രാത്രിയില്‍ വഴിതെറ്റിവന്ന ഒരു തുമ്പി
പകലിലേക്കുള്ള വാതിലന്വേഷിച്ച്
ട്യൂബ് ലൈറ്റിന്റെ ചില്ലുപാളിയില്‍
മുട്ടി ബഹളമുണ്ടാക്കുന്നു.
വെളിച്ചത്തോടുള്ള അന്ധമായ അഭിനിവേശം
ജീവകോശങ്ങളില്‍ എഴുതിവച്ച
പ്രകൃതിയുടെ വിഢിത്തങ്ങളില്‍ വിശ്വസിച്ച്
എരിഞ്ഞൊടുങ്ങുന്ന പ്രാണികളെത്ര !!!
24 comments:
ട്യൂബ് ലയിട്ടിനടിയില്‍ താവളമുറപ്പിച്ച ചിലന്തികള്‍ക്കും പല്ലികള്‍ക്കും കുശാല്‍ !! ഇങ്ങനെ വന്നു വീഴുന്ന ഇരകളില്‍ ആണല്ലോ അവയുടെ നില നില്‍പ്പ് തന്നെ ..!
വെളിച്ചം അപകടമാണെന്ന് തോന്നിത്തുടങ്ങിയോ? :)
എത്ര തരം വെളിച്ചമുണ്ട് അപ്പൂട്ടന്‍. ചുവപ്പ്, പച്ച,മഞ്ഞ,.....!!!!
കവിയുമാണല്ലേ..?
ചിത്രകാരാ....പ്രകൃതിയുടെ വിണ്ടിത്തം തന്നെയാണോ നമ്മളെല്ലാം.....സസ്നേഹം.
ഓഫ്: ദേ അവിടെ ചിത്രകാരന്മാരെ കുറിച്ച് എഴുതിയിട്ട് ചിത്രകാരന്‍ ഇവിടെ ഇരിക്കയാണോ...
വെളിച്ചത്തോടുള്ള അന്ധമായ അഭിനിവേശം
ജീവകോശങ്ങളില്‍ എഴുതിവച്ചപ്പോള്‍
പ്രകൃതി, മനുഷ്യന്‍ എന്ന മഹാമൂരാച്ചി ട്യൂബ് ലൈറ്റ് ഉണ്ടാക്കുന്ന കാര്യം ഓര്‍ത്തുകാണില്ല.
ഒരു ദാര്‍ശനിക ഭാവം !!!!
:)
യഥാർത്ഥത്തിൽ വെളിച്ചം (ഊർജ്ജം) ഒന്നല്ലേയുള്ളൂ ചിത്രകാരാ. മനുഷ്യന്റെ കണ്ണുകൾക്കല്ലേ അത് ചുവപ്പും പച്ചയും കാവിയും വെള്ളയും മഞ്ഞയുമൊക്കെ ആയി തോന്നുന്നത്.
വെളിച്ചത്തോടുള്ള അന്ധമായ അഭിനിവേശം
ജീവകോശങ്ങളില്‍ എഴുതിവച്ച
പ്രകൃതിയുടെ വിഢിത്തങ്ങളില്‍ വിശ്വസിച്ച്
എരിഞ്ഞൊടുങ്ങുന്ന പ്രാണികളെത്ര !!!
എരിഞ്ഞൊടുങ്ങാന്‍ വിശ്വാസങ്ങളെത്ര
നല്ല ഭാവന !..
എരിഞൊടുങ്ങുവാന്‍ വേണ്ടി വെളിച്ചം തേടുന്ന കീടങ്ങള്‍ ... തുമ്പികളിലും നിറമുള്ള വെളിച്ചം ഇഷ്ടപ്പെടുന്നവരുണ്ടാകുമോ ?
:)
അപ്പൊ വെളിച്ചത്തിന്റെ പിന്നാലെയോ നിറത്തിന്റെ പിന്നാലെയോ അതോ നിറമുള്ള വെളിച്ചത്തിന്റെ പിന്നാലെയോ ?
വിശ്വാസം അതല്ലേ എല്ലാം ?
ചിത്രകാര..നിങ്ങള്‍ വരയ്ക്കുന്ന
ചിത്രം അദ്ഭുതം തന്നെ..
വെളിച്ചം ദുഃഖം ആണോ?
കവിതയില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ലല്ലോ. സകല ദൈവനിഷേധികളും കയറി കമന്റ് അടിച്ചിരിക്കുന്നു
ചില മനുഷ്യർ തുമ്പികളേ പോലെ...
superb !!!!!
വെളിച്ചം ദു.ഖമാണ് ചിത്രകാരാ...
good!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!
വെളിച്ചം ദു.ഖമാണ് ചിത്രകാരാ........!!
ചില്ല്മറയിട്ട തുണ്ട് വെളിച്ചത്തെ പകലെന്നു കരുതി കബളിക്കപ്പെട്ടതറിയാതെ പാവം തുമ്പികള്‍.........
poda myree
വെളിച്ചം ദുഃഖമാ തുമ്പീ ..
Post a Comment