Sunday, May 8, 2011

സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത !

സവര്‍ണ്ണതയെ സവര്‍ണ്ണര്‍ എന്ന് തെറ്റിവായിക്കാതിരിക്കണമെന്ന് വിനയംകൂടാതെ ആദ്യമേ അഭ്യര്‍ത്ഥിക്കട്ടെ ! സവര്‍ണ്ണതയെ ആക്ഷേപിക്കുമ്പോള്‍ എന്തുകൊണ്ട് അവര്‍ണ്ണതയെക്കൂടി ആക്ഷേപിച്ച് നിക്ഷ്പക്ഷനാകുന്നില്ല എന്ന് ചിത്രകാരനോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിക്കുന്നുണ്ട്. ജനം അങ്ങനെ പലതും ചോദിച്ചുകൊണ്ടിരിക്കും. അതിനെല്ലാം സമയാസമയങ്ങളില്‍ ഉത്തരം പറയാന്‍ ചിത്രകാരനു ബാധ്യതകളൊന്നുമില്ല. ബ്ലോഗ് എഴുതുന്നത് സമയവും സന്ദര്‍ഭവും ഉണ്ടാകുമ്പോഴും, ബ്ലോഗ് എഴുതണമെന്ന് തോന്നുമ്പോഴുമാണ്. അതുകൊണ്ട് ചോദ്യങ്ങള്‍ ഉണ്ടാകട്ടെ, ഉത്തരങ്ങളും താനെ എവിടെനിന്നെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും(കാരണം ബ്ലോഗിലെഴുതുന്നത് ഒരു സമൂഹത്തോടുള്ള ആശയവിനിമയമാണ്.ഒരു വ്യക്തിയോടല്ല.) എന്ന് പറഞ്ഞുകൊണ്ട് സവര്‍ണ്ണതയെ എന്തുകൊണ്ട് നശിപ്പിക്കണം എന്ന് പറയാന്‍ ശ്രമിക്കാം :)


സവര്‍ണ്ണത
സവര്‍ണ്ണത എന്നാല്‍ വര്‍ണ്ണ വ്യവസ്ഥ എന്നുതന്നെയാണ് അര്‍ത്ഥം. അതായത് ഇന്ത്യന്‍ ജാതീയതയാണ് സവര്‍ണ്ണത. ബ്രാഹ്മണ ദൈവങ്ങളുടെ വാത്സല്യവും തീരുമാനങ്ങളും അടിസ്ഥാനപ്പെടുത്തി ജന്മനാ ജനങ്ങളെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍,ശൂദ്രര്‍ എന്നിങ്ങനെ നാലായി തരം തിരിച്ചുകൊണ്ട് തുടങ്ങിവച്ചതും, പിന്നീട് നാലായിരമായി ജനങ്ങളെ വര്‍ഗ്ഗീകരിച്ചതുമായ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ സൂത്രവാക്യമാണ് സവര്‍ണ്ണത അഥവ ജാതീയത. ബ്രാഹ്മണ്യം എന്ന കേന്ദ്രത്തെ അടിസ്ഥാനപ്പെടുത്തി, അന്യ ജനവിഭാഗങ്ങളെ തങ്ങളുടെ സ്വാച്ഛാധിപത്യത്തിലേക്ക് കൊണ്ടുവരാനുദ്ദേശിച്ചുള്ള സാമൂഹ്യ വിഭജനമാണ് സവര്‍ണ്ണതയുടെ ഉദ്ദേശലക്ഷ്യം. രണ്ടായിരം വര്‍ഷത്തിലേറെക്കാലം ഇന്ത്യയെ സാംസ്ക്കാരികമായും, ആത്മീയമായും പിന്‍‌സീറ്റിലിരുന്ന് അടക്കിഭരിക്കുകയും, ബുദ്ദ്ജിശൂന്യവും,ദരിദ്രവുമാക്കുകയും ചെയ്ത ബ്രാഹ്മണ സ്വാര്‍ത്ഥത/വര്‍ഗ്ഗീയത സംരക്ഷിക്കുന്ന പ്രത്യയശാസ്ത്രമാണ് സവര്‍ണ്ണത. മാത്രമോ, ഇന്നും ബ്രാഹ്മണ ജാരസന്തതികളെന്ന് അവകാശപ്പെടാന്‍ അഭിമാനംകൊള്ളുന്നവരുടെ വര്‍ഗ്ഗീയ തുരുപ്പുചീട്ടായും, മഹനീയ പാരമ്പര്യമായും സവര്‍ണ്ണത സ്ഥാനമാനങ്ങളിലേക്കുള്ള പ്രഥമഗണനീയ യോഗ്യതയായി ഇന്ത്യയില്‍ ഉളുപ്പുകൂടാതെ നിലനില്‍ക്കുകയും ചെയ്യുന്നു !!! ഇന്ത്യന്‍ ജനസംഖ്യയുടെ പതിനഞ്ചോ ഇരുപതോ ശതമാനം മാത്രമേ ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ വ്യവസ്ഥിതിക്കകത്ത് വരുന്നുള്ളു എന്നതാണ് സവര്‍ണ്ണതയെ സാമൂഹ്യ ചൂഷകരാക്കുന്ന ഘടകം. സനാതന ഹിന്ദുത്വം എന്നത് വെറും ന്യൂനപക്ഷമായ സവര്‍ണ്ണതയാണെന്ന്.അവര്‍ണ്ണത
ഇനി അവര്‍ണ്ണത എന്താണെന്നു പരിശോധിക്കാം. ബ്രാഹ്മണ്യം മുന്നോട്ടുവച്ച സവര്‍ണ്ണ ജാതി വ്യവസ്ഥക്കകത്തു നില്‍ക്കാത്ത ജാതിരഹിത സമൂഹമായിരുന്നു അവര്‍ണ്ണര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്നത്. അതായത്, ബ്രാഹ്മണ ജാതി വ്യവസ്ഥയായ സവര്‍ണ്ണതയെ അംഗീകരിക്കാത്തവരും, സവര്‍ണ്ണതയെ എതിര്‍ക്കുന്നവരുമായ പഴയകാല ജനസംഖ്യയുടെ 90 ശതമാനത്തിലേറെപ്പേരെ ഉള്‍ക്കൊള്ളുന്ന ജനങ്ങളെയാണ് ബ്രാഹ്മണ്യം വര്‍ണ്ണ വ്യവസ്ഥിതിക്ക് പുറത്തുള്ളവരെന്ന അര്‍ത്ഥത്തില്‍ അവര്‍ണ്ണരെന്നു വിളിച്ചിരുന്നത്. അതായത് അവര്‍ണ്ണത ഒരു ജാതിയല്ല, ജാതിയില്ലായ്മയോ ജാതി വിരുദ്ധതയോ ആണ്. അതുമാത്രമല്ല, ബ്രാഹ്മണരുടെ പിന്‍‌സീറ്റ് ഭരണത്തിന്റെ ജനവിരുദ്ധതയെ 2000 വര്‍ഷത്തിലേറെ ചെറുത്തുപോന്ന ഭൂരിപക്ഷ ജനതയാണ് അവര്‍ണ്ണര്‍. പീഢനം സഹിക്കവയ്യാതെ, അതാതുകാലത്ത് ഇന്ത്യയിലെത്തിയ വിദേശികളുടെ സഹായത്തോടെ അവര്‍ണ്ണരിലെ ചെറു വിഭാഗങ്ങള്‍ മുസ്ലീങ്ങളായും, കൃസ്ത്യാനികളായും സവര്‍ണ്ണവ്യവസ്ഥിതിയുടെ പീഢനങ്ങളില്‍ നിന്നും രക്ഷപ്രാപിച്ചിട്ടുണ്ട്. ഇങ്ങനെ മുസ്ലീമും കൃസ്ത്യാനിയുമാകാതെ ഇപ്പോഴും സവര്‍ണ്ണ വ്യവസ്ഥിതിയോട് സമരസപ്പെട്ടും കലഹിച്ചും നില്‍ക്കുന്നവരാണ് ഇന്നത്തെ അവര്‍ണ്ണര്‍. അതായത് സവര്‍ണ്ണത ജാതീയതയും അവര്‍ണ്ണത ജാതിരാഹിത്യവുമാണ്.


അവര്‍ണ്ണരിലും ജാതി വ്യവസ്ഥയുണ്ടെന്ന് തര്‍ക്കത്തിലൂടെ തെളിയിച്ച് അവര്‍ണ്ണതയും ജാതിയാണെന്ന് സ്ഥാപിക്കാന്‍ സവര്‍ണ്ണാഭിമുഖ്യമുള്ള ജനം കാത്തു നില്‍ക്കുകയാണെന്നറിയാം :) തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയോ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചോ തീര്‍ച്ചയായും ഭേദഭാവങ്ങള്‍ അവര്‍ണ്ണര്‍ക്കിടയിലുമുണ്ടെന്നത് സത്യമാണ്. അവര്‍ണ്ണര്‍ക്കിടയില്‍ ജാതിസമാനമായ ബോധം നിര്‍മ്മിച്ചെടുക്കുന്നതില്‍ 2000 വര്‍ഷത്തെ ചരിത്ര പശ്ചാത്തലത്തില്‍ സവര്‍ണ്ണ തത്വശാസ്ത്രത്തിനു പങ്കുണ്ട്. മാത്രമല്ല, പണ്ട് അവര്‍ണ്ണരായിരുന്നവരെത്തന്നെയാണല്ലോ ബ്രാഹ്മണ്യം സവര്‍ണ്ണരാക്കിയതും. ബ്രാഹ്മണര്‍ക്ക് കൂടുതല്‍ ദാസ്യപ്പെട്ടവര്‍ സവര്‍ണ്ണരായും, ദാസ്യപ്പെടാതെ ഒഴിഞ്ഞു നിന്നവര്‍ അവര്‍ണ്ണരായി നിലനിന്നും എന്നുമല്ലേ  മനസ്സിലാക്കേണ്ടത് ? ഇന്നും ബ്രാഹ്മണ്യത്തോട് ഒട്ടി നിന്ന് സവര്‍ണ്ണതയിലേക്ക് ചേക്കേറാന്‍ കൊതിക്കുന്നവര്‍ അവര്‍ണ്ണരില്‍ ധാരാളമായിത്തന്നെ ഉണ്ട്. നമ്മുടെ സമൂഹത്തിന്റെ സാംസ്ക്കാരികതയായി ഉയര്‍ത്തിക്കാട്ടുന്നത് അധികാരവര്‍ഗ്ഗത്തിന്റെ കലയും സഹിത്യവുമാകയാല്‍ ഇന്നത്തെ അവര്‍ണ്ണരില്‍ സവര്‍ണ്ണാഭിമുഖ്യവും കലശലായ ജാത്യാഭിമാനവും അനുകരണ ഭ്രാന്തുമെല്ലാം സ്വാഭാവികം മാത്രമാണല്ലോ. പിന്നെ അവര്‍ണ്ണത എന്നത് ഒരു മതമോ സംഘടന സെറ്റപ്പൊന്നുമല്ല. മതാനുയായികളോളം ആത്മാഭിമാനം പണയം വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ മനുഷ്യര്‍ എന്നല്ലാതെ അവരെ ഏതെങ്കിലും കളത്തിനകത്ത് നിര്‍ത്താനാകില്ല. അതുകൊണ്ടുതന്നെ, സവര്‍ണ്ണരുടെ ചാവേര്‍ പടയാളിയായിപ്പോലും അവര്‍ണ്ണരെ കണ്ടെന്നുവരും !!! കൂട്ടുകാരായ സവര്‍ണ്ണ സുഹൃത്തുക്കള്‍ക്ക് മനോവിഷമമുണ്ടാക്കേണ്ട എന്ന ചിന്തയാല്‍ സവര്‍ണ്ണതക്കുനേരേയുള്ള പരിഹാസങ്ങള്‍ തടുത്തു വിഴുങ്ങി, ഏയ്...ഏറ്റില്ല,,,ഒന്നും സംഭവിച്ചില്ലല്ലോ !! എന്ന് ഏംബക്കം വിടുന്ന സഹതാപം ജനിപ്പിക്കുന്ന  അവര്‍ണ്ണരേയും കാണാം.  അതായത് അവര്‍ണ്ണര്‍ക്ക് പക്ഷങ്ങളോ, വര്‍ഗ്ഗീയതയോ, ജാതീയതയോ ജന്മം കൊണ്ട് ഉണ്ടാകുന്നില്ല. ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ സാന്നിദ്ധ്യം കൊണ്ടല്ലാതെ അവര്‍ണ്ണന്‍ അവര്‍ണ്ണനായതുകൊണ്ട് ദുഷിക്കുന്നില്ല.

 
2000 വര്‍ഷക്കാലത്തിലേറെയായി ബ്രാഹ്മണ സവര്‍ണ്ണ വ്യവസ്ഥിതിയുമായി പൊരുതി നില്‍ക്കുന്ന അവര്‍ണ്ണതയെ നശിപ്പിക്കുകയല്ല വേണ്ടത്. അവര്‍ണ്ണതയെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിനു പകരം, സവര്‍ണ്ണതയോടു ചേര്‍ത്തുകെട്ടി നശിപ്പിക്കണമെന്ന് പറയുന്നവര്‍ ഇന്ത്യന്‍ സാമൂഹ്യ ചരിത്രം സത്യസന്ധമായി മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല എന്നാണു പറയേണ്ടത്. സവര്‍ണ്ണത ഇല്ലാതായാല്‍ സവര്‍ണ്ണതയുടെ പ്രതിഫലനം ഒന്നുകൊണ്ടുമാത്രം അവര്‍ണ്ണരില്‍ ചെറിയ തോതിലെങ്കിലും കണ്ടുവരുന്ന ജാതീയതയുടെ നിഴലുകളും അപ്രത്യക്ഷമാകുന്നതാണ്. അതായത് സവര്‍ണ്ണരെ (ജാതിയുള്ളവരെ) അവര്‍ണ്ണരാക്കുക(ജാതിയില്ലാത്തവരാക്കുക) എന്നതാണ് ഒരു മത നിരപേക്ഷ ജനാധിപത്യ രാജ്യമായി യാഥാര്‍ത്ഥ്യബോധത്തോടെ വളരാന്‍ ഇന്ത്യക്കാരന്‍ ചെയ്യേണ്ടത്. അതിനായി കുഞ്ചന്‍ നമ്പ്യാര്‍ ചെയ്തിരുന്നതുപോലെ സവര്‍ണ്ണതയെ നഖശിഖാന്തം വിമര്‍ശിച്ചു നശിപ്പിക്കേണ്ടിയിരിക്കുന്നു.സവര്‍ണ്ണതയുടെ പൂണൂലും നാട്യങ്ങളും ആനത്തഴമ്പും ജാതി വാലും സമൂഹത്തില്‍ തങ്ങള്‍ക്ക് ദുരഭിമാനത്തിനു പകരം മുന്‍‌കാല ദുര്‍നടപ്പിന്റെ സ്മാരകങ്ങള്‍ പേറുന്ന വിഢികളെന്ന സ്ഥാനമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ പൂണൂലും ജാതിവാലും നാട്യങ്ങളും താനെ ഇല്ലാതാകുന്നതാണ്. പക്ഷേ, ഇതു താനെ സംഭവിക്കില്ല. അവര്‍ണ്ണര്‍ ഈ നാണം കെട്ട സവര്‍ണ്ണാഭിമാനികളെ ചരിത്ര പുസ്തകങ്ങളിലൂടെയും, വസ്തുനിഷ്ട ലേഖനങ്ങളിലൂടെയും, പൊതുവേദിയിലുള്ള സാംസ്ക്കാരിക പരിഹാസങ്ങളിലൂടെയും  സവര്‍ണ്ണതക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകതന്നെ വേണം. അപ്പോഴും, ശാരീരികമായി സവര്‍ണ്ണന്റെ പൂണൂല്‍ വലിച്ചുപൊട്ടിക്കാന്‍ അവര്‍ണ്ണന്‍ തുനിയരുതെന്ന് ഓര്‍മ്മവേണം. കാരണം, ആ സ്വന്തം ജീര്‍ണ്ണത സ്വയം മനസ്സിലാക്കേണ്ടതും സ്വയം അറുത്തുമാറ്റേണ്ടതും സവര്‍ണ്ണന്റെ ആവശ്യമാണ്. പരിഹാസം മുറുകുമ്പോള്‍ സവര്‍ണ്ണരില്‍ നിന്നും, സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ജനിക്കുകയും, സവര്‍ണ്ണതയുടെ ദുര്‍ഗന്ധം പേറുന്ന ബ്രാഹ്മണ വേശ്യാ സംസ്കൃതിയുടെ അവശിഷ്ടങ്ങളായ ജാതിവാലുകളും, ആനത്തഴമ്പുകളും ചരിത്രത്തില്‍ രേഖപ്പെടുത്തി വര്‍ണ്ണരഹിതരായി/ ജാതി ചിന്തവെടിഞ്ഞ് അവര്‍ണ്ണരാകാന്‍ സവര്‍ണ്ണാഭിമാനികള്‍ സ്വയം തയ്യാറായിക്കൊള്ളും.


ദുരഭിമാനികളായ സവര്‍ണ്ണ ജാതിവാലുകളുടെ ശല്യം ബസ്സിലും ബ്ലോഗിലും  സഹിക്കവയ്യാതെ പെട്ടെന്ന് എഴുതേണ്ടിവന്ന പോസ്റ്റാണിത്. കുറച്ചുകൂടി ക്ഷമിച്ച്, ചിത്രകാരന്റെ ചിന്തകള്‍ പക്വമാകട്ടെ എന്ന് കരുതി എഴുതാതിരുന്ന വിഷയമാണ്. സവര്‍ണ്ണത-അവര്‍ണ്ണത എന്ന വിഷയത്തെക്കുറിച്ച് നല്ലൊരു ലേഖനമെഴുതാനുള്ള മൂഡും, അവസരവും നഷ്ടപ്പെടുത്തിയ മണ്ണുണ്ണീകള്‍ക്ക് പാതിവെന്ത ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.


എരിവു പോരാത്തവര്‍ക്ക് താഴെകൊടുത്ത പൂര്‍വ്വചരിത്രങ്ങളുടെ പച്ചമുളക് എടുത്ത് കടിക്കാവുന്നതാണ്.
1)നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍
2)മണാളരും നായര്‍ കന്യകമാരും
3)സംബന്ധവും സ്മാര്‍ത്തവിചാരവും

41 comments:

മത്താപ്പ് said...

വര്‍ണ വ്യവസ്ഥ, ജാതി വ്യവസ്ഥ എന്നൊക്കെ ഉള്ള വാക്കുകള്‍ ചിത്രകാരന്‍ കേട്ടിട്ടില്ലേ?
അഥവാ അവ ഉപയോഗിച്ചാല്‍ സവര്‍ണത എന്ന് കരഞ്ഞു വിളിക്കുന്നതിനേക്കാള്‍ ഫലം കുറഞ്ഞു പോകുമോ?

chithrakaran:ചിത്രകാരന്‍ said...

സവര്‍ണ്ണതയുടെ പൂണൂലും നാട്യങ്ങളും ആനത്തഴമ്പും ജാതി വാലും സമൂഹത്തില്‍ തങ്ങള്‍ക്ക് ദുരഭിമാനത്തിനു പകരം മുന്‍‌കാല ദുര്‍നടപ്പിന്റെ സ്മാരകങ്ങള്‍ പേറുന്ന വിഢികളെന്ന സ്ഥാനമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ പൂണൂലും ജാതിവാലും നാട്യങ്ങളും താനെ ഇല്ലാതാകുന്നതാണ്. പക്ഷേ, ഇതു താനെ സംഭവിക്കില്ല. അവര്‍ണ്ണര്‍ ഈ നാണം കെട്ട സവര്‍ണ്ണാഭിമാനികളെ ചരിത്ര പുസ്തകങ്ങളിലൂടെയും, വസ്തുനിഷ്ട ലേഖനങ്ങളിലൂടെയും, പൊതുവേദിയിലുള്ള സാംസ്ക്കാരിക പരിഹാസങ്ങളിലൂടെയും സവര്‍ണ്ണതക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകതന്നെ വേണം.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

പ്രിയ ചിത്രകാരന്‍ ,

നല്ല പോസ്റ്റ്‌ .. യഥാര്‍ത്ഥത്തില്‍ സവര്‍ണത എന്നതിന്റെ അര്‍ഥം മഹാഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം .. സവര്‍ണത എന്നാല്‍ നല്ല വര്‍ണം (നിറം ) ഉള്ളവര്‍ എന്നോ മറ്റോ ആണ് ബഹുഭൂരിപക്ഷം സവര്‍ണര്‍ പോലും ധരിച്ചു വശമായി ഇരിക്കുന്നത് .. ദയനീയമാനതു .. (വര്‍ണം എന്നതിന് മലയാളത്തില്‍ നിറം എന്നാ അര്‍ഥം കൂടി ഉള്ളത് കൊണ്ടാണ് ഈ അര്‍ത്ഥനതരന്യാസം സംഭവിക്കുന്നത്‌ .). അത് കൊണ്ട് സവര്‍ണര്‍ വെളുത്തവരും അവര്‍ണര്‍ കറുത്തവരും എന്നാണു ഉദ്ദേശിക്കുന്നതെന്ന് ധരിച്ചു നടക്കുന്ന ഒരുപാട് വിഡ്ഢി ക്കോമരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് . പലരും സവര്‍ണന്‍ എന്നതില്‍ അഭിമാനിക്കുന്നത് അങ്ങനെ തെറ്റിദ്ധരിച്ചാണ് എന്ന് തോന്നുന്നു ..സംസ്കൃതത്തില്‍ ഉള്ള ഇപ്പോഴും ഹിന്ദിയില്‍ ഉപയോഗിക്കുന്ന വര്‍ണം ( वर्ण ) എന്നാ പദമാണ് സവര്‍ണത എന്നാ വാക്കിന്റെ മൂലം എന്ന് എത്ര പേര്‍ക്കറിയാം .ഹിന്ദിയില്‍ /സംസ്കൃതത്തില്‍ वर्ण എന്നാല്‍ മലയാളത്തില്‍ ജാതി എന്നാണ് അര്‍ഥം . അതായതു സവര്‍ണത എന്നാല്‍ "സജാതീയത" എന്നര്‍ത്ഥം .സവര്‍ണന്‍ (സ - വര്ണന്‍ )എന്നാല്‍ ജാതിയോടു കൂടിയവന്‍ അതായത് ജാതിയുള്ളവന്‍ അഥവാ വര്ണ വ്യവസ്ഥയില്‍ ഉള്പ്പെടുന്നവന്‍ എന്നും അവര്‍ണന്‍ ( അ-വര്ണന്‍) എന്നാല്‍ ജാതിയില്ലത്തവന്‍ എന്നും ആണ് അര്‍ഥം . ഹിന്ദു മതം നാലു ജാതികളെ മാത്രമേ അമ്ഗീകരിചിരുന്നുള്ളൂ എന്നതോ കൊണ്ടാണ് നാല് ജാതികളിലും പെടാതവരെ ജാതിയില്ലത്തവര്‍ അഥവാ അവര്‍ണര്‍ എന്ന് വിളിച്ചു വന്നത് ... എന്നാല്‍ കാലക്രമേണ സംസര്‍ഗ്ഗ ഗുനത്താല് അവര്‍ണര്‍ എന്ന് വിളിച്ചു വന്നവരിലും ജാതി അഭിമാനം ഉണ്ടായി വന്നതിനാല്‍ അവരില്‍ ജാതി ചിന്ത അഥവാ സ'വരണത ' രൂപപ്പെട്ടു വരുന്നു എന്നര്‍ത്ഥം..അതായത് ഇന്ന് അവര്‍ണ വിഭാഗക്കാരില്‍ ഒരു നല്ല പങ്കു സവര്‍ണത പുലര്തുന്നവരാന് എന്നര്‍ത്ഥം . മനസ്സിലെ സവര്‍ണതയുടെ (ജാതി ചിന്തയുടെ ) അളവുകളില്‍ അവര്‍ക്കും യഥാര്‍ത്ഥ സവര്‍ണര്‍ക്കും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എങ്കിലും ..

സവര്‍ണത എന്നാ വാക്കിന്റെ അര്‍ഥം തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ് പലരും ആ പദ പ്രയോഗത്തില്‍ അഭിമാനം കൊള്ളുന്നത്‌ . മലയാളം , സംസ്കൃത തത്സമ പദ പ്രയോഗങ്ങള്‍ ശരിയായി മനസ്സിലാക്കാതെ വിദ്യാഭ്യാസ കാലത്ത് മലയാളം ഭാഷയും വ്യാകരണവും പഠിച്ചത് കൊണ്ടുള്ള പിശക്കാനിതു .(നമ്മുട വിദ്യാഭ്യാസ സംബ്രതായം ഒരുത്തനെയും വിവരം വെപ്പിക്കുനില്ല എന്നതിറെ ഒരു ഉദാഹരണം - അതിനു ആരാണ് ഇവിടെ മലയാളം പഠിക്കുന്നത് ..? ) . സവര്‍ണത എന്നാല്‍ ജാതീയത എന്നതാണ് ഭാഷാപരമായ നേരിട്ടുള്ള അര്‍ഥം (വ്യംഗ്യാര്തം അല്ല) എന്ന് മനസ്സില്ലക്കിയിരുന്നുവേങ്ങില്‍ പലരും തങ്ങള്‍ സവര്‍ണര്‍ ആണ് എന്ന് പറയാന്‍ ഇഷ്ടപ്പെടുകയില്ല എന്നാണ് എനിക്ക് തോന്നുന്നത് . തങ്ങള്‍ ജാതി ചിന്ത ഇല്ലാത്തവര്‍ എന്ന് പറയാന്‍ തന്നെ ആയിരിക്കും അത് കപട്യമായിട്ടയാലും ഭൂരിപക്ഷം ശ്രമിക്കുക .കാരണം ജാതി ചിന്തയില്ലയ്മയാണ് ജാതി ചിന്തയേക്കാള്‍ ഉത്കൃഷ്ടം ,പുരോഗമനപരം എന്ന് ആരാണ് സമ്മതിക്കാത്തത് ..? തങ്ങള്‍ പ്രാകൃതര്‍ ആണെന്ന് ആരെങ്ങിലും സ്വയം വിശേഷിപ്പ്ക്കുമോ ..?

ജാതീയത മനസ്സില്‍ കൊണ്ട് നടക്കാത്ത ആരെയും സവര്‍ണര്‍ എന്ന് വിളിക്കേണ്ടതില്ല , താങ്കള്‍ പറയുന്ന പോലെ തന്നെ , 'സവര്‍ണര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളില്‍ ജനിച്ചത്‌ കൊണ്ട് മാത്രം ഒരാള്‍ "സവര്‍ണന്‍ " ആകുന്നില്ല .അങ്ങനെ ഉള്ള എത്രയോ നല്ല മനുഷ്യരെ - അവര്‍ണര്‍ ആയി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സവര്‍ണരെ - തന്നാലാവും വിധം അങ്ങനെ ജീവിച്ചു കാണിച്ചവരെ നമ്മള്‍ കേട്ടും കണ്ടും അറിയാം ..പക്ഷെ അവര്‍ പോലും സവര്‍ണതക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തങ്ങള്‍ക്കു കൂടി നേരെ ഉള്ളതാണ് എന്ന് തെറ്റിദ്ധരിക്കുന്നതു ഒരു പക്ഷെ മേല്‍ പറഞ്ഞ ഭാഷാപരമായ അറിവ് കേടു കൊണ്ട് മാത്രം ആയിരിക്കാം ..ചിത്രകാരനെയും താങ്കളുടെ വിമര്‍ശനങ്ങളെയും പലര്‍ക്കും മനസ്സിലാകാതെ പോകുന്നത് അവര്‍ ഈ അറിവ് കേടിനു ഇരയായത് കൊണ്ട് കൂടിയായിരിക്കാം .

മത്താപ്പ് said...

ചിത്രകാരാ,
ഈ പോസ്റ്റ്‌ മനസ്സിരുത്തി വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്,
ജാതി വിദ്വേഷം enforce ചെയ്യിക്കുന്ന താങ്കളെ പോലുള്ള മഹാന്മാര്‍ തന്നെയാണ് സവര്‍ണര്‍ എന്ന വിളിക്ക് യോഗ്യര്‍ എന്നാണു....

ASOKAN T UNNI said...

അവര്‍ണരിലെ ചെറു വിഭാഗങ്ങള്‍ മുസ്ളിങ്ങളായും കൃസ്ത്യാനികളായും സവര്‍ണ വ്യവസ്തിതിയുടെ പീഢനത്തില്‍ നിന്നു രക്ഷപ്രാപിച്ചിട്ടുണ്ട്‌-എന്ന പ്രസ്താവന ശരിയല്ല.കൂടുതല്‍ വിവരത്തിനു ടി.കേ.സീ.വടുതലയുടെ വെന്തിങ്ങ എന്ന കഥ വായിക്കുക.
വേര്‍തിരിവൊന്നും ഇല്ലെന്ന്‌ അച്ചന്‍ പറഞ്ഞതനുസരിച്ച്‌ കൃസ്തു മതത്തില്‍ ചേര്‍ന്ന്‌ വെന്തിങ്ങ ഇട്ടു പത്രോസായ കൊച്ചോലയെ മറ്റു കൃസ്ത്യാനിയെപ്പോലെ കാണാന്‍ അച്ചനു പറ്റുന്നില്ല.ഇതു മനസ്സിലാക്കിയ കൊച്ചോല വെന്തിങ്ങ ഊരി പള്ളി വരാന്തയില്‍ വച്ചിട്ടു പറഞ്ഞ ഡയലോഗ്-“അച്ചോ,അച്ചന്റെ പത്രോസ് ദാ ഇരിക്കുന്നു.കൊച്ചോല ഇപ്പം പോട്ടെ.

chithrakaran:ചിത്രകാരന്‍ said...

ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള സവര്‍ണ്ണ സാംസ്ക്കാരികതയെ തള്ളിപ്പറയാതെ, ദുരഭിമാനങ്ങളും കള്ളക്കഥകളും ചമച്ച് നാസിസം പോലെ വളരുന്ന സവര്‍ണ്ണതയെ നശിപ്പിക്കാനാകില്ല.

shaji.k said...

ചെത്തുകാരന്‍ വാസുവേട്ടാ താങ്കളുടെ കമന്റ്‌ ഞാന്‍ എടുത്തു ഇവിടെ ഇട്ടിട്ടുണ്ട് :)

https://profiles.google.com/106442072974644665650/posts/czVTeNfMB53#106442072974644665650/posts/czVTeNfMB53

Suvi Nadakuzhackal said...

സവര്‍ണര്‍ വിദേശത്ത് നിന്നും 5000 വര്‍ഷം മുമ്പ് ആക്രമിച്ചു വന്നു കുടിയേറിയ ആര്യന്‍ (വെളുമ്പന്‍ - സായിപ്പ്) മാരുടെ പിന്‍ഗാമികള്‍ ആണെന്നും, അവര്‍ണര്‍ ഇവിടെ ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്ന തദ്ദേശീയര്‍ (ദ്രാവിഡര്‍) ആണെന്നും ഒരു വാദം എവിടെയോ കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് അറിയില്ല.

Suvi Nadakuzhackal said...

സവര്‍ണര്‍ വിദേശത്ത് നിന്നും 5000 വര്‍ഷം മുമ്പ് ആക്രമിച്ചു വന്നു കുടിയേറിയ ആര്യന്‍ (വെളുമ്പന്‍ - സായിപ്പ്) മാരുടെ പിന്‍ഗാമികള്‍ ആണെന്നും, അവര്‍ണര്‍ ഇവിടെ ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്ന തദ്ദേശീയര്‍ (ദ്രാവിഡര്‍) ആണെന്നും ഒരു വാദം എവിടെയോ കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് അറിയില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

സവര്‍ണ്ണത-അവര്‍ണ്ണത എന്ന വിഷയത്തെക്കുറിച്ച് നല്ലൊരു ലേഖനമെഴുതാനുള്ള മൂഡും, അവസരവും നഷ്ടപ്പെടുത്തിയ മണ്ണുണ്ണീകള്‍ക്ക് പാതിവെന്ത ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

പാതിയെ വേവുള്ളതെങ്കിലും ആ എരിവും പുളിയും കൂട്ടി ഭോജിച്ചപ്പോൾ വയറ് നിറഞ്ഞൂ കേട്ടൊ ഭായ്

പാര്‍ത്ഥന്‍ said...

വർണ്ണവ്യവസ്ഥയും ജാതിവ്യവസ്ഥയും ഒന്നാണെന്ന് ധരിച്ചു വശായിരിക്കുന്ന ഉണ്ണാക്കന്മാരുടെ ചരിത്ര-ഭാഷാ പ്രജ്ഞാമൌഢ്യം കണ്ടിട്ട് കോരിത്തരിക്കുന്നു. എന്തു ചെയ്യാം. സവർണ്ണനെ ഒതുക്കണം. അതിന് എന്ത് നീചഭാഷയും പ്രയോഗിക്കാം. ചരിത്ര വസ്തുതകൾ ശരിയായ യുക്തിബോധത്തോടെ വിമർശിക്കുകയാണെങ്കിൽ അതിന് ശാസ്ത്രീയമായ പോംവഴി കണ്ടെത്താൻ സാധിക്കും. ഇന്ന് നമ്മുടെ ജനാധിപത്യ (?) ഭരണമാണല്ലൊ നിലനിൽക്കുന്നത്. സവർണ്ണന് എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ അത് അവർണ്ണനും നേടിയെടുക്കാൻ സ്വയം അദ്ധ്വാനിക്കണം. അല്ലാതെ എല്ലാം വളരെ എളുപ്പത്തിൽ സാധിക്കാവുന്ന ടെലിബ്രാൻഡ് ഗുളികൾ കഴിച്ച് ചരിത്രത്തെ മലർത്തിയടിക്കാമെന്നൊക്കെയുള്ളത് വെറും വാചാടോപങ്ങൾ മാത്രമാണ്. മേലെനങ്ങി അദ്ധ്വാനിക്കാൻ ആരും തയ്യാറല്ല.

പാലക്കാടൻ said...

മത്താപ്പേ ..കുറച്ചുകൂടി മനസ്സി ഇരുത്തി വായിക്കണം.പിന്നെ കുറച്ചു ചരിത്രവും പഠിക്കണം .ഗുണം ചെയ്യും !!

ChethuVasu said...
This comment has been removed by the author.
ChethuVasu said...

@ Suvi

ഉത്തരേന്ത്യയില്‍ , പ്രത്യേകിച്ച് പാകിസ്താന്‍ ,പഞ്ചാബ് , ഹരിയാന, രാജസ്ഥാന്‍ , ഗുജറാത്തിലെ ചില പ്രദേശങ്ങള്‍ , പടിഞ്ഞാറന്‍ യു പി, ചില ബെന്ഗാളി സമൂഹങ്ങള്‍ , ഇവിടങ്ങളിലെ ചില ഗോത്രങ്ങള്‍ക്ക് - കൂടുതലായും ബ്രാഹ്മണ , ക്ഷത്രിയ ഗോത്രങ്ങള്‍ക്ക് മധ്യ പൂര്‍വ ഏഷ്യയിലെ ചില വിഭാഗങ്ങളുമായി ചില ആന്ത്രോപോലോഗികല്‍ ബന്ധമുണ്ട് ( പഞ്ജാബി /യു പി ബ്രാഹ്മിന്സില്‍ ഇത് കൂടുതല്‍ പ്രകടമാണ് - ശര്‍മ ,ദത്ത് , മേത്ത ,ദാഹിയ ,തിവാരി തുടങ്ങി ...) . എന്നിരുന്നാലും അവരില്‍ തന്നെ എല്ലാവര്ക്കും ആ സാദൃശ്യം ഇല്ല താനും , നല്ല ഇന്റെമിക്സിംഗ് നടന്നിട്ടുണ്ട് എന്നര്‍ത്ഥം .. സായിപ്പുമായുള്ള കണ്ണക്ഷന്‍ ആ വഴിക്കാണ് വരുന്നത് , പാകിസ്താന്‍ പഞ്ഞാബിലെതുംബോഴേക്കും അത് കൂടുതല്‍ പ്രകടമാണ് ( ഇന്ത്യന്‍ , പാകിസ്താന്‍ ക്രിക്കറ്റ് കളിക്കാരെ താരതമ്യം ചെയ്യുക - ഇമ്രാന്‍ഖാന്‍ ഉദാഹരണം ). ഇങ്ങനെ പഞാബിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ സെറ്റില്‍ ആയിട്ടുള്ള സവര്‍ണ ഗോത്രങ്ങള്‍ക്ക് മാത്രമാണ് ആ ബന്ധം ഗോചരം ആകുന്നതു .. മറ്റുള്ള സവര്‍ണ ഗോത്രങ്ങള്‍ ഒക്കെ തന്നെ വളരെ അധികമായി ലോക്കല്‍സ് തന്നെയാണ് . തെക്കേ ഇന്ത്യയിലെ കാര്യം പറയുകയും വേണ്ട . സവര്‍ണതയും നിറവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ വന്നാല്‍ പല സവര്‍ണ സുഹൃത്തുക്കളും ഒറ്റയടിക്ക് അവര്‍ണര്‍ ആയിപ്പോകും !

വടക്കേ പടിഞ്ഞാറന്‍ ഇന്ത്യയിലെ പല അവര്‍ണ വിഭാഗങ്ങളും തെക്കേ ഇന്ത്യയിലെ പല സവര്‍ണ വിഭാഗലെക്കള്‍ പ്രകടമായി വളരെ ഇളം നിറം ഉള്ളവര്‍ ആണ് ആണ് .

കൂടുതല്‍ വിവരങ്ങള്‍ക്കും ജെനെട്ടിക് പ്രോഫിലിനും എതിരന്‍ കതിരവന്‍ എഴുതിയ ബന്ധപ്പെട്ട ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ഉപകാരപ്പെടും .

FYI

ChethuVasu said...

@പാര്‍ത്ഥന്‍

എന്റമ്മേ ! ഇങ്ങള്‍ എന്താ ഈ പറഞ്ഞു വരുന്നേ.. അധ്വാനിക്കുന്ന ജന വിഭാഗങ്ങള്‍ നമ്മള്‍ വിചാരിച്ചത് വേറെ ആരാണ്ടാനെന്നോക്യ .. നമ്മക്ക് തെറ്റി ..പാടെ തെറ്റീ .. ക്ഷമി ....പറമ്പിലെ പണിക്കു ഒരാളെ ആവ്ശ്യംടാര്‍ന്നു ..ഒഴിവുണ്ടോ ആവോ..? ...നല്ല മേലധ്വാനം ഒള്ള പണിയാ ...നമ്മക്ക് അധാനിച്ചു ശീലമുല്ലതോണ്ട് എളുപ്പം നടക്കൊല്ലോ ..അതോണ്ടാ .. :-)

പാര്‍ത്ഥന്‍ said...

‘കൊല’ത്തൊഴിൽ കയ്യിലൊള്ളത് തന്ന്യാണോ? വെച്ച് മാറുന്നതിനും തയ്യാറാണ്. അമ്മാവന്റെ ചെത്ത് ഇപ്പോൾ മക്കൾക്കുമാത്രമെ കൊടുക്കൂന്ന് തിട്ടൂരം. അല്ലെങ്കി ഞാനും ചെത്തുകാരനായേനു.

ഷമീര്‍ തളിക്കുളം said...

ഇതിലെ ഞാന്‍ പോകുന്നുണ്ട്ട്ടോ...

ChethuVasu said...

@ പാര്‍ത്ഥന്‍
ഇങ്ങ ബെജെരാകണ്ടിരി പാര്‍ത്ത.. ന്റെ മൂന്നേക്കര്‍ പറമ്പില് കൊറച്ചു തെങ്ങുണ്ട്.. അത് ഇങ്ങള്‍ക്ക്‌ വേണെങ്കില് ചെത്താന്‍ തരാം ..ഒരാളും ഇങ്ങളെ ഒന്നും ചെയ്യുലാന്നു .. വാസുവിന്റെ ഒറപ്പാ.. ഇങ്ങ പേടിക്കണ്ട് വാ.ഷ്ടാ ... ഇനിയിപ്പോ തെങ്ങിക്കയരാന്‍ പേടിയാണ് മുട്ടും ശരീരോം വേറയനുന്ടെങ്കില് .. നിലത്തു നിന്ന് കേളക്കാനുള്ള സെറ്റപ്പ് റെഡി ആക്കിത്തരാം ...ഇങ്ങള് മേലങ്ങി പണിയെടുത്ത ശീലം ഉണ്ടുന്നൊക്കെ മേലെ പറഞ്ജോണ്ടാ നമ്മള് ഇങ്ങല്ളോട് ഇങ്ങനെ ഒക്കെ പറയുന്നു കേട്ടാ..നല്ലൊരു പണിക്കാരനെ ഇക്കാലെത് എവെടെന്നാ കിട്ട.. എന്റെ പാര്താ... ഇങ്ങളെ ദൈവം അനുഗ്രഹിക്കും :-))

പാര്‍ത്ഥന്‍ said...

ജനിതകമായി കിട്ടണ കഴിവുകള് ‘മ്യൂട്ട’ കടിച്ചാലും പോവില്ല എന്നല്ലെ ശാസ്ത്രം പറേണ്. ഞമ്മള് ഒന്ന് ചാടി നോക്കട്ടെ.

gggg said...

പക്ഷേ എന്തുചെയ്യാം,ഇപ്പോൾ അവർണ്ണർ സവർണ്ണരാകനല്ലെ നോക്കുന്നത്

Anonymous said...

ചെത്തുകാരന്റെ ഭാഷാപ്രയോഗം
വരെ മാറിയില്ലോ.
കാക്കായ്ക്ക് നമ്പൂരിയിൽ ഒണ്ടായ പോലെ..

ഹ ഹ ഹ said...

വാല് സവര്‍ണ്ണ അവര്‍ണ്ണ വ്യത്യാസമില്ലാതെ(കേരളത്തിലും തമിഴ്‌ നാട്ടിലും ഒഴിച്ച്) എല്ലാ ഇടതും കാണാന്‍ പറ്റും

പണ്ട് കളഞ്ഞ വാല് ഇപ്പോള്‍ വീണ്ടും ഉപയോഗിക്കാം ഇനി പുതിയത് വേണമെങ്കില്‍ ഒരെണ്ണം ഞാന്‍ പറയാം ബ്ലോഗന്‍......

ChethuVasu said...

@വാത്തുകാരൻ ചെസു
:-)
ശരി തന്യാ 'ന്റെ ' ചെസൂ .. 'ഇങ്ങള് ' പറഞ്ഞപോലെ 'തന്യാ'... ... 'ബിരിയാണിയില്‍ കൂടെ അവിയല്‍' ഇപ്പഴത്തെ ഞമ്മടെ ഒരു സ്റ്റെയില് .. യേത്... ഇപ്പൊ ലുവ്‌ മരിയെജിന്റെ ഒക്കെ .... കാലമല്ലേ ഒക്കെ ണ്ടാവും ...കലികാലം..കലികാലം ന്റെ ചെസൂ ... :-)

Prasanna Raghavan said...

ചിത്രകാരാ,

കാര്യപ്രസക്തമായ ഒരു പോസ്റ്റ്.

പക്ഷെ ശ്രദ്ധിച്ചില്ലേ കമന്റുകള്‍ പോസ്റ്റിനെ വഴിതെറ്റിക്കുന്നത്.:)

Prasanna Raghavan said...

അതെ വര്‍ണവ്യവസ്ത എന്നു പറഞ്ഞാല്‍ ഇംഗ്ലീഷില്‍ റേഷ്യലിസം അഥവാ വര്‍ഗവ്യവസ്ഥ .അതായയത് ജനനത്താല്‍ മനുഷ്യന്‍ ഉച്ച-നീച വ്യത്യാസമുള്ളവരാണ് അതുകൊണ്ട് പരസ്പരം, കണ്ടുകൂടാത്തവരാണ്, തൊട്ടുകൂടാത്തവരാണ് എന്ന ധാരണകള്‍ ഉണ്ടാക്കി അത് അധികാര ദുര്‍വിനിയോഗത്തിനും സ്വത്തു കൈയ്യാളുന്നതിനും ഉപയോഗിച്ച് ദേശത്തിന്റെ വ്യവസ്ഥയാക്കി, സ്വഭാവമാക്കി, മാറ്റി, അതു കുറെ ചവറുകളീല്‍ എഴുതിവച്ചു. ഇതാണോ? പാര്‍ഥന്റെ ‘അദ്ധ്വാനം‘ കോണ്ടുദ്ദേശിക്കുന്നത്?:)

ഈ വ്യ്‌വസ്ഥയെ സാമ്പത്തിക- സമൂഹ്യ കാരണങ്ങളാലും ജീവനില്‍ പേടിയുള്ളതിനാലും അംഗീകരിക്കപ്പെടേണ്ട് അവസ്ഥ ഇന്ത്യയിലെ അവര്‍ണര്‍ക്കു വന്നു കൂടി എന്നുള്ളതാണ് സത്യം. ആ അവസ്ഥക്കൊരു മാറ്റമാണ് ഊണ്ടാകേണ്ടത്.

ചാർ‌വാകൻ‌ said...

വസുവേട്ടോ..ആ പാർത്തനെ കണ്ടാലറിയില്ലെ..തലമുറകളായി വെയിലുകൊണ്ടു അഡ്വാനിച്ചതിന്റെ ഭലമായി കറുത്തിരുണ്ടുപോയത്.
പിന്നെ ബ്ദ്ധിയല്പം കൂടിപോയത് അതിയാന്റെ കുറ്റമല്ലല്ലോ..ഏത്..?

പാര്‍ത്ഥന്‍ said...

ബ്ലോഗിലെ ചില പോസ്റ്റുകളിൽ നിന്നുമാണ് ഈ ജാതിപ്രശ്നം ഇത്ര ഗൌരവമാണോ എന്ന തോന്നൽ ഉണ്ടാക്കിയത്. അക്കാരണത്താൽ ഉണ്ടായ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കിയത് കുറെ മുമ്പ് പോസ്റ്റാക്കിയിരുന്നു. വിരോധമില്ലെങ്കിൽ എല്ലാവരും അതൊന്ന് വായിച്ചു നോക്കുക. അതിനുശേഷം നമുക്ക് തർക്കിക്കാം. അദ്ധ്വാനിക്കുക എന്നു പറഞ്ഞപ്പോൾ ഒരാൾക്ക് തെങ്ങിന്റെ മൂട് കിളക്കുന്നതു മാത്രമെ ഓർമ്മ വന്നുള്ളൂ. MEKERALAM സാഹിത്യ-ചരിത്ര രേഖകൾ ഉണ്ടാക്കുന്നതാണോ അദ്ധ്വാനം എന്നും ചോദിച്ചു. ഞാൻ ബുദ്ധിപരമായ വളർച്ചക്കുവേണ്ടിയുള്ള അദ്ധ്വാനത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. അദ്ധ്വാനിക്കാതെ ആൾദൈവങ്ങളുടെ അടുത്തും (അന്ധവിശ്വാസികൾക്ക്) രാഷ്ട്രീയ നേതൃത്ത്വങ്ങളിലും (ഭൌതികവാദികൾക്ക്) ചെന്ന് കാര്യം സാധിക്കുകയാണെങ്കിൽ എല്ലാം എളുപ്പമായി എന്നു കരുതുന്ന ജീർണ്ണിച്ച സംസ്കാരത്തിൽ ഒരു തർക്കത്തിന്റെ ആവശ്യം പോലുമില്ല. “ടെലിബ്രാൻഡ് ശരണം“.

പാര്‍ത്ഥന്‍ said...

പോസ്റ്റിലേക്ക് ലിങ്ക് കൊടുത്തതിൽ എന്തോ കുഴപ്പം. ഈ വഴിയെ പോയി നോക്കൂ

Prasanna Raghavan said...

പാര്‍ത്ഥന്‍,

‘’MEKERALAM സാഹിത്യ-ചരിത്ര രേഖകൾ ഉണ്ടാക്കുന്നതാണോ അദ്ധ്വാനം എന്നും ചോദിച്ചു.‘’ എന്നു പരഞ്ഞാല്‍ എന്റെ ചോദ്യം തന്നെ താങ്കള്‍ക്കു മനസിലായില്ല. പിന്നല്ലേ അതിനൊരു മറുപടി തരാന്‍ കഴിയുന്നു.

സവര്‍ണന്റെ കണ്ണിലൂടെ മാത്രം അവര്‍ണന്‍ ലോകം കാണണമെന്നുള്ള ശാഠ്യമൊക്കെ നിര്‍ത്തു മാഷേ.

സവര്‍ണത, അനീതിയും, അധര്‍മ്മവും ഇന്ത്യയുടെ ദേശീയ അന്തസിനെ ഇന്നും താറുമാറാക്കിക്കോണ്ടുമിരിക്കുന്നതുമായ ഒന്നാണ്. അതിനെക്കുറിച്ചാണ് ചിത്രകാരന്‍ എഴുതിയത്. അങ്ങനെയാണെന്നു ചിത്രകാരന്‍ കണ്ടു പിടിച്ചതൊന്നുമല്ല.

അവര്‍ണനും സവര്‍ണതയെ ഒരു ഫാഷനായി എടുക്കുന്നു എന്നുള്ളത് ഇന്നത്തെ മറ്റൊരു ഭീകരമായ അവസ്ഥയാണ്.

വര്‍ഗ്ഗിയ ആധിപത്യമുപയോഗിച്ച്, പിടിച്ചു പറിച്ചതും, നേടെയെടുത്തതുമൊക്കെ, നമ്മട അദ്ധ്വാനം ആണെന്നു പറഞ്ഞ് കാര്‍ന്നോന്മാരു മക്കളെ വളര്‍ത്തിയല്‍, അതങ്ങനല്ല എന്നവരൊരിക്കല്‍ അറിയുമ്പോല്‍ വിഷമമുണ്ടാകും.

അപ്പോഴാണ്‍ സവര്‍ണത്, അവര്‍ണന്റെ മാത്രം പ്രശ്നമല്ലാതാകുന്നത്.

സവര്‍ണത ഒരു നോണ്‍പ്രോഗ്രസ്സിവ്,ഡിസ്ട്രക്ടീവ് മാനസികാവസ്ഥയാണ്. അതു നശിക്കപ്പെടേണ്ടതാണ് എന്നെഴുതുമ്പോള്‍ നിങ്ങള്‍ക്കെന്താണതില്‍ വിഷമം.

പാര്‍ത്ഥന്‍ said...

@ MEKERALAM:
ഇവിടത്തെ ഭാഷയും അതിന്റെ അർത്ഥവും മനസ്സിലാവുന്നുണ്ട്. പക്ഷെ 2000 വർഷം മുമ്പുണ്ടെന്നു പറയുന്ന മീശ വടിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നു വന്നാൽ അത് മീശയുടെ കുറ്റമാണോ കത്തിയുടെ കുറ്റമാണോ എന്ന് മനസ്സിലാകുന്നില്ല. ആധുനികയുഗത്തിലും സവർണ്ണൻ നയിച്ച പ്രസ്ഥനത്തിൽ അണിചേർന്നതിന് സവർണ്ണനെത്തന്നെ കുറ്റം പറയണം. ഞാനടക്കമുള്ള (അവർണ്ണൻ എന്ന് നിങ്ങൾ പറയുന്ന) വർഗ്ഗം കഴുതകളാണെന്ന് സമ്മതിക്കുന്നതിലുള്ള ജാള്യത മറയ്ക്കാൻ സവർണ്ണന്റെ മെക്കട്ടുതന്നെ കേറണം എന്നു പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. ഇന്നത്തെ അമൃത ടി.വി.യിൽ കണ്ട ഒരു സർവ്വെ റിപ്പോർട്ട് ഇങ്ങനെ. സവർണ്ണവോട്ട്: UDF 46% LDF 35% BJP 17% OTHER 2%, ഈഴവ വോട്ട്: UDF 33% LDF 57% BJP 17% OTHER 1%, ക്രിസ്ത്യൻ വോട്ട്: UDF 75% LDF 23% BJP 0% OTHER 2%. ഇതിൽ ഇപ്പോഴും സവർണ്ണന്റെ ആധിപത്യം എവിടെ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഞാൻ മനസ്സിലാക്കിയ പൊളിറ്റിക്സിന്റെ കുഴപ്പമാവാം.

എന്റെ പഴയ പോസ്റ്റ് വായിച്ച് എന്തെങ്കിലും പറയും എന്നു കരുതി.

സുശീല്‍ കുമാര്‍ said...

വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റ് ഈടെ ഇടുന്നതില്‍ ക്ഷമിക്കുക.
ഷമീറിനെ സഹായിക്കുക.


ഈ സാഹചര്യത്തിൽ കഴിയുന്നത്ര സഹായം ചെയ്യാൻ ശേഷിയും സന്മനസ്സുമുള്ള ബ്ലോഗർമാരെയും ഈയാവശ്യത്തിന്‌ ആശ്രയിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്‌.

സാമ്പത്തികമായി സഹായം എത്രചെറുതാണെങ്കിലും ചെയ്യാൻ കഴിയുന്നവർ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതന്നാൽ അത് ഷമീറിന്റെ കുടുംബത്തിന്‌ എത്തിക്കുന്നവരാണ്‌. കമ്മിറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് തുടങ്ങാത്ത സാഹചര്യത്തിൽ വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറുണ്ടെങ്കിൽ കലാസമിതിയുടെ അക്കൗണ്ട് വിവരം അറിയിക്കുന്നതാണ്‌.

പണം അയയ്ക്കുന്നവർ ദയവായി ഒരു മെയിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.

Secretary,
Ponnempadam Kalasamithi,
Karad Paramba P O
Farook College Via,
Malappuram Dist- 673 632
Kerala.


suseelkumarp@gmail.com

പാഞ്ചജന്യം said...

"2000 വർഷം മുമ്പുണ്ടെന്നു പറയുന്ന മീശ വടിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നു വന്നാൽ അത് മീശയുടെ കുറ്റമാണോ കത്തിയുടെ കുറ്റമാണോ"

നനവ് said...

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്..

മത്താപ്പ് said...

അല്ല!
പല ജാതി പല മതം, പല ദൈവം തന്നെ ആണ് മനുഷ്യന്.
അതങ്ങനെ ആകേണ്ടത് ചിത്രകാരനും, സമാന ചിന്താഗതി ഉള്ളവര്‍ക്കും ഒരു ആവശ്യമാണ്‌!

സുശീല്‍ കുമാര്‍ said...

ചാണകം തളിയും പുണ്യാഹവും
(ജാതിവിവേചനം, അയിത്താചരണം തുടങ്ങിയവ പുതിയ രൂപത്തില്‍ അവതരിക്കുന്ന കാലമാണിത്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ബൂലോകത്തും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അവ പ്രശ്നത്തിന്റെ മൂല കാരണം ബോധപൂര്‍വമോ അല്ലാതെയോ സ്പര്‍ശിക്കാത്ത ചര്‍ച്ചകളില്‍ ഒതുങ്ങുന്നതായി കാണാം. എന്നാല്‍ രസകരമായ വസ്തുത, എല്ലാത്തരം ജാതി-മത വിവേചനങ്ങള്‍ക്കും എതിരായി വര്‍ത്തിക്കുന്ന യുക്തിവാദികളെ വഴിയെ പോകുമ്പോല്‍ ഒന്ന് തോണ്ടിനോക്കാനുള്ള പ്രവണത ഈ വിഷയത്തിലും ചിലപ്പോള്‍ കാണുന്നു എന്നതാണ്‌. ഒരു പക്ഷേ, മുന്‍വിധികളും ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. യുക്തിവാദികളോട് സാമൂഹികമായോ വ്യക്തിപരമായോ എന്തെങ്കിലും ശത്രുതയുള്ളവരാണ്‌ ഇവരില്‍ പലരുമെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ യുക്തിവാദികള്‍ക്കെതിരെ എന്തെങ്കിലും വീണുകിട്ടിയാല്‍ അത് എടുത്ത് ആയുധമാക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ ഇത്തരം വീണുകിട്ടുന്ന അവസരം പരാമാവധി മുതലെടുക്കാറുണ്ട് എന്നതാണ്‌ വസ്തുത.


ഇത്തരത്തില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്‌ ചിത്രകാരന്റെ യുക്തിവാദികള്‍ സവര്‍ണജാതിക്കാരോ എന്ന പോസ്റ്റ്. ഈ പോസ്റ്റും അതില്‍ ഞാനിട്ട കമന്റുകളും വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.


ചിത്രകാരന്‍ പരാമര്‍ശിച്ചിരിക്കുന്ന ലേഖനം എഴുതിയത് ശ്രീ. ടി ആര്‍ തിരുവിഴാംകുന്ന് ആണ്‌. അദ്ദേഹത്തെ ഒരു സവര്‍ണ യുക്തിവാദിയായി ചിത്രകാരന്‍ വിലയിരുത്തുന്നത് കാണാം.


അതേ ടി ആര്‍ തിരുവിഴാംകുന്ന് 2011മെയ് ലക്കം യുക്തിരേഖയില്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഇവിടെ എടുത്ത് പ്രസിദ്ധികരിക്കുന്നു. ചാണകം തെളിയുടെ സവര്‍ണത പരിശോധിക്കുമ്പോള്‍, ആ സവര്‍ണത എങ്ങനെ ഉടലെടുക്കുന്നു എന്ന് പച്ചയായി പറയുന്നു ഈ ലേഖനം.


യുക്തിവാദികളെ കാണുന്നേടത്ത് വെച്ച് കൊട്ടാന്‍ വരുന്നവര്‍ ഒരുവട്ടം ഇത് വായിച്ചുനോക്കട്ടെ. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിനില്‍ക്കുന്ന കേരളത്തിലെ ജാതി സംഘടനകളും അവയുടെ വക്താക്കളും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പച്ചയായ സത്യത്തെക്കുറിച്ച് അവര്‍ വിലയിരുത്തട്ടെ.)

കുട്ടന്‍ said...

ഭക്തി പ്രസ്ഥാനം ജാതീയതെക്കെതിരെ ശബ്ദിച്ചിട്ടുണ്ട് ചിത്രകാരാ 14 നൂറ്റാണ്ടില്‍ എഴുത്തച്ഛന്‍ എഴുതിയ വിപ്ലവം ഒന്നും ഇവിടാരും ഇന്ന് വരെ എഴുതീട്ടില്ല .. അതോ അയാളും സവര്‍ണ്ണ വര്‍ഗീയ വാദി യാണോ നിങ്ങള്‍ കാണുന്നത്

THELIMA said...

ആദ്യമേ പറയട്ടെ.അടുത്ത കാലത്തായി ബ്ലോഗിലേക്ക് കടന്നു വന്ന ഒരാളാണ് ഞാന്‍. തങ്ങളുടെ തുറന്ന ചിന്തകളും അഭിപ്രായങ്ങളും ഞാന്‍ സാകൂതം ശ്രദ്ധിക്കാറുണ്ട്,വായിക്കാറുണ്ട്. അഭിനനദനങ്ങള്‍ .

ജാതീയതയെ കുറിച്ചുള്ള തങ്ങളുടെ നിരീക്ഷണങ്ങള്‍ നിഷേധിക്കുവാനാവാത്ത ചരിത്ര വസ്തുതയാണ്.മതങ്ങളെ പോലെ ജാതികളും മനുഷ്യനെ പ്രതിലോമ-പിന്തിരിപ്പന്‍ ചിന്തകളുടെ കള്ളിക്കകത്ത് ഒതുക്കുന്നു.ഇങ്ങിനെ ഒതുങ്ങിപോയ അടിമ-യജമാന മാനസങ്ങളെയാണ് നാം സമകാലിക ഇന്ത്യന്‍സമൂഹത്തിലും കണ്ടുകൊണ്ടിരിക്കുന്നത്.
നമ്മുടെ മഹാഭൂരിപക്ഷം ജനത കാലിക പ്രസ്ക്തമാല്ലാത്ത അളിഞ്ഞചിന്തകളുടെ കൌപീനവുമായി തുടരുന്നകാലത്തോളം അന്തസ്സും അഭിമാനവും അവകാശവും ഉള്ള ജനതവസിക്കുന്ന ഒരു രാഷ്ട്രമായി നമ്മുടെ രാജ്യത്തിനു വികസിക്കുവാന്‍ സാധ്യമല്ല.

താന്‍ സങ്കുചിതമായ കള്ളിക്കകത്ത് ഒതുങ്ങേണ്ടവനല്ല എന്ന് തിരിച്ചറിയുകയും, തുറന്നചിന്തകളുടെ വിശാലമായ ലോകത്ത് ഉറച്ച ചുവടുകളോടെ ആത്മബോധത്തിന്റെ നിവര്‍ന്ന നെട്ടെല്ലോടെ നടക്കുവാന്‍ സന്ന്ദ്ധനാവുകയും ചെയ്യുമ്പോളാണ്, നാം അവര്‍ണ്ണതയുടെ അഥവാ മാനവികവര്‍ണ്ണത്തിന്റെ മഹത്ത്വത്തിലേക്ക് വളരുന്നത്.

Prasanna Raghavan said...

തെളീമ,

അവര്‍ണത ഒരു ചിന്താ-പ്രവര്‍ത്തിധാരയായി ദിശാബോധത്തോടെ വളര്‍ത്തിയാലേ അതു ഭാവി തകമുറക്കു ഒരു ചവിട്ടുപടിയാകൂ.

അതിലേക്ക് പ്രായോഗികമായി പ്രവര്‍ത്തിക്കുന്നതിലേക്ക് ഞാനൊരു സംരംഭം ഒരുക്കിയിരുന്നു. ഇവിടെയും, ഇവിടെയും. പക്ഷെ നോക്കു അതില്‍ എത്ര അവര്‍ണതാല്പര്യം ഉണ്ട്. എന്ന്. തെളിമയുടെ കമന്റു വായിച്ചു കഴിഞ്ഞപ്പോല്‍ മനസില്‍ വന്നത് എഴുതി എന്നുമാത്രം.

Purtorico. said...

ജാതിയിലെ വംശീയതയെ കുറിച്ച് ചിന്തോദ്വീപകമായ കുറച്ചു വിവരങ്ങള്‍....http://samoohyam.blogspot.com/2009/11/blog-post.html

humanbeing(body and soul) said...

പണ്ട് രണ്ടു മുട്ടനാടിന്റെയും കുറുക്കന്റെയും കഥ കേട്ടിട്ടുണ്ട്.അവസാനം കുറുക്കന് എന്തു പറ്റി എന്നു ഓര്‍മയില്ല.ചേട്ടാ അത് ആവരുതേ അവസാനം സ്ഥിതി.