83 വയസ്സുള്ള ഒരു കൌമാരക്കാരന്‍ !!!


ഛയ്.... !!!! ഒരു ഡോക്റ്ററൊക്കെയാകുംബോള്‍ കുറച്ചു നെലേം വെലേം ഒക്കെവേണ്ടേ ??? വെയിലത്ത് ഉണങ്ങി കരുവാളിച്ച്... ഒരു പായക്കപ്പലില്‍ സര്‍ക്കസ്സു നടത്തി, ഒട്ടും ഘനഗംഭീരമല്ലാത്ത , മലര്‍ക്കേ വാതിലു തുറന്നിട്ടതുപോലുള്ള ചിരിച്ച മുഖവുമായൊക്കെ മീഡിയക്കുമുന്നില്‍ പ്രത്യക്ഷപ്പെടുക എന്നതൊക്കെ എന്തുമാത്രം ബുദ്ധിശൂന്യമായ ഏര്‍പ്പാടാണ് ?? !!! ഒന്നുമില്ലെങ്കിലും, പ്രായം 83 ആയെന്ന ഓര്‍മ്മയെങ്കിലും വേണ്ടതല്ലേ !!!

ഇന്നത്തെ മാതൃഭൂമി സണ്ടേ സപ്ലിമെന്റില്‍ ഡോക്റ്റര്‍ ബാഹുലേയന്‍ എന്ന ന്യൂറോ സര്‍ജ്ജന്റെ അസാധാരണവും,അവിശ്വസിനീയവുമായ ജീവിതത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അറിവു നല്‍കുന്ന ഒന്നാം പേജ് കവര്‍ സ്റ്റോറി വായിച്ചു. ശ്രീ. പി.ടി.ബേബി തയ്യാറാക്കിയ “ഇങ്ങനെയൊരാള്‍ ഇവിടെയുണ്ട്” എന്ന ലേഖനം എന്തുകൊണ്ടും സ്ഥിരോത്സാഹികളായ മനുഷ്യര്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നാണ്. ലേഖനത്തിന്റെ അവസാന ഭാഗത്താണ് ഡോക്റ്ററുടെ പായ് വഞ്ചിയോടിക്കുന്ന സാഹസിക മുഖം കണ്ട് നാം അതിശയിച്ചു പോകുക.40 വയസ്സിനുശേഷം, ശീതീകരിച്ച കാറുകളിലും,ഓഫീസ് ക്യാബിനുകളിലുമായി സമാധിയടയുന്ന നമ്മുടെ മാന്യ ഡോക്റ്റര്‍മാരില്‍ നിന്നും വ്യത്യസ്തനായി ഡോക്റ്റര്‍ ബാഹുലേയന്‍ 83 ആം വയസ്സിലും ഒരു കച്ചറ ചെക്കനായി... കൌമാരം ആഘോഷിക്കുന്നതു കാണുംബോള്‍ സത്യത്തില്‍ ചിത്രകാരന് അസൂയയുണ്ട് !!! ജീവിതത്തോടുള്ള ഒരു താപസന്റെ നിര്‍മമത പോലെ... അല്ലെങ്കില്‍ ജീവിതത്തെ തന്റേതായ സ്വന്തം കാഴ്ച്ചപ്പാടില്‍ നിര്‍വ്വചിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ ലാളിത്യത്തോട് ചിത്രകാരന്‍ ആദരവറിയിക്കുന്നു.
ഒരു നൂറു റോക്കറ്റുകള്‍ ചന്ദ്രനിലേക്കു വിടുന്നതിനേക്കാള്‍ മഹത്തരമായ ... ഇത്തരം അനുഭവങ്ങളുടെ സ്പേസ് ഷിപ്പിനെക്കുറിച്ച് അറിവു നല്‍കിയ ലേഖകന്‍ പി.ടി.ബേബിക്കും, മാതൃഭൂമി സണ്ടേ സപ്ലിമെന്റിനും ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

Comments

40 വയസ്സിനുശേഷം, ശീതീകരിച്ച കാറുകളിലും,ഓഫീസ് ക്യാബിനുകളിലുമായി സമാധിയടയുന്ന നമ്മുടെ മാന്യ ഡോക്റ്റര്‍മാരില്‍ നിന്നും വ്യത്യസ്തനായി ഡോക്റ്റര്‍ ബാഹുലേയന്‍ 83 ആം വയസ്സിലും ഒരു കച്ചറ ചെക്കനായി... കൌമാരം ആഘോഷിക്കുന്നതു കാണുംബോള്‍ സത്യത്തില്‍ ചിത്രകാരന് അസൂയയുണ്ട് !!! ജീവിതത്തോടുള്ള ഒരു താപസന്റെ നിര്‍മമത പോലെ... അല്ലെങ്കില്‍ ജീവിതത്തെ തന്റേതായ സ്വന്തം കാഴ്ച്ചപ്പാടില്‍ നിര്‍വ്വചിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ ലാളിത്യത്തോട് ചിത്രകാരന്‍ ആദരവറിയിക്കുന്നു.
ഡോക്ടര്‍ ബാഹുലേയന്‍ ഏവര്‍ക്കും മാതൃകയാവട്ടെ. പക്ഷെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള സാധാരണക്കാരുടെ ഓട്ടപ്പാചിനിടയില്‍ അവര്‍ പെട്ടെന്ന് 'വയസ്സരായി'പ്പോകുന്നു.
ഇയ്യാള് കൊള്ളാല്ലോ ചിത്രകാരാ ഞാൻ മാതൃഭൂമി വായിച്ചില്ല.
മറ്റൊരു നെഗറ്റിവ് പോസ്റ്റ് ആണു പ്രതീക്ഷിച്ചത്..
30 വയസ് കഴിഞ്ഞപ്പോഴേ വയസ്സായിതുടങ്ങിയൊന്ന് സംശയിക്കുന്ന എന്നെപ്പോലെയുള്ളവരെ ഊർജ്ജസ്വലമാക്കുന്ന വ്യക്തിത്വമാണ് ഡോ.ബാഹുലേയന്റ്ത്.. മാത്രുഭൂമി വാരാന്തരപ്പതിപ്പൊക്കെ വായിച്ചിട്ട് മാസങ്ങൾ ആയി..ഈ പരിചയപ്പെടുത്തലിനു നന്ദി പറയാതെ വയ്യ.. ചിത്രകാ‍രന്റെ പോസ്റ്റ് വായിച്ച് മനസു കലുഷിതമാവാത്ത അപൂർവ്വ അവസരം. നന്ദി..
indeed it is an eye opener for lot of people... good one to point it out...i had missed it..
Hats off!
കണ്ടു പഠിക്കട്ടെ.
S.V.Ramanunni said…
ഇന്നലെ ഒറ്റ ഇരിപ്പിൽ ഇരുന്ന് വായിച്ച ലേഖനം.ഇതൊക്കെയാണ് ‘ജീവിതം’ എന്നും അസൂയയോടെ തോന്നി.
മുകിൽ said…
ശരിയാണു ചിത്രകാരോ..
എന്താണീ നിലവിളി എന്നു ചോദിച്ചാൽ, ഇന്നത്തെ തലമുറ (ഞാനടക്കം) ഇഴഞ്ഞു വലിഞ്ഞു 60 വരെ എത്തുമോ എന്നു പോലും അറിയില്ല.. അപ്പോഴാണു ഇങ്ങനെ ഒരു 83കാരൻ. സന്തോഷം കൊണ്ടൂം എന്നാൽ അസൂയ കൊണ്ടും നിലവിളിക്കാതെന്തു ചെയ്യും?
It shows Chithrakaran belongs to Thiyya community, am I right ?
My standard is only upto this.http://njankasmalan.blogspot.com/2010/10/blog-post.html
നല്ല പോസ്റ്റ്, ഈ പരിചയപെടുത്തലിന്ന് നന്ദി.
പ്രായത്തെ മനസ്സുകൊണ്ടും, പ്രവൃത്തികൊണ്ടും അതിജീവിയ്ക്കാന്‍ കഴിയുക ഒരു വലിയ കാര്യം തന്നെ.... വായനാക്കുറവിനെ അതിജീവിയ്ക്കുവാന്‍
ഇത്തരം കുറുപ്പുകളും.

നന്മകള്‍..