Monday, November 1, 2010

അംഗീകാരങ്ങളുടെ ആഭിജാത്യം !


നമ്മുടെ പ്രവര്‍ത്തികള്‍ക്ക് മാന്യത നല്‍കുന്ന ഘടകം സമൂഹത്തിന്റെ അംഗീകാരങ്ങളാകുന്നു.അംഗീകാരം ലഭിച്ചാല്‍ ഏത് അഴുക്ക പ്രവര്‍ത്തിയിലും ജനം അശ്ലീലത ദര്‍ശിക്കില്ല. പുറം ചൊറിയലും,കൈക്കൂലിവാങ്ങലും, സ്വജന പക്ഷപാതവും, അഴിമതിയും ... എന്തിന് , വേശ്യാവൃത്തി പോലും ആഭിജാത്യമായി കൊണ്ടാടപ്പെടും.(കൊണ്ടാടപ്പെട്ടിരുന്നു !നൂറുകണക്കിന് സന്ദേശകാവ്യങ്ങളൊക്കെ അതിന്റെ തെളിവാണ് :) അംഗീകാരങ്ങള്‍ക്കു മുന്നില്‍ ഈശ്വര സന്നിധിയിലെന്നപോലെ ജനം കണ്ണുകളടക്കുമെന്നു തോന്നുന്നു.പരീക്ഷക്ക് എഴുതാനുള്ള ഉത്തരമാണ് ഒരു  അവാര്‍ഡിലൂടെ വര്‍ത്തമാനകാലത്ത് പിറക്കുന്നത്. ജീവിതത്തില്‍ കണ്ണടച്ച് ജനം സമ്മതിക്കണമെന്ന് ഭരണം ആവശ്യപ്പെടുന്ന ഒരു പ്രവര്‍ത്തിയാണ്/ഭരണനിലപാടാണ്  വിദഗ്ദമായി  അംഗീകാരത്തിലൂടെ സ്ഥിരപ്രതിഷ്ഠനല്‍കി പ്രചരിപ്പിക്കുക.

എന്നാല്‍, അംഗീകാരം നല്‍കാന്‍ സമൂഹം തയ്യാറാകുന്നില്ല എന്നതുകൊണ്ട് മാത്രമാണ് ദേഹാദ്ധ്വാനം ആവശ്യമായ തൊഴിലുകള്‍ നികൃഷ്ടമായി തുടരുന്നത്.സമൂഹം ഒരു വസ്തുത അംഗീകരിക്കണമെങ്കില്‍ അതിനു ചില ചടങ്ങുകളുണ്ട്. ആ ചടങ്ങുകളോടെ അംഗീകാരം നല്‍കിയാല്‍ സമൂഹം അംഗീകരിക്കുകതന്നെ ചെയ്യും. പക്ഷേ, അതിനു അധികാരത്തിന്റെ സാസ്ക്കാരിക വിഭാഗം മാനവികമാകണം. സമൂഹത്തില്‍ അതൊരിക്കലും സംഭവിക്കുന്നില്ല എന്നതാണ് നമ്മുടെ ശാപം.   അംഗീകാരത്തിനു  പകരം നാം പണം നല്‍കും. എന്നാലും, അംഗീകാരം നല്‍കില്ല. വേശ്യയുടെ സേവനത്തിന് ഉടന്‍ പണം നല്‍കി, വ്യഭിചാരത്തിന്റെ കണക്കു പുസ്തകം അടച്ചുവക്കുക എന്ന കപട സദാചാരികളുടെ സ്വഭാവമാണ് നാം പണം നല്‍കി, അംഗീകാരം നല്‍കാതെ തൊഴിലാളിയെ അടിമകളായി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന തന്ത്രം. തൊഴിലാളി പാര്‍ട്ടി എന്നപേരില്‍ അധികാരത്തിലെത്തുന്നവര്‍ പോലും
സാംസ്ക്കാരിക മന്ത്രി, പത്രം, ചാനല്‍ തുടങ്ങിയ പരിവാരങ്ങളോടുകൂടി വീട്ടില്‍ ചെന്ന് ഏറ്റവും സ്വഭാവ ശുദ്ധിയും കൃത്യ നിഷ്ടയുമുള്ള ഒരു ചുമട്ടു തൊഴിലാളിയെ താണു വണങ്ങി അംഗീകാരം നല്‍കാന്‍ തങ്ങള്‍ക്ക് ധാര്‍മ്മിക ബാധ്യതയുണ്ടെന്ന സത്യം മനസ്സിലാക്കുന്നില്ല. കോഴിക്കോട്ടെ നല്ലവരില്‍ നല്ലവനായി ജനം തിരഞ്ഞെടുക്കുന്ന ഒരു  ഓട്ടോ റിക്ഷക്കാരനെ മന്ത്രിമാരും സാഹിത്യ നായകന്മാരും ഒത്തുചേര്‍ന്ന് കാലുതൊട്ട് വന്ദിക്കാന്‍ എന്താണിത്ര തടസ്സം ?  ഒരു മന്ത്രിയേക്കാളും,ജ്ഞാനപീഠം ലഭിച്ച സാഹിത്യകാരനേക്കാളും സമൂഹത്തിനു പ്രയോജനമുള്ളവനാകും കോഴിക്കോട്ടെ എതൊരു ഓട്ടോ ഡ്രൈവറും. കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി സ്വീപ്പര്‍മാര്‍ ജഡ്ജിമാരേക്കാളും, ഡോക്റ്റര്‍മാരേക്കാളും , കവികളേക്കാളും, സിനിമാ താരങ്ങളേക്കാളും സമൂഹത്തിനു പ്രയോജനമുള്ളവരാണ്. എന്തെ അവരെയൊന്നും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഇത്ര കാലമായി നമ്മുടെ ദാര്‍ശനിക സിനിമാപ്രതിഭയായ ശ്രീനിവാസനല്ലാതെ കേരളത്തില്‍ ആരെങ്കിലും ഒരു ബാര്‍ബറെ നെഞ്ചോട് ചേര്‍ത്ത് പുണര്‍ന്ന് അംഗീകരിച്ചിട്ടുണ്ടൊ ? മീന്‍ തിന്ന് മീന്‍ തിന്ന് മീനില്ലാതെ ചോറ് ചങ്കില്‍ നിന്നും താഴേക്ക് ഇറങ്ങില്ലെന്ന അവസ്ഥയുള്ള മലയാളി കൊട്ടും കുരവയും ചാനലുകളുമായി ചെന്ന് ഏതെങ്കിലും(
മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?
) ഒരു വൃദ്ധനായ മുക്കുവനെ പൊന്നാടയണിയിച്ചിട്ടുണ്ടോ ?

മുകുന്ദന്‍ ഒരു പീഠത്തിന്റെ ആധാരക്കടലാസെടുത്ത് എം.ടിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു, എം.ടി.മറ്റൊന്നെടുത്ത് സുഗത കുമാരിക്കു സമ്മാനിക്കുന്നു... സച്ചിദാനന്ദന്‍ ഒരു പീഠമെടുത്ത് ഒ.എന്‍.വിക്കു സമ്മാനിക്കുന്നു...  ഒ.എന്‍.വി. കക്ഷത്തുനിന്നും ഒരു അവാര്‍ഡെടുത്ത് ലീലേച്ചിക്കു കൊടുക്കുന്നു.....!!! പാശ്ചാത്തലത്തില്‍ കുഴലൂതിയും, ഇലത്താളം , മണി ,ശംഘ് എന്നിവ ഉച്ചത്തിഅടിച്ചുകൊണ്ട് സാംസ്ക്കാരിക മന്ത്രിമാരും അക്കാദമി പരിവാരങ്ങളും ഭവ്യതയോടെ ആമോദത്തിലാറാടുന്നു !!. ഇതെന്താ... അവാര്‍ഡുകളുടെ അയ്യരുകളിയോ .. അശ്ലീലം... അശ്ലീലം..... !!! അങ്ങനെ..അങ്ങനെ..അങ്ങനെ.... നേഴ്സറി കുട്ടികളുടെ കലൊത്സവം കഴിഞ്ഞപോലെ എല്ലാ സാഹിത്യ ഉപജീവികളുടെ കയ്യിലും ഷോക്കേസിലും നിറയെ കൊറെ അംഗീകാരങ്ങളും താമ്രപത്രങ്ങളും നിറയുന്നു. ഈ മൈര് അവാര്‍ഡുകളുടെ പേരും കിട്ടിയ കൊല്ലവും,കൃതിയും,വകക്കു കൊള്ളാത്ത കര്‍ത്താവിന്റെ ജീവചരിത്രവും കാണാപ്പാഠം പഠിച്ച് കൊല്ലപ്പരീക്ഷക്കും പി.എസ്.സി. ടെസ്റ്റിനും മാര്‍ക്കു വാങ്ങാം എന്നല്ലാതെ , ഈ വേസ്റ്റ് അംഗീകാരങ്ങള്‍കൊണ്ട് സമൂഹം ഒരിഞ്ചെങ്കിലും മുന്നോട്ടു നീങ്ങുന്നില്ലെന്നു മാത്രമല്ല, പഴയ നാടുവാഴി രാജഭരണത്തിലേക്കുള്ള പിന്നോട്ടുള്ള നടത്തത്തിലാണു സാംസ്ക്കാരിക രംഗം. ഇനി പട്ടും, വളയും,പണിക്കര്‍ പദവിയും, വെണ്‍കൊറ്റക്കുടയും, ചെങ്കോലുമൊക്കെ സാംസ്ക്കാരിക കാരണവന്മാര്‍ക്ക് കൊടുത്തു തുടങ്ങും നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍!!!

ബാര്‍ബര്‍മാര്‍ ഏറ്റവും ആക്ഷേപകരമായ ജോലി ചെയ്യുന്നവരാണെന്നാണ് നമ്മുടെ സമൂഹത്തിന്റെ അടിയുറച്ച വിശ്വാസം. (1400 കൊല്ലം മുന്‍പുവരെ ബുദ്ധമതത്തിലെ ആദരണീയരായ പരികര്‍മ്മികളായിരുന്നു ക്ഷുരകന്മാര്‍.) എന്നാല്‍ അടുത്തകാലത്തായി ബാര്‍ബര്‍ ജോലിക്കാരുടെ ക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തില്‍ ബാര്‍ബര്‍ എന്ന ജോലിപ്പേരിനകത്തു കയറാതെ , ബ്യൂട്ടീഷ്യന്മാര്‍ എന്ന ആഭിജാത്യമുള്ള ഒരു വര്‍ഗ്ഗം കംബോളത്താല്‍  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആ ആഭിജാത വര്‍ഗ്ഗത്തിലേക്ക് പരംബരാഗത ബാര്‍ബര്‍മാരായ (നംബൂതിരിമാരുടെ ക്ഷുരകന്മാരായ -വിളക്കിത്തല നായര്‍, തിയ്യന്മാരുടെ ക്ഷുരകന്‍- കാവു തിയ്യ , ഈഴവരുടെ ക്ഷുരകന്‍ -ഈഴവാത്തി, തങ്ങള്‍മാരുടെ ക്ഷുരകന്‍ -ഒസ്സാന്‍ തുടങ്ങിയ) കുലത്തൊഴില്‍കാര്‍ക്ക് പ്രവേശനം നല്‍കാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നാണു കേട്ടറിവ്. തങ്ങളുടെ പണം കൊയ്യുന്ന ആഭിജാത്യമുള്ള തൊഴില്‍  പരംബരാഗത ക്ഷുരകന്മാര്‍ കേറി നാറ്റിക്കരുതല്ലോ... !!!  സര്‍ക്കാരിന്റെ സാംസ്ക്കാരിക വിഭാഗം മുങ്കയ്യെടുത്ത് പരിഹരിക്കേണ്ടതാണ് തൊഴിലിലെ ആഭിജാത്യവും, നീചത്വവും. നീചത്വമനുഭവിക്കുന്ന തൊഴില്‍ മേഖലക്കാണ്  അവാര്‍ഡു കൊടുക്കേണ്ടത്. അല്ലാതെ, സാഹിത്യകാരന്മാര്‍ക്കല്ല , ആഭിജാത്യമുള്ള ബിസിനസ്സുകാരായ ബ്യൂട്ടീഷ്യന്മാര്‍ക്കുമല്ല. അംഗീകാരങ്ങള്‍കൊണ്ട് എത്ര നികൃഷ്ട പാരംബര്യത്തേയും സവര്‍ണ്ണമാക്കാന്‍ കഴിവുണ്ടെന്ന് തെളിയിച്ച സമൂഹമാണ് നമ്മുടേത്.  അവശ്യം വേണ്ടത് ഒരു തിരിച്ചറിവു മാത്രമാണ് എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നന്മയെ അംഗീകരിക്കുക.... അദ്ധ്വാനത്തിന്റെ നന്മയെ നിരന്തരം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താതിരിക്കുക. അദ്ധ്വാനം മാത്രമേ ക്രിയാത്മകമായുള്ളു.
വിയര്‍പ്പിന് അയിത്തമുള്ള നാട്ടില്‍, ഒരു തുള്ളിയെങ്കിലും വിയര്‍ത്തവനാണ് അംഗീകാരങ്ങളും അവാര്‍ഡുകളുമൊക്കെ നല്‍കേണ്ടത്. സമൂഹത്തിന്റെ മൂല്യബോധം അങ്ങനെയാണ് മാറ്റി പ്രതിഷ്ഠിക്കേണ്ടത്.

ഇതോടൊപ്പം ഇന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച തമ്മില്‍ ബന്ധമൊന്നുമില്ലാത്ത രണ്ടു വാര്‍ത്തകളുടെ കട്ടിങ്ങ് കാണാന്‍ ഭംഗിക്കു ചേര്‍ത്തിരിക്കുന്നു.

6 comments:

chithrakaran:ചിത്രകാരന്‍ said...

വിയര്‍പ്പിന് അയിത്തമുള്ള നാട്ടില്‍, ഒരു തുള്ളിയെങ്കിലും വിയര്‍ത്തവനാണ് അംഗീകാരങ്ങളും അവാര്‍ഡുകളുമൊക്കെ നല്‍കേണ്ടത്. സമൂഹത്തിന്റെ മൂല്യബോധം അങ്ങനെയാണ് മാറ്റി പ്രതിഷ്ഠിക്കേണ്ടത്.

vinod1377 said...

ആത്തോലമ്മ പെലിയാട്ടിയാലും അതും സാഹിത്യമാ .... അറിയില്ല അല്ലെ... അടി ആ പറഞ്ഞേക്കാം..

കിട്ടുമെങ്കില്‍ ഒരു കുഴലും എടുത്ത് അവരുടെ മുന്‍പില്‍ പോയി നിന്ന് ഉഉതാന്‍ നോക്ക് ഞങ്ങള്‍ മാന്യന്മാരോക്കെ അങ്ങനാ.....
പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല......

ഉനൈസ് said...

ഏറ്റവും മികച്ച ബ്ലോഗര്‍ക്കുള്ള ഇത്തവണത്തെ അവര്‍ഡ്‌ ചിത്രകാരനു തന്നെ ...നോക്കിക്കോ ..വിയര്‍കുന്നവന്റെ വിയര്പിനു ഒരു വിലയൊക്കെ വേണ്ടേ...ഹല്ല പിന്നെ

chithrakaran:ചിത്രകാരന്‍ said...


അവാര്‍ഡുകള്‍ ആഹ്‌ളാദിപ്പിക്കുമ്പോള്‍ : ചില പിന്നാമ്പുറ രഹസ്യങ്ങള്‍...

അനാര്യന്‍ said...

"ബാര്‍ബര്‍മാര്‍ ഏറ്റവും ആക്ഷേപകരമായ ജോലി ചെയ്യുന്നവരാണെന്നാണ് നമ്മുടെ സമൂഹത്തിന്റെ അടിയുറച്ച വിശ്വാസം. (1400 കൊല്ലം മുന്‍പുവരെ ബുദ്ധമതത്തിലെ ആദരണീയരായ പരികര്‍മ്മികളായിരുന്നു ക്ഷുരകന്മാര്‍.)"

ബാര്‍ബര്‍മാര്‍ക്ക് "ആദരവ്‌" കൊടുക്കാന്‍ അവരെ "പരികര്‍മ്മികള്‍" എന്നുവിളിക്കുന്നത് തന്നെ പൌരോഹിത്യം മുന്തിയതാണെന്ന മുന്‍വിധിയുടെ ഭാഗമല്ലേ? അന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ട് അപ്പം ഭക്ഷിക്കുന്നവരല്ലേ ലോകമെങ്ങുമുളള പുരോഹിതവര്‍ഗം? സ്വന്തം നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുന്ന അധ്വാനശീലരായ ക്ഷുരകന്മാരെ "പരികര്‍മ്മികള്‍", "പൂജാരികള്‍", 'പുരോഹിതപ്രമാണികള്‍" എന്നൊന്നും വിളിച്ച് അധിക്ഷേപിക്കരുതേ എന്നപേക്ഷിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

അനാര്യോ,
ചരിത്രത്തില്‍ ക്ഷുരകനെ ആദരിച്ചിരുന്നെന്ന വസ്തുത... പരികര്‍മ്മികളായിരുന്നു എന്ന മറ്റൊരു വസ്തുത...
ചരിത്രമായിമാത്രം സൂചിപ്പിച്ചതിനെ
വ്യാഖ്യാനിച്ച് മുന്‍ വിധിയും ആദരവുമായി
സ്ഥാപിക്കാന്‍ ബുദ്ധിമുട്ടല്ലെ :)