Sunday, January 16, 2011

മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !

അയ്യപ്പ ഭക്തരെ അത്ഭുതപ്പെടുത്താനായി പൊന്നംബലമേട്ടിലെ കോണ്‍ക്രീറ്റുതറയില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെക്കൊണ്ട് കര്‍പ്പൂരം കത്തിച്ച് കാണിക്കുന്ന സര്‍ക്കാര്‍ തട്ടിപ്പുപരിപാടിയായ മകരജ്യോതി ഈ വര്‍ഷം നൂറിലേറെ ഭക്തരെ കൊലക്കുകൊടുക്കാന്‍ ഇടയാക്കിയിരിക്കുന്നു.
ശബരിമലയിലെ ദിവ്യാത്ഭുതമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്ന മകരജ്യോതി എന്ന തട്ടിപ്പ് ദൈവീകമായ വെളിച്ചമാണെന്ന വിശ്വാസം ലക്ഷക്കണക്കിനു ജനങ്ങള്‍ മകരജ്യോതിദിവസം സമീപസ്ഥമായ കുന്നുകളിലും മരങ്ങളിലും തിക്കിത്തിരക്കി കാത്തുനിന്ന് ഈ കാഴ്ച്ചകാണാന്‍ ഇടയാക്കുന്നുണ്ട്. പൂര്‍ണ്ണമായും വനപ്രദേശത്ത് രാത്രി ഈ കാഴ്ച്ചക്കായി തിങ്ങിനിറയുന്ന മനുഷ്യരുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാറിന് ഒന്നും ചെയ്യാനാകില്ലെന്നിരിക്കെ,ഈ മകരവിളക്ക് തട്ടിപ്പുപരിപാടി നിര്‍ത്തലാക്കാനെങ്കിലും സര്‍ക്കാര്‍ സത്യസന്ധത കാണിക്കേണ്ടതാണ്. സര്‍ക്കാരിനു മാത്രമല്ല, ഭക്തിയുടെ മറവില്‍ പണമുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡിനും ജീവനക്കാര്‍ക്കും പോലീസിനും,ബ്രാഹ്മണമന്ത്രവാദികള്‍ക്കും,തന്ത്രികള്‍ക്കും,അയ്യപ്പന്റെ തന്തരാജാവു ചമയുന്നവര്‍ക്കും, പ്രമുഖ പത്രങ്ങള്‍ക്കും,ടി.വി ചാനലുകള്‍ക്കും എല്ലാം തന്നെ ശബരിമല കയ്യിട്ടുവാരാവുന്ന ചക്കരക്കുടമാണ്.അതുകൊണ്ടാണ് മകരവിളക്ക് എന്ന തട്ടിപ്പ് ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ദിവ്യപ്രകാശമായി നമ്മുടെ മീഡിയകള്‍ പോലും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പണം പിടുങ്ങുക എന്നതിലുപരി ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതിലോ, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലോ ഉത്തരവാദിത്വബോധമില്ലാത്ത സര്‍ക്കാരും ദേവസ്വം ബോര്‍ഡും മകരവിളക്കെന്ന തട്ടിപ്പ് എക്കാലവും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ ജനചൂഷണത്തിനെതിരേയും, ജനങ്ങളെ വര്‍ഷവും കൊലക്കുകൊടുക്കുന്ന ക്രൂരതക്കെതിരേയും പുരോഗമന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. തിരുവനതപുരത്തെ പുത്തരിക്കണ്ടത്തും,മലപ്പുറം കോട്ടക്കുന്നിലും, തൃശൂര്‍ പൂരപ്പറംബിലും, കോഴിക്കോട് കടപ്പുറത്തുമൊക്കെയായി... എല്ലാ ജില്ലകളിലും യുക്തിവാദികളുടേയോ നിരീശ്വരവാദികളുടേയോ ആഭിമുഖ്യത്തില്‍ മകരവിളക്ക് ആഘോഷപൂര്‍വ്വം കത്തിക്കാന്‍ തുടങ്ങെണ്ടിയിരിക്കുന്നു. രണ്ടുകിലോ കര്‍പ്പൂരവും ഒരു വാടകക്കെടുത്ത അലുമിനിയം തളികയുമുണ്ടെങ്കില്‍ പൊന്നംബലമേട്ടില്‍ കത്തിക്കുന്ന രീതിയില്‍ മകരജ്യോതി ആര്‍ക്കും കത്തിക്കാവുന്നതേയുള്ളു. ശബരിമലയിലേക്കുള്ള വഴിയിലെ കുന്നുകളുടെ മുകളിലൊക്കെ ഈ സര്‍ക്കാര്‍ തട്ടിപ്പിന്റെ കോമഡി മകരവിളക്കുകള്‍ കത്തിക്കേണ്ടതുണ്ട് :) മന്ത്രിമാരായിരിക്കുന്ന മണ്ണുണ്ണിമാരെയൊക്കെ വല്ല മൂത്രപ്പുരയുടേയും കാഷ് കൌണ്ടറിലും (ഒന്നിനും രണ്ടിനുമുള്ള ചില്ലറവാങ്ങുന്ന) ജോലി ഏല്‍പ്പിക്കാനെ കൊള്ളു. വെറും വെറുപ്പിക്കുന്ന മിമിക്രി പ്രസംഗ തൊഴിലാളികള്‍... സ്വന്തമായി നാടിനെക്കുറിച്ചൊരു സ്വപ്നം പോലുമില്ലാത്ത പരാന്നജീവികള്‍ !
ഹിന്ദു പത്രത്തിലെ വാര്‍ത്തയും ചിത്രവും കാണാന്‍ ഈ ലിങ്കില്‍ ക്ലിക്കുക.
ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകള്‍ :
ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെ...
ശബരിമലയിലെ തന്ത്രങ്ങള്‍
ശബരിമല ദുരന്തം
ശബരിമല എന്ന ദുരന്തമല
മകരവിളക്ക് തട്ടിപ്പിനെക്കുറിച്ച്...

ശബരിമല:മാദ്ധ്യമങ്ങളും വിചാരണ ചെയ്യപ്പെടട്ടെ


ശബരിമലയിലെ ദുരന്തം


മകരജ്യോതി തട്ടിപ്പ് ഇനിയെങ്കിലും അവസാനിപ്പിക്കൂ.

മകരജ്യോതി എന്ന സര്‍ക്കാര്‍ നാടകം
ശബരിമലയെ പറ്റി തനിക്കെന്തറിയാം…?
ശബരിമല മകരവിളക്ക് വിശേഷങ്ങള്‍......
ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍ - ആര്‍ വി ജി മേനോന്‍
ജ്യോതിക്കൊരു ചരമഗീതം!
മകര ജ്യോതി കത്തിച്ചത് കൊണ്ടാണോ മരണം ഉണ്ടായത് ?


31 comments:

കാഴ്ചകൾ said...

സത്യമാണ്. മകരജ്യോതി എന്ന തട്ടിപ്പ് ഇനിയെങ്കിലും നിര്‍ത്താന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ.

Anonymous said...

ഒരു ധാരണപ്പിശകു തിരുത്തിക്കോട്ടെ. മകര വിളക്കും മകര ജ്യോതിയും ഒന്നല്ല. ആദ്യത്തേത് ശബരിമലയില്‍ വിളക്കുകള്‍ കത്തിക്കുന്നതും രണ്ടാമത്തേത് പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിക്കുന്നതുമാണ്.

Unknown said...

മകരവിളക്ക് ഡെഫിനിഷന്‍ .... തന്ത്രികുടുംബാംഗം വക.

http://www.youtube.com/watch?v=LNsinpBiCaI

ChethuVasu said...

ഇത് ജനാധിപത്യമല്ലേ മാഷെ..! സര്‍ക്കാര്‍ സത്യം പറഞ്ഞാല്‍ ഉള്ള വോട്ടു പോകുമെന്നെല്ലാതെ എന്ത് മെച്ചം..! സര്‍കാരിനെ കുറ്റം പറയരുത് .. ആദ്യം ആളുകള്‍ക്ക് വിവരം വക്കണം.. അതെങ്ങനാ.. അത് സമ്മതിക്കുകയില്ലല്ലോ... പഠപുസ്തക വിവാദത്തില്‍ ജനാധിപത്യ സമ്മര്‍ദ്ദം വിജയിക്കുന്നത് നമ്മള്‍ കണ്ടതല്ലേ..അപ്പൊ സര്‍ക്കാരും നാടൂടുമ്പോള്‍ നടുവേ ഓടുന്നു അത്ര മാത്രം..!

ബിനോയ്//HariNav said...

:)))))

ea jabbar said...

“മകരജ്യോതി എന്ന അന്ധവിശ്വാസത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം...ശബരിമല ദുരന്തത്തില്‍ നൂറുക്കണക്കിനാളുകളുടെ മരണത്തിന്റെ ദുഖത്തെക്കാള്‍ മരണത്തിലേക്കു നയിച്ചവരുടെ ജീവിതരീതിയിലാണു ദുഖിക്കേണ്ടത്. മനുഷ്യന്റെ അന്ധത മരണത്തെക്കാള്‍ ദുഖകരമാണ്. മകരവിളക്കു വിശ്വാസത്തിലെ സത്യസന്ധത പരിശോധിക്കണം. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ വഞ്ചിക്കലാണത്. ..”

ഇത് ഇന്നലെ കോട്ടക്കലില്‍ ടാഗോര്‍ ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകളാണ്.

അദ്ദേഹത്തിന് ഇപ്പോഴെങ്കിലും ഇങ്ങനെ പറയാന്‍ തോന്നിയതില്‍ സന്തോഷമുണ്ട്. സാംസകാരികനായകരോ രാഷ്ട്രീയനേതാക്കളോ മാധ്യമങ്ങളോ ഇത്രയും കാലം പറയാന്‍ തയ്യാറാകാത്ത ഇക്കാര്യം ഞങ്ങള്‍ യുക്തിവാദികള്‍ പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരിക്കുന്നു. ശബരിമലയില്‍ ചതഞ്ഞു മരിച്ച പാവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോഡിന്റെയും സര്‍ക്കാരിന്റെയും വഞ്ചനയുടെ- തട്ടിപ്പിന്റെ- ഇരകള്‍ മാത്രമാണ്. കത്തിച്ചു കാണിക്കുന്ന കര്‍പ്പൂരദീപം ദിവ്യാല്‍ഭുതമാണെന്ന് നിരന്തരം പ്രചരിപ്പിക്കുകയും അതിനു സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തതാണ് മകരവിളക്കു കാണാനുള്ള തിക്കും തിരക്കും നിയന്ത്രണാതീതമായി വര്‍ദ്ധിക്കാന്‍ കാരണം. ഇത്തരം ദുരന്തങ്ങള്‍ ഇത് ആദ്യമല്ല. ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഇനിയെങ്കിലും ഈ തട്ടിപ്പു നിര്‍ത്തലാക്കുകയും സര്‍ക്കാര്‍ ഈ കാര്യം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയുമാണു വേണ്ടത്.

ea jabbar said...

ശബരിമല തീര്‍ത്ഥാടനം കേരളത്തിലെ ജനജീവിതത്തെ പലവിധത്തിലും ദുസ്സഹമാക്കുന്നുണ്ട്. മാലിന്യങ്ങളാല്‍ കിണര്‍ വെള്ളം പോലും ഉപയോഗശൂന്യമാകുന്നു. വാഹനങ്ങളുടെ ആധിക്യം യാത്ര ദുരിതമയമാക്കുന്നു. വാഹനാപകടങ്ങള്‍ വന്‍ തോതില്‍ പെരുകുന്നത് ഈ കാലത്താണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെങ്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാന്‍ വേണ്ട നിയന്ത്രണങ്ങളും ബോധവല്‍ക്കരണവും നടത്തണം.

സീസണല്‍ ആയ മലകയറ്റം മാറ്റി എല്ലാദിവസവും നട തുറന്നാല്‍ തിരക്കു കുറയ്ക്കാം. തമിഴ്നാട്ടിലും ആന്ത്രയിലും മറ്റും അയ്യപ്പനു ബ്രാഞ്ചുകള്‍ സ്ഥാപിക്കുകയും അവിടെയും മകര‍ജ്യോതി കത്തിക്കുകയും ചെയ്താല്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഒഴുക്ക് കുറയ്ക്കാം. ഭക്തരെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താവുന്ന വിധം ദേവപ്രശ്നം സംഘടിപ്പിക്കാവുന്നതാണ്. സ്വന്തം സന്നിധിയിലേക്കു ശരണം വിളിച്ചു വരുന്ന ഭക്തരുടെ ജീവന്‍ കാക്കാന്‍ പോലും കഴിയാത്ത നിസ്സഹായനാണു “ദൈവം” എന്നു വിശ്വാസികളും മനസ്സിലാക്കണം.

ea jabbar said...

മകരജ്യോതിയെ പറ്റി മന്ത്രി യും തന്ത്രിയും പറയുന്നതു കേള്‍ക്കൂ

നിസ്സഹായന്‍ said...

ഈ വിഷയത്തില്‍ വന്ന ശ്രദ്ധേയമായ മറ്റൊരു പോസ്റ്റ് ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെന്ത്?"വായിക്കുക.

കാവലാന്‍ said...

വിശ്വാസികള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് തൂവാല നനച്ചു തുടച്ചാല്‍
സമൂഹത്തില്‍ നിന്നു മാഞ്ഞുപോകാവുന്ന കറയല്ല വിശ്വാസിസമൂഹം.
കേരളത്തിന്‍റെ ഭരണാധികാരികള്‍ക്ക് പണിയെടുക്കണമെന്നില്ല പണം കിട്ടണം എന്നു മാത്രമേയുള്ളൂ എന്നാണ് മകരവിളക്ക് പോലെയുള്ള സംഗതികള്‍ സൂചിപ്പിക്കുന്നത്.എന്തുതരം സുരക്ഷയായിരുന്നു പുല്‍മേട്ടില്‍ മകരവിളക്കു കാണാനെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനം ചെയ്തിരുന്നത്? ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ഈ ദുരന്തം ലോകത്തോടു പറയുന്നത്.

ശ്രീജിത് കൊണ്ടോട്ടി. said...

മകര ജ്യോതി എന്നത് നൂറു ശതമാനം അന്ധവിശ്വാസം തന്നെ.. മിക്ക വിശ്വാസങ്ങളും "അന്ധം" ആണ്...

http://www.madhyamam.com/news/36430/110115

BIG B said...

off topic: N D T V യില്‍ ക്ലിക്കി എന്റെ കാശ് പോയില്ലെങ്കിലും ചിത്രകാരന്‌ വല്ലതും കിട്ടിയെങ്കില്‍ സന്തോഷം.
ഇത് തട്ടിപ്പിന്റെ ഇനത്തില്‍ പെടുത്താമോ എന്തോ ? എന്ന് ആര്‍ക്കറിയാം!!!!!!!!

Fazil said...

യുക്തിവാദികള്‍ steady class നടത്തുന്ന auditorium തകര്‍ന്നു വീണു കുറെ യുക്തിവാദികള്‍ക്ക് അപകടം പറ്റിയാല്‍ "യുക്തിവാദം ഒരു അന്ധവിശ്വാസം" എന്ന് പറഞ്ഞു നിങ്ങള്‍ ബ്ലോഗ് എഴുതുമോ?

ശബരിമല ദുരന്തം ഒരു അപകടമാണ്. അതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തി വിമര്‍ശിക്കുന്നത് ദുരുദ്ദേശത്തോടെ മാത്രമാണ്.

മകരവിളക്ക് ദര്‍ശിക്കാന്‍ പോകുന്ന എന്‍റെ പല സുഹൃത്തുക്കളോടും ഞാന്‍ ചോദിച്ചു. അവരാരും തന്നെ അത് ഒരു ദിവ്യാത്ഭുതമായി കാണുന്നില്ല. മകരവിളക്കിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ഈ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ supernatural ആയി ഒന്നും തന്നെ ഇല്ല. ഇതെല്ലാം മനസ്സിലാക്കികൊണ്ട്‌ ശബരിമലയില്‍ എത്തുന്നവരെ എങ്ങനെ അന്ധവിശ്വാസികള്‍ എന്ന് വിളിക്കും. മകരവിളക്ക്‌ എന്നത് ഒരു വിശ്വാസമാണ്, അന്ധവിശ്വാസം അല്ല.

മകരവിളക്കിന്‍റെ രഹസ്യങ്ങള്‍ പുറത്തു കൊണ്ടുവന്നാല്‍ ഭക്തജനങ്ങളുടെ പ്രവാഹം സ്വിച്ച് ഇട്ടതുപോലെ നില്‍ക്കും എന്ന് പ്രതീക്ഷിച്ച നിരീശ്വരവാദികളുടെ കണക്കുകൂട്ടലുകള്‍ പൂര്‍ണ്ണമായും തെറ്റി. അതില്‍ നിന്നുണ്ടായ frustration ആണ് ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനം.

മകരവിളക്ക് അന്ധവിശ്വസമാണെങ്കില്‍ നിരീശ്വരവാദവും അന്ധവിശ്വാസമാണ്. കാരണം നിരീശ്വരവാദം എന്നത് പൂര്‍ണ്ണമായും മറ്റൊരു വിശ്വാസം മാത്രമാണ് (പൂര്‍ണ്ണമായും മറ്റൊരു മതമല്ല). അതുകൊണ്ട് ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിക്കുന്നു, യുക്തിവാദികള്‍ steady class നടത്തുന്ന auditorium തകര്‍ന്നു വീണു കുറെ യുക്തിവാദികള്‍ക്ക് അപകടം പറ്റിയാല്‍ "യുക്തിവാദം ഒരു അന്ധവിശ്വാസം" എന്ന് പറഞ്ഞു നിങ്ങള്‍ ബ്ലോഗ് എഴുതുമോ?

ജെ എസ് said...

ചിത്രകാരാ,സത്യത്തില്‍ ബ്ലോഗ്‌ പരീക്ഷണം തുടങ്ങിയപ്പോള്‍ ആദ്യം എഴുതണം എന്ന് വിചാരിച്ചിരുന്ന വിഷയങ്ങളില്‍ ഒന്നാണിത്.കാരണം എനിക്ക് ഏറ്റവും വ്യക്തമായി അറിയാവുന്ന ഒരു വിഷയം എന്ന നിലയില്‍ തന്നെ.പിന്നെ വിചാരിച്ചു വെറുതെ എഴുതിയിട്ടെന്തു കാര്യം.ഈ നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കുന്നവര്‍ കൂടി കൂടി വരികയാണ്.അന്ധ വിശ്വാസം സമൂഹത്തില്‍ രൂടമൂലമായിക്കൊണ്ടിരിക്കുകയാണ്.
തെളിവ് സഹിതം ഇവിടെ എഴുതിയിട്ടും പലര്‍ക്കും അതൊക്കെ വെറുതെയാണെന്ന് വിശ്വസിക്കാനാണ് താല്പര്യം.വിശ്വാസം അതല്ലേ എല്ലാം എന്ന് പറഞ്ഞു എല്ലാ മണ്ടത്തരങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനാണ് എല്ലാവര്ക്കും താല്പര്യം.
എന്റെ നാട്ടിലാണ് ഈ തട്ടിപ്പ് മാമാങ്കം നടക്കുന്നത്.ചെറുപ്പം മുതല്‍ കണ്ടു ശീലിച്ചതുകൊണ്ട്‌ നമുക്കൊക്കെ വെറും നിസംഗതയാണ് തോന്നുക.മറുനാട്ടില്‍നിന്നും വ്രതം എടുത്തു നഗ്നപാദരായി കഷ്ടപ്പെട്ട് വരുന്ന പാവം മനുഷ്യരെ കാണുമ്പോള്‍ പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്.വെറും തട്ടിപ്പാണ് ഈ മകരജ്യോതി എന്നറിയുന്ന ഞങ്ങളുടെ നാട്ടുകാര്‍ പോലും ഇത് കാണാന്‍ പോവുമ്പോള്‍ ശുദ്ധന്മാരായ മറുനാട്ടുകാരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യും.പിന്നെ വിചാരിക്കും അനുഭവിക്കട്ടെയെന്നു.കാരണം നമ്മള്‍ സത്യം പറഞ്ഞാല്‍ യുക്തിവാദിയായി മതവിരോധിയായി മത വികാരം വ്രനപ്പെടുത്തുന്നവരായി ഒക്കെ മുദ്ര കുത്തപ്പെടും.വെറുതെ എന്തിനാ പുലിവാല്‍ പിടിക്കാന്‍ പോകുന്നതെന്ന് തോന്നി വിട്ടു കളയുകയാണ് ചെയ്യുക.പാവം മറുനാട്ടുകാരായ അയ്യപ്പന്മാരെ ഞങ്ങളുടെ നാട്ടുകാരായ കച്ചവടക്കാരും മറ്റും പറ്റിക്കുന്ന പണി കാണുമ്പോള്‍ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്.
നമ്മള്‍ കുറേപ്പേര്‍ ബ്ലോഗിലും മറ്റും എഴുതിയിറ്റൊന്നും ഒരു കാര്യവുമില്ല.സാധാരണക്കാരായ പാവം ജനങ്ങള്‍ ഇതൊന്നും വായിക്കാന്‍ പോവുന്നില്ല.സര്‍ക്കാര്‍ തന്നെ ഈ തട്ടിപ്പിന്റെ സ്പോന്‍സര്‍ ആകുമ്പോള്‍ ഇത് കൂടുതല്‍ വിപുലമായ ബിസിനെസ്സ് ആകാനാണ് സാധ്യത.കൂടുതല്‍ ദുരന്ത വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക.ഈ ബിസ്സിനെസ്സിന്റെ വ്യാപ്തി പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്നു വേണം വിചാരിക്കാന്‍ .പുല്‍മേട്‌ ഒന്നും മുന്‍പ് ചിത്രത്തില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ആയിരുന്നില്ല.കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷങ്ങള്‍ ആയി ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ള പഞ്ഞിപ്പാറ എന്ന ഒരു മലയുടെ മുകള്‍ ഭാഗം മകരജ്യോതി സൌകര്യമായി കാണാവുന്ന ഒരു സ്ഥലമായി ആരോ കണ്ടുപിടിച്ചു.ഇത്തവണ ആയിരത്തിലധികം മറുനാട്ടുകാര്‍ ദിവസങ്ങള്‍ക്കു മുന്‍പേ അവിടെ വന്നു താമസമായി.അവിടെയും ഒരു അമ്പലത്തിനും മറ്റുമുള്ള സാധ്യതകള്‍ തെളിഞ്ഞുവെരുന്നുണ്ട്.മിക്കവാറും അവിടെയും അയ്യപ്പന്‍റെ അനിയനെന്നോ മറ്റോ പറഞ്ഞു ഒരു പുതിയ അവതാരം പ്രതിഷ്ടിക്കപെട്ടലും അത്ഭുതമില്ല.
പൊന്നമ്പലമേട്ടില്‍ മകരജ്യോതി കത്തിക്കാന്‍ പോകുന്ന ഇല.ബോര്‍ഡിലെ ജീവനക്കാര്‍ക് കൂടുതല്‍ വേതനം വേണം എന്ന് പറഞ്ഞുള്ള ഒരു തര്‍ക്കം കുറെ വര്ഷം മുന്‍പ് ഉണ്ടായതോര്‍ക്കുന്നു.ക്രിസ്ത്യാനിയായ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ പൊന്നമ്പല മേട്ടില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുമായി ബന്ധപെട്ടും മുന്‍പൊരിക്കല്‍ തര്‍ക്കം ഉണ്ടായതോര്കുന്നു.എല്ലാവര്ക്കും അറിയാം ഇത് തട്ടിപ്പ് പരിപാടി ആണെന്ന് . എന്നിട്ടും ഇപ്പോഴും ആര്‍ക്കും ചേതമില്ലാത്ത ഒരു വിശ്വാസം എന്ന നിലയില്‍ മകരജ്യോതിയെ വെറുതെ വിട്ടെക്കാനുള്ള വിശ്വാസികളുടെ ആവശ്യം ആണ് രസകരം.
വിശ്വാസം അതല്ലേ എല്ലാം.!
(ഒരു കൊച്ചു ബ്ലോഗ്‌ നമ്മളും തുടങ്ങിയിട്ടുണ്ട്.കാര്യമായി ഒന്നും ഇല്ല.എന്നാലും ഒന്ന് കയറിയിട്ട് പോയാല്‍ സന്തോഷം)

ചാണക്യന്‍ said...

http://chaanakyan.blogspot.com
/2008/05/blog-post_944.html

mukthaRionism said...

മകര്‍ജ്യോതിയില്‍ ഒരു ദൈവികതയുമില്ലെന്ന് ഇച്ചിരി അന്തമുള്ളവര്‍ക്കൊക്കെ അറിയാം.
സവര്‍ണ പൗരോഹിത്യവും ഭരണകൂടവും വിശ്വാസികളെ കാലാകാലങ്ങളഅയി വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.
നല്ല പോസ്റ്റ്.

SunojVarkey said...
This comment has been removed by the author.
SunojVarkey said...

യുക്തിവാദികള്‍ steady class നടത്തുന്ന auditorium തകര്‍ന്നു വീണു കുറെ യുക്തിവാദികള്‍ക്ക് അപകടം പറ്റിയാല്‍ "യുക്തിവാദം ഒരു അന്ധവിശ്വാസം" എന്ന് പറഞ്ഞു നിങ്ങള്‍ ബ്ലോഗ് എഴുതുമോ?

@ Fazil താങ്കള്‍ വല്യകാര്യം എന്നമട്ടില്‍ ചോദിച്ചിരിക്കുന്ന ചോദ്യത്തിന്റെ പൊള്ളത്തരം [അതിലെ മണ്ടത്തരം] താങ്കള്‍ക്ക് മനസിലാകത്തക്ക വിവരം എങ്കിലും താങ്കള്‍ക്കുണ്ടാകുമ്പോള്‍ മാത്രമേ യുക്തിവാദികളും 'ചില മതവിശ്വാസികളും' ഈ തട്ടിപ്പിലെ സത്യാവസ്ഥ പരസ്യമാക്കണം എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം താങ്കള്‍ക്ക് അല്‍പ്പമെങ്കിലും ദഹിക്കുകയുള്ളൂ.
പെട്ടെന്ന് വേണം കാരണം ഈ തട്ടിപ്പ് ഇതുവരെ നടത്തിവന്നിരുന്നവര്‍ പോലും വിളക്കിനെ കൈവിട്ട് നക്ഷത്രത്തെ പിടിച്ചു കഴിഞ്ഞു.
btw, 'steady class' അല്ല 'study class' ആണ്.തെറ്റ് പറ്റിയതാണ് എന്ന് കരുതുന്നു

Fazil said...

@തിരുവല്ലക്കാരന്‍,

തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി. ഞാന്‍ നല്‍കിയ wiki ലിങ്കില്‍ പരസ്യമാകാത്ത എന്തെല്ലാം തട്ടിപ്പുകള്‍ ആണ് താങ്കള്‍ക്കു മുന്നോട്ട് വക്കാനുള്ളത്?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ശബരിമലയില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതൊന്നും സര്‍ക്കാരിനേയോ, ദേവസ്വം ബോര്‍ഡിനേയോ, ഭക്തന്മാരേയോ ബാധിക്കുന്നില്ല.

ഭക്തി ഒരു തരം ലഹരി തന്നെയാണ്. ഈ ലഹരിയിലാണ് ആളുകള്‍ ഉറഞ്ഞു തുള്ളുന്നതും, കൂട്ടത്തോടെ ശരണം വിളിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതും. ഭക്തി കയറുന്ന സമയത്ത് സ്ഥലകാലങ്ങളെപ്പറ്റി മറക്കുന്നവരാണധികവും. ആ സമയത്ത് അപകടത്തേക്കാളേറെ അവരെ നയിക്കുന്നത് എത്രമാത്രം പുണ്യം നേടിയെടുക്കാനാകും എന്ന ചിന്തയാണ്. പുണ്യം നേടി സ്വന്തം വീടുകളില്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്താനാവാതെ പാവം ഭക്തര്‍ ദയനീയമായി ചവിട്ടിയരക്കപ്പെടുകയോ, കൊക്കകളിലേക്ക് വീണ് ജീവന്‍ വെടിയുകയോ ചെയ്യുന്നു എന്നത് ഈ വ്യവസായത്തെ തീരെ ബാധിക്കുന്നില്ല എന്നു കാണാം.

ഈ വിഷയത്തില്‍ എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്
ശബരിമല എന്ന ദുരന്തമല

V.B.Rajan said...
This comment has been removed by the author.
V.B.Rajan said...
This comment has been removed by the author.
V.B.Rajan said...

മകര വിളക്കും മകര ജ്യോതിയും ഒന്നല്ല എന്ന വാദം 2008 നു ശേഷമാണ് ഉയര്‍ത്തിക്കൊണ്ടു വന്നത് എന്ന് നാം മറന്നുകൂടാ. 2008 ല്‍ കൈരളി റ്റി.വിയിലെ തത്സമയ സം‌പ്രേക്ഷണത്തില്‍ ശ്രീ രാഹുല്‍ ഈശ്വര്‍ ഈ വ്യത്യാസം പറയുന്നില്ലന്ന് മാത്രമല്ല ജ്യോതിയെന്നും, വിളക്കെന്നും ഈ തട്ടിപ്പിനെ വിശേഷിപ്പിക്കുന്നുമുണ്ട്. നക്ഷത്രത്തെ ജ്യോതിയെന്ന് വിശേഷിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

കൈരളി വീഡിയോയും ബ്ലോഗും

chithrakaran:ചിത്രകാരന്‍ said...

വി.ബി.,

എന്തു പറ്റി ???
താങ്കളുടെ കമന്റിലെ ലിങ്ക് വര്‍ക്കു ചെയ്യുന്ന്നില്ലല്ലോ. (കൈരളി വീഡിയോയും ബ്ലോഗും )

ഈ കള്ളത്തരത്തിന്റെ അവതാരകരായ തന്ത്രിമാര്‍
കള്ളിവെളിച്ചത്താകുമെന്ന സ്ഥിതിവന്നപ്പോള്‍
പുതിയ ന്യായങ്ങള്‍ കണ്ടെത്തി, ഫലപ്രദമായി
പ്രചരിപ്പിക്കാനും, തങ്ങളുടെ ഉദ്ദേശ ശുദ്ധി പ്രകടിപ്പിച്ച് സത്യവാന്മാരാകാനും ശ്രമിക്കുകയാണ്.

V.B.Rajan said...

കൈരളി വീഡിയോയും ബ്ലോഗും

ലിങ്ക് ഒന്നുകൂടി കൊടുക്കുന്നു

ChethuVasu said...

കഷ്ടം ഉണ്ട് എന്റെ ഫൈസലേ ......! :-)

ChethuVasu said...

ഒരു ചോദ്യം ..
മകര ജ്യോതിക്ക് പകരം വക്കാന്‍ നിങ്ങളുടെ കയ്യില്‍ എന്തുണ്ട് ..? ;-)

അവര്‍ണന്‍ said...

ശബരിമല വിശ്വാസികള്‍ അവര്കിഷ്ടമുള്ളതില്‍ വിശ്വസിക്കട്ടെ. പൊതു സമൂഹത്തിന്റെ പ്രശ്നം അവിടെ നടന്ന മനുഷ്യരുടെ കൂട്ട മരണമാണ്.അതൊഴിവാക്കാന്‍& ഭക്തരെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്വം മത സംഘടനകള്‍ക്കുണ്ട്. അയ്യപ്പ സേവ സംഘം സംഘ പരിവാരത്തിന്റെ കീഴിലായത്തോടെ ശബരിമല തീര്‍ഥാടനം വിശ്വാസത്തില്‍ നിന്നും കാവി രാഷ്ട്രീയത്തിന്റെ മേച്ചില്‍ പുറമായി മാറി. ആര്‍ ബാലകൃഷ്ണപിള്ള പറയുന്നത് ക്രിസ്തിയാനി ആയ സനല്‍ ഇടമറുക് എന്തിനു ശബരിമലയിലെ പതിനെട്ടാംപടി വീതി കൂട്ടാന്‍ നടക്കുന്നു എന്നാണു. അത്രയും ശക്തമാണ് ഇന്നാട്ടിലെ ജാതി മത ചിന്തകള്‍ എന്ന് അറിയുക. ഇടമറുകും മകനും ക്രിസ്ത്യാനി ആണെന്നും കലാധരന്‍ ഹിന്ദുവാണ് എന്നും ജബ്ബാര്‍ മാഷ്‌ മുസ്ലിം ആണെന്നും ഇന്നാട്ടുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നു എങ്കില്‍ കേരളത്തിലെ നിരീശ്വരവാദ പ്രസ്ഥാനത്തിന് മൌലികമായ തകരാര്‍ ഉണ്ടെന്നു ഉറപ്പു. നിരീശ്വരവാദവും മതവിശ്വാസവും ലഹരിയാവുന്നിടത് യുക്തി ചിന്ത മരിക്കുന്നു. അതാണ്‌ കേരളത്തിലെ യുക്തിയില്ലാത്ത നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ പരാജയ കാരണം. അടിസ്ഥാനപരമായി വ്യക്തിക്ക് സ്വാതന്ത്രയ്മാണ് വേണ്ടത്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും പ്രതിഷേധിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം.

ശബരിമല എന്റെ വീക്ഷണം ഇവിടെ കാണുക.

Mukesh said...
This comment has been removed by the author.
Avatar said...

മകര ജ്യോതി നിര്‍ത്തണം എന്ന് ഈ ബ്ലോഗില്‍ കൂടെ ആവശ്യപെട്ട മുസ്ലീമുകളോട് ഒരു ചോദ്യം... മക്കയില്‍ പോകുന്നതും ഇതു പോലെ തന്നെ ഒരു വിശ്വാസം ആണ് . തിക്കിലും തിരക്കിലും പെട്ട് ഒരുപാട് പേര്‍ മരിക്കാറും ഉണ്ട്. ആ അനാചാരം ആദ്യം അവസാനിപ്പിക്കു... എന്നിട്ട് മതി വര്‍ത്തമാനം!!

Avatar said...
This comment has been removed by the author.