Saturday, July 2, 2011

പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും

നമ്മുടെ ജാനാധിപത്യ പ്രസ്ഥാനങ്ങാളായാലും, സാംസ്ക്കാരിക സംഘടനകളായാലും, ജാതി സംഘടനകളായാലും,വിവിധ മതസംഘടനകളായാലും,സര്‍ക്കാരായാലും, കോടതികളായാലും അവയുടെ കാഴ്ച്ചപ്പാട് ഇന്ത്യയിലെ സവര്‍ണ്ണ സാംസ്ക്കാരിക വ്യവസ്ഥിതിയുടെതാണ്. ഇത്രയും കാലമായും ജനാധിപത്യപരമായ ഒരു കാഴ്ച്ചപ്പാട് വികസിപ്പിക്കുന്നതില്‍ നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുപോലും വ്യക്തമായ ദിശാബോധം ഇല്ലെന്നുപറായാം.

ജനാധിപത്യപരമായ കാഴ്ച്ചപ്പാട് കൂലിയുടെയും വേലയുടെയും കാര്യത്തിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയമായി, പൌരബോധമായി വളരാന്‍ നമ്മളാരും ഇതുവരെ ചിന്തിക്കാന്‍ മെനക്കെട്ടിട്ടില്ല. സയിപ്പന്മാരുടെ ചിന്തകളെ വ്യാഖ്യാനിച്ച് ഉപജീവിച്ചുപൊകുന്ന കേവലം പരിഭാഷകരായ വ്യാജ ചിന്തകരും, ബുദ്ധിജീവികളും നമുക്ക് രാഷ്ട്രീയമായി പാന്റും കോട്ടും അണിയിച്ചു തന്നു എന്നതിനപ്പുറം നമ്മുടെ ജനാധിപത്യപരമായ പൊതുശരീരത്തെ കാണാനുള്ള കണ്ണുകളുള്ളവരായിരുന്നില്ല അവരുടെ ഇറക്കുമതി ചെയ്ത ചിന്തകള്‍. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ ഹൈന്ദവമല്ലാത്ത (സവര്‍ണ്ണമല്ലാത്ത)മുസ്ലീം, കൃസ്ത്യന്‍ മത സംഘടാനകള്‍ അവരുടെ മത സമൂഹത്തെ നോക്കിക്കാണുന്നത് പോലും ഹൈന്ദവ സമൂഹത്തിലെ അന്യ മതങ്ങള്‍ എന്ന സവര്‍ണ്ണ സാംസ്ക്കാരിക കാഴ്ച്ചപ്പാടിലൂടെയാണ്. ഇതിനൊരറുതിവരുത്താന്‍ എല്ലാവരേയും തുല്യ മനുഷ്യരായി കാണുന്ന മതേതര ജനാധിപത്യത്തിന്റെ കണ്ണുകള്‍ വികസിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ അതിനു പകരം എല്ല മത വിശ്വാസങ്ങളേയും തുല്യതയോടെ കണ്ടാല്‍ പ്രശ്നം തല പുകച്ചു ചിന്തിക്കാതെ എളുപ്പത്തില്‍ പരിഹരിക്കാമെന്ന മുട്ടു ന്യായമാണ് നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ കണ്ടെത്തിയത്. അതിന്റെ ഫലമായി, സമൂഹത്തിലെ എന്തു സംഭവ വികാസത്തേയും മതത്തിന്റേയും ജാതിയുടെയും ആഭ്യന്തര പ്രശ്നമായി കണ്ട് ഒഴിഞ്ഞുമാറി നിന്ന് മറ്റേതെങ്കിലും അന്താരാഷ്റ്റ്ര പ്രശ്നത്തെക്കുറിച്ച് ചര്‍ച്ചചെയ്ത് സ്വന്തം വീട്ടിലെ പശ്ചത്തല സംഗീതമായ ചീവീടുകളായി മാറാന്‍ പുരോഗമന ജനാധിപത്യ വിശ്വാസികള്‍ക്ക് യോഗമുണ്ടായിരിക്കുന്നു !

ഭരണത്തിലെ അഴിമതിയുടെ വീതവും, കൈക്കൂലിയും, തൊഴിലാളി പ്രശ്നങ്ങളും,വ്യക്തി സ്വാതന്ത്ര്യത്തിനിടമില്ലാത്ത സദാചാരവും മാത്രമായിരിക്കുന്നു പുരോഗമന വാദികളുടെ സ്ഥിരം ചര്‍ച്ചാവിഷയങ്ങള്‍ !!! മറ്റു സാമൂഹ്യ സാംസ്ക്കാരിക വിഷയങ്ങളിലൊന്നും അവര്‍ക്ക് താല്‍പ്പര്യമില്ല. അല്ലെങ്കില്‍ എന്തു ചെയ്യണമെന്ന നിലപാടുകളില്ല. തിരുവനന്തപുരത്തെ പുരാതനമായ പത്മനാഭക്ഷേത്രത്തിലെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും,രത്നങ്ങളും,വജ്രങ്ങളും,നാണയങ്ങളും,വിഗ്രഹങ്ങളും,പുരാവസ്തു പ്രാധന്യമുള്ള മറ്റു വസ്തുവഹകളും പത്ര വാര്‍ത്തകണ്ടു പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കി നില്‍ക്കുക എന്നല്ലാതെ ആ നിധിശേഖരത്തെക്കുറിച്ച് തങ്ങളുടെ നിലപാടെന്താണെന്നറിയിക്കാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനക്കാര്‍ക്കൊ, ജനാധിപത്യവാദികള്‍ക്കൊ,ഇതര മത സംഘടനകള്‍ക്കോ ഒന്നും സാധിക്കുന്നില്ലെന്നു മാത്രമല്ല, കോലോത്ത് എണ്ണ കടം വാങ്ങാന്‍ ചെന്ന ദരിദ്രവാസിയായ വേലക്കാരന്റെ/അടിമയുടെ നാട്യത്തില്‍ നില്‍ക്കാനേ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കകുന്നുള്ളു. തങ്ങള്‍ ഹിന്ദുമതക്കാരാണെന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷ ജനതയായ അവര്‍ണ്ണരുടെ സംഘടന നേതാക്കള്‍ക്കോ അവരുടെ സാംസ്ക്കാരിക നായകര്‍ക്കോ ആര്‍ക്കും തന്നെ നാവനക്കാന്‍ നിലപാട് അറിയിക്കുന്ന സിഗ്നലുകളൊന്നും മസ്തിഷ്ക്കത്തില്‍ നിന്നും പുറപ്പെടുന്നില്ല !!! ദയനീയമാണ് ഇവരുടെ പിന്നോക്കാവസ്ഥയുടെ കാര്യം ; ബുദ്ധി മാന്ദ്യമോ അടിമത്വത്തിന്റെ തഴമ്പോ ഇത് !!!

യുക്തിവാദി-നിരീശ്വര സംഘങ്ങള്‍ ഗരുടന്‍ തൂക്കം, സായിബാബ മാജിക്ക് , കണ്‍കെട്ട്,നാടന്‍ ആള്‍ദൈവം(പ്രഫഷണല്‍ ആള്‍ദൈവങ്ങളെ വിമര്‍ശിക്കാനുള്ള കോപ്പില്ല) തുടങ്ങിയ ലൊട്ടുലൊടുക്ക് വിശ്വാസ തട്ടിപ്പുകള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനം വ്യാപിപ്പിക്കാറില്ല. പ്രത്യേകിച്ച് പണം, അധികാരം എന്നീ വിഷയങ്ങളില്‍ കൈകള്‍ ശുദ്ധിയോടെ ഇരിക്കണമെങ്കില്‍ ഭരണവര്‍ഗ്ഗത്തിന്റെ പ്രശ്ണങ്ങളില്‍ ഇടപെട്ടുകൂടല്ലോ !!!

പത്മനാഭ ക്ഷേത്രത്തില്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന സമ്പത്ത് ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ട അവിഭാജ്യ ഘടകമൊന്നുമല്ലെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഇത്രയും കനത്ത സ്വത്ത് ഉണ്ടായതുകൊണ്ടൊന്നുമല്ല പത്മനാഭേട്ടനെ കാണാന്‍ അവിടെ ഭക്ത ജനങ്ങള്‍ വന്നുകൊണ്ടിരുന്നത്. കിരാതമായ രാജഭരണത്തിലൂടെ സംഭരിച്ച ജനങ്ങളുടെ സ്വത്തുതന്നെയാണ് പത്മനാഭക്ഷേത്രത്തില്‍ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന നിധി ശേഖരം. അലക്കു കല്ലിനും,തെങ്ങില്‍ കയറുന്ന തളപ്പിനും, ചെറിയൊരു മത്സ്യബന്ധന വലക്കുപോലും ഗുണ്ടാപിരിവുപോലുള്ള നികുതികള്‍ ചുമത്തി ജനങ്ങളില്‍ നിന്നും പിടിച്ചു പറിച്ചെടുത്ത സ്വത്താണ് ആ നിധി. ശൂദ്രന്മാരും(നായര്‍) ബ്രാഹ്മണരുമല്ലാത്ത എല്ലാ ജനങ്ങളില്‍ നിന്നും മുലക്കരം പൊലും പിരിച്ചെടുത്തുണ്ടാക്കിയ മുതല്‍ !! സ്വന്തം പണം കൊണ്ട് ഒരു മുക്കുത്തിപോലും പണിയിച്ച് അവര്‍ണ്ണര്‍ക്ക് ധരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടാക്കി ആനക്കും, വിഗ്രഹത്തിനും, അണിയാന്‍ സ്വര്‍ണ്ണ അരഞ്ഞാണങ്ങള്‍ തീര്‍ത്ത രാജാക്കന്മാര്‍ പിര്‍ണ്ണിയിട്ട് ഉണ്ടാക്കിയതൊന്നുമല്ല ആ ധനം. ജനം അദ്ധ്വാനിച്ചതു കാടന്‍ ഭരണ സമ്പ്രദായങ്ങളിലൂടെ മനുഷ്യത്വ രഹിതമായി പിടിച്ചു പറിച്ചെടുത്തതാണ്. അഥവ അല്ലെങ്കില്‍ പോലും രാജ ഭരണം അവസാനിച്ച നിലക്ക് നിധിശേഖരങ്ങള്‍ കണ്ടെടുക്കപ്പെടുമ്പോള്‍ അതിന്റെ പുരാവസ്തു പ്രാധാന്യവും ചരിത്ര മൂല്യവും കണാക്കാക്കി അവ സര്‍ക്കാര്‍ ഏറ്റെടുത്ത് ഡിജിറ്റല്‍ ഫോറ്മാറ്റില്‍ എല്ലാം രേഖപ്പെടുത്തി വക്കുകയും(ഫോട്ടോ,വീഡിയോ), മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാമ്പിളുകള്‍ നീക്കിവച്ചതിനു ശേഷം നിധി ഏറ്റവും ഉയര്‍ന്ന ലേലം ചെയ്ത് (പുരാവസ്തുക്കളെന്ന നിലയില്‍ ലേലം ചെയ്ത്)രാഷ്ട്ര പുരോഗതിക്കാവശ്യമായ ധനം കണ്ടെത്തുകയാണു വേണ്ടത്. സ്കൂളുകളും, കോളേജുകളും, റിസര്‍ച്ച് സെന്ററുകളും, നല്ല അഴുക്കു ചാലുകളും, ടൊയ്ലറ്റുകളും, ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത നഗരങ്ങളും നിര്‍മ്മിക്കാന്‍ ആ ധനം ഉപയോഗിക്കാവുന്നതാണ്. കാരണം, അതു എല്ല ജനങ്ങളുടേയും സ്വത്താണ്. ജാതി മത ഭേദമെന്യേ എല്ലാവര്‍ക്കും അവകാശപ്പെട്ടത്. ബ്രാഹ്മണരുടെ സവര്‍ണ്ണ വ്യവസ്ഥിതിയോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് കൃസ്തുമതമോ, ഇസ്ലാം മതമോ സ്വീകരിച്ചവരായവര്‍ക്കും തീര്‍ച്ചയായും തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിലെ നിധി നിക്ഷേപത്തില്‍ മറ്റേതൊരു ഹൈന്ദവ വിശ്വാസിയേയും പോലെ അവകാശമുണ്ട്. തിരുവിതാം കൂറില്‍ റോഡുകളും,പാലങ്ങളും,ക്ഷേത്രങ്ങളും,കൊട്ടാരങ്ങളും പണിയാന്‍ ഈഴവരേയും, സുറിയാനി കൃസ്ത്യാനികലേയും അടക്കം എല്ലാ അവര്‍ണ്ണ ജനവിഭാഗങ്ങളേയും ഊഴിയമായി നിര്‍ബന്ധിത അടിമപ്പണി ചെയ്യിപ്പിച്ചിരുന്നു എന്നോര്‍ക്കണം. അതെല്ലാം മറന്ന് ഈ സ്വത്ത് വിശ്വസികള്‍ക്ക് വിടുന്നു എന്നു പറഞ്ഞ് മിണ്ടാതിരുന്നാല്‍ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ മൂലധനമായാണ് ഈ സ്വത്ത് മാറുക. നിധി ചിലവഴിക്കണമെന്നില്ല, നിധി സൂക്ഷിപ്പുകാരായി പെരുന്നയിലെ നീര്‍ക്കോലി കാവലിരുന്നാലും മതി. നീര്‍ക്കോലി രാജ വെംബാലയും കാളിയനും തക്ഷകനുമെല്ലാമായി വളര്‍ന്നു വരുന്നത് ചരിത്രം സാക്ഷ്യം വഹിക്കേണ്ടിവരും. ജനാധിപത്യത്തിന്റെ പേരിലുള്ള വ്യഭിചാര രാജ്യഭരണം വളരാനെ അതു സഹായിക്കു.

ഇതോടൊപ്പം ഇന്നത്തെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചേര്‍ക്കുന്നു.
ഒരു സെന്റന്‍സു പോലും എഴുതാനാകാത്തവിധം തിരക്കിലാണു ചിത്രകാരന്‍. എങ്കിലും അവ്യക്തമായെങ്കിലും ഇതു കുത്തിക്കുറിച്ചില്ലെങ്കില്‍ അപകടമാകുമല്ലോ എന്നോര്‍ത്ത് എഴുതിയതാണ്. ഭംഗിയാക്കാന്‍ സമയമില്ല. നിര്‍ത്തട്ടെ. ബാക്കി പിന്നീട്.

24 comments:

അനസ്‌ മാള said...

നല്ല വിശകലനം തന്നെ. നിധിയെങ്കില്‍ നിധി. അവ സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ഒരു പരിധിവരേയെങ്കിലും സഹായമാക്കിയാല്‍ യു.ഡി.എഫിന് അഭിമാനിക്കാം. ആശംസകള്‍!

Manu Varkey said...

ഉള്ള കാര്യം തുറന്നു പറഞ്ഞിരിക്കുന്നു... ആശംസകള്‍

കെ.എം. റഷീദ് said...

ഇന്ത്യ എന്ന മഹാരാജ്യത്തില്‍
ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ
ചേരികളിലും ചാളകളിലും എച്ചില്‍ പത്രങ്ങളില്‍
പട്ടികളോടും പന്നികളോടും മല്ലിടുന്ന കോടിക്കണക്കിനു
മനുഷ്യരുടെ ക്ഷേമ പ്രവര്‍ത്തനത്തിനു ഈ തുക ഉപയോഗിക്കുക.
ജനങ്ങള്‍ക്കുപകരമില്ലാത്ത്ത ധനം ദൈവത്തിന്റെ പേരില്‍ ഒരുക്കൂട്ടി വെക്കുന്ന
എല്ലാവര്ക്കും വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥാ പാത്രം പറയുന്ന കമന്റ് കേട്ടിരുന്നെങ്കില്‍
"ദൈവത്തിനെന്തിനു (കര്‍ത്താവിനു) പൊന്‍കുരിശ്"

IndianSatan said...

"മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാമ്പിളുകള്‍ നീക്കിവച്ചതിനു ശേഷം നിധി ഏറ്റവും ഉയര്‍ന്ന ലെലവിലക്ക് വിറ്റ് രാഷ്ട്ര പുരോഗതിക്കാവശ്യമായ ധനം കണ്ടെത്തുകയാണു വേണ്ടത്. സ്കൂളുകളും, കോളേജുകളും, റിസര്‍ച്ച് സെന്ററുകളും, നല്ല അഴുക്കു ചാലുകളും, ടൊയ്ലറ്റുകളും, ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത നഗരങ്ങളും നിര്‍മ്മിക്കാന്‍ ആ ധനം ഉപയോഗിക്കാവുന്നതാണ്. "

അതേ... ആ പണം ആര്‍ക്കു എങ്കിലും മോഷ്ടിക്കാന്‍ പാകത്തിന് സൂക്ഷിക്കാതേ നാടിന്റേ വികസനത്തിനാണ് ഉപയോഗിക്കണ്ടത്,

ഭാരതത്തിലേ നൂറുകണക്കിന് രാജാക്കന്മാര്‍ സ്വന്തം എന്നുകരുതി വച്ചിരുന്ന നിധികള്‍ ആയിരുന്നു 'ബ്രിട്ടീഷ്‌ വ്യവസായ വല്‍ക്കരണത്തിന്റേ മൂലധനം' ആയി മാറിയത് എന്ന സത്യം, "നിധി അമ്പലത്തില്‍തന്നേ സൂക്ഷിക്കണം" എന്ന് പറയുന്നവര്‍ ഓര്‍ക്കുന്നത് നന്ന്.

ചരിത്രം ആവര്‍ത്തിക്കാന്‍ ഇടവരുത്താതിരുന്നാല്‍ നന്ന്......


ഇന്ത്യയുടേ ഇതുവരേയുള്ള ദേശീയ കടം 2.5 ലക്ഷം കോടി മാത്രം ആണ് എന്നത് കൂടി ഓര്‍ത്താല്‍ പണത്തിന്റേ വലുപ്പം മനസിലാകും!!!

vipin said...

സ്വത്ത് പദ്മനാഭന്റെതാണ്‌ എന്ന് പറയുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല , ഈ നാട്ടിലെ പാവപ്പെട്ടവരടക്കമുള്ള ജനങ്ങളില്‍ നിന്നും പിരിചെടുത്തതാണ് ആ സമ്പത്ത് , അല്ലാതെ വെരുക് വെരുകിന്‍ പുഴുവുണ്ടാക്കുന്ന പോലെ രാജപത്നിമാര്‍ തൂറിയുണ്ടാക്കിയതല്ല ഇത്രയും സ്വത്ത് !

Unknown said...

നന്നായി പറഞ്ഞു.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇതൊക്കെ ആരോട് പറയാന്‍? ഇത്രയും കാലം സൂക്ഷിച്ച ഉരുപ്പടികള്‍ നാട്ടുകാര്‍ കണ്ടതിന്റെ വിഷമത്തില്‍ ഇരിക്കുന്ന ശ്രീ പത്മനാഭാനോടോ?

ASOKAN T UNNI said...

വയനാട്ടിൽ വയറിളക്കം പിടിച്ചവർ
സർക്കാർ ആശുപത്രിയിൽ ഒരു ബെഡിൽ
മൂന്നു പേർ.....

thaanks thaanks a lot

സത്യാന്വേഷി said...

വാസ്തവത്തില്‍ തിരുവിതാംകൂറിലെ പ്രകൃതിവിഭവങ്ങള്‍ വിദേശികള്‍ക്കും മറ്റും വിറ്റുണ്ടാക്കിയും മുലക്കരം ഉള്‍പ്പെടെയുള്ള നികുതികളിലൂടെ ജനങ്ങളെ കൊള്ളയടിച്ചും ഉണ്ടാക്കിയ കൊള്ളമുതലാണിത്. ദലിതരും പിന്നാക്ക ജനവിഭാഗങ്ങളും തുണിയുടുക്കാതെയും മുണ്ടുമുറുക്കിയുടുത്തും ഊഴിയം വേല ചെയ്തപ്പോള്‍ സ്വാതിതിരുനാളും ധര്‍മരാജാവും മാര്‍ത്താണ്ഡവര്‍മയും ഉള്‍പ്പെടെയുള്ള രാജാക്കന്മാര്‍ ഈ കൊള്ളമുതലിന്മേല്‍ അടയിരിക്കയായിരുന്നു. ഈ കൊള്ളമുതല്‍ മുഴുവന്‍ സര്‍ക്കാരേറ്റെടുത്ത് അത് ഇവിടെത്തെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് ആവശ്യപ്പെടാനുള്ള ആര്‍ജവം ഇവിടത്തെ ഭരണാധികാരികള്‍ക്കോ രാഷ്ട്രീയനേതാക്കള്‍ക്കോ സാംസ്കാരികനായ(ക)ന്മാര്‍ക്കോ(എന്തിന് വെള്ളാപ്പള്ളി നടേശന്മാര്‍ക്കോ) ഇല്ല എന്നതാണു വാസ്തവം.
ചിത്രാകരന്റെ സമയോചിതമായ ഈ ഇടപെടലിന് അഭിവാദനം.

ChethuVasu said...

ശ്രി പദ്മനാഭന്റെ രാജ്യം സ്വാതന്ത്ര്യത്തിനു ശേഷം പൊതു സ്വത്തയെങ്കില്‍ ആ രാജ്യത്ത് നിന്നും ശേഖരിക്കു വക്കപ്പെട്ട എല്ലാ വിഭവങ്ങളും പൊതു സ്വത്ത് തന്നെയാണല്ലോ .. ഇതില്‍ ചോദ്യം എവിടെ... ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമായി നടക്കപ്പെറെണ്ട ഒരു കാര്യമാനത് .. ഇവിടെ ജനാധിപത്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്നത് നമുക്ക് എല്ലാവര്ക്കും അറിയുന്ന കാര്യമാണല്ലോ .
അത് പോലെ ,സ്വിസ്സ് ബാങ്കില്‍ ഒളിപ്പിച്ചിരിക്കുന്ന നിധിയും , കള്ളപ്പണക്കാരും , കൊള്ളക്കാരും ദാവൂടടക്കമുള്ള അധോലോക സംഖങ്ങളും സൂക്ഷിച്ചു വച്ചിരിക്കുന്ന നിധികളും എല്ലാം ജനാധിപത്യ സമൂഹത്തിന്റെ ഉടമസ്താവകാസതിന്‍ കീഴില്‍ ആക്കേണ്ടതാണ്

Muralee Mukundan , ബിലാത്തിപട്ടണം said...

അതു എല്ല ജനങ്ങളുടേയും സ്വത്താണ്. ജാതി മത ഭേദമെന്യേ എല്ലാവര്‍ക്കും അവകാശപ്പെട്ടത്. ബ്രാഹ്മണരുടെ സവര്‍ണ്ണ വ്യവസ്ഥിതിയോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് കൃസ്തുമതമോ, ഇസ്ലാം മതമോ സ്വീകരിച്ചവരായവര്‍ക്കും തീര്‍ച്ചയായും തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിലെ നിധി നിക്ഷേപത്തില്‍ മറ്റേതൊരു ഹൈന്ദവ വിശ്വാസിയേയും പോലെ അവകാശമുണ്ട്. തിരുവിതാം കൂറില്‍ റോഡുകളും,പാലങ്ങളും,ക്ഷേത്രങ്ങളും,കൊട്ടാരങ്ങളും പണിയാന്‍ ഈഴവരേയും, സുറിയാനി കൃസ്ത്യാനികലേയും അടക്കം എല്ലാ അവര്‍ണ്ണ ജനവിഭാഗങ്ങളേയും ഊഴിയമായി നിര്‍ബന്ധിത അടിമപ്പണി ചെയ്യിപ്പിച്ചിരുന്നു എന്നോര്‍ക്കണം. അതെല്ലാം മറന്ന് ഈ സ്വത്ത് വിശ്വസികള്‍ക്ക് വിടുന്നു എന്നു പറഞ്ഞ് മിണ്ടാതിരുന്നാല്‍ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ മൂലധനമായാണ് ഈ സ്വത്ത് മാറുക. നിധി ചിലവഴിക്കണമെന്നില്ല, നിധി സൂക്ഷിപ്പുകാരായി പെരുന്നയിലെ നീര്‍ക്കോലി കാവലിരുന്നാലും മതി. നീര്‍ക്കോലി രാജ വെംബാലയും കാളിയനും തക്ഷകനുമെല്ലാമായി വളര്‍ന്നു വരുന്നത് ചരിത്രം സാക്ഷ്യം വഹിക്കേണ്ടിവരും. ജനാധിപത്യത്തിന്റെ പേരിലുള്ള വ്യഭിചാര രാജ്യഭരണം വളരാനെ അതു സഹായിക്കു....

ഇത് കലക്കീൻണ്ട്ട്ടാ ഗെഡീ
ബിലാത്തിമലയാളിയുടെ അടുത്ത വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് കൊടുക്കുന്നുണ്ട് കേട്ടൊ ഭായ്

സുശീല്‍ കുമാര്‍ said...

ഈ സ്വത്ത് ശ്രീപത്മനാഭന്റേതാണെന്നും ഇത് ഇത്രയും കാലം കാത്തുസൂക്ഷിച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നും ഇനിയും അങ്ങനെതന്നെ തുടരണമെന്നുമൊക്കെ ചില ഏഭ്യന്മാര്‍ തട്ടിവിടുന്നു. ഇത് രാജകുടുംബത്തിന്റെയോ, 'ശ്രീപത്മനാഭന്റെ'യോ അല്ല, മറിച്ച് ഈ നാടിന്റെ സമ്പത്താണ്‌, ഈ നാട്ടിലെ പട്ടിണി പാവങ്ങളെ കൊള്ളയടിച്ചും അടിമപ്പണിചെയ്യിച്ചും സമ്പാദിച്ച് സൂക്ഷിച്ച, ഈ നാട്ടിലെ മുഴുവന്‍ ജനതയ്ക്കും അര്‍ഹതപ്പെട്ട നാടിന്റെ സമ്പത്ത്.

ഏതെങ്കിലും പഴയ തറവാടിന്റെ അടിമാന്തിയാല്‍ കിട്ടുന്ന തുച്ഛമായ നിധിശേഖരം പോലും സര്‍ക്കാരിന്റേതെന്ന് വരുമ്പൊള്‍ ലക്ഷം കോടികളുടെ ഈ സമ്പത്ത് ഈ നാടിന്റേതുതന്നെ. മതവികാരത്തിന്റെയും വ്രണപ്പെടലിന്റെയും പേര്‌ പറഞ്ഞ് ഈ സമ്പത്ത് കൈക്കലാക്കാനുള്ള ഏത് ശ്രമവും ചെറുത്ത് തോല്പ്പിക്കപ്പെടണം.

ചിത്രകാരന്‌ ഒരായിരം അഭിവാദ്യങ്ങള്‍..

പുലരി said...

ഒരു നേരത്തെ അന്നത്തിനു വേണ്ടി പത്മനാഭ ഭക്തർ തന്നെ കഷ്ടപ്പെടുമ്പോൾ ലക്ഷം കോടിക്ക് മേലയുള്ള ദൈവത്തിന്റെ കുടിയിരുപ്പും, പ്രതിഷ്ടയും തന്നെ ന്യായമാണോ? അത് ദൈവീകമാണോ? ദൈവമെന്നത് സാമൂഹിക നീതിക്ക് എതിരു നിൽക്കുന്ന മുലധന വ്യവസ്ഥിയെയാണോ പ്രതിനിധാനം ചെയ്യുന്നത്?


കൂട്ടത്തിൽ ഇതു വായിക്കാം.
ശ്രീ പത്മനാഭ…..

Jack Rabbit said...

[susheel kumar]:ഏതെങ്കിലും പഴയ തറവാടിന്റെ അടിമാന്തിയാല്‍ കിട്ടുന്ന തുച്ഛമായ നിധിശേഖരം പോലും സര്‍ക്കാരിന്റേതെന്ന് വരുമ്പൊള്‍ ലക്ഷം കോടികളുടെ ഈ സമ്പത്ത് ഈ നാടിന്റേതുതന്നെ.

സുശീല്‍,
ഇത് തികച്ചും ന്യായമായ കാര്യമാണ്. എന്നാല്‍ നിയമപരമായി ശരിയാണോ എന്നറിയില്ല. കാരണം വ്യക്തികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും വ്യതസ്ത rights and privileges ആണ്. നാളെ രാജ കുടുംബക്കാരുടെ ഒന്നും കീഴില്‍ അല്ലാത്ത ഒരു അമ്പലം/ക്രിസ്ത്യന്‍/മുസ്ലിം പള്ളി എന്നിവടങ്ങളില്‍ ഒരു വലിയ നിധി കിട്ടിയാല്‍ അതൊന്നും എടുത്തു സര്‍ക്കാരിനു ജനക്ഷേമത്തിന്റെ പേരില്‍ ചിലവാക്കാന്‍ പറ്റിലെന്നു തോന്നുന്നു (even though it is morally correct). ഇക്കാര്യത്തില്‍ കോടതി അഭിപ്രായം പറയണം

ശ്രീജിത് കൊണ്ടോട്ടി. said...

ദൈവത്തിന്റെ സ്വത്തില്‍ പാവങ്ങള്‍ ആയ ജനങ്ങള്‍ക്ക്‌ തന്നെയാണ് അവകാശം. ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ പണം മുഴുവന്‍ ഉപയോഗിക്കണം. പഴയ കാലത്തേ പാവങ്ങളായ അധ്വാന വര്‍ഗത്തിന്റെ കഷ്ടതകളുടെ ചോരയുടെയും, നീരിന്റെയും കണികകള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കൂമ്പാരങ്ങളില്‍ ഉണ്ട്. നികുതി പണമായും, മറ്റു ചൂഷണ മാര്‍ഗങ്ങളിലൂടെയും "പത്മനാഭ ദാസന്മാര്‍ " ഉണ്ടാക്കിയതാവുമല്ലോ ഇതെല്ലം. ഓരോ നിര്‍മിതിയുടെ പിന്നിലും അധ്വസിക്കുന്ന ജനതയുടെ വിയര്‍പ്പുണ്ടാകും. ഈ സ്വത്തിന്റെ ഉടമ തിരുവിതാംകൂര്‍ രാജാവോ, ദേവസ്വം ബോര്‍ഡോ അല്ല. കഷ്ടപ്പെടുന്ന ജനകോടികള്‍ ആണ്. വിശ്വാസി സമൂഹം ഈ രീതിയില്‍ പണം ചെലവഴിക്കുന്നതിന് ആണ് സഹകരിക്കേണ്ടത്. അതാകും ഏറ്റവും വലിയ നന്മയും, ദേവപ്രീതിയും. ഇന്ന് ഇന്ത്യയില്‍ മാത്രം അല്ല ലോകത്ത്‌ എല്ലായിടത്തും ഏറ്റവും കൂടുതല്‍ കോടികള്‍ ചെലവാക്കുന്നത് "ദൈവത്തെ കുടിയിരുത്താന്‍" ഉള്ള മാര്‍ബിള്‍ കൊട്ടരങ്ങള്‍ക്ക് തന്നെയാണ്. അത് അമ്പലമോ, പള്ളിയോ, ചര്ച്ചോ എന്ത് ആയാലും. അതിന്റെ ചെറിയ ഒരു ഉദാഹരണം കാണാന്‍ നമ്മുടെ കേരളത്തില്‍ മാത്രം ഒന്ന് കണ്ണോടിച്ചാല്‍ മതി. ജനങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല ദൈവങ്ങള്‍ക്ക് മണിഹര്‍മ്യങ്ങള്‍ പണിയണം. അതിനു പാവം ജനത്തോട് തന്നെ സംഭാവന ഇരക്കണം. അല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടണം. 20-കോടി രൂപ ചെലവാക്കി ഒരു പടുകൂറ്റന്‍ ആരാധനാലയം വരുന്നതും നമ്മുടെ കേരളത്തില്‍ തന്നെ. ഇതെല്ലം കാണുമ്പോള്‍ പട്ടിണി കിടക്കുന്ന ആളുകള്‍ പോലും മുണ്ട് മുറുക്കിയുടുത്ത് അഭിമാനിക്കും എന്നും തോന്നിയിട്ടുണ്ട്. യൂറോപ്യന്‍ അധിനിവേശക്കാരായ പോര്‍ച്ചുഗീസ്‌, ഡച്ച്, ഫ്രഞ്ച്, ഇന്ഗ്ലീഷ്- കാരും, ഗോറിയും, ഗസ്നിയും, ഖില്‍ജിയും മുഗളന്മാരും തുടങ്ങി എല്ലാവരും പരമാവധി കൊള്ളയടിച്ചു പോയിട്ടും ഇത്രമാത്രം നിധികള്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ ഇന്ത്യ ഒരു "അക്ഷയപത്രമാണ് " എന്ന നിഗമനത്തില്‍ എത്തേണ്ടി വരും. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അമ്പതിനായിരം കോടിയുടെ നിധിയുണ്ടെങ്കില്‍ അതിലും പതിന്മടങ്ങ്‌ വലുപ്പമുള്ള ഇന്ത്യയിലെ മറ്റ് ആരാധാലയങ്ങളില്‍ എത്രമാത്രം സമ്പത്ത് ഉണ്ടായിരിക്കും. ഇതെല്ലം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അത് തന്നെയായിരിക്കും ഏറ്റവും വലിയ കാര്യം. "ദൈവത്തിനെന്തിനാ പൊന്നും പണവും"

താജ്മഹലിനെ ഭംഗി വര്‍ണിക്കുമ്പോള്‍ ഷാജഹാനെയും, മുംതാസിനെയും മാത്രം ഓര്‍മ്മിക്കുന്നത് പോലെതന്നെയാണ് ഈ ധനത്തെ കുറിച്ച് പറയുമ്പോള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെ മാത്രം പറയുന്നത്. ആയിരക്കണക്കിന് ശില്പികള്‍ നിരവധി വര്‍ഷത്തെ കഠിനാദ്ധ്വാനംഅധ്വാനം മൂലം പണിതുയര്‍ത്തിയ താജ്മഹലിന്റെ പിന്നില്‍ കണ്ണീരിന്റെയും ചോരയുടെയും കഥകള്‍ അല്ലെ ഉള്ളത്. ഇവിടെയും അങ്ങനെയൊക്കെ തന്നെ...

റശീദ് പുന്നശ്ശേരി said...

നിധിയില്‍ നമുക്കുമുണ്ട് അവകാശം
പൂര്‍വികര്‍ കരുതിവച്ചതല്ലേ
നിധി തരൂ
നീതി തരൂ
അവസരോചിതമായ പോസ്റ്റ്‌

MOIDEEN ANGADIMUGAR said...

"രാജ ഭരണം അവസാനിച്ച നിലക്ക് നിധിശേഖരങ്ങള്‍ കണ്ടെടുക്കപ്പെടുമ്പോള്‍ അതിന്റെ പുരാവസ്തു പ്രാധാന്യവും ചരിത്ര മൂല്യവും കണാക്കാക്കി അവ സര്‍ക്കാര്‍ ഏറ്റെടുത്ത് ഡിജിറ്റല്‍ ഫോറ്മാറ്റില്‍ എല്ലാം രേഖപ്പെടുത്തി വക്കുകയും(ഫോട്ടോ,വീഡിയോ), മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാമ്പിളുകള്‍ നീക്കിവച്ചതിനു ശേഷം നിധി ഏറ്റവും ഉയര്‍ന്ന ലേലം ചെയ്ത് (പുരാവസ്തുക്കളെന്ന നിലയില്‍ ലേലം ചെയ്ത്)രാഷ്ട്ര പുരോഗതിക്കാവശ്യമായ ധനം കണ്ടെത്തുകയാണു വേണ്ടത്."

(കൊല്ലം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ നിധി ശേഖരങ്ങള്‍ സര്‍ക്കാരോ പുരാവസ്തു വകുപ്പോ ഏറ്റെടുക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. നിധിയുടെ അവകാശം ക്ഷേത്രത്തിനുള്ളതാണ്. അത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സര്‍ക്കാരിനോ രാജകുടുംബത്തിനോ നല്‍കാന്‍ പാടില്ല. നിധി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ ബിജെപി ശക്തമായി എതിര്‍ക്കും)
നടക്കില്ല ചിത്രകാരാ...സർക്കാർ ഏറ്റെടുക്കാൻ തുനിഞ്ഞാൽ അന്ന് അനന്തപുരി ആളിക്കത്തും..

jayaharig said...

നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശാരി അല്ല .പദ്മനാഭന്റെ സ്വത്ത്‌ അവിടെ ഉണ്ടെന്ന്‍ അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്‌

Maneesh said...

ഒരിടത്തൊരു ഭക്തന്‍ ഉണ്ടായിരുന്നു ... പരമ ദരിദ്രന്‍ ... എന്നാല്‍ നിസ്വാര്‍ഥന്‍ !
ഒടുവില്‍ ഒരു ദിവസം ദൈവം ഭക്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
ദൈവം : മകനെ, നിനക്ക് എന്ത് വരം ആണ് വേണ്ടത്?
ഭക്തന്‍ : ദൈവമേ, എന്റെ ദാരിദ്രം മാറണം. അതിനു വേണ്ടി എനിക്ക് കൈ നിറയെ സ്വര്‍ണം വേണം.
ദൈവം : അങ്ങനെയാകട്ടെ, മറ്റെന്തെങ്കിലും വരം?
ഭക്തന്‍ : ദൈവമേ, ഞാന്‍ ഒരിക്കലും എന്നെ കുറിച്ച് മാത്രം ചിന്തിച്ചിട്ടില്ല. ഈ ലോകത്തെ എല്ലാവര്ക്കും ഇത് പോലെ കൈ നിറയെ സ്വര്‍ണം നല്‍കണം.
ദൈവം : അങ്ങനെയാകട്ടെ!
.
.
.
യുക്തിയുള്ള ആരെങ്കിലും ഒന്ന് വരാമോ? ഇതിന്റെ ബാക്കി ഒന്ന് പൂരിപ്പിക്കാന്‍

ബയാന്‍ said...

''തിരക്കഥ വെണോ... തിരക്കഥ... തിരക്കഥ വേണോ..തിരക്കഥ.'' നിധി കണ്ടെത്തിയത് മുതല്‍ തുടങ്ങിയതാ ആസൂത്രണ വിദഗ്ദരുടെ കുത്തൊഴുക്ക്.. സ്കൂള്‍ പണിയണം..അഴുക്കുചാല്‍ പണിയണം.. ടോയ്ലറ്റ് പണിയണം...... നിധി യില്ലായിരുന്നെങ്കില്‍ ഇതൊന്നും വേണ്ടേ ? ?...ഇന്ന് മൂന്നടി നടവഴിയും 60 കി.മീറ്റര്‍ സ്പീഡില്‍ പോകാവുന്ന ഹൈവേയും ഉള്ള നാട് അമ്പത് കൊല്ലത്തിന്‍ ശേഷം എന്താവുമെന്ന് ആസൂത്രണം ചെയ്യാതിരുന്നത് പത്ഭനാഭന്റെ നിധികണ്ടിട്ടായിരുന്നോ...?

സത്യാന്വേഷി said...

>>>തങ്ങള്‍ ഹിന്ദുമതക്കാരാണെന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷ ജനതയായ അവര്‍ണ്ണരുടെ സംഘടന നേതാക്കള്‍ക്കോ അവരുടെ സാംസ്ക്കാരിക നായകര്‍ക്കോ ആര്‍ക്കും തന്നെ നാവനക്കാന്‍ നിലപാട് അറിയിക്കുന്ന സിഗ്നലുകളൊന്നും മസ്തിഷ്ക്കത്തില്‍ നിന്നും പുറപ്പെടുന്നില്ല !!! ദയനീയമാണ് ഇവരുടെ പിന്നോക്കാവസ്ഥയുടെ കാര്യം ; ബുദ്ധി മാന്ദ്യമോ അടിമത്വത്തിന്റെ തഴമ്പോ ഇത് !!!<<<<<
"തങ്ങള്‍ ഹിന്ദുമതക്കാരാണെന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷ ജനതയായ അവര്‍ണ്ണരുടെ സംഘടന നേതാ"വ് ഇതാ പ്രതികരിച്ചിരിക്കുന്നു:

"ഈ സമ്പത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണമെന്ന് ചിലര്‍ പറയുന്നുണ്ട്. മറ്റേതെങ്കിലും സമുദായത്തിന്‍േറതാണ് ഈ സമ്പത്തെങ്കില്‍ ഇത് പറയാന്‍ ആരുടെയെങ്കിലും നാവ് പൊങ്ങുമായിരുന്നുവോയെന്ന് ജനറല്‍ സെക്രട്ടറി ചോദിച്ചു.

നിധിശേഖരം പൊതുസ്വത്താക്കാന്‍ ചില കഴുകന്മാര്‍ നോട്ടമിട്ടിട്ടുണ്ട്. ഇതിനെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. ക്ഷേത്രത്തില്‍നിന്ന് ഒരു മണ്‍തരിപോലും പുറത്തുകൊണ്ടുപോകാതെ ശ്രീപത്മനാഭന്റെ സമ്പത്ത് കാത്തുസൂക്ഷിച്ചവരാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍. തീരുമാനമെടുക്കുമ്പോള്‍ രാജകുടുംബത്തെ ഒഴിവാക്കരുത്. രാജാക്കന്മാരുടെ സത്യസന്ധതയെയും വലിയ മനസ്സിനെയും വിസ്മരിക്കരുത്. നിധിശേഖരം മ്യൂസിയത്തില്‍ വയ്ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു."
ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട നേതാക്കന്മാരെക്കിട്ടും എന്നു കേട്ടിട്ടില്ലേ.'കുഞ്ചിബുദ്ധി'കള്‍ക്ക് അര്‍ഹതപ്പെട്ട നേതാവിനെത്തന്നെ കിട്ടി.ഹിന്ദുവിനു കിട്ടിയാല്‍ തന്റെ സമുദായത്തിനും അതിന്റെ പങ്കു കിട്ടും എന്നായിരിക്കും ഇങ്ങേരുടെ വിചാരം!ഇതിന്റെ പതിനായിരത്തിലൊന്നുപോലും സ്വത്തില്ലാത്ത ദേവസ്വങ്ങളില്‍പ്പോലും ഈഴവരാദി അവര്‍ണരെ അടുപ്പിക്കാത്ത നായന്മാര്‍ക്കും മറ്റ് സവര്‍ണന്മാര്‍ക്കും കൈയിട്ടുവാരാനാണ് സ്വത്ത് ഹിന്ദുക്കള്‍ക്കു മാത്രമായി നല്‍കണമെന്നു വാദിക്കുന്നതെന്നു് ഈ കെഴങ്ങോദരന്‍ എന്നെങ്കിലും മനസ്സിലാക്കുമോ ?

Unknown said...

നല്ല വിശകലനം

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ആഴ്ച്ചയിലെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ ഭായ്

https://sites.google.com/site/bilathi/vaarandhyam

ധിക്കാരി said...

നിധിക്ക് വേണ്ടി q നില്‍കുന്ന എല്ലാ സെകുലര്‍ ബുദ്ധി ജീവികളുടെയും ശ്രദ്ധക്ക്.......ആദ്യമേ പറയട്ടെ
1 ഇതെങ്ങനെ നിധി ആകും,ഇത് അമ്പലത്തിന്റെ സ്വത്ത്‌ ആണ്..കൃത്യമായ കണക്കുകള്‍ ഉണ്ട്...പണ്ടും നിങ്ങളെ പോലെ കുറെ മണ്ടന്മാര്‍ ഉണ്ടായതു കൊണ്ടാണല്ലോ ഇങ്ങനത്തെ സ്വത്ത് ഒകെ കണ്ടു ബ്രിട്ടീഷ്‌ കാര്‍ വന്നതും പിന്നെ ബാകി എല്ലാര്ക്കും അറിയാമല്ലോ ...
2 ഇതെടുത്തു മുസിയത്തില്‍ വെക്കണം എന്നും പറയുന്നു......കൊല്ലങ്ങള്‍ പഴക്കം ഉള്ളതാണ് ഇവിടത്തെ വിഗ്രഹങ്ങള്‍ എല്ലാം...അപ്പൊ പിന്നെ നാളെ അതും എടുത്ത് മുസിയത്തില്‍ വെക്കാന്‍ പറയുമല്ലോ?
3 അല്ല ഹിന്ദുക്കള്‍ക്ക് മാത്രമേ ഉള്ളു ഇ സ്വത്ത്‌ എല്ലാം....കോടികള്‍ ആണ് വത്തിക്കാനില്‍ നിന്നും ഇവിടെ ഒഴുകുന്നത്,അതെ പോലെ കോടികള്‍ ഗള്‍ഫില്‍ നിന്നും പള്ളി പണിയാനായി വരുന്നു....അതില്‍ ഒന്ന് തൊട്ടു നോക്കട്ടെ....അപ്പൊ അറിയാം.!!
ഉളുപ്പില്ലെടോ നിങ്ങള്‍ക്ക് ഒക്കെ......