളര്‍ന്നേകൊണ്ടേയിരിക്കും; ജനാധിപത്യ ഭരണഘടനാ നിര്‍മ്മാണ സംവിധാനങ്ങളുടെ ഇടവഴികളില്‍ തന്നെ തീവ്രവാദം പതിയിരിക്കുമ്പോള്‍ - അതായത് പോത്തിനെ ചാരി എരുമയെ വോട്ടാക്കുന്നത് കാണുമ്പോള്‍ -ചിരിക്കാതെ എന്തു ചെയ്യും.

ഭരണഘടന അംഗീകരിക്കാത്തവരെ ഭരണഘടനകൊണ്ട് വിചാരണ ചെയ്യുമ്പോള്‍ ആരാണ് വിഡ്ഢിയാവുന്നത്. ഒരു നൂറു മദനിമാരെയോ അഭിനവ്ഭാരത്തിന്റെ പ്രവര്‍ത്തകരേയോ ജയിലിലടച്ചാല്‍ തീവ്രവാദം അവസാനിക്കുമോ; മദനി തൂക്കിലേറ്റിയാല്‍ തീവ്രവാദം ഇല്ലാതാവുമെങ്കില്‍ അയാള്‍ തന്നെ പറഞ്ഞിരുന്നല്ലോ അദ്ദേഹത്തെ തൂക്കിലേറ്റാന്‍. ഈ വിഷയത്തില്‍ വളരെ സത്യസന്ധനാണ് മദനി എന്നാണ് എനിക്കു അറിയാന്‍ കഴിഞ്ഞത്. മദനിവേട്ട ഒരു മുന്‌വിധിയുമില്ലാതെ അന്വേഷിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലും പത്ത് വര്‍ഷം സംശയത്തിന്റെ നിഴലില്‍ നിന്ന ഒരാളെ തുറന്ന് വിട്ടാലും അയാളെ നീരീക്ഷിക്കാതെ നമ്മുടെ സ്വകാര്യപോലീസ് എന്തെടുക്കുകയായിരുന്നു.

പരിമിതിയുള്ള നിയമങ്ങളും കോടതികളാണെങ്കില്‍ പോലും; നമ്മുടെ നിയമങ്ങളില്‍ എവിടെയൊക്കേയോ നീതിനിഷേധങ്ങള്‍ പതിയിരിക്കുന്നു. അതിന്റെ നടത്തിപ്പില്‍ പക്ഷപാതിത്വം പതിവായിരിക്കുന്നു, രാഷ്ട്രീയ സമുദായിക രാഷ്ട്രീയത്തിന് വിലക്കുവാങ്ങാന്‍ മാത്രം നിയമസംവിധാനങ്ങള്‍ പാകപ്പെട്ടിരിക്കുന്നു. ഇന്നത്തേക്കാളും ശക്തമായി തീവ്രവാദ ശക്തികള്‍ ഇനിയും ശക്തമാകാനുള്ള സാധ്യതകള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

സത, ആലോചിച്ചു നോക്കിയിട്ടുണ്ടോ ? 53 വര്‍ഷം സ്വത്ന്ത്രമായിരുന്ന ഭാരതത്തിന് ഇന്നും മതേതരത്വം എന്താണെന്നതിന് നേരെചൊവ്വെ നിര്‍വചനമില്ല. ന്യുനപക്ഷവകാശം, സംവരണം, ഹരിജനപീഡന നിരോധനനിയമം ആധുനീക ഇന്ത്യയുടെ ഭരണഘടനയിലെ ‘വികലാംഗ’ ആവശ്യങ്ങളുടെ എണ്ണം കൂടിവരികയാണ്.

ചെലക്കാണ്ട് പോടാ said...

മദനി നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല. തെളിവില്ല എന്ന് പറഞ്ഞാണ് വെറുതെ വിട്ടത്. തെളിവില്ല എന്ന് കോടതി പറയുന്നതിന്റെ അര്‍ത്ഥം നിരപരാധി എന്നല്ല. മദനി അപരാധിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അന്ന് മദനി ജയിലില്‍ പോയില്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് മദനി അനുകൂലികള്‍ ചിന്തിക്കണം. നിരപരാധി ഒന്‍പത് വര്‍ഷം ജയിലില്‍ കിടന്നു എന്ന വാദം കാല്പനികമാണ്. ഇടത്-വലത് നേതാക്കളുടെ സമ്മര്‍ദ്ധം കാരണം തമിഴ്നാട് ഗവര്‍ണ്മേന്റ് കോയമ്പത്തൂര്‍ കേസ് തോറ്റുകൊടുത്തതാണ്. അതാണ് വിധിക്കെതിരെ അപ്പീല്‍ കൊടുക്കാതിരുന്നത്. ഇന്ന് കാണുന്ന തീവ്രവാദത്തിന്റെ പിതാവ് മദനിയാണ്. തീവ്രവാദം ഇവിടെ ഉള്ള കാലത്തോളം മദനിയാണ് ഒന്നാം പ്രതി. തന്റെ കാല് കളഞ്ഞവന് മദനി മാപ്പ് കൊടുത്തെന്ന വാദവും കാല്പനികമാണ്. മദനിയെ പുറത്ത് നിന്ന് ആരും ബോംബ് എറിഞ്ഞതല്ല. അശ്രദ്ധയില്‍ സ്വന്തം പാളയത്തില്‍ നിന്ന് പറ്റിയതാണ്. മദനി പേരു പറഞ്ഞ ചിലരെ പ്രതിയാക്കി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഒരു തെളിവും ലഭിച്ചില്ല. കോടതി പ്രതികളെ വെറുതെ വിടുകയും ചെയ്തു. അന്ന് കമാന്റോകളുടെ അകമ്പടിയില്‍ മാത്രം ചരിക്കുന്ന മദനിയെ ആര്‍ക്കും ബോംബ് എറിഞ്ഞ് അക്രമിക്കാന്‍ കഴിയുമായിരുന്നില്ല. അന്‍‌വര്‍ശ്ശേരിയില്‍ സ്വന്തം കെട്ടിടത്തില്‍ വെച്ചാണ് മദനിക്ക് ബോംബ് സ്പോടനത്തില്‍ പരിക്ക് പറ്റിയത് എന്ന് അവിടെ അന്നേ പാട്ടാണ്. മദനിക്ക് വേണ്ടി വക്കാലത്ത് പറയുന്നവര്‍ കപടപുരോഗമനവാദികളാണ്.

സത said...

യരലവ,

നിങ്ങള്‍ സവര്‍ണ്ണ അജെണ്ടയുടെ ആളാണല്ലേ? :) ഈ പോസ്റ്റിന്റെ ഉടമസ്ഥന്‍ മദനി വിഷയത്തില്‍ സവര്‍ണ്ണ അജെണ്ടയില്‍ പെട്ട് ദേശസ്നേഹത്തിന്റെ പടുകുഴിയില്‍ വീണിരുന്നു(പഴയ പോസ്റ്റ്‌ വായിച്ചിട്ടുള്ളവര്‍ക്കറിയാം). എങ്കിലും ആ അജണ്ട തിരിച്ചറിഞ്ഞ അദ്ദേഹം പെട്ടന്ന് തന്നെ കീഴാളരുടെ പുതിയ നേതാവായ മദനിയുടെ പിന്നില്‍ അണിനിരന്നിട്ടുണ്ട്. ഇസ്ലാമിക ഭരണകൂടം ഇന്ത്യയില്‍ നിലവില്‍ വന്നാല്‍ അമുസ്ലീങ്ങള്‍ കപ്പം കൊടുക്കുമ്പോള്‍(പണ്ട് അങ്ങനെ ഉണ്ടായിരുന്നു എന്നതും സവര്‍ണ്ണ അജണ്ട ആണേ..) കീഴാളരെ ഒഴിവാക്കാമെന്നു ബാബാ മദനി സാഹിബ് വാക്കാല്‍ ഉറപ്പും കൊടുത്തിട്ടുണ്ട്‌..

അതുകൊണ്ട് സവര്‍ണ്ണ അജെണ്ടക്ക് 'ക്ലച്ചു' പിടിപ്പിക്കാന്‍ വേറെ സ്ഥലം നോക്ക് ഇഷ്ട്ടാ.. :)

ചെലക്കാണ്ട് പോടാ,

മദനിയുടെ കാല്‍ ആര്‍ എസ് എസ്സുകാര്‍ ബോംബു വച്ച് തകര്‍ത്തിട്ടു സവര്‍ണ്ണ അജെണ്ടയുമായി ഇറങ്ങിയിരിക്കുന്നോ? മദനിയെ യേശു ക്രിസ്തുവുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകള്‍ വായിക്കൂ.. 'ചരിത്രം' നേരായിട്ടു വായിച്ചു പഠിക്കൂ.. എന്നിട്ട് ചെലക്കാണ്ട് പോടാ.. :)

യരല‌വ said...

സത:ഇസ്ലാമീക മത തീവ്രവാദം മദനിയെ വിട്ട് എന്നോ സ്വതന്ത്രതാവളങ്ങള്‍ തേടിപ്പോയിരിക്കുന്നു; മദനി നല്ലൊരു പ്രാസംഗികനാവാം; പക്ഷെ നല്ലൊരു കോ-ഓര്‍ഡിനേറ്റര്‍ അല്ല. സ്ക്കൂള്‍ തലത്തില്‍ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു സാദാ ഉസ്താദിനപ്പുറം മദനിയെ പര്‍വ്വതീകരിച്ച് തീവ്രവാദത്തിന് മണ്ണിട്ട് കളയാമെന്നത് വ്യാമോഹം മാത്രമാണ്. ജയിലില്‍ നിന്നിറങ്ങിയ മദനിയില്‍ ഒരു തീവ്രവാദിയെ തേടിപ്പോയ പലരും നിരാശരായിരുന്നു. അന്‌വാറുശ്ശേരി യതീംഖാനയും, ചില ആത്മീയ പ്രസ്ഥാനങ്ങളുമായി കഴിഞ്ഞുകൂടാന്‍ ആഗഹിച്ചിരുന്ന മദനി, ചിലപ്പോള്‍ തീവ്രവാദത്തില്‍ നിന്നു അകന്ന് നിന്നതായിരിക്കുമോ ബാങ്കളൂര്‍ സ്ഫോടനത്തിന്റെ പേരില്‍ കുടുങ്ങുന്നതിന് കാരണം ; അതോ സത്യസന്ധമായി രാഷ്ട്രീയംകളിക്കാനിറങ്ങിയതോ ? അതോ; മതവും രാഷ്ട്രീയവും ഒരു കിടപ്പറ പങ്കിടുന്നതിന്റെ ബന്ധപ്പാടോ ? ഒരു കാര്യം ഉറപ്പാണ് ‘ മദനിയെ ഒരു രാഷ്ട്രീയക്കാരനും വിശ്വസിക്കാനാവില്ല, പച്ചയായി കിടപ്പറ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് കളയും. നെല്‍‌സണ്‍ മണ്ഡേലയെപ്പോലെ മദനിയില്‍ നിന്നു ഇനിയും എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ ? (ഹ ഹ മദനി ഗാന്ധിജിയിലും, പിന്നെ യേശുവിലും ഇപ്പോഴിതാ മണ്ടേലയിലും എത്തി നില്‍ക്കുന്നു)

മനുഷ്യനെ മാത്രം കണ്ടു പരിചയമുള്ള എനിക്ക് കീഴാളനും സവര്‍ണ്ണനും പിന്നെ ഏത് ജാതിയുണ്ടായാലും എല്ലാം എന്റെ കുളിമുറിയില്‍ നഗ്നന്‍ മാത്രം.

പിന്നെ; ചിത്രകാരന്‍ പറയുന്നപോലെ:
“സവര്‍ണ്ണ ഹൈന്ദവ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുക /ഇസ്ലാം മതത്തോടുള്ള അസഹിഷ്ണുത/ അവര്‍ണ്ണ ശബ്ദങ്ങളോടുള്ള പ്രതികാരവാഞ്ച/ തീവ്രവാദത്തിന്റെ പുകമറ ഉപയോഗിച്ച് സാക്ഷാത്ക്കരിക്കാനുള്ള കുടില നീക്കങ്ങള്‍/ -ഇതൊന്നുമല്ല മദനി നിയമക്കുരുക്കില്‍ പെടുന്നതിന്റെ പ്രത്യക്ഷ കാരണങ്ങള്‍. ഇത്തരം പ്രതിഭാസങ്ങള്‍ ഒരുപകരണമേയാകുന്നുള്ളൂ. (മദനിയെ കോയമ്പത്തൂര്‍ കേസിലെ വിചാരണയില്‍ സാക്ഷിയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി തെളിവുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥരുടെ തട്ടിപ്പ് പൊളിച്ചെടുത്തതും നിരപരാധി എന്ന് വിധിയെഴുതിയതും ഒരു സവര്‍ണ്ണനായ ജഡ്ജിയായിരുന്നു)

കുട്ടന്‍ said...

പ്രിയപ്പെട്ട യരലവ ,
"രാഷ്ട്രീയ സമുദായിക രാഷ്ട്രീയത്തിന് വിലക്കുവാങ്ങാന്‍ മാത്രം നിയമസംവിധാനങ്ങള്‍ പാകപ്പെട്ടിരിക്കുന്നു. ഇന്നത്തേക്കാളും ശക്തമായി തീവ്രവാദ ശക്തികള്‍ ഇനിയും ശക്തമാകാനുള്ള സാധ്യതകള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു."
താങ്ങളുടെ മേല്‍ ചൊന്ന , വാചകം താനെ ആണ് മദനി വിഷയത്തില്‍ സംഭവിച്ചതും
ഇവിടെ മദനി ചുമ്മാ ജയിലില്‍ പോണം എന്ന് ആരും പരയുനില്ല
കുറ്റം ചെയ്തിടുന്ടെങ്ങില്‍ പോണം എന്നെ പറയുന്നുള്
ഇതിനു എതിരെ ഇത്രയ്ക്കു ഹലിലകതിന്റെ ആവശ്യം എന്താണ് ?
കോയമ്പത്തൂര്‍ കേസ് ഇല മദനി നിരപരാധി അയയി ആണോ കോടതി വെറുതെ വിട്ടത് ?
അതോ തെളിവുകളുടെ അഭാവത്തില്‍ ആണോ ? ഒന്ന് അന്വേഷികുക്ക ....
തെറ്റ് ചെയ്തിടുനടെഗില്‍ മദനി ശിക്ഷ അനുഭവിക്കണം
അതിനു പകരം നീതി ന്യായ കോടതികളെ വെല്ലു വിളിച്ചു കൊണ്ട് ഇപ്പൊ നടത്തുന്ന
ഹളിലക്കങ്ങളുടെ ഉദേശം വ്യക്തമാണ്‌ ..
സെപ്റ്റംബര്‍ 11 ശേഷം അമേരിക്കയില്‍ ഒരു ഭീകരാക്രമണം ഉണ്ടാകാതിരുന്നത് ...
ആ രാജ്യത്തിന്‍റെ സുരക്ഷബോധവും ജനങ്ങളോടുള്ള പ്രതിബദ്ധത ഒന്ന് കൊണ്ട് താനേ ആണ് ..
മുന്‍ ഇന്ത്യന്‍ പ്രഹ്ടിരോധ മത്രിയെ പോലും തുണി ഉരിഞ്ഞു നടത്തിയ പരിശോധന കര്കശ്യം ആണ്
വീണ്ടും ഒരു അക്രമത്തില്‍ നിന്നും ആ രാജ്യത്തെ രക്ഷികുന്നത് .
ഇനിയം ഒരുപാടു mammoty മാരെയും , shahrukh khan മാരെയും , kamal hasan മാരെയും തുണി ഉരിഞ്ഞെന്നും വരാം ..
അതിനു ഒക്കെ നമുക്ക് ഇവിടെ ഇരൂനു പ്രതിഷേധികുകയും ചെയാം .. ബ്ലോഗ്‌ എഴുതാം , പത്രകുറിപ്പ് ഇറക്കം
കാരണം പ്രതിഷേധം നമ്മുടെ അവകാശം എന്ന പോലേ സുരക്ഷ അവരുടെ അവകാശവും ഉത്തരവാദിത്തവും ആണ് .
നിലനില്പിനെയും സുരക്ഷയും കുറിച്ച് ഉത്തരവാദ പെട്ട ഇതൊരു ഭരണകൂടവും ഇങ്ങനെ ഒക്കെ വേണം ചെയ്യാന്‍
നിര്‍ഭാഗ്യ വശാല്‍ ഇപ്പൊ നടക്കുന്ന ,കേരള പോലീസ് കളികള്‍ ഭാരതത്തെ എവിടെ കൊണ്ട് എത്തിക്കും എന്ന് കണ്ടു താനെ അറിയണം ..
ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏതൊരു ഭരണ കൂടതിന്റെയും ബാധ്യത ആണ് ..
ഈ രാജ്യത്തു ജനിച്ചു വീഴുമ്പോള്‍ തനെ , വഴിഒരങ്ങളില്‍ , എന്നെകിലും പൊട്ടിചിതരാന്‍ ഉള്ള മാംസപിന്ദങ്ങള്‍ ആണ് താന്‍ എന്ന ബോധാതലം ആണ് ഓരോ ഇന്ത്യ കാരനേയും വെയട്ടആടുന്നത്
ആ രാജ്യത്തു ഭീകരവാദിക വേണ്ടി മനുഷവകാശം പറയുന്നത് ....ഭീകരവആതം അല്ലെങ്ങില്‍ മറ്റു എന്താണ് ?
കോടതിയെ ബഹുമാനിക്കുന്നു എന്നും കീഴടങ്ങാന്‍ തയാര്‍ എന്ന് മദനി പറഞ്ഞാലും , അതിനെ യും എതിര്‍ത്ത് കോടതിയയൂം തെറി പറഞ്ഞു
മനുഷ്യാവകാശ വടികളുടെ ലക്‌ഷ്യം പകല്‍ പോലെ വ്യക്തം .രാജവിനെകളും വലിയ രാജഭക്തി എന്ന് പറയുന്നതിന് പകരം ,
യദാര്‍ത്ഥ ഭീകരവാദത്തിന്റെ ആശയതലതിലെക്കാന് അവര്‍ നമ്മെ കൂടി കൊണ്ട് പോകുന്നത് ..
അപവാദങ്ങളെ ഉദാഹരങ്ങള്‍ അകി , നീതിന്യായ വ്യവസ്ഥിതിയെ പാടെ തള്ളി പറയുക വഴി ഭീകരവആദികള്‍ക്ക് ആശയപരമായ പിന്തുണ ആണ് നല്‍കുന്നത് എന്നും ഓര്‍ക്കുക..
വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഒതിയിട്ടു കാര്യം ഇല്ല .
യാതാരോ ദയ ദാക്ഷണ്യവും തീവരവാദികള്‍ അര്‍ഹികുനില്ല ...
പരോക്ഷം ആയി പോലും മദനിക്ക് വേണ്ടി വാദികുന്നവര്‍ രാജ്യദ്രോഹികള്‍ താനെ ആണ് ...
തീവരവാദി ആകാന്‍ വിദ്യാഭാസം വേണം എന്ന ധ്വനി കൂടി "യ ര ല വാ" പറയുന്നു :)
ശെരി ആയിരിക്കാം ബിന്‍ലാദന്‍ ന്റെ എഞ്ചിനീയറിംഗ് വിദ്യാഭാസം മദനികു ഇല്ലായിരിക്കാം ..
ഭീകരവാദം സിവില്‍ എഞ്ചിനീയറിംഗ് നു വേണ്ടി അല്ലാത്തത് കൊണ്ടും തല്‍കാലം യോജിക്കാന്‍ വയ്യ ...അങ്ങനെ കരുതാന്‍ നിര്‍വാഹം ഇല്ല യ ര ല വാ :)
"ഇസ്ലാമീക മത തീവ്രവാദം മദനിയെ വിട്ട് എന്നോ സ്വതന്ത്രതാവളങ്ങള്‍ തേടിപ്പോയിരിക്കുന്നു"
അങ്ങനെ പോയതാണ് നസീര്‍ :)
അങ്ങനെ "സ്വതന്ത്രരായ " നൂറുകനകീനു പേരും ..
മദനിയുടെ സാദാ അങ്ങരക്ഷകന്‍ ആയിരുന്ന നസീര്‍ ഇന്റെ ഉസ്താദ് ആരെന്നു കൂടി അറിയണം :)
ആരാണ് അയാളെ തീവരവാദി അകിയത് എന്ന് ഒന്ന് അന്വേഷികണം ..

സത said...

കുട്ടാ..., (നടന്‍ ബാലചന്ദ്ര മേനോന്‍ എന്ന സവര്‍ണ്ണന്‍ വിളിക്കുന്ന ട്യൂണില്‍.. :))

ദാ.. സവര്‍ണ്ണ അജെണ്ടകള്‍ നിരത്തിയിരിക്കുന്നത് വായിക്കൂ..

സത said...

യരലവ,

കുറ്റവാളികളെ ആണോ പോലിസിനെ ആണോ മുഖവിലക്കെടുക്കേണ്ടത് എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. മദനിക്ക് നസ്സീറുമായി വളരെ അടുത്ത ബന്ധം ഉണ്ട്/ഉണ്ടായിരുന്നു എന്ന് മദനി തന്നെ മാധ്യമങ്ങളില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷവും നസ്സീറുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും മദനി പറഞ്ഞിട്ടുണ്ട്. രാജ്യത്തിലെ പ്രമുഖ നഗരത്തിലെ സീരിയല്‍ സ്ഫോടനങ്ങള്‍ നടത്തിയ നസ്സീറും കൂട്ടാളികള്‍ക്കും ബന്ധമുള്ള മദനി രാജ്യദ്രോഹികളുമായി കൂട്ടുകൂടിയിട്ടുള്ള ഒരേ ഒരു കാരണം മതി, പോലീസ് അറസ്റ്റില്‍ ആകാന്‍. അയല്‍വാസിയെ വെട്ടിക്കൊന്ന പ്രതികളെ ബന്ധപ്പെടുന്ന ഒരാളോട് കാണിക്കുന്ന സഹതാപം രാജ്യദ്രോഹികളായ ഭീകരവാദികളോട് ബന്ധപ്പെട്ട മദനിയോട്‌ കാണിക്കണം എന്ന് പറയുന്നത് തികച്ചും ട്രാജടിയാണ്. ഇവിടെ ആണ് സാമുദായികമായി കളിക്കുന്ന സങ്കുചിത രാഷ്ട്രീയം.

മദനി മാറി/നന്നായി എന്നൊക്കെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഓരോരുത്തര്‍ പറയുന്നത്? എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് മദനി നിരപരാധി ആണ് എന്ന് ചിന്തിക്കുന്നത്? മദനിക്കനുകൂലമായി നസീര്‍ സംസാരിച്ചപ്പോള്‍ ഉടന്‍ സവര്‍ണ്ണ ഗൂഡാലോചന പുറത്തു വന്നു എന്നൊക്കെ പറയുന്നവര്‍ തീവ്രവാദികളുടെയും ഭീകരവാദികളെയും ആണ് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്.. അവരുടെ കുടില പ്രവൃത്തികളില്‍ ചത്ത്‌ വീഴുന്ന നിറവും ജാതിയും മതവും തിരിച്ചറിയാന്‍ വയ്യാത്ത ജനങ്ങളുടെ സുരക്ഷ ആഗ്രഹിച്ചാല്‍ ഒരു കന്ഫ്യൂഷനും വരില്ല..

ഇനി മദനിയും നസ്സീറും പറയുന്നത് മാത്രം വിശ്വസിച്ചാല്‍ നാട്ടില്‍ എന്തിനാണ് കോടതി? പോലീസ്? പട്ടാളം? കുറ്റവാളികളോട് ഫോണില്‍ നിങ്ങള്‍ നിരപരാധി ആണോ എന്നൊന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടില്ലേ? ഇനി വേണമെങ്കില്‍ വല്ല വാഴക്കുല മോഷ്ട്ടിക്കുന്നവനെയും ഇടിക്കാനും ഉരുട്ടാനും കുറച്ചു നിയമങ്ങള്‍ ബാക്കി വച്ചേക്കാം.. എന്താ?

അതിത്തിരി കടന്നു പോയാല്‍, മദനിയുടെ ആഗ്രഹം പോലെ, മുസ്ലീങ്ങളുടെ കുറ്റം വിചാരണ ചെയ്യാന്‍ മുസ്ലീം ന്യായാധിപന്മാരെ വക്കാം. നിയമം വേണമെങ്കില്‍ ശരീയത്ത് ആക്കാം..
ഇനി വേണമെങ്കില്‍ സവര്‍ണ്ണ ജഡ്ജിയും അവര്‍ണ്ണ ജഡ്ജിയും ക്രിസ്ത്യന്‍ ജഡ്ജിയും ഒക്കെ അവരവരുടെ കേസുകള്‍ക്ക്‌ വിധി പറയട്ടെ.. അല്ലെങ്കില്‍ അതല്ലേ യഥാര്‍ത്ഥ മതേതരത്വം? :)

കുട്ടന്‍ said...

വിളികു നന്ദി :)

സത , ലേഖനം നന്നായിടുണ്ട് ..

ഈ ഉണ്നകന്‍ മാരുടെ വക്താക്കള്‍ താനെ ആണ് കുരങ്ങന്‍ KEN ന്നും (അച്യുതാനന്ദന്റെ പ്രയോഗം‍) , പോക്കേര്‍ എന്നാ Jocker ഉം
ഏക ലോക ധൃവീകരണത്തില്‍ പാര്‍ട്ടി ക്ക് ഉണ്ടായ ധൈഷനികംമായ ആശയ ദാരിദ്ര്യത്തിന്റെയും മൂല്യച്ചുതിയുടെയും ഉദാഹരനാഗങ്ങള്‍ ആണ് സ്വത്വ ബോധം മാത്രം ഉള്ള ഈ സത്വങ്ങള്‍ .

ജമഅത്തിനും , കമ്മ്യൂണിസ്റ്റ്‌ ലോകത്തിനും സമാനമായ ഭീഷണി , ലോക പോലീസായ അമേരിക്ക എനെന്നിരികീ ആശയപരമായ കൊടുക്ക വാങ്ങലുകള്‍ അവര്‍ നടത്തിയിരുന്നു ..
അതിന്റെ ഉപോല്‍പന്നങ്ങള്‍ ആണ് KEN ഉം പോക്കെരും ....
CPM ഇല് onsite ജോലിക് പോയ ഇത് പോലെ ഉള്ള ജമാഅത്തെ ഇസ്ലാമികള്‍ , പാര്‍ട്ടിയെ മറ അകി കൊണ്ട് ഭീകരവാദം നടത്തുന്നു .


അമേരിക്കന്‍ വിരോധം ഉള്ള ജമ അതിനു , സോളിഡാരിറ്റി പോലെ ഉള്ള പുകമറ സൃഷ്ടിച്ചു , പൊതു സമൂഹത്തെ കബളിപിക്കുക എന്നാ ലക്‌ഷ്യം തിരിച്ചു അറിയാന്‍ ഉള്ള ബുദ്ധി കമ്മ്യൂണിസ്റ്റ്‌
ചിന്തകരില്‍ ഇല്ലാതെ പോകുകയും അവരുടെ ചോറു പട്ടാളം കമ്മ്യൂണിസ്റ്റ്‌ ചിന്തകളെ താനെ ഹൈജാക്ക് ചെയുകയും ചെയ്തതാണ് സമീപ രാഷ്ട്രീയ സംഭവങ്ങള്‍ ചൂണ്ടി കാനികുന്നത്

വെറും 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് , ജമ അതിന്റെയും , ലോക മുസ്ലിമിങ്ങളുടെയും , മിശിഹ ആയിരുന്ന അമേരിക്ക എപ്പോഴാണ് ശത്രു ആയി മാറിയത് എന്ന് ചിന്തിക്കണം.
USSR ഇല്ലാതാകുകയും , ഇസ്ലാമിക്‌ , കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ക് ഏകീകൃത മായ ആശയതലങ്ങളിലീക് വളരുകയും ചെയ്തപോഴാണ് ഈ ജാര സങ്കര ആശയങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ ചിന്തകളായി മാറാന്‍ തുടങ്ങിയത്

ഭാരതീയന്‍ said...

മദനി അപരാധിയാണെന്നോ നിരപരാധിയാണെന്നോ വിധി കല്‍പ്പിക്കേണ്ടത് മാധ്യമങ്ങളോ ബ്ലോഗര്‍മാരോ അല്ല. രാജ്യത്തെ നിയമ സംവിധാനങ്ങളാണ്.ജൂഡീഷ്യറിയാണ്. എന്നാല്‍ ആ ജുഡീഷ്യല്‍ സംവിധാനവും പക്ഷപാതപരമായി പെരുമാറുന്നു എന്ന തോന്നല്‍ ഒരു ജനതയ്ക്കും ഉണ്ടാകാന്‍ പാടില്ല. വിചാരണത്ത‌ടവുകാരനായി പത്തുകൊല്ലം ഒരാളെ ജയിലിലിട്ടിട്ട് ഒടുവില്‍ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിടുമ്പോള്‍ ജുഡീഷ്യറിയിലും നിയമസംവിധാനങ്ങളിലുമുള്ള വിശ്വാസ്യതയാണു നഷ്ടമാകുന്നത്. ആ നാടകം ആവര്‍ത്തിക്കുമോ എന്ന് മദനി അനുകൂലികള്‍ കരുതുന്നത് അസ്ഥാനത്താണെന്നു പറയാനാകില്ല. കാശിനു കലാപം സംഘടിപ്പിച്ചുകൊടുക്കും എന്നു പറയുന്ന പ്രമോദ് മുത്തലിക്കുമാര്‍ക്കെതിരെ ഈ നിയമസംവിധാനങ്ങളുടെ കൈകള്‍ നീളാത്ത സാഹചര്യത്തില്‍ വിശേഷിച്ചും.
ഇത്രയും എഴുതിയതുകൊണ്ട് ഈ ബ്ലോഗര്‍ ഒരുവിധത്തിലും മദനിയുടെ ആശയങ്ങളോടു യോജിക്കുന്ന ആളാണെന്നു കരുതേണ്ട. അതു വേ ഇതു റേ.

സത said...

ഭാരതീയന്‍,

ഈ കേസിലും തെളിവുകള്‍ കോടതികളില്‍ ബോധ്യപ്പെട്ടിട്ടില്ലെങ്കില്‍ മദനിയെ വെറുതെ വിടും.. അപ്പോള്‍ ഇവര്‍ കൂവി വിളിക്കും " സവര്‍ണ്ണ അജണ്ട പോളിഞ്ഞേ..." എന്ന്! കോടതിയില്‍ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്യും!

ഇനി കോടതി ശിക്ഷിച്ചാലോ, ' സവര്‍ണ്ണ അജണ്ട' കോടതി നടപ്പിലാക്കി, നിരപരാധിയെ ശിക്ഷിച്ചു.. എന്ന് പറയും..

എന്തായാലും ശരി, "സവര്‍ണ്ണ അജണ്ട" യുടെ മണ്ട പൊളിക്കാനുള്ള ഇവരുടെ ഒരു മണ്ടയേ... :)

യരല‌വ said...

>>>>മദനിക്കനുകൂലമായി നസീര്‍ സംസാരിച്ചപ്പോള്‍ ഉടന്‍ സവര്‍ണ്ണ ഗൂഡാലോചന പുറത്തു വന്നു എന്നൊക്കെ പറയുന്നവര്‍ തീവ്രവാദികളുടെയും ഭീകരവാദികളെയും ആണ് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്..>>>>


സത:

ഇവിടെ നസീര്‍ ആരോട് പറയുന്നു എന്നതിനേക്കാള്‍ പ്രസക്തി എന്ത് പറയുന്നു എന്നല്ലെ ? (ഏതായാലും, കുറ്റവാളികളുടെ പ്രസ്താവനകള്‍ മുഖവിലയ്ക്കെടുക്കില്ലെന്ന് ബാങ്കളൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി പറഞ്ഞിട്ടുണ്ട്)

വാര്‍ത്തകള്‍ ഇങ്ങിനെ:

തടിയന്റവിടെ നസീറിനെ മാധ്യമ പ്രവര്‍ത്തകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആര്‍ .എസ്.പി ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍.

തടിയന്റവിട നസീര്‍ മൊഴിമാറ്റിപ്പറഞ്ഞത് ആഭ്യന്തരവകുപ്പിന്റെ പ്രേരണയോടെയാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.

സ്വതന്ത്ര കുറ്റാന്വേഷണത്തിന്റെ വഴിയില്‍ നിന്നും മദനിയുടെ കേസ് രാഷ്ട്രീയ താല്പര്യങ്ങളുടെ ഇടവഴിയിലൂടെ സഞ്ചരിക്കുന്നുവെന്നത് എന്റെ സംശയം മാത്രമാണോ ?

യരല‌വ said...

കുട്ടാ:

തീവ്രവാദക്കേസുകളെ കുറിച്ച് സംസാരിക്കുന്നത് പോലും ഭയന്ന് വിറച്ച്കൊണ്ടായിരിക്കണം എന്നത് താങ്കളിലെ അടിമത്തബോധത്തിന്റെ പ്രതികരണമായിട്ട് ഞാന്‍ മനസ്സിലാക്കട്ടെ.

സത said...

യരലവ,

താങ്കളുടെ സംശയങ്ങള്‍ രാഷ്ട്രീയമായിരുന്നോ? മറ്റു ചിലര്‍ക്കത് മതപരമാണ്‌! മദനി വിഷയം രാഷ്ട്രീയമാക്കപ്പെട്ടിരുന്നു, രാഷ്ട്രീയമാണ്, രാഷ്ട്രീയമായിരിക്കുകയും ചെയ്യും!! അതില്‍ ഇപ്പോള്‍ താങ്കള്‍ എന്തിനു വിഷമിക്കുന്നു? മദനിയോ, നരേന്ദ്രമോഡിയോ, പിണറായിയോ ആകട്ടെ.. രാജ്യത്തിലെ നിയമക്രമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നും അവ രാഷ്ട്രീയം കാരണം അട്ടിമറിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിച്ചാല്‍ പോരെ?

ഇനി മദനിയെ സംരക്ഷിച്ചോളണം എന്നോ ശിക്ഷിച്ചോളണം എന്നോ മുന്‍വിധി എടുക്കുമ്പോള്‍ അല്ലെ ഇത്തരം വിഷമം ഉണ്ടാകൂ? മദനി മാത്രമല്ലല്ലോ, മുന്‍പ് പ്രതിപാതിച്ച എല്ലാവര്ക്കും ഇത് ബാധകമല്ലേ? എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ പ്രതിയെന്നു ആരോപിക്കുന്നവരെ രക്ഷപെടുത്താനും ശിക്ഷിക്കാനും ആയി മാത്രം നീങ്ങുമ്പോള്‍ സൂക്ഷിച്ചാല്‍ പോരെ?

ഇനി, താങ്കള്‍ ഉദാഹരിച്ച വിഷയങ്ങള്‍ നോക്കിയാല്‍ അതില്‍ ഒക്കെ മദനിയെ/നസ്സീറിനെ രക്ഷിക്കാന്‍ നടത്തുന്ന നാടകങ്ങള്‍ അല്ലെ അത്തരക്കാര്‍ വിളിച്ചു പറഞ്ഞത്? എന്തിനു കൊള്ളണം?

ആകെ കന്‍ഫ്യൂഷന്‍ ആയല്ലോ.. :)

യരല‌വ said...

സത: താങ്കള്‍ തന്നെ ഇങ്ങിനേയും ;

>>>>മദനി വിഷയം രാഷ്ട്രീയമാക്കപ്പെട്ടിരുന്നു, രാഷ്ട്രീയമാണ്, രാഷ്ട്രീയമായിരിക്കുകയും ചെയ്യും!! >>>

പിന്നെ ഇങ്ങിനേയും പറയുമ്പോള്‍;

>>>>എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ പ്രതിയെന്നു ആരോപിക്കുന്നവരെ രക്ഷപെടുത്താനും ശിക്ഷിക്കാനും ആയി മാത്രം നീങ്ങുമ്പോള്‍ സൂക്ഷിച്ചാല്‍ പോരെ?>>>

ഞാനും കണ്‍ഫ്യൂഷനിലാവുന്നു.

സത , കേസുകളില്‍ രഷ്ട്രീയമോ മതപരമോ ആയ ഇടപെടലുകള്‍ ഉണ്ടാവുന്നത് ദൌര്‍ഭാഗ്യകരമാണ്. ഇവിടെയാണ് മദനി എന്ന ഒരു പൌരന്റെ ആശങ്കകള്‍ പങ്കുവെക്കപ്പെടുന്നത്. ഇന്ത്യന്‍ പൌരന്റെ ശരാശരി ആയുസ്സ് 65 വയസ്സാണ് അല്ലേ?

സത said...

യരലവ,

മദനി വിഷയം സംബന്ധിച്ച ഒരു യാഥാര്‍ത്ഥ്യം പറഞ്ഞന്നേ ഉള്ളൂ , കൂട്ടുകാരാ. അല്ലാതെ അതിനെ അനുകൂലിക്കുന്നു എന്ന് വാചകങ്ങള്‍ ധ്വനിപ്പിക്കുക പോലും ചെയ്തില്ലല്ലോ.

മദനി വിഷയം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ തകിടം മറിക്കാന്‍ ഉപയോഗപ്പെട്ടിരുന്നു.. അത് തുടരുകയും ചെയ്യുന്നു. കൊടിയ തീവ്രവാദികളെ മാധ്യമങ്ങള്‍ക്ക് മുന്‍പിന്‍ പ്രദര്‍ശിപ്പിക്കുന്നതും അതൊന്നും ഞാനറിഞ്ഞില്ലേ രാമാ നാരായണാ എന്നുമൊക്കെ നാടകം കളിക്കുന്നതും ആരാണെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി!!

പിന്നെ, മദനി വിഷയം സ്വാഭാവികമായും തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ ഭരണ/നീതി സംവിധാനത്തിലുള്ള വിശ്വാസം ഇല്ലാതാക്കാന്‍ മതത്തിന്റെ പേരില്‍ കളിക്കുന്ന നാടകങ്ങള്‍ നിറഞ്ഞതാണ്‌.. അറിയാതെ പോലും ചില മനുഷ്യ സ്നേഹികള്‍ ആ കുഴികളില്‍ വീണു പോകുന്നു എന്ന് മാത്രം!!

എന്നാല്‍ മദനിയെ വച്ച് കളിക്കുന്നവര്‍ ജാതിയുടെയും മതത്തിന്റെയും തീവ്ര അജണ്ടകള്‍ നടപ്പിലാക്കാന്‍ നടക്കുന്ന ചാവേറുകാളാണ്.. അവര്‍ക്ക് ചില വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ പണ്ട് പരസ്യമായും ഇപ്പോള്‍ രഹസ്യമായും സഹായം നല്‍കുന്നു എന്ന് മാത്രം!!

പിന്നെ, മതത്തിന്റെയും ജാതിയുടെയും സെപ്ടിക് ടാങ്കില്‍ ഈ രാജ്യത്തെ ജനങ്ങളെ കൊണ്ട് ചെന്നെത്തിക്കാന്‍ എത്രമാത്രം ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ വലിയ പുതിയൊന്നും വേണ്ട.. ഇത്തരം ശ്രമങ്ങളെ വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിച്ചവരെ വര്‍ഗീയവാദികള്‍ എന്ന് കൂവിവിളിച്ചിരുന്ന ആ കൂവലുകള്‍ക്കു ഇപ്പോള്‍ ബലം നഷ്ട്ടപ്പെട്ടത്‌ എന്തായാലും കാലത്തിന്റെ ഒരു കളി മാത്രം!!

അതങ്ങനെയാണ്.. തല്ലിക്കൊന്നിരുന്ന പട്ടികള്‍ ആടുകളായിരുന്നു എന്ന് ഇപ്പോള്‍ "കാലം" കാണിച്ചു കൊടുക്കുന്നു..

contd..

സത said...

യരലവ,

contd..

മദനി വിഷയത്തില്‍ വിഷയം മദനി എന്ന വ്യക്തിക്ക് എന്ത് സംഭവിക്കുന്നു എന്നതല്ല, ആ വിഷയം മൂലം ഈ രാജ്യത്തിന്റെ ഭരണ-നീതിന്യായ സംവിധാനത്തിന്റെ എങ്ങനെ അട്ടിമറിക്കുന്നു എന്നതാണ്.. അതായത് സംഘടിതമായി നടത്തുന്ന മതത്തിന്റെ പേരിലുള്ള ഹൈജാക്കിംഗ് രാഷ്ട്രീയ-ഭരണ-നീതിന്യായ വ്യവസ്ഥയെ എങ്ങനെ അപകടകരമാം വിധം സ്വാധീനിക്കുന്നു എന്നതാണ്.

മദനി വിഷയത്തില്‍ മനുഷ്യാവകാശം പ്രസംഗിക്കുന്ന ഒരാളും മദനി തന്നെയും തന്റെ നഷ്ട്ടപ്പെട്ട വര്‍ഷങ്ങള്‍ കാണിച്ചു നീതിന്യായ വ്യവസ്ഥയെ സമീപിച്ചിട്ടില്ല. അങ്ങനെ സമീപിച്ചിരുന്നെങ്കില്‍ കോയമ്പത്തൂര്‍ കേസില്‍ മദനി നിരപരാധി ആയിരുന്നോ എന്ന് വ്യക്തമാകുമായിരുന്നു. കാരണം, ഒരാളെ വെറുതെ വിടാന്‍ തെളിവുകളുടെ അപര്യാപ്തത മതി!! എന്നാല്‍ അയാള്‍ കുറ്റവാളി അല്ല എന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ നിരത്തേണ്ടി വരും. അവിടെ മദനി ജയിക്കും എന്ന് കരുതുന്നുണ്ടോ? മദനി വിഷയത്തില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്ട്ടികളും മദനിയെ വെറുതെ വിടാന്‍ തമിള്‍ നാട് സര്‍ക്കാരില്‍ എത്ര സമ്മര്‍ദം ചെലുത്തി എന്ന് അറിയാമല്ലോ.. അതേപോലെ, സര്‍ക്കാര്‍ നിലപാടുകള്‍ കേസിനെ എങ്ങനെ ദുര്‍ബലപ്പെടുത്തും എന്നും സാമാന്യ ലോകവിവരം മതി മനസ്സിലാക്കാന്‍!!

ഇത്തരം രാഷ്ട്രീയ സൌജന്യങ്ങള്‍ മൂലം പുറത്തു വന്ന ഒരു ക്രിമിനല്‍ ആയേ മദനിയെ കാണാന്‍ സാധിക്കൂ.. പിന്നെ, മദനിയുടെ മനുഷ്യാവകാശം അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം മറക്കാന്‍ എത്ര ഉപയോഗിച്ച് എന്നും അതില്‍ രാഷ്ട്രീയ സഹായത്തോടെ എത്രമാത്രം വിജയിച്ചു എന്നും പഠിക്കേണ്ടതാണ്..

ഇതൊക്കെ, അജണ്ടകള്‍ അല്ല കൂട്ടുകാരാ... ഈ രാജ്യത്തിലെ പച്ചയായ യാധാര്ധ്യങ്ങള്‍ ആണ്!!!!!

ഇനി പറയൂ,, നമ്മുടെ പ്രഗ്യാ സിങ്ങിനും വേണ്ടേ മനുഷ്യാവകാശവും ഒക്കെ??? :)

-ഫിന്‍-

യരല‌വ said...

സത: മത-ദൈവ ചിന്തകള്‍ രാജ്യഭരണത്തിലിടപെടുമ്പോള്‍ ആരു മെലിയും ആരു മലരും എന്ന ആശയകുഴപ്പം ബാക്കിയാക്കി ഞാനും വഴിമാറുന്നു.


എങ്കിലും കെ.പി.എസ് ന്റെ ഈ കമെന്റും :

>>>>" ഇന്നും നമ്മുടെ രാജ്യം ഒരു മതേതരരാഷ്ട്രമായി തുടരാന്‍ കാരണം ഭൂരിപക്ഷം ജനങ്ങളും മതം വേറെ രാഷ്ട്രീയം വേറെ എന്ന് കരുതുന്നത് കൊണ്ടാണ്. മതവും രാഷ്ട്രീയവും ഒന്നായിരിക്കണം എന്ന് ഭൂരിപക്ഷം പേരും എന്ന് കരുതുന്നുവോ അന്ന് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവും. ">>>>>


പിന്നെ ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു എന്ന പോസ്റ്റിലെ .ആരാണ് ഹിന്ദു എന്ന അന്വേഷണവും.


പിന്നെ മാവേലികേരളത്തിന്റെ ഇന്ത്യ ഒരു സെക്യുലര്‍ രാഷ്ട്രമാണോ ? എന്ന ഭരണഘടനാ താരതമ്യ പഠനവും.

വായിച്ചപ്പോള്‍ - ദൈവമത ചിന്തയേക്കാള്‍ മതമില്ലായ്മയാണ് മതേതരത്വത്തോട് അടുത്ത് നില്‍ക്കുന്നതെന്നും മതവിശ്വാസം വീട്ടിലെ സ്വകാര്യതക്കപ്പുറം അലയുന്നത് നാടിന്നാപത്താണെന്നും തിരിച്ചറിയുന്നു.

സത said...

ദൈവത്തില്‍ വിശ്വസിക്കണോ വേണ്ടയോ? മതവിശ്വാസം വേണോ വേണ്ടയോ? ഇതൊക്കെ ഓരോ വ്യക്തികളുടെ ചോയ്സ് അല്ലെ? അതും രാജ്യത്തിലെ സംവിധാനവുമായി എന്ത് ബന്ധം?
മതം ഏതായാലും അതിനെ രാഷ്ട്രീയമായി കൂട്ടിക്കുഴച്ചു രാജ്യത്തിലെ സംവിധാനങ്ങളെ തകിടം മറിക്കാന്‍ തുനിയുമ്പോള്‍ മാത്രമേ അത് അപകടകാരിയാകൂ.. അത്തരം അവസ്ഥയില്‍ അതിനെ ശക്തമായി എതിര്‍ക്കുകയും വേണം..

മതം വേറെ, രാഷ്ട്രീയം വേറെ.. രാജ്യം വേറെ..

വിശദമായി നമ്മുക്ക് പിന്നീട് സംവദിക്കാം..

Muhammed Shan said...

>>മതമില്ലായ്മയാണ് മതേതരത്വത്തോട് അടുത്ത് നില്‍ക്കുന്നതെന്നും മതവിശ്വാസം വീട്ടിലെ സ്വകാര്യതക്കപ്പുറം അലയുന്നത് നാടിന്നാപത്താണെന്നും തിരിച്ചറിയുന്നു.<<


യരലവ..,
പൂര്‍ണമായും യോജിക്കുന്നു.

യരല‌വ said...

>>>>ദൈവത്തില്‍ വിശ്വസിക്കണോ വേണ്ടയോ? മതവിശ്വാസം വേണോ വേണ്ടയോ? ഇതൊക്കെ ഓരോ വ്യക്തികളുടെ ചോയ്സ് അല്ലെ?>>>>

അതെ, ലൈഗീകത എത്രത്തോളം സ്വകാര്യമാണോ അത്രത്തോളം സ്വകാര്യമായിരിക്കുകയും വേണം ദൈവചിന്ത. വീട്ടിന്റെ സ്വകാര്യതക്കപ്പുറം അലയുന്ന ദൈവവിശ്വാസം വേശ്യാവൃത്തിപോലെ മ്ലേച്ഛമാണ്. ബാക്കി താങ്കള്‍ പൂരിപ്പിക്കുക.

ഗുഡ്ബാ‌യ് ( ശ്രീകണ്ഠന്‍ നായര്‍ ശൈലിയില്‍) :)

സത said...

ഹ ഹ..

ഗോ ടു യുവര്‍ ക്ലാസ്സെസ്..

കൊലകൊമ്പന്‍ said...

എന്റെ സവര്‍ണ്ണ ദൈവങ്ങളേ.. ഈ 'സവര്‍ണ്ണ' എന്നുള്ള വാക്കില്ലായിരുന്നേല്‍ ചിത്രകാരന്‍ എന്ത് ചെയ്തേനെ !
അമ്പതു വാക്കുള്ള ഒരു പോസ്റ്റില്‍ ഒമ്പത് സവര്‍ണ്ണകള്‍ ..

കഷ്ട്ടം സുഹൃത്തേ ..

Translate

Followers