Thursday, September 9, 2010

മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍...

റെയ്ഹാന ആര്‍.ഖാസി എന്ന പെണ്‍കുട്ടി കാസര്‍ഗോട്ടെ തന്റെ വീട്ടില്‍ വധ ഭീഷണിയെപ്പോലും സധൈര്യം നേരിട്ട് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മൌലീകാവകാശത്തിനു വേണ്ടി പൊരുതുംബോള്‍ ഭൂരിപക്ഷം മുസ്ലീം മതവിശ്വാസികളായ സ്ത്രീകളും പര്‍ദ്ദക്കകത്തെ ഇരുട്ട് സുഖപ്രദമാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. മത ഗുണ്ടകളുടെ തീവ്രഇസ്ലാമികവല്‍ക്കരണത്തിന്റെ ഒഴുക്കിനെതിരെ നീന്താനുള്ള കരുത്ത് തങ്ങളുടെ രക്ഷിതാക്കളായ പുരുഷന്മാര്‍ക്കില്ലെന്നും,അവരുടെ ഭീരുത്വത്തിന്റേയും സ്വര്‍ത്ഥ ഭയത്തിന്റേയും പരിഭാഷയായ സമുദായ ആചാരമായി പര്‍ദ്ദക്കകത്ത് കഴിഞ്ഞുകൂടുകയാണ് ഇന്ന് മുസ്ലീം സ്ത്രീകള്‍. ഈ അടിമ ജനങ്ങള്‍ക്കുള്ള ഒരു ഉണര്‍ത്തുപാട്ടാണ് റെയ്ഹാന ആര്‍.ഖാസി എന്ന പെണ്‍കുട്ടിയുടെ ആര്‍ജ്ജവമുള്ള വാക്കുകള്‍.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മനുഷ്യാവകാശത്തിനായി ഒരു പെണ്‍കുട്ടിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവരിക എന്നത് നമ്മുടെ സമൂഹത്തില്‍ മതഗുണ്ടകള്‍ക്കുള്ള ആധിപത്യത്തിന്റെ ലജ്ജാവഹമായ തെളിവാണ്.ഒരു പെണ്‍കുട്ടിയോട് അവള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ സ്വകാര്യ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അതിക്രമിച്ചു കയറിക്കൊണ്ട് വധഭീഷണിവരെ ഉയര്‍ത്താന്‍ മത ഗുണ്ടകള്‍ക്ക് ആരാണ് അനുവാദം നല്‍കുന്നതതെന്ന് പറയാന്‍ മത പ്രതിനിധികളാണെന്ന് ഭാവിച്ചു നടക്കുന്ന സകല മത വിശ്വാസികള്‍ക്കും ബാധ്യതയുണ്ട്.

ഒരു മനുഷ്യന്റെ ഏറ്റവും സ്വകാര്യമായ സ്ഥലമാണ് തന്റെ തൊലിപ്പുറം. ആ സ്വകാര്യമായ തൊലിപ്പുറത്ത് മതഗുന്ണ്ടായിസത്തിന്റെ ഔദ്ദ്യൊഗിക പരസ്യപലകയായും, സ്വന്തം വ്യക്തിത്വവും,കാഴ്ച്ചയും,മറക്കുന്നതുമായ പര്‍ദ്ദയായും അടിമത്വം അവതരിക്കപ്പെടുന്നത് അതി നീചമായ ഗൂഢാലോചനയുടെ ഫലമായാണ്. സ്വന്തം ഇഷ്ട ജനങ്ങളോടുള്ള വിധേയത്വത്തിന്റെ പേരില്‍ പര്‍ദ്ദച്ചാക്കിനകത്തു കയറിയിരിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നമുക്ക് മാനിക്കാം. എന്നാല്‍, അതുപോലെത്തന്നെ പര്‍ദ്ദ ധരിക്കാതിരിക്കാനുള്ള അവകാശത്തെയും മാനിക്കേണ്ടതുണ്ട്.അത് മനുഷ്യാവകാശമാണ്.

കേരളത്തെ പാക്കിസ്ഥാന്റേയോ, അഫ്ഗാനിസ്ഥാന്റേയോ ഒരു സംസ്ഥാനമായി സ്വപ്നം കാണാന്‍ ആഗ്രഹിക്കുന്ന മതഗുണ്ടകള്‍ ആ ആഗ്രഹസാക്ഷാത്ക്കാരത്തിന്റെ പ്രാഥമിക പ്രവര്‍ത്തനമായാണ് സ്ത്രീകളെ പര്‍ദ്ദച്ചാക്കില്‍ കെട്ടിപൊതിയുന്നത്.സ്വന്തം സ്ത്രീകളെ മറക്കുടക്കകത്തും, ഇരുളടഞ്ഞ അടുക്കളക്കകത്തും തളച്ചിട്ട് നാടുനീളെ വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കാനായി ഓടിനടന്നിരുന്ന പഴയകാല ബ്രാഹ്മണവര്‍ഗ്ഗീയ ശക്തികളെപ്പോലെ ...(വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !) ഇസ്ലാമിക മതഗുണ്ടകളും സ്ത്രീകളെ കരുവാക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക കുലിന വേഷമായി പര്‍ദ്ദ പ്രചരിപ്പിക്കുന്നത്.
ചിത്രകാരന്റെ മറ്റൊരു പോസ്റ്റ്: സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???


മതഗുണ്ടകളില്‍ നിന്നും ഒരു പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ ആരുമില്ലേ ...??

വ്യക്തിവികാസം നേടുക എന്നത് സമൂഹപുരോഗതിയുടെ ആദ്യപടിയാണ്.

റെയ്ഹാന പത്രസമ്മേളനത്തില്‍... സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി...!!!

മതഗുണ്ടകള്‍ ഭയക്കുന്ന വേഷം ! ഗുണ്ടകള്‍ക്ക് ഉദ്ദാരിക്കാതിരിക്കാന്‍ സ്ത്രീകളെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയണമോ ?

ആത്മാഭിമാനം വ്യക്തിത്വത്തെ മൂല്യമുള്ളതാക്കുന്നു...ശക്തിയുളളതും.

പത്ര സമ്മേളനത്തില്‍... ആര്‍ജ്ജവത്തോടെ...

മാനുഷിക നീതിക്കായി കുടുംബാംഗങ്ങളും... പത്രസമ്മേളനത്തില്‍.
ഏഷ്യാനെറ്റ് ഫോക്കസ് കേരള(2010ആഗസ്റ്റ്-6ന് ?) പരിപാടിയില്‍ നിന്നും അടിച്ചുമാറ്റിയ ദൃശ്യങ്ങള്‍... ഫോക്കസ് കേരളത്തിനും ഏഷ്യാനെറ്റിനും നന്ദി.


ഈ വിഷയത്തില്‍ മൈന ഉമൈബാന്‍ മാതൃഭൂമിയിലെഴുതിയ ലേഖനത്തിന്റെ ലിങ്ക് : പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍ 

101 comments:

chithrakaran:ചിത്രകാരന്‍ said...

റെയ്ഹാന ആര്‍.ഖാസി എന്ന പെണ്‍കുട്ടി കാസര്‍ഗോട്ടെ തന്റെ വീട്ടില്‍ വധ ഭീഷണിയെപ്പോലും സധൈര്യം നേരിട്ട് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മൌലീകാവകാശത്തിനു വേണ്ടി പൊരുതുംബോള്‍ ഭൂരിപക്ഷം മുസ്ലീം മതവിശ്വാസികളായ സ്ത്രീകളും പര്‍ദ്ദക്കകത്തെ ഇരുട്ട് സുഖപ്രദമാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. മത ഗുണ്ടകളുടെ തീവ്രഇസ്ലാമികവല്‍ക്കരണത്തിന്റെ ഒഴുക്കിനെതിരെ നീന്താനുള്ള കരുത്ത് തങ്ങളുടെ രക്ഷിതാക്കളായ പുരുഷന്മാര്‍ക്കില്ലെന്നും,അവരുടെ ഭീരുത്വത്തിന്റേയും സ്വര്‍ത്ഥ ഭയത്തിന്റേയും പരിഭാഷയായ സമുദായ ആചാരമായി പര്‍ദ്ദക്കകത്ത് കഴിഞ്ഞുകൂടുകയാണ് ഇന്ന് മുസ്ലീം സ്ത്രീകള്‍. ഈ അടിമ ജനങ്ങള്‍ക്കുള്ള ഒരു ഉണര്‍ത്തുപാട്ടാണ് റെയ്ഹാന ആര്‍.ഖാസി എന്ന പെണ്‍കുട്ടിയുടെ ആര്‍ജ്ജവമുള്ള വാക്കുകള്‍.

Anonymous said...

താങ്കള്‍ കുറേനാളായി പര്‍ദക്കെതിരെ ഉറഞ്ഞുതുള്ളല്‍ തുടങ്ങിയിട്ട്. പര്‍ദയേക്കാള്‍ എന്തു മഹത്വമാണ് സാരിക്കുള്ളത്? ശരീരഭാഗങ്ങള്‍ മറക്കുക, എളുപ്പം ധരിക്കുക എന്നീ മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍ സാരിയേക്കാള്‍ എത്രയോ ഭേദമാണ് പര്‍ദ. ഇതെഴുതുന്നയാള്‍ രണ്ടുവേഷത്തേയും അനുകൂലിക്കുന്നയാളല്ല. രണ്ടും സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ തടയുന്നവയാണ്. ഇവിടെത്തെ കേസില്‍ മുസ്ലിം സമൂഹത്തിലെ സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ധൈര്യശാലികള്‍ കൂടുതലുണ്ടെന്നല്ലേ തെളിയുന്നത്? എന്റെ (ഹിന്ദു)സുഹൃത്തിന്റെ ഭാര്യ എന്റ ഭാര്യയോട് എപ്പഴും പറയാറുണ്ട്, അവര്‍ക്ക് ചുരിദാറിടാന്‍ ആഗ്രഹമുണ്ട്, പക്ഷേ ചേട്ടന്‍(ഭര്‍ത്താവ്) സമ്മതിക്കുന്നില്ല എന്ന്. ഏതു സമൂഹത്തിലും ഒരു ചെറുന്യൂനപക്ഷത്തിലൊഴിച്ച് സ്ത്രീകളുടെ വസ്ത്രം ഏതെന്നു തീരുമാനിക്കുന്നത് പുരുഷന്മാരാണ്. പുരുഷമേധാവിത്വ സമൂഹങ്ങളിലെല്ലാം വസ്ത്രം മാത്രമല്ല, സ്ത്രീകളുടെ സകല കാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ പുരുഷന്മാരുടെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ കാര്യം വരുമ്പോള്‍ എല്ലാം കുറ്റം. ഇഷിടമല്ലാത്ത അച്ചി തൊട്ടതെല്ലാം......‌
ധീരയായ റെയ്ഹാനയെ അഭിനന്ദിക്കുന്നു.റെയ്ഹാന എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം വിദ്യാസമ്പന്നയായ ആ യുവതിക്കാണ്. എന്നാല്‍ പൊതുസമൂഹത്തില്‍,സ്ത്രീക്കായാലും പുരുഷനായാലും ആ സ്വാതന്ത്ര്യത്തിനു ചില പരിമിതികളുണ്ട്.ഏതു വസ്ത്രവും ധരിക്കാം എന്നുവച്ച് ഫാഷന്‍ ടീവീയില്‍ കാണുന്ന മാതിരി 'വസ്ത്രം' ധരിച്ച് നടന്നാല്‍ അത് ഏതെങ്കിലും സമൂഹം അംഗീകരിക്കുമോ? സാരിയും ചുരിദാറും ജീന്‍സുമൊന്നും സ്ത്രീശരീരത്തെ പൂര്‍ണമായി മറക്കുന്നില്ല എന്നു കരുതുന്ന മുസ്ലിങ്ങള്‍ക്ക് അതിനെ എതിര്‍ക്കാനുള്ള അവകാശവുമുണ്ട്, മാന്യവും ന്യായവുമായി അക്കാര്യം അവളോടോ രക്ഷിതാക്കളോടോ പറഞ്ഞ്. അതവള്‍/രക്ഷിതാക്കള്‍ അനുസരിക്കുന്നില്ലെങ്കില്‍ അവിടെ തീരണം , ഭീഷണി ഫാഷിസമാണ്. റെയ്ഹാനമാര്‍ എന്നാണിനി 'പുരോഗാമികളാ'യ മറ്റു സമുദായങ്ങളില്‍ വരുക എന്നേ അറിയേണ്ട്ടൂ.

Anonymous said...
This comment has been removed by the author.
പുലരി said...

സത്യാന്വേഷി,, ചിത്രകാരനെ വിട്ടേക്കുക..
ഇതല്പം മാനസിക ചികിത്സയുടെ പ്രശ്നമാണ്. പണ്ടു ചെവിയില്‍ ഇയം ഉരുക്കി വിഴ്ത്തിയിരുന്നവരില്‍ നിന്നും എന്ത്ര്ന്കിലുമൊക്കെ കിട്ടുമായിരിക്കും ചിത്രകാരന്...
.
ഇതുമായി ബന്ധപെട്ടു നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ഓ.അബ്ദുള്ള ച്ചുന്റികാനിച്ച ഒരു വിഷയമുന്ടു,
മതമൌലിക വാടികലെന്നു നിങ്ങള്‍ സര്ട്ടിഫിക്കട്റ്റ് നല്‍കിയ തിവ്രവാടികളുടെ പത്രമായ 'തേജസി' ബ്യുരോയില്‍ ചെന്നാല്‍ പര്‍ദ്ടാ ധരിക്കാത്ത മുസ്ലിം-അമുസ്ലിം സ്ത്രികള്‍ ധാരാളമായി കാണാം എന്ന്.
ഇതൊരു മാനസിക രോഗമാണ്. പോതുസമുഹത്തിന്റെ.
രേയ്ഹാന എന്നെ പെന്കുട്ടിയാകട്ടെ അവളുടെ വ്യക്തിപരമായ വിഷയങ്ങള്‍ക്ക് സമുഹത്തെ ദുരുപയോഗം ചെയ്യുകയുമാണ്.
എത്ര കാലം ഈ രേയഹാന പോലിസ് പ്രോട്ട്ക്ഷനോട് കുഉടി നടക്കും?

മാപിലാസ്ഥാനില്‍ തിവ്രവാടികളുടെ തന്ത്രപരമായ നിക്കത്തില്‍ മുപ്പതോളം പേര്‍ വിഷമദ്യം കഴിച്ചു മരിച്ചിരിക്കുന്നു. എല്ലാം ചിത്രകാരന്റെ സമുദായം.

vidhooshakan said...

സത്യാനേഷി ഈ ബ്ലോഗ്‌ വായിച്ചതിനു
ശേഷം ഒരു മതവാദി ആയി മാറിയോ
എന്നൊരു സംശയം ഇതാണ് പ്രകോപനത്തിന്റെ
ഒരു മെച്ചം ആളുകളുടെ യദാര്‍ത്ഥ ഗുണ സ്വഭാവം
മനസ്സിലാക്കാന്‍ സാദിക്കും .അവന്‍ അതെത്ര ഒളിപ്പിചിരിക്കയാനെങ്കിലും

സന്തോഷ്‌ said...

:)

ഒരു യാത്രികന്‍ said...

:) tracking

Anonymous said...

വിദൂഷകന്മാര്‍ ബുദ്ധിശാലികളാണെന്നാണു വയ്പ്. ഇവിടെയൊരാള്‍ക്ക് സാമാന്യ ബുദ്ധിപോലുമില്ല. സത്യാന്വേഷി മതവാദിയായെന്ന്! ഏതു മതവാദിയാണ് പര്‍ദ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ തടയുന്ന വേഷമാണെന്ന അഭിപ്രായം പറഞ്ഞിട്ടുള്ളത്? സാരി ഒരു സെക്സി വേഷമാണെന്ന് സ്ത്രീകളുള്‍പ്പെടെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചില സ്ത്രീകള്‍ പര്‍ദ ഇടുമ്പോഴും സെക്സിയായി തോന്നാറുണ്ട്. അതുകൊണ്ട് എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെ യോജിച്ച വേഷം ഉണ്ടെന്നു പറയാനാവില്ല. അവരവരുടെ സൌകര്യം, സ്വാതന്ത്ര്യം,സൌന്ദര്യബോധം,പൊതുസമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവ അനുസരിച്ചാണു വസ്ത്രം തിരഞ്ഞെടുക്കേണ്ടതെന്നേ പറയാനുള്ളൂ. ഈ 'പുരോഗമന' സമൂഹത്തില്‍ അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന ഉത്തരവുണ്ടായത് സമീപകാലത്താണ്. എന്നിട്ടും ബഹുഭൂരിപക്ഷവും ഇപ്പോഴും സാരി തന്നെയാണു ധരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, സാരി കേരളീയവും ഭാരതീയവും കുലീനവും ആയ വേഷമായി അവരെല്ലാവരും കരുതുന്നു. സ്ത്രീകളുടെ വയര്‍ഭാഗം, പുറംഭാഗം,മുലകളുടെ സൈഡ് വ്യൂ ഇവയിലൂടെ പുരുഷന്മാര്‍ക്ക് (ആണ്‍കുട്ടികള്‍ക്ക്) നയനസുഖം നല്‍കുന്ന ആ വേഷത്തെക്കുറിച്ച് 'കുലീന'മെന്നു സ്ത്രീകളും മറ്റുള്ളവരും കരുതുന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് പര്‍ദക്കെതിരെയുള്ള ഈ ഉറഞ്ഞുതുള്ളല്‍. അതിനു ചികിത്സ വേറെയാണ്. ഇസ്ലാമോഫോബിയ എന്ന സൂക്കേടാണത്. പെട്ടെന്നു മാറില്ല. ഇടക്കിടെ ഇങ്ങനെ ഷോക്ക് കൊടുത്തുകൊണ്ടിരിക്കാമെന്നേയുള്ളൂ.

Ajith said...

Myna Umaiban's perspective on the same


"പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍".

Link:
http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-124443

Vadakkoot said...

>>> താങ്കള്‍ കുറേനാളായി പര്‍ദക്കെതിരെ ഉറഞ്ഞുതുള്ളല്‍ തുടങ്ങിയിട്ട്. പര്‍ദയേക്കാള്‍ എന്തു മഹത്വമാണ് സാരിക്കുള്ളത്?

അതിനിവിടെ ആരാ സാരിയെ പറ്റി പറഞ്ഞത്?
എന്റെ ഷര്‍ട്ടില്‍ ചെളി പറ്റിയിരിക്കുന്നു എന്ന് ഒരാള്‍ ചൂണ്ടിക്കാട്ടിയാല്‍ പറഞ്ഞയാളുടെ ഷര്‍ട്ടിലും കുറച്ചു പൊടി പറ്റിയിട്ടുണ്ട് എന്ന് സ്ഥാപിച്ചെടുക്കുന്നതാണോ അതിന്റെ ഒരു രീതി?

ജിവി/JiVi said...

ഈ വാര്‍ത്ത വായിക്കൂ

ആ കവയിത്രിയുമായുള്ള ചെറീയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് ആ വാര്‍ത്തയോടൊപ്പം ഉണ്ട്. അതും കേള്‍ക്കണം

പുലരി said...

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ അവര്‍ണ്ണ സ്ത്രികളുടെ ഡ്രസ്സ്‌ കോഡ് നിശ്ചയിച്ചിരുന്നത് സവര്‍ണ്ണ മേലാളന്മാരായിരുന്നു.
സവര്‍ണ്ണ മേലാളന്മാരാകട്ടെ നയന സുഖത്തിനു പറ്റുമാര് അവര്‍ണ്ണ സ്ത്രികളുടെ മാറ് തുറന്നിട്ട നിലക്കുള്ള ഡ്രസ്സ്‌ കോഡായിരുന്നു നിശ്ചയിച്ചത്.
അടിമത്വം അവകാശമായി കണ്ട ചിലര കാലമേറെ കഴിഞ്ഞിട്ടും മാറ് തുറന്നുള്ള ഡ്രസ്സ്‌ ധരിക്കുന്നത് അവകാശമായി കരുതി പോന്നു.
ഞങ്ങളുടെ പാടശേഖരത് മാറ് തുറന്നിട്ട വസ്ത്രം ധരിച്ച സ്ത്രികള്‍ പനിയെടുക്കുവാന്‍ വരാറുണ്ടായിരുന്നു.
മാറ് മറക്കുവാന്‍ പറഞ്ഞാല്‍ ചിത്ത പറയും.
അടിമത്തം അവകാശമായി കാണുന്ന ഇത്തരക്കാരുടെ കുട്ടതിലാണ് ചിത്രകാരന്റെ സ്ഥാനം.
ശരിരം മറക്കുന്ന വസ്ത്രം കാണുമ്പോള്‍ ചിത്രകാരന് തോന്നുന്ന അലര്‍ജിയുടെ കാരണം ഇതാണ്.
.

ബി.എം. said...

>>>>>സാരിയും ചുരിദാറും ജീന്‍സുമൊന്നും സ്ത്രീശരീരത്തെ പൂര്‍ണമായി മറക്കുന്നില്ല എന്നു കരുതുന്ന മുസ്ലിങ്ങള്‍ക്ക് അതിനെ എതിര്‍ക്കാനുള്ള അവകാശവുമുണ്ട്, മാന്യവും ന്യായവുമായി അക്കാര്യം അവളോടോ രക്ഷിതാക്കളോടോ പറഞ്ഞ്.<<<<
സത്യാന്വോഷി ...മുസ്ലിങ്ങള്‍ക്ക് ഈ അവകാശം എപ്പോ കിട്ടി? ഒരു പൌരന്‍റെ മൌലികമായ അവകാശത്തിന്‍മേല്‍ കുതിരകേറനുള്ള അവകാശമോ?

chithrakaran:ചിത്രകാരന്‍ said...

പൊന്നു പുലരിക്കുട്ടാ,
നല്ല ബുദ്ധി !!!
ചിത്രകാരനെ ഏതെങ്കിലും കൂട്ടത്തില്‍ കൂട്ടി ലേബലൊട്ടിച്ചാലൊന്നും മനുഷ്യരെ തടവിലിടുന്ന താലീബാനി വേഷമായ പര്‍ദ്ദയെ ഇനി ബ്ലോഗില്‍ പാടി പുകഴ്ത്താനാകില്ല പുലരി മോനെ. മത ഗുണ്ടായിസത്തിന്റെ ഇരുട്ട് കെട്ടി നിര്‍ത്തുന്ന ചാക്കുതന്നെയാണ് പര്‍ദ്ദ.
ഇന്നല്ലെങ്കില്‍ നാളെ, മുസ്ലീം ജനത അത് മത ഗുണ്ടകളുടെ മുഖത്തേക്ക് വലിച്ചെറിയുകതന്നെ ചെയ്യും :)

ഞമ്മളെ മാപ്പെളമാര്‍ കേരളത്തില്‍ വന്നത് കപ്പലു നിറയെ സൌദി ബീബിമാരെയും കൊണ്ടൊന്നുമല്ല, പുലരി മോനെ. ഇവിടത്തെ ബ്ലൌസിടാത്ത ചെറമ, ദളിത, പട്ടികജാതി,പട്ടിക വര്‍ഗ്ഗ പെണ്ണുങ്ങള്‍ തന്നെയാണ് മുസ്ലീം മാപ്പെളമാര്‍ക്കും, കൃസ്ത്യന്‍ മാപ്പെളമാര്‍ക്കും, നമ്പൂതിരിമാര്‍ക്കും,ഈഴവര്‍ക്കും,നായര്‍ക്കും,
വിശ്വകര്‍മ്മജര്‍ക്കും,...അതുപോലുള്ള സകല വരത്തന്മാര്‍ക്കും ഈ
മണ്ണില്‍ വേരുകളും സന്തതി പരംബരകളും ഉണ്ടാകാന്‍ കാരണമായത്. അവരില്‍ കുറച്ചു ഭാഗം ഇപ്പോഴും
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു എന്നതിന്റെ പേരില്‍... പര്‍ദ്ദക്ക് ന്യായീകരണം
ചമക്കാനായി അവറ്റകളുടെ ശരീരത്തിലേക്ക് ഓടിക്കേറല്ലെ... പുലരി തംബ്രാ... :)

കുട്ടന്‍ said...

പര്‍ദ്ദ , യുടെ ബോഡി coverage അല്ല ഇവിടെ വിഷയം
അത് മുന്നോട്ടു (പിന്നോട്ട് ? )വയ്ക്കുന്ന രാഷ്ട്രീയം ആണ് എതിര്കപെടെണ്ടത് .
മലയാളം ഉച്ചരിചാലോ , മുണ്ട് ഉടുത്തുപോയാലോ പിടിച്ചു തല ഷേവ് ചെയ്തു കളയുന്ന ഒരു മാതിരി തല്ലിപൊളി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പോലെ ഒരു uniform ഒരു സമുദായത്തിലെ പെണ്ണുങ്ങളില്‍
അടിച്ചുയെല്പ്പികുന്നത് ശെരി ആണോ എന്ന് ചിന്തിക്കണം .
മനുഷ്യന്‍ കൃത്രിമ ജീവന്‍ നിര്‍മിച്ചു കഴിഞ്ഞ ഈ സമയത്ത്
3 കെട്ടണോ അതോ നാല് കേട്ടാണോ എന്നതാണ് ഇന്നും ഇത്തരം ഉസ്കൂലുകളിലെ Headmaster മാരുടെ തര്‍ക്കം !!
പട്ടികള്‍ കാലു പൊകി മൂത്രം ഒഴിച്ച് ഓരോ സ്ഥലത്തും തങ്ങളുടെ teritory നിശ്ചയിക്കും പോലെ , നാലുമുക്കുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരം കണക്കെ ഇതും ഒരു അടയാള സൂചനകള്‍ ആയി സമൂഹത്തില്‍ നിലനിര്‍ത്തേണ്ടത് ഇവരുടെ ആവശ്യംത്തനെ
ഇഷ്ടം ഉള്ളവര്‍ പര്‍ദയോ , ബിക്കിനിയോ , ഒറ്റൊമുണ്ടും ബ്ലൌസുമോ , താര് ഉടുത് ചട്ടയും മുണ്ടുമോ ഒക്കെ ധരികട്ടെ ..അതില്‍ നിര്‍ബന്ധം എന്തിനു ?

ബി.എം. said...

,,,,,,,സ്ത്രീകളുടെ വയര്‍ഭാഗം, പുറംഭാഗം,മുലകളുടെ സൈഡ് വ്യൂ ഇവയിലൂടെ പുരുഷന്മാര്‍ക്ക് (ആണ്‍കുട്ടികള്‍ക്ക്) നയനസുഖം നല്‍കുന്ന ആ വേഷത്തെക്കുറിച്ച് ...............സത്യന്വോഷി ഈ ചിത്രത്തിലെ മുലകള്‍ താങ്കള്‍ക്ക് മുകള്‍ പറഞ്ഞ നയന സുഖ്‌ം തന്നോ? ഇല്ലാലോ? ഒരു വിദ്യാര്‍ഥി ആദ്യപികയെ എങ്ങനെ നോക്കുന്നു എന്നതാണ് പ്രധാനം.അവനു ബഹുമാനവും ആദരവും ഉണ്ടങ്കില്‍, അങ്ങനെ ഒരു സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഒരു ആണ്‍കുട്ടിയും താങ്കള്‍ പറഞ്ഞരീതിയില്‍ നോക്കില്ല. സാരിയുടുത്ത അദ്ധ്യാപികയ്ക്ക് കുറച്ചു പക്വതയുള്ളതായുള്ള ഒരു തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കുവാന്‍ പറ്റുന്നുണ്ട് അതുവഴി ബഹിമാനവും . പ്രശ്നം വസ്ത്രത്തിലല്ല നോക്കുനാവന്‍റെ സംസകാരത്തിലാണ്. ഏഷ്യയില്‍ 24 മണിക്കൂറും സ്ത്രികള്‍ക്ക് സുരക്ഷിതമായി തനിച്ച്‌ സഞ്ചാരിക്കാന്‍ കഴിയുന്ന ഒരേ ഒരു നഗരം സിങ്കപ്പൂര്‍ ആണ്. ഇവിടെ ഏറെ സ്ത്രികളും തുട മുഴുവന്‍ കാണുന്ന ചെറിയ നിക്കറും ടി ഷര്‍ട്ട്മാണ് ധിരിക്കാര്. അവിടെ ആരും അവരുടെ തുട നോക്കി നില്ക്കാറില്ല. ഒരു പെണ്ണിന്‍റെ വിരലിന്‍റെ അറ്റം കണ്ടാല്‍ പോലും ഒലിപ്പിക്കുന്ന , ഒരു കമ്പില്‍ സാരി ചുറ്റിവച്ചാല്‍ പോലും കാമാര്‍ത്തിയോടെ നോക്കുന്ന പുരുഷന്മ്മാറുള്ള കേരളത്തില്‍ സ്ത്രിയെ എന്തില്‍ പോതിഞ്ഞിട്ടും കാര്യം ഇല്ല.അതിനു മരുന്ന് വേറെ കണ്ടു പിടിക്കണം. പുരുഷന്‍റെ ഞരബ് രോഗത്തിന് മരുന്ന് സ്ത്രിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലാണ് എന്ന് പറയാന്‍ സംസ്കാരശൂന്യ സമൂഹത്തിനെ കഴിയൂ.

ബി.എം. said...

,,,,,,,സ്ത്രീകളുടെ വയര്‍ഭാഗം, പുറംഭാഗം,മുലകളുടെ സൈഡ് വ്യൂ ഇവയിലൂടെ പുരുഷന്മാര്‍ക്ക് (ആണ്‍കുട്ടികള്‍ക്ക്) നയനസുഖം നല്‍കുന്ന ആ വേഷത്തെക്കുറിച്ച് ...............സത്യന്വോഷി ഈ ചിത്രത്തിലെ മുലകള്‍ താങ്കള്‍ക്ക് മുകള്‍ പറഞ്ഞ നയന സുഖ്‌ം തന്നോ? ഇല്ലാലോ? ഒരു വിദ്യാര്‍ഥി ആദ്യപികയെ എങ്ങനെ നോക്കുന്നു എന്നതാണ് പ്രധാനം.അവനു ബഹുമാനവും ആദരവും ഉണ്ടങ്കില്‍, അങ്ങനെ ഒരു സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഒരു ആണ്‍കുട്ടിയും താങ്കള്‍ പറഞ്ഞരീതിയില്‍ നോക്കില്ല. സാരിയുടുത്ത അദ്ധ്യാപികയ്ക്ക് കുറച്ചു പക്വതയുള്ളതായുള്ള ഒരു തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കുവാന്‍ പറ്റുന്നുണ്ട് അതുവഴി ബഹിമാനവും .

ബി.എം. said...

പ്രശ്നം വസ്ത്രത്തിലല്ല നോക്കുനാവന്‍റെ സംസകാരത്തിലാണ്. ഏഷ്യയില്‍ 24 മണിക്കൂറും സ്ത്രികള്‍ക്ക് സുരക്ഷിതമായി തനിച്ച്‌ സഞ്ചാരിക്കാന്‍ കഴിയുന്ന ഒരേ ഒരു നഗരം സിങ്കപ്പൂര്‍ ആണ്. ഇവിടെ ഏറെ സ്ത്രികളും തുട മുഴുവന്‍ കാണുന്ന ചെറിയ നിക്കറും ടി ഷര്‍ട്ട്മാണ് ധിരിക്കാര്. അവിടെ ആരും അവരുടെ തുട നോക്കി നില്ക്കാറില്ല. ഒരു പെണ്ണിന്‍റെ വിരലിന്‍റെ അറ്റം കണ്ടാല്‍ പോലും ഒലിപ്പിക്കുന്ന , ഒരു കമ്പില്‍ സാരി ചുറ്റിവച്ചാല്‍ പോലും കാമാര്‍ത്തിയോടെ നോക്കുന്ന പുരുഷന്മ്മാറുള്ള കേരളത്തില്‍ സ്ത്രിയെ എന്തില്‍ പോതിഞ്ഞിട്ടും കാര്യം ഇല്ല.അതിനു മരുന്ന് വേറെ കണ്ടു പിടിക്കണം. പുരുഷന്‍റെ ഞരബ് രോഗത്തിന് മരുന്ന് സ്ത്രിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലാണ് എന്ന് പറയാന്‍ സംസ്കാരശൂന്യ സമൂഹത്തിനെ കഴിയൂ.

കുട്ടന്‍ said...
This comment has been removed by the author.
കുട്ടന്‍ said...

സ്തനങ്ങള്‍ കണ്ടു കമാവേശം ഉണ്ടാകുന്നതു ഒരു തരം "psychologicalError" എന്നാണ് മനശാസ്ത്രത്തില്‍ പറയുന്നത് അത്രേ !
ലോകത്ത് മനുഷ്യന്‍ ഒഴികെ ഒരു ജീവിയും തങ്ങളുടെ ഇണകളുടെ സ്തനങ്ങള്‍ കണ്ടു കമാവേശം ഉണ്ടാകുനില്ല !!
നമ്മുടെ നാട്ടിലും ഒരു നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് മാറ് മറക്കാതെ നടക്കുന്നത് ഒരു സാധാരണ കാര്യം ആയിരുന്നു .
BM പോസ്ടിയ ചിത്രങ്ങള്‍ തീര്‍ത്തു ഉം അങ്ങനെ ഒരു അനുഭവം സമ്മാനിക്കുന്നു ..
അതില്‍ മാതൃത്വത്തിന്റെ യും മനുഷ്യത്വത്തിന്റെയും രണ്ടു ഭാവങ്ങള്‍ അല്ലാതെ മറ്റു ഒന്നും തോന്നില്ല !!
മദാമ മാറ് ബിക്കിനി ഇട്ടു വന്നാല്‍ കിട്ടുനതിനെക്കാള്‍ നയന സുഖം പലപ്പോഴും സാരി ഉടുത്ത "അക്കന്റെ " തുട്ടു " കാണുമ്പോള്‍ മലയാളിക്ക് ഉണ്ടാകുന്നതും
മറച്ചു പിടിക്കലിന്റെ "ആകര്‍ഷണീയത" കൊണ്ട് ത്തനെ ആകണം .

പുലരി said...

സവർണ്ണ അടിമത്വം സ്വയം അവകാശമാക്കി മാറ്റിയ ചിത്രകാരാ.

'ചിത്തഭ്രമം' ബാധിച്ചു കൊണ്ടു ഇസ്ലാമിക ചിഹ്നങ്ങൽക്കെതിരെ എന്തെകിലുമൊക്കെ എഴുതിപ്പിടിപ്പിച്ചാൽ ഒരു പക്ഷെ കയ്യടിക്കുവാനും കൂവാനും ആളുണ്ടാകും. അതു കൊണ്ട്‌ പക്ഷെ മാന്യമായ വേഷ സംവിധാനത്തിന്റെ പവിത്രക്കു കോട്ടം സംഭവിക്കുകയില്ല. തന്നെയുമല്ല പർദ്ദ ധരിക്കുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചുവരികയുമാണു. അതിനെത്രെ അസഹിഷ്ണുതയോടെ വിക്ഷിച്ചിട്ടു കാര്യവുമില്ല. നിങ്ങൽക്കതിനെ പുരുഷ മേധാവിതമെന്നോ, താലിബാനിസമെന്നോ, സൗദിയിസമെന്നോ എന്തു പേരിട്ടു വിളിച്ചാലും അതൊരു വിഷയവുമല്ല.

ഞാൻ മുന്നേ പറഞ്ഞ തന്നെ ആവർത്തിക്കുന്നു, സവർണ്ണ മാടമ്പിമാരുടെ നയന സുഖത്തിന്ന് വേണ്ടി 'തമ്പ്രാൻ' കൽപിച്ചു തന്ന വേഷവിധാനങ്ങൾ പാടെ ഒഴിവാക്കുകയെന്നത്‌ അടിമതബോധം മനസ്സിൽ സൂക്ഷിക്കുന്ന 'ചിലർക്ക്‌' ഉൾകൊള്ളുവാൻ സാധിക്കാത്തതിന്റെ കെറുവാണു മാന്യമായ വേഷങ്ങൾക്കെതിരെയുള്ള ചിത്രകാരന്റെ ഈ ഉറഞ്ഞു തുള്ളൽ.

അവർണ്ണരുടെ മെക്കിട്ടുകയറി എന്നു പറഞ്ഞ്‌ വിഷയത്തെ വഴിതിരിച്ചു വിടുവാനും നോക്കേണ്ട...ചിത്രകാരൻ അവർണ്ണരെ പ്രതിനിധീകരിക്കുന്നുവേങ്കിൽ ചെയ്യേണ്ടത്‌ സവർണ്ണരുടെ ഇത്തരം ഗൂഢതന്ത്രങ്ങൾക്കെതിരെ പ്രതികരിക്കുകയാണു. അതല്ലാതെ അധമബോധം മനസ്സിൽ വെച്ചുകൊണ്ട്‌, മാന്യമായ വേഷങ്ങൾക്കെതിരെ ഉറഞ്ഞു തുള്ളുകയല്ല...

ഹ ഹ ഹ said...

ചിത്രകാരന്‍ സവര്‍ണനായോ ........ശിവ ശിവ....

സുരേഷ് ബാബു വവ്വാക്കാവ് said...

എന്തായാലും പർദ്ദ ബിസിനസ് നന്നായി നടക്കുന്നുണ്ട്

CKLatheef said...

ചിത്രകാരന് പര്‍ദ്ദയോ മനുഷ്യാവകാശമോ റൈഹാനയോ ഒന്നുമല്ല യഥാര്‍ഥ വിഷയം. ഏതിലും താന്‍ വെറുക്കുന്ന വിഭാഗത്തെ ചീത്തപറയാന്‍ ഒരു നിമിത്തവും അന്വേഷിച്ച് നടക്കുകയാണ്. ഒരു പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ഏത് വസ്ത്രം ധരിച്ച് നടക്കാനും കഴിയണം. പര്‍ദ്ദയിടാന്‍ നിര്‍ബന്ധിക്കാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മാതാപിതാക്കള്‍ക്ക് ഗുണകാംക്ഷയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് നല്ലതെന്ന് തോന്നുന്നതിന് ഉപദേശിക്കാം. സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ സഭ്യത ലംഘിക്കുന്ന വസ്ത്രധാരണത്തിനെതിരെ മാന്യമായി പ്രതികരിക്കാം. അതിനപ്പുറം ഒരു പ്രത്യേക വസ്ത്രം ധരിപ്പിക്കാനും തടയാനും ഗുണ്ടായിസം ആരുടെ ഭാഗത്ത് നിന്നും ആശാസ്യമല്ല.

ഇങ്ങനെ പറഞ്ഞാല്‍ തീരെണ്ട ഒരുവിഷയം പര്‍ദ്ദക്കകത്തെ ഇരുട്ട് സുഖപ്രദമെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ് എന്നും മറ്റുമൊക്കെ പറഞ്ഞ് അദൃശ്യജ്ഞാനം പ്രകടിപ്പിക്കേണ്ടതില്ല. അവിവേകികളായ തീവ്രവാദികളുടെ തീവ്രതവര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇത്തരക്കാര്‍ക്കാവൂ. ഇതും ഒരു തരം ഗുണ്ടായിസമായി കാണുന്നവരെ കുറ്റപ്പെടുത്താനാവില്ല.

ചിത്രകാരന്റെ പോസ്റ്റുകള്‍ മൊത്തില്‍ പരിശോധിക്കുമ്പോള്‍ മുസ്ലിംകളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ദൈവമയച്ച മിശിഹായോണോ എന്ന് തോന്നിപ്പോകും. പ്രിയ ചിത്രകാരന്‍ അല്‍പം സേവനം താങ്കളുടെ വിഭാഗത്തിനുമാകാം. എല്ലാവര്‍ക്കും സ്‌നേഹപൂര്‍വം ഈദുല്‍ ഫിത്വര്‍ ആശംസകള്‍.

Anonymous said...

മാറ്റം ഉണ്ടാകേണ്ടത് വസ്ത്ര ധാരണത്തില്‍ അല്ല . മനസ്സില്‍ ആണ്. ചിന്തകള്‍ക്ക് ആണ്.
ഉദാഹരണത്തിന്ന് , മലയാള ഫിലിം ഇല് ഉമ്മ വെയ്ക്കുന്നത് കാണിക്കുന്നത് കണ്ടിട്ടുണ്ടോ?
നായകനും നായികയും ഒരു തെങ്ങിന്റെ മറവിലേക്ക് മുഖം കൊണ്ട് പോകുന്നു.. ക്ലോസെ അപ്പ്‌ ഇല് അവരുടെ കയ്കള്‍ പിണഞ്ഞു ചേരുന്നു..
ഓരോരുത്തരുടെ മനസ്സിലും കയ്കള്‍ പിനയുന്നതാണോ കാണുന്നത് അല്ല.. അവര്‍ ഉമ്മ വെയ്ക്കുന്നത് നമ്മുടെ ഭാവനയില്‍ കാണും.
ഇംഗ്ലീഷ് ഫിലിം ? അവര്‍ ഡയറക്റ്റ് ഒരു ഫ്രഞ്ച് കിസ്സ്‌. അപ്പോള്‍ എല്ലാരും മനസ്സിലും ഫിലിം ലും കാണുന്നത് ഫ്രഞ്ച് കിസ്സ്‌.
ആദ്യം പറഞ്ഞത് സദാചാരം.. പിന്നെ പറഞ്ഞത് അയ്യേ. എന്താ ഈ കാട്ടനത് .. അല്ലെ.സാരിയുടുതാലും, പര്‍ദ്ദ ധരിച്ചാലും മനുഷ്യന്റെ മാനസിക വ്യാപാരങ്ങളും, ചിന്തകളും മാറാത്തിടത്തോളം ഒരു കാര്യവുമില്ലാ.
പിന്നെ, ഈ സത്യാന്വേഷിയുടെ (എന്റെ (ഹിന്ദു)സുഹൃത്തിന്റെ ഭാര്യ എന്റ ഭാര്യയോട് എപ്പഴും പറയാറുണ്ട്, അവര്‍ക്ക് ചുരിദാറിടാന്‍ ആഗ്രഹമുണ്ട്, പക്ഷേ ചേട്ടന്‍(ഭര്‍ത്താവ്) സമ്മതിക്കുന്നില്ല എന്ന്) സുഹൃത്തിനെ ഒരു മനശാസ്ത്രന്ജനെ കാണിക്കുന്നത് നന്നായിരിക്കും . അതൊരു മനോരോഗം ആണ്.
@പുലരി (കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ അവര്‍ണ്ണ സ്ത്രികളുടെ ഡ്രസ്സ്‌ കോഡ് നിശ്ചയിച്ചിരുന്നത് സവര്‍ണ്ണ മേലാളന്മാരായിരുന്നു.) എന്ത് പറഞ്ഞാലും "സവര്‍ണ" എന്ന് പറഞ്ഞില്ലേല്‍ ഉറക്കം വരില്ലേ. കഴിഞ്ഞ കാലത്തെ കുറിച്ചല്ല പറയുന്നത് . ഈ നൂറ്റാണ്ടിലെ കാര്യം പറയുമ്പോള്‍ അത് പറയു.
ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ ഗോത്രവർഗ രീതിയിൽ നിശ്ചയിച്ച സ്ത്രീയുടെ വേഷവിധാനത്തെ ഇന്നും ധരിക്കണമെന്ന ദുഃശ്ശാഠ്യത്തെ പുരോഗമന വാദമെന്നും മതേതരത്വമെന്നുമാണ് ഇത്തരക്കാർ പറയുക.എന്നാൽ അന്ന് നിശ്ചയിച്ച അതേ വസ്ത്രം തന്നെ പുരുഷൻ ധരിക്കണമെന്ന യാതൊരു നിർബന്ധവും ഇവർക്കില്ല! സ്ത്രീയുടെ മുഖമോ മുടിയോ പുറത്ത് കണ്ടാലുടൻ കാമം മൂക്കുന്നവരാണു സകല പുരുഷന്മാരും എന്ന ചിന്ത വച്ച് പുലർത്തുന്ന പോലുള്ളവരുടെ ഭ്രാന്ത് മറ്റ് പലതുമാണ്. ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അല്ലാതെ മതം അനുശാസിക്കുന്ന വസ്ത്രം ഇടാന്‍ മത രാഷ്ട്രമല്ലല്ലോ. ഇഷ്ടമുള്ളത് ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ.

ചാണക്യന്‍ said...

tracking..

ചാണക്യന്‍ said...

സാരി വേണ്ടാന്ന് സ്ത്രീകളാരും ഇതേവരെ വരെ പറഞ്ഞതായി അറിവില്ല....

പർദ്ദ വേണ്ടാന്ന് റെയ്ഹാന ആർ.ഖാസി പറഞ്ഞതാണ് ചിത്രകാരന് കുഴപ്പം അല്ലേ:):)

ചിത്രകാരൻ താങ്കൾ ഇങ്ങനെ ഉറഞ്ഞ് തുള്ളരുത്.... സത്യാന്വേഷി ഉവാച:)

റെയ്ഹാനക്ക് അധികകാലമൊന്നും പോലിസ് പ്രൊട്ടക്ഷനിൽ നടക്കാനും പറ്റില്ലെന്ന് പുലരി ഉവാച....:):)


“ചിത്രകാരന്റെ പോസ്റ്റുകള്‍ മൊത്തില്‍ പരിശോധിക്കുമ്പോള്‍ മുസ്ലിംകളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ദൈവമയച്ച മിശിഹായോണോ എന്ന് തോന്നിപ്പോകും“ ‌‌‌- ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി

അദും തമാശ......

Anonymous said...

ഡി പ്രദീപ്കുമാര്‍ പറഞ്ഞതുപോലെ,"പണ്ടു മേൽമുണ്ടു പോലും ഇല്ലാതെ എല്ലാം ട്രാൻസ്പേരന്റാക്കിക്കൊണ്ടായിരുന്നു സുന്ദരിമാരെല്ലാം നടന്നിരുന്നത്.അപ്പോൾ അത് കണ്ടിട്ട് ആർക്കും’അതുമിതും’ തോന്നിയില്ല.സി.കേശവന്റെ ആത്മകഥയായ ‘‘ജീവിതസമര”ത്തിൽ ഇത് രസകരമായി വിവരിക്കുന്നുണ്ടു.രാത്രി ഗന്ധർവനെപ്പോലെ വീട്ടിൽ വന്നുപോകുന്ന അദ്ദേഹം ഭാര്യയ്ക്ക് ഒരുനാൾ ഒരു സാരിയും ജമ്പറുമായാണു എത്തിയത്.അടുത്തനാൾ അതും ധരിച്ച് പുറത്തിറങ്ങിയപ്പോൾ ദാ,കലിതുള്ളിക്കൊണ്ട് നിൽക്കുന്നു,അമ്മായിയമ്മ.മാറുമറക്കുന്ന പുടവയും ചുറ്റിയിറങ്ങിയിരിക്കുന്നോ,ആട്ടക്കാരീ!
സാരിയും ജമ്പറും ഊരാതെ വയ്യ.ഊരി വെച്ചു.
പിന്നെ, രാത്രിയിൽ ഭർത്താവ് വരുമ്പോൾ മാത്രം രഹസ്യമായി അതെടുത്തുടുക്കും!
തുണിയുടുക്കാത്ത കാലത്ത് തുണിയുടുക്കുന്നതായിരുന്നു,സെക്സി!

ഇന്നലെ ആസ്ത്രേലിയൻ പ്രധാനമന്ത്രിണി കുട്ടിപ്പാവടയുമുടുത്ത് കാലിന്മേൽ കാലും കയറ്റിവെച്ച് സർവതും ട്രാൻസ്പേന്റാക്കിയിരിക്കുന്ന ഫോട്ടോ കണ്ട് ഞാൻ അന്തം വിട്ടിരിക്കുന്നതും അവിടുത്തുകാർക്കൊന്നും തോന്നാത്തതും സെക്സിവേഷത്തെക്കുറിച്ച് വ്യത്യസ്തവീക്ഷണങ്ങൾ ഉള്ളതിനാലാണു. "
മുസ്ലിങ്ങള്‍ക്ക് ഒരു ഡ്രസ് കോഡ് മതം അനുശാസിക്കുന്നുണ്ട്. അത് പര്‍ദയാണെന്നു ചിലരും അല്ലെന്ന് മറ്റുചിലരും പറയുന്നു. (ഇന്നും ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും പര്‍ദയല്ലല്ലോ ധരിക്കുന്നത്).അതുകൊണ്ട് റെയ്ഹാനയുടെ വസ്ത്രം മതവിരിദ്ധമാണെന്നു തോന്നുന്ന മുസ്ലിങ്ങള്‍ക്ക് അതു മാന്യമായ രീതിയില്‍ പറയാം. ആ അവകാശമേയുള്ളൂ. ഇതെല്ലാം "പൌരന്‍റെ മൌലികമായ അവകാശത്തിന്‍മേല്‍ കുതിരകേറനുള്ള അവകാശ"മല്ലേ എന്നു ചോദിച്ചാല്‍ ആണ് എന്നു തന്നെ പറയണം. മതം മാത്രമല്ല, ഭര്‍ത്താവ്, പിതാവ്, സഹോദരന്‍,ഭരണകൂടം ഇങ്ങനെ അധികാരകേന്ദ്രങ്ങള്‍ പലരും ഇത്തരം കുതിരകയറ്റം നടത്തുന്നുണ്ടെന്ന് ബീ എം ഓര്‍ക്കണം.

Anonymous said...

"സാരിയുടുത്ത അദ്ധ്യാപികയ്ക്ക് കുറച്ചു പക്വതയുള്ളതായുള്ള ഒരു തോന്നല്‍ "എങ്ങനെ ഉണ്ടാകുന്നു ബീ എം? ടീച്ചര്‍മാര്‍ പണ്ടേ ജീന്‍സും ഷര്‍ട്ടും ധരിച്ചായിരുന്നു ക്ലാസെടുക്കാന്‍ വന്നിരുന്നതെങ്കില്‍ ആ വേഷവും പക്വമായി കുട്ടികള്‍ക്കു തോന്നുമായിരുന്നു. വെറും ആപേക്ഷികമാണ് ഈ പക്വത. പിന്നെ സാരി മാത്രമാണ് പക്വമായ വേഷമെന്ന ഈ തോന്നലിലാണ് പര്‍ദക്കെതിരെയുള്ള ഉറഞ്ഞുതുള്ളലിന്റെ ഗുട്ടന്‍സ് കിടക്കുന്നതെന്ന് ബീ എമ്മിന്റെ പ്രതികരണവും തെളിയിക്കുന്നു.

shaji.k said...

ഈ പ്രശ്നത്തില്‍ ശരീരം മറക്കുന്നതോ നഗ്നതയോ ഒന്നുമല്ല യഥാര്‍ത്ഥ തര്‍ക്ക വിഷയം ഒരു പെണ്‍കുട്ടിയുടെ ഇഷ്ടമുള്ള വസ്ത്രം ധരിക്കണം എന്നുള്ള സ്വാതന്ത്ര്യത്തിനു മേലെ മത തീവ്രവാദികളുടെ ഇസ്ലാമിക ഡ്രസ്സ്‌കോഡ്‌ അടിച്ചേല്‍പ്പിക്കാനുള്ള മാടമ്പിത്തരം ആണ് കാണേണ്ടത്.ഇതാണ് അപലപിക്കപെടെണ്ടത്.

രൈഹാനക്ക് അഭിവാദ്യങ്ങള്‍.

പക്ഷേ എത്രനാള്‍ ആ പെണ്‍കുട്ടി ഈ സംഘടിത ശക്തികള്‍ക്കെതിരെ പൊരുതി നില്‍ക്കും എന്നുള്ളത് ഭയമുണ്ടാക്കുന്നു.

എല്ലാവര്ക്കും ഈദ്‌ ആശംസകള്‍.

chithrakaran:ചിത്രകാരന്‍ said...

ബൂലോഗത്തെ എല്ലാ ദുഷ്ടന്മാര്‍ക്കും,ദുഷ്ടിനികള്‍ക്കും... ദുഷ്ടതയുടെ പര്യായമായ ചിത്രകാരന്റെ
സ്നേഹവും സന്തോഷവും, സമാധാനവും നന്മയും
നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍... !!!

ബി.എം. said...

>>>>>>പിന്നെ സാരി മാത്രമാണ് പക്വമായ വേഷമെന്ന ഈ തോന്നലിലാണ് പര്‍ദക്കെതിരെയുള്ള ഉറഞ്ഞുതുള്ളലിന്റെ ഗുട്ടന്‍സ് കിടക്കുന്നതെന്ന് ബീ എമ്മിന്റെ പ്രതികരണവും തെളിയിക്കുന്നു<<<<<<
സത്യാന്വോഷി ...ഇത് ഒരുതരം നാലാംകിട വ്യഖ്യാനാം ആയിപ്പോയി. സാരിയെക്കുറിച്ച് താങ്കളുടെ വിലയിരുതലിനെക്കുറിച്ചും, മറ്റുള്ളവരുടെ സ്വാതന്ത്ര്യതിന്മേല്‍ കുതിരകേരുന്ന താങ്കള്‍ പറയുന്ന അവകാശത്തെക്കുറിച്ചുമാണ് ഞാന്‍ മറുപടി പറഞ്ഞത്. പര്‍ദ ഒരു സ്ത്രി സ്വമേധയാ സ്വീകരിക്കുനതാനങ്കില്‍ ഒരു പ്രശനവുമില്ല മറിച്ചു മറ്റുള്ളവരുടെ നിര്‍ബന്ധം മൂലമോ, അള്ള നരഗത്തില്‍ കൊണ്ടുപോയി പണ്ടാരമാടക്കും എന്നാ ഭീഷണി മൂലമോ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ്യിങ്കില്‍ നിരുത്സാഹപ്പെടുത്തെണ്ടാതാണ്.സത്യത്തില്‍ ഇത് തന്നെയാണ് സംഭവിക്കുന്നതും. മനുഷ്യനിവിടെ space ലേക്ക് ടൂര്‍ വരെ തുടങ്ങി ..അന്നെരോം ഇവിടെ ചിലവന്‍റെ ഒക്കെ പ്രശ്നം മുല കാണുന്നതും...തുട കാണുന്നതും ..കുണ്ടി കാണുന്നതുമോക്കായ ...കഷ്ടം ..അവന്‍റെയൊക്കെ ഒരു നിലവാരം.

ബി.എം. said...

>>>>ഭര്‍ത്താവ്, പിതാവ്, സഹോദരന്‍,ഭരണകൂടം ഇങ്ങനെ അധികാരകേന്ദ്രങ്ങള്‍ പലരും ഇത്തരം കുതിരകയറ്റം നടത്തുന്നുണ്ടെന്ന് ബീ എം ഓര്‍ക്കണം>>>>>>എല്ലാവരും ഇങ്ങനെ കുതിരകയറ്റം നടത്തുന്നത് കൊണ്ട് ,ഇതൊരു കിഴ്വഴക്കമായി അംഗികരിക്കണമെന്നാണോ സത്യന്വോഷി പറയുന്നത് ?

Anonymous said...

സ്ത്രീകളുടെ വസ്ത്രം ഏതായിരിക്കണമെന്നു തീരുമാനിക്കുന്നതില്‍ സ്ത്രീകള്‍ക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യം ഒരു മതസമൂഹത്തിലുമില്ല എന്നതല്ലേ വാസ്തവം? പര്‍ദയും സാരിയും ഉള്‍പ്പെടെയുള്ള ഏതു വസ്ത്രവും ധരിക്കുന്നതില്‍ അവരവരുടെ വീടുകളിലെ ആണുങ്ങളുടെ ഇഷ്ടം പ്രധാനം തന്നെയാണ്. വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ ചുരിദാറോ ജീന്‍സും ടോപ്പോ ധരിക്കണമെന്ന തങ്ങളുടെ ആഗ്രഹം അടക്കിപ്പിടിച്ചു കഴിയുന്ന ഏത്രയോ പെണ്‍കുട്ടികള്‍ ഹിന്ദു(വിശേഷിച്ചും നാട്ടിന്‍പുറത്തുള്ള)ഭവനങ്ങളിലുണ്ടെന്നറിയാമോ? അവര്‍ക്കാര്‍ക്കും വീട്ടുകാര്‍ക്കെതിരെ കേസിനു പോകാനുള്ള തന്റേടമോ സാമ്പത്തികസ്ഥിതിയോ അഥവാ അതെല്ലാം ചെയ്താല്‍ത്തന്നെ ഇക്കാണുന്ന മീഡിയ കവറേജോ ലഭിക്കില്ല എന്നതാണു വാസ്തവം.

കുട്ടന്‍ said...

"വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ ചുരിദാറോ ജീന്‍സും ടോപ്പോ ധരിക്കണമെന്ന തങ്ങളുടെ ആഗ്രഹം അടക്കിപ്പിടിച്ചു കഴിയുന്ന ഏത്രയോ പെണ്‍കുട്ടികള്‍ ഹിന്ദു(വിശേഷിച്ചും നാട്ടിന്‍പുറത്തുള്ള)ഭവനങ്ങളിലുണ്ടെന്നറിയാമോ?"
ആണോ !!!!
ഒരു സംശയം സത്യാന്വേഷി , ഈ ജട്ടി ഇടാത്തത് ഒരു കുറ്റം ആണോ ?
ഇന്ന് മുഴുവന്‍ ആലോചിച്ചു നാളെ മറുപടി പറഞ്ഞു തരാന്‍ കനിവുണ്ടാകണം

Anonymous said...

റെയ്ഹാനക്കെതിരെ രംഗത്തുവന്നിരിക്കുന്നത് വീട്ടുകാരല്ല എന്നറിയുന്നു. മറ്റുള്ളവര്‍ക്ക് ഇതില്‍ വലിയ കാര്യമില്ല. മതവിശാസികള്‍ക്ക് വിഷമം തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്കത് മാന്യവും സമാധാനപൂര്‍വവുമായി അവളുടെ രക്ഷാകര്‍ത്താക്കളോടോ അവളോടോ പറയാമെന്നേയുള്ളൂ. അതിനു പകരം ഭീഷണി പാടില്ല എന്നല്ലേ ഞാനും പറയുന്നത്. കീഴ് വഴക്കമായി അംഗീകരിച്ചിരിക്കയല്ലേ ഈ സമൂഹം? ചുരുക്കം ചില ഫെമിനിസ്റ്റുകളൊഴികെ ആരാണിവിടെ പുരുഷമേധാവിത്വത്തെ അംഗീകരിക്കാത്തത്?

ബി.എം. said...

>>>>>മതവിശാസികള്‍ക്ക് വിഷമം തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്കത് മാന്യവും സമാധാനപൂര്‍വവുമായി അവളുടെ രക്ഷാകര്‍ത്താക്കളോടോ അവളോടോ പറയാമെന്നേയുള്ളൂ.<<<<< താങ്കളുടെ വീട്ടില്‍ ഒരു കൂട്ടം ആളുകള്‍ സമാധാനപരമായി വന്നു താങ്കളുടെ ഭാര്യയോ താങ്കളോ ഏതു വസ്ത്രം ധരിക്കണം എന്ന് അഭിപ്രായം പറയുന്നത് താങ്കള്‍ക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയുമോ ?

ബിജു ചന്ദ്രന്‍ said...

വസ്ത്രധാരണമൊക്കെ ഒരു വ്യക്തിയുടെ പരമാധികാരമാണ്. റെയ്ഹാനയുടെ കാര്യത്തില്‍ അവര്‍ക്കോ വീട്ടുകാര്‍ക്കോ പരാതിയില്ല. പിന്നെ "നാട്ടുകാര്‍ക്ക് "എന്താണ് ഹേ ഇത്ര സൂക്കേട്‌? "മതവിശാസികള്‍ക്ക് വിഷമം തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്കത് മാന്യവും സമാധാനപൂര്‍വവുമായി അവളുടെ രക്ഷാകര്‍ത്താക്കളോടോ അവളോടോ പറയാമെന്നേയുള്ളൂ" മതവിശ്വാസികള്‍ക്ക് എന്തിനാണ് ഇത്ര വിഷമം തോന്നുന്നത്? ആ വിഷമത്തെയാണ് അടിസ്ഥാനപരമായി ഇസ്ലാമിക തീവ്രവാദം എന്ന് പറയുന്നത്. ഇങ്ങനെ വല്ലാണ്ട് വിഷമിച്ച ചിലരാണ് ജോസഫ്‌ മാഷിന്റെ കൈ വെട്ടി എറിഞ്ഞത്. ...

Anonymous said...

മിസ്റ്റര്‍ ബീ എം,
ഇസ്ലാം ഒരു ഡ്രസ് കോഡ് നിഷ്കര്‍ഷിക്കുന്നുണ്ട്. ആ മതത്തില്‍ വിശ്വസിക്കുന്നവര്‍(റെയ്ഹാന ഇസ്ലാമിനെ തള്ളിപ്പറഞ്ഞിട്ടില്ല) ആ ഡ്രസ് കോഡ് പാലിക്കണമെന്ന് മുസ്ലിങ്ങള്‍ കരുതുന്നു.ചിലര്‍ അതു പാലിക്കണമെന്ന് മറ്റുള്ളവരോട് നിര‍ബന്ധിക്കുന്നു. ആ നിര്‍ബന്ധം ശരിയല്ലെന്നാണു പറയുന്നത്. അത്തരം ഡ്രസ് കോഡ് പോയിട്ട് തുണിയുടുക്കുന്നതിനെ തന്നെ എതിര്‍ത്തിരുന്ന പാരമ്പര്യക്കാര്‍ക്ക് ആരെയാണ് ഇന്ന വസ്ത്രം ഇടണമെന്നു നിര്‍ബന്ധിക്കാന്‍ പോയിട്ട് അവരോട് അഭ്യര്‍ഥിക്കാന്‍ പോലുമാവുന്നത്? ആ ആംഗിളില്‍ നിന്നു നോക്കുമ്പോഴാണ് ഒരാള്‍ക്കും വസ്ത്രത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നൊക്കെ തോന്നുന്നത്.

ബി.എം. said...

സത്യാനോഷി
അപ്പോള്‍ താങ്കളുടെ ആംഗിളില്‍ നിന്ന് നോക്കുമ്പോള്‍ താങ്കളുടെ വീട്ടില്‍ ഒരു കൂട്ടം ആളുകള്‍ സമാധാനപരമായി വന്നു താങ്കളുടെ ഭാര്യയോ താങ്കളോ ഏതു വസ്ത്രം ധരിക്കണം എന്ന് അഭിപ്രായം പറയുന്നത് താങ്കള്‍ക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയും എന്ന് അര്‍ത്ഥം.എന്നാല്‍ അത് ഇഷ്ടപ്പെടാത്ത മുസ്ലിങ്ങള്‍ അടക്കം ഒരുപാട് പൌരന്മാര്‍ ഉണ്ട്. അവര്‍ക്ക് ഇത്തരം ഇടപെടലുകള്‍ അരോചകമാണ്. ഏതു രീതിയില്‍ ആണെങ്കിലും മൌലീക അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റം തടയണം.

SMASH said...

"മതവിശാസികള്‍ക്ക് വിഷമം തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്കത് മാന്യവും സമാധാനപൂര്‍വവുമായി അവളുടെ രക്ഷാകര്‍ത്താക്കളോടോ അവളോടോ പറയാമെന്നേയുള്ളൂ"

ഈ നിര്‍ദ്ദേശം സന്തോഷത്തോടെ തന്നെ നിരസിച്ചാല്‍ മാതാനുയായികളുടെ അടുത്ത നിലപാട് എന്തായിരിക്കും?. ഈ നിര്‍ബന്ധിക്കലില്‍ നിന്നും പിന്തിരിഞ്ഞ് അവരെ അവരുടെ പാട്ടിനു വിടുമോ, അതോ ഇനിയും കൂടുതല്‍ നിര്‍ബന്ധിക്കുമോ, അല്ലെങ്കില്‍ മതത്തില്‍ നിന്നും അയോഗ്യത കല്പിക്കുമോ?

arup said...

"ഇസ്ലാം ഒരു ഡ്രസ് കോഡ് നിഷ്കര്‍ഷിക്കുന്നുണ്ട്"
ഇത്രയ്യും ആത്മീയത ഉള്‍കൊള്ളുന്ന മതം , മാറ്റങ്ങള്‍ അനുവതികാത്ത മതം ,എല്ലാം പെര്‍ഫെക്റ്റ്‌ ആയി എഴുതിവചിടുള്ള മതം
...എനിക്കെ ഇസ്ല്മാഫോബിയ ഉണ്ട് ...പ്രതേകിച്ചു ഈ സത്യനെഷിക്കൊന്നും ഇതിനു മറുപടി കൊടുകാത്ത ഇസ്ലാമിസ്ടുകളെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുമ്പോള്‍ ...

Anonymous said...

ഫെമിനിസ്റ്റുകളായ ജെ ദേവികയും ഷംസദ് ഹുസൈനും ചേര്‍ന്ന് എഴുതിയ ലേഖനം വായിക്കുക.Dressing and Death-Threats in Kerala : Re-former Man’s Second Coming?
ലേഖനത്തില്‍ നിന്ന്:
Many sections of the Muslim community today try to uphold the ideal of global Islam, and given that such adherence is also a mark of upward cultural mobility in many areas, young women are now frequently under pressure from even their families to conform to dress-codes projected as given in it. But all Muslim women do not choose to adopt such norms – the purdah is not worn by all Muslim women in Kerala. Why is Rayana alone being targeted? Initially, one felt that in the specific situation in Kasaragod, the purdah may be more common than elsewhere. However, we did see a large number of women in salwar-suits and duppatas on the streets.

A clue may be found in one of the letters Rayana received: I understand that you are vain that you are educated and knowledgeable, it said. The intolerance towards the educated, confident, articulate woman runs through this text – her unveiled brow appears to be just a pretext. Besides, Rayana appeared to us as a young person well-versed in the tenets and practices of Islam and exceptionally capable of arguing her case rationally. Her determination to remain unbowed is also very evident. It appears that the threats reveal more the insecurity of the senior patriarchs of the local community at the sight of an articulate and questioning young woman, confident of her freedom and knowledge. The signed letter of warning was written by such a person who testified to the police that he made no threat and was on the contrary offering her ‘advice’ – in other words, merely bearing the ‘Re-former Man’s burden, so entirely acceptable in the history of community reformism in Kerala!

Anonymous said...

ആ ലേഖനത്തില്‍നിന്നുതന്നെ:
Therefore it is vital for us to see that ‘decent dressing’ of women is an issue in Kerala relevant even outside immediate concerns of re-forming communities. There are rules stronger than steel even if they remain largely unwritten, that regulate the spaces in which women may appear and how they should dress, in the secular public. Despite legal sanction to wear clothes of their choice, a great many schools and colleges in Kerala insist that teachers should wear only the saree, claiming that it alone conveys female decency. Decency overrules all other considerations, even those of comfort, health and hygiene. There is the silent demand that sleeves of women’s clothing be long, preferably longer, necks be higher, and length of the garment fall below the knee, preferably the ankle — within the secular public as well. The ‘Nightie Revolution’ of the 1980s in Kerala, which is just a little short of purdah, established this widely. That is, women (of all communities) now wear this long loose gown which falls to their ankles and goes up to their necks, even to local shops, throwing a towel over their shoulders to ensure additional modesty! There are colleges in Kerala where students’ organizations, and not necessarily religious ones, dominated by male students, have issued orders that girl students cannot wear sleeveless clothes or jeans. Such control by college managements is even more common and easily accepted as normal! As women move out of homes into workplaces and education, they seek more flexible dressing options. That is, they do not cling on to established norms of decent dressing, nor do they completely abandon them. They assert their ability to set their own norms without recourse to either of these extremes – and it is the possibility of such assertion that is thwarted when patriarchal rules are enforced through all these institutions, religious and secular. It is a mistake to think that male control over dress always and solely involves encouraging women to expose themselves. Rather, it lies in forcing women to comply with either of these extremes, both of which dismiss women’s agency.

നനവ് said...

ചിത്രകാരന്റെ പോസ്റ്റും അതിൽ നടന്ന ചർച്ചയും വായിച്ചു..ഞങ്ങൾക്ക് പരിചയമുള്ള ഒരു പെൺകുട്ടിയാണ് റൈഹാന..അവളുടെ അനുജത്തിമാരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്..എല്ലാവരും അവളെപ്പോലെ ,മുടി നീട്ടിവളർത്താതെയും തട്ടമിടാതെയും ഒക്കെ ജീവിക്കുന്നവരാണ്..അനുജത്തിമാരുടെയത്ര പഠിക്കാൻ മിടുക്കിയല്ലെങ്കിലും സമൂഹത്തിൽ അവൾക്കിഷ്ടമില്ലാത്ത കാര്യങ്ങളോട് പോരാടാനുള്ള അവളുടെ വീറും വാശിയും അപാരമാണ്.മുസ്ലീം സമുദായത്തിൽ പൊതുവെ കാണപ്പെടാത്ത ഈ തന്റേടത്തെ അഭിനന്ദിക്കുക തന്നെവേണം..
സ്ത്രീയുടെ വേഷം എന്തെന്നതിനെപ്പറ്റിയും ഇവിടെ ചർച്ച നടന്നല്ലോ...കേരളത്തിലേപ്പോലെ ഉഷ്ണമേഖലാപ്രദേശത്ത് നേർത്ത വെളുത്ത പരുത്തി വസ്ത്രങ്ങളാണ് ആരോഗ്യത്തിനുത്തമം.അത് കുറേ വർഷങ്ങൾ മുമ്പുണ്ടായിരുന്നു, ആണുങ്ങൾക്ക് ഒരു മുണ്ടും പെണ്ണുങ്ങൾക്ക് മുണ്ടിനൊപ്പം ഒരു മേൽമുണ്ടും ,അതു ശാസ്ത്രീയമായിരുന്നു...സ്ത്രീകൾ മാറു മറയ്ക്കാതെ നടന്നയാകാലം അശ്ലീലമൊന്നുമായിരുന്നില്ല. ശരിക്കും അത്രയേ ഇവിടത്തെ കാലാവസ്ഥയ്ക്ക് ആവശ്യമുള്ളൂ.പക്ഷെ, അന്ന് സ്ത്രീ ശരീരം വെറും മാംസപിണ്ഡം മാത്രമായിരുന്നില്ല..ആ ശരീരത്തിന്റെ ഒരേയൊരുദ്ദേശ്യം പുരുഷന്റെ കാമപൂരണം ആയിരുന്നില്ല...അത് മറ്റേതൊരു ജീവജാതിയ്ക്കുമെന്നപോലെ ഒരു സാധാരണ കാര്യം മാത്രമായിരുന്നു...അതുകൊണ്ട് മാറിടമോ കൈകാലുകളോ ഒക്കെ കാണുമ്പോൾ അന്ന് ആണുങ്ങളിൽ കാമം നുരഞ്ഞിരുന്നില്ല...
എന്നാൽ ഇന്നത്തെ കച്ചവടസമൂഹത്തിൽ എന്തും വിറ്റഴിക്കാനുള്ള ഏറ്റവും നല്ലയുപാധി മുക്കാലും വെളിവാക്കി ,ചായത്തിലും നേർത്ത പട്ടിലും പൊന്നിലുമൊക്കെ പൊതിഞ്ഞ് പ്രദർശിപ്പിക്കുന്ന സ്ത്രീശരീരമായതിനാൽ, എല്ലാ സ്ത്രീകളുടെ ശരീരവും ഇങ്ങനത്തെ ഒരുപഭോഗവസ്തു മാത്രമാണെന്ന നിലയിൽ മാത്രം[0.1% ഒഴികെ] ആണുങ്ങൾ നോക്കിക്കാണുന്നു..അതുകൊണ്ടാണ് സ്ത്രീകൾക്ക് കാലാവസ്ഥയ്ക്കും പിന്നെ ജോലിയുടെ സൌകര്യങ്ങൾക്കുമൊക്കെ ചേരുന്ന വേഷങ്ങൾ ധരിക്കാനിവിടെ പറ്റാത്തത്..

സാരി പക്വമായ വേഷമാണെന്ന ഒരഭിപ്രായവും വായിക്കാനിടയായി..ഇത് കേരളീയ വേഷമേയല്ല,ഉത്തരേന്ത്യൻ ഇറക്കുമതിയാണ്,അതുകൊണ്ടാണ് ആദ്യകാലത്ത് സാരിയും ബ്ലൌസും ധരിക്കാൻ തുടങ്ങിയവർ എതിർക്കപ്പെട്ടത്..പിന്നെ മലയാളി അതിനെ സ്വന്തമാക്കി..സ്ത്രീയുടെ ചലനസ്വാതന്ത്ര്യത്തെ ഇത്രമാത്രം തടസ്സപ്പെടുത്തുന്നതും കഴുകാനും ധരിക്കാനുമൊക്കെ ഇത്ര വിഷമമുള്ളതുമായ ഒരു വേഷം വേറെയുണ്ടോ?..ബസ്സിൽ കയറാനും മഴക്കാലത്ത് യാത്ര ചെയ്യാനുമൊക്കെ കുറേക്കാലം ഞാനും വിഷമിച്ചതായിരുന്നു..അന്ന് ഏറ്റവും പ്രയാസം ബസ്റ്റോപ്പിലെ വായ് നോക്കികളായിരുന്നു..ഞങ്ങൾ ബസ്സിന്റെ സ്റ്റെപ്പു കയറുമ്പോൾ അനാവൃതമാകുന്ന കണങ്കാലുകളിലേയ്ക്ക് ആർത്തിയോടെ അനേകം കണ്ണുകൾ കുത്തിത്തുളയ്ക്കുമായിരുന്നു..
ബഹു.മന്ത്രി ടീച്ചർമാക്ക് ചുരീദാർ ധരിക്കാം എന്ന് ഉത്തരവിറക്കുന്നതിനും നാലു വർഷങ്ങൾ മുമ്പെ ഞാൻ സ്കൂളിൽ ചുരീദാർ ധരിച്ചു തുടങ്ങി.11 വർഷം സാരിയുടുത്തു പഠിപ്പിച്ചവളാണു ഞാൻ ..അന്ന് എനിക്കു തന്ന അതേ ബഹുമാനം തന്നെ വേഷം മാറ്റിയപ്പോഴും കുട്ടികളിൽനിന്ന് കിട്ടി.സാരിയുടുത്ത എത്രയോ ടീച്ചർമാർ അവരെ പഠിപ്പിച്ചിട്ടും അവർ എന്നോട് പറഞ്ഞത് ടീച്ചറെപ്പോലൊരാളെ ഞങ്ങൾക്ക് ഇതിനു മുമ്പ് കിട്ടിയിട്ടില്ല,ഇനി കിട്ടുകയുമില്ല എന്നാണ്. എന്റെ മഹത്വം പറഞ്ഞതല്ല..സാരിയുടുത്താലും ചുരീദാറിട്ടാലും ഇനി മിഡിയോ ജീൻസോ ധരിച്ചാലും ടീച്ചറായി പെരുമാറാനും പഠിപ്പിക്കാനും അറിഞ്ഞാൽ മതി .ഏതു വേഷം ധരിച്ചാലും അവനവന്റെ വ്യക്തിത്വവും മാന്യതയും നിലനിർത്തി പെരുമാറാൻ പറ്റിയാൽ മതി.ഇക്കാലത്ത് മൊബൈൽ ക്യാമറയിൽ ടീച്ചറുടെ അനാവൃതമാകുന്ന ശരീരഭാഗങ്ങൾ പകർത്താൻ വിരുതരായ വിദ്യാർഥികളും ,പിന്നെ ഒരു ഡസൻ പിന്നുകൾ കുത്തി ഭദ്രമായി പൊതിഞ്ഞു വച്ചാലും അവിടവിടെ അനാവൃതമാകുമെന്ന പരിമിതിയും ഒക്കെയുള്ള സാരി ഭൂരിഭാഗം സ്ത്രീകൾ ഉപേക്ഷിക്കാത്തത് അവർക്ക് മറ്റുള്ളവർക്കു മുമ്പിൽ സ്വന്തം ശരീരത്തെ നേർത്തു മിനുത്ത സാരി ബ്ലൌസുകളിൽ പൊതിഞ്ഞ് ആകർഷണീയരായി പ്രദർശിപ്പിക്കാൻ ആഗ്രഹമുള്ളതുകൊണ്ടാണ്.. മുൻഗാമികളിട്ട വസ്ത്രം മാറ്റുക എന്ന് ചിന്തിക്കാൻ പറ്റാത്ത ഒരു ന്യൂനപക്ഷം അക്കാരണത്താലും സാരി ധരിക്കുന്നു. അല്പം ചിലരെ അമ്മായിഅമ്മമാരും ഭർത്താക്കന്മാരും ചുരീദാ‍ർ ധരിക്കാൻ അനുവദിക്കാറില്ല എന്നതും നേരാണ്..

ഞാൻ ചുരീദാർ ധരിക്കാൻ മറ്റൊരു കാരണം അശ്ലീലതയാർന്ന മലയാളീ നോട്ടങ്ങളിൽനിന്ന് രക്ഷപ്പെടാൻ കൂടിയാണ്..വെയിലുമൽ‌പ്പം കാറ്റുമൊക്കെ ശരീരത്തിനേൽക്കേണ്ടത് അതിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണെങ്കിലും,പർദ്ദയിലെന്നവണ്ണം ഏകദേശം മുഴുക്കയ്യുള്ളതും കോളറുള്ളതും,പിന്നെ മങ്ങിയ നിറത്തിലുള്ള പരുപരുത്ത ഖാദി കൈത്തറി തുണികൊണ്ടുള്ളതുമായ അയഞ്ഞ ചുരീദാറാണ് ഞാൻ ധരിക്കാറ്.കേരളത്തിലെ മുസ്ലീം വനിതകൾ ,സ്വമേധയാ,അങ്ങനെ പർദ്ദ ധരിച്ച് ഈ അശ്ലീലതയുടെ തുളഞ്ഞുനോട്ടങ്ങളെ വകഞ്ഞു മാറ്റാൻ ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെ ചെയ്തോട്ടെ.അതിനെ ഒരു നിർബന്ധമാക്കുകയോ മതാചാരമാക്കുകയോ ചെയ്യാതിരുന്നാൽ മതി...

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

നനവിന്റെ കമന്റ് യാഥാര്‍ത്ഥ്യവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നു.

കേരളത്തില്‍ സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നം പര്‍ദ്ദയോ വസ്ത്രധാരണമോ ഒന്നുമല്ല. മദ്യമാണ്. ഇത് പോലുള്ള, ഒരൊറ്റ യുക്തിവാദി എന്നവകാശപെടുന്നവരെയും ആ വഴിക്കൊന്നും കാണാറില്ല. അതെങ്ങനെ!!? ഇത് പോലുള്ള വര്‍ഗ്ഗീയ പോസ്റ്റുകള്‍ മാത്രം എഴുതാന്‍ സമയവും സന്ദര്‍ഭവും നോക്കിയിരിക്കുന്ന യുക്തിവാദി ഭ്രാന്തന്മാര്‍ക്ക് അതിനൊക്കെ എവിടെ സമയം.!!!?

എന്റെ അഭിപ്രയത്തില്‍ ബ്ലോഗ് ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗിയതയും വിദ്വേഷവും കുത്തിനിറച്ച പോസ്റ്റുകള്‍ എഴുതുന്നതിനുള്ള ക്രഡിറ്റ്, ചിത്രകാരനെയും ജബ്ബാറിനെയും പോലുള്ള യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍ക്കാണ്. യുക്തിവാദം എന്നത് അവരുടെ വെറും ഒരവകാശവാദം മാത്രമായേ ഞാന്‍ കാണുന്നുള്ളൂ.

മനുഷ്യനെ ഉള്‍ക്കൊള്ളാതെ മനുഷ്യ സ്നേഹം പ്രസംഗിക്കുന്നവര്‍......അമേരിക്ക പറയുന്നതാണ് ജനാധിപത്യം; എന്നു പറയുന്നത് പോലെ, ‘ഇവര്‍ പറയുന്ന യുക്തിവാദ‘മാണ് മനുഷ്യ സ്നേഹം എന്ന് തെറ്റായി ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍.... അല്ലാതെന്ത് ?

പുലരി said...

'യുക്തിവാദം' എന്നാ 'ഫ്രഞ്ച്' വാകിന്റെ മലയാള അര്‍ത്ഥം 'ഇസ്ലാമിക വിരുദ്ധത' എന്നല്ലേ?

CKLatheef said...

ഈ പോസ്റ്റ് വായിച്ചപ്പോള്‍ മുതല്‍ ഒരു സംശയം പൊന്തിവന്നിരുന്നു. കാസര്‍ഗോട്ടെ പര്‍ദ്ദ ധരിക്കാത്ത ഏക മുസ്‌ലിം സ്ത്രീയാണോ റൈഹാന എന്ന്. എന്തുകൊണ്ട് ചില എതിര്‍ ശബ്ദങ്ങള്‍ ഇവിടെയുണ്ടായി. എന്റെ അഭിപ്രായത്തില്‍ കേരളത്തിലൊരിടത്തും ചുരിധാറോ അല്ലെങ്കില്‍ മിഡിയോ ടോപ്പോ ധരിക്കുന്നതും തലമറക്കാതിരിക്കുന്നതുമൊന്നും വിഷയമാകാറില്ല. എന്നാല്‍ ചിലര്‍ക്ക് മറക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമപ്പുറം അതുതന്നെ ഒരു പോരാട്ടമായി കാണുന്നു. പോരാട്ടമാകുമ്പോള്‍ ഒരു പ്രതിയോഗി ആവശ്യമാകുമല്ലോ. ചിലര്‍ അതിനെ ഏറ്റെടുക്കുന്നു. ഇവിടെ നനവ് ആ പെണ്‍കുട്ടിയെ പഠിപ്പിച്ച ടീച്ചറാണ്. അവര്‍ എല്ലാം പറഞ്ഞിരിക്കുന്നു. നന്നായി തന്നെ അതില്‍ എന്റെ ചോദ്യത്തിനുള്ള ഒരു മറുപടി കൂടി ഉണ്ട്. അത് ഇതാണ്.

'അനുജത്തിമാരുടെയത്ര പഠിക്കാൻ മിടുക്കിയല്ലെങ്കിലും സമൂഹത്തിൽ അവൾക്കിഷ്ടമില്ലാത്ത കാര്യങ്ങളോട് പോരാടാനുള്ള അവളുടെ വീറും വാശിയും അപാരമാണ്.'

ഈ പ്രശ്‌നത്തിലും അപാരമായ വീറും വാശിയും കാണിച്ചിട്ടുണ്ടാകാം. അതിനാല്‍ പ്രതികളെന്ന മതഗുണ്ടകളുടെ മൊഴികൂടി കിട്ടിയാല്‍ മാത്രമേ എത്രത്തോളം മതഗുണ്ടകള്‍ ശിക്ഷാര്‍ഹരണെന്ന് തീരുമാനിക്കാന്‍ കഴിയൂ. അതും കഴിഞ്ഞേ അവരുടെ മതം പ്രതിസ്ഥാനത്ത് വരൂ. പക്ഷെ അതിനൊക്കെ കാത്ത് നിന്നാല്‍ പിന്നെ ഈ വിദ്വേഷ പ്രചരണം നടക്കാതെ പോകില്ലേ. :)

ബി.എം. said...

>>>>>എന്നാൽ ഇന്നത്തെ കച്ചവടസമൂഹത്തിൽ എന്തും വിറ്റഴിക്കാനുള്ള ഏറ്റവും നല്ലയുപാധി മുക്കാലും വെളിവാക്കി ,ചായത്തിലും നേർത്ത പട്ടിലും പൊന്നിലുമൊക്കെ പൊതിഞ്ഞ് പ്രദർശിപ്പിക്കുന്ന സ്ത്രീശരീരമായതിനാൽ, എല്ലാ സ്ത്രീകളുടെ ശരീരവും ഇങ്ങനത്തെ ഒരുപഭോഗവസ്തു മാത്രമാണെന്ന നിലയിൽ മാത്രം[0.1% ഒഴികെ] ആണുങ്ങൾ നോക്കിക്കാണുന്നു.<<<< സാരി ഭൂരിഭാഗം സ്ത്രീകൾ ഉപേക്ഷിക്കാത്തത് അവർക്ക് മറ്റുള്ളവർക്കു മുമ്പിൽ സ്വന്തം ശരീരത്തെ നേർത്തു മിനുത്ത സാരി ബ്ലൌസുകളിൽ പൊതിഞ്ഞ് ആകർഷണീയരായി പ്രദർശിപ്പിക്കാൻ ആഗ്രഹമുള്ളതുകൊണ്ടാണ്>>>>>.99.9% ആണുങ്ങളും വായി നോക്കികള്‍. ഭൂരിപക്ഷം സ്ത്രീകളും പ്രദര്‍ശനവസ്തു ആകാന്‍ ആഗ്രഹിക്കുന്നവര്‍. എന്നാപിന്നെ ജനാധിപത്യരാജ്യത്ത് ഭൂരിപക്ഷത്തെ അംഗികരിക്കണം.

....എന്നലും നനവേ 0.1%...ആരാണ് ആ മഹാന്മാര്‍ ? നിങ്ങളുടെ സ്ഥാപനത്തിലെ 99.9% അധ്യാപകന്‍മാരും വായിനോക്കികള്‍ തന്നെ ?

ബി.എം. said...

>>>>>>ഈ പ്രശ്‌നത്തിലും അപാരമായ വീറും വാശിയും കാണിച്ചിട്ടുണ്ടാകാം. അതിനാല്‍ പ്രതികളെന്ന മതഗുണ്ടകളുടെ മൊഴികൂടി കിട്ടിയാല്‍ മാത്രമേ എത്രത്തോളം മതഗുണ്ടകള്‍ ശിക്ഷാര്‍ഹരണെന്ന് തീരുമാനിക്കാന്‍ കഴിയൂ. അതും കഴിഞ്ഞേ അവരുടെ മതം പ്രതിസ്ഥാനത്ത് വരൂ<<<<<
ഹാവൂ ..ലത്തീഫ് അങ്ങനെ മതത്തെ രക്ഷപെടുത്തി. ....good..good..keep it up. ഇനി മതഗുണ്ടകള്‍ ..അല്ല പോരാളികള്‍ ...അവരേയും രക്ഷിച്ചു ആ പാവം പെണ്‍കുട്ടിയെയും കുടുംബത്തെയും എപ്പഴണാവോ കുരിശുമരം കേറ്റുന്നത്.

വായുജിത് said...

അംബേദ്കറുടെ അനുയായികളുമുണ്ടല്ലോ പര്‍ദ്ദയെ ന്യായീകരിക്കാനും ചിത്രകാരനെ എതിര്‍ക്കാനും .

അപ്പോള്‍ അംബെദ്കര്‍ പര്‍ദ്ദയെ പറ്റി പറഞ്ഞത് ഇവര്‍ അറിഞ്ഞില്ലെന്നുണ്ടോ ??

:)

Mr. K# said...

ഹ ഹ നിന്റെ അം‌‌ബേദ്കറെക്കുറിച്ചുള്ള പോസ്റ്റുകള്‍‌‌ വന്നതോടെ ഇഷ്ടന്‍ അം‌‌ബേദ്കറെ മൊഴി ചൊല്ലി വായുജിത്തേ. :-)

വായുജിത് said...

ഒരു സമയത്ത് ചിത്രകാരന്‍ ഇവര്‍ക്കൊക്കെ ആരായിരുന്നു. അഭിനന്ദനങ്ങളുടെ പ്രവാഹങ്ങളായിരുന്നു ചിത്രകാരനെ തേടിയെത്തിയത് . ഇപ്പോള്‍ ദാ സവര്‍ണ്ണ അടിമ , മാനസിക പ്രശ്നമുള്ളവന്‍ , സവര്‍ണ്ണ ഫാസിസ്റ്റ്

കാലം പോയ പോക്കേ

എത്രയും പെട്ടെന്നു കളം മാറ്റി ചവിട്ടൂ ചിത്രകാരന്‍ . ഇതു മാതിരി ഉള്ള പോസ്റ്റുകള്‍ ഒഴിവാക്കൂ . അല്ലെങ്കില്‍ താമസിയാതെ താങ്കള്‍ സംഘ പരിവാരുകാരനും ആകും :)

Anonymous said...

വായു,
ചിത്രകാരന്‍ ബൂലോകത്തെ ആര്‍ക്കും അവഗണിക്കാനാവാത്ത സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ സമീപകാലത്തെ ചില പോസ്റ്റുകള്‍ കണ്ട് തന്തോശിക്കണ്ട. അദ്ദേഹം അടിസ്ഥാനപരമായി സനാതനാശയങ്ങള്‍ക്കു വിരുദ്ധനാണ്. അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റ് നോക്കുക.ജാതി സെന്‍സസ്സ് അനിവാര്യം എന്തേ അവിടെ വായുവിനെയും കൂട്ടരെയും കാണാത്തത്?

V.B.Rajan said...

പര്‍ദ സ്ത്രീകളുടെ സൗന്ദര്യം മറച്ചുവയ്ക്കുന്നതിനാല്‍ കാമഭ്രാന്തന്മാരായ പുരുഷന്മാരില്‍ നിന്നും അവര്‍ക്ക് രക്ഷ നല്‍കും എന്നാണ് മുസ്ലിം സഹോദരന്മാരും സഹോദരികളും വിശ്വസിക്കുന്നത്. ഏതെങ്കിലും സഹോദരി കാമവെറിയന്മാരുടെ ഇരയായിത്തീര്‍ന്നാല്‍ അതിന്റെ കാരണം പര്‍ദ്ദ ധരിക്കാത്തതാണെന്ന് ചുരുക്കം. കുറ്റ കൃത്യത്തിന്റെ ഉത്തരവാദിത്വം ഇരയില്‍ ആരോപിക്കുന്ന തലതിരിഞ്ഞ നിയമവ്യവസ്ഥ. ഏതെങ്കിലും ഒരു ഹതഭാഗ്യന്‍ നടുറോഡില്‍ ഒരു അക്രമിയുടെ കുത്തേറ്റാല്‍ അവന്‍ കത്തി കയറാത്ത ഇരുമ്പു ചട്ട ധരിക്കാതെ നടന്ന് പാവം അക്രമിയെ പ്രകോപിപ്പിച്ചുവെന്ന് ചുരുക്കം.

വായുജിത് said...

അദ്ദേഹത്തിന്റെ സമീപകാലത്തെ ചില പോസ്റ്റുകള്‍ കണ്ട് തന്തോശിക്കണ്ട

ഹ ഹ എനിക്ക് ഇപ്പോള്‍ ഒരു സന്തോഷവുമില്ല , നേരത്തെയുള്ള പോസ്റ്റുകള്‍ കണ്ട് ദുഖവുമില്ല.

നേരത്തെ സന്തോഷിച്ച് കമ്മന്റിട്ട നിങ്ങളെ പോലെയുള്ളവര്‍ ചിത്രകാരനെ പലയിടത്തും മനോരോഗി, സവര്‍ണ്ണ അടിമ എന്നൊക്കെ പറയുന്നതു കണ്ട് പറഞ്ഞെന്നേ ഉള്ളൂ.

:)

ഞാനിട്ട കമ്മന്റിന്റെ മറുപടിയാണോ സത്യാന്വേഷീ ഇത്

ചിന്തകന്‍ said...

പ്രസ്ഥാവന #1
[[പര്‍ദ സ്ത്രീകളുടെ സൗന്ദര്യം മറച്ചുവയ്ക്കുന്നതിനാല്‍ കാമഭ്രാന്തന്മാരായ പുരുഷന്മാരില്‍ നിന്നും അവര്‍ക്ക് രക്ഷ നല്‍കും എന്നാണ് മുസ്ലിം സഹോദരന്മാരും സഹോദരികളും വിശ്വസിക്കുന്നത്. ]]

പ്രസ്ഥാവന#2
[[ഏതെങ്കിലും സഹോദരി കാമവെറിയന്മാരുടെ ഇരയായിത്തീര്‍ന്നാല്‍ അതിന്റെ കാരണം പര്‍ദ്ദ ധരിക്കാത്തതാണെന്ന് ചുരുക്കം]]

പ്രിയ വിബി രാജന്‍
യുക്തിവാദികള്‍ക്കല്ലാതെ ഒന്നാമത്തെ പ്രസ്ഥാവനയില്‍ നിന്ന് രണ്ടാമത്തെ പ്രസ്ഥാവനയെ വ്യാഖ്യാനിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഏതെങ്കിലും സ്ത്രീകള്‍ ആക്രമിക്കപെട്ടാല്‍, പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍, അക്രമിക്കപെട്ടവളാണ് അക്രമിയേക്കാള്‍ വലിയ ഒന്നാം പ്രതി എന്ന് വാദിക്കാനുള്ള യുക്തി, യുക്തിവാദക്കാര്‍ക്ക് മാത്രമേയുണ്ടാവൂകയുള്ളൂ. അത് വേറെ ആരുടെ തലയിലും വെച്ചുകെട്ടേണ്ടതില്ല.

സ്ത്രീകള്‍ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതരത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണോ യുക്തിവാദികള്‍ വാദിക്കുന്നത്.? എങ്കില്‍ ചികിത്സ ആദ്യം വേണ്ടത് യുക്തിവാദികള്‍ക്ക് തന്നെയാണ്.

സ്ത്രീ ശരീരത്തിന് പുരുഷനെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. ആ കഴിവ് വേണ്ടതുമാ‍ണ്. അത് എല്ലാവരുടെ മുന്നിലും പ്രദര്‍ശിപിക്കേണ്ടതുണ്ടോ? അങ്ങനെ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നതാണ് ഇസ്ലാമിന്റെ വിശ്വാസപരമായ നിലപാട്. അത് അംഗീകരിക്കുന്നവര്‍ അത് ധരിക്കുന്നു. അല്ലാത്ത വര്‍ഗ്ഗീയവാദികള്‍ക്ക് അതിലെന്താണ് കാര്യം രാജന്‍? ഇനി ആരെങ്കിലും അത് അംങ്ങീകരിക്കുന്നില്ലെങ്കില്‍ അവര്‍ ഇസ്ലാമിന്റെ ആ വിശ്വാസത്തെ അംങ്ങീകരിക്കുന്നില്ല എന്ന് മാത്രം.

ചില തീവ്ര വര്‍ഗ്ഗീയ യുക്തിവാദികള്‍ക്ക് മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് ഇഷ്ടപെടുന്നില്ല. അതല്ലെ താങ്കളുടെ മുകളിലെ പ്രസ്ഥാവനകളുടെ യാഥാര്‍ഥ്യം. 99% ശതമാനം മുസ്ലീം പര്‍ദ്ദാ ധാരിണികളും അവര്‍ സ്വയം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ് അത് ധരിക്കുന്നത്. അല്ലാ എങ്കില്‍ അത് തെളിയിക്കാനുള്ള ആര്‍ജ്ജവം ഈ വര്‍ഗ്ഗീയ വാദികള്‍ കാണിക്കണം. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം അത് ധരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്നവര്‍ സ്ത്രീകള്‍ തന്നെയാണ്.

താങ്കളെപോലുള്ളവര്‍ ചെയ്യേണ്ടത് സ്ത്രീകളുടെ മനസ്സിലേക്ക് നോക്കാന്‍ പഠിക്കുകയാണ്; അല്ലാതെ അവള്‍ ധരിക്കുന്ന വസ്ത്രത്തിലേക്കല്ല, എന്ന് വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.

Anonymous said...

ചിത്രകാരനെ അങ്ങനെയെല്ലാം ഞങ്ങള്‍ വിമര്‍ശിക്കും. അദ്ദേഹത്തിന് ഞങ്ങളെയും അത്തരത്തില്‍ വിമര്‍ശിക്കാം. ആ കട്ടിലുകണ്ട് പനിക്കണ്ട വായൂ.

V.B.Rajan said...

ചിന്തകാ
ഏതുതരം വസ്ത്രം ധരിക്കണമെന്ന്‍ ഒരു വ്യക്തി സ്വയം തീരുമാനിക്കട്ടെ എന്നു മാത്രമാണ് എന്റെ അഭിപ്രായം. ഒരാള്‍ പര്‍ദ്ദയില്‍ സുരക്ഷിതത്വം കണ്ടെത്തിയാല്‍ ആ തീരുമാനത്തെ ആരാണ് എതിര്‍ക്കുന്നത്. അത് വ്യക്തിയുടെ പൗരാവകാശത്തില്‍ പെട്ട കാര്യമാണ്. പക്ഷേ ഒരാളെ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധപൂര്‍‌വ്വം ആവശ്യപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. തന്റെ മനസ്സിനിണങ്ങിയ വസ്ത്രം ധരിക്കാന്‍ ഭരണകൂടവും, മതവും അനുവദിക്കുന്നില്ലങ്കില്‍ അതിനെ ചോദ്യം ചെയ്യുകതന്നെ വേണം. മുസ്ലീം രാഷ്ട്രങ്ങളിലെ നിര്‍ബന്ധിത പര്‍ദ്ദയും പുരോഗമന രാജ്യങ്ങളിലെ പര്‍ദ്ദ നിരോധനവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് എന്റെ കാഴ്ചപ്പാട്.

സ്ത്രീകള്‍ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് യുക്തിവാദി ആവശ്യപ്പെടുന്നു എന്നത് താങ്കളുടെ ദുര്‍‌വ്യാഖ്യാനമാണ്. സ്ത്രീകള്‍ ഏതു വസ്ത്രം ധരിക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. വസ്ത്രധാരണം വ്യക്തികള്‍ ജീവിക്കുന്ന പ്രദേശത്തിന്റെ കാലാവസ്ഥയ്ക്കും മറ്റും അനുയോജ്യമായിരിക്കണം. ആല്ലാതെ അറേബ്യന്‍ മണല്‍ക്കാടുകളിലെ ജനങ്ങളുടെ വസ്ത്രം കേരളത്തിലുള്ളവരും പിന്തുടരണമെന്ന് പറയുന്നത് വിഡ്ഡിത്തമാണ്.

നനവ് said...

റൈഹാന എന്ന യുവതിയെപറ്റി ഞങ്ങൾക്ക് വളരെ നന്നായി അറിയാം..അവൾ എന്തിനോടും പടവെട്ടണമെന്നു കരുതുന്ന ,അങ്ങേയറ്റം മഹത്വാകാംക്ഷയുള്ള ഒരാളാണ്...അവൾ ശരിക്കും ഒരവകാശത്തിനുവേണ്ടിയാണ് പോരാടുന്നതെങ്കിൽ [ഇഷ്ടവേഷം ധരിക്കുക]എല്ലാ‍വരും അവളെ പിന്തുണയ്ക്കേണ്ടതാണ്. പർദ്ദ ധരിക്കാത്ത ഒരുപാട് മുസ്ലീം പെൺകുട്ടികൾ കാസർഗോഡ് ജില്ലയിലും കേരളത്തിലും ഉണ്ട്..അവർക്കൊന്നും ഭീഷണിയുണ്ടായതായി അറിയില്ല..അവൾ എല്ലാവരെയും സമർഥമായി പറ്റിക്കുന്നതാണോ എന്നുകൂടി ശരിക്കന്വേഷിക്കേണ്ടിയിരിക്കുന്നു...പത്രത്തിൽ വന്ന ഒരു പച്ചക്കള്ളം സത്യമെന്നു വിശ്വസിച്ചതിന്റെ പേരിൽ , ഒന്നുമാലോചിക്കാതെ ഒരാളെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തതിന്റെ പേരിൽ നാലു വർഷത്തിലേറെയായി ഞങ്ങൾ വിഷമിച്ചു കൊണ്ടിരിക്കുകയാണ്.വ്യക്തികളേയും പത്രമാധ്യമങ്ങളേയും എത്രമാത്രം വിശ്വസിക്കാം...?

നനവ് said...

@ബി.എം.
പുരുഷന്മാരെ ഒന്നടങ്കം വായ്നോക്കികൾ ആക്കുകയായിരുന്നില്ല എന്റെ ഉദ്ദേശ്യം...കുറേ നല്ല ആൺസുഹൃത്തുക്കൾ എനിക്കുമുണ്ട്.. ഭുരിപക്ഷവും സ്ത്രീകളെ ആസ്വാദനവസ്തുക്കളായോ തന്നെക്കാൾ തരം താണവരായോ ആണ് കാണുന്നത് എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.ഇതേന്റെയും എനിക്കുചുറ്റും ജീവിക്കുന്ന ഒരുപാട് സ്ത്രീകളുടെയും അനുഭവസാക്ഷ്യമാണ്...
മനുഷ്യജന്മം മറ്റു ജീവജാതികളിൽനിന്നും വ്യത്യസ്തമാണ്..അങ്ങേയറ്റം വികാസം പ്രാപിക്കാൻ അതിനാകും .അത്രയും മഹത്താ‍യ ഈ ജന്മത്തെ സ്വാഭാവിക ജന്തുചോദനകളിൽ ഒതുക്കി ജീവിക്കുന്നവരാ‍ണ് ഭൂരിപക്ഷവും എന്നിരിക്കെ, അല്പം വളർച്ചനേടിയവരും അവരെ അംഗീകരിച്ച് പിന്നോട്ട് നടക്കണോ?...എന്നും കുട്ടികളായി വളർച്ച മുരടിച്ച് കഴിഞ്ഞാൽ മതിയോ..ഈ ജന്മത്തിന്റെ ലക്ഷ്യം ഇതൊക്കെ മാത്രമാണോ?...

വായുജിത് said...

ആ കട്ടിലുകണ്ട് പനിക്കണ്ട വായൂ.

ഹ ഹ . പനിയും വിറയലുമൊക്കെ ആര്‍ക്കാണെന്ന് വായിക്കുന്നവര്‍ക്കറിയാം . എന്റെ കമ്മ്നറ്റിന്റെ പ്രധാന ഭാഗം ചിത്രകാരനെ വിമര്‍ശിക്കുന്നതിനെ കുറിച്ചല്ല സത്യാന്വേഷീ .

എന്തായാലും അംബേദ്കര്‍ പറഞ്ഞത് ഇതാണ്

There can thus be no manner of doubt that the Muslim Society in India is afflicted by the same social evils as afflict the Hindu Society. Indeed, the Muslims have all the social evils of the Hindus and something more. That something more is the compulsory system of purdah for Muslim women.

The physical and intellectual effects of purdah are nothing as compared with its effects on morals. The origin of purdah lies of course in the deep-rooted suspicion of sexual appetites in both sexes and the purpose is to check them by segregating the sexes.

പുസ്തകം അറിയാമല്ലൊ. ബാക്കിയും ഉണ്ട് വിശദമായി വായിക്കൂ.

ഇനി എന്റെ അഭിപ്രായം . മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ക്കിഷ്ടമുള്ളത് പര്‍ദ്ദയാണേങ്കില്‍ അവര്‍ ധരിക്കട്ടെ . അതവരുടെ ഇഷ്ടം

കാശ്മീരില്‍ പണ്ട് പര്‍ദ്ദ ധരിക്കാത്തതിനു മുഖത്ത് ആസിഡ് ഒഴിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് . അങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കുഴപ്പമുള്ളൂ.

ചിന്തകന്‍ said...

[[ചിന്തകാ
ഏതുതരം വസ്ത്രം ധരിക്കണമെന്ന്‍ ഒരു വ്യക്തി സ്വയം തീരുമാനിക്കട്ടെ എന്നു മാത്രമാണ് എന്റെ അഭിപ്രായം. ഒരാള്‍ പര്‍ദ്ദയില്‍ സുരക്ഷിതത്വം കണ്ടെത്തിയാല്‍ ആ തീരുമാനത്തെ ആരാണ് എതിര്‍ക്കുന്നത്. അത് വ്യക്തിയുടെ പൗരാവകാശത്തില്‍ പെട്ട കാര്യമാണ്. ]]

രാജന്‍
ഇതാണ് കാര്യമെങ്കില്‍, ഇക്കാര്യത്തില്‍ ഞാനും താങ്കളും തര്‍ക്കിക്കേണ്ടതില്ല.

പര്‍ദ്ദ തന്നെ ധരിക്കണമെന്ന് ആരും നിബന്ധിക്കാറില്ല. അതൊക്കെ സ്ത്രീകള്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ചുരിദാറാ പാ‍വാടയോ ലാച്ചയോ മഫ്തയോ ഒക്കെ സ്ത്രീകള്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ പുരുഷന്റെ നിര്‍ബന്ധം ഒരു വീട്ടിലും ഉള്ളതായി എന്റെ അനുഭവത്തിലില്ല.

നനവ് സൂചിപിച്ച പോലെ ഈ കുട്ടിയുടെ കാര്യത്തില്‍ യുക്തിപുര്‍വ്വം ചിന്തിക്കുന്നവര്‍ക്കും കാര്യം ബോധ്യമാവും. നാട്ടില്‍ എത്രയോ(കാസര്‍ക്കോട്ടും) എത്രയോ മുസ്ലീം സ്ത്രീകള്‍/പെണ്‍കുട്ടികള്‍ പര്‍ദ്ദയോ ഇസ്ലാമികമായ വേഷ വിധാനമോ ഇല്ലാതെ നടക്കുന്നു. അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഭീക്ഷണി ഈ കുട്ടിക്ക് മാത്രം എങ്ങിനെ ഉണ്ടായി എന്നത് സംശയാസ്പ്ദമാണ്.

വസ്ത്രധാരണം ആരും ഭീക്ഷണി പെടുത്തി ചെയ്യിപ്പിക്കേണ്ടതല്ല.

Anonymous said...

വായു,
പര്‍ദയുടെ കാര്യത്തിലുള്ള ഈയുള്ളവന്റെ അഭിപ്രായവും അതിഷ്ടമുള്ളവര്‍ ധരിക്കട്ടെ എന്നുതന്നെയാണ്. ആരും ഒരു വസ്ത്രവും ആരെയും അടിച്ചേല്‍പ്പിക്കരുതെന്നുതന്നെയാണ് പറയുന്നത്. പ്രയോഗത്തില്‍ പക്ഷേ ,പുരുഷന്മാര്‍ തീരുമാനിക്കുന്ന വേഷങ്ങളാണ് സ്ത്രീകള്‍ പൊതുവില്‍ ധരിക്കുന്നത് എന്നേ ചൂണ്ടിക്കാണിക്കാനുള്ളൂ.

പുലരി said...
This comment has been removed by the author.
പുലരി said...

പര്ദ്ദ ഇഷ്ട്പ്പെടുന്നവര്ക്കും , ഇഷ്ട്പ്പെടാതവര്ക്കും സ്വാഗതം
രേയ്ഹാനയും പര്ദ്ദയും

Anonymous said...

സത്യാന്വേഷീ,

അംബേദ്‌ക്കര്‍ പര്‍ദയെക്കുറിച്ച് പറഞ്ഞതൊന്നും വായിക്കാതെയാണോ ഈവക കമന്റുകള്‍ പാസ്സാക്കുന്നത്‌?? എന്നിട്ട് വായൂജിത് അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു ഉരുണ്ടു കളി!! ഉരുണ്ടു ഉരുണ്ടു തൊലി ഇനി ബാക്കിയുണ്ടോ ആവോ??

ബുദ്ധന്റെ പടം മുഖം മൂടിയാക്കി വച്ചിട്ട് ഇസ്ലാമിക സംസ്കാര അധിനിവേശ ശക്തികളുടെ ചട്ടുകമാകുമ്പോള്‍ ഇതൊക്കെ സ്വാഭാവികം അല്ലെ?? അംബേദ്‌ക്കര്‍ ബുക്കുകളുടെ ലിങ്ക് കയ്യില്‍ വച്ചാല്‍ വായന ആകില്ല കേട്ടോ.. അംബേദ്‌ക്കര്‍ ചിന്തകള്‍ വളച്ചൊടിച്ചു എഴുതുന്ന ലേഖനങ്ങള്‍ മാത്രം വായിച്ചാല്‍ ഇങ്ങനെ ഇരിക്കും.. വിടുപണി ചെയ്യാന്‍ മാത്രമേ ബുദ്ധി ഉണരൂ..

:)

അസ്തലവിസ്ത said...

"The origin of purdah lies of course in the deep-rooted suspicion of sexual appetites in both sexes and the purpose is to check them by segregating the sexes."

ഹൗ, അം‌‌ബേദ്കര്‍‌‌‌‌ ശരിക്കും ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോ സത്യാന്വേഷീ?

Anonymous said...

സതേ,
"ഇതെഴുതുന്നയാള്‍ രണ്ടുവേഷത്തേയും അനുകൂലിക്കുന്നയാളല്ല. രണ്ടും സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ തടയുന്നവയാണ്."എന്നാണ് ആദ്യത്തെ കമന്റില്‍ത്തന്നെ ഞാനെഴുതിയത്. എവിടെയാണ് ഉരുണ്ടുകളി?

Joker said...

മാപ്ലാരെ കൊണ്ടുള്ള ശല്യം സഹിക്കാന്‍ വയ്യാതായ്യിട്ടുണ്ട്. ഹമീദ് ചേന്ദമംഗല്ലൂര്‍, എം എന്‍ കാരശ്ശേരി തുടങ്ങിയ ഹാള്‍ മാര്‍ക്കുള്ള മാപ്ലാരുടെ അഭിപ്രായത്തില്‍ കേരളത്തില്‍ മുസ്ലിം ഭീകരത കൂടുന്ന മുറക്കാണ് ഈ പര്‍ദ്ദ സംസ്കാരവും കൂടിയത് എന്നാണ്. റയില്‍ വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും കറുത്ത സത്വങ്ങള്‍ നടന്നു നീങ്ങുന്നത് കണ്ട് വരാന്‍ പോകുന്ന മാപ്ലസ്ഥാനെ ഉറക്കത്തില്‍ കണ്ട് പേടിച്ച് ചിലരൊക്കെ കിടക്കപ്പായില്‍ മുള്ളുന്നവരുമുണ്ട്. താടിവെച്ച മുത്സിമിനെ ട്രെയില്‍ കമ്പാര്‍ട്ട് മെന്റില്‍ കണ്ട് പേടിച്ച് വയറിളക്കം വരുന്നവരുണ്ട്. അഞ്ച് നേരം നിസ്കരിക്കുന്നവനെ കണ്ട്റ്റാല്‍ സംശയത്തോടെ ഒരു മൂലക്ക് മാറ്റി നിര്‍ത്തണം എന്ന് ചിത്രകാരന്‍ എന്ന ഭാരതീയ ശാന്തിക്കാരന്‍ മുന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്.അന്ന് തന്നെ പര്‍ദ്ദ ഇട്ടവളെയും സംശയത്തോടെ വീക്ഷിക്കേണ്ട്റ്റതായിട്ടുണ്ട് എന്ന് പറഞ്ഞു.ഓണം ദേശീയ ഉത്സവം ആയ പോലെ മനസ്സില്‍ ഉറഞ്ഞിരിക്കുന്ന ഹൈന്ദവ ബോധത്തില്‍ കൊത്തി വെച്ചിട്ടുള്ള കസവു സാരിയും ബ്ലൊസും ആണല്ലോ മലയാളി മങ്കയുടെ വേഷം.അത് കൊണ്ട് സാരീയല്ലാത്തതെല്ലാം ഒഴിവാക്കണം. മുല കാണിച്ചാല്‍ നല്ലത്. പ്രാചീന കേരളത്തില്‍ മുല കാണിച്ചാലും, വയറ് കാണിച്ചാലും അതിന് താഴെയുള്ളത് എല്ലാം കാണിച്ചാലും കുഴപ്പമില്ല.അത് കൊണ്ട് അന്ന് അന്ന് ബലാത്സംഗങ്ങള്‍ ഇല്ലായിരുന്നു എന്നായിരുന്നു വാദം. (പകരം സംബന്ധവും, അസംബന്ധവും ഉണ്ടായിരുന്നു).എന്നാല്‍ ഇനിമുതല്‍ കേരളത്തില്‍ സ്ത്രീ പീഡനം ഈല്ലാതിരിക്കാന്‍ ഈ പറയുന്നവന്മാരുടെ അമ്മ പെങ്ങന്മാരും,ഭാര്യമാരും മുലയും വയറും കാണിച്ച് വിപ്ലവം കാണിക്കാന്‍ പറഞ്ഞാല്‍, അത് പറ്റില്ല. അവര്‍ക്ക മറ്റുള്ളവരുടെ മുലയും മറ്റതുമെല്ലാമാണ്‍ കാണേണ്ടത്. സ്വന്തം കാര്യമെത്തുമ്പോള്‍ വിപ്ലവം എവിട്റ്റെയോ പോയോളീക്കും. പൊക്കിളും കാണിച്ച് മുലയും വീര്‍പ്പിച്ച് നടക്കുന്ന ആരുടെയോ പെങ്ങളെ കണ്ടാല്‍ അത് രസം ,ശക്തമായ സ്ത്രീ സ്വാതന്ത്യാവിഷ്കാരം. സ്വന്തം പെങ്ങളെ അങ്ങനെ കണ്ടാല്‍ “പോയി ഡ്രസ്സ് മാറ്റി വാടീ എന്ന്” ശകാരം. ഹ ഹ ഹ രസകരമായ മലയാള വാചകമടി വീരന്മാരുടെ സാംസ്കാരിക സ്വയം ഭോഗം തന്നെയാണിത്.

മേല ചിത്രത്തില്‍ കാണിച്ച ജാന്‍സി റാണിക്ക് ജനിച്ചത് ഏതോ ഒരു പാരമ്പര്യം മുസ്ലിം തങ്ങള്‍ കുടുംബത്തിലോ മറ്റോ ആണെന്ന് എവിട്റ്റെയോ വായിച്ചത് ഓര്‍ക്കുന്നു. അന്ന് കുടുംബക്കാര്‍ പര്‍ദ്ദ ധരീക്കാന്‍ പറഞ്ഞു എന്നാണ് പറയുന്നത്. അതിനു ശേഷമൊരു കത്ത് കിട്ടി എന്ന് പറയുന്നു. ആദ്യം കിട്ടിയ കത്ത് പേരും വിലാസവും വെച്ച് ഒരാള്‍ എഴുതിയതായിരുന്നു. പിന്നീട് ഒരു ഊമക്കത്തും ലഭിച്ചു എന്ന് പറയുന്നു. ഏതായാലും റാണി എത്രനാള്‍ പോലീസ് കാവലില്‍ നില്‍ക്കും എന്നറ്രിയില്ല. പെണ്ണിന്റെ പടം കണ്ടിട്ട് ഇവള്‍ പര്‍ദ്ദ ധരിക്കേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. അല്പം പബ്ലിസിറ്റി കിട്ടാന്‍ ഈ സ്ത്രീ കാണിച്ച ഈ പുക്കാര്‍ അവര്‍ക്ക് തന്നെ വിനയാകുന്നത് വൈകാതെ കാണാം. പര്‍ദ്ദ എന്ന് കേള്‍ക്കുമ്പോഴെ ഹാലിളകുന്നവര്‍ക്ക് ഇതും ഒരു വക എന്നേ പറയാനുള്ളൂ. മുസ്ലിം സ്ത്രീ‍ീകളെ സ്വതന്ത്രരാക്കിയിട്ടേ അടങ്ങൂ എന്ന് വാശിയുള്ള സ്ത്രീ വിമോഒചനക്കാരെ സമയം കിട്ടുമ്പോള്‍ മറ്റു സമുദായക്കാരെയും പരിഗണിക്കണം കേട്ടോ. അവര്‍ക്കും വേണ്ടേ മോചനമൊക്കെ. കുറ്റിപ്പുറത്ത് ഉണ്ടായ പോലെ കള്ളടി ദുരന്തം ഉണ്ടായിട്ട് അനാഥമാകുന്ന കുടുംബങ്ങളെ കൂടി മോചിപ്പിക്കാനും കനിവൂണ്ടാകണം എന്നൊരപേക്ഷയുണ്ട്.

തിരുവുള്ളക്കേടൊന്നും തോഒന്നരുത് എന്ന അപേക്ഷയോടെ.

ഈ പോസ്റ്റ് ഒന്ന് വായിച്ചു പോകുക.

കേരള വസ്ത്ര പാരമ്പര്യം

Joker said...

ലിങ്കില്‍ എവിടെയോ പ്രശ്നം

http://sugadhan.blogspot.com/ ഇതാണ് ബ്ലോഗ്.

Anonymous said...

സത്യാന്വേഷീ,

ഒരാള്‍ പര്‍ദ ധരിക്കാത്തതിനെതിരെ മത മൌലികവാദികളില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അതിനെതിരെ ഒരു പെണ്‍കുട്ടിയും കുടുംബവും കോടതിയില്‍ പോയതിനെക്കുറിച്ച് പോസ്ടിട്ടപ്പോള്‍ അവിടെ സാരിയുടെ കഥയും പറഞ്ഞു "താങ്കള്‍ കുറേനാളായി പര്‍ദക്കെതിരെ ഉറഞ്ഞുതുള്ളല്‍ തുടങ്ങിയിട്ട്." എന്ന് ചോദിക്കുന്നതിലെ ചേതോവികാരം എന്താണ്?? പര്‍ദ്ദ ഒരു "നിര്‍ബന്ധിത" വസ്ത്രമാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ആണീ പോസ്റെന്നിരിക്കെ, ആ വിഷയത്തെ അതിന്റെ വിഷയത്തില്‍ നിന്നും വേറിട്ട്‌ ചിന്തിപ്പിക്കാനാണോ ഉദ്ദേശം?? അതോ ഇത്തരം പോസ്ടിടുമ്പോള്‍ സാരിയെക്കൂടെ ഉള്‍പ്പെടുത്തി ഒരു "ഹിന്ദു" ബാലന്സിങ്ങും വരുത്തിയാലെ യുക്തിയുണ്ടാവൂ എന്നാണോ??

പര്‍ദയെക്കുറിച്ചു അംബേദ്‌ക്കര്‍ പറഞ്ഞത് വല്ലതും അനുയായി അവകാശപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പിന്താങ്ങുന്നുണ്ടോ എന്നതും ഒരു ചോദ്യമാണ്.. ഉണ്ട് എന്നായിരുന്നു ഉത്തരമെങ്കില്‍ അതിലേക്കു "സാരി" വലിച്ചിഴച്ചു കൊണ്ട് വരുമായിരുന്നില്ല.. അതിനെ പുരുഷ ആധിപത്യ വസ്ത്രമായി അവതരിപ്പിക്കുന്ന ബുദ്ധിയും അപാരം തന്നെ.. സാരിയുക്കണം എന്ന് മത ഫത്വവകളോ, അത്തരം പുരുഷ മേധാവിത്വത്തിനെതിരെ സ്ത്രീകള്‍ കോടതിയില്‍ എത്തിയിട്ടുള്ള ചരിത്രമോ കേട്ടുകേള്വിയില്ലാത്ത സാഹചര്യത്തില്‍, സാരി ധരിക്കണം എന്നത് പുരുഷന്മാരുടെ മേധാവിത്വ ആഗ്രഹമാണ് എന്നൊക്കെ എങ്ങനെ താങ്കള്‍ മനസ്സിലാക്കി എന്നതും പ്രസക്തമാണ്..

കാള വാല് പോക്കുന്നത് എന്തുകൊണ്ടാണ് എന്നും ചിലര്‍ (പ്രത്യേക സാഹചര്യത്തില്‍) മുണ്ട് പോക്കുന്നത് എന്തുകൊണ്ടാണ് എന്നുമുള്ള ചോദ്യത്തിന് പ്രസക്തിയില്ലാതതിനാല്‍ മുകളില്‍ പറഞ്ഞ ഒന്നിനും പ്രസക്തിയുണ്ടാവില്ല എന്നും അറിയാം.

പര്‍ദാ വിഷയത്തില്‍ വന്നു സാരി വിഷയത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച ശേഷം ഞാന്‍ "രണ്ടിനെയും" പിന്താങ്ങുന്നില്ല എന്ന ഉരുളിച്ചയാണ് ചൂണ്ടിക്കാണിച്ചത്.. പര്‍ദ്ദ അടിച്ചേല്‍പ്പിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ശ്രമിക്കുന്നു എന്നൊക്കെയുള്ള വിഷയത്തില്‍ എന്താണ് അഭിപ്രായം എന്ന് വ്യക്തമാക്കാതെ കാട്ടുന്ന "ഈ ബാലന്‍സിംഗ്" കളികളെ അല്ലെ സഖാവേ, ഉരുണ്ടു കളി എന്ന് പറയുന്നത്??

എന്നിട്ടും അംബേദ്‌ക്കര്‍ പറഞ്ഞതിനെ അതുപോലെ സ്വീകരിക്കുന്നില്ല, "മാറിയ" സാഹചര്യത്തില്‍ ഉണ്ടാക്കിയ നവ "ഇസ്ലാമിക" അംബേദ്‌ക്കരൈട്സിനെ പിന്താങ്ങുന്ന ഓരോരോ വിഭ്രാന്തികള്‍!!!


:)

Anonymous said...

സത്യാന്വേഷീ,

~~~~~~സ്ത്രീകളുടെ വയര്‍ഭാഗം, പുറംഭാഗം,മുലകളുടെ സൈഡ് വ്യൂ ഇവയിലൂടെ പുരുഷന്മാര്‍ക്ക് (ആണ്‍കുട്ടികള്‍ക്ക്) നയനസുഖം നല്‍കുന്ന ആ വേഷത്തെക്കുറിച്ച് 'കുലീന'മെന്നു സ്ത്രീകളും മറ്റുള്ളവരും കരുതുന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് പര്‍ദക്കെതിരെയുള്ള ഈ ഉറഞ്ഞുതുള്ളല്‍. അതിനു ചികിത്സ വേറെയാണ്. ഇസ്ലാമോഫോബിയ എന്ന സൂക്കേടാണത്. പെട്ടെന്നു മാറില്ല. ഇടക്കിടെ ഇങ്ങനെ ഷോക്ക് കൊടുത്തുകൊണ്ടിരിക്കാമെന്നേയുള്ളൂ.~~~~~~

ഒരു സംശയം, ഡോ. ബി ആര്‍ അംബേദ്‌ക്കറിനും ഈ ഷോക്ക് കൊടുക്കാന്‍ താങ്കള്‍ മുതിരുമോ?? ഉത്തരം സാരിയെക്കുറിച്ചുള്ള "ഉറഞ്ഞുതുള്ളല്‍" ആക്കരുതെന്ന അപേക്ഷയോടെ,

Anonymous said...

ഈ വിഷയത്തില്‍ ഇടപെട്ടു പ്രതികരിച്ചാല്‍,

പര്‍ദ്ദ ഇസ്ലാമിക വേഷമാണെന്നത്‌ ശരിയായിരിക്കാം. എന്നാല്‍ അതേ ധരിക്കാവൂ എന്ന് വാശി പിടിക്കുന്ന മതസമൂഹം ആപത്താണ്.. വസ്ത്രങ്ങള്‍ ഓരോരുത്തരും(ഏതു മതക്കാരായാലും) അവരവരുടെ ചുറ്റുപാടുകളും കുടുംബപശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും വിശ്വാസ തീവ്രതയും അനുസരിച്ച് സ്വീകരിക്കട്ടെ.. അതില്‍ വേറെ ആരും ഇടപെടാനോ ഉപദേശിക്കാനോ ഭീഷണിപ്പെടുതാണോ പോകേണ്ടതില്ല.

സമൂഹത്തിനു അരോചകമായി തോന്നുന്ന വസ്ത്രത്തിനെ മാത്രം തല്‍ക്കാലം എതിര്‍ക്കാം..

CKLatheef said...

ഇത്രയൊക്കെ ചര്‍ച മുന്നോട്ട് പോയിട്ടും മനസ്സിലാകാത്ത ഒന്ന് രണ്ട് സംശയങ്ങളുണ്ടായിരുന്നു അതാരെങ്കിലും ഒന്ന് വ്യക്തമാക്കിയാല്‍ നന്ന്. കാളപെറ്റെന്ന് കേട്ട ഉടനെ കയറെടുക്കുന്നതു പോലെയാണ് ഈ പോസ്റ്റിന്റെ അവതരണം. കേരളത്തെ ഇളക്കിമറിച്ച പല സംഭവങ്ങളും പിന്നീട് ആവിയായി പോയത് നാം കണ്ടിട്ടുണ്ട്. ഇവിടെ ഒരു ഊമകത്തും അതില്‍ ഭയപ്പെട്ട് ആദ്യമേ പര്‍ദ്ദധരിക്കാത്ത (പര്‍ദ്ദ ധരിക്കാത്ത ധാരാളം സ്ത്രീകളുണ്ടായിട്ടും ഭീഷണിയൊന്നുമില്ലാത്ത) ഒരു സ്ത്രീയുടെ പോലീസ് പ്രൊട്ടക്ഷന് വേണ്ടിയുള്ള അപേക്ഷയാണ് കാരണം. വിശ്വാസത്തില്‍ പോലും ബലാല്‍കാരം പാടില്ലെന്നിരിക്കെ ഒരാള്‍ തനിക്കിഷ്ടപെടുന്ന വസ്ത്രം ധരിക്കുന്നതില്‍ ബലപ്രയോഗത്തിലൂടെ ഇടപെടാന്‍ സ്വന്തം പിതാവിന് പോലും അധികാരമില്ല. എന്നിട്ടല്ലേ മറ്റുള്ളവര്‍ക്ക്. അതേ സമയം തങ്ങള്‍ മനസ്സിലാക്കിയ യഥാര്‍ഥ്യം മറ്റുള്ളവരെ അറിയിക്കാനും ഉപദേശിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് താനും. അതിനപ്പുറമുള്ള ശ്രമങ്ങളെ വിശ്വാസികള്‍തന്നെ ഏതിരിടും. അപ്പോള്‍ പിന്നെ ഈ പോസ്റ്റിന്റെ പ്രസക്തിയാണ് വിഷയം.

മറ്റൊന്ന് പര്‍ദ്ദയുടെ കാര്യത്തില്‍ അംബേദ്കറുടെ ഒരു ഉദ്ധരണിയാണ്. അതില്‍ എനിക്കുള്ള സംശയം. അംബേദ്കര്‍ ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ പിന്നീട് അദ്ദേഹത്തെ നേതാവായി കാണുന്നവര്‍ക്ക് മറിച്ചൊരു അഭിപ്രായം സാധ്യമല്ലേ. ദൈവിക കല്‍പനകള്‍ അനുസരിക്കണം എന്ന് ശാസിക്കുന്നതിനാല്‍ മുസ്‌ലിംകളെ മുഴുവന്‍ അടിമത്ത മനസ്സുള്ളവരായി ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ചിത്രകാരന്റെ ബ്ലോഗില്‍ ഒരു മനുഷ്യന്റെ അടിമത്തം സ്വീകരിക്കാന്‍ കല്‍പിക്കുന്ന കമന്റുകളോട് അദ്ദേഹം പ്രതികരിക്കാത്തതും എന്നെ അത്ഭുതപ്പെടുത്തുന്നു.

അംബേദ്കറുടെ ആ ഉദ്ധരണി കണ്ടപ്പോള്‍, ഒന്നുകില്‍ ഞാനതിനെ അംഗീകരിക്കുന്നു. എന്നോ അല്ലെങ്കില്‍ അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം പക്ഷെ എന്റെ അഭിപ്രായം ഇതാണ് ... എന്ന് പറഞ്ഞ് പ്രതികരിക്കുമെന്നാണ് സത്യാന്വേഷിയില്‍നിന്ന് ഞാന്‍ പ്രതീക്ഷിച്ചത്. കാരണം അംബേദ്കര്‍ പറഞ്ഞതിനോട് യോജിച്ചാലും വിയോജിച്ചാലും വിഷയം വസ്ത്രധാരണത്തിലനുള്ള ബാഹ്യനിയന്ത്രണത്തെക്കുറിച്ചാണ്. ഇതിലുള്ള ഉറച്ച അഭിപ്രായത്തിന്റെ അഭാവത്തിലാണ് സതയുടെ പിന്നീടുള്ള കമന്റുകള്‍ ചുറ്റിത്തിരിയുന്നത്.

CKLatheef said...

വേഷത്തിന്റെ കാര്യത്തില്‍ മുസ്ലിംകള്‍ പറയുന്നത് മുഖവിലക്കെടുക്കാതെ വെറുതെ ആരോപണമുന്നയിച്ചുകൊണ്ടിരിക്കുകയാണ് പലപ്പോഴും. മറിച്ച് പലര്‍ക്കുവേണ്ടത് അകില്‍നിന്ന് അല്‍പം ചോരയാണ്. ഏതെങ്കിലും തീവ്രവാദി വിഭാഗങ്ങളില്‍നിന്നുള്ള ചില അവിവേകങ്ങള്‍ അതുപൊലും സത്യാവസ്ഥ കാത്ത് നില്‍ക്കാനുള്ള ക്ഷമയുമില്ല.

ഇസ്‌ലാം പുരുഷന് നിശ്ചയിച്ചപോലെ സ്ത്രീക്കും അവരുടെ ശരീരഭാഗങ്ങള്‍ മറക്കേണ്ടതെങ്ങനെ എന്ന് നിശ്ചയിച്ചിട്ടുണ്ട്. അതിന് ഇന്ന വസ്ത്രം എന്നത് നിശ്ചയിച്ചിട്ടില്ല. പര്‍ദ്ദ എന്ന വാക്ക് അറബി പോലുമല്ല. ഹിജാബ് (മറ) എന്നതിന്റെ ഉര്‍ദു പദമാണ് അത്. കേരളത്തില്‍ അത് ഒരു പ്രത്യേക വസ്ത്രത്തിന്റെ പേരായി മാറിയിരിക്കുന്നു. സാരിധരിച്ചാലും മറക്കേണ്ട ഭാഗങ്ങള്‍ മറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ ഹിജാബ് (പര്‍ദ്ദ)എന്ന് പറയാം. ചുരിധാര്‍ ധരിച്ചാലും അത് സാധിക്കും. ഇസ്ലാമിക സംസ്‌കാരം നല്ലതായി തോന്നുന്നവര്‍ക്ക് അത് ധരിക്കാം. അല്ലാത്തവര്‍ അത് ധരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അവയെക്കുറിച്ചുള്ള വിചാരണ ദൈവിക കോടതിയാണ് തീരുമാനിക്കേണ്ടത്. ഇവിടെ ചില അപ്രധാനവിഷയങ്ങള്‍ സുപ്രധാനമായി മാറുന്നതിന് പിന്നില്‍ വലിയ ലക്ഷ്യമുണ്ട്. അതാകട്ടെ സമൂഹത്തിന് ഉപാകാരപ്പെടും എന്ന് ഞാന്‍ കരുതുന്നുമില്ല.

വിഷയം പര്ദയും കൂടിയാണല്ലോ സിവിക് ചന്ദ്രന്റെ ഈ വിലയിരുത്തല് കൂടുതല് ആകര്ഷകമായി എനിക്ക് തോന്നുന്നു.

കുട്ടന്‍ said...

"ഓണം ദേശീയ ഉത്സവം ആയ പോലെ മനസ്സില്‍ ഉറഞ്ഞിരിക്കുന്ന ഹൈന്ദവ ബോധത്തില്‍ കൊത്തി വെച്ചിട്ടുള്ള കസവു സാരിയും ബ്ലൊസും ആണല്ലോ മലയാളി മങ്കയുടെ വേഷം."

ഓണം സവര്‍ണ / അവര്‍ണ്ണ ഹൈന്ദവതക്ക് മാത്രം ആയി വക വൈച്ചു കൊടുത്തിട്ട് , ആധുനിക കേരളത്തില്‍ നഷ്ട പാരമ്പര്യത്തിന്റെ വിടവുകള്‍ അടക്കാന്‍
അറേബിയയില്‍ നിന്നും പൂഴി മണല്‍ കൊണ്ട് വന്നിട്ട് ഉണ്ടാകിയ കൃത്രിമ അടിത്തറ യില്‍ കെട്ടി പടുത്ത വ്യാജ സൌധങ്ങള്‍ , ഇന്ന് പുച്ഛത്തോടെ നോകുന്നത്
കേരളത്തില്‍ ഇസ്ലാം സാംസ്കാരികമായി സാംശീകരിച്ച , കൃത്രിമത്വം ഇല്ലാത്ത കേരള പാരമ്പര്യ മൂല്യങ്ങളെയാണ് .
പകരം വയ്ക്കാം ആയിരുന്ന സാംസ്‌കാരിക പരിച്ഹേദങ്ങള്‍ ആയ ജരം ആഖോഷങ്ങളും , ചന്ദനകുടകളും , ആണ്ടു നേര്‍ച്ചയും , നേര്‍ച്ച വിളക്കുകളും , മുണ്ടും തട്ടവും പെട്രോ ഡോളറിന്റെ കൊഴുപ്പില്‍ 'വാഹാബിസത്തിനു' വഴി മാറി , ഉണ്ടായ സദാചാര ബോധാതിനെ , മുസ്ലിം സമൂഹത്തിന്റെ പൊതു മൂല്യ ബോധമായി പ്രതിഷ്ടിച്ചത് വഴി
അടിമത്തത്തിന്റെ "ഉപഭോക്തകള്‍ " ആരെന്നു കൂടി ചിന്തിച്ചു നോക്കണം ..


"പ്രാചീന കേരളത്തില്‍ മുല കാണിച്ചാലും, വയറ് കാണിച്ചാലും അതിന് താഴെയുള്ളത് എല്ലാം കാണിച്ചാലും കുഴപ്പമില്ല."

മേല്പറഞ്ഞ സംഗതികള്‍ കാണിച്ചാലും , സ്ത്രീകള്‍ക്ക് മാന മര്യാദ ക്ക് നടക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ അത് ഒരു പ്രശനമേ അല്ലയിരുന്നിരിക്കണം
സംബന്ധവും ("സവര്‍ണ്ണ") അസംബന്ധവും ("അവര്‍ണ്ണ" ) ഏര്‍പ്പാടുകള്‍ സ്ത്രീകളുടെ സമ്മതത്തോടെ നടന്നിരിക്കാം അല്ലാതെ ഫത്വ ഇറക്കിയോ , ഊര് വിലകിയോ , കുതുബ വായിച്ചോ ചെയ്തതല്ല .
ഒന്നിലേറെ പെണ്ണ് കേട്ടുന്നവനെ ( വേഴ്ചയില്‍ എര്പെടുന്നവനെ ) പുരുഷ വേശ്യ എന്ന് ആരും വിളിക്കാരില്ലലോ!!!

കുട്ടന്‍ said...

"പെണ്ണിന്റെ പടം കണ്ടിട്ട് ഇവള്‍ പര്‍ദ്ദ ധരിക്കേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല."

അതെന്താ ജോകര്‍ അങ്ങനെ ?
സൌന്ദര്യം എന്നാ ബാഹ്യ മായ ആകര്‍ഷണത്തിന്റെ വ്യവസ്ഥാപിതമായ വിലയിരുത്തലുകളില്‍ പെടുത്തി തള്ളി കളയെണ്ടാതായ അനിവാര്യതകളെ മാനസികമായി സ്വയം പാകപ്പെടുത്താന്‍
ഉള്ള ഒരു ഹീലിംഗ് തന്ത്രം . കൊള്ളാം.!!!
ഇനി ഇപോ വല്ല "ചരക്കു " കേസ് ആയിരുന്നേല്‍ "ജോകര്‍ " ഹൃദയം പൊട്ടി ചത്തേനെ എന്നാ ഒരു വെളിപാടും അതില്‍ കാണുന്നു :)
നഗ്നത മറയ്ക്കുന്നു എന്ന പോലെ നഗ്നതയുടെ വിളംബരം കൂടി ആണ് വസ്ത്രം .
ആധുനിക ലോകക്രമത്തില്‍ എവിടെയെങ്കിലും വസ്ത്രധാരണത്തിന്റെ പേരില്‍ കൊലപതാകങ്ങളും , ഊര് വിലകുക്കളും
ഉണ്ടെങ്കില്‍ അത് പര്‍ദ്ദ കു വേണ്ടി ആണ് എന്നത് ഒരു വാസ്തവം .
പര്‍ദ്ദ ഒരു ഉണിഫോരംത്തനെ ആണ്
രാഷ്ട്രീയ ഇസ്ലാമിന്റെ പ്രക്ക്ഹോഷണം ,
മനുഷ്യന് ആത്മീയ തിരിച്ചരുവുകളും അത് വഴി ഉണ്ടാകുന്ന ദാര്‍ശനികമായ ഔനിത്യവും സമ്മാനിക്കേണ്ട മതങ്ങള്‍
കാലക്രമേണ അവന്റെ കൌപീനത്തിന്റെ നിറം വരെ നിശ്ചയിക്കുന്ന തരത്തില്‍ രാഷ്ട്രീയമായി , സ്ഥാപനവല്‍കരിക്കപെട്ടു
അണികള്‍ക്ക് ഉണിഫോര്മുകള്‍ സമ്മാനിച്ചും , വല്ലവന്റെയും നെഞ്ചത്ത് കൂടി "ഫ്രീഡം Parade "
നടത്തിയും , സമാന്തര ഭരണ സംവിധാനങ്ങള്‍ ഉണ്ടാകിയും നടത്തുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഭൌതികമായ നേട്ടങ്ങളും , പരമാധികാരത്തിനു
വേണ്ടി ഉള്ള പട കാഹളങ്ങളുംത്തനെ .
വിശ്വാസം പോലെത്തനെ തികച്ചു വ്യാക്തിപരംയിരികേണ്ട , വസ്ത്രധാരണം പോലും മത അനുശീലനങ്ങളുടെ 'വാറോല' കളില്‍ നെയ്തു സമ്മാനിക്കുമ്പോള്‍
ഇവിടെ മനുഷ്യന്‍ ആണോ മതം ആണോ വലുത് എന്നാ കേവല ചോദ്യം , സ്വയം ചോദിയ്ക്കാന്‍ പോലും നിവൃത്തി ഇല്ലാതെ വെറും കാഴ്ചപണ്ടങ്ങള്‍ആയി
കാലക്ഷേപം ചെയേണ്ട ഗതി കേടിലാണ് .

CKLatheef said...

കുട്ടന്‍ ചിത്രകാരന്റെ ഇരട്ടപെറ്റ സഹോദരനായി വരുമോ. കമന്റുകള്‍ക്ക് ഒരേ താളം ഒരേ തെറി ഒരെ ലയം. :)

Joker said...

കുട്ടാ,

ഭയങ്കര ആവേശത്തിലാണല്ലോ. ആവേശ തിരതള്ളിച്ചയില്‍ എഴുതിവെച്ചത് വായിച്ചു മനസ്സിലാക്കാന്‍ പല തവണ താങ്കളുടെ ഗമന്റ് വായിക്കേണ്ടി വന്നു. ചിത്രകാരന്‍ എഴുതുന്നത് പോലെ എഴുതുന്ന അയാള്‍ക്കോ വായിക്കുന്നവനോ ഒന്നും മനസ്സിലാവാത്ത അവസ്ഥ. എഴുതികഴിഞ്ഞാല്‍ ‘അയ്യോ ഞാനെവിട്റ്റെയാണ്, ഞാനാരാണ്’ എന്നൊക്കെയുള്ള ഒരു തരം ഹാലൂസിനേഷന്‍. :).

എന്റെ കുട്ടാ (ബാല ചന്ദ്ര (മേനോന്‍) സ്റ്റൈല്‍.എന്നെ സംബന്ധിഛേടത്തോളം ഏത് പെണ്ണൊരുത്തിയും പര്‍ദ്ദയോജെട്ടിയോ ഇട്ടാലൊന്നും എനിക്ക് ഒരു പ്രശ്നവുമില്ല. വസ്ത്ര ധാരണം മാന്യമാകണം എന്നതാണ് പൊതുവായ ഒരു ധാരണ.പരിഷ്ക്യത മനുഷ്യനെ സംബന്ധിച്ചേടത്തോളം വ്യത്തിയായതും പക്വമായതുമായ വസ്ത്ര ധാരണം മാന്യതയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. അത് കൊണ്ടൊക്കെ തന്നെയാണ് ചില കാല ഘട്ടങ്ങളില്‍ ചിലര്‍ ചിലരെ ചില വസ്ത്രങ്ങളൊന്നും അണിയാന്‍ സമ്മതിക്കാതിരുന്നത്. പ്രാചീന കേരളത്തില്‍ എല്ലാവരും ഹരിശ്ചന്ദ്രന്മാരായത് കൊണ്ട്റ്റല്ല മുലയും വയറും കാണിച്ചു പെണ്‍ കൊടിമാര്‍ നടന്നത്. പുരുഷന്‍ മാര്‍ സ്ത്രീ നഗ്നത കാണുവാന്‍ സ്ത്രീയെ ചൂഷണം ചെയ്യുകയായിരുന്നു ചെയ്തത്. പുരുഷന്‍ മുണ്ടും മേല്‍ മുണ്ടും മറ്റതു എല്ലാം ധരിച്ചപ്പോഴും പെണ്ണിനെ നഗ്നമായി തന്നെ നിര്‍ത്തിയതിന്റെ ഉദ്ദേശം ലൈംഗിക ചൂഷണം തന്നെയായിരുന്നു. ആ പുഴുത്ത കാലഘട്ടം, സംസ്ക്യതനെന്ന് അവകാശപ്പെടുന്ന മലയാളി ന്യായീകരിക്കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.പ്രാചീന കേരളത്തില്‍ പാലും തേനും ഒഴുകുകയായിരുന്നു എന്ന് ആരാണ് കുട്ടനെയൊക്കെ പഠിപ്പിച്ചത്. അര വയറും, മുഴുപ്പട്ടിണീയും, പകര്‍ച്ഛ വ്യാധിയും, സാമൂഹിക ഉച്ചനീചത്വവും, തൊട്ടു കൂടായ്മയും, തീണ്ട്റ്റി ക്കൂടായ്മയും എല്ലാം അരങ്ങേറിയ നശിച്ച കാലഘട്ടം. ഇപ്പോള്‍ ഗ്യഹാതുരതയില്‍ അയവിറ്രക്കുന്നത് അന്ന് എല്ലാ സുഖ ഭോഗവും അനുഭവിച്ചവരാണ്. അല്ലാത്തവര്‍ക്ക് അത് ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരു ഓര്‍മയല്ല. ഇപ്പോള്‍ ചില സവര്‍ണ മാടമ്പി സാഹിത്യകാരന്മാര്‍ പഴയ ശീതളിമയില്‍ ഓര്‍മകള്‍ അയവിറക്കുന്നത് കേട്ടാല്‍ തോന്നും പഴയ കേരളം ഒരു പറുദീസയായിരുന്നു എന്ന്. അങ്ങനെ വിശ്വസിക്കുന്നവര്‍ക്ക് അതാകാം. പക്ഷെ ചരിത്രം തിരിച്ചു പറയുമ്പോള്‍ ബുദ്ധി മറഞ്ഞു പോകാതിരുന്നാല്‍ മതി.

കാക്കി ട്രൌസറും വെള്ള കുപ്പായവും വടിയുമായി അങ്ങാടി ചുറ്റുന്ന കാവിപ്പടയാണോ മറ്റുള്ളവരെ കുറ്റം പറയാന്‍ ഇറങ്ങിയിരിക്കുന്നത്. ചന്തി കഴുകാത്തവനാണോ കുളിക്കാത്തവനെ കുറ്റം പറയുന്നത്. ഹ ഹ ഹ കഷ്ടം തന്നെ.

കുട്ടാ ഈ പ്രശ്നം എന്താണെന്ന് ആദ്യം അന്വേഷിക്ക്. എന്നിട്ടാവാം ഈ ഗീര്‍വാണങങ്ങള്‍ തൊടുത്ത് വിടുന്നത്.ചിലരുടെ വാദങ്ങള്‍ കേട്ടാല്‍ തോന്നുക പര്‍ദ്ദയിടാത്ത സ്ത്രീകളെ മുസ്ലിം പുരുഷന്‍ മാര്‍ ഓടിച്ചിട്ടടിക്കും എന്നാണ്. എന്റെ ഭാര്യം പര്‍ദ്ദയിടാറില്ല. ഞാന്‍ നിര്‍ബന്ധിച്ചിട്ടും ഇല്ല ഇതുവരെ പക്ഷെ ഈയടുത്ത് അവള്‍ ഒരു പര്‍ദ്ദ വാങ്ങി.കുഞ്ഞുണ്ടായപ്പോള്‍ കൂടുതല്‍ സൌകര്യം അതാണെന്ന് അവള്‍ പറയുന്നു അത്ര മാത്രം. കേരളത്തില്‍ കാണുന്ന കറുത്ത നീളന്‍ കുപ്പായം ഇസ്ലാം ഖുറാനില്‍ വരച്ച് വിവരിച്ച സാധനമൊന്നുമല്ല. പല രാജ്യത്തും പല രീതിയിലുള്ള വസ്ത്രമാണ് ‘ഹിജാബ്’ എന്നരീതിയില്‍ ധരിക്കുന്നത്.മുഖവും മുന്‍ കൈയും ഒഴികെ ബാക്കിയെല്ലാം മറക്കണം എന്ന് ഇസ്ലാം പറയുന്നു.ഇത് എല്ലാ മതസ്ഥരും ചെയ്യുന്നുണ്ട്. രസകരമായ വസ്തുത പുരുഷന്മാര്‍ നീളന്‍ കയുള്ള കുപ്പയവും പാന്റും ഷൂസും ഇട്ട് ആകെ മുഖവും മുന്‍ കൈയും മാത്രമാണ് ഇപ്പോള്‍ പുറത്ത് കാണിക്കുന്നത്. പക്ഷെ സ്ത്രീകളുടെ കാര്യമെത്തുമ്പോള്‍ ഈ പുരുഷ കേസരികള്‍ക്ക് സ്ത്രീകളുടെ മുലയും പൊക്കിളും വയറും ഒക്കെ കാണണം. പെണ്ണെന്നാല്‍ ഇവര്‍ക്കൊക്കെ വായ് നോക്കി വെള്ളമിറക്കാനും ആവശ്യമെങ്കില്‍ പീഡിപ്പിക്കാനും കൂടി ഉള്ളതാണ് എന്ന പുരുഷ ചൂഷണ മനസ്ഥിതിയാണ് സ്ത്രീയുടെ വസ്ത്രത്തിന് വേണ്ടി മുറ വിളി കൂട്ടുന്ന ഈ ‘സ്ത്രീ വാദികള്‍ക്കുള്ളത്’.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നിരിക്കെ, പര്‍ദ്ദ എന്ന് കേള്‍ക്കുമ്പോഴേ പല്ലും മുഖവും കഴുകാതെ എണീറ്റ് ഓടി മുറവിളി കൂട്ടി അലമ്പുണ്ടാക്കുന്നതിന്റെ അസുഖം നേരത്തെ പറഞ്ഞ തികഞ്ഞ അസഹിഷ്ണുത തന്നെയാണ്. അതിനുള്ള മരുന്ന് തണുപ്പുള്ള വെള്ളത്തില്‍ കുറെ നേരം തല മുക്കി വെക്കുക എന്നുള്ളത് മാത്രമാണ്.

cntd...

Joker said...

ഇനി കേരളത്തിലെ എല്ലാ മുസ്ലിം സ്ത്രീകളും ഒന്നുമിടാതെ നടക്കണം എന്നും സ്ത്രീ സ്വാതന്ത്യം അതാണ് എന്ന് വാദമുള്ളവരും,അമ്മ പെങ്ങന്മാഎയും ഭാര്യമാരെയും ആദ്യം ഈ പറഞ്ഞ തികഞ്ഞ വസ്ത്ര സ്വാതന്ത്യത്തോടെ നടത്തട്ടെ. അവര്‍ എത്രിര്‍ത്താല്‍ ‘ഇത് ഇസ്ലാമിക രാജ്യമല്ല, നിങ്ങള്‍ ഒന്നുമിട്ടില്ലെങ്കിലും ഒന്നുമില്ല’ എന്ന് പറയുക.എല്ലാം ശരിയാകും. അങ്ങനെ എല്ലാവരും ഒന്നുമിടാതെ ചിത്രകാരന്റെ ഭാഷയില്‍ ‘കുണ്ടി കാട്ടികളായി നടന്നാല്‍’ പിന്നെ പര്‍ദ്ദ ധരിക്കുന്നത് മുസ്ലിംഗള്‍ക്ക് എന്തായാലും കുറച്ചിലായി തോന്നും അന്ന് അവരത് മാറ്റി മെല്‍ പറഞ്ഞ സ്വാതന്ത്യ വക്താക്കളായി മാറും. അപ്പോള്‍ ആ കാലം വരെ ദയവായി മുസ്ലിംഗളുടെയും പരദ്ദയിയിടുന്ന പെണ്‍ കുട്ടികളുടെയും പിന്നാലെ കൂടാന്‍ ദയവായി ഈ സ്ത്രീ വിമോചകര്‍ വരരുതേയെന്ന് അഭ്യര്‍ഥനയുണ്ട്.

വസ്ത്രം പൂര്‍ണമായി ഉപേക്ഷിക്കുന്നതോടെ സുന്ദര കേരളം എന്ന സ്വപ്നം സാക്ഷാല്‍ക്യതമാവും, പിന്നെ ഒരു മാവേലിയുടെ ഒരു കുറവ് മാത്രമേ പിന്നെ ഇവിടെയുണ്ടാകൂ. ആ കാലം ആലോഒചിച്ചിട്ട് ലെന്തൊരു സന്തോഷം . ഈശ്വരാ......വൌ. എത്രയും പെട്ടെന്ന് മത ഗുണ്ട്റ്റകളാല്ലത്തവര്‍ ഒരു കുണ്ടി കാട്ടി കേരളത്തിനായി രംഗത്തിറങ്ങൂ.

അഭിവാദ്യങ്ങള്‍

അറിയിപ്പ്

പര്‍ദ്ദ, നിസ്കാര തഴമ്പ്, താടി, പള്ളി, ഖുറാന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അപസ്മാരം, മൂത്രം ഒഴിക്കാന്‍ മുട്ടല്‍,വയറിളക്കം, ചര്‍ദ്ദി, വിമ്മിഷ്ടം,ബോധം മറയല്‍, മന്ദ ബുദ്ധിയാകുക എന്നീ രോഗമുള്ളവര്‍ക്ക് ധരിക്കാന്‍ ഒരു യന്ത്രം തയാറായിട്ടുണ്ട്. ആവശ്യക്കാര്‍ അറിയിച്ചാല്‍ ആ യന്ത്രം തപാലില്‍ അയച്ചു തരുന്നതായിരിക്കും.മുന്‍ കൂര്‍ പണമടക്കേണ്ടതില്ല ‘സാധനം’ കിട്ടുമ്പോള്‍ പണമടച്ചാല്‍ മതി.

ഈ അസുഖത്തിന് മരുന്ന് ഇതുവരെ കണ്ട് പിടിച്ചിട്ടില്ലാത്തതിനാല്‍ മന്ത്രം തന്നെ ശരണം.യുക്തിവാദികള്‍ ക്ഷമീര്.

Joker said...

കുട്ടാ,

ചിത്രത്തില്‍ ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ ഞാനൊരു കുഴപ്പവും കാണുന്നില്ല.ഇനി പര്‍ദ്ദയിട്ടാലും തലയില്‍ ഒരു തട്ടം വരുമെന്നല്ലാതെ മറ്റൊരു വ്യത്യാസവും ഉണ്ടാകാന്‍ പോകുന്നില്ല.അത് കൊണ്ട്റ്റാണ് ആ കുട്ടി പര്‍ദ്ദ ഇട്ടില്ലെങ്കിലും ഒരു കുഴപ്പവുമിലല്‍ എന്ന് പറഞ്ഞത്. എല്ലാ മുഴകളും കാണിച്ച് ബോഡി ഫിറ്റ് പര്‍ദ്ദയിടുന്ന തരുണീമണികളെ ഞാനെന്നും കാണാറ്രുണ്ട്. അപ്പോള്‍ തോന്നും ഇതിനേക്കാള്‍ ഭേദം ചുരിദാറാണ് എന്ന്.

കുട്ടന്‍ said...

@ ലത്തീഫ്..
ഇരട്ട പെറ്റതാണോ എന്ന് അറിയില്ല , എന്തായാലും അമ്മ പെറ്റതാ :)

ജോകര്‍
കുട്ടന്‍ പറഞ്ഞ മേല്‍ചൊന്ന കാര്യത്തിന് അല്ല ജോക്കര്‍ , ഇത്രയും എഴുതി "കൂട്ടി " വൈച്ചിരികുന്നത്.
ഇവിടെ ജട്ടിയം , ബ്രായും ഒന്നും അല്ല പ്രശനം .
ഇഷ്ടപെട്ട വസ്ത്രം ധരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം വേണം എന്നാണ് പറഞ്ഞത് .
പര്‍ദ്ദ ഇഷ്ടമുള്ളവര്‍ അത് ധരികുനത്തില്‍ അല്ല കുഴപ്പം
അതിനു വേണ്ടി ഗുണ്ട പണി നടത്തുന്ന മത പോലീസിംഗ് ആണ് ചോദ്യം ചെയ്യപ്പെട്ടത്


"പുരുഷന്‍ മുണ്ടും മേല്‍ മുണ്ടും മറ്റതു എല്ലാം ധരിച്ചപ്പോഴും പെണ്ണിനെ നഗ്നമായി തന്നെ നിര്‍ത്തിയതിന്റെ ഉദ്ദേശം ലൈംഗിക ചൂഷണം തന്നെയായിരുന്നു. ആ പുഴുത്ത കാലഘട്ടം, സംസ്ക്യതനെന്ന് അവകാശപ്പെടുന്ന "

കാലപഴക്കം വന്നാല്‍ എല്ലാം പുഴുക്കും ജോകരെ :) ( ഏതു പൊസ്തകം ആയാലും )
കുട്ടന്‍ ഒരിടത്തും പഴയകാല കേരളത്തിന്റെ "പ്രൌഡി" യുടെ അസമാഹൃതവുമായ രംഗ വിസ്മയങ്ങളിലേക്ക് ജോകരെ കൊണ്ട് പോയില്ലലോ ?
പറഞ്ഞത് കേരളത്തിന്റെ രീതിക്ക് (കാലാവസ്ഥ തൊട്ടു , ആഹാരക്രമം, ദായ ക്രമം വരെ ) ഇസ്ലാം ഇവിടെ നില നിന്നിരുന്നു എന്നും
അതില്‍ "വഹാബിസം " "മൌടിടി " ഇസങ്ങള്‍ കൊണ്ട് വരുന്ന വ്യാജ പൊതു ബോധത്തിനെയും പറ്റി ആണ്.
ഒന്ന് കൂടി പറയാം കേരളത്തില്‍ മഹാ ഭൂരിപക്ഷം പുരുഷന്‍ മാര്ഉം മേല്‍മുണ്ട്‌ ധരികാറില്ലയിരുന്നു.
ബഹുഭാര്യതവും , ബഹു ഭര്തിര്ത്വം മിക്കവാറും എല്ലാ ജാതികളിലും സര്‍വ സാധാരണവും ആയിരുന്നു താനും .
സ്മാര്‍ത്ത വിചാരവും , " സാധനം " ആകി പടി അടച്ചു പിണ്ഡം വൈപ്പും , തുറ കയറ്റലും , മണ്ണാ പേടിയും , പുലപേടിയും ഒക്കെ സര്‍വ സാധാരണം ആയിരുന്നു .
തിരിഞ്ഞു നോക്കുമ്പോള്‍ അതോകെ മഹാ അബദ്ധങ്ങളും , വിവര കെടും ആയി ഇന്നത്തെ സമൂഹത്തിനു തോന്നും , തോന്നണം .
മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌ മുന്നോട്ടു പോകാന്‍ ഇവിടെ സാധികുനുണ്ട് എന്നുള്ളിടതാണ് പ്രത്യാശ യുടെ തുരുത്തുകള്‍ അവശേഷികുന്നതും.
അല്ലാതെ വല്ല "പോസ്തകതിലും " പറയ്ന്നത് മാത്രം ശരി എന്നും പറഞ്ഞു "നിഹലിസ്റ്റ്" കള്‍ ആയി ആരാന്നു വേണ്ടി ഒക്കാനിക്കണോ എന്നതാണ് ചോദ്യം ?
ശെരി തെറ്റ് എന്നത് ആപേക്ഷികം ആണെന്നത് പോലെ , മാന്യമായ വസ്ത്ര ധാരണം , പെരുമാറ്റം എന്നോകെ പറയുന്നത് ത്തനെ നടപ്പ് സദാചാരത്തിന്റെ അപ്പോഴാതെ മാത്രം കാഴ്ചപാട് ത്തനെ .
അതില്‍ പരമമായ സത്യത്തെ ദര്‍ശിച്ചു സായൂജ്യം അടയുന്ന "കെട്ടുകഴ്ച്ചകളെ" അനുസ്യുതമായ ചിന്തയുടെ ഒഴുകിനെ വഴിമുടക്കിയിരുന്ന വെറും കാഴ്ചപണ്ടങ്ങള്‍ ആയി കാലം വില ഇരുത്തും .

chithrakaran:ചിത്രകാരന്‍ said...

യുക്തിവാദികളുടെ സവര്‍ണ്ണാഭിമുഖ്യം ദര്‍ശിക്കുന്ന ചിത്രകാരന്റെ പുതിയ പോസ്റ്റ് :
യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?

Joker said...

തുറ കയറ്റലും , മണ്ണാ പേടിയും , പുലപേടിയും ഒക്കെ സര്‍വ സാധാരണം ആയിരുന്നു .
തിരിഞ്ഞു നോക്കുമ്പോള്‍ അതോകെ മഹാ അബദ്ധങ്ങളും , വിവര കെടും ആയി ഇന്നത്തെ സമൂഹത്തിനു തോന്നും.......( , തോന്നണം .)...


എന്താ കുട്ടാ ഇത്. തോന്നും...എന്ന് പറഞ്ഞാല്‍ അതിനര്‍ഥം. ആ തോന്നല്‍ തെറ്റാണെന്നല്ലേ. തോന്നണം എന്ന് പറഞ്ഞതിന് ഊന്നല്‍ പോര. മേല്‍ പറഞ്ഞ പുഴുത്ത ആചാരങ്ങള്‍ ഇന്നത്തെ സമൂഹത്തിന് വിവരക്കേടായി തോന്നുന്നത് കുട്ടന് തെറ്റ് എന്ന് തോന്നുന്നുണ്ടല്ലേ. കുട്ടാ നല്ല കാര്യം. ഇങ്ങനെയുള്ള ചര്‍ച്ചകളിലാണ് ഇങ്ങനെ ചെമ്പ് തെളിയിച്ച് താന്താങ്ങളുടെ സ്റ്റാന്റ് തെളിയിക്കേണ്ടത്. പടിയടച്കു പിണ്ഡം വെകലും, തുറകയറ്റലും എല്ലാം ഭയങ്കരമാന യുക്തിസഹമായ ആചാരങ്ങളായിരുന്നു എന്നായിരിക്കും കുട്ടന്റെ പക്ഷം. റൊമ്പ ഡാങ്ക്സ് ഉണ്ട് കുട്ടാ.....നന്ദി നമസ്കാരം.

കുട്ടാ

പര്‍ദ്ദ വിഷയം വരുമ്പോള്‍ , ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും വസ്ത്ര സ്വാതന്ത്യം എന്നതിനപ്പുറം പോകാറുണ്ട്.അത് കൊണ്ടാണ് ഈ ചര്‍ച്ചകളൊക്കെ ഇത്രയും നീണ്ട്പോക്ക്കുന്നത് തന്നെ.ഒരു പോങ്ങന്‍ ഒരു ബ്ലോഗില്‍ എഴുറ്തി വെച്ചത് മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയിട്ടതോടെ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുകയും, ആയുധങ്ങള്‍ ഒളിപ്പിച്കു വെക്കാനുള്ള ഒരു സംവിധാനം എന്ന രീതിയിലും ആണ് എന്നൊക്കെയാണ്. അപ്പോള്‍ ചര്‍ച്ച്ച ഇത്തിരി കൊഴുക്കും. ഒരു മത ഗുണ്ടയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നാണറിവ്. അപ്പോള്‍ പര്‍ദ്ദക്കെതിരെയുള്ള ഈ ചര്‍ദ്ദി അതിസാരം. വസ്ത്ര സ്വാതന്ത്യം എന്ന വിഷയത്തിനപ്പുറമാണ്.

അപ്പോള്‍ ഇനിയും കാണാം.

“അഭിവാദ്യങ്ങള്‍”

Joker said...

അതില്‍ "വഹാബിസം " "മൌടിടി " ഇസങ്ങള്‍ കൊണ്ട് വരുന്ന വ്യാജ പൊതു ബോധത്തിനെയും പറ്റി ആണ്.
ഒന്ന് കൂടി പറയാം കേരളത്തില്‍ മഹാ ഭൂരിപക്ഷം പുരുഷന്‍ മാര്ഉം മേല്‍മുണ്ട്‌ ധരികാറില്ലയിരുന്നു.
ബഹുഭാര്യതവും , ബഹു ഭര്തിര്ത്വം മിക്കവാറും എല്ലാ ജാതികളിലും സര്‍വ സാധാരണവും ആയിരുന്നു താനും ........

കുട്ടാ,,

ഏതാണ് വ്യാജ പൊതു ബോധം എന്നും , ഒറിജിനല്‍ പൊതുബോധം എന്നും ഒന്ന് വിശദീകരിക്കാമോ. കസവു നേര്യതും, നെറ്റിയില്‍ ചന്ദനക്കുറിയും,മുടിയില്‍ തുളസിയിലയും ചൂടിനില്‍ക്കുനതു. പുരുഷന്‍ വെള്ളമുണ്ടും നെറ്റിയില്‍ കുറിയും..ഒക്കെയാണോ മലയാളിയുടെ വസ്ത്ര പൊതു ബോധം.അല്ലാത്തതൊക്കെ വ്യാജവും , ഇറക്കുമതിയും അല്ലേ.. കുട്ടാ കാറ്റ് വീശുന്നത് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്. എല്ലാം കള്ളി തിരിച്ച് എഴുതൂ സുഹ്യത്തെ. താങ്കള്‍ മേല്‍ പറഞ്ഞ പൊതു ബോധം ഇവിടെയുള്ള സവര്‍ണ ഹിദ്നു പൊതുബോഒധമാണ്. അതാണ് കേരളീയ പൊതുബോധമെന്ന് പറഞ്ഞുറപ്പിക്കാനാണ് ഈ പെടാപാടെങ്കില്‍ ക്ഷീണിച്കു പോകത്തേയുള്ളൂ കുട്ടാ.

“പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുകയില്ലിനി”

പാര്‍ത്ഥന്‍ said...

ഈ പർദ്ദക്കാര്യം ഇതുവരെയും എവിടെയും എത്തിയില്ലേ. ഓണം-പെരുന്നാൾ പോലെ എല്ലാ വർഷവും ആഘോഷിക്കുന്നതാണോ ?

ലത്തീഫ് പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം:

[കാളപെറ്റെന്ന് കേട്ട ഉടനെ കയറെടുക്കുന്നതു
പോലെയാണ് ഈ പോസ്റ്റിന്റെ അവതരണം. ഇവിടെ ഒരു ഊമകത്തും അതില്‍ ഭയപ്പെട്ട് ആദ്യമേ പര്‍ദ്ദധരിക്കാത്ത ഒരു സ്ത്രീയുടെ പോലീസ് പ്രൊട്ടക്ഷന് വേണ്ടിയുള്ള അപേക്ഷയാണ് കാരണം.
]

പ്രശ്നമൊന്നും ഇല്ലാത്ത ഈ പെണ്ണ് വെറുതെ ആരോ ഭീഷണിപ്പെടുത്തുന്നു എന്ന് സ്വപ്നം കണ്ടതാണോ ?
ഒരു മാനസികരോഗവിദഗ്ദനെ കാണേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിലെ ഈ പർദ്ദ ഫാഷൻ തുടങ്ങിയിട്ട് 6-7 വർഷമെ ആയിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന്റെ രാഷ്ട്രീയമാണ് അന്വേഷിക്കേണ്ടത്.

പണ്ട് അവർണ്ണ വിഭാഗങ്ങൾ മുലകാണിച്ചിട്ടാണ് നടന്നിരുന്നത് എന്ന സത്യം ആരാണ് ഇവിടെ മറച്ചു വെക്കുന്നത്. ഓരോ സാഹചര്യത്തിലും ജീവിച്ച് സാംസ്കാരികമായി വളർന്നു വരുന്നു എന്ന് അഭിമാനിക്കാവുന്ന വളർച്ച നേടി എന്നെങ്കിലും കരുതി ആശ്വസിക്കാമല്ലോ എല്ലാവർക്കും.

ഒരു സംശയം ബാക്കി നിൽക്കുന്നു. പൊതുവായി മുസ്ലീംഗൾ (ആണും പെണ്ണും) അടിവസ്ത്രം ധരിക്കുന്നതിൽ പ്രാധാന്യം കൊടുത്തിരുന്നില്ല. അതും ഇസ്ലാമികമാണോ. ഞാൻ കണ്ടിട്ടുണ്ടോ എന്ന കുനുഷ്ടു ചോദ്യം വരാം. തെളിവുകൾ നിരത്തേണ്ടതില്ല എന്നു തോന്നുന്നു.

സാരിയും ബ്ലൌസും ഇടുമ്പോൾ കാണുന്ന വയറും നാഭിയും വിടവും എല്ലാം പുരുഷനെ കാമാർത്തരാക്കും എന്നതാണല്ലോ ഇവിടത്തെ പ്രശനം. അതിന് സ്ത്രീകളെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകേടായി അംഗീകരിക്കുന്നതിലെ സങ്കോചമല്ലെ പ്രധാന വില്ലൻ. അതുമല്ല, ഈയിടെ സുലഭമായി ലഭിക്കുന്ന ലൈംഗികശക്തി കൂട്ടുന്ന (വേഗം സ്റ്റാർട്ടാകാനും കൂടുതൽ മൈലേജ് കിട്ടാനും) മരുന്നുകളുടെ ഉപയോഗം ഈ സാംസ്കാരിക അധഃപതനത്തിന് ഒരു കാരണമായി പരിണമിച്ചിട്ടുണ്ട്. ഇത്തരം ഗുളികൾ ചില പ്രദേശങ്ങളിലുള്ള ആളുകൾ കൂടുതൽ വാങ്ങി ഉപയോഗിക്കുന്നതിന്റെ റിപ്പോർട്ടുകളും വരുന്നുണ്ട്.

ഇപ്പോൾ വില്ലൻ ‘മുസ്ലിപവറോ’ ‘വാത്സ്യായനമോ’ അതോ പാവം പുരുഷന്മാരോ ?

കുട്ടന്‍ said...

"എന്താ കുട്ടാ ഇത്. തോന്നും...എന്ന് പറഞ്ഞാല്‍ അതിനര്‍ഥം. ആ തോന്നല്‍ തെറ്റാണെന്നല്ലേ. തോന്നണം എന്ന് പറഞ്ഞതിന് ഊന്നല്‍ പോര. മേല്‍ പറഞ്ഞ പുഴുത്ത ആചാരങ്ങള്‍ ഇന്നത്തെ സമൂഹത്തിന് വിവരക്കേടായി തോന്നുന്നത് കുട്ടന് തെറ്റ് എന്ന് തോന്നുന്നുണ്ടല്ലേ. കുട്ടാ നല്ല കാര്യം. ഇങ്ങനെയുള്ള ചര്‍ച്ചകളിലാണ് ഇങ്ങനെ ചെമ്പ് തെളിയിച്ച് താന്താങ്ങളുടെ സ്റ്റാന്റ് തെളിയിക്കേണ്ടത്. "


ബഹ ബുഹ്ഹ ഹ ഹ ഹ ഹ ഹ ...
താങ്കളുടെ സംവേദന ക്ഷമതെയെ പരീക്ഷിക്കുന്ന ഒന്നുംതന്നെ കുട്ടന്‍ പറഞ്ഞിട്ടില്ല
വളരെ ലളിതമായി കുട്ടന്‍ പറഞ്ഞതിന്റെ സാരസ്യം മനസിലാക്കാന്‍ താങ്കള്കുള്ള തകരാറില്‍ കുട്ടന്‍ എന്ത് ചെയാന്‍ ?
വിഷയംവഴി മാറി പോകുന്നത് കൊണ്ട് ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു .. ഇവിടെ ചര്‍ച്ച നടന്നത് പര്‍ദ്ദ ക്ക് വേണ്ടി ഉള്ള
ഊരുവിലക്കുകളെയും , പീടനങ്ങളെയും പറ്റി ആണ് അതില്‍ കുട്ടന്റെ നിലപാട് പല വട്ടം വ്യക്തമാകി കഴിജതും ആണ് എന്നാലും ഒന്ന് കോഇ പറഞ്ഞു കൊള്ളുന്നു
പര്‍ദ്ദ ഇഷ്ടമുള്ളവര്‍ അത് ധരികുനത്തില്‍ അല്ല കുഴപ്പം
അതിനു വേണ്ടി ഗുണ്ട പണി നടത്തുന്ന മത പോലീസിംഗ് ആണ് ചോദ്യം ചെയ്യപ്പെട്ടത്

കുട്ടന്‍ said...

"ഏതാണ് വ്യാജ പൊതു ബോധം എന്നും , ഒറിജിനല്‍ പൊതുബോധം എന്നും ഒന്ന് വിശദീകരിക്കാമോ. കസവു നേര്യതും, നെറ്റിയില്‍ ചന്ദനക്കുറിയും,മുടിയില്‍ തുളസിയിലയും ചൂടിനില്‍ക്കുനതു. പുരുഷന്‍ വെള്ളമുണ്ടും നെറ്റിയില്‍ കുറിയും..ഒക്കെയാണോ മലയാളിയുടെ വസ്ത്ര പൊതു ബോധം.അല്ലാത്തതൊക്കെ വ്യാജവും , ഇറക്കുമതിയും അല്ലേ.. കുട്ടാ കാറ്റ് വീശുന്നത് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്. എല്ലാം കള്ളി തിരിച്ച് എഴുതൂ സുഹ്യത്തെ. താങ്കള്‍ മേല്‍ പറഞ്ഞ പൊതു ബോധം ഇവിടെയുള്ള സവര്‍ണ ഹിദ്നു പൊതുബോഒധമാണ്. "

ഓണവും , മുണ്ടും , എന്തിനേറെ പുളിശ്ശേരിയും , സാമ്പാറും , ചോറും , അച്ചാറു വരെ സവര്‍ണ്ണ /അവര്‍ണ്ണ ഹൈന്ദവതക്ക് വക വിച്ചു കൊടുക്കുന്നതിനെ പറ്റിയാണ് കുട്ടന്‍ പറഞ്ഞത് .
കിണ്ടിയും , വിളക്കും , ചന്ദനവും , നാട്ടില്‍ കിട്ടുന്ന പച്ചമരുന്നും , ചെയുന്ന നാട് വൈദ്യം വരെ ഇങ്ങനെ ഹൈന്ദവം എന്ന് പറയേണ്ടി വരില്ലേ ?എന്തിനു ഏറെ പറയുന്നു മലയാളം ഭാഷ പോലും അങ്ങനെ എന്ന് പ്രേയെണ്ടി വരില്ലേ ?
അഥര്‍വ വേദത്തില്‍ പെടുന്നത് കൊണ്ട് ആയുര്‍വേദ ചികിത്സ , ഹൈന്ദവ പൊതുബോധത്തില്‍ പെടുത്തി "ശിര്‍ക്ക് " ആയി കാണേണ്ടി വരില്ലേ ?കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗം ആയ ഓണം ഇവിടെ ജാതി മത ഭേദമന്യേ എല്ല്പെരുടെയും അക്ഖോഷം ആണ്
അതിനെ ഹൈന്ദവതക്ക് വക വിച്ചു കൊടുകുന്നതിനെ ആണ് കുട്ടന്‍ ചോദ്യം ചെയ്തത് .
പറഞ്ഞത് കേരളത്തിന്റെ രീതിക്ക് (കാലാവസ്ഥ തൊട്ടു , ആഹാരക്രമം, ദായ ക്രമം വരെ ) ഇസ്ലാം ഇവിടെ നില നിന്നിരുന്നു/നില്‍ക്കുന്നു , എന്നും അതില്‍ "വഹാബിസം " "മൌടിടി " ഇസങ്ങള്‍ കൊണ്ട് വരുന്ന ഇറക്കു മതി ആയ വ്യാജ പൊതു ബോധത്തിനെയും പറ്റി ആണ്.
മനസിലായി കാണും എന്ന് വിശ്വസിക്കുന്നു :) .
ഓഫ് :--സിനിമയില്‍ പോലും ഇടിച്ചക്ക തോരന്നും , മാമ്പഴ പുളിശ്ശേരിയും , കടുമാങ്ങയും , കണ്ടാല്‍ ഉടനെ തന്നെ ലേഖന പരമ്പരകള്‍
നടത്തുന്ന തരത്തില്‍ , മാധ്യമ രംഗങ്ങളിലും , പൊതു രംഗങ്ങളിലും ഇറക്കു മതി വ്യാജ പൊതു ബോധത്തിന്റെ പ്രയോക്തകള്‍ക്ക്
തൂലിക പണയം വെയ്ച്ച എഴുത്ത്കാരുടെ നാട് കൂടി ആയി കേരളം മാറി എന്നത് സത്യംത്തനെ .
ഓണം എന്നാല്‍ കുട്ടനെ സംബന്ധിച്ച് മേല്പറഞ്ഞ സവര്‍ണ്ണ /അവര്‍ണ്ണ കറികളായ സാമ്പാറും , പരിപ്പും , രസവും
മറ്റു ഉപദംഷങ്ങളായ അച്ചാറുകളും , പായസവും കൂട്ടി അച്ഛനമ്മ മാരോടൊപ്പം ഉള്ള ഒരു ഊണ് മാത്രം ആണ്
ഇതിനെ ഒക്കെ ഹൈന്ദവ പൊതു ബോധം ആയി കണ്ടാല്‍ ഈശ്വര ....
ഇവിടെ ആര്‍ക്കും ഇതൊന്നും കഴിക്കാന്‍ പാടില്ലാന് വല്ല ഫത്വകളും.... :)

SMASH said...

"സാംബാറിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്ന ഹൈന്ദവ പരിപ്രേക്ഷ്യം"..

ജി.പി യില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്‌.

chithrakaran:ചിത്രകാരന്‍ said...

റെയ്ഹാന ആര്‍ ഖാസിക്ക് വീണ്ടും വധഭീഷണികള്‍ ലഭിച്ചതായി വാര്‍ത്ത.പുതിയ പോസ്റ്റ് :
ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പോലും ഇസ്ലാമിനു കഴിയില്ലേ ??? !!!

sandhu said...

""""""വിശ്വാസത്തില്‍ പോലും ബലാല്‍കാരം പാടില്ലെന്നിരിക്കെ ഒരാള്‍ തനിക്കിഷ്ടപെടുന്ന വസ്ത്രം ധരിക്കുന്നതില്‍ ബലപ്രയോഗത്തിലൂടെ ഇടപെടാന്‍ സ്വന്തം പിതാവിന് പോലും അധികാരമില്ല. എന്നിട്ടല്ലേ മറ്റുള്ളവര്‍ക്ക്."(CKLatheef).........

അപ്പോള്‍ ഇനി സൌദിയില്‍ പര്‍ദ്ദ ഇടാന്‍ വിസമ്മതികുന്നവരെ എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ തിരിച്ചു അയക്കുക ഇല്ലായിരിക്കും????!!!!!

sandhu said...

""""""99% ശതമാനം മുസ്ലീം പര്‍ദ്ദാ ധാരിണികളും അവര്‍ സ്വയം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ് അത് ധരിക്കുന്നത്"""""""

ഭര്‍ത്താവു മരിച്ചാല്‍ നേരെ അതെ ചിതയില്‍ സതി അനുഷ്ടികുമ്പം എതിര്‍ത്തൊന്നും പറഞ്ഞിട്ടില്ല
പെണ്ണുങ്ങള്‍ . ആരെങ്കിലും അവരെ നിര്‍ബന്ധിച്ചതയീ കേട്ടിട്ടില്ല .
നേരെ ചെന്ന് നടന്നു കേറുകയായിരുന്നു .ആന്നു ടി വി ചാനലുകാര്‍ എല്ലതതിനലാകും ഒരു പെണ്ണും
പ്രശസ്തിക്കു വേണ്ടി എതിര്കതിരുന്നത് .ഈ അന്നുങ്ങല്കൊന്നും ഒരു പണിയും ഇല്ലെ ?!
ആന്നു സതി നിര്‍ത്തിച്ചു ദാ ഇപ്പോ പര്ധയ്കു എതിരെയും .
ഇത് പബ്ലിസിടിക്കു വേണ്ടിയാണെങ്കില്‍ തട്ടം ഇടാന്‍ സമ്മതിചില്ലന്നു പറഞ്ഞു ചിലര്‍ നടന്നതും അത് തന്നെ യാകും അല്ലെ !!!!

sandhu said...

""""""99% ശതമാനം മുസ്ലീം പര്‍ദ്ദാ ധാരിണികളും അവര്‍ സ്വയം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ് അത് ധരിക്കുന്നത്"""""""

ഭര്‍ത്താവു മരിച്ചാല്‍ നേരെ അതെ ചിതയില്‍ സതി അനുഷ്ടികുമ്പം എതിര്‍ത്തൊന്നും പറഞ്ഞിട്ടില്ല
പെണ്ണുങ്ങള്‍ . ആരെങ്കിലും അവരെ നിര്‍ബന്ധിച്ചതയീ കേട്ടിട്ടില്ല .
നേരെ ചെന്ന് നടന്നു കേറുകയായിരുന്നു .ആന്നു ടി വി ചാനലുകാര്‍ എല്ലതതിനലാകും ഒരു പെണ്ണും
പ്രശസ്തിക്കു വേണ്ടി എതിര്കതിരുന്നത് .ഈ അന്നുങ്ങല്കൊന്നും ഒരു പണിയും ഇല്ലെ ?!
ആന്നു സതി നിര്‍ത്തിച്ചു ദാ ഇപ്പോ പര്ധയ്കു എതിരെയും .
ഇത് പബ്ലിസിടിക്കു വേണ്ടിയാണെങ്കില്‍ തട്ടം ഇടാന്‍ സമ്മതിചില്ലന്നു പറഞ്ഞു ചിലര്‍ നടന്നതും അത് തന്നെ യാകും അല്ലെ !!!!

sandhu said...

""""ഏതു സമൂഹത്തിലും ഒരു ചെറുന്യൂനപക്ഷത്തിലൊഴിച്ച് സ്ത്രീകളുടെ വസ്ത്രം ഏതെന്നു തീരുമാനിക്കുന്നത് പുരുഷന്മാരാണ്.""""


fathima എന്നു wikipeadia യില്‍ നോകിയാല്‍ അറിയാം താങ്കള്‍ പറഞ്ഞ പോലെ ഭാര്തവിനു വേണ്ടി ധരിക്കാനും ,
ഉപയോഗിക്കാനും ഒക്കെ യുള്ളതായീ മാത്രമേ അവരും കണ്ടിട്ടുള്ളു പര്ധയെ എന്നു .
എന്നിട്ടും പര്ധയിട പെണ്നിനെതെരിരെ മോല്ലക്കമാര്‍ ഇങ്ങിനെ മുറുമുരുക്കുന്നത് എന്തിനാ ??!!
നരകം തീറെഴുതി കൊടുത്തത് എന്തിനാ ?????
ഇനി അവള്‍ പര്ധയിട്ടിട്ടും അന്നുങ്ങള്‍ നന്നാവുന്നില്ലല്ലോ ?
അതിന്റെ വടിവും *#&*******നോക്കരുന്ടെന്നു ഇവിടെ തന്നെ പറയുന്നു ചിലര്‍ .
അപ്പൊ ഇനി എന്താ ചെയ്യാ ????ഈ ഫൂലോകത്തെ രക്ഷിപ്പാന്‍ ......ആ വാരിയെല്ല് അതിക്രേമം എന്തിനു ചെയ്തോ എന്തോ ?
അന്നത്തെ ഉറക്കത്തിനു കിട്ടിയ ശിക്ഷ എത്ര കഠിനമായത് കൊണ്ടാകാം അന്നുങ്ങള്‍ കണ്ണിമ ചിമ്മാതെ പെണ്ണുങ്ങളുടെ ധര്മീകതയ്കു പുറകെ
...ഇനിയൊന്നു മയങ്ങിയാല്‍ അധികാരത്തിന്റെ നട്ടെല്ല് പിന്നെയും പോകും പെണ്ണിന്റെ വര്‍ഗത്തിന് .പിന്നെ സംബന്ധം,മുത്‌അത്.......എത്രയ കഷ്ടപാട്

അനാമിക said...

http://anamika001122.blogspot.com/2010/09/blog-post_19.html

Anonymous said...

യഥാര്‍ത്ഥ ഇസ്ലാം ആയി പിറന്ന ഒരുവള്‍ ഒരിക്കലും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന്നുള്ള അവകാശത്തിനായി പൊരുതില്ലാ. അവള്‍ക്കു ഇസ്ലാം നിര്‍ബന്ധമാക്കിയ ഒരു വസ്ത്രധാരണ ശൈലി ഉണ്ട്. അത് അവള്‍ പിന്തുടരേണ്ടതുമാണ്. ഇല്ലാത്തപക്ഷം അതിനുള്ള ശിക്ഷ അള്ളാഹു തന്നെ അവള്‍ക്കു കൊടുക്കുന്നതാണ്.ഇസ്ലാം സ്ത്രീകളുടെ മൌലീകാവകാശം അവള്‍ അവളുടെ ശരീര ഭാഗം അന്യ പുരുഷന്മാര്‍ക്ക് ദര്‍ശന യോഗ്യം ആക്കാതിരിക്കുക ആണ്,അങ്ങനെ ഇരിക്കെ അവള്‍ പോരാടെണ്ടിയിരുന്നത് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനല്ല , അള്ളാഹു നിര്‍ബന്ധമാക്കിയ വസ്ത്രം ധരിക്ക്കാന്‍ വേണ്ടിയായിരിക്കണം.
പിന്നെ ഒരു ഇരുട്ട് നിറഞ്ഞ ജീവിതം ആണ് ഈ പര്‍ദയില്‍ എന്ന് വിശ്വസിക്കുവര്‍ ആ ചിന്താഗതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Chillundi said...

"സ്വന്തം വ്യക്തിത്വവും,കാഴ്ച്ചയും,മറക്കുന്നതുമായ പര്‍ദ്ദയായും അടിമത്വം അവതരിക്കപ്പെടുന്നത് അതി നീചമായ ഗൂഢാലോചനയുടെ ഫലമായാണ്" പര്‍ദ ധരിച്ചാല്‍ വ്യക്തിത്വം മറഞ്ഞു പോവുമെന്നോ??!! 'ചിത്രകാരന്‍' വ്യക്തിത്വം കൊണ്ടെന്താണ് ഉദ്ദേശിച്ചത് എന്നു മനസിലായില്ല! കാഴ്ച മറയുന്നതുകൊണ്ടു 'ചിത്രകാരന്' എന്താ ഇത്ര ടെന്ഷന്‍? അല്‍പവസ്ത്രധാരികളായി റോഡിലൂടെ നടന്നാല്‍ വളരെ നല്ലത് എല്ലെ? Please don't exhibit your ignorance!

Peace Mon said...

BM MONE, NINGALKKU ANGANE VALLATHU KANANMENNUDENGIL JEDDIUM ,TROUSARUM ITTU NADANNO ARUM ONNU PARAYILLA PATTUMENGIL VEETUKAREYUM ITHU POLE NADATHAN PATTUMO ENNU NOKKU ,TROUSARUM T SHIRTUM MATHI AYALUM MATHI APPO PINNE PRASHNAM UNDAKILLALLO BM KUTTAA......

prabi said...

എല്ലാ മതഗ്രന്ഥങ്ങളും എഴുതിയത് പുരുഷന്മാരാണ്, അത് കൊണ്ടാണോ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത് ? കപടമതവിശ്വാസികള്‍ പുറമെ മതപ്രഭാഷണം നടത്തി പിന്നിലൂടെ പ്രവര്‍ത്തിക്കുന്നത് മറിച്ചാവുന്ന കാഴ്ചക്ക് നമ്മുടെ സമൂഹം അറിയാതെയെങ്ങിലും മൌനാനുവാദം കൊടുക്കുന്നില്ലേ എന്ന് ഒരു സംശയം ...