Wednesday, December 15, 2010

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു !

ചിത്രകാരന് ഇപ്പോള്‍ ബ്ലോഗുകള്‍ വായിക്കാനോ സ്വന്തം ബ്ലോഗോ മെയിലോ പരിശോധിക്കാന്‍ പോലുമോ സമയം ലഭിക്കാതിരിക്കുകയാണ്. അതുകൊണ്ട് പുതിയ പോസ്റ്റുകളൊന്നും  എഴുതാനാകുന്നില്ല. തലക്കകം ഏതാണ്ട് എംടി.വാസുദെവന്‍ നായരായിരിക്കയാണ്. ചില സുഹൃത്തുക്കള്‍ എന്തേ പുതിയ പോസ്റ്റൊന്നുമില്ലേ എന്ന് ചോദിക്കുന്നു. ചിലര്‍ പഴയ പോസ്റ്റുകള്‍ റീപോസ്റ്റു ചെയ്തുകൂടെ എന്നും. രണ്ടാമതു പറഞ്ഞതാണെളുപ്പം. ഏതാണ്ട് നാലുവര്‍ഷം മുന്‍പ് , അതായത് April 30, 2007ന് പ്രസിദ്ധീകരിച്ച പോസ്റ്റ് ഒന്നുകൂടി പൊസ്റ്റ് ചെയ്യുന്നു. കമന്റ് എഴുതുന്നവര്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ ഗൂഗിളിന് എന്തൊ സാങ്കേതിക പ്രശ്നമുള്ളതുകൊണ്ടാണെന്നു തോന്നുന്നു... കമന്റുകള്‍ പബ്ലിഷ് ആകാതെ അപ്രത്യക്ഷമാകുന്നുണ്ട്. കമന്റ് പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് ഒന്നു കോപ്പി ചെയ്തു വക്കുന്നത് നന്നായിരിക്കും . പോസ്റ്റ് താഴെ :


ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആര്‍ക്കുവേണ്ടിയായിരുന്നു?

ഈ ചോദ്യം ചോദിക്കാനുള്ള കാരണം പറയാം.

സ്വാതന്ത്ര്യത്തിനു ശേഷം 60 വര്‍ഷം പിന്നിട്ടിട്ടും, ഇന്ത്യന്‍ ജനതയുടെ 90 ശതമാനവും തങ്ങളുടെ കുലത്തൊഴിലുകളുടെ നുകത്തിനു കീഴിലും, സമൂഹത്തിന്റെ ജാതീയമായ നീരാളിപ്പിടുത്തത്തിനു കീഴിലും, അപമാനകരമായ പാരതന്ത്ര്യം അനുഭവിക്കുന്നവരായി ശേഷിക്കുന്നു എന്ന സത്യം, നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിമര്‍ശന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു.

60 വര്‍ഷം മുമ്പ്‌ നാം നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം ഒറ്റക്ക്‌ പുഴുങ്ങി തിന്നതാരാണ്‌?
ഇന്ത്യന്‍ ജനതയിലെ നാലോ അഞ്ചോ ശതമാനം വരുന്ന ബ്രാഹ്‌മണര്‍ക്കും, നാടുവാഴികള്‍ക്കും, അവരുടെ ജാരസംസര്‍ഗ്ഗത്താല്‍ ഉയര്‍ത്തപ്പെട്ട്‌ സവര്‍ണ്ണജാതിപ്പട്ടം ലഭിച്ച ന്യൂനപക്ഷത്തിനും മാത്രമായി ഇന്ത്യയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഈ അപൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക്‌ സത്യത്തില്‍ അനാവേശ്യമായിരുന്നു;എന്നു മാത്രമല്ല; അപകടകരം കൂടിയായിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യം!


വെള്ളക്കാരന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ഒരു ദൈവദൂതനെപ്പോലെയാണ്‌.
ഇതു പറയുന്നത്‌ 250 വര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ സാമൂഹ്യമായ അധപതന കാലത്തെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

ബ്രാഹ്‌മണരും നാടുവാഴികളും അവരുടെ ജാരസന്തതികളായ മറ്റു സവര്‍ണ്ണരും കൂടി ഭൂരിപക്ഷമായ കൃഷിക്കാരന്റെയും തൊഴിലാളികളുടെയും ചോരയൂറ്റിക്കുടിച്ചുകൊണ്ടിരുന്ന ആ പ്രാകൃത കാലത്തെ ഒന്നോര്‍ത്തുനോക്കൂ!

ഭക്തിപ്രസ്‌ഥാനത്തിന്റെ ഭാഗമായി നിലവില്‍ വന്ന രണ്ടായിരം വര്‍ഷക്കാലത്തെ ആ അടിമ സംസ്‌കൃതിയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശംഖദ്വനിയുമായി കടന്നുവന്ന ബ്രിട്ടീഷുകാരന്‍ ഹിന്ദു പുരാണങ്ങളില്‍ കാണുന്ന ഏത്‌ ദൈവത്തെക്കാളും ശക്തനായ ദൈവതുല്യനാണ്‌.

ബ്രിട്ടീഷുകാരന്റെ മതം എന്തോ ആയിക്കൊള്ളട്ടെ, അവന്റെ ഭാഷ ഏതോ ആയിക്കൊള്ളട്ടെ ,അവന്‍ ഒരു പക്ഷേ ഇന്ത്യയെ കൊള്ളയടിച്ചിരിക്കാം.
എങ്കിലും, കോമാളിക്കളി പോലുള്ള ബിംബാരാധനതൊട്ട്‌ , താത്വികമായ അദ്വൈദം വരെ ഛര്‍ദ്ദിക്കുന്ന ഏതു ശങ്കരാചാര്യന്‍ നമ്പൂതിരിപ്പാടിനെക്കാളും മനുഷ്യത്വമുള്ളവനായിരുന്നു ബ്രിട്ടീഷുകാരന്‍!

ബ്രിട്ടീഷുകാരന്റെ കൈയില്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു.
ഇന്ത്യക്കാരെ ബ്രാഹ്‌മണനെപ്പോലെ സര്‍വ്വകാലവും തങ്ങളുടെ അടിമകളാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്ക്‌ പുരാണങ്ങള്‍ രചിക്കാമായിരുന്നു.

മുഗളന്മാരെയും, ടിപ്പുവിനെയും പോലെ സര്‍വ്വരെയും മത പരിവര്‍ത്തനം നടത്തി തങ്ങളുടെ ഇച്ഛാനുവര്‍ത്തികളാക്കമായിരുന്നു.
എന്നിട്ടും, ബ്രിട്ടിഷുകാരന്‍ അതൊന്നും ചെയ്യാതെ ... ഇന്ത്യയില്‍ കോടതികള്‍ സ്‌ഥാപിച്ചു.
എന്തിനാണ്‌ ഈ കോടതികള്‍?!
ഏത്‌ യോഗ്യനെ വേണമെങ്കിലും കോടതിയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യലെ ഏത്‌ ഭരണാധികാരിക്കും കൊല്ലാനുള്ള അവകാശമുണ്ടായിരുന്നല്ലോ.

അതെ, ബ്രിട്ടീഷുകാര്‍ വിഡ്ഢികളാണ്‌.
ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

അന്ന്‌ ബ്രിട്ടീഷുകാരന്‍ കല്‍പ്പിച്ചാല്‍ ഏത്‌ മുന്തിയ ക്ഷത്രിയനും,വിളക്കിത്തല നായരും, പട്ടരും ബ്രിട്ടീഷുകാരന്റെ ചുമട്ടുകാരനായി എത്ര ചാക്ക്‌ കുരുമുളക്‌ വേണമെങ്കിലും ബ്രിട്ടീഷുകാരന്റെ കപ്പലിലെത്തിച്ചു കൊടുക്കുമായിരുന്നല്ലോ!

വിക്രമാദിത്യന്റെ മയൂരസിംഹാസനം ഇന്ത്യയില്‍ വന്ന്‌ കൊള്ളയടിക്കാനായി ബ്രിട്ടീഷുകാരന്‌ റോഡും പാലവും തീവണ്ടിയും ഭാരതമാതാവിനു സമര്‍പ്പിക്കേണ്ട ഗതികേടൊന്നുമില്ലായിരുന്നു.

എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു.
അതു കൊണ്ടാണല്ലോ നാട്ടുകാരെ മുഴുവന്‍ ജാതിഭേദമില്ലാതെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ , എന്താണ്‌ രാജഭരണം?
എന്താണു ജനാധിപത്യം?
എന്താണ്‌ മനുഷ്യാവകാശം?
എന്താണ്‌ ഗവണ്മെന്റ്‌?
എന്നെല്ലാം നമ്മുടെ തലക്കകത്തേക്ക്‌ കോരി ഒഴിച്ചുതന്നത്‌.

നമ്മുടെ ഇറച്ചിവെട്ടുകാരന്‍ പരശുരാമന്‍ നമ്പൂതിരിയോട്‌ ഒന്ന്‌ അരുളി ചെയ്‌തിരുന്നെങ്കില്‍ തനിക്കു താഴെയുള്ള സകലമാനജാതി ഇന്ത്യക്കാരുടെയും തലയറുത്ത്‌ വിക്‌ടോറിയ രാജ്നിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച്‌ നമ്പൂതിരി സാഷ്‌ടാഗം പ്രണമിക്കുമായിരുന്നില്ലെ?

പകരമായി നസ്രാണി ദൈവങ്ങളെ പൂജിക്കാനുള്ള കുത്തകാവകാശം ബ്രാഹ്‌മണര്‍ക്ക്‌ പതിച്ചു നല്‍കിയാല്‍ രാജ്ഞിയെ തിരുമേനി അനുഗ്രഹിക്കുകയും ചെയ്‌തേനെ!

എന്തു ചെയ്യാം ബ്രിട്ടീഷുകാരന്റെ സംസ്‌ക്കാരവും രാജഭക്‌തിയിലെ സത്യസന്ധതയും അവരെ (ഇന്ത്യക്കാരെ) ശക്‌തരാക്കാനും ബ്രിട്ടീഷുകാരനെതിരെ നന്ദിയില്ലാത്ത സ്വാതന്ത്ര്യ സമരം നയിക്കാനും പ്രേരിപ്പിച്ചു.


രണ്ടായിരം വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരന്‍ സംസ്‌ക്കാരസമ്പന്നനായി വാണരുളുന്ന കാലത്ത്‌ മധ്യധരണ്യാഴിയില്‍ ചൂണ്ടയിട്ട്‌ കഷ്‌ടിച്ച്‌ ഉപജീവിച്ചിരുന്ന ബ്രിട്ടീഷുകാരന്‍ സംസ്‌ക്കാരസമ്പന്നനാവുകയും ഇന്ത്യക്കാരന്‍ സംസ്‌ക്കാരം നഷ്‌ടപ്പെട്ട്‌ അടിമത്വത്തിലേക്കും അന്ധതയിലേക്കും കൂപ്പുകുത്തുകയും ചെയ്‌തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌?
ബുദ്ധദര്‍ശനത്തിനും അശോകചക്രവര്‍ത്തിക്കും എതിരായി ഭാരതത്തില്‍ രൂപംകൊണ്ട ഭക്തിപ്രസ്‌ഥാനമെന്ന ബ്രാഹ്‌മണ നാടുവാഴി കൂട്ടുകെട്ടിന്റെ ഫലമായി വിഷലിപ്‌തമായ ഇന്ത്യന്‍ സംസ്‌ക്കാരം നിര്‍ജ്ജീവമാകുകയും രോഗഗ്രസ്‌ഥമായ ഭാരതത്തിന്റെ ശരീരത്തിലേക്ക്‌ പുത്തന്‍ രോഗാണുക്കളെപ്പോലെ സംസ്‌ക്കാരശൂന്യരായ അടിമകളും , മുഗളരും ചേക്കേറുകയും ചെയ്‌തു.

എന്തുകൊണ്ട്‌ നാം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആയിരക്കണക്കിന്‌ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും തല്ലിയുടച്ച്‌, പീരങ്കികൊണ്ട്‌ തവിടു പൊടിയാക്കി അതിക്രമിച്ചു വന്ന വിദേശികളായ മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തിയില്ല?

നമ്മുടെ സഹോദരിമാരുടെയും, അമ്മയുടെയും, ഭാര്യയുടെയും പാതിവ്രത്യം കവര്‍ന്ന്‌ വാള്‍മുനക്കുമുന്നില്‍ നിര്‍ത്തി മതം മാറ്റി സാമ്രാജ്യം വിസ്‌തൃതമാക്കിയ ആ അപരിഷ്‌കൃത ഭരണാധികാരികള്‍ക്കെതിരെ ആരുടെയുംദേശസ്‌നേഹം എന്തുകൊണ്ടാണ്‌ പൊട്ടി ഒഴുകാതിരുന്നത്‌.?

പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ അന്ന്‌ ഭയാനകമായിരുന്നില്ലേ!

സത്യമിതാണ്‌,

ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച്‌ വളരെ പ്രാകൃതരായ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുകയല്ല ചെയ്‌തത്‌.

അവര്‍ നാട്ടില്‍ വിതച്ചത്‌ റെയില്‍പാളങ്ങളും, സ്‌കൂളുകളും, ആശുപത്രിയും, കോടതിയും, പോലീസ്‌ സ്‌റ്റേഷനും അറിവിന്റെ ഭാഷയായ ഇംഗ്ലീഷുമായിരുന്നില്ല.
മറിച്ച്‌ സംഘടിതവും വര്‍ഗ്ഗിയവുമായ ഒരു മതമായിരുന്നു.
തങ്ങളുടെ വിശ്വാസത്തിനെതിരെ ഉരിയാടുന്ന എന്തിനെയും കാഫിറായി കാണുന്ന അസഹിഷ്‌ണുതയുടെ മതമായിരുന്നു അവരുടെ മുഖ്യ ആയുധം.

മതവും വര്‍ഗ്ഗബോധവും തീണ്ടാതെ ബ്രാഹ്‌മണന്റെ വിഷമേറ്റു ബോധമറ്റു കിടന്ന ഇന്ത്യന്‍ ജനതയെ മുസ്ലീം ഭരണാധികാരികള്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആര്‍ക്കും തോന്നിയില്ല.

യഥാര്‍ത്ഥത്തില്‍ ഇരുട്ടിന്റെയും സംസ്‌ക്കാര ശൂന്യതയുടെയും ഇരുണ്ട ആ യുഗത്തില്‍ നിന്നല്ലേ ഭാരതീയന്‌ പ്രകാശത്തിന്റെയും,സംസ്‌കൃതിയുടെയും സ്വാതന്ത്ര്യം ആവശ്യമായിരുന്നത്‌.

ആ ഇരുണ്ട യുഗത്തിന്‌ ഒരു പരിസമാപ്‌തി നല്‍കിയ ബ്രിട്ടീഷുകാരുടെ ആഗമനത്തെയാണ്‌ ഞാന്‍ സ്വതന്ത്രയായി മനസ്സിലാക്കുന്നതും ആദരിക്കുന്നതും.

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

കാരണം, മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം മനസ്സിന്റെ സ്വാതന്ത്ര്യമാണ്‌.
പക്ഷേ , ആ സ്വാതന്ത്ര്യം 1947 മുതല്‍ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്നത്തെ ഇന്ത്യക്കാരന്റെ രണ്ടായിരം വര്‍ഷം പഴക്കമുള്ള അടിമ മനസ്സിനു വേണ്ടത്‌ ആരാധനാമൂര്‍ത്തികളെയാണ്‌.
ലോകചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിചേര്‍ക്കാനായി ചില സവര്‍ണ സംബന്ന കുടുംബങ്ങള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചിരുന്നു.
പക്ഷേ ഈ ത്യാഗങ്ങളൊന്നും ഇന്ത്യക്കാരന്‌ വേണ്ടായിരുന്നു.
കാരണം, അവന്റെ ആകാശം പരിമിതപ്പെടുത്താനേ ഇവരുടെ ത്യാഗങ്ങള്‍ ഉപകരിച്ചുള്ളൂ.

ബ്രിട്ടീഷുകാരന്‍ കുറച്ചുകാലം കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അമേരിക്കയുടെ സ്‌ഥാനത്ത്‌ ഇന്ത്യയുമുണ്ടായേനെ!
എങ്കിലും ബ്രിട്ടീഷുകാരെ....
നിങ്ങള്‍ക്ക്‌ നന്ദി!!
ഞങ്ങളെ മനുഷ്യരാക്കിയതിന്‌,
ബ്രാഹ്‌മണന്റെ രക്തദാഹത്തില്‍ നിന്നും അല്‍പ്പസമയത്തേക്കെങ്കിലും മോചനം നല്‍കിയതിന്‌!! ഞങ്ങള്‍ക്ക്‌ ലോക ഭാഷയും, നിങ്ങളുടെ സംസ്കാരത്തിന്റെ തണലും നല്‍കി അനുഗ്രഹിച്ചതിന്‌.
ഞങ്ങള്‍ക്ക്‌ കോടതിയും, റെയില്‍ വെയും, പോസ്‌റ്റോഫീസും, സ്കൂളുകളും തന്ന്‌ നാഗരികരാക്കിയതിന്‌.


സ്വാതന്ത്ര്യ സമരമെന്ന തെമ്മാടിത്തത്തിന്‌ ഞങ്ങളോട്‌ പൊറുക്കുക.
നിങ്ങള്‍ നല്‍കിയ ഒരു തരി വെളിച്ചം അയ്യായിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ പൊലിഞ്ഞുപോയിരുന്ന സംസ്‌ക്കരത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു.
നന്ദി നന്ദി...

14 comments:

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന് ഇപ്പോള്‍ ബ്ലോഗുകള്‍ വായിക്കാനോ സ്വന്തം ബ്ലോഗോ മെയിലോ പരിശോധിക്കാന്‍ പോലുമോ സമയം ലഭിക്കാതിരിക്കുകയാണ്. അതുകൊണ്ട് പുതിയ പോസ്റ്റുകളൊന്നും എഴുതാനാകുന്നില്ല. തലക്കകം ഏതാണ്ട് എംടി.വാസുദെവന്‍ നായരായിരിക്കയാണ്. ചില സുഹൃത്തുക്കള്‍ എന്തേ പുതിയ പോസ്റ്റൊന്നുമില്ലേ എന്ന് ചോദിക്കുന്നു. ചിലര്‍ പഴയ പോസ്റ്റുകള്‍ റീപോസ്റ്റു ചെയ്തുകൂടെ എന്നും. രണ്ടാമതു പറഞ്ഞതാണെളുപ്പം. ഏതാണ്ട് നാലുവര്‍ഷം മുന്‍പ് , അതായത് April 30, 2007ന് പ്രസിദ്ധീകരിച്ച പോസ്റ്റ് ഒന്നുകൂടി പൊസ്റ്റ് ചെയ്യുന്നു.

കമന്റ് എഴുതുന്നവര്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ ഗൂഗിളിന് എന്തൊ സാങ്കേതിക പ്രശ്നമുള്ളതുകൊണ്ടാണെന്നു തോന്നുന്നു... കമന്റുകള്‍ പബ്ലിഷ് ആകാതെ അപ്രത്യക്ഷമാകുന്നുണ്ട്. കമന്റ് പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് ഒന്നു കോപ്പി ചെയ്തു വക്കുന്നത് നന്നായിരിക്കും .

Jijo said...

എന്റമ്മോ, ഇത്രേം മുഴുത്തതൊക്കെ ഇതിനകത്ത് കിടപ്പുണ്ടായിരുന്നോ?

ചിത്രകാരൻ ഒരു കാര്യം മറന്നു. പൂജയും വിദ്യയുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ബ്രാഹ്മണനെ അധികാരത്തിന്റെ മുകൾത്തട്ടിലെത്തിച്ചത് ചിത്രകാരൻ പറഞ്ഞ അതേ ബ്രിട്ടീഷുകാരാണ്‌. ഭരണം ആയുധം കൊണ്ടല്ല ബുദ്ധികൊണ്ടാണെന്ന് ബ്രിട്ടീഷുകാരൻ കാണിച്ചപ്പോൾ ക്ഷത്രിയന്റെ കയ്യിൽ നിന്നും രാജാധികാരം ബ്രാഹ്മണന്റെ കയ്യിലേയ്ക്ക് മറിയുകയായിരുന്നു. ബ്യൂറോക്രസിയും കോടതിയും വ്യവസായവും എല്ലാം ബ്രാഹ്മണ്യം കയ്യടക്കി. ബ്രാഹ്മണ്യത്തിന്റെ സഹായത്തോടെ തന്നെയാണ്‌ ബ്രിട്ടീഷുകാരൻ ഇന്ത്യ ഭരിച്ചത്. ഒരുവിധം സെറ്റപ്പൊക്കെ ആയിക്കഴിഞ്ഞപ്പോൾ പിന്നെ പാരതന്ത്ര്യം പതുക്കെ മൃതിയേക്കാൾ ഭയാനകമായി.

(വളരെ ജെനറലൈസ് ചെയ്തതാണ്‌. ഈ പോസ്റ്റിന്റെ അതേ ലെവലിൽ)

Anonymous said...

ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

1870 ല്‍ ഇന്‍ഡ്യയില്‍ സംഭവിച്ച ക്ഷാമത്തെക്കുറിച്ച് Mike Davis ന്റെ “Late Victorian Holocausts” എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. El Nino കാരണമുണ്ടായ വരള്‍ച്ച പട്ടിണിക്ക് തുടക്കം കുറിച്ചു. ഡക്കാണിലെ വിളകളെല്ലാം നശിച്ചു. എന്നാല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന Lord Lytton 3.25 ലക്ഷം ടണ്‍ ഗോതമ്പ് ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിച്ചു. ഈ “the most colossal and expensive meal in world history” യുടെ യഥാര്‍ത്ഥ വില 1.2 കോടി മുതല്‍ 2.9 കോടി ഇന്‍ഡ്യക്കാരുടെ ജീവനായിരുന്നു.

ഇന്നത്തെ അവസ്ഥയും വ്യത്യസ്ഥമല്ല. കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം

ചിത്രകാരന്‍ മഞ്ഞ കണ്ണട മാറ്റിവെച്ച് ലോകത്തെ കാണുന്നത് നല്ലതായിരിക്കും.

Deepu said...

ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ മത പരിവര്‍ത്തനം സാധ്യമാകാഞ്ഞതോ അതോ അവര്‍ അതിനു തുനിയാഞ്ഞതോ? എന്തായാലും സ്പെയിന്‍കാരെയും പോര്ടുഗീസുകരെയും പോലെ മതഭ്രാന്ത്‌ അവര്‍ക്കില്ലായിരുന്നു എന്നനുമാനിക്കാം. സ്പെയിന്‍/പോര്ടുഗീസുകാരെ പോലെ തങ്ങളുടെ സംസ്കാരവും മതവും അധിനിവേശത്തിലൂടെ അവര്‍ ആരെയും അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞില്ല, പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ അവര്‍ക്ക്‌ അധികാരമുണ്ടായിടത്തൊക്കെ അത് സാധിച്ചിട്ടുണ്ട്. അവരായിരുന്നു ഇന്ത്യയില്‍ ബ്രിട്ടീഷുകാരെ പോലെ ആദിപത്യം സ്ഥാപിചിരുന്നതെന്കില്‍ ഇന്ത്യാ ഇന്ന മറ്റൊരു ബ്രസീലോ, മെക്സിക്കൊയോ ആകുമായിരുന്നു.

ബിജു ചന്ദ്രന്‍ said...

ഉണ്ടും, ഭോഗിച്ചും, വേട്ടയാടിയും, ജീവിച്ച തനി ആഭാസന്മാരായ ഇന്ത്യയിലെ പന്ന രാജാക്കന്മാരെയൊക്കെ തല്ലി ഒതുക്കി, ജനാധിപത്യത്തിന് പറ്റിയ മണ്ണായി ഇന്ത്യയെ വികസിപ്പിച്ചത് ബ്രിടീഷുകാരാണ് എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിച്ചതിനു ചിത്ര കാരന് നന്ദി. മൈസൂര്‍ കടുവയായി വിശേഷിപ്പിക്കപ്പെടുന്ന ടിപ്പു, എന്ന ബാര്‍ബേറിയന്‍ , മത ഭ്രാന്തന്‍ സുല്‍ത്താനെയൊക്കെ അവസാനിപ്പിച്ചതിന് ലോര്‍ഡ്‌ വെല്ലസ്ലിയോടൊക്കെ നാം കടപ്പെട്ടിരിക്കുന്നു. ലവനോക്കെ ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ എങ്ങനെയിരുന്നെനെ?

Sameer Thikkodi said...

ചിത്രകാരനെ വധിക്കാന്‍ ഒരു പഴശ്ശി ഇനിയും ജനിക്കാനിരിക്കുന്നു .. ചോറിങ്ങും കൂറങ്ങും ...

ബ്രിട്ടീഷുകാര്‍ സൂര്യന്‍ അസ്തമിക്കാത്ത (?) സാമ്രാജ്യത്തിന്റെ അധിപര്‍ ആയിരുന്നല്ലോ ? ഇപ്പറഞ്ഞതൊക്കെ അവിടെയെല്ലാം ബാധകമാവുമോ എന്തോ ? അതോ ടിപ്പുവും മുഗളരും സുല്‍ത്താന്മാരും മാത്രമേ പ്രശ്നക്കാരായിരുന്നു ള്ളോ ?

ഭിന്നിപ്പിച്ചു ഭരിച്ചു കട്ട് കുളം തോണ്ടി ഒഴിച്ചിട്ടു പോയ ഇവിടെ ഇന്ഗ്ലീഷും കവാത്തും (സായ്പ്പിന്റെ )അല്ലാതെ എന്ത് ഇട്ടേച്ചു പോയി ? നമ്മള്‍ ഇന്ത്യക്കാരെ അടിമകളായി പണിയെടുപ്പിച്ച് അവരുടെ സൌകര്യത്തിനു വേണ്ടി പണിതിട്ട ചില പാലവും റോഡുമല്ലാതെ .. എന്തുണ്ട് നമുക്ക് ?
ഇന്നും വിമര്‍ശന വിധേയമായ വിദ്യാഭ്യാസ രീതി ?

Malayalam Lyrics said...

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

Superb Buddy...

അനാമിക said...

ചിലകാര്യങ്ങളില്‍ ചിത്രകാരനോട് യോജിക്കാതെ വയ്യ.
ബ്രിട്ടീഷ്‌കാര്‍ ഇന്നും ഇന്ത്യ ഭരിചിരുന്നുവെങ്കില്‍ ഇന്ത്യയും ഒരു കുഞ്ഞ് അമേരിക്ക ആയിരുന്നേനെ. കടിപിടികൂടി കയ്യിട്ടു വാരി ജീവിച്ചു ഭരിച്ചു മുടിച്ച നാട്ടുരാജാക്കന്മാര്‍ പല്ലക്കില്‍ പോകുന്ന വഴിയില്‍ നിന്നും ഈ അനാമികയും എറാന്‍ മൂളി മാറി നില്ക്കേിണ്ടി വരുമായിരുന്നു.സ്വേചാധിപത്യ രാജാവാഴ്ചയില്‍ നിന്നും ജനാധിപത്യ ശക്തിയിലേക്ക് ഇന്ത്യയെ മോചിപ്പിച്ച ബ്രിട്ടീഷ്‌കാരെ നന്ദിയോടെയല്ലാതെ ഒരു ഇന്ത്യാകാരനും ഓര്ത്തു പോകരുത്. അടിമത്തവിസര്ജ്യെമായ എറാന്‍ മൂളലില്‍ നിന്നും ആത്മാഭിമാനത്തിന്റെ വിത്ത് പാകിയ പാശ്ചാത്യ സംസ്കാരം വഴിവെട്ടി തന്ന പാത ഇന്ത്യയെ നയിച്ചത് നന്ദികേടിന്‍റെ അധോമണ്ഡലത്തിലേക്കാണ്‌. അത് വഴി ഇന്ത്യകാര്‍ നേടിയെടുത്തതോ ...കാല് ഉടക്കി വീണു പോകാന്‍ വിധിച്ച ഫുട്പാത്ത് നടത്തവും ..ഉള്ഘടനതിന്റെ കുരവ തീരുന്നതിനു മുന്പ് ‌ ഇടിഞ്ഞു വീഴുന്ന പാലങ്ങളും ..മഴ പെയ്താല്‍ കുളിക്കാന്‍ ഇറങ്ങാവുന്ന റോഡുകളും .....ഇമ്മാതിരി അഴിമതി കുളം തോണ്ടുന്ന ജനാധിപത്യവും....അതൊക്കെ അവിടെ നില്ക്കതട്ടെ.... ചോരകൊടുത്തു നേടിയ സ്വാത്രന്ത്യം തലമുറകള്‍ അനുഭവിക്കട്ടെ
അപരിഷ്കൃതരും അസഹിഷ്ണുക്കളും സ്വേചാധിപതികളും ആയ മുഗുളന്മാര്‍ വാള്മുളനയില്‍ നിര്ത്തി മതപരിവര്ത്ത നം നടത്തി ...അഞ്ഞൂറ് വര്ഷം മുന്പ്ര‌ ഉണ്ടായിരുന്ന ഭാരതസംസ്കാരം ഒലിപ്പിച് കളഞ്ഞ ചരിത്രം പഠിച്ചു ഇന്ത്യയില്‍ ജനിച്ചു പോയതിനെ ഓര്ത്തുര സ്വയം പ്രാകുന്ന ചിത്രകാരാ ...ഒരു വലിയ വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു മതത്തെ അവഹേളിക്കുന്നത് നിര്ത്തു ക... അറിഞ്ഞു കൊണ്ട് വിമര്ശി്ക്കുക ..ചിത്രകാരനും സഹിഷ്ണുത ആകാം

Muralee Mukundan , ബിലാത്തിപട്ടണം said...

‘എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു...
അതുകൊണ്ടാണല്ലോ ആഗലേയപണ്ഡിതരായും,അല്ലാതെയും ഞങ്ങളൊക്കെ ജാതീം,മതോം,കൊതോമൊന്നുമില്ലാതെ എല്ലാമനുഷ്യാവകാശ സ്വതന്ത്ര്യത്തോടും കൂടി ഇവിടെ മതിച്ചു വാഴുന്നത്...!


എല്ലാം വള്ളിപുള്ളിതെറ്റാതെ അസ്സലായി പറഞ്ഞിരിക്കുന്നു..കേട്ടൊ ചിത്രകാരാ

vasanthalathika said...

ചിത്രകാരാ..വസന്തലതിക ശിശിരനിന്ദ്ര വിട്ടുണര്‍ന്നു.[പോകല്ലേ എന്നാരും പറഞ്ഞിട്ടല്ല]

sandhu said...

alochikkarundu enganoko thanee

Vinu said...

ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനുമുപരിയായി തങ്ങളുടെ രാജ്ഞിക്ക്‌ പരമാധികാരമുള്ള ഈസ്റ്റ്‌ ഇന്‍ഡ്യ കമ്പനിക്ക്‌ വാണിജ്യപരമായി ഇടപെടാനുള്ള ഒരു സാമൂഹ്യസ്ഥിതി ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരണ്റ്റെ പ്രധാന ലക്ഷ്യം. അതിനായി കുറെ സ്കൂളുകളും കോടതികളും പിന്നെ പാലങ്ങളും, റെയില്‍വെയും വേണ്ടി വന്നു എന്നതു നമ്മുടെ ഭാഗ്യം. കച്ചവടം ചെയ്യാന്‍ വന്നവര്‍ എന്തിനു ഭരണത്തില്‍ കൈ കടത്തി എന്നു ചോദിച്ചാല്‍ സ്വസ്ഥമായി കച്ചവടം ചെയ്യാന്‍ വേറെ വഴിയില്ലായിരുന്നു എന്നു വേണം കരുതാന്‍. ആഭ്യന്തര കലാപങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും അഫ്ഘാനിസ്താനിലും പാക്കിസ്ഥാനിലും പിന്നെ നമ്മുടെ ഇന്ത്യയില്‍ തന്നെയും കച്ചവടം ചെയ്യാന്‍ ചില ആധുനിക കമ്പനികള്‍ ഇന്നു ചെയ്യുന്നതും ഇതൊക്കെ തന്നെ. ബ്രിട്ടീഷുകാരനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു, രാജ്ഞിയെടെ ഖജനാവു നിറയ്ക്കുക, അതിലൂടെ തണ്റ്റെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം. അതിനു വേണ്ടി ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ സൃഷ്ടിച്ച "മധ്യവര്‍ഗ്ഗം" തന്നെയാണു സ്വാതന്ത്ര്യാനന്തരം വരേണ്യവര്‍ഗ്ഗമായി പേരിനു സോഷ്യലിസം പാടി നടന്നു രാജ്യത്തെ മുഴുവന്‍ വാണിജ്യ വ്യവസായ സംരംഭങ്ങളും ഗവര്‍മണ്റ്റ്‌ വഴി കൈയ്യടക്കി താഴെ തട്ടിലുള്ളവരെ താഴെ തന്നെ നിര്‍ത്തിയതു എന്നും ഓര്‍ക്കുന്നതു നല്ലത്‌.

design........ said...

According to Sir Henry Bartle Frere (who sat on the Viceroy's Council), there were an estimated 8 or 9 million slaves in India in 1841. About 15% of the population of Malabar were slaves. Slavery was abolished in British India by the Indian Slavery Act V. of 1843.[4][82]

design........ said...

According to Sir Henry Bartle Frere (who sat on the Viceroy's Council), there were an estimated 8 or 9 million slaves in India in 1841. About 15% of the population of Malabar were slaves. Slavery was abolished in British India by the Indian Slavery Act V. of 1843.[4][82]