Tuesday, March 8, 2011

എം.ജി.മല്ലിക മാതൃഭൂമിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എഴുതിയ ലേഖനം

എം.ജെ.മല്ലിക ഇന്നത്തെ മാതൃഭൂമിയില്‍(8.3.11)സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള നമ്മുടെ വികല ധാരണകള്‍ മാറേണ്ടതിനെക്കുറിച്ച് വസ്തുതാപരമായ ഒരു ലേഖനം എഴുതിയിരിക്കുന്നു. ചിത്രകാരന്‍ പലപ്പോഴും പറയാന്‍ ആഗ്രഹിച്ചതായ കാഴ്ച്ചപ്പാടിലുള്ള ഈ ലേഖനം നമ്മുടെ സാംസ്ക്കാരിക അന്ധതബാധിച്ച സമൂഹത്തിന് കാഴ്ച്ചശക്തി ആര്‍ജിക്കാന്‍ ശേഷിനല്‍കുന്ന മഹനീയമായ ചിന്തയാണ് മുന്നോട്ടുവക്കുന്നത്. ഈ ലേഖനം വിപുലമായി വായിക്കപ്പെടേണ്ടതും, പഠിക്കപ്പെടേണ്ടതും നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക് ആവശ്യമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. ഫെമിനിസ്റ്റുകളും,ഫെമിനിസത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ത്രീ വാത്സല്യം കൊണ്ട് പൊറുതിമുട്ടിയ നപുംസകങ്ങളെപ്പോലുള്ള പുരുഷന്മാരും, സമൂഹത്തെ അന്ധകാരത്തിലേക്കും,അസ്ഥിരതയിലേക്കും,കുടുംബ സംഘര്‍ഷങ്ങളിലേക്കുമാണ് നയിച്ചുകൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാന്‍ ഇനിയും നാം താമസിച്ചാല്‍ വന്‍ ദുരന്തങ്ങളാകും സമൂഹത്തിലുണ്ടാകുക. സമൂഹത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ വളര്‍ച്ചക്ക് ആവശ്യമായ ഈ ലേഖനം രചിച്ച എം.ജെ.മല്ലികയേയും,ഈ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി എഡിറ്റോറിയല്‍ ബോഡിനേയും ചിത്രകാരന്‍ അഭിനന്ദിക്കട്ടെ !!!

സ്ത്രീയും,പുരുഷനും,കുട്ടിയും ആദരിക്കപ്പെടേണ്ടതായ സ്വതന്ത്രവ്യക്തിത്വങ്ങളായി തിരിച്ചറിയുന്ന ഒരു സാംസ്ക്കാരികതയാണ് നാം വിഭാവന ചെയ്യേണ്ടത്.സ്ത്രീ പീഢനങ്ങളെ ചെറുക്കുന്നതിനായി സ്ത്രീകളെ പുരുഷ വിദ്വേഷം കുത്തിവച്ച് ശക്തിപ്പെടുത്തുന്ന ഏര്‍പ്പാട് ലജ്ജാകരമായ അശ്ലീലമാണ്. അഹിംസാകാരനായ മഹാത്മാഗാന്ധിയെ തോക്കെടുത്ത് വെടിവക്കാന്‍ പരിശീലിപ്പിക്കുന്നതുപോലെ പരിഹാസ്യമാണത് !

ലോക വനിതാദിനത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തിനും,സുരക്ഷക്കും,അഭിപ്രായങ്ങള്‍ക്കും പരമപ്രാധാന്യവും പരിപാവനത്വവും നല്‍കുന്ന ഒരു സാംസ്ക്കാരികതലത്തിലേക്ക് നമ്മുടെ സമൂഹത്തിന് വളരാനാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.

7 comments:

chithrakaran:ചിത്രകാരന്‍ said...

സ്ത്രീയും,പുരുഷനും,കുട്ടിയും ആദരിക്കപ്പെടേണ്ടതായ സ്വതന്ത്രവ്യക്തിത്വങ്ങളായി തിരിച്ചറിയുന്ന ഒരു സാംസ്ക്കാരികതയാണ് നാം വിഭാവന ചെയ്യേണ്ടത്.സ്ത്രീ പീഢനങ്ങളെ ചെറുക്കുന്നതിനായി സ്ത്രീകളെ പുരുഷ വിദ്വേഷം കുത്തിവച്ച് ശക്തിപ്പെടുത്തുന്ന ഏര്‍പ്പാട് ലജ്ജാകരമായ അശ്ലീലമാണ്. അഹിംസാകാരനായ മഹാത്മാഗാന്ധിയെ തോക്കെടുത്ത് വെടിവക്കാന്‍ പരിശീലിപ്പിക്കുന്നതുപോലെ പരിഹാസ്യമാണത് !

ലോക വനിതാദിനത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തിനും,സുരക്ഷക്കും,അഭിപ്രായങ്ങള്‍ക്കും പരമപ്രാധാന്യവും പരിപാവനത്വവും നല്‍കുന്ന ഒരു സാംസ്ക്കാരികതലത്തിലേക്ക് നമ്മുടെ സമൂഹത്തിന് വളരാനാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

വനിതാദിനാശംസകള്‍..

ChethuVasu said...

സ്ത്രൈണ വൈകാരികത തിരിച്ചറിയുന്നത്‌ സ്ത്രീ കളുടെ മാനസിക വികസനത്തിന്‌ അത്യന്തപെക്ഷിതമാണ് ... സ്ത്രീ പുരുഷ സമവാക്യം അത് നിഷേധിക്കുന്നത് ആകരുത്

Muralee Mukundan , ബിലാത്തിപട്ടണം said...

നൂറാം വാർഷികം ആഘൊഷിക്കുന്ന ലോക വനിതാദിനത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തിനും,സുരക്ഷക്കും,അഭിപ്രായങ്ങള്‍ക്കും പരമപ്രാധാന്യവും പരിപാവനത്വവും നല്‍കുന്ന ഒരു സാംസ്ക്കാരികതലത്തിലേക്ക് നമ്മുടെ സമൂഹത്തിന് വളരാനാകട്ടെ എന്ന് ചിത്രകാരനോടൊപ്പം ഞാനും ആശംസകൾ അർപ്പിക്കുന്നൂ.....കേട്ടൊ ഭായ്

ചാർ‌വാകൻ‌ said...

സ്ത്രീ ശാക്തീകരണ വിഷയം ഒരു രാഷ്ട്രീയ വിഷയം തന്നെയാണ്.വ്യക്തികളെ മാനിക്കുന്നത്,രാഷ്ട്രീയ സമൂഹത്തിൽ മാത്രം നടപ്പുള്ള കാര്യവുമാണ്.

mayflowers said...

സ്ത്രീ ശാക്തീകരണം നമ്മള്‍ വീട്ടില്‍ നിന്നും തുടങ്ങണം.
അതിനെങ്ങിനെയാ?എന്തെങ്കിലും കാര്യത്തില്‍ എതിര് പറഞ്ഞാല്‍ "നീ പെണ്ണാണ് "എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കുകയല്ലേ ചെറുപ്പം മുതല്‍.
ബസ്സില്‍ നിന്നും തോണ്ടുന്നവനെ ഒന്ന് കൈകാര്യം ചെയ്യാന്‍ ധൈര്യമുള്ള എത്ര പെണ്‍ കുട്ടികള്‍ കാണും?അഥവാ ആരെങ്കിലും ആ ധൈര്യം കാണിച്ചാല്‍ തന്നെ അവളെ ഇനി ഒരിക്കലും അങ്ങിനെ പെരുമാറാന്‍ പ്രേരിപ്പിക്കാത്ത വിധത്തിലുള്ള നിസ്സഹകരണമായിരിക്കും സ്വന്തക്കാരില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുക.

അനാമിക said...

സ്ത്രീ പുരുഷനേക്കാള്‍ ശക്തയാകുക എന്നത് കൊണ്ട് ഫെമിനിസ്റ്റുകള്‍ ഉദ്ദേശിക്കുന്നത് എന്താണ് ? മാനസികമായോ ,ശാരീരികമായോ ?
ശാരീരികമായി ശാക്തീകരണം സ്വപ്നത്തില്‍ പോലും നടക്കാത്ത കാര്യമാണെന്ന് ഏതൊരു സ്ത്രീക്കും അറിയാം. അപ്പോള്‍ പിന്നെ മാനസികമായി പുരുഷനേക്കാള്‍ ഉയര്‍ന്ന വ്യക്തി ചിന്ത കൊണ്ടോ?
കള്ളും കുടിച്ച് വീട്ടില്‍ വന്നു കയറി ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനോട്‌ എതിര്‍ക്കാന്‍ കഴിയാത്ത സ്ത്രീകള്‍ അത് കൊള്ളാമെന്നല്ലാതെ വ്യക്തിത്വം പറഞ്ഞിരുന്നിട്ട് വല്ല കാര്യവുമുണ്ടോ?
പുരുഷന്മാര്‍ മുഴുവന്‍ കള്ളുകുടിയന്‍മാരും ഭാര്യയെ തല്ലുന്നവരും ആണെന്ന് ഇതിനര്‍ഥമില്ല ...ഇതൊക്കെയാണല്ലോ സ്ത്രീ അനുഭവിക്കുന്ന പീഡനപട്ടികയില്‍ ഇടം കിട്ടുന്ന വകകള്‍ ...ഇതുപോലെ സ്ത്രീധനം , ബലാത്സംഗങ്ങള്‍, പൊതു ഇടങ്ങളിലെ അതിക്രമങ്ങള്‍ ഇതൊക്കെ പുരുഷനില്‍ നിന്നും അനുഭവിക്കുന്ന സ്ത്രീ സ്വയമേ പുരുഷനോട് വിദ്വേഷഭാവം കാണിച്ചു പോകുന്നതില്‍ ഫെമിനിസത്തിന് ഒരു പങ്കുമില്ല... .... സ്ത്രീപുരുഷ സമത്വത്തെക്കാളും, സ്ത്രീ ശക്തീകരണത്തെക്കാളും ഇവിടെ നടക്കേണ്ടത് സ്ത്രീകളോടുള്ള പുരുഷന്‍റെ മനോഭാവത്തില്‍ വ്യത്യാസം വരുത്തുക എന്നതാണ് ....
കള്ളുകുടിച്ചു വന്നു ഭാര്യയെ തല്ലാതിരുന്നാല്‍ , സ്ത്രീധനം ഒരു വിഷയമാക്കാതിരുന്നാല്‍, ശാരീരിക പീഡനങ്ങള്‍ ഒഴിവാക്കിയാല്‍ പിന്നെ എന്തിനു സ്ത്രീ പുരുഷനെ ഭയപ്പെടണം? എന്തിനു വിദ്വേഷം കാണിക്കണം ???