Monday, December 13, 2010

പിള്ളമാരുടെ സ്വന്തം പി.എസ്.സി.

പിള്ള ജാതി എന്നത് തിരുവിതാം കൂറിലെ ഭേദപ്പെട്ട ജാതിയാണ്. ഏതാണ്ട് തൃശൂരിലെ മേനോന്‍, കണ്ണൂരിലെ നംബ്യാര്‍ ജാതികള്‍ പോലാണ്. അതാതു സ്ഥലത്ത് മത്തിപോലെ സുലഭവും അന്യ പ്രദേശങ്ങളില്‍ സിംഹവാലന്മാരെപ്പോലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ സവര്‍ണ്ണ നായര്‍ ജാതിപ്പേരാണ് പിള്ള എന്നത്. തിരുവനന്തപുരം നായര്‍ രാജാവിന്റെ കാലത്തെ ശിങ്കിടികളായിരുന്ന ഇവര്‍ക്ക് എട്ടുവീട്ടില്‍ പിള്ളമാരായി സംഘം ചേര്‍ന്ന് രാജ കുടുംബവുമായി വഴക്കുണ്ടാക്കിയതും സ്ഥലത്തുനിന്നും ഒളിച്ചോടേണ്ടിവന്നതുമായ മഹത്തായ “സ്വാതന്ത്ര്യസമര”ചരിത്രമൊക്കെയുണ്ടെന്നാണ് കേള്‍വി!
ഇപ്പോള്‍ പിള്ളമാര്‍ വീണ്ടും ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. നമ്മുടെ ബാലകൃഷ്ണപ്പിള്ളയുടെ നായര്‍ ജാതി മാഹാത്മ്യ തിരുവനന്തപുരം പ്രസംഗത്തെയൊക്കെ സാര്‍ത്ഥകമാക്കിക്കൊണ്ട്, പിള്ളമാരുടേയും നായര്‍ ജാതി കൂട്ടായ്മയുടേയും യശസ്സ് ഉയര്‍ത്തിക്കൊണ്ട് പിള്ളമാരുടെ വലിയൊരു സംഘം തന്നെ പി.എസ്.സി. നിയമനത്തിന്റെ ഉത്തരവാദിത്വം കേരള സര്‍ക്കാരില്‍ നിന്നും സ്വയം ഏറ്റെടുത്ത് സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ഇത്രയും രാജ്യ സ്നേഹികളും, പ്രഗത്ഭരും, മൂല്യബോധമുള്ളവരും, ആത്മാര്‍ത്ഥതയുള്ളവരും, ഭരണ നിപുണരും, സവര്‍ണ്ണ ജാതീയതയില്‍ അഭിമാനിക്കുന്നവരുമായ ശൂദ്രര്‍ കേരളത്തില്‍ മറ്റെവിടേയും ഉണ്ടാകാനിടയില്ല. ഈ പിള്ളമാരെ നായര്‍ സര്‍വ്വീസ് സൊസൈറ്റി മുങ്കയ്യെടുത്ത് ആദരിക്കേണ്ടതാണ്. കൂടാതെ, പിള്ളമാരെ കേരള ജനത ഒന്നടങ്കം അനുമോദിക്കേണ്ടിയിരിക്കുന്നു. അഭിലാഷ് പിള്ള, അയാളുടെ അമ്മയുടെ സഹോദരന്‍ പിള്ള, നിയമന ദല്ലാളന്മാരായി നിന്ന ബന്ധുക്കാളായ മറ്റു പിള്ളമാര്‍, കൊല്ലത്തെ കലാസാംസ്ക്കാരിക പിള്ളയായ ജെ.പി. എന്ന ജനാര്‍ദ്ദനന്‍ പിള്ള തുടങ്ങിയവരുടെ വീരസാഹസിക പ്രവര്‍ത്തനങ്ങളെ മുന്‍‌നിര്‍ത്തി, ഈ നായര്‍ പട്ടാളത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഒരു പിള്ള പുരാണം പുസ്തകമായി പ്രസിദ്ധീകരിക്കേണ്ടതാകുന്നു. പിള്ളമാര്‍ക്ക് ഇത്രമാത്രം യശസ്സുണ്ടാക്കാന്‍ കാരണഭൂതരായ ഈ പി.എസ്.സി. പിള്ളമാര്‍ക്ക് അര്‍ഹമായ സ്വീകരണം, പൊന്നാട, പട്ടും വളയും, ബെസ്റ്റ് പിള്ള സര്‍ട്ടിഫിക്കറ്റ് , അവാര്‍ഡ് ശിപ്പം, കാഷ് പ്രൈസ് തുടങ്ങിയവ നല്‍കി അഖില ലോക നായര്‍ സംഘടനയുടെ നേതാക്കളായ നാരായണ പണിക്കരും സുകുമാരന്‍ നായരും ജാതീയമായി നായര്‍ സമുദായത്തിനുണ്ടായ ഈ നേട്ടം തങ്ക ലിപികളില്‍ ആലേഖനം ചെയ്യേണ്ടതാകുന്നു.

19 comments:

chithrakaran:ചിത്രകാരന്‍ said...

പിള്ളമാര്‍ക്ക് ഇത്രമാത്രം യശസ്സുണ്ടാക്കാന്‍ കാരണഭൂതരായ ഈ കേരള പി.എസ്.സി. പിള്ളമാര്‍ക്ക് അര്‍ഹമായ സ്വീകരണം, പൊന്നാട, പട്ടും വളയും, ബെസ്റ്റ് പിള്ള സര്‍ട്ടിഫിക്കറ്റ് , അവാര്‍ഡ് ശിപ്പം, കാഷ് പ്രൈസ് തുടങ്ങിയവ നല്‍കി അഖില ലോക നായര്‍ ജാതിസംഘടനയുടെ നേതാക്കളായ നാരായണ പണിക്കരും സുകുമാരന്‍ നായരും ജാതീയമായി നായര്‍ സമുദായത്തിനുണ്ടായ ഈ നേട്ടം തങ്ക ലിപികളില്‍ ആലേഖനം ചെയ്യേണ്ടതാകുന്നു.

Unknown said...

പിള്ളമനസ്സില്‍ കള്ളമില്ല !
കഴിവിനു പകരം സംവരണം കൊണ്ടുവന്ന് അനര്‍ഹരെ സര്‍വീസില്‍
കൊണ്ടുവരുന്നതിനെതിരെ
എട്ടുവീട്ടില്‍ പിള്ളമാരുടെ പാരമ്പര്യം
തങ്ങള്‍ക്കുമുണ്ടെന്ന് വിശ്വസിക്കുന്ന
കുറേ പിള്ളയോദ്ധാക്കളുടെ ചാവേര്‍പോരാട്ടമാണ്
നിങ്ങള്‍ ഇതുവരെ കണ്ടത്.

സര്‍കാര്‍ ജോലി മുഴുവന്‍
സവര്‍ണര്‍ക്കാവണം
നായര്‍ക്കാവണം
തെക്കര്‍ക്കാവണം എന്ന് ഉന്മാദിക്കുന്ന
അത് കഴിവ് കൊണ്ടാണെന്ന് അഭിമാനിക്കുന്ന കുറേ പപ്പുപ്പിള്ളമാര്‍ക്ക് ബോധക്കേടുണ്ടായോ എന്തോ >

സര്‍കാര്‍ സര്‍വീസില്‍ തെക്കന്‍ ജില്ലക്കാര്‍ ഇങ്ങനെ ഇടിച്ചുകേറുന്നതും മലബാറിലെ ജോലികള്‍ മുഴുവന്‍ അവര്‍ കയ്യടക്കുന്നതും വെറും കഴിവുകൊണ്ട് മാത്രമല്ലെന്നും ക്രിമിനല്‍ കുറ്റങ്ങളുടെ അകമ്പടിയോടെയാണെന്നും
പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു.

ചോദ്യപേപ്പര്‍ ചോര്‍ത്തല്‍
മൊബൈല്‍ ഫോണ്‍ വഴി ഉത്തരം നല്‍കല്‍
മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍
റാങ്ക്ലിസ്റ്റില്‍ മുകളില്‍ കയറല്‍
ഇത്യാദികളായ കലാപരിപാടികളുടെ
ഏറ്റവും പുതിയ വേര്‍ഷനാണോ ഈ കാണുന്നതെന്ന് സംശയിക്കണം

പത്തുകൊല്ലത്തെ നിയമനം പുനപ്പരിശോധിക്കുമെന്ന് പ്രസ്താവന നടപ്പാക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള വിഭാഗങ്ങളില്‍ ഇവരാരും ഇരിക്കുന്നില്ലെന്ന് കൂടി സര്‍കാര്‍ താല്‍കാലികമായി ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇല്ലെങ്കില്‍ മലപോലെ വന്നത് എലിപോലെ പോയി
എന്ന ഗതിയാവും നമുക്ക്

വേണം ഒരു മലബാര്‍ മെമ്മോറിയല്‍

Unknown said...

:-)

Baiju Elikkattoor said...

സംവരണത്തിന്റെ ബലിയാടുകള്‍ ആണീ പിള്ളമാര്‍, ചിത്രകാരാ...! :)

മുകിൽ said...

by chance pillayaayippoyathalle chithrakaara! pillamanassil kallamillennum ketukaanumallo!

Unknown said...

എന്റെ വലിയൊരു കമന്റ് കാണാനില്ലല്ലോ ചിത്രകാരാ .. മുങ്ങിയോ അതോ മുക്കിയോ ?

chithrakaran:ചിത്രകാരന്‍ said...

അരുണേ,
മുക്കിയതല്ല, ഡിലിറ്റിയതുമല്ല :)
ഗൂഗിളിന്റെ മായാജാലം.
നഷ്ടപ്പെട്ട കമന്റ് ചിത്രകാരന്റെ മെയില്‍ ബോക്സില്‍ വന്നിട്ടുണ്ട്. കമന്റ് പബ്ലിഷ് ബട്ടണ്‍ അമര്‍ത്തുന്നതിനു മുന്‍പ് എഴുതിയത് ഒന്നു കോപ്പി ചെയ്യുന്നത് നല്ലതാണ്.
മെയില്‍ ബോക്സില്‍ നിന്നും കോപ്പിയെടുത്ത അരുണിന്റെ കമന്റ് താഴെ പേസ്റ്റുന്നു.

അരുണ്‍/arun has left a new comment on your post "പിള്ളമാരുടെ സ്വന്തം പി.എസ്.സി.":

പിള്ളമനസ്സില്‍ കള്ളമില്ല !
കഴിവിനു പകരം സംവരണം കൊണ്ടുവന്ന് അനര്‍ഹരെ സര്‍വീസില്‍
കൊണ്ടുവരുന്നതിനെതിരെ
എട്ടുവീട്ടില്‍ പിള്ളമാരുടെ പാരമ്പര്യം
തങ്ങള്‍ക്കുമുണ്ടെന്ന് വിശ്വസിക്കുന്ന
കുറേ പിള്ളയോദ്ധാക്കളുടെ ചാവേര്‍പോരാട്ടമാണ്
നിങ്ങള്‍ ഇതുവരെ കണ്ടത്.

സര്‍കാര്‍ ജോലി മുഴുവന്‍
സവര്‍ണര്‍ക്കാവണം
നായര്‍ക്കാവണം
തെക്കര്‍ക്കാവണം എന്ന് ഉന്മാദിക്കുന്ന
അത് കഴിവ് കൊണ്ടാണെന്ന് അഭിമാനിക്കുന്ന കുറേ പപ്പുപ്പിള്ളമാര്‍ക്ക് ബോധക്കേടുണ്ടായോ എന്തോ >

സര്‍കാര്‍ സര്‍വീസില്‍ തെക്കന്‍ ജില്ലക്കാര്‍ ഇങ്ങനെ ഇടിച്ചുകേറുന്നതും മലബാറിലെ ജോലികള്‍ മുഴുവന്‍ അവര്‍ കയ്യടക്കുന്നതും വെറും കഴിവുകൊണ്ട് മാത്രമല്ലെന്നും ക്രിമിനല്‍ കുറ്റങ്ങളുടെ അകമ്പടിയോടെയാണെന്നും
പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു.

ചോദ്യപേപ്പര്‍ ചോര്‍ത്തല്‍
മൊബൈല്‍ ഫോണ്‍ വഴി ഉത്തരം നല്‍കല്‍
മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍
റാങ്ക്ലിസ്റ്റില്‍ മുകളില്‍ കയറല്‍
ഇത്യാദികളായ കലാപരിപാടികളുടെ
ഏറ്റവും പുതിയ വേര്‍ഷനാണോ ഈ കാണുന്നതെന്ന് സംശയിക്കണം

പത്തുകൊല്ലത്തെ നിയമനം പുനപ്പരിശോധിക്കുമെന്ന് പ്രസ്താവന നടപ്പാക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള വിഭാഗങ്ങളില്‍ ഇവരാരും ഇരിക്കുന്നില്ലെന്ന് കൂടി സര്‍കാര്‍ താല്‍കാലികമായി ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇല്ലെങ്കില്‍ മലപോലെ വന്നത് എലിപോലെ പോയി
എന്ന ഗതിയാവും നമുക്ക്

വേണം ഒരു മലബാര്‍ മെമ്മോറിയല്‍

സുദേഷ് എം രഘു said...

പ്രിയ ചിത്രകാരാ,
ഇതിനേക്കാള്‍ വലിയ തട്ടിപ്പ് പതിറ്റാണ്ടുകളായി പി എസ് സി നടത്തിവരുന്നുണ്ട്. അതിലൂടെ മെറിറ്റില്‍ നിയമനത്തിന് അര്‍ഹതയില്ലാത്ത ഈ പിള്ളവര്‍ഗക്കാര്‍ ഉദ്യോഗം നേടിക്കൊണ്ടിരിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. ഈ ലേഖനം വായിക്കൂ:
മെറിറ്റും സംവരണവും: പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം

കുഞ്ഞുവര്‍ക്കി said...

ഇത് കേവലം ഒരു തട്ടിപ്പല്ലേ ചിത്രകാരാ?.. ഇതിലും ജാതീയത ചേര്‍ക്കണോ? ഇത്തരം ആളുകള്‍ എല്ലാ സമുദായത്തിലും ഇല്ലേ?

സുദേഷ് എം രഘു said...

ഗൂഗിളമ്മച്ചിയെക്കൊണ്ട് തോറ്റു. ഈയുള്ളവനിട്ട കമന്റും സ്പാമില്‍ പോയെന്നു തോന്നുന്നു. ഒന്നു നോക്കണേ ചിത്രകാരാ.

ശ്രീജിത് കൊണ്ടോട്ടി. said...

പോസ്റ്റ്‌ വായിച്ചു.. ഇപ്പോള്‍ ചിത്രകാരന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ വളരെ കുറവാണല്ലോ. പുതിയ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.. !

chithrakaran:ചിത്രകാരന്‍ said...

ഗൂഗിള്‍ സമുദ്രത്തില്‍ മുങ്ങിപ്പോയ സുദേഷിന്റെ കമന്റ് മെയിലില്‍ നിന്നും കണ്ടെടുത്ത് പോസ്റ്റുന്നു. കമന്റെഴുതുന്നവര്‍ പബ്ലീഷ് ചെയ്യുന്നതിനു മുന്‍പ് കോപ്പി ചെയ്യാന്‍ ഓര്‍മ്മിക്കുക.

സുദേഷ് എം ആര്‍ has left a new comment on your post "പിള്ളമാരുടെ സ്വന്തം പി.എസ്.സി.":പ്രിയ ചിത്രകാരാ,
ഇതിനേക്കാള്‍ വലിയ തട്ടിപ്പ് പതിറ്റാണ്ടുകളായി പി എസ് സി നടത്തിവരുന്നുണ്ട്. അതിലൂടെ മെറിറ്റില്‍ നിയമനത്തിന് അര്‍ഹതയില്ലാത്ത ഈ പിള്ളവര്‍ഗക്കാര്‍ ഉദ്യോഗം നേടിക്കൊണ്ടിരിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. ഈ ലേഖനം വായിക്കൂ:
മെറിറ്റും സംവരണവും: പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം

Alex said...

കുഞ്ഞിവര്‍ക്കി പറഞ്ഞതിനോട് യോജിക്കുന്നു. എന്തും ഏതും ജാതി കണ്ണടയിലൂടെ മാത്രം കാണുന്നത് ഒരു രോഗം തന്നെയാണ്. തട്ടിപ്പുകാരുടെ ജാതി തിരയുക തന്നെ വേണമെങ്കില്‍ ആദ്യം ഇന്ത്യാമഹാരാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ സ്പെക്ട്രം അഴിമതി നടത്തിയവന്റെ ജാതിയില്‍ നിന്നും തുടങ്ങണം. യേത്..

ശ്രീജിത് കൊണ്ടോട്ടി. said...

വളരെ നല്ല പോസ്റ്റ്‌, പി.എസ്.സി നിയമന കുറ്റകൃത്യങ്ങളില്‍ ഒരു അഭിലാഷ്‌ പിള്ളയോ, ജെ.പിയോ മാത്രം ആണ് കുറ്റക്കാര്‍ എന്ന് തോന്നുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവര്‍ നിയന്ദ്രിക്കുന്ന തൊഴില്‍ സംഘടനകള്‍ക്കും ഇതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവില്ല. മെമ്പര്‍ ഷിപ്പും കൊണ്ട് സര്‍ക്കാര്‍ ജോലിക്കാരെ തങ്ങളുടെ സംഘടനയിലേക്ക്‌ ചേര്‍ക്കാനും സ്ഥലം മാറ്റം, ഉദ്യോഗക്കയറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും ഇടപെടാനും കഴിവുള്ള ഇക്കൂട്ടര്‍ ലക്ഷങ്ങള്‍ വാങ്ങി നിയമ തട്ടിപ്പ് നടത്തിയാലും അത്ബുധപ്പെടെണ്ട കാര്യമില്ല..

നിസ്സഹായന്‍ said...

പിള്ളകളെ തനിച്ചു പറയണ്ട, ആകെ മൊത്തം നായനുകളും ചെട്ടിയാരുകളും പതിനെട്ടു ശതമാനത്തിനകത്താണ്. പക്ഷെ ഈ പരിഷകളാണ് എണ്ണത്തിലും വണ്ണത്തിലും മുഴുവന്‍ സര്‍ക്കാര്‍ ജോലിയും അതിലെ നിര്‍ണായകസ്ഥാനങ്ങളും കൈയടക്കിവെച്ചിരിക്കുന്നത്. എത്രയോ നാളുകളായി തുടങ്ങിയ ഇതുമാതിരിയുള്ള തരികിടപരിപാടികളിലൂടെയായിരിക്കും ഇവന്മാര്‍ ഈ സ്ഥാനത്തെത്തിയിരിക്കുന്നത്. കേരളസംസ്ഥാനരൂപീകരണം മുതലുള്ള നിയമനങ്ങള്‍ പരിശോധിച്ചാല്‍ നായനുകളുടെ വൃത്തികേടുകളായിരിക്കും അതില്‍ മുഴുവന്‍. ഇവരുടെ വൃത്തികേടുകള്‍ ചരിത്രപരമായതിനാല്‍ ഇതിലൊന്നും അത്ഭുതത്തിനു വകയില്ല.

ഇവരേക്കാള്‍ കേമന്മാരാണ് വേറൊരു മതക്കാര്‍. അധികാരവും സമ്പത്തും രാജ്യാന്തരസ്വാധീനവും എന്തിന് ഇന്ത്യന്‍ ഭരണകൂടം നിയന്ത്രിക്കുന്നതു തന്നെ ലവന്മാരായതിനാല്‍ രോമത്തില്‍ കൂടി തൊടാന്‍ പറ്റില്ല. രണ്ടുകൂട്ടരും സഖ്യകക്ഷികളുമാണ്. അതുകൊണ്ടാണ് 'ഇതൊക്കെ വെറും അഴിമതിയായി കണ്ടാല്‍ പോരെ, അതിലെല്ലാം ജാതി കാണുന്നതെന്തിന്' എന്ന് രണ്ടു വക്താക്കള്‍ മുകളില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

But they have strictly followed the reservation qts ..and they were trying to continue it but the police stopd it,What to do? Thats how the Iththa(Bahrain) got the post!!!

P.M. said...

"എവിടെ ലൈഫ് ബോയ്‌ ഉണ്ടോ ,അവിടെ ആരോഗ്യമുണ്ട്."എവിടെ അഴിമതി ഉണ്ടോ അവിടെ ഡോഗര്‍ ഉണ്ടായിരിക്കും.ഉറപ്പ്. എല്‍ ഐ സീ.തട്ടിപ്പ്,ടൂ ജീ (റാടിയ=പകുതി ഡോഗേര്‍.)തട്ടിപ്പ്,ഇപ്പോളിതാ നിയമന തട്ടിപ്പ്."അഴിമതി ഞങ്ങളുടെ ജന്മാവകാശം "എന്നതാണ് ഡോഗര്‍ മുദ്രാവാക്യം.

antichitrakaran said...

Ivante antnair feelings purathu varunna veroru blog.