എഴുത്ത് അവസാനിപ്പിച്ച കവി

20 വര്‍ഷം മുന്‍പ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് കവാടത്തില്‍ പലപ്പോഴും കവി എ.അയ്യപ്പനെ കാണുമായിരുന്നു. ഫൈന്‍ ആര്‍ട്സ് കോളേജിലെ (മിണ്ടാപ്രാണികളായ) വിദ്യാര്‍ത്ഥികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും, ജീവിതത്തിന്റെ അലച്ചിലില്‍ നില്‍ക്കാതെ ഓടിക്കൊണ്ടിരുന്ന ചിത്രകാരന് അദ്ദേഹത്തിന്റെ കവിത ശ്രദ്ധിക്കാനോ അദ്ദേഹത്തോട് പരിചയത്തിലാകാനോ ഉള്ള സദ്ബുദ്ധി തോന്നിയിരുന്നില്ല. അയ്യപ്പന്‍ മനുഷ്യന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് ആഴങ്ങളിലേക്ക് കുതിക്കുംബോള്‍ പൊതുധാരക്കൊപ്പം മുകളിലേക്ക് കുതിക്കാനുള്ള പഴുതുകള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ചിത്രകാരന് എന്തു കവിത... എന്തു കവി...!!! സത്യത്തില്‍ ബ്ലോഗിലെത്തിയതിനുശേഷമാണ് കവിത വായിച്ചറിയേണ്ടതായ ജീവിതത്തിന്റെ പൂമ്പൊടിയും തേന്‍ കണങ്ങളുമാണെന്ന തോന്നലുണ്ടാകുന്നതുതന്നെ ! (പാഠ പുസ്തകങ്ങളിലെ കാണാപ്പാഠം പഠിക്കാനുള്ള ചൂരല്‍ കവിതകള്‍ കാരണം കവിതയോടു തോന്നിയിരുന്ന വിരോധം മനുഷ്യനെ ജീവിതത്തില്‍ നിന്നുതന്നെ അകറ്റുന്നുണ്ടായിരിക്കണം.)

എ.അയ്യപ്പന്‍ തന്റെ കവിത എഴുത്ത് അവസാനിപ്പിച്ചു എന്നല്ലാതെ അദ്ദേഹം മരിച്ചെന്നു വിശ്വസിക്കുന്നതില്‍ കാര്യമില്ല. ഒരുപക്ഷേ, ഇനിയായിരിക്കാം എ.അയ്യപ്പന്‍ നമുക്കിടയില്‍ ഏറ്റവും സജീവമായിരിക്കാന്‍ പോകുന്നത്.അയ്യപ്പന്റെ കവിതകളെ സ്നേഹിച്ചവര്‍ പോലും, വിരിച്ചിടത്ത് കിടക്കാത്ത...മാന്യതയുടെ ലക്ഷ്മണരേഖക്കകത്തു നില്‍ക്കാത്ത കവിയെ കൂടെ നടത്താന്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു.ഇനി ആ പേടി വേണ്ട.അനുസരണക്കേടിന്റേയും,മാന്യതയില്ലായ്മയുടേയും ഭൌതീക ശരീരം ഇനി തെറി വിളിക്കില്ല,കടം ചോദിക്കില്ല. ധൈര്യപൂര്‍വ്വം എ.അയ്യപ്പന്റെ ജീവിത ദര്‍ശനങ്ങളിലൂടെ നമുക്ക് പര്യടനം നടത്താം... ആ അനുഭവങ്ങളുടെ അക്ഷയഖനി കൊള്ളയടിക്കാം !!!


ഡോക്റ്റര്‍ സൂരജിന്റെ ബ്ലോഗില്‍ പരിയാരം മെഡിക്കല്‍കോളേജ് മാഗസിനു വേണ്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ച അയ്യപ്പന്റെ ജീവസ്സുറ്റ നല്ലൊരു  ഹൃദയപുഷ്പം സൂക്ഷിച്ചിരിക്കുന്നു. അവിടേക്കുള്ള ലിങ്ക് :
നിഴലുകളില്ലാത്തവന്റെ നിലവിളി

കേരള കൌമുദി വാരാന്ത്യപ്പതിപ്പില്‍ (2010 ഒക്റ്റോബര്‍ 10 ന് ) സി.ജി.അരുണ്‍സിങ്ങ് എഴുതിയ ഒരിടത്ത് ഒരിടത്ത് ഒരു അയ്യപ്പന്‍ എന്ന ലേഖനവും,ഫോട്ടോഗ്രാഫര്‍ ജിതേഷ് രാമചന്ദ്രന്റെ ക്രെഡിറ്റ് ലൈനോടുകൂടിയ എ.അയ്യപ്പന്റെ ഫോട്ടോയും താഴെ ചെര്‍ക്കുന്നു.


ബ്ലോഗര്‍ കൂതറയുടെ പോസ്റ്റില്‍ ചിത്രകാരന്‍ ഒരു കമന്റെഴുതി അതു താഴെ സൂക്ഷിക്കുന്നു:
അയാളുടെ പോസ്റ്റിലേക്കുള്ള ലിങ്ക് :
251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!

chithrakaran:ചിത്രകാരന്‍ said...
ദയനീയമാണല്ലോ കൂതറെ തന്റെ ചിന്തയുടെ ആറ്റിറ്റ്യൂഡ് !!! :) അയ്യപ്പന്‍ ആര്‍ക്കും ഒരു മാതൃകയായല്ല ജീവിച്ചത്. അയ്യപ്പനേ ആരെങ്കിലും അനുകരിക്കുന്നതും മോശമാണ്.അയാള്‍ തന്റെ ജീവിതം ഒരു സമഗ്ര പരീക്ഷണത്തിനുപയോഗിക്കുകയാണു ചെയ്തത്. അയാളുടെ പരീക്ഷണ ഫലങ്ങളാണ് കവിതയും ജീവിത പാഠങ്ങളും. അതിന്റെ ഗുണഭോക്താക്കള്‍ മലയാള സാംസ്ക്കാരികതയാണ്.അയ്യപ്പന്‍ പോലുമല്ല. ആ പരീക്ഷണത്തില്‍ അയാളുടെ ആത്മാര്‍ത്ഥതയുടെ ആഴം കപട സമൂഹത്തിന് അഴുക്കുചാലോളം മാത്രമേ കാ‍ണാനാകു. ദാര്‍ശനികമായ വളരെയേറെ തിരിച്ചറിവുകള്‍ അയ്യപ്പന്‍ തന്റെ തെരുവുജീവിതത്തില്‍ നിന്നും സമൂഹത്തിലേക്ക് വിശ്ലേഷിപ്പിച്ചിട്ടുണ്ട്. ദാര്‍ശനിക ചിന്തയുടെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അറിവുകളാണവ. ദന്തഗോപുരങ്ങളിലിരുന്നൊന്നും അത്തരം അറിവുകള്‍ ഉത്പ്പാദിപ്പിക്കാനാകില്ല. മാത്രമല്ല, അയ്യപ്പന്‍ തന്റെ തെരുവു ജീവിതത്തില്‍ സംതൃപ്തനുമായിരുന്നു. സമൂഹം കൂതറയെപ്പോലെ ആ ജീവിതത്തെ ഒരു കവിയുടെ അധപ്പതനമായി കാണുന്നുണ്ടെന്ന ബോധ്യം അയ്യപ്പനില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നെന്ന് മാത്രമല്ല, ആ അറിവിനെയാണ് തന്റെ ജീവിത പരീക്ഷണത്തിനുള്ള അസംസ്കൃത വസ്തുവായി അയാള്‍ ഉപയോഗിച്ചത്.കാരണം തെരുവെന്ന യാഥാര്‍ത്ഥ്യവും ആഭിജാതന്റെ ഇല്ലാത്ത മാന്യതയുടെ ഉയരവും ഊഞ്ഞാലുകെട്ടാനുള്ള ധ്രുവങ്ങളോളം അകലമുള്ള മരക്കൊംബുകളാണ്.:) അതിലാണയാള്‍ ആടിക്കൊണ്ടിരുന്നത്. അയ്യപ്പന്‍ മരിച്ചപ്പോഴെങ്കിലും സാധാരണക്കാര്‍ക്കുപോലും വെളിപ്പെട്ട ഒരു കാര്യമുണ്ട്. അയ്യപ്പന്‍ കവികളുടെ കവിയായിരുന്നു !! തല്‍ക്കാലം ഇത്ര പോരെ :) ബാക്കി ചിത്രകാരന്റെ പോസ്റ്റില്‍ നിന്നോ, സൂരജിന്റെ നിഴലില്ലാത്ത അയ്യപ്പനില്‍ നിന്നോ മനസ്സിലാക്കുക. പോങ്ങമൂടന്റെ പോസ്റ്റും വായിക്കണം. മലയാളത്തിലെ നിഴലില്ലാത്ത ഒരേയൊരു കവിയായിരുന്നു ചത്തുപോയ മൈരന്‍ അയ്യപ്പന്‍. അയാളെ അഴുക്കുചാലോ,ഇരുട്ടോ,ആക്ഷേപങ്ങളോ,തെറിയോ,അവഗ്ഗണനയോ നശിപ്പിക്കുന്നില്ല. മറ്റാരാണ് അതിനെയൊക്കെ അതിജീവിക്കുക ? എന്റെ ശവപ്പെട്ടി ചുമക്കുന്നവരോടെന്ന് പറയുന്ന ആ കവിതയെ ഉപജീവിച്ച് വേണമെങ്കില്‍ ഒരു ബൃഹത് പുസ്തകം തന്നെ എഴുതാം.അത്രക്ക് ദാര്‍ശനിക ആഴമുണ്ട് ഒരൊറ്റ കവിതക്കുപോലും. ചിത്രകാരന്റെ പോസ്റ്റ് : എഴുത്ത് അവസാനിപ്പിച്ച കവി
chithrakaran:ചിത്രകാരന്‍ said...
ലോകമേ തറവാട് എന്നൊരു ദാര്‍ശനികതലത്തില്‍ സ്വയം ജീവിച്ചുകാണിക്കാന്‍ സാധാരണക്കാര്‍ക്കാര്‍ക്കും കഴിയില്ല.അയ്യപ്പന് അത് കഴിഞ്ഞു. അതിലെ സ്വാര്‍ത്ഥനഷ്ടം ബില്‍ഗേറ്റ്സിന്റെ സംബത്തിനു വിപരീതമായ ദുരഭിമാനങ്ങളുടെ ഋണബാധ്യതയാണ്.അല്ലെങ്കില്‍ പൊതുധാരയുടെ ഉപരിതലത്തില്‍നിന്നും അഗാത ഗര്‍ത്തത്തിലേക്കുള്ള ഒരു വീഴ്ച്ചയാണ്.ആ വീഴ്ച്ചക്ക് സ്വയം തയ്യാറാകുക,ജീവിതം ഒരു പരീക്ഷണത്തിനായി സമര്‍പ്പിക്കുക എന്നതൊക്കെ സമൂഹത്തിനായി അറിവുകള്‍ ഖനനം ചെയ്യുന്ന ഒരു മഹന്റെ ഗൌരവപ്പെട്ട തമാശകളാണ്. ജീവിതത്തിന്റെ തമാശയെ ദുരഭിമാനങ്ങളുടെ ഉയര്‍ന്നതലത്തിലും, സമൂഹത്തിന്റെ മധ്യരേഖയിലും, തീഷ്ണമായ അഗതതയിലും ഒരുപോലെ അനുഭവിച്ചറിഞ്ഞ ഒരു അസാധാരണ മനുഷ്യനെ നിരൂപിക്കുമ്പോള്‍ സമൂഹ ഉപരിതലം പോലും പരിചിതമല്ലാത്ത നമുക്ക് ആനയെ തൂണായോ, കയറായോ,മദ്യത്തിന്റെ മണമായൊ,അഴുക്കുപുരണ്ട ജീവിതമായോ തോന്നുക സ്വാഭാവികമാണ്. ഒന്നും അറിയാതിരിക്കുന്നതിനേക്കാള്‍ എന്തെങ്കിലും അറിയുന്നത് നല്ലതുതന്നെ. ബ്ലോഗില്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അയ്യപ്പന്‍ മരിച്ചതുപോലും ചിത്രകാരന്റെ ഓര്‍മ്മയില്‍ (സമാധിയില്‍) രേഖപ്പെടുത്താതെ പോയേനെ... :)ബൂലോകത്തിനു നന്ദി !!! ചിത്രകാരന്‍ കുതറയുടെ പോസ്റ്റിലെഴുതിയ ( 251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!)കന്മന്റ് ഇവിടേയും പ്രസക്തമാണെന്നു തോന്നുന്നതിനാല്‍ പേസ്റ്റുന്നു.

ബ്ലോഗര്‍ പോങ്ങുമ്മൂടന്റെ(
A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!
)പോസ്റ്റിലെഴുതിയ ചിത്രകാരന്റെ കമന്റ് താഴെ :

chithrakaran:ചിത്രകാരന്‍ said...
നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍ !!! ജീവിതം ഓരോരുത്തരുടെ സ്വന്തം തിരഞ്ഞെടുപ്പാണ്. അല്ലങ്കില്‍, ജീവിതത്തിന്റെ മാതൃക സ്വയം രചിക്കാനോ തിരഞ്ഞെടുക്കാനോ കഴിവില്ലാത്തതിനാല്‍ അന്യര്‍ ഉപയോഗിച്ച മാതൃകയുടെ ഫോട്ടോ കോപ്പിയില്‍ ജീവിതം പൂരിപ്പിച്ചു തീര്‍ക്കുന്നു ഭൂരിപക്ഷവും. എന്നാല്‍, ജീവിതം അതിന്റെ സമസ്ത രസങ്ങളിലും അറിയാന്‍ ത്രാണിയുള്ളവരുടെ കൂട്ടത്തിലായിരുന്നു അയ്യപ്പന്‍. അയാള്‍ അതില്‍ അവസാന ശ്വാ‍സം വരെ ആസ്വദിച്ച് വിജയിക്കുകതന്നെ ചെയ്തു. അപ്പോഴും, ജീവിച്ചു വിജയിച്ച അയ്യപ്പന്‍ ഫോട്ടോകോപ്പി ജീവികളേക്കാള്‍ ഒരു പടി താഴെയാണെന്ന് അവര്‍ ആശ്വസിച്ചു. തങ്ങളെപ്പോലെ മര്യാദാരാമന്മാരായിരുന്നില്ല അയ്യപ്പന്‍ !!!! ഹഹഹഹ..... മദ്യപാനി, സദാചാരിയല്ലാത്തവന്‍ ! ഫോട്ടോ സ്റ്റാറ്റ് മര്യാദരാമന്മാര്‍ ആശ്വസിക്കട്ടെ !!! ആകെ അത്തരം ദുരഭിമാനങ്ങള്‍ മാത്രമേ പുല്ലും വൈക്കോലുമായി അവര്‍ക്ക് വിധിച്ചിട്ടുള്ളു !

23.10.2010 ന് വിവിധ പത്രങ്ങളില്‍ വന്ന എ.അയ്യപ്പനെക്കുറിച്ചുള്ള വാര്‍ത്തകള്‍... വിവരങ്ങള്‍..ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകള്‍ :


A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!ഒരേയൊരയ്യപ്പന്‌....അയ്യപ്പജീവിതംഒരേ ഒരയ്യപ്പന്‍, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത്
ഞങ്ങളുടെ അയ്യപ്പണ്ണന്‍.


a ayyappan / m k harikumar


കവിതയുടെ നവ്യചൈതന്യം

എ. അയ്യപ്പനെക്കുറിച്ച് വി. പി. ശിവകുമാര്‍


വെയില്‍ തിന്നു മരിച്ച പ്രിയകവിയ്ക്ക് വിട!

മരണം അറിഞ്ഞ വരികള്‍, പൂര്‍ത്തിയാകാത്ത വാക്കുകള്‍...

എ. അയ്യപ്പന് കവിത - ഒരു പഠനം | Malayal.am

വിടപറഞ്ഞുപോയ അവധൂതൻ

An അയ്യപ്പന്‍ : കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്നൊരു സ്വരാക്ഷരം

കവി അയ്യപ്പന് ഇടത്തിന്റെ ആദരാഞ്ജലികള്‍

എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു

കൊലപാതകം

അയ്യപ്പന്‌

വേറിട്ട്‌ നടന്ന കവി ഇനി ഓര്‍മ്മ

എണ്റ്റെ കവിക്ക്‌, എണ്റ്റെ പ്രിയപ്പെട്ട അയ്യപ്പന്‌

കവി അയ്യപ്പന്റെ ഓര്‍മ്മയ്ക്ക്

കവിതയുടെ നവ്യചൈതന്യം

അയ്യപ്പന്റെ അവസാന കവിത

എ അയ്യപ്പന് വിട

പ്രിയ്യപ്പെട്ട കവി എ.അയ്യപ്പന് ഒരു പിടി രക്തപുഷ്പങ്ങള്‍....!!!

ശ്രീ അയ്യപ്പന് ആദരാഞ്ജലികള്‍....!!!

സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്


അയ്യപ്പന്‍റെ ശവവും അനാഥം .!!!


സര്‍ക്കാരിന്റെ ഒര് ശവസംസ്ക്കാര വകുപ്പ് !!!

Comments

എ.അയ്യപ്പന്‍ തന്റെ കവിത എഴുത്ത് അവസാനിപ്പിച്ചു എന്നല്ലാതെ അദ്ദേഹം മരിച്ചെന്നു വിശ്വസിക്കുന്നതില്‍ കാര്യമില്ല. ഒരുപക്ഷേ, ഇനിയായിരിക്കാം എ.അയ്യപ്പന്‍ നമുക്കിടയില്‍ ഏറ്റവും സജീവമായിരിക്കാന്‍ പോകുന്നത്.
നാട്ടിലുള്ളപ്പോൾ ഇഷ്ട്ടത്തോടെ കണ്ടുമുട്ടാറുള്ള ഞങ്ങളുടെയെല്ലാം ഗെഡി ..അയ്യപ്പേട്ടന് ആദരാജ്ഞലികൾ....
എ.അയ്യപ്പന്‍ തന്റെ കവിത എഴുത്ത് അവസാനിപ്പിച്ചു എന്നല്ലാതെ അദ്ദേഹം മരിച്ചെന്നു വിശ്വസിക്കുന്നതില്‍ കാര്യമില്ല. ഒരുപക്ഷേ, ഇനിയായിരിക്കാം എ.അയ്യപ്പന്‍ നമുക്കിടയില്‍ ഏറ്റവും സജീവമായിരിക്കാന്‍ പോകുന്നത്.അയ്യപ്പന്റെ കവിതകളെ സ്നേഹിച്ചവര്‍ പോലും, വിരിച്ചിടത്ത് കിടക്കാത്ത...മാന്യതയുടെ ലക്ഷ്മണരേഖക്കകത്തു നില്‍ക്കാത്ത കവിയെ കൂടെ നടത്താന്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു.ഇനി ആ പേടി വേണ്ട.അനുസരണക്കേടിന്റേയും,മാന്യതയില്ലായ്മയുടേയും ഭൌതീക ശരീരം ഇനി തെറി വിളിക്കില്ല,കടം ചോദിക്കില്ല. ധൈര്യപൂര്‍വ്വം എ.അയ്യപ്പന്റെ ജീവിത ദര്‍ശനങ്ങളിലൂടെ നമുക്ക് പര്യടനം നടത്താം... ആ അനുഭവങ്ങളുടെ അക്ഷയഖനി കൊള്ളയടിക്കാം !!!
മരണം അറിഞ്ഞ വരികള്‍, പൂര്‍ത്തിയാകാത്ത വാക്കുകള്‍...


തിരുവനന്തപുരം: ''കരുണ തേടിപ്പോയ ഒരിടത്ത് വെച്ചാണ് ആശാന്‍ കാരുണ്യത്തെ കണ്ടെത്തിയത്. എനിക്ക് ആശാന്റെ കവിതപ്പാടുകളല്ലാതെ അരുളപ്പാടുകളറിയില്ല. ഗര്‍ത്ത നീലിമയിലൂടെ ആകാശത്തിന് ചുവപ്പു നല്‍കിയ കവി........'' വാക്കുകള്‍ പൂര്‍ത്തിയായില്ല. ആ വാക്കിന്റെ യാത്ര മാറ്റി അയ്യപ്പന്‍ ഒറ്റക്ക് പോയി. തലസ്ഥാന നഗരത്തിന്റെ തിരക്കില്‍ ആര്‍ക്കും പിടികൊടുക്കാതെ, ഏവരെയും വിസ്മയിപ്പിച്ചൊരു യാത്ര.
ഞായറാഴ്ച ചെന്നൈയില്‍ ആശാന്‍ പ്രൈസ് ഏറ്റുവാങ്ങി സംസാരിക്കുന്നതിനായി കവി അയ്യപ്പന്‍ കുറിച്ചു തുടങ്ങിയ മൂന്ന് വരികള്‍. വിപ്ലവം ജ്വലിക്കുന്ന കവിത തുളുമ്പുന്ന വരികള്‍. ബാക്കി തീവണ്ടിയില്‍ വെച്ച് കുറിക്കാമെന്നായിരുന്നു അയ്യപ്പന്‍ സുഹൃത്തിനോട് പറഞ്ഞത്. ഒരു കീറ് പേപ്പറിന്റെ ഒരു പാതിയില്‍ ജീവിതം കോറിയിട്ട രണ്ടു കവിതകള്‍. മറുപാതിയില്‍ ആശാനെ കുറിച്ച ചിന്തകള്‍ സ്ഫുരിക്കുന്ന വരികളും.
''ഒരിടെത്തൊരു രാജാവുണ്ടായിരുന്നു
ഒടുവില്‍ അന്തരിച്ചു.
ഇയാള്‍ തിരശ്ശീലയുടെ മറയിലായിരുന്നു
യവനിക ഉയര്‍ന്നപ്പോള്‍
ജഡം കണ്ടെത്തി
ഇവന് കഥകളിക്കാരന്റെ കണ്ണുകളായിരുന്നു
അടയാത്ത കണ്ണുകളില്‍
മുദ്രകളുടെ
ശ്ലീലരഹിത ഭാവം''.

മരണം മുന്നില്‍കണ്ട പോലെയായി അയ്യപ്പന്റെ ഈ വരികള്‍. ആശാനെ കുറിച്ച് എഴുതിയ അതേ കടലാസുതുണ്ടിന്റെ മറുപാതിയില്‍ കുറിച്ചിട്ട കവിതകളിലൊന്ന്. നേമത്തെ സഹോദരിയുടെ വസതിയിലെ അയ്യപ്പന്റെ ചെറിയ മുറിയില്‍ അവസാനമെഴുതിയ വരികള്‍. അടയാത്ത കണ്ണുകളില്‍ മുദ്രകളുടെ ശ്ലീലരഹിതഭാവം കുറിച്ച് അയ്യപ്പന്‍ യാത്രപോയി.
ആ കടലാസുതുണ്ടില്‍ അയ്യപ്പന്‍ മറ്റൊരു കവിത കൂടി കുറിച്ചിരുന്നു.
തിരകള്‍ പാടുന്നത്
ഞാനെഴുതിയ വരികള്‍
തിമിംഗലങ്ങള്‍ രുചിക്കുന്നു
എന്റെ കൊച്ചു മീനുകളെ
വലയില്‍ കുടുങ്ങിയവള്‍
ചങ്ങാതിക്കു വിരുന്ന്.
കണ്ണുകളും തൊലിയും തിന്നാത്ത മക്കള്‍ക്ക്
ഉടല്‍ മടുത്തു
ഹിംസയെ സ്‌നേഹിക്കാത്തവന്
എന്തുകൊടുക്കും
ഇടയന്‍ വേടന്
ഒരെല്ലെങ്കിലും കിട്ടിയെങ്കില്‍.

അതും വേണ്ടാതെയാണ് അയ്യപ്പന്‍ പോയത്. ചെന്നൈയിലേക്കുള്ള തീവണ്ടിയാത്രയുടെ തയറെടുപ്പ് അയ്യപ്പന്‍ നടത്തിയിരുന്നു. അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും ലതര്‍ബാഗില്‍ മുറിയില്‍ അടുക്കി വെച്ചിരുന്നു. ഇവിടെ നിന്ന് ഉടുത്തു പോകാന്‍ മറ്റൊന്നും തയാറാക്കി വെച്ചു. അതിരുകളില്ലാത്ത ചിന്തകളും നിര്‍ഗള പ്രവാഹമായി ഒഴുകിയ കവിതകളും കുറിച്ച ചെറിയ മുറിയിലേക്ക് വല്ലപ്പോഴുമാണ് കവി ചേക്കേറിയിരുന്നത്. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് പുറത്തുപോയിട്ട് അദ്ദേഹം മടങ്ങിയെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 5.45ഓടെ അയ്യപ്പന്‍ വീണ്ടും വീട്ടില്‍ നിന്ന് പോയി. ഉറങ്ങിക്കിടന്ന വീട്ടുകാരെ ഉണര്‍ത്താതെ. ഒമ്പത് മണിയോടെ എവിടെ നിന്നോ അയ്യപ്പന്‍ വീട്ടിലേക്ക് വിളിച്ചു. മരുമകള്‍ ഉമ ജോലിക്ക് പോയോ എന്ന് ആരാഞ്ഞു. ഫോണില്‍ ആരുടെയോക്കെയോ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. പിന്നെ വിളിച്ചതേയില്ല.
നനവ് said…
വ്യവസ്ഥകളോട് ഇത്രയധികം കലഹിച്ച ഒരു കവി നമുക്കിടയിലിനിയുണ്ടോ..ജീവിതത്തെ അതിന്റെ എല്ലാ തീവ്രതകളോടും കൂടി ജീവിച്ചു തീർത്ത് അദ്ദേഹം അസ്തിത്വത്തിന്റെ അഗാധവേദനകൾ നമുക്ക് തന്നു...അങ്ങയുടെ ഹൃദയത്തിലുള്ള ഒരിക്കലും മരിക്കാത്ത ആ പുഷ്പം അതെന്നും ലോകത്തോട് സംവദിച്ചു കൊണ്ടേയിരിക്കും..നന്ദി...കവേ..നന്ദി..
Kalavallabhan said…
"പാഠ പുസ്തകങ്ങളിലെ കാണാപ്പാഠം പഠിക്കാനുള്ള ചൂരല്‍ കവിതകള്‍ കാരണം കവിതയോടു തോന്നിയിരുന്ന വിരോധം മനുഷ്യനെ ജീവിതത്തില്‍ നിന്നുതന്നെ അകറ്റുന്നുണ്ടായിരിക്കണം."
പാഠ പുസ്തകങ്ങളിലെ കാണാപ്പാഠം പഠിക്കാനുള്ള ചൂരല്‍ കവിതകള്‍ കാരണം കവിതയോടു തോന്നിയിരുന്ന വിരോധം മനുഷ്യനെ ജീവിതത്തില്‍ നിന്നുതന്നെ അകറ്റുന്നുണ്ടായിരിക്കണം.

ആദരാഞ്ജലികളോടെ..
shajiqatar said…
ആദരാഞ്ജലികള്‍

ശരിയാണ് മുകളിലേക്ക് കുതിക്കാനുള്ള നെട്ടോട്ടത്തില്‍ എന്ത് കവിത,എന്ത് കവി.
പക്ഷെ ഈ കവിയുടെ ജീവിതം അത്ഭുതപെടുത്തുന്നു,കവിതയെക്കാളും.

സൂരജ്‌ കവിയുമായി പണ്ട് ചെയ്ത ഒരു അഭിമുഖം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ലിങ്ക് ഇടുന്നു,തല്ലരുത് ,ചിത്രകാരന്‍ ഈ കാര്യത്തില്‍ ദുഷ്ടനാകരുത്.

http://surajcomments.blogspot.com/2010/10/blog-post_22.html
Priyapetta kavi ...addehathinum addehathinte kavithakalkum maranamilla...athennum nammude chintakalil aalippadarnnu kondeyirikkum...

nandi chitrakara...
കവി,
നീ മരിച്ചു കഴിഞ്ഞിട്ടും
അവരെപ്പോലെ ഞാനും
നിന്നെ കൊന്നുകൊണ്ടേയിരിക്കുന്നു.
അയ്യപ്പന്‍ പോയി
പയ്യെ പയ്യെ പോയി
ആരും അറിഞില്ലെത്രെ
അപ്പിയൂരിലെ പോലീസും ഡോക്റ്റര്‍മാരും..
മോര്‍ച്ചറിയില്‍ ഒരു ഡൊക്റ്റര്‍ തിരിച്ചറിഞില്ലായിരുന്നെങ്കില്‍
അജ്ഞാത ജഡ പദവി ചാര്‍ത്തിക്കിട്ടിയേനേ..
അപമാനിക്കാന്‍ ആഗ്രഹമുണ്ടോ അയ്യപ്പനെ
എങ്കില്‍ കൊടുക്കൂ 21 ഗണ്‍ സലൂട്....
നന്ദി ചിത്രകാരാ....ഈ സമാഹരണത്തിന്...

ആ സ്നേഹം തോന്നുന്ന തെമ്മാടികളുടെ....കാമ്പുള്ള അലമ്പന്മാരുടെ അവസാന കണ്ണിയാണ് പൊട്ടിയത്....
കടത്തിണ്ണകളും റെയില്‍വേ പ്ലാറ്റ്ഫോമും ഇനി എന്നെങ്കിലും കവിത പാടുമോ?? സിനിമ കാണുമോ?
ആര്‍ക്കറിയാം...
priyapetta chitrakara...

kaviyude alachil theerunnilla...bhouthika dehathinu polum maranathinu sheshavum...
ഒരു അഭ്യര്‍ത്ഥന
അയ്യപ്പനും ഞാനും.പ്രിയ ബ്ലോഗറന്മാരെ,

അന്തരിച്ച പ്രിയ കവി ശ്രീ.എ. അയ്യപ്പനെ അറിയാത്ത ബ്ലോഗറന്മാര്‍ ചുരുക്കമായിരിക്കും. അദ്ദേഹവുമായി അടുത്തു ബന്ധപ്പെടുവാനും ചില ബ്ലോഗറന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും നമുക്കറിയാം. ഈ അവസരത്തില്‍ അത്തരം ഓര്‍മ്മകള്‍ ബൂലോകം ഓണ്‍ലൈന്‍ വായനക്കാരുമായി പങ്കുവയ്ക്കുവാന്‍ കഴിഞ്ഞാല്‍ അത് ഒരു വളരെ നല്ല കാര്യം ആയിരിക്കും. അയ്യപ്പന്റെ ഫോട്ടോകളും കൈവശമുള്ളവര്‍ അയച്ചു തന്നാല്‍ കൊള്ളാമായിരുന്നു. കവിതകളിലൂടെ അയ്യപ്പന്‍ അനശ്വരാണ്. നമ്മുടെ ഓര്‍മ്മകളിലൂടെയും അയ്യപ്പന്‍ ഇനിയും ജീവിക്കട്ടെ.

ആര്‍ക്കും ലോഗിന്‍ ചെയ്ത് ഓര്‍മ്മകള്‍ പ്രസിദ്ധീകരിക്കാം. അങ്ങിനെ ചെയ്യുന്നതിന് എന്തെങ്കിലും പ്രയാസമുള്ളവര്‍ അവ മെയിലായി അയച്ചു തരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാന്യ ബ്ലോഗറന്മാര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ അപേക്ഷിക്കുന്നു.

boolokamonlinemail@gmail.com

boolokamonline@gmail.com
അയ്യപ്പനെപ്പറ്റി വിലാപിക്കാതെ അയ്യപ്പനിലേക്ക് ഒരു വഴികാട്ടിയാകുന്ന പോസ്റ്റ് വളരെ ഉചിതമായി.