Thursday, September 23, 2010

ഈ നാണക്കേട് നമുക്കു സ്വന്തം !!!

ഒരു രാജ്യത്തിന് നാണംകെട്ട തോല്‍‌വിയുണ്ടാകാന്‍ ഏതെങ്കിലും രാജ്യവുമായി യുദ്ധം ചെയ്ത് തോല്‍ക്കുകയൊന്നും വേണ്ട , ഇളം കാറ്റേറ്റ് സ്വയം ഒടിഞ്ഞുതകര്‍ന്ന് വീണാലും മതിയാകും എന്ന് തെളിയിക്കുന്ന സംഭവമായിരിക്കുന്നു കോമണ്‍ വെല്‍ത്ത് ഗെയിംസിനുവേണ്ടിയുള്ള ഇന്ത്യയുടെ രാജകീയ ഒരുക്കങ്ങള്‍.
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ (23.9.10) ഗോപീകൃഷ്ണന്റെ കലക്കന്‍ കാര്‍ട്ടൂണ്‍
അടിമുടി സ്ത്രൈണവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യാരാജ്യത്തില്‍ ഒരു പ്രവര്‍ത്തനത്തിനും തന്തയുണ്ടാകില്ല. നപുംസകങ്ങളാണു സര്‍വ്വത്ര !!! ഒരു ശിപായിപോലുമാകാന്‍ യോഗ്യതയില്ലാത്തവരെ മാത്രമേ അധികാരസ്ഥാനങ്ങളിലിരിക്കാന്‍ രഷ്ട്രീയകക്ഷികള്‍ അനുവദിക്കുന്നുള്ളു.
കൊച്ചിയില്‍ നിന്നും മദാമ്മമാര്‍ക്കുള്ള കൊഞ്ചും, തിരുതയും, കരിമീനും വാങ്ങി, പ്ലെയിനില്‍ ഇന്ദ്രപ്രസ്ഥത്തിലെ അടുക്കളയില്‍ എത്തിച്ചുകൊടുക്കുന്നവരാണ് ഇന്ത്യയില്‍ രാജ്യ സ്നേഹികളെന്നും, രാഷ്ട്രീയ സിംഹങ്ങളെന്നും അംഗീകരിക്കപ്പെടുക. ഏതു പാതിരക്കും റാന്‍ മൂളാന്‍ കഴിവുള്ള ഇത്തരം ഭരണാധികാരികള്‍ക്ക് ആണത്വം അധികപ്പറ്റായിരിക്കുമെന്നതിനാല്‍ ഇവരുടെ ആശ്രിതരായ ബ്യൂറോ ക്രാറ്റ്സിനും ആണത്വം അനാവശ്യമായ രോമവളര്‍ച്ച മാത്രമാണ്. പാലങ്ങളും, മേല്‍ക്കൂരയും, മാനവും പൊളിഞ്ഞു വീഴുകയല്ലാതെ എന്തുചെയ്യും ???

മഹത്തായ ഈ ദാസ്യ ജനാധിപത്യത്തിന്റെ ഫലമായി മികച്ച ശൂദ്രന്മാരുടെ ഒരു അടിച്ചുതളി ടീമാണ് ലോകം ഉറ്റുനോക്കുന്ന അന്തര്‍ദ്ദേശീയ മേളകള്‍ പോലും പോലീസിന്റേയും പട്ടാളത്തിന്റേയും കരുത്തുമാത്രം വിശ്വസിച്ചുകൊണ്ട് നടത്തി വിജയിപ്പിക്കാനായി നിയോഗിക്കപ്പെടുക. പോലീസിനും, പട്ടാളത്തിനും കടന്നു ചെല്ലാനാകാത്ത സാംസ്ക്കാരികവും രാഷ്ട്രീയപരവുമായ വേദികളില്‍ ഹിജടപ്പടയുടെ അരക്കെട്ടില്‍ രാജ്യത്തിന്റെ അഭിമാനം പിടിച്ചു നിര്‍ത്താനാകാതെവരുന്നത് സ്വാഭാവികം മാത്രം !
ഇതിനൊക്കെ പരിഹാരമായി വിദേശത്തുനിന്നുള്ള ആണുങ്ങളുടെ സെവനം തേടാന്‍ നമ്മുടെ സ്ത്രൈണ ഭരണാധിപന്മാര്‍ക്ക് ഉള്‍വിളിയുണ്ടാകേണ്ടതാണ്. കന്നുകാലികള്‍ക്ക് വംശഗുണം കൂടിയ കൃത്രിമബീജ സങ്കലനം നടത്തുന്ന കാര്യം നമുക്ക് പുതുമയുള്ളതൊന്നുമല്ലല്ലോ !!!

നൂറ്റിപ്പത്തു കോടി ജനങ്ങളുണ്ടായിട്ടും അതില്‍ നിന്നും പത്ത് കരുത്തരായ മനുഷ്യരെപ്പോലും കണ്ടെത്താനാകാത്ത വിധം രോഗഗ്രസ്തമായ(ജനാധിപത്യവിരുദ്ധമായ) സമൂഹമേ.... നമ്മള്‍ എങ്ങിനെ രക്ഷപ്പെടും ???

ഇതിന്റെ കൂടെ കൊടുത്തിരിക്കുന്ന ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ഈ വിഷയത്തിലുള്ള സമഗ്രതയേറിയ ദൃശ്യാവിഷ്ക്കരണമാണ്. അഴിമതി നിറഞ്ഞ(മൂല്യബോധമില്ലാത്തതും സംബന്നരായതുമായ) ഒരു ഉപരിവര്‍ഗ്ഗത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടി വരുംബോള്‍ സ്വാഭാവികമായി സംഭവിക്കുന്ന സാമൂഹ്യ തകര്‍ച്ച മനോഹരമായി ലക്ഷ്യം തെറ്റാതെ കണക്കിന്റെ കൃത്യതയോടെ കാര്‍ട്ടൂണില്‍ പ്രതിഫലിക്കുന്നു.

16 comments:

chithrakaran:ചിത്രകാരന്‍ said...

നൂറ്റിപ്പത്തു കോടി ജനങ്ങളുണ്ടായിട്ടും അതില്‍ നിന്നും പത്ത് കരുത്തരായ മനുഷ്യരെപ്പോലും കണ്ടെത്താനാകാത്ത വിധം രോഗഗ്രസ്തമായ(ജനാധിപത്യവിരുദ്ധമായ) സമൂഹമേ.... നമ്മള്‍ എങ്ങിനെ രക്ഷപ്പെടും ???

Joker said...

രോഷ പ്രകടനം സമയോചിതം തന്നെ.മാനം കാക്കല്‍ കൊലകള്‍ വരെ നടക്കുന്ന കാലമല്ലേ. ചന്ദ്രനില്‍ എത്തുന്ന കാലം കാത്തിരിക്കുമ്പോള്‍ ഇതൊക്കെ വലിയ കാര്യമല്ലല്ലോ.

കുട്ടന്‍ said...

ഡല്‍ഹി തീവ്ര വാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗോപി കൃഷ്ണന്റെ ഇന്നലത്തെ മാതൃഭൂമി കാര്‍ട്ടൂണ്‍ ആരെങ്കിലും ഒന്ന് പോസ്ടാമോ
ഉള്ളു തുറന്നു ചിരിച്ചു പോകും

ഒരു യാത്രികന്‍ said...

സത്യം ചിത്രകാര...ഇന്ന് രാവിലെ വാര്‍ത്ത കേട്ടപ്പോള്‍,കണ്ടപ്പോള്‍ തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നി.....എല്ലാത്തിനും മീതെ ആ പരട്ട പച്ച ഖുറൈഷിയുടെ ഒടുക്കത്തെ കമന്റും പ്രസ്താവനയും. ഹാ..എന്താ ചെയ്ക.......സസ്നേഹം

സുശീല്‍ കുമാര്‍ said...

രാവിലെ തന്നെ ഈ കാര്‍ട്ടൂന്‍ കണ്ട് ചിരിക്കണോ, അതോ രാജ്യത്തിന്റെ അവസ്ഥയോര്‍ത്ത് കരയണോ എന്ന് സന്ദേഹിച്ചതാണ്‌. പോസ്റ്റ് ഉചിതമായി.

പുലരി said...

ഗെയിംസ് തുടങ്ങുന്നതിനു മുന്നേ തന്നെ മേല്കുരകള്‍ വിണ് തുടങ്ങി.. ഗെയിംസ് തുടങ്ങി അവസാനിക്കുമ്പോള്‍ എന്തൊക്കെ ബാക്കി ഉണ്ടാകും എന്ന് കണ്ടറിയണം.
തിളങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മറ്റൊരു 'നഗ്നചിത്രം' കൂടെ..
ഒരു കാര്യം ഉറപ്പു, സുരേഷ് കല്മാടിയുടെ പോക്കറ്റ് മാത്രം തടിച്ചു കൊഴുക്കും..

ഡല്‍ഹിയില്‍ പൊട്ടിയ വെടി തന്നെ ഗെയിംസ് വില്ലേജിന്റെ ഗതികേട് കണ്ടു 'ജനങ്ങളുടെ ജിവിതം സംരക്ഷികാനായി' ഏതെങ്കിലും രാജ്യസ്നേഹി ചെയ്തതല്ലെന്നാര് കണ്ടു?

Bijeesh said...

2020 ഒന്ന് ആവട്ടെ ലോകത്തിലെ ഏറ്റവും വലിയ "ശ്ക്തി"യാവാന്‍ കാത്തിരിക്കുകയല്ലേ. മാനം മര്യാദക്ക് ഒരു ഗെയിംസ് നടത്താന്‍ കഴിവില്ലാത്ത ശുംബന്മാര്‍

shaji.k said...

ചിത്രകാര കലക്കി.നമ്മുടെ പ്രധാനമന്ത്രിയുടെയും മാഡത്തിന്റെയും മൂക്കിന്‍ തുമ്പത്താണ് ഇത്രയും വലിയ അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ വേറെന്തു പറയാന്‍.

ഹ ഹ ഹ said...

വിദ്യാഭ്യാസവും പൌരബോധവും ഒരു ജനതയാണ് നമുക്ക് വേണ്ടത്. അതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യണ്ടത്.

നാം അര്‍ഹിക്കുന്നത് നമുക്ക് കിട്ടുന്നു ???

പാവത്താൻ said...

ചിത്രകാരാ ..You said it.
ഗോപീകൃഷണന്‍ പുലി തന്നെ..സാഷ്ടാംഗ നമസ്കാരം. കാര്‍ട്ടൂണ്‍ കണ്ടു കണ്ണു നനഞ്ഞത് ഒത്തിരി ചിരിച്ചതു കൊണ്ടു മാത്രമായിരുന്നില്ല....
അമ്മേ മാതൃഭൂമീ...

ശ്രീജിത് കൊണ്ടോട്ടി. said...

ഇത് നാണക്കേട്‌ തന്നെ!! കോടികള്‍ ചിലവഴിച്ചും അതില്‍ തന്നെ ഭൂരിഭാഗവും കട്ട് മുടിച്ചും നടത്തിയ ഈ കായിക മേള കുറെ അഴിമതിക്കാരെ സമ്പന്നര്‍ ആക്കാന്‍ മാത്രമേ ഉപകരിക്കൂ..

Anonymous said...

ഇതൊക്കെ എല്ലാ രാജ്യത്തും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാ .. ഇതുവരെ ഈ ഗൈംസ് ഒരു രാജ്യവും ബഹിഷ്കരിച്ചതായി എനിക്കറിവില്ല .. ഗൈംസ് നടക്കുകയും വിജയിക്കുകയും കല്മാഡി പുറത്തു പോകുകയും ചെയ്യും ..രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ ഭരിക്കാന്‍ പ്രാപ്തി ഉള്ളവര്‍ തന്നെയാണ് അതില്‍ ഒരു സംശയവും വേണ്ട .... ,70 കളിലും 80 കളിലും ജീവിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ..എനിക്ക് തോന്നുന്നു ഈ ബ്ലോഗ്ഗറും കൂട്ടാളികളും നെഗടീവിസതിന്റെ ഫോളോ വേര്സ് ആണെന്നാണ് ...ഒന്നിലും ആഹ്ലാദം കണ്ടെത്താന്‍ പറ്റാത്തവര്‍ എന്തിലും കുറ്റം കണ്ടെത്തുന്നവര്‍ ...

Akbar said...

നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്നൊരു ചൊല്ലുണ്ട്. ഗോപീ കൃഷ്ണന്റെ കാര്‍ടൂണ്‍ കണ്ടപ്പോള്‍ അതാണ്‌ ഓര്‍മ്മ വന്നത്.

ഏഴു വര്‍ഷം മുമ്പ് നിശ്ചയിക്കപ്പെട്ടതാണ് കോമണ്‍വെല്‍ത്ത് ഗൈംസ്. എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് എത്ര കട്ടുമുടിക്കാം എന്നതിനപ്പുറം ഇത്തരം ഒരു സന്ദര്‍ഭത്തില്‍ അന്താരാഷ്‌ട്ര സമൂഹത്തിനു മുമ്പില്‍ രാജ്യത്തിന്റെ യെശസ്സ് കാക്കാനുള്ള രാഷ്ട്ര ബോധവും അര്‍പ്പണ മനോഭാവവുമില്ലാത്ത ഇത്തരം ശിഘണ്ടികളാല്‍ നാം ഭരിക്കപ്പെടുമ്പോള്‍ ജനാധിപത്യ സംവിധാനം ഉടച്ചു വാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നത് സുവ്യക്തമാണ്.

ചൈനയിലെപ്പോലെ അഴിമതിക്ക് വധശിക്ഷ നല്‍കുന്ന നിയമം ഇന്ത്യയിലും നിലവില്‍ വന്നതിനു ശേഷമേ ഇനിയൊരു ഗൈംസ്നു ആഥിത്യം വഹിക്കാന്‍ ഇന്ത്യ തയ്യാറാവാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം ഇനിയും ഇത്തരം രാഷ്ട്രീയ കോമാളികള്‍ നടത്തുന്ന സര്‍ക്കസ് കൂടാരങ്ങള്‍ പൊളിഞ്ഞു വീഴുമ്പോള്‍ നാണം കെടുന്നത്‌ ജനാതിപത്യ സംവിധാനത്തെ വിശ്വസിച്ചു 'തമ്മില്‍ ഭേദം തൊമ്മനെ' അധികാരത്തില്‍ കയറ്റി വിടുന്ന നിസ്സഹായരായ ഒരു ജനതയാണ്.

സാധാരണക്കാരുടെ എണ്ണ സംഖ്യയില്‍ ഒതുങ്ങാത്ത ഈ കോടികളുടെ മാമാങ്കത്തില്‍ ഏതാനും പേര്‍ അവസരം മുതലെടുത്ത്‌ കോടീശ്വരന്മാര്‍ ആകുമ്പോള്‍ മറുഭാഗത്ത് നാണക്കേടും കടബാധ്യതയും പേറാന്‍ എന്നും വിധിക്കപ്പെട്ടവര്‍ അസംസ്കൃത വസ്തുക്കള്‍ മാത്രമായിത്തീരുന്നു ജനങ്ങള്‍. ഇവിടെ ജനങ്ങള്‍ ജനങ്ങളാല്‍ ഭരിക്കപ്പെടുകയാണോ. ഒരു ചര്‍ച്ച ഉയര്‍ന്നു വരേണ്ടതാണ്.

Kalam said...

ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ഭരണകര്തക്കളെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്'.
ഒരു പക്ഷെ അതായിരിക്കും കാരണം.
എല്ലാവര്ക്കും എങ്ങിനെയെങ്കിലും സ്വന്തം കാര്യം നടക്കണം.
അതില്‍ അര്‍ഹ്ഹതയോ, നീതിയോ ഒന്നും നോക്കില്ല.
അതിനു വേണ്ടി രാഷ്ട്രീയക്കാര്‍ക്ക് കൈക്കൂലി കൊടുത്തു കാര്യം നേടാന്‍ നോക്കുന്നു.
അങ്ങിനെയുള്ള ജനതയ്ക്ക് ഇതുപോലുള്ള രാഷ്ട്രീയക്കാരെ കിട്ടൂ.

ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ആ കൈ ഒന്ന് നക്കി നോക്കാത്തവര്‍ ഉണ്ടാവില്ല.
രാഷ്ട്രീയം അങ്ങിനെ തന്നെ ആയിരിക്കാം എല്ലായിടത്തും.
പക്ഷെ ഇവിടെ ചക്കരക്കുടം തന്നെ അടിച്ചു മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്.
കഷ്ടം! എന്നല്ലാതെ എന്ത് പറയാന്‍.

ഷൈജൻ കാക്കര said...

കഷ്ടം...

ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവരുടെ കൂടെയാണ്‌ കാക്കര...

ഗെയിംസ് വില്ലേജ് ശുചികരിക്കാത്തതിൽ മാനക്കേട് തോന്നുന്നവർക്ക്‌ പാവങ്ങളെ നാടുകടത്തുന്നതിൽ നാണക്കേട് തോന്നുന്നില്ലായെന്നതാണ്‌ നമ്മുടെ ശാപം. ഡൽഹിയിലെ ചേരിയിലെ പട്ടിണികോലങ്ങളെ കാണുമ്പോൾ നമുക്ക്‌ മാനക്കേട് തോന്നുന്നുവെങ്ങിൽ, അവരെ ആട്ടിയോടിച്ച്‌ പകരം തെരുവുകളിൽ ചിയർ ഗേൾസിനെ ഇറക്കണം... ആടിയും പാടിയും നമുക്കും ആഘോഷിക്കാം...


കൽമാഡിയെ തള്ളിപറഞ്ഞാൽ ഗതികേട്‌ തീരില്ല... സമയാസമയങ്ങളിൽ അവലോകനങ്ങൾ ഉണ്ടായിരുന്നു... കാര്യങ്ങൾ നേരായവിധത്തിൽ പോയില്ലെങ്ങിൽ പരിഹാരം കാണണമായിരുന്നു... അതുണ്ടായില്ല... ഇതാണ്‌ ഇന്ത്യ...

chithrakaran:ചിത്രകാരന്‍ said...

കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ ആരഭംകുറിച്ചുകൊണ്ടുള്ള വര്‍ണാഭമായതും കുറ്റമറ്റതുമായ ചടങ്ങിലൂടെ ഇന്ത്യ എല്ലാ അശുഭ ചിന്തകളേയും കാറ്റില്‍ പറത്തിക്കൊണ്ട് തിളങ്ങുകതന്നെ ചെയ്തു. ഏതൊരിന്ത്യക്കാരനും അഭിമാനകരമായവിധം ദൃശ്യവിസ്മയമൊരുക്കിയ സംഘാടകര്‍ 120 കോടിയിലേറെ അഭിനന്ദനമര്‍ഹിക്കുന്നു.
ഒരുക്കങ്ങള്‍ക്കിടയില്‍ സംഭവിച്ച താളപ്പിഴകള്‍ ചടങ്ങിന്റെ ശോഭ പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്ന പ്രചരണ സന്ദേശങ്ങളായിമാറി എന്നതാണു യാഥാര്‍ത്ഥ്യം. ലോകം മുഴുവന്‍ മുന്‍‌വിധിയോടെ ഒരു വീഴ്ച്ച കാണാന്‍ കാതും കണ്ണും തുറന്നിരിക്കെ, ഗംഭീരമായ സംഘാടന മികവോടെയും, മികച്ച ദൃശ്യാവിഷ്ക്കരത്തിലൂടെയും ഒരു നിമിഷം പോലും, മുഷിയാത്ത അവതരണ ഭംഗിയോടെ കോമണ്‍ വെല്‍ത്ത് ഗെയിംസിനു ഇന്ത്യ സ്വാഗതമോതിയിരിക്കുന്നു.ഇന്ത്യ തിളങ്ങുകതന്നെ ചെയ്തു !!!