Monday, January 10, 2011

ബ്ലോഗര്‍ അങ്കിള്‍ (ചന്ദ്രകുമാര്‍)അന്തരിച്ചു


ആദ്യം വിശ്വസിക്കാനായില്ല, സാജുവിന്റേയും കിരണ്‍ തോംബിലിന്റേയും പോസ്റ്റുകളില്‍ നിന്നാണ് മരണ വാര്‍ത്ത വായിച്ചത്. എന്നിട്ടും വിശ്വാസം പോരാഞ്ഞ് യാരിദിനെ വിളിച്ചു. സത്യം തന്നെ.ബ്ലോഗര്‍ അങ്കിള്‍ ഇന്നലെ വൈകീട്ട് അന്തരിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ച കൂടി അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു... വല്ലാത്ത ഷോക്കായിപ്പോയി ഈ മരണ വാര്‍ത്ത.
ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍. അങ്കിളിന്റെ വീട്ടിലെ ഫോണ്‍ നംബര്‍: 0471-2360822

അങ്കിളിന്റെ ബ്ലോഗുകള്‍ :സര്‍ക്കാര്‍ കാര്യം http://sarkkaarkaryam.blogspot.com/
ഉപഭോക്താവ്  http://upabhokthavu.blogspot.com
കൂടുതല്‍ അറിയുന്നതിനും അങ്കിളിന്റെ വീട്ടിലേക്കുള്ള ഗ്ഗൂഗിള്‍ മാപ്പിനും ഈ ലിങ്കില്‍ ക്ലിക്കുക:
ബ്ലോഗർ അങ്കിൾ അന്തരിച്ചു

അങ്കിളിന് ആദരാഞ്ജലികള്‍

ഇതോടൊപ്പം കൊടുത്തിരിക്കുന്ന അങ്കിളിന്റെ ഫോട്ടോ ഹരീഷ് തൊടുപുഴ ചെറായി മീറ്റില്‍ വച്ച് എടുത്തിട്ടുള്ളതാണ്.

15 comments:

പ്രതികരണൻ said...

അങ്കിളിന് ആദരാഞ്ജലികൾ.

വെഞ്ഞാറന്‍ said...

ബ്ലോഗർ അങ്കിളിനു ആദരാഞ്ജലികൾ.

ഇ.എ.സജിം തട്ടത്തുമല said...

അങ്കിളിന് ആദരാഞ്ജലികൾ!

കാവലാന്‍ said...

ആദരാഞ്ജലികള്‍

faisu madeena said...

ബ്ലോഗർ അങ്കിളിനു ആദരാഞ്ജലികൾ.

പാര്‍ത്ഥന്‍ said...

അങ്കിളിന് ആദരാഞ്ജലികൾ.

അങ്കിളിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

kadathanadan:കടത്തനാടൻ said...

ബൂലോകത്തിന്ന് ഒരു ജനാതിപത്യ വിശ്വാസി നഷ്ടപ്പെട്ടു.....ഒരു കനത്ത നഷ്ടം തന്നെ ...അങ്കിളിന്റെ ആകസ്മികമായ വേർപാടിൽ വേദനിക്കുന്ന സുഹൃത്തുക്കളുടേയും കുടുംമ്പാങ്ങളുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.....ആദരാജ്ഞലികൾ

ചാർ‌വാകൻ‌ said...

കടത്തനാടൻ പറഞ്ഞതാണുശരി.സാമൂഹ്യബോധമുള്ള,നീതിബോധമുള്ള ഒരു ബ്ലോഗറെയാണ് നഷ്ഠപ്പെട്ടത്.ആദരാജ്ഞലി.

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോഗത്തിലെ അറിവും,വിവരവും,പക്വതയും ഉണ്ടായിരുന്ന ആദ്യകാല ബൂലോഗരിൽ ഒരാളായിരുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട അങ്കിൾ ഇനി ഓർമ്മകളിൽ സ്മരിക്കപ്പെടുന്നവനായി മാറി...

ഇ-ജലകങ്ങളിൽ ...മലയാള ലിപികളൂടെ തുടക്കത്തിന് സ്വന്തമായി ഫോണ്ടുകൾ കണ്ടുപിടിച്ചവരിൽ ഒരുവൻ..!

ചെറായി മീറ്റിൽ വെച്ച്..ശേഷം അവിടെയന്ന് അമരാവതിയിൽ വെച്ച് ബൂലോഗത്തിൽ തുടക്കക്കാരന്നയ എനിക്ക് എല്ലാ പ്രോത്സാഹനങ്ങളൂം തന്നനുഗ്രഹിച്ച ആ
മഹാത്മാവിന് ആദരാഞ്ജലികൾ....

നിസ്സഹായന്‍ said...

ആദരാഞ്ജലികള്‍

Sabu Kottotty said...

മലയാള ബ്ലോഗര്‍മാരെല്ലാം അദ്ദേഹത്തോടു കടപ്പെട്ടവര്‍ തന്നെ. ഭൂലോകത്തും അദ്ദേഹം അസാധാരണമാം വിധം നന്മകള്‍ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കൂട്ടായ്മപോലെ നാടിന്റെ പല ഭാഗത്തും അദ്ദേഹത്തിന്റെ സഹായത്തില്‍ കൂട്ടായ്മകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ നാഥനെത്തന്നെയാണ്. അദ്ദേഹത്തിന്റെ കൂടുംബാംഗങ്ങങ്ങളുടെ ദു:ഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.

ഗൗരിനാഥന്‍ said...

അങ്കിളിനു ആദരാഞ്ജലികൾ.

ഷൈജൻ കാക്കര said...

വളരെയധികം ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ബ്ലോഗുകളാണ്‌ അദ്ദേഹത്തിന്റേത്‌... അങ്കിളിന്റെ സംവാദനശൈലിയും ഇഷ്ടമായിരുന്നു...

അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ബ്ലോഗ്‌ കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം... റിട്ടയർമെന്റിന്‌ ശേഷവും ബ്ലോഗിലൂടെ സമൂഹത്തെ സേവിച്ചിരുന്ന അങ്കിളിന്‌ കാക്കരയുടെ ഒരു പൂച്ചെണ്ട്‌...

Blogreader said...

ആദരാഞ്ജലികള്‍

Joker said...

അങ്കിളിന് ആദരാഞ്ജലികൾ