Wednesday, January 26, 2011

ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !

പ്രിയ ഇന്ത്യക്കാരെ,
ഏവര്‍ക്കും ചിത്രകാരന്റെ റിപ്പബ്ലിക് ദിനാശംസകള്‍ !!!!

ഇന്ത്യയുടെ 62മത് റിപ്പബ്ലീക് ദിനം ആചരിക്കുന്ന ഇന്ന് കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ വഴിപാട് കണ്ടുകൊണ്ടിരിക്കയാണ് ഇപ്പോള്‍ ചിത്രകാരന്‍.ജനപങ്കാളിത്തമില്ലാതെ സുരക്ഷിതമെന്നോ ഭീരുത്വം നിറഞ്ഞതെന്നോ വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലത്തുവച്ച് (സെണ്ട്രല്‍ സ്റ്റേഡിയം)നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷം കൊണ്ട് നമ്മുടെ ഭരണാധികാരികള്‍ നല്‍കുന്ന സന്ദേശം ഭീരുത്വത്തിന്റെ ആചാരവല്‍ക്കരണമാണ്. അല്ലാതെ, ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയബോധത്തിന്റെ ആത്മാഭിമാന പ്രഖ്യാപനമല്ല.

ഈ സന്ദര്‍ഭത്തിലാണ് അഭിമാനമുണര്‍ത്തുന്ന ധീരമായ ചുവടുവയ്പ്പുകളോടെയും,രാഷ്ട്രതന്ത്രജ്ഞതയോടെയും ബി.ജെ.പി. ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ജനുവരി 26 ന് ഇന്ത്യന്‍ പതാക ഉയര്‍ത്തനുള്ള അവകാശത്തിനായി ഭീരുത്വം നിറഞ്ഞ കോണ്‍ഗ്രസ്സ് ഭരണകൂടവുമായി ഏറ്റുമുട്ടുന്നത്.സുഷമാ സ്വരാജിനേയും ജെയ്റ്റ്ലിയേയും അറസ്റ്റുചെയ്തും, ബി.ജെ.പി.അണികളെ തടഞ്ഞു നിര്‍ത്തിയും കോണ്‍ഗ്രസ്സ് ഹിജഡ ഗവണ്മെന്റും ജമ്മുകാശ്മീര്‍ വര്‍ഗ്ഗീയ ഗവണ്മെന്റും ജനുവരി 26 ന്റേയും ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റേയും അന്തസ്സ് പരിഹാസ്യമായവിധം ചവിട്ടിയരക്കുകയാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26നെങ്കിലും ഒരു ഇന്ത്യന്‍ പതാക ഇന്ത്യയില്‍ ഉയര്‍ത്താനുള്ള പൌരന്റെ അവകാശവും അഭിമാനവും സംരക്ഷിക്കാനുള്ള ശേഷിയില്ലെങ്കില്‍ എന്തിനാണ് ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തെ തീറ്റിപ്പോറ്റുന്നത് ? പതാക ഉയര്‍ത്താന്‍ ധൈര്യപ്പെടുന്നവരെ അറസ്റ്റു ചെയ്യുന്നത് അവരുടെ സുരക്ഷിതത്വത്തിന്റെ പേരിലാണെന്ന ന്യായീകരണമൊക്കെ ബാലിശമാണ്.
ഇന്ത്യന്‍ സൈന്യം മുഴുവന്‍ പുറത്തുവന്നാണെങ്കിലും ലാല്‍ ചൌക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനുള്ള അവരുടെ ശ്രമത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയും അഭിനന്ദിക്കുകയുമാണ് ചെയ്യേണ്ടത്.

മാത്രമല്ല, ഇന്നേ ദിവസം ഇന്ത്യയെ അപമാനിക്കാനായി ഇന്ത്യന്‍ മണ്ണില്‍ ശത്രുരാജ്യത്തിന്റെ പതാക ഉയര്‍ത്താന്‍ ധര്യപ്പെടുന്ന വര്‍ഗ്ഗീയ മതഭ്രാന്തന്മാരേയും, രാജ്യദ്രോഹികളേയും ആ പതാക ഉയര്‍ത്തുന്ന വേളയില്‍ പതാകയോടൊപ്പം തന്നെ ഇന്ത്യന്‍ പട്ടാളം വെടിവച്ചു കൊല്ലാന്‍ ഒരു ഗവണ്മെന്റിന്റേയും സമ്മതത്തിനോ ഉത്തരവിനോ കാത്തു നില്‍ക്കാന്‍ പാടില്ലാത്തതാണെന്നും ചിത്രകാരന്‍ വിശ്വസിക്കുന്നു. അതിന്റെ ഭവിഷ്യത്ത് എന്തുതന്നെയായാലും നമുക്ക് ധീരമായി അഭിമുഖീകരിക്കാം.

അധികാരത്തിന്റെ സുരക്ഷിതമായ അന്തപ്പുരങ്ങളില്‍ ആണും പെണ്ണും കെട്ട രാഷ്ട്രീയക്കാര്‍ക്കും,ഉദ്ദ്യോഗസ്ത വൃന്ദത്തിനും,ധനിക സമൂഹത്തിനും പരസ്പ്പരം ചൊറിഞ്ഞും തലോടിയും സുഖിപ്പിച്ചും ആഘോഷിക്കാനുള്ളതല്ല ഒരു രാജ്യത്തിന്റെ റിപ്പബ്ലീക്ക് ദിനം. അത് ജനങ്ങളുടെ പരമാധികാര പ്രഖ്യാപനമാണ്.ആ പ്രഖ്യാപനത്തിനെതിരെയുള്ള അന്യ രാജ്യ ദേശീയതകളുടെ മതപരമായ ഇടപെടലുകള്‍ പ്രീണനം കൊണ്ടല്ല പരിഹരിക്കേണ്ടത്.

ബ്രാഹ്മണ ജനത പാര്‍ട്ടി എന്ന് ചിത്രകാരന്‍ വിശേഷിപ്പിക്കാറുള്ള ഇന്ത്യന്‍ സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടിയോടൂള്ള വിധേയത്വത്തിന്റെ പേരിലല്ല ഈ പോസ്റ്റ്. ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാതിരുന്ന ആണത്വം സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഏകത യാത്രയിലൂടെ പ്രകടിപ്പിക്കാനായിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സവര്‍ണ്ണ വര്‍ഗ്ഗീയ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെങ്കിലും, ബി.ജെ.പി. നടത്തിയിരിക്കുന്ന അസാധാരണ രാഷ്ട്രീയ പ്രഖ്യാപനത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല. നമ്മുടെ ഇടതുപക്ഷ പാര്‍ട്ടികളോ ജനതാപാര്‍ട്ടിയോ നടത്തേണ്ടിയിരുന്നതാണ് ഇത്തരം പ്രവര്‍ത്തനം. പക്ഷേ അവരെല്ലാം ഇപ്പോള്‍ കമ്മീഷന്‍-ബിനാമി ബിസിനസ്സുകളില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ വളരെ ബിസിയായിരിക്കും.

ഒരിക്കല്‍ കൂടി ഏവര്‍ക്കും റിപ്പബ്ലീക് ദിനാശംസകള്‍ !!!

എന്താണ് പാക്കിസ്താന്‍,...എന്താണു കാശ്മീര്‍ പ്രശ്നം... ആരാണു കാശ്മീരികളെ കൊലക്കുകൊടുക്കാന്‍ പരുവപ്പെടുത്തി നാടിനെ യുദ്ധക്കളമാക്കുന്നത് എന്ന് താഴെക്കൊടുത്ത പാക്കിസ്താനി വീഡിയോയില്‍ നിന്നും മനസ്സിലാക്കാം. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ പാക് പതാക ഉയര്‍ത്തിയ ആ രാജ്യദ്രോഹികളെ വെടിവെച്ചിടാന്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പോലും അവിടെ ഇല്ലായിരുന്നോ അതോ രാഷ്ട്രീയ ഉത്തരവിനായി ആറ്റുനോറ്റു കാത്തിരിക്കുകയായിരുന്നോ ???
ലജ്ജാവഹം ! നമ്മുടെ നാടിന്റെ സ്ത്രൈണത.

30 comments:

chithrakaran:ചിത്രകാരന്‍ said...

ബ്രാഹ്മണ ജനത പാര്‍ട്ടി എന്ന് ചിത്രകാരന്‍ വിശേഷിപ്പിക്കാറുള്ള ഇന്ത്യന്‍ സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടിയോടൂള്ള വിധേയത്വത്തിന്റെ പേരിലല്ല ഈ പോസ്റ്റ്. ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാതിരുന്ന ആണത്വം സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഏകത യാത്രയിലൂടെ പ്രകടിപ്പിക്കാനായിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സവര്‍ണ്ണ വര്‍ഗ്ഗീയ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെങ്കിലും, ബി.ജെ.പി. നടത്തിയിരിക്കുന്ന അസാധാരണ രാഷ്ട്രീയ പ്രഖ്യാപനത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല. നമ്മുടെ ഇടതുപക്ഷ പാര്‍ട്ടികളോ ജനതാപാര്‍ട്ടിയോ നടത്തേണ്ടിയിരുന്നതാണ് ഇത്തരം പ്രവര്‍ത്തനം. പക്ഷേ അവരെല്ലാം ഇപ്പോള്‍ കമ്മീഷന്‍-ബിനാമി ബിസിനസ്സുകളില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ വളരെ ബിസിയായിരിക്കും.

ഒരിക്കല്‍ കൂടി ഏവര്‍ക്കും റിപ്പബ്ലീക് ദിനാശംസകള്‍ !!!

njan oru manithan said...

വളരെ ശരിയാണ് ചിത്രകാരന്‍. BJP യുടെ അജണ്ട എന്ത് തന്നെ ആയാലും, ഈ വിഷയത്തില്‍ ഞാന്‍ അവര്‍ക്ക് 100 % പിന്തുണയും നല്‍കുന്നു.

ചെലക്കാണ്ട് പോടാ said...

ബിജെപിയുടെ ഒരു പൊളിറ്റിക്കല്‍ ഗെയിനിന് വേണ്ടിയുള്ള നീക്കമാണെങ്കിലും, യാസിന്‍ മാലിക്കും ഗീലാനിമാരുമൊക്കെ നല്‍കിയ മറുപടി കേട്ട് ചോര തിളക്കാത്ത ഇന്ത്യക്കാരാരും തന്നെയുണ്ടാവില്ല.a

ഒമര്‍ അബ്ദുള്ളയുടെ പ്രശ്നം എന്തായിരുന്നു, ഇന്ത്യന്‍ പതാക അവിടെ ഉയര്‍ത്തുന്നതോ, അതോ ബിജെപി അത് ചെയ്യുന്നതോ?

പ്രശ്നം രണ്ടാമതെയാണെങ്കില്‍ ഒമറിന് തന്നെ അത് ചെയ്യാമായിരുന്നതായിരുന്നല്ലോ?

ഇന്ത്യന്‍ മണ്ണില്‍, ഇന്ത്യന്‍ പതാകയുയര്‍ത്തരുതെന്ന് പറയാന്‍ ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷന്‍(ഞാന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക) തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുത്ത ഒരു മുഖ്യന്‍ പറഞ്ഞത് വളരെ ലജ്ജാകരം തന്നെ.

ഒരു വലതുപക്ഷ ചിന്താഗതിക്കാരനാണെന്നുള്ളതില്‍ ആദ്യമായി ലജ്ജ തോന്നുന്നു....

Unknown said...

അഴിമതിയില്‍ മുങ്ങിയ നേതാക്കള്‍ ഇന്ന് റിപബ്ലിക് ദിനം ആചരിക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി ഇന്നേ ദിവസം നമുക്ക് അഴിമതി വിരുദ്ധ ദിനം ആചരിക്കാം- "റിപബ്ലിക്" നാറുന്നു. ഇന്ന് അഴിമതി വിരുദ്ധ ദിനം.

അവര്‍ണന്‍ said...

ഇന്ത്യയുടെ ദേശീയ പതാക കാശ്മീരില്‍ ഇപ്പോഴും ഒവ്ദ്യോഗികമായി പറന്നു കൊണ്ടിരിക്കുന്ന ഒന്നാണ് എന്നിരിക്കെ സംഘ പരിവാരം എന്തിനീ രാഷ്ട്രീയ നാടകം കളിക്കുന്നുവെന്ന് ചിത്രകാരന്‍ ആലോചിക്കാതെ പോയത് നിര്‍ഭാഗ്യകരമായി. ഇതെല്ലാം ഒരു നാടകം. ഇന്ത്യയുടെ നിലവിലുള്ള ത്രിവര്‍ണ പതാക ആര്‍ എസ് എസ് നേതൃത്വം ദേശീയ പതാക ആയി നാളിതു വരെ ഒവ്ദ്യോഗികമായി അന്ഗീകരിച്ചിട്ടില്ല എന്നും അറിയുക. തങ്ങള്‍ക്കിഷ്ടപെടാത്തവര്‍ ഇന്ത്യയുടെ ദേശീയ പതാക തല തിരിച്ചു കെട്ടിയിരിക്കുന്നോ എന്ന് നോക്കാന്‍ സംഘ പരിവാരത്തിന് പ്രത്യേക വിഭാഗം ഉണ്ടായിരിക്കാം. എന്നാല്‍ ആര്‍ എസ് എസ് കാര്‍ ഇന്ത്യയുടെ ദേശീയ പതാകയുടെ ത്രിവര്‍ണ സ്വഭാവം അന്ഗീകരിക്കുന്നില്ല.

ഒമര്‍ അബ്ദുള്ള ഇന്ത്യന്‍ ഭരണ ഘടനയുടെ കീഴില്‍ കാശ്മീര്‍ മുഖ്യ മന്ത്രി ആളായ വ്യക്തിയും കഴിഞ്ഞ മുമ്പത്തെ ബി ജെ പി കൂട്ട് കക്ഷിക്കാരനുമാണ് എന്ന് കൂടെ ഓര്‍ക്കുക. വാജ്പയീ മന്ത്രി സഭയിലെ കാബിനെറ്റ്‌ മന്ത്രിയായിരുന്നു ഒമര്‍ അബ്ദുള്ള. ഇവര്‍ തമ്മിലുള്ള കലഹം അടിസ്ഥാനപരമാല്ലെന്നു ചുരുക്കം. കാശ്മീരിലെ പ്രശങ്ങള്‍ സംഘപരിവാരം കോടി ഉയര്‍ത്തി തീര്കാവുന്നതല്ല എന്ന് എല്ലാവര്ക്കും അറിയാം. അത് കൊണ്ടാണല്ലോ കേരളത്തില്‍ വരുന്ന കാശ്മീരി കമ്പിളി കച്ചവടക്കാരോട് കേരളത്തിലെ പോലിസ് ശത്രു രാജ്യക്കരോടെന്ന പോലെ പെരുമാറുന്നതും.

hafeez said...

സ്വന്തം ഭരണ കാലത്ത്‌ സൈനികരുടെ ശവപ്പെട്ടിയില്‍ വരെ അഴിമതി കാണിച്ചവര്‍ ആണ് ഇപ്പൊ ദേശ സ്നേഹം പഠിപ്പിക്കുന്നത്. കാശ്മീരിലെ തെളിഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷം കലക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നും അല്ല ഇത് .

sandhu said...

BJP യുടെ അജണ്ട എന്ത് തന്നെ ആയാലും, ഈ വിഷയത്തില്‍ ഞാന്‍ അവര്‍ക്ക് 100 % പിന്തുണയും നല്‍കുന്നു.ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26നെങ്കിലും ഒരു ഇന്ത്യന്‍ പതാക ഇന്ത്യയില്‍ ഉയര്‍ത്താനുള്ള പൌരന്റെ അവകാശവും അഭിമാനവും സംരക്ഷിക്കാനുള്ള ശേഷിയില്ലെങ്കില്‍ എന്തിനാണ് ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തെ തീറ്റിപ്പോറ്റുന്നത് ?

chithrakaran:ചിത്രകാരന്‍ said...

എന്താണ് പാക്കിസ്താന്‍,...എന്താണു കാശ്മീര്‍ പ്രശ്നം... ആരാണു കാശ്മീരികളെ കൊലക്കുകൊടുക്കാന്‍ പരുവപ്പെടുത്തി നാടിനെ യുദ്ധക്കളമാക്കുന്നത് എന്ന് താഴെക്കൊടുത്ത പാക്കിസ്താനി വീഡിയോയില്‍ നിന്നും മനസ്സിലാക്കാം. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ പാക് പതാക ഉയര്‍ത്തിയ ആ രാജ്യദ്രോഹികളെ വെടിവെച്ചിടാന്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പോലും അവിടെ ഇല്ലായിരുന്നോ അതോ രാഷ്ട്രീയ ഉത്തരവിനായി ആറ്റുനോറ്റു കാത്തിരിക്കുകയായിരുന്നോ ???
ലജ്ജാവഹം ! നമ്മുടെ നാടിന്റെ സ്ത്രൈണത.

P. M. Pathrose said...

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുള്ള ഒരാളാണ് ഞാന്‍. എങ്കിലും ഈ കാര്യത്തില്‍ ഞാന്‍ അവരെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. അതോടൊപ്പം ഇറാഖില്‍ ഈച്ച തുമ്മിയാല്‍ വരെ പ്രതികരിക്കുന്ന ഇരവാദ ബുജികള്‍ ഈ വിഷയത്തില്‍ എന്തുപറയുന്നു എന്നറിയാനും താല്പര്യപ്പെടുന്നു.

::pm::

BIG B said...

മലപ്പുറത് പാലോളി മുഹമ്മദ്‌ കുട്ടിയും കോഴിക്കോട് എളമരം കരീമും കന്നൂരില് കോടിയേരിയും കാശ്മീരില്‍ ഒമര്‍ അബ്ദുള്ള യും ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും പരെട് വീക്ഷിക്കുകയും റിപ്ളുബിക് ആശംസ നേരുകയും ചെയ്തു ..എവിടെയും പൌരന്മാര്‍ മുക്കിനു മുക്കിനു ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായി കണ്ടില്ല ..ഇത്തരം ദയനീയ പൊറാട്ടു നാടകം നടത്തിയ bjp ക്ക് എന്റെയും അഭിവാദ്യങ്ങള്‍..

ChethuVasu said...

പാകിസ്താനോ കാശ്മീര്‍ വിഘടന വാദികളോ എത്രകാലം വിചാരിച്ചാലും കാശ്മീര്‍ ഇന്ത്യുടെ ഭാഗമായി തന്നെ നില്‍ക്കും.. ഇത് അവര്‍ക്കും അറിയാം ..പിന്നെ കുറെ നാള്‍ കഴിയുമ്പോള്‍ അവന്മാര്‍ക്ക് മടുക്കുമായിരിക്കും ... അല്ലാതെ പിന്നെ .!!!
....ബാക്കിയുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് അല്ലെങ്ങില്‍ ചെയ്യേണ്ടുന്നത് മറ്റു ഭാഗങ്ങള്‍ കാശ്മീര്‍ ആകാതെ ജാഗ്രത പാലിക്കുക , കഷിമിരില്‍ നിന്നും പാഠം പഠിക്കുക എന്നതാണ് ..അത്തരം ശ്രമങ്ങള്‍ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിക്കാന്‍ ജഗ രൂകമായിരിക്കണം ..കൈവിട്ടു പോയാല്‍ പിന്നെ തീര്‍ത്താല്‍ തീരാത്ത തലവേദന ആയി മാറും ...വെറുതെ രാഷ്രീയം കളിച്ചു നടക്കുന്നതിനു പകരം രാഷ്ട്രത്തിന്റെ അഖണ്ടാതയെ പ്പറ്റി ചിന്തിക്കാന്‍ രാഷ്ട്രീയക്കര്‍ക്കെവിടെ സമയം ..!

shaji.k said...

ലാല്‍ ചൌക്കില്‍ പാക്കിസ്ഥാന്‍ കൊടിയുയര്‍ത്തിയ രാജ്യദ്രോഹികളെക്കാള്‍ വലിയ രാജ്യദ്രോഹികള്‍ ആണ് ഈ സംഘപരിവാരം.ഭാരതമാതാവിന്റെ മണ്ണില്‍ ജീവിക്കുന്ന, ഈ മണ്ണ് അല്ലാതെ വേറൊരു ഇഞ്ച് സ്ഥലം പോലും ഇല്ലാത്തവരെ ബോംബുപൊട്ടിച്ചു കൊന്നതിന് ശേഷവും രാജ്യസ്നേഹത്തിന്റെ പര്യായമാണ് ഞങ്ങളെന്നു ഒരു ഉളുപ്പുമില്ലാതെ പറയുന്നവര്‍ മൂവര്‍ണ്ണകൊടി അവിടെ ഉയര്‍ത്തിയിട്ടു എന്തുകാര്യം.വിധേയത്വത്തിന്റെ പേരിലല്ല ഈ പോസ്റ്റ്‌ എന്ന മുന്‍കൂര്‍ ജാമ്യം ചിത്രകാരന് എന്ത് കൊണ്ട് എടുക്കെണ്ടിവരുന്നു അതെ കാരണം കൊണ്ടുകൂടി തന്നെ ഈ രാജ്യസ്നേഹത്തെ വിശ്വസിക്കാന്‍ കഴിയില്ല എനിക്ക്.

ശശി വര്മ്മ said...

chithrakaran Ithum koode onnu vayichu nokkoo..

http://www.bbc.co.uk/news/world-south-asia-10961577

How long will we able to suppress and rule?

Blogreader said...

The tax collected from India is been used to build infrastructure in Kashmir. If they have different sentiments and feelings they should not use the facilities made by the tax payers money from India. India goverment should show potency and allow anyone from other part india go and settle in Kashmir. A mass migration to this state will solve the issue. As rightly said, UPA goverment is behaving very funny that, they cannot disclose the details of the Black Money invested outside India, They cannot give protection if someone wanted to hoist the tri colour flag on our integral part of country, they cannot prosecute a minister or a former judge who is part of ever big scam country have seen, the do not know there is a criminal case against CVC, Finance Minister attends a marriage in TN where in the declared asset is 10 crore and the marriage expense is ~30 crore. But there is a BIG ACHIEVEMNT india has been elected as the number one country in considering the 2G spectrum scam...... Pity.

സത്യാന്വേഷി said...

രാജ്യസ്നേഹികള്‍ നീണാള്‍ വാഴട്ടെ. പാക്കിസ്ഥാന്‍ മൂര്‍ദാബാദ്. ബ്രാഹ്മണ ജാതി പാര്‍ട്ടി സിന്ദാബാദ്.

ഇനി രാജീവ് ശങ്കരന്‍ പറയട്ടെ:

ഉയരുന്ന പതാകയേക്കാള്‍ ഉയര്‍ത്തുന്ന കരങ്ങളിലാണ്‌ രാജ്യസ്‌നേഹത്തിന്റെ കൂറ്‌ തെളിയിക്കപ്പെടേണ്ടത്‌. കുറഞ്ഞത്‌ നാലിടത്തെ സ്‌ഫോടനങ്ങളിലെങ്കിലും തങ്ങളുടെ സഹോദര സംഘടനകള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയോടെ സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന്‌ തെളിയിക്കേണ്ടത്‌ ബി ജെ പിയുടെ ബാധ്യതയായി മാറി. ഒപ്പം ജനശ്രദ്ധ തിരിക്കുകയും വേണം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും അത്‌ തടയപ്പെടുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ അതിന്റെ പേരിലൊരു സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ യു പി എ സര്‍ക്കാറിനെയും ജമ്മു കാശ്‌മീരിലെ ഉമര്‍ അബ്‌ദുല്ല സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം. അതിന്റെ ഗുണം രാജ്യവ്യാപകമായി അനുഭവിക്കുകയും ആകാം. ഇതിലപ്പുറമൊരു രാഷ്‌ട്രീയ ഉദ്ദേശ്യം ലാല്‍ ചൗക്കിലേക്കുള്ള മാര്‍ച്ചില്‍ ബി ജെ പിക്കില്ല.

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

അല്ലേലും രാജ്യം രക്ഷിക്കണമെങ്കില്‍ ബിജേപ്പി തന്നെ വേണം ! എല്ലാ വിഘടനവാദത്തെയും തകര്‍ക്കണമെങ്കില്‍ അവര്‍ സ്ഥിരമായി അധികാരത്തിലിരിക്കണം. പതാകയുയര്‍ത്തല്‍ അവരുടെ ഉഢായിപ്പായിക്കാണരുത്. ദേശസ്നേഹം കൊണ്ട് വീര്‍പ്പുമുട്ട്ി ചെയ്തു പോകുന്നതാണ്. അവര്‍ കറകളഞ്ഞസ്നേഹികളാണെന്ന് അവരുടെ ചരിത്രം തന്നെ തെളിവ്. അവര്‍ സവര്‍ണപ്പാര്‍ട്ടിയാണെന്നുള്ളതൊക്കെ നമുക്ക് ആഭ്യന്തരമായി പറഞ്ഞു തീര്‍ക്കാം. ഇസ്രയേലും അമേരിക്കയും സംഘപരിവാറും കൂടി വിചാരിച്ചാല്‍ മാത്രമേ നമുക്ക് നമ്മുടെ രാജ്യസ്നേഹം പോലും നിതാന്തമായി കാത്തുസൂക്ഷിക്കാനാകൂ എന്നതാണ് സത്യം. ഈ സന്ദര്‍ഭത്തില്‍ ബിജേപ്പിയുടെ ആണത്വം കണ്ടുപിടിച്ച് വിളിച്ചു പറഞ്ഞതിന് ചിത്രകാരനെ അഭിനന്ദിക്കാതെ നിവര്‍ത്തിയില്ല !!! :)))))

നിസ്സഹായന്‍ said...

സത്യാന്വേഷി മുകളില്‍ ലിങ്ക് കൊടുത്തിരിക്കുന്ന രാജീവ് ശങ്കറിന്റെ പോസ്റ്റില്‍ നിന്ന് മറ്റു ചിലത്,

"സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയോടെ സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന്‌ തെളിയിക്കേണ്ടത്‌ ബി ജെ പിയുടെ ബാധ്യതയായി മാറി. ഒപ്പം ജനശ്രദ്ധ തിരിക്കുകയും വേണം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും അത്‌ തടയപ്പെടുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ അതിന്റെ പേരിലൊരു സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ യു പി എ സര്‍ക്കാറിനെയും ജമ്മു കാശ്‌മീരിലെ ഉമര്‍ അബ്‌ദുല്ല സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം. അതിന്റെ ഗുണം രാജ്യവ്യാപകമായി അനുഭവിക്കുകയും ആകാം. ഇതിലപ്പുറമൊരു രാഷ്‌ട്രീയ ഉദ്ദേശ്യം ലാല്‍ ചൗക്കിലേക്കുള്ള മാര്‍ച്ചില്‍ ബി ജെ പിക്കില്ല."

"ലാല്‍ ചൗക്കില്‍ സെന്‍ട്രല്‍ റിസര്‍വ്‌ പോലീസ്‌ ഫോഴ്‌സ്‌ (സി ആര്‍ പി എഫ്‌) പതാക ഉയര്‍ത്തിയാല്‍ പോര, തങ്ങള്‍ തന്നെ ഉയര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയുണ്ട്‌ അവര്‍ക്ക്‌"

ഈ ദേശസ്നേഹികളുടെ ആണത്വം ഇളകുമ്പോള്‍ മനസ്സിലാക്കണം അത് ആരെ ചവിട്ടിയരക്കാനാണെന്ന്, അല്ലാതെ കാള വാലുപൊക്കുമ്പോള്‍ കയറെടുത്തിട്ടു കാര്യമില്ല.

കുഞ്ഞുവര്‍ക്കി said...

" ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും അത്‌ തടയപ്പെടുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ അതിന്റെ പേരിലൊരു സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ യു പി എ സര്‍ക്കാറിനെയും ജമ്മു കാശ്‌മീരിലെ ഉമര്‍ അബ്‌ദുല്ല സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം "

ദേശീയ പതാക ഉയര്‍ത്തുന്നത് എന്തിനാണ് തടയുന്നത്?.. എന്തിനാണ് അതിന്റെപേരില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്‌ ?. ഇന്ത്യയില്‍ അല്ലാതെ ലോകത്തൊരിടത്തും കേള്‍ക്കാനിടയില്ല ഇതുപോലൊരു സംഭവം

സത്യാന്വേഷി said...

ദേ,ീയ പതാകയോടുള്ള ബി ജെ പിയുടെ 'ആദരം' കാണുക:
ഭുവനേശ്വറില്‍ ബി.ജെ.പി പതാകയുയര്‍ത്തിയത് തലതിരിച്ച്
ഭുവനേശ്വര്‍ (ഒറീസ): റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയത് തലതിരിച്ച്. മുതിര്‍ന്ന പാര്‍ട്ടി നേതാവും സംസ്ഥാന മുന്‍ മന്ത്രിയുമായ ബി.ബി. ഹരിചന്ദന്‍ പതാകയുയര്‍ത്തിക്കഴിഞ്ഞപ്പോള്‍ കൂടിനിന്ന മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടിപ്രവര്‍ത്തകരും അബദ്ധം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് പതാക താഴെയിറക്കി ശരിയായവിധത്തില്‍ ഉയര്‍ത്തി.
ദേശീയ പതാകയെ അപമാനിക്കാനുദ്ദേശിച്ചതല്ലെന്നും പതാക കെട്ടിയ ആള്‍ അത് ശരിയായവിധത്തിലാണോയെന്ന് പരിശോധിക്കാഞ്ഞതാണ് പ്രശ്‌നമായതെന്നും ഹരിചന്ദന്‍ വ്യക്തമാക്കി. സംഭവത്തില്‍ ബി.ജെ.പി നിരുപാധികം മാപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീനഗറില്‍ ദേശീയ പതാകയുയര്‍ത്താന്‍ ഏക്തായാത്ര സംഘടിപ്പിച്ച പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി ഈ സംഭവം.
മറ്റൊരു സംഭവത്തില്‍ ഭരണകക്ഷിയായ ബി.ജെ.ഡിയുടെ ഓഫിസില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പതാക ഉയര്‍ത്തിയ ഉടന്‍ ചരടുമുറിഞ്ഞ് പതാക നിലംപതിച്ചു. മറ്റൊരു കയര്‍ സംഘടിപ്പിച്ച് എല്ലാ ആദരവോടുംകൂടി ദേശീയപതാക വീണ്ടും ഉയര്‍ത്തിയെന്ന് പാര്‍ട്ടി നേതാവ് നരേന്ദ്ര സ്വയിന്‍ അറിയിച്ചു.

Anish said...

ആഭ്യന്തരവും ബാഹ്യവുമായ പലതരം ഭീഷണികള്‍ നിലവില്‍ കാശ്മീര്‍ പ്രശ്നത്തിന് മേല്‍ ഉള്ളപ്പോള്‍ ബിജെപി അല്പം കു‌ടെ വിവേകത്തോടെ കാര്യങ്ങളെ സമീപിക്കണം ആയിരുന്നു. ആര്‍ക്കുവേണ്ടിയാണ് ബിജെപി ലാല്‍ച്ചൌക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചത്..? ഇന്തയിലെ ലക്ഷോപലക്ഷം വരുന്ന പട്ടിണി പാവങ്ങള്‍ക്ക് വേണ്ടിയോ..? അതോ ആ പ്രദേശത്ത് വര്‍ഷങ്ങളായി അല്പം സമാധാനത്തിനായി കൊതിക്കുന്ന പാവം പ്രാദേശിക വാസികള്‍ക്ക് വേണ്ടിയോ..?

Anish said...
This comment has been removed by the author.
Unknown said...

ചിത്രകാരൻ,
‘ബി.ജെ.പി. നടത്തിയിരിക്കുന്ന “അസാധാരണ”രാഷ്ട്രീയപ്രഖ്യാപനത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല’ എന്ന വരി ശ്രദ്ധിച്ചു. അതിലെ “അസാധാരണം” എന്ന പ്രയോഗം, ഇന്ത്യയിലെ ബി.ജെ.പി.യിതരരാഷ്ട്രീയമണ്ഡലത്തിന്റെ കാര്യത്തിൽ ശരിയാണെങ്കിലും, ബി.ജെ.പി.യുടെ കാര്യം മാത്രം പരിഗണിക്കുകയാണെങ്കിൽ ഒട്ടും ശരിയല്ലെന്നു ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. പാർട്ടിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ കാണുവാൻ സാധിക്കുന്നത്‌ കശ്മീർ എക്കാലത്തും അവർ സജീവമായും ശക്തമായും ഇടപെട്ടിട്ടുള്ള വിഷയമാണ്‌ എന്നാണ്‌. സത്യത്തിൽ, പാർട്ടിയുടെ പിറവിക്കും വളർച്ചയ്ക്കും പിന്നിൽപ്പോലും കശ്മീർ വിഷയത്തിനു പങ്കുണ്ട്‌. ബി.ജെ.പി.യെ സംബന്ധിച്ച്‌ കേരളീയരിൽ പലർക്കുമുള്ള അജ്ഞതയുടെ ഭാഗമായി അത്തരം കാര്യങ്ങൾ അറിയപ്പെടാതെ പോകുന്നതാണ്‌.

നെഹൃവിന്റെ കശ്മീർ നയങ്ങളിൽക്കൂടി പ്രതിഷേധിച്ചാണ്‌ ജനസംഘസ്ഥാപകനായ ശ്യാമപ്രസാദ്‌ മുഖർജി ആദ്യമന്ത്രിസഭയിൽ നിന്നു രാജിവച്ചതെന്നു വായിച്ചതായാണ്‌ ഓർമ്മ. എന്തായാലും, കശ്മീർ ഭാരതത്തിന്റെ ഭാഗം തന്നെയെന്നു പറയുന്നെങ്കിലും ഇന്ത്യൻ പ്രസിഡന്റിനു പോലും അവിടെ കടക്കണമെങ്കിൽ കശ്മീർ “പ്രധാനമന്ത്രിയുടെ” അനുവാദം വേണമെന്ന അവസ്ഥയ്ക്കെതിരെ അദ്ദേഹവും ജനസംഘവും ശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിച്ചിരുന്നു. (ഇന്ത്യൻ പ്രധാന മന്ത്രിയല്ല - “കശ്മീർ പ്രധാനമന്ത്രി” എന്നു തന്നെയാണുദ്ദേശിച്ചത്‌. കശ്മീരിനു സ്വന്തം ഭരണഘടനയും പ്രധാനമന്ത്രിയും പതാകയും വരെ അനുവദിക്കുകയായിരുന്നു കോൺഗ്രസ്‌ ചെയ്തത്‌.)

ജനസംഘത്തിന്റെ ആദ്യകാലമുദ്രാവാക്യങ്ങളിലൊന്നായ “ഏക്‌ ദേശ്‌ മേം ദോ വിധാൻ, ദോ പ്രധാൻ ഓർ ദോ നിഷാൻ നഹീ ചലേംഗേ” എന്നതു സുപ്രസിദ്ധമാണ്‌. ഒരു രാജ്യത്തു രണ്ടു ഭരണഘടനയും രണ്ടു പ്രധാനമന്ത്രിമാരും രണ്ടു പതാകയും അനുവദിക്കുകയില്ല എന്നായിരുന്നു അത്‌.

ഭാരതത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നുള്ളവരേയും കശ്മീരിൽ നിന്നുള്ളവരേയും വേർതിരിച്ചറിയിക്കാൻ ഐഡി കാർഡുകൂടി വന്നതോടുകൂടി പ്രക്ഷോഭങ്ങൾ ശക്തമായി. സമരത്തിന്റെ ഭാഗമായി സത്യാഗ്രഹമനുഷ്ഠിക്കാനായി നിയമം ലംഘിച്ചു കശ്മീരിൽ കടന്ന ശ്യാമപ്രസാദ്‌ മുഖർജി അവിടെ വച്ച്‌ തടങ്കലിലാകുകയും പിന്നീടു കൊല്ലപ്പെടുകയുമാണുണ്ടായത്‌. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ചു വിശദമായ അന്വേഷണം വേണമെന്ന മാതാവിന്റെ നിരന്തരമായ അഭ്യർത്ഥനകൾ പോലും നിഷ്ഠുരമായി തള്ളിക്കളയപ്പെടുകയാണുണ്ടായത്‌. അതുകൊണ്ടൊക്കെത്തന്നെ, ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം കശ്മീർ വിഷയത്തിന്‌ വൈകാരികമായിത്തന്നെ അതിപ്രധാനമായ സ്ഥാനമാണുള്ളത്‌. ആരംഭകാലം മുതൽക്കു തന്നെ. അല്ലാതെ അതൊരു പുതിയ സംഗതിയോ ‘അസാധാരണമായ’ സംഗതിയോ അല്ല.

അതുപോലെ തന്നെ, ബി.ജെ.പി. അന്നും ഇന്നും അടിയുറച്ചു നിൽക്കുകയും - അതിന്റെ പേരിൽത്തന്നെ എതിർപ്പു നേരിടുകയും ചെയ്തിട്ടുള്ളത്‌ മൂന്നു വിഷയങ്ങളിലാണ്‌. അവയിൽത്തന്നെ, ആദ്യം തന്നെ വരുന്നതാണ്‌ ആർട്ടിക്കിൾ 370. അതിനു ശേഷം മാത്രമേ ഏകീകൃതസിവിൽ നിയമവും എന്തിന്‌ അയോദ്ധ്യ പോലും വരുന്നുള്ളു.

ചുരുക്കിപ്പറഞ്ഞാൽ, ബി.ജെ.പി.യുടെ ഏകതായാത്ര ഒരു പുതിയ നയപ്രഖ്യാപനമൊന്നുമല്ല. ആദ്യമായി ശ്രദ്ധിക്കുന്നവർക്ക്‌ അസാധാരണമായി തോന്നിയേക്കാമെന്നു മാത്രം. പാർട്ടിയോടുള്ള എതിർപ്പു മാത്രം മൂലം ഏകതായാത്രയെ പുച്ഛിക്കുകയും എതിർക്കുകയും ചെയ്തവർ അനവധി. അവർക്കിടയിലും വേറിട്ട അഭിപ്രായപ്രകടനത്തിന്‌ ആർജ്ജവം കാണിച്ചവർ ചുരുക്കവും. എന്തായാലും, അതു സംഘടിപ്പിച്ച പാർട്ടി ഏതായാലും ശരി - ഏകതായാത്ര അതിന്റെ ലക്ഷ്യം കണ്ടു എന്നു സമ്മതിച്ചു കൊടുക്കാതെ തരമില്ല. കാരണം, ചിത്രകാരന്റെ തന്നെ ഭാഷയിൽപ്പറഞ്ഞാൽ, “സുഖിക്കലിലും സുഖിപ്പിക്കലുകളിലും മറ്റും അഭിരമിച്ച്‌, സുരക്ഷിത താവളങ്ങളിൽ ഒളിച്ചിരിക്കാറുള്ള” ഒന്നോ രണ്ടോ “പൗരന്മാ”രുടെ മനസ്സുകളിലെങ്കിലും തിരിച്ചറിവിന്റെ ഒരു കനൽ വീശിയാൽ, റിപ്പബ്ളിക്‌ ദിനത്തിൽ ഭാരതത്തിൽത്തന്നെ ദേശീയപതാകയുയർത്താൻ കഴിയാത്ത അവസ്ഥയുണ്ട്‌ എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടാൽ, അതൊരു “രാഷ്ട്രീയ”നേട്ടം തന്നെയാണ്‌. രാഷ്ട്രീയം എന്നാൽ - രാഷ്ട്രത്തെ സംബന്ധിച്ചത്‌ എന്നർത്ഥം.

Prasanna Raghavan said...

ഓരോ സംഭവങ്ങള്‍ക്കും അതിന്റേതായ മെറിറ്റ് കൊടുക്കുക, ആ നയത്തോട് അനുകൂലിക്കാമെന്നു വെച്ചാല്‍ തന്നെ, ആകെ മാര്‍ക്കു കൂട്ടുമ്പോള്‍ എവിടെ നില്‍ക്കുന്നു എന്നൊരു പ്രശ്നമുണ്ടാകുന്നല്ലോ ചിത്രകാരാ.

ഇന്ത്യന്‍ ജനാധിപത്യ/ദേശീയ സ്വത്വത്തിന്റെ ഒരു അടയാളമാണ് ഇന്ത്യന്‍ പതാക. പക്ഷെ അതു മാത്രമല്ല അതിന്റെ അടയാളം. ദേശീയ സാമൂഹ്യ ഫീല്‍ഗുഡ് അതാണൊരു വ്യക്തിയുടെ പരമമായ ദേശീയ ഐഡെന്റിറ്റി. ഇന്ത്യയെ ഇന്ത്യയാക്കിയ അവിടുത്തെ തൊഴില്‍ വിഭാഗങ്ങള്‍ക്ക് ആ ഐഡെന്റിറ്റി ആദ്യമായി നിഷേധിച്ചത് ആരായിരുന്നു. (അതെ അതിന്നവര്‍ തിരിച്ചു പിടിക്കുന്നുണ്ട്, സവര്‍ണതയുടെ അംഗികാരം/ഔദാ‍ര്യമോ കൂടാതെ, അതു വേറെ കാര്യം).

തലമുറകള്‍ക്കു മുന്‍പേ ഒരു ഭൂരിപക്ഷത്തെ രാഷ്ട്രീയമായി സിറ്റിസെന്‍ഷിപ്പില്‍ നിന്നു മാറ്റിനിര്‍ത്തിയതില്‍ യാതൊരു സങ്കോചവും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു രഷ്ട്രിയ പാരമ്പര്യത്തിനു മെറിറ്റ് മാര്‍ക്ക് കൂട്ടുമ്പോള്‍ ആകെ കിട്ടുന്നത് വെറും നെഗറ്റീവ് അല്ലേ ചിത്രകാരാ?

Unknown said...

>> തലമുറകള്‍ക്കു മുന്‍പേ ഒരു ഭൂരിപക്ഷത്തെ രാഷ്ട്രീയമായി സിറ്റിസെന്‍ഷിപ്പില്‍ നിന്നു മാറ്റിനിര്‍ത്തിയതില്‍ യാതൊരു സങ്കോചവും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു രഷ്ട്രിയ പാരമ്പര്യത്തിനു.... <<

പ്രസന്നച്ചേച്ചി എന്താണുദ്ദേശിച്ചതെന്നറിയാൻ കൗതുകമുണ്ട്‌. ഏതു രാഷ്ട്രീയപാരമ്പര്യമാണ്‌ ഉദ്ദേശിച്ചത്‌? ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടേതാണോ? ആണെങ്കിൽ ഏതാണത്‌? ‘ഭൂരിപക്ഷം’ എന്നതുകൊണ്ടുദ്ദേശിച്ചത്‌ തൊഴിലാളിവർഗ്ഗത്തെയായിരിക്കുമെന്നൂഹിക്കുന്നു. ‘ദലിത്‌’വിഭാഗങ്ങൾ എന്നുകൂടി വിവക്ഷയുണ്ടോ?

Anonymous said...

ഇതൊരു രാഷ്ട്രീയ അവസരവാദം തന്നെ ആണ് എങ്കിലും ഇവിടെ ചര്‍ച്ച ചെയുന്നത് നമ്മുടെ മണ്ണില്‍ നമ്മുടെ പതാക ഉയര്‍ത്താന്‍ നമ്മള്‍ ആരെ പേടിക്കണം എന്നാണ്. ബീ ജെ പ്പി യുടെ കൊടി അല്ലല്ലോ അവര്‍ ഉയര്‍ത്തണമെന്ന് പറഞ്ഞത്. ത്രിവര്‍ണ പതാക ആണല്ലോ. അതിനോട് ആര്‍ക്കാണിത്ര എതിര്‍പ്പ് ?

ചിത്രകാരന്‍ അന്ധനല്ല എന്ന് തെളിയിക്കുന്ന പോസ്റ്റ്‌. അഭിവാദ്യങ്ങള്‍.

ഷൈജൻ കാക്കര said...

ബി.ജെ.പി. യുടെ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി പതകയേന്തി ലാൽ ചൗക്കിലേക്ക്‌ പോകാതെ എന്തിനാണ്‌ ചൈനയിൽ ചുറ്റികറങ്ങിയത്‌! ചൈന പിടിച്ചുവെച്ചിരിക്കുന്ന കാഷ്മീരിലെങ്ങിലും ഒരു ഇന്ത്യൻ പതാക അദ്ധ്യക്ഷന്‌ ഉയർത്താമായിരുന്നു...

നിസ്സഹായന്‍ said...

ഇതു സംബന്ധിച്ച് ഏവരും വായിക്കേണ്ട ശ്രദ്ധേയമായ പോസ്റ്റ് "മറ്റൊരു കേരളത്തിന്റെ ബ്ലോഗ്‌ വിലാപ"ത്തില്‍ കാണുക.

ധിക്കാരി said...
This comment has been removed by the author.
പുന്നകാടൻ said...

സത്യാനേഷി,നിസഹായക,തനി ലാദന്റെ ശിഷ്യൻ മാരായ നിങ്ങളൊക്കെ ;മഹാനായാ ബുദ്ധന്റെ ചിത്രം കൊണ്ടു നടക്കുന്നു. ബുദ്ധ പ്രെതിമയെ തകർത്തവരല്ലേ നിന്റെക്കെ മുൻ ഗാമികൾ.നീയൊക്കെ ബുദ്ധനിൽ വിശ്വാസിക്കുന്നുണ്ടൊ? ഇല്ലെങ്ങിൽ അതു മാറ്റുക. ഇതു പോലെ മോഹമ്മദിന്റെ ചിത്രം മറ്റുള്ളവർ കൊടുത്താൽ നിന്റെക്കെ പ്രെത്തികരണം എന്തായിരിക്കും?