Thursday, October 6, 2011

നാണോം മാനോം ഇല്ലാത്തവര്‍ !

നാണവും മാനവും ഇല്ലാത്തവര്‍ എന്ന് നമ്മുടെ സാധാരണ ജനം വിശേഷിപ്പിക്കുന്നത് തങ്ങള്‍ക്കിടയിലെ അറിവില്ലാത്തവരെയാണല്ലോ. എന്നാല്‍, ആ പ്രയോഗം നിലവില്‍ വന്നതിന്റെ ചരിത്രം വിദ്യാരംഭ ദിനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ചിത്രകാരന്‍ ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. നാണോം മാനോം ഇല്ലാത്തവര്‍ എന്ന പ്രയോഗം കുറച്ചുകൂടി വ്യത്യസ്തമായാണ് അടുത്തകാലം വരെ സമൂഹത്തിലെ അഭ്യസ്തവിദ്യരായിരുന്ന വിഭാഗം ഉച്ചരിച്ചിരുന്നത്. (പ്രത്യേകിച്ചും, മലയാളത്തിന്റെ ഭാഷാപിതാവെന്ന് വിശെഷിപ്പിക്കപ്പെടുന്ന എഴുത്തശ്ശന്റെ പാരംബര്യമുള്ളവര്‍. അതായത് എഴുത്തശ്ശന്‍ സമുദായം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ആന്ധ്രയില്‍ നിന്നും കുടിയേറിയ ഇവരായിരുന്നല്ലോ നിരക്ഷരരും, സംബന്ധം എന്ന വേശ്യാവൃത്തി കുലത്തൊഴിലായി അനുഷ്ഠിച്ചിരുന്നവരും, ബ്രാഹ്മണരുടെ അടിമകളുമായിരുന്ന നയന്മാരെ അക്ഷരാഭ്യാസം നല്‍കി നാണോം മാനോം എന്താണെന്ന് ബോധ്യപ്പെടുത്തിയത്.) നാനോം മോനോം ഇല്ലാത്തവര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് അറിവില്ലാത്തവര്‍/അക്ഷരാഭ്യാസമില്ലാത്തവര്‍ എന്നായിരുന്നു.അതായത്, പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മലയാള അക്ഷരമാലയുടെ ആദ്യാക്ഷരങ്ങളായിരുന്നു നാനോം, മൊനോം. ബുദ്ധനെ നമിക്കുന്നു എന്നായിരുന്നു മലയാള ആദ്യാക്ഷരങ്ങളായിരുന്ന “നാനോം മോനോം“ എന്നതിന്റെ അര്‍ത്ഥം. വിദ്യാരംഭ ദിവസം അവര്‍ണ്ണരായ മലയാളികളും, ബ്രാഹ്മണരടക്കമുള്ളവരും “നാനോം മോനോം“ എന്നുച്ചരിച്ചുകൊണ്ടുതന്നെയാണ് അക്ഷരാഭ്യാസം ആരംഭിച്ചിരുന്നത്. സവര്‍ണ്ണ ഹിന്ദുമതത്തിന് സ്വന്തമായി അക്ഷരം പഠിക്കുക, പഠിപ്പിക്കുക എന്ന അജണ്ടകളോന്നും വെള്ളക്കാരന്‍ വരുന്നതുവരെ ഉണ്ടായിരുന്നില്ല.സവര്‍ണ്ണത എന്നത് ബ്രാഹ്മണ പൌരോഹിത്യവും അധീശത്വവും നിലനിര്‍ത്തിക്കൊണ്ടുള്ള അറിവില്ലാത്തവരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയാണല്ലോ. അതില്‍ അടിമ അക്ഷരം പഠിച്ചാല്‍ ബ്രാഹ്മണന് അധികാരം നഷ്ടപ്പെടുമെന്നതിനാല്‍ , അക്ഷരാഭ്യാസത്തെക്കുറിച്ച് വിഭാവനം ചെയ്യാനെ ബ്രാഹ്മണന്‍ തയ്യാറായിരുന്നില്ല. വെള്ളക്കാരന്‍ വന്നതിനുശേഷം തങ്ങള്‍ക്ക് “നാനോം മോനോം“ ഇല്ലെന്ന് ചെറുതായി തോന്നിത്തുടങ്ങിയപ്പോഴാണ് നായന്മാര്‍ എഴുത്തശ്ശന്മാരുടെടേയും, ഈഴവ ആശാന്മാരുടേയും, വിശ്വകര്‍മ്മജരായ ആചാരിമാരുടേയും നിലത്തെഴുത്ത്/കുടിപ്പള്ളിക്കൂ‍ടങ്ങളില്‍ പ്രവേശിച്ച് അക്ഷര പഠനം ആരംഭിച്ചു തുടങ്ങിയത്. അങ്ങനെ കുറച്ചു വിവരം വച്ചപ്പോഴാണ് തങ്ങളുടെ യജമാനന്മാരായ ബ്രാഹ്മണരുടെ ഉപദേശപ്രകാരം “നാനോം മോനോം“ സവര്‍ണ്ണവല്‍ക്കരിച്ച് ഇല്ലാതാക്കുന്നത്. ബുദ്ധനെ അങ്ങനെ നമിക്കണ്ട, ഹരിശ്രീ, ഗണപതായെ എന്ന് സവര്‍ണ്ണ ദൈവങ്ങളെ നമിച്ചാല്‍ മതി എന്ന് നമ്മുടെ ഉപരിവര്‍ഗ്ഗ സമൂഹം തീരുമാനിക്കുന്നത് ഏതാണ്ട് ഒരു നൂറ്റാണ്ടു മുന്‍പു മാത്രമാണ്. നമ്മുടെ നാട്ടില്‍ വ്യാപകമായി ഉണ്ടായിരുന്ന കുടിപ്പള്ളിക്കൂടങ്ങളും, അവിടത്തെ അധ്യാപകരായ ആശാന്മാരും നാനോം മോനോം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അക്ഷരമാല തന്നെയാണ് അത്രയും കാലം പഠിപ്പിച്ചിരുന്നത്. കുടിപ്പള്ളിക്കൂടങ്ങള്‍ ബ്രാഹ്മണരുടെ സവര്‍ണ്ണ വ്യവസ്ഥിതിക്ക് പുറത്തുള്ള ബുദ്ധ ജൈന പാരമ്പര്യമുള്ള അവര്‍ണ്ണരുടെ സാംസ്ക്കാരിക നിലയങ്ങളുമായിരുന്നല്ലോ. സവര്‍ണ്ണതയുടെ അധികാര കേന്ദ്രമായിരുന്ന ബ്രാഹ്മണര്‍ തങ്ങളുടെ അടിമകളായിരുന്ന നായന്മാരെ അക്ഷരം പഠിപ്പിക്കാന്‍ അടുത്തകാലം വരെ അനുവദിച്ചിരുന്നില്ല.എന്നാല്‍, രാജകൊട്ടാരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അപൂര്‍വ്വം ചിലര്‍ വെള്ളക്കാരുടെ ആഗമനത്തോടെ ബ്രാഹ്മണ വിലക്കുകള്‍ മറികടന്ന് അക്ഷരം പഠിച്ചതു നിമിത്തമാണ് ബ്രാഹ്മണര്‍ക്ക് സമൂഹത്തിലെ മേല്‍ക്കോയ്മ നഷ്ടപ്പെട്ടതെന്നു പറയാം. ഇന്ന് (2011ഒക്റ്റോബര്‍ 6) വിദ്യാരംഭദിനമായി മലയാളി കൊണ്ടാടുവാനുള്ള പ്രധാന കാരണം ഇന്ന് ബുദ്ധന്റെ ജന്മദിനമാണെന്നതുകൊണ്ടാണ്. അതിനുള്ള തെളിവിനായി മാതൃഭൂമി കലണ്ടറില്‍ ഒക്റ്റോബര്‍ 6 ന്റെ വിശേഷദിനം എന്തെന്നു നോക്കുക.ബുദ്ധ ജയന്തി എന്നു കാണാം. എല്ലാവര്‍ഷവും വിദ്യാരംഭദിനം ബുദ്ധ ജയന്തി എന്നു തന്നെയാണ് മാതൃഭൂമിയില്‍ കുറെ വര്‍ഷങ്ങളായി കാണുന്നത്. തങ്ങളുടെ ജാതിക്കാര്‍ക്കല്ലാതെ ആര്‍ക്കും അക്ഷരാഭ്യാസം ഉണ്ടായിക്കൂടെന്ന് നിയമ വ്യവസ്ഥ നിര്‍മ്മിച്ച് ക്രൂരമായി പരിപാലിച്ചിരുന്ന ബ്രാഹ്മണര്‍ ദുര്‍ഗ്ഗയിലൂടെയോ സരസ്വതി ദേവിയിലൂടെയോ സര്‍വ്വാണി സദ്യയായി ജനങ്ങള്‍ക്ക് അക്ഷര ജ്ഞാനം നല്‍കിയിരുന്നെന്ന് വിശ്വസിക്കാനാകില്ല.ബ്രാഹ്മണര്‍ ബ്രാഹ്മണര്‍ക്കല്ലാതെ, അടുത്തകാലംവരെ അന്യ ജാതിക്കാര്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്തിരുന്നില്ല.മലയാളിക്ക് അക്ഷരവും അറിവും ജാതി മത ഭേദമില്ലാതെ നല്‍കിയത് ബുദ്ധ ജൈന മത പ്രചാരകരാണെന്ന് നാം നന്ദിയോടെ ഓര്‍ക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളോടു ചേര്‍ന്ന ബ്രാഹ്മണന്റെ പാഠശാലകളില്‍ നിന്നും ബ്രാഹ്മണനെ മാത്രമേ വിദ്യ അഭ്യസിച്ചിരുന്നുള്ളു. തങ്ങളുടെ സകല ഗുണ്ടായിസവും നടപ്പിലാക്കാന്‍ കൂടെ നിര്‍ത്തിയിരുന്ന നായരെ ശൂദ്രനെന്നുവിളിച്ച് പരിഹസിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം പോലും ഒരു ആദ്യക്ഷരമായെങ്കിലും നായര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ബ്രാഹ്മണന്‍ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, വല്ല വിധേനയും ബ്രാഹ്മണന്‍ വേദമോതുന്നത് നായര്‍ കേട്ടുപോയാല്‍ നായരുടെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കണമെന്ന് ബ്രാഹ്മണ ശിക്ഷാവിധിയായ മനുസ്മൃതിയില്‍ വ്യക്തമായി നിയമം എഴുതി ചേര്‍ക്കുകയും ചെയ്തിരുന്നു. അവര്‍ണ്ണരായ ഈഴവനും,എഴുത്തശ്ശനും, വിശ്വകര്‍മ്മജരായ ആചാരിമാരും സ്വന്തം കുടിപ്പള്ളിക്കൂടങ്ങളില്‍ വച്ച് നന്നായി അക്ഷരാഭ്യാസം നേടിയിരുന്നപ്പോഴാണ് ബ്രാഹ്മണന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായിരുന്ന നായരെ(ശൂദ്രന്മാരെ) നിരക്ഷരരായി നിലനിര്‍ത്തിയിരുന്നത് എന്നോര്‍ക്കണം. അതുകൊണ്ടുതന്നെ, ബുദ്ധ- ജൈന മതങ്ങളുടെ സംഭാവനയായി മാത്രമേ നാം വിദ്യാരംഭദിനത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കേണ്ടതുള്ളു. അധികാരത്തിന്റെ ഭാഗമായുള്ള ചരിത്ര മലിനീകരണശ്രമമായി മാത്രമേ “ഹരിശ്രീ ഗണപതായേ” എന്നു തുടങ്ങുന്ന ബ്രാഹ്മണ ദൈവങ്ങളെ കെട്ടി എഴുന്നള്ളിച്ചുള്ള വിദ്യാരംഭ പേക്കൂത്തുകളെ കാണേണ്ടതുള്ളു. ബ്രാഹ്മണ പുരോഹിതരെയും അവരുടേ പുരാണങ്ങളേയും അക്ഷരവിദ്യയുടെ ശ്രീകോവിലുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ എത്ര അക്ഷരാഭ്യാസം ലഭിച്ചാലും “നാണോം മാനോം” ഇല്ലാത്തവരായി തുടരാനാകും നമ്മുടെ യോഗം ! ............................................................ വിദ്യാരംഭ ദിനത്തില്‍ “നാണോം മാനോം” എന്ന പ്രയൊഗത്തിന്റെ ചരിത്രം അമൂര്‍ത്തമായി കുറിച്ചിട്ടതാണ്. ചിത്രകാരന്റെ അമൂര്‍ത്തവും അച്ചടക്ക രഹിതവുമായ രീതിയിലല്ലാതെ, സമയവും സാവകാശവുമുളവര്‍ ഈ വിഷയം ഒന്നു ഭംഗിയായി എഴുതിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാനായെനെ !

15 comments:

chithrakaran:ചിത്രകാരന്‍ said...

വിദ്യാരംഭ ദിനത്തില്‍ “നാണോം മാനോം” എന്ന പ്രയൊഗത്തിന്റെ ചരിത്രം അമൂര്‍ത്തമായി കുറിച്ചിട്ടതാണ്. സമയവും സാവകാശവുമുളവര്‍ ഈ വിഷയം ചിത്രകാരന്റെ അമൂര്‍ത്തവും അച്ചടക്ക രഹിതവുമായ രീതിയിലല്ലാതെ ഒന്നു ഭംഗിയായി എഴുതിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാനായെനെ !

Njanentelokam said...

അറിവ്‌ പകര്ന്നതിനു ചിത്രകാരനും
മുത്തപ്പനും നന്ദി

ആവനാഴി said...

നല്ല പോസ്റ്റ് ചിത്രകാരാ. അഭിനന്ദനങ്ങൾ

ഒരു യാത്രികന്‍ said...

പുതിയ അറിവിന്‌ നന്ദി......സസ്നേഹം

kARNOr(കാര്‍ന്നോര്) said...

പുതിയ അറിവിന്‌ നന്ദി......

Muralee Mukundan , ബിലാത്തിപട്ടണം said...

നാണോമ്മാനത്തിന്റെ ചരിത്രത്തിന്റെ അംശങ്ങൾ കുറച്ചൊക്കെ പിടികിട്ടി കേട്ടൊ ഭായ് ഇത് വായിച്ചപ്പോൾ

ente lokam said...

അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍..നന്ദി ചിത്ര കാരാ...

chithrakaran:ചിത്രകാരന്‍ said...

വിജയ ദശമി ദിവസം മനോരമയുടെ സംഘാടകത്വത്തില്‍ 120 കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ച ഡോ. ബി. ഇക്ബാലിന്റെ ബസ്സിലേക്കുള്ള ലിങ്ക്. അവിടെ ചിത്രകാരനെഴുതിയ കമന്റ്: നമ്മുടെ സാംസ്ക്കാരിക രംഗം തല്‍പ്പര കക്ഷികള്‍ സ്പോണ്‍സര്‍ ചെയ്ത് സ്വന്തമാക്കുമ്പോള്‍ സാംസ്ക്കാരിക രംഗത്തുള്ളവര്‍ നെറ്റിപ്പട്ടം കെട്ടിയ ആനയായോ പാചകക്കാരായോ പുരോഹിതരായോ ആധരിക്കപ്പെടുന്നുണ്ട്. ആ സ്ഥിതിവിശേഷം തകര്‍ക്കാന്‍ ആര്‍ജ്ജവമുള്ള ചിന്തകളും സംവാദങ്ങളും സാമൂഹ്യബോധത്തിലേക്ക് കൊണ്ടുവരാന്‍ നമുക്കാകുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. വിദ്യാഭ്യാസത്തോട് എന്നും പുറം തീരിഞിരുന്നിട്ടുള്ള ഹൈന്ദവ സവര്‍ണ്ണ ദൈവങ്ങളായ മഹാവിഷ്ണുവിനേയും(ഹരി) ഗണപതിയേയും(ശ്രീ ഗണപതായെ) സ്തുതിച്ചുക്കോണ്ട് അക്ഷരം പഠിക്കുന്നതിന്റെ യുക്തിയെന്താണ് ? അറിവ് അറിയാതെ ആര്‍ജ്ജിച്ചുപോയാല്‍ പോലും ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കണമെന്ന് ശാഠ്യം പിറ്റിക്കുന്ന ബ്രാഹ്മണന്റെ റബ്ബര്‍ സ്റ്റാമ്പ് ദൈവങ്ങളാണ് വിഷ്ണുവും(ഹരി) ഗണപതിയും. സത്യത്തില്‍ അടുത്തകാലത്താണ് ഹരിശ്രീ ഗണപതായേ എന്ന് കുട്ടികളുടെ നാവിലെഴുതിക്കുന്ന സവര്‍ണ്ണ സ്നേഹം ബ്രാഹ്മണരുടെ കാര്‍മ്മികത്വത്തില്‍ വിദ്യാരംഭ ചടങ്ങായി മാറിയത്. അതിനു മുന്‍പ് നാം "നാനം,മോനം,അത്തനം,തുവനം,ചിനം,ഇന്നനം,താനം,ഉമ്മനം" എന്നിങ്ങനെ ചൊല്ലിയായിരുന്നു വിദ്യാരംഭം നടത്തിയിരുന്നത്. ബ്രാഹ്മണര്‍ നായരുടെ(ശൂദ്രരുടെ) ചെവിയിലൊഴിക്കാന്‍ ഇയ്യമുരുക്കിയതുമായി ഓടി നടന്നിരുന്നപ്പോഴും, കേരളത്തിലെ അവര്‍ണ്ണര്‍(ഇന്നത്തെ മുസ്ലീങ്ങളും, കൃസ്ത്യാനികളും,അവര്‍ണ്ണ ഹിന്ദുക്കളും അടക്കമുള്ള ഭൂരിപകഷ ജനത) ബുദ്ധജയന്തി ദിനമായ വിദ്യാരംഭദിനത്തില്‍ “നാനോ മോനോം“ എന്നുരിയാടി ആശാന്‍ പള്ളിക്കൂടങ്ങളിലൂടെ അറിവിന്റെ ലോകത്തേക്ക് വന്നിരുന്നു. അതെല്ലാം തമസ്ക്കരിച്ചാണ് “ഹരിശ്രീ ഗണപതി” ഇയ്യപ്പാത്രം മാറ്റിവച്ച് നമ്മുടെ കുട്ടികളുടെ നാവ് കയ്യിലെടുക്കുന്നത്. തിന്മയുടെ ഈ അധിനിവേശത്തെ ചെറുക്കാനും അതിനെതിരെ ചരിത്രപരമായ സത്യത്തിന്റെ ഒരു വാക്ക് ഉച്ചരിക്കാനും നമുക്ക് കഴിയുന്നില്ലെങ്കില്‍ നാം നേടിയ വിദ്യാഭ്യാസത്തിന് അടിമത്വത്തില്‍ നിന്നും എന്തു ശ്രേഷ്ടതയാണ് സമൂഹത്തിനു സംഭാവന ചെയ്യാനാകുക എന്ന് ഈ വിദ്യാരംഭ/ബുദ്ധജയന്തി ദിനത്തില്‍ ചിത്രകാരന്‍ ചിന്തിക്കുന്നു.
http://chithrakarans.blogspot.com/2011/10/blog-post.html

ഹ ഹ ഹ said...

ചേകവന്‍ എന്നതിനാണോ ഈ ചോവന്‍ എന്ന് വിളിക്കുന്നെ..?

ChethuVasu said...

കേരളത്തിനെ പുരാതന സ്ഥലനാമങ്ങള്‍ പലതും ബുദ്ധ മത ചിഹ്നങ്ങളുമായി ബന്ദ്ധപ്പെട്ട്ടു കിടക്കുന്നു എന്നത് അധികം പ്രയാസം കൂടാതെ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് .. വിവിധ ഇനം '....പള്ളി" കളെ ക്കൊണ്ട് ആണല്ലോ കേരളത്തിലെ പല സ്ഥല നാമങ്ങളും അറിയപ്പെടുന്നത് .. മുട്ടം ( മഠം ) എന്നാ സഫിക്സിലും പില്‍ക്കാലത്ത് വരുന്ന മതക്കാരുടെ ആരാധനാലയങ്ങളുടെ പേരുകളും "പള്ളി " ആവാന്‍ കാരണം മറ്റൊന്നല്ല .. പള്ളിയും പള്ളിക്കൂടവും ബുദ്ധമാതാനുസരം ഒരിടം തന്നെയായിരുന്നു (ഇപ്പോള്‍ നമ്മള്‍ തമാശക്ക് പറയും "പള്ളി വേറെ പള്ളിക്കൂടം വേറെ" എന്ന് - യഥാര്‍ത്ഥത്തില്‍ അത് രണ്ടും പണ്ടത്തെ ബുദ്ധ മത -കേരളത്തില്‍ ഒന്ന് തന്നെ ആയിരുന്നു )..

പക്ഷെ അങ്ങനെ ആണ് എന്നിരിക്കിലും പണ്ടുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബുദ്ധമതം , ബുദ്ധമതത്തിന്റെ കേരള പ്രാകൃത ദൈവ സങ്കല്പങ്ങളും ആയി ചേര്‍ന്നുള്ള ഒരു സങ്കലന രൂപം ആയിര്‍ക്കാന്‍ അയു സാധ്യത . പൂര്‍ണമായും ബുദ്ധമതം ഇവിടത്തുകാര്‍ ഉള്‍ക്കൊണ്ടിരുന്നോ എന്ന് സംശയം ആണ് ..അത് കൊണ്ട് പണ്ട് ഇവിടെ നമ്മള്‍ ഇന്ന് കരുതും പോലെയുള്ള മാനവീയ സങ്കല്‍പ്പങ്ങള്‍ സമൂഹത്തില്‍ ഉന്ദായീക്കന് സാധ്യാതെ കുറവാണ് ..ഒരു പക്ഷെ യുദ്ധങ്ങള്‍ കുരവായിരുന്നിരിക്കാം ..

ആയൂധമെന്തിയ കൂലിക്കാരെ ( അതായത് രാജാവിന്റെ പടയാളികളെ ) പൂര്‍ണമായും പ്രാകൃത മനോഭാവത്തിലും നിരക്ഷരനായും നിര്‍ത്തുക എന്നത് ഓരോ രാജാവിന്റെയും ആവശ്യമാണ്‌ ,രാജാവിനെ ഉപദേശിക്കുന്ന മത്രിമാരുടെ മറ്റുള്ളവരുടെ ബുദ്ധിയാണ് ..തനളുടെ രാജ്യംനിലര്താനും നാട്ടിലെ കോയ്മ നില നിര്‍ത്താനും വേണ്ടി ഓരോ രാജാവും ശ്രുഷിട്ചിരിക്കുന്ന ഒരു അടിയാള വര്‍ഗ്ഗമാണല്ലോ പടയാളികള്‍ .. അപ്പോള്‍ അവരെ ക്കൊണ്ട് മറ്റുള്ളവരെ കൊല്ലുകയും മറ്റു പീഡനങ്ങള്‍ അനുഭവിപ്പിക്കുകയും ചെയ്യനമാനെകില്‍ വിദ്യാഭ്യാസമോ അറിവോ അവരില്‍ ഒരിക്കലും കടന്നു വരാന്‍ പാടില്ലാത്തതാകുന്നു .. കാരണം അറിവും വിദ്യാഭ്യാസവും ഉള്ളവന്‍ മനുഷ്യത്വത്തിന്റെ പാഠങ്ങള്‍ സ്വായത്തമാക്കുകയും , അങ്ങനെ താന്‍ മനുഷ്യത്വ രഹിതമായ ആജ്ഞകള്‍ അനുസരിക്കെണ്ടാതില്ല എന്നാ നിലപാടെടുക്കുകയും ചെയ്തേക്കാം ..

ഇത് പഴയകാല ലോകത്തില്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു തത്വമാണ് .. പടയാളികള്‍ ആയി ഒരു രാജാവും സംഖടിപ്പിക്കുന്നവര്‍ എപ്പൊഴും അപരികൃതരും വിദ്യാഭ്യാസം ഇല്ലാത്തവരും ആയിരിക്കും.ഏതു ക്രൂരത ചെയ്താലും അവര്‍ക്ക് മന ക്ലേശമോ മറ്റോ ഉണ്ടാകുകയില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ യുദ്ധത്തില്‍ വിജയം കാണുകയും , നാടിനെ ഭീതിയിലാക്കി നിര്‍ത്തി ഭരണം നടത്താന്‍ സാധ്യമാകുകയും ചെയ്യുന്നു ..

ഇന്ത്യ ആക്രമിച്ചു കീഴടക്കിയ ഘസ്നി ആയാനും , ഖോറി ആയാലും തിമൂര്‍ ആയാലും അവര്‍ക്കതിനു കഴിഞ്ഞത് അപരിഷ്ക്രുതര്‍ ആയിരുന്ന അഫ്ഗാന്‍ മദ്ധ്യേഷ്യ ട്രൈബുകളുടെ വലിയ സ്വാധീനം (ഏതാണ്ട് പൂര്‍ണമായി തന്നെ ) അവരുടെ സൈന്യത്തില്‍ ഉണ്ടായിരുന്നു എന്നത് കൊണ്ടാണ് ..ഇന്ത്യയിലെ നാട്ടു രജക്കന്മാര്ദ്ദുഎ അവസ്ഥയും വ്യത്യ്സതമല്ല .. തനഗല് സൈനികരെ ഒരേ സമയം ക്രൂരരും എന്നാല്‍ തങ്ങളുടെ ന്ജാനുവര്തികലുമാക്കി നിര്തനമെങ്കില്‍ അവരെ അപരിസ്ക്രുതരാക്കി നില നിര്തെണ്ടുന്നത് ഓരോ രാജാവിന്റെയും രാജാവിനെ ഉപദേശിക്കുന്നവരുടെയും നില നിലപ്പിന്റെയും പ്രശ്നമാണ് .ഈ ലോക തത്വം കേരളത്തിലും മരിചാകാന്‍ സാധ്യത ഇല്ല ...

(യഥാര്‍ത്ഥത്തില്‍ ബുദ്ധമതം പിക്കാലത്ത് പിവങ്ങാനുള്ള കാരണം ബുദ്ധമത തത്വങ്ങള്‍ (തത്വത്തില്‍ എങ്കിലും ) വിദ്യാഭ്യാതെ പ്രോത്സാഹിപ്പിച്ചിരുന്നു ..അപ്പോള്‍ അങ്ങനെയുള്ള മതം പ്രോത്സാഹിപ്പിക്കുന്ന രാജാക്കന്മാര്‍ക്ക് അപരിഷ്കൃത മനസ്സുള്ള ( യുദ്ധ വീര്യമുള്ള എന്ന് നമ്മ പറയും ) ഒരു സൈനിക സമൂഹത്തെ സന്നദ്ധമാക്കി നിര്‍ത്താന്‍ കഴിയുമായിരുന്നില്ല .

അറിവുള്ളവനു ചിന്ത ഉദിക്കുകയും തത്ഭലമായി അവനില്‍ മനുഷ്യത്വം അന്കുരീകരിക്കുകയും ചെയ്യുമ്പോള്‍ തന്‍ ചെയ്യുന്നതിന്റെ ശരി തെറ്റുകളെ കുറിച്ച് അവന്‍ മനുഷ്യട്വതിനെ മാന ദാന്ദങ്ങള്‍ ഉപയോഗിച്ച് അളന്നു തൂക്കിയെന്നു വരും .. അവനു "കൊല്ലല്‍ ' എളുപ്പമാകില്ല ..!

ഷാരോണ്‍ said...

ചിത്രകാരന് നന്ദി...വിദ്യാരംഭത്തിനു അറിവ് കൊണ്ട് നല്‍കിയ സമ്മാനത്തിന്...

ബഷീർ said...

ഈ വിവരങ്ങള്‍ക്ക് നന്ദി

ചാർ‌വാകൻ‌ said...

പറയേണ്ടത് പറഞ്ഞിരിക്കുന്നു.

[RajeshPuliyanethu, said...

പുതിയ അറിവിന്‌ നന്ദി....thanks..........

[RajeshPuliyanethu, said...
This comment has been removed by the author.