Thursday, September 8, 2011

ചിത്രകാരന്‍ വിവാഹിതനായി !

ക്ഷമിക്കുക, ആരേയും ക്ഷണിക്കാനായില്ല.

കണ്ണൂര്‍ - അഴിക്കോട്ടെ വധൂഗൃഹത്തില്‍ വച്ചുനടത്തിയ വിവാഹം ഈ ഞായറാഴ്ച്ചയായിരുന്നു.
വിവാഹ തലേന്ന് ചിത്രകാരന്റെ ഓഫീസില്‍ കണ്ണൂര്‍ സൈബര്‍ മീറ്റിന്റെ ഒരു യോഗം നടക്കുമ്പോള്‍പോലും, അതില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നത്  വിവാഹ തിരക്കുകൊണ്ടായിരുന്നു.
മീറ്റിലും, ബ്ലോഗിലും, ബസ്സിലുമൊന്നും ഇപ്പോള്‍ കയറാനാകാത്തതും അതുകൊണ്ടുതന്നെ.

തീര്‍ച്ചയായും ക്ഷണിക്കേണ്ടിയിരുന്ന, വളരെയടുത്ത് ഇടപഴകിയ ബ്ലോഗര്‍മാരുടെ മുഖങ്ങള്‍
മനസ്സിലുണ്ട്. ഇത്രയും കാലം അവരെയൊന്നും വീട്ടിലേക്ക് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ചില അടുത്ത സുഹൃത്തുക്കളായ ബ്ലോഗര്‍മാര്‍ വീട്ടില്‍ വന്നിരുന്നു. അവരോട് കളവുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അവര്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കുമെന്നും, പൊറുക്കുമെന്നും പ്രതീക്ഷിക്കട്ടെ !!!


ഏവര്‍ക്കും ചിത്രകാരന്റെയും കുടുംബത്തിന്റേയും ഹാര്‍ദ്ദമായ ഓണാശംസകള്‍ ...

70 comments:

manoj said...

"വിവാഹ ആശംസകള്‍ "

ഒരു യാത്രികന്‍ said...

ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍......സസ്നേഹം

ശ്രീക്കുട്ടന്‍ said...

ചിത്രകാരനും ഭാര്യയ്ക്കും മംഗളാശംസകള്‍.ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും...

mini//മിനി said...

എന്നാലും,,, ഇതിപ്പം എന്താ പറയാ,
ആശംസകൾ,,,
പിന്നെ കണ്ണൂർ സൈബർ മീറ്റിൽ ആ കക്ഷിയെ കൂടി പ്രതീക്ഷിക്കുന്നു.
ബ്ലോഗിൽ ഒരു ഫോട്ടോയെങ്കിലും ആവാമായിരുന്നു.

മുകിൽ said...

എന്തൊരക്രമം! ആരേയും അറിയിക്കാതെ, ഞങ്ങളുടെയൊക്കെ അനുഗ്രഹം വാങ്ങാതെ..
സാരമില്ല, പോട്ടെ.
സന്തോഷം നിറഞ്ഞ ഒരു ജീവിതത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍ താങ്കള്‍ക്കും പ്രിയസഖിക്കും.

തിരുവോണാശംസകളും നേരുന്നു.

പഞ്ചാരകുട്ടന്‍ -malarvadiclub said...

അവസാനം ചിത്രകാരനും പെണ്ണ് കിട്ടി അല്ലെ.
എന്റെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍

ചെലക്കാണ്ട് പോടാ said...

ആശംസകള്‍

kARNOr(കാര്‍ന്നോര്) said...

വിവാഹ.. ഓണ ആശംസകള്‍.

ഇനിയെങ്കിലും ..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഭഗവാനേ, ചിത്രകാരനും ചരിത്രമായോ...!! ആശംസകൾ.

ഇആര്‍സി - (ERC) said...

ഓണാശംസകള്‍

Unknown said...

ചിത്രകാരനും ഭാര്യയ്ക്കും മംഗളാശംസകള്‍!!

Dious said...

കെട്ടിയിട്ടിലാരുനു അല്ലെ...പക്ഷെ വര്‍ത്തമാനം കേട്ടാല്‍ രണ്ടു കെട്ട്യ അനുഭവം ഉണ്ട് എന്ന് തോന്നും...
കുടുംബ ജീവിതത്തിന്റെ എല്ലാ നന്മയും ആശംസിക്കുന്നു

Tony said...

Best wishes

Anees said...
This comment has been removed by the author.
Anees said...

ആശംസകള്‍: :)
http://blog.aneez.in

ChethuVasu said...

ആശംസകള്‍ ചിത്രകാരന്‍ !

സ്മിത said...

BEST WISHES

ഇ.എ.സജിം തട്ടത്തുമല said...

അപ്പോ ഇതുവരെ കല്ല്യാണിച്ചിരുന്നില്ല! ഇപ്പോൾ സൽബുദ്ധി തോന്നിയത് നന്ന്! മംഗളാശംസകൾ.

സത്യാന്വേഷി said...

ആശംസകള്‍. ആദ്യഭാര്യയേയും കുട്ടികളെയെങ്കിലും ക്ഷണിക്കാമായിരുന്നു. അതോ അവരുമുണ്ടായിരുന്നോ? പഹയാ, ബിരിയാണിയായിരുന്നോ?അതോ അവിഞ്ഞ സദ്യയോ?

Unknown said...

ചിത്രകാരനും ഭാര്യയ്ക്കും എന്റെയും തട്ടകത്തിന്റെയും എല്ലാ വിധ മംഗളങ്ങളും നേരുന്നു. ഒരു ഫോട്ടോ പ്രതീക്ഷിക്കുന്നു.

JAMES BRIGHT said...

സജിം ചോദിച്ച അതെ ചോദ്യം തന്നെ ഞാനും ചോദിച്ചോട്ടെ..അപ്പോള്‍ ഇതുവരെയും കല്ല്യാണം കഴിച്ചിട്ടില്ലായിരുന്നു അല്ലേ?
വളരെ സന്തോഷകരമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു.

James Bright

മാണിക്യം said...

ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍......
ചിത്രകാരാ ബ്ലോഗ് പോസ്റ്റ് ചെയ്യാതിരിക്കല്ലേ
പണ്ടോരു ഉശിരന്‍ ബ്ലോഗറുണ്ടായിരുന്നു ചാണക്യന്‍! ഓനൊന്ന് പെണ്ണ് കെട്ടി ഇപ്പോ എവിടാണൊ ആവോ!! സസ്നേഹം മാണിക്യം

അനില്‍@ബ്ലോഗ് // anil said...

ഇതിപ്പോഴാണോ കെട്ടുന്നത്?
:)
ചിത്രകാരന്റെ കഥ കഴിഞ്ഞതിൽ സന്തോഷിച്ച് ഒരു ആശംസകൾ നേരുന്നു.

Ghost.......... said...

ആശംസകള്‍ ചിത്രകാരാ

muralidharan p p said...

All the very best

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ആശംസകൾ......
വെള്ളായണിവിജയൻ

nilamburan said...

ഇതിപ്പം ആ സുകുമാരന്റെ ചെക്കന്‍ കല്യാണം കഴിച്ചത് പോലെ യായി. ആരോടും മിണ്ടാതെ..
സാരമില്ല, പോട്ടെ.
സന്തോഷം നിറഞ്ഞ ഒരു ജീവിതത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍ താങ്കള്‍ക്കും പ്രിയസഖിക്കും.

ASOKAN T UNNI said...
This comment has been removed by the author.
ASOKAN T UNNI said...
This comment has been removed by the author.
സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആശംസകള്‍ മാഷേ...ഞാനോര്‍ത്തത് വിവാഹിതനാണു എന്നായിരുന്നു..:))

സീത* said...

വിവാഹാശംസകൾ

Unknown said...

ആശംസകള്‍

IndianSatan said...

ഹൃദയം നിറഞ്ഞ ആശംസകള്‍.........

സുജനിക said...

വിവാഹാശംസകള്‍! ഇരുവര്‍ക്കും !

സാല്‍ജോҐsaljo said...

ഫ്രേയിമിലായ ചിത്രകാരനാശംസകൾ... ;)

John Samuel kadammanitta (Liju Vekal) said...

ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍..

നിരക്ഷരൻ said...

ചിത്രകാരന് ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു.

വിവാഹം വളരെ സ്വകാര്യമായ ഒരു ചടങ്ങാക്കി നടത്തിയാലും ഒരു കുഴപ്പവുമില്ല. പിന്നീടെപ്പോഴെങ്കിലും ടാജ് മലബാറിൽ നിന്ന് ഒരു ശാപ്പാട് വാങ്ങിത്തന്നാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ.... :):) ചിത്രകാരീന്റെ പേരെന്താ ?

പടാര്‍ബ്ലോഗ്‌, റിജോ said...

നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു...........

രാജേഷ്‌ ചിത്തിര said...

വിവാഹാശംസകള്‍

Pradeep Narayanan Nair said...

ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍

ജ്യോതീബായ് പരിയാടത്ത് said...

ഹൃദയംഗമമായ ആശംസകള്‍ !

kadathanadan:കടത്തനാടൻ said...

ഇനി തീര്‍ച്ചയായും നന്നാവും .ഒരു സംശയവുമില്ല.

ബഷീർ said...

നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു

കൂതറHashimܓ said...

വിവാഹ മംഗളാശംസകള്‍...

കൊമ്പന്‍ said...

മംഗളാശംസകള്‍ ആ പെണ്ണും പിള്ളക്ക് ജീ വിതാവസാനം വരെ വിമര്‍ശനം ഏറ്റു വാങ്ങാന്‍ ആണല്ലോ വിധി

ശ്രീ said...

വിവാഹാശംസകള്‍!

Prabhan Krishnan said...

ഒത്തിരിയൊത്തിരി ആശംസകള്‍ നേരുന്നു..!
സസ്നേഹം പുലരി

പട്ടേപ്പാടം റാംജി said...

എല്ലാവിധ മംഗളാശംസകളും നേരുന്നു.

ആളവന്‍താന്‍ said...

മംഗളം ഭവന്തു!

ചന്തു നായർ said...

ആശംസകൾ

ManzoorAluvila said...

ചിത്രകാരനും ഭാര്യയ്ക്കും മംഗളാശംസകള്‍

Mizhiyoram said...

വിവാഹ ആശംസകള്‍

ആസാദ്‌ said...

സ്പെയിനിന്റെ തീരങ്ങളില്‍ വിടരുന്ന ലില്ലിപ്പൂക്കള്‍ പോലെ മനോഹരമായ വിവാഹാശംസകള്‍.. എന്റെ ഹൃദയത്തില്‍ നിന്നും.... :)
നല്ല സന്താനങ്ങളുണ്ടാവട്ടെ എന്ന് കൂടി ആശംസിക്കുന്നു.. :))))

Manoraj said...

വിവാഹാശംസകള്‍ ചിത്രകാരാ... ദൈവമേ, ഇങ്ങള്‍ കന്യകനായിരുന്നോ... സത്യമായും രാഷ്ട്രീയക്കാരെപ്പോലെ ഞാനൊന്ന് ഞെട്ടല്‍ രേഖപ്പെടുത്തുന്നു

Unknown said...

"വിവാഹ ആശംസകള്‍ "

MOIDEEN ANGADIMUGAR said...

മംഗളാശംസകൾ.

Unknown said...

മംഗളങ്ങള്‍ നേരുന്നു...

Jefu Jailaf said...

ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍..!!!

Areekkodan | അരീക്കോടന്‍ said...

മംഗളാശംസകള്‍..

Hari | (Maths) said...

പ്രിയ ചിത്രകാരന്‍,
മനോരാജിനെപ്പോലെ ഞാനുമൊന്ന് ഞെട്ടി. വിമര്‍ശന വിധയേമല്ലാത്ത കോംപ്ലിമെന്ററി കമന്റുകള്‍ കൊണ്ട് നിറയട്ടെ ഭൂലോകജീവിതത്തിലെ സംഭവവികാസങ്ങളാകുന്ന ഓരോ പോസ്റ്റുകളും.

Hari | (Maths) said...

വിവാഹമംഗളാശംസകള്‍.....

Lipi Ranju said...

ഹൃദയം നിറഞ്ഞ ആശംസകള്‍ ...

Sulfikar Manalvayal said...

എഴുത്തിന്‍റെ ശൈലി കണ്ടിട്ട് നാട്ടുകാര്‍ കയ്യോടെ പൊക്കി പിടിച്ചു കെട്ടിച്ച രീതിയാണല്ലോ ചിത്രകാരാ........

ഏതായാലും മനം നിറയെ ഒരായിരം വിവാഹ മംഗളാശംസകള്‍.

നന്ദന said...

ഡാ!!!! നീ ഇത്രയും നാൾ..........
പറ്റിക്കുകയായിരുന്നോ?? എന്തായാലും അവൾ ബ്ലോഗ് വായിക്കില്ലെന്ന് കരുതാം....മംഗളം നേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പുര നിറഞ്ഞുനിൽക്കുന്ന ഒരു പുഷനായിരുന്നു എന്ന് കണ്ടാൽ പറയില്ലായിരുന്നൂ...!
മംഗളം ഭവതു:

vinod1377 said...

വിവാഹ ആശംസകള്‍

Calicocentric കാലിക്കോസെന്‍ട്രിക് said...

Visited

ശ്രീജിത് കൊണ്ടോട്ടി. said...

ചിത്രകാരനും ചിത്രകാരിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.. (അന്ന് കണ്ണൂരില്‍ വച്ച് കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞില്ല അല്ലെ. :(

Dr. Rasheed Hussain.T MBBS,MD,D.Ac said...

'ഓണാശംസകള്‍' കാര്യവിവരമുള്ള ചിത്രകാരനില്‍നിന്ന് പ്രതീക്ഷിച്ചില്ല !

chithrakaran:ചിത്രകാരന്‍ said...

അതെന്താണു പ്രതീക്ഷ തെറ്റിപ്പോയത് !!! വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ? ഓണവും വിഷുവും മാമാങ്കവും വിദ്യാരംഭവും ചരിത്രപരമായി ബുദ്ധ ധര്‍മ്മവുമായി ബന്ധപ്പെട്ടതാണല്ലോ ? ഹിന്ദുമതം കൈവശപ്പെടുത്തിയെന്നുകരുതി നാം ഈ നാടും ചരിത്രവുമെല്ലാം വിട്ടുകൊടുത്ത് പാതാളത്തിലേക്ക് പോകുന്നതിനു പകരം നഷ്ടപ്പെട്ട ചരിത്രത്തിലും നഷ്ടപ്പെട്ടുകണ്ടിരിക്കുന്ന സാംസ്ക്കാരിക സ്ഥാനവും തിരിച്ചുപിടിക്കുകയല്ലേ വേണ്ടത് . ഹൈന്ദവവല്‍ക്കരണത്തിനായി നമ്മുടെ ആഘോഷങ്ങള്‍ക്കു മുകളില്‍ സവര്‍ണ്ണ ഹിന്ദുമതം പടച്ചുണ്ടാക്കിയ കള്ളക്കഥകളുടെയും കോമാളി ദൈവങ്ങളുടേയും ലേബലിനെ സത്യംകൊണ്ടു പൊളിച്ചുകള്യാനാകും. :)