Saturday, October 30, 2010

കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!


കലാകൌമുദിയെ അഭിനന്ദിക്കാതെ തരമില്ലാതായിരിക്കുന്നു...!!
നാരാണേട്ടന്റെ ഈഴവശിവ പ്രതിഷ്ഠപോലെ സാമൂഹ്യപ്രത്യാഘാതാങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള, ഒരുപക്ഷേ, അതിനേക്കാള്‍ ശക്തവും മാനവികവുമായ, ബ്ലോഗര്‍ എതിരന്‍ കതിരവന്റെ ജനിതകശാസ്ത്ര ലേഖനം കലാകൌമുദി അതിന്റെ പ്രാധ്യാന്യം ഉള്‍ക്കൊണ്ട്, യഥാവിധി പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.

ചിത്രകാരനെ അതിശയിപ്പിച്ചത് കലാകൌമുദി ആ ലേഖനത്തില്‍ നിന്നും സമൂഹത്തിന്റെ രോഗത്തിനനുസരിച്ചുള്ള ചലനാത്മകതയേറിയ നല്ല തലക്കെട്ടും താഴെ വിശദീകരണമായി ഒരു ഉപശീര്‍ഷകവും കവര്‍പേജില്‍ നല്‍കിയിരിക്കുന്നു എന്നതാണ്.മാത്രമല്ല,എ.അയ്യപ്പന്റെ മരണം സൃഷ്ടിച്ച ശവദാഹത്തിന്റെ ബഹളത്തെയെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്തുകൊണ്ട്, എതിരന്‍ കതിരവന്റെ കാലിക-സാമൂഹ്യപ്രസക്തിയുള്ള മഹനീയ ലേഖനം അത് അര്‍ഹിക്കുന്ന സ്ഥാനത്തോടെ കവര്‍സ്റ്റോറിയായി നല്‍കിയിരിക്കുന്നു.ഇത്ര സമഗ്രവും സൂഷ്മവുമായ കരുതല്‍ കലാകൌമുദിയില്‍ നിന്നുമുണ്ടായത് തീര്‍ച്ചയായും നമ്മുടെ സാംസ്ക്കാരിക സമൂഹത്തിന് പുരോഗമന പ്രതീക്ഷ നല്‍കുന്ന സംഭവമാണ്. കാരണം, കേരളം സാംസ്ക്കാരികമായും,രാഷ്ട്രീയമായും, സാമ്പത്തികമായും രക്ഷപ്പെടാന്‍ പ്രധാനപ്പെട്ട ഒരു പത്രത്തിലെങ്കിലും നല്ലൊരു മാനവിക പ്രബുദ്ധതയുള്ള പത്രാധിപസമിതിയുണ്ടായാല്‍ മതി.നമ്മുടെ ചിന്തകള്‍ക്കും,പ്രവര്‍ത്തികള്‍ക്കും അനുകൂലമായി നിന്ന് സമൂഹത്തിന്റെ ഗതിതന്നെ പിന്നോട്ടു തിരിക്കുന്ന തല്‍പ്പരഘടകങ്ങളെക്കുറിച്ച് തിരിച്ചറിവുള്ള പത്രാധിപന്മാരുണ്ടായാല്‍ സമൂഹം സത്യത്തിന്റെ കൈവിളക്കേന്തിത്തുടങ്ങും. മാധ്യമം വീക്കിലിയും കമല്‍ റാം സജീവും അത്തരമൊരു ഉണര്‍വ്വിന്റെ വഴിയില്‍ തിരിതെളിച്ചത് നാം ശ്രദ്ധിച്ചിട്ടുണ്ട്. (ആകെയുള്ള പ്രശ്നം നനഞ്ഞ വെടിമരുന്നായ ഈഴവജനം ഗുരുവായൂരും,ശബരിമലയിലും,ചോറ്റാനിക്കരയിലും നടതള്ളി തങ്ങളുടെ കുംഭകര്‍ണ്ണസേവ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന പ്രതികൂല സാഹചര്യമുണ്ട് എന്നതാണ്. പിന്നെയൊരു ആശ്വാസമുള്ളത് മുസ്ലീം ജനവിഭാഗത്തില്‍ നിന്നും ധാരാളം റിബലുകളും, നിരീശ്വരവാദികളും , സ്വാതന്ത്ര്യ ദാഹികളും ബാഷ്പ്പീകരിച്ച് പുറത്തുവരുന്നുണ്ട് എന്നുമാത്രമാണ് .) നമ്മുടെ സഹോദരന്‍ അയ്യപ്പേട്ടന്റെ കാലത്തൊക്കെ ഇത്തരം അറിവുകള്‍ പുറത്തുവന്നിരുന്നെങ്കില്‍ കേരളം ഭ്രാന്തില്‍ നിന്നും എന്നോ രക്ഷപ്പെടുക മാത്രമല്ല, ഇന്ത്യയുടെ ഭ്രാന്തുപോലും ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തേനെ.

ഈ വിഷയത്തില്‍ കലാകൌമുദിയെ മാത്രം അഭിനന്ദിച്ചാല്‍ പോര. ചിക്കാഗോ സര്‍വ്വകലാശാലയില്‍ പീഡിയാട്രിക്ക് വിഭാഗം സീനിയര്‍ സയന്റിസ്റ്റായി ജോലിചെയ്യുന്ന ബ്ലോഗര്‍ എതിരന്‍ കതിരവന്റെ  ലേഖനം പ്രസിദ്ധീകരണത്തിനു നല്‍കിയ സാഹിത്യകാരന്‍ സക്കറിയയെയും, മാതൃഭൂമിയില്‍ പ്രസിദ്ധീകരണത്തിനു താമസം നേരിട്ടപ്പോള്‍ കലാകൌമുദിയിലേക്ക് ലേഖനത്തെ തിരിച്ചുവിട്ട സക്കറിയയുടെ ജാഗ്രതയേയും, നമ്മുടെ പ്രിയബ്ലോഗറായ കഥാനായകന്‍ എതിരന്‍ കതിരവനേയും, സര്‍വ്വോപരി എതിരന്റെ ലേഖനം പ്രസിദ്ധീകരിക്കാതിരുന്ന മാതൃഭൂമി വീക്കിലിയേയും അഭിനന്ദിക്കാതിരിക്കാനാകുന്നില്ല !!!മാതൃഭൂമിയിലായിരുന്നു പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചിരുന്നത് എങ്കില്‍ ആ കവര്‍സ്റ്റോറി തലക്കെട്ടുകള്‍ക്കും ലേ-ഔട്ടിനും വജ്രം പോലുള്ള മൂര്‍ച്ച സ്വപ്നം കാണാന്‍പോലും കഴിയുമായിരുന്നില്ല. ഫലമോ, വെറും ശാസ്ത്ര പാണ്ഡിത്യ വിജ്ഞാന വഴിപാടായി എതിരന്‍ കതിരവന്റെ കേവലം വ്യക്തിപരമായ... ആഭിജാത്യമുള്ള അച്ചടിമഷിപുരണ്ട ലോഗരിതം ടേബിളുപോലെ ആ ലേഖനത്തിന്റെ സഞ്ചയനം നടന്നേനെ. അതു നടക്കാതിരുന്നതുകൊണ്ട് , അതിനു മാതൃഭൂമിയോടും നന്ദി പറഞ്ഞേ തീരു :) പഹയന്മാര്‍ക്ക് അവരുടെ ബ്ലോഗനയില്‍ ബ്ലോഗറെ വായനക്കാരനു പരിചയപ്പെടുത്തുന്ന പ്രധാന കര്‍ത്തവ്യത്തില്പോലും അക്ഷര സ്നേഹികള്‍ക്കുണ്ടാകേണ്ട മര്യാദ പുലര്‍ത്താനാകുന്നില്ല. കുത്തക  റേഷങ്കടക്കാരന്‍ ഇതിലും മാന്യമായി 30 കൊല്ലം മുന്‍പ് നാട്ടുകാരോടു പെരുമാറിയിരുന്നു !!! അംബലത്തിലെ ശാന്തിക്കാരന്‍ ഭക്തരെ തീണ്ടാതെ ചന്ദനവും പൂവ്വും എറിഞ്ഞുകൊടുക്കുന്ന പോലുള്ള മനുഷ്യത്വരഹിതമായ ഭാവം :)

കലാകൌമുദി തുറന്നു നല്‍കുന്ന സാധ്യത

ഇക്കാലത്തും ഒരു അയ്യന്‍ കാളിക്കും, സഹോദരന്‍ അയ്യപ്പനും നിവര്‍ന്നു നില്‍ക്കാനും സമൂഹത്തിനു ലക്ഷ്യബോധം നല്‍കാനും നമുക്കിടയില്‍ ധാരാളം ഇടമുണ്ട്. ആധുനിക ശാസ്ത്രവും, സാധാരണക്കാര്‍ക്കു ഹൃദയസ്പര്‍ശിയായി മനസ്സിലാകുന്ന ഭാഷയില്‍ ശാസ്ത്രത്തെ വ്യാഖ്യാനിച്ച എതിരന്‍ കതിരവനും, ശാസ്ത്ര സത്യത്തിനു സാമൂഹ്യദിശാബോധം നല്‍കിയ കലാകൌമുദിക്കും അവരുടെ ജോലി അവസാനിച്ചെന്നു കരുതി സമാധാനിക്കാനാകില്ല. കാരണം അതിന്റെ സാധ്യതകള്‍ അറിവുള്ളവരാണല്ലോ അവര്‍. സമൂഹത്തെ ഉണര്‍ത്തി കലകൌമുദി മുഖത്തെറിഞ്ഞുകൊടുക്കുകതന്നെ വേണം. അതായത് സാധനം ആവശ്യത്തിനു കിട്ടാതെ വരരുത്.

അതുപോലെ, കാക്കത്തൊള്ളായിരം ദളിത സംഘടനകള്‍ക്കു പിന്നിലെ ദളിതന്മാരും, പിന്നോക്കക്കാ‍രും, ഈഴവരും,യുക്തിവാദികളും പ്രബുദ്ധതയിലേക്കും, ജാതിരഹിതമായ മാനവികതയിലേക്കും വളരണമെന്നുണ്ടെങ്കില്‍ ഒരു ഉപായമായി, എതിരന്‍ കതിരവന്റെ ലേഖനം പ്രസിദ്ധീകരിച്ച ഈ ലക്കം കലാകൌമുദിയുടെ കവര്‍പേജ് ഏതാണ്ട് ഒരു പത്രത്തിന്റെ വലിപ്പത്തില്‍ കളര്‍ ലേസര്‍ പ്രിന്റെടുത്ത്  (ഒരു കിടിലന്‍ പ്രിന്റിന് 20 രൂപയേ ചിലവുള്ളു) കേരളത്തെ ഭരിക്കുന്ന വര്‍ഗ്ഗീയ സാംസ്ക്കാരികതയുടെ തലതൊട്ടപ്പനായ നാരാണപ്പണിക്കരുടെ ജാതി കിങ്കരന്മാര്‍ നെഗിളിക്കുന്ന കവലകളിലും, സ്വന്തം ഗ്രാമത്തിലെ നോട്ടീസ് ബോര്‍ഡുകളിലും,ഓഫീസുകളിലും കവര്‍ ചിത്രം പതിക്കുന്നത് ഗുണം ചെയ്യും. ജനത്തിനു ശാസ്ത്ര-സാംസ്ക്കാരിക വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടാകാനും സത്യസാക്ഷാത്ക്കാരത്തിന് ഇടവരുത്താനുമുള്ള വളരെ സാംസ്ക്കാരികമായതും അഹിംസയിലധിഷ്ടിതവുമായ മാര്‍ഗ്ഗമായിരിക്കും ഇത്.ചുരുങ്ങിയത് നമ്മുടെ പുലയ ജാതിക്കാരെങ്കിലും കലാകൌമുദിയുടെ കവര്‍ ചിത്രം വലുതാക്കി കളര്‍ ലേസര്‍ പ്രിന്റെടുത്ത് തങ്ങളുടെ വീടുകളുടെ പൂമുഖങ്ങളില്‍ ഫ്രൈം ചെയ്ത് പ്രാധാന്യത്തോടെ പ്രതിഷ്ടിക്കണമെന്ന് ചിത്രകാരന്‍ മാനവികമായ കരുതലിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. കലാകൌമുദിയുടെ കവര്‍ ചിത്രത്തില്‍ നിന്നുള്ള ഊര്‍ജ്ജ്യം പുലയ ജാതിക്കാരുടെ ഭാവി തലമുറയെ അന്തര്‍മുഖത്വത്തില്‍ നിന്നും ആത്മാഭിമാനത്തിലേക്ക് ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കാരണം കലാകൌമുദിയുടെ കവര്‍ നമ്മോട് പ്രഖാപിക്കുന്നത് കേരളത്തില്‍ പുലയനു മാത്രമേ അന്തസ്സുള്ള വര്‍ഗ്ഗശുദ്ധി അവകാശപ്പെടാനുള്ളു എന്നാണ്. അതേ സമയം , ഈഴവനും,നായരും,വര്‍മ്മയും, നമ്പൂതിരിയും,മുസല്‍മാനും, കൃസ്ത്യാനിയും, വിശ്വകര്‍മ്മജരും... എല്ലാം തന്നെ വിദേശികളുമായി ശാരീരികബന്ധം പുലര്‍ത്തിയ പുലയജാതിക്കാരുടെ സന്തതി പരംബരകള്‍ തന്നെയാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ജാതീയതയെ അപ്രസക്തമാക്കുന്ന ഈ ശാസ്ത്ര സത്യം ചരിത്രത്തെ ഇത്രമേല്‍ അനാവൃതമാക്കുമ്പോള്‍ ആ സത്യത്തിന്റെ പ്രചരണം തന്നെയാണ് പുരോഗമന കാംക്ഷികളുടെ കര്‍ത്തവ്യമാകേണ്ടത്.

പ്രഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ മതഗുണ്ടകളെ സൃഷ്ടിച്ചതുപോലും ഈ ചരിത്ര സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. പോപ്പുലര്‍ ഫ്രണ്ടുകാരനായ കൈ വെട്ടുകാരും, കൃസ്ത്യാനിയായ പ്രഫസര്‍ ടി.ജെ.ജോസഫും ഒരേ പുലയ പൈതൃകമുള്ളവരാണെന്നും , ഒരേ ചോരയുള്ളവരാണെന്നും തിരിച്ചറിഞ്ഞാല്‍ ... മത വൈരത്തിന്റെ ആണിക്കല്ലുതന്നെ ഇളകിപ്പോകും.
കലാകൌമുദി കവര്‍ പേജിന്റെ നല്ല കളര്‍ ഇമേജ് അവരുടെ വെബ് സൈറ്റില്‍ നിന്നും ലഭിക്കും.

ഈ ശാസ്ത്രസത്യവും, അത് അനാവരണം ചെയ്യുന്ന മലയാളിയുടെ പുലയ പൈതൃകവും ഇനിയും സത്യമായി ഉള്‍ക്കൊള്ളാന്‍ ദഹനക്കേടുള്ളവര്‍ ശ്രീ മുത്തപ്പന്റെ ബ്ലോഗിലെ താഴെക്കൊടുത്ത പോസ്റ്റുകള്‍ വായിച്ച് പ്രബുദ്ധത നേടുക.

1) നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍

2) മണാളരും നായര്‍ കന്യകമാരും

3) സംബന്ധവും സ്മാര്‍ത്തവിചാരവും

4)എതിരന്‍ കതിരവന്റെ ബ്ലോഗില്‍ 2008 ല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലേക്കുള്ള ലിങ്ക് :നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ

56 comments:

chithrakaran:ചിത്രകാരന്‍ said...

നമ്പൂതിരിയുടേയും,
കൃസ്ത്യാനിയുടേയും,
മുസ്ലീമിന്റേയും,
മുതുമുത്ത്ച്ഛന്മാര്‍
പുലയര്‍
എന്നൊരു കവര്‍ സ്റ്റോറി കലാകൌമുദി വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.
സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ക്ക് ഈ സത്യത്തിന്റെ
അഗ്നിയില്‍ നിന്നും എത്ര ദീപങ്ങളിലേക്കും
വെളിച്ചം പകരാവുന്ന വിധം സാമൂഹ്യ മാറ്റമുളവാക്കുന്ന ഒന്നാണ് ബ്ലോഗര്‍ എതിരന്‍ കതിരവന്റെ കലാകൌമുദിയിലെ ലേഖനം.
എതിരന്‍ കതിരവന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ബയാന്‍ said...

ചിത്രകാരന് നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

എതിരന്‍ കതിരവന്...
ഇതിനെ കലാകൌമുദിയിലെക്ക് തിരിച്ചുവിട്ട സഖറിയക്ക് ...
ഈ വാരിക ഞങ്ങൾക്കൊന്നും കിട്ടില്ലെങ്കിലും ഈ വാ‍ർത്തയെകുറിച്ച് ചൂടോട/ലിങ്കുകളോടെ പ്രവാസികളായ ഞങ്ങൾക്ക് എത്തിച്ചുതന്നതിന് ചിത്രകാരന്...

എല്ലാവർക്കും അഭിനന്ദനങ്ങളും,അഭിവാദ്യങ്ങളും !

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
Anonymous said...

കലാകൌമുദിയില്‍ ഇപ്പോള്‍ വന്ന ഈ ലേഖനം 2008 ജൂണ്‍ 16ന് എതിരന്റെ ബ്ലോഗില്‍ വന്ന ഈ പോസ്റ്റ് തന്നെയല്ലേ? ഇക്കാര്യം ചിത്രകാരന്‍ വിട്ടുപോയോ?നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ

chithrakaran ചിത്രകാരന്‍ said...

സ്വതന്ത്ര ചിന്തക,.... നന്ദി.
എതിരന്‍ കതിരവന്റെ പ്രസ്തുത പോസ്റ്റിലേക്കുള്ള ലിങ്ക് ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നു.

Kiranz..!! said...

ചിത്രന്റെ നിരീക്ഷണങ്ങൾ നന്നായിരിക്കുന്നു.നടാടെ ആയിരിക്കും ഒരു ബ്ലോഗ് ലേഖനം പേപ്പർ മീഡിയയിൽ ഇത്രയും ചിന്തക്കും ചർച്ചക്കും വകവയ്ക്കുന്നത്.

varnashramam said...

"ഇതാണോ വലിയ കാര്യം മനുഷ്യന്റെ ഉത്ഭവം കുരങ്ങില്‍ നിന്നാണെന്നു പറയുന്നു പിന്നാ ..‍.. ഇതൊക്കെ പരിണാമത്തിന്റെ ഓരോ വഴികളില്‍ വെച്ച് എല്ലാവരും കുരങ്ങും അത് പോലെ പലതും ഒക്കെ ആയിരിക്കാം അതിനു പരിണാമത്തിന്റെ ഉയര്‍ന്ന ഘട്ടങ്ങളില്‍ കുരങ്ങു കളിച്ചു നടക്കണ്ട കാര്യം ഉണ്ടോ?"

അത്രേയുള്ളൂ !!! തപ്പാന്‍ തുടങ്ങിയാല്‍ ഇവിടെങ്ങും നിക്കില്ല

chithrakaran:ചിത്രകാരന്‍ said...

വര്‍ണ്ണാശ്രമക്കാരന്റെ കമന്റ് മനോഹരമായിരിക്കുന്നു.
ഇങ്ങനെ അന്വേഷണം തുടര്‍ന്നാല്‍(“തപ്പാന്‍ തുടങ്ങിയാല്‍ ഇവിടെങ്ങും നിക്കില്ല”)കക്ഷിയുടെ താല്‍പ്പര്യങ്ങള്‍ അപകടത്തിലാകും എന്ന് ഭയപ്പെടല്‍ അതിമനോഹരമായിരിക്കുന്നു !!!
നംബൂതിരിയുടെ പുലയ പൈതൃകം മനുഷ്യന്റെ കുരങ്ങു പൈതൃകം പോലെ കൂട്ടിച്ചേര്‍ക്കാനാകാത്ത ഒരു ഭിന്നതയായിത്തന്നെ നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധനായ ബ്ലോഗര്‍ വര്‍ണാശ്രമക്കാരന്‍ ബ്ലോഗിലേക്ക് കയറുന്നതിനു മുന്‍പ് തന്റെ മനസ്സ് സാനിഫ്രഷ്,ബാനിഷ്,തുടങ്ങിയ ഏതെങ്കിലും ശക്തികൂടിയ ടോയ്‌ലറ്റ് ക്ലീനര്‍ ഉപയോഗിച്ച് ശുചിയാക്കുന്നത് മറ്റു ബ്ലോഗര്‍മാര്‍ക്ക് ജാതിദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടാതിരിക്കാന്‍ ഉപകരിക്കുന്നതാണ് :)

ChethuVasu said...

ആദ്യമായി ചിത്രകാരന് നന്ദി , ഒപ്പം എതിരന്‍ കതിരവനോടും കലാകൌമുദിയോടും . സത്യം പറഞ്ഞാല്‍ ജനിതക പഠനം നടത്താതെ തന്നെ എല്ലാവര്ക്കും മനസ്സിലാകുന്ന കാര്യമാണ് ഇത് . പക്ഷെ സ്വല്പം നിരീക്ഷണ ബുദ്ധി വേണം എന്ന് മാത്രം

@ഈ പോസ്റ്റിലെ ഉള്ളടക്കത്തെ വിമര്ശിച്ചവരോടും , സത്യത്തിനു നേരെ അസഹിഷ്ണുത കാണിക്കുന്ന വരോടും :

അതേടോ ! ഇത് തന്നെയാടാ വലിയ കാര്യം ! ഇത്തരം കാര്യങ്ങളെ ഒക്കെ തന്നെയാണ് വിവരം /അറിവ് /വിജ്ഞാനം /ബോധം എന്ന് പറയുന്നത് !

എന്തെടെയ് പറഞ്ഞത് ? പരിണാമത്തിന്റെ ഇതു ദിശയിലാടെയ് പുലയന്‍ നമ്ബൂതിരിയായത് ...? തനിക്കു പരിണാമം അഥവാ evolution എന്താണെന്ന് അറിയില്ലെങ്ങില്‍ വിവരക്കേട് വിളിച്ചു കൂവാണോ ..? ജനിതകമായ മ്യുട്ടെഷന്‍ സംഭവിച്ചു അനേകം ശത ലക്ഷം വര്‍ഷങ്ങള്‍ ക്കിടയില്‍ പുതിയ സ്പീഷിസ്സുകള്‍ ഉണ്ടാകുന്ന രീതിയാണ് പരിണാമം . ആ പരിണാമത്തിലെ അവസാന കണ്ണിയാണ് ഹോമോ സപിയന്‍ എന്നാ മനുഷ്യന്‍ , ഹോമോ സാപിയാണ് പിനീട് ജനിതക പരിണാമം സംഭവിച്ചിട്ടില്ല . അതെ സമയം അവര്‍ തമ്മില്‍ ഇണ ചേര്‍ന്ന് പല ജാതി വര്‍ഗ്ഗങ്ങളും വര്‍ഗ്ഗ സങ്കരങ്ങളും ഉണ്ടായി . അത് പരിണാമത്തിന്റെ ഭാഗമല്ല. സമൂഹങ്ങളുടെ സങ്കലനങ്ങലുറെ ഫലമാണ് , കേരത്തില്‍ അത്തരം സാമൂഹ്യ സങ്കലനഗല്‍ ( വിവാഹം എന്ന് ലളിതമയും , ഇണ ചേരല്‍ എന്നും പ്രത്യുത്പാദനം എന്നും പറയാം ) ഉണ്ടാക്കിയ പരിണിത ഫലമാണ് ഇന്ന് ഇവിടെയുള്ള വിവിധ സമുദായങ്ങള്‍ . അച്ഛന് മകനുണ്ടാകുന്നത് പരിണാമം അല്ല മഹാന്മാരെ !! ...ആ പ്രക്രിയയില്‍ ആണ് ഒരാള്‍ക്ക്‌ അച്ഛനും അപ്പൂപ്പനും മറ്റു രക്ത ബന്ധങ്ങളും ഒക്കെ ഉണ്ടാകുന്നത്. ആ സാമൂഹിക പ്രക്രിയയുടെ (അല്ലാതെ പരിണാമ പ്രക്രിയ അല്ല ) ഫലമാണ് ഇന്ന് എല്ലാ ജാതിക്കാര്‍ക്കും ഒക്കെ ഒരു മലയാളി ച്ചായ - വരുന്നതും അതുന്കൊന്റാണ് , ഇവിടത്തെ ആര്യന്മാരനെന്നു സ്വയം കരുതുന്ന പലരും എന്താ ഞാന്‍ കറുത്ത് പോയെ ,എന്ന് നെടുവീര്‍പ്പിടുന്നതും ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി വാങ്ങി തേച്ചു പിടിപ്പിചിട്ടുന്‍ നിരാശപ്പെട്ടിരിക്കുന്നതും അത് കൊണ്ട് തന്നെ !- - അത് കൊണ്ടു ആ പൊതുവായ ആ പൈതൃകത്തെ തിരിച്ചറിയുവാന്‍ , അതില്‍ അഭിമാനം കൊളളാന്‍ , തന്റെ അപ്പൂപ്പനെ അപ്പൂപ്പാ എന്ന് വിളിക്കാനും ഉള്ള സംസ്കാരമെങ്ങിലും എല്ലാവരും കാണിക്കണം. .അതെ സമയം അതിനുള്ള തന്റേടം ഇല്ലാത്ത ഭീരുക്കള്‍ ഒരുപാട് ഉണ്ടിവിടെ എന്നതും സത്യം

PS : .തന്റെ അച്ഛന് സ്ടാടസ് ഇല്ല എന്നാ കാരണത്താല്‍ സ്വന്തം അച്ഛനെ ചൂണ്ടിക്കാണിക്കാന്‍ മടിയുല്ലവന്മാരുടെ നാടല്ലെ ഇത് .. സായിപ്പാണ്‌ നമ്മുടെ അപൂപ്പന്‍ എന്ന് പറഞ്ഞാല്‍ എല്ലാവരും റൊമ്പ ഹാപ്പി !!! അതെ മാഷെ , ഇതിനെയാണ് നമ്മള്‍ സാംസ്കാരിക ഔന്നത്യം എന്ന് പറയുന്നത് !! അതോ തന്തയില്ലാത്തരം എന്നോ ..!!!

varnashramam said...

"തപ്പാന്‍ തുടങ്ങിയാല്‍ ഇവിടെങ്ങും നിക്കില്ല"

ചിത്രകാരന്‍ എങ്ങനെ ക്ഷോഭിക്കാന്‍ മാത്രം ഞാന്‍ എന്താണ് പറഞ്ഞത് ? പിന്നെ തപ്പുന്ന കാരിയം എന്റേത് മാത്രമാണ് എന്ന് ധരിച്ചോ?
ചിത്രകരെന്റെതും ആകാമല്ലോ ?

varnashramam said...

എന്റെ മുതു മുത്തച്ഛന്‍ പുലയനോ നായരോ നമ്ഭൂതിരിയോ (മനസ്സിലാക്കിയടത്തോളം ഞാനും ചിത്രകാരന്റെ ഇനത്തില്‍ പെട്ടതാണ് ) എന്തായാലും എനിക്ക് ഒരു അഭിമനാക്കുരവും ഇല്ല എന്ന് ആത്മാര്‍ഥമായി തന്നെ പറയാന്‍ സാധിക്കും

മുകിൽ said...

ചുരുങ്ങിയത് നമ്മുടെ പുലയ ജാതിക്കാരെങ്കിലും കലാകൌമുദിയുടെ കവര്‍ ചിത്രം വലുതാക്കി കളര്‍ ലേസര്‍ പ്രിന്റെടുത്ത് തങ്ങളുടെ വീടുകളുടെ പൂമുഖങ്ങളില്‍ ഫ്രൈം ചെയ്ത് പ്രാധാന്യത്തോടെ പ്രതിഷ്ടിക്കണമെന്ന് ചിത്രകാരന്‍ മാനവികമായ കരുതലിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. “
തീർച്ചയായും അഭിമാനത്തോടെ അവരതു ചെയ്യണം. കാലത്തിന്റെ പ്രായശ്ചിത്തമായി കരുതാം.

മരത്തലയന്‍ പട്ടേട്ടന്‍ said...

വര്‍ണ്ണാശ്രമം പറഞ്ഞതില്‍ എന്തൂട്ടാ തെറ്റ് ? പുലയന്‍ കുരങ്ങില്‍ നിന്ന് ഉണ്ടായതല്ലേ? നമ്പൂതിരിയുടെയും നായരുടെയും പൂര്‍വ്വികര്‍ പുലയനാണെങ്കിലും പുലയന്റെ പൂര്‍വ്വികന്‍ കൊരങ്ങന്‍ തെന്നെ .. ച്ഛായ് ച്ഛായ്

Baiju Elikkattoor said...

"നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ "ഇവരില്‍ fail & lovely ആരാണ് കൂടുതല്‍ ഉപയോഗിക്കുന്നത്....?! :)പുലയന്‍ അല്ല എന്നാണ് എനിക്ക് തോന്നുന്നത്.

കുട്ടന്‍ said...

സാംസ്കാരികമായ പിന്നോകാവസ്ഥ അങ്ങനെ "മാറ്റി " കിട്ടി

ജാതി, മതം , വംശം ഇതൊന്നും നോകാതെ മാനവികമായ കാഴ്ചപാട് ഉള്ളത് കൊണ്ട് ആകണം
"കൊടുക്കല് വാങ്ങലുകള്‍" പുലയരില്‍ ഒരു വിഭാഗം നടത്തിയത് .
അതിനു എതിരെ അന്ന് പുറം തിരിഞ്ഞു നിന്ന് പിന്തിരിപ്പന്‍മാരായവരാകണം ഇന്നത്തെ പുലയര്‍ , അല്ലെ ചിത്രകാരാ ?

poor-me/പാവം-ഞാന്‍ said...

എന്റെ അപ്പൂപ്പാ‍...
കൊച്ചാപ്പുട്ടി മുസ്ല്യാർ;;;
ഫാ.ചോദി തെങിൻ മണ്ടക്കൽ
പത്തു സെന്റ്റു മനയിൽ കണ്ടങ്കാളി നംബൂതിരിപ്പാട്
ഹാ കേരളം എത്ര സുന്ദരം...

എതിരന്‍ കതിരവന്‍ said...

താങ്ക്യൂ ചിത്രകാരൻ!
പുലയർ ഈ കവർ പേജ് ചില്ലിട്ടു സൂക്ഷിയ്ക്കുന്നതൊക്കെ കൊള്ളാം, പക്ഷേ “മേൽ” ജാതിക്കാരുടെ പൈതൃകം എന്നത് അഭിമാനമായി എടുക്കുകുയാണെങ്കിൽ ഈ കോവണിയെ അതേ പടിനിലനിർത്തുകയാണെന്നു വരും.

shaji.k said...

""ശാസ്ത്രം മാജിക് തൊപ്പിയില്‍ നിനും പുറത്തെടുക്കുന്നത് അപ്രിയസത്യത്തിന്റെ വെണ്മുയലുകളെയാണ്"" എതിരന്‍ കതിരന്റെ ഈ വരികള്‍ എടുത്തെഴുതികൊണ്ട് കലാകൌമുദിക്ക് അഭിവാദ്യങ്ങള്‍ . ആ പോസ്റ്റ്‌ മുന്‍പ് വായിച്ചിരുന്നു ഇപ്പോള്‍ അത് ഒരു പ്രമുഖ വാരികയില്‍ ,ബ്ലോഗെഴുത്ത്കാരെ പ്രിന്റ്‌ മീഡിയ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.

ഇതിവിടെ എത്തിച്ച ചിത്രകാരന് അഭിനന്ദനങ്ങള്‍

Alex said...

>>>കാരണം കലാകൌമുദിയുടെ കവര്‍ നമ്മോട് പ്രഖാപിക്കുന്നത് കേരളത്തില്‍ പുലയനു മാത്രമേ അന്തസ്സുള്ള വര്‍ഗ്ഗശുദ്ധി അവകാശപ്പെടാനുള്ളു
എന്നാണ്. <<<

കൊള്ളാം ചിത്രകാരാ.. ഇങ്ങനത്തെ ഒരു വര്‍ഗശുദ്ധിയുടെ മഹത്വം പറഞ്ഞ് ഊറ്റം കൊണ്ടിരുനവരില്‍ ഏറ്റവും പ്രസിദ്ധന്‍ ആരെന് അറിയുമോ താങ്കള്‍ക്ക്? സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍. നാഴികയ്ക്ക് നാല്‍പ്പതു വട്ടവും ഫാസിസവും, നാസിസവും, തീവ്രവാദവും, ജാതിയും എടുത്തു അമ്മാനമാടി നസ്രാണിനായര്നമ്പൂരിമുസ്ലീങ്ങലെയെല്ലാം തെറി വിളിച്ചു നടക്കുന്ന താങ്കളും ഒടുവില്‍ സ്വന്തം കാര്യം എത്തുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പറഞ്ഞ അതെ ആദര്‍ശത്തിന്റെ പതാക വാഹകനാകുന്നു. കഷ്ടം.......

മരത്തലയന്‍ പട്ടേട്ടന്‍ said...

പുലയന്മാര്‍ക്ക് ആനന്ദലബ്ധിക്കിനിയെന്ത് വേണം? നായരും നമ്പൂരിയും പൊലയനായി, പൊലയന്‍ നമ്പൂരിയുമായി ഹ ഹ ഹ

മരത്തലയന്‍ പട്ടേട്ടന്‍ said...

ചിത്രാരന്‍ പുലയന്‍ എന്ന് ബ്ലോഗ് നാമം മാറ്റൂ ചിത്രാരാ

chithrakaran:ചിത്രകാരന്‍ said...

“ശ്രീ.ശ്രീ.ശ്രീ.പുലയന്‍ ചിത്രകാരന്‍” എന്നാണു ശരിയായ പ്രയോഗം.
അതുപോലെ കുറച്ച് സാംബിള്‍ താഴെ കൊടുക്കുന്നു:

ശ്രീ.പുലയര്‍ ശങ്കരന്‍ നംബൂതിരി
ശ്രീ.പുലയന്‍ ചാത്തു നായര്‍
ശ്രീ.പുലയന്‍ വര്‍ഗ്ഗീസ് മാപ്പിള
ശ്രീ.പുലയന്‍ മൊയ്തു തങ്ങള്‍
ശ്രീ.പുലയന്‍ കിട്ടുണ്ണി വൈദ്യര്‍
ശ്രീ.പുലയന്‍ കോന്തുണ്ണി വാര്യര്‍
ശ്രീ.പുലയന്‍ മണ്ണുണ്ണി പിഷാരടി
ശ്രീ.പുലയന്‍ ഇടിവെട്ടു പിള്ള
ശ്രീ.പുലയന്‍ കൂട്ടിക്കൊടുപ്പ് വര്‍മ്മ
ശ്രീ.പുലയന്‍ ഉണ്ണാമന്‍ പണിക്കര്‍
ശ്രീ.പുലയന്‍ രാമന്‍ മേനോന്‍
ശ്രീ.പുലയന്‍ കിട്ടന്‍ നമ്പ്യാര്‍
ശ്രീ.പുലയന്‍ രമേശന്‍ ആശാരി
ശ്രീ.പുലയര്‍ സുബ്രഹ്മണ്യ ഭട്ടതിരി
ശ്രീ.പുലയന്‍ മുച്ചീട്ട് വാസു
ശ്രീ.പുലയന്‍ മരത്തലയന്‍ പട്ടേട്ടന്‍

എന്നിങ്ങനെ ഇനി എല്ലാ മലയാളികളേയും ബഹുമാന സൂചകമായി പേരിനു മുന്‍പ് ശ്രീ.പുലയന്‍ എന്നൊ, പുലയന്‍ മാത്രമോ ചേര്‍ത്ത് ആദരിക്കേണ്ടതാകുന്നു. ബ്രാഹ്മണര്‍ മുന്തിയ ജാതിയാണെന്ന് മറക്കാതിരിക്കാന്‍ പുലയര്‍ എന്നേ നമ്പൂതിരിക്കു പേരിനു മുന്‍പേ ചേര്‍ക്കാവു, ബഹുവചനമാണ് “ര്‍”

നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും ഇനി ശ്രീ.പുലയര്‍ കാണാതെഉരുണ്ടൊരുകാണരരു തന്ത്രിമാരേയും, ശ്രീ.പുലയര്‍ ഗോമൂത്രംനംബൂതിരി മേല്‍ശാന്തിമാരേയും കുടിയിറക്കാനാകണേ ശ്രീ.പുലയന്‍ ഗുരുവായൂരപ്പാ :)
മേള്‍ശാന്തിയായി ശ്രീ.പുലയന്‍ കൊലവനെയും, തന്ത്രിയായി ഗോവിന്ദന്‍ വെളക്കിത്തലനായരേയും നിയമിക്കാ‍ന്‍ ശ്രീ.പുലയന്‍ ഗുരുവായൂരപ്പാ !!

shaji.k said...

ചിത്രകാരാ :))

കുഞ്ഞുവര്‍ക്കി said...

അപ്പോള്‍ ഏതു സര്‍ക്കാര്‍ ഓഫീസില്‍ കലാകൌമുദിയുടെ മേല്‍പ്പറഞ്ഞ ലക്കവുമായി ചെന്നാല്‍ പുലയന്‍ എന്ന് സര്‍ട്ടിഫിക്കറ്റ് തരും?.. അങ്ങനെ എങ്കിലും ഒന്ന് രക്ഷപെട്ടു പോട്ടെ?..

SUNIL V S സുനിൽ വി എസ്‌ said...

നല്ല വാർത്ത...! എതിരവന്റെ ആ പോസ്റ്റ് മുൻപേ വായിച്ചിരുന്നു, കലാകൌമുദിയിലും വന്നൂവെന്നറിഞ്ഞതിൽ സന്തോഷം... അച്ചടിയിലും‌ ബ്ലോഗെഴുത്തുകാർ ആധിപത്യം സ്ഥാപിക്കട്ടെ...!

വിധേയൻ
ശ്രീ.പുലയൻ സുനിൽ ഈഴവപ്പണിക്കർ

chithrakaran:ചിത്രകാരന്‍ said...

ശ്രീ.പുലയന്‍ കുഞ്ഞുവര്‍ക്കി,

അങ്ങ് അക്ഷമനാകാതിരുന്നാലും.
എതിരന്‍ കതിരവന്‍ രണ്ടരവര്‍ഷം മുന്‍പെഴുതിയ അതിപ്രധാനമായ ശാസ്ത്ര ലേഖനം കലാകൌമുദിയില്‍
പ്രസിദ്ധീകരിക്കാന്‍ രണ്ടരവര്‍ഷമെടുത്തു. മാതൃഭൂമിയിലാണെങ്കില്‍ അഞ്ചു വര്‍ഷമെങ്കിലുമെടുത്തേനെ.
മനോരമയില്‍ 20 വര്‍ഷമെങ്കിലുമെടുക്കും !
അങ്ങനെ... ഈ ശാസ്ത്ര സത്യം ഏതാണ്ടു ജനങ്ങള്‍ക്കിടക്ക് പ്രചാരം നേടാന്‍ 30 വര്‍ഷമെങ്കിലും
താമസം വന്നേക്കാം. അതായത് നമ്മൂടെ പുരോഗമനവാദി തൊഴിലാളികളായ രാഷ്ട്രീയക്കാരും
ഭരണമൂരാച്ചികളും ചട്ടപ്പടിയായിസത്യം മനസ്സിലാക്കാനും അംഗീകരിക്കാനും നടപ്പാക്കാനും ഏതാണ്ട്
അന്‍പത് വര്‍ഷം
തീര്‍ച്ചയായും എടുക്കാനിടയുണ്ട്.
അങ്ങനെ സര്‍ക്കാര്‍ ഉത്തരവായി ശ്രീ.പുലയന്‍ പട്ടം
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും
ചാര്‍ത്തിക്കിട്ടാന്‍ 75 വര്‍ഷത്തെ താമസം പ്രതീക്ഷിക്കാം.
ഫലത്തില്‍ ശ്രീ.പുലയന്‍ കുഞ്ഞുവര്‍ക്കിയുടെ പേരക്കുട്ടികള്‍ക്കോ അവരുടെ കുഞ്ഞുമക്കള്‍ക്കോ മാ‍ത്രമെ
ശ്രീ.പുലയ ജാതി സര്‍ട്ടീഫിക്കറ്റ് കിട്ടാന്‍ ഭാഗ്യമുണ്ടാകയുള്ളു.

ശ്രീ.പുലയന്‍ ബ്ലോഗേശ്വരനെ പ്രാര്‍ത്ഥിച്ച്
ക്ഷമയോടെ കാത്തിരിക്കുക.... :)
എമര്‍ജന്‍സിയുള്ളവര്‍ ചിത്രകാരന്‍ നല്‍കുന്ന ശ്രീ.പുലയ സര്‍ട്ടീഫികറ്റ് സ്ക്രീന്‍ ഷോട്ടെടുത്ത്
ഭംഗിയായി ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കുക.
പ്രസ്തുത സര്‍ട്ടീഫിക്കറ്റിന് ബൂലോകത്ത് എവിടേയും നിയമ പ്രാപല്യം ഉണ്ടായിരിക്കുന്നതാണ്.

എന്ന്,
(ഒപ്പ്)
ശ്രീ.ശ്രീ.ശ്രീ.പുലയന്‍ ചിത്രകാരന്‍ തിരുമനസ്സ്.

അനാര്യന്‍ said...

ആര്യന്‍ വംശമാഹാത്മ്യവും നമ്പൂതിരി ഫലിതങ്ങളും എന്ന എന്റെ പോസ്റ്റിനു ചിത്രകാരന്‍ ഇട്ട കമന്റിനു ബ്ലോഗര്‍ മണി ഇട്ട മറുപടിയാണ് ഈ പോസ്റ്റിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കുന്നു. എതിരന്‍ കതിരവന്റെ രണ്ടുവര്‍ഷം പഴക്കമുള്ള പ്രസ്തുത പോസ്റ്റിന്റെ ലിങ്ക് മണി തന്നതുകൊണ്ട് മുന്‍പ്‌ കാണാതിരുന്ന ആ പോസ്റ്റ്‌ വായിക്കാന്‍ സാധിച്ചു. ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം ഇവിടെ ഇടുന്നതാണ് നല്ലതെന്ന് തോന്നുന്നു.

ഒന്നാമത്‌ പ്രസ്തുതപഠനം എതിരനും കൌമുദിയും പറയുന്നതുപോലെ നമ്പൂതിരിയുടെയും നായരുടെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും പൂര്‍വ്വികന്‍ പുലയന്‍ ആണെന്ന് സ്ഥാപിക്കുന്ന ഒന്നല്ല. തിരുവനന്തപുരത്തെ ബയോടെക്നോളജിക്കാര്‍ നടത്തിയ പഠനം തെളിയിക്കുന്നത് കേരളത്തിലെ വ്യത്യസ്തസമുദായങ്ങള്‍ക്ക്‌ ഒരേ മാതൃപരമ്പരയും വ്യസ്ത്യസ്ഥപിതൃപരമ്പരകളും ആണുള്ളതെന്നാണ്. ഇതാകട്ടെ മുഴുവന്‍ ഇന്ത്യക്കാരിലും മുന്‍പ്‌ നടത്തിയിട്ടുള്ള പഠനങ്ങളില്‍ നേരത്തേ തെളിഞ്ഞിട്ടുള്ളതാണ്. ഇതില്‍ അത്ഭുതകരമായി എന്താണ് ഉള്ളത്? പടയോട്ടങ്ങളും മറ്റും ഇവിടെ എത്തിക്കുന്ന വംശഗ്രൂപ്പുകള്‍ പൊതുവേ പടയാളികളായ പുരുഷന്മാരെ മാത്രം ഉള്‍ക്കൊള്ളുന്നതാവും.
(തുടരും)

അനാര്യന്‍ said...

പിന്നെ ആദിദ്രാവിഡര്‍ എന്നു വിളിക്കപ്പെടുന്നതു കൊണ്ട് ഗോത്രവര്‍ഗക്കാര്‍ ആദിദ്രാവിഡരാകുമോ? ബാനര്‍ജിയും സംഘവും "ദ്രാവിഡര്‍" എന്ന് assume ചെയ്തവര്‍ യഥാര്‍ത്ഥത്തില്‍ ലോകഗ്രൂപ്പുകളില്‍ ഏതു കൂട്ടത്തില്‍ പെടുന്നു എന്നു കൂടി അറിയണം. ജീന്‍ പഠനങ്ങള്‍ തെളിയിക്കുന്നത് ഇന്ത്യയിലെ ST വിഭാഗങ്ങള്‍ ആഫ്രിക്കന്‍ ഗ്രൂപ്പുകളുമായി സാജാത്യം പ്രകടിപ്പിക്കുന്നു എന്നാണ്. അതുകൊണ്ട് ഈ ഗ്രൂപ്പിനെ "ദ്രവിഡിയന്‍", "ആദിദ്രാവിഡ" എന്നൊക്കെ വിളിക്കുന്നത് തെറ്റാണ്. മുഖ്യധാരാസമൂഹത്തില്‍ നിന്നകന്നു ജീവിച്ചതു കൊണ്ടാണ് ഇവരി(ST)ല്‍ ജീന്‍ വാങ്ങലുകള്‍ കാണാത്തത്. അല്ലാതെ എതിരന്‍ പറയുന്നതുപോലെ "തനതായ ദ്രവീഡിയന്‍ ഭാഷ പ്രതിരോധത്തിനു സഹായിച്ചതു"കൊണ്ടായിരുന്നെങ്കില്‍ എല്ലാവരെയും ആ ഭാഷ ഒരുപോലെ സഹായിക്കേണ്ടേ? അതോ പ്രാചീന സമൂഹത്തില്‍ ചിലര്‍ മാത്രമാണോ "തനതായ ദ്രവീഡിയന്‍ ഭാഷ" ഉപയോഗിച്ചിരുന്നത്?
(തുടരും)

അനാര്യന്‍ said...

"എല്ലാ സമുദായങ്ങളുടെയും മുതുമുത്തച്ഛന്‍ പുലയന്‍" എന്നു കൊട്ടിഘോഷിക്കുന്നതിലൂടെ കൌമുദി ചെയ്തിരിക്കുന്നത് തികച്ചും ശാസ്ത്രീയമായ ഒരു പഠനത്തെ വളച്ചൊടിച്ച് വിലകുറഞ്ഞ ജാതിരാഷ്ട്രീയത്തിന്റെ നിലയിലേയ്ക്ക് തരംതാഴ്ത്തുകയാണ്. അതിനു പകരം ചരിത്രത്തോട് ബന്ധപ്പെടുത്തി ഈ കണ്ടെത്തലുകളെ വിശകലനം ചെയ്തിരുന്നു എങ്കില്‍ തീര്‍ച്ചയായും വിലപ്പെട്ട ഒരു ചരിത്രനിരീക്ഷണം ആയേനെ ഇവ. ലോകജനവിഭാഗങ്ങളുടെ വംശീയപാരമ്പര്യം നിര്‍ണ്ണയിക്കാന്‍ Y ക്രോമസോം പരമ്പരയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തെളിയുന്നത് വിവിധ സമുദായങ്ങളുടെ മുതുമുത്തച്ഛന്‍ പുലയന്‍ എന്നല്ല, മറിച്ചു വിവിധ സമുദായങ്ങള്‍ വ്യത്യസ്ത വംശീയ ഗ്രൂപ്പുകളില്‍ പെടുന്നു എന്നാണ്. ഇതില്‍ ശ്രദ്ധേയമായത് കേരളത്തിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഗ്രീക്കുകാരെപ്പോലെ മെഡിറ്ററേനിയന്‍ ഗ്രൂപ്പില്‍ പെടുന്നു എന്നതാണ്. അലക്‌സാണ്ടറുടെ പടയോട്ട കാലത്ത് ഇവിടെ കുടിയേറിയ ഗ്രീക്കുകാരുടെ പിന്‍ഗാമികള്‍ ആവണം ഇവര്‍. കേരള മുസ്ലീങ്ങള്‍ ജോനക(യവനക) മാപ്പിളമാര്‍ എന്നു വിളിക്കപ്പെട്ടിരുന്നത് ഇതിനു തെളിവാണ്. ഈഴവരില്‍ കാണുന്ന സെന്‍ട്രല്‍ ഏഷ്യന്‍-ഈസ്റ്റ്‌ ഏഷ്യന്‍ സ്വാധീനം ബുദ്ധമതകുടിയേറ്റങ്ങളുടെ ഫലമാവാം.
(തീര്‍ന്നു)


അലമ്പ്: എല്ലാവരും പുലയരാണെന്നു തെളിഞ്ഞാല്‍ മതിയായിരുന്നു. പട്ടികവര്‍ഗസംവരണം കിട്ടുമല്ലോ? അരയന്മാര്‍ ജാതിസര്‍ട്ടിഫിക്കറ്റില്‍ "മല" എന്നെഴുതിച്ചേര്‍ത്ത്‌ മലയരയന്‍ എന്ന പേരില്‍ പട്ടിക-സംവരണം നേടാറുണ്ടല്ലോ.

chithrakaran:ചിത്രകാരന്‍ said...

ശ്രീ.പുലയന്‍ അനാര്യന്‍,

ഈ ശാസ്ത്ര സത്യത്തെ മുകളില്‍ നിന്നും താഴോട്ടു നോക്കുംബോള്‍ അങ്ങനേയും വ്യാഖ്യാനിക്കാം.
പക്ഷേ,മലയാളികളില്‍ ആരും പുലയന്മാരുമായി
രക്തബന്ധം ഇല്ലാത്തവരായി ഇല്ല എന്നാണ് കലാകൌമുദിയും എതിരന്‍ കതിരവനുമെല്ലാം
മാനവികമായി നിരീക്ഷിക്കുന്നത്. അവരുടെ
നിരീക്ഷണം തെറ്റാണെന്നൊന്നും
ദയവായി പറഞ്ഞേക്കരുത്.
ആ രക്ത ബന്ധത്തെ ബഹുമാനിക്കാനും,
നമ്പൂതിരിക്കും,തങ്ങള്‍മാര്‍ക്കും,നായര്‍ക്കും,വര്‍മ്മക്കും,സുറിയാനിക്കും തിയ്യര്‍ക്കും കത്തോലിക്കനും
മാനവിക സമത്വം നല്‍കി
സ്വന്തം മനസ്സ് വൃത്തിയാക്കാനുമുള്ള ജാതി ദുരഭിമാനികള്‍ക്കുള്ള ടോയ്ലറ്റ്
ക്ലീനര്‍ പോലുള്ള അറിവാണ്
കതിരവന്റെ ലേഖനം.
കൊളമാക്കരുത് പ്ലീസ്....

അനാര്യമായ ബ്ലോഗര്‍ നാമം സ്വീകരിക്കുമ്പോഴും
അനാര്യന്റെ നക്കാപ്പിച്ച സംവരണ ലാഭത്തെക്കുറിച്ചുള്ള ജാതി-വര്‍ണ്ണവെറിയുടെ അസഹിഷ്ണുതയേറിയ വാല്‍ പുറത്തുകിടന്ന് ഇഴയുന്നുണ്ട് :)

അനാര്യന്റെ അലംബ് വാല്‍ നോക്കുക:

“അലമ്പ്: എല്ലാവരും പുലയരാണെന്നു തെളിഞ്ഞാല്‍ മതിയായിരുന്നു. പട്ടികവര്‍ഗസംവരണം കിട്ടുമല്ലോ? ”

അനാര്യന്റെ കമന്റില്‍ ഒരു സവര്‍ണ്ണ കാക്കാലിറ്റി (ഇസ്ലാമികത)പോലുമുണ്ട് :)
“അമ്മേടെ നായര്‍” എന്ന ബ്ലോഗര്‍ നാമം പോലെ !

മരത്തലയന്‍ പട്ടേട്ടന്‍ said...

കൊരങ്ങില്‍ നിന്ന് ഉണ്ടായ പുലയന്‍ എന്ന പൂര്‍വ്വികനില്‍ നിന്ന് നായര്‍ - നമ്പൂതിരിയാദി സവര്‍ണ്ണരുണ്ടായാലും സവര്‍ണ്ണര്‍ സവര്‍ണ്ണരായി നില്‍ക്കുമ്പോള്‍ പുലയന്‍ പുലയനായും കൊരങ്ങന്‍ കൊരങ്ങനായുമല്ലേ ഇപ്പോഴും ഉള്ളത് പുലയന്‍ ചിത്രകാരന്‍ തിരുമനസ്സേ? എന്നില്‍ നിന്നാണ് പുലയന്‍ ഉണ്ടായത് എന്ന് കൊരങ്ങന്‍ അഹങ്കരിക്കുന്നത് പോലെ പരിഹാസ്യമാണ് പുലയന്‍ ചിത്രകാരന്റെ അഹങ്കാരവും. എതിരന്‍ കതിരന്‍ കണ്ടുപിടിച്ചാല്‍ ഇന്നത്തെ കൊരങ്ങനും പൊലേനും കൊരങ്ങനും പൊലേനുമല്ലാതായി പോകുമോ? കൊരങ്ങനും പൊലേനും മാറ്റമൊന്നുമില്ലാലോ

ശ്രീക്കുട്ടൻ said...

നമ്പൂതിരിക്കും,തങ്ങള്‍മാര്‍ക്കും,നായര്‍ക്കും,വര്‍മ്മക്കും,സുറിയാനിക്കും തിയ്യര്‍ക്കും കത്തോലിക്കനും മുതുമുത്തച്ചന്‍ പുലയന്‍ ആയിരുന്നു എന്ന് സ്ഥാപിക്കാന്‍ തിരുവനന്തപുരം ബയോടെക്‍നോളജിയിലെ പുലയവിഭാഗം ഗവേഷിച്ചിരുന്നോ? ആദാം പുലയന്‍ ആയിരുന്നോ എന്നും ഗവേഷിക്കൂ..

അനാര്യന്‍ said...

@ ചിത്രകാരന്‍ :

തിരുവനന്തപുരത്ത് ബാനര്‍ജിയും കൂട്ടരും നടത്തിയത് രാജ്യത്തെ ആദ്യത്തെ DNA പഠനമൊന്നുമല്ല. വിവിധജാതികള്‍ തമ്മിലുള്ള വംശീയ ബന്ധങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുന്ന പഠനങ്ങള്‍ നേരത്തെ തന്നെ നടന്നിട്ടുണ്ട്. അതിന് കൌമുദിയുടെ സാക്ഷ്യം ആവശ്യമില്ല. എല്ലാവരും പുലയരുമായി രക്തബന്ധം ഉള്ളവരാണെന്ന് "മാനവികമായി" സ്ഥാപിക്കുകയാണ് കൌമുദിയുടെ ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും അത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അങ്ങനെ കരുതുക വയ്യ.

ജാതിയുടെ പേരില്‍ പുലയ മഹാസഭ, ഈഴവ മഹാസഭ, ബ്രാഹ്മണ മഹാസഭ എന്നിങ്ങനെ സംഘടനകള്‍ ഉണ്ടാക്കി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന സമുദായസംഘടനകളെ പരിഹസിക്കുന്നതാണ് എതിരന്റെ പഴയ ലേഖനത്തിന്റെ "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ " എന്ന തലക്കെട്ട്‌. കൌമുദിയില്‍ എത്തിയപ്പോള്‍ അതെങ്ങനെയാണ് "നമ്പൂതിരിയുടെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും മുതുമുത്തച്ഛന്‍മാര്‍ പുലയര്‍" എന്നായതെന്ന് ആലോചിച്ചുനോക്കൂ. കൌമുദിയുടെ "വെള്ളാപ്പള്ളി" രാഷ്ട്രീയം അറിയാത്ത ഒരാളാണ് താങ്കളെന്ന് കരുതുന്നില്ല. അവര്‍ണ്ണപക്ഷത്ത് നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവരെല്ലാം ശുദ്ധാത്മാക്കള്‍ ആണെന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ?
(തുടരും)

അനാര്യന്‍ said...

എതിരന്റെ ലേഖനം ഒന്നുകൂടി വായിക്കൂ:

"ഹാപ്ലോ ഗ്രൂപ്പിന്റെ വ്യാപനം അടയാളപ്പെടുത്തുന്നത് ആണുങ്ങള്‍ വഴിയുള്ള കലര്‍പ്പിന്റെ വഴികളാണ്..."

"ഭാരതത്തിലെ ഗോത്രവര്‍ഗ്ഗക്കാരിലും ഹിന്ദു ജാതികളിലും മാതൃ ജീന്‍ പൂള്‍ (മൈറ്റൊക്കോന്‍ഡ്രിയല്‍ ഡി. എന്‍. എ അടയാളപ്പെടുത്തുന്ന maternal gene pool) വന്‍ ശതമാനവും ഒരുപോലത്തവയാണ്."


അതായത്‌ കലര്‍പ്പ് വന്നത് പിതൃ പരമ്പരയിലൂടെയാണ്. അപ്പോള്‍പിന്നെ "പല ജാതികളുടെ ഏക മുതുമുത്തച്ഛന്‍ പുലയന്‍" എന്നുപറയുന്നത് എങ്ങനെ ശരിയാകും? "പല ജാതികളുടെ മുതുമുത്തച്ഛന്‍മാര്‍ പലവംശക്കാര്‍" എന്നതല്ലേ ശരി? എല്ലാവരുടെയും മുതുമുത്തശ്ശി ഒന്നായിരിക്കാം. അത്ര തന്നെ. പക്ഷേ ആ മാതൃപരമ്പരയെ പുലയര്‍ എന്നുവിളിക്കുന്നത് ശരിയാണോ? ആദിമ ഇന്ത്യാക്കാര്‍ എന്നോ ഹാരപ്പന്‍ വംശജര്‍ എന്നോ വിളിക്കൂ, ഞാന്‍ താങ്കളുടെ പാര്‍ട്ടിയില്‍ ചേരാം.
തുടരും)

faisu madeena said...

ചിത്രകാരാ ..നിങ്ങള്‍ എന്റെ ബ്ലോഗില്‍ വന്നു വിളിച്ചത് കൊണ്ട് ആണ് ഇവിടെ വന്നത് ..നിങ്ങളുടെ ചില പോസ്റ്റുകള്‍ വായിക്കാറുണ്ട് ..എല്ലാം വായിക്കാറില്ല ..ഒന്നാമത് അത് മനസ്സിലാക്കാന്‍ ഉള്ള വിവരവും വിദ്യാഭ്യാസവും എനിക്കില്ലാ ..രണ്ടാമത് ഇവിടെ വരുമ്പോള്‍ ആദ്യം കാണുന്ന ആ മുന്നറിയിപ്പ് അതിലെ ചിലതൊക്കെ എനിക്കും ബാധകം ആണ്.....പിന്നെ വിളിച്ചിട്ട് വന്നില്ല ഏന് പറയരുത് എന്ന് കരുതിയാ വന്നത് ...
ചിത്രകാരാ .എനിക്കൊരു ചെറിയ സംശയം ..ഈ പുലയന്മാരുടെ പൂര്‍വ്വികര്‍ ആരായിട്ട് വരും ??..{ഇനി ഇത് വളച്ചൊടിച്ചു എനിക്കെതിരെ ആരും വരരുത്.ഇവിടെ കമെന്റ്റ്‌ ഇടാന്‍ തന്നെ പേടിയാ ..അനങ്ങിയാലും വെട്ടും അനങ്ങിയിലെലും വെട്ടും എന്നുള്ള അവസ്ഥയാ ഇവിടെ}..

അനാര്യന്‍ said...

പിന്നെ സംവരണത്തെ പറ്റി, ആര്യജാതിക്കാരുടെ ഔദാര്യമായ സംവരണം എന്ന "നക്കാപ്പിച്ച"യാണ് അനാര്യന്മാര്‍ക്ക് ഉന്നമനത്തിനുള്ള ഒരേയൊരു രക്ഷാമാര്‍ഗം എന്നാണോ താങ്കളെപ്പോലുള്ള ഒരാള്‍ ധരിച്ചുവച്ചിരിക്കുന്നത്? യഥാര്‍ത്ഥത്തില്‍ സംവരണം പിന്നോക്കക്കാര്‍ക്ക് എന്താണ് തന്നിരിക്കുന്നത്? പണ്ടേ മണ്മറഞ്ഞു പോകുമായിരുന്ന ജാതി-ഉപജാതി വൃത്തികേടുകളെ ഔദ്യോഗികരേഖകളിലാക്കി ലോകാവസാനത്തോളം നിലനില്‍ക്കാന്‍ പര്യാപ്തമാക്കുകയല്ലാതെ? ഇതുപറഞ്ഞതിനാണോ താങ്കള്‍ എന്നെ മുകളില്‍ നിന്ന് താഴോട്ടു നോക്കുന്നവനും വര്‍ണ്ണവെറിയുടെ അസഹിഷ്ണുതയേറിയ വാല്‍ ഉള്ളവനും ആയിക്കാണുന്നത്? കഷ്ടം.
(ഒടുങ്ങി)


അലമ്പ്:


"ഗുരുതരാവസ്ഥയിലുള്ള ഒരു പുലയയുവാവിനു O +ve ഗ്രൂപ്പ്‌ പുലയരക്തമോ മറ്റു കലര്‍പ്പില്ലാത്ത ആദിദ്രാവിഡ രക്തങ്ങളോ ആവശ്യമുണ്ട്."

Unknown said...

മാതൃഭൂമി വാരികയിലായിരുന്നെങ്കിൽ കണ്ണൂരുകാർ മാത്രമേ അറിയുമായിരുന്നുള്ളു എന്നും കൂടി ചേർക്കണം. ഈയടുത്ത കാലത്ത് പാലക്കാട് ട്രെയിൻ ഇറങ്ങി, മാതൃഭൂമി വാരിക അവിടെയും ശേഷം പുറത്ത് കടകളിലും തപ്പിയപ്പോൾ കിട്ടിയ മറുപടിയായിരുന്നു, അത് കണ്ണൂരും കോഴിക്കോടും മാത്രമല്ലെ വിതരണമുള്ളൂ എന്ന്!

മാതൃഭൂമി പ്രസിദ്ധീകരിക്കാത്തതെത്ര നല്ലത്!!!!!!!

ChethuVasu said...

@ അനാര്യന്‍
അനാര്യന്‍ വെറുതെ അലമ്പ് പറയല്ലേ ... ഒരു കാര്യം എഴുതുമ്പോള്‍ വായിച്ചു നോക്കിത്തന്നെ എഴുതണം ...അല്ലാതെ അര്‍ദ്ധ സത്യം എഴുതി വക്കരുത് ...

താങ്കളുടെ എഴുത്തില്‍ ഉള്ള പല വസ്തുതകളും തങ്ങള്‍ നിരീക്ഷിക്കാതെ എഴുതിയതാണ് എന്ന് പറയട്ടെ ! ആദ്യമായി കലാകൌമുദി വര്‍ഷങ്ങള്‍ ആയി വായിക്കുന്നവര്‍ അവര്‍ണര്‍ മാത്രമോ ഈഴവര്‍ മാത്രമോ അല്ല എന്നും തിരിച്ചറിയുക .
അത്യാവശ്യം രാഷ്ട്രീയ , സാമൂഹ്യ ബോധമുള്ള ഏത് മലയാളിയും വായിക്കുന്ന ഒരു വാരികയാണ് അത് . കേരള രാഷ്ട്രീയ - സാമൂഹ്യ - സാഹിത്യ - ബൌധിക മണ്ടലത്തില്‍ കലാകൌമുദി നിറവേറ്റിയ പങ്കു എന്നാണ് എന്ന് ഒരു ചെറിയ അനേഷണം നടതിയ്യതിഉനു ശേഷം പോരെ ഈ മുന്‍ വിധി ഒക്കെ ...? ശ്രി . എം . കൃഷ്ണന്‍ നായര്‍ സാഹിത്യ വാരഫലം തുടര്‍ച്ചായി എഴുതിയിരുന്നതും ഒക്കെ കലാകൌമുദിയുടെ ജാതി നിലപാടിന്റെ തെളിവാണല്ലോ അല്ലെ ചേട്ടാ... പള്ളി വേറെ പള്ളിക്കൂടം വേറെ അത് ആദ്യം മനസ്സിലാക്കുക .

ഇനി മിസ്ടര്‍ നിങ്ങള്‍ ആ കൌമുദിയുടെ കവര്‍ ഒന്ന് ശരിക്കും വായിച്ചു നോക്കുക നിങ്ങള്‍ അരയുന്ന പോലെ അല്ല അവരുടെ വാചകം . അവര്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ ""കേരളത്തിലെ നബൂതിരി , നായര്‍ , ക്രിസ്ത്യാനി , ഈഴവ , മുസ്ലിം സമുദായങ്ങളുടെ മുതുമുത്തച്ഛന്‍മാര്‍ പുലയരആണ് എന്ന് ...." താങ്കള്‍ എന്തെ ആ "ഈഴവ" വിട്ടു കളഞ്ഞു..? അഥവാ കണ്ടില്ല .. കാരണം തങ്ങളുടെ മുന്‍ വിധി തന്നെ . കലാകൌമുദി അങ്ങനെ എഴുത്ക ഇല്ല എന്നാ താങ്കളുടെ മുന്‍ വിധി . കാരണം താങ്കള്‍ ആദ്യെമേ തീരുമാനിച്ചു ഉറപ്പിച്ച്ചല്ലോ കൌമുദിയുടെ "വെള്ളാപ്പിള്ളി രാഷ്ട്രീയത്തെ" പ്പറ്റി . അങ്ങനെയാണ് മുന്‍ വിധി മൂത്താല്‍ കണ്ണും കാണില്ല .

താങ്കള്‍ ഒരു കാര്യം മനസ്സിലാക്കുക , ഈ കയ്പുള്ള ശാസ്ത്ര സത്യം ഇപ്പറഞ്ഞ നമ്പൂതിരി മുതല്‍ ഈഴവര്‍ ഉള്‍പ്പെടെ ഇതു സമുദായവും എളുപ്പം കുടിച്ച്ചിരക്കില്ല . പകരം അത് തുറന്നു പറന്നു പറയുന്നവോടു ദേഷ്യമേ തോന്നുകയുള്ളൂ... അത് കൊണ്ടു ഈ ലേഖനം പ്രസിദ്ധീകരിക്കുക വഴി ഒരു രാഷ്ട്രീയ ലാഭവും കൌമുദിക്കോ മറ്റാര്‍ക്കുമോ ഉണ്ടാകില്ല . .. അത് കൊണ്ടു തന്നെ ഈ ലേഖനം പ്രസിദ്ധീകരിക്കുക വഴി കൌമുദി ധീരമായ ഒരു പ്രവൃത്തിയാണ്‌ ചെയ്തിരിക്കുന്നത് , അവര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു !

ഇതില്‍ എന്താണ് പുതുമ എന്നൊക്കെ ആണ് ചിലര്‍ ചോദിക്കുന്നത് .. എല്ലാവര്ക്കും അറിയുന്ന കാര്യമല്ലേ ഇത് എന്നൊക്കെ!! ... ആരാണീ ' എല്ലാവരും' മാഷെ..? ജനിതകശാസ്ത്രത്തില്‍ തല്പറര്‍ ആയ വിരലില്‍ എണ്ണാവുന്ന ഒരു ചെറിയ വിഭാഗത്തിന് മാത്രം അറിയാമായിരിക്കാം .. കേരെതിലെ പൊതു സമൂഹത്തിലെ 99 വരുന്ന ബഹു ഭൂരിപക്ഷവും മറിച്ചാണ് ധരിച്ചിരിക്കുന്നത്‌ - അതായതു ഈ സമുദായങ്ങള്‍ക്ക് രക്തബന്ധം ഒട്ടും ഇല്ലെന്നു തന്നെ ( കാരണം സമാന ജാതിയില്‍ മാത്രം വിവാഹം നടക്കുന്നതല്ലേ അവര്‍ കാണുന്നുള്ളൂ ). അത് കൊണ്ടു ഇത് പൊതു സമൂഹത്തിനു പുതിയ അറിവ് തന്നെ ആണ് .വളരെ പ്രധാനപ്പെട്ട അറിവ് . അതിനെ നിസ്സാരവല്‍ക്കരിച്ചു കാണുന്നവര്‍ ആ അറിവിനെ ഇഷ്ടപ്പെടാത്തവര്‍ ആണ് . ആ രക്തബന്ധം ആഗ്രഹിക്കാത്തവര്‍ ആണ് ..

മറ്റൊരു കാര്യം , ശരിയാണ് , പുലയര്‍ ആണ് മുത്തച്ച്ചന്‍ എന്നതിന് പകരം , എല്ലാവര്ക്കും ഒരു പൊതു പൂര്‍വികന്‍ ഉണ്ട് എന്നാണ് പറയേണ്ടിയിരുന്നത് , പക്ഷെ അത് സാങ്കേതികം മാത്രമാണ് .

അനാര്യന്‍ said...

@ ചെത്തുകാരന്‍ വാസു:

"കലാകൌമുദി വര്‍ഷങ്ങള്‍ ആയി വായിക്കുന്നവര്‍ അവര്‍ണര്‍ മാത്രമോ ഈഴവര്‍ മാത്രമോ അല്ല.

ആണെന്ന് ആര് പറഞ്ഞൂ സ്നേഹിതാ? ഞാന്‍ പറഞ്ഞത്‌ കൌമുദിയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ട് എന്ന് മാത്രമാണ്. കേരളകൗമുദി എന്ന പത്രം വര്‍ഷങ്ങളായി വായിക്കുന്ന ഒരാളാണ് ഞാന്‍. ആ പത്രം SNDP യോഗത്തിന്റെ മുഖപത്രം എന്നുതോന്ന തക്കവണ്ണം തരംതാഴുന്നതിന് പലവട്ടം നിരാശയോടെ സാക്ഷിയായിട്ടുണ്ട്. അതുകൊണ്ടാണ് മുന്‍വിധികള്‍ ഉണ്ടായിട്ടുള്ളത്, ക്ഷമിക്കുക.

SNDP യോഗവും വെള്ളാപ്പള്ളിയും കേരളകൌമുദിയുമാണ് കേരളത്തില്‍ മഹത്തായ സംസ്കാരിക-സാമൂഹിക വിപ്ലവത്തിന് വഴിവെയ്ക്കാന്‍ പോകുന്നത് എന്ന് താങ്കള്‍ക്ക് വിശ്വസിക്കാം. പക്ഷേ എല്ലാവരും താങ്കളെപ്പോലെ ആവില്ലല്ലോ? കലാകൌമുദി വാരികയുടെ കവറേജ് ഒന്നറിഞ്ഞാല്‍ കൊള്ളാം. "സമൂഹത്തിലെ 99 വരുന്ന ബഹു ഭൂരിപക്ഷ"വും വായിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാണോ കലാകൌമുദി?

പതിറ്റാണ്ടുകളായി കേരളത്തില്‍ നിറസാന്നിധ്യമായ SNDP-യും കൌമുദിയും കേരളത്തിലെ അവര്‍ണ്ണജനതയ്ക്ക് എന്ത് മാങ്ങാത്തൊലിയാണ് ചെയ്തിരിക്കുന്നത്? നായരീഴവ ഐക്യത്തിലും ഹിന്ദു പാര്‍ലമെന്റിലും എത്തി നില്‍ക്കുന്ന ഇക്കൂട്ടരാണോ കേരളീയസമൂഹത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉണ്ടാക്കാന്‍ പോകുന്നത്?

യഥാര്‍ത്ഥ സാമൂഹ്യമാറ്റം കാണണമെങ്കില്‍ വെള്ളാപ്പള്ളിയുടെ അടുക്കളയില്‍ നിന്നും കൌമുദിയുടെ പത്രമാപ്പീസില്‍ നിന്നും പുറത്തുവന്നു നോക്കൂ.

പിന്നെ ഞാന്‍ പറഞ്ഞത്‌ കലാകൌമുദിയുടെ കവര്‍ പേജിലെ വലിയ അക്ഷരത്തിലുള്ള വാചകത്തെ കുറിച്ചാണ്. അതില്‍ "ഈഴവ" എവിടെ? എന്തുകൊണ്ട് എതിരന്റെ പഴയ പോസ്റ്റിന്റെ തലക്കെട്ട്‌ അതുപോലെതന്നെ കൊടുത്തില്ല?

കൃഷ്ണന്‍ നായരുടെ വാരഫലത്തിന്റെ കേസൊന്നും പറയണ്ട. "ഞാനാണ് സാഹിത്യലോകത്തിന്റെ അവസാനവാക്ക്‌" എന്ന വാലുകുലുക്കിപ്പക്ഷിയുടെ അഹങ്കാരത്തോടെ എഴുതിയിരുന്ന ആ പ്രസ്ഥാനത്തെ പറ്റി സാഹിത്യലോകത്ത് പൊതുവേ ഉള്ള അഭിപ്രായം ഒന്നു തിരക്കിനോക്കൂ..

അലമ്പ്: അടുത്തവട്ടം കണ്ണൂരുപോകുമ്പോ വേണം ആ മാതൃഭൂമി വാരിക ഒരെണ്ണം വായിക്കാന്‍. അതുവരെ 99% കേരളീയരും വായിക്കുന്ന കൌമുദി കൊണ്ട് അഡ്ജസ്റ്റ്‌ ചെയ്യാം.

manojpattat said...

ഇക്കളി രസിച്ചു മരത്തലയന്‍ പട്ടേട്ടന്‍ :)

Unknown said...

എതിരനും, കൌമുദിക്കും ചിത്രകാരനും അഭിവാദ്യങ്ങള്‍.

മരത്തലയന്‍ പട്ടേട്ടന്‍ said...

അലമ്പ് : ഈ പുലയന്മാരുടെ പൂര്‍വ്വികര്‍ ആരായിട്ട് വരും ? പുലയന്മാരുടെ പൂര്‍വ്വികര്‍ കൊരങ്ങന്മാര് .. അയ്യേ ച്ഛേ ച്ഛേ

manojpattat said...

ഇനിയും ഇത്തരം ചിലര്‍ അവശേഷിക്കുന്നുണ്ട്.സ്വന്തമായി ഒരു പൈതൃകമോ ഒരു പേര് പോലുമോ ഇല്ലാത്ത അവരേയും സമൂഹത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആനയിക്കേണ്ടതാണ്.

എതിരനും ചിത്രകാരനും കൗമുദിക്കും അഭിനന്ദനങ്ങള്‍

ഷൈജൻ കാക്കര said...

"പിന്നെ ഞാന്‍ പറഞ്ഞത്‌ കലാകൌമുദിയുടെ കവര്‍ പേജിലെ വലിയ അക്ഷരത്തിലുള്ള വാചകത്തെ കുറിച്ചാണ്. അതില്‍ "ഈഴവ" എവിടെ? എന്തുകൊണ്ട് എതിരന്റെ പഴയ പോസ്റ്റിന്റെ തലക്കെട്ട്‌ അതുപോലെതന്നെ കൊടുത്തില്ല? "

അതും ഒരു ചോദ്യം തന്നെ...

ChethuVasu said...

"സമൂഹത്തിലെ 99 വരുന്ന ബഹു ഭൂരിപക്ഷ"വും വായിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാണോ കലാകൌമുദി?"

ഇതാണ് അതീവ മഹത്തരം എന്നൊക്കെ പറയാവുന്ന ഒരു പ്രസ്താവന !! ഇനി മുതല്‍ എല്ലാവരും 99 % റീഡാര്‍ ഷിപ്പ് ഉള്ള വാരികകളിലെ പ്രസിദ്ധീകരിക്കാവൂ ... ഏതാണാവോ ഇനി ഇപ്പൊ അങ്ങനെ ഒരു വരിക ... മനോരമ വാരിക പോലും അത്രയ്ക്ക് വരില്ല എന്നാ തോന്നുന്നേ ..!!!

"പിന്നെ ഞാന്‍ പറഞ്ഞത്‌ കലാകൌമുദിയുടെ കവര്‍ പേജിലെ വലിയ അക്ഷരത്തിലുള്ള വാചകത്തെ കുറിച്ചാണ്. അതില്‍ "ഈഴവ" എവിടെ? എന്തുകൊണ്ട് എതിരന്റെ പഴയ പോസ്റ്റിന്റെ തലക്കെട്ട്‌ അതുപോലെതന്നെ കൊടുത്തില്ല? " ..

ആഹാ ദാന്റെ വരുന്നു അടുത്തത് .... ഇദ്ദേഹം വലിയ തലക്കെട്ടിനെയനത്രേ പറഞ്ഞത് ... അതില്‍ ഈഴവ എവിടെ ..? ഫയങ്ങരെ ചോദ്യം ..!! ഞാന്‍ വാരിക വാങ്ങിച്ചാല്‍ വലിയ തലക്കെട്ടുകള്‍ മാത്രമേ വായിക്കൂ.. ഫ്രന്റ്‌ പേജില്‍ പോലുമുള്ള ബോള്‍ഡ് ടൈപ്പില്‍ ഉള്ള ചെറിയ ത്ലെക്കെട്ടുകള്‍ എനിക്ക് ബാധകം അല്ല!! അപാരം തന്നെ ! ഞാന്‍ യാരാ മോന്‍ ...!!


"എതിരന്റെ പഴയ പോസ്റ്റിന്റെ തലക്കെട്ട്‌ അതുപോലെതന്നെ കൊടുത്തില്ല? "

കറക്റ്റ് ! ഇതാണ് ലോജിക് ലോജിക് എന്ന് പറയുന്നത് ,,,, !! എന്ത് കൊണ്ടു തലേക്കെട്ട് അതെ പറ്റി കൊടുത്തില്ല !!! കൂടാതെ , കുത്ത് , കോമ തുടങ്ങിയ കാര്യങ്ങളും അതെ പറ്റി കൊടുത്തിട്ടില്ല , ആ ഒറ്റക്കാരണം കൊണ്ടു ആ അച്ചടിച്ചു വന്നതൊന്നും ആരും വായിക്കരുത് ,കാരണം എനിക്ക് ആ സത്യം ആരും അറിയാതിരിക്കാനാണ് ഇഷ്ടം!! കഷ്ടം കലാകൌമുദിക്കാര്‍ അച്ചടിച്ചും പോയി ഇനി ഇപ്പൊ ചെയ്യാന്‍ പറ്റുന്നത് അവരെ കുറ്റം പറഞ്ഞും , കൊഞ്ഞനം കാട്ടിയും , സത്യത്തെ അരണ്ട വെളിച്ചത്തില്‍ ആഴ്തുക തന്നെ , അതാണ്‌ മോനെ ഞാന്‍ !!!

Purtorico. said...

ഇതുപോലുള്ള ഒരു പോസ്റ്റ്‌ മറ്റൊരു ബ്ലോഗിലും കണ്ടിരുന്നു.ലിങ്ക്.....http://samoohyam.blogspot.com/2009/11/blog-post.htmlകേരളത്തിലെ സവര്‍ണര്‍ എത്ര മാത്രം ജാതി, മത ,വംശ വേറിയന്മാര്‍ ആണെന്ന് ഈ പോസ്റ്റിലെ പല കമന്റുകളും വ്യക്തമാക്കുന്നു.അവര്‍ണ ഭൂരിപക്ഷം ഇന്നും നെറ്റില്‍ നിന്ന് അകലെയായതിനാല്‍ ഇവന്മാരൊക്കെ രകഷപ്പെട്ടു നടക്കുന്നു.നെറ്റ് അതിവേഗം ജനകീയമാകുകയാണ്...ഒരു " ജൂത പലായനം"ഇവിടെയും സംജാതമാകാനുള്ള സാധ്യത തെളിയുന്നുണ്ട്...വേറിയന്മാര്‍ ജാഗ്രതൈ.

varnashramam said...

അതില്‍ "ഈഴവ" എവിടെ?

nayarum ellallo?

ഷൈജൻ കാക്കര said...

കലാകൗമുദിയിലാകുമ്പോൾ നായരെ മറന്നാലും ഈഴവനെ മറക്കരുത്‌...

കുഞ്ഞുവര്‍ക്കി said...

varnashramam said...

" അതില്‍ "ഈഴവ" എവിടെ? "
അത് മനസിലായില്ലേ ? ശരിയായ സവര്‍ണ്ണര്‍ ഈഴവര്‍ മാത്രം. മുദ്രാവാക്യം അറിയില്ലേ?
ഈഴവര്‍ എന്ന ഒരു ജാതി SNDP എന്ന ഒരു മതം നടേശന്‍ മുതലാളി എന്ന ഒരു ദൈവം ഇത്രയും മാത്രം മതി എന്ന്.
അതുകൊണ്ടല്ലേ നടേശന്‍ മുതലാളി ഇവിടെ മറ്റു മത സമുദായങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ താക്കറെ കുരയ്ക്കുന്നതുപോലെ പോലെ "കേരളാ താക്കറേ"യായി കുരയ്ക്കുന്നത് .

മരത്തലയന്‍ പട്ടേട്ടന്‍ said...

പുലയരുടെ വംശശുദ്ധി തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ പുലയര്‍ സംവരണം വേണ്ടെന്ന് വയ്ക്കുമോ? സംവരണം വംശശുദ്ധിയില്ലാത്ത നായര്‍ നമ്പൂരിമാര്‍ക്ക് മുന്‍‌കാലപ്രാബല്യത്തോടെ അനുവദിക്കാന്‍ ആവശ്യപ്പെടുമോ?

chithrakaran:ചിത്രകാരന്‍ said...

പുതിയ പോസ്റ്റ് :
അംഗീകാരങ്ങളുടെ ആഭിജാത്യം !

vinod1377 said...

മറ്റാരെ ആക്കിയില്ലേലും ഞങ്ങള്‍ ദളിത്‌ ക്രിസ്ത്യാനികള്‍ക്കെങ്കിലും ഒരു പുലയന്‍ സര്‍ട്ടിഫിക്കറ്റ്‌ തരാന്‍ സമക്ഷത്തുനിന്നും ദയയുണ്ടാവനെ.

കുഞ്ഞുവര്‍ക്കി said...

" മറ്റാരെ ആക്കിയില്ലേലും ഞങ്ങള്‍ ദളിത്‌ ക്രിസ്ത്യാനികള്‍ക്കെങ്കിലും ഒരു പുലയന്‍ സര്‍ട്ടിഫിക്കറ്റ്‌ തരാന്‍ സമക്ഷത്തുനിന്നും ദയയുണ്ടാവനെ. "

ഹ.. ഹ.. ഹ.. അത് കലക്കി വിനോദ് ..

അനാര്യന്‍ said...

ഇതുകൂടി:

പുലയരെ ചുട്ടുകൊല്ലുന്ന പുലയര്‍

antichitrakaran said...

EE lokathile orotta savarna vibhagam ezhavarum chitrakaran muraliyumanu.