അമിതാഭ് ബച്ചന്റെ ബ്ലോഗും കേരളവും

അമിതാഭ് ബച്ചന്റെ ബ്ലോഗ്
                                     k-4
” Keralatiley ella malayalikalkum, ende namaskaram” !!
ഇന്ത്യയുടെ എക്കാലത്തേയും തലയെടുപ്പുള്ള നടനായ അമിതാഭ് ബച്ചന്‍ ഏഷ്യാനെറ്റ് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്ത് മലയാളത്തെക്കുറിച്ചും, കേരളത്തെക്കുറിച്ചും, മമ്മുട്ടി മോഹന്‍ലാലന്മാരെക്കുറിച്ചുമെല്ലാം തന്റെ ബ്ലോഗില്‍ വിസ്തരിച്ച് പോസ്റ്റുകളെഴുതിയിരിക്കുന്നു.ബൂലോകവാസികളായ നമ്മള്‍ ഇത്തരം കാര്യങ്ങള്‍ കാണാതെപോകുന്നത് കഷ്ടമാണെന്നതിനാല്‍ ബച്ചന്റെ ബ്ലോഗിലേക്ക് രണ്ടു ലിങ്കുകളിട്ട് നമ്മുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് വിലപിച്ച്, താല്‍ക്കാലികാശ്വാസ്വം കണ്ടെത്തുകയാണ് ചിത്രകാരന്‍.
നമ്മുടെ മമ്മുട്ടി മോഹന്‍ലാലന്മാര്‍ കൊട്ടിഘോഷിച്ച് ശിപായിമാരെ വച്ച് മലയാളം ബ്ലോഗ് തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം ചത്തുകിടക്കുകയാണെന്ന് തോന്നുന്നു...കാണാറില്ല :) മമ്മുട്ടിയും മോഹന്‍ലാലും മറ്റു മലയാള സെലിബ്രിറ്റികളും ബച്ചനെ കണ്ടു പഠിക്കണം. ബച്ചന്‍ ദിവസവും ഡയറി എഴുതുകയാണ് ബ്ലോഗിലൂടെ. അതുണ്ടാക്കുന്ന സുതാര്യതയും, ജനങ്ങളോടു നടത്തുന്ന വിനയത്തോടുകൂടിയുള്ള നേരിട്ടുള്ള ആശയവിനിമയവും എന്തുമാത്രം ആകര്‍ഷകവും, ഹൃദ്യവുമാണെന്ന് ഫാന്‍സ് അസോസിയേഷനുകളെ പോറ്റുന്ന നമ്മുടെ താര മാടംബികള്‍ക്ക് മനസ്സിലാകുന്നില്ലല്ലോ എന്ന് ആലോചിച്ചു പോകുന്നു. കേരളത്തിന്റെ ബ്രാന്‍ഡ് ഇമേജ് ഉയര്‍ത്തുന്ന പരാമര്‍ശങ്ങളാണ് ബച്ചന്റെ ബ്ലോഗിലുള്ളത് എന്നതിനാല്‍ നമുക്ക് സന്തോഷിക്കാം.
ബച്ചന്റെ പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍:
997 ആം ദിവസം
996 ആം ദിവസം

Comments

ബച്ചന്‍ ദിവസവും ഡയറി എഴുതുകയാണ് ബ്ലോഗിലൂടെ. അതുണ്ടാക്കുന്ന സുതാര്യതയും, ജനങ്ങളോടു നടത്തുന്ന വിനയത്തോടുകൂടിയുള്ള നേരിട്ടുള്ള ആശയവിനിമയവും എന്തുമാത്രം ആകര്‍ഷകവും, ഹൃദ്യവുമാണെന്ന് ഫാന്‍സ് അസോസിയേഷനുകളെ പോറ്റുന്ന നമ്മുടെ താര മാടംബികള്‍ക്ക് മനസ്സിലാകുന്നില്ലല്ലോ എന്ന് ആലോചിച്ചു പോകുന്നു. കേരളത്തിന്റെ ബ്രാന്‍ഡ് ഇമേജ് ഉയര്‍ത്തുന്ന പരാമര്‍ശങ്ങളാണ് ബച്ചന്റെ ബ്ലോഗിലുള്ളത് എന്നതിനാല്‍ നമുക്ക് സന്തോഷിക്കാം.
faisu madeena said…
ബച്ചന്‍ ഒരു സംഭവം തന്നെ ....!!
ബിഗ് ബി എന്നും ബിഗ് തന്നെ!
ലിങ്ക് കൾക്ക് നന്ദി കേട്ടൊ ഭായ്
BIG B said…
നമുക്ക് ബച്ചന്റെ ഒരു മെഴുകു പ്രതിമ കണ്ണൂരില്‍ സ്ഥാപിചാലോ ...ബച്ചനെ സര്‍കാര്‍ ഒളിച്ചു കടത്തിയ കാര്യം (g p ramachandran അതിനെ കുറിച്ച്
പോസ്റ്റ്‌ ഇട്ടിരുന്നു.. )..അത് കഴിഞ്ചു asianet വക ... ഇനി chitrakarante ഊഴമാണ്..
ബച്ചന്‌ കാക്കരയുടെയും നന്ദി...

ബച്ചൻ എന്ന്‌ കേൾക്കുമ്പോഴേ മോഡിയേയും കൂട്ടിക്കെട്ടി വർഗ്ഗീയ വിഷം തീണ്ടുന്ന ബുജികൾ വിതയ്ക്കുന്ന വിത്തുകൾ മുളയ്ക്കാതിരിക്കട്ടെ...