Thursday, November 4, 2010

അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!


അരുന്ധതി റോയിയോട് ഇന്ത്യ മാത്രമല്ല, ലോകം തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.ഇസ്ലാമിക തീവ്രവാദികളോട് അവരുടെ മാളങ്ങളില്‍ ചെന്ന് മാനവികമായ സൌഹൃദം സ്ഥാപിക്കാനായ ഈ മഹതി മഹനീയമായ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ അനൌദ്ദ്യോഗിക പ്രതിനിധി തന്നെയാണ്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന അവരുടെ പ്രസ്താവന മാതൃത്വത്തിന്റേയും മാനവിക സ്നേഹത്തിന്റെയും കരച്ചിലു നിര്‍ത്താന്‍ കൂട്ടാക്കാത്ത കുട്ടിയോടുള്ള സാന്ത്വനവാക്യമാണ്. സ്ത്രൈണതയുടെ കേന്ദ്രബിന്ദുവായ അമ്മമാര്‍ക്ക് അങ്ങനെയേ പറയാനാകു. വാശിപിടിച്ചു കരയുന്ന കുട്ടിയെ സാന്ത്വനിപ്പിക്കാന്‍ അമ്പിളി മാമനെവരെ പിടിച്ചുകൊടുക്കാമെന്ന് അമ്മമാര്‍ പറയും,പറയണം !!! അച്ഛന്‍ വരട്ടെ. പ്രായോഗിക വശം അച്ഛനാണു തീരുമാനിച്ച് പരിഹാരമുണ്ടാക്കേണ്ടത്. അച്ഛന്‍ ആണായിരിക്കുന്നിടത്തോളം കാലം കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമായിരിക്കുക മാത്രമല്ല, മുന്‍പ് അന്യാധീനപ്പെട്ട ഭാഗം പോലും സ്വന്തം മൌനം കൊണ്ടുപോലും തിരിച്ചു പിടിച്ചെന്നുമിരിക്കും. ദക്ഷിണയായോ, തിരുമുല്‍ കാഴ്ച്ചയായോ അച്ഛന്റെ മുന്നില്‍ അന്യാധീനപ്പെട്ട ഭൂമി സമര്‍പ്പിക്കപ്പെടണം. അതാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ശക്തി.

ലോക ഇസ്ലാമിക ഭീകരതയുടെ തലസ്ഥാനമായ പാക്കിസ്ഥാനും അവരുടെ ഏജന്റുമാരായ ജിഹാദികളും പര്‍ദ്ദ ധരിക്കാത്ത, മാനവിക സ്വാതന്ത്ര്യബോധമുള്ള ഒരു ആധുനിക സ്ത്രീയെ ബഹുമാനപൂര്‍വ്വം കൊണ്ടാടുക എന്നത് അവരിലെ മാനവികമായ ഉണര്‍വ്വിന്റെ ഭാഗമായിക്കൂടി കാണേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം, ലോകത്തെമ്പാടുമുള്ള പര്‍ദ്ദക്കകത്ത് കുരുങ്ങിക്കിടക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട ഇസ്ലാമിക സ്ത്രീത്വം അരുന്ധതിറോയിയെ ഒരു ഉണ്ണിയാര്‍ച്ചയായി,സ്ത്രീ സ്വാതന്ത്ര്യമായി... മനസ്സാ ആദരിക്കാന്‍ ആരംഭിച്ചാല്‍ അവരുടെ മക്കളെങ്കിലും മതത്തിന്റെ കൂരിരുട്ടിനെ പാരതന്ത്ര്യമായും, മത സമൂഹത്തിനു പുറത്തുള്ള മനുഷ്യ സ്വാതന്ത്ര്യത്തെ വെളിച്ചമായും തിരിച്ചറിയാന്‍ പ്രാപ്തരാകും. ഇസ്ലാമികലോകത്ത് സമാധാനം അവരിലൂടെയാണ് വളര്‍ന്നു വികസിക്കുക.

ലോക ഇസ്ലാമിക ഭീകരതയുടേയും, വര്‍ഗ്ഗീയതയുടേയും, മതാന്ധതയുടേയും, ഇന്ത്യയിലെ കാര്‍ബണ്‍ കോപ്പിയായ ഹൈന്ദവ സവര്‍ണ്ണ വര്‍ഗ്ഗീയത ഏതൊക്കെ പാര്‍ട്ടികളില്‍ ഒളിച്ചിരിക്കുന്നുണ്ടോ, അവിടെ നിന്നെല്ലാം അരുന്ധതി റോയിയെ അറസ്റ്റു ചെയ്ത് ജയിലിലടക്കണമെന്ന രോക്ഷപ്രകടനങ്ങളുയരും. വര്‍ഗ്ഗീയ രീതിയില്‍ മാത്രം ചിന്തിക്കാന്‍ ശേഷിയുള്ളവരുടെ മനോവികാസശേഷിയില്ലായ്മയെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇസ്ലാമിക ഭീകരരെപ്പോലെതന്നെ സവര്‍ണ്ണ ഹൈന്ദവ സംഘികളും സ്നേഹവും സുരക്ഷിതത്വവും അര്‍ഹിക്കുന്നുണ്ട്. രണ്ടു മതപ്രാന്തന്മാരും നമ്മുടെ സഹോദരങ്ങള്‍ തന്നെയാണല്ലോ !! തങ്ങള്‍ മനുഷ്യസഹോദരങ്ങളാണെന്ന് തിരിച്ചറിയാനുള്ള ശേഷി വര്‍ഗ്ഗീയ ചിന്തയാല്‍ നശിച്ചുപോയ ഈ ഹതഭാഗ്യരെ അരുന്ധതി റോയിയെപ്പോലുള്ള മാനവികയുടെ മാതൃസ്നേഹം കൊണ്ടുതന്നെ സ്വബോധത്തിലേക്ക് ഇറക്കിക്കൊണ്ടുവരേണ്ടതായിട്ടുണ്ട്. അരുന്ധതിറോയ് ഇസ്ലാമിക സ്നേഹം കാണിക്കുന്നു എന്ന് പരാതിയുള്ള സവര്‍ണ്ണ ഹൈന്ദവതയെ പ്രതിവിധിയായി തസ്ലീമാ നസ്രീനെക്കൊണ്ടോ അവരുടെ പുസ്തകങ്ങള്‍ കൊണ്ടോ തുലാഭാരം നടത്തി ആശ്വസിപ്പിക്കാവുന്നതേയുള്ളു.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന അരുന്ധതി റോയിയുടെ ന്യൂസ് ഫോട്ടോ ഇന്ന് (3.11.2010)രാഷ്ട്രദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ്. അതിലെ ബോഡി ലാഗ്വേജ് ശ്രദ്ധിക്കുക. അരുന്ധതി റോയിയുടെ കരം ഗ്രഹിച്ചിരിക്കുന്ന ആളുടെ മുഖത്ത് ഉത്തരാര്‍ദ്ധവും ദക്ഷിണാര്‍ദ്ധവും ഭൂമധ്യരേഖയില്‍ കൂട്ടിമുട്ടുന്നതിന്റെ പ്രകമ്പനം കണ്ട് ചിത്രകാരന്‍ ചിരിച്ചുപോയി !!! ആധുനിക ലോക മാനവികതയും മതത്തിന്റെ കട്ടപിടിച്ച ഇരുട്ടും ചേര്‍ന്ന് അയാളുടെ മുഖത്ത് സൂര്യ ഗ്രഹണത്തിന്റെ ഒരു ഡയമണ്ട് റിങ്ങ് സൃഷ്ടിക്കുന്നത് മനുഷ്യ മനസ്സിനെ നിരീക്ഷിക്കുന്നവര്‍ക്ക് പെട്ടെന്ന് ബോധ്യമാകും.ജീവിതത്തിലിദ്യമായി തുല്യതാബോധവും ആത്മാഭിമാനവുമുള്ള ഒരു പെണ്ണിന്റെ കൈ പിടിക്കുന്ന പ്രാകൃതമനസ്സിന്റെ കെട്ടുവിട്ടുപോകുന്ന ഒരു നിമിഷം ! അതീവ സൌന്ദര്യമുള്ള അപൂര്‍വ്വ ഭാവം ! :)  കറുത്ത തുണിച്ചാക്കുകളില്‍ കെട്ടിപ്പൊതിഞ്ഞ ലൈഗീക ഉപഭോഗവസ്തുവിനെ മാത്രം കണ്ടു ശീലിച്ച പരുഷമായ പുരുഷ കോലങ്ങള്‍ക്ക് മനസ്സിനകത്തേക്ക് വെളിച്ചം വീഴ്ത്തുന്ന അരുന്ധതി റോയിമാരുടെ മാനവിക സ്നേഹത്തുടിപ്പുള്ള പ്രീണന പ്രസ്താവനകള്‍ സ്നേഹത്തിന്റെ ഒരു ആറ്റം ബോംബിന്റെ ഗുണം ചെയ്യും. അരുന്ധതി റോയിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

പാക്കിസ്ഥാനിലും, മറ്റു ഇസ്ലാമിക രാജ്യങ്ങലിലും അരുന്ധതിക്ക് ആരാധകരുണ്ടാകട്ടേ എന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു... അത്രയെങ്കിലും ജനം മനുഷ്യസ്വഭാവം കാണിക്കുമല്ലോ :)മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നത് കാഴ്ച്ചപ്പാടുകളിലുണ്ടാകുന്ന വൈകല്യം മാത്രമാണ്. അതു പരിഹരിക്കാന്‍ മാതൃസ്നേഹവും,പിതാവിന്റെ പൌരുഷമുള്ള പ്രായോഗിക ബുദ്ധിയും സന്ധിക്കുകതന്നെവേണം.(ചിത്രകാരന്റെ ചിന്തകള്‍ !!!!)

ബന്ധപ്പെട്ട പോസ്റ്റുകള്‍:

ചാനല്‍ചൂരടിച്ചാല്‍ കരുതിയിരിക്കുക ; അരുന്ധതി റോയ്.


അരുന്ധതിയക്കന്റെ പൊട്ടിയ ചട്ടിയും ബീജേപ്പീ കഴുതകളും

chithrakaran:ചിത്രകാരന്‍ said...
പാക്കിസ്ഥാനിലും, മറ്റു ഇസ്ലാമിക രാജ്യങ്ങലിലും അരുന്ധതിക്ക് ആരാധകരുണ്ടാകട്ടേ എന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു... അത്രയെങ്കിലും ജനം മനുഷ്യസ്വഭാവം കാണിക്കുമല്ലോ :)മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നത് കാഴ്ച്ചപ്പാടുകളിലുണ്ടാകുന്ന വൈകല്യം മാത്രമാണ്. അതു പരിഹരിക്കാന്‍ മാതൃസ്നേഹവും,പിതാവിന്റെ പൌരുഷമുള്ള പ്രായോഗിക ബുദ്ധിയും സന്ധിക്കുകതന്നെവേണം.(ചിത്രകാരന്റെ ചിന്തകള്‍ !!!!)

കുട്ടന്‍ said...

This post has been removed by the author.

കുട്ടന്‍ said...

ചിത്രകാരന്‍ പരമ പുച്ഛത്തോടെ പറയാറുള്ള , "സ്ത്രൈണത .."
സ്വയം തിരുത്തിയതില്‍ സന്തോഷം !!
ഹഹഹഹഹ ....
അരുന്ധതിക്ക് എന്റെയും അഭിവാദ്യങ്ങള്‍ !!!

ഓടോ :- പിന്നെ യാസിന്‍ മാലിക് (?) മുഖം ഉത്തര ദക്ഷിണ ദൃവം ആയിട്ടു ഒന്നും തോന്നില്ല
ഏതോ ഇര വീണു കിട്ടിയ പോലുണ്ട് !!
അങ്ങേരും ഒരു "ടകിടര്‍" ആണേ...

shajiqatar said...

മാനവിക സ്നേഹം റോയിയുടെ കൈകളിലൂടെ പടര്‍ന്നു മാലിക്കിന്റെ മുഖത്തെത്തുമ്പോള്‍ കാണുന്ന ചിരി രസകരമായിരിക്കുന്നു, ചിത്രകാരന്‍ പറഞ്ഞ വ്യാഖ്യാനവും ആ ചിരിക്കുണ്ടായിരിക്കാം.:)പക്ഷെ ആ പ്രസ്താവന അവിടെവെച്ചു വേണ്ടിയിരുന്നില്ല.കരച്ചില്‍ നിര്‍ത്തുകയല്ല കുട്ടി ചെയ്യുക,അമ്മ എന്റെ കൂടെയാണ് എന്നുള്ള ധൈര്യത്തില്‍ കരച്ചിലിന്റെ കൂടെ അക്രമവും തുടങ്ങും.അപ്പോള്‍ അച്ഛന്‍ ആണായി വന്നു കരച്ചിലിനെ അടിച്ചൊതുക്കാന്‍ ശ്രമിക്കും.അവിടത്തെ ജനങളുടെ കഷ്ടപ്പാട് തീരില്ല എന്നര്‍ത്ഥം.കാശ്മീര്‍ ഇന്ത്യുടെ ഭാഗം ആണ് മതത്തിന്റെ പേരില്‍ വിഭജിക്കപെടാന്‍ പാടില്ല എന്ന ബോധം ചിലര്‍ക്കെങ്കിലും മാറാന്‍ അരുന്ധതിറോയിയെ പോലുള്ളവര്‍ നിമിത്തമാകുന്നു.

കുഞ്ഞുവര്‍ക്കി said...

കുറെ നാളായി കാര്യമായ അറ്റന്‍ഷന്‍ കിട്ടാത്തുത് കൊണ്ട് ഇത് പോലുള്ള രാജ്യദ്രോഹപരമായ പ്രസ്താവന നടത്തി ശ്രെദ്ധ പിടിച്ചെടുക്കല്‍ മാത്രമാണ് ഈ തേവിടിശി ഉദേശിച്ചത്‌ ഈ രാജ്യത്തെ ഉപ്പും ചോറും തിന്നു ഇത് പോലെ പറയുന്നവളെ പിടിച്ചു കെട്ടി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൊണ്ട് തള്ളിയേക്കണം അവിടെ പര്‍ദ്ദക്കുള്ളില്‍ ഇരുന്നു നടത്തട്ടെ ഇന്ത്യ വിരുദ്ധ പോരാട്ടം

Vayanakkaran said...

ഈ രാജ്യത്തെ ഉപ്പും ചോറും തിന്നു ഇത് പോലെ പറയുന്നവളെ പിടിച്ചു കെട്ടി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൊണ്ട് തള്ളിയേക്കണം അവിടെ പര്‍ദ്ദക്കുള്ളില്‍ ഇരുന്നു നടത്തട്ടെ ഇന്ത്യ വിരുദ്ധ പോരാട്ടം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൈപിടിക്കകത്തെ തള്ളവിരൽ പ്രയോഗമാ എനിക്കിഷ്ട്ടായേ (അനുഭവം സാക്ഷി..)

5 comments:

മനുരാജ് said...

മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നത് കാഴ്ച്ചപ്പാടുകളിലുണ്ടാകുന്ന വൈകല്യം മാത്രമാണ്. അതു പരിഹരിക്കാന്‍ മാതൃസ്നേഹവും,പിതാവിന്റെ പൌരുഷമുള്ള പ്രായോഗിക ബുദ്ധിയും സന്ധിക്കുകതന്നെവേണം....

ഈ നല്ല വാക്കിന് ആശംസകള്‍..

SMASH said...

ഈ പണ്ടാര പ്രശ്നത്തിനു ഇതിലൂടെ എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കില്‍ കിട്ടട്ടെ വര്‍ക്കിമാരെ... ആദ്യം മനുഷ്യന്‍...എന്നിട്ടു മതി രാജ്യവും വര്‍ണ്ണവും മതവും.... ഹിന്ദുക്കളുടെ തോളേ കയ്യിട്ട് കീലേരി അച്ചു കളിക്കുന്ന ചില നസ്രാണി വര്‍ഗ്ഗീയവാദികളുടെ ഇല്ലാത്ത രാജ്യസ്നേഹം കണ്ടിട്ട് അറപ്പു തോന്നുന്നു..

vinod1377 said...

മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി അരുന്ധതി റോയ്‌ നടത്തുന്ന പൊറാട്ട് നാടകത്തിനെന്തിനാ നമ്മള്‍ വെട്ടം കാട്ടി കൊടുക്കുന്നത്

kmp said...

Chithrakaran , please comment on the article by Sri. Sukumar Azhikkode , against arundhati Susan Roy.

:-)-: said...

ചിത്രകാര ..
ഒന്നിന്റെയും അഭാവമാല്ലല്ലോ(ബുദ്ധിയുടെ...ആയിരിക്കും) ഇവരെ തീവ്രവാദികളാക്കി തീര്‍ക്കുന്നത്?
ഇത് സ്വാന്തന്ത്ര്യ സമരമോന്നുമല്ല ..

ഒരു പറ്റം മനുഷ്യര്‍ വെന്തു ചാകുമ്പോള്‍ , തീവെക്കുന്നവന് കഞ്ഞി വെച്ചിട്ട് മാനവിക...
മൂല്യം പോലും!
എരിതീയില്‍ എണ്ണയോഴിക്കുക അല്ലേ അരുന്ധതി റോയ് ചെയ്തത് (Barkha Dutt നെയും Rajdeep Sardesaiയെയും പോലെ..) ..
ഇത് സമാധാനത്തിന്റെ കൈ ആണോ , അതോ പ്രോത്സാഹനത്തിന്റെയോ?

പലപ്പോഴും വാക്കുകളില്‍ കൂടെയും, പ്രവൃത്തികളില്‍ കൂടെയും നമ്മളെയൊക്കെ ആവേശം കൊള്ളിച്ചിട്ടുള്ള അരുന്ധതി റോയ് യോടുള്ള ബഹുമാനമെല്ലാം ഇതോടെ ചോര്‍ന്നൊലിച്ചു പോയി...
സത്യം!